വാടാനപ്പള്ളിയിലെ
മത്സ്യത്തൊഴിലാളികളുടെ
കുടിവെള്ളക്ഷാമം
6046.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികള്‍
തിങ്ങിപ്പാര്‍ക്കുന്ന
തീരപ്രദേശമായ
വാടാനപ്പള്ളി
ബീച്ചിനോട്
ചേര്‍ന്നുള്ള ഭാഗത്തെ
പൈപ്പ് ലൈനുകള്‍
കടല്‍ക്ഷോഭത്താല്‍
തകര്‍ന്ന് പോയതിനാല്‍
നിരവധി
കുടുംബങ്ങള്‍ക്ക്
കുടിവെള്ളം ലഭിക്കാത്ത
സ്ഥിതി വിശേഷം
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പൈപ്പ് ലൈനുകള്‍
പുനസ്ഥാപിക്കുവാന്‍
ഫിഷറീസ് വകുപ്പ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ ;
(സി)
ഫിഷറീസ്
വകുപ്പു മുഖേന ഇതുവരെ
സ്വീകരിച്ച നടപടി
ക്രമങ്ങള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ
മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍
6047.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
റവന്യൂ വില്ലേജുകളാണ്
മത്സ്യത്തൊഴിലാളി
ഗ്രാമങ്ങളായി
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
മത്സ്യത്തൊഴിലാളി
ഗ്രാമങ്ങളില്‍ തൊഴില്‍
സുരക്ഷിതത്വവും സാമൂഹിക
സുരക്ഷിതത്വവും
നിലനിര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ ?
ഫിഷ്
മാര്‍ട്ടുകള്‍
6048.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ഫിഷ്
മാര്‍ട്ടുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
അവ എവിടെയെല്ലാമെന്ന്
വിശദമാക്കുമോ ?
വൈറസ്
ബാധമൂലം ചത്തൊടുങ്ങുന്ന
ചെമ്മീന്‍
T 6049.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈറസ്
ബാധമൂലം ചെമ്മീന്‍
വ്യാപകമായി
ചത്തൊടുങ്ങുന്നത് മൂലം
കര്ഷക്രക്ക് കനത്ത
സാമ്പത്തിക ബാധ്യത
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കര്‍ഷകര്‍ക്കായി
ആശ്വാസ പദ്ധതികള്‍
നടപ്പാക്കാന്‍
സ്രക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
(ബി)
രാജ്യത്തിന്
വിദേശനാണ്യം
നേടിത്തരുന്ന ചെമ്മീന്‍
കൃഷി മേഖലയുടെ സുസ്ഥിര
വികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
ദേശീയ
മത്സ്യത്തൊഴിലാളി
ക്ഷേമനിധിയുടെ സഹായത്താലുള്ള
ഭവന നിര്‍മ്മാണ പദ്ധതി
6050.
ശ്രീ.കെ.
