പ്രീ-പ്രൈമറി
വിഭാഗത്തിലെ തസ്തികകള്‍
5913.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളോട് ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
പ്രീ-പ്രൈമറി
വിഭാഗത്തിലെ ടീച്ചര്‍,
ഹെല്‍പ്പര്‍
എന്നിവര്‍ക്ക് നല്കി
വരുന്ന ഓണറേറിയം
/ശമ്പളം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
വര്‍ഷത്തെ കുട്ടികളുടെ
എണ്ണം
അടിസ്ഥാനമാക്കിയാണ്
ഇത്തരം തസ്തികകള്‍
നിര്‍ണ്ണയിച്ചത്;
അറിയിക്കാമോ;
(സി)
പുതുതായി
പ്രസ്തുത വിഭാഗത്തില്‍
ടീച്ചര്‍, ഹെല്‍പ്പര്‍
തസ്തികകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വിഭാഗത്തിലെ
ടീച്ചര്‍/ആയ
എന്നിവര്‍ക്ക് അംഗീകൃത
പ്രസവാവധി
അനുവദനീയമാണോ;
(ഇ)
ഇവര്‍
പ്രസവാവധിയില്‍
പ്രവേശിക്കുമ്പോള്‍
പകരം ആളെ
നിയമിക്കുന്നതിനെക്കുറിച്ചും
ശമ്പളം/ഓണറേറിയം
നല്‍കുന്നതിനെക്കുറിച്ചും
നിലവിലുള്ള വ്യവസ്ഥകള്‍
അറിയിക്കാമോ?
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ
അക്കാദമിക നിലവാരം
5914.
ശ്രീ.രാജു
എബ്രഹാം
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ആന്റണി ജോണ്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
അക്കാദമിക നിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഷിഫ്റ്റ്
സമ്പ്രദായത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകളുണ്ടോ;
എങ്കില്‍ അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
സ്കൂളുകള്‍ ഷിഫ്റ്റ്
സമ്പ്രദായത്തില്‍
പ്രവര്‍ത്തിക്കാനിടയാക്കിയ
സാഹചര്യം എന്താണെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇതുമൂലം
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കമ്പ്യൂട്ടര്‍ അധ്യാപകരുടെ
കരാര്‍ നിയമനം
5915.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.
ടി. പഠനത്തിന്റെ
ഭാഗമായി
സ്രക്കാര്‍-എയ്ഡഡ്
സ്കൂളുകളില്‍ കുട്ടികളെ
കമ്പ്യൂട്ടര്‍
പഠിപ്പിക്കുന്നതിന്
പുറത്തു നിന്നും
അധ്യാപകരെ
കരാറടിസ്ഥാനത്തിലോ
അല്ലെങ്കില്‍
മറ്റേതെങ്കിലും
തരത്തിലോ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
സെക്കന്‍ഡറി തലം വരെ
ഏതെല്ലാം തലത്തില്‍
കമ്പ്യൂട്ടര്‍
പഠിപ്പിക്കുന്നു എന്ന്
വിശദമാക്കുമോ;
(സി)
പുറത്തു
നിന്നും
നിയമിക്കപ്പെട്ട ഇത്തരം
അധ്യാപകരെ അടിയന്തരമായി
പിരിച്ചു വിടണമെന്നും
ഇല്ലെങ്കില്‍ പ്രസ്തുത
സ്കൂളുകളുടെ
മാനേജര്‍മാര്‍ക്കെതിരെയും
പ്രധാന
അധ്യാപകര്‍ക്കെതിരെയും
നടപടി സ്വീകരിക്കുമെന്ന
തരത്തില്‍
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
അപ്പര്‍ പ്രൈമറി തലം
വരെ കമ്പ്യൂട്ടര്‍
പഠിപ്പിക്കുന്നതിന്
കുട്ടികളില്‍ നിന്നും
വാങ്ങുന്ന തുച്ഛമായ
ഫീസ് മാത്രമാണ്
ശമ്പളമായി
നല്‍കുന്നതെന്നിരിക്കേ
അവര്‍ തുടരുന്നതിന്
അനുമതി നല്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കുമോ?
എ.ജി.യുടെ
പരിശോധനാ
റിപ്പോര്ട്ടുകളിന്മേല്
മറുപടി
5916.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
എ.ജി.യുടെ പരിശോധനാ
റിപ്പോര്ട്ടുകളിന്മേല്
മറുപടി നല്‍കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
കാലതാമസമുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാളിതുവരെയുള്ള
പരിശോധനാ
റിപ്പോര്‍ട്ടുകളില്‍
എത്ര ആഡിറ്റ്
ഖണ്ഡികകള്ക്കാണ്
ഇനിയും മറുപടി
നല്‍കാനുള്ളത്;
(സി)
എ.ജി.യുടെ
ആഡിറ്റ്
റിപ്പോര്ട്ടുകളിന്മേല്
യഥാസമയം മറുപടി
നല്‍കുന്നതിനുള്ള
കര്‍ശന നിര്‍ദ്ദേശം
വകുപ്പ് മേധാവിക്ക്
നല്‍കുമോ?
സി-ആപ്റ്റ്
നവീകരിക്കുന്നതിനായി നടപടി
5917.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സി-ആപ്റ്റ്
നവീകരിക്കുന്നതിനും
ലാഭകരമാക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
എെ.ടി.@
സ്കൂള്‍ എക്സിക്യൂട്ടീവ്
ഡയറക്ടറുടെ നിയമനം
5918.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.ടി.@
സ്കൂള്‍
എക്സിക്യൂട്ടീവ്
ഡയറക്ടറായി ശ്രീ.
അന്‍വര്‍ സാദത്തിനെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇദ്ദേഹം
ഏതെങ്കിലും വിജിലന്‍സ്
കേസില്‍ പ്രതി
ചേര്‍ക്കപ്പെട്ടിട്ടുണ്ടോ;
വിജിലന്‍സ് അന്വേഷണം
നേരിടുന്നുണ്ടോ;
(സി)
പുതിയ
ഡയറക്ടര്‍ സ്ഥാനം
ഏറ്റെടുത്ത ശേഷം
എെ.ടി.@ സ്കൂളില്‍
കരാര്‍ നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
നിയമനങ്ങള്‍ നടത്തി;
നിയമന ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനു പകരം
കരാര്‍ നിയമനം
നടത്താനുളള സാഹചര്യം
വ്യക്തമാക്കുമോ?
എസ്
.സി. ഇ. ആര്.റ്റി. യുടെ
സര്‍വ്വീസ് റൂള്‍
5919.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്
.സി. ഇ. ആര്.റ്റി.
യുടെ സര്‍വ്വീസ് റൂള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്രപേര്‍ക്ക്
സ്ഥിരമായും,
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലും,
താല്‍ക്കാലികാടിസ്ഥാനത്തിലും
എസ് .സി. ഇ.
ആര്.റ്റി.യില്‍ നിയമനം
നല്കി; ഇവരെ
സര്‍വ്വീസ് റൂളില്‍
വ്യവസ്ഥ
ചെയ്തിരിക്കുന്ന
യോഗ്യതയുടെ
അടിസ്ഥാനത്തിലാണോ
നിയമിച്ചതെന്ന്
വ്യക്തമാക്കുമോ?
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എസ് .സി. ഇ.
ആര്.റ്റി.യില്‍ നിയമനം
നല്‍കിയവരുടെ പേരു
വിവരവും തസ്തികയും
അവരുടെ യോഗ്യതയും
വെളിപ്പെടുത്തുമോ?
ഒരു
മണ്ഡലത്തില്‍ ഒരു
അന്താരാഷ്ട്ര നിലവാരമുള്ള
സ്കൂള്‍ പദ്ധതി
5920.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
മണ്ഡലത്തില്‍ ഒരു
അന്താരാഷ്ട്ര
നിലവാരമുള്ള സ്കൂള്‍
പദ്ധതി നടപ്പിലാക്കിയ
മണ്ഡലങ്ങള്‍ ഏതെല്ലാം;
(ബി)
ഇതിനായി
വിതരണം ചെയ്ത ഫണ്ട്
എത്ര;
(സി)
ഇൗ
പദ്ധതിക്കായി ഫണ്ട്
അനുവദിച്ച സ്ഥാപനങ്ങള്‍
ഏതെല്ലാം; വിശദമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
പെെലറ്റ്
പ്രോജക്ടുകളുടെ
കൂട്ടത്തില്‍
കോട്ടക്കല്‍ നിയോജക
മണ്ഡലത്തെ
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
ആവശ്യമായ നിര്‍ദ്ദേശം
അധികൃതര്‍ക്ക്
നല്‍കുമോ;
(ഇ)
ഇൗ
പദ്ധതിക്ക് കിഫ്ബി വഴി
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാം; ഫണ്ടിന്റെ
വിശദമായ വിവരം
ലഭ്യമാക്കുമോ?
എസ്.
എസ്. എ., ആര്.എം.എസ്.എ.
പദ്ധതികളിലെ നിയമനങ്ങളുടെ
മാനദണ്ഡം
5921.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.
എസ്. എ.,
ആര്.എം.എസ്.എ.
പദ്ധതികളിലെ
നിയമനങ്ങളുടെ മാനദണ്ഡം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത പദ്ധതികളില്‍
നിയമിതരായവരുടെ
പേരുവിവരവും, യോഗ്യതയും
വെളിപ്പെടുത്തുമോ?
