വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
T 5993.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
എത്ര എണ്ണം ഉണ്ടെന്നും
ഇവയുടെ വാടകയ്ക്കായി
പ്രതിവര്‍ഷം എത്ര തുക
ചെലവാക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(ബി)
വാടക
ഇനത്തിലുള്ള ഭീമമായ
സാമ്പത്തിക നഷ്ടം
പരിഹരിയ്ക്കുന്നതിനായി
അനുയോജ്യമായ
സര്‍ക്കാര്‍ ഭൂമി
കണ്ടെത്തി ആവശ്യമായ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മണല്‍ ശേഖരണം
പുനരാരംഭിക്കുന്നതിന് നടപടി
5994.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാറിന്റെ
തീരത്തുള്ള കുട്ടമ്പുഴ,
കീരം പാറ, കവളങ്ങാട്
പഞ്ചായത്തു
പ്രദേശങ്ങള്‍
ഉള്‍പ്പെടുന്ന
ഭാഗങ്ങളില്‍ മണല്‍
ശേഖരണം
നടത്തിവന്നിരുന്നത്
നിര്‍ത്തലാക്കിയ വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താലൂക്കിലെ
ഇഞ്ചത്തൊട്ടി,
പാലമറ്റം, കുട്ടമ്പുഴ
എന്നീ മേഖലകളില്‍
പഞ്ചായത്തുകളുടെ
ചുമതലയില്‍ മണല്‍
ശേഖരണം
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രദേശങ്ങളില്‍ അനധികൃത
മണല്‍ ശേഖരണവും
വിപണനവും നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിയമപരമായി
മണല്‍ ശേഖരണം
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ ?
'കലവറ'
വിപണന കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
5995.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന നിര്‍മ്മിതി
കേന്ദ്രത്തിന്റെ
കീഴിലുള്ള 'കലവറ' എന്ന
ന്യായവില വിപണന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ന്യായവില വിപണന
കേന്ദ്രം ഗുണമേന്മയുള്ള
കെട്ടിടനിര്‍മ്മാണ
സാമഗ്രികള്‍
ഉല്പാദിപ്പിക്കുന്നുണ്ടോ;
പ്രസ്തുത നിര്‍മ്മാണ
സാമഗ്രികളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംവിധാനമുണ്ടോ;
(സി)
ന്യായവില
വിപണനകേന്ദ്രങ്ങള്‍
എവിടെയൊക്കെയാണ്
നിലവിലുള്ളത്; എല്ലാ
ജില്ലകളിലേക്കും
പ്രസ്തുത
വിപണനകേന്ദ്രങ്ങള്‍
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇ-ഡിസ്ട്രിക്ട്
പദ്ധതി
5996.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഡിസ്ട്രിക്ട്
പദ്ധതി നടത്തിപ്പിലെ
അപാകങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നേരിട്ട്
അപേക്ഷിക്കുന്നവര്‍ക്കും
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
റീ
സര്‍വ്വേ നടപടികള്‍
5997.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
വില്ലേജുകളില്‍
ഭൂമിയുടെ റീ സര്‍വ്വേ
നടപടികളുടെ പുരോഗതി
എത്ര മാത്രമെന്ന്
വിശദമാക്കുമോ;
(ബി)
റീ
സര്‍വ്വേ നടപടികളുമായി
ബന്ധപ്പെട്ട്
കൊയിലാണ്ടി
മണ്ഡലത്തിലെ വിവിധ
വില്ലേജുകളില്‍ നിന്ന്
ഉയര്‍ന്നു വന്നിട്ടുള്ള
പരാതികള്‍ എത്ര;
വില്ലേജ്
അടിസ്ഥാനത്തില്‍ ഇത്
പരിശോധിക്കപ്പെടുന്നുണ്ടോ;
പരിഹാര നടപടികള്‍
ഉണ്ടോ; വിശദമാക്കുമോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തില്‍ ഭൂനികുതി
രജിസ്റ്റര്‍
ഡിജിറ്റലെെസ് ചെയ്യുന്ന
നടപടി എത്രത്തോളം
പുരോഗമിച്ചുവെന്ന്
വ്യക്തമാക്കുമോ?
റീ-സര്‍വ്വേ
നടപടി
5998.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസര്‍വ്വേ എത്ര
വില്ലേജുകളില്‍
പൂര്‍ത്തിയായി
എന്നറിയിക്കുമോ; ഇതുവരെ
പൂര്‍ത്തിയായ
റീസര്‍വ്വേ
റിക്കാര്‍ഡുകള്‍
അടിസ്ഥാനരേഖയായി റവന്യൂ
വകുപ്പും കോടതികളും
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
റീസര്‍വ്വേ
കഴിഞ്ഞ് പത്ത് വര്‍ഷം
കഴിഞ്ഞുള്ള
പരാതികളില്‍ സര്‍വ്വേ
ഡിപ്പാര്‍ട്ട്മെന്റ്
എന്ത് നടപടിയാണ്
സ്വീകരിച്ചുവരുന്നത്;
(സി)
റീസര്‍വ്വേ
അദാലത്തുകള്‍ വില്ലേജ്
തലത്തില്‍
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യം
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
സര്‍വ്വേയര്‍മാരുടെ
അപര്യാപ്തത
പരിഹരിക്കുന്നതിന്
പോസ്റ്റ് ക്രിയേഷന്
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
ബി.
റ്റി. ആര്. പുരയിടം
ആക്കാന്‍ നടപടി
5999.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
അങ്ങോളമിങ്ങോളം
വര്‍ഷങ്ങളായി
പുരയിടമായി കിടക്കുന്ന
ചില സ്ഥലങ്ങള്‍ തെറ്റായ
തരത്തില്‍ വില്ലേജിലെ
ബി. റ്റി. ആര്. നിലം
എന്ന്
രേഖപ്പെടുത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചില
പ്രദേശങ്ങളില്‍
ഇങ്ങനെയുള്ള ബി. റ്റി.
ആര്. ന്റെ നിലമായുള്ള
സ്ഥലത്തിലെ 2 ഉം 3 ഉം
സെെഡുകളില്
(അതിരുകളില്‍) വലുതും
ചെറുതുമായ
കെട്ടിടങ്ങള്‍
ഉണ്ടെങ്കിലും ഇൗ
കെട്ടിടങ്ങളുടെ നടുക്ക്
കിടക്കുന്ന സ്ഥലം ബി.
