വ്യവസായ
സോണുകളുടെ രൂപീകരണം
3066.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റ്
പ്രസംഗത്തില്‍ അഞ്ച്
വിവിധോദ്ദേശ വ്യവസായ
സോണുകള്‍
ആരംഭിക്കുമെന്ന്
സൂചിപ്പിച്ചിരുന്നത്
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍ ആരംഭിച്ചു;
വ്യക്തമാക്കുമോ;
(ബി)
ആദ്യ
ഘട്ടത്തില്‍ എവിടെയാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചിറക്കര ഗ്രാമപഞ്ചായത്തില്‍
കിന്‍ഫ്രയുടെ നേതൃത്വത്തില്‍
ഭൂമി ഏറ്റെടുക്കല്‍
3067.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചിറക്കര
ഗ്രാമപഞ്ചായത്തില്‍
കിന്‍ഫ്രയുടെ
നേതൃത്വത്തില്‍ ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ സംബന്ധിച്ച
പുരോഗതി
എത്രത്തോളമായെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത നടപടിയിലുള്ള
പുരോഗതി എന്താണ്;
(സി)
27-05-2013-ല്‍
പ്രാദേശിക നിരീക്ഷണ
സമിതിക്ക് കിന്‍ഫ്ര
നല്കിയ
അപേക്ഷയിന്മേല്
തീരുമാനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കുമോ;
(ഡി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികളുമായി
മുന്പോട്ട് പോകുവാന്‍
ഈ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുവോ;
ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വിശദമാക്കുമോ?
ടി.സി.സി
യുടെ നവീകരണത്തിനും
വളര്‍ച്ചക്കുമായി
ലക്ഷ്യമിടുന്ന പദ്ധതികള്‍
3068.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പൊതുമേഖലാസ്ഥാപനമായ
ടി.സി.സി. യുടെ
നവീകരണത്തിനും
വളര്‍ച്ചക്കുമായി
ലക്ഷ്യമിടുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്ലാന്റുകളാണ്
പുതിയതായി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ടി.സി.സി
യുടെ വൈദ്യുത
ഉപഭോഗചെലവ്
കുറക്കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഈ
സ്ഥാപനത്തിന്
കുറഞ്ഞചിലവില്‍
വൈദ്യുതി
കിട്ടുന്നതിനുവേണ്ടി
മുന്നോട്ടുവയ്ക്കുന്ന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കെ.എസ്.ഐ.ഡി
സി. യുടെ കീഴില്‍
ഇന്‍ക്യുബേഷന്‍ സെന്റര്‍
3069.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ. എസ്. ഐ ഡി സി. യുടെ
കീഴില്‍ ഇന്‍ക്യുബേഷന്‍
സെന്റര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
സെന്ററുകളില്‍
നടക്കുന്നത്;
വിശദീകരിക്കുമോ;
(സി)
ഇന്‍ക്യുബേഷന്‍
സെന്ററുകള്‍
സ്റ്റാര്‍ട്ട്
അപ്പുകള്‍ക്ക്
എന്തെല്ലാം സഹായമാണ്
നല്‍കുന്നത്;
(ഡി)
ഈ
സെന്ററുകള്‍ക്ക്
സ്റ്റാര്‍ട്ട് അപ്പ്
ഇന്ത്യയുടെ
അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കേരള
ഓട്ടോമൊബൈൽസ് ലിമിറ്റഡ്
3070.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയിലെ
പൊതുമേഖലാ സ്ഥാപനമായ
കേരള ഓട്ടോമൊബൈൽസ്
ലിമിറ്റഡിലെ കഴിഞ്ഞ
അഞ്ച് വര്‍ഷത്തെ
ക്രമക്കേടും അഴിമതിയും
കണ്ടെ ത്തി
കുറ്റവാളികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ബി)
കേരള
ഓട്ടോമൊബൈൽസ് ലിമിറ്റഡ്
ന്റെ സാമ്പത്തിക ബാധ്യത
പരിഹരിക്കുന്നതിന്
ആവശ്യമായ സാമ്പത്തിക
സഹായം നല്‍കുമോ?
ജിയോ
വനോല ബിന്നി കമ്പനി
3071.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളുരുത്തിയില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്ന ജിയോ വനോല
ബിന്നി കമ്പനി (പെന്‍
സ്റ്റാേക്ക് പെെപ്പ്
നിര്‍മ്മാണം) 1988
എഫ്.എ.സി.റ്റി.യുടെ
കീഴില്‍ FEWഎന്ന
സ്ഥാപനം ഏറ്റെടുത്ത
ശേഷം സ്ഥാപനത്തിന്റെ
ശേഷി പൂര്‍ണ്ണമായി
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
(ബി)
FEW
വിന്റെ യൂണിയന് എന്ന
നിലയില്‍ ഇപ്പോള്‍
ബിന്നി കമ്പനിയില്‍
നടന്നുവരുന്ന പ്രവൃത്തി
എന്തെന്ന്
വിശദമാക്കാമോ;
(സി)
ഇവിടെ
എത്ര തൊഴിലാളികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇൗ
സ്ഥാപനത്തിന്റെ
ചുറ്റുമായി
ഉപയോഗമില്ലാതെ
കിടക്കുന്ന ഭൂമി മറ്റു
വ്യവസായത്തിനും എെ. ടി.
മേഖലക്കുമായി മാറ്റാന്‍
ഉദ്ദേശമുണ്ടോ;
വ്യക്തമാക്കുമോ?
ചാലിയം ഫിഷ്
ലാന്റിങ്ങ് സെന്റര്‍ നിര്‍മ്മാണ
നടപടി
3072.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലിയം
ഫിഷ് ലാന്റിങ്ങ്
സെന്റര്‍ നിര്‍മ്മാണ
നടപടികള്‍
എത്രത്തോളമായി എന്ന്
വിശദമാക്കാമോ;
(ബി)
ചാലിയം
ഫിഷ് ലാന്റിങ്ങ്
സെന്ററിനുവേണ്ടി വനം
വകുപ്പില്‍ നിന്നും
ഏറ്റെടുക്കുന്ന
ഭൂമിക്ക് പകരം ഭൂമി
കൈമാറുന്നതിനുള്ള
നടപടികള്‍ എന്തായി
എന്ന് വിശദമാക്കാമോ;
(സി)
ഫിഷ്ലാന്റിങ്ങ്
സെന്റര്‍ എന്നത്തേക്ക്
യാഥാര്‍ത്ഥ്യമാക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
അടച്ചു
പൂട്ടിയിരുന്ന വ്യവസായ
സ്ഥാപനങ്ങള്‍
3073.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടച്ചുപൂട്ടിയിരുന്ന
എത്ര വ്യവസായ
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുറന്ന്
പ്രവര്‍ത്തിപ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അടച്ചുപൂട്ടിയിരുന്ന
വ്യവസായ സ്ഥാപനങ്ങള്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ചെറുകിട
- ഇടത്തരം വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
നയം
3074.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
,,
കെ.ഡി. പ്രസേനന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിനുള്ള
അനുമതിക്കായി
അനാവശ്യമായി ഉണ്ടാകുന്ന
കാലതാമസം ഒഴിവാക്കാന്‍
നടപടി ഉണ്ടാകുമോ;
(ബി)
പരിസ്ഥിതി
മലിനീകരണം
ഉണ്ടാക്കാത്തതും
സ്ഥലലഭ്യത
കണക്കിലെടുത്തും
ചെറുകിട - ഇടത്തരം
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
സര്‍ക്കാര്‍ നയം
രൂപീകരിക്കുമോ ?
