കെ.
എസ്. ആര്. ടി. സി. യില്‍
കൊറിയര്‍ സര്‍വ്വീസ്
6240.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യില്‍ കൊറിയര്‍
സര്‍വ്വീസ്
ആരംഭിച്ചിട്ട് എത്ര
നാളായി; ആയതിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
കൊറിയര്‍
സര്‍വ്വീസ് വഴി
കെ.എസ്.ആര്.ടി.സി.ക്ക്
ലഭിക്കുന്ന അധിക
വരുമാനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി. സർവീസ് റീ
ഷെഡ്യൂള്‍ ചെയ്യണമെന്ന ആവശ്യം
6241.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂരില്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
വടക്കാഞ്ചേരി,കുണ്ടന്നൂര്‍,
തലശ്ശേരി, ആറംകോട്ടുകര
വഴി
പട്ടാമ്പിയിലേയ്ക്ക്
കെ.എസ്.ആര്.ടി.സി.
യുടെ ഓര്‍ഡിനറി ബസ്സ്
റീ ഷെഡ്യൂള്‍ ചെയ്തു
പുനസ്ഥാപിക്കണം എന്ന
എം.എല്‍.എ .യുടെ
19-7-2016, 29-9-2016
തീയതികളിലെ കത്തുകളില്‍
എന്തു തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
വലിയ
യാത്രാക്ലേശം
അനുഭവിക്കുന്ന ഈ
റൂട്ടില്‍ കഴിവതും
വേഗത്തില്‍ ബസ്സ്
റൂട്ട് റീ ഷെഡ്യൂള്‍
ചെയ്തു
പുനസ്ഥാപിയ്ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(സി)
സ്വീകരിയ്ക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
പാലോട് കെ.എസ്.ആർ.ടി.സി. യുടെ
പഴയ ബസ് സ്റ്റാന്‍ഡിലെ
കെട്ടിടം
6242.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലോട്ടുള്ള
കെ.എസ്.ആർ.ടി.സി. യുടെ
പഴയ ബസ് സ്റ്റാന്‍ഡില്‍
ഗ്രാമപഞ്ചായത്ത്
നിര്‍മ്മിച്ചു
നല്‍കിയിരുന്ന
കെട്ടിടത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്;വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടം നവീകരിച്ച്
വാണിജ്യപരമായ
കാര്യങ്ങള്‍ക്ക്
നല്‍കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ആധുനിക
ബസ് ടെര്‍മിനലുകള്‍
സ്ഥാപിക്കല്‍
6243.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
പൂത്തോട്ട, ഇടക്കൊച്ചി
എന്നിവിടങ്ങളില്‍
ആധുനിക ബസ്
ടെര്‍മിനലുകള്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ബസ്
ടെര്‍മിനലുകള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ. എസ്.
ആര്. ടി. സി. യുടെ കടം
6244.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍
സര്‍ക്കാര്‍ കെ. എസ്.
ആര്. ടി. സി. യ്ക്ക്
എത്ര കോടി രൂപയാണ് കടം
വരുത്തിവെച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
സി.സി.ടി.വി.
ക്യാമറകള്‍ സ്ഥാപിക്കുന്നതിന്
നടപടി
6245.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തില്‍ മിച്ചല്‍
ജംഗ്ഷന്, തട്ടാരമ്പലം
ജംഗ്ഷന്, ചാരുംമൂട്
ജംഗ്ഷന്
എന്നിവിടങ്ങളിലെ
ട്രാഫിക്ക് സിഗ്നല്‍
ലെെറ്റുകളില്‍
സി.സി.ടി.വി.
ക്യമറകള്കൂടി
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആർ.ടി.സി.
ബസ് ഓപ്പറേറ്റിങ്
സെന്റര്‍
6246.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലത്ത്
കുട്ടമ്പുഴയില്‍
കെ.എസ്.ആർ.ടി.സി. ബസ്
ഓപ്പറേറ്റിങ് സെന്റര്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കുട്ടമ്പുഴയിലെ
പിണവൂര്‍ക്കുടിയില്‍
നിന്നും അമൃത
ആശുപത്രിയിലേക്ക്
ഉണ്ടായിരുന്ന
കെ.എസ്.ആർ.ടി.സി.
സര്‍വ്വീസ്
നിര്‍ത്തിവച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സർവീസ്
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആർ.ടി.സി.യുടെ
അന്തര്‍ സംസ്ഥാന ബസ്
സർവ്വീസുകൾ
6247.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
അന്തര്‍ സംസ്ഥാന ബസ്
സര്‍വ്വീസുമായി
ബന്ധപ്പെട്ട് ഏതൊക്കെ
സംസ്ഥാനങ്ങളുമായാണ്
കരാറില്‍
ഏര്‍പ്പെട്ടിരിക്കുന്നത്;ഓരോ
സംസ്ഥാനവുമായി എത്ര
കരാര്‍ ഉണ്ടെന്നും അവ
ഏതൊക്കെയെന്നും
വിശദമാക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന കരാറിലെ
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
കെ.എസ്.ആർ.ടി.സി.യുടെ
എത്ര ഓര്‍ഡിനറി
ലിമിറ്റഡ് സ്റ്റോപ്പ്,
ഫാസ്റ്റ് പാസഞ്ചര്‍,
സൂപ്പര്‍ ഫാസ്റ്റ്,
എക്സ്പ്രസ്, ലോഫ്ലോര്‍
ബസുകള്‍ ഇത്തരത്തില്‍
സര്‍വ്വീസ്
നടത്തുന്നുണ്ട് എന്നു
പറയാമോ;
(സി)
കരാറനുസരിച്ച്
അന്യസംസ്ഥാനത്തെ എത്ര
ബസുകള്‍ കേരളത്തിലേക്ക്
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
സംസ്ഥാനം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
അന്യസംസ്ഥാനത്ത്
നിരവധി ആള്ക്കാര്
ജോലി തേടി പോവുകയും
അന്യസംസ്ഥാനങ്ങളില്‍
നിന്നും നിരവധി പേര്
ജോലിയ്ക്കായി എത്തുകയും
ചെയ്യുന്ന റാന്നിയുടെ
കീഴിലുള്ള
കെ.എസ്.ആർ.ടി.സി. സബ്
ഡിപ്പോയില്‍ നിന്നും
അന്യസംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ മലപ്പുറം യൂണിറ്റില്‍
ജീവനക്കാരുടെ കുറവ്
6248.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ മലപ്പുറം
യൂണിറ്റില്‍
സര്‍വ്വീസുകള്‍
കൃത്യമായി
നടത്തിക്കൊണ്ടുപോകാന്‍
ആവശ്യമായ ജീവനക്കാരുടെ
കുറവുള്ളകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ നിലവിലുള്ള
ഷെഡ്യൂളുകള്‍ക്ക് എത്ര
ജീവനക്കാരാണ്
ആവശ്യമായിട്ടുള്ളത്;
ഇപ്പോള്‍ നിലവില്‍
ഡ്രൈവര്‍, കണ്ടക്ടര്‍,
മെക്കാനിക്ക് എന്നീ
വിഭാഗങ്ങളില്‍
തൊഴിലാളികളുടെ എണ്ണവും,
മിനിമം ആവശ്യമായ
ജീവനക്കാരുടെ എണ്ണവും
വെളിപ്പെടുത്തുമോ;
(സി)
മലപ്പുറം
യൂണിറ്റില്‍ ആവശ്യമായ
ജീവനക്കാരെ എണ്ണത്തില്‍
കൂടുതലുള്ള മറ്റു
ഡിപ്പോകളില്‍ നിന്ന്
പുനര്‍ വിന്യാസം വഴി
നിയമിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
യില്‍ മിനിസ്റ്റീരിയല്‍
വിഭാഗത്തിലെ ഒഴിവുകള്‍
6249.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ മിനിസ്റ്റീരിയല്‍
വിഭാഗത്തില്‍
താല്‍ക്കാലിക
അടിസ്ഥാനത്തിലും,വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
പ്രകാരവും എത്ര പേര്
ജോലിനോക്കി വരുന്നു;
(ബി)
ജൂനിയര്‍
അസിസ്റ്റന്റ്,
അസിസ്റ്റന്റ് ഗ്രേഡ്
തസ്തികകളില്‍
കെ.എസ്.ആര്.ടി.സി
യില്‍ എത്ര ഒഴിവുകള്‍
നിലവിലുണ്ട്; പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി
യ്ക്ക് ടാക്സി ഇനത്തിലുളള
ചെലവ്
6250.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒൗദ്യോഗിക
വാഹനങ്ങള്‍
ഉണ്ടായിട്ടും ടാക്സി
കാറുകള്‍ക്കായി
കെ.എസ്.ആര്.ടി.സി.