ദാസന്
,,
എം. രാജഗോപാലന്‍
,,
എ.എം. ആരിഫ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയ
മത്സ്യത്തൊഴിലാളി
ക്ഷേമനിധിയുടെ
സഹായത്താലുള്ള ഭവന
നിര്‍മ്മാണ പദ്ധതി
പ്രകാരം ഒരു വീടിന്
എത്ര രൂപയാണ് കേന്ദ്ര
സര്‍ക്കാര്‍
നല്‍കുന്നത്;
(സി)
ഈ
പദ്ധതി പ്രകാരം സംസ്ഥാന
വിഹിതമായി എത്ര രൂപയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
എത്ര രൂപയാണ്
ബഡ്ജറ്റില്‍
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തീരദേശ
വികസന ഏജന്‍സി മുഖേനയുള്ള
പദ്ധതികള്‍
6051.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന ഏജന്‍സി മുഖേന
2015-16 സാമ്പത്തിക
വര്‍ഷം നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
അമിത
പലിശ ഈടാക്കുന്ന
മാഫിയകളില്‍ നിന്നും
പാവപ്പെട്ട
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുന്നതിനായി
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
ഫീഷറീസ്
സ്ഥാപനങ്ങളിലെ സംവരണം
6052.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഫീഷറീസ് ടെക്നിക്കല്‍
സ്ക്കൂളുകളില്‍
വാര്ഡന് കം
ട്യൂട്ടര്‍ തസ്തികയും
ഇംഗ്ലീഷ്, ബയോളജി
അധ്യാപക തസ്തികയും
നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ പ്രസ്തുത
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
നാളിതുവരെ എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ട്എന്ന്
വ്യക്തമാക്കാമോ;
(ബി)
ഫിഷറീസ്
യൂണിവേഴ്സിറ്റികളില്‍
മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ വിദ്യാഭ്യാസ
സംവരണം 50% മായി
വര്‍ദ്ധിപ്പിക്കുവാന്‍
തയ്യാറാകുമോ; ഇതില്‍
30% ഫിഷറീസ്,
വി.എച്ച്.എസ്.സി
(VHSC)കോഴ്സ്
വിജയകരമായി
പൂര്‍ത്തിയാക്കുന്ന
കുട്ടികള്‍ക്ക്
ലാറ്ററല്‍
എന്‍ട്രിയായും ബാക്കി
20% സംവരണം
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്കുമായി സംവരണം
ചെയ്യാന്‍
പദ്ധതിയുണ്ടോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഫിഷറീസ്
വക സര്‍ക്കാര്‍
സ്ഥാപനങ്ങളിലും
ബോര്‍ഡുകളിലും
കോര്‍പ്പറേഷനുകളിലും
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് 50%
തൊഴില്‍ സംവരണം
ഏര്‍പ്പെടുത്തുവാന്‍
തയ്യാറാകുമോ?
മലപ്പുറം
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫീസ്
6053.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഫിഷറീസ്
ഡെപ്യൂട്ടി ഡയറക്ടര്‍
ഓഫീസില്‍ നിന്നും എത്ര
പേരാണ്
ഡിപ്ലോയ്മെന്റിലൂടെ
മറ്റ്
ഡിപ്പാര്‍ട്ട്മെന്റിലേക്ക്
പോയിട്ടുള്ളത് ;
(ബി)
അധിക
തസ്തിക ഉള്ളത് കൊണ്ടാണോ
ഇവര്‍ മറ്റ്
ഡിപ്പാര്‍ട്ട്മെന്റിലേക്ക്
പോയത്;വ്യക്തമാക്കുമോ;
(സി)
മലപ്പുറം
ജില്ലയുടെ കിഴക്ക്
ഭാഗത്ത് (നിലമ്പൂര്‍,
പെരിന്തല്‍മണ്ണ,
മലപ്പുറം) ഏതെങ്കിലും
എക്സ്റ്റെന്ഷന് ഓഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എക്സ്റ്റെന്ഷന് ഓഫീസ്
സ്ഥാപിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
മലപ്പുറം
ഫിഷറീസ് ഡെപ്യൂട്ടി
ഡയറക്ടര്‍ക്കെതിരെ
ഡിപ്പാര്‍ട്ട്മെന്റില്‍
എത്ര പരാതികളാണ് ഉള്ളത്
എന്ന് അറിയിക്കാമോ;
ഡെപ്യൂട്ടി ഡയറക്ടറുടെ
പേര് ,പരാതിയുടെ കോപ്പി
എന്നിവ ലഭ്യമാക്കാമോ ;
നടപടി വൈകിയതിനുള്ള
കാരണം വിശദീകരിക്കാമോ;
ടിയാനെതിരെ നടപടി
സ്വീകരിക്കുമോ?
സംയോജിത
മത്സ്യ ബന്ധന വികസന പദ്ധതി
6054.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംയോജിത മത്സ്യബന്ധന
വികസന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മത്സ്യ
ഫെഡില്‍ അംഗങ്ങളായ
പ്രാഥമിക സഹകരണ
സംഘങ്ങളിലെ
മത്സ്യത്തൊഴിലാളികള്‍ക്ക്
അവരുടെ മത്സ്യ വിപണന
സൗകര്യങ്ങള്‍
വിപുലമാക്കുന്നതിനാവശ്യമായ
വായ്പാ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതി വഴി
സ്വീകരിക്കുന്നത്;
(ഡി)
മത്സ്യത്തൊഴിലാളികളെ
ഇടനിലക്കാരില്‍ നിന്നും
കടബാദ്ധ്യതയില്‍
നിന്നും
ഒഴിവാക്കുന്നതിനും
അവരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസ്തുത പദ്ധതി
എങ്ങനെയെല്ലാം
പ്രയോജപ്പെടുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കാമോ?
കായലുകളും
തീരദേശവും ഇല്ലാത്ത
ജില്ലകളില്‍ ഉള്‍നാടന്‍
മത്സ്യകൃഷി
6055.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകളും
തീരദേശവും ഇല്ലാത്ത
ജില്ലകളില്‍ ഉള്‍നാടന്‍
മത്സ്യകൃഷി
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
പഞ്ചായത്തുകളിലും
മത്സ്യകൃഷി
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ; ഇതിനായി
നിലവില്‍ എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോ;
വിശദാംശം നല്‍കുമോ ?
ആഴക്കടല്‍
മത്സ്യബന്ധനം
6056.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല പാരമ്പര്യ
മത്സ്യതൊഴിലാളികള്‍ക്കും
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
ആവശ്യമായ വള്ളങ്ങളും
മറ്റ് സങ്കേതങ്ങളും
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരെ
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(സി)
മത്സ്യത്തൊഴിലാളികളെ
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പ്രാപ്തരാക്കുന്നതിന്
പരിശീലനപരിപാടി
സംഘടിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോയെന്നും
ഈ വര്‍ഷം എത്ര തുകയാണ്
ഇതിനായി
മാറ്റിവച്ചിട്ടുള്ളതെന്നും
അറിയ്ക്കുമോ; ഇതിനുള്ള
പരിശീലനം ഏത് ഏജന്‍സി
വഴി എങ്ങനെ നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്വന്തമായി
വീടില്ലാത്ത
മത്സ്യത്തൊഴിലാളികള്‍
6057.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോൾ
സ്വന്തമായി വീടില്ലാത്ത
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിൽ ഏതാനും
കുടുംബങ്ങള്‍ക്ക് 2016
- 17 വര്‍ഷത്തെ ഭവന
നിര്‍മ്മാണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വീടിനുള്ള ധനസഹായം
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ നിന്ന്
എത്ര വീതം അപേക്ഷകരെ
ഇതിനായി പരിഗണിക്കും;
വ്യക്തമാക്കാമോ;
(സി)
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡമെന്താണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ബാക്കിയുള്ള
കുടുംബങ്ങള്‍ക്ക്
വീടിനുള്ള ധനസഹായം
നല്കാന് എന്തെങ്കിലും
പദ്ധതികളുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
മത്സ്യബന്ധന
രംഗത്തെ അനധികൃത
പ്രവൃത്തികള്‍ തടയുന്നതിന്
നടപടി
6058.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
ബോട്ടുകളും
ട്രോളറുകളും മത്തി,
കിളിമീന്‍, അയല,
കൂന്തല്‍, കണവ, ആവോലി
തുടങ്ങിയ നിരവധി
മത്സ്യങ്ങളുടെ
കുഞ്ഞുങ്ങളെ
അയല്‍സംസ്ഥാനങ്ങളിലെ
തീറ്റ, വളം തുടങ്ങിയ
നിര്‍മ്മാണ
ഫാക്ടറികളിലേയ്ക്ക്
കയറ്റി അയയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
'വളം
പിടിക്കല്‍' എന്ന
പേരില്‍ അറിയപ്പെടുന്ന
ഇതിനോടൊപ്പം, 'ബെെ
ക്യാച്ച്' എന്ന പേരില്‍
കടലിന്റെ
അടിത്തട്ടിലുള്ള
നക്ഷത്ര മത്സ്യങ്ങള്‍,
ശംഖുകള്‍,
കടല്ച്ചെള്ളുകള്
എന്നിവയെയും പിടിച്ച്
വില്ക്കുന്നതുമൂലം
കടലിന്റെ ആവാസ വ്യവസ്ഥ
തകരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
അനധികൃത പ്രവൃത്തികള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ആയത്
തടയുന്നതിനായി
കേരളത്തിലെ എല്ലാ
ഹാര്‍ബറുകളിലും
ഏകീകൃതനടപടികള്
സ്വീകരിക്കുന്നതിനുള്ള
സംവിധാനം ഒരുക്കുമോ;
വ്യക്തമാക്കുമോ?
പുതുവെെപ്പ്
ഫിഷറീസ് സ്റ്റേഷന് വികസനം
6059.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
പ്രധാനപ്പെട്ട ഓരുജല
ഗവേഷണ കേന്ദ്രമായ
പുതുവെെപ്പ് ഫിഷറീസ്
സ്റ്റേഷനില്‍
ഗവേഷണത്തിനും
പഠനത്തിനുമായുള്ള
ഫിഷറീസ് യൂണിവേഴ്സിറ്റി
ക്യാമ്പസിന്റെ
പ്രവര്‍ത്തനം പൂര്‍ണ്ണ
തോതില്‍ എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുവെെപ്പ്
ഫിഷറീസ് സ്റ്റേഷന്റെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
തിരുത,
കണമ്പ്, പൂമീന്‍
തുടങ്ങിയ
മത്സ്യയിനങ്ങളുടെ
വിത്തുത്പാദനവും
വിപണനവും ഉദ്ദേശിച്ചു
കൊണ്ട് ഹാച്ചറി
ആരംഭിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
ഇതിനായി എത്ര തുകയാണ്
എസ്റ്റിമേറ്റ്
ചെയ്തിട്ടുള്ളതെന്നും
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
എന്താെക്കെയെന്നും
വിശദമാക്കാമോ?
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്നതിനെതിരെ നടപടി
6060.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മത്സ്യമേഖല
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
സംബന്ധിച്ച
47/2014/മ.തു.വ.
ഉത്തരവില്‍
പ്രതിപാദിക്കുന്ന
പ്രകാരം മത്സ്യമേഖലാ
വിദ്യാര്‍ഥികളില്‍നിന്നും
അഡ്മിഷന് സമയത്തും
തുടര്‍ പഠനകാലയളവിലും
യാതൊരുവിധ ഫീസും
ഈടാക്കുവാന്‍ പാടില്ല
എന്ന സര്‍ക്കാര്‍
നിര്‍ദ്ദേശം സ്വാശ്രയ
കോളേജുകളുള്‍പ്പെടെയുള്ള
മുഴുവന്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളും
പാലിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
47/2014/മ.തു.വ.
ഉത്തരവ് കേരളത്തിലെ
എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
ലഭിച്ചുവെന്ന് ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(ബി)
47/2014/മ.തു.വ.
ഉത്തരവില്‍ പറയുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങളെക്കുറിച്ചുള്ള
ഫിഷറീസ് വകുപ്പിലെ
ഉദ്യോഗസ്ഥരുടെ
അജ്ഞതയുടെ ഫലമായി
കേരളത്തിലെ വിവിധ
കോഴ്സുകളിലെ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
നാളിതുവരെ എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മത്സ്യമേഖലാ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യം
അനുവദിക്കാന്‍ നടപടി
6061.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മത്സ്യമേഖലാ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ ആനുകൂല്യം
അനുവദിക്കാന്‍ കഴിഞ്ഞ 2
വര്‍ഷത്തെ കുടിശ്ശിക
തുക 15 കോടി
രൂപയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത തുക
അടിയന്തരമായി
വിദ്യാര്‍ത്ഥികള്‍ക്ക്
അനുവദിക്കുമോ; ആയതിന്
നാളിതുവരെ എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
ലംപ്സം ഗ്രാന്റ്
കുടിശ്ശിക
വരുത്തുന്നതുമൂലം
വിദ്യാര്‍ത്ഥികള്‍ക്ക്
ടി.സി.യും, മാര്‍ക്ക്
ലിസ്റ്റും ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അടിസ്ഥാന
സൗകര്യത്തിന്റെ
അപര്യാപ്തത,
വിദ്യാഭ്യാസ
നിലവാരമില്ലായ്മ എന്നിവ
കാരണം കേരളത്തിലെ 8
ഫിഷറീസ് ടെക്നിക്കല്‍
സ്ക്കൂളുകളിലും
മത്സ്യമേഖലാ
വിദ്യാര്‍ത്ഥികള്‍
പഠിക്കുവാന്‍ വരാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
പകരം ഡേ സ്കോളേഴ്സ്-നെ
അഡ്മിഷനാക്കാന്
ഉത്തരവിറക്കിയതില്‍
വ്യാപക പ്രതിഷേധം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
എട്ട് ഫിഷറീസ്
സ്ക്കൂളുകളേയും ഇന്റര്‍
നാഷണല്‍
സ്ക്കൂളാക്കാന്‍
തയ്യാറാകുമോ;
വിശദീകരിക്കാമോ?
മത്സ്യങ്ങളുടെ
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളില്‍
വൈവിദ്ധ്യം
6062.
ശ്രീ.സി.കൃഷ്ണന്
,,
ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യങ്ങളുടെ
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളില്‍
വൈവിദ്ധ്യം
സൃഷ്ടിക്കുന്നതിനും
അവയുടെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യ
സംസ്കരണ
കേന്ദ്രങ്ങളുടെയും ഫിഷ്
മാളുകളുടെയും
സ്ഥാപനത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
ദേശീയ
മത്സ്യവികസ ബോര്‍ഡിന്റെ
സഹായത്തോടെ മീന്‍
ഉണക്കാനുള്ള
യൂണിറ്റുകള്‍,
മൂല്യവര്‍ദ്ധിത മത്സ്യ
ഉല്പന്നങ്ങള്ക്കുള്ള
യൂണിറ്റുകള്‍, ഐസ്
പ്ലാന്റുകള്‍, കോള്‍ഡ്
സ്റ്റോറേജുകള്‍,
ഓക്ഷന് ഹാളുകള്‍
എന്നിവ
സ്ഥാപിക്കുന്നതിനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ ?
മത്സ്യത്തൊഴിലാളി
ഭവനങ്ങള്‍
പുനരുദ്ധരിക്കുന്നതിന് പദ്ധതി
6063.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
ഭവനങ്ങള്‍
പുനരുദ്ധരിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഭവനം
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ്
നല്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
ഇതിന്റെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്തു
തുകയാണ് പദ്ധതി
നിര്‍വ്വഹണത്തിനായി
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
പദ്ധതികള്‍
6064.
ശ്രീ.അടൂര്‍
പ്രകാശ്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ബോര്‍ഡ്
മുഖാന്തിരം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍ക്ക്
നല്കുന്ന ധനസഹായം
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
മത്സ്യോല്‍പ്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനയ്ക്കും
കയറ്റുമതി
വര്‍ദ്ധനയ്ക്കുമുള്ള
പദ്ധതികള്‍
6065.
ശ്രീ.എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യോല്‍പ്പന്നങ്ങളുടെ
മൂല്യവര്ദ്ധനയ്ക്കായും
കയറ്റുമതി
വര്‍ദ്ധനയ്ക്കായും
എന്തൊക്കെ
പദ്ധതികളാണുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കയറ്റുമതി
താല്പര്യാര്ത്ഥം
ഫിഷിംഗ് ഹാര്‍ബറുകളുടെ
ശുചിത്വ പരിപാലനത്തിനും
യൂറോപ്യന്‍ യൂണിയന്
നിഷ്കര്‍ഷിക്കുന്ന
മാനദണ്ഡം
പുലര്‍ത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഹാര്‍ബറുകളും
ഫിഷ് ലാന്റിംഗ്
സെന്റുറുകളും
മത്സ്യമാര്‍ക്കറ്റുകളും
നവീകരിക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
മത്സ്യവിപണന
രംഗത്ത്
ഇടത്തട്ടുകാരുടെ ചൂഷണം
ഒഴിവാക്കാനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
ഹരിത
കോറിഡോര്‍ പദ്ധതി
6066.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കോറിഡോര്‍ പദ്ധതിയില്‍
വിഭാവനം
ചെയ്തിരിക്കുന്ന
പ്രവര്‍ത്തികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതിയുടെ
പ്രതീക്ഷിത അടങ്കല്‍
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ടി
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
കളത്തറ
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
6067.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പളളുരുത്തിയെ
തീരദേശമേഖലയുമായി
ബന്ധിപ്പിക്കുന്ന
കളത്തറ പാലത്തിന്‍െറ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
താമസിക്കുന്നതിനുളള
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്‍െറ
നിര്‍മ്മാണ കരാര്‍
ആരാണ്
ഏറ്റെടുത്തിട്ടുളളത്;
കരാര്‍ പ്രകാരം എന്നാണ്
പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ടത്;
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്‍െറ
നിര്‍മ്മാണത്തിനായി
അനുവദിച്ചിട്ടുളള തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കൊല്ലം,
പരവൂരില്‍ മിനി ഫിഷിംഗ്
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനായുള്ള
പഠനറിപ്പോര്‍ട്ട്
6068.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം,
പരവൂര്‍,
തെക്കുംഭാഗത്ത് മിനി
ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനായുള്ള
സി.ഡബ്ള്യു.പി.ആർ.എസ്.ന്റെ
പഠനം പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;ആയത്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഹാര്‍ബറിനായുള്ള
പരിസ്ഥിതി പഠനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ എന്ന്
ആരംഭിച്ചുവെന്നും അത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(സി)
പരിസ്ഥിതി
പഠന റിപ്പോര്‍ട്ട്
കിട്ടിക്കഴിഞ്ഞാല്‍
ഹാര്‍ബറിന്റെ
നിര്‍മ്മാണം
തുടങ്ങുന്നതിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഹാര്‍ബര്‍
സ്ഥാപിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ?
സംസ്ഥാനത്തെ കശുവണ്ടി
ഉല്പാദനം
6069.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ടണ്‍ കശുവണ്ടിയാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
2011
മുതല്‍ നാളിതുവരെയുള്ള
ഉല്പാദനം, വര്‍ഷം
തിരിച്ച്,
ലഭ്യമാക്കുമോ;
(സി)
കശുവണ്ടിയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതിനും
കശുമാവ് കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
സ്വീകരിച്ച പദ്ധതിയുടെ
വിശദവിവരം
ലഭ്യമാക്കുമോ?
സ്വകാര്യ
കശുവണ്ടി ഫാക്ടറികളിലെ കൂലി
6070.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചതിനേക്കാള്‍
കുറഞ്ഞ കൂലിയാണ്
നല്‍കുന്നതെന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കൂലി,
തൂക്കം എന്നിവയില്‍
വെട്ടിപ്പ് നടത്തുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറി
ഉടമകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
ഇത്തരത്തില്‍
നടപടിയ്ക്ക്
നിര്‍ദ്ദേശിച്ചിട്ടുള്ള
ഫാക്ടറികളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
കശുവണ്ടി
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
കൂലി ലഭിക്കുന്നതിനും
മെച്ചപ്പെട്ട തൊഴില്‍
സൗകര്യങ്ങള്‍
ലഭിക്കുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കശുവണ്ടി
വ്യവസായം സംരക്ഷിക്കാന്‍
നടപടി
6071.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം
സംരക്ഷിക്കുന്നതിന്
നിലവിലെ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഫാക്ടറികള്‍ക്കാവശ്യമായ
കശുവണ്ടി ഇവിടെ തന്നെ
ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ
ദീര്‍ഘകാല പദ്ധതി
ആവിഷ്ക്കരിക്കുമോ; ഇത്
സംബന്ധിച്ച പഠനം
നടത്തുമോ;
വ്യക്തമാക്കുമോ;
ചവറ
മണ്ഡലത്തിലെ മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ട്
6072.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
മണ്ഡലത്തിലെ
നീണ്ടകരയില്‍
സ്ഥാപിച്ചിട്ടുള്ള
മാരിടൈം
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിലവില്‍ നടത്തുന്ന
കോഴ്സുകള്‍ ഏതൊക്കെ;
(ബി)
പുതിയ
കോഴ്സുകള്‍ അനുവദിച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നീണ്ടകരയില്‍
പ്രവര്‍ത്തിച്ചിരുന്ന
പോര്‍ട്ട്
മെക്കാനിക്കല്‍
വര്‍ക്ക് ഷോപ്പ്
നിലവില്‍ കൊല്ലത്താണ്
പ്രവര്‍ത്തിക്കുന്നത്.
ഇത് നീണ്ടകരയ്ക്ക്
മാറ്റി പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കേരള
ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ
കാമ്പസുകള്‍
6073.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫിഷറീസ്
യൂണിവേഴ്സിറ്റിക്ക്
എത്ര ക്യാമ്പസുകളാണ്
നിലവിലുള്ളതെന്നും, അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര സ്കൂളുകളാണ്
യൂണിവേഴ്സിറ്റിയുടെ
കീഴില്‍
പ്രവര്‍ത്തിച്ചുവരുന്നതെന്നും
,അവ ഏതെല്ലാം
കേന്ദ്രങ്ങളിലാണെന്നും
വ്യക്തമാക്കാമോ;
(സി)
പുതുവൈപ്പ്
ഫിഷറീസ് സ്റ്റേഷന്
കേന്ദ്രീകരിച്ച് എത്ര
സ്കൂളുകളാണ് നിലവില്‍
പ്രവര്‍ത്തിച്ചു
വരുന്നതെന്നും
പ്രവർത്തിക്കുന്നില്ലെങ്കില്‍
അതിന്റെ
കാരണമെന്താണെന്നും
വിശദമാക്കാമോ ; സ്കൂള്‍
പ്രവര്‍ത്തനത്തിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
അന്യം
നിന്നുപോകുന്ന മത്സ്യയിനങ്ങളുടെ
വിത്ത് ശേഖരണം
6074.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫിഷറീസ്
യൂണിവേഴ്സിറ്റിയുടെ
കീഴിലുള്ള പുതുവൈപ്പ്
ഫിഷറീസ് സ്റ്റേഷനില്‍
നിന്നും തിരുത,
കണമ്പ്,പൂമീന്‍
തുടങ്ങിയ
മത്സ്യയിനങ്ങളുടെ
വിത്തുകള്‍
ശേഖരിക്കുന്നതിന്
സംവിധാനമുണ്ടോ;
(ബി)
എങ്കില്‍
2000 മുതല്‍ 2015
വരെയുള്ള കാലയളവില്‍
ലഭിച്ച
മത്സ്യവിത്തുകള്‍
എത്രയെന്ന്
വിശദമാക്കുമോ;
(സി)
മത്സ്യവിത്തിന്റെ
എണ്ണത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
അന്യം
നിന്നുപോകുന്ന തിരുത,
കണമ്പ്, പൂമീന്‍
തുടങ്ങിയ
മത്സ്യയിനങ്ങളുടെ
വംശവര്‍ദ്ധനവിനായി കേരള
ഫിഷറീസ് യൂണിവേഴ്സിറ്റി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?