മെഡിക്കോ
ലീഗല്‍ സൊസൈറ്റി ഓഫ് കേരള
നല്കിയ ഹര്‍ജി
6482.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരുപത്തിനാലു
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
അനുവദിച്ച് സര്‍ക്കാര്‍
ഇറക്കിയ ഉത്തരവിനെതിരെ
മെഡിക്കോ ലീഗല്‍
സൊസൈറ്റി ഓഫ് കേരള
നല്‍കിയതായി,
17.10.2016-ലെ നക്ഷത്ര
ചിഹ്നമിടാത്ത ചോദ്യം
നമ്പര്‍ 2854-നുള്ള
മറുപടിയില്‍,
വ്യക്തമാക്കിയിട്ടുളള
ഹര്‍ജിയുടെ ഉള്ളടക്കം
എന്താണെന്ന്
പഠിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
ഹര്‍ജിയുടെ കോപ്പി
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കേസില്‍ മെഡിക്കോ
ലീഗല്‍ സൊസൈറ്റി ഓഫ്
കേരളയ്ക്കുവേണ്ടി
കോടതിയില്‍ ഹാജരായ
അഭിഭാഷകന്
ആരായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കേസില്‍ സര്‍ക്കാരിനു
വേണ്ടി ഹാജരായ
അഭിഭാഷകന്
ആരായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
17.10.2016
ലെ നക്ഷത്ര
ചിഹ്നമിടാത്ത ചോദ്യം
നമ്പര്‍ 2854 നുള്ള
മറുപടിയില്‍ മെഡിക്കോ
ലീഗല്‍ സൊസൈറ്റി ഓഫ്
കേരളയുടെ ഹര്‍ജിയില്‍
വൈകുന്നേരം അഞ്ച്
മണിക്കു ശേഷം
പോസ്റ്റ്മോര്‍ട്ടം
ചെയ്യേണ്ടതില്ലായെന്ന്
കോടതി
ഉത്തരവിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കോടതി
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ?
'ഹോം
കോ' മാതൃകയില്‍ അലോപ്പതി
മരുന്ന്
6483.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇംഗ്ലീഷ്
മരുന്നുകള്‍ വ്യാപകമായി
വിറ്റഴിക്കുന്ന
കേരളത്തില്‍ 'ഹോം കോ'
മാതൃകയില്‍ അലോപ്പതി
മരുന്നു നിര്‍മ്മാണം
കാര്യക്ഷമമാക്കി
വിപണിയില്‍ ഇടപെടാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ജീവിതശൈലീരോഗങ്ങള്‍ക്കുള്ള
മരുന്നുകള്‍ ഉള്‍പ്പടെ
പ്രധാനപ്പെട്ട
മരുന്നുകള്‍
നിര്‍മ്മിക്കാനും,
മരുന്നു വിപണിയില്‍
ശക്തമായ സാന്നിധ്യം
ഉറപ്പാക്കാനും
നടപടികള്‍
സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
ഇ-സിഗററ്റ്
6484.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-സിഗററ്റുകള്‍
നിരോധിച്ചിട്ടുണ്ടോ;
(ബി)
ഇവയുടെ
ലഭ്യതയും വില്പനയും
തടയാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
നിരോധനം
ഫലപ്രദമായി
പാലിക്കുന്നുണ്ടോ
എന്നുറപ്പു
വരുത്തുവാന്‍
ഭരണതലത്തില്‍
മോണിറ്ററിംഗ്
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇ-സിഗററ്റുകള്‍
ഉപയോഗിക്കുന്നതിനെതിരായി
ജനങ്ങളെ
ബോധവല്‍ക്കരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സി-മെറ്റ്
നഴ്സിംഗ് കോളേജ് ഹോസ്റ്റല്‍
6485.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പെരിയ
പഞ്ചായത്തിലെ
ആയമ്പാറയില്‍
പ്രവര്‍ത്തിക്കുന്ന
സ്രക്കാര്‍ സി-മെറ്റ്
നഴ്സിംഗ് കോളേജിന്റെ
ഹോസ്റ്റല്‍ കെട്ടിടം
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഹോസ്റ്റല്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സി-മെറ്റിന് സ്വന്തമായി
ഭൂമിയുള്ള വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത സ്ഥലത്ത്
ഹോസ്റ്റല്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
തടസ്സം
വെളിപ്പെടുത്തുമോ?
ഡീ-അഡിക്ഷന്
സെന്ററുകള്‍
6486.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡീ-അഡിക്ഷന്
സെന്ററുകള്‍ ഏതെല്ലാം
ജില്ലകളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലക്കു വേണ്ടി
തിരൂരങ്ങാടി
താലൂക്കാശുപത്രിയില്‍
അനുവദിച്ചിട്ടുളള
ഡീ-അഡിക്ഷന് സെന്റര്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തിരൂരങ്ങാടി
താലൂക്കാശുപത്രിയിലെ
ഡീ-അഡിക്ഷന് സെന്റര്‍
പ്രവര്‍ത്തനം
തുടങ്ങുന്നതിനാവശ്യമായ
സെെക്യാട്രിസ്റ്റ്,
സെെക്കോളജിസ്റ്റ്,
സോഷ്യല്‍ വര്‍ക്കര്‍,
സ്റ്റാഫ് നഴ്സ് എന്നീ
തസ്തികകള്‍
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
സമഗ്ര
ഇ-ഇന്‍ഷ്വറന്‍സ് പദ്ധതി
6487.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ഇ-ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിന്റെ ഏതു വിഭാഗം
വഴിയാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
എത്ര
കോടി രൂപ ഇതിനായി
ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ട്?
എല്ലാ
ജില്ലാ, താലൂക്ക്
ആശുപത്രികളിലും ബ്ലഡ് ബാങ്ക്
.
6488.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ ആശുപത്രികളോട്
അനുബന്ധിച്ചാണ് ബ്ലഡ്
ബാങ്ക്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ജില്ലാ, താലൂക്ക്
ആശുപത്രികളിലും ബ്ലഡ്
ബാങ്ക് സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ ?
ആസിഡ്
ആക്രമണം
6489.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആസിഡ് ആക്രമണം
തടയുന്നതിനും, അവയുടെ
വില്പന, കൈവശം വക്കല്‍
ഇവ
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
നിലവിലുള്ളത്;
(ബി)
ആസിഡ്
ആക്രമണം
നേരിടുന്നവര്‍ക്ക്
കേന്ദ്ര, സംസ്ഥാന,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
എല്ലാ സര്‍ക്കാര്‍
ആശുപത്രികളും, സ്വകാര്യ
ആശുപത്രികളും സൗജന്യ
ചികിത്സ ലഭ്യമാക്കണം
എന്ന ഗവണ്മെന്റ്
ഓര്‍ഡര്‍ (GO (Ms)
454/13) ആരോഗ്യ
കുടുംബക്ഷേമ (എഫ്)
വകുപ്പില്‍ നിന്നും
ഇറങ്ങിയത് ഇപ്പോള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
എങ്കില്‍
പല സ്വകാര്യ
ആശുപത്രികളും ഈ ഉത്തരവ്
നടപ്പിലാക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പാലിക്കാത്ത
സ്വകാര്യ
ആശുപത്രികള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവ് പ്രകാരം സൗജന്യ
ചികിത്സ
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലിക്കേണ്ടത്;
(ഇ)
പ്രസ്തുത
ഉത്തരവ് പ്രകാരം ആസിഡ്
ആക്രമണത്തിന് ഇരയാകുന്ന
വ്യക്തിക്ക് 3
ലക്ഷത്തില്‍
കുറയാതെയുള്ള ചികിത്സാ
സഹായം
ലഭ്യമാക്കുന്നതിന്
വേണ്ട നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
എയര്‍
ആംബുലന്‍സ് പദ്ധതി
6490.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയര്‍
ആംബുലന്‍സ് പദ്ധതി
ഉപേക്ഷിച്ചുവോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
2016
വര്‍ഷത്തില്‍ എത്ര
രോഗികള്‍ക്ക് എയര്‍
ആംബുലന്‍സിന്റെ സേവനം
നല്കാന്
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
ഉപേക്ഷിക്കുകയാണെങ്കില്‍
അടിയന്തര
സാഹചര്യങ്ങളില്‍ ഇതിനു
പകരമായി ഉദ്ദേശിക്കുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
നേത്ര
പരിശോധകരുടെ ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
6491.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജില്ലാ,
താലൂക്ക്
ആശുപത്രികളിലും സാമൂഹ്യ
ആരോഗ്യ കേന്ദ്രങ്ങളിലും
ഉളള നേത്ര പരിശോധകരുടെ
(Opthometrist)
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
കാഴ്ച
വെെകല്യമുള്ള അമ്മമാര്‍ക്ക്
പ്രസവാനന്തര ധനസഹായം
6492.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഴ്ച
വെെകല്യമുള്ള
അമ്മമാര്‍ക്ക്
പ്രസവാനന്തര ധനസഹായം
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എത്ര
കാലത്തേക്കാണ് ധനസഹായം
അനുവദിക്കുന്നത്;
(സി)
പ്രതിമാസം
എന്ത് തുക നല്‍കും;
(ഡി)
ഇൗ
പദ്ധതിക്ക്
കേന്ദ്രസഹായം ലഭ്യമാണോ;
വിശദാംശം നല്‍കുമോ?
മാനസിക
രോഗം മാറിയവരുടെ പുനരധിവാസം
6493.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍
മാനസികാരോഗ്യ
കേന്ദ്രത്തില്‍ രോഗം
മാറിയിട്ടും വീട്ടുകാരോ
ബന്ധുക്കളോ
ഏറ്റെടുക്കാന്‍
തയ്യാറാകാത്തവരുണ്ടോ;
എങ്കിൽ അങ്ങനെ എത്ര
പേരുണ്ട്;
(ബി)
ഇത്തരത്തിലുള്ളവരെ
പുനരധിവസിപ്പിക്കാന്‍
എന്തെങ്കിലും പദ്ധതി
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
രോഗം
മാറിയവരെ വീടുകളില്‍
എത്തിക്കാന്‍ 'കരുണ'
എന്ന സന്നദ്ധ സംഘടന
ശ്രമം നടത്തിയതും
എന്നാല്‍ അവരുടെ
വീട്ടുകാര്‍ അവരെ
ഏറ്റെടുക്കാന്‍
തയ്യാറാകാതിരുന്നതും
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ?
ആശ്വാസ
കിരണം പദ്ധതി
6494.