ഗെയില്‍
വാതക പൈപ്പ് ലൈന്‍ പദ്ധതി
3075.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗെയില്‍
വാതക പൈപ്പ് ലൈന്‍
പദ്ധതി നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
(b)
പ്രസ്തുത പദ്ധതി
കേരളത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലൂടെയാണ്
കടന്നു പോകുന്നത്;
പദ്ധതി
നടപ്പാക്കുന്നതുമൂലം
പ്രദേശത്തെ ജനങ്ങളിലെ
ആശങ്ക ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി ഏകപക്ഷീയമായി
നടപ്പാക്കാതെ,
ജനങ്ങളുടെ ഇടയിലെ ആശങ്ക
ദൂരീകരിച്ച്, തടസ്സം
നീക്കാന്‍ ചര്‍ച്ച
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
പാപ്പനം
കോട് എസ്റ്റേറ്റ്
3076.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
പാപ്പനംകോടിലുള്ള
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
പാപ്പനംകോട്
എസ്റ്റേറ്റിലെ പല
സ്ഥാപനങ്ങളും
പ്രവര്‍ത്തന രഹിതമായി
തുടരുന്നത്
തടയുന്നതിനും പ്രസ്തുത
മേഖലയെ വ്യവസായ ഹബ്ബായി
ഉയര്‍ത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വ്യവസായ
ഇടനാഴി
3077.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ ഇടനാഴി എന്ന
സങ്കല്‍പ്പം
ശക്തിപ്പെടുത്തുന്ന
രീതിയില്‍ എന്തെങ്കിലും
മാറ്റം കൊണ്ടുവരാന്‍ ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം സ്ഥലങ്ങളാണ്
വ്യവസായ ഇടനാഴികളായി
വളര്‍ന്നുവരുന്നതെന്ന്
വ്യക്തമാക്കാമോ; ഇവയുടെ
പശ്ചാത്തല
വികസനത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ചെറുകിട/ഇടത്തരം
വ്യവസായ സംരംഭങ്ങള്‍
വളരുന്നതിന്
സഹായകരമാകുന്ന
തരത്തില്‍ വ്യവസായ
ഇടനാഴികള്‍
വികസിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
വ്യവസായ മേഖലയിലെ
സംരംഭങ്ങള്‍
3078.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ മേഖലയില്‍
നിലവില്‍ എത്ര
സംരംഭങ്ങള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ട് ;
(ബി)
പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളും,
സൗകര്യങ്ങളും ആണ്
വ്യവസായ വകുപ്പ്
നല്‍കുന്നത് ;
(സി)
ചെറുകിട
വ്യവസായ മേഖലയില്‍ ഓരോ
വര്‍ഷവും ശരാശരി എത്ര
തൊഴിലവസരങ്ങള്‍
ഉണ്ടാകുന്നുണ്ട്
എന്നാണ് വ്യവസായവകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
തഴപ്പായ
നെയ്ത്ത് വ്യവസായം
T 3079.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തഴപ്പായ
നെയ്ത്ത് വ്യവസായത്തെ
പരമ്പരാഗത
വ്യവസായത്തിന്റെ
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കരുനാഗപ്പളളി
താലൂക്കില്‍
പ്രവര്‍ത്തിക്കുന്ന
തഴപ്പായ നെയ്ത്ത്
സഹകരണസംഘങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിച്ചിട്ടുണ്ടോ;
ഇവയുടെ ആസ്തി
ബാദ്ധ്യതകള്‍
സംബന്ധിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സംഘങ്ങളുടെ
ബാദ്ധ്യതകള്‍
തീര്‍ക്കുന്നതിന്
ധനസഹായം
അനുവദിക്കുമോയെന്ന്
വിശദീകരിക്കുമോ;
(ഡി)
തഴപ്പായ
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന അസംസ്കൃത
വസ്തുക്കള്‍ ഉപയോഗിച്ച്
മെച്ചപ്പെട്ട കരകൗശല
ഉല്പന്നങ്ങള്
നിര്‍മ്മിച്ച് ഈ മേഖലയെ
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
വ്യവസായ
സോണുകള്‍ ആരംഭിക്കുന്നതിനുള്ള
പ്രാരംഭ നടപടി
3080.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
-ലെ പുതുക്കിയ
ബജറ്റില്‍ പ്രഖ്യാപിച്ച
അഞ്ച് ബൃഹത്
വിവിധോദ്ദേശ വ്യവസായ
സോണുകള്‍ക്ക് നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വ്യവസായ സോണുകള്‍ക്കായി
പ്രഖ്യാപിച്ച
സ്ഥലങ്ങളില്‍ ഭൂമി
ഏറ്റെടുക്കുന്ന
നടപടികള്‍
ഏതുഘട്ടത്തിലാണെന്നും
ആരുടെ
മേല്‍നോട്ടത്തിലാണ്
ലാന്‍ഡ് അക്വസിഷന്‍
നടപ്പാക്കുകയെന്നും
വ്യക്തമാക്കുമോ;
(സി)
നടപ്പുസാമ്പത്തിക
വര്‍ഷം തന്നെ പ്രസ്തുത
പദ്ധതിക്കുള്ള ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
ആരംഭിയ്ക്കുമോയെന്നും
ഇതു
സംബന്ധിച്ച്സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
വ്യവസായ
പാര്‍ക്ക്
3081.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
നിയോജകമണ്ഡലങ്ങളിലും
വ്യവസായ പാര്‍ക്ക്
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര
നിയോജകമണ്ഡലങ്ങളില്‍
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
പുതിയ
പാര്‍ക്കിനായി ഏതൊക്കെ
നിയോജകമണ്ഡലങ്ങളില്‍
സ്ഥലം
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
കപ്പല്‍
മാര്‍ഗ്ഗം മണല്‍ ഇറക്കുമതി
3082.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്‍െറ
കാലത്ത് സിഡ്കോ
ഇതരസംസ്ഥാനങ്ങളിൽ
നിന്നും കപ്പല്‍
മാര്‍ഗ്ഗം മണല്‍
ഇറക്കുമതി
ചെയ്യുന്നതിന് കരാര്‍
ഉണ്ടാക്കിയിട്ടുണ്ടോ;
(ബി)
ഇതിനായി
സിഡ്കോ മുന്‍കൂര്‍ പണം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
നല്‍കിയത്;
(സി)
ആരുമായാണ്
ഇപ്രകാരം കരാര്‍
ഉണ്ടാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കരാര്‍
അനുസരിച്ച് എത്ര മണല്‍
ഇറക്കുമതി
ചെയ്തിട്ടുണ്ട്.