റ്റി. ആറില്‍. നിലമായി
കാണുന്നതു മൂലം അനേകം
ആള്ക്കാര് കെട്ടിടം
പണിയുന്നതിനും വീടു
വയ്ക്കുന്നതിനും
ബുദ്ധിമുട്ടുകള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ച്
ഇത് ക്രമവത്ക്കരിച്ച്
ബി. റ്റി. ആര്. ല്‍
'പുരയിടം' ആക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(സി)
റി
സര്‍വ്വേ നടക്കാത്ത പല
വില്ലേജുകളിലാണ് ഇത്
കൂടുതല്‍ കാണുന്നതെന്ന്
സര്‍ക്കാര്‍
മനസ്സിലാക്കിയിട്ടുണ്ടോ;
(ഡി)
ഇങ്ങനെയുള്ള
സ്ഥലങ്ങളുെടെ പഴക്കവും,
കിടപ്പും,
ചുറ്റുപാടുകളും നോക്കി
നിലമെന്ന് തെറ്റായി ബി.
റ്റി. ആര്. ല്‍ ഉള്ളത്
നിയമാനുസൃതം പുരയിടം
ആക്കി നല്കാന് നടപടി
സ്വീകരിക്കുമോ?
പാക്
ഭൂമി അഥവാ എനിമി ഭൂമി
6000.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യാ
-പാക് വിഭജനകാലത്ത്
പാക്കിസ്ഥാനില്‍
പോയവരുടെ ഭൂമി പാക്
ഭൂമി അഥവാ എനിമി ഭൂമീ
എന്ന പേരില്‍
സൂക്ഷിച്ചു
വരുന്നുണ്ടോ;
(ബി)
കേരളത്തില്‍
ഇത്തരത്തില്‍
ഏറ്റെടുത്ത ഭൂമികളുടെ
വിവരം ലഭ്യമാക്കാമോ;
(സി)
ഇത്തരം
ഭൂമിയുടെ കൈവശാവകാശം
ആര്‍ക്കാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
ഭൂമികള്‍ പൊതു
ആവശ്യങ്ങള്‍ക്കോ
സര്‍ക്കാര്‍
ഉപയോഗത്തിനോ
എടുക്കുന്നതിനുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(ഇ)
ഇങ്ങിനെ
ഏറ്റെടുത്ത ഭൂമി
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
വിനിയോഗിച്ചു എന്നുള്ള
പട്ടിക തയ്യാറാക്കി
നല്‍കാമോ?
ഡാറ്റ
ഡിജിറ്റലൈസ്
പ്രവര്‍ത്തനങ്ങള്‍
6001.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
വില്ലേജുകളിലേയ്ക്കും
ഡാറ്റ ഡിജിറ്റലൈസ്
ചെയ്യുന്നതിനായി ഈ
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
അതെന്താണെന്നും ,
നാളിതുവരെ ഇതിനായി
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
രജിസ്ട്രേഷന് / റവന്യൂ
സംവിധാനങ്ങള്‍
സംയോജിപ്പിയ്ക്കുന്ന
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കേരള
ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍
മിഷന് മുന്‍
സര്‍ക്കാര്‍ കാലയളവില്‍
നടത്തിയിരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും,
അക്കാലയളവില്‍ ഡാറ്റ
ഡിജിറ്റലൈസ്
പ്രവര്‍ത്തനങ്ങള്‍
എന്തെങ്കിലും
നടത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
സര്‍വ്വേ വകുപ്പ്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നും, ഇതിനായി
നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം എന്നും,
വകുപ്പ് സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ?
ജില്ലാ
വികസന സമിതികള്‍
6002.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ജില്ലകളില്‍ എല്ലാ
മാസവും വിളിച്ച്
ചേര്‍ക്കുന്ന ജില്ലാ
വികസന സമിതികളില്‍
വകുപ്പുകളുടെ ജില്ലാ
മേധാവികള്‍ പോലും
പങ്കെടുക്കാത്തതും
അവതരിപ്പിക്കുന്ന
വിഷയങ്ങളില്‍ വേണ്ടത്ര
പരിഗണന ലഭിക്കാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
വേണ്ട എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
റവന്യു
ഭൂമിയുടെ വിശദവിവരം
6003.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോങ്ങാട്
മണ്ഡലത്തിലുള്ള റവന്യു
ഭൂമിയുടെ വിശദവിവരം
വിസ്തീര്ണ്ണമുള്പ്പെടെ
വില്ലേജ്
അടിസ്ഥാനപ്പെടുത്തി
നല്‍കുമോ?
റവന്യൂ
വകുപ്പിന് കീഴിലുള്ള
ഓഫീസുകളില്‍ നിന്നും
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
6004.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍/താലൂക്ക്
ഓഫീസുകള്‍/ജില്ലാകളക്ടറേറ്റുകളില്
നിന്നും പൊതു ജനങ്ങളുടെ
അപേക്ഷകളിന്മേല്
നല്‍കേണ്ട
സര്‍ട്ടിഫിക്കറ്റുകള്‍
ഏതെല്ലാമെന്നും, ഇവ
നിലവില്‍ നേരിട്ടാണോ
ഓണ്‍ലൈനിലാണോ (ഫീസ് തുക
സഹിതം)നല്‍കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
റവന്യൂ
വകുപ്പിന് കീഴിലുള്ള
ഓഫീസുകളില്‍ നിന്നും
നല്കുന്ന പ്രസ്തുത
സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള
അപേക്ഷഫാറം
നേരിട്ടോ/ഓണ്‍ലൈന്‍
വഴിയോ എത്ര
ദിവസത്തിനകമാണ്
നല്‍കേണ്ടതെന്നും
നല്കുന്ന ഫോറങ്ങളില്‍
തെറ്റുകുറ്റങ്ങളോ
പരാതികളോ ഉണ്ടെങ്കില്‍
അവ സ്വീകരിക്കുന്നതിന്
നിലവിലെ സംവിധാനങ്ങള്‍
എന്തെല്ലാമെന്നും
ആയതിന്റെ കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
താലൂക്ക്
ഓഫീസുകള്‍/കളക്ടറേറ്റുകള്‍
എന്നിവയിലോരോന്നിലും
നല്കിയ അപേക്ഷകളില്‍
ആറുമാസമായിട്ടും
തീരുമാനമെടുക്കാത്ത
അപേക്ഷകള്‍ എത്ര
എന്നും, ഇവയ്ക്ക്
സമയബന്ധിതമായി
തീര്‍പ്പു കല്പിച്ച്
അപേക്ഷകരുടെ
പരാതികളകറ്റാന് എന്തു
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
റവന്യൂ
പുറമ്പോക്ക് ഭുമിയില്‍
താമസിക്കുന്നവര്‍ക്ക്
പട്ടയം കൊടുക്കാന്‍ നടപടി
6005.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
റവന്യൂ പുറമ്പോക്ക്
ഭൂമിയില്‍ വര്‍ഷങ്ങളായി
താമസിക്കുന്നവര്‍ക്ക്
നാളിതുവരെ പട്ടയം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
ലിസ്റ്റ് തയ്യാറാക്കി
പട്ടയം കൊടുക്കാന്‍
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
പട്ടയം കൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പട്ടയം
ലഭിക്കാനായി സമര്‍പ്പിച്ച
അപേക്ഷകള്‍
6006.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
നിന്ന് പട്ടയം
ലഭിക്കാനായി
സമര്‍പ്പിച്ച എത്ര
അപേക്ഷകളാണ് ഇപ്പോള്‍
റവന്യൂ വകുപ്പിന്റെ
മുന്നിലുള്ളത്;
(ബി)