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി. ഉണ്ണി
,,
കെ. ബാബു
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആശ്വാസ
കിരണം പദ്ധതി
വിപുലീകരിച്ച് അര്‍ഹരായ
കൂടുതല്‍ പേര്‍ക്ക്
ആനുകൂല്യം
ലഭ്യമാക്കാനും തുക
വര്‍ദ്ധിപ്പിക്കാനും
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കാമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
6495.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷിത
ഭക്ഷണം ജനങ്ങള്‍ക്ക്
ഉറപ്പാക്കുന്നതിന്
രൂപീകരിച്ച ഭക്ഷ്യ
സുരക്ഷാ നിയമ
വ്യവസ്ഥകള്‍
സംസ്ഥാനത്ത്
പൂര്‍ണ്ണതോതില്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഏതൊക്കെ വ്യവസ്ഥകളാണ്
ഇനിയും
നടപ്പാക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മായം
ചേര്‍ക്കുന്നതു
സംബന്ധിച്ചോ മറ്റ്
ക്രമക്കേടുകള്‍
സംബന്ധിച്ചോ വിലപ്പെട്ട
വിവരങ്ങള്‍
കൈമാറുന്നവര്‍ക്ക്
പാരിതോഷികം നല്കുന്ന
വ്യവസ്ഥ നിലവിലുണ്ടോ;
എങ്കില്‍
ആര്‍ക്കെങ്കിലും
പാരിതോഷികം
നല്‍കിയിട്ടുണ്ടോ എന്ന
വിവരം
വെളിപ്പെടുത്തുമോ?
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ് ആശുപത്രി
6496.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ പുതിയ
ഒ.പി. ബ്ലോക്ക്
നിര്‍മ്മാണം ഏതു ഘട്ടം
വരെയായ,;
നിര്‍മ്മാണച്ചിലവ്
എത്ര, എന്ന്
നിര്‍മ്മാണം ആരംഭിച്ചു
എന്നിവ വിശദമാക്കുമോ;
(ബി)
നിര്‍മ്മാണം
വൈകാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
തടസ്സങ്ങള്‍ മാറ്റി
നിര്‍മ്മാണം
പുനരാരംഭിച്ചുവോ എന്നും
ആയതിന്റെ നിര്‍മ്മാണം
എന്ന്
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ;
(സി)
എന്തൊക്കെ
സംവിധാനങ്ങളാണ് പുതിയ
ഒ.പി. ബ്ലാക്കില്‍
വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന് വിശദമാക്കുമോ?
ആരോഗ്യ
ഇൻഷുറൻസ് പദ്ധതി
6497.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ ഇൻഷുറൻസ്
പദ്ധതിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
യഥാസമയം
ആവശ്യമായ ഫണ്ട്
ലഭ്യമാക്കാത്തതാണ്
പദ്ധതി
പ്രവര്‍ത്തനത്തിന്
തടസ്സമാകുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
വിഘാതമായി നില്ക്കുന്ന
മറ്റുഘടകങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രശ്നങ്ങള്‍
പരിഹരിച്ച് പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
സംവിധാനം മെച്ചപ്പെടുത്താനും
സൗജന്യ ചികിത്സ
ഉറപ്പുവരുത്തുവാനും നടപടി
6498.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ സംവിധാനം
മെച്ചപ്പെടുത്താനും
സൗജന്യ ചികിത്സ
ഉറപ്പുവരുത്തുവാനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ:
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
ആര്.എസ്.ബി.വൈ.
പ്രകാരം കിടത്തി
ചികിത്സയ്ക്ക് എത്ര തുക
ലഭിയ്ക്കുന്നുവെന്നും
ആയത് ലഭിക്കുവാനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
ഇതിനായി മുന്‍
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും എത്ര തുക
ലഭിച്ചു; എത്ര
പേര്‍ക്ക് സഹായം
ലഭ്യമാക്കി; എത്ര തുക
ചെലവായി; വിശദാംശം
വെളിപ്പെടുത്താമോ;
(സി)
എ.പി.എല്‍./ബി.പി.എല്‍.
വിഭാഗങ്ങള്‍ക്കായി
നിലവിലുള്ള ചികിത്സാ
ധനസഹായ പദ്ധതികള്‍
ഏതെല്ലാം; പ്രസ്തുത
പദ്ധതികള്‍
ഓരോന്നിന്റെയും
വ്യവസ്ഥകള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ;
(ഡി)
പൂര്‍ണ്ണ
സൗജന്യ ചികിത്സ
ഉറപ്പാക്കാനായി എല്ലാ
ചികിത്സ ധനസഹായ
പദ്ധതികളെയും ആരോഗ്യ
വകുപ്പിന് കീഴില്‍
തന്നെ ഒരു "പൊതു ആരോഗ്യ
സഹായ സംവിധാന പദ്ധതി"
യാക്കി മാറ്റുന്ന
കാര്യം പരിഗണിക്കാമോ;
ഇതിനായി അടിയന്തിര
നടപടി സ്വീകരിക്കാമോ?
ഫിസിയോ
തെറാപ്പി,ഓക്കുപ്പേഷണല്‍
തെറാപ്പി കോഴ്സുകള്‍ക്ക്
പ്രത്യേക കൗണ്‍സില്‍
6499.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫിസിയോ തെറാപ്പി
ഓക്കുപ്പേഷണല്‍
തെറാപ്പി
കോഴ്സുകള്‍ക്ക്
പ്രത്യേക കൗണ്‍സില്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
ഇക്കാര്യത്തില്‍
അഭിപ്രായം
വ്യക്തമാക്കാമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
നിന്നും ഈ കോഴ്സുകള്‍
പാസ്സായി വരുന്ന
കുട്ടികള്‍ക്ക്
സംസ്ഥാനത്ത്
രജിസ്ട്രേഷന്
നടത്തുന്നതിനും
ചികിത്സാ രീതികള്‍
നടപ്പില്‍
വരുത്തുന്നതിനും വ്യാജ
ചികിത്സാ രീതികള്‍
തടയുന്നതിനും
കൗണ്‍സില്‍ എന്ന ആശയം
അത്യന്താപേക്ഷിതമാണ്
എന്ന കാര്യം
പരിശോധിക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
ഉണ്ടായിരിക്കുന്ന
അനിശ്ചിതത്വം വകുപ്പു
തലത്തില്‍
പരിശോധിക്കുവാന്‍ എന്തു
നടപടിയാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ആരോഗ്യ
വകുപ്പിന് കീഴിലെ നിയമനങ്ങള്‍
6500.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
ഭരണകാലത്ത് ആരോഗ്യ
വകുപ്പിന് കീഴിലും
അനുബന്ധ
സ്ഥാപനങ്ങള്‍ക്ക്
കീഴിലും പി.എസ്.സി
വഴിയല്ലാതെ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട് എന്ന്
വിഭാഗം തിരിച്ച്
വിശദമാക്കാമോ; ഇപ്രകാരം
നിയമനം നടന്നതിന്റെ
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ;
കോഴിക്കോട് ജില്ലയില്‍
ഇപ്രകാരം
നിയമിക്കപ്പെട്ടവരുടെ
പേര് വിവരം, വിലാസം
എന്നിവ വിശദമാക്കാമോ;
(ബി)
ആരോഗ്യ
വകുപ്പ് നിയമനങ്ങളില്‍
മുന്‍ സര്‍ക്കാര്‍
ഇടപെടലുകള്‍
നടത്തിയതിനാല്‍ വയനാട്
ഡി.എം.ഒ ആയിരുന്ന ഡോ.
പി.വി.ശശിധരന്
ആത്മഹത്യ ചെയ്തതതായുളള
ആക്ഷേപം
ശ്രദ്ധയിലുണ്ടോ;
(സി)
ഡോ.പി.വി
ശശിധരന് ആത്മഹത്യ
ചെയ്യാനിടയായ സംഭവം
ഗൗരവത്തില്‍
അന്വേഷിക്കുന്നതിനും
മുന്‍ സര്‍ക്കാരിന്റെ
ഭരണകാലയളവില്‍ ആരോഗ്യ
വകുപ്പില്‍
നടന്നിട്ടുള്ള ക്രമരഹിത
നിയമനങ്ങള്‍,
നടപടികള്‍, അവിഹിത
ഇടപെടലുകള്‍ എന്നിവ
സംബന്ധിച്ചെല്ലാം
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കുന്നതിന്
നടപടികള്‍
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
റേഡിയോ
ഗ്രാഫറുടെ തസ്തിക
സൃഷ്ടിക്കുന്നതിനുള്ള നടപടി
6501.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയില്‍
റേഡിയോ ഗ്രാഫറുടെ
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
സ്കാനിംഗ് മെഷീനുകളും,
സ്കാനിംഗ്
സംവിധാനങ്ങളും ഉള്ള
താലൂക്കാശുപത്രികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്കാനിംഗ്
മെഷീനുകള്‍ ഉള്ളതും,
റേഡിയോ ഗ്രാഫര്‍
തസ്തികകള്‍
നിലവിലില്ലാത്തതുമായ
താലൂക്കാശുപത്രികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
വകുപ്പിലെ മാനവശേഷി
6502.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ മാനവശേഷി
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍ ചികിത്സ
തേടുന്ന രോഗികളുടെ
എണ്ണത്തിന്
ആനുപാതികമായി
ഡോക്ടര്‍മാരുടെയും,
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
പദവി
ഉയര്‍ത്തപ്പെട്ട
ആശുപത്രികളില്‍
ആവശ്യമായ തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
വകുപ്പില്‍ ഒഴിവുള്ള
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തികകള്‍
6503.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍ 200
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി പ്രമോഷന്
വഴി നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-I ന്റെ അന്തര്‍
ജില്ലാ സ്ഥലം മാറ്റം
നടക്കാതിരിക്കുന്നതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
മേഖലയില്‍ ആര്.സി.സി.
മാതൃകയില്‍ ആശുപത്രി
6504.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലബാര്‍ മേഖലയില്‍
ആര്.സി.സി. മാതൃകയില്‍
ഒരു ആശുപത്രി
സ്ഥാപിക്കേണ്ടതിന്റെ
ആവശ്യകത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യം
നിറവേറ്റുന്നതിലേക്കായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ
?
സംസ്ഥാന
മെന്റല്‍ ഹെല്‍ത്ത്
അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
6505.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മെന്റല്‍ ഹെല്‍ത്ത്
അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്
അനുസൃതമായിട്ടുളള
പ്രവര്‍ത്തനമാണോ
അതോറിറ്റി
നടത്തുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
മദ്യവും മയക്കുമരുന്നും
ഉപയോഗിക്കുന്നതുമൂലം
മനോരോഗികളാകുന്ന
ആളുകളുടെ എണ്ണത്തില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പഠനത്തിന്‍െറ
വിശദാംശം
ലഭ്യമാക്കുമോ?
കൃത്രിമ
പാലുത്പാദനം
6506.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമ പാലുത്പാദനം
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരം
പാലിന്റെ ഗുണമേന്മ
സംബന്ധിച്ച്
ഉപഭോക്താക്കളെ
അറിയിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
ഉത്പന്നങ്ങളില്‍ ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
കാരണമായേക്കാവുന്ന
ഘടകങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
ഡന്റല്‍
അസ്സിസ്റ്റന്റ് സര്ജന്/
ഡന്റല്‍ ജൂനിയര്‍
കണ്‍സള്‍ട്ടന്റ് തസ്തികകൾ
6507.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡന്റല്‍
അസ്സിസ്റ്റന്റ്
സര്ജന്, ഡന്റല്‍
ജൂനിയര്‍
കണ്‍സള്‍ട്ടന്റ് എന്നീ
തസ്തികകളിൽ എത്ര
ഒഴിവുകളുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വിശദീകരിക്കുമോ;
(സി)
വിരമിക്കല്‍
പ്രായം
ദീര്‍ഘിപ്പിക്കുന്നതിനു
സമാനമായി സൂപ്പര്‍
ന്യൂമറി പോസ്റ്റ്
പരിഗണിച്ച് നിയമനം
നടത്തുവാന്‍ ശിപാര്‍ശ
ചെയ്യുമോ?