ബാംഗ്ലൂരില്‍ ഭീമമായ
തുക ചെലവഴിച്ച കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തിനാണ് ഇൗ വിധം
ടാക്സി കാറുകള്‍
വാടകയ്ക്കെടുക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
കഴിഞ്ഞ ഒരു
വര്‍ഷത്തിനുളളില്‍
ബംഗ്ലൂരില്‍ ടാക്സി
വാടക ഇനത്തില്‍
കെ.എസ്.ആര്.ടി.സി.
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലും
ബാംഗ്ലൂരില്‍ ടാക്സി
ഇനത്തിലുളള ചെലവുകള്‍
ചുരുക്കാന്‍
കോര്പ്പറേഷന്
തയ്യാറാകാത്ത
സാഹചര്യമെന്തെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
വെഞ്ഞാറമൂട് ഡിപ്പോയില്‍
ഡീസല്‍ പമ്പ്
6251.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ വെഞ്ഞാറമൂട്
ഡിപ്പോയില്‍ ഡീസല്‍
പമ്പ് സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
പമ്പ്
സ്ഥാപിക്കുന്നതിനുള്ള
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ക്ക് വാടകയിനത്തില്‍
ലഭിക്കുന്ന തുക
6252.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് ഡിപ്പോകളിലെ
കെട്ടിട വാടകയിനത്തില്‍
പ്രതിമാസം എത്ര തുക
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡിപ്പോകളില്‍
കെട്ടിടങ്ങള്‍
വാടകക്കാരില്ലാതെ
ഒഴിഞ്ഞു കിടപ്പുണ്ടോ
എന്ന് വ്യക്തമാക്കുമോ;
എങ്കില്‍ അവ
എവിടെയൊക്കെയെന്ന്
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി.
ബസുകളുടെ അപകടം
6253.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍
കെ.എസ്.ആര്.ടി.സി.
ബസുകള്‍ എത്ര
അപകടങ്ങള്‍ ഉണ്ടാക്കി;
പ്രസ്തുത അപകടങ്ങള്‍
മൂലം എത്ര പേര്‍ക്ക്
പരിക്ക് പറ്റി;
എത്രപേര്‍ക്ക് ജീവഹാനി
സംഭവിച്ചു ;
(ബി)
കെ.എസ്.ആര്.ടി.സി.
ബസുകള്‍ നിരന്തരം
ട്രാഫിക് നിയമങ്ങള്‍
ലംഘിക്കുന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
കാലയളവില്‍ ലഭിച്ച
പരാതികളെത്രയാണെന്നും
അതിന്മേല് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
2015
ല്‍ കെ.എസ്.ആര്.ടി.സി.
ബസുകള്‍ എത്ര അപകടം
ഉണ്ടാക്കി; ഇതില്‍ എത്ര
പേര്‍ക്ക് പരിക്ക്
പറ്റി; ജീവഹാനി എത്ര;
(ഡി)
പ്രസ്തുത
അപകടങ്ങള്‍ മൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഉണ്ടാകുന്ന അധിക ബാധ്യത
എത്ര; വിശദവിവരം
അടങ്ങിയ കണക്ക്
ലഭ്യമാക്കുമോ;
(ഇ)
അപകട
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
അപകടങ്ങള്‍
കുറയ്ക്കാന്‍ ശക്തമായ
നടപടി സ്വീകരിക്കുമോ;
(എഫ്)
അപകടം
സംഭവിക്കുന്ന
കെ.എസ്.ആര്.ടി.സി.
ബസുകളുടെ
തുടര്‍നടപടികളും,
നാശനഷ്ടവും
കെ.എസ്.ആര്.ടി.സി.
തന്നെ ഏറ്റെടുക്കുന്നത്
ഡ്രൈവര്‍ക്ക് ആശ്വാസം
നല്കുന്നതാകയാല്
അപകടം
വര്‍ദ്ധിക്കുന്നത് അതീവ
ഗൗരവമായി കാണുമോ:
എങ്കിൽ നാശനഷ്ടങ്ങൾക്കു
ഉത്തരവാദിത്തം ഡ്രൈവറിൽ
ആരോപിച്ചു നഷ്ടപരിഹാരം
ശമ്പളത്തിൽ നിന്നും
ഈടാക്കുവാൻ നടപടി
ഉണ്ടാകുമോ:
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ഡിപ്പോകള്‍
6254.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കെ.എസ്.ആര്.ടി.സി.
