രണ്ടു
വര്‍ഷത്തിലധികം സര്‍വ്വീസുള്ള
വികലാംഗര്‍ക്ക് മിനിമം
പെന്ഷന്
T 2976.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിലെ രണ്ടു
വര്‍ഷത്തിലധികം
സര്‍വ്വീസുള്ള
വികലാംഗര്‍ക്ക് മിനിമം
പെന്ഷന് അനുവദിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
താലൂക്ക് ഓഫീസിന്റെ
ഫര്‍ണിഷിംഗിന് ഫണ്ട്
അനുവദിക്കുവാന്‍ നടപടി
2977.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉടുമ്പന്‍ചോല
താലൂക്ക് ഓഫീസിന്റെ
പ്രവര്‍ത്തനം താലൂക്ക്
ആസ്ഥാനമായ
നെടുംകണ്ടത്ത് പണി
കഴിപ്പിച്ച സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നതിന് ആവശ്യമായ
ഫര്‍ണിഷിംഗിന് ഫണ്ട്
അനുവദിക്കുന്നതിന്
അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ?
പെന്ഷന് പാസ്സ് ബുക്കിന്‍െറ
സ്റ്റോക്ക്
2978.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
കോട്ടക്കകത്ത്
പ്രവര്‍ത്തിക്കുന്ന
പെന്ഷന് ട്രഷറിയില്‍
പെന്ഷന് തുക പതിച്ച്
നല്കുന്ന പാസ്സ്
ബുക്ക്
സ്റ്റോക്കില്ലാതായിട്ട്
രണ്ട് മാസം കഴിഞ്ഞു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിയന്തിരമായി
പാസ്സ്ബുക്ക് പ്രിന്റ്
ചെയ്ത് ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പി.
കെ. കാളന് കുടുംബ പദ്ധതി
2979.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
- 17 ബജറ്റില്‍
പ്രഖ്യാപിച്ച പി. കെ.
കാളന് കുടുംബ
പദ്ധതിയില്‍ എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍
പദ്ധതിയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
എം.
എല്‍. എ. ആസ്തി വികസന
സ്കീമില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച കാസര്‍ഗോഡ്
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
2980.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
- 2015 കാലയളവില്‍ എം.
എല്‍. എ. ആസ്തി വികസന
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കാസര്‍ഗോഡ് നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തികളില്‍
ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ;
(സി)
എഗ്രിമെന്റ്
കാലാവധി കഴിഞ്ഞ
പ്രവൃത്തികള്‍ ഉണ്ടോ;
എങ്കില്‍ പ്രവൃത്തികള്‍
ഏറ്റെടുത്തിരിക്കുന്ന
കരാറുകാര്‍ ആരൊക്കെ
എന്ന് അറിയിക്കാമോ;
(ഡി)
കരാര്‍
കാലാവധി കഴിഞ്ഞിട്ടും
കരാറുകാര്‍
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്തത്
എന്ത് കൊണ്ടാണ് എന്ന്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുമോ;
(ഇ)
മുടങ്ങി
കിടക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
നിലവിലുള്ള കരാറുകാരെ
മാറ്റി ബദല്‍ സംവിധാനം
ഉണ്ടാക്കുമോയെന്ന്
വ്യക്തമാക്കുമോ?
എം.
എല്‍. എ. മാരുടെ പ്രാദേശിക
വികസന ഫണ്ടില്‍ വര്‍ദ്ധനവ്
വരുത്താന്‍ നടപടി
2981.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
നിരക്കുകളില്‍
ഉള്‍പ്പെടെ
വന്‍വര്‍ദ്ധനവ് വന്ന
സാഹചര്യത്തില്‍ എം.
എല്‍. എ. മാരുടെ
പ്രാദേശിക വികസന
ഫണ്ടില്‍ ആനുപാതികമായ
വര്‍ദ്ധനവ് വരുത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എം.
എല്‍. എ. ഫണ്ടില്‍
നിന്ന് അംഗീകൃത
ഗ്രന്ഥശാലകള്‍ക്ക്
കംപ്യൂട്ടര്‍,
ടെലിവിഷന്‍ എന്നിവ
നല്കുന്നതില്
നിയന്ത്രണമുണ്ടോ;
എങ്കില്‍ പ്രസ്തുത
നിയന്ത്രണം നീക്കാന്‍
നടപടി സ്വീകരിക്കുമോ?
ജി.എസ്.ടി
നിയമം
2982.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നിയമം ഇന്‍ഡ്യയില്‍
നടപ്പിലാക്കപ്പെടുമ്പോള്‍
നികുതി പിരിവിനു വേണ്ടി
സംസ്ഥാന ഗവണ്മെന്റ്
എന്തെല്ലാം നടപടികളാണ്
പുതിയതായി
നടപ്പിലാക്കേണ്ടേത്
എന്ന് വിശദീകരിക്കുമോ;
(ബി)
ഇത്
നടപ്പിലാക്കുമ്പോള്‍
സാധനങ്ങളുടെയും
സേവനങ്ങളുടെയും വില
വര്‍ദ്ധിക്കുവാന്‍
സാദ്ധ്യതയുണ്ടോ;
വിശദീകരിക്കുമോ;
(സി)
നികുതി
സമ്പ്രദായത്തിലുണ്ടാകുന്ന
മാറ്റം സംസ്ഥാനത്ത് വില
വര്‍ദ്ധനവുണ്ടാക്കാന്‍
സാദ്ധ്യതയുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
വിലവര്‍ദ്ധനവ്
നിയന്ത്രിക്കുവാന്‍
ഗവണ്മെന്റ് തലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
യുടെ പ്രവര്‍ത്തനങ്ങള്‍
2983.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.എഫ്.ഇ യുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കെ.എസ്.എഫ്.ഇ
യില്‍ സമ്പൂര്‍ണ്ണ
കോര്‍-ബാങ്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കെ.എസ്.എഫ്.ഇ
യില്‍ പ്രവാസി
ചിട്ടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇതിനായി പ്രത്യേക
വെര്‍ച്വല്‍
ബ്രാഞ്ചുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇതുവഴി എത്ര കോടി
രൂപയുടെ സമാഹരണമാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.യുടെ
പുതിയ ശാഖകള്‍
2984.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെയ്യാറ്റിന്‍കര
നിയമസഭ മണ്ഡലത്തില്‍
പെരുമ്പഴുതൂരിലും,
പൂഴിക്കുന്നിലും
കെ.എസ്.എഫ്.ഇ.യുടെ
പുതിയ ശാഖകള്‍
തുടങ്ങുന്നതിനുള്ള
നടപടികള്‍ എന്തായെന്ന്
വിശദമാക്കുമോ?
കേരള
അടിസ്ഥാന സൗകര്യ നിക്ഷേപ നിധി
ബോര്‍ഡ്
T 2985.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അടിസ്ഥാന സൗകര്യ
നിക്ഷേപ നിധി ആക്ടിലെ
നാലാം വകുപ്പ്
അനുസരിച്ച് കേരള
അടിസ്ഥാന സൗകര്യ
നിക്ഷേപ നിധി ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
രൂപീകരിച്ചതെന്ന്
അറിയിക്കുമോ;
(ബി)
ഈ
ബോര്‍ഡില്‍ എത്ര
വിദഗ്ദ്ധരായ അംഗങ്ങളെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
അവരുടെ പേരുവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
നിക്ഷേപ നിധി മുഖേന
സാമ്പത്തിക സഹായത്തിന്
അര്‍ഹമായ ഏതെല്ലാം
പ്രോജക്ടുകള്‍
നാളിതുവരെ
അംഗീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കേരള
അടിസ്ഥാന സൗകര്യ നിക്ഷേപനിധി
T 2986.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അടിസ്ഥാന സൗകര്യ
നിക്ഷേപനിധി ആക്ടിലെ
16-ാം വകുപ്പനുസരിച്ച്
ബോര്‍ഡിന്റെ കഴിഞ്ഞ
വര്‍ഷത്തെ വാര്‍ഷിക
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കിഫ്
ബോര്‍ഡിന്റെ കണക്കുകള്‍
ആഡിറ്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
വരെയുള്ളത് ആഡിറ്റ്
ചെയ്തിട്ടുണ്ട്;ആരാണ്
ഓഡിറ്റ് ചെയ്തത്;
(ഡി)
ബോര്‍ഡിന്റെ
കണക്കുകളും ആഡിറ്റ്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പുകളും
ലഭ്യമാക്കാമോ?
കേരള
അടിസ്ഥാന സൗകര്യ നിക്ഷേപനിധി
ആക്ട്
T 2987.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അടിസ്ഥാന സൗകര്യ
നിക്ഷേപനിധി ആക്ട്-1999
ലെ 3-ാം
വകുപ്പനുസരിച്ച് നിധി
രൂപീകരിയ്ക്കുന്നതിന്
വേണ്ടി കേരള അടിസ്ഥാന
സൗകര്യ നിക്ഷേപനിധി
പദ്ധതി
ഉണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
നാളിതുവരെ
നിധിയിലേയ്ക്ക് എത്ര
തുക ലഭ്യമായിട്ടുണ്ട്;
(സി)
ഈ
തുക ഏതെല്ലാം
കാര്യങ്ങള്‍ക്ക്
വിനിയോഗിച്ചിട്ടുണ്ട്?
ആസ്തി
വികസന ഫണ്ടില്‍ നിന്നുളള
മരാമത്ത് പണികള്‍ക്ക്
ഭരണാനുമതി
2988.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
മണ്ഡലത്തിലെ വിവിധ
മരാമത്ത് പണികള്‍ക്ക്
ഭരണാനുമതി
ലഭിക്കുന്നതിന്
പ്രൊപ്പോസലുകള്‍
എവിടെയാണ്
സമര്‍പ്പിക്കേണ്ടത്;
എന്തൊക്കെ രേഖകള്‍
ഇതോടൊപ്പം
സമര്‍പ്പിക്കണം എന്നതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
ആസ്തി
വികസന ഫണ്ട്
ഉപയോഗപ്പെടുത്തി
ഭരണാനുമതി ലഭിക്കാവുന്ന
പരമാവധി
പ്രവര്‍ത്തികളുടെ എണ്ണം
എത്രയാണ്; ഇതു
സംബന്ധിച്ച് അവസാനമായി
ഇറക്കിയിട്ടുളള
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കാമോ?
