തുറമുഖങ്ങളിലെ
മണലെടുപ്പ്
6232.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തുറമുഖങ്ങളിലെ
മണലെടുപ്പ്
സ്വകാര്യ/സഹകരണ
ഏജന്‍സികളെ ഒഴിവാക്കി
കണ്ണൂര്‍ ജില്ലയില്‍
പ്രഖ്യാപിച്ചപോലെ
സര്‍ക്കാര്‍
മേല്‍നോട്ടത്തില്‍
ആക്കുവാൻ നടപടികള്‍
ഉണ്ടാകുമോ;
(ബി)
മാഫിയാവല്‍ക്കരണം
നടക്കുന്ന മണലെടുപ്പ്
മൂലം
പരിസരവാസികള്‍ക്കും,
പോലീസ് റവന്യൂ
ഉദ്യോഗസ്ഥന്മാര്ക്കും
ഉണ്ടായ ആക്രമങ്ങള്‍
മുന്‍ നിര്‍ത്തി
സുതാര്യമായ രീതിയില്‍
തൊഴിലാളികളുടെ തൊഴില്‍
സംരക്ഷിച്ചും
ഇടനിലക്കാരെ
ഒഴിവാക്കിയും പദ്ധതി
ആസൂത്രണം ചെയ്യുമോ;
വ്യക്തമാക്കുമോ?
യാത്രാ
കപ്പല്‍ സര്‍വ്വീസ്
6233.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്ന്
കേരളത്തിലേക്കു മുമ്പ്
യാത്രാ കപ്പല്‍
സര്‍വ്വീസ്
ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എപ്പോഴാണ്
ഉണ്ടായിരുന്നതെന്നും
ഏത് രാജ്യത്ത് നിന്ന്
കേരളത്തിലെ ഏത്
തുറമുഖത്തിലേക്കായിരുന്നു
സര്‍വ്വീസ്
ഉണ്ടായിരുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
ഗള്‍ഫ് രാജ്യങ്ങളില്‍
നിന്ന് കേരളത്തിലേക്ക്
യാത്രാ കപ്പല്‍
സര്‍വ്വീസിന് കൂടുതല്‍
സാധ്യതകളുണ്ടെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വിമാനടിക്കറ്റിന്റെ
അമിത ചാര്‍ജിനാല്‍
ഗള്‍ഫ് മലയാളികള്‍
ദുരിതമനുഭവിക്കുന്ന
സാഹചര്യത്തില്‍
സാധാരണക്കാരന്
താങ്ങാനാവുന്ന
യാത്രാക്കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അതിവേഗ
കപ്പല്‍ സര്‍വ്വീസ്
6234.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
- കൊച്ചി -
കോഴിക്കോട് എന്നീ
നഗരങ്ങളെ
ബന്ധപ്പെടുത്തിക്കൊണ്ട്
അതിവേഗ കപ്പല്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസിന്‍െറ ഒരു
പോര്‍ട്ട് വെെപ്പിന്‍
മണ്ഡലത്തിലെ മുനമ്പത്ത്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
മുനമ്പത്തെ
പുലിമൂട്ടിന് സമീപം
കപ്പല്‍
അടുപ്പിക്കുന്നതിന്
അനുയോജ്യമായ ആഴമുണ്ടോ
എന്ന് വ്യക്തമാക്കുമോ?
