സ്വകാര്യ
മേഖലയില്‍ ഉത്പാദിപ്പിക്കുന്ന
വൈദ്യുതി
5527.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മേഖലയില്‍
വൈദ്യുതി
ഉത്പാദിപ്പിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ
സ്ഥാപിതശേഷി
എത്രയാണെന്നും
വിശദമാക്കുമോ;
(ബി)
സ്വകാര്യമേഖലയില്‍
നിന്ന് കെ. എസ്. ഇ. ബി.
വൈദ്യുതി
വാങ്ങുന്നുണ്ടോ;
എങ്കില്‍ അത് എവിടെ
നിന്നൊക്കെയാണെന്ന്
ചെലവു സംബന്ധിച്ച
വിശദാംശം സഹിതം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിനുള്ളില്‍
സ്വകാര്യമേഖലയില്‍
ഉത്പാദിപ്പിക്കുന്ന
വൈദ്യുതി വാങ്ങുന്നതിന്
ഏതെങ്കിലും
കമ്പനികളുമായി
ധാരണയായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കെ.
എസ്. ഇ. ബി. യിലെ കാഷ്യര്‍
തസ്തിക
5528.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ. എസ്. ഇ. ബി. യില്‍
കാഷ്യര്‍ തസ്തികയില്‍
കരാര്‍/ദിവസ
വേതന/താത്ക്കാലിക
അടിസ്ഥാനത്തില്‍
ആരെങ്കിലും ജോലി
ചെയ്യുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവരുടെ പേരും എണ്ണവും
അടങ്ങിയ പട്ടിക
ഇലക്ട്രിക്കല്‍
സര്‍ക്കിള്‍ ഓഫീസ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
കെ.
എസ്. ഇ. ബി. യില്‍
ഉപഭോക്താക്കളില്‍
നിന്ന് പണം
സ്വീകരിക്കുന്ന എത്ര
സെക്ഷന്‍ ഓഫീസുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
5529.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.ക്ക് എത്ര
സെക്ഷന്‍ ഓഫീസുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ; 2012
നുശേഷം പുതിയതായി എത്ര
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.യില്‍
ലൈന്മാന്, മസ്ദൂര്‍
തസ്തികകളിലെ
ജീവനക്കാരുടെ സേവനം
യഥാസമയം
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നില്ലെന്ന
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
09.09.2016-ലെ
T&P -
EB(3b)/Gen/2016/SA/2016
നമ്പര്‍ ഉത്തരവ്
പ്രകാരം സീനിയര്‍
അസിസ്റ്റന്റുമാരെ
ഏതൊക്കെ തസ്തികയിലാണ്
നിയമിച്ചിരിക്കുന്നതെന്ന
വിവരം ലഭ്യമാക്കുമോ;
(ഡി)
കാഷ്യര്‍
തസ്തികയിലെ ഒഴിവിലേക്ക്
മറ്റേതെങ്കിലും
തസ്തികയിലെ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
(ഇ)
കാഷ്യര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇവ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എത്ര; റിപ്പോര്‍ട്ട്
ചെയ്യാത്തതിനുള്ള കാരണം
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
ഡിവിഷണല്‍ ഓഫീസിന് കെട്ടിടം
5530.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി.
ചങ്ങനാശ്ശേരി ഡിവിഷണല്‍
ഓഫീസിനുവേണ്ടി
സ്വന്തമായി കെട്ടിടം
പണിയുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.
ചങ്ങനാശ്ശേരി സെക്ഷന്‍
ഓഫീസ് സ്ഥിതി ചെയ്യുന്ന
സ്ഥലത്ത് ഡിവിഷണല്‍
ഓഫിസിനു വേണ്ടി സ്വന്തം
കെട്ടിടം പണിയുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.യില്‍
പുതിയ സെക്ഷന്‍ ഓഫീസുകള്‍
5531.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ക്യാഷ്യര്‍ തസ്തികയുടെ
സ്റ്റാഫ് പാറ്റേണ്‍
1387ആയി
നിജപ്പെടുത്തിയത് ഏത്
വര്‍ഷമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യില്‍
2011 മുതല്‍
30/09/2016വരെ എത്ര
പുതിയ സെക്ഷന്‍
ഓഫീസുകള്‍ ആരംഭിച്ചു
എന്നതിന്റെ വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
കേരളത്തില്‍
നിലവില്‍
കെ.എസ്.ഇ.ബി.യില്‍ എത്ര
സെക്ഷന്‍ ഓഫീസുകള്‍ ആണ്
പ്രവര്‍ത്തിക്കുന്നത്;
ഇതില്‍
ഉപഭോക്താക്കളില്‍
നിന്ന് പണം
സ്വീകരിക്കുന്ന എത്ര
സെക്ഷന്‍ ഓഫീസുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരളത്തില്‍
രണ്ടില്‍ കൂടുതല്‍
ക്യാഷ്യര്മാരുള്ള എത്ര
സെക്ഷന്‍ ഓഫീസുകള്‍
ഉണ്ട്;
(ഇ)
കെ.എസ്.ഇ.ബി.യില്‍
ക്യാഷ്യര്‍ തസ്തികയുടെ
സ്റ്റാഫ് പാറ്റേണ്‍
1387 ആയി
നിജപ്പെടുത്തിയതിനു
ശേഷം എത്ര സെക്ഷന്‍
ഓഫീസുകള്‍
തുടങ്ങിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഒരു സെക്ഷന്‍ ഓഫീസില്‍
ഒന്നില്‍ കൂടുതല്‍
ക്യാഷ് കൗണ്ടര്‍ ഉള്ള
എത്ര സെക്ഷന്‍
ഓഫീസുകള്‍ ഉണ്ട്;
വിശദമാക്കുമോ?