ക്ക് എത്ര
ഡിപ്പോകളുണ്ട്; ജില്ല
തിരിച്ചുളള കണക്കു
വ്യക്തമാക്കുമോ;
(ബി)
ഓരോ
ഡിപ്പോയില്‍നിന്നും
നടത്തുന്ന
സര്‍വ്വീസുകളുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
ഡിപ്പോയിലും ഒരു ദിവസം
ലഭിക്കുന്ന കളക്ഷന്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കൂടുതല്‍
കളക്ഷന്‍ ഉളള
ഡിപ്പോകള്‍ക്കു
കൂടുതല്‍
സര്‍വ്വീസുകള്‍
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
6255.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര KSRTC
ബസുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്;
(ബി)
എല്ലാ
സര്‍വ്വീസും
ലാഭത്തിലാണോ
നടത്തുന്നത്;
(സി)
നഷ്ടത്തിലോടുന്ന
ബസുകള്‍ എത്ര;
ലാഭത്തിലോടുന്ന ബസുകള്‍
എത്ര ;
ജില്ലാടിസ്ഥാനത്തില്‍
വിവരം ലഭ്യമാക്കാമോ;
(ഡി)
സര്‍വ്വീസ്
ആരംഭിക്കുകയും
ലാഭത്തിലല്ല എന്ന
കാരണത്താല്‍
മുടങ്ങിപ്പോയതുമായ
സര്‍വ്വീസുകള്‍
സംബന്ധിച്ച കണക്ക്
ലഭ്യമാക്കാമോ;
(ഇ)
മുടങ്ങിപ്പോയ
സര്‍വ്വീസുകള്‍
പുനരാരംഭിക്കുന്നത്
സംബന്ധിച്ച
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കാമോ;
(എഫ്)
പാലക്കാട്
ജില്ലയില്‍
മുടങ്ങിപ്പോയ
സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.ക്ക്
പുതിയ വായ്പാ മാർഗങ്ങൾ
6256.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.ജെ. മാക്സി
,,
റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.റ്റി.ഡി.എഫ്.സി.,
ഹഡ്കോ തുടങ്ങിയ
സ്ഥാപനങ്ങളില്‍ നിന്ന്
നിലവില്‍
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര കോടി രൂപ വായ്പ
ലഭിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ; ഈ
സ്ഥാപനങ്ങള്‍
ഈടാക്കുന്ന പലിശ
നിരക്ക് അറിയിക്കുമോ;
(ബി)
ഇപ്രകാരം
എടുത്തിട്ടുള്ള
വായ്പായിനത്തില്‍ എത്ര
കോടി രൂപ
പലിശയിനത്തില്‍ ഓരോ
വര്‍ഷവും
കെ.എസ്.ആര്.ടി.സി. ഈ
സ്ഥാപനങ്ങള്‍ക്ക്
നല്‍കുന്നുണ്ട്;
(സി)
ഈ
സ്ഥാപനങ്ങള്‍ അമിത പലിശ
ഈടാക്കുന്നത്
കെ.എസ്.ആര്.ടി.സി.യെ
കൂടുതല്‍
പ്രതിസന്ധിയിലാക്കുന്നതിനാല്‍
പകരം കുറഞ്ഞ പലിശ
നിരക്കില്‍ ലഭ്യമാകുന്ന
വായ്പാ മാര്‍ഗ്ഗം
പരിശോധിച്ചിട്ടുണ്ടോ;
അതിനുള്ള തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുതിയ ബസ്സുകള്‍
6257.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
10 വര്‍ഷത്തിനുള്ളില്‍
(2006 മുതല്‍)
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസുകള്‍
നിരത്തിലിറക്കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഡിപ്പോകള്‍ക്ക്
ബസ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
10 വര്‍ഷത്തിനുള്ളില്‍
(2006 മുതല്‍)വൈക്കം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് അനുവദിച്ച
പുതിയ ബസ്സുകളുടെ എണ്ണം
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഡിപ്പോയില്‍ നിന്ന്
ഓപ്പറേറ്റു ചെയ്യുന്ന
ഷെഡ്യൂളുകളുടെ വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ഈ
ഡിപ്പോയില്‍ 2016
സെപ്തംബര്‍ മാസത്തെ ഓരോ
ഷെഡ്യൂളിന്റേയും ശരാശരി
കളക്ഷന്‍ എത്രയാണെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
നിയമനങ്ങള്‍
6258.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
താഴ്ന്ന തസ്തികകളിലെ
ജീവനക്കാരില്‍ നിന്നും
ഇന്റേണല്‍
റിക്രൂട്ട്മെന്റ് വഴി
എ.ടി.എസ്.ഒ., എ.ഒ.
എന്നീ
തസ്തികകളിലേയ്ക്ക്
2006-2007 കാലയളവില്‍
നേരിട്ട് നിയമനം ലഭിച്ച
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്; അവരുടെ
വിദ്യാഭ്യാസ യോഗ്യതകളും
നിയമന തീയതിയും
വ്യക്തമാക്കുമോ; ഇവരുടെ
കമ്പെയിന്‍ഡ്
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
അവസാന കാലയളവില്‍
കെ.എസ്.ആര്.ടി.സി.
ഡയറക്ടര്‍ ബോര്‍ഡ്,
സര്‍ക്കാരിന്റെയോ
പി.എസ്.സി.യുടെയോ
അനുമതി കൂടാതെ
ആര്‍ക്കെങ്കിലും
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരായി
സ്ഥാനക്കയറ്റം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കെല്ലാം;
പ്രസ്തുത
സ്ഥാനക്കയറ്റത്തിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ?
(സി)
ഇപ്രകാരം
സ്ഥാനക്കയറ്റം
നല്കുവാന് വേണ്ടി
ചട്ടം
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സര്‍ക്കാരും
പി.എസ്.സി.യും
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
സ്ഥാനക്കയറ്റം
നല്‍കിയവര്‍ക്ക് അതാത്
തസ്തികയിലെ ശമ്പളം
കൊടുത്തിട്ടുണ്ടോ;
എക്സിക്യൂട്ടീവ്
ഡയറക്ടര്‍ തസ്തികയില്‍
ഇപ്രകാരം
നിയമിതരായവരുടെ
പ്രൊബേഷന്‍ സര്‍ക്കാര്‍
അംഗീകാരം ലഭിക്കാതെ
തന്നെ ഡിക്ലയര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്തെന്നും ആരാണ്
അതിന് ഉത്തരവാദികള്‍
എന്നും വ്യക്തമാക്കുമോ;
(ഇ)
മുന്‍സര്‍ക്കാരിന്റെ
കാലത്തുനടന്ന
എക്സിക്യൂട്ടീവ്
ഡയറക്ടര്‍ നിയമനത്തില്‍
2016-ലെ ഇ.ഡി.
റെഗുലേഷന് പ്രകാരം
അര്‍ഹതയുള്ള
ഉദ്യോഗാര്‍ത്ഥികളെ
ഒഴിവാക്കിയിട്ടുണ്ടോ;
ചട്ടപ്രകാരമാണോ ഇ.ഡി.
നിയമനങ്ങള്‍
നടത്തിയിട്ടുള്ളത്;
മേല്‍ നിയമനം നടന്ന
അവസരത്തില്‍ മൂന്ന്
ഒഴിവുകള്‍
നിലവിലിരിക്കെ രണ്ട്
ഒഴിവുകള്‍ മാത്രം
നികത്തിയതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത നിയമനം
സംബന്ധിച്ച് പരാതിയോ
കേസ്സോ നിലവിലുണ്ടോ;
വിശദാംശം അറിയിക്കുമോ;
(എഫ്)
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരുടെ നിയമനം
സംബന്ധിച്ച
പരിഷ്ക്കരിച്ച
റെഗുലേഷന് അംഗീകരിച്ച
18-2-2016ലെ ബോര്‍ഡ്
യോഗത്തിന്റെ മിനിട്ട്സ്
3-3-2016-ലാണ്
പുറത്തിറങ്ങിയതെങ്കിലും
ശ്രീ.കെ.എം.ശ്രീകുമാര്‍,
ശ്രീ.പി.എം.ഷറഫ്
മുഹമ്മദ് എന്നിവര്‍
എക്സിക്യൂട്ടീവ്
ഡയറക്ടര്‍മാരായി
ചാര്‍ജ്ജെടുത്തത്
18-2-2016-നാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
മുന്‍സര്‍ക്കാരിന്റെ
അവസാന കാലഘട്ടത്തില്‍
സി.എം.ഡി. ആയിരുന്ന
ശ്രീ.ആന്റണി ചാക്കോ,
ഫിനാന്‍സ് മാനേജര്‍
ശ്രീ.ആര്.സുധാകരന്
എന്നിവര്‍ക്കെതിരെ
നിലവില്‍ സര്‍ക്കാരിലോ
വിജിലന്‍സിലോ
പരാതികളുണ്ടോ;
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടന്ന
നിയമനങ്ങളില്‍ വ്യാപക
പരാതി നിലനില്‍ക്കുന്ന
സാഹചര്യത്തില്‍
വിജിലന്‍സിനെക്കൊണ്ട്
വിശദമായ അന്വേഷണം
നടത്തുമോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയിലുള്ള
ഉപയോഗശൂന്യമായ സ്ഥലങ്ങള്‍
6259.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയിലുള്ളതും
നിലവില്‍
ഉപയോഗശൂന്യമായി
കിടക്കുന്നതുമായ
സ്ഥലങ്ങളെ
കോര്പ്പറേഷന് വരുമാനം
ലഭിക്കുന്ന തരത്തില്‍
പ്രയോജനകരമായി
ഉപയോഗിക്കുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിലേക്കായി നടപടി
സ്വീകരിക്കുമോ ?