ചെറുകിട
കുപ്പിവെള്ളത്തിന്‍െറ
നിര്‍മ്മാണ - വിതരണ യൂണിറ്റ്
6508.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
കുപ്പിവെള്ളത്തിന്‍െറ
(കുടിവെള്ളം)
നിര്‍മ്മാണ-വിതരണ
യൂണിറ്റ്
സ്ഥാപിക്കുന്നതിനായി
ആരോഗ്യ വകുപ്പിന്റെ
എന്തെല്ലാം അനുമതികളാണ്
ലഭ്യമാക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിന്റെ അനുമതികള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
വ്യക്തമാക്കുമോ?
പ്രെെമറി
ഹെല്‍ത്ത് സെന്ററിനെ
കുടുംബാരോഗ്യകേന്ദ്രമാക്കി
ഉയര്‍ത്താന്‍ പദ്ധതി
6509.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഒാരോ
നിയോജക മണ്ഡലത്തിലും
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തപ്പെടുന്ന
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
പുതിയതായി ലഭിക്കുന്നത്
എന്ന് വിശദമാക്കുമോ?
അക്കേഷ്യ
മരങ്ങള്‍ക്ക് പകരം
ഫലവൃക്ഷങ്ങള്‍ നട്ടു
വളര്‍ത്തുന്നതിന് നടപടി
6510.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ മെഡിക്കല്‍
കോളേജുകളുടെ
കാമ്പസുകളില്‍ ഇപ്പോഴും
അക്കേഷ്യ മരങ്ങള്‍
വളരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അക്കേഷ്യ
മരങ്ങള്‍ വന്‍തോതില്‍
ജലം
വലിച്ചെടുക്കുന്നതും
ആസ്ത്മ പോലുള്ള അലര്‍ജി
രോഗങ്ങള്‍ക്ക്
കാരണമാകുമെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിദ്യാര്‍ത്ഥികള്‍ക്കും
അദ്ധ്യാപകര്‍ക്കും
ആരോഗ്യപ്രശ്നങ്ങള്‍ക്ക്
ഇത് കാരണമാകുന്ന
സാഹചര്യം
പരിശോധിക്കുമോ;
(ഡി)
അക്കേഷ്യ
മരങ്ങള്‍ക്ക് പകരം
ഫലവൃക്ഷങ്ങള്‍
മെഡിക്കല്‍ കോളേജ്
കാമ്പസുകളില്‍ നട്ടു
വളര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വകാര്യ
ക്ലീനിക്കല്‍ ലാബുകള്‍
സ്കാന്‍ സെന്ററുകള്‍
എന്നിവയില്‍ അനാവശ്യ
പരിശോധനകളും അമിത ചാര്‍ജ്ജും
6511.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില സ്വകാര്യ
ക്ലിനിക്കല്‍ ലാബുകള്‍/
സ്കാന്‍ സെന്ററുകള്‍
എന്നിവയില്‍ അനാവശ്യ
പരിശോധനകളും അമിത
ചാര്‍ജ്ജും ഇൗടാക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
പരിശോധനകള്‍ക്ക്
സര്‍ക്കാര്‍ നിരക്കും,
ജീവനക്കാരുടെ
യോഗ്യതയും
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇല്ലെങ്കിൽ
പരിശോധനകള്‍ക്കുള്ള
ചാർജും ജീവനക്കാരുടെ
യോഗ്യതയും
നിശ്ചയിക്കുന്നതിനും
ആയത് വ്യക്തമായി
കാണുന്നവിധം
പ്രദര്‍ശിപ്പിക്കുന്നതിനും
അതിൽ വീഴ്ചവരുത്തുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
ആവശ്യമായ നിയമപരമായ
നടപടികള്‍
സ്വീകരിക്കുമോ?
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളെ ഫാമിലി
ഹെല്‍ത്ത് സെന്ററുകളായി
ഉയര്‍ത്താന്‍ നടപടി
6512.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
നിയോജകമണ്ഡലത്തിലെയും
ഒരോ
പ്രാഥമികാരോഗ്യകേന്ദ്രത്തെ
ഫാമിലി ഹെല്‍ത്ത്
സെന്ററായി ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഫാമിലി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തുന്നതിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നത്;
വിശദാംശം നല്‍കുമോ;
(സി)
ഫാമിലി ഹെല്‍ത്ത്
സെന്ററില്‍ കിടത്തി
ചികിത്സ സൗകര്യം
ഏര്‍പ്പെടുത്തുമോ;
ആവശ്യമായ
ഡോക്ടര്‍മാര്‍, മറ്റു
ജീവനക്കാര്‍ എന്നിവരുടെ
തസ്തികകള്‍
അനുവദിക്കുമോ?
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
6513.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നേത്രദാനത്തില്‍
ഗണ്യമായ
പുരോഗതിയുണ്ടായാല്‍
അന്ധരുടെ എണ്ണം
കുറയ്കാന്‍ കഴിയുമെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)
എങ്കില്‍
മരണാനന്തരമുള്ള
നേത്രദാനം
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവശ്യമായ ബോധവല്‍ക്കരണം
നടത്തുമോ;
വ്യക്തമാക്കുമോ;
(സി)
പൂര്‍ണ്ണമായി
ചികിത്സിച്ചു
ഭേദമാക്കാന്‍ കഴിയാത്ത
രക്തജന്യ രോഗങ്ങള്‍ക്ക്
രക്തമൂലകോശദാനവും
മജ്ജമാറ്റി
വയ്ക്കലുമാണ്
പ്രതിവിധിയെന്നതിനാല്,
സംസ്ഥാനത്ത്
മൂലകോശദാതാക്കളുടെ ഒരു
രജിസ്ട്രി
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പൂക്കോട്
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍
കിടത്തി ചികിത്സ
6514.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഗുരുവായൂര്‍
നഗരസഭാ പ്രദേശത്ത്
വരുന്ന പൂക്കോട്
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍ കിടത്തി
ചികിത്സ
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ചാവക്കാട്
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
6515.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദ്ദേശത്തെ
മത്സ്യതൊഴിലാളികള്‍
ഉള്‍പ്പെടെ
നൂറുകണക്കിന് രോഗികൾ
ദിനംപ്രതി
ചികിത്സയ്ക്കായി
എത്തുന്ന ചാവക്കാട്
ഗവണ്മെന്റ് താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ മതിയായ
ജീവനക്കാരും
ഡോക്ടര്‍മാരും
ഇല്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
കൂടുതല്‍ തസ്തിക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
1960ലെ
സ്റ്റാഫ് പാറ്റേണ്‍
കാലോചിതമായി
പരിഷ്ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
6516.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡയാലിസിസ്
ചെയ്തുവരുന്ന
രോഗികള്‍ക്ക്
മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെയുളള
സര്‍ക്കാര്‍
ആശുപത്രികളുടെ
പരിമിതിമൂലം മൂന്നോ
നാലോ തവണ ഡയാലിസിസ്
ചെയ്തശേഷം സ്വകാര്യ
ആശുപത്രികളിലേക്ക്
മാറേണ്ടി വരുന്ന
സാഹചര്യം നിലവിലുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രധാനപ്പെട്ട
എല്ലാ സര്‍ക്കാര്‍
ആശുപത്രികളിലും
ഡയാലിസിസ് യൂണിറ്റുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
സ്വകാര്യ
ആശുപത്രികളില്‍
ഡയാലിസിസ് നടത്തുന്ന
നിര്‍ദ്ധനരായ രോഗികളുടെ
ചികിത്സാചെലവ്
സര്‍ക്കാര്‍
വഹിക്കുന്നതിന് നടപടി
എടുക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഡയാലിസിസ്
സൊസൈറ്റിക്ക് മരുന്നുകള്‍
6517.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
LSGD-DD2/296/2015
തീയതി 1.8.15 എന്ന
കത്ത് പ്രകാരം ഓപ്പണ്‍
ടെണ്ടര്‍ വഴിയോ,
സപ്ലൈക്കോ മെഡിക്കല്‍
സ്റ്റോറുകള്‍ വഴിയോ
മരുന്നുകള്‍
വാങ്ങുന്നതിനും
,പ്രസ്തുത മരുന്നുകള്‍
കുണ്ടോട്ടി സാമൂഹിക
ആരോഗ്യ കേന്ദ്രം
ആസ്ഥാനമായി
പ്രവര്‍ത്തിച്ചുവരുന്ന
ഡയാലിസിസ് സൊസൈറ്റിക്ക്
കൈമാറുന്നതിനും,
കുണ്ടോട്ടി സാമൂഹിക
ആരോഗ്യ കേന്ദ്രം
മെഡിക്കല്‍ ഓഫീസറെ
സര്‍ക്കാര്‍
ചുമതലപ്പെടുത്തുകയുണ്ടോയോ;
(ബി)
എങ്കില്‍
പ്രസ്തുത കത്തിന്റെ
അടിസ്ഥാനത്തില്‍
നാളിതുവരെ എത്ര രൂപയുടെ
മരുന്നുകള്‍ മെഡിക്കല്‍
ഓഫീസര്‍
വാങ്ങി,ഡയാലിസിസ്
സൊസൈറ്റിക്ക്
കൈമാറിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
(സി)
ഇല്ലെങ്കില്‍
മരുന്നുകള്‍
വാങ്ങാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
നിര്‍ധനരായ
വൃക്കരോഗികള്‍ക്ക്
സൗജന്യമായി ലഭിക്കേണ്ട
മരുന്നുകള്‍ ലഭിക്കാതെ
പോയ
സാഹചര്യത്തെക്കുറിച്ച്
അന്വേഷിച്ച്,
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
എലിഞ്ഞിപ്ര
സി.എച്ച്.സി.യില്‍ ആവശ്യമായ
സൗകര്യങ്ങള്‍
6518.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടശ്ശേരി
പഞ്ചായത്തിലെ
എലിഞ്ഞിപ്ര
പി.എച്ച്.സി. ,
സി.എച്ച്.സി യായി
ഉയര്‍ത്തപ്പെട്ടെങ്കിലും
അതിനനുസൃതമായി കൂടുതല്‍
സ്റ്റാഫുകളോ,
സൗകര്യങ്ങളോ
ഏര്‍പ്പെടുത്താത്തതുമൂലം
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എലിഞ്ഞിപ്ര
സി.എച്ച്.സി.യില്‍
ആവശ്യമായ സൗകര്യങ്ങളും,
ഡോക്ടര്‍മാര്‍,
സ്റ്റാഫുകള്‍ എന്നിവരെ
നിയമിക്കുന്നതിനുമുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ജൈവകൃഷിയും
ജൈവഭക്ഷണ ശാലയും
നടപ്പിലാക്കുവാന്‍ നടപടി
6519.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ജൈവഭക്ഷണ
ശാല' എന്ന ആശയം
സംസ്ഥാനത്ത്
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഒരു
ജില്ലയില്‍ ഒരു
ഭക്ഷണശാലയെങ്കിലും
ഇപ്രകാരം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ആശുപത്രികളിലും
ഹെല്‍ത്ത്
സെന്ററുകളിലും
ജൈവകൃഷിയുടെ ആവശ്യകത
വെളിപ്പെടുത്തുന്ന
പോസ്റ്ററുകള്‍
പതിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
രോഗം
വരാതെ
പ്രതിരോധിക്കാവുന്ന
ജൈവഇലക്കറികളും ജൈവ
പച്ചക്കറികളും
ഉപയോഗിക്കുന്നതിന്
ആവശ്യമായ ബോധവല്‍ക്കരണം
ആരോഗ്യവകുപ്പ്
നടത്തുമോ;
(ഇ)
'ജൈവ
ഭക്ഷണം'
ഉപയോഗിക്കുന്നതു
സംബന്ധിച്ച് ഒരു
ക്യാമ്പയിന്
ആരോഗ്യവകുപ്പ്
നടത്തുമോ?