കേരള
പവര്‍ ഇപ്രൂവ്മെന്റ് സ്കീം
5532.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
പവര്‍ ഇപ്രൂവ്മെന്റ്
സ്കീം പ്രകാരം
മുന്‍സര്‍ക്കാര്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉൗര്‍ജ്ജ രംഗത്ത്
നടത്തിയത്;
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിയനുസരിച്ച്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ഇൗ
ഗവണ്മെന്റ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പവര്‍
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന് നടപടി
5533.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
ഹൈഡ്രോ ഇലക്ട്രിക്
പവര്‍
സ്റ്റേഷനുകളുടെയും
തെര്‍മല്‍ പവര്‍
സ്റ്റേഷനുകളുടെയും
പ്രൊപ്പോസലുകളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ഇവയില്‍
ഏതെങ്കിലും പവര്‍
സ്റ്റേഷനുകള്‍ ഉടന്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഓപ്പണ്‍
അക്സസ് സംവിധാനം
5534.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഓപ്പണ്‍
അക്സസ്' സംവിധാനം
എന്താണെന്ന്
വിശദമാക്കാമോ; ഈ
സംവിധാനത്തിലുടെ
വെെദ്യുതി
ലഭ്യമാക്കുന്ന എത്ര
സ്ഥാപനങ്ങള്‍
കേരളത്തില്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
ലെെന്‍ ഉപയോഗിച്ച് ഏത്
വിതരണക്കാരില്‍ നിന്നും
കുറഞ്ഞ തുകയ്ക്ക്
വെെദ്യുതി വാങ്ങാന്‍
കഴിയുന്ന ഇൗ സൗകര്യം
ഉപയോഗപ്പെടുത്തുന്നവരില്‍
നിന്ന്
കെ.എസ്.ഇ.ബി.ക്ക്
എന്തെങ്കിലും വരുമാനം
ലഭിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വന്‍കിട
ഉപഭോക്താക്കളില്‍
നിന്നും കൂടുതല്‍ തുക
ഇൗടാക്കി, സാധാരണ
ജനങ്ങള്‍ക്ക് കുറഞ്ഞ
നിരക്കില്‍ വെെദ്യുതി
നല്‍കണമെന്ന വിഷയത്തില്‍
(ക്രോസ് സബ്സിഡി)
സര്‍ക്കാര്‍ സ്വീകരിച്ച
നിലപാട് വെെദ്യുതി
റെഗുലേറ്ററി കമ്മീഷന്
അംഗീകരിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ അന്തിമ
തീരുമാനം എന്തായിരുന്നു
എന്ന് വിശദമാക്കാമോ?
ഊര്‍ജിത
ഊര്‍ജ്ജ വികസന പരിഷ്ക്കരണ
പദ്ധതി
5535.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജിത ഊര്‍ജ്ജ വികസന
പരിഷ്ക്കരണ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതിയനുസരിച്ച്
നടപ്പാക്കിവരുന്നതെന്ന്
വിവരിക്കുമോ;
(സി)
ഈ
പദ്ധതിയനുസരിച്ച്
എന്തെല്ലാം വിവര
സാങ്കേതികവിദ്യാധിഷ്ഠിത
പ്രവൃത്തികളാണ്
മുന്‍സര്‍ക്കാര്‍
നടപ്പാക്കിയത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം വിതരണ ശൃംഖല
വികസന
പ്രവര്‍ത്തനങ്ങളാണ്
മുന്‍സര്‍ക്കാര്‍
നടപ്പാക്കിയതെന്ന്
വിശദമാക്കുമോ;
(ഇ)
ഈ
പദ്ധതിയനുസരിച്ച്
നടപ്പാക്കാന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
എനര്‍ജി
സേവിംഗ് കോര്‍ഡിനേഷന്‍ ടീം
5536.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എനര്‍ജി
സേവിംഗ് കോര്‍ഡിനേഷന്‍
ടീം മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഊര്‍ജ്ജ രംഗത്ത്
നടത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി അനുസരിച്ച്
എന്തെല്ലാ കര്‍മ്മ
പരിപാടികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികളുടെ
നിര്‍മ്മാണം
5537.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണം
പുരോഗമിക്കുന്ന ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തോടെ
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉത്പാദിപ്പിയ്ക്കാനാകുമെന്ന്
വിശദമാക്കുമോ?
ഊര്‍ജ്ജ
ഓഡിറ്റിംഗ്
5538.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ ഓഡിറ്റിംഗ്
പദ്ധതി പ്രകാരം മുന്‍
ഗവണ്മെന്റ് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉൗര്‍ജ്ജ രംഗത്ത്
നടത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതി അനുസരിച്ച്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ഇൗ
ഗവണ്മെന്റ്
ആവിഷ്ക്കരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
സോളാര്‍
വൈദ്യുതിയുടെ ഉപയോഗം
5539.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോളാര്‍ വൈദ്യുതിയുടെ
ഉപയോഗം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര സോളാര്‍
പാനലുകളുടെ
പ്രവര്‍ത്തനമാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്നും അതില്‍ നിന്നും
എത്ര വൈദ്യുതി
ഉത്പാദിപ്പിക്കാന്‍
കഴിഞ്ഞു എന്നും
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
ലാഭപ്രഭ,
നോ ലോഡ് ഷെഡ്ഡിംഗ് കാമ്പയിന്
5540.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാഭപ്രഭ, നോ ലോഡ്
ഷെഡ്ഡിംഗ് കാമ്പയിന്
എന്നിവയിലൂടെ
മുന്‍സര്‍ക്കാര്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഊര്‍ജ്ജ രംഗത്ത്
നടത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയനുസരിച്ച് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
കര്‍മ്മ പരിപാടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
റൂറല്‍ ഇലക്ട്രിസിറ്റി
ഡിസ്ട്രിബൂഷന്‍ പദ്ധതി
T 5541.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ റൂറല്‍
ഇലക്ട്രിസിറ്റി
ഡിസ്ട്രിബൂഷന്‍ (REDB)
പദ്ധതിക്ക് അംഗീകാരം
ലഭിച്ച തീയ്യതി, കരാര്‍
പ്രവൃത്തി തുടങ്ങിയ
തീയ്യതി,
പൂര്‍ത്തീകരിക്കാന്‍
നല്കിയ സമയം എന്നിവ
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ പദ്ധതിയുടെ
പ്രവര്‍ത്തനം
എവിടെയെല്ലാമാണ്
നടന്നുവരുന്നത്; എത്ര
ശതമാനം പൂര്‍ത്തിയായി;
വിശദമാക്കാമോ;
(സി)
പദ്ധതി
കമ്മീഷന്
ചെയ്യുന്നതിന് കാലതാമസം
നേരിടുമോ; ഉണ്ടെങ്കില്‍
കാരണം വ്യക്തമാക്കാമോ?
