കോഴിക്കോട്
ജില്ലയില്‍ അനര്‍ഹര്‍ക്ക്
കാര്‍ഷിക കടാശ്വാസം
5579.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
കടാശ്വാസം
അനര്‍ഹര്‍ക്ക്
അനുവദിച്ച് ഖജനാവിന്
നഷ്ടം വരുത്തിയതുമായി
ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലയിലെ
ഏതെങ്കിലും സര്‍വീസ്
സഹകരണ ബാങ്ക് മുന്‍
സെക്രട്ടറിക്കും
പ്രസിഡണ്ടിനുമെതിരെ
വിജിലന്‍സ് കേസ്
രജിസ്റ്റർ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സഹകരണ വകുപ്പിന്റെ
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
5580.
ശ്രീ.എം.
സ്വരാജ്
,,
പി.വി. അന്‍വര്‍
,,
കെ.ജെ. മാക്സി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് കാര്‍ഷിക
സര്‍വ്വകലാശാലയുമായി
അഫിലിയേറ്റ് ചെയ്ത്
സര്‍ട്ടിഫിക്കറ്റ്
കോഴ്സ് നടത്താന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കോഴ്സിന്റെ
കാലാവധി, സിലബസ്
തുടങ്ങിയവ സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
കോഴ്സ് എന്നത്തേയ്ക്ക്
ആരംഭിയ്ക്കാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട് ജില്ലാ സഹകരണ
ബാങ്ക് കണ്‍സൾട്ടന്‍സി
സേവനങ്ങള്‍ക്കായി ചെലവഴിച്ച
തുക
5581.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്ക്
1.1.2012 മുതല്‍ ഇത്
വരെ വിവിധ
കണ്‍സല്‍ട്ടന്‍സി
സേവനങ്ങള്‍ക്കായി എത്ര
രൂപ ചെലവഴിച്ചു ;
ഓരോന്നിന്റെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കമ്പ്യൂട്ടര്‍
അനുബന്ധ ഉപകരണങ്ങള്‍
വാങ്ങുന്നതിനുള്ള
കണ്‍സള്‍ട്ടന്റുമാര്‍
ആരൊക്കെയാണ്;
ബാങ്കില്‍ സിസ്റ്റം
അഡ്മിനിസ്ട്രേറ്റര്‍
തസ്തികയില്‍
ആളുണ്ടായിട്ടും
കണ്‍സല്‍ട്ടന്‍സി സേവനം
ലഭ്യമാക്കിയതെന്തിനെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ഫാസി
നടപടികള്‍ക്കായി
ഏതെല്ലാം
കണ്‍സല്‍ട്ടന്‍സി
സേവനങ്ങളാണ്
ഉപയോഗപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
(ഡി)
സര്‍ഫാസി
കണ്‍സല്‍ട്ടന്‍സി
നടപടിക്കായി
ഡോക്യുമെന്റ്
തയ്യാറാക്കിയതോ
നിയമോപദേശം നല്കിയതോ
ആയ ഏതെങ്കിലും
വ്യക്തിയെയും
സ്ഥാപനങ്ങളെയും ഇതേ
സര്‍ഫാസി തുടര്‍
നടപടികള്‍ക്കായി
നിയമിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അറിയിക്കാമോ?
എസ്.സി.യു.ല്‍
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍
തസ്തിക
5582.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി.യു.(State
Cooperative Union)-ല്‍
സോഫ്റ്റ് വെയര്‍
എഞ്ചിനീയര്‍ എന്നൊരു
തസ്തിക നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
അടിസ്ഥാനയോഗ്യത
എന്താണ്; ഈ തസ്തിക
അനുവദിച്ചുകൊണ്ടുള്ള
സഹകരണ രജിസ്ട്രാറുടെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സോഫ്റ്റ്
വെയര്‍
നിര്‍മ്മാണത്തിലൂടെ
2015-16 സാമ്പത്തിക
വര്‍ഷം എന്ത് തുക
വരുമാനമുണ്ടാക്കി;
സോഫ്റ്റ് വെയര്‍
എഞ്ചിനീയര്‍ക്ക്
പ്രസ്തുത കാലയളവില്‍
ശമ്പളയിനത്തിലുള്പ്പെടെ
ആകെ എന്ത്തുക
ചെലവാക്കി;
(സി)
ഈ
തസ്തികയില്‍ കരാര്‍
അടിസ്ഥാനത്തിലാണ്
നിയമനം
നടത്തിയിട്ടുള്ളതെങ്കില്‍,
സ്ഥിരനിയമനത്തിന് ഒഴിവ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ?
