കെ.എസ്.ഇ.ബി.യിലെ
മീറ്റര്‍ റീഡര്‍/സ്പോട്ട്
ബില്ലര്‍ തസ്തിക
3127.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
പി.എസ്.സി.യുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
മീറ്റര്‍
റീഡര്‍/സ്പോട്ട്
ബില്ലര്‍ എന്ന
തസ്തികയിലേക്ക് എന്നാണ്
ഏറ്റവുമൊടുവില്‍ നിയമനം
നടത്തിയത്; പ്രസ്തുത
കാറ്റഗറിയിലെ
ഒഴിവുകളുടെ എണ്ണം
ഡിവിഷന് തിരിച്ച്
വ്യക്തമാക്കാമോ; ഈ
തസ്തികകളില്‍
താല്‍ക്കാലിക/കരാര്‍
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാറ്റഗറിക്കായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് ഇപ്പോള്‍
നിലവിലുണ്ടോയെന്നും, ഈ
റാങ്ക് ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചതെന്നും,
ഈ ലിസ്റ്റില്‍ നിന്നും
ഇതേവരെ എത്ര പേര്‍ക്ക്
നിയമനം ലഭിച്ചിട്ടുണ്ട്
എന്നും അറിയിക്കാമോ;
നിയമനം
നല്കിയിട്ടില്ലെങ്കില്
അതിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ഇ.ബി.യിലെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാതെ, കരാര്‍
അടിസ്ഥാനത്തിലോ, മറ്റ്
സ്വകാര്യ ഏജന്‍സികള്‍
മുഖേനയോ
നടപ്പിലാക്കാന്‍
ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.യിലെ
മീറ്റര്‍ റീഡര്‍
ഉള്‍പ്പെടെയുള്ള ഒഴിവു
സംബന്ധിച്ചും അവ
നികത്തുന്നതു
സംബന്ധിച്ചും പഠനം
നടത്തി റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിരുന്നോ;
എങ്കില്‍ ആരെയാണ്
ചുമതലപ്പെടുത്തിയത്;
ഇവര്‍ പഠനം
നടത്തുന്നതിനായി എത്ര
തുകയാണ് ചെലവഴിച്ചത്;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത റിപ്പോര്‍ട്ട്
സമര്‍പ്പിച്ചോ;
എങ്കില്‍ റിപ്പോര്‍ട്ട്
നടപ്പാക്കാന്‍
കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ; ടി
റിപ്പോര്‍ട്ട്
സംബന്ധിച്ച് പഠനം
നടത്താന്‍ ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇവര്‍ക്ക് കാലാവധി
നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ;
(എഫ്)
ബോര്‍ഡിലുള്ള
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലുള്ളപ്പോള്‍ ആ
കാറ്റഗറിയില്‍ റാങ്ക്
ലിസ്റ്റില്‍ നിന്നു
മാത്രം നിയമനം
നടത്തുന്നതിനും കരാര്‍
തൊഴിലാളികളെ
ഒഴിവാക്കുന്നതിനും
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
വൈദ്യുതി കണക്ഷന് വേഗത്തില്‍
ലഭിക്കുന്നതിനുള്ള കര്‍മ്മ
പരിപാടികള്‍
3128.
ശ്രീ.എം.
വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി കണക്ഷനുള്ള
അപേക്ഷ നല്കി നിശ്ചിത
ദിവസത്തിനകം വൈദ്യുതി
ലഭിക്കുന്നതിനുള്ള
കര്‍മ്മ പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി വൈദ്യുതി
കണക്ഷന്
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിവരിക്കുമോ?
കെ.
എസ്. ഇ. ബി. യില്‍
കരാറടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന മീറ്റര്‍ റീഡര്‍മാർ
3129.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി. യില്‍
മീറ്റര്‍ റീഡര്‍മാരായി
കരാറടിസ്ഥാനത്തില്‍
ജോലി ചെയ്യുന്നവരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര പേരെ
സ്ഥിരപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇല്ലെങ്കില്‍
ഇൗ കരാര്‍ ജീവനക്കാരെ
പിരിച്ചു വിടുമോ;
എങ്കില്‍ പിരിച്ചു
വിടാനുദ്ദേശിക്കുന്ന
കരാര്‍ ജീവനക്കാരുടെ
എണ്ണം ഡിവിഷന്
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
മീറ്റര്‍
റീഡിംഗ് ജോലി
ഒൗട്ട്സോഴ്സ്
ചെയ്യണമെന്ന
നിര്‍ദ്ദേശം കെ. എസ്.
ഇ. ബി. സര്‍ക്കാരിന്
മുമ്പാകെ
സമര്‍പ്പിച്ചിട്ടുണ്ടോ?
കെ.എസ്.ഇ.ബി
കരാര്‍ തൊഴിലാളികളുടെ വേതനം
3130.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ കരാര്‍
തൊഴിലാളികളുടെ വേതനം
പരിഷ്കരിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ഇ.ബി
യിലെ സ്ഥിരം
ജീവനക്കാരുടെയും സബ്
സ്റ്റേഷന് ഷിഫ്റ്റ്
അസിസ്റ്റന്റായി ജോലി
ചെയ്യുന്ന താല്‍ക്കാലിക
ജീവനക്കാരുടെയും വേതനം
തമ്മില്‍ എത്രത്തോളം
അന്തരമുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുക്കിയ
വേതനം കരാര്‍
തൊഴിലാളികള്‍ക്ക്
നല്കി ത്തുടങ്ങിയോ
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി
സെക്ഷനുകളില്‍ തസ്തികകള്‍
3131.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ പുതുതായി
ആരംഭിച്ച 30
സെക്ഷനുകളില്‍ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; അവ
തസ്തിക,എണ്ണം തിരിച്ച്
അറിയിക്കുമോ;
(ബി)
കെ.എസ്.ഇ.ബി
യില്‍ എത്ര
സെക്ഷനുകളില്‍ 8
മണിക്കൂര്‍ ഡ്യൂട്ടി
ഷിഫ്റ്റ് സംപ്രദായം
നടപ്പിലാക്കിയിട്ടുണ്ട്;
ഇത് സംസ്ഥാനതലത്തില്‍
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍ ഒഴിവുകള്‍
3132.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
നിലവിലുള്ള മീറ്റര്‍
റീഡര്‍മാരില്‍ കരാര്‍
ജീവനക്കാര്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കെ.എസ്.ഇ.ബി.യില്‍
നിലവിലുള്ള ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാതെ, ഏതെങ്കിലും
സ്വകാര്യ ഏജന്‍സികള്‍
മുഖേനയോ, കരാര്‍
അടിസ്ഥാനത്തിലോ നിയമനം
നടത്തി മുന്നോട്ട്
പോകുവാന്‍ ബോര്‍ഡിന്റെ
ഭാഗത്ത് നിന്ന്
തീരുമാനം ഉണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
3133.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
2013-നു
ശേഷം നാളിതുവരെ
പുതുതായി ആരംഭിച്ച
സെക്ഷന്‍ ഓഫീസുകളുടെ
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പുതുതായി
ആരംഭിയ്ക്കുന്ന
സെക്ഷന്‍ ഓഫീസുകളില്‍
ഏതെല്ലാം
കാറ്റഗറിയില്‍പ്പെട്ട
ജീവനക്കാരെയാണ്
ആവശ്യമെന്ന്
വിശദമാക്കാമോ;
(ഡി)
ഏതൊക്കെ
സെക്ഷന്‍ ഓഫീസുകളില്‍
ഷിഫ്റ്റ് ഡ്യൂട്ടി
സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
ഷിഫ്റ്റ്
ഡ്യൂട്ടി
ഏര്‍പ്പെടുത്തിയ
സെക്ഷന്‍ ഓഫീസിലെ
ജീവനക്കാരുടെ പേരും
തസ്തികയും അറിയിക്കാമോ?
കെ.എസ്.ഇ.ബി.യിലെ
കാഷ്യര്‍ തസ്തിക
3134.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
കാഷ്യര്‍ തസ്തികയില്‍
ഇപ്പോള്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും ഇൗ
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എപ്പോള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയുമെന്നും
വ്യക്തമാക്കുമോ;
(ബി)
മീറ്റര്‍
റീഡര്‍/ലെെന്‍മാന്‍/മസ്ദൂര്‍
എന്നിവരെക്കൊണ്ട്
കാഷ്യര്‍ തസ്തികയിലെ
ജോലികള്‍ ചെയ്യിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏത് ഉത്തരവ്
പ്രകാരമാണ് ഇപ്രകാരം
ജോലി
ചെയ്യിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.മീറ്റര്‍റീഡര്‍
തസ്തികയിലെ ഒഴിവുകള്‍
3135.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
മീറ്റര്‍റീഡര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
രാജീവ്
ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ
പദ്ധതി
3136.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജീവ്
ഗാന്ധി ഗ്രാമീണ
വൈദ്യുതീകരണ പദ്ധതി
നടത്തിപ്പ് അവലോകനം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതി
പ്രകാരം കൈവരിക്കാനായ
ഫിസിക്കല്‍
ടാര്‍ജറ്റിന്റെ
വിശദവിവരം നല്‍കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
നിലവിലുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കാമോ?