ഡിജിറ്റല്‍
ഹെല്‍ത്ത് ഡേറ്റ
6520.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളിതുവരെ ആകെയുള്ള
കുടുംബങ്ങളുടെ
ഡിജിറ്റല്‍ ഹെല്‍ത്ത്
ഡേറ്റ
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഹെല്‍ത്ത്
ഡേറ്റാ
തയ്യാറാക്കിയിട്ടില്ലെങ്കില്‍
തയ്യാറാക്കാന്‍ എന്ത്
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
തലത്തില്‍ വിവിധ
വിഭാഗങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ഡോക്ടര്‍മാര്‍,
മറ്റു ജീവനക്കാര്‍
നിലവിലുണ്ട് എന്നും
എത്ര പേരുടെ സേവനം കൂടി
ആവശ്യമുണ്ട് എന്നും
വിഭാഗം തിരിച്ച്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണം
6521.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ ഇതുവരെ
ചെയ്ത നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ചെലവഴിച്ച തുക
എത്രയാണെന്നും പ്രസ്തുത
തുക
സമാഹരിച്ചതെങ്ങനെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
കൈവശമുള്ള
ഫണ്ട്, ഇപ്പോള്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
പര്യാപ്തമാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
നടന്നുവരുന്ന
നിര്‍മ്മാണം
പൂര്‍ത്തിയായാല്‍
രണ്ടാം ഘട്ട
നിര്‍മ്മാണത്തിന് ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
കാസര്‍ഗോഡ്
മെഡിക്കല്‍ കോളേജിന്റെ
മൊത്തം നിര്‍മ്മാണ
ചെലവ് എത്രയാണെന്നും ഈ
തുക എങ്ങനെയാണ്
സമാഹരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
മെഡിക്കല്‍
കോളേജുകളിലെ ഡോക്ടര്‍മാരുടെ
പ്രൈവറ്റ് പ്രാക്ടീസ് നിരോധനം
6522.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിലെ
ഡോക്ടര്‍മാരുടെ
പ്രൈവറ്റ് പ്രാക്ടീസ്
കര്‍ശനമായി
നിരോധിച്ചിടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഡോക്ടര്‍മാര്‍
പ്രൈവറ്റ് പ്രാക്ടീസ്
നടത്തുന്നതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രൈവറ്റ്
പ്രാക്ടീസ് കര്‍ശനമായി
തടയുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം?
മെഡിക്കല്‍
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം
6523.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡോക്ടര്‍മാരും, മറ്റ്
മെഡിക്കല്‍
ഉദ്യോഗസ്ഥരും സ്ഥലം
മാറിപ്പോകുമ്പോള്‍ പകരം
ആള് വരാന്‍ താമസം
വരുന്നതു മൂലം രോഗികള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
ഇത് പരിഹരിക്കുവാനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ആയുര്‍വ്വേദ
മര്‍മ്മ വിഭാഗത്തെ
ശക്തിപ്പെടുത്തുവാന്‍ നടപടി
6524.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയുര്‍വ്വേദ
ചികിത്സ തേടിയെത്തുന്ന
രോഗികളില്‍ ഏറെയും
മര്‍മ്മ ചികിത്സാ
വിഭാഗത്തിലായിട്ടും,
മര്മ്മവിഭാഗ
മെഡിക്കല്‍ ഓഫീസറുടെ 16
തസ്തികകള്‍ മാത്രമേ
സംസ്ഥാനത്താകെയുള്ളൂ
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ
(ബി)
ഇതു
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് മന്ത്രിക്ക്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
കേരളത്തിലെ
ഏക മര്‍മ്മ
ആശുപത്രിയില്‍
രോഗികള്‍ക്ക്
ആനുപാതികമായി
മര്മ്മവിഭാഗം
ഡോക്ടര്‍മാര്‍
ഇല്ലാത്തതുകാരണം
ചികിത്സതേടിയെത്തുന്നവര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഡോക്ടര്‍മാരുടെ
കൂടുതല്‍ തസ്തിക
സൃഷ്ടിക്കുമോ;
(ഡി)
കേരളത്തിലെ
20 ബഡ്ഡില്‍ കൂടുതലുള്ള
ആയുര്‍വ്വേദ
ആശുപത്രികളില്‍,
അലോപ്പതി
ആശുപത്രികളിലെപ്പോലെ 2
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരെയെങ്കിലും
നിയോഗിക്കുകയും മര്‍മ്മ
വിഭാഗത്തെ
ശക്തിപ്പെടുത്തുകയും
ചെയ്യുമോ?
ഫോറന്‍സിക്
സര്‍ജറി വിഭാഗത്തിലെ
തസ്തികകള്‍
6525.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ഫോറന്‍സിക് സര്‍ജറി
വിഭാഗത്തില്‍
നിലവിലുള്ള
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
വിഭാഗക്കാരുടേയും മറ്റു
ജീവനക്കാരുടെയും
തസ്തികകളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍ ഇപ്പോള്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളില്‍
ഗവേഷണത്തിന് സൗകര്യങ്ങള്‍
6526.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
ഗവേഷണത്തിന് എന്തൊക്കെ
സൗകര്യങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഗവേഷണത്തിന്
ബഡ്ജറ്റില്‍ പ്രത്യേക
തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഗവേഷണത്തിന്റെ ഫലമായി
എന്തെങ്കിലും പുതിയ
കണ്ടുപിടിത്തങ്ങള്‍
കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനുള്ളില്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ക്യാന്‍സര്‍,
കിഡ്നി രോഗികള്‍ക്ക് ധനസഹായം
6527.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍-കിഡ്നി
രോഗികള്‍ക്ക് വിവിധ
പദ്ധതികളിലൂടെ നല്കി
വരുന്ന ധനസഹായം
കാലതാമസം കൂടാതെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ;
(ബി)
ക്യാന്‍സര്‍-കിഡ്നി
രോഗികള്‍ക്ക് നല്കി
വരുന്ന പെന്ഷന് 1000
രൂപയില്‍ നിന്നും
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മലബാര്‍
മേഖലയില്‍
പ്രത്യേകിച്ച് മലപ്പുറം
ജില്ലയില്‍
ക്യാന്‍സര്‍-കിഡ്നി
രോഗികള്‍ ക്രമാതീതമായി
വര്‍ദ്ധിക്കുന്നതിന്റെ
കാരണം കണ്ടെത്തുന്നതിന്
വിദഗ്ധ സമിതിയെ
നിയോഗിക്കാമോ;
(ഡി)
ക്യാന്‍സര്‍-കിഡ്നിരോഗികളുടെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ജനങ്ങള്‍ക്ക്
നല്ല ഭക്ഷണവും നല്ല
സാധനങ്ങളും ലഭ്യമാക്കുവാന്‍
നടപടി
6528.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങള്‍ക്ക്
ഹോട്ടലുകളില്‍ നല്ല
ഭക്ഷണവും
മാര്‍ക്കറ്റില്‍ നല്ല
സാധനങ്ങളും
ലഭ്യമാക്കുവാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ആരോഗ്യവകുപ്പിന്
ലഭിക്കുന്ന
പരാതികളിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ഇപ്രകാരം
പരിശോധിക്കാനുള്ള
പ്രത്യേക സയന്റിഫിക്ക്
ലാബ് ജില്ലകളില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാഞ്ഞിരംകുളം
മര്‍മ്മ ആയുര്‍വ്വേദ ആശുപത്രി
6529.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പത്ത് കിടക്കകളുള്ള
കാഞ്ഞിരംകുളം മര്‍മ്മ
ആയുര്‍വ്വേദ ആശുപത്രി
നൂറ് കിടക്കകളുള്ള
മര്മ്മാശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
ആയതിലേക്കുള്ള നടപടി
തുടങ്ങിയിട്ടുണ്ടോ; ഈ
നിലവാരത്തിലുള്ള
ആശുപത്രിയ്ക്ക് വേണ്ട
മര്‍മ്മ മെഡിക്കല്‍
ആഫീസര്‍ തസ്തികകള്‍
പുതുതായി
സൃഷ്ടിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കാഞ്ഞിരംകുളം
ആയുര്‍വ്വേദ
ആശുപത്രിയില്‍
സ്പോര്‍ട്ട്സ്
മെഡിസിന് (Sports
Medicine )വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
കായിക താരങ്ങള്‍ക്ക്
വിദഗ്ദ്ധ ചികിത്സ
ലഭ്യമാക്കുന്നതിന്
സ്പോര്‍ട്ട്സ്
മെഡിസിന് മെഡിക്കല്‍
ഓഫീസര്‍ (Sports
Medicine Medical
Officer)തസ്തികയുടെ
യോഗ്യത എം.ഡി (MD
)മര്‍മ്മ അല്ലെങ്കില്‍
ശല്യതന്ത്രം ആയി
നിജപ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ; ഈ
വിഷയത്തില്‍
സ്വീകരിക്കുന്ന നടപടി
വിശദമാക്കുമോ;
(സി)
ഗവ.