തുറമുഖ
വകുപ്പിന്റെ കടവുകളില്‍
നിന്ന് മണല്‍ വിതരണം
6235.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ വകുപ്പിന്
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കടവുകള്‍
ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
ഈ
ഓരോ കടവില്‍ നിന്നും
എത്ര ലോഡ് മണലാണ്
ദിവസേന നല്‍കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നിലവില്‍
മണല്‍ ബുക്ക്
ചെയ്യുന്നതിനുള്ള
സംവിധാനം എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
കഴിഞ്ഞ
മൂന്ന് മാസത്തിനിടെ
മണല്‍ ബുക്ക് ചെയ്ത്
മണല്‍ കൊണ്ടു പോയവരുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ഇ)
സാധാരണക്കാരന്
മണല്‍
കിട്ടുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(എഫ്)
ജില്ലയില്‍
പുഴ മണല്‍ കിട്ടാത്ത
സാഹചര്യത്തില്‍ തുറമുഖ
വകുപ്പിന്റെ കടവുകളില്‍
നിന്ന് സാധാരണക്കാരന്
മണല്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കാഴ്ചബംഗ്ലാവ്
6236.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തിലെ
വര്‍ഷങ്ങളായി
പ്രവര്‍ത്തന രഹിതമായ
വുഡ് ഇന്‍ഡസ്ട്രീസിന്റെ
ഭൗതിക സൗകര്യങ്ങള്‍
ഉപയോഗിച്ച് കൊണ്ട്
(കനോലി
പ്ലോട്ടിനടുത്ത്)
കാഴ്ചബംഗ്ലാവ്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
സ്വീകരിക്കുമോ?
പൈതൃക
സ്മാരകമായി
സംരക്ഷിക്കപ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
6237.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൈതൃക
സ്മാരകമായി
സംരക്ഷിക്കപ്പെടുന്നതിന്
ഒരു സ്ഥാപനം
തെരഞ്ഞെടുക്കുവാന്‍
പ്രത്യേക മാനദണ്ഡങ്ങള്‍
നിഷ്കര്‍ഷിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പുരാവസ്തു
വകുപ്പ് ഏറ്റെടുക്കുന്ന
സ്ഥാപനങ്ങളുടെ
സംരക്ഷണത്തിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
വേലുത്തമ്പി
ദളവയുടെ സ്മാരകം
T 6238.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ബി.സത്യന്
,,
ഐ.ബി. സതീഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധീരദേശാഭിമാനി
വേലുത്തമ്പി ദളവയുടെ
ജന്മനാട്ടിലെ
സ്മാരകത്തിന്റെയും
കന്യാകുമാരി ജില്ലയിലെ
തക്കല-തലക്കുളത്തുള്ള
ഒന്നര നൂറ്റാണ്ടിലേറെ
പഴക്കമുള്ളതുമായ വലിയ
വീടിന്റെയും ഇന്നത്തെ
അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
പ്രസ്തുത സ്മാരകം ആരുടെ
ഉടമസ്ഥതയിലും
നിയന്ത്രണത്തിലുമാണ്
പ്രവര്‍ത്തിക്കുന്നതെന്നും
എന്തെല്ലാം
സ്ഥല-കെട്ടിട
സൗകര്യങ്ങളാണ്
അവിടെയുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
സ്മാരകത്തിന്റെ
വികസനത്തിനായി കേന്ദ്ര
ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ അതുപയോഗിച്ച്
എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിയതെന്നും ഇതിന്റെ
ചുമതല
ആര്‍ക്കായിരുന്നുവെന്നും
വിശദമാക്കുമോ;
(ഡി)
കോവളത്തിനും
കന്യാകുമാരിക്കുമിടയില്‍
വലിയ ടൂറിസം
സാധ്യതകളുള്ള പ്രസ്തുത
സ്മാരകം
സംരക്ഷിക്കുന്നതിനും
സൗകര്യങ്ങള്‍
വിപുലപ്പെടുത്തുന്നതിനുമുളള
നടപടി സ്വീകരിക്കുമോ?
ചരിത്രരേഖകളുടെയും
മതിലകം രേഖകളുടെയും
സംരക്ഷണത്തിന് പദ്ധതി
6239.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചരിത്രരേഖകളുടെയും
മതിലകം രേഖകളുടെയും
സംരക്ഷണത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
നടന്നുവരുന്ന
ഡിജിറ്റലൈസേഷന് പദ്ധതി
പ്രയോജനപ്പെടുത്തുമോയെന്ന്
വിവരിക്കുമോ;
(സി)
പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?