എസ്.സി.ഇ.ആര്.ടി.
5922.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി.ഇ.ആര്.ടി.യിലെ
ഗവേര്‍ണിംഗ് ബോഡി,
കരിക്കുലം കമ്മിറ്റി
എന്നിവയുടെ സിറ്റിംഗ്
അവസാനമായി
ചേര്‍ന്നതെന്നാണ്;
(ബി)
പ്രസ്തുത
യോഗതീയതിക്ക് ശേഷം
പോളിസി രൂപീകരണവുമായി
ബന്ധപ്പെട്ട
എന്തെങ്കിലും തീരുമാനം
അക്കാഡമിക് ആയതോ
അല്ലാത്തതോ ആയ
വിഷയങ്ങളില്‍
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഹരിത
സംരക്ഷണ സേന
5923.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
സ്കൂളുകളില്‍ 'ഹരിത
സംരക്ഷണ സേന'
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹരിത
സംരക്ഷണ
കേഡറ്റുകള്‍ക്ക്
എസ്.എസ്.എല്‍.സി .
പരീക്ഷയ്ക്ക് ഗ്രേസ്
മാര്‍ക്ക്
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഗ്രേസ് മാര്‍ക്ക്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ന്യൂ
സ്കുൂള് നിയമനങ്ങള്‍ക്ക്
അപ്രൂവല്‍
5924.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1978
ന് ശേഷം ആരംഭിച്ച ന്യൂ
സ്കുൂളുകളില് മരണം
മൂലമോ റിട്ടയര്‍മെന്റ്
മൂലമോ വന്ന ഒഴിവുകളില്‍
നടന്ന നിയമനങ്ങള്‍ക്ക്
2011-12 മുതല്‍ 2015
വരെ ഡി.ഇ.ഓ. മാര്‍
അംഗീകാരം
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത ഒഴിവുകളില്‍
നടത്തിയ
നിയമനങ്ങള്‍ക്ക്
അംഗീകാരം
ലഭിയ്ക്കുവാന്‍ എന്ത്
നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ?
ലാബ്
അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍
5925.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍ ലാബ്
അസിസ്റ്റന്റുമാരുടെ
ഒഴിവുകളുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
എണ്ണമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടായിട്ടും ഇൗ
ഒഴിവുകള്‍ നികത്താത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പ്രീ-പ്രൈമറി
ജീവനക്കാര്‍
5926.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളോടനുബന്ധിച്ചുള്ള
പ്രീ-പ്രൈമറികളില്‍ ഓരോ
സ്കൂളുകളിലും എത്രവീതം
ടീച്ചര്‍മാര്‍ക്കും
ഹെല്‍പര്‍മാര്‍ക്കുമാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്;
അംഗീകാരം നല്‍കുന്നതിന്
നിശ്ചയിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇവര്‍ക്ക്
എത്ര രൂപ വീതമാണ് വേതനം
നല്കി വരുന്നത്;
(സി)
ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതിയ
ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍
5927.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷം മുതല്‍
സംസ്ഥാനത്ത് പുതിയ എത്ര
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പുതിയ എത്ര
ഹയര്‍ സെക്കന്‍ഡറി
ബാച്ചുകള്‍
അനുവദിച്ചിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുതിയ
സ്കൂളുകള്‍ക്കും
ബാച്ചുകള്‍ക്കും
ആനുപാതികമായ അദ്ധ്യാപക
അനദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിരുന്നോ;
ഇല്ലെങ്കില്‍ ആയതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ഹയര്‍
സെക്കന്ററി
പ്രിന്‍സിപ്പല്‍മാരുടെ
പ്രൊമോഷന് തസ്തിക
5928.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
പ്രിന്‍സിപ്പല്‍മാരുടെ
പ്രൊമോഷന് തസ്തികകളായ
ഡെപ്യൂട്ടി ഡയറക്ടര്‍,
ജോയിന്റ് ഡയറക്ടര്‍,
അഡീഷണല്‍ ഡയറക്ടര്‍
എന്നിവയിലേക്ക് മറ്റ്
ഇതര വകുപ്പുകളിലേതുപോലെ
പ്രൊമോഷന് നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
ഹയര്‍
സെക്കന്ററി സ്കൂളുകളുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
മേഖലാ ഓഫീസുകള്‍ക്ക്
പകരം ജില്ലാതല
ഓഫീസുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
(സി)
സംസ്ഥാനത്ത്
300-ല്‍ അധികം ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
പ്രിന്‍സിപ്പല്‍മാരുടെ
ഒഴിവുണ്ടായിട്ടും
നിയമനം നടത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ദേശീയ
വിദ്യാഭ്യാസ അവകാശ നിയമം
5929.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
വിദ്യാഭ്യാസനയം
കേരളത്തിലെ വിദ്യാഭ്യാസ
രംഗത്തെ ഏതൊക്കെ
രീതിയില്‍
ബാധിക്കുമെന്ന്
വിശദമാക്കാമോ;
(ബി)
ദേശീയ
വിദ്യാഭ്യാസ അവകാശ
നിയമമനുസരിച്ച്
ഇപ്പോള്‍ സംസ്ഥാനത്ത്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അടുത്ത
സാമ്പത്തിക വര്‍ഷം
മുതല്‍ എന്തൊക്കെ
പദ്ധതികളാണ് ഈ
നിയമത്തിന് കീഴില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
വിദ്യാഭ്യാസ സെസ്സ്
പ്രകാരം വിദ്യാഭ്യാസ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
സംസ്ഥാന വിഹിതമായി എത്ര
രൂപയാണ് ഈ വര്‍ഷം
ലഭ്യമായതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതിന്റെ
വിനിയോഗത്തിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സമഗ്ര
വിദ്യാഭ്യാസ പദ്ധതി
5930.
ശ്രീ.പി.
ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഡി.കെ.
മുരളി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സമഗ്ര വിദ്യാഭ്യാസ
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നിര്‍വ്വഹണം
സംബന്ധിച്ച് എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
പുറപ്പെടുവിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം ജില്ലകളില്‍
പ്രസ്തുത പദ്ധതി
സജീവമായി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിന്‍െറ മണ്ഡലം
തിരിച്ചുളള കണക്ക്
ലഭ്യമാണോ; എങ്കില്‍
ആയത് നല്‍കുമോ?
ഹയര്‍
സെക്കന്‍ഡറി സീറ്റുകള്‍
5931.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് ഹയര്‍
സെക്കന്‍ഡറി സീറ്റുകള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
സ്കൂളുകളില്‍ എത്ര
ബാച്ച് വീതം
വര്‍ദ്ധിപ്പിച്ചുവെന്ന്,
ജില്ല തിരിച്ച്
വിശദമാക്കുമോ?
ഹയര്‍
സെക്കന്‍ഡറി വിഭാഗത്തില്‍
പുതുതായി അനുവദിച്ച അദ്ധ്യാപക
തസ്തികകള്‍
5932.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്‍ഡറി
വിഭാഗത്തില്‍ പുതുതായി
അനുവദിച്ച
സ്ക്കൂളുകള്‍ക്കും
ബാച്ചുകള്‍ക്കുമായി
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
ഇതനുസരിച്ച്
ഓരോ ജില്ലയിലും ഹയര്‍
സെക്കന്‍ഡറി
അനുവദിക്കപ്പെട്ട
സ്ക്കൂളുകളിലും അധിക
ബാച്ചുകളിലും
അനുവദിക്കപ്പെട്ട
തസ്തികകളുടെ എണ്ണം,
വിഷയം തിരിച്ച്
സ്ക്കൂളുകളുടെ പേരുകള്‍
സഹിതം ലഭ്യമാക്കാമോ;
തസ്തികകള്‍
പൂര്‍ണ്ണമായും
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
സര്‍ക്കാര്‍
മേഖലയില്‍
അനുവദിക്കപ്പെട്ട
സ്ക്കൂളുകള്‍ക്കും
ബാച്ചുകള്‍ക്കും
അദ്ധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
2014-15, 2015-16
വര്‍ഷങ്ങളില്‍
സര്‍ക്കാര്‍ ഹയര്‍
സെക്കന്‍ഡറി
സ്ക്കൂളുകളില്‍
അനുവദിക്കപ്പെട്ട
തസ്തികകളുടെ എണ്ണം,
വിഷയം തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
ഹയര്‍
സെക്കന്‍ഡറി
അദ്ധ്യാപകരുടെ പി.