അപേക്ഷകളുടെ
എണ്ണം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
അപേക്ഷകളില്‍
നടപടി സ്വീകരിച്ച്
എന്നത്തേക്ക് പട്ടയം
നല്‍കാനാകും എന്നാണ്
കരുതുന്നത്; വിശദാംശം
നല്‍കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
6007.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
കേരളത്തില്‍ ഏതെല്ലാം
ജില്ലകള്‍ക്കാണ്
നിലവില്‍ വിഹിതം
അനുവദിച്ചിട്ടുള്ളതെന്നും
എത്ര തുകവീതമാണ്
അനുവദിച്ചതെന്നും
വിശദമാക്കാമോ;
(ബി)
കീഴ്
നദീതടത്തിലുള്ള
ജില്ലകളില്‍ പ്രസ്തുത
നദിയുടെ തന്നെ
മേല്‍ത്തട
ജില്ലകളെക്കാള്‍
കൂടുതല്‍ വരുമാനം
റിവര്‍ മാനേജ്മെന്റ്
ഫണ്ടിലേയ്ക്കു
ലഭിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
നദിയുടെ
മുകള്‍ത്തട്ടിലെ
ജില്ലകള്‍ക്കും
കീഴ്ത്തട്ടിലെ
ജില്ലകള്‍ക്കും
തുല്യമായി അനുവദിച്ച്
നല്കാന് എന്തെങ്കിലും
തീരുമാനമെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
എപ്രകാരമാണെന്ന്
വിശദമാക്കാമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
6008.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലകളില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് കൈകാര്യം
ചെയ്യുന്നത് ഏത്
ഉദ്യോഗസ്ഥനാണെന്ന്
അറിയിക്കുമോ;
(ബി)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം തരം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്നറിയിക്കുമോ;
(സി)
30-09-2016
വരെ റിവര്‍
മാനേജ്മെന്റ് ഫണ്ടായി
കണ്ണൂര്‍ ജില്ലയ്ക്ക്
എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതില്‍
എത്ര തുക
വിനിയോഗിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ; ഈ
ഫണ്ടുപയോഗിച്ച്
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നടത്തിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പിന്‍െറ
ആധുനികവത്ക്കരണം
6009.
ശ്രീ.അനില്‍
അക്കര
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പിനെ
ആധുനികവത്ക്കരണത്തിന്
തീരുമാനിച്ചിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)
ആധുനികവത്ക്കരണം
നടപ്പാക്കുമ്പോള്‍
എന്തെല്ലാം
മാറ്റങ്ങളാണ്
ഭരണതലത്തില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആധുനികവത്ക്കരണത്തിന്
വിവിധ സാങ്കേതിക
വിദ്യയുടെ സാദ്ധ്യതകള്‍
പരമാവധി
ഉപയോഗപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ,
വിവരിക്കുമോ?
റവന്യു
വകുപ്പുദ്യോഗസ്ഥരില്‍
വകുപ്പുനടപടികള്ക്കു
വിധേയരായവരും വിജിലന്‍സ്
അന്വേഷണങ്ങളില്‍
കണ്ടെത്തിയവരും
6010.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെെക്കൂലി,
സ്വജനപക്ഷപാതം,
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച എന്നിവ കാരണം
റവന്യു
വകുപ്പുദ്യോഗസ്ഥരില്‍
വകുപ്പുനടപടികള്ക്കു
വിധേയരായവരും
വിജിലന്‍സ് തുടങ്ങി
മറ്റു അന്വേഷണങ്ങളില്‍
കണ്ടെത്തിയവരും എത്ര;
ജില്ല തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മുൻ
യു.ഡി.എഫ്. സര്‍ക്കാര്‍
കാലയളവില്‍
ഇത്തരത്തില്‍
കുറ്റകൃത്യങ്ങള്‍ക്ക്
കണ്ടെത്തിയവര്‍ എത്ര;
എത്ര പേര്‍ക്ക് ശിക്ഷ
ലഭിച്ചു, എത്ര പേര്
വീണ്ടും സര്‍വ്വീസില്‍
തിരികെ പ്രവേശിച്ചു,
അവര്‍ ആരെല്ലാം,
മുൻസര്‍ക്കാര്‍ ഇവരുടെ
പേരില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു,
ജില്ല തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിലെ
അപാകതകള്‍
ചൂണ്ടിക്കാണിച്ച്
റവന്യു വിജിലന്‍സിന്
ജില്ലാടിസ്ഥാനത്തില്‍
എത്ര പരാതികള്‍
ലഭിച്ചു, എന്തു നടപടി
നാളിതുവരെ സ്വീകരിച്ചു,
എത്ര പരാതികളിന്മേല്
തീര്‍പ്പു കല്പിച്ചു,
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
റവന്യു
വകുപ്പിലെ
ഉദ്യോഗസ്ഥര്‍
കാണിക്കുന്ന
സ്വജനപക്ഷപാതം,
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തല്‍,
കെെക്കൂലി വാങ്ങല്‍
തുടങ്ങിയ നിയമവിരുദ്ധ
പ്രവൃത്തികള്‍ തടയാന്‍
ഇൗ സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്നു
വ്യക്തമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ
പ്രകൃതിക്ഷോഭം
6011.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ മണലൂര്‍
ഒഴികെയുള്ള
വില്ലേജുകളുടെ
പരിധിയില്‍ കഴിഞ്ഞ ഒരു
വര്‍ഷക്കാലയളവിനുള്ളില്‍
പ്രകൃതിക്ഷോഭം,
കാലവര്‍ഷക്കെടുതി
എന്നിവമൂലം ഭാഗികമായും
പൂര്‍ണ്ണമായും വീടുകള്‍
നഷ്ടപ്പെട്ടവരുടെ
വിശദാംശം
ശേഖരിച്ചിട്ടുണ്ടോ;
എത്ര പേര്‍ക്കാണ്
വീടുകള്‍ നഷ്ടമായതെന്ന്
അറിയിക്കാമോ;
(ബി)
ആകെ
എത്ര രൂപയുടെ നാശനഷ്ടം
സംഭവിച്ചു എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
നഷ്ടപരിഹാര
തുക വിതരണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ് നല്‍കിയത്;
കുടിശ്ശികയുണ്ടെങ്കില്‍
അത് കൊടുത്തു
തീര്‍ക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
വാര്‍ഷിക
ആഡംബര നികുതി
6012.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവ്വായിരമോ,
അതില്‍ കൂടുതലോ ചതുരശ്ര
അടി വിസ്തീര്‍ണ്ണമുള്ള
വാസഗൃഹങ്ങള്‍ക്ക്
നിലവില്‍ വാര്‍ഷിക
ആഡംബര നികുതിയായി
ഈടാക്കുന്നത് 4000/-
രൂപയാണെന്നതും,
ഗൃഹവിസ്തീര്ണ്ണം
വര്‍ദ്ധിക്കുന്നതനുസരിച്ച്
നികുതി
വര്ദ്ധിക്കുന്നില്ലായെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
ഈടാക്കുന്ന കെട്ടിട
നികുതിക്ക് സമാനമായി
ആഡംബര വാസഗൃഹങ്ങള്‍ക്ക്
സ്ലാബ് സിസ്റ്റം
കൊണ്ടുവരുമോയെന്ന്
വ്യക്തമാക്കാമോ?
