കെ.എസ്.എഫ്.
ഇ. യുടെ പുതിയ ശാഖകള്‍
6611.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
പെരുമ്പഴുതൂര്‍,
പൂഴിക്കുന്ന് എന്നീ
സ്ഥലങ്ങളില്‍ കെ.
എസ്.എഫ്. ഇ. യുടെ
ശാഖകളുടെ പ്രവര്‍ത്തനം
എപ്പോള്‍
ആരംഭിക്കുമെന്നു്
വ്യക്തമാക്കുമോ?
എം.ജി.പി.യുടെ
നടത്തിപ്പിലെ ക്രമക്കേടുകള്‍
6612.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
മുഖ്യമന്ത്രി എ.കെ.
ആന്റണിയുടെ കാലത്ത്
ആരംഭിച്ച എം.ജി.പി.യുടെ
(Modernisation in
Government Programme)
നടത്തിപ്പില്‍
വ്യാപകമായ
ക്രമക്കേടുകള്‍
നടന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
വിഷയം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച ഓഡിറ്റ്
റിപ്പോര്‍ട്ടിന്റെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
വിഷയം പരിശോധിച്ച്
കുറ്റക്കാരാണെന്ന്
കണ്ടെത്തുന്നവര്‍ക്കെതിരെ
നിയമ നടപടികള്‍
സ്വീകരിക്കുമോ?
ജി.എസ്.ടി.
യെ കുറിച്ച് പരിശീലനം
6613.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
യെക്കുറിച്ച്
സംസ്ഥാനത്ത് നികുതി
വകുപ്പ്
ജീവനക്കാര്‍ക്ക്
എന്തെങ്കിലും പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ; ടാക്സ്
പ്രാക്ടീഷണര്‍മാര്‍ക്ക്
പരിശീലനം നല്‍കുമോ;
(ബി)
കേന്ദ്രവും
സംസ്ഥാനവും
ചുമത്തിവരുന്ന വിവിധ
നികുതികള്‍ക്ക്
പകരമായിട്ടാണോ
ജി.എസ്.ടി.
ഈടാക്കുന്നത്;
സാധനങ്ങളുടെ വില
വിര്ദ്ധനവിന് ഈ നികുതി
കാരണമാകുമോ;
വിശദമാക്കുമോ;
(സി)
ജി.എസ്.ടി
കൗണ്‍സിലില്‍ അധികമായി
ആഢംബരനികുതി
ഏര്‍പ്പെടുത്തുന്ന
വിഷയത്തില്‍ കേരളം
എടുത്ത നിലപാട്
വ്യക്തമാക്കുമോ;
(ഡി)
ജീവനക്കാര്‍ക്കും
ടാക്സ്
പ്രാക്ടീഷണര്‍മാര്‍ക്കും
പരിശീലനം നല്‍കുന്നത്
ആരാണ്; വിശദമായ വിവരം
ലഭ്യമാക്കുമോ?
കടം
വാങ്ങുന്ന തുകയുടെ പരിധി
6614.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയ്ക്ക്
സര്‍ക്കാര്‍
അനുമതിയോടുകൂടി കടം
വാങ്ങുന്ന തുകയുടെ
പരിധി 2000-ലെ 4-ാം
ആക്ട് പ്രകാരം ഒരു തുക
നിശ്ചയിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
കടം വാങ്ങുന്ന തുക
ട്രഷറികളില്‍
നിക്ഷേപിച്ചു
സാധിക്കുമോ; ട്രഷറിയെ
പൂര്‍ണ്ണമായി
ഒഴിവാക്കിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍ കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിച്ച തുകയും മറ്റ്
ഫണ്ടുകളും ഏത്
ബാങ്കിംഗ്
സ്ഥാപനത്തിലാണ്
നിക്ഷേപിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
സംസ്ഥാനത്ത് ഏതെല്ലാം
ബാങ്കുകളെ കിഫ്ബിയുടെ
ഇടപാടുകള്‍ക്കായി
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
കേരള
ബാങ്ക്
6615.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
14 ജില്ലാസഹകരണ
ബാങ്കുകളെയും സംസ്ഥാന
സഹകരണ ബാങ്കിനെയും
ലയിപ്പിച്ച് കേരള
ബാങ്ക്
രൂപീകരിക്കുന്നകാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ലയനത്തെക്കുറിച്ച്
പഠിച്ച് വിശദമായ
റിപ്പോര്‍ട്ട്
നല്കാന് ഒരു സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആരൊക്കെയാണ് പ്രസ്തുത
സമിതിയിലെ അംഗങ്ങള്‍
എന്നു വ്യക്തമാക്കുമോ;
(ഡി)
എന്തൊക്കെ
കാര്യങ്ങളെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാനാണ്
സമതിയോടാവശ്യപ്പെട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
അടിസ്ഥാന സൗകര്യ നിക്ഷേപ നിധി
(ഭേദഗതി) ബില്‍
6616.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ലെ കേരള അടിസ്ഥാന
സൗകര്യ നിക്ഷേപ നിധി
(ഭേദഗതി) ബില്ലില്‍
കേന്ദ്ര
സര്‍ക്കാരിന്റെയും
സംസ്ഥാന
സര്‍ക്കാരിന്റെയും
പൊതുമേഖലകളിലുള്ള
സ്ഥപനങ്ങളെ മാത്രം
കണ്സെഷന് എന്ന
വിഭാഗത്തില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
മേഖലയെയും സ്വകാര്യ
വ്യക്തികളെയും
പൂര്‍ണ്ണമായി
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(സി)
പൊതു
ഏജന്‍സികളായ
സ്ഥാപനങ്ങള്‍ക്ക്
കിഫ്ബിയില്‍ പരിഗണന
നല്കുന്ന തരത്തില്‍
നിയമം പരിഷ്കരിക്കുമോ;
(ഡി)
കിഫ്ബി
2016 ലെ അടിസ്ഥാന
സൗകര്യ നിക്ഷേപനിധി
(ഭേദഗതി) ബില്ലില്‍
പറഞ്ഞിരിക്കുന്ന
സ്വകാര്യ മേഖല
പങ്കാളികളെ
നിശ്ചയിച്ചിട്ടുണ്ടോയെന്നും
ഏതെങ്കിലും വിശദേശ
കമ്പനികള്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോയെന്നുമുളള
വിശദമായ വിവരം
ലഭ്യമാക്കുമോ?
മൂലധന
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
6617.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരളത്തില്‍ മൂലധന
നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
നിലവില്‍
പരിഗണനയിലിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ?
