'കൃഷിപാഠം'
പാഠ്യ പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
6075.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'കൃഷിപാഠം'
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന്
ബഹുമാനപ്പെട്ട മന്ത്രി
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
വിദ്യാഭ്യാസ
വകുപ്പുമായി യോജിച്ച്
നടപടികള്‍
സ്വീകരിക്കുമോ?
എസ്.എച്ച്.എം.
പദ്ധതി പ്രകാരം മാവിന്‍തൈ
വിതരണം
6076.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എച്ച്.എം. പദ്ധതി
പ്രകാരം 2010 മുതല്‍
മാവിന്‍തൈ വിതരണം
നടത്തുന്നതിനായി കൃഷി
വകുപ്പില്‍ മാവിന്
തൈകള്‍ വാങ്ങിയത്
ഏതെല്ലാം ഏജന്‍സികള്‍
വഴിയാണെന്നും ഒരു
തൈയ്ക്ക് എത്ര രൂപാ
വീതം ചെലവായി എന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും
ഈയിനത്തിലുണ്ടായ ചെലവ്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ?
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത പദ്ധതി
പ്രകാരം മാവിന്‍തൈ
വാങ്ങിയതിന് ഒരു
തൈയ്ക്ക് എത്ര രൂപാ
വീതം ചെലവായി?
കൃഷി
വകുപ്പ് മുഖേന ഗ്രീന്‍ ഹൗസ്
നിര്‍മ്മാണം
6077.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
വകുപ്പ് മുഖേന ഗ്രീന്‍
ഹൗസുകള്‍
നിര്‍മ്മിക്കുന്ന
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
കൃഷി
വകുപ്പിലെ ഒഴിവുകള്‍
6078.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കൃഷി വകുപ്പിന് കീഴില്‍
നിലവിലുണ്ടായിരുന്ന
ഒഴിവുകള്‍ എത്രയെന്നും
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍ മറ്റ്
വകുപ്പുകളിലേയ്ക്ക്
ഡെപ്യൂട്ടേഷനില്‍
പോയവര്‍ എത്രയെന്നും
തസ്തിക തിരിച്ചു
വ്യക്തമാക്കുമോ; ഇൗ
സര്‍ക്കാര്‍ വന്നശേഷം
നിലവിലുളള ഒഴിവുകള്‍,
നല്കിയ
ഡെപ്യൂട്ടേഷനുകള്‍
എന്നിവ എത്രയാണെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കൃഷി
ആഫീസര്‍ തുടങ്ങി
ഡയറക്ടര്‍ വരെ എത്ര
തസ്തികകളില്‍
ഒഴിവുണ്ടെന്നും ഇൗ
തസ്തികകളില്‍ എപ്പോള്‍
നിയമനം നടത്തുമെന്നും
വ്യക്തമാക്കുമോ;
(സി)
വകുപ്പില്‍
ഡെപ്യൂട്ടേഷന്
അനുവദനീയമായ കാലാവധി
നിലവില്‍ എത്രയെന്നും
10 വര്‍ഷത്തില്‍
കൂടുതല്‍ കാലം
ഡെപ്യൂട്ടേഷനില്‍
തുടരുന്നവര്‍
എത്രയെന്നും ചട്ടങ്ങള്‍
മറികടന്ന്
ഡെപ്യൂട്ടേഷന്
നല്‍കാനുണ്ടായ സാഹചര്യം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ;
ഇത്തരം നിയമ വിരുദ്ധ
നടപടി പരിശോധിച്ച്,
ഡെപ്യൂട്ടേഷന് കാലാവധി
കഴിഞ്ഞിട്ടും മറ്റ്
വകുപ്പുകളില്‍ തുടരുന്ന
ഉദ്യോഗസ്ഥരെ
മാതൃവകുപ്പില്‍ തിരികെ
കൊണ്ടുവരാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കൃഷി
ഭവനുകളില്‍ ആരംഭിച്ച ഓണ
മാര്‍ക്കറ്റ് തുടരുവാന്‍
നടപടി.
6079.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയിരത്തി ഒരുന്നൂറോളം
കൃഷി ഭവനുകളില്‍ ഈ
ഓണക്കാലത്ത് ആരംഭിച്ച
ഓണ മാര്‍ക്കറ്റ്
തുടരുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കൃഷിയ്ക്ക്
ആവശ്യമായ വിത്തുകളും
മറ്റ് തൈകളും
ലഭ്യമാക്കുന്ന ഇത്തരം
മാര്‍ക്കറ്റുകള്‍ എല്ലാ
കൃഷിഭവനുകളിലും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കൃഷിഭവനുകളിലെ
ഈ മാര്‍ക്കറ്റുകള്‍ ഒരു
സ്ഥിരം സംവിധാനമാക്കി
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ?
കൃഷി
വകുപ്പില്‍ സ്റ്റോക്ക് ആന്റ്
സ്റ്റോഴ്സ് പരിശോധന
6080.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ സ്റ്റോക്ക്
ആന്റ് സ്റ്റോഴ്സ്
പരിശോധന നടത്താറുണ്ടോ;
(ബി)
സ്റ്റോക്ക്
ആന്റ് സ്റ്റോഴ്സ്
പരിശോധന
നടത്തുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
പരിശോധന കൃത്യമായി
നടത്താത്ത ഓഫീസുകള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പരിശോധന നടത്തുന്നതില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കൃഷി
ആദായകരമാക്കി മാറ്റുന്നതിനുളള
നടപടികള്‍
6081.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ആദായകരമല്ലാതായി
തീര്‍ന്നതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇടനിലക്കാരെ
ഒഴിവാക്കി കൃഷിയില്‍
നിന്നുള്ള ലാഭം
കര്ഷകന് നേരിട്ട്
ലഭ്യമാകുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷിയിലേക്ക്
കൂടുതല്‍ ജനവിഭാഗങ്ങളെ
ആകര്‍ഷിക്കുന്നതിനും,
കൃഷിയെ അന്തസ്സുള്ള
തൊഴില്‍ മേഖലയാക്കി
മാറ്റുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാര്‍ഷിക
മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ:
(ഇ)
ക്രഷകരുടെ
ക്ഷേമം ലക്ഷ്യമിട്ടുളള
കര്‍ഷക ക്ഷേമ ബോര്‍ഡ്
രൂപീകരിക്കുന്നതിന്
തയ്യാറാകുമോ?