ആസന്നമായ
കടുത്ത വരള്‍ച്ച
6013.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുവര്‍ഷം
മഴക്കുറവുമൂലം
ഭൂഗര്ഭജലലഭ്യതകുറയുവാനും,
ജലസംഭരണികളിലെ
ജലനിരപ്പ് കുറയുവാനും,
കൃഷിനാശം
സംഭവിക്കാനുമുള്ള
സാധ്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ സര്‍ക്കാര്‍
കാലയളവില്‍ വിവിധ
ജില്ലകളിലെ
ഓരോമാസവുമുളള
മഴക്കുറവ്,
ഭൂഗര്ഭജലക്കുറവ്
എന്നിവ സംബന്ധിച്ച്
അന്തരീക്ഷ
വിജ്ഞാപനകേന്ദ്രത്തിന്റേയും
റവന്യൂവകുപ്പിന്റേയും
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
മഴക്കുറവുമൂലം
(കാലാവസ്ഥവ്യതിയാനമുള്പ്പെടെ)
ഉണ്ടാകുന്ന കൃഷിനാശം,
കുടിവെള്ളക്ഷാമം,
കടുത്ത വരള്‍ച്ച എന്നിവ
മുന്‍കൂട്ടി കണ്ട് ഇതു
സംബന്ധിച്ച ഒരു സമഗ്ര
പഠനം നടത്തുന്നതിന്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
50
ശതമാനത്തിലധികം
മഴക്കുറവുള്ള
ജില്ലകളുണ്ടെങ്കില്
പ്രസ്തുത ജില്ലകളെ
വരള്‍ച്ചാ ബാധിത
ജില്ലയായി
പ്രഖ്യാപിച്ച് വേണ്ട
സഹായങ്ങളും,
കുളങ്ങള്‍/തോടുകള്‍
തുടങ്ങി
മറ്റുജലശ്രോതസ്സുകളെയും
സംരക്ഷിക്കാന്‍
എല്ലാവകുപ്പുകളേയും
സംയോജിപ്പിച്ചു
കൊണ്ട് റവന്യൂ വകുപ്പ്
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
ആഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍
6014.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ആഫീസുകളില്‍ 1972-ലെ
സ്റ്റാഫ് പാറ്റേണാണ്
നിലനില്‍ക്കുന്നത്
എന്നുള്ളതും ആയത്
അപര്യാപ്തവുമാണെന്നതും
കണക്കിലെടുത്ത്
സ്റ്റാഫ് പാറ്റേണ്‍
പരിഷ്ക്കുരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഭൂമി
സംബന്ധമായി
തര്‍ക്കങ്ങളില്‍
വില്ലേജ് ആഫീസര്‍ക്ക്
തീരുമാനമെടുക്കാനുള്ള
അധികാരമുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കയാണ് പ്രസ്തുത
അധികാരങ്ങളെന്ന്
അറിയിക്കുമോ;
(സി)
വില്ലേജ്
അതിര്‍ത്തികള്‍
ശാസ്ത്രീയമായി
പുനഃസംഘടിപ്പിച്ച്
സുതാര്യവും സുവ്യക്തവും
പൂര്‍ണ്ണവുമായ
ഭൂരേഖകള്‍
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രൂപ്പ്
വില്ലേജുകള്‍
6015.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രൂപ്പ്
വില്ലേജുകള്‍ സിംഗിള്‍
വില്ലേജുകളായി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
വില്ലേജുകളിലെ
ജോലിഭാരം
കണക്കിലെടുത്ത്
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിക്കാമോ?