ഇറക്കുമതി
ചെയ്തിട്ടില്ലെങ്കില്‍
ഇതിന്‍െറ കാരണം
വ്യക്തമാക്കാമോ;
മുന്‍കൂര്‍ നല്കിയ
സംഖ്യ തിരിച്ചു
പിടിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
മാവൂര്‍
ഗ്വാളിയര്‍ റയണ്‍സ് ഭൂമി
3083.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ഗ്വാളിയര്‍ റയണ്‍സ്
ഭൂമി ഏറ്റെടുത്ത
21.03.2006-ലെ
സ.ഉ(സാധാ)നം.251/2016/ഐ.ഡി
ഉത്തരവ് കഴിഞ്ഞ
4.03.2016-ന് റദ്ദ്
ചെയ്തിട്ടുണ്ടോ?
(ബി)
ഇൗ
റദ്ദാക്കലോടെ മേല്‍
ഉത്തരവിനെതിരെ
ഹെെക്കോടതിയില്‍
ബിര്‍ല ഗ്രൂപ്പ് ഫയല്‍
ചെയ്ത കേസിന്റെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ?
(സി)
പൊതു
തെരഞ്ഞെടുപ്പ്
പ്രഖ്യാപിക്കുന്നതിന്
ദിവസങ്ങള്‍ക്കു മുമ്പ്
ഇത്തരം ഒരു ഉത്തരവ്
പുറപ്പെടുവിക്കാനുണ്ടായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ?
മലബാര്‍
സിമന്റ്സിന്റെ ചേര്‍ത്തല
യൂണിറ്റ്
3084.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
സിമന്റ്സിന്റെ
ചേര്‍ത്തല യൂണിറ്റില്‍
നിന്നുള്ള സിമന്റ്,
വിപണിയില്‍
ഇറക്കുന്നതിന് കഴിയാത്ത
സാഹചര്യം നിലവിലുണ്ടോ;
എങ്കില്‍ ഇതു മൂലം
ഉണ്ടായിട്ടുള്ള നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
സിമന്റ്
വിപണിയില്‍ ആവശ്യകത
വര്‍ദ്ധിച്ചിരിക്കുന്ന
നിലവിലെ സാഹചര്യം
അനുകൂലമായി
ഉപയോഗിക്കുന്നതിന് ഇൗ
യൂണിറ്റിന് കഴിയാത്തത്
സ്വകാര്യ സിമന്റ്
കമ്പനികളെ പരോക്ഷമായി
സഹായിക്കുന്ന
നടപടിയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
യൂണിറ്റില്‍ നിന്നുള്ള
സിമന്റ് അടിയന്തരമായി
വിപണിയില്‍
എത്തിക്കുന്നതിനും
വിപണിയിലെ അനുകൂല
സാഹചര്യം
മുതലെടുക്കുന്നതിനും
സഹായിക്കുന്ന
തരത്തിലുള്ള നടപടികള്‍
സ്വീകരിക്കുമോ?
വ്യവസായ
പാര്‍ക്കുകള്‍
തുടങ്ങുന്നതിനായി അനുവദിച്ച
ഭൂമി
3085.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ പാര്‍ക്കുകള്‍
തുടങ്ങുന്നതിനായി
അനുവദിച്ച എല്ലാ
ഭൂമിയിലും വ്യവസായം
തുടങ്ങിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആരെല്ലാമാണ് വ്യവസായം
ആരംഭിക്കാത്തതെന്നും
ഇവരുടെ കൈവശം എത്ര
ഏക്കര്‍ ഭൂമി വെറുതെ
കിടക്കുന്നുവെന്നും
പരിശോധിച്ചിട്ടുണ്ടോ
വ്യക്തമാക്കാമോ;
(സി)
വ്യവസായം
തുടങ്ങാത്തവരില്‍
നിന്നും ഭൂമി
തിരിച്ചെടുത്ത്
വ്യവസായം
തുടങ്ങുന്നതിന്
സന്നദ്ധതയുള്ളവര്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ബിസിനസ്
ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍
3086.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സംരംഭങ്ങള്‍
തുടങ്ങുന്നതിനായി
മുന്നോട്ടു
വരുന്നവര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ബിസിനസ് ഇന്‍ക്യുബേഷന്‍
കേന്ദ്രങ്ങള്‍
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ?
കിന്‍ഫ്ര മുഖേനയുള്ള
പദ്ധതികളും അവയുടെ ഓഫീസുകളും
3087.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിന്‍ഫ്ര മുഖേന
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും,
ഏതെല്ലാം നിലവില്‍
നടന്നു വരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര ഓഫീസുകള്‍
നിലവിലുണ്ടെന്നും, അവ
എവിടെയെല്ലാമാണെന്നും
മേല്‍വിലാസം സഹിതം
വിശദമാക്കാമോ;
(സി)
ഇവയില്‍
ഏതെല്ലാമാണ് വാടകയ്ക്ക്
എടുത്തതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
നവീകരണത്തിനും
,ആഡംബര സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി ഈ
ഓരോകെട്ടിടത്തിനും
നാളിതുവരെ എത്ര തുക
വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ ;
(ഇ)
വാടക
നല്‍കിയിട്ടും ഇതില്‍
ഏതെങ്കിലും കെട്ടിടം
ഉപയോഗിക്കാതെ
കിടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കിന്‍ഫ്ര
യിലെ ഉദ്യോഗസ്ഥര്‍ക്കായി
വാഹനങ്ങള്‍
3088.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിന്‍ഫ്ര
യിലെ
ഉദ്യോഗസ്ഥര്‍ക്കായി
എത്ര വാഹനങ്ങളാണ്
അനുവദിക്കപ്പെട്ടിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
എത്ര
വാഹനങ്ങളാണ് കിന്‍ഫ്ര
കരാറടിസ്ഥാനത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
ഇവയുടെ വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
2011-16
വര്‍ഷക്കാലത്ത് എത്ര
തുകയാണ്
വാഹനങ്ങള്‍ക്കായി
നല്‍കിയതെന്ന് വര്‍ഷം
തിരിച്ച് അറിയിക്കുമോ;
(ഡി)
ഈ
വാഹനങ്ങള്‍ ഏതെല്ലാം
തസ്തികയിലെ
ഉദ്യോഗസ്ഥരാണ്
ഉപയോഗിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പാറത്തോട്
വ്യവസായ പാര്ക്ക്നിര്മ്മാണം
3089.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ബജറ്റില്‍ പ്രഖ്യാപിച്ച
കോട്ടയം ജില്ലയിലെ
കാഞ്ഞിരപ്പള്ളി
താലൂക്കില്‍ പാറത്തോട്
വ്യവസായ പാര്‍ക്കിന്റെ
നിര്‍മ്മാണത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കിന്‍ഫ്രയെ
ഇതിനായി
നിയോഗിച്ചിട്ടുണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഈ
വ്യവസായ പാര്‍ക്ക്
സ്ഥാപിക്കുന്നതു മൂലം
നിരവധി തൊഴിലവസരങ്ങള്‍
ഉണ്ടാകാന്‍ സാധ്യത
ഉള്ളതിനാല്‍ റബ്ബര്‍
എസ്റ്റേറ്റുകളില്‍
നിന്നും സ്ഥലം
ഏറ്റെടുത്ത് ഈ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിലമ്പൂരിൽ
വ്യവസായ പദ്ധതികള്‍
3090.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തില്‍ വ്യവസായ
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ക്ലാസ്സ് വണ്‍
തസ്തികകള്‍
3091.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഉള്‍പ്പെടയുള്ള
സ്ഥാപനങ്ങളില്‍
മാനേജിംഗ് ഡയറക്ടര്‍,
ചീഫ് എക്സിക്യൂട്ടീവ്
എന്നിങ്ങനെ സമാനമായ
ക്ലാസ്സ് വണ്‍
തസ്തികകളില്‍ 2016
ജൂണ്‍ ഒന്നിനു ശേഷം
ആരെയെല്ലാം
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
തസ്തികകളും പ്രസ്തുത
തസ്തികകളില്‍ നിയമിച്ച
ആളുകളുടെ പേരു വിവരവും
ശമ്പള സ്കെയില്‍,
വിദ്യാഭ്യാസ യോഗ്യത
എന്നിവയുംവെളിപ്പെടുത്തുമോ;
(സി)
മേല്‍പ്പറഞ്ഞവരുടെ
നിയമനരീതി
എങ്ങനെയായിരുന്നുവെന്നും
അപേക്ഷകള്‍ ക്ഷണിച്ച്
ഇന്റര്‍വ്യൂ
നടത്തിയാണോ
നിയമിച്ചതെന്നും
വ്യക്തമാക്കുമോ;
(ഡി)
നിയമിക്കപ്പെട്ടവരില്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
ചെയ്യുന്നവര്‍
ആരെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
നിയമിതരാകുന്നതിന്
മുമ്പ് ഓരോരുത്തരും
എവിടെയാണ് ജോലി
ചെയ്തിരുന്നതെന്നും
പ്രസ്തുുത ജോലിയില്‍
വാങ്ങിയിരുന്ന ശമ്പളം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
നടപടി
3092.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
എന്താെക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ചട്ടഞ്ചാല്‍
വ്യവസായ കേന്ദ്രത്തില്‍
സ്ഥലം അനുവദിച്ച്
നല്കാന് നടപടി
3093.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ
ചട്ടഞ്ചാല്‍ വ്യവസായ
കേന്ദ്രത്തില്‍ റ്റി.