വൈദ്യുതി
പ്രസരണ-വിതരണ നഷ്ടം
കുറക്കാനുള്ള സ്കീം
5542.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണ-വിതരണ നഷ്ടം
കുറക്കാനുള്ള സ്കീമില്‍
മുന്‍സര്‍ക്കാര്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി അനുസരിച്ച്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
ഡ്യൂട്ടി
സമയത്ത്
അപകടത്തില്‍പ്പെടുന്നവര്‍ക്കുളള
ആനുകൂല്യങ്ങള്‍
5543.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡ്യൂട്ടി
സമയത്ത്അപകടത്തില്പ്പെട്ട്
മരിക്കുന്ന വെെദ്യുതി
ബോര്‍ഡ് ജീവനക്കാര്‍,
കരാര്‍ തൊഴിലാളികള്‍
എന്നിവര്‍ക്ക് അടിയന്തര
സഹായം
ലഭ്യമാക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡ്യൂട്ടി
സമയത്ത് അപകടത്തില്‍
മരിക്കുന്നവര്‍ക്കും
അപകടത്തില്‍പ്പെട്ട്
കിടക്കുന്ന വെെദ്യുതി
ബോര്‍ഡ് കരാര്‍
ജീവനക്കാര്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ബോര്‍ഡ് നല്‍കുന്നത്
എന്ന് വിശദീകരിക്കുമോ;
(സി)
ഈ
ജീവനക്കാരുടെ
കുടുംബത്തിന്റെ
അനാഥത്വം പരിഹരിച്ച്
അവരുടെ കുടുംബത്തിന്
ആശ്വാസം നല്കുന്ന
തരത്തിലുള്ള
ഇന്‍ഷ്വറന്‍സ് പരിരക്ഷ,
ആശ്രിതര്‍ക്ക് ജോലി,
അടിയന്തര സഹായം എന്നിവ
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
വൈദ്യുതി
കണക്ഷന് ലഭിക്കാന്‍ വൈദ്യുതി
മീറ്റര്‍ സ്വന്തമായി വാങ്ങി
നല്‍കണം എന്ന വ്യവസ്ഥ
5544.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന് ലഭിക്കാന്‍
എ.പി.എല്‍
വിഭാഗത്തില്‍പ്പെട്ടവര്‍
വൈദ്യുതി മീറ്റര്‍
സ്വന്തമായി വാങ്ങി
നല്‍കണം എന്ന വ്യവസ്ഥ
എന്നു മുതലാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പല
ഗുണഭോക്താക്കളും
മീറ്റര്‍ വില്‍പ്പന
കേന്ദ്രത്തിലെത്തുന്നതിന്
70 കിലോമീറ്റര്‍ വരെ
സഞ്ചരിക്കേണ്ടിവരുന്നു
എന്ന അവസ്ഥയ്ക്ക്
പരിഹാരം കാണുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
തയ്യാറാവുമോ;
(സി)
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളില്‍
ആവശ്യത്തിനുള്ള
മീറ്ററുകള്‍
മുന്‍കൂറായി ശേഖരിച്ച്
ഗുണഭോക്താക്കളില്‍
നിന്നും വില ഇൗടാക്കി
കണക്ഷന്
നല്‍കുന്നതിനുളള
നിയമതടസ്സം തരണം
ചെയ്യുന്നതിന് എന്ത്
നിലപാട്
സ്വീകരിക്കുമെന്നറിയിക്കാമോ?
വൈദ്യുതി
കണക്ഷന് ലഭിക്കുന്നതിന്
ഉപഭോക്താക്കള്‍ വൈദ്യുതി
മീറ്റര്‍ വാങ്ങി നല്‍കണമെന്ന
തീരുമാനം
5545.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിന്
ഉപഭോക്താക്കള്‍
വൈദ്യുതി മീറ്റര്‍
പുറത്ത് നിന്ന് വാങ്ങി
നല്‍കണമെന്ന
മുന്‍സര്‍ക്കാരിന്റെ
തീരുമാനത്തില്‍
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
കേരളത്തില്‍
വൈദ്യുതി ബില്ല്
കുടിശ്ശിക തീര്‍ക്കാത്ത
കമ്പനികളുടെ പേര്
വിവരവും
അടയ്ക്കുവാനുള്ള തുകയും
അറിയിക്കുമോ; കുടിശ്ശിക
പിരിച്ചെടുക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
കണക്ഷന് നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
5546.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വൈദ്യുതി കണക്ഷനുള്ള
അപേക്ഷ നല്കിയാല്
സാധാരണഗതിയില്‍ എത്ര
ദിവസം കൊണ്ടാണ് പുതിയ
കണക്ഷന്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
വൈദ്യുതി
ബോര്‍ഡില്‍ കാഷ്യര്‍ തസ്തിക
5547.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ 22-06-2012
മുതല്‍ 07-09-2016
വരെയുള്ള കാലയളവില്‍
കാഷ്യര്‍ തസ്തികയില്‍
തസ്തികമാറ്റം വഴി 153
പേരെ നിയമിച്ചപ്പോള്‍
80:20 എന്ന അനുപാതം
പാലിക്കുന്നതിനായി
നേരിട്ടുള്ള നിയമനം
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
നിയമനത്തില്‍
നേരിട്ടുള്ള
നിയമനത്തിനായി
മാറ്റിവയ്ക്കപ്പെട്ട
ഒഴിവുകള്‍
നികത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ചട്ടപ്രകാരം
80:20 അനുപാതം
പാലിക്കാതെ നിയമനം
നടത്തിയത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അനുപാതം
പാലിക്കുന്നതിനായി
തസ്തികമാറ്റം വഴി
നികത്തിയ ഒഴിവുകള്‍ക്ക്
ആനുപാതികമായി
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
ബോര്‍ഡിന്റെ കേടായ
മീറ്ററുകള്‍
5548.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ എത്ര
മീറ്ററുകള്‍ ഇപ്പോള്‍
കേടായ അവസ്ഥയിലുണ്ട്;
(ബി)
മീറ്റര്‍
കേടായതു കാരണം ചില
വൈദ്യുതി
ഉപഭോക്താക്കള്‍
കൂടുതല്‍ തുകയും ചിലര്‍
കുറഞ്ഞ തുകയും വൈദ്യുതി
ചാര്‍ജായി അടക്കേണ്ടി
വരുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കണക്ഷന്
നല്‍കുന്നതിലെ
അപാകതയാണ് ഈ വിധം
മീറ്ററുകള്‍ കേടാകാന്‍
കാരണമെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ മീറ്ററുകള്‍ മാറ്റി
സ്ഥാപിക്കാന്‍ നടപടി
എടുക്കുമോ; ഇത് കാരണം
കെ.എസ്.ഇ.ബി ക്ക്
സാമ്പത്തികനഷ്ടം
വന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മസ്ദൂര്‍
തസ്തികയില്‍ ഒഴിവുകള്‍
5549.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
മസ്ദൂര്‍ തസ്തികയില്‍
നിലവിലുളള എല്ലാ
ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
ഉണ്ടെങ്കില്‍ ആയത്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ അടിയന്തര
നടപടി
സ്വീകരിയ്ക്കുമോ?