മങ്കട
മണ്ഡലത്തിലെ പദ്ധതികള്‍
6618.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നടത്തിയ ബഡ്ജറ്റ്
പ്രസംഗത്തില്‍ മങ്കട
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ നടത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികള്‍
ഏറ്റെടുത്ത്
നടത്തുവാന്‍ ആവശ്യമായ
പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍
നടത്തിയോയെന്ന്
വിശദീകരിക്കാമോ;
(സി)
ടോക്കണ്‍
പ്രൊവിഷന്‍ ഉള്ള
പ്രവര്‍ത്തികള്‍
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കാമോ?
ബജറ്റ്
6619.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സര്‍ക്കാരിന്റെ
സാമുദായിക ലിസ്റ്റില്‍
എട്ടാം പട്ടികയില്‍
ഉള്‍പ്പെടുന്ന
എണ്‍പത്തി രണ്ടോളം
വരുന്ന ചെറിയ
സമൂഹങ്ങളുടെ സാമൂഹ്യ
ഉന്നമനത്തിനായി സംസ്ഥാന
ബജറ്റില്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
നിയമ ഭേദഗതി
6620.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
നിയമത്തിന്റെ 4-ാം
വകുപ്പനുസരിച്ചുള്ള
കിഫ്ബി ബോര്‍ഡ്
രൂപീകരിച്ചുകൊണ്ടുള്ള
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കിഫ്ബി
ഭേദഗതി നിയമം
അനുസരിച്ച് ബോര്‍ഡ്
പുനഃസംഘടിപ്പിച്ച്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഭേദഗതി
നിയമം അനുസരിച്ചുള്ള
കേരള നിക്ഷേപനിധി
പദ്ധതിയും നിധിയും
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
നികുതി
ഉപദേശക സേവന യൂണിറ്റുകള്‍
6621.
ശ്രീ.എം.
വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി ഉപദേശക സേവന
യൂണിറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എവിടെയെല്ലാമാണ്
ഇത്തരം യൂണിറ്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
നികുതിയെ
സംബന്ധിച്ച് എന്തെല്ലാം
ഉപദേശക സേവനങ്ങളാണ് ഇൗ
യൂണിറ്റുകളില്‍ നിന്നു
ലഭിക്കുന്നത്;
വിശദമാക്കുമോ?
കിഫ്ബി
ബോര്‍ഡ് അംഗീകരിച്ച
പദ്ധതികള്‍
6622.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
കിഫ്ബി വഴി എത്ര കോടി
രൂപയുടെ പദ്ധതികള്‍
കിഫ്ബി ബോര്‍ഡ് കൂടി
അംഗീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ അതിന്
കാരണമെന്താണ്;
(ബി)
ലഭിച്ച
പ്രൊപ്പോസലുകളില്‍
എത്രയെണ്ണം കിഫ്ബി
ബോര്‍ഡ്
അംഗീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍
കാരണമെന്ത്;
(സി)
കിഫ്ബി
ബോര്‍ഡിന് വേണ്ടി ആരാണ്
സര്‍ക്കാരിന്റെ
പ്രോജക്ടുകള്‍
സ്വീകരിയ്ക്കുന്നത്;
ഇപ്രകാരം
സ്വീകരിയ്ക്കുന്നതിന്
കിഫ്ബി ബോര്‍ഡിന്റെ
അനുമതി ഉണ്ടോ;
(ഡി)
അനുമതി
ഇല്ലാതെ
വാങ്ങുന്നുവെങ്കില്‍
കാരണമെന്ത് എന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ നബാര്‍ഡ്
പദ്ധതികള്‍
6623.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കൊല്ലം ജില്ലയില്‍
നബാര്‍ഡ് പദ്ധതി
പ്രകാരം ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നബാര്‍ഡ്
പദ്ധതി പ്രകാരം
അനുവദിച്ച പദ്ധതികളില്‍
ഇനിയും ആരംഭിക്കാത്തതോ
പൂര്‍ത്തീകരിക്കാത്തതോ
ആയ പദ്ധതികളുടെ
വിശദാംശങ്ങള്‍ നല്‍കുമോ
?
ചെക്ക്
പോസ്റ്റിലെ ജീവനക്കാര്‍
6624.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ചെക്ക് പോസ്റ്റുകളില്‍
ആവശ്യമായ ജീവനക്കാര്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
ഒഴിവുകള്‍
ഇവിടങ്ങളിലുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഗള്‍ഫ്
മലയാളികളുടെ പണം
6625.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-16
സാമ്പത്തികവര്‍ഷത്തില്‍
സംസ്ഥാനത്ത്
പ്രവാസികളുടേതായി എത്ര
കോടി രൂപ
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; 2014
-15 വര്‍ഷത്തില്‍
നിന്നും എത്ര
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളത് എന്ന്
വിശദമാക്കുമോ; ഇതില്‍
ഗള്‍ഫ് മലയാളികളുടെ
പണത്തിന്റെ കണക്ക്
പ്രത്യേകം
വെളിപ്പെടുത്തുമോ?
ടാക്സ് കോര്‍ണറുകള്‍
6626.
ശ്രീ.കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടാക്സ് കോര്‍ണറുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
നികുതി ഭരണത്തെ
സംബന്ധിച്ച വിവരങ്ങള്‍
ജനങ്ങള്‍ക്ക്
അറിയുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്,
വിശദമാക്കുമോ;
(സി)
എവിടെയൊക്കെയാണ്
ഇത് ആരംഭിക്കുന്നത്,
വിശദാംശങ്ങള്‍
എന്തെല്ലാം?
