വര്‍ക്കല
താലൂക്ക് കേന്ദ്രീകരിച്ച്
സഹകരണ വകുപ്പ് ഓഫീസുകള്‍
6721.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്ക്
കേന്ദ്രീകരിച്ച് സഹകരണ
വകുപ്പ് അസിസ്റ്റന്റ്
രജിസ്ട്രാര്‍ (ജനറല്‍)
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
വര്‍ക്കല
താലൂക്ക്
കേന്ദ്രീകരിച്ച് സഹകരണ
വകുപ്പ് അസിസ്റ്റന്റ്
ഡയറക്ടര്‍ (ഓഡിറ്റ്)
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
വാമനപുരം നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍
6722.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
ത്രിവേണി സ്റ്റോര്‍
പുനരുജ്ജീവിപ്പിക്കാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
സി.ഡാക്ക്
എംപ്ലോയീസ് സഹകരണ സംഘം
6723.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ഡാക്ക്
എംപ്ലോയീസ് സഹകരണ സംഘം
നമ്പര്‍ T. 1004-ല്‍
65-ാം വകുപ്പ്
അനുസരിച്ച് നടന്ന
എന്‍ക്വയറി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
എടുത്ത
നടപടികളുടെ വിശദ വിവരം
നല്‍കുമോ ?
കേരള
കോ-ഓപ്പറേറ്റീവ് ബാങ്ക്
രൂപീകരണം
6724.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കോ-ഓപ്പറേറ്റീവ്
ബാങ്ക്
രൂപീകരിക്കുമ്പോള്‍
നിലവിലുളള ജില്ലാ സഹകരണ
ബാങ്കുകളുടെ സംവിധാനം
ഏതു രീതിയില്‍
സംയോജിപ്പിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്ക്
രൂപീകരിക്കുമ്പോള്‍
പ്രാഥമിക സഹകരണ
ബാങ്കുകളെ
ഉള്‍പ്പെടുത്തി കോര്‍
ബാങ്കിംഗ് സമ്പ്രദായം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
സഹകരണ
മേഖലയുടെ ഡ്രാഫ്റ്റ് ഐ.ടി.
പോളിസി
6725.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയുടെ
ഡ്രാഫ്റ്റ് ഐ.ടി.
പോളിസി
തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സഹകരണ
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
കാര്യങ്ങളാണ്
പോളിസിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഡ്രാഫ്റ്റ്
ഐ.ടി. പോളിസി
എന്നത്തേക്ക്
പ്രസിദ്ധീകരിക്കാനാകും
എന്ന് വ്യക്തമാക്കുമോ?
സഹകരണ
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
6726.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജാതിമത
സാമുദായിക
പ്രസ്ഥാനങ്ങള്‍
കയ്യടക്കി
വച്ചിരിക്കുന്നതായി
ആക്ഷേപമുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് ഒരു
ബദലായി ജാതിമത
സങ്കല്പങ്ങള്ക്ക്
അതീതമായി ചിന്തിക്കുന്ന
ഒരു വിദ്യാര്‍ത്ഥി
സമൂഹത്തെ
വളര്‍ത്തിയെടുക്കുന്നതില്‍
സഹകരണ പ്രസ്ഥാനത്തിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വിദ്യാഭ്യാസ
മേഖലയില്‍ സഹകരണ
പ്രസ്ഥാനങ്ങളുടെ
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സഹകരണ
പ്രസ്ഥാനങ്ങളിലെ അധിക
നിക്ഷേപം മൂലധനമാക്കി
,സാധാരണക്കാര്‍ക്ക്
കുറഞ്ഞ നിരക്കില്‍
മെച്ചപ്പെട്ട
വിദ്യാഭ്യാസം
നല്‍കുന്നതിന്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
തയ്യാറാകുമോ?
ക്ഷേമ
പെന്ഷന് വിതരണം ചെയ്ത
ജീവനക്കാര്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
6727.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴി ക്ഷേമ
പെന്ഷന് വിതരണം
ചെയ്തതുമായി
ബന്ധപ്പെട്ട് സംഘം
ജീവനക്കാര്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ഷേമപെന്ഷന്
അര്‍ഹരായവരുടെ ലിസ്റ്റ്
നിലവിലുള്ള പഞ്ചായത്ത്
വാര്‍ഡിന്റെ
അടിസ്ഥാനത്തില്‍
ക്രമപെടുത്തുന്നതിനുള്ള
നടപടി സ്വീകരിയ്ക്കുമോ;
(സി)
പെന്ഷന്
വിതരണം ചെയ്ത
ജീവനക്കാര്‍ക്കുള്ള
ഇന്‍സന്റീവ്
പൂര്‍ണ്ണമായും
കൊടുക്കുവാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
സഹകരണ
ബാങ്കുകള്‍ വഴി വിതരണം ചെയ്ത
ക്ഷേമ പെന്‍ഷനുകള്‍
6728.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴി വിതരണം
ചെയ്ത ക്ഷേമ
പെന്‍ഷനുകള്‍ യഥാസമയം
ഗുണഭോക്താക്കളുടെ
വീട്ടില്‍
എത്തിക്കുന്നതില്‍
ഏതെങ്കിലും സഹകരണ
ബാങ്ക്
വീഴ്ചവരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതൊക്കെ
ബാങ്കുകളാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സഹകരണ
ബാങ്കുകള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
സഹകരണ
യൂണിയനില്‍ അംഗത്വം
6729.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ആര്. രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലയളവില്‍ സംസ്ഥാനത്ത്
രൂപീകരിച്ച വിവിധ സഹകരണ
സ്ഥാപനങ്ങള്‍ക്ക് സഹകരണ
യൂണിയനില്‍ അംഗത്വം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
ജില്ലാ സഹകരണ
ബാങ്കുകളില്‍
അഫിലിയേഷന്
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍ രൂപീകരിച്ച
സഹകരണ സ്ഥാപനങ്ങളുടെ
ലിസ്റ്റ് ലഭ്യമാണോ;
എങ്കില്‍ ആയത്
നല്‍കുമോ?