തോമസ്, മെെലാട്ടി
എന്നയാള്‍ക്ക് സ്ഥലം
അനുവദിച്ച് നല്കി
ഉത്തരവ്
നല്‍കിയിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സ്ഥലം
ഇതുവരെ വ്യവസായം
തുടങ്ങുന്നതിന്
വിട്ടുനല്കിയിട്ടില്ലാ
എന്ന പരാതി സ്ഥലം
എം.എല്‍.എ. വഴി വ്യവസായ
വകുപ്പിന്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും നടപടി
എടുത്തിട്ടുണ്ടോ;
(സി)
സ്ഥലം
അനുവദിച്ച ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
വ്യവസായം
തുടങ്ങുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ച
റ്റി. തോമസ്സിന് സ്ഥലം
ഇതുവരെ
നല്കാത്തതുകാരണം
ഉണ്ടായ സാമ്പത്തിക
നഷ്ടത്തിന് ആര്
ഉത്തരവാദിത്തം വഹിക്കും
എന്ന് അറിയിക്കാമോ?
പത്തനംതിട്ട
ജില്ലയില്‍ പുതിയ റബ്ബര്‍
പാര്‍ക്ക്
3094.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റ്
പ്രഖ്യാപന പ്രകാരം
പത്തനംതിട്ട ജില്ലയില്‍
പുതിയ റബ്ബര്‍
പാര്‍ക്ക് ആരംഭിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(ബി)
റബ്ബര്‍
പാര്‍ക്ക്
ആരംഭിക്കുന്നതിന്
ഏതെങ്കിലും സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയാണെന്നും, സ്ഥലം
ഏറ്റെടുക്കലിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ജില്ലയിലെ
ഏറ്റവും വലിയ റബ്ബര്‍
ഉല്‍പ്പാദന കേന്ദ്രമായ
റാന്നി ആസ്ഥാനമായി
പാര്‍ക്ക്
ആരംഭിക്കുവാന്‍
എന്തെങ്കിലും നീക്കം
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ; ഇതിനായി
ഏതെങ്കിലും സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പെരുനാട്
പഞ്ചായത്തിലെ എ.വി.റ്റി
എസ്റ്റേറ്റിന്റെ സ്ഥലം
ഇതിന്
അനുയോജ്യമാണെന്നിരിക്കെ
സ്ഥലം ഏറ്റെടുക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിരവധി
ആളുകള്‍ക്ക് തൊഴില്‍
ലഭിക്കുന്ന റബ്ബര്‍
പാര്‍ക്ക് മണിയാര്‍
എ.വി.റ്റി
എസ്റ്റേറ്റില്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ലിക്വിഡേഷന്
നേരിടുന്ന വ്യവസായ സഹകരണ
സംഘങ്ങള്‍
3095.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ
കീഴിലുള്ളതും
ലിക്വിഡേഷന്
നേരിടുന്നതുമായ വ്യവസായ
സഹകരണ സംഘങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ലിക്വിഡേഷന്
നേരിടുന്ന വ്യവസായ
സഹകരണ സംഘങ്ങളുടെ
ആസ്തിബാധ്യതകള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
ലിക്വിഡേഷന്
നേരിടുന്ന വ്യവസായ
സഹകരണ സംഘങ്ങളുടെ
ബാധ്യതകള്‍ പരിഹരിച്ച്
ഏറ്റെടുക്കുന്നതിന്
ചെങ്ങന്നൂര്‍ ബ്ലോക്ക്
പഞ്ചായത്ത്
തയ്യാറായാല്‍ സംഘങ്ങള്‍
വിട്ടുകൊടുക്കുന്നതിനെപ്പറ്റി
വ്യവസായ വകുപ്പിന്റെ
നിലപാട്
വിശദീകരിക്കുമോ?
മൈലാട്ടിയിലെ
സ്പിന്നിങ്ങ് മില്‍
3096.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയിലെ
മൈലാട്ടിയില്‍ സ്ഥിതി
ചെയ്യുന്ന സ്പിന്നിങ്ങ്
മില്‍ എത്ര ഏക്കര്‍
സ്ഥലത്താണ് സ്ഥിതി
ചെയ്യുന്നത്; അവിടെ
എത്ര ഏക്കര്‍ ഭൂമിയാണ്
കെ.എസ്..ടി.സി. യുടെ
കൈവശം ഉളളതെന്ന്
അറിയ്ക്കുമോ;
(ബി)
ഇവിടെ
ബാക്കിയുളള സ്ഥലം
വെറുതെ കിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
NH - 66 നോട് ചേര്‍ന്ന്
കിടക്കുന്ന പ്രസ്തുത
സ്ഥലത്ത് എന്തെങ്കിലൂം
വ്യവസായം തുടങ്ങുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പ്ലാസ്റ്റിക്
സംസ്ക്കരണത്തിന് വ്യാവസായിക
പദ്ധതികള്‍
3097.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങളുടെ അളവ്
കുറയ്ക്കുന്നതിതിനു
വേണ്ടി സർക്കാർ
ഉടമസ്ഥതയില്‍
പ്ലാസ്റ്റിക് സംസ്ക്കരണ
കേന്ദ്രങ്ങള്‍
സ്ഥാപിയ്ക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്ലാസ്റ്റിക്
സംസ്ക്കരണത്തിനും
പുനരുപയോഗത്തിനുമായി
വ്യാവസായിക തലത്തില്‍
നടപ്പിലാക്കാന്‍
കഴിയുന്ന പദ്ധതികള്‍
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഈ
മേഖലയില്‍ യുവ
സംരംഭകര്‍ക്ക് അവസരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്റ്റാര്‍ട്ട്
അപ് സംരംഭങ്ങള്‍
3098.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവസംരംഭകരെ
സഹായിക്കുന്നതിനും
തൊഴിലില്ലായ്മ
പരിഹരിക്കേണ്ടതിനുമായി
സ്റ്റാര്‍ട്ട് അപ്
സംരംഭങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം സഹായങ്ങളാണ്
ഇവര്‍ക്കു നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്റ്റാര്‍ട്ട്
അപ് വില്ലേജുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന്
വിശദമാക്കുമോ?