ആയുര്‍വേദ മര്‍മ്മ
ആശുപത്രി, കാഞ്ഞിരംകുളം
മര്‍മ്മ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടായി
വിജ്ഞാപനം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കോഴിക്കോട്
സര്‍ക്കാര്‍ മാനസികാരോഗ്യ
കേന്ദ്രത്തിലെ ഭക്ഷണ ക്രമം
6530.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കുതിരവട്ടത്തുളള
സര്‍ക്കാര്‍
മാനസികാരോഗ്യ
കേന്ദ്രത്തില്‍
രോഗികള്‍ക്ക് ദിവസം
എത്ര നേരം ഭക്ഷണം
നല്‍കുന്നുണ്ടെന്നും അവ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭക്ഷണ ക്രമം ഏതു കാലം
മുതല്‍ ഉളളതാണ്; ഇത്
കാലോചിതമായി
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഹോസ്പിറ്റലില്‍
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ നടത്താന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഏങ്ങണ്ടിയൂര്‍
പ്രാഥമിക ആരോഗ്യ കേന്ദ്രം
6531.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഏങ്ങണ്ടിയൂര്‍
ഗ്രാമപഞ്ചായത്തിലെ
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തില്‍ രോഗികളെ
കിടത്തി
ചികിത്സിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആശുപത്രിയില്‍
പുതിയ കെട്ടിട നിര്‍മ്മാണം
6532.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടര്‍
ആശുപത്രിയില്‍
അനുവദിച്ച ട്രോമാ
കെയര്‍ യൂണിറ്റിന്
പുതിയ കെട്ടിട
ബ്ലോക്കും കൊരട്ടി
ഗാന്ധി നഗര്‍
ത്വഗ്രോഗാശുപത്രിയിലെ
ചിതറിക്കിടക്കുന്ന
കെട്ടിടങ്ങളെ ഒരു
കെട്ടിട സമുച്ചയത്തിനു
കീഴിലാക്കുന്നതിനായി
പുതിയ കെട്ടിടവും
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
വിശദമായ റിപ്പോര്‍ട്ടും
എസ്റ്റിമേറ്റുകളും
സഹിതമുള്ള അപേക്ഷകളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
താലൂക്ക് ആശുപത്രിയില്‍
കൂടുതല്‍ ഡോക്ടര്‍മാരെയും
അനുബന്ധ ജീവനക്കാരെയും
നിയമിക്കുന്നതിന് നടപടി
6533.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ
ഇപ്പോഴത്തെ സ്റ്റാഫ്
പാറ്റേണ്‍
ലഭ്യമാക്കുമോ; സ്റ്റാഫ്
പാറ്റേണ്‍
അനുസരിച്ചുള്ള
ജീവനക്കാര്‍ ഇപ്പോള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
എന്‍.എച്ച്.ആര്.എം
സ്മീമില് എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുവെന്നതിന്റെ
കണക്ക് അവരുടെ കാറ്റഗറി
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍ കൂടുതല്‍
ഡോക്ടര്‍മാരെയും
അനുബന്ധ ജീവനക്കാരെയും
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കുമോ?
പ്രമോഷനുകളിലെ
അപാകതകള്‍
6534.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
പബ്ളിക് ഹെല്‍ത്ത്
നഴ്സ് തസ്തികയില്‍
അന്തര്‍ ജില്ലാ
സ്ഥലമാറ്റം വഴി
സീനിയോറിറ്റി നഷ്ടമായി
പ്രമോഷന് അനര്‍ഹരാണെന്ന
വിഷയത്തില്‍
ഡയറക്ടറേറ്റിലും
സര്‍ക്കാരിലും
നിലനില്‍ക്കുന്ന
പരാതികളില്‍ന്മേല്‍
നടപടി സ്വീകരിക്കുമോ;
(ബി)
മുന്‍സര്‍ക്കാര്‍
പ്രസ്തുത തസ്തികയില്‍
നടത്തിയ പ്രമോഷനുകളിലെ
അപാകതകള്‍ കണ്ടെത്തി
അനര്‍ഹരെ ഒഴിവാക്കാനും,
അര്‍ഹരെ
ഉള്‍പ്പെടുത്താനും
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ പ്രമോഷന്
സംബന്ധിച്ച് അപാകതകള്‍
ചൂണ്ടികാട്ടി ബഹു.
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണല്‍ മുന്‍പാകെ
നിലനില്‍ക്കുന്ന
വ്യവഹാരങ്ങള്‍
തീര്പ്പുകല്പിക്കുവാന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ
വകുപ്പിലെ
ജീവനക്കാര്‍ക്കെതിരെയുള്ള
അന്വേഷണം
6535.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ക്കലുമായി
ബന്ധപ്പെട്ട് സംസ്ഥാന
ഭക്ഷ്യസുരക്ഷാ
വകുപ്പിലെ ഏതെങ്കിലും
ജീവനക്കാര്‍ക്കെതിരെ
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരുടെയെല്ലാം പേരിലാണ്
അന്വേഷണം
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
അവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ; അവരുടെ
പേര് വിവരം
വെളിപ്പെടുത്തുമോ;
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
കമ്മീഷണറുടെ
ഉത്തരവിനെതിരെ
ജീവനക്കാരുടെ പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കെ.എച്ച്.ആര്.ഡബ്ല്യു.എസ്
പേവാര്‍ഡ്
6536.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലെ
കെ.എച്ച്.ആര്.ഡബ്ല്യു.എസ്
പേവാര്‍ഡിന്റെ വാടക
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
2011-16
ഗവണ്മെന്റിന്റെ
കാലത്ത് വാടകയിനത്തില്‍
എന്ത് വര്‍ദ്ധനവാണ്
വരുത്തിയത്;
(സി)
പേവാര്‍ഡിന്റെ
വാടകനിരക്കില്‍ ഭീമമായ
വര്‍ദ്ധനവ്
വരുത്തുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ?
തിരുവനന്തപുരം
മാനസികാരോഗ്യ
കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ
6537.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മാനസികാരോഗ്യ
കേന്ദ്രത്തിലെ
ശോചനീയാവസ്ഥയും
അവിടത്തെ ശൗചാലയങ്ങള്‍
പ്രവര്‍ത്തന
രഹിതമാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പ്രവര്‍ത്തന
രഹിതമാകുന്ന
ശൗചാലയങ്ങളെ
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
ശാശ്വതമായ
പരിഹാരമാര്‍ഗ്ഗം
വിശദമാക്കുമോ;
(സി)
പുതിയ
രീതിയിലുള്ള ശൗചാലയം
രൂപകല്‍പ്പന
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
വളരെ
പഴക്കമുള്ള ആശുപത്രി
ലോകോത്തര
നിലവാരത്തിലാക്കുന്നതിന്
വേണ്ടി ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ഹോട്ടലുകളിലും
ബേക്കറികളിലും സൂക്ഷിക്കുന്ന
ഭക്ഷണ പദാര്‍ത്ഥങ്ങള്‍
6538.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകളിലും
ബേക്കറികളിലും മാംസം,
പച്ചക്കറി എന്നിവ പകുതി
പാകം ചെയ്ത്
ഫ്രിഡ്ജില്‍ സൂക്ഷിച്ച്
ആവശ്യത്തിന്
ആഹാരപദാര്‍ത്ഥങ്ങളായി
തയ്യാറാക്കി
നല്‍കുന്നത് ഭക്ഷ്യ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതില്‍ ഭക്ഷ്യ സുരക്ഷാ
കമ്മീഷണര്‍ എടുത്ത
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
മൈനസ്
180 oC-ല്‍
സൂക്ഷിക്കുവാനുള്ള
സംവിധാനം ഇത്തരം
ഹോട്ടലുകളില്‍ വേണമെന്ന
നിയമം
പാലിക്കാത്തവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
ഇപ്പോള്‍
ഹോട്ടലുകളില്‍ മാംസം
സൂക്ഷിക്കുന്നത് ശരിയായ
രീതിയിലല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മാസം സൂക്ഷിക്കേണ്ട
ഫ്രീസറിന്റെ ഘടന
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഹോട്ടലുകളിലും
ബേക്കറികളിലും ഭക്ഷ്യ
വസ്തുക്കള്‍ ശരിയായ
രീതിയില്‍
സൂക്ഷിക്കുവാനുള്ള
നിര്‍ദ്ദേശം നല്‍കാമോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ഇ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
യോജിച്ച് മാലിന്യങ്ങള്‍
കലര്‍ന്നതും പഴകിയതുമായ
ഭക്ഷണ പദാര്‍ത്ഥങ്ങള്‍
പിടിച്ചെടുക്കുവാനുളള
നടപടി സ്വീകരിക്കുമോ;
ഇതു സംബന്ധിച്ച് ഭക്ഷ്യ
സുരക്ഷാ വകുപ്പ്
നടത്തിയ പ്രവര്‍ത്തനം
വിശദമാക്കുമോ?
ആരോഗ്യമേഖലയിലെ
പുതിയ പദ്ധതികള്‍
6539.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയില്‍
എന്തൊക്കെ പുതിയ
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ശിശു
മരണനിരക്കും മാതൃ
മരണനിരക്കും
കുറക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ;
വ്യക്തമാക്കുമോ;
(സി)
ജനങ്ങള്‍ക്ക്
ഏറ്റവും കുറഞ്ഞ
ചെലവില്‍ ഗുണമേന്മയുള്ള
ചികിത്സ
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
പ്രാഥമികാരോഗ്യ
ശ്രംഖല ശക്തിപ്പെടുത്താന്‍
നടപടി
6540.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
സംരക്ഷണത്തിനും, രോഗ
പ്രതിരോധത്തിനും കുറഞ്ഞ
ചെലവില്‍ ഗുണമേന്മയുള്ള
സേവനം ഉറപ്പു
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രാഥമികാരോഗ്യ
ശ്രംഖല
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
എത്ര കാരുണ്യ
ഫാര്‍മസികള്‍
നിലവിലുണ്ടെന്നും,
കൂടുതല്‍
കാരുണ്യഫാര്മസികള്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
ആശുപത്രികളില്‍
പ്രഫഷണല്‍ സോഷ്യല്‍
വര്‍ക്കേഴ്സിന്റെ അഭാവം
6541.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
പ്രഫഷണല്‍ സോഷ്യല്‍
വര്‍ക്കേഴ്സിന്റെ
അഭാവം കാരണം ചികിത്സ
തേടിവരുന്ന രോഗികളും
ആശുപത്രി ജീവനക്കാരും
തമ്മില്‍ കയ്യാങ്കളി
ഉള്‍പ്പെടെയുള്ള
പ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സോഷ്യല്‍
വര്‍ക്കേഴ്സിന്റെ സേവനം
വിദേശ രാജ്യങ്ങളിലും,
സംസ്ഥാനത്തെ പ്രമുഖ
സ്വകാര്യ
ആശുപത്രികളിലും
ഉള്ളതുപോലെ സര്‍ക്കാര്‍
ആശുപത്രികളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇപ്രകാരം
നിയമിക്കുകയാണെങ്കില്‍
താല്കാലികമായോ, കരാര്‍
വ്യവസഥയിലോ
എപ്രകാരമായിരിക്കും
നിയമന നടപടികള്‍
നടക്കുന്നത്;
വിശദമാക്കുമോ?
പാരാമെഡിക്കല്‍
സ്റ്റാഫിന്റെ കുറവ്
6542.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പുണ്ണിത്തുറ
ആയുര്‍വേദ കോളേജില്‍
പാരാമെഡിക്കല്‍
സ്റ്റാഫിന്റെ കുറവ്
കാരണം അനുഭവപ്പെടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ കാരണം
നിശ്ചിത യോഗ്യത
ഇല്ലാത്തവര്‍ ഇവരുടെ
ജോലികള്‍
ചെയ്യേണ്ടിവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയയന്തര നടപടികള്‍
സ്വീകരിക്കുമോ?