കേരള
അഗ്രിക്കള്‍ച്ചര്‍
മാര്‍ക്കറ്റ് പ്രോജക്ട്
6082.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള അഗ്രിക്കള്‍ച്ചര്‍
മാര്‍ക്കറ്റ് പ്രോജക്ട്
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കാര്ഷികോല്പന്നങ്ങളുടെ
വിപണനത്തിനുളള സമഗ്ര
ഇടപെടലിന് ഇത്
എത്രമാത്രം
ഗുണകരമാകുമെന്നാണ്
കരുതുന്നത്;
(ഡി)
പ്രസ്തുത
പ്രോജക്ടിനായി എത്ര
കോടി രൂപ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
വേളം,
കുറ്റ്യാടി പഞ്ചായത്തുകളിലെ
പാടശേഖരങ്ങളുടെ അടിസ്ഥാന
സൗകര്യ വികസന പ്രവൃത്തികള്‍
6083.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
വേളം, കുറ്റ്യാടി
പഞ്ചായത്തുകളിലെ
പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ വികസന
പ്രവൃത്തികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എത്ര
ഹെക്ടര്‍ സ്ഥലത്താണ്
പദ്ധതി
നടപ്പാക്കുന്നതെന്നും
പദ്ധതിയുടെ
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും
അറിയിക്കുമോ;
(സി)
പദ്ധതി
പൂര്‍ത്തിയാകുന്നതോടെ
മണ്ഡലത്തിലെ നെല്‍കൃഷി
മേഖലയില്‍
കെെവരിക്കാനാവുന്ന
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഏത്
ഏജന്‍സിയുടെ
സഹായത്തോടെയാണ് പദ്ധതി
നടപ്പാക്കുന്നതെന്നും
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
എന്‍.പി.
ലൂസിയുടെ റീ-ഇംപേഴ്സ്മെന്റ്
അപേക്ഷ
6084.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലടി
കൃഷി ഓഫീസില്‍ നിന്നും
2013-ല്‍ അസിസ്റ്റന്റ്
അഗ്രികള്‍ച്ചറല്‍
ഓഫീസറായി വിരമിച്ച
എന്‍.പി. ലൂസി ടിയാളുടെ
ഭര്‍ത്താവ് ജേക്കബിന്റെ
കിഡ്നി ഓപ്പറേഷന്
ചെലവായ തുകയുടെ
റീ-ഇംപേഴ്സ്മെന്റിനായി
2012-ല്‍ സമര്‍പ്പിച്ച
അപേക്ഷ യില്‍ നാളിതുവരെ
തുക ലഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മുഞ്ഞ
ബാധ കാരണമുള്ള നെല്‍കൃഷി നാശം
6085.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മുഞ്ഞ ബാധിച്ച്
ഹെക്ടര്‍ കണക്കിന്
നെല്‍കൃഷി നശിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കുട്ടനാട്ടില്‍ ഏകദേശം
400 ഹെക്ടര്‍ നെല്‍കൃഷി
മുഞ്ഞബാധയില് നശിച്ച
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
നെല്‍കൃഷിയെ
ഇപ്രകാരം മുഞ്ഞ
ബാധിക്കാനിടയായ
സാഹചര്യം എന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
മുഞ്ഞബാധയെ തടഞ്ഞ്
നെല്‍കൃഷിയെ
സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
നിറവ്
പദ്ധതി
6086.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍
നടപ്പാക്കി വരുന്ന
നിറവ് പദ്ധതിയുടെ
കായംകുളം മണ്ഡലത്തിലെ
പുരോഗതി വിശദമാക്കാമോ?
അഗ്രോ
പാര്‍ക്ക്
6087.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-17 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി എത്ര
അഗ്രോ പാര്‍ക്കുകളാണ്
സ്ഥാപിക്കുന്നതെന്നും
ആയത് ഏതൊക്കെ വിളകളെ
അടിസ്ഥാനമാക്കി
എവിടെയൊക്കെയാണ്
ആരംഭിക്കുന്നതെന്നുമുളള
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ പ്രധാന
കൃഷിയായ അടയ്ക്ക
ഉല്പാദനവുമായി
ബന്ധപ്പെട്ട് ഒരു അഗ്രോ
പാര്‍ക്ക് ജില്ലയില്‍
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അഗ്രോ
പാര്‍ക്കുകള്‍
6088.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി ആരംഭിക്കുന്ന
അഗ്രോ പാര്‍ക്കുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്കുകള്‍ വഴി
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പൈനാപ്പിള്‍
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ഒരു പൈനാപ്പിള്‍
അധിഷ്ടിത അഗ്രോ
പാര്‍ക്ക് മൂവാറ്റുപുഴ
കേന്ദ്രമാക്കി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൊപ്ര
സംഭരണം
6089.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവന്
മുഖേന നാളികേര
കര്‍ഷകരില്‍നിന്ന്
2016-17 വര്‍ഷം
ഇതുവരെയായി എത്ര ടണ്‍
കൊപ്ര
സംഭരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കൊപ്ര
സംഭരണത്തിലൂടെ
കര്‍ഷകര്‍ക്ക് എത്ര രൂപ
ഇതുവരെയായി
നല്‍കിയിട്ടുണ്ടെന്നും
ബാക്കി എത്ര രൂപ
നല്‍കാനുണ്ടെന്നും
അറിയിക്കുമോ;
(സി)
ഇൗ
തുക എന്ന് നല്കാന്
സാധിക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
തുടര്‍ന്നും
കൊപ്ര സംഭരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കര്‍ഷക
പെന്ഷന്
6090.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പേര്‍ക്കാണ്
കര്‍ഷക പെന്ഷന്
കൊടുക്കുന്നതെന്ന്
വിശദമാക്കുമോ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
കര്‍ഷക പെന്ഷന്
കുടിശ്ശികയുണ്ടോ;
എങ്കില്‍ എത്ര മാസത്തെ
കുടിശ്ശികയാണ് ഉള്ളത്
എന്നും, ആയത് എന്ന്
കൊടുക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ?
കര്‍ഷക
പെന്ഷന് വിതരണം
6091.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
നടപ്പാക്കിയ കര്‍ഷക
പെന്ഷന് വിതരണം
ചെയ്യുന്നതിന് നിലവില്‍
കാലതാമസം വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര മാസത്തെ
കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കര്‍ഷക
പെന്ഷന്, കുടിശ്ശിക
സഹിതം വിതരണം
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കോള്‍
നിലങ്ങളിലെ കൃഷി
സംരക്ഷിക്കാന്‍ നടപടി
6092.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വരള്‍ച്ച
രൂക്ഷമായതോടുകൂടി
തൃശൂര്‍ ജില്ലയിലെ
കോള്‍ചാലുകളില്‍
ജലനിരപ്പ്
താഴ്ന്നിരിക്കുന്നതിനാല്‍
ചാലില്‍
കെട്ടികിടക്കുന്ന
ചണ്ടിയും കുളവാഴയും
ചീഞ്ഞ് നശിച്ച്
ഉപ്പുരസം വമിക്കാനിടയായ
സാഹചര്യം ഉളളതിനാല്‍
വന്‍തോതില്‍ കൃഷിനാശം
സംഭവിക്കാനുളള സാധ്യത
പരിഗണിച്ച്
ഇക്കാര്യത്തില്‍
അടിയന്തര പരിഹാര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
തെങ്ങ്
സംരക്ഷത്തിനു സമഗ്ര പദ്ധതി
6093.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011മുതല്‍
2016 വരെയുള്ള
വര്‍ഷങ്ങളിലെ
കേരളത്തിലെ നാളികേര
ഉത്പാദനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തെങ്ങുകൃഷി
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
2011-16 കാലയളവില്‍
സര്‍ക്കാര്‍
നഴ്സറികളില്‍ എത്ര
തെങ്ങിന് തൈകള്‍
ഉത്പാദിപ്പിച്ച് വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
തെങ്ങുകള്‍ക്കുണ്ടാകുന്ന
കീടബാധകള്‍
എന്തെല്ലാമെന്നും അതിനെ
നിയന്ത്രിക്കുന്നതിന്
നടപ്പിലാക്കി വരുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
തെങ്ങുകളേയും
കേരകര്ഷകനേയും
സംരക്ഷിക്കുന്നതിനും
നാളികേര ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി സമഗ്ര
പദ്ധതികള്‍
നടപ്പിലാക്കുമോ;
വിശദീകരിക്കുമോ?