ഔഷധനിര്‍മ്മാണ
കമ്പനികള്‍
3099.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഔഷധനിര്‍മ്മാണ
കമ്പനികള്‍ ഔഷധ
സസ്യശേഖരണത്തില്
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍ ഔഷധ
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ;
(സി)
ഔഷധ
വ്യവസായ പാര്‍ക്കുകളുടെ
നിര്‍മ്മാണം മൂലം ഔഷധ
നിര്‍മ്മാണ വ്യവസായ
രംഗത്ത്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ?
സീതാംഗോളിയില്‍
പ്രവര്‍ത്തിക്കുന്ന
ഹിന്ദുസ്ഥാന്‍
ഏറോനോട്ടിക്കല്‍സ് ലിമിറ്റഡ്
3100.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
സീതാംഗോളിയില്‍
പ്രവര്‍ത്തിക്കുന്ന
ഹിന്ദുസ്ഥാന്‍
ഏറോനോട്ടിക്കല്‍സ്
ലിമിറ്റഡ് എന്ന
പൊതുമേഖലാ
സ്ഥാപനത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ; ഈ
സ്ഥാപനം ബാലാരിഷ്ടത
പിന്നിടാത്തതിന്റെ
കാരണമെന്തെന്ന്
അറിയിക്കാമോ?
പരമ്പരാഗത
നെയ്ത്തു തൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള
പദ്ധതികള്‍
3101.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ അസംഘടിത
മേഖലയിലെ പരമ്പരാഗത
നെയ്ത്തു തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ഇപ്പോള്‍
നടപ്പിലാക്കിവരുന്നത്;
വിശദാംശം നല്‍കുമോ?
കുത്താമ്പുള്ളിയിലെ
കൈത്തറി നെയ്ത്
പ്രോത്സാഹിപ്പിക്കാന്‍
നടപടി
3102.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
കുത്താമ്പുള്ളി പ്രദേശം
തറികളില്‍
നെയ്തുണ്ടാക്കുന്ന
കൈത്തറിതുണികള്ക്ക്
പ്രശസ്തമായ പ്രദേശമാണ്
എന്നത്
വ്യവസായവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കുത്താമ്പുള്ളിയില്‍
എത്ര പേര് കൈത്തറി
നെയ്ത്തുമായി
ബന്ധപ്പെട്ട് തൊഴില്‍
ചെയ്യുന്നുണ്ട്; ഒരു
വര്‍ഷം എത്ര കോടി
രൂപയുടെ
കൈത്തറിത്തുണികള്‍
ഇവിടെ
ഉത്പാദിപ്പിക്കുന്നുണ്ട്;
ഒരു തൊഴിലാളിക്ക്
ലഭിക്കുന്ന ശരാശരി ദിവസ
വേതനം എത്ര രുപയാണ് ;
വ്യവസായ വകുപ്പ്
ഇതുസംബന്ധിച്ച്
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
(സി)
കുത്താമ്പുള്ളി
കൈത്തറി തുണികള്‍ക്ക്
മികച്ച
മേന്മയുണ്ടായിട്ടും
വര്‍ദ്ധിച്ച ഉത്പാദന
ചെലവു മൂലം മേന്മ
കുറഞ്ഞതും
വിലകുറഞ്ഞതുമായ
യന്ത്രത്തറി തുണികളോട്
കമ്പോളത്തിന്
മത്സരിക്കാന്‍ കഴിയാതെ
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കുത്താമ്പുള്ളിയിലെ
കൈത്തറി നെയ്ത്തുകാരെ
വ്യവസായവകുപ്പിന്റെ
ഇടപെടലിലൂടെ
ഏകോപിപ്പിച്ച്
സംസ്ഥാനത്തെ ടൗണുകളിലും
വിനോദസഞ്ചാരമേഖലകളിലും
സ്റ്റാളുകള്‍
അനുവദിക്കാനും
ഗുണമേന്മയേറിയ
തുണിത്തരങ്ങളുടെ വില്പന
ത്വരിതപ്പെടുത്താനും
അതിലൂടെ
തൊഴിലാളികള്‍ക്ക്
മികച്ച വേതനം
ഉറപ്പുവരുത്താനും നടപടി
സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കേരള
ഖാദി ഗ്രാമ വ്യവസായ
ബോര്‍ഡില്‍ ഓഡിറ്റിംഗ്
3103.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഖാദി ഗ്രാമ വ്യവസായ
ബോര്‍ഡില്‍ ഏതൊക്കെ
തരത്തിലുള്ള
ഓഡിറ്റിംഗാണ്
നടത്തുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
കേരള
ഖാദി വ്യവസായ
ബോര്‍ഡിന്‍െറ ഹെഡ്
ഓഫീസില്‍ ക്യാഷ് രസീത്
മുഖേന ഏതൊക്കെ
ഇനത്തിലുള്ള തുകകളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
ഖാദി വ്യവസായ
ബോര്‍ഡില്‍ 1.04.2004
മുതല്‍ 31.03.2011
വരെയുള്ള കാലയളവില്‍
ഓഡിറ്റിംഗില്‍
ഏതെങ്കിലും രസീതു
പ്രകാരമുള്ള തുകകള്‍
തിരിമറി നടത്തിയതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വര്‍ഷത്തെ ഓഡിറ്റ്
റിപ്പോര്‍ട്ടുകളില്‍
എത്ര തുക വീതം എന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരള
ഖാദി ഗ്രാമ വ്യവസായ
ബോര്‍ഡിന്റെ
ഹെഡാഫീസില്‍ പാറ്റേണ്‍
സി.ബി.സി എന്നിവയുടെ
ബാങ്ക് അക്കൗണ്ടുകളില്‍
1.04.2001 മുതല്‍
31.03.2011 വരെ
ക്രെഡിറ്റ് വന്ന
തുകകളില്‍ അണ്
ക്ലാസിഫെെഡായി
ഉള്‍പ്പെടുത്തിയ
തുകകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
ഖാദി
തൊഴിലാളികള്‍ക്ക്
പ്രാെഡക്ഷന്‍
ഇന്‍സെന്റീവ്
3104.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളികള്ക്ക്പ്രാെഡക്ഷന്
ഇന്‍സെന്റീവ് ഏതു വരെ
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇൗ
ഇനത്തില്‍
കുടിശ്ശികയുണ്ടോ;
വിശദമാക്കാമോ;
(സി)
കുടിശ്ശിക
തുക എന്ന് നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കസ്തൂര്‍ബ
ഖാദി സഹകരണ സംഘം
3105.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെല്ലാനം
പഞ്ചായത്തിലെ ചെറിയ
കടവ് ഭാഗത്ത്
പ്രവര്‍ത്തിച്ചിരുന്ന
കസ്തൂര്‍ബാ ഖാദി സഹകരണ
സംഘം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ഖാദി സഹകരണ സംഘത്തിന്റെ
പ്രവര്‍ത്തനം
പുനരാരംഭിക്കുവാന്‍
ഉദ്ദേശമുണ്ടോ;
(സി)
പ്രസ്തുത
ഖാദി സഹകരണ സംഘം
അടച്ചുപൂട്ടി സ്ഥലം
കൈമാറാന്‍