ഗ്രൂപ്പ്
വില്ലേജുകള്‍
6016.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍
എത്ര ഗ്രൂപ്പ്
വില്ലേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രൂപ്പ്
വില്ലേജുകള്‍ റവന്യൂ
മേഖലയിലെ സുഗമമായ
പ്രവര്‍ത്തനത്തിന്
ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്ന കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഗ്രൂപ്പ്
വില്ലേജുകളുടെ
പ്രവര്‍ത്തനം
നിര്‍ത്തലാക്കി പുതിയ
വില്ലേജുകള്‍ എപ്പോള്‍
അനുവദിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കണ്ണമാലി
കേന്ദ്രീകരിച്ച് പുതിയ
വില്ലേജ് ഓഫീസ്
6017.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
23വാര്‍ഡുകള്‍
അടങ്ങിയതും വലിയ
ജനസംഖ്യയുളളതുമായ
ചെല്ലാനം പഞ്ചായത്ത്
നിലവില്‍ ചെല്ലാനം,
കമ്പളങ്ങി, പള്ളുരുത്തി
വില്ലേജുകള്‍ക്ക്
കീഴില്‍
പ്രവര്‍ത്തിക്കുന്നതിനാല്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
കണ്ണമാലി
കേന്ദ്രീകരിച്ച് പുതിയ
വില്ലേജ് ഓഫീസ്
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
വില്ലേജ് ഓഫീസുകളുടെ
നവീകരണം
6018.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജക മണ്ഡലത്തിലെ
എല്ലാ വില്ലേജ്
ഓഫീസുകളും
നവീകരിക്കുന്നതിനും,
പൊതുജനങ്ങള്‍ക്ക്
നല്കുന്ന എല്ലാ
സര്‍ട്ടിഫിക്കറ്റുകളും
, പോക്കുവരവ്,
ഭൂനികുതി അടയ്ക്കല്‍
എന്നിവയും കംപ്യൂട്ടര്‍
അധിഷ്ഠിതമാക്കുന്നതിന്
എന്തെങ്കിലും
ആലോചനയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഓഫീസുകളിലുളള
ജീവനക്കാര്‍ക്ക്
ഇതിനുവേണ്ട പരിശീലനം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കഴക്കൂട്ടം
- കാരോട് ബൈപ്പാസ് സ്ഥലം
6019.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴക്കൂട്ടം
- കാരോട് ബൈപ്പാസ്
സ്ഥലം ഏറ്റെടുക്കലിന്
കോട്ടുകാല്‍,
കാഞ്ഞിരംകുളം
വില്ലേജുകളിലെ എ ക്ലാസ്
കാറ്റഗറിയില്‍പ്പെട്ട
ഭൂമിയ്ക്ക്
ഡി.എല്‍.പി.സി.
സെന്റൊന്നിന്
നിശ്ചയിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ടി
തുകയില്‍ നിന്നും
വ്യത്യാസം വരുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതേ
വില്ലേജുകളില്‍പ്പെട്ട
ഭൂമി വിഴിഞ്ഞം തുറമുഖ
പദ്ധതിയ്ക്ക് വേണ്ടി
ഏറ്റെടുത്തപ്പോള്‍
സെന്റൊന്നിന് 7.25
ലക്ഷം രൂപയാണ്
അനുവദിച്ചതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തുകയില്‍ വ്യത്യാസം
വരുത്തിയത് സംബന്ധിച്ച്
ഏതെങ്കിലും കേസ്
കോടതിയില്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാവപ്പെട്ട
കര്‍ഷകരുടെ ഭൂമിയ്ക്ക്
ന്യായമായി കിട്ടേണ്ട
വില നല്കുവാന്
മുന്‍കൈ
എടുക്കുമോയെന്ന്
വ്യക്തമാക്കാമോ ; ആയത്
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
കാസര്‍കോട്
ജില്ലാ കളക്ടറേറ്റ്
6020.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലാ കളക്ടറേറ്റിലെ
വിവിധ സെക്ഷനുകളില്‍
തീര്‍പ്പാക്കാതെ
കിടക്കുന്ന എത്ര
ഫയലുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സെക്ഷനുകളിലാണ് ഈ
ഫയലുകള്‍ ഉള്ളതെന്നും
ഏത് വിഷയവുമായി
ബന്ധപ്പെട്ടാണ് ഈ
ഫയലുകള്‍ ഉള്ളതെന്നും
എത്ര കാലമായി ഈ
ഫയലുകള്‍ തീര്‍പ്പാകാതെ
കിടക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഫയലുകള്‍
തീര്‍പ്പാകാതെ
കിടക്കുന്നതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
കാലവിളംബത്തിന്റെ കാരണം
ബന്ധപ്പെട്ട അപേക്ഷകരെ
അറിയിച്ചിട്ടുണ്ടോ;
(ഡി)
തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകളില്‍
തീരുമാനം
സാധ്യമാണെങ്കില്‍
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(ഇ)
തീരുമാനം
സാധ്യമല്ലാത്ത
ഫയലുകളില്‍ നടപടികള്‍
അവസാനിപ്പിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
തീരുമാനം
എടുക്കാതെ ഫയലുകള്‍
താമസിപ്പിച്ചതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
സേവനവകാശ
നിയമമനുസരിച്ചു
നടപടികള്‍
സ്വീകരിക്കുമോ?
സ്വന്തമായി
കെട്ടിടം ഇല്ലാത്ത വില്ലേജ്
ഓഫീസുകള്‍
6021.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത എത്ര വില്ലേജ്
ഓഫീസുകള്‍ ഉണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ശ്രീകൃഷ്ണപുരം
II വില്ലേജ് ഓഫീസിന്
സ്വന്തമായി
കെട്ടിടമില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
(സി)
ശ്രീകൃഷ്ണപുരം
II വില്ലേജ് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്വകാര്യ വ്യക്തി
സൗജന്യമായി സ്ഥലം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സ്ഥലത്ത് അടിയന്തിരമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പൂക്കോട്ടുകാവ്
വില്ലേജിന്റെ
ശോച്യാവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ; അത്
പരിഹരിക്കുന്നതിനായി
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
റീസര്‍വ്വേ
നടപടികള്‍
6022.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ-സര്‍വ്വേ
നടപടികള്‍ എന്നുമുതലാണ്
തുടങ്ങിയതെന്നും
എന്നാണ് പ്രവര്‍ത്തനം
നിറുത്തി വെച്ചതെന്നും
ആയതിന്റെ
കാരണമെന്താണെന്നും എത്ര
ശതമാനം മേഖലകളില്‍
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടന്നുവെന്നും
പ്രവര്‍ത്തനത്തില്‍
സംഭവിച്ച വീഴ്ചകള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളിലെ
വീഴ്ചകള്‍ കണ്ടെത്താനും
റീ-സര്‍വ്വേ നടപടികള്‍
കൃത്യനിഷ്ഠയോടെ
പൂര്‍ത്തീകരിച്ച്
പരാതികള്‍ ഉണ്ടെങ്കില്‍
ആയതിന് പരിഹാരം
കണ്ടെത്താനും ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ച്
സമയബന്ധിതമായി
പ്രവര്‍ത്തനം നടത്താനും
എന്തു നടപടികള്‍
സ്വീകരിക്കും എന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആധുനിക സാങ്കേതിക വിദ്യ
ഉപയോഗിച്ച്
സമയബന്ധിതമായി
പ്രവര്‍ത്തനം നടത്താന്‍
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും നാളിതുവരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
എന്നും വിശദീകരിക്കാമോ?