വിഷരഹിത
പച്ചക്കറി കൃഷിയുടെയും
നെല്‍കൃഷിയുടെയും വ്യാപനം
6094.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
കൃഷിയും നെല്‍കൃഷിയും
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
തയ്യാറാക്കുമെന്ന്
പ്രസ്താവിച്ച പ്രത്യേക
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
കൃഷിക്കാര്‍ക്ക് സഹകരണ
ബാങ്കുകളില്‍ നിന്നും
സഹകരണ സംഘങ്ങളില്‍
നിന്നും മറ്റ് ഇതര
ബാങ്കുകളില്‍ നിന്നും
കുറഞ്ഞ പലിശ നിരക്കില്‍
കൂടുതല്‍ തുക കാര്‍ഷിക
വായ്പയായി
ലഭ്യമാക്കുവാന്‍ പുതിയ
ഉത്തരവുകള്‍
പുറപ്പെടുവിക്കാനുളള
നടപടി സ്വീകരിക്കുമോ?
കശുമാവ്
കൃഷി വ്യാപനത്തിന് പദ്ധതി.
6095.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കുറഞ്ഞുവരുന്ന കശുമാവ്
കൃഷി വ്യാപനത്തിന്
എന്തെങ്കിലും പദ്ധതി
കൃഷി വകുപ്പ് മുഖേന
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
നല്‍കുമോ?
നാളികേര
വികസന കോര്പ്പറേഷന്
6096.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിഭവന് മുഖേന
സംഭരിച്ച കൊപ്രകള്‍
എങ്ങനെ സംസ്കരണം
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
നാളികേര വികസന
കോര്‍പ്പറേഷന്റെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(സി)
ഈ
സ്ഥാപനം തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ആലപ്പുഴ
ജില്ലയെ വിള ഇന്‍ഷ്വറന്‍സ്
പരിധിയില്‍ ഉള്‍പ്പെടുത്താന്‍
നടപടി
6097.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
നെല്‍കൃഷിയ്ക്ക്
ഇന്‍ഷ്വറന്‍സ് കവറേജ്
ഇല്ലാത്തതു മൂലം
കൃഷിവായ്പ
തിരിച്ചടക്കാനാകാതെ
കര്‍ഷകര്‍
ബുദ്ധിമുട്ടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇന്‍ഷ്വറന്‍സിന്
പകരമായി കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഭാവിയില്‍
കര്‍ഷകര്‍ക്ക്
കൃഷിനാശമുണ്ടാകുമ്പോള്‍
നഷ്ടപരിഹാരം
ലഭിക്കുന്നതിനായി
ആലപ്പുഴ ജില്ലയെ വിള
ഇന്‍ഷ്വറന്‍സിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ആനക്കയം
കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ
അഗ്രോ-ടൂറിസം പദ്ധതി
6098.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനക്കയം
കാര്‍ഷിക ഗവേഷണ
കേന്ദ്രത്തില്‍
നടപ്പാക്കി വരുന്ന
അഗ്രോ-ടൂറിസം പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
പദ്ധതിക്കായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(സി)
ഒന്നാം
ഘട്ട പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
രണ്ടാം
ഘട്ട പരിപാടിയില്‍
കൂടുതല്‍ തുക
അനുവദിക്കുവാനും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കുവാനും നടപടി
സ്വീകരിക്കുമോ?
അരിയുടെ
ആഭ്യന്തര ഉല്പാദനം
6099.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ആവശ്യമുള്ള അരിയുടെ
എത്ര ശതമാനമാണ്
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
അടുത്ത
വര്‍ഷത്തെ ഓണത്തിന്
ആവശ്യമായ അരിയുടെ
ഭൂരിഭാഗവും സംസ്ഥാനത്ത്
ഉല്പാദിപ്പിക്കത്തക്ക
തരത്തില്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നടന്നുവരുന്ന
കരനെല്‍കൃഷിയുടെ
പുരോഗതി അറിയിക്കുമോ?
റബ്ബര്‍
വിലയിടിവ് പരിഹരിക്കാന്‍
നടപടികള്‍
6100.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലയിടിവുമൂലം
കര്‍ഷകര്‍
അനുഭവിക്കുന്ന
വിഷമതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
വിലയിടിവ്
പരിഹരിക്കാന്‍ പുതിയ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നതിനും
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
എന്തൊക്കെ
നയപരിപാടികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
കരിമ്പ്
കൃഷിക്കാരുടെ വിവിധ
ആവശ്യങ്ങള്‍
6101.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
കരിമ്പ് കൃഷിക്കാരുടെ
വിവിധ ആവശ്യങ്ങള്‍
സംബന്ധിച്ച്
ചെങ്ങന്നൂര്‍
എം.എല്‍.എ. മുഖാന്തിരം
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(ബി)
ചെങ്ങന്നൂര്‍
താലൂക്കിലെ പാണ്ടനാട്,
തിരുവന്‍വണ്ടൂര്‍
ഭാഗങ്ങളിലെ
കരിമ്പുകൃഷിക്കാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്കാന് കഴിയുമെന്ന്
വിശദീകരിക്കുമോ;
(സി)
കരിമ്പ്
കൃഷിയെ സംബന്ധിച്ചുള്ള
വിവരങ്ങള്‍
കൃഷിവകുപ്പിന്റെ
ഔദ്യോഗിക വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിനുളള
കാലതാമസം
വിശദീകരിക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ തരിശായി
കിടക്കുന്ന നെല്‍കൃഷിഭൂമി
6102.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ എത്ര
ഏക്കര്‍ നെല്‍കൃഷിഭൂമി
കൃഷി ചെയ്യാതെ തരിശായി
കിടക്കുന്നുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇവയുടെ പഞ്ചായത്ത്
തിരിച്ചുള്ള വിവരം
വ്യക്തമാക്കുമോ;
(ബി)
ഈ
തരിശു നിലങ്ങളില്‍ കൃഷി
ഇറക്കുന്നതിന് കര്‍ഷകരെ
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ചെറുകിട
കൃഷിക്കാര്‍ക്ക് സൗജന്യ
വൈദ്യുതി
6103.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
30
സെന്റ് വരെയുള്ള
ചെറുകിട
കൃഷിക്കാര്‍ക്ക്
വൈദ്യുതി സൗജന്യമായി
നല്കുന്ന സംവിധാനം
നിലവിലുണ്ടോ;
(ബി)
ജൈവ
പച്ചക്കറി കൃഷിയെ
സ്രക്കാര്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി 10 സെന്റ്
വസ്തുവില്‍ ജൈവകൃഷി
(ജൈവ പച്ചക്കറി)
ചെയ്യുന്ന
കൃഷിക്കാര്‍ക്കു കൂടി
വൈദ്യുതി സൗജന്യമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
വിളകളുടെ
കീടരോഗ നിരീക്ഷണവും ആരോഗ്യ
പരിപാലനവും
6104.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിളകളുടെ
കീടരോഗ നിരീക്ഷണത്തിനും
ആരോഗ്യ
പരിപാലനത്തിനുമായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കീടരോഗ
നിരീക്ഷണ ഉപദേശക പദ്ധതി
ഇതിനായി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്ക്
കീടനിരീക്ഷണത്തിലും
വിളയുടെ ആരോഗ്യ
പരിപാലനത്തിലും
കൃത്യമായ ഉപദേശങ്ങള്‍
നല്കാന് എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
കീടനിരീക്ഷണ
സംവിധാനങ്ങളും ഉപദേശക
സംവിധാനങ്ങളും
അനുയോജ്യമായ എല്ലാ
പ്രദേശങ്ങളിലും
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
കടാശ്വാസ കമ്മീഷന്
6105.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസ കമ്മീഷന് ഓരോ
വര്‍ഷവും
പ്രഖ്യാപിക്കുന്ന
ആനുകൂല്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ?