എസ്.സി. റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കാനിരിക്കെ,
സര്‍ക്കാര്‍ മേഖലയിലെ
മുഴുവന്‍
സ്ക്കൂളുകളിലും ഹയര്‍
സെക്കന്‍ഡറി അദ്ധ്യാപക
തസ്തികകള്‍
പൂര്‍ണ്ണമായും
സൃഷ്ടിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹയര്‍
സെക്കന്‍ഡറി വിഭാഗത്തില്‍
റഗുലറൈസ് ചെയ്യപ്പെടാന്‍
ഓപ്ഷന് നല്കിയ
യൂണിവേഴ്സിറ്റി ജീവനക്കാര്‍
5933.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി
വിഭാഗത്തില്‍ റഗുലറൈസ്
ചെയ്യപ്പെടാന്‍ ഓപ്ഷന്
നല്കിയ യൂണിവേഴ്സിറ്റി
ജീവനക്കാരെ റഗുലറൈസ്
ചെയ്യാനുള്ള നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
തീരുമാനം വൈകുന്നതുമൂലം
പ്രസ്തുത ജീവനക്കാരുടെ
പ്രൊമോഷനുകളും മറ്റും
തടസ്സപ്പെട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇപ്പോഴത്തെ
സ്ഥിതിയില്‍ പ്രസ്തുത
ജീവനക്കാരുടെ
ഇന്‍ക്രിമെന്റ്,
പി.എഫ്. വായ്പ
തുടങ്ങിയവ
അനുവദിക്കേണ്ടത് ഏതു
വകുപ്പില്‍
നിന്നാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഹയര്‍സെക്കന്‍ഡറി
ഡയറക്ടറേറ്റിലെ
ഒഴിവുള്ള സൂപ്പര്‍വൈസറി
തസ്തികകളിലേക്ക്
പ്രസ്തുത
ജീവനക്കാര്‍ക്ക്
പ്രമോഷന് നല്കുന്ന
കാര്യം പരിഗണിക്കുമോ?
ഹയര്‍
സെക്കന്‍ഡറി അധ്യാപകനിയമനം
5934.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഹയര്‍
സെക്കന്‍ഡറി മേഖലയില്‍
പുതുതായി അനുവദിച്ച
സ്കൂളുകളിലെയും
ബാച്ചുകളിലെയും അധ്യാപക
അനധ്യാപക
തസ്തികകളിലേക്ക്
നിലവിലുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഹയര്‍
സെക്കന്‍ഡറി ഡയറക്ടറേറ്റില്‍
ജീവനക്കാരെ നിയമിക്കുന്നതിന്
നടപടി
5935.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി
ഡയറക്ടറേറ്റില്‍ ജോലി
ഭാരത്തിന്
അനുസരിച്ചുള്ള
ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഹയര്‍
സെക്കന്‍ഡറി
ഡയറക്ടറേറ്റില്‍
നിന്നും സേവനങ്ങള്‍
ലഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കാലതാമസം
ഒഴിവാക്കുന്നതിന്
ഏന്തെങ്കിലും പ്രത്യേക
നിര്‍ദ്ദേശം
ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുണ്ടോ; ഇത്
പാലിക്കുന്നുണ്ടെന്ന
കാര്യം
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
വകുപ്പിലെ ജീവനക്കാരുടെ
പെരുമാറ്റം പൊതുജന
സൗഹൃദപരമല്ലെന്ന
തരത്തിലുള്ള ഏതെങ്കിലും
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പൊതുജന സൗഹൃദപരമായ
അന്തരീക്ഷം
ഉണ്ടാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
എച്ച്.
എസ്.എസ്.റ്റി .ഫിസിക്സ്
ജൂനിയര്‍ /സീനിയര്‍ ഒഴിവുകള്‍
5936.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.
എസ്.എസ്.റ്റി. ഫിസിക്സ്
ജൂനിയര്‍ /സീനിയര്‍
ഒഴിവുകള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
എസ്.സി/എസ്.റ്റി
സ്പെഷ്യല്‍
റിക്രൂട്ട്മെന്റിനു
വേണ്ടി മാറ്റി വെച്ച
ഒഴിവുകള്‍ എത്രയെന്നും
ഇതര ഒഴിവുകള്‍
എത്രയെന്നും
വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകരുടെ
പുനര്‍വിന്യാസം
5937.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16-ലെ
ഫിക്സേഷനില്‍
എല്‍.പി.എസ്.എ./യു.പി.എസ്.എ./എച്ച്.എസ്.എ.
മേഖലയിലെ എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകരില്‍
എത്ര പേര്‍ക്ക് തസ്തിക
നഷ്ടപ്പെട്ടു; ഇപ്രകാരം
തസ്തിക നഷ്ടപ്പെട്ട
എത്ര പേര്‍ക്ക്
പുനര്‍വിന്യാസത്തിലൂടെ
നിയമനം നല്കി;
പുനര്വിന്യാസിക്കപ്പെട്ട
അദ്ധ്യാപകരുടെ ശമ്പളം
തടഞ്ഞ് വച്ചിരിക്കുന്ന
സാഹചര്യത്തില്‍,
പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
ശമ്പളം നല്‍കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പുനര്‍വിന്യാസം
നല്‍കുവാനുള്ളതും
മാതൃസ്കൂളില്‍ പതിനഞ്ച്
വര്‍ഷത്തിലധികമായി ജോലി
ചെയ്തുവരുന്നതുമായ
അദ്ധ്യാപകര്‍ക്ക്
പ്രൊട്ടക്ഷന്‍
ഉണ്ടെങ്കിലും ശമ്പളം
കിട്ടാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
സ്കൂളുകളില്‍ അദ്ധ്യാപക
നിയമനം
5938.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ എയ്ഡഡ്
സ്കൂളുകളില്‍
റിട്ടയര്‍മെന്റ്
തസ്തികകളില്‍ അദ്ധ്യാപക
നിയമനം അംഗീകരിക്കാന്‍
ബാക്കിയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
സ്കൂളുകളുടെയും നിയമന
അംഗീകാരം
കാത്തിരിക്കുന്ന
അദ്ധ്യാപകരുടെയും പേരു
വിവരം നല്‍കാമോ;
(സി)
നിയമന
അംഗീകാരം
നല്‍കാത്തതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
വിദ്യാഭ്യാസ
ഉപജില്ലയില്‍പ്പെട്ട
നെല്ലിക്കുന്ന്
അന്‍വാറുല്‍ ഉലൂം
എയ്ഡഡ് യു.പി.
സ്കൂളില്‍ ജലജ ടി. കെ.
എന്ന അധ്യാപികയെ
എപ്പോഴാണ്
നിയമിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിയമിച്ചു
കഴിഞ്ഞതിനുശേഷം എത്ര
ദിവസത്തിനുള്ളിലാണ്
മാനേജര്‍
അപ്പോയിന്റ്മെന്റ്
ഓര്‍ഡര്‍ ബന്ധപ്പെട്ട
അസിസ്റ്റന്റ്
എജ്യൂക്കേഷണല്‍
ഓഫീസര്‍ക്ക്
സമര്‍പ്പിച്ചത്;
(എഫ്)
പ്രസ്തുത
അപ്പോയിന്റ്മെന്റ്
ഓര്‍ഡറില്‍ എ.ഇ.ഒ
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ജി)
പ്രസ്തുത
അപ്പോയിന്റ്മെന്റ്
അംഗീകരിച്ചിട്ടില്ലെങ്കില്‍
വിവരം മാനേജരെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ രേഖകള്‍
ലഭ്യമാക്കാമോ; നിയമനം
സംബന്ധിച്ച വിവരം എത്ര
ദിവസത്തിനകം മാനേജരെ
അറിയിക്കണമന്നാണു്
നിയമം
അനുശാസിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്,
സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരേ
തരം യൂണിഫോം
5939.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്,
സര്‍ക്കാര്‍
സ്കൂളുകളില്‍ ഒരേ തരം
യൂണിഫോം എന്ന ആശയം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
ഒരു വര്‍ഷം എത്ര
രൂപയാണ് യൂണിഫോമിനു
വേണ്ടി സര്‍ക്കാര്‍
ചെലവഴിക്കുന്നത്;
(ബി)
2016-17
അദ്ധ്യയന വര്‍ഷത്തെ
യൂണിഫോം വിതരണം ചെയ്തു
കഴിഞ്ഞോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(സി)
സ്കൂളുകളില്‍
കൈത്തറി യൂണിഫോം
നിര്‍ബന്ധമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഏത് അദ്ധ്യയന വര്‍ഷം
മുതലാണ് നടപ്പില്‍
വരുത്തുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
അധ്യാപക
പുനര്‍വിന്യാസം
5940.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സ്കൂളുകളിലെ
അധ്യാപക
പുനര്‍വിന്യാസം,
പ്രൊട്ടക്ടഡ്
അധ്യാപകരുടെ സംരക്ഷണം
എന്നിവ ലക്ഷ്യമാക്കി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
അധ്യാപക
പുനര്‍വിന്യാസം എല്ലാ
ജില്ലകളിലും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പുനര്‍വിന്യാസത്തിനു
ശേഷവും ഓരോ ജില്ലയിലും
അധികമായിട്ടുള്ള
അധ്യാപക്ര എത്രയാണ്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ?
സ്കൂള്‍
ഹെെടെക് ആക്കുന്നത്
സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍
5941.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
നിയോജക മണ്ഡലത്തില്‍
ഒരു സ്കൂള്‍ ഹെെടെക്
ആക്കുന്നത് സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
മുല്ലശ്ശേരി
ഗവണ്മെന്റ് ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
ഹെെടെക് ആക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?
ശ്രീമതി
സക്കീനയുടെ ബൈട്രാന്‍സ്ഫര്‍
നിയമനം
5942.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
മൈനാഗപ്പള്ളി മിലാദേ
ഷെറീഫ് ഹയര്‍
സെക്കന്ററി സ്ക്കൂളിലെ
എച്ച്.എസ്.എസ്.ടി.