കിഫ്ബി
സമാഹരിക്കുന്ന തുക
6627.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ആക്ടിലെ പുതിയ 9-ാം
വകുപ്പ് അനുസരിച്ച്
കിഫ്ബി സമാഹരിക്കുന്ന
തുകയുടെ പലിശയും മുതലും
നല്‍കുന്നതിന്
ഗ്യാരണ്ടി നല്കുവാന്
വ്യവസ്ഥ കിഫ്ബി
സ്വരൂപിയ്ക്കുന്ന എല്ലാ
ഫണ്ടുകള്‍ക്കും
ബാധകമാണോ; ഇല്ലെങ്കില്‍
ഏതെല്ലാം ഫണ്ടുകള്‍ക്ക്
ബാധകമല്ലെന്ന്
വിശദമാക്കാമോ;
(ബി)
കിഫ്ബി
സ്വരൂപിക്കുന്ന എല്ലാ
ഫണ്ടുകളുടെയും
തിരിച്ചടവിന്
സര്‍ക്കാര്‍
ഗ്യാരണ്ടിയുണ്ടായിരിക്കെ
ഇതിലേക്ക് സര്‍ക്കാര്‍
ഓരോ വര്‍ഷവും
തിരിച്ചടവിനായി ബജറ്റ്
വിഹിതം വയ്ക്കേണ്ട
ആവശ്യമെന്ത്;
(സി)
തിരിച്ചടവിന്
ബജറ്റ് വിഹിതമില്ലാതെ
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
ധനകാര്യ
- ബഡ്ജറ്റ് വിംഗിലെ
സ്ഥലപരിമിതി
6628.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
- ബഡ്ജറ്റ് വിംഗില്‍
എത്ര ഉദ്യോഗസ്ഥര്‍
ജോലി ചെയ്ത്
വരുന്നുണ്ട് എന്ന വിവരം
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
നിലവിലുള്ള
നിയമപ്രകാരം എത്ര
സ്ക്വയര്‍ ഫീറ്റ്
സ്ഥലമാണ്
അനുവദിക്കേണ്ടത്;
(സി)
ധനകാര്യ
- ബഡ്ജറ്റ് വിംഗ് എത്ര
സ്ക്വയര്‍ ഫീറ്റ്
സ്ഥലത്താണ്
പ്രവര്‍ത്തിക്കുന്നത്;
(ഡി)
സെക്രട്ടേറിയറ്റ്
അനക്സ്-2 പ്രവര്‍ത്തന
സജ്ജമായ സാഹചര്യത്തില്‍
ധനകാര്യ വകുപ്പിന്
ഇതുവരെ എത്ര സ്ക്വയര്‍
ഫീറ്റ് സ്ഥലം
ലഭ്യമാക്കിയിട്ടുണ്ട്;
(ഇ)
ധനകാര്യ
വകുപ്പിന് സ്ഥലം
അനുവദിക്കുന്നതിന്
നിലവില്‍ എന്താണ്
തടസ്സമുള്ളത്; ഇൗ
തടസ്സം നീക്കാന്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(എഫ്)
സ്ഥലം
അനുവദിക്കുന്ന
കാര്യത്തില്‍
എന്തെങ്കിലും
സമയബന്ധിതമായ ഉറപ്പ്
ധനകാര്യവകുപ്പിന്
ലഭിച്ചിട്ടുണ്ടോ; ഇവ
എന്തെന്ന്
വിശദീകരിക്കുമോ?
റീഫണ്ട് തുക
6629.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്ന് ചികിത്സാ
ധനസഹായത്തിന്
അപേക്ഷിച്ച് എന്നാല്‍
ധനസഹായം ലഭിക്കുന്നതിന്
മുമ്പ് ഡിസ്ചാര്‍ജ്ജ്
ചെയ്യപ്പെട്ട എത്ര
പേര്‍ക്ക് സംസ്ഥാനത്തെ
വിവിധ ആശുപത്രികളിലായി
റീഫണ്ട് തുക
അനുവദിക്കാനുണ്ട്;
ആശുപത്രി തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പരിയാരം
മെഡിക്കല്‍
കോളേജ്/ഹൃദയാലയയില്‍
മാത്രം എത്രപേര്‍ക്ക് ഈ
ഇനത്തില്‍ തുക
അനുവദിക്കുന്നുണ്ട്;
ഇവരുടെ പേരും തുകയും
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
റീഫണ്ട് തുക
നല്‍കുന്നതിന്
സര്‍ക്കാര്‍ എന്ത്
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
അബ്കാരി
നികുതി കുടിശ്ശിക
T 6630.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അബ്കാരികള്‍
അബ്കാരി
നികുതിയിനത്തില്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശാദംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കുടിശ്ശിക
ഈടാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
കാരുണ്യ
ബെനവലന്റ് സ്കീം
6631.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോട് ജില്ലയില്‍
കാരുണ്യ ബെനവലന്റ്
സ്കീമില്‍ നിന്ന് എത്ര
പേര്‍ക്കു സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ആശുപത്രികളില്‍,
ഏതെല്ലാം രോഗം കൊണ്ട്
പ്രയാസപ്പെടുന്നവര്‍ക്കാണ്
പ്രസ്തുത സഹായം
അനുവദിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം, കാസര്‍കോട്
ജില്ലയില്‍ നിന്ന്
കാരുണ്യ ബെനവലന്റ്
സ്കീമില്‍ അപേക്ഷ
നല്കിയ എത്ര പേര്‍ക്കു
സഹായം
നിരസിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;സഹായം
നിരസിക്കാനുളള
കാരണങ്ങള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട ജിവനക്കാര്‍ക്ക്
വിരമിക്കല്‍ ആനുകൂല്യങ്ങള്‍
6632.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്രസര്‍ക്കാര്‍
05.05.20009 ലെ
നം.38/41/06 പി &
ഡബ്ല്യൂ (എ),
26.08.2016-ലെ 7/5/12-
P&PW(F)/B എന്നീ
ഉത്തരവുകളിലൂടെ നാഷണല്‍
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജിവനക്കാര്‍ക്ക്
ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന
വിരമിക്കല്‍
ആനുകൂല്യങ്ങളായ
ഡി.സി.ആര്.ജി.,
Invalid Pension,
എക്സ്-ഗ്രേഷ്യാ
പെന്ഷന്,
കുടുംബപെന്ഷന് എന്നിവ
സംസ്ഥാന സര്‍വ്വീസിലെ
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്കും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേന്ദ്ര
പദ്ധതികള്‍
നിരീക്ഷിക്കുന്നതിന്
ചുമതലപ്പെട്ട ഉദ്യോഗസ്ഥന്
6633.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ധനസഹായം ലഭിക്കുന്നതിനു
തുക യഥാസമയം ചെലവഴിച്ച്
ധനവിനിയോഗ സാക്ഷ്യപത്രം
കൃത്യസമയത്ത്
കൊടുക്കുന്നതിന്
ധനകാര്യ വകുപ്പില്‍
ഏതെങ്കിലും ഉദ്യോഗസ്ഥന്
ചുമതല
നല്‍കിയിട്ടുണ്ടോ;
(ബി)
ഓരോ
സാമ്പത്തിക വര്‍ഷവും
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ആകെ കിട്ടേണ്ട
തുക എത്രയെന്നും
കിട്ടിയ തുക
എത്രയെന്നും ബാക്കി
നില്ക്കുന്ന തുക
എത്രയെന്നും ധനവിനിയോഗ
സാക്ഷ്യപത്രം നല്‍കേണ്ട
തുക എത്രയാണെന്നും
പരിശോധിക്കുന്നതിന്
ചുമതലപ്പെട്ട
ഉദ്ദ്യോഗസ്ഥന്
ആരാണെന്ന്
വ്യക്തമാക്കുമോ ?