കെ.എസ്.ആര്.ടി.സി.യില്‍
എം പാനല്‍ ഡ്രൈവര്‍മാരും
കണ്ടക്ടര്‍മാരും
6260.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
എം പാനല്‍ വ്യവസ്ഥയില്‍
എത്ര ഡ്രൈവര്‍മാരും
കണ്ടക്ടര്‍മാരും ജോലി
നോക്കുന്നുണ്ട്;
(ബി)
എം
പാനല്‍ വ്യവസ്ഥയില്‍
ജോലിയില്‍ പ്രവേശിച്ച
ഡ്രൈവര്‍മാരെയും,
കണ്ടക്ടര്‍മാരെയും
ജോലിയില്‍
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
എട്ടുവര്‍ഷം
സേവന കാലാവധി
പൂര്‍ത്തീകരിച്ച
ഡ്രൈവര്‍മാരെയും ,
കണ്ടക്ടര്‍മാരെയും
കെ.എസ്.ആര്.ടി.സി.യില്‍
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
നിയമന നിരോധനം
6261.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
17.12.2015 ന് ശേഷമുള്ള
പ്രമോഷന്,
റിട്ടയര്‍മെന്റ്, ജോലി
വിട്ടുപോകല്‍ തുടങ്ങിയ
കാരണങ്ങളാല്‍ ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍
ഉണ്ടായിട്ടുള്ള
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
നിയമന
നിരോധനം
നിലവിലില്ലായെന്ന്
സര്‍ക്കാര്‍
അവകാശപ്പെടുമ്പോഴും,
കെ.എസ്.ആര്.ടി.സി.
യിലെ ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തത് നിയമന
നിരോധനം ആണെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ഡ്രൈവര്‍
6262.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഡ്രൈവര്‍മാരെ
നിയമിക്കുന്നതിനു
വേണ്ടി പി.എസ്.സി.
തയ്യാറാക്കിയ
നിലവിലുള്ള റിസര്‍വ്
ഡ്രൈവര്‍ റാങ്ക്
ലിസ്റ്റില്‍ നിന്ന്
നാളിതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്കി എന്ന്
വ്യക്തമാക്കുമോ;
(ബി)
എന്‍.ജെ.ഡി.
ഒഴിവുകള്‍ ഉള്‍പ്പെടെ
നിലവില്‍ ഈ തസ്തികയില്‍
എത്ര ഒഴിവുകള്‍ ഉണ്ട്
എന്ന് വ്യക്തമാക്കുമോ ;
(സി)
നിലവിലുള്ള
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യ്ക്ക്
ടയര്‍ വാങ്ങിയതില്‍ വന്ന
ചെലവ്
6263.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കെ.എസ്.ആര്.ടി.സി.യ്ക്ക്
ടയര്‍ വാങ്ങുന്നതിനായി
എത്ര തുക ചെലവഴിച്ചു
എന്നും, ഏത് കമ്പനിയുടെ
ടയറാണ് വാങ്ങിയതെന്നും
വിശദമാക്കുമോ?
വാഹന
പുകപരിശോധന
6264.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുളള
വാഹന പുകപരിശോധന
സംവിധാനത്തിലെ
പിഴവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപഭോക്താവിന്‍െറ
ആവശ്യപ്രകാരം പരിശോധന
നടത്താതെ അനുയോജ്യമായ
രീതിയില്‍ പുക
പരിശോധനാ
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വിശദമാക്കുമോ?
നേത്ര
പരിശോധന സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് അംഗീകാരം
6265.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിരുദാനന്തര
ബിരുദം നേടിയിട്ടുളള
ആയൂര്‍വ്വേദ
ഡോക്ടര്‍മാര്‍ക്ക്
ഡ്രൈവിംഗ് ലൈസന്‍സിനുളള
നേത്ര പരിശോധന
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഇവര്‍ നല്കുന്ന
സര്‍ട്ടിഫിക്കറ്റിന്
സാധൂകരണം
നല്‍കിയിട്ടുണ്ടെന്ന
വിവരം ബന്ധപ്പെട്ട
ഓഫീസുകളില്‍
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ആയൂര്‍വ്വേദ
ഡോക്ടര്‍മാര്‍
നല്കുന്ന നേത്ര
പരിശോധന
സര്‍ട്ടിഫിക്കറ്റിന്
അംഗീകാരം നല്കി എന്ന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഉത്സവ
സീസണുകളില്‍ കേരളത്തിനു
പുറത്തേയ്ക്കുള്ള പാരലല്‍
സര്‍വ്വീസ്
6266.
ശ്രീ.പി.കെ.
ശശി
,,
ഐ.ബി. സതീഷ്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്സവ
സീസണുകളില്‍ കേരളത്തിനു
പുറത്തേയ്ക്കുള്ള
നിരവധി പാരലല്‍
സര്‍വ്വീസ് ബസ്സുകള്‍
ടിക്കറ്റ് നിരക്ക്
തോന്നുന്നതുപോലെ
വാങ്ങിയ്ക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
ക്രമീകരിയ്ക്കുന്നതിനും
ന്യായമായ നിരക്ക്
നിശ്ചയിക്കുന്നതിനും
നടപടിയെടുക്കുമോ;
(ബി)
ഇപ്രകാരം
ബസ്സുകള്‍ക്ക് പാരലല്‍
സര്‍വ്വീസ്
നടത്തുന്നതിന്
നിയമമുണ്ടോ; എങ്കില്‍
എന്ത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നതെന്ന്
വിശദമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
ഇത്തരം മേഖലയില്‍
കൂടുതല്‍
സര്‍വ്വീസുകള്‍
തുടങ്ങുന്നതിനും, അവ
കാര്യക്ഷമമായി
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
ഗ്ലോബൽ
പൊസിഷനിംഗ് ട്രാക്കിംഗ്
സിസ്റ്റം
6267.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുഗതാഗത സേവനങ്ങളില്‍
ഗ്ലോബൽ പൊസിഷനിംഗ്
ട്രാക്കിംഗ് സിസ്റ്റം
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
മെച്ചപ്പെട്ട
റോഡ് സുരക്ഷയും സ്ത്രീ
സുരക്ഷയും
ഉറപ്പുവരുത്തുന്നതിനുള്ള
എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ഏതെല്ലാം
വകുപ്പുകളാണ് ഇതിന്റെ
പ്രവര്‍ത്തനവുമായി
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തൃശൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നുളള
ഓര്‍ഡിനറി ബസ്സ്
സര്‍വ്വീസ്
പുനസ്ഥാപിക്കാന്‍ നടപടി
6268.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്നും
ആരംഭിച്ച് വടക്കാഞ്ചേരി
- മുളളൂര്‍ക്കര,
ഇരുനിലംകോട് വഴി
ആറംകോട്ടുകരയിലേക്ക്
ഓടികൊണ്ടിരുന്ന
കെ.എസ്.ആര്.ടി.സി യുടെ
ഓര്‍ഡിനറി ബസ്സ്
സര്‍വ്വീസ്
നിറുത്തിവെച്ചത്
റീഷെഡ്യൂള്‍ ചെയ്തു
പുനസ്ഥാപിക്കണമെന്ന
എം.എല്‍.എ. യുടെ
19.07.16, 29.09.16
എന്നീ തീയതികളിലെ
കത്തുകളില്‍ എന്തു
തുടര്‍നടപടി
സ്വീകരിച്ചു എന്നു
വ്യക്തമാക്കാമോ;