കേരള
കോ-ഓപ്പറേറ്റീവ് ബാങ്ക്
രൂപീകരണം
5583.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കോ-ഓപ്പറേറ്റീവ് ബാങ്ക്
രൂപീകരണം സംബന്ധിച്ച
വിഷയം
പഠിക്കുന്നതിനുള്ള
വിദഗ്ധ സമിതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ സമിതിയുടെ
ഘടനയും അംഗങ്ങള്‍
ആരെല്ലാമാണെന്നും
അറിയിക്കുമോ;
(ബി)
ഏതെല്ലാം
വിഷയങ്ങളാണ് പ്രസ്തുത
സമിതിയുടെ പഠനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ സഹകരണ
ബാങ്കുകളുടെയും
പ്രതിനിധികളുടെയും,
ജീവനക്കാരുടെയും
അഭിപ്രായം
സ്വരൂപിക്കുന്നതിന്
പ്രസ്തുത സമിതിക്ക്
ഉദ്ദേശ്യമുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
5584.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ സഹകരണ
ബാങ്കുകളെയും
സംയോജിപ്പിച്ചാണോ കേരള
ബാങ്ക്
രൂപീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
സഹകരണ
ജേര്‍ണല്‍
5585.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി.യു
-വിന്റെ ഔദ്യോഗിക
പ്രസിദ്ധീകരണമായ സഹകരണ
ജേര്‍ണലിന്റെ പ്രതിമാസ
സര്‍ക്കുലേഷന്‍
എത്രയെന്ന്
വ്യക്തമാക്കാമോ:
(ബി)
2015-16
ജേര്‍ണല്‍ പ്രിന്റ്
ചെയ്ത് വിതരണം
നടത്തിയതിന് മൊത്തം
എന്ത് തുക ചെലവായെന്നും
മാസിക വില്പന
നടത്തിയതില്‍ നിന്നും
എന്ത് തുക
ലഭിച്ചുവെന്നും
വിശദമാക്കാമോ;
(സി)
ജേര്‍ണലില്‍
ഏതൊക്കെ പരസ്യം
നല്‍കിയെന്നും അതില്‍
നിന്നുളള വരുമാനം
എത്രയെന്നുമുളള കണക്ക്
ലഭ്യമാക്കുമോ?
കോര്‍
ബാങ്കിംഗ്
T 5586.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സഹകരണ
മേഖലയില്‍ കോര്‍
ബാങ്കിംഗ് സമ്പ്രദായം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ
മേഖലയില്‍ കര്‍ഷക സേവന
കേന്ദ്രം പദ്ധതി
5587.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ കര്‍ഷക സേവന
കേന്ദ്രം പദ്ധതി
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിയിലൂടെ
കാര്‍ഷികോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
ഈ പദ്ധതിക്ക് വേണ്ടി
എത്രകോടി രൂപ
ചെലവിടാനാണ്
ഉദ്ദേശിക്കുന്നത്,
വിശദാംശങ്ങള്‍
എന്തെല്ലാം?