ചെറുകിട
വ്യാപാരികള്‍ക്ക്
കെ.എസ്.എഫ്.ഇ. വഴി ക്രെഡിറ്റ്
സൗകര്യങ്ങള്‍
6634.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട
വ്യാപാരികള്‍ക്ക്
കെ.എസ്.എഫ്.ഇ. വഴി
ക്രെഡിറ്റ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്തരം
ക്രെഡിറ്റ് ലോണ്‍
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
നിബന്ധനകള്‍
എന്തെല്ലാമെന്നും പലിശ
നിരക്ക് എത്രയാണെന്നും
വിശദീകരിക്കുമോ;
(സി)
വ്യാപാരികളില്‍
നിന്ന് തവണ തുക
നേരിട്ട് അവരുടെ
സ്ഥാപനത്തില്‍ ചെന്ന്
സ്വീകരിക്കുന്നതിന്
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
അടിസ്ഥാന
വികസന മേഖലയില്‍ മുടക്കുന്ന
തുക
6635.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
വികസന മേഖലയില്‍
പ്രത്യേകിച്ച്
പി.ഡബ്ളിയു.ഡി.,
വാട്ടര്‍ റിസോഴ്സ്,
ഹാര്‍ബര്‍
എന്‍ജിനീയറിംങ് എന്നിവ
ഉള്‍പ്പെടെയുള്ള
മേഖലകളില്‍ മുടക്കുന്ന
തുകയുടെ ശരിയായ
പ്രയോജനം
ദീര്‍ഘകാലത്തേക്ക്
ലഭ്യമാക്കാനും
കുറ്റമറ്റരീതിയിലുള്ള
നിര്‍മ്മാണം
ഉറപ്പാക്കാനും പദ്ധതി
വിഭാവനം ചെയ്യുമോ;
(ബി)
നിര്‍മ്മാണ മേഖലയില്‍
പ്രത്യേകിച്ച്
പി.ഡബ്ളിയു.ഡി.
റോഡുകള്‍, പാലങ്ങള്‍,
കെട്ടിടങ്ങള്‍,
കുടിവെള്ള പദ്ധതി
ഉള്‍പ്പെടെയുള്ള ജലസേചന
പ്രവൃത്തികള്‍, എല്‍.
എസ്. ജി. ഡി. യുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
എന്നിവയിലെ
കാര്യക്ഷമതയും
ഗുണമേന്മയും ഇല്ലാത്ത
അവസ്ഥ പരിഹരിച്ച് ഇവ
തടയാന്‍ കിഫ്-ബി യില്‍
നിര്ദ്ദേശമുണ്ടാകുമോ;
വിശദീകരിക്കാമോ?
സ്വകാര്യ
പണമിടപാട് സ്ഥാപനങ്ങള്‍
6636.
ശ്രീ.എം.എം.
മണി
,,
വി. അബ്ദുറഹിമാന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുതും വലുതുമായ
സ്വകാര്യ പണമിടപാട്
സ്ഥാപനങ്ങള്‍
നിയമവിരുദ്ധമായ
രീതിയില്‍ ബിസിനസ്
നടത്തുന്നതായുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരെ നിയന്ത്രിക്കാനായി
എന്തൊക്കെ ചെയ്യാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(ബി)
സ്വര്ണ്ണപണയമിടപാടിലൂടെ
താഴ്ന്ന വരുമാനക്കാരെ
ചൂഷണം ചെയ്യുന്നതു
അവസാനിപ്പിക്കാന്‍
മാര്‍ഗ്ഗമുണ്ടോ;വിശദമാക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളുടെ ചൂഷണം
അവസാനിപ്പിക്കാനായി
കെ.എസ്.എഫ്.ഇ.യുടെ
പ്രവര്‍ത്തന മേഖല
വിപുലീകരിക്കാന്‍
സാധിക്കുമോ എന്ന കാര്യം
പരിശോധിക്കുമോ ?
കോതമംഗലം
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
6637.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
മുഖേന 2013-14, 2014-15
വര്‍ഷങ്ങളില്‍ കോതമംഗലം
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ ഇതില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
പ്രവര്‍ത്തികളുടെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ?
കാസര്‍കോട്
അസംബ്ളി നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍
6638.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
അസംബ്ളി നിയോജക
മണ്ഡലത്തില്‍ കിഫ്ബി
യില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍ക്ക്
ആവശ്യമായി വരുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
വര്‍ഷത്തിനകം
പൂര്‍ത്തിയാക്കാന്‍
പറ്റുന്ന
പദ്ധതികളാണിവയെന്ന്
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന്
6639.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
കേന്ദ്രസര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന എല്ലാ
ആനുകൂല്യങ്ങളും
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
പി. എഫ്. ആര്. ഡി. എ.
ശുപാര്‍ശ അനുസരിച്ചുള്ള
ആനുകൂല്യങ്ങള്‍
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട സംസ്ഥാന
ജീവനക്കാര്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
6640.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1-4-2013ന്
ശേഷം സംസ്ഥാനത്ത്
സര്‍ക്കാര്‍
സര്‍വ്വീസില്‍
പ്രവേശിച്ച, പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന വിരമിക്കല്‍
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരില്‍
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്,
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതിയിലെ
ജീവനക്കാരുടെ
ആശ്രിതര്‍ക്ക്
ലഭിക്കുന്ന പ്രകാരമുളള
കുടുംബ പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
നല്കാന് കേന്ദ്ര
സര്‍ക്കാര്‍
5-5-2009-ല്‍
നം.38/41/06/പി. &
പി.ഡബ്ല്യു.(എ) ഉത്തരവ്
പുറപ്പെടുവിച്ചിട്ടുളള
സാഹചര്യത്തില്‍
സംസ്ഥാനത്തും സമാന
ഉത്തരവ്
പുറപ്പെടുവിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പതിമൂന്നാം
പദ്ധതിയുടെ രൂപരേഖ
6641.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.ഡി. പ്രസേനന്‍
,,
ആര്. രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പദ്ധതിയുടെ രൂപരേഖ
തയ്യാറായിട്ടുണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വകുപ്പുകളും
തദ്ദേശസ്ഥാപനങ്ങളും
തമ്മിലുള്ള ഏകോപനം
സാധ്യമാക്കുന്നതിനായി
എന്തു മാര്‍ഗമാണ്
സ്വീകരിച്ചിരിക്കുന്നത്;
ഉദ്യോഗസ്ഥ മേല്‍ക്കൈ
ഒഴിവാക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
ജനകീയാസൂത്രണം
വീണ്ടും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത് ഏതു
തരത്തിലായിരിക്കുമെന്ന്
അറിയിക്കാമോ ?