(ബി)
വലിയതോതില്‍
യാത്രാക്ലേശം
അനുഭവിക്കുന്ന ഇൗ
റൂട്ടില്‍ ബസ്സ് റൂട്ട്
റീഷെഡ്യൂള്‍ ചെയ്തു
പുനസ്ഥാപിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
മലപ്പുറം
ഡിപ്പോയില്‍
നിന്ന്അന്തര് സംസ്ഥാന
സര്‍വ്വീസുകള്‍
6269.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ ആസ്ഥാനത്തെ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
നിലവിലുള്ള അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
ഏതെല്ലാമാണ്; പുതിയത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഡിപ്പോ
നവീകരണ ശിലാസ്ഥാപന
ചടങ്ങില്‍ മന്ത്രി
പ്രഖ്യാപിച്ച
ബാംഗ്ലൂര്‍ ഡീലക്സ്
സര്‍വ്വീസ് ഇതുവരെ
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
സര്‍വ്വീസ്
എന്നത്തേക്ക്
തുടങ്ങാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏര്‍വാടി,
ഗൂഡല്ലൂര്‍,
പറശ്ശിനിക്കടവ്
റൂട്ടുകളില്‍ പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സൂപ്പര്‍
ക്ലാസ് റൂട്ടുകളില്‍
പെര്‍മിറ്റ്
6270.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര സൂപ്പര്‍
ക്ലാസ്
പെര്‍മിറ്റുകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
ബസുകള്‍ക്ക് സൂപ്പര്‍
ക്ലാസ് റൂട്ടുകളില്‍
പെര്‍മിറ്റ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ബസുകള്ക്കെന്ന്
വ്യക്തമാക്കാമോ;
(സി)
സൂപ്പര്‍
ക്ലാസ് റൂട്ടുകളില്‍
സ്വകാര്യ ബസുകള്‍ക്ക്
പെര്‍മിറ്റ്
അനുവദിക്കേണ്ടതില്ലെന്ന്
ബഹു. ഹൈക്കോടതി
ഉത്തരവിട്ടതിനുശേഷം,
എത്ര സ്വകാര്യ
ബസുകള്‍ക്ക് സൂപ്പര്‍
ക്ലാസ് പെര്‍മിറ്റുകള്‍
പുതുക്കി
നല്‍കിയിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്ന്
പുതിയ സര്‍വ്വീസുകള്‍
6271.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
കണ്ണൂര്‍
പറശ്ശിനിക്കടവിലേക്കും
തേക്കടിയിലേയ്ക്കും
രണ്ട് പുതിയ ബസ്
സര്‍വ്വീസുകള്‍
അനുവദിക്കുന്നതിന്
എം.എല്‍.എ. നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വീസുകള്‍ക്ക്
ജന്റം ബസുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
സ്ക്രാപ്പ്
അടിസ്ഥാനത്തില്‍
നിര്‍ത്തലാക്കിയ
കെ.എസ്.ആര്.ടി.സി. ബസുകള്‍
6272.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്,
കാസര്‍ഗോഡ്,
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്നും
സ്ക്രാപ്പ്
അടിസ്ഥാനത്തില്‍ എത്ര
ബസ്സുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയ്ക്ക്
പകരം പുതിയ എത്ര
ബസ്സുകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി
ഏര്‍പ്പെടുത്തിയ
ഷെഡ്യൂളുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ?
വാഹനങ്ങളുടെ
ലൈറ്റുകള്‍, ഹോണുകള്‍
എന്നിവയുടെ
തീവ്രതയളക്കുന്നതിന് സംവിധാനം
6273.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാത്രികാലങ്ങളില്‍
വാഹനങ്ങളുടെ ഹെഡ്
ലൈറ്റില്‍ നിന്നു
വരുന്ന അമിത പ്രകാശവും
അവ ഡിം
ചെയ്യുന്നതിലുള്ള
ഡ്രൈവര്‍മാരുടെ
അശ്രദ്ധയുംമൂലം ധാരാളം
അപകടം നടക്കുന്നത്
ശ്റദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
വാഹനങ്ങളുടെ
ലൈറ്റുകള്‍, ഹോണുകള്‍
എന്നിവയുടെ
തീവ്രതയളക്കുന്നതിന്
എന്തെങ്കിലും
സംവിധാനമുണ്ടോ;
ഇത്തരത്തില്‍
തീവ്രതയളന്ന്
നിയമലംഘകരെ കണ്ടെത്തി
പിഴയീടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
രാത്രികാലങ്ങളില്‍
അമിതപ്രകാശമുള്ളതും
നിയമവിരുദ്ധവും വിവിധ
നിറങ്ങളിലുള്ളതുമായ
ബള്‍ബുകള്‍ വാഹന
ഉടമകള്‍ കൂടുതല്‍
ഉപയോഗിക്കുന്നത്
തടയുന്നതിന് മോട്ടോര്‍
വാഹന വകുപ്പ് എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന് പുതിയ
പരിഷ്കാരങ്ങള്‍
T 6274.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാഫിക്
സിഗ്നലുകള്‍
സ്ഥാപിച്ചിട്ടും
സംസ്ഥാനത്തെ
ദേശീയപാതകളില്‍
പലയിടത്തും
റോഡപകടങ്ങളുടെ
എണ്ണത്തില്‍ കാര്യമായ
കുറവില്ലാത്തത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗതാഗത നിയമങ്ങള്‍
പാലിക്കാത്തവരെ
പിടികൂടാന്‍
സിഗ്നലുകള്‍ക്ക് സമീപം
ക്യാമറകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
തെരുവുവിളക്കില്ലാത്ത
ഭാഗങ്ങളില്‍ റോഡ്
മുറിച്ചുകടക്കുന്ന
യാത്രക്കാര്‍
വെളിച്ചക്കുറവുമൂലം
അപകടത്തില്‍പ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
റോഡപകടങ്ങള്‍
കുറയ്ക്കുന്നതുമായി
ബന്ധപ്പെട്ട്
നടപ്പാക്കാനുദ്ദേശിക്കുന്ന
പുതിയ പരിഷ്കാരങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
അശാസ്ത്രീയമായ
ഫെയര്‍സ്റ്റേജ് സംവിധാനം
6275.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അശാസ്ത്രീയമായ
ഫെയര്‍സ്റ്റേജ്
സംവിധാനം
പരിശോധിക്കുവാന്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;ഇവരുടെ
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ;
(ബി)
ദീര്‍ഘദൂര
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാകുന്ന തരത്തിലുള്ള
ഫെയര്‍സ്റ്റേജ്
സംവിധാനം
പരിശോധിക്കുമോ;
പരിഹരിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
കെ . എസ്.ആർ .ടി .സി.
മാനേജിംഗ്
ഡയറക്ടര്‍ക്ക് നല്‍കുമോ
;വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഫെയര്‍സ്റ്റേജ്
നടപ്പിലാക്കുന്ന രീതി
എന്തെന്ന്
വ്യക്തമാക്കുമോ?