(അറബിക്) ആയ ശ്രീമതി
സക്കീനയ്ക്ക് പ്രസ്തുത
തസ്തികയില്‍
ബൈട്രാന്‍സ്ഫര്‍
നിയമനാംഗീകാരം
നല്‍കിക്കൊണ്ട് 2015-16
ല്‍ തിരുവനന്തപുരം
ഹയര്‍ സെക്കന്‍ഡറി
ഡെപ്യൂട്ടി ഡയറക്ടര്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അദ്ധ്യാപികയുടെ
നിയമനത്തിന് ശുപാര്‍ശ
നല്‍കിക്കൊണ്ട്
സെലക്ഷന് കമ്മിറ്റി
നല്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മഞ്ചേരി
മണ്ഡലത്തിലെ വെളിയഞ്ചേരി
എ.യു.പി.എസ്. അദ്ധ്യാപക
നിയമനം
5943.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ
വെളിയഞ്ചേരി
എ.യു.പി.എസ്. (എയിഡഡ്)
സ്കൂള്‍ മാനേജര്‍,
ശ്രീ. പി. മുസ്തഫ എന്ന
അദ്ധ്യാപകന്െറ നിയമന
അംഗീകാരവുമായി
ബന്ധപ്പെട്ട് നല്കിയ
പരാതി സംബന്ധിച്ച
35626/B1/14/G.Edn എന്ന
ഫയലിന്‍െറ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പ്രസ്തുത
അദ്ധ്യാപകനെ ഹിയറിംഗിന്
ഹാജരാകാന്‍
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നോ;
ഉണ്ടെങ്കില്‍ അതിന്‍െറ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത അദ്ധ്യാപകന്
പരാതിയില്‍
ആവശ്യപ്പെട്ട
പ്രകാരമുളള കാലയളവില്‍
നിയമന അംഗീകാരം
നല്കാന് കഴിയുമോ;
വിശദാംശം നല്‍കുമോ?
മാതൃഭാഷാ
പഠനം
5944.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂളുകളില്‍
പ്രീപ്രെെമറിതലം മുതല്‍
ഹയര്‍ സെക്കണ്ടറിതലം
വരെ മാതൃഭാഷാ പഠനത്തിന്
ഉൗന്നല്‍ നല്കുവാന്
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
നിലവിലുളള
ഏതെല്ലാം പദ്ധതികളാണ്
ഇതിനു വേണ്ടി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
പുതിയ പദ്ധതികളാണ്
ഇതിനുവേണ്ടി
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
അഡിഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
5945.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡിഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം സംസ്ഥാനത്ത്
എത്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നടപ്പാക്കിയിട്ടുണ്ട്,
വിവരിക്കുമോ;
(ബി)
എത്ര
കോഴ്സുകളാണ് ഈ പദ്ധതി
വഴി
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
അക്കാദമിക്
കണ്‍സള്‍ട്ടന്റ്
5946.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി.ഇ.ആര്.റ്റി.
യിലെ സര്‍വ്വീസ്
റൂള്‍സ് പ്രകാരം
അക്കാദമിക്
കണ്‍സള്‍ട്ടന്റ് എന്ന
തസ്തിക ഉണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തസ്തികയുടെ
യോഗ്യതയെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ആരെയൊക്കെ
എസ്.സി.ഇ.ആര്.റ്റി.
യില്‍ അക്കാദമിക്
കണ്സള്ട്ടന്റ്മാരായി
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത നിയമനത്തിന്
മുമ്പ് അവര്‍ ഏത്
സ്ഥാപനത്തിലാണ് ജോലി
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അക്കാദമിക്
കണ്‍സള്‍ട്ടന്റിന്റെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പള്ളിപ്പുറം
എസ്.എസ്.എ.യു.പി.സ്കൂളിലെ
പ്യൂണ്‍ തസ്തിക
5947.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിപ്പുറം
എസ്.എസ്.എ.യു.പി.സ്കൂളിലെ
നിലവിലുള്ള ഏക പ്യൂണ്‍
തസ്തികയില്‍
മാനേജ്മെന്റ്
നിയമിച്ചയാളുടെ
നിയമനത്തിന് അംഗീകാരം
ലഭിക്കുന്നതിനായി
വൈപ്പിന്‍ എ.ഇ.ഒ.
മുമ്പാകെ അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അപേക്ഷയില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
അപേക്ഷ
നിരസിച്ചിട്ടുണ്ടെങ്കില്‍
കാരണം വിശദമാക്കാമോ;
(ഡി)
പ്യൂണ്‍
തസ്തികയിലുള്ള
നിയമനത്തിന് അംഗീകാരം
നല്‍കുന്നത്
സംബന്ധിച്ച് നിലവിലുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ?
ചട്ടഞ്ചാല്‍
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
5948.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ചട്ടഞ്ചാല്‍
ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍ മാനേജരായി
ആരെയാണ്
നിയമിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
മാനേജരെ നിയമിച്ച
നടപടിക്ക് എതിരെ കേസ്
നിലവിലുണ്ടോ;
(സി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട
കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കുട്ടികളെ
പഠിപ്പിക്കാന്‍
അധ്യാപകരില്ലാത്ത
സാഹചര്യത്തില്‍
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം നിയമിതനായ
മാനേജര്‍
നടത്തിയിട്ടുള്ള
നിയമനങ്ങള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനുള്ള നടപടി
അടിയന്തിരമായി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഉച്ചക്കഞ്ഞി
വിതരണം കാര്യക്ഷമമാക്കാന്‍
നടപടി
5949.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഉച്ചക്കഞ്ഞി വിതരണം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ച് വരുന്നു
എന്ന് വിശദമാക്കുമോ;
(ബി)
ആയതു
സംബന്ധിച്ച് അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തൊക്കെ അപാകതകളാണ്
ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ശാന്തിഗ്രാം
ഗാന്ധിജി ഇംഗ്ലീഷ് മീഡിയം
സര്‍ക്കാര്‍ സ്കൂളിലെ
അനധ്യാപക തസ്തികകള്‍
5950.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ശാന്തിഗ്രാം
ഗാന്ധിജി ഇംഗ്ലീഷ്
മീഡിയം സര്‍ക്കാര്‍
സ്കൂളില്‍ ഏതൊക്കെ
അനധ്യാപക തസ്തികകളാണ്
അനുവദിച്ച്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളില്‍
അനുവദിക്കപ്പെട്ട
തസ്തികകളില്‍ ഏതൊക്കെ
ഒഴിഞ്ഞു കിടക്കുന്നു;
വെളിപ്പെടുത്തുമോ;
(സി)
പ്യൂണ്‍
തസ്തിക ഒഴിഞ്ഞ്
കിടക്കാനിടയായ സാഹചര്യം
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
സ്കൂളില്‍
അനുവദിക്കപ്പെട്ട എല്ലാ
തസ്തികകളിലും
അടിയന്തരമായി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്ക്കൂളുകളെ
ആര്‍ട്സ്, സ്പോട്സ്,
പ്രവൃത്തി പരിചയം എന്നിവയുടെ
ഹബ്ബാക്കിമാറ്റുന്നതിന്
പദ്ധതി
5951.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂളുകളെ ആര്‍ട്സ്,
സ്പോട്സ്, പ്രവൃത്തി
പരിചയം എന്നിവയുടെ
ഹബ്ബാക്കിമാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ,
വിശദമാക്കുമോ;
(ബി)
ഇതിനുവേണ്ടി
പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ,
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഈ
പദ്ധതിക്ക് എന്തു തുക
വകയിരുത്തിയിട്ടുണ്ട്;
വിശദീകരിക്കുമോ?
സര്‍ക്കാര്‍
ഏറ്റെടുത്ത മാനേജ്മെന്റ്
സ്കൂളുകള്‍
5952.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തിലാണെന്ന്
പറഞ്ഞ്
മാനേജ്മെന്റുകള്‍
നിറുത്തലാക്കാന്‍
ശ്രമിച്ച ഏതെല്ലാം
സ്കൂളുകളാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏറ്റെടുത്തത്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
1.1.2011
മുതല്‍ 31.3.2016
വരെയുള്ള കാലയളവില്‍
എത്ര മാനേജ്മെന്റ്
സ്കൂളുകള്‍ സര്‍ക്കാര്‍
ഏറ്റെടുത്തുവെന്ന
വിശദാംശം നല്‍കുമോ;
മാനേജ്മെന്റ്
സ്കൂളുകള്‍ സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്റെ
നടപടിക്രമം
വ്യക്തമാക്കുമോ?
മതസ്പര്‍ദ്ധ
വളര്‍ത്തുന്ന പാഠ്യഭാഗങ്ങള്‍
5953.