കോഴിക്കോട്
ജില്ലയില്‍ കാരുണ്യ ബെനവലന്റ്
ഫണ്ടില്‍നിന്നും ആനുകൂല്യം
6642.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും ആനുകൂല്യം
ലക്ഷ്യമാക്കുന്നതിന്
കോഴിക്കോട് ജില്ലയില്‍
നിലവില്‍ അംഗീകാരമുള്ള
ആശുപത്രികളും ഏതെല്ലാം
ചികിത്സകള്‍ക്കാണ്
ഇവിടെ
അനുമതിയുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഒരു
തവണ ധനസഹായം
ലഭിച്ചവര്‍ക്ക് വീണ്ടും
ധനസഹായം ലഭിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണമുണ്ടോ;
വിശദമാക്കാമോ;
(സി)
ലഭ്യമാവുന്ന
അപേക്ഷകളില്‍ തുക
അനുവദിക്കുന്നതിന്
അധികാരപ്പെടുത്തിയ
സമിതി ഏതാണെന്നും
ജില്ലാതലത്തില്‍
അംഗീകരിക്കാവുന്ന തുക
എത്ര വീതമാണെന്നും
വിശദമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
6643.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
2016-17 ലെ പുതുക്കിയ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെല്ലാം പദ്ധതികളാണ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നത് എന്ന്
വിശദീകരിക്കുമോ;
(ബി)
ബഡ്ജറ്റിന്മേലുള്ള
പൊതു ചര്‍ച്ചയുടെ
മറുപടി പ്രസംഗത്തില്‍
ഉള്‍പ്പെടുത്തപ്പെട്ട
കരുനാഗപ്പള്ളി ദേശീയ
പാതയുടെ ബൈപ്പാസ്
നിര്‍മ്മാണം പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമോ;
വിശദീകരിക്കുമോ;
(സി)
തീരദേശ
വികസനവുമായി
ബന്ധപ്പെട്ടു വരുന്ന
പദ്ധതികള്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ആയത് സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ?
വിദ്യാഭ്യാസ
വായ്പ ലഭിക്കുന്നതിനായി
പ്രത്യേക ഇൗട്
6644.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ ലഭിക്കുന്നതിന്
ബാങ്കുകള്‍ക്ക്
പ്രത്യേക ഇൗട്
നല്‍കേണ്ടതുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇൗടു
നല്കാന്
തയ്യാറായിട്ടും
വിദ്യാഭ്യാസ വായ്പ
നല്കുന്നതില്
ബാങ്കുകള്‍ വിമുഖത
കാണിക്കുന്നതായ പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിയ്ക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
(സി)
വിദ്യാഭ്യാസ
വായ്പയുടെ പലിശ
ഇനത്തില്‍ സര്‍ക്കാര്‍
എന്തെങ്കിലും തുക
ലഭ്യമാക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ഇറച്ചിക്കോഴി
കര്‍ഷകര്‍
6645.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന്
നികുതിവെട്ടിച്ച്
കൊണ്ടുവരുന്ന കോഴി
വിപണനം കാരണം
സംസ്ഥാനത്തെ
ഇറച്ചിക്കോഴി കര്‍ഷകര്‍
പ്രതിസന്ധി
നേരിടുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇറച്ചിക്കോഴി
കര്‍ഷകരുടെ തൊഴില്‍
സംരക്ഷിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
കൃഷിക്കെന്നപോലെ
ചെറുകിട കോഴി
കര്‍ഷകര്‍ക്കും സബ്സിഡി
ഏര്‍പ്പെടുത്തുന്നതിനും,
ടാക്സ് പരിധിയില്‍
നിന്നും
ഒഴിവാക്കുന്നതിനും,
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്നതിനും,
സബ്സിഡി നിരക്കില്‍
കോഴിത്തീറ്റ
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ജനകീയാസൂത്രണ
പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം
6646.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജനകീയാസൂത്രണ
പദ്ധതിയുടെ ബഡ്ജറ്റ്
വിഹിതം
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വാര്‍ദ്ധക്യകാല
പെന്ഷന്
6647.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാര്‍ദ്ധക്യകാല
പെന്ഷന്
അനുവദിയ്ക്കുന്നതില്‍
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ജോലിയിലിരിക്കെ
മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള
ധനസഹായം
6648.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജോലിയിലിരിക്കെ
മരിച്ചവരുടെ
ആശ്രിതര്‍ക്കുള്ള
ധനസഹായം 70 ശതമാനം
വെട്ടിക്കുറച്ച്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഉത്തരവ്
എന്നുമുതലാണ്
പ്രാബല്യത്തില്‍ വരിക;
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ 2013
മുതല്‍ ആനുകൂല്യം
ലഭിച്ചവര്‍ തുക
തിരിച്ചടക്കേണ്ടിവരുമോ;വിശദമാക്കുമോ;
(സി)
ആശ്രിതര്‍ക്ക്
ഏതുവരെയാണ് പ്രസ്തുത
സഹായം ലഭ്യമാകുക;
മരണപ്പെട്ട വ്യക്തിയുടെ
ആരെയൊക്കെയാണ്
ആശ്രിതരായി കണക്കാക്കുക
; വിശദാംശങ്ങള്‍
നല്‍കുമോ ?
സംസ്ഥാനത്തിന്റെ
പൊതുകടം
6649.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതുകടം ഇപ്പോള്‍ എത്ര
കോടി രൂപയാണ്;
(ബി)
സംസ്ഥാനത്തെ
ആളോഹരി കടം എത്ര
രൂപയാണ്;
(സി)
വിദേശ വായ്പാ ഇനത്തിലെ
കടബാധ്യത എത്ര കോടി
രൂപയാണ്;
(ഡി)
ആളോഹരി വിദേശ കടം എത്ര
രൂപയാണ്; വിശദാംശങ്ങള്‍
നല്‍കുമോ?