ഉദ്ദേശമുണ്ടോ;
(ഡി)
പ്രസ്തുത
ഖാദി സഹകരണ സംഘം
പുനരുദ്ധരിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കൊറ്റനാട്
ഖാദി കേന്ദ്രം
3106.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
കൊറ്റനാട്
ഗ്രാമപഞ്ചായത്തിലെ
കൊറ്റനാട് ഖാദി
കേന്ദ്രം എന്നാണ്
സ്ഥാപിച്ചത്; എത്ര
ജീവനക്കാരാണ്
ഇവിടെയുള്ളത്; ഖാദി
കേന്ദ്രത്തിന്
സ്വന്തമായി എത്ര
സ്ഥലമാണുള്ളത്; ഇവിടെ
എന്തൊക്കെ
ഉപകരണങ്ങളാണുള്ളത്;
(ബി)
ഇവിടുത്തെ
തറികളും, സ്പിന്നിംഗ്
മെഷീനും മറ്റും
കാലപ്പഴക്കം മൂലം ഉപയോഗ
ക്ഷമമല്ലാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
കേന്ദ്രത്തിന്റെ
നവീകരണത്തിനും
ആധനികവല്ക്കരണത്തിനും
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
കത്ത് പ്രകാരം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോം നല്കുന്ന
പദ്ധതി പ്രകാരം
ജില്ലയിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ആവശ്യമായി വരുന്ന
യൂണിഫോം തുണികളുടെ ഒരു
ഭാഗംഅടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയാല്‍
ഇവിടെ
ഉത്പാദിപ്പിക്കാന്‍
കഴിയും എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇതിനായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ ഖാദി ബോര്‍ഡ്
യൂണിറ്റുകള്‍
3107.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ ഖാദി
ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍ എത്ര
യൂണിറ്റുകള്‍
നിലവിലുണ്ട്;
(ബി)
ഇവയില്‍
ഏതെല്ലാം യൂണിറ്റുകള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഏതെല്ലാം യൂണിറ്റുകള്‍
പ്രവര്‍ത്തനക്ഷമമല്ല
എന്നും വ്യക്തമാക്കാമോ;
(സി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
യൂണിറ്റുകള്‍
നവീകരിച്ച്
കാര്യക്ഷമമാക്കി
മാറ്റുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വസ്ത്രഗ്രാമം
പദ്ധതി
3108.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വസ്ത്രഗ്രാമം
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പരമ്പരാഗത
വ്യവസായ മേഖലയില്‍
പുത്തനുണര്‍വ്
സൃഷ്ടിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദീകരിക്കാമോ ;
(സി)
പദ്ധതിയിലൂടെ
ഏതെല്ലാം ജില്ലകളില്‍
തൊഴില്‍ കേന്ദ്രം
തുടങ്ങാനും എന്തെല്ലാം
പരിശീലനങ്ങള്‍
നല്‍കാനുമാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൂഞ്ഞാര്‍ ജി.വി.രാജാ
സ്പോര്‍ട്സ് കോംപ്ലക്സ്
3109.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍,
ജി.വി.രാജാ സ്പോര്‍ട്സ്
കോംപ്ലക്സിന്‍െറ
സ്പോര്‍ട്സ്
ഫ്ലോറിംഗിനായി G.O.
(Rt) No.
35/16/S&;YA/Dt.
04.02.2016 പ്രകാരം
എ.എസ് ലഭിച്ചിട്ടും
പ്രസ്തുത ജോലി
ചെയ്യുന്നതിലേയ്ക്ക്
ടെണ്ടര്‍ നടപടികള്‍ 8
മാസമായിട്ടും
സ്വീകരിയ്ക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മേഖലയിലെ
സ്പോര്‍ട്സിന്‍െറ
ഉന്നമനത്തിനായി
പ്രസ്തുത പണികള്‍
നടത്തി, സ്പോര്‍ട്സ്
& ഗെയിംസ്
പരിശീലനത്തിനായി
സ്റ്റേഡിയം
സജ്ജമാക്കാനുളള നടപടി
സ്വീകരിക്കുമോ ?
കായിക
രംഗത്തെ സമഗ്ര പുരോഗതി
3110.
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായിക
രംഗത്തെ സമഗ്ര
പുരോഗതിയ്ക്ക്
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ജില്ലകളിലും മള്‍ട്ടി
പര്‍പ്പസ്
സ്റ്റേഡിയങ്ങള്‍, മിനി
സ്റ്റേഡിയങ്ങള്‍ എന്നിവ
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ദേശീയ
ഗയിംസിന്റെ ഭാഗമായി
സൃഷ്ടിക്കപ്പെട്ട
സ്റ്റേഡിയങ്ങളും കായിക
കേന്ദ്രങ്ങളും
3111.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നടന്ന ദേശീയ ഗയിംസിന്റെ
ഭാഗമായി ഏതെല്ലാം പുതിയ
സ്റ്റേഡിയങ്ങളും കായിക
കേന്ദ്രങ്ങളും
സൃഷ്ടിക്കപ്പെട്ടുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളുടെ
പരിപാലനം ഇപ്പോള്‍
ആരുടെ ചുമതലയില്‍
ആണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍ കായിക
താരങ്ങള്‍ക്ക്
ഉപയുക്തമാകും വിധം
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ദേശീയ
അന്തര്‍ദേശീയ കായിക
ഇനങ്ങളില്‍ മെഡല്‍ നേടിയ
കായിക താരങ്ങള്‍
3112.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
അന്തര്‍ദേശീയ കായിക
ഇനങ്ങളില്‍ മെഡല്‍
നേടിയ സംസ്ഥാന കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍ വാഗ്ദാനം
ചെയ്ത സമ്മാന തുക
നല്‍കാനുള്ളത്
ആര്‍ക്കെല്ലാമാണ്;
തുകയുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സമ്മാനതുക
വാഗ്ദാനം ചെയ്തത്
എന്നാണെന്നും നാളിതുവരെ
തുക
നല്കാതിരുന്നതിന്റെ
കാരണങ്ങളും
വിശദമാക്കുമോ;
(സി)
പ്രസ്തുത
തുക വിതരണം ചെയ്യാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും; വിശദാംശം
വ്യക്തമാക്കുമോ?