ശ്രീ.രാജു
എബ്രഹാം
,,
മുരളി പെരുനെല്ലി
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന ഒരു
വിദ്യാലയം നിയമ
വിരുദ്ധവും മതസ്പര്‍ദ്ധ
വളര്‍ത്തുന്നതുമായ
പാഠ്യഭാഗങ്ങള്‍
ഉള്‍പ്പെടുത്തിയതായ
ആരോപണം
ഗൗരവത്തിലെടുത്തിട്ടുണ്ടോ;
(ബി)
ഇതിന്റെ
പശ്ചാത്തലത്തില്‍ വിവിധ
സംഘടനകള്‍ സംസ്ഥാന
സിലബസിലും മറ്റു
സിലബസിലും നടത്തുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
പാഠ്യപദ്ധതിയും അധ്യയന
രീതിയും
സൂക്ഷ്മപരിശോധനയ്ക്ക്
വിധേയമാക്കുമോ;
(സി)
വിദ്യാഭാരതി
എന്ന പ്രസ്ഥാനം
സംസ്ഥാനത്തു നടത്തുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
വിദ്യാര്‍ത്ഥികളില്‍
വര്‍ഗ്ഗീയത
വളര്‍ത്തുന്നതായും
സ്കൂളുകളില്‍ ശാഖകള്‍
നടത്തി ആയോധനമുറ
പഠിപ്പിക്കുന്നതായുമുള്ള
ആരോപണം അന്വേഷിച്ച്
നടപടിയെടുക്കാന്‍
തയ്യാറാകുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളെ ഹൈടെക്
ആക്കുന്ന പദ്ധതി
5954.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
വിദ്യാലയങ്ങളെ ഹൈടെക്
ആക്കുന്ന പദ്ധതിയുടെ
നിര്‍വ്വഹണ
ഉദ്യോഗസ്ഥന് ആരാണ്;
വിശദാംശം ലഭ്യമാക്കുമോ?
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ ഭൗതിക
സൗകര്യങ്ങള്‍
5955.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ ഭൗതിക
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രത്യേകിച്ച്
പെണ്‍കുട്ടികള്‍ക്ക്
ആവശ്യമായ ടോയ്
ലറ്റുകള്‍, കുടിവെള്ളം,
സുരക്ഷിതത്വം എന്നിവ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
സ്കൂളുകളിലെ പഴക്കമേറിയ
ലാബുകള്‍
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സ്കൂള്‍
കെട്ടിടങ്ങളുടെ
വെെദ്യുതീകരണം,
അടുക്കളയുടെ
ആധുനികവത്ക്കരണം,
ചുറ്റുമതില്‍
നിര്‍മ്മാണം എന്നിവയുടെ
അപര്യാപ്തതകള്‍
പരിഹരിക്കുന്നതിനുതകുന്ന
നടപടികള്‍
സ്വീകരിക്കുമോ?
ഗവണ്മെന്റ്/എയ്ഡഡ്
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളില്‍ ക്ലാര്‍ക്ക്
തസ്തികകള്‍
5956.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവണ്മെന്റ്/എയ്ഡഡ്
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളില്‍
ക്ലാര്‍ക്ക് തസ്തികകള്‍
അനുവദിച്ചിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ലാര്‍ക്കുമാര്‍
ചെയ്യേണ്ട ജോലി
നിലവില്‍ ആരാണ്
ചെയ്യുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പഠിപ്പിക്കുന്നതോടൊപ്പം
മറ്റ് ജോലികളും ചെയ്യുക
ബുദ്ധിമുട്ടാണെന്ന
വിഷയം ഹയര്‍
സെക്കന്‍ഡറി
പ്രിന്‍സിപ്പല്‍മാര്‍
സര്‍ക്കാരിനെ
ബോധിപ്പിച്ചിട്ടുണ്ടോ;
(ഡി)
ആയത്
പരിഹരിക്കുന്നതിന്
ക്ലാര്‍ക്ക് തസ്തിക
അനുവദിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സ്കൂളുകളില്‍
മൊബൈല്‍ ഫോണ്‍ നിരോധനം
5957.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ മൊബൈല്‍
ഫോണ്‍ ഉപയോഗം
നിരോധിച്ച്
ഉത്തരവായിട്ടുണ്ടോ;
നിരോധനം കര്‍ശനമായി
നടപ്പിലാക്കുവാന്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്യാമറ,
ഇന്റര്‍നെറ്റ് തുടങ്ങിയ
സംവിധാനങ്ങളുള്ള
മൊബൈല്‍ ഫോണുകള്‍
സ്കൂളുകളില്‍ ദുരുപയോഗം
ചെയ്യുന്ന സ്ഥിതി
വിശേഷം കുട്ടികളില്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍,
ഇക്കാര്യത്തില്‍
ഫലപ്രദമായ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
കുട്ടികളില്‍
വായനാശീലം വളര്‍ത്തുന്നതിന്
നടപടി
5958.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
- കോളേജ് തലത്തിലുള്ള
കുട്ടികളില്‍ എഴുത്തും
വായനാശീലവും
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂള്‍
കുട്ടികളില്‍ വായനാശീലം
വളര്‍ത്തിക്കൊണ്ടുവരുന്നതിനും
അതിലൂടെ അവരെ ഉത്തമ
പൗരന്മാരാക്കി
മാറ്റുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
നടപ്പിലാക്കിവരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
കരുനാഗപ്പളളി
കുലശേഖരപുരം ഗവ. ഹയര്‍
സെക്കന്‍ഡറി സ്കൂളിലെ അധ്യാപക
ഒഴിവുകള്‍
5959.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
സബ് ജില്ലയില്‍
കുലശേഖരപുരം ഗവ. ഹയര്‍
സെക്കന്‍ഡറി സ്കൂളിലെ
ഹെെസ്കൂള്, യു.പി.,
എല്‍.പി. വിഭാഗങ്ങളില്‍
ഏതെല്ലാം അധ്യാപക
തസ്തികകള്‍
ഒഴിവുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സ്കൂളില്‍
അനുവദിച്ചിട്ടുളള
എഫ്.റ്റി.എം. തസ്തിക
എന്നു മുതല്‍ ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത തസ്തികയില്‍
ജീവനക്കാരനില്ലാത്തതിനാല്
സ്കൂളിനുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
സ്കൂളില്‍ ഒഴിവുളള
തസ്തികകളിലേക്ക്
ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ;
(ഡി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലില്ലാത്ത
തസ്തികയിലേക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്തുമോ;
ദിനബത്തയില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
കഴിയുമോ: എങ്കില്‍
ആയതിന് അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഡിസ്ട്രിക്ട്
ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ്
ട്രെയിനിംഗുകള്‍
5960.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡിസ്ട്രിക്ട്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഒാഫ്
ട്രെയിനിംഗുകള്‍ക്ക്
വേണ്ടത്ര ഫണ്ട്
അനുവദിക്കാത്തതുമൂലം
പ്രവര്‍ത്തനം മുടങ്ങി
കിടക്കുന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അദ്ധ്യാപക
പരിശീലനത്തിന് കേന്ദ്ര
ഗവണ്മെന്റ് ഇൗ വര്‍ഷം
ഫണ്ട്
നല്‍കിയിട്ടുണ്ടോ;
സംസ്ഥാന ഗവണ്മെന്റ്
വിഹിതം
നല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
എത്ര
ലക്ഷം രൂപയാണ് ഓരോ
ഡയറ്റിനും ഫണ്ട്
അനുവദിക്കുന്നത്; ഇതു
സംബന്ധിച്ച്
ഉപദേശകസമിതികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ?
പുനര്‍വിന്യാസം
ചെയ്ത അദ്ധ്യാപകരുടെ എണ്ണം
5961.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്,
തിരുവനന്തപുരം തുടങ്ങിയ
ജില്ലകളില്‍ എയ്ഡഡ്
സ്ക്കൂളില്‍ നിന്ന്
സര്‍ക്കാര്‍
സ്കൂളുകളിലേക്ക്
പുനര്‍വിന്യാസം ചെയ്ത
എച്ച്. എസ്.എ.
ഇംഗ്ലീഷ്, മലയാളം,
ഹിന്ദി അദ്ധ്യാപകരുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
ഇങ്ങനെ പുനര്‍വിന്യാസം
ചെയ്യപ്പെട്ടവര്‍ക്ക്
എത്ര നാളാണ്
സര്‍ക്കാര്‍
സ്കൂളുകളില്‍ തുടരാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
പുനര്വിന്യസിപ്പിക്കുന്നതു
കാരണം പി.എസ്.സി.
ടെസ്റ്റ് എഴുതി റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
അവസരം നഷ്ടമാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
എച്ച്.
എസ്.എ. ഇംഗ്ലീഷ്,
മലയാളം, ഹിന്ദി
എന്നിവയുടെ ഒഴിവുകള്‍
ഡി.ഡി.ഇ ആഫീസുകളില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് എണ്ണം
വ്യക്തമാക്കുമോ;
(ഡി)
ഫിക്സേഷന്
കഴിഞ്ഞിട്ടുള്ള എച്ച്.
എസ്.എ. ഇംഗ്ലീഷ്,
മലയാളം, ഹിന്ദി എന്നീ
അദ്ധ്യാപക
തസ്തികയിലുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
2016-17
അദ്ധ്യയന വര്‍ഷത്തേക്ക്
തസ്തിക നിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളില്‍
കായിക വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കാന്‍ നടപടി
5962.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികളുടെ
ശാരീരിക മാനസിക വികാസം
രൂപപ്പെടുത്തുന്നതിനായി
സ്കൂളുകളില്‍ കളികളും
കായിക വിദ്യാഭ്യാസവും
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
സ്ക്കോളര്‍ഷിപ്പുകള്‍
5963.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
അവരുടെ പഠന മികവിന്
അംഗീകാരമായി
സര്‍ക്കാര്‍ നല്കുന്ന
സ്ക്കോളര്‍ഷിപ്പുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ലഭിച്ചു
കൊണ്ടിരിക്കുന്ന
സ്ക്കോളര്‍ഷിപ്പുകള്‍
മുടങ്ങിപ്പോയ
വിദ്യാര്‍ത്ഥികള്‍ക്ക്
അത് ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
സ്വയംഭരണ കോളേജുകളോടുള്ള
സര്‍ക്കാര്‍ നിലപാട്
5964.