സഹകരണ
ബാങ്കുകളിൽ അര്‍ഹരായവർക്ക്
അംഗത്വം നിഷേധിക്കുന്ന നടപടി
5588.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ അര്‍ഹരായ
ആളുകള്‍ക്ക് അംഗത്വം
നിഷേധിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച് ഇൗ
വര്‍ഷം എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
അര്‍ഹതയുള്ള
ഒരാള്‍ക്ക് സഹകരണ
ബാങ്കില്‍
അംഗത്വമെടുക്കാനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
അംഗത്വം നിഷേധിച്ചാല്‍
സ്വീകരിക്കേണ്ട തുടര്‍
നടപടി വ്യക്തമാക്കാമോ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങളില്‍
ഇടപാടുകള്‍ നടത്തുന്ന
എല്ലാ ആളുകള്‍ക്കും
അംഗത്വം നൽകത്തക്ക
രീതിയിൽ നിലവിലെ
നിയമത്തില്‍ മാറ്റം
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
വായ്പ
എടുത്തശേഷം
മരണപ്പെട്ടുപോയവരുടെ വായ്പാ
കുടിശ്ശിക
5589.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ എടുത്തശേഷം
മരണപ്പെട്ടുപോയവരുടെ
വായ്പാ കുടിശ്ശിക
എഴുതിത്തള്ളാനോ
ഇളവുകള്‍ നല്‍കാനോ
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അത്തരമൊരു
പദ്ധതി ഇല്ലായെങ്കില്‍
നടപ്പിലാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
സഹകരണ
ബാങ്കുകളിലെ അനധികൃത
നിയമനങ്ങള്‍
5590.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
അനധികൃത നിയമനങ്ങള്‍
വ്യാപകമാകു ന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ലാര്‍ക്ക്
തസ്തികയില്‍ കഴിഞ്ഞ
ഓഗസ്റ്റില്‍
പുറപ്പെടുവിച്ച
വിജ്ഞാപനപ്രകാരം
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ 15 പേര്
അയോഗ്യരാണന്ന വിവരാവകാശ
രേഖ
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിജ്ഞാപന
സമയത്ത് യോഗ്യതാകോഴ്സ്
പഠിക്കുന്നവരെ പരീക്ഷ
എഴുതാന്‍ അനുവദിക്കുന്ന
രീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇത് സുപ്രീം കോടതി
വിധിയുടെ ലംഘനമാണന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
സഹകരണ ബാങ്കുകളിലെ
നിയമനം സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ
വകുപ്പിന്റെ കര്‍ഷക സേവന
കേന്ദ്രം പദ്ധതി
5591.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
എം. രാജഗോപാലന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
ആഭിമുഖ്യത്തിൽ സഹകരണ
സംഘങ്ങള്‍, സഹകരണ
ബാങ്കുകള്‍ എന്നിവ വഴി
കര്‍ഷക സേവന കേന്ദ്രം
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഉദ്ദേശ്യങ്ങളും
ഇതുവഴി കൈവരിയ്ക്കുന്ന
നേട്ടങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
വകയിരുത്തിയിരിക്കുന്ന
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
വിപുലീകരിക്കുന്നതിന്റെയും
ശാക്തീകരിക്കുന്നതിന്റെയും
ഭാഗമായി മണ്ണ് ഗവേഷണ
ശാലകളും
ബയോഫാര്മസികളും
കാര്‍ഷിക ഔഷധ
നഴ്സറികളും
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഈ
പദ്ധതി വഴി
കാര്ഷികോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഹൈടെക് കൃഷിരീതികള്‍