കോതമംഗലം
മണ്ഡലത്തില്‍ 2016-17
വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍
തുക വകയിരുത്തിയ
പ്രവൃത്തികള്‍
6650.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 2016-17
വര്‍ഷം ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
സ്റ്റോര്‍
പര്‍ച്ചെയ്സ് വകുപ്പിന്റെ
പ്രവര്‍ത്തനം
6651.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റോര്‍
പര്‍ച്ചെയ്സ്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നുളള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
വകുപ്പില്‍
ഉദ്യോഗസ്ഥരുടെ ടൂര്‍
എപ്രകാരമാണ്
ക്രമീകരിക്കപ്പെടുന്നതെന്നും
ഇതിനു പ്രത്യേകം
മാനദണ്ഡങ്ങള്‍
നിഷ്കര്ഷിച്ചിട്ടുണ്ടോയെന്നുമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
ടൂര്‍ പോകുന്ന
ഉദ്യോഗസ്ഥര്‍ യഥാസമയം
റിപ്പോര്‍ട്ടുകള്‍
സമര്പ്പിക്കാറുണ്ടോയെന്നും
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോയെന്നുമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
വകുപ്പില്‍ ടൂറിനും
യാത്രാബത്തയിനത്തിലും
ചെലവഴിക്കുന്ന തുകയുടെ
കാര്യത്തില്‍ സൂതാര്യത
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചെറിയ
ചെക്ക് പോസ്റ്റുകള്‍ വഴി വലിയ
വാഹനങ്ങള്‍
6652.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
വലിയ ചെക്ക്
പോസ്റ്റുകള്‍ ആയ
അമരവിള, മാവിളക്കടവ്,
ആറ്റുപുറം എന്നീ ചെക്ക്
പോസ്റ്റുകള്‍ ഒഴികെ
മറ്റ് ചെറിയ ചെക്ക്
പോസ്റ്റുകള്‍ വഴി വലിയ
വാഹനങ്ങള്‍
കടത്തിവിടുന്നത്
(50,000 രൂപയില്‍ അധികം
വരുന്ന സാധനങ്ങള്‍)
അഴിമതി നടത്താന്‍
വേണ്ടിയാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതു ഒഴിവാക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നു മുതല്‍
അവ നടപ്പില്‍
വരുത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ ?
ചരക്ക്
സേവന നികുതി
6653.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചരക്ക്
സേവന നികുതി
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തെ ചെറുകിട
വ്യവസായ രംഗത്തെ
സംരംഭകര്‍ക്ക്
ഉണ്ടാകാവുന്ന
പ്രയാസങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
നികുതി
വെട്ടിപ്പ്
6654.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനത്തു നിന്നും
വരുന്ന പാസഞ്ചര്‍
ട്രെയിന്‍, ബസ്സുകള്‍,
സ്വകാര്യ കാറുകള്‍
എന്നീ യാത്രാ
വാഹനങ്ങളിലൂടെ നികുതി
വെട്ടിപ്പു നടത്തി
സംസ്ഥാനത്തേക്ക്
സാധനങ്ങള്‍
കൊണ്ടുവരുന്നുണ്ട്
എന്ന മാദ്ധ്യമ
വാര്‍ത്തകള്‍ ധനകാര്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നികുതി വെട്ടിപ്പ്
തടയുന്നതിന് എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരം എത്ര കേസ്സുകള്‍
റെയിഡൂകളിലൂടെയും
മറ്റും
പിടികൂടിയിട്ടുണ്ട്;
ഇതിലൂടെ എത്ര രൂപ പിഴ
ഈടാക്കിയിട്ടുണ്ട്;വിശദാംശം
വ്യക്തമാക്കാമോ?
നികുതി
വരുമാനത്തിലെ വര്‍ദ്ധനവ്
6655.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നികുതി വരുമാനം എത്ര
ശതമാനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൂടുതല്‍ ഉല്പന്നങ്ങളെ
നികുതിയുടെ
പരിധിയിലേയ്ക്ക്
കാെണ്ടുവരുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
കൂടുതല്‍
ഉല്പന്നങ്ങളെ
നികുതിയുടെ
പരിധിയിലേയ്ക്ക്
കൊണ്ടുവരുന്നതിന്
തുടര്‍ നടപടികള്‍
സ്വീകരിയ്ക്കുന്നുണ്ടാേ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ചെക്ക്
പോസ്റ്റുകളില്‍ നിന്ന് ലഭിച്ച
വരുമാനം
6656.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ചെക്ക്
പോസ്റ്റുകളില്‍ നിന്ന്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ലഭിച്ച വരുമാനം
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
ഒക്ടോബര്‍ 31 വരെ എത്ര
തുക ലഭിച്ചുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ചെക്ക്
പോസ്റ്റുകളിലെ നികുതി
ചോര്‍ച്ച തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
ഫലമായി വരുമാന
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വാണിജ്യ
നികുതി
6657.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളിലൂടെ നടപ്പ്
വര്‍ഷം ഇത് വരെ വാണിജ്യ
നികുതി ഇനത്തില്‍ എത്ര
രൂപ
പിരിച്ചെടുത്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
വാണിജ്യ
നികുതി വകുപ്പിലെ സുതാര്യത
ഉറപ്പു വരുത്തുന്നതിനു് നടപടി
6658.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ
നികുതി വകുപ്പിലെ
ഉദ്യോഗസ്ഥന്മാരുടെ
കഴിവ്
വര്‍ദ്ധിപ്പിക്കുന്നതിനും,സുതാര്യത
ഉറപ്പു
വരുത്തുന്നതിനും,വ്യാപാരികള്‍ക്ക്
നേരിടേണ്ടി വരുന്ന
ബുദ്ധിമുട്ടുകള്‍
കുറയ്ക്കുന്നതിനും
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഒരു പുതിയ സംവിധാനം
വകുപ്പില്‍
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചനയിലുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
പുതിയ സംവിധാനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
ധനദൃഢീകരണത്തിനായി
നടപടികള്‍
6659.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനദൃഢീകരണത്തിനായി
ഈ സര്‍ക്കാര്‍
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
നികുതി ഭരണത്തില്‍
എന്തൊക്കെ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നു;
ഡല്‍ഹി സര്‍ക്കാര്‍
നടപ്പിലാക്കിയ
മാതൃകയില്‍ സോഫ്റ്റ്
വെയര്‍ സഹായത്തോടെ
നികുതി പിരിവ്
സാധ്യമാകുമോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉപഭോക്തൃ
സംസ്ഥാനമെന്ന നിലയില്‍
ചെക്പോസ്റ്റുകള്‍
നവീകരിക്കുന്നത് മുഖ്യ
നികുതിയിനമായ വാണിജ്യ
നികുതിയിലെ ചോര്‍ച്ച
കുറയ്ക്കാന്‍
ഉപകരിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
അടിയന്തിര ശ്രദ്ധ
പതിപ്പിക്കുമോ?