ശ്രീ.റ്റി.വി.രാജേഷ്
,,
ഐ.ബി. സതീഷ്
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണ
കോളേജുകളോടുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ; ടി
കോളേജുകള്‍ സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
മേഖലയില്‍ എന്തെല്ലാം
ആഘാതം സൃഷ്ടിക്കുമെന്ന്
അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
മുന്‍സര്‍ക്കാര്‍
പൊതുജനങ്ങളുടെയും
ഗുണഭോക്താക്കളുടെയും
എതിര്‍പ്പ് അവഗണിച്ചു
കൊണ്ട് അനുമതി നല്കിയ
സ്വകാര്യ സ്വയംഭരണ
കോളേജുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
എവിടെയെങ്കിലും
സ്വകാര്യ സ്വയംഭരണ
കോളേജുകള്‍
ആരംഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് നയം
വ്യക്തമാക്കാമോ?
ലോ
കോളേജുകളിലെ
പ്രിന്‍സിപ്പല്‍മാരുടെ നിയമനം
5965.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ലോ കോളേജുകളിലെ
പ്രിന്‍സിപ്പല്‍മാരുടെ
നിയമനത്തിലും
പ്രൊമോഷന്
നല്‍കിയതിലും നിരവധി
അപാകതകള്‍
വന്നിട്ടുണ്ടെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിച്ച്
അര്‍ഹതപ്പെട്ടവര്‍ക്ക്
പ്രിന്‍സിപ്പല്‍മാരായി
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ലോ
കോളേജ് അദ്ധ്യാപകരുടെ
പ്ളേസ്മെന്റിലെ
കാലതാമസം ഒഴിവാക്കി
അര്‍ഹതപ്പെട്ടവര്‍ക്ക്
അടിയന്തര പ്ളേസ്മെന്റ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
നിയമ
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ലോ
കോളേജുകളില്‍
ത്രിവത്സര,പഞ്ചവത്സര
ഇന്റഗ്രേറ്റഡ് കോഴ്സ്
5966.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലോ കോളേജുകളില്‍
ത്രിവത്സര,പഞ്ചവത്സര
ഇന്റഗ്രേറ്റഡ്
കോഴ്സുകളിലെ
പ്രവേശനത്തിന്
പ്രായപരിധി
നിര്‍ണ്ണയിച്ചു കൊണ്ട്
സര്‍ക്കാരോ
മറ്റേതെങ്കിലും അധികാര
കേന്ദ്രങ്ങളോ തീരുമാനമോ
ഉത്തരവോ
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
പ്രായപരിധി
ബാധകമാക്കിയത് വിദ്യ
അഭ്യസിക്കുന്നതിനും
തൊഴിലില്‍
ഏര്‍പ്പെടുന്നതിനുമുള്ള
മൗലികമായ പൌരാവകാശത്തെ
ഹനിക്കുന്ന
പ്രക്രിയയാകയാല്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കോഴ്സുകളിലെ പ്രവേശന
പ്രക്രിയകള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഭാഷാ
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ
വികസനം
5967.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഭാഷാ ന്യൂനപക്ഷങ്ങളുടെ
വിദ്യാഭ്യാസ
വികസനത്തിനായി
അനുവദിച്ച കോളേജുകളില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോയെന്നും
ആരംഭിച്ചിട്ടുണ്ടെങ്കില്‍
ഏതെല്ലാം കോളേജുകളില്‍
ഏതെല്ലാം കോഴ്സുകളാണ്
ആരംഭിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
തമിഴ്
ഭാഷാ ന്യൂനപക്ഷത്തിനായി
അനുവദിച്ച
കൊഴിഞ്ഞാമ്പാറ
ഗവണ്മെന്റ് കോളേജില്‍
തമിഴ് ഭാഷാ പഠനത്തിനായി
ഏതൊക്കെ കോഴ്സുകളാണ്
നിലവിലുള്ളതെന്നും
ഏതൊക്കെ കോഴ്സുകളാണ്
പുതിയതായി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
സമാന്തര
വിദ്യാഭ്യാസം
നടത്തുന്നവര്‍ക്ക്
ആനുകൂല്യങ്ങള്‍
5968.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂ.ജി.സി
നിയമം സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
പ്രൈവറ്റ്
രജിസ്ട്രേഷനിലൂടെ
പഠിക്കുന്നവരെയും
വിദ്യാര്‍ത്ഥികളായി
അംഗീകരിക്കുന്നതിനാല്‍
'വിദ്യാര്‍ത്ഥികള്‍'
എന്ന
നിര്‍വ്വചനത്തിന്റെ
പരിധിയില്‍ ഇവരെക്കൂടി
ഉള്‍പ്പെടുത്തുന്നതിന്
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ;
(ബി)
സമാന്തര
വിദ്യാഭ്യാസം നടത്തുന്ന
ഇത്തരം
വിദ്യാര്‍ത്ഥികള്‍ക്ക്
യൂ.ജി.സി അനുവദിക്കുന്ന
പല വിദ്യാഭ്യാസ
ആനുകൂല്യങ്ങളും
കേരളത്തിലെ
സര്‍വ്വകലാശാലകള്‍
നിഷേധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സമാന്തര
വിദ്യാഭ്യാസത്തിലൂടെ
ബിരുദവും ബിരുദാനന്തര
ബിരുദവും നേടുന്നവരെ
അദ്ധ്യാപക
നിയമനങ്ങളില്‍
പരിഗണിക്കാന്‍
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
സ്വാശ്രയ
മേഖലയില്‍ പുതിയ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
5969.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
മേഖലയില്‍ ഇനി
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
അനുവദിക്കില്ലായെന്ന
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കേരള
യൂണിവേഴ്സിറ്റി ഓഫ്
ഹെല്‍ത്ത് സയന്‍സസ്,
സ്വാശ്രയ മേഖലയില്‍
പുതുതായി വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍ വെബ്
സൈറ്റില്‍ അപേക്ഷ
ക്ഷണിക്കുകയുണ്ടായോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
പഞ്ചവത്സര
എല്‍.എല്‍.ബി. കോഴ്സ്
5970.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13,
2013-14, 2014-15,
2015-16 അധ്യയന
വര്‍ഷങ്ങളില്‍ ഏതേതു
ദിവസങ്ങളിലാണ്
പഞ്ചവത്സര എല്‍.എല്‍.ബി
കോഴ്സിന്റെ ക്ലാസ്
ആരംഭിച്ചിരുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
2016-17
അധ്യയന വര്‍ഷത്തില്‍
പഞ്ചവത്സര എല്‍.എല്‍.ബി
കോഴ്സിന്റെ ക്ലാസ്
എന്ന് തുടങ്ങാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍
അധ്യയന വര്‍ഷങ്ങളില്‍
നിന്ന് വ്യത്യസ്തമായി,
എന്‍ട്രന്‍സ്
പരീക്ഷയ്ക്ക് ശേഷം,
ക്ലാസ്
ആരംഭിക്കുന്നതില്‍
കാലതാമസം വന്നതായി
കരുതുന്നുണ്ടോ;
(ഡി)
വിദ്യാര്‍ത്ഥികളുടെ
വിലപ്പെട്ട പഠന
ദിവസങ്ങള്‍
നഷ്ടപ്പെടാനുള്ള സാധ്യത
കണക്കിലെടുത്ത് അധ്യയന
വര്‍ഷത്തിന്റെ
ആരംഭത്തില്‍ തന്നെ
എല്‍.എല്‍.ബി
ക്ളാസുകള്‍ ആരംഭിക്കുക
എന്നത് ഒരു നയമായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
വൈകി
ആരംഭിക്കുന്ന
എല്‍.എല്‍.ബി
കോഴ്സുകള്‍
പൂര്‍ത്തിയാകുന്നതില്‍
വരുന്ന കാലതാമസം കാരണം
കേരളത്തിന് പുറത്ത്
എല്‍.എല്‍.എം പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നവര്‍ക്ക്
വരുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
കൃത്യമായി അധ്യയന
വര്‍ഷത്തിന്റെ
ആരംഭത്തില്‍ തന്നെ
എല്‍.എല്‍.ബി
കോഴ്സുകള്‍
ആരംഭിക്കുന്നതിനായി
എന്തെങ്കിലും കര്‍മ്മ
പദ്ധതികള്‍ക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ?
റിട്ടയര്‍
ചെയ്ത അധ്യാപകര്‍ക്ക് കീഴില്‍
പി.എച്ച്.ഡി/എം.ഫില്‍ ഗവേഷണം
5971.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിട്ടയര്‍
ചെയ്ത അധ്യാപകര്‍ക്ക്
കീഴില്‍
പി.എച്ച്.ഡി/എം.ഫില്‍
ഗവേഷണം നടത്താന്‍
പാടില്ലെന്ന്
വ്യക്തമാക്കി
കേരളത്തിലെ ഏതെങ്കിലും
സര്‍വ്വകലാശാല
ഉത്തരവിറക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സര്‍വ്വകലാശാലകളാണ് ഈ
രീതിയില്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്;
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
സാഹചര്യത്തില്‍
ഇപ്പോള്‍ റിട്ടയര്‍
ചെയ്തിരിക്കുന്ന
ഗൈഡ്ഷിപ്പുള്ള
അധ്യാപകരുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗവേഷക
വിദ്യാര്‍ത്ഥികളുടെ
കാര്യത്തില്‍ ബദല്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദമാക്കാമോ?