സേവനങ്ങള്‍
ഓണ്‍ലൈന്‍ ആക്കാന്‍
പദ്ധതി
6023.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൂനികുതി
സ്വീകരിക്കല്‍
ഉള്‍പ്പെടെയുള്ള എല്ലാ
സേവനങ്ങളും ഓണ്‍ലൈന്‍
ആക്കാന്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഇടയ്ക്കോട്
വില്ലേജില്‍ രാമചന്ദ്രന്
നായരുടെ പേരിലുള്ള സ്ഥലം
6024.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറയിന്‍കീഴ്
താലൂക്കില്‍ ഇടയ്ക്കോട്
വില്ലേജില്‍ ഇടയ്ക്കോട്
ദേശത്ത്
കണിയാന്കോണത്തു
പുത്തന്‍ വീട്ടില്‍
നാണുപിള്ള മകന്
രാമചന്ദ്രന് നായര്‍
(ഊരുപൊയ്ക പി.ഒ,
കിഴവിലം വഴി,
ആറ്റിങ്ങല്‍)
എന്നയാളിന് ഇടയ്ക്കോട്
വില്ലേജില്‍ ഏതൊക്കെ
സര്‍വ്വേ നമ്പരിലായി
ഏത്ര
സെന്റ്/ഏക്കര്‍/ഹെക്ടര്‍
സ്ഥലം നിലമുള്പ്പെടെ
കരം തീരുവയുണ്ടെന്ന്
സര്‍വ്വേ നമ്പര്‍
തിരിച്ചുള്ള വിവരവും,
അവയുടെ തണ്ടപേരും സഹിതം
വ്യക്തമാക്കുമോ;
(ബി)
2009
നു ശേഷം ഇദ്ദേഹത്തിന്റെ
പേരിലുള്ള ഏതെങ്കിലും
വസ്തുക്കള്‍ ആധാരം
നടത്തി മറ്റുപേരുകളില്‍
പോക്കുവരവു
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കുമോ?
നിലമ്പൂര്‍
ബൈപ്പാസിന്റെ സ്ഥലം
ഏറ്റെടുക്കല്‍
6025.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഏറനാട്
താലൂക്കിലെ
H3/6549/2014 ഫയല്‍
തീര്‍പ്പാക്കാത്ത വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏത്
തീയതിയില്‍
തീര്‍പ്പാക്കുമെന്ന്
വിശദമാക്കാമോ;
(ബി)
മാന്ദ്യവിരുദ്ധ
പാക്കേജില്‍
ഉള്‍പ്പെടുത്തി
നിലമ്പൂര്‍
ബൈപ്പാസിന്റെ സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ക്കായി 100 (
നൂറ്) കോടി രൂപ
ബജറ്റില്‍
പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ
നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ;
(സി)
സ്ഥലം
വിട്ട്
നല്‍കുന്നവര്‍ക്ക്
നഷ്ടപരിഹാര തുക
നല്‍കുന്നത് അനന്തമായി
നീണ്ടുപോയാല്‍
നിയമപ്രശ്നങ്ങള്‍ക്ക്
വഴിവെക്കുമെന്നതിനാല്‍
എത്ര സമയത്തിനുള്ളില്‍
ബജറ്റില്‍ പ്രഖ്യാപിച്ച
നഷ്ടപരിഹാര തുക
നല്‍കാനാവും;
എന്നത്തേക്ക്
അക്വിസിഷന്‍ നടപടികള്‍
പൂര്‍ത്തിയാക്കും;
(ഡി)
നിലമ്പൂര്‍
ബൈപ്പാസിന് സ്ഥലം
വിട്ടു നല്‍കിയവര്‍ക്ക്
ലഭിക്കുന്ന നഷ്ട പരിഹാര
തുകയില്‍ നിന്നും
capital gain tax ഉം
ടി.ഡി.എസ്. ഉം
ചുമത്തുന്നതില്‍ നിന്ന്
ഒഴിവാക്കുന്ന കാര്യം
പരിഗണിക്കുമോ ?
വസ്തുക്കരം
ഈടാക്കുന്നതിന്റെ നിരക്ക്
6026.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വസ്തുക്കരം അവസാനമായി
പരിഷ്കരിച്ചത് എന്നാണ്;
നിലവിലെ വ്യവസ്ഥ
പ്രകാരം വസ്തുക്കരം
ഈടാക്കുന്നതിന്റെ
നിരക്ക്
എപ്രകാരമാണ്;വ്യക്തമാക്കുമോ;
(ബി)
ഭൂമിയുടെ
ഇനത്തിന്റെയും
ന്യായവിലയുടെയും
അടിസ്ഥാനത്തില്‍
വസ്തുക്കരം
ഈടാക്കുന്നതിന്റെ
സാദ്ധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കൃഷിഭൂമിക്കും
പുരയിടത്തിനും ഒരേ
നിരക്കില്‍ കരം
ഈടാക്കുന്നത്
ശരിയാണെന്ന്
കരുതുന്നുണ്ടോ
;വിശദവിവരം നല്‍കുമോ?
കാസര്‍ഗോഡ്
താലൂക്ക് ഓഫീസിലെ
തീര്‍പ്പാക്കാനുള്ള ഫയലുകള്‍
6027.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
താലൂക്ക് ഓഫീസിലെ വിവിധ
സെക്ഷനുകളില്‍
തീര്‍പ്പാകാതെ
കിടക്കുന്ന എത്ര
ഫയലുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലുകള്‍ ഏതെല്ലാം
സെക്ഷനുകളിലാണ്
ഉള്ളതെന്നും ഏതൊക്കെ
വിഷയവുമായി
ബന്ധപ്പെട്ടതാണെന്നും
എത്ര കാലമായി
തീര്‍പ്പാകാതെ
കിടക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഫയലുകള്‍
തീര്‍പ്പാകാതെ
കിടക്കുന്നതിന്റെ കാരണം
എന്താണ്;
കാലവിളംബത്തിന്റെ കാരണം
ബന്ധപ്പെട്ട അപേക്ഷകരെ
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകളില്‍
തീരുമാനം
സാധ്യമാണെങ്കില്‍
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(ഇ)
തീരുമാനം
സാധ്യമല്ലാത്ത
ഫയലുകളില്‍ നടപടികള്‍
അവസാനിപ്പിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
തീരുമാനം
എടുക്കാതെ ഫയലുകള്‍
താമസിച്ചതിനു
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
സേവനാവകാശ
നിയമമനുസരിച്ച്
നടപടികള്‍
സ്വീകരിക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ ആര്. എം. എഫ്.