സഹകരണ
ബാങ്കുകളില്‍ കോര്‍ബാങ്കിംഗ്
സംവിധാനം
6730.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സഹകരണ ബാങ്കുകളിലാണ്
കോര്‍ബാങ്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനുള്ള
ധനസമാഹരണം എങ്ങനെ
കണ്ടെത്താനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
കോര്‍ബാങ്കിംഗ്
സംവിധാനം എന്നുമുതല്‍
നടപ്പാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നെല്‍
കര്‍ഷകര്‍ക്ക് സഹകരണ
ബാങ്കുകളില്‍ നിന്ന് പലിശരഹിത
വായ്പ
6731.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കുകള്‍
ഉള്‍പ്പെടെയുള്ള സഹകരണ
സ്ഥാപനങ്ങള്‍ നെല്‍
കര്‍ഷകര്‍ക്ക് പലിശരഹിത
വായ്പ
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
വിതരണം ചെയ്യുന്ന
വായ്പകള്‍
നെല്‍കൃഷിക്കുവേണ്ടി
ഉപയോഗിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
സംവിധാനമുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
നെല്‍കൃഷിക്കായി
വായ്പയെടുക്കുന്ന തുക
മറ്റ്
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിച്ചുവെന്ന്
കണ്ടെത്തിയാല്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
കുടുംബശ്രീ
അയല്‍കൂട്ടങ്ങള്‍ക്ക്
ഇവിടെ നിന്നും
നെല്‍കൃഷിക്ക് വായ്പ
നല്‍കുന്നതിനുള്ള
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളിലെ ഓഡിറ്റ്
6732.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
സഹകരണ സ്ഥാപനങ്ങളിലെയും
ഓഡിറ്റ്
കാര്യക്ഷമമല്ലാത്തത്
മൂലം സ്ഥാപനങ്ങളുടെ
നടത്തിപ്പില്‍
വീഴ്ചകളും
അപാകതകളുമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
സ്ഥാപനങ്ങളിലെ ഓഡിറ്റ്
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
എടുത്ത വായ്പകള്‍
6733.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
കൃഷിക്കും മറ്റു
കാര്യങ്ങള്‍ക്കുമായി
ലോണുകള്‍ എടുത്ത ശേഷം
രോഗബാധിതരായതു മൂലം
(ക്യാന്‍സര്‍ തുടങ്ങി
മാരകരോഗങ്ങള്‍ ജീവനു
ഹാനികരമായവ) ലോണ്‍
അടയ്ക്കാന്‍
കഴിയാത്തവര്‍ക്ക്
നിലവില്‍ എന്തെല്ലാം
സഹായങ്ങള്‍ ചെയ്തു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ സര്‍ക്കാര്‍
കാലയളവില്‍ എത്ര
അപേക്ഷകള്‍
ഇക്കാരണങ്ങളാല്‍
ലഭിച്ചു;എത്ര പേര്‍ക്ക്
സഹായങ്ങള്‍
നല്‍കിയെന്നും എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കിയെന്നും
ഇനി തീര്പ്പാക്കാനുളളവ
എത്രയെന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ നിന്നും
ലഭിച്ച അപേക്ഷകള്‍
എത്ര; എത്ര
അപേക്ഷകര്‍ക്ക് സഹായം
ലഭ്യമാക്കിയെന്നും എത്ര
അപേക്ഷയില്‍ തീര്‍പ്പു
കല്പിച്ചുവെന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ക്ക് ധനസഹായം
നല്കുന്ന പദ്ധതികള്‍
6734.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലധിഷ്ഠിത
പദ്ധതികള്‍
നടപ്പിലാക്കി കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്ന സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ധനസഹായം നല്കുന്ന
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാംതരത്തിലുള്ള
സഹകരണ സംഘങ്ങള്‍ക്കാണ്
ഇതിന്റെ ആനുകൂല്യം
ലഭിക്കുക; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
2016-17 സാമ്പത്തിക
വര്‍ഷം ഇതിനായി എത്ര
തുക
വകയിരുത്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
റിസ്ക്
ഫണ്ടിന് പരിധി
6735.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളിലെ
വായ്പകള്‍ക്ക്
നല്കുന്ന റിസ്ക്
ഫണ്ടിന് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
റിസ്ക്
ഫണ്ടുകള്‍
വായ്പയെടുത്തയാളിനോ/
ആശ്രിതര്‍ക്കോ
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്
ലഭിക്കുന്നതിനുള്ള
സമയക്രമം അറിയിക്കാമോ?