സഹകരണ
ബാങ്കു മുഖേന നല്കിയ
ക്ഷേമപെന്ഷന് വിതരണത്തിലെ
അപാകതകള്‍
2989.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കു മുഖേന നല്കിയ
ക്ഷേമപെന്ഷന്
വിതരണത്തിലെ അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പെന്ഷന്
വിതരണം ചെയ്യുന്നതിന്
ബാങ്ക് ജീവനക്കാര്‍
കമ്മീഷന് വാങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്ഥിരതാമസമുള്ള
പലരുടെയും പെന്ഷന്
സ്ഥലത്തില്ല എന്നു
പറഞ്ഞ് മടക്കിയത്
തിരികെലഭിക്കുവാനുള്ള
നടപടിക്രമമെന്താണ്;
പെന്ഷന് തിരികെ
നല്‍കാനുള്ള വ്യവസ്ഥാപിത
നടപടി സ്വീരിക്കുമോ;
(ഡി)
ജിവിച്ചിരുന്ന
കാലത്ത്
ലഭിക്കേണ്ടിയിരുന്ന
പെന്ഷന് പെന്ഷണര്
മരിച്ചു പോയാല്‍
അവകാശികള്‍ക്ക്
നല്‍കുമോ; എങ്കില്‍
അതിനുള്ള നടപടിക്രമം
വിശദമാക്കുമോ?
കേരളാ
സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസ്
2990.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിന്റെ
ഇപ്പോഴത്തെ മൊത്തം
ആസ്തി ബാധ്യതകള്‍
കണക്കാക്കിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം ഈ
സ്ഥാപനം എത്ര കോടി രൂപ
ലാഭം നേടിയെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.എഫ്.ഇ
യുടെ ലാഭത്തിന്റെ പങ്ക്
ഇടപാടുകാര്‍ക്കു കൂടി
പ്രയോജനപ്പെടുന്ന വിധം
പരിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ ?
കിഫ്ബി
വഴി കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍
2991.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി കാസര്‍കോട്
നിയോജകമണ്ഡലത്തില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
വര്‍ഷം ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഏതെല്ലാം
പ്രവൃത്തികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കാസര്‍കോട് നിയോജക
മണ്ഡലത്തില്‍ ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഭരണാനുമതി
ഇല്ലാത്തതും
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രൊവിഷന്‍
നല്കിയതുമായ ഏതെല്ലാം
പൊതുമരാമത്ത്
പ്രവൃത്തികളാണ്
കിഫ്ബില്‍
ഉള്‍പ്പെടുത്തി
കാസര്‍കോട് നിയോജക
മണ്ഡലത്തില്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
നിയമ ഭേദഗതിയ്ക്ക് മുമ്പ്
വിഭാവന ചെയ്തിരുന്ന
പദ്ധതികള്‍
2992.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
നിയമ ഭേദഗതിയ്ക്ക്
മുമ്പ് സംസ്ഥാനത്ത്
ഏതെല്ലാം
അടിസ്ഥാനസൗകര്യ
പദ്ധതികളാണ് ചെയ്യാന്‍
വിഭാവന ചെയ്തിരുന്നത്;
അതില്‍ ഏതെങ്കിലും
പദ്ധതി കിഫ്ബി വഴി
പൂര്‍ത്തിയാക്കിയോ;
ഇല്ലെങ്കില്‍
കാരണമെന്ത്?
ജില്ലാ
മുഖ്യ പശ്ചാത്തല വികസന പദ്ധതി
2993.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജില്ല
മുഖ്യ പശ്ചാത്തല വികസന
പദ്ധതിയില്‍ പണം
കണ്ടെത്താന്‍
പ്രവാസികളുടെയും
നാട്ടിലുള്ള
വ്യവസായികളുടെയും പങ്ക്
ഉറപ്പ് വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മുഖേന ഏറ്റെടുക്കുന്ന
പദ്ധതികളുടെ മാനദണ്ഡങ്ങള്‍
2994.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'
മുഖാന്തിരം
ഏറ്റെടുക്കുന്ന
പദ്ധതിയുടെ തുടക്കവും
പൂര്‍ത്തീകരണവും ഒരു
കലണ്ടര്‍ രൂപത്തില്‍
പ്രസിദ്ധീകരിക്കുന്ന
തരത്തില്‍
കര്‍മ്മപരിപാടിക്ക്
രൂപം നല്‍കുമോ;
(ബി)
'കിഫ്ബി'
മുഖേന ഒരു പദ്ധതി
ഏറ്റെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദവിവരം നല്‍കുമോ?
നികുതി
പിരിവിലെ അപാകതകൾ
2995.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നികുതി
പിരിവിലെ അപാകതയ്ക്കും
അഴിമതിയ്ക്കുമെതിരെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ;
ട്രഷറി
അക്കൗണ്ടില്‍ കിഫ്ബിയുടെ
നിക്ഷേപം
2996.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
സമാഹരിയ്ക്കുന്ന പണം
ഒരു കാരണവശാലും
സര്‍ക്കാര്‍ ഖജനാവില്‍
നിക്ഷേപിക്കുകയോ
ഡിപ്പാര്‍ട്ട്മെന്റ്
വഴി ചെലവഴിയ്ക്കുകയോ
ചെയ്യില്ലായെന്ന
ധനകാര്യവകുപ്പ്
മന്ത്രിയുടെ ഉറപ്പ്
പാലിയ്ക്കുവാന്‍ കിഫ്ബി
നിയമത്തില്‍ എന്തെല്ലാം
ഭേദഗതികളാണ്
വരുത്തിയത്;
(ബി)
കിഫ്ബിയുടെ
പണം ട്രിപ്പിള്‍
റേറ്റഡ് ആസ്തികളില്‍
ആയിരിക്കും
നിക്ഷേപിക്കുക എന്ന്
ധനകാര്യമന്ത്രി നല്കിയ
ഉറപ്പ് പാലിക്കുവാന്‍
കിഫ്ബി നിയമത്തില്‍
എന്തെല്ലാം ഭേദഗതികള്‍
വരുത്തി;
(സി)
സര്‍ക്കാര്‍
പ്ലാന്‍ ഫണ്ട്
കിഫ്ബിയ്ക്കു വക
മാറ്റികൊടുത്തത്
ട്രഷറിയില്‍ സ്പെഷ്യല്‍
ടി.എസ്.ബി.
അക്കൗണ്ടില്‍
നിക്ഷേപിയ്ക്കുവാന്
കാരണമെന്ത്; ഇത് കിഫ്ബി
നിയമത്തിന് എതിരാണെന്ന്
കരുതുന്നുണ്ടോ;
കിഫ്ബിയുടെ ഏത്
ഉദ്യേഗസ്ഥനാണ് ഈ
അക്കൗണ്ട് ഓപ്പണ്‍
ചെയ്തത്; ഇപ്പോള്‍
ആരാണ് ഇത് ഓപ്പറേറ്റ്
ചെയ്യുന്നത്?
കിഫ്ബി
നിയമമനുസരിച്ചുളള ധനസഹായം
2997.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
നിയമമനുസരിച്ച്
ഏതെല്ലാം
സംരംഭങ്ങള്‍ക്ക്
സഹായത്തിനുളള
അര്‍ഹതയുണ്ട്; സഹായം
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
നല്‍കാം;
(ബി)
സഹായം
ഏതെല്ലാം രീതിയില്‍
ലഭിയ്ക്കും;
(സി)
ധനസഹായത്തിനുളള
ഇൗട് എന്തെല്ലാമാണ്;
(ഡി)
ധനസഹായ
വിതരണത്തിനുളള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
ധനസഹായം തിരിച്ചു
പിടിയ്ക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
ഇത്
സംബന്ധിച്ച്
തയ്യാറാക്കിയ
പദ്ധതിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ചിട്ടി
ആരംഭിയ്ക്കുമ്പോഴുള്ള
സെക്യൂരിറ്റി
2998.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ചിട്ടിനിയമം അനുസരിച്ച്
ഒരു ചിട്ടികമ്പനി,
ഒരുചിട്ടി
ആരംഭിയ്ക്കുമ്പോള്‍
സെക്യൂരിറ്റിയായി
എന്തെല്ലാം
നല്‍കേണ്ടതുണ്ട്;
പ്രസ്തുത സെക്യൂരിറ്റി
ആരുടെ പേരിലാണ്
നല്‍കേണ്ടത്;
(ബി)
സെക്യൂരിറ്റി
തുകയും അതിനുള്ള
പലിശയും
ചിട്ടിക്കമ്പനിയ്ക്ക്
എപ്പോഴാണ് മടക്കി
കിട്ടുന്നത്; മടക്കി
കിട്ടാന്‍ കമ്പനി
എന്തെല്ലാം വ്യവസ്ഥകള്‍
പാലിക്കേണ്ടതുണ്ട്;
(സി)
ഈ
സെക്യൂരിറ്റി തുക
ഏതെല്ലാം ബാങ്കുകളിലാണ്
അടയ്ക്കേണ്ടത്; ഈ
സെക്യൂരിറ്റി തുക
കിഫ്ബി വഴി
ശേഖരിക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ?
അടിസ്ഥാന
സൗകര്യ നിക്ഷേപ നിധി
T 2999.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അടിസ്ഥാന സൗകര്യ
നിക്ഷേപ നിധി ആക്ട്
അനുസരിച്ച്
ഉണ്ടാക്കുന്ന അടിസ്ഥാന
സൗകര്യ സംവിധാനങ്ങള്‍
ഉപയോഗിക്കുന്ന ആളുകള്‍
യൂസര്‍ ചാര്‍ജ്ജോ
മറ്റേതെങ്കിലും തുകയോ
നല്‍കുന്നതിന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുള്ള വ്യവസ്ഥകള്‍
ഏതെല്ലാമാണ്;
(സി)
യൂസര്‍
ലെവി പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
കാര്യമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അത്
പിന്‍വലിയ്ക്കാന്‍
തയ്യാറാകുമോ?