കായിക
താരങ്ങള്‍ക്ക് ക്ഷേമ നിധി
3113.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായിക താരങ്ങള്‍ക്ക്
ക്ഷേമ നിധി
രൂപീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം നല്‍കാമോ;
(ബി)
ദേശിയ
തലത്തില്‍ മെഡലുകള്‍
നേടിയ കായിക
താരങ്ങള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗുരുകലം
കളരി സംഘം നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
3114.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
തനത് ആയോധനകലയായ
കളരിപ്പയറ്റിന്റെ
പ്രചരണത്തിനായി കഴിഞ്ഞ
ആറുവര്‍ഷമായി മണലൂര്‍
മണ്ഡലത്തിലെ എളവളളി
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ശ്രീഗുരുകുലം കളരി സംഘം
(Govt Reg.No.458/10)
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ശ്രീഗുരുകുലം കളരി
സംഘത്തിന് കളരിപ്പയറ്റ്
പരിശീലനസമുച്ചയം
തുടങ്ങുവാന്‍ ആവശ്യമായ
സഹായം നല്കാന്
നടപടികള്‍
എടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കായികക്ഷമത ഉയര്‍ത്താന്‍
കര്‍മ്മ പദ്ധതി
3115.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാർത്ഥികളുടെ കായിക
ക്ഷമത
കുറഞ്ഞുവരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
കായിക ക്ഷമത
ഉയര്‍ത്താന്‍
ഏതെങ്കിലും കര്‍മ്മ
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(സി)
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള
കര്‍മ്മപദ്ധതി
വിശദീകരിക്കുമോ;
(ഡി)
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
മുഖാന്തരം ഏതെങ്കിലും
പ്രോജക്ട്
നടപ്പിലാക്കാന്‍ കായിക
വകുപ്പ് ധനസഹായം
നല്‍കുമോ?
കായികനയം
3116.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായികനയം നിലവിലുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നാളിതുവരെയായി
ഇത്തരത്തിലൊരു നയം
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
കഴിയാത്തത്;
വിശദമാക്കാമോ;
(ബി)
നിലവില്‍
ഇത്തരമൊരു
നയമില്ലാത്തത്
കായികരംഗത്തെ ദോഷകരമായി
ബാധിച്ചിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
കായിക സംസ്കാരം
വളര്‍ത്തിയെടുക്കുന്ന
തരത്തിലുള്ള അടിസ്ഥാന
സൗകര്യങ്ങളും
കായികതാരങ്ങള്‍ക്ക്
അര്‍ഹമായ പിന്തുണയും
നല്കുന്നുണ്ടോ;
(ഡി)
ചെറിയ
പ്രായത്തില്‍ തന്നെ
കുട്ടികളിലെ
കായികാഭിരുചി കണ്ടെത്തി
പരിപോഷിപ്പിക്കുന്ന
തരത്തിലുള്ള കായിക
നഴ്സറികള്‍ സംസ്ഥാനത്ത്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
നഴ്സറികള്‍
ആരംഭിക്കുന്ന കാര്യം
ആലോചിക്കുമോ;
വിശദമാക്കാമോ?
മള്‍ട്ടി
പര്‍പ്പസ് ഇന്‍ഡോര്‍
സ്റ്റേഡിയം പദ്ധതി
3117.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയം
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
പദ്ധതി രൂപരേഖ
തയ്യാറായിട്ടുണ്ടോ;
ഇതിനായി എത്ര സ്ഥലമാണ്
ആവശ്യമായി വരിക;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കൊല്ലം
നിയോജക മണ്ഡലത്തില്‍
ഇത്തരത്തില്‍ മള്‍ട്ടി
പര്‍പ്പസ് ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അര്‍ബന്‍
സ്പോര്‍ട്സ്
ഇന്‍ഫ്രാസ്ട്രക്ചര്‍
സ്കീം
3118.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അര്‍ബന്‍
സ്പോര്‍ട്സ്
ഇന്‍ഫ്രാസ്ട്രക്ചര്‍
സ്കീം (യു.
എസ്.എെ.എസ്.) പ്രകാരം
അന്തര്‍ദേശീയ
നിലവാരത്തിലുള്ള 400
മീറ്റര്‍ സിന്തറ്റിക്
ട്രാക്ക് കേരളത്തില്‍
എവിടെയെങ്കിലും
നിര്‍മ്മിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
മണ്ണുത്തി
വെറ്റിനറി കോളേജ്
ഗ്രൗണ്ടില്‍ പ്രസ്തുത
പദ്ധതി പ്രകാരം
സിന്തറ്റിക് ട്രാക്ക്
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പൂഞ്ഞാര്‍
ജി.വി.രാജ സ്പോര്‍ട്സ്
കോംപ്ലക്സിനുള്ള ഫണ്ട്
3119.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഗെയിംസ്
സെക്രട്ടേറിയറ്റും കേരള
സ്പോര്‍ട്സ്
കൗണ്‍സിലും സംയുക്തമായി
പണി ആരംഭിച്ച പൂഞ്ഞാര്‍
ജി.വി.രാജ സ്പോര്‍ട്സ്
കോംപ്ലക്സിന്റെ പണി
ഫണ്ടിന്റെ
അപര്യാപ്തതയാല്‍ 75%
മാത്രം
പൂര്‍ത്തിയായശേഷം
പ്രവൃത്തി
നിലച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പുനരാരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനോടൊപ്പം
പണി തുടങ്ങിയ ഇടുക്കി,
പാലാ മുതലായ സ്ഥലത്തെ
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ക്ക്
അഡീഷണല്‍ ഫണ്ട്
നല്കിയപ്പോള് ജി.വി.
രാജ സ്പോര്‍ട്സ്
കോംപ്ലക്സ്
നിര്‍മ്മാണത്തിന്
മാത്രം ഫണ്ട്
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ വിവേചനത്തിന്റെ
കാരണം വിശദമാക്കുമോ;
(സി)
ജി.ഒ.RT
67/12/SSAY 19.03.2012
പ്രകാരം ഭരണാനുമതി
ലഭിച്ച പ്രവൃത്തി
ഇപ്പോള്‍ ഫണ്ടിന്റെ
അഭാവം മൂലം
നിലച്ചിരിക്കുന്നതിനാല്‍
പൂഞ്ഞാര്‍ എസ്. എന്‍.
വി. എച്ച്. എസ്.