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളുടെ സംയോജനം
5592.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാത്തരം
സഹകരണ ബാങ്കുകളെയും
സംയോജിപ്പിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
സംയോജനം
സംസ്ഥാനത്തിന്റെ
വികസനത്തിന്എത്രമാത്രം
ഗുണകരമാകുമെന്നാണ്
കരുതുന്നത്;
വിവരിക്കുമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
എന്തെല്ലാം പഠനം
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ഡി)
സഹകരണ
ബാങ്കുകളുടെ സംയോജനം
നടപ്പാക്കുന്നതിനായി
ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
റിസ്ക്
ഫണ്ട് സ്കീമില്‍
ചേര്‍ന്നിട്ടില്ലാത്ത സഹകരണ
സ്ഥാപനങ്ങള്‍
5593.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ റിസ്ക് ഫണ്ട്
സ്കീം ബാധകമായിട്ടും
പദ്ധതിയില്‍
ചേര്‍ന്നിട്ടില്ലാത്ത
എത്ര സഹകരണ
സ്ഥാപനങ്ങളാണ്
കോഴിക്കോട് ജില്ലയില്‍
പ്രവര്‍ത്തിക്കുന്നത്;
അവയുടെ പേരു വിവരം
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങളെ പ്രസ്തുത
സ്കീമില്‍
ഉള്‍പ്പെടുത്താന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
നടപടികളോട് ഈ
സ്ഥാപനങ്ങളുടെ
പ്രതികരണം/നിലപാട്
എന്താണെന്ന്
വിശദമാക്കാമോ;
നിയമപരമായി
സര്‍ക്കാരിന് ചെയ്യാന്‍
കഴിയുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ താല്കാലിക
നിയമനം
5594.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളില്‍
പി.എസ്.സി യ്ക്ക് വിട്ട
അംഗീകൃത തസ്തികകളില്‍,
പി.എസ്.സി നിയമനം
നടത്തുന്നത് വരെ
താല്കാലിക നിയമനം
നടത്തുന്നതിനുള്ള
മാനദണ്ഡമെന്തെന്ന്
വിശദമാക്കാമോ;
(ബി)
ഗവണ്മെന്റ്/സഹകരണ
രജിസ്റ്റാര്‍
അംഗീകരിച്ച
തസ്തികകള്‍ക്ക് പുറമെ
ജില്ലാ സഹകരണ
ബാങ്കുകളില്‍
കരാര്‍/താല്കാലിക
നിയമനങ്ങള്‍
നടത്തുന്നതിന്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(സി)
അംഗീകാരമില്ലാത്ത
തസ്തികകളിലും,
പി.എസ്.സിക്ക് വിട്ട
അംഗീകൃത തസ്തികകളിലും
കരാര്‍, താല്കാലിക
നിയമനങ്ങള്‍ നടത്തിയ
ജില്ലാ സഹകരണ
ബാങ്കുകള്‍
ഏതൊക്കെയാണ്; ഏതെല്ലാം
തസ്തികകളില്‍ നിയമനം
നടത്തി; എത്രപേരെ
നിയമിച്ചു; ഓരോ
തസ്തികയ്ക്കും
അനുവദിക്കുന്ന വേതനം,
ഓരോരുത്തരെയും നിയമിച്ച
തീയതി, ഇത്തരം കരാര്‍,
താല്കാലിക നിയമനങ്ങള്‍
ഓരോന്നും നടത്തുന്നതിന്
പാലിച്ച നടപടി
ക്രമങ്ങള്‍ തുടങ്ങിയ
വിവരങ്ങള്‍ പട്ടിക
തിരിച്ച് വിശദമാക്കാമോ;
(ഡി)
കരാര്‍,
താല്കാലിക നിയമനങ്ങള്‍
ഓരോന്നിനും
അനുവദിക്കുന്ന വേതന
വര്‍ദ്ധനവ് സര്‍ക്കാര്‍
ഉത്തരവുകള്‍ പ്രകാരവും
നിയമപരവുമായിട്ടാണോ;
വിശദമാക്കാമോ;
(ഇ)
ജില്ലാ
സഹകരണ ബാങ്കുകളില്‍
അംഗീകാരമില്ലാത്ത
തസ്തികകളിലും,
പി.എസ്.സിയ്ക്ക് വിട്ട
അംഗീകൃത തസ്തികകളിലും
സുതാര്യമല്ലാതെ നടത്തിയ
താല്കാലിക, കരാര്‍
നിയമനങ്ങളിലെ
ക്രമക്കേടുകള്‍
പരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ;
ക്രമരഹിത/നിയമവിരുദ്ധ
നിയമനങ്ങള്‍ റദ്ദ്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ.
നിക്ഷേപ/വായ്പാ
പിരിവുകാരുടെയും
അപ്രെെസര്മാരുടെയും സേവന
വേതന വ്യവസ്ഥകള്‍
5595.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളില്‍
കമ്മീഷന് വ്യവസ്ഥയില്‍
സേവനമനുഷ്ഠിക്കുന്ന
നിക്ഷേപ/വായ്പാ
പിരിവുകാരുടെയും
അപ്രെെസര്മാരുടെയും
സേവന വേതന വ്യവസ്ഥകള്‍
പരിഷ്ക്കരിച്ച്
ഉത്തരവായിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
സഹകരണ
സംഘങ്ങളിലും സമാനമായ
ബാങ്കുകളിലും ശമ്പള
സ്കെയിലും മറ്റ്
എല്ലാവിധ
ആനുകൂല്യങ്ങളും
വ്യത്യസ്തമായി
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
ഇത് ഏകീകരിക്കുന്നതിനും
പരിഷ്ക്കരിച്ച വേതനം
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
സഹകരണ
സംഘങ്ങളിലും
ബാങ്കുകളിലും കമ്മീഷന്
അടിസ്ഥാനത്തില്‍
അപ്രെെസര് തസ്തികയില്‍
10 വര്‍ഷത്തില്‍
കൂടുതല്‍ ജോലി ചെയ്തു
വരുന്ന ജെ. ഡി.
സി/എച്ച്. ഡി. സി.
യോഗ്യതയുള്ളവരെ
ജീവനക്കാരായി
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ ?
പ്രാഥമിക
സഹകരണ സംഘങ്ങളിലെ ഭരണ
സമിതിയുടെ കാലാവധി
5596.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളിലെ ഭരണ
സമിതിയുടെ കാലാവധി
അഞ്ച് വര്‍ഷത്തില്‍
നിന്ന് മൂന്ന്
വര്‍ഷമായി ചുരുക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സംഘങ്ങളുടെ പുരോഗതിക്ക്
വേണ്ടി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പ്രാഥമിക
സഹകരണ ബാങ്കുകളില്‍
എ.റ്റി.എം. സംവിധാനം
5597.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുത്തന്‍
സാങ്കേതിക വിദ്യകള്‍
ഉപയോഗപ്പെടുത്തി
പ്രാഥമിക സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനകീയമാക്കുന്നതിന്
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഗ്രാമീണമേഖലയില്‍
ജനങ്ങള്‍ ഏറ്റവും
കൂടുതല്‍ ആശ്രയിക്കുന്ന
പ്രാഥമിക സഹകരണ
ബാങ്കുകളില്‍
എ.റ്റി.എം. സംവിധാനം
നിലവിലുണ്ടോ; പ്രസ്തുത
സംവിധാനം എല്ലാ
പ്രാഥമിക സഹകരണ
ബാങ്കുകളിലും
കൊണ്ടുവരുന്നതിന്
അനുമതി നല്‍കുമോ;
(സി)
പ്രാഥമിക
സഹകരണ ബാങ്കുകളില്‍
എ.റ്റി.എം. സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്റെ
ഗുണദോഷങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ?
കണ്ണൂര്‍
ജില്ലയിലെ സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍
5598.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എത്ര
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകള്‍
അനുവദിച്ചിരുന്നു;
നിലവില്‍ എത്ര എണ്ണം
പ്രവര്‍ത്തിക്കുന്നുണ്ട്;
എത്ര തുക വാഹനം
വാങ്ങുന്നതിന്
ചെലവാക്കി; ഈ വഴിയുള്ള
വില്പന വഴി ലാഭം
ഉണ്ടാകാറുണ്ടോ;
(ബി)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോര്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കടമക്കുടി
കോരാമ്പാടം സര്‍വ്വീസ് സഹകരണ
ബാങ്ക് കെട്ടിടത്തില്‍ മാവേലി
സ്റ്റോര്‍
5599.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടമക്കുടി
കോരാമ്പാടം സര്‍വ്വീസ്
സഹകരണ ബാങ്ക്
കെട്ടിടത്തില്‍ മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
അനുവാദത്തിനായി അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടി
വിശദമാക്കാമോ;
(സി)
കോരാമ്പാടം
സര്‍വീസ് സഹകരണ ബാങ്ക്
കെട്ടിടത്തില്‍ മാവേലി
സ്റ്റോര്‍
ആരംഭിക്കുന്നതിന്
അനുവാദം നൽകുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കിൽ
കമ്പ്യൂട്ടറും മറ്റ് അനുബന്ധ
ഉപകരണങ്ങളും വാങ്ങുന്നതിന്
ചെലവഴിച്ച തുക
5600.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കിൽ
13.02.12-നു ശേഷം
ഇന്നേവരെ
കമ്പ്യൂട്ടര്‍, അനുബന്ധ
ഉപകരണങ്ങള്‍, എ. ടി.
എം. ക്യാഷ് കൗണ്ടിങ്ങ്
മെഷീന്, മറ്റ്
സാങ്കേതിക ഉപകരണങ്ങള്‍
എന്നിവ വാങ്ങുന്നതിന്
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
ഓരോ
ഇനവും
വാങ്ങിക്കുന്നതിന്
ഭരണസമിതി
തീരുമാനമെടുത്ത തീയതി,
വാങ്ങിയ തീയതി, വാങ്ങിയ
ഉപകരണങ്ങള്‍, അവയുടെ
ബ്രാന്റ്, ഓരോ ഇനവും
വിതരണം ചെയ്ത സ്ഥാപനം,
ഓരോന്നിന്റേയും വില, ഇവ
ശാഖകളിലേക്ക് വിതരണം
ചെയ്തതിന്റേയും,
നിലവിലെ സ്റ്റോക്ക്
തുടങ്ങിയവയുടെയും
വിവരങ്ങള്‍ പട്ടിക
തിരിച്ച് ലഭ്യമാക്കാമോ?
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കിലെ
നിയമനങ്ങള്‍
5601.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്കില്‍
പി.എസ്.സി,
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് എന്നിവ
മുഖേനയല്ലാതെ ബാങ്ക്
നേരിട്ട് വിവിധ
തസ്തികകളില്‍ ദിവസ
വേതനാടിസ്ഥാനത്തിലും
കരാര്‍ വ്യവസ്ഥയിലും
നിയമിച്ചവരുടെ പേരു
വിവരങ്ങള്‍, തസ്തിക,
നിയമിച്ച തീയതി, വേതനം
എന്നിവ സഹിതം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബാങ്കിന്റെ പി.ആര്.ഒ
തസ്തികയില്‍ ക്രമരഹിത
നിയമനമാണ്
നടത്തിയതെന്ന് ഓഡിറ്റ്
ജോയിന്റ് ഡയറക്ടര്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ബാങ്കിലെ വിവിധ
തസ്തികകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം
നടത്തിയതിനുശേഷവും
ക്രമരഹിത നിയമനം
ലഭിച്ചവര്‍
തുടരുന്നുണ്ടോ;
(സി)
ആര്.ടി.ഒ
നോട്ടീസ്
നല്‍കിയതിനുശേഷവും
ബാങ്കിന്റെ പേര്
വെയ്ക്കാതെ വാഹനം
ഓടുന്നത് സംബന്ധിച്ച്
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ലോണെടുത്ത്
തിരിച്ചടവ്
മുടങ്ങിയിട്ടുള്ളവരുടെ മരണം
5602.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പിന്റെ കീഴിലുള്ള
സ്ഥാപനങ്ങളില്‍ നിന്നും
ലോണെടുത്ത് തിരിച്ചടവ്
മുടങ്ങിയിട്ടുള്ളവര്‍
മരണമടഞ്ഞാല്‍ അവരുടെ
കുടുംബത്തിന്
തിരിച്ചടവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
തരത്തിലുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാകുമെന്ന്
ജനറല്‍/പട്ടികജാതി
വിഭാഗം തിരിച്ച്
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ വിതരണം ചെയ്ത
ക്ഷേമപെന്ഷന്
5603.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിലവിലെ
സര്‍ക്കാര്‍ വന്നശേഷം
സഹകരണ വകുപ്പ് വഴി
നിലമ്പൂര്‍
മണ്ഡലത്തില്‍ വിതരണം
ചെയ്ത ക്ഷേമപെന്ഷന്
തുക
എത്രയാണ്എന്നറിയിക്കുമോ?
സുവര്‍ണ്ണം
സ്റ്റോറുകള്‍
5604.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുവര്‍ണ്ണം
സ്റ്റോറുകള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
എവിടെയെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
സുവര്‍ണ്ണം
സ്റ്റോറുകള്‍
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
സുവര്‍ണ്ണം
സ്റ്റോറുകളിലൂടെ ഏത്
തരം ഉല്പന്നങ്ങളാണ്
വിപണനം ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്ക്
വാടകക്കെടുത്ത കെട്ടിടങ്ങളുടെ
വിവരങ്ങള്‍
5605.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ സഹകരണ ബാങ്ക്
2012 മുതല്‍ പുതിയ
ശാഖകള്‍ക്കും
നിലവിലുള്ള ശാഖകള്‍
പുതിയ ഓഫീസിലേക്ക്
മാറ്റുന്നതിനുമായി
വാടകക്കെടുത്ത പുതിയ
കെട്ടിടങ്ങളുടെ
വിവരങ്ങള്‍,
വിസ്തീര്‍ണ്ണം,
പ്രതിമാസ വാടക, പലിശ
രഹിത വാടക അഡ്വാന്‍സ് ,
കരാര്‍ കാലാവധി എന്നിവ
സംബന്ധിച്ച വിവരങ്ങള്‍
പ്രത്യേകം പ്രത്യേകമായി
ലഭ്യമാക്കാമോ;
(ബി)
01.01.2012
നു ശേഷം ശാഖാ
കെട്ടിടങ്ങള്‍ക്ക്
ഓരോന്നിനും പുതുക്കി
നല്കിയ വാടക, കരാര്‍
കാലാവധി,
പുതുക്കുന്നതിനു
മുന്‍പുള്ള വാടക
എന്നിവയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
01.01.2012
മുതല്‍ ഇന്നുവരെ പുതിയ
ശാഖകള്‍
തുടങ്ങുന്നതിനും പഴയ
ശാഖകള്‍ പുതിയ
ഓഫീസിലേക്കു
മാറ്റുന്നതിനും വേണ്ടി
ഓരോ ശാഖകള്‍ക്കും
ചെലവഴിച്ച തുകയുടെ
വിവരം പട്ടിക തിരിച്ച്
അറിയിക്കാമോ?
സഹകരണമേഖലയില്‍
ടയര്‍ നിര്‍മ്മാണം
5606.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സഹകരണ സ്ഥാപനങ്ങളുടെ
വാഹനങ്ങള്‍ക്കായി ടയര്‍
വാങ്ങുന്നതിന് കഴിഞ്ഞ
സാമ്പത്തികവര്‍ഷം എത്ര
രൂപ ചെലവഴിച്ചു എന്നു
വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങള്‍ വഴി
സംസ്ഥാനത്ത് ടയര്‍
നിര്‍മ്മാണയൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
റബ്കോ
മാതൃകയില്‍
സഹകരണമേഖലയില്‍ ടയര്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കോഴിക്കോട് ജില്ലാ സഹകരണ
ബാങ്കിന്റെ 100 എ.ടി.എം.