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജില്‍
കോഴുസുകള്‍ അനുവദിക്കുന്നതിന്
നടപടി
5972.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജില്‍
ബി.എസ്.സി.
(മാത്തമാറ്റിക്സ്),
ബി.എസ്.സി. (ഫിസിക്സ്)
എന്നീ കോഴ്സുകള്‍
അനുവദിക്കുന്നതിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
അവശേഷിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
അടുത്ത
അധ്യയന വര്‍ഷം പ്രസ്തുത
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ഫെെന്‍ ആര്‍ട്സ് കോളേജ്
5973.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ഫെെന്‍ ആര്‍ട്സ്
കോളേജിന്റെ അടിസ്ഥാന
സൗകര്യ രംഗത്തെ
പിന്നോക്കാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോസ്റ്റല്‍
കെട്ടിടത്തിലെ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
സര്‍വ്വകലാശാല
വിദ്യാര്‍ത്ഥി യൂണിയനുകള്‍
5974.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍വ്വകലാശാല
വിദ്യാര്‍ത്ഥി
യൂണിയനുകളില്‍ സ്വാശ്രയ
കോളേജുകള്‍ കൂടി
ഉള്‍പ്പെട്ടിട്ടുള്ള
സാഹചര്യത്തില്‍ ഇത്തരം
കോളേജുകളില്‍ നിന്ന്
തെരഞ്ഞെടുക്കപ്പെട്ടു
വരുന്ന പ്രതിനിധികളുടെ
എണ്ണം സര്‍ക്കാര്‍,
എയ്ഡഡ് കോളേജ്
യൂണിയന്
പ്രതിനിധികളെക്കാള്‍
അധികരിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യാതൊരു
നിയന്ത്രണവുമില്ലാതെയാണ്
പല സ്വാശ്രയ
കോളേജുകളിലും
തെരഞ്ഞെടുപ്പ്
നടക്കുന്നത് എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ?
കോളേജുകളേയും
സര്‍വ്വകലാശാലകളേയും
മെച്ചപ്പെടുത്തുന്നതിനുള്ള
ബൃഹത് പദ്ധതി
5975.
ശ്രീ.വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
കോളേജുകളേയും
സര്‍വ്വകലാശാലകളേയും
മെച്ചപ്പെടുത്തുന്നതിന്
ബൃഹത് പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പുതിയ
ഉന്നത വിദ്യാപീഠങ്ങളും
ഗവേഷണ ശാലകളും
സ്ഥാപിക്കുന്നതിന്
പദ്ധതിയില്‍ പ്രാധാന്യം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിവരിക്കുമോ;
(സി)
ഇതിനായി
കോളേജുകള്‍ക്കും
സര്‍വ്വകലാശാലകള്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
വിശദമാക്കുമോ?
കോളേജുകള്‍ക്ക്
സ്വയംഭരണ അവകാശം
5976.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോളേജുകള്‍ക്ക്
സ്വയംഭരണ അവകാശം
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിനും, എറണാകുളം
മഹാരാജാസ് കോളേജിനും
സ്വയംഭരണാവകാശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസായ സംരംഭകത്വ പദ്ധതി
5977.
ശ്രീ.ഷാഫി
പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
വ്യവസായ സംരംഭകത്വ
പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി മുഖേന
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എവിടെയെല്ലാമാണ്
നടപ്പാക്കി വരുന്നത്,
വിവരിക്കുമോ;
(ഡി)
പദ്ധതിയുടെ
ഭാഗമായി എത്ര സംരംഭകത്വ
ക്ലബുകള്‍
ആരംഭിച്ചിട്ടുണ്ട്;
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം
വെളിപ്പെടുത്തുമോ?
ലോ കോളേജുകളിലെ കോഴ്സുകള്‍
5978.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍ ലോ
കോളേജുകളില്‍
ബി.എ.എല്‍.എല്‍.ബി (5
years),
ബി.ബി.എ.എല്‍.എല്‍.ബി
(5 years), എല്‍.
എല്‍.ബി (3 years)
എന്നിവയല്ലാതെ
മറ്റേതെങ്കിലും ബിരുദതല
കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടോയെന്നും
ഇപ്രകാരം മറ്റ്
കോഴ്സുകള്‍
അനുവദിക്കുന്നതില്‍
തടസ്സമുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളേജുകളില്‍
നിലവിലുള്ള ബിരുദതല
കോഴ്സുകള്‍ക്ക് 2016-17
അധ്യയന വര്‍ഷത്തിലേക്ക്
നാളിതുവരെ പ്രവേശനം
നടത്തിയിട്ടില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
വിശദവിവരം നല്‍കുമോ;
ആയതിന് എന്തെങ്കിലും
തടസ്സമുണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
കോളേജുകളില്‍ എല്‍.
എല്‍.എം
കോഴ്സുകളിലേക്കുള്ള
പ്രവേശന പരീക്ഷയും
അഡ്മിഷനും അനിശ്ചിതമായി
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ?
വൊക്കേഷണല്‍ ഹയര്‍സെക്കന്ററി
വകുപ്പില്‍ ഫിസിക്സ്
(ജൂനിയര്‍/സീനിയര്‍) അധ്യാപക
ഒഴിവുകള്‍
5979.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
വകുപ്പില്‍ ഫിസിക്സ്
(ജൂനിയര്‍/സീനിയര്‍)
അധ്യാപകരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(സി)
ജോലിയില്‍
പ്രവേശിച്ചവര്‍
വിടുതല്‍ ചെയ്തു
പോയതുമൂലം ഉണ്ടായ
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്യുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ഈ
തസ്തികയിലുള്ള
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കെ.
ജി. സി. ഇ. സര്‍ട്ടിഫിക്കറ്റ്
കോഴ്സ്
5980.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിനു കീഴില്‍
നടത്തുന്ന കെ.ജി.സി.ഇ.
സര്‍ട്ടിഫിക്കറ്റ്
കോഴ്സുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എെ.റ്റി.എെ.
കോഴ്സിനു തുല്യമായി
പരിഗണിക്കപ്പെടേണ്ട
പ്രസ്തുത
കോഴ്സുകള്‍ക്ക്
പി.എസ്.സി. യുടെ
അംഗീകാരമില്ലാത്തതിനാല്‍,
കോഴ്സ്
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
പി.എസ്.സി. വഴിയുളള
നിയമനങ്ങള്‍ക്ക് അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയുന്നില്ലെന്ന
വസ്തുത വിദ്യാഭ്യാസ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
പ്രധാന കോഴ്സുകള്‍
എെ.റ്റി.എെ./വി.എച്ച്.എസ്.ഇ.
എന്നിവയ്ക്ക്
സമാനമാക്കി പി. എസ്.
സി. യുടെ അംഗീകാരം
ലഭ്യമാക്കുന്നതിന്
ആവശ്യമായ സത്വര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
വി.എച്ച്.എസ്.ഇ.യിലും
ഹയര്‍സെക്കണ്ടറിയിലും
പ്രവൃത്തി ദിനങ്ങള്‍
ഏകീകരിക്കല്‍
5981.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.യിലും
ഹയര്‍സെക്കണ്ടറിയിലും
ഐച്ഛിക വിഷയങ്ങള്‍ക്ക്
(സയന്‍സ്,
ഹുമാനിറ്റീസ്,
കൊമേഴ്സ്) ഒരേ
ടെക്സ്റ്റ് ബുക്കും
സിലബസുമാണ്
പിന്തുടരുന്നതെങ്കിലും
വി.എച്ച്.എസ്.ഇ.യില്‍
അധ്യയന സമയം ഇംഗ്ലീഷ്
വിഷയത്തിന് ആഴ്ചയില്‍
70 മിനിറ്റും മറ്റ്
ഐച്ഛിക വിഷയങ്ങള്‍ക്ക്
(ഫിസിക്സ്, കെമിസ്ട്രി,
ബയോളജി, ബിസിനസ്
സ്റ്റഡീസ് മുതലായവ)
ഓരോന്നിനും 30 മിനിറ്റ്
വീതവും അധികമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറിയിലെ
സമാന വിഷയങ്ങളുടെ
പഠനസമയവും പിരീയഡുകളുടെ
ദൈര്‍ഘ്യവും
ഹയര്സെക്കണ്ടറിയുടേതിന്
തുല്യമാക്കി മാറ്റുന്ന
പക്ഷം
വി.എച്ച്.എസ്.ഇ.യിലും 5
(അഞ്ച്) പ്രവൃത്തി
ദിനങ്ങള്‍
സാധ്യമാക്കാവുന്നതാണ്
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഒരേ
സ്ക്കൂളില്‍ ഹൈസ്കൂള്‍
വിഭാഗത്തിനും
വി.എച്ച്.എസ്.ഇ.വിഭാഗത്തിനും
ഹയര്‍ സെക്കണ്ടറി
വിഭാഗത്തിനും വ്യത്യസ്ത
പിരീഡുകളും
സമയക്രമവുമാണെന്നത്
വിദ്യാലയ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
ചിറ്റൂര്‍
ടെക്നിക്കല്‍ ഹെെസ്കൂളിനെ
പോളിടെക്നിക് ആയി
ഉയര്‍ത്തുന്നതിന് നടപടി
5982.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
ടെക്നിക്കല്‍
ഹെെസ്കൂളിനെ
പോളിടെക്നിക് ആയി
ഉയര്‍ത്തുന്നതിലേക്ക്
എന്തെങ്കിലും
നിവേദനങ്ങള്‍
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിനെ
പോളിടെക്നിക്ക് ആയി
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നിയമ
തടസ്സങ്ങള്‍ ഉണ്ടോ;
(സി)
ചിറ്റൂര്‍
ടെക്നിക്കല്‍
ഹെെസ്കൂളിനോടനുബന്ധമായി
പോളിടെക്നിക്
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സര്‍വ്വകലാശാലകളിലെ
ടൈപ്പിസ്റ്റ് തസ്തികയുടെ
പുനര്‍നാമകരണം
5983.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാലകളിലെ
ടൈപ്പിസ്റ്റ്
തസ്തികയുടെ പേര്
കമ്പ്യൂട്ട്ര
അസിസ്റ്റന്റ് തസ്തിക
എന്ന് പുനര്‍നാമകരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
പി.എസ്.സി.