അടിസ്ഥാന
സൗകര്യ നിക്ഷേപ നിധി ആക്ട്
T 3000.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1999-ലെ
കേരള അടിസ്ഥാന സൗകര്യ
നിക്ഷേപ നിധി ആക്ടിലെ
വ്യവസ്ഥകളനുസരിച്ച് ഒരു
പൊതു സ്വകാര്യ
പങ്കാളിത്തത്തിലേര്പ്പെട്ടിട്ടുള്ള
സ്വകാര്യ മേഖലാ
പങ്കാളിക്ക് സംസ്ഥാന
സഹായം ലഭ്യമാക്കുവാന്‍
വ്യവസ്ഥയുണ്ടോ?
ഉണ്ടെങ്കില്‍
എന്തെല്ലാം സംസ്ഥാന
സഹായം ലഭിയ്ക്കും;
(ബി)
സംസ്ഥാന
സഹായം
ലഭിക്കുന്നതിനുവേണ്ടി
സ്വകാര്യമേഖലാ പങ്കാളി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കേണ്ടതുണ്ട്;
(സി)
സംസ്ഥാന
സഹായം ബോര്‍ഡ്
മുഖാന്തിരമാണോ
ലഭ്യമാക്കുന്നത്;
അല്ലെങ്കില്‍
എപ്രകാരമെന്ന്
വിശദമാക്കാമോ?
എറണാകുളം
റോയല്‍ മാര്‍ക്കറ്റിംഗ് &
ഡിസ്ട്രിബ്യൂട്ടേഴ്സിന്െറ
പ്രവര്‍ത്തനം
3001.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
കോര്‍പ്പറേഷന്റെ
പരിധിയില്‍ റോയല്‍
മാര്‍ക്കറ്റിംഗ് &
ഡിസ്ട്രിബ്യൂട്ടേഴ്സ്,
DCA ഫോര്‍ റിലയന്‍സ്
ഇന്‍ഡസ്ട്രിയല്‍
ലിമിറ്റഡ് ഫസ്റ്റ്
ഫ്ളോര്‍, സെബാസ്ട്യന്
റോഡ്, കലൂര്‍, എറണാകുളം
എന്ന സ്ഥാപനം
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനം
പ്രവര്‍ത്തിക്കുന്നതിന്
ധനകാര്യവകുപ്പില്‍
നിന്നും ഏതൊക്കെ
ലൈസന്‍സുകള്‍ ആണ്
നല്‍കിയിരിക്കുന്നത് ;
ആയതിന്റെ കോപ്പികള്‍
ലഭ്യമാക്കുമോ;
(സി)
എന്നാണ്
ഈ സ്ഥാപനം പ്രവര്‍ത്തനം
തുടങ്ങിയത്; സ്ഥാപനം
തുടങ്ങിയതുമുതല്‍
നാളിതുവരെ
നികുതിയിനത്തില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര രൂപ വീതം
അടച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സ്വകാര്യ
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
3002.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
നിക്ഷേപത്തിന്റെ വരവ്
പ്രോത്സാഹിപ്പിക്കുന്നതിന്
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
എത്രകോടി രൂപയുടെ
സ്വകാര്യ നിക്ഷേപം
കൊണ്ടുവരാനാണ്
പദ്ധതിയിട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ
(സി)
ഈ
ലക്ഷ്യം
കൈവരിക്കുന്നതിനായി
കഴിഞ്ഞ നാല് മാസത്തിനകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ പദ്ധതികള്‍
3003.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17വര്‍ഷത്തെ
ബഡ്ജറ്റില്‍ കോതമംഗലം
മണ്ഡലത്തില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്ക് എത്ര
തുക വീതം നീക്കി
വച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതികള്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
അടിസ്ഥാന
സൗകര്യവികസന പദ്ധതി
3004.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യവികസന പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ബി)
അടിസ്ഥാന
സൗകര്യവികസനത്തിന്
സ്വകാര്യ മേഖലയുടെ
പങ്കാളിത്തം ഏതൊക്കെ
തരത്തിലാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ദേശീയ
അടിസ്ഥാന
സൗകര്യനിധിയില്‍ നിന്ന്
കിഫ്ബി യിലേക്ക്
ലഭ്യമായ അയ്യായിരം കോടി
രൂപ ഏതൊക്കെ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
ഉപയോഗപ്പെടുത്തുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
അടിസ്ഥാന സൗകര്യവികസന
പദ്ധതികള്‍ക്ക്
സ്ഥലമേറ്റെടുപ്പ്
പ്രതിസന്ധി
സൃഷ്ടിച്ചിരിക്കുന്ന
സാഹചര്യത്തില്‍ ഇതിനായി
സ്ഥലമേറ്റെടുക്കുന്നതിന്
ഒരു ഫാസ്റ്റ് ട്രാക്ക്
സംവിധാനം
രൂപീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കോര്‍ട്ട്
ഫീ പത്രങ്ങള്‍
3005.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒരു
ലക്ഷം രൂപവരെയുള്ള
മുദ്രപത്രങ്ങള്‍
സ്റ്റാമ്പ്
വെണ്ടര്‍മാര്‍ക്ക്
വില്‍ക്കാമെന്ന്
2014ഡിസംബര്‍ 14 ന്
3033-ാം നമ്പര്‍ ഗസറ്റ്
വിജ്ഞാപനം
ഇറങ്ങിയെങ്കിലും
അയ്യായിരം രൂപയ്ക്ക്
മുകളിലുള്ള
മുദ്രപത്രങ്ങള്‍
സ്റ്റാമ്പ്
വെണ്ടര്‍മാര്‍ക്ക്
വില്പനക്കായി
നല്‍കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വിജ്ഞാപനം
നടപ്പിലാക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്എന്ന്
വ്യക്തമാക്കുമോ?
പശ്ചാത്തല
സൗകര്യ വികസന പദ്ധതികള്‍
3006.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പശ്ചാത്തല
സൗകര്യവികസനത്തിനും
പൊതു ആരോഗ്യം,
പൊതുവിദ്യാലയങ്ങള്‍
എന്നിവയുടെ അടിസ്ഥാന
സൗകര്യ വികസനത്തിനും
എന്തൊക്കെ പദ്ധതികളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
എത്ര കോടി രൂപയുടെ
ചെലവ് വരുമെന്നും
ഇതിനായി പ്രത്യേക
പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ
എന്നും വിശദമാക്കുമോ?
കടപ്പത്രം
ഇറക്കുവാന്‍ അനുമതി
3007.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സിപ്പാലിറ്റികള്‍ക്കും
കോര്‍പ്പറേഷനുകള്‍ക്കും
സര്‍ക്കാര്‍
ഗ്യാരന്റിയോടുകൂടി
കടപ്പത്രം ഇറക്കുവാന്‍
അനുമതി നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
മുന്‍സിപ്പാലിറ്റികളെയും
കോര്പ്പറേഷനുകളെയുമാണ്
ഇൗ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
എത്ര
കോടി രൂപയുടെ
കടപ്പത്രം ഇറക്കുവാനാണ്
അവര്‍ക്ക് അനുമതി
നല്‍കിയിരിക്കുന്നത്;
വിശദാംശം നല്‍കുമോ?
സ്ക്കൂള്
കുട്ടികളില്‍ സമ്പാദ്യശീലം
3008.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
കുട്ടികളില്‍
സമ്പാദ്യശീലം
വളര്‍ത്തുന്നതിനും
ഭാവിയില്‍ അതിലൂടെ
സാമ്പത്തികക്ഷമത
കൈവരുത്തുന്നതിനും
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്;
(ബി)
പദ്ധതി
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പദ്ധതി
നിലവില്‍
ഇല്ലായെങ്കില്‍
അതേക്കുറിച്ച്
പരിഗണിക്കുമോ?
ഓണ്‍ലൈന്‍
മുഖാന്തരമുള്ള വിപണനം
3009.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
മുഖാന്തരമുള്ള വിപണനം
സംസ്ഥാനത്ത്
സജീവമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓണ്‍ലൈന്‍
വിപണനം മൂലം നികുതി
വരുമാനത്തില്‍ കുറവ്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഓണ്‍ലൈന്‍
വിപണനം നികുതിക്ക്
വിധേയമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി
3010.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയിലുള്‍പ്പെടുത്തി
2011-2016 കാലയളവില്‍
കൊയിലാണ്ടി മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ; ടി
പ്രവൃത്തികളുടെ വിശദമായ
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഫണ്ട്
ലഭ്യമല്ലാത്തതിനാല്‍
ഭരണാനുമതി നല്‍കാതെ
മാറ്റിവെച്ച പദ്ധതികള്‍
ഏതെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ ; ഈ
പദ്ധതികളെ 2016-2017
വര്‍ഷത്തില്‍
ഉള്‍പ്പെടുത്തി എ.എസ്.
നല്കാന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
കൊയിലാണ്ടി
സബ് ട്രഷറി ഓഫീസിന് പുതിയ
കെട്ടിടം
3011.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
സബ് ട്രഷറി നിലവില്‍
പ്രവര്‍ത്തിക്കുന്നത്
പഴക്കമുള്ളതും
സൗകര്യങ്ങള്‍
പരിമിതവുമായ ഒരു
കെട്ടിടത്തിലാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
സബ് ട്രഷറി ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് 2006-2011
കാലയളവില്‍
സര്‍ക്കാരില്‍ ഒരു
അപേക്ഷ
സമര്‍പ്പിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ട്രഷറി
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
ഇക്കാര്യത്തിലുള്ള
ഫയലുകളുടെ വിവരങ്ങള്‍
വിശദമാക്കാമോ?