ആസിയാന്‍,
ഡബ്ല്യൂ.ടി.ഒ. കരാറുകള്‍ മൂലം
കാർഷികോല്പന്നങ്ങള്ക്കുണ്ടായ
വിലയിടിവ്
6106.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസിയാന്‍
കരാര്‍, ഡബ്ല്യൂ.ടി.ഒ.
കരാര്‍ എന്നിവ മൂലം
കേരളത്തിലെ
കാര്‍ഷികോത്പന്നങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
വിലയിടിവ്
വിലവിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കരാറുകളുടെ ഭാഗമായുള്ള
അനിയന്ത്രിതമായ
ഇറക്കുമതി മൂലം
പ്രതിസന്ധിയിലായ
കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നറിയിക്കുമോ?
കമുകിന്റെ
മഞ്ഞളിപ്പ് രോഗബാധ
തടയുന്നതിന് നടപടി
6107.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമുകിന്റെ
മഞ്ഞളിപ്പ് രോഗബാധ
തടയുന്നതിനായി വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്താണെന്നു
വിശദമാക്കാമോ;
(ബി)
രോഗബാധ
മൂലം പാടെ നശിച്ച
കമുകുകള്‍
മുറിച്ചുമാറ്റുന്നതിന്
നഷ്ടപരിഹാരം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇതിന് നടപടികള്‍
സ്വീകരിക്കുമോ?
പച്ചക്കറി
തെെ വിതരണകേന്ദ്രങ്ങള്‍
6108.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളുടെ
നല്ലയിനം തെെകള്‍
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
ജില്ല
തിരിച്ചുളള തെെ വിതരണ
കേന്ദ്രങ്ങളുടെ
വിശദവിവരം നല്‍കുമോ;
(സി)
നല്ലയിനം
തെെകള്‍
ജനങ്ങളിലെത്തിയ്ക്കുന്നതിന്
നിലവില്‍ എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചു വരുന്നത്
വിശദമാക്കുമോ?
കേരഫെഡിലെ
വിവിധ ക്രമക്കേടുകള്‍
6109.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിലെ
വിവിധ ക്രമക്കേടുകള്‍
സംബന്ധിച്ച്
സര്‍ക്കാരിന്റെ
5.1.15ലെ നിര്‍ദ്ദേശ
പ്രകാരം കാര്‍ഷിക വികസന
കര്‍ഷക ക്ഷേമവകുപ്പ്
ഡയറക്ടറേറ്റിലെ
സ്പെഷ്യല്‍ വിജിലന്‍സ്
വിഭാഗം അന്വേഷണം
നടത്തിയിരുന്നുവോ;
(ബി)
എങ്കില്‍ പ്രസ്തുത
അന്വേഷണത്തെ തുടര്‍ന്ന്
പ്രാഥമിക റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ ;
(ഇ)
ഈ
വിഷയത്തില്‍ ഏതെങ്കിലും
ഉദ്ദ്യോഗസ്ഥരുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കുട്ടനാട്
പാക്കേജ്
6110.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജ് പ്രകാരം
പൂര്‍ത്തീകരിച്ച
നിര്‍മ്മാണ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കുട്ടനാടിനു
പുറമെ മറ്റു
പ്രദേശങ്ങളില്‍
കുട്ടനാട് പാക്കേജ്
പ്രകാരമുള്ള
പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പാക്കേജ് പ്രകാരമുള്ള
വിവിധ നിര്‍മ്മാണ
പ്രവൃത്തികള്‍
നടപ്പിലാക്കിയതിനുശേഷം
കുട്ടനാട്ടിലെ
നെല്ലുല്പാദനത്തില്
വര്‍ദ്ധന
കൈവരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
പച്ചക്കറി
കൃഷിയില്‍ സ്വയം പര്യാപ്തത
6111.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി കൃഷിയില്‍
സ്വയം പര്യാപ്തത
കൈവരിക്കുന്നതിനും
മറ്റ് കൃഷി രീതികള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
പദ്ധതികളുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച പൂര്‍ണ്ണമായ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
തരിശു
ഭൂമി
കൃഷിയോഗ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ കര്‍ഷകരുടെ
പ്രശ്നങ്ങള്‍
6112.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കരിമ്പ്
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെങ്കിലും
നിവേദനങ്ങളോ പരാതികളോ
സമര്‍പ്പിക്കപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കരിമ്പ്
കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കാനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ജില്ലയുടെ കിഴക്കന്‍
മേഖലകളിലെ
തെങ്ങുകള്‍ക്ക് വന്‍
തോതില്‍ കാറ്റുവീഴ്ച
രോഗം ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാറ്റുവീഴ്ച
രോഗം മൂലം
പൂര്‍ണ്ണമായും വരുമാനം
നിലച്ച കിഴക്കന്‍
മേഖലയിലെ
കേരകര്‍ഷകര്‍ക്കായി
പ്രത്യേക പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
കീടനാശിനി
ഉപയോഗിച്ച പച്ചക്കറിയുമായി
ബന്ധപ്പെട്ട കേസുകള്‍
6113.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലേയ്ക്ക്
വരുന്ന പച്ചക്കറികളിൽ
മാരകമായ കീടനാശീനി
ഉപയോഗിച്ച് കൃഷി
ചെയ്തു വരുന്ന
പച്ചക്കറി
തടയുന്നതുമായി
ബന്ധപ്പെട്ട് കൃഷി
വകുപ്പ് എത്ര കേസുകള്‍
ഈ സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
(ബി)
ഇത്തരം
കേസുകളില്‍ എന്തെല്ലാം
ശിക്ഷാനടപടികളാണ്
സ്വീകരിച്ചുവരുന്നത്?