തിരുവന്തപുരത്തെ
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസുകള്‍
6276.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേയാട്
ജംഗ്ഷനില്‍
അനുഭവപ്പെടുന്ന
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനും,
വിളവൂര്‍ക്കല്‍
പഞ്ചായത്ത് പ്രദേശമായ
മങ്കാട്ട്കടവ് മേഖലയിലെ
ജനങ്ങളുടെ
യാത്രാസൗകര്യം
സുഗമമാക്കുന്നതിനുമായി,
കാട്ടാക്കട താലൂക്കിലെ
കാട്ടാക്കട, വെള്ളറട
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്ന്
തിരുവന്തപുരത്തേക്കുള്ള
ഷെഡ്യൂളുകളില്‍ 25
ശതമാനം തച്ചോട്ട്കാവ് -
മങ്കാട്ട്കടവ് വഴി
തിരുമല എത്തുന്നതിനും
തിരുവനന്തപുരത്ത്
നിന്ന് മടക്കയാത്രയില്‍
തിരുമല നിന്നും
മങ്കാട്ട് കടവ് -
തച്ചോട്ട്കാവ് വഴി
സര്‍വ്വീസ്
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
(ബി)
നഗര
സൗകര്യങ്ങള്‍
ഗ്രാമങ്ങളില്‍
ലഭ്യമാക്കുന്ന
ദൗത്യത്തിന്റെ
നിര്‍വ്വഹണത്തിനായി
ആറ്റിങ്ങല്‍, കണിയാപുരം
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്ന്
തിരുവനന്തപുരത്ത്
തമ്പാനൂരില്‍ യാത്ര
അവസാനിപ്പിക്കുന്ന ബസ്
സര്‍വ്വീസുകള്‍
കാഞ്ഞിരംകുളം,
പൂവ്വാര്‍ - ഊരമ്പ് വരെ
ദീര്‍ഘിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതുപോലെ കിളിമാനൂര്‍,
വെഞ്ഞാറമൂട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്ന്
തമ്പാനൂരില്‍ യാത്ര
അവസാനിപ്പിക്കുന്ന
സര്‍വ്വീസുകള്‍
വിഴിഞ്ഞം - പൂവ്വാര്‍ -
പൊഴിയൂര്‍ വരെ
ദീര്‍ഘിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പൂവ്വാര്‍,
പാറശ്ശാല, വിഴിഞ്ഞം
ഡിപ്പോകളില്‍ നിന്ന്
തമ്പാനൂരില്‍ യാത്ര
അവസാനിപ്പിക്കുന്ന ബസ്
സര്‍വ്വീസുകള്‍
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്,
കുടപ്പനക്കുന്ന്,
സിവില്‍ സ്റ്റേഷന്
മേഖലകളിലേക്ക്
ദീര്‍ഘിപ്പിച്ച്
തമ്പാനൂരിലെ ഗതാഗത
തിരക്ക്
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പാപ്പനംകോട്
ഡിപ്പോയില്‍ നിന്ന്
വെള്ളായണി ക്ഷേത്രം -
കാര്‍ഷിക കോളേജ് -
പാലപ്പൂര് വഴി
തിരുവനന്തപുരം
മെഡിക്കല്‍
കോളേജിലേക്ക്
യാത്രാസൗകര്യം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
പേരൂര്‍ക്കട
സിറ്റി ഡിപ്പോയില്‍
നിന്ന് പാളയം -
കിഴക്കേകോട്ട വഴി
തിരുവല്ലം - പാലപ്പൂര്
- കാര്‍ഷിക കോളേജ്
ഷെഡ്യൂള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി
യില്‍നിന്നും അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
6277.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
റദ്ദ് ചെയ്ത അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍
ആയ തൃപ്പരപ്പ്, അരുമന,
പേച്ചിപാറ, കുളച്ചല്‍,
മന്‍ഡേ മാര്‍ക്കറ്റ്
എന്നീ ബസ്
സര്‍വ്വീസുകള്‍
പുനസ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൊണ്ടോട്ടിയില്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ
6278.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലപ്പുറം
ജില്ലയിലെ
കൊണ്ടോട്ടിയില്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
വേണ്ടി ചെയ്ത
കാര്യങ്ങള്‍
വിശദമാക്കുമോ?
മാമലക്കണ്ടത്തേക്ക്
കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
6279.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തിലെ ആദിവാസി
കോളനികള്‍ ഉള്‍പ്പെടെ
4000 ത്തോളം ജനങ്ങള്‍
താമസിക്കുന്ന പ്രദേശമായ
മാമലക്കണ്ടത്തേക്ക്
പ്രൈവറ്റ് ബസുകള്‍
മാത്രമാണ് സര്‍വ്വീസ്
നടത്തുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശത്തേക്ക്
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
ആരംഭിക്കുമോ;
(സി)
അതിനായി
കോതമംഗലം
ഡിപ്പോയിലേക്ക്
പുതുതായി ബസ്സുകള്‍
അനുവദിക്കുമോ ?
കെ.എസ്.ആര്.
ടി.സിയും ഭാരത് സ്റ്റേജ്
4 മാനദണ്ഡവും
6280.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരത്
സ്റ്റേജ് 4 മാനദണ്ഡം
നവംബര്‍ മുതല്‍
നിര്‍ബന്ധമാക്കുമ്പോള്‍
കെ.എസ്.ആര്. ടി.സി
ക്ക് അധിക ബാധ്യത
വരുത്തുമോ ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മാനദണ്ഡം കാരണം,
വാങ്ങിയ ഷാസികള്‍ ബോഡി
നിര്‍മ്മിച്ച്
നിരത്തിലിറക്കാന്‍
സാധിക്കാത്ത
സ്ഥിതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
അവ എത്രയെന്നും, ഏത്
കാലയളവില്‍
വാങ്ങിയതെന്നും
വ്യക്തമാക്കുമോ?
പൂവമ്പാറ പാലത്തിലെ ആത്മഹത്യ
സംബന്ധിച്ച ജില്ലാ റോഡ്
സുരക്ഷ കൗണ്‍സില്‍
റിപ്പോര്‍ട്ട്
6281.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയില്‍
ആറ്റിങ്ങല്‍ പൂവമ്പാറ
പാലത്തില്‍ നിന്നും
താഴെ വാമനപുരം
നദിയിലേക്ക് ചാടി
ആത്മഹത്യ
ചെയ്യുന്നവരുടെ എണ്ണം
വര്‍ദ്ധിക്കുന്നത്
തടയാന്‍ ഇതു സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാക്കുവാന്‍
തിരുവനന്തപുരം ജില്ലാ
റോഡ് സുരക്ഷ കൗണ്‍സില്‍
ചെയര്‍മാനോട്
ആവശ്യപ്പെട്ടപ്രകാരം
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
റിപ്പോര്ട്ടിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്നും
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ഉള്‍പ്പെടെ
ലഭ്യമാക്കുമോ;
(സി)
ബന്ധപ്പെട്ട
ഫയല്‍ ഇപ്പോള്‍
എവിടെയാണെന്ന് ഫയല്‍
നമ്പര്‍ ഉള്‍പ്പെടെ
വ്യക്തമാക്കാമോ?
വാഹനങ്ങളുടെ മലിനീകരണ
നിയന്ത്രണം
6282.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ.എസ്.ആര്.ടി.സി.