ആസ്തിവികസന
ഫണ്ടില്‍ നിന്നും ഹൈമാസ്റ്റ്
ലൈറ്റുകളും ലോമാസ്റ്റ്
ലൈറ്റുകളും സ്ഥാപിക്കാന്‍
അനുമതി
3012.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
മുന്‍ എം.എല്‍.എ.യുടെ
ആസ്തി വികസന ഫണ്ടില്‍
നിന്നും എത്ര
ഹൈമാസ്റ്റ് ലൈറ്റുകളും
ലോമാസ്റ്റ് ലൈറ്റുകളും
സ്ഥാപിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍വ്വഹണം ഏത്
ഏജന്‍സി മുഖേനയാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ആയതില്‍
എത്ര ലൈറ്റുകള്‍
എവിടെയെല്ലാം
സ്ഥാപിച്ചു വെന്നും ഇനി
എത്ര ലൈറ്റുകള്‍
എവിടെയൊക്കെ
സ്ഥാപിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ; ആയത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
റബ്ബറിന്റെ
താങ്ങുവില
3013.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബറിന്റെ
താങ്ങുവില
നിലനിര്‍ത്താന്‍ കഴിഞ്ഞ
സര്‍ക്കാര്‍
പ്രഖ്യാപിച്ച 300 കോടി
രൂപയുടെ വില സ്ഥിരതാ
ഫണ്ടിന്റെ പ്രയോജനം
കേരളത്തിലെ
പ്രത്യേകിച്ച് മലബാര്‍
മേഖലയിലെ കര്‍ഷകര്‍ക്ക്
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോട്ടയം
നഗരങ്ങളില്‍
റബ്ബറിനുള്ള
മാര്‍ക്കറ്റ് വില
മലബാര്‍ മേഖലയിലും
ലഭിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റബ്ബര്‍
ബോര്‍ഡ്
നിശ്ചയിക്കുന്ന വില
മുഴുവനായും
കര്‍ഷകര്‍ക്ക്
ലഭിക്കാന്‍ എന്ത്
നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3014.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
ഏര്‍പ്പെടുത്തിയതുവഴി
സര്‍ക്കാരിന്
സാമ്പത്തിക നേട്ടം
ഉണ്ടായിട്ടുണ്ടോ എന്നും
ഉണ്ടെങ്കില്‍ എന്തു
തുകയുടെ നേട്ടം
ഉണ്ടായെന്നും ആയത് ഏതു
തരത്തിലാണെന്നും
അറിയിക്കാമോ;
(ബി)
നിലവില്‍
പങ്കാളിത്ത പെന്ഷന്
പദ്ധതി പ്രകാരം
ജീവനക്കാരുടെ വിഹിതം
ഏതു വിധത്തിലാണ്
നിക്ഷേപിക്കുന്നതെന്നും
ആയത് സര്‍ക്കാര്‍
വിഹിതം കൂടി
ചേര്‍ത്താണോ
നിക്ഷേപിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാര്‍ പ്രസ്തുത
ഇനത്തില്‍ സര്‍ക്കാര്‍
വിഹിതമായി എത്ര തുക
നിക്ഷേപിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3015.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
സര്‍ക്കാര്‍
നിക്ഷേപിച്ച
തുകയെത്രയെന്നും
നിക്ഷേപിക്കേണ്ടിയിരുന്ന
തുകയെത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
ഫണ്ട്
മാനേജര്‍മാരായി
നിയോഗിച്ചവര്‍ക്ക്
പുറമേ ഏതെങ്കിലും
ഏജന്‍സികള്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍
അവയേതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഫണ്ട്
മാനേജര്‍മാര്‍ക്ക്
ലഭിച്ച തുകയുടെ വിശദ
വിവരം ലഭ്യമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3016.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
കേന്ദ്രസര്‍ക്കാര്‍
ജീവനക്കാര്‍
സര്‍വ്വീസിലിരുന്ന്
മരിക്കുകയുോ, മറ്റ്
കാരണങ്ങളാല്‍
നിര്‍ബന്ധിത
വിരമിക്കലിന്
വിധേയമാവുകയോ ചെയ്യുന്ന
സാഹചര്യത്തില്‍ അവരുടെ
ആശ്രിതര്‍ക്ക് പഴയ
ജീവനക്കാരുടെ
ആശ്രിതര്‍ക്ക്
ലഭിക്കുന്ന അതേ
രീതിയില്‍ തന്നെ കുടുംബ
പെന്ഷന് നല്കാന്
5-5-2009 ല്‍ കേന്ദ്ര
സര്‍ക്കാര്‍
ഉത്തരവിറക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ?
(ബി)
പി.എഫ്.ആര്.ഡി.എ.
നിര്‍ദ്ദേശാനുസരണം
എന്‍.പി.എസ് സംസ്ഥാന
ജീവനക്കാര്‍ക്കും
നടപ്പിലാക്കിയ
സ്ഥിതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ
ഉത്തരവിലേതുപോലെ സമാന
വിഷയത്തില്‍ സംസ്ഥാന
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ ഉത്തരവ്
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവില്‍ നിന്നും
വ്യത്യസ്തമാണോ;
എങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് സമയത്ത്
ആശ്രിത നിയമനം
നല്‍കുന്നതോടൊപ്പം
പെന്‍ഷനും തുടര്‍ന്നും
നല്‍കിയിരുന്നോ;
എങ്കില്‍ എന്‍.പി.എസ്
നടപ്പിലാക്കിയതിനു ശേഷം
ആശ്രിത നിയമനം
നല്‍കിയതിനു ശേഷം
ഫാമിലി പെന്ഷന്
തുടര്‍ന്നും
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3017.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയിലൂടെ
സര്‍ക്കാര്‍
ജീവനക്കാരില്‍ നിന്ന്
ശേഖരിക്കുന്ന വിഹിതം
ഏതെങ്കിലും പൊതു
അക്കൗണ്ടില്‍
നിക്ഷേപിക്കപ്പെടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുകയുടെ മാനേജ്മെന്റിനു
വേണ്ടി പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തുക ട്രഷറിയില്‍ തന്നെ
കണക്കാക്കപ്പെടുകയാണോയെന്നും
ഈ തുക
വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കുന്നതിന്
പദ്ധതിയുണ്ടോയെന്നും
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ
3018.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തിനു
വെളിയില്‍ പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ചില ബാങ്കുകള്‍
വിദ്യാഭ്യാസ വായ്പ
നല്കാന് വിമുഖത
കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ടി ബാങ്കുകള്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വിദ്യാഭ്യാസ
വായ്പ ലഭ്യത ഒരു
അവകാശമായി
പ്രഖ്യാപിക്കുമോ;
അതിനായി നിയമം
കൊണ്ടുവരുമോ ?
വിദ്യാഭ്യാസ
മേഖലയില്‍ നിയമന നിരോധനം
3019.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമന നിരോധനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതലാണെന്ന്
വിശദമാക്കുമോ;
(ബി)
വിദ്യാഭ്യാസ
മേഖലയില്‍,
പ്രത്യേകിച്ച്
പൊതുവിദ്യാഭ്യാസ
മേഖലയില്‍ പുതിയ
തസ്തികകള്‍
അനുവദിക്കില്ലെന്ന
പ്രഖ്യാപനം നിയമന
നിരോധനമായി മാറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പൊതു
വിദ്യാഭ്യാസരംഗത്തെ
സംരക്ഷിക്കുവാന്‍
വേണ്ടി വിദ്യാഭ്യാസ
വകുപ്പിനെ നിയമന
നിരോധനത്തില്‍ നിന്നും
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മനുഷ്യാവകാശ
കമ്മീഷന് ഉത്തരവ്
3020.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
മൂന്നാം നിലയില്‍
പ്രവര്‍ത്തിക്കുന്ന
പെന്ഷന് വകുപ്പുകള്‍
മനുഷ്യാവകാശ കമ്മീഷന്
ഉത്തരവ് പ്രകാരം
താഴത്തെ നിലയിലേക്ക്
മാറ്റിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
മനുഷ്യാവകാശ കമ്മീഷന്
ഉത്തരവ്
പുറപ്പെടുവിച്ചത്
എപ്പോഴാണ്;
(സി)
പെന്ഷന്
വകുപ്പുകള്‍
സെക്രട്ടേറിയറ്റിലെ
താഴത്തെ നിലയിലേക്ക്
പ്രവര്‍ത്തനം
മാറ്റുന്നതില്‍
കാലതാമസം
നേരിട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പണമിടപാടു സ്ഥാപനങ്ങള്‍
3021.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൂത്തൂറ്റ് ഫിനാന്‍സ്
തുടങ്ങി എത്ര പണമിടപാടു
സ്ഥാപനങ്ങള്‍ (മറ്റു
സംസ്ഥാനങ്ങളില്‍
രജിസ്ട്രേഷന്
നേടിയവയും,
ശാഖകളുളളവയും
ഉള്‍പ്പെടെ)
നിയമവിധേയമായും
അല്ലാതെയും
പ്രവര്‍ത്തനം നടത്തി
വരുന്നു എന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍
സംസ്ഥാന /കേന്ദ്ര
അന്വേഷണ ഉദ്യോഗസ്ഥരുടെ
പരിശോധനകളില്‍
പണമിടപാടുകളിലെ അനധികൃത
പ്രവര്‍ത്തനങ്ങളും
കള്ളപ്പണമിടപാടുകളും
കണ്ടെത്തിയ
സ്ഥാപനങ്ങള്‍ ഏതെല്ലാം
എന്നും ഇവയുടെ
പ്രവര്‍ത്തനങ്ങളില്‍
സംസ്ഥാന/കേന്ദ്ര
സര്‍ക്കാരുകള്‍
വരുത്തിയിട്ടുള്ള
നിയന്ത്രണങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ?
(സി)
ഇവയിലോരോന്നിലും
എത്ര ജീവനക്കാര്‍
നിലവിലുണ്ട് എന്നും
സംസ്ഥാനത്തിനുള്ളില്‍
ഇവയ്ക്കോരോന്നിനും
എത്ര ശാഖകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇവയിലെ
ജീവനക്കാര്‍ക്ക് ജോലി
സമയം, അവധി,
പ്രൊമോഷന്,
സ്ഥലമാറ്റം തുടങ്ങിയ
ന്യായമായ
അവകാശങ്ങള്‍ക്ക്
എന്തെങ്കിലും
വ്യസ്ഥകള്‍
നിലവിലുണ്ടോ?