കുട്ടനാട്
പാക്കേജിന് പുത്തന്‍ ഉണര്‍വ്
6114.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
24-06-2016-ല്‍
ബഹു. ഗവര്‍ണ്ണര്‍
നിയമസഭയില്‍
പ്രഖ്യാപിച്ച പ്രകാരം
കുട്ടനാട് പാക്കേജിന്
പുത്തന്‍ ഉണര്‍വ്
നല്‍കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
പച്ചക്കറി
ഉല്പാദനത്തിൽ സ്വയംപര്യാപ്തത
6115.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വിഷമയമായ
പച്ചക്കറികള്‍
കേരളത്തിലേക്ക്
എത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതാെക്കെ
സംസ്ഥാനങ്ങളില്‍
നിന്നാണ് പച്ചക്കറികള്‍
കേരളത്തില്‍
എത്തുന്നതെന്നും അവയുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
കേരളത്തിന്
ആവശ്യമുള്ള
പച്ചക്കറികള്‍
സംസ്ഥാനത്തിന്
അകത്തുതന്നെ
ഉല്പാദിപ്പിക്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പച്ചക്കറി
ഉല്പാദനത്തില്
എന്നത്തേക്ക്
സ്വയംപര്യാപ്തത
കെെവരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കുരുമുളക്
ഉള്‍പ്പെടെയുള്ള
സുഗന്ധവ്യഞ്ജനങ്ങളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
6116.
ശ്രീ.എം.എം.
മണി
,,
പി.വി. അന്‍വര്‍
,,
കെ. ദാസന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുഗന്ധവ്യഞ്ജനങ്ങളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കുറഞ്ഞ
ഉല്പാദനക്ഷമതയും
ഗുണനിലവാരക്കുറവും
രോഗങ്ങളും
ക്ഷുദ്രകീടങ്ങളും
മൂലമുള്ള കൃഷി നഷ്ടവും
വിലയിലുള്ള
ഏറ്റക്കുറച്ചിലുകളും
സുഗന്ധവ്യഞ്ജന കൃഷിയെ
സാരമായി
ബാധിക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവ പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
കുരുമുളക് പുനരുജ്ജീവന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പച്ചക്കറി
സ്വയംപര്യാപ്തതക്ക് ജനകീയ
കാമ്പയിന്
6117.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി
സ്വയംപര്യാപ്തതക്കു
വേണ്ടി ജനകീയ
കാമ്പയിന്
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
കാമ്പയിനില്‍
ആരെയൊക്കെയാണ്
പങ്കാളികളാക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
ഭൂമിയാണ് പച്ചക്കറി
കൃഷി ചെയ്യാന്‍
കണ്ടെത്തിയിട്ടുളളതെന്ന്
വിശദീകരിക്കുമോ?
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
തൊഴില്സേനകളുടെ സഹായം
6118.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വ്യാപനം
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
ഏതെല്ലാം തൊഴില്‍
സേനകളുടെ സഹായമാണ്
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
കരനെല്‍കൃഷി
ചെയ്യുന്നവര്‍ക്ക്
സബ്സിഡി ആനുകൂല്യം
ലഭ്യമാണോ; ഇല്ലെങ്കില്‍
ഇത്തരം കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്ത് സഹായമാണ് നല്കി
വരുന്നത്?
നേര്യമംഗലം
ജില്ലാ കൃഷിത്തോട്ടം
6119.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നേര്യമംഗലം ജില്ലാ
കൃഷിത്തോട്ടത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
പുതിയ പദ്ധതി
ആവിഷ്കരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
ഏക്കര്‍
കണക്കിന് ഭൂമി,
കൃഷിത്തോട്ടത്തില്‍
തരിശായി കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജില്ലാ
കൃഷിത്തോട്ടത്തില്‍
മതിയായ ജീവനക്കാരെയും
തൊഴിലാളികളെയും
നിയമിച്ച് കൂടുതല്‍
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
കഴിയുമോ;
(ഡി)
എങ്കില്‍
ആയതിനായി നിലവില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
നശിച്ചവര്‍ക്ക് നഷ്ടപരിഹാരം
6120.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കാലവര്‍ഷക്കെടുതിയിലും
മറ്റും കൃഷി
നശിച്ചവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുളള തുക
കുടിശ്ശികയായിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
കൊടുത്തു
തീര്‍ക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിശ്ശിക
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ എതിര് പ്രാണി
വളര്‍ത്ത് കേന്ദ്രം
6121.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
തിക്കോടിയില്‍
പ്രവര്‍ത്തിക്കുന്ന
എതിര് പ്രാണി
വളര്‍ത്ത്
കേന്ദ്രത്തിന്റെ
ഇന്നത്തെ സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജീര്‍ണാവസ്ഥയിലായ
ഈ ഓഫീസിന്റെ കെട്ടിടം
പുനരുദ്ധരിക്കുന്നതിന്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിവേദനം
നല്‍കിയെങ്കിലും ഒരു
നടപടിയും ഉണ്ടായില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്ക്
ഏറെ സേവനങ്ങള്‍
നല്കുന്ന ഈ
സ്ഥാപനത്തിന്റെ
കാര്യത്തില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ചെന്നിത്തല
പാടശേഖരത്തിന്റെ
വിസ്തീര്‍ണ്ണം
6122.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
ചെന്നിത്തല
പാടശേഖരത്തിന്റെ ആകെ
വിസ്തീര്‍ണ്ണം
എത്രയെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
പാടശേഖരത്തില്‍ എത്ര
ബ്ലോക്കുകള്‍ ഉണ്ട്;
(സി)
പ്രസ്തുത
ബ്ലോക്കുകളില്‍ കൃഷി
നടക്കുന്ന
ബ്ലോക്കുകള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ഡി)
VIII-ാം
നമ്പർ ബ്ലോക്കിൽ കൃഷി
ചെയ്യുന്നതിന്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
ഉണ്ടെന്നും ആയത് എത്ര
കൃഷിക്കാര്‍ക്ക്
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
ചട്ടങ്ങള്‍
പുറപ്പെടുവിയ്ക്കുന്നതിലെ
കാലതാമസം
6123.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിനെ സംബന്ധിച്ച
ചട്ടങ്ങള്‍
പുറപ്പെടുവിയ്ക്കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കൃഷിവകുപ്പ്
പുറപ്പെടുവിയ്ക്കാനുള്ള
ചട്ടങ്ങളുടെയും
ചട്ടങ്ങളുടെ
ഭേദഗതികളുടെയും വിവരം
അറിയിക്കുമോ;
(സി)
പെന്റിംഗിലുള്ള
ചട്ടങ്ങള്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
വിജ്ഞാപനം
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിയ്ക്കുമോ?
ആറ്റിങ്ങല്‍
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍
ഓഫീസ്
6124.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
ആറ്റിങ്ങല്‍
അസിസ്റ്റന്റ് ഡയറക്ടര്‍
ഓഫീസ് പുതിയതായി
നിര്‍മ്മിച്ച സിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറ്റി
സ്ഥാപിക്കുന്നതിന്
അനുമതി നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണ് ഓഫീസ്
മാറ്റി
സ്ഥാപിക്കാത്തത്;
(സി)
ഓഫീസ്
മാറ്റുന്നതിന് കാലതാമസം
വരുത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
പച്ചത്തേങ്ങ
സംഭരണം
6125.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പച്ചത്തേങ്ങ
സംഭരിക്കുമ്പോള്‍ ഒരു
കിലോയ്ക്ക് എത്ര
രൂപയാണ് നല്കി
വരുന്നത്; ആയത്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
സംഭരിച്ച
പച്ചത്തേങ്ങയുടെ വില
മുഴുവനും കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
തിരൂരങ്ങാടി
താലൂക്കില്‍ പോളിക്ലിനിക്ക്
6126.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്കില്‍ അഗ്രോ
പോളിക്ലിനിക്ക്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
തിരൂരങ്ങാടി
താലൂക്കിനോടൊപ്പം
നിലവില്‍ വന്ന
താലൂക്കുകളില്‍ അഗ്രോ
പോളിക്ലിനിക്കുകള്‍
നിലവിലില്ലാത്തവ
ഏതെല്ലാം
താലൂക്കുകളിലാണെന്നു
വ്യക്തമാക്കുമോ;
(സി)
തിരൂരങ്ങാടി
താലൂക്ക് നിലവില്‍
വന്നതിനുശേഷം നിലവില്‍
വന്ന താലൂക്കുകളില്‍
അഗ്രോ
പോളിക്ലിനിക്കുകള്‍
ആരംഭിച്ചത് ഏതെല്ലാം
താലൂക്കുകളില്‍
ആണെന്ന്
വ്യക്തമാക്കുമോ?
കൃഷിഭവനുകള്‍
മുഖേന പച്ചത്തേങ്ങ സംഭരണം
6127.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്താകെ
എത്ര കൃഷി ഭവനുകളില്‍
പച്ചത്തേങ്ങ
സംഭരിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(ബി)
മുഴുവന്‍
കൃഷിഭവനുകള്‍ മുഖേന
പച്ചത്തേങ്ങ
സംഭരിക്കാനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പച്ചത്തേങ്ങ
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക്
കൊടുക്കാനുള്ള ആകെ തുക
എത്രയാണ്; കൃഷിഭവന്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ അധീനതയിലുള്ള
ഭുമി
6128.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയില്‍ എത്ര
ഭൂമിയുണ്ടെന്ന്
ജില്ലതിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഈ
ഭൂമിയില്‍ കൂടി എത്ര
റോഡുകള്‍
പോകുന്നുണ്ടെന്ന്
ജില്ലതിരിച്ച്
വിശദമാക്കാമോ;
(സി)
ഈ
റോഡുകള്‍
നിര്മ്മിച്ചതാരാണെന്നും
അറ്റകുറ്റപ്പണികള്‍
നടത്തിവരുന്നതാരാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്ലാന്റേഷന്
കോര്പ്പറേഷന്
സ്ഥലത്ത് കൂടി റോഡ്
നിര്‍മ്മിക്കാന്‍
ഇപ്പോള്‍ അനുമതി
നല്‍കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൃഷിവകുപ്പിനു
കീഴില്‍ നടപ്പാക്കിവരുന്ന
പദ്ധതികള്‍
6129.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിവകുപ്പിനു കീഴില്‍
നടപ്പാക്കിവരുന്ന
കേന്ദ്ര /സംസ്ഥാന
കാര്‍ഷിക പദ്ധതികള്‍
ഏതെല്ലാമെന്നും
ഇവയ്ക്ക് ഓരോന്നിനും
ലഭ്യമായ കേന്ദ്രസഹായവും
സംസ്ഥാന ഫണ്ടും
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാനത്ത് എത്ര
കൃഷിവകുപ്പ്
ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടെന്നും
എത്ര പേര്
താല്‍ക്കാലിക / ദിവസ
വേതന അടിസ്ഥാനത്തില്‍
ജോലി
ചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഇവരില്‍
5 വര്‍ഷത്തില്‍
കൂടുതലായി
ജോലിചെയ്യുന്ന
താല്‍ക്കാലിക /ദിവസവേതന
ജീവനക്കാര്‍ എത്ര
പേരുണ്ടെന്ന്
അറിയിക്കുമോ?
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം മെച്ചമാക്കാന്‍
നടപടി
6130.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം ഈ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
പ്രവര്‍ത്തനം
നിലച്ചമട്ടിലും
മന്ദീഭവിച്ചതുമായിട്ടുണ്ടായിരുന്ന
കൃഷിഭവനുകള്‍
ഏതെല്ലാമെന്നും ഇവയെ
പ്രവര്‍ത്തനക്ഷമമാക്കാന്‍
ഈ സര്‍ക്കാര്‍ എന്തു
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
അധികാര
വികേന്ദ്രീകരണത്തിന്റെ
ഭാഗമായി കഴിഞ്ഞ
സര്‍ക്കാര്‍
കൃഷിവകുപ്പില്‍ നിന്നും
എത്ര ശതമാനം ജീവനക്കാരെ
തദ്ദേശസ്വയംഭരണ
വകുപ്പിലേക്ക് പുനര്‍
വിന്യസിച്ചു എന്നും ഇത്
കൃഷി വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
ബാധിച്ചുവോ എന്നും
എങ്കില്‍
എന്തുമാത്രമെന്നും
വ്യക്തമാക്കുമോ;
(ഡി)
ജനകീയാസൂത്രണത്തിന്റെ
രണ്ടാം ഘട്ടത്തില്‍
ഭക്ഷ്യവിളകളുടെ
ഉല്പാദനം തുടങ്ങി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്
എന്നും ആയതിനായി
കൃഷിഭവന് പ്രവര്‍ത്തനം
മെച്ചമാക്കാന്‍
എന്തുനടപടി
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
കൃഷിഭവനുകളുടെ
ആധുനികവല്‍ക്കരണം
6131.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കൃഷിഭവനുകളുടെ
ആധുനികവല്‍ക്കരണം
പരിഗണനയിലുണ്ടോ;
(ബി)
ഇന്റര്‍നെറ്റ്
കണക്ടിവിറ്റി തുടങ്ങിയവ
എല്ലാ കൃഷിഭവനുകളിലും
ലഭ്യമാണോ;
(സി)
ഇത്തരം
സൗകര്യങ്ങള്‍
ലഭ്യമല്ലാത്ത
കൃഷിഭവനുകളുടെ എണ്ണം
ജില്ല തിരിച്ച്
അറിയിക്കാമോ;
(ഡി)
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി കൃഷിഭവനുകളില്‍
നടത്താന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കുമോ?