വാഹനങ്ങളുടെയും ചരക്കു
വാഹനങ്ങളുടെയും
മലിനീകരണം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
ആലോചിക്കുന്നു എന്ന്
അറിയിക്കുമോ;
(ബി)
ഇതിലേക്കായി
വിദേശ രാജ്യങ്ങളില്‍
ഉപയോഗിക്കുന്ന ആധുനിക
മാര്‍ഗ്ഗങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിന്
തയ്യാറാകുമോ;
(സി)
വലിയ
വാഹനങ്ങളുടെ മലിനീകരണം
നിയന്ത്രിക്കുന്നതിന്
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഒഴിവുകള്‍
6283.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
റിസര്‍വ് കണ്ടക്ടര്‍,
റിസര്‍വ് ഡ്രൈവര്‍,
പെയിന്റര്‍ ഗ്രേഡ്-2
തസ്തികകളില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ
എന്നും ഇവയുടെ കാലാവധി
എപ്പോള്‍
അവസാനിക്കുമെന്നും
അറിയാമോ ;എങ്കിൽ
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
പുതുതായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
താല്‍ക്കാലികമായി
ജോലി ചെയ്യുന്നവരെ
ഒഴിവാക്കി പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആര്.ടി.
ഓഫീസുകളിലെ തിരക്ക്
6284.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആര്.ടി.ഓഫീസുകളില്‍
തിരക്ക് കാരണം
പൊതുജനങ്ങള്‍ക്ക്
ഒട്ടേറെ പ്രയാസങ്ങള്‍
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രയാസങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ;
(സി)
പൊതുജനങ്ങളുടെ
പ്രയാസങ്ങള്‍
ഒഴിവാക്കുന്നതിലേക്കായി
നടപടി ക്രമങ്ങള്‍
കുറയ്ക്കുന്നതിനും
ഓണ്‍ലൈന്‍ സേവനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ആര്.സി.ബുക്കുകളുടെ
ആധുനികവത്ക്കരണം
6285.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്യുന്ന
പുതിയ വാഹനങ്ങളുടെ
ആര്.സി.ബുക്കുകൾ
ആധുനികവത്ക്കരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
വിദേശ
രാജ്യങ്ങളിലുള്ളതുപോലെ
വാഹനത്തില്‍ തന്നെ
ആര്.സി ബുക്കിലെ
വിവരങ്ങള്‍
ഇലക്ട്രോണിക്
സംവിധാനങ്ങള്‍
ഉപയോഗിച്ച്
സ്ഥാപിക്കുന്നത്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(സി)
വാഹന
രേഖകളുടെ പരിശോധന
വേഗത്തില്‍
പൂര്‍ത്തിയാക്കാന്‍
ഇത്തരത്തിലുള്ള ആധുനിക
സംവിധാനങ്ങള്‍
പ്രയോജനപ്പെടുത്തുമോ;വിശദമാക്കുമോ
?
വ്യാജ
ലൈസന്‍സുകള്‍
6286.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനം
ഓടിക്കാനറിയാത്തവര്ക്ക്
ഡ്രൈവിങ്ങ് ലൈസന്‍സ്
ലഭ്യമാകുന്നതായുള്ള
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫോട്ടോ,
ആധാര്‍കാര്‍ഡ്,
ആവശ്യമായ തുക എന്നിവ
നല്കിയാല്
മണിപ്പൂരില്‍ നിന്ന്
വ്യാജ ലൈസന്‍സുകള്‍
സംസ്ഥാനത്തേക്കെത്തുമെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വ്യാജ ലൈസന്‍സുകള്‍
കണ്ടെത്താന്‍ ഇതിനകം
എന്തൊക്കെ നടപടികള്‍
കൈക്കൊണ്ടു എന്ന്
വ്യക്തമാക്കുമോ;
(ഡി)
വ്യാജ
ലൈസന്‍സുകള്‍
കണ്ടെത്തിയാല്‍
ലഭിക്കുന്ന പരമാവധി
ശിക്ഷ എന്താണെന്ന്
വ്യക്തമാക്കുമോ?
മാതൃകാ
പുക പരിശോധന കേന്ദ്രങ്ങള്‍
6287.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആട്ടോമൊബൈലുകള്‍
മൂലമുണ്ടാകുന്ന
പരിസ്ഥിതി ആഘാതം
കുറയ്ക്കുന്നതിന്
മാതൃകാ പുക പരിശോധന
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പുക
പരിശോധനാ
സര്‍ട്ടിഫിക്കറ്റുമായി
ബന്ധപ്പെട്ട്
കേന്ദ്രീകൃതമായി
നിരീക്ഷിക്കാവുന്ന
എന്തെല്ലാം
സംവിധാനങ്ങളാണ് ഈ
കേന്ദ്രങ്ങളില്‍
സജ്ജമാക്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം ?
ട്രാഫിക്
നിയമ ലംഘനം
6288.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാഫിക് നിയമ ലംഘനം
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗുരുതരമായ
ട്രാഫിക് നിയമ
ലംഘനങ്ങള്‍
നടത്തുന്നവരുടെ
വാഹനങ്ങള്‍ നിശ്ചിത
കാലത്തേക്ക്
കണ്ടുകെട്ടുന്നതിനായി
നിലവിലെ നിയമത്തില്‍
പരിഷ്കാരം വരുത്തുമോ;
വിശദമാക്കുമോ?
സ്വകാര്യ
ബസുകളുടെ അനധികൃത ദീര്‍ഘദൂര
സര്‍വ്വീസ്
6289.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ബസുകള്‍ കോണ്‍ട്രാക്ട്
കാര്യേജ് എന്ന പേരില്‍
പെര്‍മിറ്റില്ലാതെ
ദീര്‍ഘദൂര സര്‍വ്വീസ്
നടത്തുന്നതായും അതുമൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
നഷ്ടം വരുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാലക്കാട്
- മലപ്പുറം -
കോഴിക്കോട് റൂട്ടിലെ
ഇത്തരം സര്‍വ്വീസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇത്തരം
സര്‍വ്വീസുകള്‍ കാരണം
മലപ്പുറം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്കുണ്ടാകുന്ന
വരുമാന നഷ്ടത്തിന്റെ
കണക്കുകള്‍ ലഭ്യമാണോ;
വിശദാംശം നല്‍കുമോ;
(ഡി)
മോട്ടോര്‍
വാഹന വകുപ്പിന്റെ
ശക്തമായ ഇടപെടലുകളിലൂടെ
ഇത്തരം സര്‍വ്വീസുകളെ
നിയന്ത്രിച്ച് പ്രസ്തുത
ഡിപ്പോയുടെ വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ബസുകളുടെ അനധികൃത സര്‍വ്വീസ്
6290.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലേക്ക് ചില
സ്വകാര്യ ബസുകള്‍ വ്യാജ
പെര്‍മിറ്റില്‍
സര്‍വ്വീസ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ നിന്നാണ്
ഇത്തരത്തില്‍
സര്‍വ്വീസ്
നടത്തുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇത്തരത്തില്‍ അനധികൃത
സര്‍വ്വീസ് നടത്തിയ
എത്ര ബസുകള്‍ക്കെതിരെ
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
അനധികൃത സര്‍വ്വീസ്
നടത്തുന്നവര്‍ക്ക്
എന്തു ശിക്ഷയാണ്
നല്‍കുന്നത്; അനധികൃത
സര്‍വ്വീസ്
കണ്ടെത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
നടത്താന്‍ എത്ര
സ്വകാര്യ ബസുകള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
ട്രാഫിക്
നിയമങ്ങള്‍ ലംഘിച്ചതിന്റെ പിഴ
6291.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാഫിക്
നിയമങ്ങള്‍
ലംഘിച്ചതിന്റെ പേരില്‍
മോട്ടോര്‍ വാഹന വകുപ്പ്
2016-17 കാലയളവില്‍
ഇതുവരെ എത്ര കേസ്സുകള്‍
എടുത്തു;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ; ഈ
കാലയളവില്‍ എത്ര രൂപ
പിഴയായി ഈടാക്കി
എന്നറിയിക്കാമോ;
(ബി)
അമിത
വേഗം
കണ്ടെത്തുന്നതിനുള്ള
ക്യാമറകള്‍
സ്ഥാപിച്ചശേഷം എന്തു
തുക പിഴയായി
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ?