(ഇ)
ഇല്ലെങ്കില്‍
സംസ്ഥാനത്താകമാനം
അനേകായിരം
ജീവനക്കാരുള്ള പ്രസ്തുത
മേഖലയിലെ
ജീവനക്കാര്‍ക്ക്
മാന്യമായ സേവന വേതന
വ്യവസ്ഥകള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
(എഫ്)
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
നിയമവിധേയമായി
നിയന്ത്രിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
ട്രഷറികളില്‍ കോര്‍ബാങ്കിംഗ്
സംവിധാനം
3022.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറികളില്‍
കോര്‍ബാങ്കിംഗ്
സംവിധാനം പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇല്ലെങ്കില്‍
ഇത് സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
ട്രഷറികളില്‍
എ.റ്റി.എം.
സ്ഥാപിക്കുന്നതിനുളള
പദ്ധതി നിലവിലുണ്ടോ;
വിശദാംശം നല്‍കാമോ;
ഇല്ലെങ്കില്‍
എ.റ്റി.എം.
സ്ഥാപിക്കുന്നതിനും ഇത്
വഴി പണമിടപാട്
കാര്യക്ഷമമായി
നടത്തുന്നതിനുമുളള
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കോഴിക്കോട്
ജില്ലയില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
3023.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ബജറ്റില്‍
കോഴിക്കോട്
ജില്ലയ്ക്കായി
പ്രഖ്യാപിച്ച ഏതെല്ലാം
പ്രവൃത്തികളെയാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
എ.എസ്.നല്‍കുന്നതിന് ഈ
വര്‍ഷം
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പെരുമ്പാവൂര്‍
അശമണൂര് എം.വി.സുകുമാരന്‍
നല്കിയ പരാതി
3024.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
പെരുമ്പാവൂര്‍ അശമണൂര്
പുന്നയംകര മൊടനാടന്
വീട്ടില്‍
എം.വി.സുകുമാരന്‍,
ടിയാളുടെ ഭാര്യ
പൊതുമരാമത്തുവകുപ്പ്
റോഡു വിഭാഗം കുറുപംപടി
അസി.എന്‍ജിനീയര്‍
സി.റ്റി.സലീലജയുടെ
സര്‍വ്വീസ് സംബന്ധമായി
നല്കിയ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
13.3.1989-ല്‍
ഗ്രേഡ് II
ഡ്രാഫ്റ്റ്സ്മാന്‍ ആയി
സ്രവ്വീസില്
പ്രവേശിച്ച സി.റ്റി.
സലീലജക്ക് രണ്ടും
മൂന്നും ഹയര്‍
ഗ്രേഡുകളും പ്രസ്തുത
ഹയര്‍
ഗ്രേഡുകള്ക്കനുസൃതമായ
അധിക ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഹയര്‍ ഗ്രേഡുകളും
അര്‍ഹമായ
ആനുകൂല്യങ്ങളും
നല്കാന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കിഫ്ബിയിലേക്ക്
ലഭിച്ച നിക്ഷേപങ്ങള്‍
3025.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ വികസന മേഖലയിലെ
വന്‍കിട
പദ്ധതികള്‍ക്കായി പണം
കണ്ടെത്താന്‍
സര്‍ക്കാര്‍ രൂപം
നല്കിയ കിഫ്ബിയിലേക്ക്
ഇതിനോടകം ലഭിച്ച
നിക്ഷേപങ്ങള്‍ ഏതൊക്കെ;
(ബി)
ലഭിച്ച
തുകയും ഇവ ഏതൊക്കെ
മേഖലയില്‍ നിന്നാണ്
ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
ലഭിച്ച
തുക ഏതൊക്കെ
പദ്ധതികള്‍ക്കായി
ചിലവഴിക്കും; പ്രസ്തുത
പദ്ധതികള്‍
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡമെന്ത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പദ്ധതികളുടെ
എസ്റ്റിമേറ്റ്
തുകയ്ക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പദ്ധതി
സമര്‍പ്പണത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ധനകാര്യവകുപ്പിന്റെ
കീഴില്‍ ആസ്ഥാനമന്ദിരം
3026.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായ
ആസ്ഥാനമന്ദിരം ഇല്ലാത്ത
വകുപ്പുകള്‍ക്കായി
സംസ്ഥാനത്ത്
ധനകാര്യവകുപ്പിന്റെ
കീഴില്‍ ഒരു പൊതു
ആസ്ഥാനമന്ദിരം
നിര്‍മ്മിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അയതിന്െറ വിശദാംശം
അറിയിക്കുമോ?
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന്
T 3027.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് സ്കീമില്‍
ചേര്‍ന്ന സര്‍ക്കാര്‍
ജീവനക്കാരുടെ കുടിശ്ശിക
തുക
അടയ്ക്കുന്നതില്‍നിന്നും
ജീവനക്കാരെ
ഒഴിവാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് സ്കീമിലെ തുക
സര്‍ക്കാര്‍
മേല്‍നോട്ടത്തില്‍
ട്രഷറികളില്‍
നിക്ഷേപിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
കോണ്‍ട്രിബ്യൂട്ടറി
പെന്‍ഷന്‍കാര്‍ക്ക്
മിനിമം പെന്ഷന്
ഏര്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് സര്‍ക്കാര്‍
നല്കി വരുന്ന ധനസഹായം
3028.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസിലിരിക്കെ
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
സര്‍ക്കാര്‍ നല്കി
വരുന്ന ധനസഹായം
വെട്ടിക്കുറച്ചുകൊണ്ട്
ധനകാര്യ വകുപ്പ്
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഉത്തരവു
പ്രകാരം നേരത്തെ
നല്‍കിയിരുന്ന
ആനുകൂല്യങ്ങളില്‍
നിന്ന് വ്യത്യസ്തമായി
എന്തെല്ലാം കുറവുകളാണ്
വരുത്തിയിട്ടുളളത്;
ഇതിനുളള സാഹചര്യം
വിശദമാക്കുമോ;
(സി)
ഉത്തരവിനു
എന്നു മുതല്‍
പ്രാബല്യമുണ്ട്;
നേരത്തെ ലഭിച്ച
ആനുകൂല്യങ്ങള്‍ പുതിയ
ഉത്തരവിന്‍െറ
അടിസ്ഥാനത്തില്‍
തിരിച്ചടക്കേണ്ടി
വരുമോ; വിശദാംശം
നല്‍കുമോ;
(ഡി)
ഇൗ
സാഹചര്യത്തില്‍
പുതുക്കിയ ഉത്തരവ്
പുനഃപരിശോധിക്കാന്‍
തയ്യാറാകുമോ?
2003ലെ
കേരള ഗവണ്മെന്റ് സീലിംഗ്
ഓണ്‍ ഗവണ്മെന്റ് ഗ്യാരന്റീസ്
ആക്ട് ഭേദഗതി
3029.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2003ലെ
കേരള ഗവണ്മെന്റ്
സീലിംഗ് ഓണ്‍
ഗവണ്മെന്റ്
ഗ്യാരന്റീസ് ആക്ട്
ഭേദഗതി ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഗവണ്മെന്റ്
ഗ്യാരന്റികളുടെ
മൊത്തപരിധി എത്രയായി
ഉയര്‍ത്തുന്നതിനാണ്
നിശ്ചയിച്ചിട്ടുള്ളത്;
(സി)
ഗവണ്മെന്റ്
ഗ്യാരന്റി
നല്‍കുന്നതിന്റെ
പരിധിക്ക് റിസര്‍വ്
ബാങ്കോ, കേന്ദ്ര
സര്‍ക്കാരോ പരമാവധി
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
2016-17 സാമ്പത്തിക വര്‍ഷത്തെ
ബജറ്റിലെ അധിക വിഭവ സമാഹരണം
3030.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ 2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ അവതരിപ്പിച്ച
അധിക വിഭവ
സമാഹരണത്തിലൂടെ കഴിഞ്ഞ
മൂന്ന് മാസം എത്ര
രൂപയുടെ വരുമാനം
സംസ്ഥാന ഖജനാവിനുണ്ടായി
എന്ന് വ്യക്തമാക്കാമോ;
(ബി)
ഭാഗാധാരങ്ങളുടെ
നിരക്ക് വര്‍ദ്ധനവ്
മൂലം ഈ കഴിഞ്ഞ മാസം
എത്ര രൂപയുടെ അധിക
വിഭവസമാഹരണം തൊട്ട്
മുന്‍വര്‍ഷത്തെ മൂന്ന്
മാസവുമായി താരതമ്യം
ചെയ്യുമ്പോള്‍ ഉണ്ടായി
എന്ന് വ്യക്തമാക്കാമോ;
(സി)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച എത്ര
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയെന്നും
ശേഷിക്കുന്ന
പ്രഖ്യാപനങ്ങള്‍
ഇപ്പോള്‍ ഏത്
സ്റ്റേജില്‍ ആണെന്നും
വ്യക്തമാക്കാമോ?