രക്തദാനത്തിലൂടെ
എയ്ഡ്സ് ബാധിച്ചവര്‍
6543.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രക്തദാനത്തിലൂടെ
എയ്ഡ്സ്
ബാധിച്ചവരുണ്ടെന്ന
ദേശീയ എയ്ഡ്സ്
നിയന്ത്രണ സംഘടനയുടെ
(നാക്കോ) കണക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പല
രക്തബാങ്കുകളും രക്തം
സ്വീകരിക്കുമ്പോള്‍
പാലിക്കേണ്ട കര്‍ശന
വ്യവസ്ഥകള്‍
പാലിക്കാത്തതാണ് ഈ
സ്ഥിതിവിശേഷം
സൃഷ്ടിക്കുന്നതിന്
ഇടയാക്കിയതെന്ന കാര്യം
സര്‍ക്കാര്‍ ഗൗരവമായി
കാണുന്നുണ്ടോ;
(സി)
സുരക്ഷിത
രക്തദാനം
ഉറപ്പുവരുത്തുന്ന
തരത്തിലുള്ള
അന്താരാഷ്ട്ര
നിലവാരമുള്ള സാങ്കേതിക
വിദ്യകള്‍
ലഭ്യമല്ലാത്തതുകൊണ്ടാണ്
സ്വീകരിക്കുന്ന രക്തം
സുരക്ഷിതമാണെന്ന്
ഉറപ്പുവരുത്താന്‍ പല
രക്തബാങ്കുകള്‍ക്കും
കഴിയാത്തതെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്തെ
അംഗീകൃത
രക്തബാങ്കുകള്‍ക്ക്
ഇത്തരം
സാങ്കേതികവിദ്യകള്‍
ലഭ്യമാകുന്നതിനാവശ്യമായ
സഹായങ്ങള്‍ നല്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യവകുപ്പില്‍
വിവിധ തസ്തികകൾ
6544.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആരോഗ്യവകുപ്പില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ വിവിധ
തസ്തികകളില്‍
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട് എന്നത്
വ്യക്തമാക്കാമോ; അത്
ഏതെല്ലാം
സ്ഥാപനങ്ങളിലാണ് എന്നത്
കൂടി വിശദമാക്കാമോ?
ആരോഗ്യവകുപ്പില്‍
സ്ഥലംമാറ്റത്തിനായി
അപേക്ഷിച്ചവര്‍
6545.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
സ്ഥലംമാറ്റത്തിനായി
ലഭിച്ച എത്ര
അപേക്ഷകളുണ്ട്; തസ്തിക
തിരിച്ച് വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര പേര് നിലവില്‍
മറ്റു ജില്ലകളില്‍
(സ്വന്തം ജില്ലകളില്‍
അല്ലാതെ) ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര പേര് 3
വര്‍ഷത്തിലധികമായി
മറ്റു ജില്ലകളില്‍ ജോലി
ചെയ്യുന്നവരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവര്‍ക്ക്
എന്ന് സ്ഥലം മാറ്റം
നല്കാന്
സാധിക്കുമെന്ന്
അറിയിക്കുമോ?
തൊഴിലാളികള്‍ക്ക്
മെഡിക്കല്‍ കാര്‍ഡ്
6546.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഹോട്ടലുകളിലും
റസ്റ്റൊറന്റുകളിലും
പാചകക്കാര്‍ മുതല്‍
ക്ലീനിംഗ്
തൊഴിലാളികള്‍ വരെ
ഇതരസംസ്ഥാന
തൊഴിലാളികളായി
മാറിയിട്ടുളളതും
ഇവരില്‍ പലരും
വൃത്തിഹീനമായ
പരിതസ്ഥിതിയില്‍
ജീവിക്കുന്നവരും
രോഗികളുമാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തൊഴിലാളികള്‍ക്ക്
മെഡിക്കല്‍ കാര്‍ഡ്
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
ഭക്ഷ്യവസ്തുക്കളില്‍
മായം
6547.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ത്തതുമായി
ബന്ധപ്പെട്ട കഴിഞ്ഞ
നാല് മാസക്കാലയളവില്‍
എത്ര കേസ്സുകള്‍
എടുത്തിട്ടുണ്ട്;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളുടെ പേരിലാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത്;
(സി)
പാക്കറ്റിലാക്കാത്ത
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരപരിശോധനയുടെ
അടിസ്ഥാനത്തില്‍ മായം
ചേര്‍ത്തിട്ടുണ്ടെങ്കില്‍
അതിന് ആരെയാണ്
ശിക്ഷാനടപടിക്ക്
വിധേയമാക്കാറുള്ളത്;
(ഡി)
മായം
ചേര്‍ക്കല്‍
കണ്ടെത്താനും അന്വേഷണം
നടത്താനും ആവശ്യമായ
ജീവനക്കാര്‍ വകുപ്പില്‍
ഉണ്ടോ; വിശദമാക്കാമോ?
ഫിസിയോതെറാപ്പിസ്റ്റുകളുടെ
സേവനം
6548.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫിസിയോതെറാപ്പിസ്റ്റുകളുടെ
സേവനം
പി.എച്ച്.സി.കളിലും
സി.എച്ച്.സി.കളിലും
ലഭ്യമല്ലാത്തത് കാരണം
രോഗികള്‍ ഏറെ
ബുദ്ധിമുട്ടുകള്‍
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
താലൂക്ക് ആശുപത്രി വരെ
മാത്രം ലഭിക്കുന്ന
ഇവരുടെ സേവനം
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലും പ്രെെമറി
ഹെല്‍ത്ത്
സെന്ററുകളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രശ്നപരിഹാരത്തിന്
നാളിതുവരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
അബ്ദുല്‍
മജീദ് കെ.കെ. യുടെ സര്‍വ്വീസ്
സംബന്ധമായ ഫയലുകള്‍
6549.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പുറത്തൂര്‍ സി.എച്ച്.സി
- യില്‍ ഫാര്‍മസിസ്റ്റ്
ആയി ജോലി ചെയ്തിരുന്ന
അബ്ദുല്‍ മജീദ് കെ.കെ.
യുടെ സര്‍വ്വീസ്
സംബന്ധമായ സര്‍ക്കാര്‍
ഫയല്‍ നമ്പര്‍
17682/H2/2015/H&FWD-ന്റെയും
ഹെല്‍ത്ത്
ഡയറക്ടറേറ്റിലെ ഫയല്‍
നമ്പര്‍
EE4/49266/2015-ന്റെയും
നിലവിലെ സ്ഥിതി എന്താണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയലുകളില്‍ തീരുമാനം
ഉണ്ടാകുവാനുഉള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II തസ്തികയിലെ
ഒഴിവുകള്‍
6550.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II തസ്തികയില്‍
നൂറിലധികം ഒഴിവുകള്‍
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
20 ലധികം ഒഴിവുകള്‍
നിലവിലുളള
സാഹചര്യത്തില്‍
പകര്‍ച്ചവ്യാധി
നിയന്ത്രണം
സാധ്യമാകുന്നതെങ്ങനെയെന്ന്
വിശദമാക്കുമോ;
(സി)
ആരോഗ്യവകുപ്പില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II പ്രൊമോഷന്
നല്‍കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രൊമോഷന്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
(ഡി)
പി.എസ്.സി.
റാങ്ക്
ലിസ്റ്റിലുള്ളവരില്‍
നിന്നും ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
കൊണ്ടോട്ടി
മണ്ഡലത്തിലെ മൂന്ന്
പാലിയേറ്റീവ് കെയര്‍
ക്ലിനിക്കുകള്‍ക്ക് വാഹനം
6551.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
മണ്ഡലത്തിലെ മൂന്ന്
പാലിയേറ്റീവ് കെയര്‍
ക്ലിനിക്കുകള്‍ക്ക്,
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച് വാഹനം
വാങ്ങുന്നതിന് തുക
അനുവദിച്ചുകൊണ്ട്
ആരോഗ്യ കുടുംബക്ഷേമ
(എഫ്.ഡബ്ളിയു) വകുപ്പ്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത പാലിയേറ്റീവ്
ക്ലിനിക്കുകള്‍ക്ക്
വാഹനം ലഭ്യമാക്കി
കൊടുക്കേണ്ടത്
ആരാണെന്നും ഇതിന്
ആര്‍ക്കാണ് നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
ധനകാര്യ
വകുപ്പ് പ്രത്യേക
കേസായി പരിഗണിച്ച്
ഉത്തരവിറക്കിയിട്ടും
പാലിയേറ്റീവ്
ക്ലിനിക്കുകള്‍ക്ക്
വാഹനം
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഇ)
ഇത്
സംബന്ധിച്ച് മലപ്പുറം
ഡി,എം.ഒ., ഹെല്‍ത്ത്
ഡയറക്ടറേറ്റ്
എന്നിവിടങ്ങളിലെ
ഫയലില്‍ ആവശ്യമായ
നിര്‍ദ്ദേശം നല്കി
വാഹനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍
6552.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുളള കുടുംബക്ഷേമ
ഉപകേന്ദ്രങ്ങളുടെ എണ്ണം
എത്ര എന്നും ഇതില്‍
എത്ര
ഉപകേന്ദ്രങ്ങള്‍ക്കാണ്
സ്വന്തമായി സ്ഥലവും
കെട്ടിടവും ഉളളത്എന്നും
വ്യക്തമാക്കാമോ;
(ബി)
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിയ്ക്കുന്ന
കുടുംബക്ഷേമ
ഉപകേന്ദ്രങ്ങള്‍ക്ക്
സ്വന്തമായി സ്ഥലവും
കെട്ടിടവും
നിര്‍മ്മിയ്ക്കുന്നതിനുളള
നടപടി
സ്വീകരിയ്ക്കുമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിന്
പദ്ധതി
6553.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
നിയോജകമണ്ഡലത്തിലെ ഒരു
പ്രാഥമികാരോഗ്യ
കേന്ദ്രം കുടുംബാരോഗ്യ
കേന്ദ്രമാക്കുന്ന
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
സൗകര്യങ്ങളും
സേവനങ്ങളുമാണ് പുതുതായി
ഏര്‍പ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന് നടപ്പില്‍
വരുത്താനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്പോട്ട്
അഡ്മിഷന്
T 6554.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ മെറിറ്റ്
അടിസ്ഥാനത്തില്‍
അഡ്മിഷന് നേടിയവരെ
അവര്‍
നിലനിര്‍ത്തിയിട്ടുള്ള
ഹയര്‍ ഓപ്ഷന്
സീറ്റുകളിലേക്ക് നടന്ന
സ്പോട്ട് അഡ്മിഷന്
പരിഗണിക്കാതെ, മെറിറ്റ്
മറികടന്ന് കുറഞ്ഞ
റാങ്ക് ഉള്ളവര്‍ക്ക്
അഡ്മിഷന് നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
പ്രസ്തുത വിഭാഗക്കാരെ
സ്പോട്ട് അഡ്മിഷന്
പരിഗണിക്കാത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രശ്നം പഠിക്കുവാന്‍
ഒരു വിദഗ്ദ്ധ സമിതിയെ
നിയമിക്കുവാനുളള നടപടി
സ്വീകരിക്കുമോ?
സീനിയോരിറ്റി
ലിസ്റ്റ്
6555.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
സ്റ്റാഫ് നേഴ്സ് ഗ്രേഡ്
2 സീനിയോരിറ്റി
ലിസ്റ്റ്
തയ്യാറാക്കിയപ്പോള്‍,
ഡി.എം.ഇ.,
ഡി.എച്ച്.എസ്.