എം.എല്‍.എ.മാര്‍
മുഖേന സമാഹരിക്കുന്ന ട്രഷറി
നിക്ഷേപങ്ങള്‍
6660.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയിരുന്ന
'എം.എല്‍.എ.മാര്‍ മുഖേന
സമാഹരിക്കുന്ന ട്രഷറി
നിക്ഷേപങ്ങള്‍ക്കു
പകരമായി മണ്ഡലത്തില്‍
വികസന
പ്രവര്‍ത്തനങ്ങള്‍
അനുവദിക്കുന്ന പദ്ധതി'
വീണ്ടും
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പെന്ഷന്
ട്രഷറി
6661.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം ജില്ലകളില്‍
പെന്ഷന് ട്രഷറി
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ജില്ലാ
ട്രഷറിയോടനുബന്ധിച്ച്
പെന്ഷന് ട്രഷറികള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(സി)
കൂടുതല്‍
ജനസംഖ്യയും ഓഫീസുകളും
വിദ്യാഭ്യാസ
സ്ഥാപനങ്ങളുമുള്ള
മലപ്പുറം ജില്ലാ
ട്രഷറിയോടനുബന്ധിച്ച്
ഒരു പെന്ഷന് ട്രഷറി
ആരംഭിക്കുമോ?
പെന്ഷന്
ട്രഷറിയില്‍ ജീവനക്കാരുടെ
കുറവ്
6662.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെയ്യാറ്റിന്‍കര
പെന്ഷന് ട്രഷറിയില്‍
എത്തുന്ന വൃദ്ധരായ
പെന്‍ഷന്‍കാര്‍ക്ക്
സേവനങ്ങള്‍
നല്‍കുന്നതിന് ആവശ്യമായ
ജീവനക്കാരുടെ കുറവ്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചോയെന്ന്
വിശദമാക്കാമോ ;
ഇല്ലെങ്കില്‍ എന്ന്
മുതല്‍ നടപ്പില്‍
വരുത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊട്ടാരക്കര
ജില്ലാ ട്രഷറി
6663.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
ജില്ലാ ട്രഷറി എത്ര
നാളായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചു
വരുന്നു;
(ബി)
പ്രസ്തുത
ട്രഷറിക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ജലവിഭവ വകുപ്പ് വക
സ്ഥലം
ലഭ്യമാക്കിയിരുന്നോ;
(സി)
പ്രസ്തുത
സ്ഥലം
പ്രയോജനപ്പെടുത്തി
ട്രഷറിക്ക് കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിച്ചിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ചാത്തന്നൂര്‍
സബ്ബ് ട്രഷറി
6664.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാത്തന്നൂര്‍
സബ്ബ് ട്രഷറിക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്കായി
ബന്ധപ്പെട്ട വകുപ്പിന്
ചാത്തന്നൂര്‍ സിവില്‍
സ്റ്റേഷന്
കോമ്പൗണ്ടില്‍
സൗജന്യമായി ലഭ്യമാക്കിയ
ഭൂമിയില്‍ കെട്ടിടം
നിര്‍മ്മിക്കുവാനുള്ള
നടപടികളുടെ പുരോഗതി
എന്താണെന്ന്
വിശദമാക്കുമോ ?
ചാത്തന്നൂര്‍
സബ്ബ് ട്രഷറിക്ക് കെട്ടിടം
6665.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാത്തന്നൂര്‍
സബ്ബ് ട്രഷറിക്ക്
കെട്ടിടം
നിര്മ്മിയ്ക്കുന്നതിലേയ്ക്കായി
ബന്ധപ്പെട്ട വകുപ്പിന്
ചാത്തന്നൂര്‍ സിവില്‍
സ്റ്റേഷന്
കോമ്പൗണ്ടില്‍
സൗജന്യമായി ഭൂമി
ലഭ്യമാക്കിയിരുന്നോ;
പ്രസ്തുത ഭൂമിയില്‍
കെട്ടിടം
നിര്‍മ്മിയ്ക്കുവാനുള്ള
നടപടികള്‍
ഏതുവരെയായെന്നും
ആയതിന്റെ പുരോഗതി
എന്താണെന്നും
വിശദമാക്കാമോ?
കാരുണ്യ
ബനവലന്റ് പദ്ധതി
6666.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് പദ്ധതിയുടെ
നടത്തിപ്പ് രീതിയില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.ബി.എഫ്. -ല്‍ നിന്ന്
കൊല്ലം ജില്ലയില്‍
ധനസഹായം ലഭിച്ചവരുടെ
വിശദവിവരം നല്‍കുമോ?
കാരുണ്യ
പദ്ധതിയുടെ അപേക്ഷകള്‍
സ്വീകരിക്കാന്‍ താലൂക്ക് തല
ഡെസ്കുകള്‍
6667.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാഗ്യക്കുറി
വകുപ്പ് ആരംഭിച്ച
താലൂക്ക് തല
ഭാഗ്യക്കുറി ഒൗട്ട്
ലെറ്റുകളോടനുബന്ധിച്ച്,
കഷ്ടപ്പെടുന്ന
രോഗികളുടെയും അവരുടെ
ബന്ധുക്കളുടെയും
പ്രയാസങ്ങള്‍
പരിഗണിച്ച് കാരുണ്യ
പദ്ധതിയുടെ അപേക്ഷകള്‍
സ്വീകരിക്കുന്ന
ഡെസ്കുുകള് കൂടി
ആരംഭിക്കുവാന്‍
തയ്യാറാകുമോ;
(ബി)
സര്‍ക്കാരിന്
പ്രത്യേകം സാമ്പത്തിക
ബാദ്ധ്യത
ഉണ്ടാക്കാനിടയില്ലാത്ത
'കാരുണ്യ ഡെസ്കുുകള്'
സംബന്ധിച്ച
വിശദാംശങ്ങള്‍
പുറപ്പെടുവിക്കാന്‍
സര്‍ക്കാര്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
കാരുണ്യ
ബനവലന്റ് ഫണ്ടില്‍
കരാര്‍ നിയമനങ്ങള്‍ക്ക്
പകരം ക്രമാനുഗതമായി
സ്ഥിരം നിയമനങ്ങള്‍
ഗവണ്മെന്റ്
ആലോചിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ശുചിത്വ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ധനസമാഹരണത്തിന് പ്രത്യേക
ലോട്ടറികള്‍
6668.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശുചിത്വ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ധനസമാഹരണത്തിന്
പ്രത്യേക ലോട്ടറികള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
ലോട്ടറികളുടെ ഘടന
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
എന്തു
വരുമാനമാണ് പുതിയ
ലോട്ടറികള്‍ വഴി
പ്രതീക്ഷിക്കുന്നത്;
വിവരിക്കുമോ?