ഊര്‍ജ്ജം
ലാഭിക്കുന്നതിന് പദ്ധതി
5550.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീടുകളിലും
വ്യാപാര സ്ഥാപനങ്ങളിലും
തെരുവ് വിളക്കുകളിലും
ഊര്‍ജ്ജം
ലാഭിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഊര്‍ജ്ജക്ഷമതയില്ലാത്ത
ഫാനുകളും പമ്പുകളും
ഗാര്‍ഹികോപകരണങ്ങളും
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
എന്തെങ്കിലും സ്കീം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വെെദ്യുതി
ബില്‍
5551.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉപഭോക്താവിനു
നല്കുന്ന വെെദ്യുതി
ബില്ലില്‍ ഉപയോഗിച്ച
വെെദ്യുതിക്കല്ലാതെ
മറ്റെന്തെങ്കിലും
ഇനത്തിനു ചാര്‍ജ്ജ്
ഇൗടാക്കുന്നുണ്ടോ;
(ബി)
പുതിയതായി
കണക്ഷന്
നല്കുമ്പോള്
ഏതെല്ലാം തരത്തിലുളള
ചാര്‍ജ്ജുകളാണ്
ഉപഭോക്താവില്‍ നിന്ന്
ഇൗടാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കണക്ഷന്
നല്കുമ്പോള് തന്നെ
മീറ്ററിന്‍െറ വില
ഉപഭോക്താവില്‍ നിന്ന്
ഇൗടാക്കുന്നുണ്ടെങ്കില്
പിന്നീട് ഓരോ
ബില്ലിലും മീറ്റര്‍
വാടക ഇനത്തില്‍ ചാര്‍ജ്
ഇൗടാക്കുന്നത് ശരിയാണോ
എന്ന് വ്യക്തമാക്കാമോ?
വെെദ്യുതി
ലഭ്യത
5552.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതി ലഭ്യതയുടെ
അവസ്ഥ വിശദമാക്കാമോ;
ഇൗ വര്‍ഷം ലോഡ്
ഷെഡിംഗോ പവര്‍ കട്ടോ
ആവശ്യമായി വരുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
പുറത്ത് നിന്നും
വെെദ്യുതി
വാങ്ങുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ദക്ഷിണ
ഗ്രിഡില്‍ നിന്നും
വെെദ്യുതി
വാങ്ങുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോയെന്നും
സംസ്ഥാനത്തെ പ്രതിദിന
ഉപഭോഗം എത്രയെന്നും
വ്യക്തമാക്കാമോ?
വെെദ്യുതി
വിതരണം സംബന്ധിച്ച പരാതികള്‍
5553.
ശ്രീ.ഹൈബി
ഈഡന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി
ഉപഭോക്താക്കള്‍ക്ക്
വെെദ്യുതി വിതരണം
സംബന്ധിച്ച പരാതികള്‍
അറിയിക്കാന്‍
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ആധുനിക സാങ്കേതിക
വിദ്യകളാണ് ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
പദ്ധതികളാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഇൗ
പദ്ധതി നടപ്പാക്കാൻ
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
ഊര്‍ജ്ജിത
ഊര്‍ജ്ജ വികസന പദ്ധതി
5554.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജിത
ഊര്‍ജ്ജ വികസന പദ്ധതി
പ്രകാരം ചങ്ങനാശ്ശേരി
ടൗണില്‍ എന്തൊക്കെ
ജോലികളാണ്
നടന്നിട്ടുള്ളതെന്നും
ഇനിയും
ശേഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജോലികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
5555.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വെെദ്യുതി
ചാര്‍ജ്ജ് എത്ര
പ്രാവശ്യം
കൂട്ടിയിട്ടുണ്ടെന്നും
ഈ ഇനത്തില്‍ വെെദ്യുതി
വകുപ്പിന് എത്ര കോടി
രൂപയുടെ അധിക വരുമാനം
ഉണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
വെെദ്യുതി
പ്രസരണത്തിലെ അപാകതകള്‍ മൂലം
ഉണ്ടാകുന്ന നഷ്ടം
5556.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി പ്രസരണത്തിലെ
അപാകതകള്‍ മൂലം
ഉണ്ടാകുന്ന നഷ്ടം
എത്രയാണ്;
വിശദമാക്കുമോ;
(ബി)
വെെദ്യുതി
പ്രസരണ നഷ്ടം
കുറയ്ക്കുവാന്‍
എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
വെെദ്യുതി
ലാഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
5557.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാര്യക്ഷമമായ
ഉപയോഗത്തിലൂടെയും
പ്രസരണ നഷ്ടം
ഒഴിവാക്കിയും വെെദ്യുതി
ലാഭിക്കുന്നതിനുള്ള
എന്തെല്ലാം ശ്രമങ്ങളാണ്
ഇപ്പോള്‍ നടത്തി
വരുന്നത്;
(ബി)
ഇത്തരം
പദ്ധതികളുടെ ഗുണഫലം
തൃപ്തികരമാണോ;
ഇല്ലെങ്കില്‍ പുതുതായി
ഏതെങ്കിലും പദ്ധതി
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സൌരോര്‍ജ്ജ
വൈദ്യുതി
5558.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തമിഴ്
നാട്, ആന്ധ്രാപ്രദേശ്,
തെലുങ്കാന, ഗുജറാത്ത്
തുടങ്ങിയ സംസ്ഥാനങ്ങള്‍
സൗരോര്‍ജ്ജം ഉപയോഗിച്ച്
വന്‍തോതില്‍ വൈദ്യുതി
ഉല്പാദിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
മാതൃകയില്‍ കേരളത്തിലെ
ഡാമുകള്‍, കനാലുകള്‍,
വെയില് ലഭ്യമാകുന്ന
വെളിമ്പ്രദേശങ്ങള്‍,
ഓഫീസ് മേല്‍ക്കൂരകള്‍
എന്നിവിടങ്ങളില്‍
സോളാര്‍ പാനല്‍
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കാന്
ഏതെങ്കിലും തരത്തിലുള്ള
പഠനമോ മറ്റോ
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ; പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ജലവെെദ്യുത
പദ്ധതികള്‍
5559.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ജലവെെദ്യുത
പദ്ധതികള്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ട്;
ഇവയിലൂടെ ഓരോ വര്‍ഷവും
ശരാശരി എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്‍പ്പാദിപ്പിയ്ക്കുന്നുണ്ട്;
(ബി)
വേനല്‍ക്കാലത്ത് കടുത്ത
വരള്‍ച്ച അനുഭവപ്പെടും
എന്ന കാലാവസ്ഥാ
നിരീക്ഷകരുടെ അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വരള്‍ച്ച
മൂലം ജലവെെദ്യുത
പദ്ധതികളില്‍ നിന്നുളള
വെെദ്യുതി
ഉല്‍പ്പാദനത്തില്‍
വന്‍കുറവ് വരും എന്നത്
മുന്‍കൂട്ടികണ്ട്
എന്തെല്ലാം
മുന്‍കരുതലാണ്
വെെദ്യുതി വകുപ്പ്
എടുക്കാന്‍
ഉദ്ദേേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ വൈദ്യുതി
മേഖലയില്‍ അനുഭവപ്പെടുന്ന
പ്രശ്നങ്ങള്‍
5560.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലാകെ
വൈദ്യുതി മേഖലയില്‍
നിലവില്‍
അനുഭവപ്പെടുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
പ്രസ്തുത പ്രശ്നങ്ങള്‍
അപഗ്രഥിച്ചിട്ടുണ്ടോ;
കണ്ടെത്തിയ
പ്രശ്നങ്ങളില്‍
വികസനമുണ്ടാവേണ്ട
മേഖലകള്‍/ഘടകങ്ങള്‍
എന്തെന്ന്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രശ്നങ്ങള്‍ക്ക്
എന്തെല്ലാമാണ് പരിഹാര
നടപടികള്‍; ഇവ
പരിഹരിക്കാന്‍ ഘട്ടം
ഘട്ടമായി എന്തെല്ലാം
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കോഴിക്കോട്
കളക്ട്രേറ്റില്‍
ബഹു.മന്ത്രി ഈ
വിഷയത്തില്‍
പ്രത്യേകമായി വിളിച്ചു
ചേര്‍ത്ത യോഗത്തില്‍
എം.എല്‍.എ സമര്‍പ്പിച്ച
വിവിധ ആവശ്യങ്ങള്‍
ഉള്‍ക്കൊളളുന്ന
നിവേദനത്തില്‍
എന്തെങ്കിലും
ചര്‍ച്ചകളോ പരിശോധനയോ
നടന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നിവേദനത്തിലെ പ്രധാന
ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ?
പട്ടികജാതി
വിഭാഗത്തിലുള്ളവര്‍ക്ക്
ഗാര്‍ഹിക-വ്യാവസായിക കണക്ഷന്
5561.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടികജാതി
വിഭാഗത്തിലുള്ളവര്‍ക്ക്
ഗാര്‍ഹിക-വ്യാവസായിക
കണക്ഷന്
ലഭ്യമാകുന്നതിന്
വൈദ്യുതി വകുപ്പ്
ഏതെല്ലാം തരത്തിലുള്ള
സൗജന്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ആശാരിക്കടവ്
ഇറിഗേഷന്‍ പദ്ധതിയുടെ
വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക
5562.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിമ്പിളിയം
പഞ്ചായത്തിലെ
ആശാരിക്കടവ് ഇറിഗേഷന്‍
പദ്ധതിയുടെ വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
ഒഴിവാക്കുന്നതിനുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
വൈദ്യുതി വകുപ്പ്
എടുത്ത നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
കുടിശ്ശിക ഒഴിവാക്കുന്ന
കാര്യം വിശദമായി
പരിശോധിച്ച് ഒരു
പ്രത്യേക കേസായി
പരിഗണിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
5563.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം എപ്പോള്‍
നടപ്പിലാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ; എത്ര
കോടി രൂപ ഇതിനായി
ചെലവുവരും ഇതിനാവശ്യമായ
തുക കണ്ടെത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണം
5564.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണം
പദ്ധതിയില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
അടിയന്തരമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വീണ്ടും
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
പ്രഖ്യാപിച്ചത്
എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
സമ്പൂര്‍ണ്ണ
വൈദ്യുതീകണം
പദ്ധതിയില്‍
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനു
വേണ്ടിയുളള പദ്ധതികള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇന്റഗ്രേറ്റഡ്
പവര്‍ ഡെവലപ്മെന്റ് സ്കീം
5565.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്റഗ്രേറ്റഡ്
പവര്‍ ഡെവലപ്മെന്റ്
സ്കീം അനുസരിച്ച്
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് കണ്ണൂര്‍
ജില്ലക്ക് എത്ര കോടി
രൂപയുടെ പദ്ധതിക്ക്
അംഗീകാരം
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
ഏതെല്ലാം
ഘടകങ്ങള്‍ക്കാണ്
അംഗീകാരം
ലഭിച്ചിട്ടുളളത്;
(സി)
പദ്ധതി
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നും എന്ന്
പൂര്‍ത്തിയാക്കാനാകുമെന്നും
വിശദമാക്കാമോ?
കൊഴിഞ്ഞാമ്പാറ,
എരുത്തിയാമ്പതി
ഗ്രാമപഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
5566.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
കൊഴിഞ്ഞാമ്പാറ,
എരുത്തിയാമ്പതി
ഗ്രാമപഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
അഡീഷണലായി
ട്രാന്‍സ്ഫോര്‍മറുകള്‍
അനുവദിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റിന്റെ
ചുമതലകള്‍
5567.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റിന്റെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2010-ലെ
Central Electricity
Authority (Measures
relating to safety and
Electric supply)
Regulations
പ്രകാരമുള്ള കര്‍ത്തവ്യ
നിര്‍വ്വഹണത്തില്‍
കഴിഞ്ഞ രണ്ടു വര്‍ഷം
എത്രത്തോളം
നേട്ടങ്ങളാണ്
കൈവരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാലയളവില്‍
വൈദ്യുതി ഷോര്‍ട്ട്
സര്‍ക്യൂട്ട്
മുഖേനയുണ്ടായ തീപിടിത്ത
സംഭവങ്ങളില്‍
എത്രയെണ്ണത്തില്‍
ഇന്‍സ്പെക്ടറേറ്റിന്റെ
പരിശോധന
നടന്നിരുന്നുവെന്ന്
വിശദമാക്കുമോ?
ഡെപ്യൂട്ടേഷനില്‍
ജോലി ചെയ്യുന്ന ശ്രീ. തോമസ്
ജോര്‍ജിന് പ്രൊമോഷന്
5568.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
-യില്‍ 01.01.2002-ല്‍
പ്രസിദ്ധീകരിച്ച
സീനിയര്‍
അസിസ്റ്റന്റുമാരുടെ
ഗ്രേഡേഷന് ലിസ്റ്റില്‍
626-ാം നമ്പരായുള്ളതും
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നതുമായ ശ്രീ.
തോമസ് ജോര്‍ജിന് വളരെ
നാളുകളായി കിട്ടേണ്ട
അര്‍ഹതപ്പെട്ട സീനിയര്‍
സൂപ്രണ്ട്,
അസിസ്റ്റന്റ്
അക്കൗണ്ട്സ് ഓഫീസര്‍,
അക്കൗണ്ട്സ് ഓഫീസര്‍
എന്നീ മൂന്ന്
പ്രൊമോഷനുകള്‍
കൊടുക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി
-യുടെ ഗ്രേഡേഷന്
ലിസ്റ്റില്‍ ശരിയായി
രേഖപ്പെടുത്തേണ്ട
ടിയാന്റെ ജനനതീയതി
06.02.1962-ന് പകരം
തെറ്റായി 15.11.1953
എന്ന്
രേഖപ്പെടുത്തിയിരിക്കുന്നതു
കൊണ്ടാണോ പ്രസ്തുത
പ്രൊമോഷനുകള്‍
നല്‍കാതിരുന്നത്;
കെ.എസ്.ഇ.ബി-യുടെ
ഭാഗത്തെ തെറ്റ്
കൊണ്ടാണോ ഇത്
സംഭവിച്ചത്;
വിശദമാക്കുമോ;
(സി)
കെ.എസ്.ഇ.ബി-യുടെ
26.02.2016 ലെ No. EB/
Gr.1/SA/8/2016 -
നമ്പര്‍
പ്രൊസീഡിങ്ങ്സ്
പ്രകാരം
തെറ്റായിട്ടുള്ള
ജനനതീയതി (15.11.1953)
മാറ്റി ശരിയായ ജനന
തീയതി (06.02.1962)
പ്രസ്തുത ഗ്രേഡേഷന്
ലിസ്റ്റില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ഗ്രേഡേഷന് ലിസ്റ്റില്‍
ശ്രീ. തോമസ് ജോര്‍ജിന്
തൊട്ടുമുന്‍പുള്ള
625-ാംനമ്പറുകാരനും
ശേഷമുള്ള
627-ാംനമ്പറുകാരനും
ആരൊക്കെയാണെന്നും
അവര്‍ക്ക് ഏത്
തീയതികളിലാണ് സീനിയര്‍
സൂപ്രണ്ട്,
അസിസ്റ്റന്റ്
അക്കൗണ്ട്സ് ഓഫീസര്‍,
അക്കൗണ്ട്സ് ഓഫീസര്‍
എന്നീ
തസ്തികകളിലേക്കുള്ള
പ്രൊമോഷനുകള്‍
കൊടുത്തിരിക്കുന്നത്;
ഉത്തരവു നമ്പര്‍ സഹിതം
വിവരിക്കുമോ; 25 കൊല്ലം
സേവനം പൂര്‍ത്തീകരിച്ച
പ്രകാരം 2013 മുതല്‍
ടിയാന് അക്കൗണ്ട്സ്
ഓഫീസറിന്റെ ഗ്രേഡിലെ
ശമ്പളമാണോ വാങ്ങുന്നത്
; വിശദമാക്കുമോ;
(ഇ)
നിയമാനുസരണം
ലഭിക്കേണ്ട
സ്ഥാനക്കയറ്റത്തിനായി
ടിയാന് വീണ്ടും
01.04.2016-ല്‍ എല്ലാ
നടപടികളും
പൂര്‍ത്തിയാക്കി,
മേലധികാരികളുടെ
ശുപാര്‍ശയോടെ CE (HRM)-
ന് നല്കിയ
അപേക്ഷയിന്മേല്
09.05.2016
തിയതിയായുള്ള Director
(Finance) ന്റെ
Direction അനുകൂലമായി
ഉള്ളതായി CE (HRM) ന്റെ
23-05-2016- ലെ
EB3(9)/Accounts
Officer/Promotion/2016
കത്തിലെ സൂചന (1)-ല്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
കെ.എസ്.ഇ.ബി
-യുടെ Legal Adviser
& Disciplinary
Enquiry Officer, No.
LA &
DEO/Estt/IV/2684/1999/Dt
05.05.2016 പ്രകാരം
ടിയാന്റെ പ്രമോഷനുകളുടെ
കാര്യത്തിലേക്ക്
നല്കിയ നിയമ ഉപദേശം
അനുകൂലമല്ലേ;
വിശദമാക്കാമോ; K.S.E.B
യില്‍ നിന്നും
ഡെപ്യൂട്ടേഷനില്‍ 17
വര്‍ഷമായി എം.എല്‍.എ
യുടെ പി.എ ആയി ജോലി
ചയ്തുവരുന്ന ടിയാന്
ബോര്‍ഡില്‍ യാതൊരുവിധ
കേസുകളോ ശിക്ഷാ
നടപടികളോ
ഇല്ലാത്തതിന്റെ
വെളിച്ചത്തില്‍
K.S.E.Board-ന്റെ Chief
Vigilance Officer-റുടെ
23.04.2016-ലെ
VIG/B11/601/2016(42)
803 പ്രകാരം പ്രൊമോഷന്
വേണ്ടി അനുകൂല
Vigilance Clearance
നല്‍കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിവരിക്കുമോ;
(ജി)
ഇനി
പെന്ഷന് പറ്റാന്‍
വെറും 16 മാസക്കാലം
മാത്രമുള്ള ടിയാന്
അര്‍ഹതപ്പെട്ട
പ്രമോഷനുകള്‍
നല്കണമെന്നുപറഞ്ഞ് CE
(HRM)-ന്റെ
23.05.2016ലെ
EB3(9)/Account
Officer/Promotion/2016
നമ്പര്‍ പ്രകാരമുള്ള
നോട്ട് KSEB Secretary
(Administration)-ന്
നല്‍കിയിട്ടും ടിയാന്
പ്രമോഷന്
നല്കാതിരിക്കുന്നതിന്റെ
കാരണം എന്തെന്ന്
വിശദമാക്കാമോ ;
സമയാസമയങ്ങളില്‍
അര്‍ഹതപ്പെട്ട
സ്ഥാനക്കയറ്റങ്ങള്‍
നല്കി സഹായിക്കണമെന്ന്
ആവശ്യപ്പെട്ട്
13.11.2001 ലും
01.09.2011 ലും ബഹു എം.
എല്‍. എ യുടെ
ശുപാര്‍ശക്കത്തോടെ KSEB
അധികാരികള്‍ക്ക്
കൊടുത്ത കത്തുകളുടെ
ശരിയായ കോപ്പികള്‍
25.02.2016-ല്‍ CE
(HRM)ന് നല്കിയ
അപേക്ഷയുടെ കൂടെ ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടിയാന് നിയമാനുസരണം
കൊടുക്കേണ്ട
സ്ഥാനക്കയറ്റങ്ങള്‍
നല്കാന് അനുകൂല
നടപടികള്‍ ഉടന്‍
സ്വീകരിക്കുമോ?
ഉത്തരേന്ത്യയില്‍
നിന്ന് വൈദ്യുതി
5569.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അണക്കെട്ടുകളിലെ
ജലനിരപ്പ് താഴ്ന്ന്
നില്ക്കുന്ന
ഇപ്പോഴത്തെ
സാഹചര്യത്തില്‍
ജലവൈദ്യുത പദ്ധതികളില്‍
നിന്നുളള വൈദ്യുതി
ഉല്‍പ്പാദനത്തില്‍
ഗണ്യമായ കുറവ്
പ്രതീക്ഷിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനു പരിഹാരമായി
ഉത്തരേന്ത്യയില്‍
നിന്ന് വൈദ്യുതി
സംസ്ഥാനത്തെത്തിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതിനായി
ഊര്‍ജ്ജ ഹൈവേ
സ്ഥാപിക്കാന്‍
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തത ഊര്‍ജ്ജ
ഹൈവേയുടെ നിര്‍മ്മാണ
ചുമതല ആര്‍ക്കാണ്; എത്ര
മെഗാ വാട്ട്
വൈദ്യുതിയാണ് ഇതു വഴി
സംസ്ഥാനത്തെത്തിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വകാര്യമേഖലയിലെ
ചെറുകിട ജലവൈദ്യുത പദ്ധതികള്‍
5570.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സ്വകാര്യമേഖലയില്‍ എത്ര
ചെറുകിട ജലവൈദ്യുത
പദ്ധതികളുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ജലവൈദ്യുത പദ്ധതികളുടെ
ഉത്പാദന ശേഷി എത്രയാണ്;
വ്യക്തമാക്കാമോ;
(സി)
ഇത്തരം
ജലവൈദ്യുത പദ്ധതികളില്‍
നിന്ന് വൈദ്യുതി
വാങ്ങുന്നത്
സംബന്ധിച്ച്
സര്‍ക്കാരുമായി
ഉണ്ടാക്കിയ ധാരണ
എപ്രകാരമാണ്;
വിശദീകരിക്കാമോ;
(ഡി)
പരിസ്ഥിതിക്ക്
ആഘാതം സൃഷ്ടിക്കാത്ത
ചെറുകിട സ്വകാര്യ
ജലവൈദ്യുത പദ്ധതികള്‍
കേരളത്തില്‍
നിര്മ്മാണത്തിലുണ്ടോ;
ഇവയെ
പ്രോത്സാഹിപ്പിക്കുമോ;
വ്യക്തമാക്കുമോ?
വൈദ്യുതാഘാതമേറ്റ്
മരണപ്പെടുന്നവര്
5571.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതാഘാതമേറ്റ്
മരണപ്പെടുന്നവരുടെ
എണ്ണം
വര്‍ദ്ധിക്കുന്നുണ്ടോ
എന്ന് വിശദീകരിക്കുമോ;
(ബി)
കഴിഞ്ഞ
10 വര്‍ഷത്തിനുളളില്‍
ഗാര്‍ഹിക മേഖലയിൽ
അപ്രകാരം
മരണപ്പെട്ടവരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതാഘാതമേറ്റുളള
മരണങ്ങള്
വര്ദ്ധിക്കുവാനുളള
കാരണം എന്തെന്ന്
വിശദമാക്കുമോ;
(ഡി)
അപ്രകാരം
മരണം
സംഭവിക്കുന്നവര്‍ക്ക്
അടിയന്തര സഹായം,
ഇന്‍ഷ്വറന്‍സ് പരിരക്ഷ
എന്നിവ നല്കുന്ന
കാര്യം ആലോചിക്കുമോ;
(ഇ)
വൈദ്യുതാഘാതമേറ്റുള്ള
മരണങ്ങള് ഒഴിവാക്കുന്ന
തരത്തിലുളള
ബോധവല്‍ക്കരണം, വയറിംഗ്
പരിശോധന എന്നിവ
ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ?