സംസ്ഥാന
സഹകരണ ബാങ്കിന്റെയും ജില്ലാ
സഹകരണ ബാങ്കുകളുടെയും
മൂലധനപര്യാപ്തത
6736.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കിന്റെയും
ജില്ലാ സഹകരണ
ബാങ്കുകളുടെയും
മൂലധനപര്യാപ്തത നിശ്ചിത
ശതമാനം
പാലിക്കുന്നതിനായി
സര്‍ക്കാര്‍ ധനസഹായ തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ധനസഹായ തുക
ലഭിക്കുന്നതിന്
തത്തുല്യമായ നിക്ഷേപം
സഹകരണ ബാങ്കുകള്‍
ട്രഷറിയില്‍
നിക്ഷേപിക്കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
എങ്കില്‍
ഇൗ നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്സംസ്ഥാന
സഹകരണ ബാങ്ക് എത്ര കോടി
രൂപ ട്രഷറിയില്‍
നിക്ഷേപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;ജില്ലാ
സഹകരണ ബാങ്കുകളുടെ
കണക്ക് അറിയാമോ ;
(ഡി)
ഈ
പദ്ധതി പ്രകാരം സംസ്ഥാന
സഹകരണ ബാങ്കിനും ജില്ലാ
സഹകരണ ബാങ്കുകള്‍ക്കും
എത്ര രൂപ അനുവദിക്കാന്‍
ബാക്കിയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേപ്പിനു
കീഴില്‍ വരുന്ന എഞ്ചിനീയറിംഗ്
കോളേജുകളിലെ നിയമനം
6737.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷനു (CAPE)
കീഴില്‍ വരുന്ന
എഞ്ചിനീയറിംഗ്
കോളേജുകളിലെ ഏതെങ്കിലും
തസ്തികയിലേയ്ക്കു്
അപേക്ഷ
ക്ഷണിച്ചിരുന്നോ;
വിശദാംശം നല്‍കാമോ;
(ബി)
ഏതെല്ലാം
തസ്തികകളിലേക്ക് എത്ര
അപേക്ഷകള്‍
കിട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
തസ്തികയില്‍ നിയമനം
നടന്നുവെന്ന്
വ്യക്തമാക്കാമോ?
(ഡി)
ഇല്ലെങ്കില്‍
നിയമനം നടക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ തസ്തികയിലെ
ഒഴിവുകള്‍
6738.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ 2015-ലെ
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുളള
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നത്
എന്നാണെന്ന് അറിയാമോ
;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നു്
നാളിതുവരെ എത്ര
നിയമനങ്ങള്‍
നടന്നുവെന്നും ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര പേരെ
നിയമിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകളാണ്
നിലവിലുളളതെന്ന്
അറിയിക്കാമോ ;
(ഡി)
പ്രസ്തുത
ഒഴിവുകളിലേക്ക്
അടിയന്തരമായി നിയമനം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കാങ്കോന്
- ആലപ്പറമ്പ് പഞ്ചായത്തില്‍
കണ്‍സ്യൂമര്‍ഫെഡിന് കെട്ടിടം
6739.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കാങ്കോന് -
ആലപ്പറമ്പ്
പഞ്ചായത്തില്‍ മത്തില്‍
എന്ന സ്ഥലത്ത്
കണ്‍സ്യൂമര്‍ഫെഡിന്
ഓഫീസ് കെട്ടിടം,
ഗോഡൗണ്‍ എന്നിവ
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;വിശദമാക്കാമോ;
(ബി)
എങ്കിൽ
അവയുടെ നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സുവര്‍ണ്ണം
സ്റ്റോര്‍
6740.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍
കാര്‍ഷിക
ഉല്പാദനങ്ങളുടെ
വിപണിക്കായി സുവര്‍ണ്ണ
സ്റ്റോര്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എവിടെയൊക്കെയാണ്
ഇത്തരം സ്റ്റോറുകള്‍
ആരംഭിക്കുന്നത്,
വിവരിക്കുമോ;
(സി)
സ്റ്റോറുകള്ക്കാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
യോഗ്യതയുള്ള
പാര്‍ട്ട്-ടൈം
സ്വീപ്പര്‍മാരുടെ പ്രമോഷന്
6741.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലാ സഹകരണ ബാങ്കില്‍
പാര്‍ട്ട്-ടൈം
സ്വീപ്പര്‍മാരായി എത്ര
പേര് എത്ര വര്‍ഷമായി
ജോലി