നിര്‍മ്മല്‍
ഭാഗ്യക്കുറി
6669.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മല്‍
ഭാഗ്യക്കുറി
തുടങ്ങിയിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)
ഈ
ലോട്ടറിയുടെ വിലയും
സമ്മാന തുകയും
നറുക്കെടുപ്പും
സംബന്ധിച്ചുള്ള
വിവരങ്ങള്‍
വിവരിക്കുമോ;
(സി)
ഈ
ലോട്ടറിയില്‍ നിന്നും
ലഭിക്കുന്ന വരുമാനം
എങ്ങനെയാണ്
വിനിയോഗിക്കാനുദ്ദേശിക്കുന്നത്,
വിശദമാക്കുമോ;
(ഡി)
എന്തു
തുകയാണ് വര്‍ഷംതോറും ഈ
ലോട്ടറിയില്‍ നിന്നും
ഗവണ്മെന്റ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
6670.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.-ല്‍
31.03.2016 ആധാരമാക്കി
നടന്ന ബിസിനസ്സ്
പുനരവലോകന പ്രകാരം
ജൂനിയര്‍
അസ്സിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ കണ്ടെത്തിയ
472 വേക്കന്‍സികള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട് ചെയ്ത
തീയതിയും എണ്ണവും
വ്യക്തമാക്കാമോ;
പി.എസ്.സി.ക്ക് നല്കിയ
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
31.03.2016-നുശേഷം
നടന്ന ബിസിനസ്സ്
പുനരവലോകന പ്രകാരം
നാളിതുവരെ പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍
ആവശ്യമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തതിന്റെ
വിശദാംശങ്ങള്‍
കത്തിന്റെ പകര്‍പ്പ്
ഉള്‍പ്പെടെ
ലഭ്യമാക്കുമോ;
(സി)
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലായെങ്കില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
6671.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.എഫ്.ഇ. പുതുതായി
എത്ര ബ്രാഞ്ചുകള്‍
ആരംഭിച്ചിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ബ്രാഞ്ചുകളില്‍
കാസര്‍ഗോഡ് ജില്ലയില്‍
എത്ര
എണ്ണമാണ്ആരംഭിച്ചത്; ഇവ
ഓരോന്നും എവിടെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
ആരുടെയൊക്കെ
ബില്‍ഡിങ്ങുകളിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും
വാടകയിനത്തില്‍ ഓരോ
ബ്രാഞ്ചിനും മാസം തോറും
എത്ര രൂപ കൊടുക്കേണ്ടി
വരുന്നുണ്ടെന്നും
വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.യില്‍
നിന്ന് വായ്പയെടുത്ത്
പ്രയാസപ്പെടുന്നവര്‍ക്ക്
ആശ്വാസ നടപടികള്‍
6672.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എ.എം. ആരിഫ്
,,
ഡി.കെ. മുരളി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
നിന്ന് വായ്പയെടുത്ത്
കുടിശ്ശികയായി
പ്രയാസപ്പെടുന്നവര്‍ക്ക്
എന്തെല്ലാം ആശ്വാസ
നടപടികളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
മുതലിനേക്കാള്‍
കൂടുതല്‍
പലിശയടച്ചവരുടെ വായ്പ
എഴുതിത്തള്ളുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ?
സ്റ്റാമ്പ് ഡ്യൂട്ടി
എക്സംഷന്‍
6673.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയീസ്
ഹൗസിംഗ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികള്‍ക്ക്
സ്റ്റാമ്പ് ഡ്യൂട്ടി
എക്സംഷന്‍
ഉണ്ടായിരുന്നത്
എടുത്ത്കളഞ്ഞിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
GO
(MS) 75/60 Agri. dt.
8.10.1960 പ്രകാരമുള്ള
ആനുകൂല്യം സഹകരണ
വകുപ്പ്
പറയുന്നുണ്ടെങ്കിലും
ടാക്സസ് വകുപ്പ് ആയത്
റദ്ദാക്കിയിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതോ സഹകരണ നിയമം
ഇപ്പോഴും ടി
സംഘങ്ങള്‍ക്ക്
ബാധകമാണോ; വിശദ വിവരം
നല്‍കുമോ;
(സി)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
SRO No. 743/2012 dt.
20-10-2012 പ്രകാരം
ഗവ.സെക്രട്ടേറിയറ്റ്
സ്റ്റാഫ് ഹൗസിംഗ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി ലിമിറ്റഡ്
നമ്പര്‍ T 732-നു
മാത്രമായി സ്റ്റാമ്പ്
ഡ്യൂട്ടി എക്സംഷന്‍
നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദ വിവരം നല്‍കുമോ;
(ഡി)
പ്രസ്തുത
സാഹചര്യത്തില്‍
പ്രസ്തുത എസ്.ആര്.ഒ
-യുടെ അടിസ്ഥാനത്തില്‍
മറ്റ് എംപ്ലോയീസ്
സൊസൈറ്റികള്‍ക്ക് കൂടി
ടി ആനുകൂല്യം നല്‍കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ഇ)
ഒരു
എംപ്ലോയീസ് സൊസൈറ്റി
-ക്ക് മാത്രം
സ്റ്റാമ്പ് ഡ്യൂട്ടി
ഇളവ് നല്‍കുകയും
മറ്റുള്ളവയ്ക്ക്
നല്‍കാതിരിക്കുകയും
ചെയ്യുന്നത്
വിവേചനമല്ലേ; എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചവറയിലെ
നാച്ചറല്‍ ഫൈബര്‍ പാര്‍ക്ക്
6674.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറയില്‍
സ്ഥാപിച്ചിട്ടുള്ള
നാച്ചറല്‍ ഫൈബര്‍
പാര്‍ക്ക്
പ്രവര്‍ത്തിപ്പിക്കാതെ
അടച്ചിട്ടിരിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനം തുറന്ന്
പ്രവര്ത്തിപ്പിയ്ക്കുന്നതിനും
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുമുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആഭ്യന്തരമായി
ലഭിക്കുന്ന തൊണ്ട്
സംസ്കരിച്ച്
ചകിരിയാക്കുന്നതിനുള്ള നടപടി
6675.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചകിരിക്ക്
വേണ്ടി
അന്യസംസ്ഥാനങ്ങളെ
അശ്രയിക്കുന്ന സാഹചര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
നാളീകേരത്തിന്റെ തൊണ്ട്
പൂര്‍ണ്ണമായും
ചകിരിക്കുവേണ്ടി
സംസ്കരിക്കുന്നതിന്
കഴിയാത്ത
സാഹചര്യത്തില്‍, ഓരോ
വീട്ടില്‍ നിന്നും
തൊണ്ട് ശേഖരിച്ച്,
ഒരുമിച്ച്
സംസ്കരിച്ചെടുക്കുന്നതിനുള്ള
പദ്ധതി
രൂപീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(സി)
ആഭ്യന്തരമായി
ലഭിക്കുന്ന തൊണ്ട്
സംസ്കരിച്ച്
ചകിരിയാക്കി
ഉപയോഗപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ?