എ.സി.
കനാല്‍
5741.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
നിര്‍ദ്ദേശിച്ച പ്രകാരം
ആലപ്പുഴ - ചങ്ങനാശ്ശേരി
റോഡിനു സമാന്തരമായുളള
എ.സി. കനാല്‍
തടസ്സങ്ങള്‍ നീക്കി
തുറക്കുന്നതിന്
സ്വീകരിച്ച നടപടിയുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
ഏതെങ്കിലും വിധത്തിലുളള
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സമഗ്ര
കുടിവെള്ള പദ്ധതി
5742.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍,
മടവൂര്‍
ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള
സമഗ്രകുടിവെള്ള പദ്ധതി
കമ്മീഷന്
ചെയ്യുമ്പോള്‍ ജലലഭ്യത
ഉറപ്പുവരുത്തുവാന്‍
വാമനപുരം നദിയില്‍ തടയണ
നിര്‍മ്മിക്കുവാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇതിനായുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
അംഗീകരിച്ച് ഭരണാനുമതി
ലഭ്യമാക്കുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ജിക്ക
പദ്ധതിയില്‍
ഉള്‍പ്പെടുത്താത്ത
ഗ്രാമപഞ്ചായത്തുകള്‍
5743.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജിക്ക
പദ്ധതിയില്‍
ഉള്‍പ്പെടുത്താത്ത എത്ര
ഗ്രാമപഞ്ചായത്തുകളാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
മാവൂര്‍,
ചാത്തമംഗലം
ഗ്രാമപഞ്ചായത്തുകളില്‍
വേനല്‍ക്കാലങ്ങളില്‍
കുടിവെള്ള ക്ഷാമം
രൂക്ഷമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
വിദേശ
സഹായത്തോടുകൂടി
നടപ്പിലാക്കുന്ന കുടിവെളള
വിതരണ പദ്ധതി
5744.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
സഹായത്തോടുകൂടി
നടപ്പിലാക്കുന്ന
കുടിവെളള വിതരണ
പദ്ധതിക്ക് വേണ്ടി
കോട്ടയം ജില്ലയില്‍
ഏതൊക്കെ നിയോജക
മണ്ഡലങ്ങളില്‍ പ്രാഥമിക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാര്യത്തില്‍
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ എന്തൊക്കെ
പ്രാഥമിക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
ജലനിധി പദ്ധതി
5745.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ജലനിധി
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജലനിധി
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
പഞ്ചായത്തുകളുടെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
ജലനിധി
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പൂര്‍ണ്ണമായി
പ്രാവര്‍ത്തികമാക്കിയ
പഞ്ചായത്തുകള്‍ ഉണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
എത്ര
വര്‍ഷത്തിനുള്ളില്‍
പദ്ധതി
പൂര്‍ത്തികരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(ഇ)
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
ട്വിന്‍
കല്ലാര്‍ പദ്ധതി
5746.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പ
- അച്ചന്‍കോവില്‍
നദികളെ ബന്ധിപ്പിച്ചു
കൊണ്ടുള്ള ''ട്വിന്‍
കല്ലാര്‍'' പദ്ധതിയുടെ
സാധ്യതാ പഠനം നടന്നത്
എന്നാണെന്നും അതിന്റെ
വിശദാംശവും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ജലസേചനത്തിനും,
വെെദ്യുതോല്പ്പാദനത്തിനും
ഉതകുന്ന പ്രസ്തുത
പദ്ധതിയുടെ
കേന്ദ്രാനുമതിക്ക്
വേണ്ടിയുള്ള ഇടപെടല്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി വഴി
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
മേളുര്
ഇറിഗേഷന്റെ അധീനതയില്‍
നടത്തിയ പ്രവൃത്തികള്‍
5747.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മേളുര്
ഇറിഗേഷന്റെ അധീനതയില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലയളവില്‍ കൊല്ലം
ജില്ലയില്‍ നടത്തിയ
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ
പ്രവൃത്തിക്കും
ചെലവഴിച്ച തുകയും
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
വെളിപ്പെടുത്തുമോ;
(സി)
അനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണം
ആരംഭിക്കാന്‍ കഴിയാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതികള്‍
5748.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
നിലവിലുള്ള
പദ്ധതികളുടെ സിവില്‍ ,
മെക്കാനിക്കല്‍
ജോലികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികളാണ് ഇനി
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജിലെ ശുദ്ധജലക്ഷാമം
5749.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍പ്പെട്ട
കൊളംബസ് റോഡ്, കനോസ
നഗര്‍, ഇത്തിത്തറ
കോളനി തുടങ്ങിയ
പ്രദേശങ്ങളില്‍
ശുദ്ധജലം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കോര്‍പ്പറേഷന്‍െറ
ടാങ്കര്‍ ലോറിയെ
ആശ്രയിച്ചും
കിലോമീറ്ററുകള്‍
നടന്നും ശുദ്ധജലം
ശേഖരിക്കുന്ന ഇൗ
പ്രദേശത്തെ ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
ശുദ്ധജലം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇതിനായി
എസ്റ്റിമേറ്റുകള്‍
സമര്‍പ്പിക്കുകയോ തുക
അനുവദിക്കുകയോ
ചെയ്തിട്ടുണ്ടോ?