ചെയ്യുന്നുവെന്നതിന്റെ
ലിസ്റ്റ് സീനിയോരിറ്റി
അനുസരിച്ച്
ലഭ്യമാക്കുമോ;
(ബി)
ദീര്‍ഘകാലത്തെ
പ്രവൃത്തിപരിചയം,
പ്രമോഷന്
ലഭിക്കുന്നതിനാവശ്യമായ
വിദ്യാഭ്യാസ യോഗ്യത
എന്നിവ ആര്‍ജ്ജിച്ച
എത്രപേര്‍ പ്രസ്തുത
ബാങ്കില്‍
സ്വീപ്പര്‍മാരായി സേവനം
അനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബാങ്കില്‍ 10 മുതല്‍ 25
വര്‍ഷം വരെ
സേവനമനുഷ്ഠിച്ച
പാര്‍ട്ട്-ടൈം
സ്വീപ്പര്‍മാര്‍ക്ക്
പ്രമോഷന്
ലഭിക്കുന്നതിന്
നിലവില്‍ തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ ആയതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രമോഷന്
ലഭിക്കുന്നതിനാവശ്യമായ
വിദ്യാഭ്യാസ യോഗ്യതകള്‍
ആര്‍ജ്ജിച്ചവരും
ദീര്‍ഘകാലം പ്രവര്‍ത്തി
പരിചയമുള്ളവരുമായ
പാര്‍ട്ട്-ടൈം
സ്വീപ്പര്മാര്ക്കു
പ്രമോഷന് നല്കാന്
നടപടി സ്വീകരിക്കുമോ?
ഫാര്‍മേഴ്സ്
സര്‍വ്വീസ് സെന്ററുകള്‍
6742.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍
ഫാര്‍മേഴ്സ് സര്‍വ്വീസ്
സെന്ററുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
സഹകരണ സംഘങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിവരിക്കുമോ;
(സി)
ഏതു
പദ്ധതി
പ്രയോജനപ്പെടുത്തിയാണ്
സെന്ററുകള്‍
ആരംഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് ഇവ
സ്ഥാപിക്കുന്നതെന്ന്
വിശദമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന് വായ്പ നല്കിയ സഹകരണ
ബാങ്കുകള്‍
6743.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡ് അനിയന്ത്രിതമായി
സ്റ്റോറുകള്‍
തുറക്കുകയും,
ജീവനക്കാരെ
നിയമിക്കുകയും
സാമ്പത്തിക
അച്ചടക്കമില്ലാതെ
പ്രവര്‍ത്തിക്കുകയും
ചെയ്തതുമൂലം സ്ഥാപനം
നഷ്ടത്തിലേക്ക്
കൂപ്പുകുത്തിയെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
'നന്മ
സ്റ്റോറുകള്‍'
പൂട്ടുന്നതിനിടയാക്കിയ
സാഹചര്യം വിശദമാക്കുമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന് വായ്പ നല്കിയ
സഹകരണ ബാങ്കുകള്‍
പ്രതിസന്ധിയിലായത്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
ചെത്തിപ്പുഴ കടവിലെ ടൂറിസം
വികസന പദ്ധതി
6744.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
ചെത്തിപ്പുഴ കടവില്‍
ആരംഭിച്ച ടൂറിസം വികസന
പദ്ധതിയുടെ
നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കെ.ടി.ഡി.സി.
യുടെ സഞ്ചിത നഷ്ടം
കുറയ്ക്കുവാൻ പദ്ധതികള്‍
6745.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വിനോദ സഞ്ചാര വികസന
കോര്‍പ്പറേഷന്റെ സഞ്ചിത
നഷ്ടം കുറച്ചു കൊണ്ടു
വരുന്നത് ലക്ഷ്യമിട്ട്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
കെ.ടി.ഡി.സി.
യുടെ കീഴിലെ ടാമറിന്റ്
ഹോട്ടലുകളുടെ
പ്രവര്‍ത്തനം
പ്രത്യേകമായി
നിരീക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍
ഫലമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.ടി.ഡി.സി
യുടെ ആഭിമുഖ്യത്തില്‍
നടത്തുന്ന പായ്ക്കേജ്
ടൂറുകള്‍ ഏതൊക്കെയാണ്;
അവ വിപുലമാക്കാന്‍
ലക്ഷ്യമുണ്ടോ;
വിശദമാക്കുമോ?
ലോക
പെെതൃക പട്ടികയില്‍
ഉള്‍പ്പെടുത്തിയ കേരളത്തിലെ
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
6746.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരളത്തിലെ
വിനോദ സഞ്ചാര
കേന്ദ്രങ്ങളില്‍ ലോക
പെെതൃക പട്ടികയില്‍
ഉള്‍പ്പെടുത്തിയവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ; ഇതിനു
വേണ്ടി യു. എന്‍.
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
അറിയാമെങ്കിൽ
വിശദമാക്കുമോ?
വിനോദ
സഞ്ചാരികള്‍ക്ക് പ്രാഥമിക
സൗകര്യങ്ങള്‍
6747.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്തുന്ന വിനോദ
സഞ്ചാരികള്‍ക്ക് പ്രധാന
വിനോദ സഞ്ചാര
കേന്ദ്രങ്ങളില്‍
ആവശ്യത്തിന് പ്രാഥമിക
സൗകര്യങ്ങള്‍ പോലും
ഇല്ലെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടങ്ങളില്‍
വിനോദസഞ്ചാരികളില്‍
നിന്നും പാര്‍ക്കിംഗ്
ഫീസ്, എന്‍ട്രി ഫീസ്
എന്നിങ്ങനെ വിവിധയിനം
ഫീസുകള്‍
പിരിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അനധികൃത ഫീസ് പിരിവ്
നിര്‍ത്തലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഡി.റ്റി.പി.സി
യുടെ ചുമതലകള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ ചുമതലയുളള
ഉദ്യോഗസ്ഥര്‍ ആരെന്ന്
വ്യക്തമാക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
6748.
ശ്രീ.എ.എം.
ആരിഫ്
,,
എം. സ്വരാജ്
,,
എം. നൗഷാദ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്തിച്ചേരുന്ന
വിനോദസഞ്ചാരികളുടെ
സൗകര്യത്തിനായി ടേക്ക്
എ ബ്രേക്ക് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
വകുപ്പുകളുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി
നിര്‍വ്വഹിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
ലഭിച്ചുവെന്നും
ഏതെല്ലാം ടൂറിസം
കേന്ദ്രങ്ങളില്‍ പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ടൂറിസം
വികസനം
6749.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-ല്‍
ഓഗസ്റ്റ് 30 വരെ
സംസ്ഥാനത്ത് എത്തിയ
വിദേശ
ടൂറിസ്റ്റുകളുടെയും
ആഭ്യന്തര
ടൂറിസ്റ്റുകളുടെയും
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
ഇതുമൂലം സംസ്ഥാനത്തിന്
എത്ര തുക വരുമാനമായി
ലഭിച്ചു; വിദേശികള്‍,
സ്വദേശികള്‍ തിരിച്ച്
കണക്ക് വ്യക്തമാക്കുമോ;
(ബി)
2016-ല്‍
ആഭ്യന്തര വിദേശ
ടൂറിസ്റ്റുകള്‍ ഏറ്റവും
കൂടുതല്‍ സന്ദര്‍ശിച്ച
ടൂറിസ്റ്റ് കേന്ദ്രം
ഏതാണെന്ന്
വ്യക്തമാക്കാമോ;
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
ചെയ്യുവാനുദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
പുതിയ
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
കണ്ടെത്തുന്നതിനും
ഇവിടങ്ങളിലേക്കു
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുവാനും
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
ചിറക്കുളം ടൂറിസ്റ്റ്
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
ഈ ടൂറിസ്റ്റ് കേന്ദ്രം
പരിപോഷിപ്പിക്കുവാന്‍
ടൂറിസം വകുപ്പ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
6750.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കയാണ്;
(ബി)
14
ജില്ലകളിലെ ടൂറിസം
പ്രൊമോഷന്
കൗണ്‍സിലുകള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കുന്ന ഗ്രാന്റ്
എത്ര വീതമെന്ന്
വ്യക്തമാക്കുമോ;
(സി)
എറണാകുളം
ജില്ലാ ടൂറിസം
പ്രൊമോഷന്
കൗണ്‍സിലിന്റെ കീഴില്‍
ഏതെല്ലാം പദ്ധതികള്‍
ഉണ്ട്;
(ഡി)
2016-2017
വര്‍ഷത്തില്‍ എറണാകുളം
ജില്ലാ ടൂറിസം
പ്രൊമോഷന് കൗണ്‍സില്‍
തയ്യാറാക്കി
നല്‍കിയിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
ടൂറിസം
കേന്ദ്രങ്ങളില്‍ പുതിയ സീസണെ
വരവേല്‍ക്കാന്‍ നടപടികള്‍
6751.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം കേന്ദ്രങ്ങളില്‍
പുതിയ സീസണെ
വരവേല്‍ക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിവരിക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
മദ്യനയം
മൂലം ടൂറിസം മേഖലയ്ക്ക്
ഉണ്ടായ തളര്‍ച്ച
6752.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച മദ്യനയം ഈ
കഴിഞ്ഞ ഒരുവര്‍ഷം
ടൂറിസം മേഖലയെ
എങ്ങനെയൊക്കെ
ബാധിച്ചുവെന്ന്
വിനോദസഞ്ചാര വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
വരുമാനം ഉണ്ടാക്കുന്ന
ടൂറിസം മേഖലയ്ക്ക്
ഉണ്ടായ തളര്‍ച്ച
പരിഹരിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗ്രീന്‍
കാര്‍പറ്റ് പദ്ധതി
6753.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രീന്‍ കാര്‍പറ്റ്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പദ്ധതി
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
ബേക്കല്‍
എയര്‍ സ്ട്രിപ്പ്
6754.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ ബേക്കല്‍
എയര്‍ സ്ട്രിപ്പ്
സ്ഥാപിക്കുന്നതിന്
പ്രാഥമികാനുമതി എന്നാണ്
നല്കിയിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഇതു സംബന്ധിച്ച്
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിരുന്നുവോയെന്നുളള
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പെരിയയില്‍
ഇതിനുവേണ്ടി ഒരു
പ്രോജക്ട് ഓഫീസ്
ആരംഭിച്ചിരുന്നുവോയെന്നും
ഈ ഓഫീസ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
ഇല്ലെങ്കില്‍
ഒഴിവാക്കാനുണ്ടായ കാരണം
എന്തെന്നും
വിശദമാക്കുമോ; ഇതിനായി
എന്ത് തുക
ബി.ആര്.ഡി.സി
ചെലവഴിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(ഡി)
2016-17
ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍ ഈ
പദ്ധതിക്ക് തുക
അനുവദിക്കുമെന്ന്
പറഞ്ഞിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നുളള
വിശദാംശങ്ങള്‍
അറിയിക്കുമോ?
ബേക്കല്‍
പാര്‍ക്ക്
6755.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
പാര്‍ക്ക് സുനാമി
ഫണ്ടില്‍
ഉള്‍പ്പെടുത്തി
വികസിപ്പിച്ച്
പൊതുജനങ്ങള്‍ക്ക്
തുറന്ന്
കൊടുത്തിട്ടുണ്ടോ; ഇൗ
പ്രവൃത്തി തുടങ്ങിയത്
എന്നാണെന്നും ഇതുവരെ
പൂര്‍ത്തീകരിച്ച്
പൊതുജനങ്ങള്‍ക്ക്
തുറന്ന്
കൊടുത്തിട്ടില്ലെങ്കിൽ
ആയതിനു കാരണവും
വിശദമാക്കുമോ;
(ബി)
ഇൗ
പാര്ക്കിന് സുനാമി
ഫണ്ടല്ലാതെ
മറ്റേതെങ്കിലും ഫണ്ട്
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ ഇങ്ങനെ
ചെലവഴിക്കാനുണ്ടായ
കാരണം വിശദമാക്കുമോ;
(സി)
നാളിതുവരെയായി
ഇൗ പാര്ക്കിന് എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
ഇതിന്‍െറ
അടിസ്ഥാനത്തില്‍
ബി.ആര്.ഡി.സി.ക്ക്
വരുമാനമായി എത്ര രൂപ
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
ബേക്കല്‍
റിസോർട്സ് ഡവലപ്മെന്റ്
കോര്‍പ്പറേഷന്റെ ഹൗസ്
ബോട്ടുകള്‍
6756.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.ആര്.ഡി.സി
യുടെ (ബേക്കല്‍
റിസോർട്സ് ഡവലപ്മെന്റ്
കോര്പ്പറേഷന്)കൈവശം
എത്ര ഹൗസ് ബോട്ടുകള്‍
ഉണ്ടായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇത്
ഇപ്പോഴും
ടൂറിസ്റ്റുകള്‍ക്കായി
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
സര്‍വ്വീസ്
നടത്താതിരിക്കാനുള്ള
കാരണം വിശദമാക്കുമോ;
(ഡി)
നാളിതുവരെയായി
ഹൗസ് ബോട്ടുകള്‍ക്ക്
ബി.ആര്.ഡി.സി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
രൂപ ബി.ആര്.ഡി.സി ക്ക്
വരുമാനമായി
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
ഹോട്ടല്‍
മാനേജ്മെന്റ് &
കാറ്ററിംഗ് ടെക്നോളജി ഡിഗ്രി
കോഴ്സ് പാസായവരുടെ തൊഴിലവസരം
6757.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടല്‍ മാനേജ്മെന്റ്
& കാറ്ററിംഗ്
ടെക്നോളജി ഡിഗ്രി
കോഴ്സ് പാസായ തൊഴില്‍
രഹിതര്‍ക്ക് ടൂറിസം
മേഖലയില്‍ ജോലി
ലഭിക്കുന്നതിനുവേണ്ടി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
ബിരുദധാരികള്‍ക്ക് ജോലി
ലഭിക്കുന്നതിനുവേണ്ടി
പുതിയ തസ്തികകള്‍
സൃഷ്ടിക്കുവാന്‍
കഴിയുമോ എന്ന്
വിശദമാക്കുമോ;
(സി)
വി.എച്ച്.എസ്.ഇ.