കൃഷിവകുപ്പില്‍
മാനദണ്ഡം പാലിക്കാതെ നിയമനം
6132.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷിവകുപ്പിലെ
മാനദണ്ഡം
പാലിക്കാതെയുള്ള നിയമനം
അന്വേഷിയ്ക്കുമെന്ന
13.10.2016 ലെ പത്ര
പ്രസ്താവനയെ തുടര്‍ന്ന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്നും
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍
6133.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
നു ശേഷം എന്‍.ഇ.ജി.പി.
പ്രകാരം കൃഷി വകുപ്പിന്
എത്ര ഇന്‍ഫര്‍മേഷന്‍
കിയോസ്കുകള്‍
ലഭിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(ബി)
കിയോസ്കുകള്‍
ഇനിയും സ്ഥാപിക്കാത്ത
സ്ഥലങ്ങള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(സി)
കിയോസ്കുകള്‍
സ്ഥാപിക്കുന്നതിന് എത്ര
രൂപ ചെലവായിട്ടുണ്ട്?
എന്‍ഡോസള്‍ഫാന്‍
ബാധിതര്‍ക്കു പ്ലാന്റേഷന്
കോര്‍പ്പറേഷനില്‍ നിന്നും
സാമ്പത്തിക സഹായം
6134.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍ രോഗ
ബാധയ്ക്കു കാരണമായ
കെമിക്കല്‍സ്
പ്ലാന്റേഷന്
കോര്പ്പറേഷന് ഏതു
കാലഘട്ടത്തിലാണ്
'സ്പ്രേ ' ചെയ്തതെന്നു
അറിയ്ക്കുമോ;
(ബി)
ഏതെല്ലാം
പ്രദേശങ്ങളിലാണ്
ഹെലികോപ്റ്റര്‍ മുഖേന
കെമിക്കല്‍സ് 'സ്പ്രേ '
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലഘട്ടത്തില്‍
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
ചെയര്‍മാനും എം.ഡി. യും
ആരെല്ലാമായിരുന്നു എന്ന
വ്യക്തമാക്കാമോ;
(ഡി)
പ്ലാന്റേഷന്
കോര്‍പ്പറേഷനില്‍
നിന്നും
എന്‍ഡോസള്‍ഫാന്‍ രോഗ
ബാധിതര്‍ക്ക്
എന്തെങ്കിലും
സാമ്പത്തിക സഹായമോ
നഷ്ടപരിഹാരമോ
നല്‍കിയിട്ടുണ്ടോ?
തിരൂരങ്ങാടിയിലെ
കര്‍ഷകര്‍ക്ക് ഗുണമേന്മയുളള
നെല്‍വിത്തുകള്‍
6135.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ നെല്ലറ എന്ന്
അറിയപ്പെടുന്ന
തിരൂരങ്ങാടിയിലെ വിവിധ
പാടശേഖരങ്ങളിലെ
കര്‍ഷകര്‍ക്ക്
ഗുണമേന്മയുളള
നെല്‍വിത്തുകള്‍
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കര്‍ഷകര്‍ക്ക് വളങ്ങള്‍
സബ്സിഡി നിരക്കില്‍
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
ഇവിടുത്തെ
കര്‍ഷകരില്‍ നിന്നും
സംഭരിക്കുന്ന
നെല്ലിന്റെ വില
കാലതാമസമില്ലാതെ
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
ജൈവവളങ്ങളുടേയും
കീടനാശിനികളുടെയും ഗുണമേന്മ
6136.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വില്‍ക്കപ്പെടുന്ന ജൈവ
വളങ്ങളുടേയും,
കീടനാശിനികളുടേയും
ഗുണമേന്മ
നിശ്ചയിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഗുണമേന്മയില്ലാത്ത
ജൈവ വളങ്ങളും
കീടനാശിനികളും
കര്‍ഷകര്‍ക്ക്
വില്‍പ്പന നടത്തി അവരെ
വഞ്ചിതരാക്കുന്നവര്ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജൈവകൃഷി
ശാസ്ത്രീയമായി
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും പാക്കേജ്
ഓഫ് പ്രാക്ടീസ്
കാര്‍ഷിക സര്‍വ്വകലാശാല
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
നെല്ല്,
വാഴ, പച്ചക്കറി,
കുരുമുളക്, ഏലം എന്നീ
വിളകളില്‍ ജൈവ കൃഷി
ലാഭകരമാണെന്ന്
തെളിയിക്കാന്‍ കൃഷി
വകുപ്പോ കാര്‍ഷിക
സര്‍വ്വകലാശാലയോ
പരീക്ഷണങ്ങളോ പഠനങ്ങളോ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെല്‍കൃഷിക്കുള്ള
പമ്പിംഗ് സബ്സിഡി കുടിശ്ശിക
6137.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
നെല്‍കൃഷിക്കുള്ള
പമ്പിംഗ് സബ്സിഡി
ഇനത്തില്‍ ഇനിയും
കൊടുത്തു തീര്‍ക്കാന്‍
തുകയുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
ഈ ഇനത്തില്‍ കൊടുത്തു
തീര്‍ക്കാന്‍
അവശേഷിക്കുന്ന തുക
അടിയന്തരമായി കൊടുത്തു
തീര്‍ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പ്
വഴി പച്ചക്കറി വിതരണം
6138.
ശ്രീ.സണ്ണി
ജോസഫ്
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
ഹോര്‍ട്ടികോര്‍പ്പ് വഴി
കര്‍ഷകരില്‍ നിന്നും
വിപണി വിലയ്ക്ക്
തുല്യമായ വില നല്കി
സംഭരിച്ച് ന്യായമായ
നിരക്കില്‍ വിതരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്തുടനീളം
ഹോര്‍ട്ടികോര്‍പ്പിന്റെ
വിപണന ശാലകള്‍
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ?
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് ഇടപാടുകളിലെ സുതാര്യത
6139.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്റെ എത്ര
സ്ഥാപനങ്ങള്‍ ഓരോ
ജില്ലയിലും
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
സ്ഥാപനത്തിലേക്ക്
ആവശ്യമായ
പഴങ്ങളും-പച്ചക്കറികളും
എവിടെനിന്നൊക്കെയാണ്
ശേഖരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ഇടപാടുകള്‍
സുതാര്യമായി
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കാര്‍ഷികോല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
6140.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികോത്പാദനം
വര്ദ്ധിപ്പിയ്ക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാര്‍ഷികോത്പാദനം
വര്‍ദ്ധിപ്പിയ്ക്കുന്നതിന്
എന്തെല്ലാം നയപരമായ
തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കാര്‍ഷികോത്പാദന
വർദ്ധനവിന്റെ
കാര്യത്തില്‍ സംസ്ഥാനം
കൈവരിച്ച പുരോഗതി
വെളിപ്പെടുത്തുമോ?