ചിറക്കര
കെ.എസ്.ഇ.ബി. ഓവര്‍സിയര്‍
ആഫീസ്
3137.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഇലക്ട്രിക്കല്‍
ഡിവിഷന്റെ
പരിധിയില്‍പ്പെട്ട
ചിറക്കര കെ.എസ്.ഇ.ബി.
ഓവര്‍സിയര്‍ ആഫീസ് സബ്
എഞ്ചിനീയറുടെ ഓഫീസായി
ഉയര്‍ത്താന്‍
ജനപ്രതിനിധി മുഖേന
നിവേദനം
നല്‍കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
വൈദ്യുതിചാര്‍ജ്
സ്വീകരിക്കുന്നതിനായി
ബാങ്കുകളെയും ഫ്രണ്ട്സ്
ജനസേവന കേന്ദ്രങ്ങളെയും
അക്ഷയ സെന്ററുകളെയും
ഉപയോഗപ്പെടുത്താന്‍
ആലോചിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ഡി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കുമ്പോള്‍,
വീടുകളിലേക്ക് കൃത്യമായ
വഴിയും മറ്റും
ഇല്ലാത്തവര്‍ക്ക്
വൈദ്യുതി പോസ്റ്റ്
സ്ഥാപിച്ച് അവര്‍ക്ക്
വൈദ്യുതി വേഗത്തില്‍
ലഭ്യമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
പൊട്ടി
വീണ വെെദ്യുതി കമ്പിയില്‍
നിന്ന് ഷോക്കേറ്റ് മരണം
T 3138.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ആഗസ്റ്റ് മാസത്തില്‍
കാസര്‍ഗോഡ് ജില്ലയിലെ
പാക്കം ചരല് കടവിലെ
പടിഞ്ഞാറ്റയില്‍ സി.
നാരായണന് നായര്‍,
പൊട്ടി വീണ വെെദ്യുതി
കമ്പിയില്‍ നിന്ന്
ഷോക്കേറ്റ് മരണപ്പെട്ട
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടിയാന്റെ
കുടുംബത്തിന് വെെദ്യുതി
വകുപ്പ് എന്തെങ്കിലും
സഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
എത്രയും വേഗം സഹായം
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഇടുക്കി
പവര്‍ ഹൗസ് നവീകരണ പദ്ധതി
3139.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
പവര്‍ ഹൗസ്
നവീകരിക്കുവാന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ജനറേറ്ററുകളാണ് നവീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഈ നവീകരണ പദ്ധതിയുടെ
അടങ്കല്‍ തുക എത്ര കോടി
രൂപയാണെന്നും ഏത്
കമ്പനിക്കാണ് കരാര്‍
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
നവീകരണത്തിന്റെ
ഭാഗമായി ജനറേറ്ററുകളുടെ
പ്രവര്‍ത്തനം
നിര്‍ത്തിവെയ്ക്കുമ്പോള്‍
ഉണ്ടാകുന്ന വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുവാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അണ്ടര്‍
ഗ്രൗണ്ട് കേബിള്‍
3140.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രധാനപ്പെട്ട
ടൗണുകളില്‍
കെ.എസ്.ഇ.ബി.യുടെ
അണ്ടര്‍ ഗ്രൗണ്ട്
കേബിളുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
3141.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഓരോ നദിയിലും
സ്ഥാപിക്കാന്‍ കഴിയുന്ന
ചെറുകിട ജലവൈദ്യുത
പദ്ധതികളെപ്പറ്റി പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനായി ഒരു
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
ഊര്‍ജ്ജ
പ്രതിസന്ധി നേരിടുന്ന
നിലവിലെ
സാഹചര്യത്തില്‍,പൊതു -
സ്വകാര്യ
പങ്കാളിത്തത്തോടു കൂടി
ചെറുകിട ജല വൈദ്യുത
പദ്ധതികള്‍
വികസിപ്പിക്കുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
3142.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
എത്ര ചെറുകിട ജലവൈദ്യുത
പദ്ധതികളുടെ
സ്ഥലമെടുപ്പും ടെണ്ടര്‍
നടപടികളും
പൂര്‍ത്തിയായിട്ടുണ്ടെന്നും
അവ ഏതൊക്കെയെന്നും
വ്യക്തമാക്കാമോ?
അടയമണ്‍
കേന്ദ്രമായി കെ.എസ്.ഇ.ബി.
ഓവര്‍സിയര്‍ ഓഫീസ്
3143.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ
അടയമണ്‍ കേന്ദ്രമായി
കെ.എസ്.ഇ.ബി.
ഓവര്‍സിയര്‍ ഓഫീസ്
അനുവദിക്കണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ചിട്ടുള്ള
നിവേദനത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മീറ്റര്‍
റീഡര്‍ തസ്തികയിലെ ഒഴിവുകള്‍
3144.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യിലെ
മീറ്റര്‍ റീഡര്‍
തസ്തികയില്‍ നിലവില്‍
എത്ര കരാര്‍
തൊഴിലാളികളുണ്ട്;
(ബി)
നിലവിലുള്ള
സ്ഥിരം ഒഴിവുകളില്‍
നിയമനം നടത്താതെ
ഏതെങ്കിലും സ്വകാര്യ
ഏജന്‍സി വഴിയോ, കരാര്‍
അടിസ്ഥാനത്തിലോ നിയമനം
നടത്തുന്നതിനുള്ള
തീരുമാനം കെ.എസ്.ഇ.ബി.
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
വൈദ്യുതി
വിതരണം സംബന്ധിച്ച പരാതികള്‍
3145.
ശ്രീ.എം.എം.
മണി
,,
കെ.വി.വിജയദാസ്
,,
എം. സ്വരാജ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി വിതരണം
സംബന്ധിച്ച പരാതികള്‍
അറിയിക്കാന്‍ നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എവിടെ നിന്നും പരാതി
രേഖപ്പെടുത്തുന്നതിനുള്ള
ടോള്‍ ഫ്രീ നമ്പര്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭ്യമാക്കുമോ;
(സി)
വൈദ്യുത
അപകടങ്ങളും മറ്റ്
അടിയന്തര സാഹചര്യങ്ങളും
അറിയിക്കുന്നതിന് 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ഹോട്ട് ലൈന്‍ ഹെല്‍പ്പ്
ഡെസ്ക് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നമ്പര്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
വൈദ്യുതി
വിതരണം സംബന്ധിച്ച
പരാതികള്‍ എത്രയും വേഗം
പരിഹരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കൂടംകുളം
വൈദ്യുതി ലൈന്‍
3146.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂടംകുളത്തുനിന്നും
വൈദ്യുതി എത്തുന്ന
പവര്‍ ഹൈവേ ലൈന്‍
സംസ്ഥാനത്ത് എത്ര
കിലോമീറ്റര്‍
നീളത്തിലാണ്
കടന്നുപോകുന്നത്;
ഇതിനായി എത്ര സ്ഥലം
ഏറ്റെടുക്കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
എത്ര
വീടുകള്‍
ഏറ്റെടുക്കേണ്ടി
വരുമെന്ന്
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍ നഷ്ടപരിഹാരം
സംബന്ധിച്ച
ധാരണയിലെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്നറിയിയ്ക്കുമോ;
(സി)
നിര്‍ദ്ദിഷ്ട
പദ്ധതി പ്രദേശത്തെ
കര്‍ഷകരുടെ കൃഷിയും
വീടും
നഷ്ടപ്പെടുന്നതുമായി
ബന്ധപ്പെട്ട് നടക്കുന്ന
പ്രക്ഷോഭങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് ബദലായി
ആക്ഷന്‍ കമ്മിറ്റികളും
സര്‍ക്കാരും
സമര്‍പ്പിച്ച
നിര്‍ദ്ദേശം
പ്രായോഗികമല്ലെന്ന
പവര്‍ഗ്രിഡ്
കോര്‍പ്പറേഷന്റെ വാദം
സംബന്ധിച്ച് ഒരു
വിദഗ്ദ്ധ
സമിതിയെക്കൊണ്ട് പഠനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
പ്രതിദിന
വൈദ്യുതി ഉത്പാദനത്തിന്റെ
അളവ്
3147.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ജലവൈദ്യുത
പദ്ധതികളിലൂടെയും,
മറ്റ് താപ,ഡീസല്‍
നിലയങ്ങളിലൂടെയും
ഉത്പാദിപ്പിക്കുന്ന
പ്രതിദിന വൈദ്യുതിയുടെ
അളവ് എത്ര വീതമെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ; ഈ
ഉത്പാദനം ഇവയുടെ
ഓരോന്നിന്റെയും
ശേഷിയുടെ എത്ര ശതമാനം
വീതമാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
പ്രതിദിന വൈദ്യുത
ഉപഭോഗവും, ഉത്പാദനവും
ഉപഭോഗവും തമ്മിലുള്ള
വ്യത്യാസവും
എത്രയാണെന്ന്
വ്യക്തമാക്കുമോ;
എങ്ങിനെയാണ് ഈ അന്തരം
പരിഹരിക്കുന്നത്;
സംസ്ഥാനത്തിന് പുറത്ത്
നിന്ന് വാങ്ങുന്ന
വൈദ്യുതിക്കായി
പ്രതിദിനം എത്ര തുക
ചെലവഴിക്കുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്തെ
റിസര്‍വോയറുകളില്‍
ഇപ്പോഴത്തെ സ്ഥിതിയില്‍
എത്ര ദിവസത്തേക്കുള്ള
വൈദ്യുതി
ഉത്പാദനത്തിനുള്ള
വെള്ളമാണ്
ശേഷിക്കുന്നതെന്ന് ഇനം
തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
മഴയുടെ ലഭ്യത മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
എത്രമാത്രം
കുറവാണുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
ഈ
സാഹചര്യത്തില്‍
പവര്‍കട്ട്
ഉള്‍പ്പെടെയുള്ള കടുത്ത
വൈദ്യുതി
നിയന്ത്രണത്തിന്
സാദ്ധ്യതയുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വൈദ്യുതി
കണക്ഷന് ലഭിക്കുന്നതിനുള്ള
കാലതാമസം
3148.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
അലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
തീരദേശത്തും
പുറമ്പോക്കിലും
താമസിക്കുന്നവര്‍ക്ക്
ഉടമസ്ഥാവകാശ
രേഖയില്ലാതെ വൈദ്യുതി
കണക്ഷന്
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
അപേക്ഷകളും
ഫീസും ഓണ്‍ലൈനില്‍
സ്വീകരിക്കുവാന്‍ നടപടി
കൈക്കൊള്ളൂമോ?
വൈദ്യുതി
കുടിശ്ശിക തുക അടയ്ക്കുവാനുളള
പൊതുമേഖലാ സ്ഥാപനങ്ങള്‍
3149.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വൈദ്യുതി ചാര്‍ജ്ജ്
ഇനത്തില്‍ ഏറ്റവും
കൂടുതല്‍ കുടിശ്ശിക
(03/2016-ലെ കണക്ക്
പ്രകാരം 125,21,49,113
രൂപ) വരുത്തിയ
ട്രാവന്‍കൂര്‍
കൊച്ചിന്
കെമിക്കല്‍സില്‍ നിന്ന്
കുടിശ്ശിക തുക
പിരിയ്ക്കാന്‍ ബോര്‍ഡ്
നാളിതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇത്രയും
ഭീമമായ തുക കുടിശ്ശിക
വരുത്തിയിട്ടും എന്ത്
മാനദണ്ഡ പ്രകാരമാണ്
നാളിതുവരെ വൈദ്യുതി
വിച്ഛേദിയ്ക്കാതിരുന്നതെന്ന്
വിശദമാക്കുമോ;
(സി)
എത്ര
കാലത്തെ കുടിശ്ശികയാണ്
ഇതെന്ന് വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കുന്നതില്‍
കെ.എസ്.ഇ.ബി
ഉദ്യോഗസ്ഥര്‍ അനാസ്ഥ
കാണിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
കേരളാ വാട്ടര്‍
അതോറിറ്റി മുതലായ വിവിധ
പൊതുമേഖലാ സ്ഥാപനങ്ങള്‍
വൈദ്യുതി ചാര്‍ജ്ജ്
ഇനത്തില്‍ അടയ്ക്കാനുളള
ഭീമമായ കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
ബോര്‍ഡ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വൈദ്യുതി
ഉല്പാദനവും ഉപഭോഗവും
തമ്മിലുള്ള വ്യത്യാസം
3150.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തില്‍
വൈദ്യുതി ഉല്പാദനവും
ഉപഭോഗവും തമ്മിലുള്ള
വ്യത്യാസം
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ആദിവാസി
കോളനികളുടെ വൈദ്യുതീകരണം
3151.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
വൈദ്യുതീകരണം
പൂര്‍ത്തിയാകാത്ത എത്ര
ആദിവാസി കോളനികളുണ്ട്;
(ബി)
വൈദ്യുതീകരണം
പൂര്‍ത്തീകരിച്ച എത്ര
ആദിവാസി കോളനികളുണ്ട്;
(സി)
വൈദ്യുതീകരിച്ചതും,
വൈദ്യുതീകരിക്കാത്തതുമായ
കോളനികളുടെ പേര് വിവരം
ലഭ്യമാക്കുമോ;
(ഡി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി മണ്ഡലത്തിലെ
മുഴുവന്‍ ആദിവാസി
കോളനികളും
വൈദ്യുതീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മീറ്റര്‍
റീഡര്‍മാരുടെ ഒഴിവുകള്‍
3152.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വൈദ്യുതി
ബോര്‍ഡില്‍ മീറ്റര്‍
റീഡര്‍ തസ്തികയിലെ എത്ര
ഒഴിവുകള്‍ ഇതിനകം പി.
എസ്. സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ശേഷിക്കുന്ന ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
അങ്കമാലി
ഇലക്ട്രിക്കല്‍ ഡിവിഷന്
ഓഫീസിന്റെ ശോച്യാവസ്ഥ
3153.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
പുതുതായി ആരംഭിച്ച
ഇലക്ട്രിക്കല്‍
ഡിവിഷന് ഓഫീസിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ഡിവിഷന് ഓഫീസിനു
വേണ്ടുന്ന
കമ്പ്യൂട്ടര്‍, അനുബന്ധ
ഉപകരണങ്ങള്‍
മുതലായവയുടെ
കുറവും,ജീവനക്കാര്‍ക്കും
ഗുണഭോക്താക്കള്‍ക്കും
ഇരിക്കുവാനോ തടസ്സം
കൂടാതെ
കൃത്യനിര്‍വ്വഹണം
നടത്തുന്നതിനോ കഴിയാത്ത
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(ഡി)
നിലവില്‍
പ്രസ്തുത ഡിവിഷന്റെ
കീഴില്‍ എത്ര
സെക്ഷനുകള്‍ ഉണ്ടെന്നും
ഓരോ സെക്ഷനിലും എത്ര
ഗുണഭോക്താക്കള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ)
അങ്കമാലി
മണ്ഡലത്തില്‍ വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിന് എത്ര
അപേക്ഷകരാണ് നിലവില്‍
അവശേഷിക്കുന്നതെന്നും
ഇവര്‍ക്ക് കണക്ഷന്
ലഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണവും വിശദമാക്കാമോ ?