പോലുള്ള പഠന
സമ്പ്രദായങ്ങളില്‍ ഈ
കോഴ്സുകൂടി
ഉള്‍പ്പെടുത്തുന്നതിനു
വേണ്ടി ടൂറിസം
ഡിപ്പാര്‍ട്ട്മെന്റ്
മുന്‍കൈയെടുക്കുമോ?
ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഫിനാന്‍സ് & ടാക്സേഷന്‍
നടത്തിയ പഠനം
6758.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയ്ക്ക് ആവശ്യമുള്ള
മാനവ
വിഭവശേഷിയെക്കുറിച്ച്
ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിനാന്‍സ് &
ടാക്സേഷന്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വര്‍ഷമാണ്;
(ബി)
പ്രസ്തുത
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പക്ഷിപ്പനി
മൂലം ടൂറിസം മേഖലയ്ക്ക്
തിരിച്ചടി
6759.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്ടെത്തിയിട്ടുളള
പക്ഷിപ്പനി ടൂറിസം
സാധ്യതകളെ ഏത്
തരത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
താറാവ്
ഇറച്ചി മുഖ്യഭക്ഷണമായ
കായല്‍ ടൂറിസത്തെ
ഇതെങ്ങനെ
ബാധിക്കുമെന്ന്
അറിയിക്കുമോ;
(സി)
ആലപ്പുഴയിലെ
ഹൗസ് ബോട്ടിംഗ്
മേഖലയ്ക്ക് പക്ഷിപ്പനി
തിരിച്ചടിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ടൂറിസം വകുപ്പ്
മുഖേന നിര്‍മ്മിച്ച
കെട്ടിടങ്ങള്‍
6760.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ടൂറിസം
വകുപ്പ് മുഖേന
നിര്‍മ്മിച്ച ആയിറ്റി
ബോട്ട് ടെര്‍മിനല്‍,
ഇടയിലക്കാട് ടൂറിസം
ഫെസിലിറ്റേഷന്‍
സെന്റര്‍ എന്നിവ
കാര്യക്ഷമമായി
ഉപയോഗിക്കാതെ
നാശത്തിലായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജില്ലയില്‍ ടൂറിസവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഫണ്ടില്‍
നിര്‍മ്മിച്ച പല
കെട്ടിടങ്ങളും
കാര്യക്ഷമായി
ഉപയോഗിക്കാന്‍ കഴിയാതെ
വരുന്നതെന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ?
കുമ്പളങ്ങി
പഞ്ചായത്തിലെ ടൂറിസം വികസന
പദ്ധതികള്‍
6761.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏക ഗ്രാമീണ ടൂറിസം
കേന്ദ്രമായ എറണാകുളത്തെ
കുമ്പളങ്ങി
പഞ്ചായത്തില്‍ ടൂറിസം
വികസനത്തിനായി
എന്തെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തിന്റെ ടൂറിസം
പ്രൊമോഷന്‍െറ ചുമതല
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(സി)
2011ജനുവരി
മുതല്‍ 2016 നാളിതുവരെ
വരെ ഈ പഞ്ചായത്തിന്
ടൂറിസം
പ്രോത്സാഹനത്തിനായി
എത്ര കോടി രൂപയുടെ
കേന്ദ്ര സര്‍ക്കാര്‍
സഹായം ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
2011ജനുവരി
മുതല്‍ 2016 നാളിതുവരെ
സംസ്ഥാന സര്‍ക്കാര്‍ ഈ
പഞ്ചായത്തില്‍ എത്ര
കോടി രൂപയുടെ ടൂറിസം
പദ്ധതികള്‍ അനുവദിച്ചു;
എത്രയെണ്ണം
നടപ്പിലാക്കി;
വ്യക്തമാക്കുമോ?
ടൂറിസ്റ്റ്
ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍
6762.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെത്തുന്ന
സ്വദേശീയരും
വിദേശീയരുമായ
സഞ്ചാരികള്‍ക്ക്
ടൂറിസ്റ്റ്
ഇന്‍ഫര്‍മേഷന്‍
ലഭിക്കുന്നതിന്
നിലവിലുള്ള സംവിധാനം
അപര്യാപ്തമാണെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
ഓരോ ജില്ലയിലും
സഹകരണമേഖലയുമായി
ബന്ധിപ്പിച്ച്
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
മെച്ചപ്പെടുത്താന്‍
ശ്രമിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വെള്ളിനേഴി
കലാഗ്രാമത്തിനായി ടൂറിസം
വകുപ്പ്നടപടികള്
6763.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയുടെ ടൂറിസം
-സാംസ്ക്കാരിക
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട കലാ
സാംസ്ക്കാരിക
ഉന്നമനത്തിന്റെ മുഖ്യ
കേന്ദ്രമായ 'വെള്ളിനേഴി
കലാഗ്രാമം'സാംസ്ക്കാരിക
കേന്ദ്രമാക്കുവാനുള്ള
പ്രവര്‍ത്തനം എന്നു
തുടങ്ങിയെന്നും,
നിലവില്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കലാഗ്രാമത്തിന്റ
പ്രവൃത്തികള്‍ക്കായി
ടൂറിസം വകുപ്പ്
തയ്യാറാക്കിയിട്ടുള്ള
എസ്റ്റിമേറ്റ് തുക
എത്രയെന്നും കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
ടൂറിസം വകുപ്പ് എത്ര
തുക അനുവദിച്ചുവെന്നും
എത്ര തുക ഇതിന്റെ
പ്രവൃത്തികള്‍ക്ക്
വിനിയോഗിച്ചുവെന്നുമുളള
വിശദാംശം
വ്യക്തമാക്കുമോ;
(സി)
മുന്‍
ഷൊര്‍ണ്ണൂര്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
അനുവദിച്ച തുക
എത്രയെന്നും എത്ര തുക
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
നാളിതുവരെ ഉപയോഗിച്ചു
എന്നും വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കലാഗ്രാമത്തിന്റെ
പൂര്‍ത്തീകരണത്തിനായി
ഇപ്പോള്‍ ടൂറിസം
വകുപ്പ് സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാം എന്നും,
എപ്പോള്‍ കലാഗ്രാമം
പ്രവര്‍ത്തനം
തുടങ്ങുമെന്നും
വ്യക്തമാക്കുമോ?