പ്രസിദ്ധീകരിച്ച
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ്
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ടൈപ്പിസ്റ്റ്
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തസ്തിക
പുനര്‍നാമകരണം
ചെയ്യാത്തതിന്റെ
സാങ്കേതിത്വം
ചൂണ്ടിക്കാട്ടി
സര്‍വ്വകലാശാലകളിലെ
ടൈപ്പിസ്റ്റ്
തസ്തികയിലെ ഒഴിവിലേക്ക്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റുമാരുടെ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്താത്ത സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍വ്വകലാശാലകളിലെ
ടൈപ്പിസ്റ്റ്
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
കമ്പ്യൂട്ടര്‍
അസിസ്റ്റന്റിന്റെ
റാങ്ക് ലിസ്റ്റില്‍
നിന്നും ഇത്തരം
ഒഴിവുകള്‍
നികത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഓപ്പണ്‍
സര്‍വ്വകലാശാല
5984.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പണ്‍ സര്‍വ്വകലാശാല
ആരംഭിക്കുന്നതിനു
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഇതുവഴി എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍ ശ്രദ്ധേയമായ
സര്‍ക്കാര്‍
സംരംഭങ്ങള്‍ ഇല്ലാത്ത
സാഹചര്യത്തില്‍
നിര്‍ദ്ദിഷ്ട ഓപ്പണ്‍
സര്‍വ്വകലാശാല കൊല്ലം
ജില്ലയില്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
കോഴിക്കോട്
സര്‍വ്വകലാശാലയുടെ ഭൂമി
5985.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാലയുടെ ഭൂമി
ട്രസ്റ്റ് രൂപീകരിച്ച്
തട്ടിയെടുക്കാന്‍
ശ്രമിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ശ്രമം പരാജയപ്പെട്ട
ശേഷം നേരത്തേ
രൂപീകരിച്ച ട്രസ്റ്റ്
ഏതെങ്കിലും
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ട്രസ്റ്റിന്റെ
ട്രസ്റ്റികള്‍
ആരെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ട്രസ്റ്റിന്റെ
ശ്രമം
പരാജയപ്പെട്ടെങ്കിലും
ഇക്കാര്യത്തില്‍
ഗൂഢാലോചന
നടന്നിട്ടുണ്ടോ എന്ന
കാര്യം പരിശോധിക്കുമോ;
വിശദമാക്കാമോ?
കാലിക്കറ്റ്
യൂണിവേഴ്സിറ്റി പരീക്ഷകള്‍
5986.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍
ത്രിവത്സര, പഞ്ചവത്സര
എല്‍.എല്‍.ബി.
കോഴ്സുകളിലെ ഓരോ
സെമസ്റ്ററുകളിലേയും
പരീക്ഷകള്‍ യഥാസമയം
നടത്തിവരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
രണ്ടാം
സെമസ്റ്റര്‍ പഠനം
ആരംഭിച്ചിട്ട്
മാസങ്ങള്‍
പിന്നിട്ടിട്ടും ആദ്യ
സെമസ്റ്ററിന്റെ പരീക്ഷാ
തീയതിയും ടൈംടേബിളും
പ്രസിദ്ധീകരിക്കാത്തതു
മൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
യഥാസമയം
വിവിധ കോഴ്സുകളില്‍
പരീക്ഷകള്‍
നടത്താത്തതും നടത്തിയ
പരീക്ഷകളുടെ റിസല്‍റ്റ്
യഥാസമയം
പ്രസിദ്ധീകരിക്കാത്തതും
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
യഥാസമയം വിതരണം
ചെയ്യാത്തതുമായ
വിഷയങ്ങള്‍
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
അനദ്ധ്യാപകരുടെ
ഒഴിവുകള്‍
5987.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുളള
ഓരോ സര്‍വ്വകലാശാലയിലും
അനദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന വിവരം,
തസ്തിക തിരിച്ച്,
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
ഓരോ തസ്തികയിലും 2016
ഒക്ടോബര്‍ 20 വരെ എത്ര
ഒഴിവുകളാണ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ശേഷിക്കുന്ന
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
സര്‍വ്വകലാശാലകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
സര്‍വ്വകലാശാലകളിലെ
വിവിധ തസ്തികകളിലെ ഒഴിവുകള്‍
5988.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെ
വിവിധ തസ്തികകളിലെ
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത സ്ഥിതി
വിശേഷം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വയംഭരണാവകാശമുള്ള
സര്‍വ്വകലാശാലകളിലെ
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യണമെന്ന്
നിര്‍ദ്ദേശം
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(സി)
എങ്കില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നതിലും
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യുന്നതിലും
സര്‍വ്വകലാശാലകള്‍
അലംഭാവം കാണിക്കുന്നത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളുടെ
ഗുണനിലവാരം
5989.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
സര്‍വ്വകലാശാലകളുടെ
ഗുണനിലവാര പട്ടികയില്‍
കേരളത്തിലെ
സര്‍വ്വകലാശാലകള്‍
പിന്നോക്കം
നല്ക്കുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
സര്‍വ്വകലാശാലകളുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന്
വിദ്യാഭ്യാസ വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്?
2016-17
വര്‍ഷത്തെ എല്‍.എല്‍.ബി.
അഡ്മിഷന്
5990.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചു
വര്‍ഷം ദൈര്‍ഘ്യമുള്ള
എല്‍.എല്‍.ബി.
(Integrated 5 year
L.L.B.)
കോഴ്സിലേക്കുള്ള
പ്രവേശനത്തിനായി കേരള
എന്‍ട്രന്‍സ് പരീക്ഷാ
കമ്മീഷണര്‍ പ്രവേശന
പരീക്ഷ നടത്തി
8-9-2016-ല്‍ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചുവെങ്കിലും,
നാളിതുവരെ പ്രവേശന
നടപടികള്‍
ആരംഭിക്കാത്തതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
പ്രവേശന
നടപടികള്‍ അനന്തമായി
നീളുന്നതുമൂലം
വിദ്യാര്‍ത്ഥികള്‍ക്ക്
ഒരു അക്കാദമിക്
വര്‍ഷത്തിന്റെ
പകുതിയിലധികം സമയവും
നഷ്ടമായിക്കഴിഞ്ഞത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എത്രയും
വേഗം പ്രവേശന നടപടികള്‍
പൂര്‍ത്തിയാക്കി ക്ലാസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഗ്രന്ഥശാലകള്‍ക്കുള്ള
ഗ്രാന്റ്
T 5991.
ശ്രീ.പുരുഷന്
കടലുണ്ടി
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സര്വ്വതോന്മുഖമായ
വളര്‍ച്ചയ്ക്കും
സാംസ്കാരിക
വിനിമയത്തിനും
ഗ്രന്ഥശാലകള്‍
വഹിക്കുന്ന പങ്ക്
അവലോകനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
വിദ്യാഭ്യാസ
ബഡ്ജറ്റിന്റെ ഒരു
ശതമാനം
ഗ്രന്ഥശാലകള്‍ക്ക്
ഗ്രാന്റായി
നല്‍കാമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയത്
ഉറപ്പുവരുത്തുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഗ്രന്ഥശാലകളെ
''ഡിജിറ്റലൈസ്''
ചെയ്യുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ഇ-സാക്ഷരത
യജ്ഞം
T 5992.
ശ്രീ.എ.എം.
ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സഹായത്തോടെ
പി.എന്‍.പണിക്കര്‍
ഫൗണ്ടേഷന് സംസ്ഥാനത്ത്
നടപ്പാക്കുന്ന
ഇ-സാക്ഷരത യജ്ഞത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ബഹുമാനപ്പെട്ട
ഉപരാഷ്ട്രപതി ഉദ്ഘാടനം
നിര്‍വ്വഹിച്ച
ഡിജിറ്റല്‍ ലൈബ്രറി
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഡിജിറ്റല്‍
ലൈബ്രറികളുടെ ഏകോപനവും
മാര്‍ഗ്ഗ നിര്‍ദ്ദേശവും
മറ്റു സാങ്കേതിക
സഹായവും നല്‍കുന്നത്
ആരാണ്; ഇതിനാവശ്യമായ
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിക്കുന്നതാരാണെന്നും
പദ്ധതിയുടെ ചെലവ് ആരാണ്
വഹിക്കേണ്ടിവരുന്നതെന്നും
വിശദമാക്കുമോ?