വാമനപുരം
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ വെെദ്യുതീകരണ
പദ്ധതി
3154.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ പദ്ധതി
പ്രകാരം വാമനപുരം
നിയോജകമണ്ഡലത്തില്‍
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(ബി)
വെെദ്യുതി
ലെെന്‍ വലിക്കുവാന്‍
കഴിയാത്ത
ഉള്‍പ്രദേശങ്ങളില്‍ ഏതു
രീതിയില്‍ വെെദ്യുതി
എത്തിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
പമ്പാവാലി
മേഖല കേന്ദ്രീകരിച്ച്
ഇലക്ട്രിക്കല്‍ സെക്ഷനാഫീസ്
3155.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുനാട്
പഞ്ചായത്തിന്റെ
കിഴക്കന്‍ മേഖലയായ
നാറാണംതോട്, കിസുമം,
പമ്പാവാലി,തുലാപ്പളളി,
അറയാഞ്ഞിലിമണ്ണ്
തുടങ്ങിയ പ്രദേശങ്ങളിലെ
ജനങ്ങള്‍ വൈദ്യുതി
സംബന്ധമായ എല്ലാ
കാര്യങ്ങള്‍ക്കും
ആശ്രയിക്കുന്നത്
എരുമേലിയിലെ
ഇലക്ട്രിക്കല്‍
സെക്ഷനാഫിസിനെയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിസ്തൃതിയേറിയ
പരിധിയുള്ള എരുമേലി
സെക്ഷനാഫീസിന്റെ
കിഴക്കന്‍ മേഖലയിലെ
ഉപഭോക്താക്കള്‍ക്ക്
പ്രയോജനം ചെയ്യുംവിധം
പമ്പാവാലിയോ കണമലയോ
കേന്ദ്രീകരിച്ച് ഒരു
പുതിയ ഇലക്ട്രിക്കല്‍
സെക്ഷനാഫീസ്
ആരംഭിച്ചാല്‍ ജനങ്ങള്‍
ഇപ്പോള്‍
അനുഭവിച്ചുവരുന്ന
ഒട്ടേറെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരമാകുമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എരുമേലി സെക്ഷന്റെ
പമ്പാവാലി മേഖലയില്‍
വരുന്ന
ഉപഭോക്താക്കള്‍ക്ക്
പ്രയോജനം ചെയ്യുംവിധം
ഒരു പുതിയ
ഇലക്ട്രിക്കല്‍
സെക്ഷനാഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാറ്റില്‍
നിന്നും വൈദ്യുതി
3156.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റില്‍ നിന്നും
വൈദ്യുതി ഉല്പാദനം
നടത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
നിലവില്‍
കാറ്റില്‍ നിന്നും എത്ര
യൂണിറ്റ് വൈദ്യുതിയാണ്
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കാറ്റില്‍
നിന്നും കൂടുതല്‍
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
കുടിവെള്ള
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
വൈദ്യുതി വകുപ്പിന് കീഴില്‍
വരുന്ന സ്ഥലം ലഭ്യമാക്കാന്‍
നടപടി
3157.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ
രാജാക്കാട്,
പാമ്പാടുംപാറ എന്നീ
പഞ്ചായത്തുകളില്‍
ജലനിധി
പദ്ധതിയില്‍പ്പെടുത്തി
കുടിവെള്ള സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
വൈദ്യുതി വകുപ്പിന്
കീഴില്‍ വരുന്ന സ്ഥലം
അനുവദിച്ച് നല്‍കണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഭൂമി
വിട്ടുനല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
പാലക്കാട്
ജില്ലയില്‍ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
3158.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ 1-7-2011
മുതല്‍ 31-3-2016
വരെയുള്ള കാലയളവില്‍
എത്ര കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
അതില്‍
എത്ര എണ്ണം ഉദ്ഘാടനം
ചെയ്യപ്പെട്ടിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കുമോ;
(സി)
ലക്കിടി
-പേരൂര്‍ സെക്ഷന്‍
ഓഫീസ് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
പ്രവര്‍ത്തനം
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
പാലക്കാട്
ജില്ലയില്‍ നിന്നുള്ള
വൈദ്യുതി കുടിശ്ശിക
3159.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ
സര്‍ക്കാര്‍,
പൊതുമേഖല, സ്വകാര്യ
മേഖല സ്ഥാപനങ്ങളില്‍
നിന്നും
കെ.എസ്.ഇ.ബി.ക്ക്
വൈദ്യുതി
കുടിശ്ശികയിനത്തില്‍
പിരിഞ്ഞ് കിട്ടാനുള്ള
തുക സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
ഈ
സ്ഥാപനങ്ങള്‍ ഏത്
വര്‍ഷം വരെയുള്ള
കുടിശ്ശികയാണ്
അടച്ചുതീര്‍ക്കാനുള്ളത്
എന്ന് വിശദമാക്കുമോ?
സര്‍വ്വീസ്
വയര്‍ ഉപയോഗിച്ച് കണക്ഷന്
കൊടുക്കാവുന്ന പരമാവധി
ദൂരപരിധി
3160.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള നിയമപ്രകാരം
സര്‍വ്വീസ് വയര്‍
ഉപയോഗിച്ച് കണക്ഷന്
കൊടുക്കാവുന്ന പരമാവധി
ദൂരപരിധി എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിയമപരമായ
ദൂരപരിധി
ലംഘിച്ചുകൊണ്ട്
സര്‍വ്വീസ് വയര്‍
ഉപയോഗിച്ച് കണക്ഷന്
കൊടുക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അപകടകരമാം വിധം
തൂണുകള്‍ സ്ഥാപിച്ച്
കണക്ഷന്
നല്‍കിയിരിക്കുന്ന
ഇത്തരം കേസുകളില്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ
പ്രവര്‍ത്തനക്ഷമമല്ലാത്ത
അണ്ടർഗ്രൗണ്ട് കേബിളിങ്
3161.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കളക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍
സമ്പൂര്‍ണ വെെദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാന്‍
വിളിച്ചു ചേര്‍ത്ത
യോഗത്തില്‍
ബഹു.മന്ത്രിയുടെ
ശ്രദ്ധയില്‍പ്പെടുത്തിയ,കാസര്‍ഗോഡ്
മുനിസിപ്പാലിറ്റി
പ്രദേശത്ത്
വര്‍ഷങ്ങള്‍ക്കുമുമ്പ്
നടത്തിയ അണ്ടർഗ്രൗണ്ട്
കേബിളിങ് ഇതുവരെ
ചാര്‍ജ് ചെയ്യാത്ത
വിഷയത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
പ്രവര്‍ത്തനക്ഷമമല്ലാത്ത
അണ്ടർഗ്രൗണ്ട് കേബിളിങ്
എവിടെയൊക്കെയാണ്
ഉളളതെന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രിക്
പോസ്റ്റുകളുടെ അപകടാവസ്ഥ
3162.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളില്‍
നില്ക്കുന്ന
ഇലക്ട്രിക്
പോസ്റ്റുകള്‍ പലപ്പോഴും
അപകടകരമാകുകയും
ജനങ്ങളുടെ ജീവനും
സ്വത്തിനും
ഭിഷണിയാകുകയും
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടമുണ്ടാകുമ്പോള്‍
മാത്രം അന്വേഷണം
നടത്തുകയും
പരിഹരിക്കുകയും
ചെയ്യുന്നതിന് പകരം
സ്ഥിരമായി ഇലക്ട്രിക്
പോസ്റ്റുകളില്‍
അറ്റകുറ്റ പണികള്‍
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അപകടാവസ്ഥയിലുളള
പോസ്റ്റുകളുടെ വിവരം
പൊതുജന സഹകരണത്തോടെ
ശേഖരിക്കാനും കേട്പാട്
പരിഹരിക്കുവാനും
എന്തെങ്കിലും സംവിധാനം
ഇപ്പോള്‍ നിലവിലുണ്ടോ;
(ഡി)
സംസ്ഥാനത്ത്
വൈദ്യുതി
പോസ്റ്റുകളിലെയും
ലൈനുകളിലേയും
അറ്റകുറ്റപ്പണികള്‍
സ്ഥിരമായി
പരിശോധിക്കുവാന്‍ ഒരു
സംവിധാനം കൊണ്ടുവരുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ സെക്ഷന്‍
ഓഫീസുകള്‍
3163.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
എത്ര സെക്ഷന്‍
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഓരോ സെക്ഷന്‍
ഓഫീസുകളുടെയും
കീഴിലുള്ള
കണ്‍സ്യൂമര്‍മാരുടെ
എണ്ണം എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പുതിയ
സെക്ഷന്‍ ഓഫീസുകള്‍
തുടങ്ങുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കാസര്‍ഗോഡ്
മണ്ഡലത്തില്‍ വേണ്ടത്ര
സെക്ഷന്‍ ഓഫീസുകള്‍
ഇല്ലാത്തതിനാല്‍
ദൂരദിക്കുകളില്‍നിന്ന്
പല ആവശ്യങ്ങള്‍ക്കായി
സെക്ഷന്‍ ഓഫീസില്‍
എത്തുന്ന ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സെക്ഷന്‍
ഓഫീസുകളില്‍
എത്തിച്ചേരാനുള്ള
കണ്‍സ്യൂമര്‍മാരുടെ
പ്രയാസം
ദൂരീകരിക്കുന്നതിന് ഒരു
പഞ്ചായത്തില്‍ ഒരു
സെക്ഷന്‍ ഓഫീസ് എന്ന
മാനദണ്ഡം ഈ
കാര്യത്തില്‍
പാലിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തൃക്കാക്കര
നിയോജകമണ്ഡലത്തില്‍ ഭൂഗര്‍ഭ
വെെദ്യൂത കേബിള്‍
3164.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
പ്രദേശങ്ങളിലാണ്
ഭൂഗര്‍ഭ വെെദ്യൂത
കേബിള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനം
പൂര്‍ത്തിയായിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
തൃക്കാക്കര
നിയോജകമണ്ഡലത്തില്‍
പൂര്‍ണ്ണമായും ഭൂഗര്‍ഭ
കേബിള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ഇല്ലെങ്കില്‍
മണ്ഡലത്തില്‍
പൂര്‍ണ്ണമായും ഭൂഗര്‍ഭ
കേബിള്‍ ഇടുന്നതിന്
നടപടി സ്വീകരിക്കുമോ?
വള്ളികുന്നം
കെ.എസ്.ഇ.ബി. സെക്ഷന്‍ ആഫീസ്
3165.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
വള്ളികുന്നത്ത്
ആരംഭിച്ച കെ.എസ്.ഇ.ബി.
സെക്ഷന്‍ ആഫീസില്‍
ജീവനക്കാരുടെ കുറവുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുന്ന ആലപ്പുഴ
ജില്ലയിലെ
ഗുണഭോക്താക്കളുടെ
നിയോജക
മണ്ഡലാടിസ്ഥാനത്തിലുള്ള
എണ്ണം ലഭ്യമാക്കുമോ;
ജില്ലയിലെ ഏതൊക്കെ
പഞ്ചായത്തുകള്‍ ഇതിനായി
തുക നീക്കി
വച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിലംപേരൂര്‍
ഭാഗത്ത് സബ് സ്റ്റേഷന്
3166.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കായല്‍ നിലങ്ങളില്‍
വൈദ്യുതി മുടക്കം
പതിവാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്തെ വൈദ്യുതി
ക്ഷാമം
പരിഹരിക്കുന്നതിന്
കുട്ടനാട്ടിന്റെ
വടക്കന്‍ മേഖലകളില്‍
സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
പദ്ധതി നിലവിലുണ്ടോ;
(സി)
കാവാലം
അല്ലെങ്കില്‍
നിലംപേരൂര്‍ ഭാഗത്ത്
സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
ദൈനംദിന വൈദ്യുതി ഉല്പാദനവും
ഉപയോഗവും
3167.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദൈനംദിന വൈദ്യുതി
ഉല്പാദനവും ഉപയോഗവും
എത്രയെന്നും ഏതെല്ലാം
മേഖലകളില്‍ ഉല്പാദനം
നടത്തുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രത്തില്‍
നിന്നും മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും എത്ര യൂണിറ്റ്
വൈദ്യുതി
ലഭിക്കുന്നുണ്ടെന്നും
ഇവയ്ക്കോരോന്നിനും
നല്‍കേണ്ടി വരുന്ന
എനര്‍ജി താരിഫ് തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ജലവൈദ്യുത
പദ്ധതി വഴി എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്നും
യൂണിറ്റിനു വരുന്ന
ഉല്പാദനച്ചെലവ്
എത്രയെന്നും ഇത് വിതരണം
ചെയ്യുന്നത് എന്തു
നിരക്കിലാണെന്നും
അറിയിക്കുമോ;
(ഡി)
മറ്റു
സ്രോതസ്സുകളില്‍ നിന്ന്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ അളവും
യൂണിറ്റിനു വരുന്ന
ഉല്പാദനച്ചെലവും
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഗെയില്‍
പദ്ധതി
പ്രാവര്‍ത്തികമായാല്‍
ബ്രഹ്മപുരം,
പുതുവൈപ്പ്, ചീമേനി,
കായംകുളം എന്നീ
നിലയങ്ങളില്‍ ഗ്യാസ്
ഉപയോഗിച്ചുളള വൈദ്യുതി
ഉല്പാദനം
യാഥാര്‍ത്ഥ്യമാക്കി
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കെ.എസ്.ഇ.ബി.
തസ്തികകള്‍
3168.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കെ.എസ്.ഇ.ബി.യില്‍ എത്ര
തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും
ഇതില്‍ എത്ര സ്ഥിരം
ജീവനക്കാര്‍ ഉണ്ടെന്നും
തസ്തിക തിരിച്ചും
സ്ഥാപനം തിരിച്ചും
വ്യക്തമാക്കാമോ;
(ബി)
തസ്തിക
സൃഷ്ടിച്ചവയില്‍
താല്‍ക്കാലികമായും ദിവസ
വേതന പ്രകാരവും,
കരാറടിസ്ഥാനത്തിലും
പ്രവര്‍ത്തിക്കുന്നവര്‍
എത്രയുണ്ടെന്നും ഇവര്‍
എത്ര നാളായി ജോലി
ചെയ്തുവരുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
സ്ഥിരം
തസ്തികകള്‍ നികത്താന്‍
കഴിയാതെ വന്നതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
തസ്തിക
സൃഷ്ടിക്കാതെ
താല്‍ക്കാലികമായും/കരാര്‍
/ദിവസവേതന പ്രകാരവും
എത്ര പേര് ജോലി
ചെയ്തുവരുന്നുണ്ടെന്നും
അവര്‍ എന്നു മുതല്‍
ജോലി
ചെയ്തുവരുന്നുവെന്നും
ഏതെല്ലാം തസ്തികയിലാണ്
ജോലി ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
റിട്ടയര്‍
ചെയ്ത ജീവനക്കാരില്‍
എത്ര പേര്
താല്‍ക്കാലികമായും ദിവസ
വേതനാടിസ്ഥാനത്തിലും
ജോലി ചെയ്തു
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
മുല്ലശ്ശേരി
വെെദ്യുതി സബ് സ്റ്റേഷന്
3169.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി വെെദ്യുതി
സബ് സ്റ്റേഷന്റെ
നവീകരണത്തിനും ശേഷി
വര്‍ദ്ധനവിനും വേണ്ടി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ?
ദീന്‍ദയാല്‍
ഉപാദ്ധ്യായ ഗ്രാമീണ ജ്യോതി
യോജന
3170.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ദീന്‍ദയാല്‍
ഉപാദ്ധ്യായ ഗ്രാമീണ
ജ്യോതി യോജന
പദ്ധതിയനുസരിച്ച്
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് കണ്ണൂര്‍
ജില്ലക്ക് എത്ര കോടി
രൂപയുടെ പദ്ധതിക്കുള്ള
അംഗീകാരമാണ്
ലഭ്യമായിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
ഏതെല്ലാം
ഘടകങ്ങള്‍ക്കാണ്
അംഗീകാരം
ലഭിച്ചിട്ടുള്ളത്;
(സി)
പദ്ധതി
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
പദ്ധതി
പൂര്‍ത്തിയാക്കാന്‍
അംഗീകരിച്ച ഡി.പി.ആര്
പ്രകാരം എത്ര കാലയളവ്
വേണ്ടിവരും;
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകൃത സംസ്ഥാനം
3171.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരളത്തെ സമ്പൂര്‍ണ്ണ
വൈദ്യുതീകൃത
സംസ്ഥാനമാക്കി
മാറ്റുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
വര്‍ഷം ആരംഭത്തില്‍
എത്ര വീടുകള്‍
വൈദ്യുതീകരിക്കാതെ
ശേഷിച്ചിരുന്നു എന്നതു
സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ;
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
3172.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍ വീടുകള്‍
മാത്രമാണോ
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
അംഗന്‍വാടികള്‍,
പൊതു സ്ഥാപനങ്ങള്‍
എന്നിവയെക്കൂടി
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ എന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
3173.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
നടപ്പിലാക്കാന്‍,
വൈദ്യുതിയുടെ ഉല്പാദനം
കൂട്ടുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിയ്ക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
വൈദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാതെ
ഉല്പാദനത്തിനായി
കൂടുതല്‍ വൈദ്യുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
പരമ്പരാഗത
മാര്‍ഗ്ഗങ്ങളല്ലാതെ
മറ്റെന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍ക്കാണ്
മുന്‍തൂക്കം നല്‍കുക;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിയ്ക്കുന്നതിന്
എന്തെല്ലാം
സ്ട്രാറ്റജികളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത്;
വിശദവിവരം നല്‍കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനുള്ള ഫണ്ട്
3174.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കുന്നതിന്
എല്ലാ
ഉപഭോക്താക്കള്‍ക്കും
വൈദ്യുതി കണക്ഷന്
നല്‍കുന്നതിനുളള ഫണ്ട്
പൂര്‍ണ്ണമായും
സര്‍ക്കാര്‍ വഹിക്കുമോ;
വിശദാംശം നല്‍കാമോ?
സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതി
3175.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ജലം, കാറ്റ്,
സൗരോര്‍ജ്ജം എന്നീ
ഉല്പാദന
സ്രോതസ്സുകളില്‍
നിന്നും എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
പ്രതിവര്‍ഷം
ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഓരോന്നും പ്രത്യേകം
വെളിപ്പെടുത്താമോ?
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
3176.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
ജലവൈദ്യുത പദ്ധതികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
നടപ്പിലാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഇപ്പോഴുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ?
ഫ്ളാഗ്ഷിപ്പ്
പദ്ധതി
3177.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാവര്ക്കും
വൈദ്യുതി എന്ന
സര്‍ക്കാരിന്റെ
ഫ്ളാഗ്ഷിപ്പ്
പദ്ധതിയുടെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്
എന്നും, ഓരോ ജില്ലയിലും
ഇതിനായി നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും, ഓരോ
ജില്ലയിലും ഇതു
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്ന
കാലപരിധി എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി സര്‍ക്കാര്‍
പുറപ്പെടുവിച്ച
നിര്‍ദ്ദേശങ്ങള്‍,
അഭിപ്രായങ്ങള്‍,
ഉത്തരവുകള്‍ എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവയിന്മേല്
വൈദ്യുതി റഗുലേറ്ററി
കമ്മീഷന് സ്വീകരിച്ച
നിലപാടുകള്‍
എന്തെല്ലാം;
(ഡി)
വീട്ടു നമ്പര്‍
ലഭിക്കാത്ത
കാരണത്താല്‍, അപേക്ഷ
സമര്‍പ്പിച്ചിട്ടും
നാളിതുവരെ വൈദ്യുതി
കണക്ഷന് ലഭിക്കാത്ത,
1500 ചതുരശ്ര അടി വരെ
വിസ്തീര്‍ണ്ണമുള്ള
വീടുകള്‍ക്ക് വൈദ്യുതി
ലഭ്യമാക്കാന്‍ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതിയുടെ
പ്രതിമാസ ആവശ്യവും ഉല്പാദനവും
3178.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വൈദ്യുതിയുടെ പ്രതിമാസ
ആവശ്യം എത്രയെന്നും,
പ്രതിമാസ ഉല്പാദനം
എത്രയെന്നും, പ്രതിമാസം
എത്ര യൂണിറ്റ് വൈദ്യുതി
ഇതരസംസ്ഥാനങ്ങളില്‍
നിന്നു്
ലഭ്യമാക്കുന്നുവെന്നും
അറിയിക്കുമോ?
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വൈദ്യുതീകരണ
പദ്ധതി
3179.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
പ്രകാരം കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
ഇവയില്‍ എത്ര പേര്‍ക്ക്
കണക്ഷന്
ലഭ്യമാക്കിയെന്നും ഇനി
എത്ര പേര്‍ക്ക്
കണക്ഷന്
കിട്ടാനുണ്ടെന്നും
വ്യക്തമാക്കുമോ; ഇവരുടെ
അപേക്ഷകളില്‍ എത്രയും
വേഗം
തീര്‍പ്പുകല്‍പ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി ബഹു.വൈദ്യുതി
വകുപ്പ് മന്ത്രിയുടെ
ഓഫീസില്‍ കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
നിന്നും
നല്‍കിയിരിക്കുന്ന
അപേക്ഷകള്‍ എത്ര; അവ
ഏതെല്ലാം; ഇവയില്‍
ആര്‍ക്കൊക്കെ വൈദ്യുതി
കണക്ഷന് ന്ലകി എന്ന്
വെളിപ്പെടുത്താമോ; ഈ
അപേക്ഷകളിലെ
തുടര്‍നടപടിയുടെ
പുരോഗതി
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്
പുറത്തുനിന്നും കൂടുതല്‍
വെെദ്യുതി
3180.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തിന്
പുറത്തുനിന്നും
കൂടുതല്‍ വെെദ്യുതി
വാങ്ങുന്നതിന്
വെെദ്യുതി ബോര്‍ഡ്
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വെെദ്യുതി
റെഗുലേറ്ററി കമ്മീഷന്
ഇക്കാര്യത്തില്‍ എന്ത്
നിലപാടാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി
കെ.എസ്.ഇ.ബി.യുടെ പുതിയ
സെക്ഷന്‍ ഓഫീസ്
3181.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നോര്‍ത്ത്, കിഴിശ്ശേരി,
വള്ളുവമ്പ്രം സബ്
ഡിവിഷനുകള്‍ വിഭജിച്ച്
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി മലപ്പുറം
മണ്ഡലത്തില്‍
കെ.എസ്.ഇ.ബി.യുടെ പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച നയം
വ്യക്തമാക്കാമോ;
(ഡി)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുവാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
അണ്ടര്‍ഗ്രൗണ്ട്
കേബിള്‍ സംവിധാനം
T 3182.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
വിതരണത്തിന്
അണ്ടര്‍ഗ്രൗണ്ട്
കേബിള്‍ സ്ഥാപിക്കുന്ന
പദ്ധതി വൈദ്യുതി
ബോര്‍ഡ്
നടപ്പാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പദ്ധതി നടത്തിപ്പ് ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
വൈദ്യുതിവിതരണം
അണ്ടര്‍ ഗ്രൗണ്ട്
കേബിള്‍
മുഖേനയാക്കുന്നതുകൊണ്ട്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
വ്യക്തമാക്കുമോ?
കടമ്പഴിപ്പുറത്ത്
സബ് സ്റ്റേഷന്
3183.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
കടമ്പഴിപ്പുറത്ത്
കെ.എസ്.ഇ.ബി. 33 കെ.വി
സബ് സ്റ്റേഷന്, 110
കെ.വി സബ്സ്റ്റേഷന്
എന്നിവ ആരംഭിയ്ക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സബ് സ്റ്റേഷന്റെ
പ്രവര്‍ത്തനത്തിനാവശ്യമായ
ഭൂമി കൈമാറ്റം
ചെയ്യപ്പെട്ട്
ബോര്‍ഡിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ജോലിയ്ക്കിടയില്‍
അപകടം സംഭവിച്ച ജീവനക്കാരന്റെ
ആനുകൂല്യങ്ങള്‍
3184.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ചേര്‍ത്തല ഡിവിഷനിലെ
എസ്.എല്‍. പുരം
സെക്ഷനില്‍ വെെദ്യുതി
ലെെനില്‍ ജോലി
ചെയ്യുന്നതിനിടയില്‍
ഷോക്കേറ്റ് കഴിഞ്ഞ
അഞ്ച് വര്‍ഷത്തോളമായി
ബോധരഹിതനായി
കിടക്കുന്ന ലെെന്‍മാന്‍
ശ്രീ. കൊച്ചുകുട്ടന്
ശമ്പളമോ, പെന്‍ഷനോ
മറ്റ് ആനുകൂല്യങ്ങളോ
ലഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇദ്ദേഹത്തിന്
ഏത് തീയതി വരെ ശമ്പളം
ലഭിക്കുന്നതിനും ഏതു
തീയതി മുതല്‍ പെന്ഷന്
ലഭിക്കുന്നതിനും
അര്‍ഹതയുണ്ട്;
(സി)
പെന്ഷന്
അനുവദിക്കുന്നതിനുളള
തടസ്സങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഇദ്ദേഹത്തിന്‍െറ
ആശ്രിതര്‍ക്ക്
കെ.എസ്.ഇ.ബി. യില്‍
ജോലി ലഭിക്കാന്‍
അര്‍ഹതയുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അംഗനവാടികള്‍ക്ക്
സൗജന്യ വൈദ്യുതി
3185.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി
അംഗനവാടികള്‍ക്ക്
സൗജന്യമായി വൈദ്യുതി
കണക്ഷന് നല്കാന്
നടപടി സ്വീകരിക്കുമോ?
മിനിസ്റ്റീരിയല്‍
ഓഫീസര്‍മാരുടെ പ്രമോഷന്
3186.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
-യില്‍
മിനിസ്റ്റീരിയല്‍
ഓഫീസര്‍മാര്‍ക്ക് ഒരു
തസ്തികയില്‍ നിന്ന്
അടുത്ത തസ്തികയിലേക്ക്
പ്രമോഷന്
ലഭിക്കുന്നതിന്
നിലവില്‍
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; ഇത്
സംബന്ധിച്ച് ഇറക്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രമോഷനു
നിശ്ചയിച്ചിട്ടുള്ള
പ്രസ്തുത മാനദണ്ഡങ്ങള്‍
മൂലം പ്രമോഷന് തസ്തിക
ഒഴിഞ്ഞു കിടന്നിട്ടും
പ്രമോഷന് ലഭിക്കാത്ത
എത്ര മിനി സ്റ്റീരിയല്‍
ഓഫീസര്‍മാര്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മിനിസ്റ്റീരിയല്‍
ഓഫീസര്‍മാരില്‍
വിരമിക്കാന്‍
രണ്ടുവര്‍ഷത്തില്‍
താഴെയുള്ളവര്‍
എത്രപേരുണ്ട്;
ഇവര്‍ക്ക് നിലവിലുള്ള
മാനദണ്ഡങ്ങളില്‍ ഇളവ്
നല്കി ഒഴിഞ്ഞു
കിടക്കുന്ന പ്രമോഷന്
തസ്തികയില്‍ നിയമനം
നല്കാന് സത്വര നടപടി
സ്വീകരിക്കുമോ?
പൊതുസ്ഥാപനങ്ങളില്‍
സോളാര്‍ പാനലുകള്‍
3187.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകള്‍,
സ്ക്കൂളുകള്‍, മറ്റു
പൊതുസ്ഥാപനങ്ങള്‍
എന്നിവയില്‍ സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
ഇവ
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.
യുടെ കെട്ടിടങ്ങളില്‍
ഗ്രിഡ് കണക്റ്റഡ്
സോളാര്‍ പ്ലാന്റ്
സ്ഥാപിക്കല്‍ പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കെട്ടിടങ്ങളിലാണ്
ഇത്തരത്തിലുള്ള
പ്ലാന്റ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പൊരിങ്ങല്‍ക്കുത്തിലെ
കെ. എസ്. ഇ. ബി.
ക്വാര്‍ട്ടേഴ്സുകള്‍
3188.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പൊരിങ്ങല്‍ക്കുത്തിലെ
കെ. എസ്. ഇ. ബി. വക
ഉപയോഗശൂന്യമായ
ക്വാര്‍ട്ടേഴ്സുകള്‍
നവീകരിച്ച്
ടൂറിസ്റ്റുകള്‍ക്ക്
താമസ
സൗകര്യമൊരുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
പൊരിങ്ങലില്
നേരത്തേയുണ്ടായിരുന്ന
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായുള്ള ബോട്ടിംഗ്
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പറക്കുളം
കേന്ദ്രീകരിച്ച് 33 കെ.വി സബ്
സ്റ്റേഷന്
3189.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃത്താല
നിയോജകമണ്ഡലത്തില്‍
പറക്കുളം
കേന്ദ്രീകരിച്ച് 33
കെ.വി.സബ് സ്റ്റേഷന്
ആരംഭിക്കണമെന്ന ആവശ്യം
പരിഗണിക്കുമോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച
പ്രൊപ്പോസല്‍
കെ.എസ്.ഇ.ബി യില്‍
നിന്നും സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മഞ്ചേരി
- നിലമ്പൂര്‍ 66 കെ.വി. സബ്
സ്റ്റേഷന് 110 കെ.വി. സബ്
സ്റ്റേഷന് ആയി അപ്ഗ്രേഡ്
ചെയ്യല്‍
3190.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
- നിലമ്പൂര്‍ 66 കെ.വി.
സബ് സ്റ്റേഷന് 110
കെ.വി. സബ് സ്റ്റേഷന്
ആക്കി അപ്ഗ്രേഡ്
ചെയ്യുന്ന ജോലി,
നിലമ്പൂരില്‍ നിന്നും
എടക്കരയിലേയ്ക്ക്
നിലവിലുള്ള ലൈന്‍
ഡബിള്‍
സര്ക്യൂട്ടാക്കുന്ന
ജോലി എന്നിവ ആറ്
മാസത്തിനുള്ളില്‍
പൂര്‍ത്തീകരിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
അതിനുവേണ്ട സാധന
സാമഗ്രികള്‍
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
66 കെ.വി. സബ്
സ്റ്റേഷന് 110 കെ.വി.
സബ് സ്റ്റേഷന് ആയി
അപ്ഗ്രേഡ് ചെയ്യുന്ന
ജോലി
പൂര്ത്തീകരിക്കുന്നതിനിടയില്
വരാന്‍ സാധ്യതയുള്ള
പവര്‍കട്ട്
ഒഴിവാക്കുന്നതിന് ബദല്‍
മാര്‍ഗ്ഗം
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
66 കെ.വി സബ് സ്റ്റേഷന് 110
കെ.വി ആക്കി
ഉയര്‍ത്തുന്നതിനുള്ള നടപടി
3191.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
40 വര്‍ഷം മുന്‍പ്
സ്ഥാപിച്ച 66 കെ.വി സബ്
സ്റ്റേഷന് 110 കെ.വി
ആക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടി അടിയന്തരമായി
പൂര്‍ത്തീകരിക്കുമോ;
ഇത് എന്ന് കമ്മീഷൻ
ചെയ്യുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
എച്ച്. റ്റി. കണക്ഷന്
നല്കുന്ന ജോലി
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നെയ്യാറ്റിന്‍കര
നഗരത്തില്‍
സ്ഥാപിച്ചിട്ടുള്ള യു.
ജി. കേബിളുകള്‍ ഉടന്‍
പ്രവര്‍ത്തനക്ഷമമാക്കുമോ;
(ഡി)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍
അപകടകരമായി സ്ഥിതി
ചെയ്യുന്ന
ട്രാന്‍സ്ഫോമറുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേളകം
66 KV സബ് സ്റ്റേഷന്
3192.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേളകത്ത്
അനുവദിച്ച 66 KV സബ്
സ്റ്റേഷന്റെ പ്രവൃത്തി
എന്ന് ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ലൈന്‍
മാറ്റി വലിക്കുവാനുള്ള
പുതുക്കിയ
എസ്റ്റിമേറ്റ് തുക
ഭരണാനുമതി നല്കിയ
തുകയെക്കാള്‍
കുറവായതിനാല്‍ സബ്
സ്റ്റേഷന് വൈദ്യുതി
ബോര്‍ഡ് നല്‍കേണ്ട
പുതിയ
എസ്റ്റിമേറ്റിനുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സബ് സ്റ്റേഷന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനും
അതുവഴി കേളകം,
കണിയാര്, കൊട്ടിയൂര്‍,
പേരാവൂര്‍
പഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനുമുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ദേവസ്വം ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള ക്ഷേത്രങ്ങള്‍
3193.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍,
കൊച്ചിന്, മലബാര്‍
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴില്‍ എത്ര
ക്ഷേത്രങ്ങള്‍
ഉണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങളില്‍
2011-16 കാലയളവില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വിശദമാക്കുമോ?
വേങ്ങാട് ഗോകുലം സംരക്ഷണം
3194.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തിന്റെ
കീഴിലുള്ള വേങ്ങാട്
ഗോകുലം സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ;
(ബി)
വേങ്ങാട്
ഗോകുലത്തിന്റെ
അധീനതയിലുള്ളതും
അന്യാധീനപ്പെട്ടതുമായ
ഭൂമി തിരിച്ചു
പിടിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വേങ്ങാട്
ഗോകുലം ചുറ്റുമതില്‍
കെട്ടി
സംരക്ഷിക്കുന്നതിന്
ദേവസ്വം എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ;
ഇതിന്റെ പണി
എന്നത്തേക്ക്
തീര്‍ക്കാനാണ് ദേവസ്വം
ലക്ഷ്യമിട്ടിരിക്കുന്നത്എന്ന്
വിശദമാക്കുമോ?
ഏകീകൃത
ദേവസ്വം സംവിധാനം
3195.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകീകൃത ദേവസ്വം
സംവിധാനം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എപ്പോള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനുള്ള നടപടികള്‍ എതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ശബരിമല
സ്വീവേജ് ട്രീറ്റ്മെന്റ്
പ്ലാന്റ്
3196.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ല്‍ ശബരിമലയില്‍ 25
കോടി രൂപ ചെലവഴിച്ച്
നിര്‍മ്മിച്ച സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
പ്രവര്‍ത്തനക്ഷമമല്ല
എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ശബരിമലയില്‍
സ്ഥാപിച്ച സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
പ്രവര്ത്തനക്ഷമമല്ലെന്നുള്ള
ടെക്നിക്കല്‍
എക്സാമിനറുടെ
റിപ്പോര്‍ട്ട് സഭയുടെ
മേശപ്പുറത്തു
വയ്ക്കാമോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച വരുത്തിയ ദേവസ്വം
ബോര്‍ഡിലെ മരാമത്ത്
വിഭാഗത്തിലെ
ജീവനക്കാര്‍ക്കെതിരെയും
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
മേല്‍നോട്ടം വഹിച്ച
ഹൈപവര്‍
കമ്മിറ്റിക്കെതിരെയും
നടപടി സ്വീകരിക്കുമോ?
ശബരിമല
തീര്‍ത്ഥാടന പദ്ധതികള്‍
3197.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടന
പദ്ധതികള്‍ക്ക് കേന്ദ്ര
ഗവണ്മെന്റ് അംഗീകാരം
നല്‍കിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഇതനുസരിച്ച്
എവിടെയൊക്കെയാണ്
തീര്‍ത്ഥാടകര്‍ക്ക്
കൂടുതല്‍ സൗകര്യം
ലഭിക്കുന്നത്;
(സി)
ഇതിനായി
എത്ര കോടി രൂപയുടെ
കേന്ദ്ര സഹായമാണ്
ലഭിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ ഈ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡില്‍
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റം
3198.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴില്‍ വരുന്ന
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റം വഴി
എക്സിക്യൂട്ടീവ്
ഓഫീസറായി
നിയമിക്കപ്പെടുന്നതിനുള്ള
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്ന് ഇതുവരെ എത്ര
പേര്‍ക്ക് നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
എളവള്ളി
ശ്രീദുര്‍ഗ്ഗാ ഭഗവതി
ക്ഷേത്രച്ചിറ
3199.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
ഗുരുവായൂര്‍ ഡിവിഷനു
കീഴിലുള്ളതും മണലൂര്‍
മണ്ഡലത്തിലുള്പ്പെട്ടതുമായ
മൂന്നര ഏക്കറോളം
വിസ്തൃതിയുള്ള എളവള്ളി
ശ്രീദുര്‍ഗ്ഗാ ഭഗവതി
ക്ഷേത്രച്ചിറ മതിയായ
സംരക്ഷണം ലഭിക്കാതെ
പായലും ചെളിയും നിറഞ്ഞു
മലിനമായി
കിടക്കുകയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
ജലസ്രോതസ്സിന്റെ
സംരക്ഷണത്തിനും
നവീകരണത്തിനുമായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാവുകളും
കുളങ്ങളും സംരക്ഷിക്കുന്നതിന്
പദ്ധതി
3200.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി, ദേവാലയങ്ങളോട്
അനുബന്ധിച്ചുള്ള
കുളങ്ങള്‍
സംരക്ഷിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
തിരുവല്ലം
പരശുരാമ ക്ഷേത്രത്തിലെ
ശ്രാദ്ധതര്‍പ്പണം
3201.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹിന്ദുവിന്റെ
ഷോഡശ കര്‍മ്മത്തില്‍
പറഞ്ഞിട്ടുള്ള
ശ്രാദ്ധത്തിനായി
ദിവസവും ആയിരക്കണക്കിന്
ഭക്തജനങ്ങള്‍
എത്തിച്ചേരുന്ന
തിരുവല്ലം പരശുരാമ
ക്ഷേത്രത്തില്‍ ശ്രാദ്ധ
തര്‍പ്പണം
ചെയ്യുന്നതിനുള്ള
തോടിന്റെ ദയനീയ സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശ്രാദ്ധ
തര്‍പ്പണം
ചെയ്യുന്നതിനുള്ള ഈ
തോട്ടില്‍
ചപ്പുചവറുകളും
മാലിന്യങ്ങളും
നിക്ഷേപിക്കുന്നത്
തടയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തോട് എല്ലാ ദിവസവും
വൃത്തിയാക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
തോടിനു സമീപം
കിഴക്കുമാറി ഒഴുകുന്ന
കരമനയാറ്റില്‍
പിതൃതര്‍പ്പണം
ചെയ്യാനുള്ള സൗകര്യം
ഒരുക്കുമോ;
(ഇ)
പാര്‍വതി
പുത്തനാറില്‍ നിന്നുള്ള
മലിനജലം ക്ഷേത്ര
സന്നിധിയിലുള്ള
ബലിക്കടവില്‍
എത്തുന്നത്
തടയുന്നതിനായി ഇടയാര്‍
പാലത്തില്‍ ഷട്ടര്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സ്വന്തമായി
ആനകളുളള ദേവസ്വം
ക്ഷേത്രങ്ങള്‍
3202.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആനകള്‍ സ്വന്തമായുളള
ദേവസ്വം ക്ഷേത്രങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇവിടങ്ങളിലെ
ആനകള്‍ ചെരിയുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ആനകളെ
പരിചരിക്കുന്നതിനും
അവയ്ക്ക് കൃത്യമായി
മരുന്നും ആഹാരവും
നല്‍കുന്നതിനുമുളള
നടപടി സ്വീകരിക്കുമോ;
(ഡി)
വെറ്ററിനറി
സര്ജന്മാരുടെ
മേല്‍നോട്ടം
ഇക്കാര്യത്തില്‍
ഉണ്ടാകുവാന്‍ ആവശ്യമായ
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കുമോ;
വിശദമാക്കുമോ;
(ഇ)
ടൂറിസവുമായി
ബന്ധപ്പെടുത്തി ആനകളെ
സംരക്ഷിക്കുന്നതിന്
പദ്ധതി നിലവിലുണ്ടോ?
ഗുരുവായൂര്‍
ശ്രീകൃഷ്ണ സ്വാമി
ക്ഷേത്രത്തിലെ ക്യൂ
കോംപ്ലക്സ് നിര്‍മ്മാണം
3203.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ക്ഷേത്രത്തിലെ തിരക്ക്
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി ക്യൂ
കോംപ്ലക്സ്
നിര്‍മ്മിക്കുന്ന നടപടി
ഏതു ഘട്ടം വരെയായി;
(ബി)
ക്യൂ കോംപ്ലക്സ്
നിര്‍മ്മാണത്തിന്
സര്‍ക്കാര്‍ നല്കിയ
അനുമതി
റദ്ദാക്കിയിട്ടുണ്ടോ;
(സി)
തിരക്ക്
നിയന്ത്രിക്കുന്നതിന്
ക്യൂ കോംപ്ലക്സ്
നിര്‍മ്മാണത്തിന്
പകരമായി എന്തു സംവിധാനം
ഒരുക്കാനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
ക്യൂ
കോംപ്ലക്സ്
നിര്‍മ്മാണത്തിന്റെ
പ്ലാനും എസ്റ്റിമേറ്റും
ചീഫ് ടെക്നിക്കല്‍
എക്സാമിനറെക്കൊണ്ട്
പരിശോധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട് നല്‍കാമോ
?
കോയിക്കല്‍
കൊട്ടാരത്തില്‍
തന്ത്രശാസ്ത്ര പഠന കേന്ദ്രം
3204.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
കോയിക്കല്‍
കൊട്ടാരത്തില്‍
തന്ത്രശാസ്ത്ര പഠന
കേന്ദ്രം
തുടങ്ങുന്നതിനുളള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
തന്ത്രശാസ്ത്ര
പഠന കേന്ദ്രത്തിന്‍െറ
ഘടനയും സ്റ്റാഫ്
പാറ്റേണും
സംബന്ധിച്ചുളള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇൗ
കേന്ദ്രം എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കാവുകളുടെയും
കുളങ്ങളുടെയും സംരക്ഷണം
T 3205.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാവുകളും അനുബന്ധ
കുളങ്ങളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനുമുള്ള
പദ്ധതിയുടെ നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധമായ
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
ലഭ്യമാക്കുന്നത് എന്നതു
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
കൂടല്‍മാണിക്യം
ദേവസ്വം
3206.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂടല്‍മാണിക്യം
ദേവസ്വം ആക്റ്റ്
അനുസരിച്ച്
ദേവസ്വത്തിന്റെ
ബഡ്ജറ്റിനും ബഡ്ജറ്റ്
എസ്റ്റിമേറ്റിനും
ദേവസ്വം കമ്മീഷണറുടെ
അനുമതി വാങ്ങാറുണ്ടോ;
ഏത് കാലയളവ് വരെയാണ്
ബഡ്ജറ്റിനും ബഡ്ജറ്റ്
എസ്റ്റിമേറ്റിനും
ദേവസ്വം കമ്മീഷണറുടെ
അനുമതി
വാങ്ങിയിട്ടുള്ളത്;
(ബി)
ദേവസ്വം
ബഡ്ജറ്റിനും ബഡ്ജറ്റ്
എസ്റ്റിമേറ്റിനും അതതു
വര്‍ഷങ്ങളില്‍
കമ്മീഷണറുടെ അനുമതി
വാങ്ങാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച വരുത്തിയ
ബന്ധപ്പെട്ട ദേവസ്വം
ജീവനക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്?
കൂടല്‍മാണിക്യം
ദേവസ്വത്തിന്റെ ഭരണ
റിപ്പോര്‍ട്ട്
3207.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂടല്‍മാണിക്യം
ദേവസ്വത്തിന്റെ ഏത്
കാലയളവ് വരെയുള്ള ഭരണ
റിപ്പോര്‍ട്ടാണ്
നിയമസഭയുടെ
മേശപ്പുറത്ത്
വയ്ക്കാനായി
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഭരണ
റിപ്പോര്‍ട്ട്
നിയമസഭയുടെ
മേശപ്പുറത്ത്
വെയ്ക്കുന്നതിന്
കാലതാമസം
നേരിട്ടിട്ടുണ്ടെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
ഭരണ
റിപ്പോര്‍ട്ട് യഥാസമയം
നിയമസഭയുടെ
മേശപ്പുറത്ത്
വയ്ക്കുന്നതിലേക്കായി
കമ്മീഷണറുടെ അനുമതി
വാങ്ങുന്നതിലും
തുടര്‍ന്ന്
സര്‍ക്കാരിന്
സമര്‍പ്പിക്കുന്നതിലും
വീഴ്ച വരുത്തിയ ദേവസ്വം
ജിവനക്കാര്‍ക്ക് എതിരെ
നടപടി സ്വീകരിക്കുമോ?