ബൈഫര്ക്കേഷന്റെ
ഭാഗമായി അന്തര്‍ജില്ലാ
സ്ഥലംമാറ്റം നേടിയ
ആയിരത്തില്‍പ്പരം
ജീവനക്കാര്‍ക്കും
ശൂന്യവേതനാവധിയില്‍
വിദേശ ജോലിക്കു പോയ
എണ്‍പത്തിനാലോളം
ജീവനക്കാര്‍ക്കും
സീനിയോരിറ്റി
നിലനിര്‍ത്തി
കൊടുത്തപ്പോള്‍,
മാതാപിതാക്കളെ
സംരക്ഷിക്കുന്നതിനായി
അന്തര്‍ജില്ലാ സ്ഥലം
മാറ്റം വാങ്ങിയ
പത്തില്‍ താഴെ മാത്രം
വരുന്ന ജവാന്റെ
ആശ്രിതര്‍ക്കും,
നിശ്ചിത യോഗ്യതയുടേയും
മാനദണ്ഡങ്ങളുടേയും
അടിസ്ഥാനത്തില്‍ സ്ഥലം
മാറ്റം ലഭിച്ച
പട്ടികജാതി
പട്ടികവര്‍ഗ്ഗ മറ്റു
പിന്നോക്ക
വിഭാഗക്കാര്‍ക്കും
സീനിയോരിറ്റി
നിഷേധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കാലഹരണപ്പെട്ട ഈ
സമ്പ്രദായം
തിരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കേരള
ആരോഗ്യ സര്‍വ്വകലാശാലയില്‍
ഡെപ്യൂട്ടേഷന്
6556.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ആരോഗ്യ
സര്‍വ്വകലാശാലയില്‍
ഡെപ്യൂട്ടേഷന് വ്യവസ്ഥ
പ്രകാരം എത്ര പേര്
ജോലി ചെയ്യുന്നുണ്ട്;
(ബി)
ഇവര്‍
ഏതെല്ലാം തസ്തികകളില്‍
ജോലിചെയ്യുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ആരോഗ്യ
സര്‍വ്വകലാശാലയിലെ
നിയമനം പി. എസ്. സി.
മുഖേനയാക്കാന്‍
ഉദ്ദേശമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
6557.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് സ്വാശ്രയ
മെഡിക്കല്‍ കോളേജുകള്‍
തുടങ്ങുന്നതിന്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
എന്‍.ഒ.സി.
നല്‍കിയിട്ടുളളത്;
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ഡോക്ടറുടെ
വ്യക്തമായ കുറിപ്പ്
ഉണ്ടെങ്കിലും മരുന്നുകള്‍
നല്‍കാത്ത മെഡിക്കല്‍
സ്റ്റോറുകള്‍ക്കെതിരെ നടപടി
6558.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍
സ്റ്റോറുകളില്‍
ഡോക്ടറുടെ വ്യക്തമായ
കുറിപ്പ് ഉണ്ടെങ്കിലും
മരുന്നുകള്‍ നല്‍കാത്ത
മെഡിക്കല്‍
സ്റ്റോറുകള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ബി)
ഡോക്ടര്‍മാര്‍
വ്യക്തമായ കുറിപ്പ്
നല്കിയാലും
മരുന്നുകള്‍ നല്‍കാത്ത
സ്റ്റോറുകള്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
സിറ്റിയില്‍ തന്നെ
ഇത്തരത്തിലുള്ള
മെഡിക്കല്‍
സ്റ്റോറുകളുണ്ടെന്ന
കാര്യം ഡ്രഗ്സ്
കണ്‍ട്രോളര്‍ക്ക്
അറിയാമായിരുന്നിട്ടും
നടപടി
എടുക്കുന്നില്ലെന്ന
കാര്യം വകുപ്പ്
മേധാവികള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
ഡ്രഗ്സ് കണ്‍ട്രോളറുടെ
വ്യക്തമായ അഭിപ്രായം
ലഭ്യമാക്കുമോ?
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
ഗുണനിലവാരമില്ലാത്ത
മരുന്നുകള്‍
6559.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
അലോപ്പതി, ആയൂര്‍വേദം,
ഹോമിയോപ്പതി, മറ്റ്
ചികിത്സകള്‍ ഇവയുടെ
മരുന്നുകളില്‍ പല
കമ്പനികളുടെയും
മരുന്നുകള്‍
ഗുണനിലവാരമില്ലാത്തതാണെന്ന്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കേരളത്തില്‍ വിതരണം
ചെയ്യുന്ന ഏതെല്ലാം
കമ്പനികളുടെ
മരുന്നുകളാണ്
ഗുണനിലവാരമില്ലാത്തതാണെന്ന്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
വിതരണക്കാര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
അത്യാധുനിക ലാബുകള്‍
സ്ഥാപിക്കുന്നതിനും
തദ്വാര മരുന്നു പരിശോധന
വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിനുമുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
പോക്
സോ ആക്റ്റ്
6560.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ലെെംഗിക
അതിക്രമങ്ങളില്‍
നിന്നും കുട്ടികളെ
സംരക്ഷിക്കുന്നതിനുളള
2012ലെ പോക് സോ ആക്റ്റ്
പ്രകാരം ലെെംഗിക
അതിക്രമങ്ങള്‍ക്ക്
ഇരയാകുന്ന
കുട്ടികള്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന്
സാമുഹ്യനീതി വകുപ്പ്
ഐ.സി.പി.എസ്. പദ്ധതി
നിര്‍വ്വഹണത്തിന്റെ
ഭാഗമായി പ്രത്യേക സ്കീം
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
ഇല്ലായെങ്കില്‍
പ്രസ്തുത വിഷയത്തില്‍
അനുകൂല നടപടി
സ്വീകരിക്കുമോ?
എന്റെ
കൂട് പദ്ധതി
6561.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'എന്റെ കൂട്' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്തെ
അഗതികളുടെ ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന്
പ്രസ്തുത പദ്ധതി
എങ്ങനെയെല്ലാം
പ്രയോജനപ്പെടുമെന്ന്
വിശദമാക്കാമോ?
ശെെശവ
വിവാഹ നിരോധന നിയമം
6562.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശെെശവ
വിവാഹ നിരോധന നിയമ
പ്രകാരം 2015 ല്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത നിയമം
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
വിവാഹ
ധൂര്‍ത്തിനെതിരെ
നിയമനിര്‍മ്മാണം
6563.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവാഹ ധൂര്‍ത്തിനെതിരെ
നിയമ നിര്‍മ്മാണം
കൊണ്ടു വരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
പ്രാരംഭ
വൈകല്യ മുക്തി കേന്ദ്രങ്ങള്‍
6564.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളില്‍
പ്രാരംഭ വൈകല്യ മുക്തി
കേന്ദ്രങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എവിടെയെല്ലാം
ഇതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ തിരൂരങ്ങാടി
താലൂക്കാശുപത്രിയില്‍
അനുവദിച്ചിട്ടുള്ള
പ്രാരംഭ വൈകല്യ മുക്തി
കേന്ദ്രം
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുമോ?
സാമൂഹ്യ
സുരക്ഷാ മിഷനിലെ
എക്സിക്യൂട്ടീവ് ഡയറക്ടറുടെ
നിയമനം
6565.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷനിലെ
എക്സിക്യൂട്ടീവ്
ഡയറക്ടര്‍ തസ്തികയുടെ
നിയമന രീതി
വ്യക്തമാക്കാമോ;സാമൂഹ്യ
സുരക്ഷാ മിഷന്റെ ബൈലാ
അനുസരിച്ചാണോ നിയമനം
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2006
മുതല്‍ 2011 വരെ
സാമൂഹ്യ സുരക്ഷാ
മിഷനില്‍ നിയമിതരായ
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാര്‍ , മാതൃ
വകുപ്പില്‍ ഏതു
തസ്തികയാണ്
വഹിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
സുരക്ഷാ പദ്ധതികള്‍
6566.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കൊണ്ടുവന്ന വിവിധങ്ങളായ
സാമൂഹ്യ സുരക്ഷാ
പദ്ധതികളില്‍
ഏതെല്ലാമാണ്
നിര്‍ത്തലാക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ബി.പി.എല്‍
കുടുംബങ്ങള്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
പരിധിയില്‍
വരുന്നവർക്കും ഏറെ
ആശ്വാസമായിരുന്ന
പ്രസ്തുത പദ്ധതികള്‍
നിര്‍ത്തലാക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
ഇക്കാര്യത്തിലുള്ള
രോഗികളുടെ ആശങ്ക
ദൂരീകരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
മക്കള്‍
ഉപേക്ഷിക്കുന്ന
മാതാപിതാക്കള്‍
T 6567.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മക്കള്‍
ഉപേക്ഷിക്കുന്ന
മാതാപിതാക്കള്‍
നേരിടേണ്ടി വരുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരം സംഭവങ്ങളില്‍
മെയിന്റനന്‍സ് ആന്റ്
വെല്‍ഫയര്‍ ഓഫ്
പേരന്റ്സ് ആന്റ്
സീനിയര്‍ സിറ്റിസണ്‍സ്
ആക്ട് പ്രകാരം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ആക്ട് പ്രകാരം
ട്രൈബ്യൂണലുകള്‍
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍
നടപ്പിലാക്കുന്നുണ്ടോ
എന്നു പരിശോധിക്കാന്‍
സംവിധാനമുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ആശാകിരണ്‍
പദ്ധതി
6568.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശയ്യാവലംബരായ
(1) സീന സൂസന് സാം,
ചിറമേല്‍ വീട്,
ചെങ്ങന്നൂര്‍ (2)
ക്രിസ്റ്റോ മാത്യു സാം,
ശാസ്തപുറത്ത്
തുണ്ടിയില്‍,
പുത്തന്‍കാവ്
ചെങ്ങന്നൂര്‍ എന്നീ
കുട്ടികളുടെ
രക്ഷിതാക്കള്‍ക്ക്
'ആശാകിരണ്‍' പദ്ധതി
പ്രകാരം സഹായം
എത്തിക്കാന്‍
വൈകുന്നതിന്റെ കാരണം
വിശദീകരിക്കുമോ;
(ബി)
ആശാ
കിരണ്‍ പദ്ധതി പ്രകാരം
ഇവര്‍ക്ക് എന്ന് സഹായം
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
ഘടിപ്പിച്ച
മുച്ചക്രവാഹനങ്ങളുടെ വിതരണം
6569.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസ്ഥി
വൈകല്യമുള്ളവര്‍ക്ക്
മോട്ടോര്‍ ഘടിപ്പിച്ച
മുച്ചക്രവാഹനം
നല്‍കിവരുന്ന പദ്ധതി
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
മുച്ചക്രവാഹനം
അവസാനമായി കൊടുത്തത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
മോട്ടോര്‍
ഘടിപ്പിച്ച
മുച്ചക്രവാഹനത്തിനുവേണ്ടി
അപേക്ഷ
സമര്‍പ്പിച്ചവരില്‍
എത്രപേര്‍ക്ക് വാഹനം
നല്കാന്
അവശേഷിക്കുന്നുവെന്നും
ആയതിന്റെ വിതരണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ?