ഇക്കോടൂറിസം
മേഖലകളില്‍ പുതിയ
കോട്ടേജുകള്‍
6764.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇക്കോടൂറിസം
പ്രാധാന്യമുള്ള
മേഖലകളില്‍ എത്തുന്ന
വിനോദ സഞ്ചാരികള്‍ക്ക്
താമസിക്കുവാന്‍
ആവശ്യമായ കോട്ടേജുകള്‍
നിലവില്‍
എവിടെയെല്ലാമാണ് ഉള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പുതിയ
കോട്ടേജുകള്‍
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
കാസര്‍ഗോഡ്
ബീച്ചുമായി ബന്ധപ്പെട്ട
ടൂറിസം വകുപ്പ്
പ്രവര്‍ത്തനങ്ങള്‍
6765.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉല്‍സവ
കാലങ്ങളിലും, അവധി
ദിവസങ്ങളിലും ധാരാളം
സന്ദര്‍ശകരെത്തുന്ന
കാസര്‍ഗോഡ് ബീച്ചില്‍
ടൂറിസം വകുപ്പ് ഇതുവരെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ടൂറിസ്റ്റുകളെയും,
സന്ദര്‍ശകരേയും
ആകര്‍ഷിക്കാന്‍
അനിവാര്യമായിട്ടുള്ള
റോഡുകള്‍ ടൂറിസം
വകുപ്പ്
നിര്മ്മിക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
കാസര്‍ഗോഡ് ബീച്ചിലും,
സമീപ
പ്രദേശങ്ങളിലുമുള്ള
ഏതെങ്കിലും റോഡ്
ടൂറിസം വകുപ്പ്
നിര്‍മ്മിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
കാസര്‍ഗോഡ്
ബീച്ചിലും, പ്രാന്ത
പ്രദേശങ്ങളിലുമുള്ള
ഏതെങ്കിലും റോഡ്
ടൂറിസം വകുപ്പ്
ഏറ്റെടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
ടൂറിസംരംഗത്ത്
ഉപദേശക സമിതിയും സൂക്ഷ്മ
പരിശോധനാ സമിതിയും
6766.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസന വിപണന
രംഗങ്ങളില്‍ ആവശ്യമായ
ഉപദേശങ്ങള്‍
നല്‍കുന്നതിന് 'ഉപദേശക
സമിതി '
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ടൂറിസം രംഗത്തെ ഏതൊക്കെ
പ്രമുഖരെയാണ് ഉപദേശ
സമിതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ടൂറിസം
കേന്ദ്രങ്ങളുടെയും
ഉല്‍പ്പന്നങ്ങളുടെയും
വികസനം, വിപണനം,
മാര്‍ക്കറ്റ്
റിസേര്‍ച്ച്, മാനവശേഷി
വികസം എന്നിവയ്ക്കായി
എന്തെല്ലാം
കാര്യങ്ങളാണ് ഈ
സംവിധാനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
കേരളാ
ടൂറിസത്തിന് പുതിയ
മാനവും ദിശയും
രൂപീകരിക്കുന്നതിന്
വേണ്ട സഹായം
നല്‍കുന്നതിന് സൂക്ഷ്മ
പരിശോധനാ സമിതി (Focus
Group)
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കാക്കത്തുരുത്തിന്റെ
ടൂറിസം സാധ്യതകള്‍
6767.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ജിയോഗ്രാഫിക് മാസികയുടെ
ലോക സഞ്ചാര പട്ടികയില്‍
ആലപ്പുഴ ജില്ലയിലെ
കാക്കത്തുരുത്ത് സ്ഥാനം
പിടിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കാക്കത്തുരുത്തിന്റെ
ടൂറിസം സാധ്യതകള്‍
വികസിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?