പുതിയ
നികുതി നിര്‍ദ്ദേശങ്ങള്‍
3031.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കൊണ്ടുവന്ന നികുതി
നിര്‍ദ്ദേശപ്രകാരം
നികുതിയിനത്തില്‍ ഒരു
വര്‍ഷം എത്ര രൂപയാണ്
പൊതുജനങ്ങള്‍ക്ക്
അധികബാധ്യതയായി
ഉണ്ടാകുന്നതെന്ന്
അറിയിക്കുമോ;
(ബി)
നികുതിയിനത്തിലെ
വര്‍ദ്ധനവ്
പൊതുജനത്തിന്റെ ദൈനംദിന
ജീവിതച്ചെലവുകളെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
നികുതിയിനത്തിലെ
വര്‍ദ്ധനവ് മൂലം
ദൈനംദിന ജീവിതച്ചെലവ്
വഹിക്കാന്‍ കഴിയാത്ത
എത്ര കുടുംബങ്ങള്‍
ഉണ്ടെന്നതിന്റെ
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
നികുതി
കുടിശ്ശിക പിരിച്ചെടുക്കാന്‍
നടപടി
3032.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതി വകുപ്പിന്റെ
എറണാകുളം സര്‍ക്കിളില്‍
മാത്രം എത്ര ലക്ഷം രൂപ
നികുതി കുടിശ്ശികയായി
ലഭിക്കാനുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എറണാകുളം
സ്പെഷല്‍ സര്‍ക്കിള്‍
രണ്ടില്‍ നിന്നും
സ്പെഷല്‍ സര്‍ക്കിള്‍
മൂന്നില്‍ നിന്നുമായി
യഥാക്രമം എത്ര ലക്ഷം
രൂപ വീതം നികുതി
കുടിശ്ശിക
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ടി
തുകകള്‍
പിരിച്ചെടുക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തൊട്ടാകെ
നികുതി കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
എന്തെങ്കിലും പുതിയ
സംവിധാനം നടപ്പാക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
ചരക്ക്
സേവന നികുതി നിയമം
3033.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിയമം
കേരളത്തില്‍ നടപ്പില്‍
വരുത്തുന്നതിനുവേണ്ട
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.നടപ്പില്‍
വരുമ്പോള്‍ ഏതൊക്കെ
മേഖലകളില്‍ നിന്ന്
സംസ്ഥാനത്തിന്
അധികവരുമാനം
ലഭിക്കുമെന്നും
ഏതൊക്കെ മേഖലകളില്‍
നിന്ന് നിലവില്‍
ലഭിക്കുന്ന വരുമാനം
ഇല്ലാതാകുമെന്നും
കണക്കാക്കിയിട്ടുണ്ടോ;
(സി)
ചരക്ക്
സേവന നികുതി
സമ്പ്രദായത്തില്‍,
കേരളത്തില്‍ നിലവിലുള്ള
രജിസ്റ്റേര്‍ഡ്
വ്യാപാരികളുടെ
എണ്ണത്തില്‍ കുറവ്
വരുമോ എന്നറിയിക്കുമോ;
(ഡി)
ജി.എസ്.ടി.
നിലവില്‍ വരുമ്പോള്‍
നികുതിദായകര്‍ ഒരേ
വിഷയത്തില്‍ രണ്ട്
അധികാര കേന്ദ്രങ്ങളില്‍
കണക്ക്
ബോധിപ്പിക്കേണ്ടി
വരുമോ; സംസ്ഥാന നികുതി
വകുപ്പിന്റെ
അധികാരങ്ങള്‍ കേന്ദ്ര
നികുതി വകുപ്പ്
കവര്‍ന്നെടുക്കുന്ന
സാഹചര്യം ഉണ്ടാകുമോ;
അതിനനുസൃതമായി സംസ്ഥാന
നികുതി വകുപ്പിനെ
പുനസംഘടിപ്പിക്കുമോ?
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിന് നടപടി
3034.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നികുതി പിരിവ്
കാര്യക്ഷമമാക്കുന്നതിനായി
എടുത്ത നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ നികുതി
പിരിവില്‍ വരുത്തിയ
കുടിശ്ശികയുടെ വിശദാംശം
നല്‍കുമോ?
വാണിജ്യ
നികുതി
3035.
ശ്രീ.രാജു
എബ്രഹാം
,,
എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ കമ്മി
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വാണിജ്യ
നികുതി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വാണിജ്യ
നികുതി പിരിവ്
ഊര്‍ജ്ജിതമാക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വാണിജ്യ
നികുതി വകുപ്പിലെ
വിശേഷാല്‍
സേവനങ്ങള്‍ക്ക് വേണ്ടി
പ്രത്യേക
സ്പെഷ്യാലിറ്റി
കേഡറുകള്‍ക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ?
വാണിജ്യ
നികുതി വകുപ്പില്‍
ഉപയോഗിക്കുന്ന സോഫ്റ്റ്
വെയറുകള്‍
3036.
ശ്രീ.ഹൈബി
ഈഡന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതി വകുപ്പില്‍
ഉപയോഗിക്കുന്ന സോഫ്റ്റ്
വെയറുകള്‍ കഴിഞ്ഞ നാലു
മാസത്തിനുള്ളില്‍
പരിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
കൂടുതല്‍
സംഭരണശേഷിയുള്ള
സെര്‍വര്‍
സ്ഥാപിക്കുന്ന നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
സൈബര്‍
ഫോറന്‍സിക് യൂണിറ്റ്
സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വില്പന
നികുതി പ്രാക്ടീഷണര്‍മാര്‍
3037.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്പന
നികുതിയുമായി
ബന്ധപ്പെട്ട
അക്കൗണ്ടുകള്‍ വ്യാപാര
സ്ഥാപനങ്ങള്‍ക്കുവേണ്ടി
തയാറാക്കുന്നതിന്
അംഗീകൃത
യോഗ്യതയുള്ളവര്‍
ആരെയൊക്കെയാണ്; ഏതു
ചട്ട പ്രകാരമാണ്
ഇവര്‍ക്ക് അംഗീകാരം
നല്‍കുന്നത്;
(ബി)
ഇവര്‍ക്ക്
അംഗീകാരം
നല്‍കുന്നതിനായി
വിദ്യാഭ്യാസ യോഗ്യത,
പ്രവൃത്തിപരിചയം എന്നിവ
സംബന്ധിച്ചുള്ള
മാനദണ്ഡങ്ങളും
അവര്‍ക്ക്
രജിസ്ട്രേഷന് സംവിധാനം
നിലവിലുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ച ജി.എസ്.ടി.
സംവിധാനത്തില്‍
നിലവിലുള്ള
രജിസ്റ്റേര്‍ഡ്
പ്രാക്ടീഷണര്‍മാര്‍ക്ക്
അക്കൗണ്ടുകള്‍
തയാറാക്കാന്‍
അംഗീകാരമുണ്ടോ;
(ഡി)
ഇല്ലായെങ്കില്‍
ഈ വിഷയം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
അവരെയും
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
പെട്രോള്‍,
ഡീസല്‍ വില്പന നികുതി
3038.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-ല്‍
സംസ്ഥാനത്ത് വില്പന
നടത്തിയ പെട്രോള്‍,
ഡീസല്‍ എന്നിവയുടെ
വില്പന
നികുതിയിനത്തില്‍
സംസ്ഥാനത്തിന് എന്ത്
തുക ലഭിച്ചു;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എണ്ണക്കമ്പനികള്‍
പെട്രോളിന്റെയും
ഡീസലിന്റെയും വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
വില വര്‍ദ്ധന മൂലം
സംസ്ഥാനത്തിന് വില്പന
നികുതിയിനത്തില്‍ മേയ്
25 മുതല്‍ സെപ്റ്റംബര്‍
30 വരെ എത്ര രൂപ
ലഭിക്കുകയുണ്ടായി;
(ഡി)
ഇൗ
അധികനികുതി വരുമാനം
ഉപേക്ഷിച്ച്
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
നിത്യോപയോഗ
സാധനങ്ങളുടെ വില
വര്‍ദ്ധന തടയുവാന്‍
നടപടി സ്വീകരിയ്ക്കുമോ;
(ഇ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പെട്രോളിന്റെയും
ഡീസലിന്റെയും വില
വര്‍ദ്ധിച്ച
അവസരത്തില്‍
സംസ്ഥാനത്തിന്
അതിന്മേല്
ലഭിച്ചിരുന്ന അധിക
വില്പന നികുതി
ഉപേക്ഷിച്ചിരുന്നോ;
എങ്കില്‍ അതുമൂലം
സംസ്ഥാന ഖജനാവിന് എത്ര
കോടി രൂപ
നഷ്ടപ്പെട്ടു?
ഇ-ട്രഷറി
സംവിധാനം
3039.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ ട്രഷറികളെയും
ബന്ധിപ്പിച്ച് ഇ-ട്രഷറി
സംവിധാനം നടപ്പില്‍
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സംവിധാനം
പൂര്‍ത്തിയാകുന്നതോടുകൂടി
ട്രഷറികളുടെ
പ്രവര്‍ത്തനങ്ങളില്‍
ഉണ്ടാകുന്ന പുരോഗതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ട്രഷറി
കോര്‍ബാങ്കിംഗ് സിസ്റ്റം
3040.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
കോര്‍ബാങ്കിംഗ്
സിസ്റ്റം
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ട്രഷറി
കോര്‍ബാങ്കിംഗ്
സിസ്റ്റം
നടപ്പിലാക്കുന്നതുകൊണ്ടുളള
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നെന്മാറയില്
ട്രഷറി ആരംഭിക്കാന്‍ നടപടി
3041.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറയില്
ഒരു ട്രഷറി
തുടങ്ങുന്നതിന്റെ
ആവശ്യകത സംബന്ധിച്ച
വിഷയം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഒരു പുതിയ ട്രഷറി
നെന്മാറയില്
അനുവദിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇതിനായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ?
കുന്നമംഗലത്ത്
സബ്ട്രഷറി
3042.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്നമംഗലത്ത്
ഒരു സബ്ട്രഷറി
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
തീരുമാനം
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
ലോട്ടറി
ഓഫീസ്
3043.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
താലൂക്ക് ഓഫീസ്
പ്രവര്‍ത്തനം ആരംഭിച്ച്
രണ്ടുവര്‍ഷം പിന്നിട്ട
സാഹചര്യത്തില്‍, ഇവിടെ
പുതുതായി ലോട്ടറി ഓഫീസ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഭാഗ്യക്കുറികളുടെ
സമ്മാന പദ്ധതികള്‍
പരിഷ്കരിക്കുന്നതിനും
സാധാരണക്കാരായ
അപേക്ഷകര്‍ക്ക്
പുതുതായി ലോട്ടറി
ഏജന്‍സി
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സാമൂഹ്യ
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്
ലോട്ടറിയില്‍ നിന്ന്
ധനസമാഹരണം
3044.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
സാമൂഹ്യ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
'കാരുണ്യ' മാതൃകയില്‍
ലോട്ടറിയില്‍ നിന്ന്
ധനസമാഹരണം നടത്തുന്ന
പുതിയ
പദ്ധതികളെന്തെങ്കിലും
പരിഗണനയിലുണ്ടോ;
ഇതിനായി പുതിയ
ലോട്ടറികള്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
പുതിയ പദ്ധതികള്‍ വഴി
പ്രതിവര്‍ഷം എന്ത് തുക
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ലോട്ടറി
വകുപ്പിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഇതിനായി പുതിയ
ഓഫീസുകള്‍
ആരംഭിയ്ക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ലോട്ടറി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
3045.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലോട്ടറി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിനും
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
താലുക്ക്
തലത്തിലുള്ള ലോട്ടറി വിതരണം
3046.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ താലുക്ക്
തലത്തിലുള്ള ലോട്ടറി
വിതരണത്തിന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ആലത്തൂരില്‍
താലൂക്ക് തല ലോട്ടറി
ഓഫീസ് തുടങ്ങുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
പ്രവര്‍ത്തനം എന്നു
മുതല്‍ തുടങ്ങുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലാ ലോട്ടറി ഓഫീസ്
3047.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലാ ലോട്ടറി ഓഫീസ്
സ്ഥിതി ചെയ്യുന്നത്
പാലക്കാട് സിവില്‍
സ്റ്റേഷനിലെ മൂന്നാം
നിലയിലായതിനാല്‍
വികലാംഗരും, വൃദ്ധരുമായ
ലോട്ടറി
വില്‍പ്പനക്കാര്‍ക്ക്
ലോട്ടറി ഓഫീസില്‍
എത്തിച്ചേരുന്നതിന്
പ്രയാസമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ ?
ആറ്റിങ്ങല്‍
താലൂക്ക് ലോട്ടറി ഓഫീസ്
3048.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
അനുവദിച്ച താലൂക്ക്
ലോട്ടറി ഓഫീസിന്
ആവശ്യമായ തസ്തിക
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ; ഫയല്‍
നമ്പര്‍ ഏതാണെന്നും
ഫയല്‍ ഇപ്പോള്‍ ഏത്
സെക്ഷനിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസിലേക്ക്
പരിഗണിക്കപ്പെടുന്ന
സ്റ്റാഫ് പാറ്റേണ്‍
എങ്ങനെയാണെന്നും ഓഫീസ്
എന്നുമുതല്‍
പ്രവര്‍ത്തിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
കെ.
എസ്. എഫ്. ഇ. -യിലേയ്ക്ക്
സാധാരണ ജനങ്ങളെ
ആകര്‍ഷിക്കാന്‍ നടപടി
3049.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ. എസ്. എഫ്. ഇ - യുടെ
എത്ര ശാഖകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
കുറികളും മറ്റു
ബിസ്സിനസ്സുകളും ആയി
ശരാശരി എത്ര കോടി
രൂപയുടെ ബിസ്സിനസ്സ്
കെ. എസ്. എഫ്. ഇ. ഓരോ
വര്‍ഷവും നടത്തി
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഗള്‍ഫു നാടുകളിലും
മറ്റു വിദേശ
രാജ്യങ്ങളിലും കെ. എസ്.
എഫ്. ഇ. യുടെ ശാഖകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ജാമ്യ
വ്യവസ്ഥകള്‍ ലളിതമാക്കി
ചെറുകിട
കച്ചവടക്കാരെയും മറ്റു
സ്ഥിര
വരുമാനക്കാരടക്കമുള്ള
സാധാരണക്കാരെയും കെ.
എസ്. എഫ്. ഇ. യിലേക്ക്
ആകര്‍ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ
വഴി പലിശരഹിത വായ്പ
3050.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പുവര്‍ഷ
ബജറ്റില്‍ റേഷന്‍
കടകളുടെ നവീകരണത്തിന്
കെ.എസ്.എഫ്.ഇ വഴി
പലിശരഹിത വായ്പാ പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(സി)
കെ.എസ്.എഫ്.ഇ
-യുടെ പ്രവര്‍ത്തന
ചട്ടങ്ങളിലെ ഏത്
വ്യവസ്ഥ പ്രകാരമാണ്
പലിശരഹിത വായ്പ
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
പാര്‍ട്ട് ടൈം
സ്വീപ്പര്‍മാരുടെ
ശമ്പളപരിഷ്കരണം
3051.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
പാര്‍ട്ട് ടൈം
സ്വീപ്പര്‍മാരുടെ ശമ്പള
പരിഷ്കരണവുമായി
ബന്ധപ്പെട്ടുണ്ടായ
അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
കേരളാ
സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസില്‍ പെന്ഷന്
3052.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസില്‍
പെന്ഷന് നിലവിലുണ്ടോ
;
(ബി)
ഇല്ലായെങ്കില്‍
പെന്ഷന് സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഗവണ്മെന്റ് നിലപാട്
എന്താണ് വിശദമാക്കാമോ ?
പ്രവാസികള്‍ക്കായി
പ്രത്യേക കെ.എസ്.എഫ്.ഇ.
ചിട്ടി
3053.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കായി
പ്രത്യേക ചിട്ടി
തുടങ്ങാന്‍
കെ.എസ്.എഫ്.ഇ.
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രവാസികള്‍ക്കായി
കെ.എസ്.എഫ്.ഇ. ചിട്ടി
നടത്താന്‍ ഉണ്ടായിരുന്ന
തടസ്സങ്ങള്‍
മാറിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്റെ
വികസനത്തിന് ചിട്ടി വഴി
എത്ര കോടി രൂപയാണ്
സമാഹരിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദീകരിക്കുമോ?
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് വകുപ്പ്
3054.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ്
വകുപ്പില്‍ എത്ര സ്ഥിരം
ജീവനക്കാര്‍
നിലവിലുണ്ട്; ഇവരുടെ
തസ്തിക, എണ്ണം എന്നിവ
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ്
വകുപ്പില്‍ ഓഫീസ്
ഓട്ടോമേഷന്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ്
വകുപ്പില്‍ എസ്.എല്‍.ഐ,
ജി.ഐ.എസ്. പോളിസികളുടെ
സെറ്റില്‍മെന്റിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്?
ജനന/മരണ
സര്‍ട്ടിഫിക്കറ്റ്
3055.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജനന/മരണ
സര്‍ട്ടിഫിക്കറ്റിന് 50
രൂപാ മുദ്രപത്രത്തില്‍
അപേക്ഷ നല്‍കണമെന്നാണ്
വ്യവസ്ഥ. എന്നാല്‍
മതിയായ 50 രൂപാ
മുദ്രപത്രങ്ങള്‍
ലഭ്യമല്ലാത്തതുകൊണ്ട്
ഭൂരിഭാഗം അപേക്ഷകരും
100 രൂപാ
മുദ്രപത്രങ്ങള്‍
വാങ്ങുവാന്‍
നിര്‍ബന്ധിതരാവുന്നു
എന്ന വിവരം
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ മതിയായ 50
രൂപാ പത്രങ്ങള്‍ വിതരണം
ചെയ്യുവാനുള്ള നടപടി
സ്വീകരിക്കുമോ ?
കയറുമായി ബന്ധപ്പെട്ട
കമ്പനികളുടെ കയറ്റുമതി
വിവരങ്ങള്‍
3056.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്പ്പറേഷന്,
കയര്‍ഫെഡ്,
ഫോം-മാറ്റിംഗ്സ്
തുടങ്ങിയ കയറുമായി
ബന്ധപ്പെട്ട
കമ്പനികളുടെ 2009-10
മുതല്‍ 2015-16
വരെയുള്ള വര്‍ഷങ്ങളിലെ
കയറിന്റെയും അനുബന്ധ
ഉത്പന്നങ്ങളുടെയും
കയറ്റുമതി വിവരങ്ങള്‍
ഇനം തിരിച്ചും വര്‍ഷം
തിരിച്ചും
ലഭ്യമാക്കുമോ;
(ബി)
കയര്‍
കോര്പ്പറേഷന്,
കയര്‍ഫെഡ്,
ഫോം-മാറ്റിംഗ്സ്
എന്നിവയുടെ 2009-10
മുതല്‍ 2015-16
വരെയുള്ള ഓരോ
വര്‍ഷത്തേയും
വിറ്റുവരവും ലാഭം/നഷ്ടം
എത്രയെന്നും ഇനം
തിരിച്ചും വര്‍ഷം
തിരിച്ചും
വ്യക്തമാക്കുമോ?
കയറിന്റെയും,
കയറുല്പന്നങ്ങളുടെയും
കയറ്റുമതി
3057.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കയറിന്റെയും,
കയറുല്പന്നങ്ങളുടെയും
കയറ്റുമതിയിലൂടെ ലഭിച്ച
വരുമാനം മുന്‍
വര്‍ഷത്തെക്കാള്‍
വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
കയറിന്റെയും,
കയറുല്പന്നങ്ങളുടെയും
കയറ്റുമതി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
പി.വി.സി
ടഫ്റ്റഡ് മെഷീന് ഫാക്ടറി
3058.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്‍പ്പറേഷന്റെ
അധീനതയില്‍
ഏനാദിമംഗലത്ത്
പ്രവര്‍ത്തിക്കുന്ന
പി.വി.സി (PVC)
ടഫ്റ്റഡ് മെഷീന്
ഫാക്ടറിയുടെ മൊത്തം
വിസ്തീര്‍ണ്ണം
എത്രയാണ്; ഇതില്‍ എത്ര
വിസ്തീര്‍ണ്ണം PVC
ടഫ്റ്റഡ്
ഫാക്ടറിയ്ക്കായി
ഉപയോഗിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ശേഷിക്കുന്ന കെട്ടിട
ഭാഗങ്ങള്‍ പ്രോജക്ട്
റിപ്പോര്‍ട്ട് പ്രകാരം
എന്ത്
ആവശ്യത്തിലേയ്ക്കാണ്
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രോജക്ട്
റിപ്പോര്‍ട്ട്
പ്രകാരമുള്ള
പ്രോജക്ടുകള്‍ ഉടന്‍
തന്നെ നടപ്പിലാക്കുമോ;
ഇതിന്ഏതെങ്കിലും
തരത്തിലുള്ള സാങ്കേതിക
ബുദ്ധിമുട്ടുകള്‍
നിലവിലുണ്ടോ; എങ്കില്‍
അവ എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ഡി)
ഏനാദിമംഗലത്ത്
തുടങ്ങാന്‍ ഉദ്ദേശിച്ച
മെത്ത ഫാക്ടറി
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ആയത്
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കയര്‍
കേരള
3059.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരള ഏതു വര്‍ഷമാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലേയ്ക്ക്
ഏതെല്ലാം വര്‍ഷങ്ങളില്‍
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക സഹായം
ലഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
എങ്കില്‍
ഓരോ വര്‍ഷവും
ലഭിച്ചിട്ടുള്ള ധനസഹായം
എത്രയെന്ന് ഇനം
തിരിച്ച്
വിശദീകരിക്കുമോ;
(ഡി)
കയര്‍
കേരള 2016-17
സാമ്പത്തിക വര്‍ഷം
നടത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ആയതിനുള്ള
മുന്നൊരുക്കങ്ങള്‍
തുടങ്ങിയിട്ടുണ്ടോ ;
(ഇ)
ഇതിനായി
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(എഫ്)
കയര്‍
കേരളയുടെ തുടക്കം
മുതല്‍ ഓരോ വര്‍ഷവും
വന്ന വിദേശ
ഉപഭോക്താക്കളുടെ രാജ്യം
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
കയര്‍
വ്യവസായ നയം
3060.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചണവ്യവസായ
രംഗത്ത് പശ്ചിമ ബംഗാള്‍
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
പോളിസിക്ക് സമാനമായ ഒരു
കയര്‍ വ്യവസായ നയം
കേരളത്തില്‍
പ്രഖ്യാപിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
കേരളത്തിലെ
കയര്‍ വ്യവസായ രംഗത്ത്
രൂപീകരിച്ചിട്ടുളള
പ്രാഥമിക സഹകരണ
സംഘങ്ങളില്‍,
പ്രവര്‍ത്തിയ്ക്കാതെ
പൂട്ടികിടക്കുന്നവയിലെ
സമാന സ്വഭാവമുളളവയെ
സംയോജിപ്പിച്ച്
ശക്തിപ്പെടുത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(സി)
എന്‍.സി.ആര്.എം.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം കയര്‍
മേഖലയ്ക്ക് കാര്യമായ
പ്രയോജനം ചെയ്തില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സ്ഥാപനത്തിന്റെ
തലപ്പത്തേക്ക്
സാങ്കേതിക വൈദഗ്ധ്യം
ഉളളവരെ നിയമിച്ച്
സ്ഥാപനം
ശക്തിപ്പെടുത്തിവാന്
സര്‍ക്കാര്‍
തയ്യാറാകുമോ?
കയര്‍
വ്യവസായത്തെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
3061.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തെയും
തൊഴിലാളികളെയും
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വ്യക്തമാക്കുമോ;
(ബി)
കയര്‍
മേഖലയില്‍
ആധുനികവൽക്കരണത്തിനുള്ള
എല്ലാ നിയന്ത്രണങ്ങളും
ഇല്ലാതാക്കി
യന്ത്രവല്‍ക്കരണം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(സി)
പരമ്പരാഗത
കയര്‍ തൊഴിലാളികളുടെ
തൊഴിലിനെ ബാധിക്കാത്ത
തരത്തില്‍ പുതിയ നയം
എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
കയര്‍
സംഘങ്ങളുടെ
പുന:സംഘടനയ്ക്ക്
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
അധിക തുക എവിടെനിന്നും
കണ്ടെത്തുവാനാണ്
ആലോചിക്കുന്നത്; ഇതിനകം
എന്തെങ്കിലും തുക
ലഭ്യമായിട്ടുണ്ടോ?
കയര്‍
വ്യവസായത്തിലേക്ക് കൂടുതല്‍
പേരെ ആകര്‍ഷിക്കുന്നതിന്
നടപടി
3062.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറും
കയറുല്‍പ്പന്നങ്ങളും
കയറ്റി
അയയ്ക്കുന്നതിലൂടെ
2016-17
സാമ്പത്തികവര്‍ഷം കയര്‍
ബോര്‍ഡ്
പ്രതീക്ഷിയ്ക്കുന്ന
വരുമാനം
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
വിദേശ
രാജ്യങ്ങളിലേക്കാണ്
കയര്‍ ബോര്‍ഡ്
കയറുല്‍പ്പന്നങ്ങള്‍
കയറ്റി അയയ്ക്കുന്നത്;
(സി)
കയര്‍
മേഖലയില്‍
ആധുനികവല്‍ക്കരണം
നടപ്പിലാക്കി
ഉല്‍പ്പന്നങ്ങളുടെ
ഗുണമേന്മ
ഉറപ്പാക്കുന്നതിന്
കയര്‍ ബോര്‍ഡ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
കയര്‍
വ്യവസായത്തിലേയ്ക്ക്
കൂടുതല്‍ പേരെ
ആകര്‍ഷിക്കുന്നതിന്
കയര്‍ ബോര്‍ഡ്
നല്‍കിവരുന്ന
സഹായങ്ങള്‍
വിശദമാക്കുമോ?
ചകിരിയുടെ
ലഭ്യതയില്‍ സ്വയം പര്യാപ്തത
3063.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറുല്പന്നങ്ങള്ക്കുവേണ്ട
ചകിരിയുടെ ലഭ്യതയില്‍
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്നു
വിശദമാക്കുമോ;
(ബി)
അസംസ്കൃത
വസ്തുവിന്റെ
കാര്യത്തില്‍ അന്യ
സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടിവരുന്ന
അവസ്ഥ വരാനുള്ള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
പരിഹാര
നിര്‍ദ്ദേശങ്ങളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
2015-ല്‍
സംസ്ഥാനത്തെ ചകിരി
ഉല്പാദനം
എത്രയായിരുന്നു എന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ?
ഏനാദിമംഗലം
പി.വി.സി. ടഫ്റ്റഡ് മെഷീന്
ഫാക്ടറി
3064.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്‍പ്പറേഷന്റെ
അധീനതയില്‍
ഏനാദിമംഗലത്ത്
പ്രവര്‍ത്തിക്കുന്ന
പി.വി.സി. ടഫ്റ്റഡ്
മെഷീന് ഫാക്ടറിയുടെ
ഉത്പാദനം ഇപ്പോള്‍
എത്രയാണ്; ഇത്
ഉത്പാദനക്ഷമതയുടെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ; എത്ര
ഉത്പാദനമാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(ബി)
എത്ര
ഷിഫ്റ്റുകളാണ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്;
ഈ ഫാക്ടറിക്ക് എത്ര
ഷിഫ്റ്റ് വരെ
പ്രവര്‍ത്തിക്കാനുള്ള
കപ്പാസിറ്റിയുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇപ്പോള്‍
ഒരു ദിവസത്തെ ഒരു
ഷിഫ്റ്റിലെ ഉത്പാദനം
എത്രയാണ്; ഒരു
ഷിഫ്റ്റിലെ
ഇന്‍സ്റ്റാള്‍ഡ്
കപ്പാസിറ്റി എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പി.വി.സി.
ടഫ്റ്റഡ് മാറ്റുകളുടെ
വിപണിയിലുള്ള ഡിമാന്റ്
അനുസരിച്ചുള്ള ഉത്പാദനം
ഇവിടെ നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
കൈക്കൊള്ളുമോ;
(ഇ)
ഇവിടെ
ഉത്പാദിപ്പിക്കുന്ന
ഉല്‍പ്പന്നങ്ങളില്‍ buy
back arrangements
വല്ലതും
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനമാണ്; എത്ര
തുകയ്ക്കാണ്; ഇതില്‍
എത്ര ശതമാനം
കയറ്റുമതിയ്ക്കായി
ഉപയോഗിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ കയര്‍
വ്യവസായ സഹകരണ സംഘങ്ങള്‍
3065.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലുള്ള
കയര്‍ വ്യവസായ സഹകരണ
സംഘങ്ങളുടെ എണ്ണം
എത്രയെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംഘങ്ങളില്‍ കയര്‍
വ്യവസായം എത്ര
സംഘങ്ങളില്‍
നടക്കുന്നുണ്ടെന്നും അവ
ഏതെല്ലാമെന്നും
അറിയിക്കാമോ;
(സി)
കയര്‍
വ്യവസായ യൂണിറ്റുകള്‍
പ്രവര്‍ത്തിക്കാതെ
പൂര്‍ണമായും
പ്രവര്‍ത്തനം നിലച്ച
കയര്‍ സംഘങ്ങള്‍
എത്രയെന്നും അവ
ഏതെല്ലാമെന്നും
അറിയിക്കാമോ;20.10.2016-ലേക്ക്
മാറ്റി
(ഡി)
പ്രവര്‍ത്തനം
നിലച്ചുപോയ കയര്‍
സംഘങ്ങളുടെ വസ്തുവകകളെ
സംബന്ധിച്ച് വകുപ്പ്
വ്യക്തമായ വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ;
(ഇ)
ഇത്തരം
കയര്‍ സംഘങ്ങളുടെ
വസ്തുവകകള്‍
കാടുകയറിയും
അന്യാധീനപ്പെട്ടും
നശിക്കാതെ പ്രസ്തുത
സംഘങ്ങളില്‍ കയര്‍
വ്യവസായം
പുനരാരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ആയത് ഫലം
കണ്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
കയര്‍
വ്യവസായം
പുനരാരംഭിക്കുവാന്‍
കഴിയാത്ത വിധത്തില്‍
തകര്‍ച്ച
നേരിട്ടിട്ടുള്ള
സംഘങ്ങളുടെ വസ്തുവകകള്‍
ഉപയോഗപ്പെടുത്തേണ്ടത്
എങ്ങനെയെന്നത്
സംബന്ധിച്ച് ഇൗ
സര്‍ക്കാരിന്റെ നിലപാട്
എന്താണ്; വിശദമാക്കുമോ?