പ്രവൃത്തികള്‍
6028.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് തിരുവമ്പാടി
മണ്ഡലത്തില്‍ റിവര്‍
മാനേജ് മെന്റ് ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആര്.
എം. എഫ്. പ്രകാരം
തിരുവമ്പാടി
മണ്ഡലത്തില്‍ പുതുതായി
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ ഭുമി
കെെമാറ്റവുമായി ബന്ധപ്പെട്ട
അപേക്ഷകള്‍
6029.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ ഭുമി
കെെമാറ്റവുമായി
ബന്ധപ്പെട്ട എത്ര
അപേക്ഷകള്‍ തീര്‍പ്പ്
കല്പിക്കാതെയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ സ്ഥാപനങ്ങളുടെ
അപേക്ഷകളാണ് തീര്‍പ്പ്
കല്പിക്കാതെയുള്ളതെന്ന്
വെളിപ്പെടുത്തുമോ?
(സി)
ഭൂമി
കെെമാറ്റം ചെയ്തു
കിട്ടാന്‍ ഇനിയും എത്ര
കാല താമസം വരുമെന്ന്
വ്യക്തമാക്കുമോ;
ജില്ലയില്‍ തന്നെ
പരിഹരിക്കാന്‍ കഴിയുന്ന
എത്ര അപേക്ഷകളാണ്
ഇതിലുള്ളതെന്ന്
അറിയിക്കുമോ?
ദേശീയപാതയുടെ
നിര്‍മ്മാണം
6030.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
മുതല്‍ കഴക്കൂട്ടം
വരെയുള്ള ദേശീയപാതയുടെ
നിര്‍മ്മാണത്തിന്
സ്ഥലമേറ്റെടുക്കുന്നത്
സംബന്ധിച്ച നടപടിയുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
എത്ര
ഹെക്ടര്‍ സ്ഥലം ഇതുവരെ
ഏറ്റെടുത്തുവെന്നും ഇനി
എത്ര ഹെക്ടര്‍
ഏറ്റെടുക്കുവാന്‍ ഉണ്ട്
എന്നും വ്യക്തമാക്കുമോ;
(സി)
അലൈന്മെന്റ്
സംബന്ധിച്ച് പഠനം
നടത്തുവാന്‍ ആരെയാണ്
ഏല്പിച്ചത്; ഇപ്പോള്‍
ആരാണ് അലൈന്മെന്റ്
നടത്തുന്നത്;
നാട്ടുകാര്‍ ഇതു
സംബന്ധിച്ച് പരാതി
നല്കിയിരുന്നുവോ;
പരാതിയില്‍ എടുത്ത
നടപടികള്‍
എന്തെല്ലാം;വിശദമാക്കുമോ;
(ഡി)
ഭൂമി
ഏറ്റെടുക്കുന്നതിനു
വേണ്ടി റവന്യൂ
വകുപ്പിന്റെ ഓഫീസ്
സ്ഥാപിച്ചിട്ടുണ്ടോ;
ഇവിടെ എത്ര ജീവനക്കാര്‍
ഉണ്ട്; അവര്‍ക്ക്
ശമ്പളയിനത്തില്‍ മാസം
എത്ര രൂപ ചെലവാകും;
വിശദമായ വിവരം
ലഭ്യമാക്കുമോ ?
വില്ലേജുകളിലെ
ഡാറ്റാ ഡിജിറ്റലൈസു ചെയ്യാന്‍
നടപടി
6031.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വില്ലേജ്കളിലേയും
ഡാറ്റാ ഡിജിറ്റലൈസ്
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളാനുദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
ഒരു സ്പെഷ്യല്‍ ഡ്രൈവ്
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
ഇത്
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ മിച്ചഭൂമി.
6032.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാം
മിച്ചഭൂമിയുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
മിച്ചഭൂമി
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
തിരുവനന്തപുരം
ജില്ലയില്‍ റോഡുകളുടെ
പുനരുദ്ധാരണം
6033.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-2016
സാമ്പത്തിക വര്‍ഷം
കാലവര്‍ഷകെടുതിയില്‍
തിരുവനന്തപുരം
ജില്ലയില്‍ റോഡുകളുടെ
പുനരുദ്ധാരണ പണിയില്‍
ഉള്‍പ്പെടുത്തി G.O.
നമ്പര്‍ 2117/2016/DMD,
തീയതി 4.3.2016-ല്‍
അനുവദിച്ച ശ്രീകാര്യം
ജംഗ്ഷന്-പാട്ടത്തില്‍
ലൈന്‍-കരുമ്പുക്കോണം
ക്ഷേത്രം റോഡിന്റെ
വിശദമായ എസ്റ്റിമേറ്റ്
UE1/3702/2016 നമ്പര്‍
പ്രകാരം 18.10.2016-ന്
തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം
കളക്ട്രേറ്റില്‍
എത്തിച്ച ഫയലിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്രയും
വേഗം ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
സാങ്കേതികതയുടെ
പേരില്‍ പട്ടയം
നിഷേധിക്കുന്ന നടപടി
6034.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലങ്ങളായി
താമസിക്കുന്ന ഭൂമിക്ക്
സാങ്കേതികതയുടെ പേരില്‍
പട്ടയം നിഷേധിക്കുന്ന
നടപടി സംസ്ഥാനത്തുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച പരാതികള്‍
പരിശോധിക്കാന്‍
എന്തെല്ലാം സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിവരിക്കുമോ;
(സി)
പരാതികള്‍ക്കുള്ള
പരാഹാര നടപടികള്‍
ഏതെല്ലാം
തലങ്ങളിലേക്കാണ്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
6035.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
പരിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ആര്.റ്റി.നം.1971/2016/ഡി.എം.സി.
ഉത്തരവിലെ മാറ്റം
6036.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ.ഉ.ആര്.റ്റി.നം.1971/2016/ഡി.എം.സി.
എന്ന ഉത്തരവിലെ 64-ാം
കോളത്തില്‍
ചേര്‍ത്തിരുന്ന
റോഡിന്റെ പേര്
മാറ്റുന്നതുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ച
അപേക്ഷയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
മാറ്റം വരുത്തിക്കൊണ്ട്
പുതിയ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഭേദഗതി
ചെയ്ത ഉത്തരവ് മലപ്പുറം
ജില്ലാ കളക്ടര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ ?
റീ-സര്‍വ്വെ
നടപടികള്‍
6037.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ-സര്‍വ്വെ നടപടികള്‍
നിര്‍ത്തിവച്ചത്
എന്നായിരുന്നു; ഇത്
എന്ന്
പുനരാരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പുനരാരംഭിക്കുന്ന
വേളയില്‍
കേന്ദ്രസര്‍ക്കാരിന്റെ
ടോപ്സ്റ്റേഷന്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
റിമോട്ട് സെന്‍സിംഗ്
സാറ്റലൈറ്റ്
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തുന്നകാര്യം
പരിഗണനയിലുണ്ടോ;
(സി)
സര്‍വ്വേ
വകുപ്പിലെ ഗണ്യമായ
എണ്ണം ജീവനക്കാര്‍
ഡെപ്യൂട്ടേഷനിലും
വര്‍ക്കിംഗ്
അറേഞ്ച്മെന്റിലും ജോലി
ചെയ്യുന്നത് സര്‍വ്വേ
നടപടികളെ ബാധിക്കുമോ;
(ഡി)
എങ്കില്‍
ഇതിനുപരിഹാരമായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും എന്ന്
വ്യക്തമാക്കുമോ;
റീ-സര്‍വ്വേ
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും എന്ന്
വിശദമാക്കുമോ?
സര്‍വ്വെ
അദാലത്ത്
6038.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വെ
അദാലത്ത് മുഖേന
പരിഹരിച്ച പരാതികളിലെ
തെറ്റായ തീരുമാനങ്ങള്‍
റദ്ദു ചെയ്യുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
റദ്ദുചെയ്യുന്നതിനുള്ള
അധികാരം
ആര്‍ക്കാണെന്നും ആയതിന്
നിയമാനുസൃതം
സ്വീകരിക്കേണ്ട
നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ?
സര്‍വ്വേയും
ഭൂരേഖയും വകുപ്പിലെ
ആധുനിക ഉപകരണങ്ങള്‍
6039.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേയും
ഭൂരേഖയും വകുപ്പില്‍
നിലവില്‍
ഉപയോഗിച്ചുവരുന്ന
ആധുനിക ഉപകരണങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഉപകരണങ്ങളുടെ
കാര്യക്ഷമത ഉറപ്പു
വരുത്തുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉപകരണങ്ങളില്‍ നിലവില്‍
പ്രവര്‍ത്തന
ക്ഷമമല്ലാത്ത എത്ര
ഉപകരണങ്ങള്‍ ഉണ്ടെന്നും
അവ പ്രവര്‍ത്തന
യോഗ്യമാക്കാത്തതിനുള്ള
കാരണം എന്താണെന്നും
വ്യക്തമാക്കാമോ?
ഭവന
നിര്‍മ്മാണ വകുപ്പ്
ലഭ്യമാക്കുന്ന ധനസഹായ
പദ്ധതികള്‍
6040.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ വകുപ്പ്
ലഭ്യമാക്കുന്ന ധനസഹായ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ളവര്‍ക്ക്
പ്രത്യേക
ആനുകൂല്യങ്ങള്‍
നിലവിലുണ്ടോ;
(സി)
ഹൗസിംഗ്
ബോര്‍ഡ് മുഖേന
സബ്സിഡിയുള്ള ലോണുകള്‍
നല്‍കിവരുന്നുണ്ടോ;
വിശദമാക്കുമോ?
വീടുകള്‍
നിര്‍മ്മിക്കുന്നതിനും,
നിര്‍മ്മിച്ച വീടിനും അനുമതി
6041.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെക്കോര്‍ഡുകളില്‍
പാടം എന്ന്
രേഖപ്പെടുത്തിയതു
കൊണ്ട് മാത്രം വീടുകള്‍
നിര്‍മ്മിക്കുന്നതിനും,
നിര്‍മ്മിച്ച വീടിനും
അനുമതി ലഭിക്കാത്ത
ആയിരക്കണക്കിന്
സാധാരണക്കാരായ
അപേക്ഷകര്‍ക്ക് അനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ എന്താണെന്നും
ഏത് ഘട്ടത്തിലാണ്
എന്നും അറിയിക്കാമോ?
ചാലക്കുടി
കെ.എസ്.ആര്.ടി.സി. റോഡില്‍
ഭവന നിര്‍മ്മാണ വകുപ്പിനു
സ്വന്തമായുളള സ്ഥലം
6042.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
കെ.എസ്.ആര്.ടി.സി.
റോഡില്‍ ഭവന
നിര്‍മ്മാണ വകുപ്പിനു
സ്വന്തമായുളള വാണിജ്യ
പ്രാധാന്യമുളള സ്ഥലത്ത്
വാണിജ്യസമുച്ചയവും,
ഫ്ലാറ്റുകളും അടക്കമുളള
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
നിര്‍മ്മിതി
കേന്ദ്രം വഴി വീടുകള്‍
6043.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മിതി
കേന്ദ്രം വഴി വീടുകള്‍
നിര്‍മ്മിക്കുന്നതിന്
ഗുണഭോക്താക്കള്‍ക്ക്
എന്തെല്ലാം സഹായമാണ്
നല്കി വരുന്നത്;
വിശദമാക്കുമോ;
(ബി)
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ ;
(സി)
ഗുണഭോക്താക്കള്‍ക്ക്
പൊതു വിപണിയേക്കാള്‍
എത്ര ശതമാനം
വിലകുറച്ചാണ് സാധന
സാമഗ്രികള്‍
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
എല്ലാവര്ക്കും
ഭവനം പദ്ധതി
6044.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എല്ലാവര്ക്കും
ഭവനം എന്ന പേരില്‍ ഒരു
ഭവന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
സംബന്ധിച്ച ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍,
വിശദാംശങ്ങള്‍,
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ ഇവ
വിശദമാക്കുമോ?
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡ് വക സ്ഥലം
6045.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഹൗസിംഗ് ബോര്‍ഡ് വക
സ്ഥലം വിലയ്ക്കു
വാങ്ങിയവര്‍ക്ക് 30
വര്‍ഷങ്ങള്‍ക്കുശേഷവും
തീറാധാരം നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി സംബന്ധമായ
കേസ്സുകളെല്ലാം
തീര്‍പ്പാക്കിയതിനു
ശേഷവും തീറാധാരം
നല്‍കാത്ത പ്രശ്നത്തിനു
പരിഹാരം കാണുന്നതിനും,
അടിയന്തരമായി തീറാധാരം
വിതരണം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ചാലക്കുടി
കെ.എസ്.ആര്.ടി.സി.
റോഡില്‍ ഹൗസിംഗ്
ബോര്‍ഡ് വക സ്ഥലത്ത്
വ്യാപാര സമുച്ചയം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?