സെറിബ്രല്‍
പാര്‍സി, ഓട്ടിസം,
മാനസികവളര്‍ച്ചയില്ലായ്മ
തുടങ്ങിയവ മൂലം കഷ്ടത
അനുഭവിക്കുന്നവര്‍ക്ക്
ധനസഹായം
6570.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെറിബ്രല്‍
പാര്‍സി, ഓട്ടിസം,
മാനസിക
വളര്‍ച്ചയില്ലായ്മ
തുടങ്ങിയവയാല്‍ കഷ്ടത
അനുഭവിക്കുന്നവര്‍ക്ക്
ധനസഹായം നല്‍കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍
താമസിക്കുന്ന ഭവനങ്ങളെ
വീട്ടുകരത്തില്‍
നിന്നും ഒഴിവാക്കുവാന്‍
തദ്ദേശസ്വയംഭരണ
വകുപ്പുമായി ആലോചിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലയിലെ എെ.സി.ഡി.എസ്
സൂപ്പര്‍ വൈസര്‍ തസ്തിക
6571.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
കോഴിക്കോട് ജില്ലയിലെ
വിവിധ സ്ഥാപനങ്ങളില്‍
എെ.സി.ഡി.എസ്
സൂപ്പര്‍വൈസര്‍ തസ്തിക
ഉള്‍പ്പെടെ വിവിധ
തസ്തികകളില്‍
എവിടെയെല്ലാമാണ്
ഒഴിവുകള്‍ ഉള്ളത്
എന്നത് വ്യക്തമാക്കാമോ;
(ബി)
2017
മാര്‍ച്ച്
മാസത്തിനിടക്ക്
റിട്ടയര്‍മെന്റ് വഴി
എെ.സി.ഡി.എസ്
സൂപ്പര്‍വൈസര്‍
തസ്തികകളിലും മറ്റ്
തസ്തികകളിലും
കോഴിക്കോട് ജില്ലയില്‍
ഉണ്ടാകാന്‍ സാധ്യതയുള്ള
ഒഴിവുകളെ സംബന്ധിച്ച
വിശദാംശംപരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതല്‍,
എവിടെയെല്ലാം എപ്രകാരം
ഒഴിവുകള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എെ.സി.ഡി.എസ്
സൂപ്പര്‍വൈസര്‍മാരുടെ
സ്ഥലംമാറ്റം
സംബന്ധിച്ച് ഇറക്കിയ
ഉത്തരവുകള്‍ ഏതെല്ലാം;
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
അംഗന്‍വാടി
ജീവനക്കാര്‍ക്ക് അവധി
6572.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജില്ലകളില്‍
പ്രഖ്യാപിക്കുന്ന
പ്രാദേശിക അവധികള്‍
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
ബാധകമാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രാദേശിക അവധികള്‍
അംഗന്‍വാടി
ജീവനക്കാര്‍ക്ക് കൂടി
ഭാവിയില്‍ ബാധകമാക്കുമോ
എന്ന് വിശദീകരിക്കുമോ;
(സി)
സ്കൂള്‍
കുട്ടികള്‍ക്ക്
കൊടുക്കുന്ന സൗജന്യ
അഞ്ച് കിലോ അരി,
അംഗന്‍വാടി
കുട്ടികള്‍ക്കു കൂടി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
അംഗന്‍വാടി
കുട്ടികള്‍ക്കായി ഏകീകൃത
പാഠ്യപദ്ധതി
6573.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടി
കുട്ടികള്‍ക്കായി
ഏകീകൃത പാഠ്യപദ്ധതി
രൂപീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ പാഠ്യപദ്ധതി
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ; ഈ
പാഠ്യപദ്ധതിയുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
പഠനോപകരണങ്ങള്‍ / പഠന
വസ്തുക്കള്‍ /
മെറ്റീരിയലുകള്‍
തയ്യാറാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ; അവയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
അംഗന്‍വാടി
കുട്ടികള്‍ക്കായി
പ്രവര്‍ത്തന പുസ്തകം,
വര്‍ക്കര്‍മാര്‍ക്കായി
കൈപുസ്തകം, തീം
ചാര്‍ട്ടുകള്‍, അനുബന്ധ
മെറ്റീരിയലുകള്‍ എന്നിവ
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
കോപ്പി ലഭ്യമാക്കുമോ;
(സി)
ഏകീകൃത
പാഠ്യപദ്ധതിയടിസ്ഥാനമാക്കി
തയ്യാറാക്കിയ
കുട്ടികള്‍ക്കുള്ള
പ്രവര്‍ത്തന പുസ്തകം
എല്ലാ കുട്ടികള്‍ക്കും
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എല്ലാ
കുട്ടികള്‍ക്കും
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ;
(ഡി)
പാഠ്യപദ്ധതി
വിഭാവനം ചെയ്യുന്ന
രീതിയില്‍ അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്കും
ആയമാര്‍ക്കും പരിശീലനം
ലഭ്യമാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ; അംഗന്‍വാടി
ആയമാര്‍,
വര്‍ക്കര്‍മാര്‍,
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാര്‍,
മറ്റ് ഉദ്യോഗസ്ഥര്‍
എന്നിവര്‍ക്ക് പരിശീലനം
നല്‍കാനായി സ്ഥാപിച്ച /
പ്രവര്‍ത്തിക്കുന്ന
പരീശീലന കേന്ദ്രങ്ങള്‍
ഏതെല്ലാം;
(ഇ)
ഓരോ
പരിശീലന
കേന്ദ്രത്തിന്റെയും
ജില്ല തിരിച്ചുള്ള
പട്ടിക, മേല്‍വിലാസം,
ഫോണ്‍ നമ്പര്‍,
ഇ-മെയില്‍, പരിശീലന
സൗകര്യങ്ങള്‍ എന്നിവ
ലഭ്യമാക്കുമോ;
(എഫ്)
പരിശീലന
കേന്ദ്രങ്ങളുടെ
നടത്തിപ്പിലും പരിശീലന
മൊഡ്യൂള്‍
നിര്‍മ്മാണത്തിലും
സര്‍ക്കാരിതര സംഘടനകള്‍
പങ്കാളികളാകുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ജി)
പുതിയ
പരിശീലന കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസില്‍ പുനര്‍/സ്ഥിര
നിയമനം ലഭിച്ച അംഗപരിമിതര്‍
6574.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പിന്റെ
18-5-2013ലെ
സ.ഉ.(പി)നം. 40/13,
07-08-2013-ലെ
സ.ഉ.(പി)നം. 63/13
എന്നീ സര്‍ക്കാര്‍
ഉത്തരവുകള്‍ പ്രകാരം
സര്‍ക്കാര്‍
സര്‍വ്വീസില്‍
പുനര്‍/സ്ഥിര നിയമനം
ലഭിച്ച അംഗപരിമിതരായ
ജീവനക്കാരെ
സര്‍വ്വീസില്‍
ക്രമപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച് സാമൂഹ്യ
നീതി (ഡി) വകുപ്പിന്റെ
പരിഗണനയിലുള്ള
2617/2016/എസ്.ജെ.ഡി,
2851/2016/എസ്.ജെ.ഡി
നമ്പര്‍ ഫയലുകളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
മേല്‍
സൂചിപ്പിച്ച
സര്‍ക്കാര്‍
ഉത്തരവുകള്‍ പ്രകാരം
നിയമനം ലഭിച്ചവരില്‍
നേരത്തെ പി.എസ്.സി. വഴി
സ്ഥിര നിയമനം
ലഭിച്ചവരും
ഉള്‍പ്പെട്ടിട്ടുള്ളതും
എന്നാല്‍ അവരെയും
സര്‍വ്വീസില്‍ റഗുലറൈസ്
ചെയ്തിട്ടില്ലെന്ന
വസ്തുത പരിഗണിച്ച്
ഇക്കാര്യത്തില്‍
അടിയന്തര പരിഹാരം
ഉണ്ടാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
നല്‍കുമോ ?
വികലാംഗക്ഷേമ
നയം
6575.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'വികലാംഗക്ഷേമ
നയം' പ്രഖ്യാപനം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വികലാംഗ
ക്ഷേമത്തിനായി പ്രത്യേക
വകുപ്പ് രൂപീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
വികലാംഗ
ക്ഷേമ നയം കൊണ്ട്
ലക്ഷ്യമാക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ഡി)
വികലാംഗ
ക്ഷേമനയം, വികലാംഗ
ക്ഷേമവകുപ്പ് രൂപീകരണം
എന്നിവ സംബന്ധിച്ച്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
അനാഥാലയങ്ങളിലെ
കുട്ടികള്‍ക്ക് പഠനോപാധികള്‍
6576.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
അനാഥാലയങ്ങളിലെ
കുട്ടികള്‍ക്ക്
പഠനോപാധികള്‍
ലഭ്യമാക്കാറുണ്ടോ;
(ബി)
കമ്പ്യൂട്ടര്‍
വിദ്യാഭ്യാസം
നല്കുന്നതിനാവശ്യമായ
കമ്പ്യൂട്ടര്‍ ഇല്ലാത്ത
എത്ര അനാഥാലയങ്ങള്‍ ഈ
വകുപ്പിനു കീഴിലുണ്ട്;
(സി)
ഇത്തരം
അനാഥാലയങ്ങളില്‍
കഴിയുന്ന
കുട്ടികള്‍ക്ക്
പഠനോപകരണം എന്ന
രീതിയില്‍
കമ്പ്യൂട്ടറുകള്‍
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ?
അംഗപരിമിതര്‍ക്ക്
സ്വയം തൊഴില്‍
6577.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്ക്
സാമൂഹ്യക്ഷേമ
വകുപ്പിന്റെ കീഴില്‍
സ്വയം തൊഴില്‍
കണ്ടെത്തുന്നതിനുള്ള
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്വയം
തൊഴില്‍ പദ്ധതികളുമായി
ബന്ധപ്പെട്ട്
അംഗപരിമിതര്‍
അപേക്ഷകള്‍
നല്‍കിയിട്ടുണ്ടോ;
ഇത്തരം അപേക്ഷകര്‍ക്ക്
സാമ്പത്തിക സഹായം
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(സി)
സാമൂഹ്യക്ഷേമ
വകുപ്പിന്റെ
ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥര്‍
ഇക്കാര്യത്തില്‍ ഇവരെ
സഹായിക്കുന്നില്ലെന്ന
പരാതിയില്‍ എടുത്ത
നടപടികള്‍
വിശദമാക്കുമോ?
1995ലെ
പേഴ്സണ്‍സ് വിത്ത്
ഡിസെബിലിറ്റീസ് ആക്ട്
6578.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1995ലെ
പേഴ്സണ്‍സ് വിത്ത്
ഡിസെബിലിറ്റീസ് ആക്ട്
പ്രകാരം സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ
ഒഴിവുകളില്‍ മൂന്ന്
ശതമാനം
ഭിന്നശേഷിയുള്ളവര്‍ക്കായി
നീക്കിവെച്ചിട്ടുണ്ടെങ്കിലും
അതിനനുസൃതമായി
പ്രസ്തുത വിഭാഗത്തിന്
നിയമനം
ലഭിക്കുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിശോധിക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിന് ബാക്ക്
ലോഗ് ഉണ്ടെങ്കില്‍ ആയതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിനുള്ള സംവരണം
കൃത്യമായി
പാലിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
സര്‍ക്കാര്‍
സര്‍വ്വീസില്‍
താല്ക്കാലികാടിസ്ഥാനത്തില്
ജോലി ചെയ്തുവരുന്ന
ഭിന്നശേഷിക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?