ചിത്താരി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
5750.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചിത്താരി
റഗുലേറ്റര്‍ കം
ബ്രിഡ്ജ് ഉപയോഗ
ശൂന്യമായിട്ട് എത്ര
വര്‍ഷമായി എന്ന്
അറിയിക്കാമോ;
(ബി)
ഇത്
റിപ്പയര്‍ ചെയ്ത്
ഉപയോഗ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതിന്റെ
ഷട്ടറുകള്‍
പുതുക്കിപ്പണിതാല്‍
പ്രദേശത്തെ എത്ര
വില്ലേജുകളിലെ എത്ര
കര്‍ഷകര്‍ക്ക് ആയത്
പ്രയോജനപ്പെടും എന്ന
വിഷയം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഷട്ടറുകള്‍
പുതുക്കി പണിത്
പ്രവര്‍ത്തന
സജ്ജമാക്കാന്‍ എത്ര രൂപ
വേണ്ടിവരും എന്ന്
അറിയിക്കാമോ?
വാട്ടര്‍
മീറ്ററുകളുടെ ഗുണനിലവാരം
5751.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍ അതോറിറ്റിയുടെ
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന വാട്ടര്‍
മീറ്ററുകളുടെ
ഗുണനിലവാരം
പരിശോധിക്കുവാന്‍
ഇപ്പോള്‍ കേരള വാട്ടര്‍
അതോറിറ്റിയില്‍
സംവിധാനമുണ്ടോ; ഈ
മീറ്ററുകള്‍
കേടാവുന്നതുമൂലം പുതിയ
മീറ്റര്‍ വാങ്ങി
ഉപഭോക്താക്കള്‍
സ്ഥാപിക്കുമ്പോഴും
ഡിപ്പാര്‍ട്ട്മെന്റില്‍നിന്നും
ഉണ്ടാകുന്ന
പ്രൊസീഡിയറില്
ഉണ്ടായിരിക്കുന്ന
സങ്കീര്‍ണ്ണത
ലളിതമാക്കുവാന്‍ കേരള
വാട്ടര്‍ അതോറിറ്റി
നടപടി സ്വീകരിക്കുമോ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റി
ഓഫീസുകളുടെ പരിസരത്തെ
പെട്ടിക്കടകളില്‍
നിന്നും ഉപഭോക്താക്കള്‍
മീറ്റര്‍
വാങ്ങുന്നതിനുപകരം കേരള
വാട്ടര്‍ അതോറിറ്റി
തന്നെ നിലവാരമുള്ള
മീറ്റര്‍ വില്‍പ്പന
നടത്തുന്ന സംവിധാനം
ആവിഷ്കരിക്കുന്ന കാര്യം
പരിശോധിക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ കോള്‍ നിലങ്ങള്‍
5752.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കോള്‍
നിലങ്ങളിലെ കനാലുകളിലെ
നീരൊഴുക്കിന് തടസ്സമായി
നല്ക്കുന്ന കുളവാഴയും
ചണ്ടിയും നീക്കം
ചെയ്യുന്നതിന്
ഇറിഗേഷന്‍ വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതന്ന്
വിശദമാക്കാമോ;
(ബി)
നെല്‍കൃഷിയെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍ ഈ
പ്രവൃത്തികള്‍
അടിയന്തരമായി
നിര്‍വഹിക്കുവാനുളള
നടപടി സ്വീകരിക്കുമോ ?
തോടുകളുടെ
പുനരുദ്ധാരണത്തിന് പദ്ധതി
5753.
ശ്രീ.റോജി
എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോടുകളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുളള
ഏതൊക്കെ
പദ്ധതിയില്‍പ്പെടുത്തിയാണ്
ഇവയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
നടക്കുന്നത്;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്?
ഭാരതപ്പുഴ-ചെറുതിരുത്തി
തടയണ പ്രവര്‍ത്തി
പൂര്‍ത്തീകരിക്കാന്‍ നടപടി
5754.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ ഇറിഗേഷന്‍
വിഭാഗം 2007-ല്‍
ഭാരതപ്പുഴയ്ക്ക്
കുറുകെയുള്ള
ചെറുതിരുത്തി
തടയണയ്ക്ക് ഭരണാനുമതി
നല്കിയ പ്രവര്‍ത്തി
മുടങ്ങി കിടക്കാന്‍
കാരണമെന്താണന്ന്
വിശദമാക്കുമോ;
(ബി)
റിവർ
മാനേജ്മെന്റ് ഫണ്ടില്‍
ആവശ്യമായ തുക
ഉണ്ടായിട്ടും പ്രസ്തുത
ഫണ്ടില്‍ നിന്നും
ആവശ്യമായ തുക റിവെെസ്ഡ്
എസ്റ്റിമേറ്റിന്
അനുവദിച്ച് ഭരണാനുമതി
നല്കി പദ്ധതി
പൂര്‍ത്തീകരിക്കുന്നതില്‍
കഴിഞ്ഞ സര്‍ക്കാറിന്
വന്‍ വീഴ്ച പറ്റിയെന്ന
എക്കൗണ്ടന്റ് ജനറലിന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ചെറുതിരുത്തി, ദേശമംഗലം
പഞ്ചായത്തുകളിലെയും
ഷൊർണുർ മുനിസിപ്പൽ
പ്രദേശത്തയും
ആയിരക്കണക്കിന്
കര്‍ഷകരും, ജനങ്ങളും
വെള്ളം കിട്ടാതെ
ബുദ്ധിമുട്ടുന്നത്
കണക്കിലെടുത്ത് റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട്ആര്.എം.എഫ്
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചു
കിട്ടുന്നതിനും,
പ്രവര്‍ത്തികള്‍ക്ക്
അടിയന്തരമായി ഭരണാനുമതി
നല്കി അവ
പൂര്‍ത്തീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ:
സ്വീകരിക്കുമെങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
കടലാക്രമണം
തടയുവാന്‍ കര്‍മ്മ പദ്ധതികള്‍
5755.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശക്തമായ കടലാക്രമണം
തടയുവാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
കടല്‍ഭിത്തി
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിവരിക്കുമോ;
(സി)
കടല്‍ഭിത്തികളുടെ
പുനര്‍നിര്‍മ്മാണത്തിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
5756.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
പരിധിയില്‍ വരുന്ന
പഞ്ചായത്തുകളില്‍
ഓവര്‍ഹെഡ് ടാങ്കില്‍
വെള്ളം
എത്തിയിട്ടുണ്ടെങ്കിലും
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതിനാല്‍
പൂര്‍ണമായും
പ്രയോജനപ്രദമായിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
പഞ്ചായത്തുകളില്‍, എത്ര
കിലോമീറ്റര്‍
ദൈര്‍ഘ്യത്തില്‍ ഇനിയും
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
ഇടാന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ ഉത്ഘാടനം
എന്നാണ് കഴിഞ്ഞത്;
ഉത്ഘാടന കര്‍മ്മം ആരാണ്
നിര്‍വ്വഹിച്ചതെന്നും
വ്യക്തമാക്കാമോ ;
(ഡി)
പി.ഡബ്ല്യു.ഡി,
നാഷണല്‍ ഹൈവേ,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവയുടെ റോഡുകള്‍
കട്ട് ചെയ്യുന്നതിന്
വാട്ടര്‍ അതോറിറ്റി പണം
ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ടോ;
റോഡുകള്‍ കട്ട്
ചെയ്യുന്നതില്‍
എന്തെങ്കിലും തര്‍ക്കം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് ഒരു
ഉന്നതതല യോഗം വിളിച്ചു
ചേര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
ടി
പ്രവൃത്തി
പൂര്‍ത്തീകരിച്ച്
പൂര്‍ണ തോതില്‍
കുടിവെള്ളം
ലഭ്യമാക്കാന്‍
എപ്പോഴേയ്ക്ക്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
തലപ്പിള്ളി
സ്പെഷ്യല്‍ പാക്കേജില്‍
ഉള്‍പ്പെടുത്തിയ ചേലക്കര
മണ്ഡലത്തിലെ പ്രവര്‍ത്തികള്‍
5757.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലപ്പിള്ളി
സ്പെഷ്യല്‍ പാക്കേജില്‍
ഉള്‍പ്പെടുത്തി ചേലക്കര
മണ്ഡലത്തില്‍ എത്ര
പ്രവര്‍ത്തികള്‍ക്ക്
ഇറിഗേഷന്‍ വകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
അവയുടെ പേരുവിവരവും,
അനുവദിച്ച തുകയും
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചു; ഇനി
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തികള്‍
ഏതൊക്കെയാണ്;
(സി)
അവയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്; വിശദാംശം
വ്യക്തമാക്കുമോ;
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് വിശദാംശം
വ്യക്തമാക്കുമോ?
കവണക്കല്ല്
റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ
ഷട്ടര്‍ ഓപ്പറേഷന്
5758.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കവണക്കല്ല്
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്‍െറ ഷട്ടര്‍
ഓപ്പറേഷന്
നടത്തുന്നതിനുളള ചുമതല
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
മുഖ്യഗുണഭോക്താക്കളായ
കോഴിക്കോട് ജില്ലയിലെ
ചാലിയാര്‍, ഇരുവഴിഞ്ഞി,
ചെറുപുഴ തീരങ്ങളിലുളള
കുന്ദമംഗലം,
ചാത്തമംഗലം, മാവൂര്‍,
പെരുവയല്‍, മുക്കം,
കാരശ്ശേരി,
കൊടിയത്തൂര്‍
പഞ്ചായത്തുകളോ ,
ജനപ്രതിനിധികളോ
പദ്ധതിയെക്കുറിച്ച്
അറിയുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പരാതി
പരിഹരിക്കുന്നതിന്
ജനപ്രതിനിധികളെ
ഉള്‍പ്പെടുത്തി ഒരു
സമിതി രൂപീകരിക്കാനുളള
നടപടി സ്വീകരിക്കുമോ?
കുടിവെള്ളം
ലാഭിക്കുന്നതിന് ബോധവത്ക്കരണ
പദ്ധതികള്‍
5759.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃത്യമായ
ഉപയോഗത്തിലൂടെ
കുടിവെള്ളം
ലാഭിക്കുന്നതിന്
എന്തെല്ലാം ബോധവത്ക്കരണ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
അത്തരം
പദ്ധതികള്‍ വിജയകരമാണോ;
വിശദീകരിക്കാമോ;
(സി)
അല്ലെങ്കില്‍
പ്രസ്തുത രംഗത്ത് പുതിയ
എന്തെങ്കിലും പരിപാടി
ആവിഷ്കരിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
5760.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
മേജര്‍/മെെനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
വഴി ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും,
പദ്ധതികള്‍, അനുവദിച്ച
തുക, നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്നിവയും
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
സ്ഥിരം തടയണകള്‍,
ചെക്ക്ഡാമുകള്‍
എന്നിവയുമായി
ബന്ധപ്പെട്ട എത്ര
അപേക്ഷകളുണ്ടെന്നും
അതിന്മേല് സര്‍ക്കാര്‍
എടുത്ത നടപടികളും
വിശദമാക്കാമോ?
താല്‍ക്കാലിക
ബണ്ട് നിര്‍മ്മാണം
5761.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പ് കാലാകാലങ്ങളായി
ഇടിയഞ്ചിറ, ഏനാമാക്കല്‍
റഗുലേറ്ററുകള്‍ക്ക്
മുന്നില്‍
നിര്‍മ്മിക്കുന്ന
താല്‍ക്കാലിക ബണ്ട്
നിര്‍മ്മാണത്തിന്റെ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നെല്‍കൃഷി
ആരംഭിക്കുന്നതിന്
തടസ്സം നേരിടുന്ന
സ്ഥിതിവിശേഷം
നിലവിലുള്ളതിനാല്‍
സമയബന്ധിതമായി ബണ്ടു
നിര്‍മ്മാണം
നടത്തുവാനുളള നടപടി
സ്വീകരിക്കുമോ;
(സി)
തൃശ്ശൂര്‍
ജില്ലയില്‍ ബണ്ടു
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ക്കുള്ള
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ഏനാമാക്കല്‍
റഗുലേറ്ററിന്റെ ഷട്ടര്‍
അറ്റകുറ്റപണി
5762.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ഏനാമാക്കല്‍
റഗുലേറ്ററിന് കിഴക്ക്
ഭാഗത്ത് എല്ലാവര്‍ഷവും
അശാസ്ത്രീയമായി
വളയംകെട്ട് നടത്തി
ലക്ഷങ്ങള്‍
പാഴാക്കുന്നത്
ഒഴിവാക്കുന്നതിനായി
റഗുലേറ്ററിന്റെ
ഷട്ടറുകള്‍ അറ്റകുറ്റ
പണി നടത്തി സ്ഥിരം
സംവിധാനം ഒരുക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
വളയംകെട്ട്
നടത്തുന്നതിന് കഴിഞ്ഞ
വര്‍ഷം എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ;
(സി)
റഗുലേറ്ററിന്റെ
ഷട്ടറിന്റെ അറ്റകുറ്റ
പണി നടത്തുന്നതിന്
എന്ത് തുക
ചെലവാകുമെന്നുളള
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
റഗുലേറ്ററിന്റെ
ഷട്ടറിന്റെ
അറ്റകുറ്റപണികള്‍
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ കെ.ഐ.പി കനാല്‍
റോഡുകളുടെ നവീകരണം
5763.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
കെ.ഐ.പി.യുടെ ഭാഗമായി
എത്ര ദൈര്‍ഘ്യത്തില്‍
കനാല്‍ റോഡുകളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കനാല്‍ റോഡുകള്‍
തകര്‍ന്നും,
കാടുപിടിച്ചും
കിടക്കുന്നതിനാല്‍
ഗതാഗതം ദുഷ്കരമായി
തീര്‍ന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കനാല്‍ റോഡുകളുടെ
നവീകരണത്തിന് കഴിഞ്ഞ
സര്‍ക്കാര്‍ തുക
അനുവദിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
കനാല്‍ റോഡുകളുടെ
നവീകരണത്തിനായി തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൊട്ടാരക്കര
കെ.ഐ.പി. യുടെ അധീനതയില്‍
ഉള്ള രവിനഗര്‍
5764.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
കെ.ഐ.പി. യുടെ
അധീനതയില്‍ ഉള്ള
രവിനഗര്‍ എത്ര ഏക്കര്‍
വിസ്തൃതിയിലാണ് സ്ഥിതി
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്ത് ഇപ്പോള്‍
ഏതെല്ലാം ആഫീസുകളാണ്
പ്രവര്‍ത്തിക്കുന്നത്;
(സി)
കല്ലട
ഇറിഗേഷന്‍
പ്രോജക്ടുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ആഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ഡി)
കല്ലട
ഇറിഗേഷന്‍ പ്രോജക്ടിലെ
പ്രവര്‍ത്തികള്‍
അവസാനിച്ചുവോ എന്നും
തുടര്‍ പ്രവര്‍ത്തികള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
അതിരപ്പിള്ളി,
പരിയാരം, കോടശ്ശേരി
പഞ്ചായത്തുകളിലെ കുടിവെള്ള
ക്ഷാമം
5765.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി, പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
കോടശ്ശേരി-പരിയാരം-അതിരപ്പിള്ളി
സമഗ്ര കുടിവെള്ള പദ്ധതി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കുമോ?
ഗുണമേന്മയുള്ള
കുപ്പിവെള്ളം
വിപണിയിലെത്തിക്കാന്‍ നടപടി
5766.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിനം എത്ര ലക്ഷം
കുപ്പി കുടിവെള്ളം
വിറ്റുപോകുന്നുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ജലവിഭവ
വകുപ്പിനു കീഴില്‍
കുടിവെള്ളം
കുപ്പികളിലാക്കി വില്പന
നടത്തുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(സി)
മിതമായ
നിരക്കില്‍
ഗുണമേന്മയുള്ള
കുടിവെള്ളം
കുപ്പികളിലാക്കി
വില്പനയ്ക്കെത്തിക്കുന്നതിനാവശ്യമായ
ഫാക്ടറി തുടങ്ങുവാന്‍
ജലവിഭവ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇന്ന്
വിപണിയില്‍ ലഭിക്കുന്ന
കുപ്പിവെള്ളം പലതും
മതിയായ
ഗുണമേന്മയില്ലാത്തതാണ്
എന്ന ആക്ഷേപം
ഉയര്‍ന്നുവരുന്ന
സാഹചര്യത്തില്‍
കുപ്പിവെള്ളം
വില്പനയ്ക്കെത്തിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ)
എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ ?
കൃഷിക്കാവശ്യമായ
ജലം കൂടുതല്‍ സ്ഥലത്ത്
എത്തിക്കാന്‍ നടപടി
5767.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിക്കാവശ്യമായ ജലം
കൂടുതല്‍ സ്ഥലത്ത്
എത്തിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ പദ്ധതികള്‍
എന്തൊക്കെ
പരിഗണനയിലുണ്ടെന്ന്
വിശദമാക്കാമോ?
കൃഷിക്കാവശ്യമായ
ജലം കൂടുതല്‍ സ്ഥലത്ത്
എത്തിക്കുന്നതിന് നടപടി
5768.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിക്കാവശ്യമായ ജലം
കൂടുതല്‍ സ്ഥലത്ത്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
(ബി)
ഇതിനായി
നിലവിലുള്ള ഏതെല്ലാം
പദ്ധതികളാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
ഭൂഗര്‍ഭ
ജലത്തിന്റെ ലഭ്യതയെക്കുറിച്ച്
പഠനം
5769.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂഗര്‍ഭ ജലത്തിന്റെ
ലഭ്യതയെക്കുറിച്ച്
പഠനങ്ങള്‍
നടത്തിയിട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
കുഴല്‍കിണര്‍
കുഴിക്കുന്നതിന്
ലൈസന്‍സ് സമ്പ്രദായം
നിലവിലുണ്ടോ;
വിശദമാക്കാമോ?
കിണറുകളുടെ
നിര്‍മ്മാണം
5770.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിണറുകള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ;
(ബി)
കുടിവെള്ള
ദൗര്‍ലഭ്യത്തിന് ഇത്
എത്ര മാത്രം
പ്രയോജനപ്പെടുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
എത്ര
കിണറുകള്ക്കാണ്
ശാസ്ത്രീയമായി സ്ഥാന
നിര്‍ണ്ണയം
നടത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ജല
അതോറിറ്റിയില്‍ റവന്യു
ഓഫീസര്‍ / സീനിയര്‍ സൂപ്രണ്ട്
തസ്തികയില്‍ ഒഴിവുകള്‍
5771.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിയില്‍
റവന്യു ഓഫീസര്‍ /
സീനിയര്‍ സൂപ്രണ്ട്
തസ്തികയില്‍ 2016
ജനുവരി മുതല്‍ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേയ്ക്കുളള
സെലക്ട് ലിസ്റ്റ്
തയ്യാറാക്കാനുളള
വകുപ്പുതല പ്രമോഷന്
കമ്മിറ്റി ഏറ്റവും
ഒടുവില്‍ കൂടിയത്
എന്നാണെന്നും,
അതിനുശേഷം
കൂടാതിരിക്കാനുഉളള
കാരണമെന്താണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ നിയമനം
നിര്‍ത്തിവയ്ക്കാനോ
തസ്തിക ഒഴിച്ചിടാനോ
സര്‍ക്കാരില്‍നിന്നും
നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്‍െറ
പകര്‍പ്പ്
മേശപ്പുറത്തുവയ്ക്കുമോ?
സമഗ്ര
ജലസംരക്ഷണ നയം
5772.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസ്രോതസുകളിലെ ജല
ലഭ്യത കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സംസ്ഥാനത്തു ലഭിക്കുന്ന
മഴ വെള്ളത്തെ
കാര്യക്ഷമമായി
ഉപയോഗപ്പെടുത്തി
ശുദ്ധജല ലഭ്യത
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
നിശ്ചിത
വിസ്ത്രതിയിലധികം
വലിപ്പമുള്ള
കെട്ടിടങ്ങളില്‍
മഴവെള്ള സംഭരണി
നിര്‍ബന്ധമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കേരളത്തിന്റെ
കാലാവസ്ഥയും
പരിസ്ഥിതിയും
പരിഗണിച്ച് കൊണ്ട് ഒരു
സമഗ്ര ജലസംരക്ഷണ നയം
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കുമോ?
കരിമ്പ
- കോങ്ങാട് കുടിവെള്ള പദ്ധതി
5773.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
ജലവിതരണവുമായി
ബന്ധപ്പെട്ട് എത്ര
പ്രൊപ്പോസലുകള്‍
നിലവില്‍ വകുപ്പിന്റെ
പരിഗണനയിലുണ്ടെന്നുളള
വിശദവിവരം നല്‍കുമോ;
(ബി)
വാട്ടര്‍
അതോറിറ്റി എം.ഡി-യ്ക്ക്
16-06-2016-ല്‍ സ്ഥലം
എം.എല്‍.എ നല്കിയ
കരിമ്പ - കോങ്ങാട്
കുടിവെള്ള പദ്ധതി
സംബന്ധിച്ച
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
അടക്കമുള്ള വിശദവിവരം
നല്‍കാമോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
'കലണ്ടര്‍ ഓഫ്
ആക്ഷന്‍'വിവരം
നല്‍കുമോ?
ചേലക്കര
മണ്ഡലത്തിലെ ശുദ്ധജല വിതരണ
പദ്ധതികള്‍
5774.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ വാട്ടര്‍
അതോറിറ്റിയുടെ കീഴില്‍
എത്ര ശുദ്ധജല വിതരണ
പദ്ധതികള്‍ ഉണ്ട്;
(ബി)
അവ
ഏതെല്ലാം ആണ്; പേരു
വിവരം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് ശുദ്ധജലം
എത്തിക്കാന്‍
കഴിയുന്നുണ്ട്;
(ഡി)
ചേലക്കര
മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
വേനല്‍ കാലത്ത് കടുത്ത
ശുദ്ധജലക്ഷാമം
അനുഭവപ്പെടുന്നതു
കണക്കിലെടുത്തും,
ഭൂഗര്‍ഭജലം വളരെ
താഴ്ന്നു കിടക്കുന്നതും
കണക്കിലെടുത്തും
കുഴല്‍കിണര്‍
സ്ഥാപിച്ചു കൊണ്ടുള്ള
കുടിവെള്ള പദ്ധതികള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മൂലത്തറ
റഗുലേറ്ററിന്റെ
പുനര്‍നിര്‍മ്മാണം
5775.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂര്‍ണ്ണമായും
തകര്‍ന്ന മൂലത്തറ
റഗുലേറ്ററിന്റെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തികള്‍
സംബന്ധിച്ച് ടെന്റര്‍
നടപടികള്‍
പൂര്‍ത്തിയായെങ്കിലും
പണി ആരംഭിക്കുവാന്‍
താമസിക്കുന്നതിന്
എന്തെങ്കിലും
കാരണമുണ്ടോ; എങ്കിൽ അത്
വിശദമാക്കാമോ;
(ബി)
നിലവില്‍
എത്ര രൂപയ്ക്കാണ്
ടെന്റര്‍
ഉറപ്പിച്ചിട്ടുള്ളത്;
എത്രയും വേഗം പ്രസ്തുത
പണി ആരംഭിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പണി എത്ര നാളുകള്‍ക്കകം
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കാമോ;
സമയബന്ധിതമായി പണി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കൂളിമാട്
ഗ്രാമീണ കുടിവെള്ള പദ്ധതി
5776.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.സി.പി.സി
പദ്ധതി പ്രകാരം
നടപ്പിലാക്കിയ കൂളിമാട്
ഗ്രാമീണ കുടിവെള്ള
പദ്ധതി നിലവില്‍
ഗ്രാമപഞ്ചായത്തിന്
ഏറ്റെടുത്ത് നടത്താന്‍
പ്രയാസം
നേരിടുന്നതിനാല്‍ കേരള
വാട്ടര്‍ അതോറിറ്റി
ഏറ്റെടുത്ത് മാവൂര്‍
ശുദ്ധീകരണശാലയില്‍നിന്ന്
കുടിവെള്ളം
ലഭ്യമാക്കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പില്‍വരുത്തുന്ന
പക്ഷം ചാത്തമംഗലം
പഞ്ചായത്തിലെ
പതിനഞ്ചായിരത്തിലേറെ
ആളുകള്‍ക്ക്
കുടിവെള്ളമെത്തിക്കാന്‍
സാധിക്കും എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് നടപ്പിലാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
രൂക്ഷമായ
വരള്‍ച്ച നേരിടുന്നതിനുള്ള
തയ്യാറെടുപ്പുകള്‍
5777.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടില്‍
മണ്ണിരകള്‍ കൂട്ടമായി
ചത്തൊടുങ്ങിയ പ്രതിഭാസം
സംസ്ഥാനത്ത്
അതിരൂക്ഷമായ വരള്‍ച്ച
ഉണ്ടാകാനുള്ള സൂചനയായി
ജലവിഭവവകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വരള്‍ച്ചയെ
നേരിടുന്നതിന്
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്ന
മുന്‍കരുതലുകളും
തയ്യാറെടുപ്പുകളും
എന്തൊക്കെയാണ്;
(ബി)
കൊയിലാണ്ടി
മണ്ഡലത്തില്‍
വരള്‍ച്ചയും ജലക്ഷാമവും
അനുഭവപ്പെടുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
പ്രദേശങ്ങളില്‍ ജലവിതരണ
പദ്ധതികള്‍
നിലവിലുണ്ടോ;
പദ്ധതികള്‍
ഉള്ളയിടങ്ങളില്‍ അത്
പര്യാപ്തമാണോ:
(ഡി)
പുതുതായി
പദ്ധതികള്‍ വേണ്ടത്
എവിടെയെല്ലാം; അതിനുള്ള
ജലസ്രോതസ്സ്
എവിടെയാണുല്ലത്;
വിശദമാക്കാമോ;
ഫീസിബിലിറ്റി
സ്റ്റഡിയുടെ
അടിസ്ഥാനത്തില്‍
കൊയിലാണ്ടി മണ്ഡലത്തിലെ
കുടിവെള്ള പദ്ധതികളെ
സംബന്ധിച്ച് ഒരു
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഇ)
പുതുതായി
എവിടെയെല്ലാം കുടിവെള്ള
പദ്ധതികള്‍
നടപ്പാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വരള്‍ച്ച
നേരിടുന്നതിന് നടപടികൾ
5778.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെക്കോര്‍ഡ്
മഴക്കുറവിനെത്തുടര്‍ന്ന്
സംസ്ഥാനം കൊടും
വരള്‍ച്ചയിലേക്ക്
നിങ്ങുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വരള്‍ച്ച
നേരിടുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
വെള്ളം
അധികമുള്ള ഡാമുകൾ,
നദികൾ എന്നിവയിൽ നിന്ന്
വെള്ളം കുറഞ്ഞ ഡാമുകൾ,
നദികൾ എന്നിവയിലേക്ക്
വെള്ളം പമ്പ് ചെയ്ത്
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ?
ലെക്കിടി
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി.
5779.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
ലെക്കിടി ഗ്രാമ
പഞ്ചായത്തില്‍
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
നിലവില്‍ ഏതെല്ലാം
പദ്ധതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ലെക്കിടി
ഗ്രാമപഞ്ചായത്തിലെ
ജലനിധി പദ്ധതിയുടെ
വിശദാംശം നല്‍കുമോ?
കുടിവെള്ള
ക്ഷാമം
5780.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിന്‍പുറങ്ങളില്‍
കുടിവെള്ളക്ഷാമം
രൂക്ഷമാകാന്‍
പോകുന്നതിനാല്‍ ഇതിന്റെ
മുന്‍കരുതലായി
കുടിവെള്ളത്തിനായി
ഗ്രാമപഞ്ചായത്ത് തോറും
എന്തെങ്കിലും കുടിവെള്ള
പദ്ധതി അടിയന്തരമായി
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
നിലവില്‍
ഏതൊക്കെ സ്കീമിലാണ്
ഇപ്പോള്‍ കുടിവെള്ള
പദ്ധതി ഉള്ളതെന്ന്
വിശദമാക്കുമോ?
പുഴയോരവും
പുഴക്കരയും
സംരക്ഷിക്കുന്നതിനായി
പദ്ധതികള്‍
5781.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ പുഴയോരവും,
പുഴക്കരയും
സംരക്ഷിക്കുന്നതിനായി
തയ്യാറാക്കി
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഏതെല്ലാം
ഭരണാനുമതിയ്ക്കായി
പരിഗണിച്ചുവെന്ന്
വ്യക്തമാക്കാമോ; എത്ര
തുകയുടെ പദ്ധതിയ്ക്കാണ്
ഭരണാനുമതി ലഭിച്ചതെന്ന്
വ്യക്തമാക്കാമോ ;
ഭരണാനുമതി ലഭിച്ച
പദ്ധതികളില്‍
പൂര്‍ത്തിയായത്
ഏതെല്ലാമെന്ന്
വിശദമാക്കാമോ ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
5782.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
നിലവിലുള്ള വിവിധ
കുടിവെള്ള പദ്ധതികളുടെ
പൊതുസ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
ഏതെല്ലാം കുടിവെള്ള
പദ്ധതികളാണ്
പ്രവര്‍ത്തനക്ഷമമല്ലാത്തത്;
പൂര്‍ണമായി നിലച്ചുപോയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഫലപ്രദമാക്കുന്നതിന്
കേരള വാട്ടർ അതോറിറ്റി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
ഇതിനാല്‍ സമര്‍പ്പിച്ച
പദ്ധതികള്‍
ഏതെല്ലമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ഭൂജലത്തിന്റെ
അളവ്
വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള
പദ്ധതികള്‍
5783.
ശ്രീ.കെ.വി.വിജയദാസ്
,,
പി.കെ. ശശി
,,
എം. സ്വരാജ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭൂജല വകുപ്പ് കൃത്രിമ
ഭൂജല പരിപോഷണ
സംവിധാനങ്ങളിലുടെ
ഭൂജലത്തിന്റെ അളവ്
വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
വാട്ടര്‍ ഷെഡ്
അടിസ്ഥാനത്തില്‍ വിശദ
പഠനങ്ങള്‍ നടത്തി
ഭൂജലവിതാനത്തില്‍
കുറവുള്ള പ്രദേശങ്ങളെ
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂജല
ലഭ്യതയില്‍ കാര്യമായ
കുറവ് ഉണ്ടാകുകയും ജലം
പൂര്‍ണ്ണമായി വറ്റുകയും
ചെയ്ത പ്രദേശങ്ങളില്‍
ആയത്
പരിഹരിയ്ക്കുന്നതിനുവേണ്ടി
വിശദമായ
ഹെെഡ്രോജിയോളജിക്കല്,
ജിയോ ഫിസിക്കല്‍, സ്ലഗ്
ടെസ്റ്റ്
പരിശോധനകള്‍ക്കുശേഷം
ബോര്‍വെല്‍ റീ
ചാര്‍ജ്ജ് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോയെന്നുളള
വിശദാംശം നല്‍കുമോ?
പ്ലാസ്റ്റിക്
കുപ്പികളിലെ കുടിവെള്ളത്തിന്
അമിതമായ വില
5784.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
കുപ്പികളില്‍ വിപണനം
ചെയ്യുന്ന
കുടിവെള്ളത്തിന്
അമിതമായ വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുപ്പിവെള്ളത്തിന്റെ
ഗുണമേന്മ
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(സി)
കുറഞ്ഞ
നിരക്കില്‍ കുടിവെള്ളം
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാഞ്ഞിരപ്പുഴ
ശുദ്ധജലവിതരണ പദ്ധതി
5785.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലേയ്ക്കുളള
കാഞ്ഞിരപ്പുഴ ശുദ്ധജല
വിതരണ പദ്ധതിയുടെ
എക്സ്റ്റന്‍ഷന്‍ സ്കീം
നടപ്പിലാക്കുന്നതിലേയ്ക്കായി
നല്കിയ നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച് വാട്ടര്‍
അതോറിറ്റി എം.ഡി.
യ്ക്ക് നല്കിയ
കത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടിക്രമങ്ങളുടെ
വിശദാംശം നല്‍കുമോ?
ജലസംഭരണികളും
ജലസ്രോതസ്സുകളും മാലിന്യ
മുക്തമാക്കുന്നതിന് പദ്ധതി
5786.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധാരാളം ജലസംഭരണികളും
ജലസ്രോതസ്സുകളും
മാലിന്യ കൂമ്പാരങ്ങളായി
മാറിയിരിക്കുന്ന
ദുരവസ്ഥ സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എങ്കില്‍
ഇവയെ മാലിന്യ
മുക്തമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
പദ്ധതികള്‍
ഇല്ലെങ്കില്‍, തദ്ദേശ
സ്വയം ഭരണ വകുപ്പ്
ആരോഗ്യ വകുപ്പ്,
മലിനീകരണ നിയന്ത്രണ
വകുപ്പ് എന്നീ
വകുപ്പുകളെയും
കുടുംബശ്രീ,
തൊഴിലുറപ്പ് പദ്ധതി
ഇവയെയും
ഏകോപിപ്പിച്ചുകൊണ്ട് ജല
സ്രോതസ്സുകളെ മാലിന്യ
മുക്തമാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പിലാക്കുമോയെന്ന്
വിശദമാക്കുമോ?
പഞ്ചായത്തുകളില്‍
കുടിവെളളം എത്തിക്കുന്നതിന്
പദ്ധതി
5787.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
കുടിവെളളം
എത്തിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ഉളളതെന്ന്
വിശദമാക്കാമോ;
(ബി)
നിരവധി
പദ്ധതികള്‍
ഉണ്ടായിട്ടും
സാധാരണക്കാര്‍
കുടിവെളളം ലഭിക്കാതെ
കഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കുടിവെളളം
എത്തിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?;
(സി)
രാജീവ്
ഗാന്ധി കുടിവെളള പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;അതിന്
അനുവദിച്ച തുക
എത്രയാണെന്ന്
വിശദമാക്കാമോ;
(ഡി)
കാസര്‍കോട്
ജില്ലയില്‍ രാജീവ്
ഗാന്ധി കുടിവെളള പദ്ധതി
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
നല്‍കാമോ;
(ഇ)
ജപ്പാന്
കുടിവെളള പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ;കാസര്‍കോട്
ജില്ലയില്‍ ജപ്പാന്
കുടിവെളള പദ്ധതി
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
നല്‍കാമോ;
(എഫ്)
ജപ്പാന്
കുടിവെളള പദ്ധതി ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശമുണ്ടോയെന്ന്
വിശദമാക്കാമോ ?
അംഗന്‍വാടികളിലും
സ്കൂളുകളിലും ആശുപത്രികളിലും
ശുദ്ധജലം ലഭ്യമാക്കുന്നതിന്
നടപടി
5788.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ അംഗന്‍വാടികളിലും
സ്കൂളുകളിലും
ആശുപത്രികളിലും
ശുദ്ധജലം
ലഭിക്കുന്നുവെന്ന്
സര്‍ക്കാര്‍ ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
സ്ഥാപനങ്ങളില്‍
ശുദ്ധജലം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
5789.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലക്ഷാമം
രൂക്ഷമാവുമ്പോള്‍
സ്വകാര്യ ജലവിതരണ
ഏജന്‍സികളും,
സര്‍ക്കാര്‍
ഏജന്‍സികളും വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജല
ഗുണനിലവാര പരിശോധന
കൃത്യമായ ഇടവേളകളില്‍
നടത്താറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പരിശോധനക്കായി
എന്തെല്ലാം
സംവിധാനങ്ങള്‍ ആണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പരിശോധന
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളുന്നതെന്ന്
വിശദമാക്കാമോ?