സ്വകാര്യ
ബസ്സുകളില്‍
അംഗപരിമിതര്ക്ക്ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
6292.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗപരിമിതര്‍ക്ക്
സ്വകാര്യ ബസ്സുകളിലെ
യാത്രയ്ക്കിടയില്‍
നിരവധി
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റിയെ
അറിയിച്ചിട്ടും നടപടി
സ്വീകരിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
ബസ്സുകളില്‍ നിന്നും
ഇവര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരം കാണുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പിന്റെ ഓഫീസുകളിലും
ചെക്ക് പോസ്റ്റുകളിലും
സി.സി.ടി.വി. ക്യാമറകള്‍
6293.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന
വകുപ്പിന്റെ
ഓഫീസുകളിലും ചെക്ക്
പോസ്റ്റുകളിലും
സി.സി.ടി.വി.ക്യാമറകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ഓഫീസുകളിലും ചെക്ക്
പോസ്റ്റുകളിലുമാണ് ഇവ
സ്ഥാപിക്കുന്നത്;
വിവരിക്കുമോ;
(സി)
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിക്കുന്നതിന്റെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഡ്രൈവിംഗ്
ടെസ്റ്റിംഗ്, ടാക്സി
വെഹിക്കിള്‍ ടെസ്റ്റിംഗ്
സ്റ്റേഷനുകള്‍
6294.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡ്രൈവിംഗ് ടെസ്റ്റിംഗ്,
ടാക്സി വെഹിക്കിള്‍
ടെസ്റ്റിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമെന്ന്
വിവരിക്കുമോ ;
(സി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ഇവ
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനുള്ള
പണം
കണ്ടെത്തുന്നതെങ്ങനെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ലാമിനേറ്റ്
ചെയ്ത ഡ്രൈവിങ്ങ്
ലൈസന്‍സുകള്‍
6295.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാമിനേറ്റ്
ചെയ്ത ഡ്രൈവിങ്ങ്
ലൈസന്‍സുകള്‍ക്ക്
ആധികാരിക സ്വഭാവം
ഇല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബാര്‍കോഡിങ്ങ്
സംവിധാനത്തോടെയും
ലൈസന്‍സ് ഹോള്‍ഡറുടെ
കൂടുതല്‍ സമഗ്രമായ
വിവരങ്ങള്‍
രേഖപ്പെടുത്തിക്കൊണ്ടും
ഡ്രൈവിങ്ങ് ലൈസന്‍സ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്പോര്‍ട്സ്
ബൈക്കുകള്‍
6296.
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'സ്പോര്‍ട്സ് ബൈക്ക് '
ഗണത്തില്‍പ്പെട്ട
വാഹനങ്ങളുടെ
രജിസ്ട്രേഷന്
നടക്കുന്നുണ്ടോ;
സ്പോര്‍ട്സ് ബൈക്കിന്റെ
നിര്‍വചനം
വ്യക്തമാക്കുമോ;
നിലവില്‍ ഏതൊക്കെ ഇനം
വാഹനങ്ങളാണ് ഈ
ഗണത്തില്‍
പെടുന്നതെന്ന്
അറിയിക്കുമോ;
(ബി)
സ്പോര്‍ട്സ്
ബൈക്കുകള്‍
പൊതുനിരത്തുകളില്‍
ഉപയോഗിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്പോര്‍ട്സ്
ബൈക്ക്
ഉപയോഗിക്കുന്നവര്‍
പാലിക്കേണ്ട സുരക്ഷാ
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
രജിസ്ട്രേഷനു
ശേഷം വാഹനങ്ങളിൽ വരുത്തുന്ന
ഘടനാപരമായ മാറ്റങ്ങള്‍
6297.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വാഹനങ്ങള്‍ക്ക്
രജിസ്ട്രേഷന്
നല്കുമ്പോള് വാഹനം
സംബന്ധിച്ച ഏതൊക്കെ
പരിശോധനകളാണ് മോട്ടോര്‍
വാഹന വകുപ്പ്
നടത്തുന്നതെന്ന്
വിശദമാക്കുമോ;
(ബി)
രജിസ്ട്രേഷനു
ശേഷം വാഹനങ്ങളുടെ
രൂപഭാവങ്ങളില്‍
ഘടനാപരമായ മാറ്റങ്ങള്‍
വരുത്തുന്നതിന് അനുമതി
വാങ്ങേണ്ടതുണ്ടോ;
വ്യക്തമാക്കുമോ;
(സി)
രജിസ്ട്രേഷനു
ശേഷം ഘടനാപരമായ
മാറ്റങ്ങള്‍
വരുത്തുന്നില്ലായെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്?
അസിസ്റ്റന്റ്
മോേട്ടോര് വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ നിയമനം
6298.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 551/14
പ്രകാരമുള്ള
അസിസ്റ്റന്റ്
മോേട്ടോര് വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനകം
എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
(ബി)
ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍ ഈ
തസ്തികയില്‍
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ബോട്ട്
സര്‍വ്വീസ് ടൂറിസം
6299.
ശ്രീ.ഹൈബി
ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബോട്ട്
സര്‍വ്വീസ് ടൂറിസം
പരിപോഷിപ്പിക്കുവാന്‍
ജലഗതാഗത വകുപ്പ്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ജലഗതാഗത
വകുപ്പിന്റെ ബോട്ട്
സര്‍വ്വീസുകളെ എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഈ
ലക്ഷ്യം
കൈവരിക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ബോട്ടുജെട്ടികളില്‍
ഒരുക്കേണ്ടതെന്ന്
വിശദീകരിക്കുമോ?
യാത്രാബോട്ടുകളുടെ
അറ്റകുറ്റപ്പണി
6300.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗത
വകുപ്പിന്‍െറ യാത്രാ
ബോട്ടുകള്‍
അറ്റകുറ്റപ്പണികള്‍ക്കായി
കാത്തുകിടക്കേണ്ടി
വരുന്നതിനാൽ
സര്‍വീസുകള്‍
മിക്കപ്പോഴും
മുടങ്ങുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറ്റകുറ്റപ്പണികള്‍
യഥാസമയം
പൂര്‍ത്തിയാക്കി
സര്‍വീസുകള്‍
മുടങ്ങാതിരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
അറ്റകുറ്റപ്പണി
അടിയന്തരമായി
പൂര്‍ത്തിയാക്കിയോ
പകരം സംവിധാനം
ഏര്‍പ്പെടുത്തിയോ
,മുടങ്ങിക്കിടക്കുന്ന
കൊല്ലം -
സാംബ്രാണിക്കോടി
സര്‍വീസ് അടിയന്തരമായി
പുനരാരംഭിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?