വഴിവിളക്കുകള്‍ക്ക്
വൈദ്യുതി മീറ്റര്‍
സ്ഥാപിക്കല്‍
5572.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍,
വഴിവിളക്കുകളുടെ
വൈദ്യുതി ചാര്‍ജ്
ഇനത്തില്‍ പ്രതിമാസം
ശരാശരി എത്ര രൂപയാണ്
കെ.എസ്.ഇ.ബി.യില്‍
അടച്ചുകൊണ്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
വഴിവിളക്കുകള്‍ക്കും
വൈദ്യുതി
ചാര്ജ്ജിനത്തില് തുക
അടയ്ക്കേണ്ടിവരുന്നു
എന്ന തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വഴി
വിളക്കുകള്‍ക്ക്
മീറ്റര്‍
ഏര്‍പ്പെടുത്തിയാല്‍
ഇത്തരത്തിലുള്ള
ആക്ഷേപങ്ങള്‍ക്ക്
പരിഹാരമുണ്ടാകും
എന്നിരിക്കെ
വഴിവിളക്കുകള്‍ക്ക്
വൈദ്യുതി മീറ്റര്‍
ഘടിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഏതൊക്കെ
പഞ്ചായത്തുകളില്‍
വഴിവിളക്കുകള്‍ക്ക്
പൂര്‍ണ്ണമായും വൈദ്യുതി
മീറ്റര്‍
ഘടിപ്പിച്ചിട്ടുണ്ട്
എന്നും ഏതൊക്കെ
പഞ്ചായത്തുകളില്‍
ഭാഗികമായി മീറ്റര്‍
സ്ഥാപിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ;
(ഇ)
വൈദ്യുതി
മീറ്റര്‍
സ്ഥാപിച്ചതിനുശേഷം ഈ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ വൈദ്യുത
ചാര്‍ജ് ഇനത്തില്‍
ഉണ്ടായ അന്തരം
വെളിപ്പെടുത്തുമോ;
(എഫ്)
സംസ്ഥാനത്തെ
മുഴുവന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
ഉടമസ്ഥതയിലുള്ള വഴി
വിളക്കുകള്‍ക്ക്
ഇത്തരത്തില്‍ വൈദ്യുതി
മീറ്റര്‍
ഘടിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാകും എന്ന്
വ്യക്തമാക്കാമോ?
വര്‍ദ്ധിച്ചുവരുന്ന
വെെദ്യുതി ആവശ്യകത
5573.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വര്‍ദ്ധിച്ചുവരുന്ന
വെെദ്യുതി ആവശ്യകത
നിറവേറ്റാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഉപഭോക്താക്കള്‍ക്കു
നല്കുന്ന വൈദ്യുതി ബില്‍
5574.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍ക്കു
വൈദ്യുതി ബില്‍
നല്കുന്ന രീതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
നേരത്തെ
നല്‍കിയിരുന്ന വിശദ
വിവരങ്ങളോടു കൂടിയ
വലുപ്പത്തിലുള്ള
ബില്ലിനു പകരം ബസ്
ടിക്കറ്റ് പോലെയുള്ള
തുണ്ടു കടലാസില്‍
ബില്ലു നല്കുമ്പോള്
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്പോള്‍
നല്കുന്ന തുണ്ടു
കടലാസില്‍ വിശദമായ
വിവരങ്ങള്‍ ഇല്ലെന്ന്
മാത്രമല്ല അത് എളുപ്പം
നഷ്ടപ്പെട്ടു പോകുകയും
ചെയ്യുമെന്നതിനാല്‍
ഇതിന് എന്ത് പരിഹാരമാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതപോസ്റ്റുകള്‍
സൗജന്യമായി നല്കാന് നടപടി
5575.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍
രോഗികള്‍, വികലാംഗര്‍,
സൈനികരുടെ വീടുകള്‍,
കാര്‍ഷികാവശ്യങ്ങള്‍
എന്നിവയ്ക്ക് വൈദ്യുതി
കണക്ഷന്
എടുക്കുമ്പോള്‍ വൈദ്യുത
പോസ്റ്റുകള്‍
സൗജന്യമായിരുന്നത്
ഒഴിവാക്കിയ സര്‍ക്കാര്‍
ഉത്തരവ് എന്നാണ്
നിലവില്‍ വന്നത്;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ വേണ്ടെന്ന്
വെച്ച ഇത്തരം
ആനുകൂല്യങ്ങള്‍
പുന:സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മേല്‍
സൂചിപ്പിക്കപ്പെട്ടവര്ക്ക്
കാലവിളംബമില്ലാതെ
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനുള്ള
പ്രത്യേക
ഉത്തരവിറക്കാന്‍
തയ്യാറാകുമോ?
ഓച്ചിറ
പരബ്രഹ്മക്ഷേത്ര പരിസര
ശുചീകരണം
5576.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൃശ്ചികോത്സവത്തോടനുബന്ധിച്ച്
പതിനായിരക്കണക്കിന്
ജനങ്ങള്‍ എത്തുന്ന
ഓച്ചിറ പരബ്രഹ്മ
ക്ഷേത്രപരിസരത്ത്
ശുചീകരണ പ്രവര്‍ത്തനവും
മറ്റും നടത്തുന്നതില്‍
ക്ഷേത്ര/ ദേവസ്വം
അധികാരികള്‍
ശ്രദ്ധിക്കുന്നില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ക്ഷേത്രത്തോടനുബന്ധിച്ച്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ അധീനതയില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷേത്രങ്ങളായ
മഹാലക്ഷ്മിക്ഷേത്രം,
ധര്‍മ്മശാസ്താക്ഷേത്രം
എന്നിവയുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെ തീര്‍ത്ഥാടകരുടെ
സൗകര്യത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഓച്ചിറ
പരബ്രഹ്മക്ഷേത്രത്തിന്റെ
കാര്യക്ഷമമായ
നടത്തിപ്പിനും
തീര്‍ത്ഥാടകരുടെ
ക്ഷേമത്തിനുമായി
അടിയന്തിരമായി
ഇടപെടുമോ;
വിശദീകരിക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ ഒഴിവുകള്‍
5577.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
എത്ര ഒഴിവുകള്‍
നികത്താനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുുത
ഒഴിവുകളുടെ വിവരം,
തസ്തിക തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ അമൂല്യനിധി
T 5578.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ
അമൂല്യനിധിശേഖരണങ്ങളും
, രത്നങ്ങളും
കാണാതായതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര ലക്ഷം രൂപയുടെ
നിധിശേഖരണമാണ്
കാണാതായത്;
(സി)
ഇതു
സംബന്ധിച്ച അന്വേഷണം
ഏതു ഘട്ടത്തിലാണ്;
വിശദാംശം
വ്യക്തമാക്കുമോ?