സ്കൂളിലെ 1500 ഓളം
വിദ്യാര്‍ത്ഥികള്‍ക്കും
ജി.വി.രാജ
മെമ്മോറിയല്‍
സ്പോര്‍ട്സ് ക്ലബ്ബ്,
എ.റ്റി.എം. ലെെബ്രറി,
ഗവണ്മെന്റ്
എല്‍.പി.സ്കൂള്‍ എന്നിവ
ഉള്‍പ്പെടെ നിരവധി
സ്ഥാപനങ്ങളിലെ
കായികതാരങ്ങള്‍ക്കും
കായികവിനോദങ്ങളില്‍
ഏര്‍പ്പെടുവാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇൗ പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
ആവശ്യമായ ഫണ്ട്
അടിയന്തിരമായി
ലഭ്യമാക്കുമോ;
വിശദീകരിക്കുമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
3120.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പോര്‍ട്സ്
സ്കുളുകളിലെ
ഹോസ്റ്റലുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഭക്ഷണത്തിനായി എത്ര രൂപ
വീതമാണ്
അനുവദിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇവര്‍ക്ക്
നല്കുന്ന
ഭക്ഷണത്തിന്റെ
നിലവാരവും പോഷകമൂല്യവും
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥികളുടെ പ്ലസ്
വണ്‍ പ്രവേശനം
3121.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍
അഡ്മിഷന് ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
ഇപ്പോഴും പ്ലസ് വണ്‍
പ്രവേശനം
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓരോ
ജില്ലയിലും എത്ര
വിദ്യാര്‍ത്ഥികളാണ്
ഹോസ്റ്റലുകളില്‍
അഡ്മിഷന് നേടിയതെന്നും
അവര്‍ക്ക് എന്നത്തേക്ക്
പ്ലസ് വണ്‍ പ്രവേശനം
നല്കാന്
സാധിക്കുമെന്നും
വെളിപ്പെടുത്താമോ?
കായികമേഖലയുടെ
സമഗ്രമായ വളര്‍ച്ചയ്ക്ക്
പദ്ധതികള്‍
3122.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായികമേഖലയുടെ സമഗ്രമായ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
കായിക
രംഗത്തെ കൂടുതല്‍
പരിപോഷിപ്പിക്കുന്നതിന്
സ്കൂള്‍ തലങ്ങളില്‍
നിന്ന് തന്നെ പരിശീലനം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്കുളുകളില്
കായിക പരിശീലനം
കരിക്കുലത്തിന്റെ
ഭാഗമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ?
വിദ്യാലയങ്ങളിലെ
സ്പോര്‍ട്സ് അടിസ്ഥാന
സൗകര്യ വികസനത്തിനായുള്ള
പദ്ധതികള്‍
3123.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
സ്പോര്‍ട്സ് അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത്; ആയത്
നടപ്പിലാക്കുന്നത്
എപ്രകാരമാണ്;
(ബി)
കൊല്ലം
മണ്ഡലത്തിലെ
സ്കൂളുകളില്‍
സ്പോര്‍ട്സ് അടിസ്ഥാന
സൗകര്യ വികസനത്തിനായി
പദ്ധതി തയ്യാറാക്കാന്‍
ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലിന്
നിര്‍ദ്ദേശം നല്‍കുമോ?
കായികതാരങ്ങള്‍ക്ക്
അര്‍ഹമായ പരിഗണന
3124.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ-അന്തര്‍ദേശീയ
മത്സരങ്ങളില്‍
കേരളത്തിന്റെ യശസ്സ്
ഉയര്‍ത്തിപ്പിടിച്ച
കായികതാരങ്ങള്‍ സംസ്ഥാന
ടീമിന്റെ ജേഴ്സി പോലും
ഇല്ലാതെ വളരെ തരം താണ
നിലയില്‍ മത്സരങ്ങളില്‍
പങ്കെടുക്കേണ്ടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനാണുദ്ദേശിയ്ക്കുന്നത്;
(ബി)
വിവിധതരം മത്സരങ്ങളില്‍
പങ്കെടുക്കാനായി
കായികതാരങ്ങള്‍
ദൂരസ്ഥലങ്ങളിലേയ്ക്ക്
ട്രെയിനിലും മറ്റും
റിസര്‍വേഷനില്ലാതെയും
സുരക്ഷിതത്വമില്ലാതെയും
യാത്ര
ചെയ്യേണ്ടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(സി)
യഥാസമയം
ട്രെയിനില്‍
ബര്‍ത്തുകള്‍ ബുക്ക്
ചെയ്ത് കായികതാരങ്ങളുടെ
യാത്രാ സൗകര്യം
ക്രമീകരിക്കുന്നതിനും
അവര്‍ക്ക്
സംസ്ഥാനത്തിന്റെ നല്ല
ജേഴ്സി നല്‍കുന്നതിനും
മറ്റുമുളള
കാര്യങ്ങള്‍ക്കായി ഒരു
കമ്മിറ്റിയെ
തെരഞ്ഞെടുത്ത്
നിയോഗിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഫുട്ബോള്‍ അക്കാദമി
3125.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഖിലേന്ത്യാ
ഫുട്ബോള്‍ ഫെഡറേഷന്റെ
(എ .ഐ.എഫ്.എഫ്.) ഒരു
ഫുട്ബോള്‍ അക്കാദമി
കേരളത്തില്‍
ആരംഭിക്കുന്നുണ്ടോ
എന്നറിയിക്കാമോ ;
(ബി)
എങ്കില്‍
അക്കാദമിയുടെ
പ്രവര്‍ത്തനം എവിടെ
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രാസ്
റൂട്ട് ഫുട്ബോള്‍
വികസനം ലക്ഷ്യമിട്ടുള്ള
ഈ അക്കാദമിയുടെ
പ്രവര്‍ത്തനം
കോഴിക്കോട്ട്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
ഏറെ ഭൗതിക സൗകര്യമുള്ള
കാലിക്കറ്റ്
സര്‍വ്വകലാശാല ഇതിനായി
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പനമരത്ത്
യൂത്ത് ഭവന് നിര്‍മ്മാണം
3126.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പനമരത്ത് യൂത്ത് ഭവന്
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ; ഇൗ
പ്രവൃത്തിയുടെ അടങ്കല്‍
എത്ര രൂപയാണ്;
(ബി)
യുവജനക്ഷേമബോര്‍ഡിന്റെ
കീഴിലുള്ള യൂത്ത് ഭവന്
അനുമതി നല്കിയ
കാലയളവില്‍ ഏത്
മന്ത്രിയുടെ കീഴിലാണ്
പ്രവര്‍ത്തിച്ചിരുന്നത്;
(സി)
യൂത്ത്
ഭവന്
നിര്‍മ്മാണത്തിനുവേണ്ടി
സര്‍ക്കാര്‍ എത്ര രൂപ
അനുവദിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സിഡ്കോയെ
ഏല്‍പ്പിച്ച ഇൗ
പ്രവൃത്തി ഏത്
കരാറുകാരനെയാണ്
ഏല്‍പ്പിച്ചത്; യൂത്ത്
ഭവന് നിര്‍മ്മാണം
പൂര്‍ത്തികരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ ;
(ഇ)
കരാര്‍
ഉടമ്പടിപ്രകാരം ഏത്
തീയതിയിലാണ് കെട്ടിടം
പൂര്‍ത്തീകരിക്കേണ്ടത്;
(എഫ്)
ഇതുവരെ
കരാറുകാരന് യൂത്ത്
ഭവന് നിര്‍മ്മാണത്തിന്
എത്ര രൂപ അനുവദിച്ചു
എന്ന് വ്യക്തമാക്കാമോ ;
(ജി)
പനമരം
ഗ്രാമപഞ്ചായത്ത് യൂത്ത്
ഭവന് അനുവദിച്ച സ്ഥലം
നിര്‍മ്മാണത്തിന്
അനുയോജ്യമാണോ; യൂത്ത്
ഭവന് നിര്‍മ്മാണത്തിലെ
പരാതികള്‍ സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
നടത്തുമോ?