ഹോര്ട്ടികോര്പ്പുകളിലൂടെ
വിതരണം ചെയ്തുവരുന്ന
പച്ചക്കറികള്‍
/പഴവര്‍ഗ്ഗങ്ങള്‍
6141.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോര്ട്ടികോര്പ്പുകളിലൂടെ
വിതരണം ചെയ്തുവരുന്ന
പച്ചക്കറികള്‍ /
പഴവര്‍ഗ്ഗങ്ങള്‍
ഏതൊക്കെ
സംസ്ഥാനങ്ങളില്‍
നിന്നാണ്
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
സംസ്ഥാനത്തിനകത്തു
നിന്നും വാങ്ങി വില്പന
നടത്തുന്നത് എത്ര
ശതമാനം വരുമെന്നും
ഇത്തരം വില്പന
കേന്ദ്രങ്ങളിലൂടെ
വിതരണം ചെയ്യുന്ന
പഴവര്‍ഗ്ഗങ്ങളും
പച്ചക്കറികളും
ജൈവീകമായവയാണോ എന്ന്
ബോദ്ധ്യപ്പെട്ടിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ലബോറട്ടറികളുടെ
ആധുനികവല്‍ക്കരണം
6142.
ശ്രീ.എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
രാജഗോപാലന്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്പാദനത്തെയും
ഉല്പാദനക്ഷമതയെയും
വളരെയധികം ബാധിക്കുന്ന
പ്രധാന ഘടകങ്ങളായ മണ്ണ്
പരിശോധനയും വള
പരിശോധനയും
ശാസ്ത്രീയമായ രീതിയില്‍
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മണ്ണ്,
വളം, കീടനാശിനി, വിത്ത്
എന്നിവയുടെ
സാമ്പിളുകള്‍
പരിശോധിക്കുന്ന കൃഷി
വകുപ്പിന്റെ കീഴിലുള്ള
ലബോറട്ടറികള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ്
സ്ഥാപിച്ചതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ലാബുകളില്‍ ലഭ്യമായ
മിക്ക സാമഗ്രികളും വളരെ
പഴയതും കാലപ്പഴക്കം
മൂലം ഗുണമേന്മ
കുറഞ്ഞതുമായതിനാല്‍
കൃത്യമായ പരിശോധനാ
ഫലങ്ങള്‍ വേഗത്തില്‍
നല്കാന് പര്യാപ്തമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം ലബോറട്ടറികളെ
കാര്യക്ഷമമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
മണ്ണുസംരക്ഷണ
പദ്ധതി
6143.
ശ്രീ.റ്റി.വി.രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സോയില്‍ സര്‍വ്വേ &
സോയില്‍ കണ്‍സര്‍വേഷന്‍
വകുപ്പ് മണ്ണുസംരക്ഷണ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
ഇവാലുവേഷന്‍
നടത്താറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
വിലയിരുത്തല്‍
വിഭാഗത്തിന്റെ പ്രധാന
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
ജില്ലകളിലും
മണ്ണുസംരക്ഷണ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വളങ്ങളുടെയും
കീടനാശിനികളുടേയും ഗുണനിലവാരം
6144.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യപ്പെടുകയും
വില്പന നടത്തപ്പെടുകയും
ചെയ്യുന്ന വളങ്ങള്‍,
കീടനാശിനികള്‍ എന്നിവ
സര്‍ക്കാര്‍ സംവിധാനം
ഉപയോഗിച്ച്
പരിശോധിയ്ക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പരിശോധനയില്‍
തുടര്‍ കൃഷിയ്ക്കും
മണ്ണിനും ദോഷകരമായ
വളങ്ങളും കീടനാശിനികളും
വിതരണം
ചെയ്യപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
നിയമസഭാ മണ്ഡലത്തിലെ മണ്ണ്
സംരക്ഷണം
6145.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2011
മുതല്‍ 2016 മാര്‍ച്ച്
വരെ നെയ്യാറ്റിന്‍കര
നിയമസഭാ മണ്ഡലത്തില്‍
മണ്ണ് സംരക്ഷണവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
ജോലികള്‍ ചെയ്തു എന്ന്
വ്യക്തമാക്കുമോ?
മണ്ണുപര്യവേക്ഷണ
വകുപ്പില്‍ ഫീല്‍ഡ്
അസിസ്റ്റന്റ്
തസ്തികയിലേക്കുളള പ്രോമോഷന്
6146.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണുപര്യവേക്ഷണ
വകുപ്പില്‍ യോഗ്യതയുള്ള
ലാബ്
അറ്റന്‍ഡര്‍മാര്‍ക്ക്
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തികയിലേക്ക്
പ്രോമോഷന് നല്കാന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ ഉത്തരവ്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
ഈ വകുപ്പില്‍ എത്ര
ഫീല്‍ഡ് അസിസ്റ്റന്റ്
ഒഴിവുകള്‍ ഉണ്ട്;
(സി)
ഇത്തരത്തില്‍
വകുപ്പിലെ താഴ്ന്ന
ജീവനക്കാര്‍ക്ക്
പ്രോമോഷന്
നല്‍കുന്നതിനായി
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂളിനായുള്ള
നടപടികള്‍
എത്രത്തോളമായെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്പെഷ്യല്‍
റൂള്‍ നിലവില്‍
വന്നതിന് ശേഷമേ മേലില്‍
ഇത്തരം പ്രോമോഷനുകള്‍
നടത്തുകയുള്ളൂ എന്ന
ഉത്തരവ് ഏതെങ്കിലും
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഗവണ്മെന്റ്
സെക്രട്ടറിയുടെ
2.7.2016ലെ
488714/ഇബി1/2016/കൃഷി
നമ്പര്‍ ഉത്തരവ്
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
നിലനില്ക്കുന്നില്ലെങ്കില്
പ്രസ്തുത ഉത്തരവ്
പിന്‍വലിച്ചുകൊണ്ടുള്ള
ഉത്തരവ് ഏതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
സര്‍വ്വകലാശാലയിലെ ഒഴിവുകള്‍
6147.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
അസിസ്റ്റന്റ്,
അഗ്രികള്‍ച്ചറല്‍
അസിസ്റ്റന്റ് ഗ്രേഡ് -
II തസ്തികകളിലേക്ക്
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഇതുവരെ
എത്ര
ഉദ്യോഗാര്‍ത്ഥികളെ
നിയമിച്ചു; വിശദാംശം
നല്‍കുമോ;
(ബി)
ഒഴിവുകള്‍
നിലവിലുണ്ടായിട്ടും
എല്ലാ ഒഴിവുകളും
പി.എസ്.സി.യെ യഥാസമയം
അറിയിക്കുന്നതില്‍
വീഴ്ച വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
താല്‍ക്കാലിക
ജീവനക്കാരെ ഒഴിവാക്കി
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?