സ്ഥാപിക്കുവാനുള്ള നടപടി
5607.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ ബാങ്ക്
രൂപീകരിക്കുന്ന
പശ്ചാത്തലത്തില്‍
ജില്ലാ സഹകരണ
ബാങ്കുകള്‍ പുതിയ
ശാഖകള്‍ ആരംഭിക്കുന്നതു
തടഞ്ഞുകൊണ്ടുള്ള
സര്‍ക്കാര്‍
നിര്‍ദ്ദേശം നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
കോഴിക്കോട് ജില്ലാ
സഹകരണ ബാങ്ക് 100
എ.ടി.എം. സെന്ററുകള്‍
തുടങ്ങുവാന്‍
പത്രങ്ങളില്‍ ടെണ്ടര്‍
പരസ്യം നല്കിയതും
അതില്‍ അഴിമതിയുണ്ടെന്ന
പത്രവാര്‍ത്തകളും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എ.ടി.എം.
കൗണ്ടറും അനുബന്ധ
സൗകര്യങ്ങളും
തുടങ്ങുന്നതിന്
ഓരോന്നിനും എത്ര
തുകയാണ് ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
കേരള
സഹകരണ ബാങ്ക്
തുടങ്ങുന്ന
പശ്ചാത്തലത്തില്‍
കോഴിക്കോട് ജില്ലാ
സഹകരണ ബാങ്ക് ധൃതി
പിടിച്ച് 100 എ.ടി.എം.
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ?
സഹകരണ
- ടൂറിസം മേഖലയില്‍ 5 ലക്ഷം
പുതിയ തൊഴില്‍ അവസരങ്ങള്‍
5608.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സഹകരണ -
ടൂറിസം മേഖലയില്‍ 5
ലക്ഷം പുതിയ തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഏതെല്ലാം
തരത്തില്‍
വൈദഗ്ദ്ധ്യവുമുള്ളവര്ക്കാണ്
ഇപ്രകാരം തൊഴില്‍
ലഭിക്കുവാന്‍
സാദ്ധ്യതയുള്ളത്;
വിശദവിവരം നല്‍കുമോ;
(സി)
സമയബന്ധിതമായി
ഇതു
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ ?
കേരളത്തില്‍ വിനോദ സഞ്ചാര
സാധ്യതയുള്ള പ്രദേശങ്ങള്‍
5609.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിനോദ സഞ്ചാര
കേന്ദ്രങ്ങളായി
വളര്‍ത്തിയെടുക്കുവാന്‍
സാധ്യതയുളള പ്രദേശങ്ങളെ
സംബന്ധിച്ചുളള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഇപ്രകാരമുള്ള
പ്രദേശങ്ങളുടെ വിനോദ
സഞ്ചാര സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
സര്‍ക്കാര്‍
പരിഗണനയിലുളളത്;
(സി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളുടെ
ഭൂമിശാസ്ത്രപരമായ
വെെവിധ്യങ്ങളുടെ
അടിസ്ഥാനത്തില്‍
കൂടുതല്‍ സഞ്ചാരികളെ
ആകര്‍ഷിക്കുവാന്‍
സമഗ്രമായ പഠനത്തിന്
മുന്‍കെെയ്യെടുക്കുമോ;
(ഡി)
മലപ്പുറം
ജില്ലയിലെ വിനോദ
സഞ്ചാര സാധ്യതകളെ
വിപുലപ്പെടുത്തുന്നതിന്
മുന്‍ഗണന
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.റ്റി.ഡി.സി.
യുടെ കീഴിലുള്ള മാസ്കറ്റ്
ഹോട്ടല്‍
5610.
ശ്രീ.എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.റ്റി.ഡി.സി.
യുടെ കീഴിലുള്ള
മാസ്കറ്റ് ഹോട്ടല്‍ ഒരു
ഹെറിറ്റേജ് ഹോട്ടല്‍
ആയി ബ്രാന്‍ഡ്
ചെയ്യുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
മാസ്കറ്റ് ഹോട്ടലില്‍
കുടിശ്ശികയായി വന്‍തുക
പിരിച്ചെടുക്കാനുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങളും
വ്യക്തികളുമാണ്
ഇപ്രകാരം തുക
നൽകാനുള്ളത്; ഇതില്‍
സ്വകാര്യ
സ്ഥാപനങ്ങളുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മാസ്ക്കറ്റ്
ഹോട്ടലില്‍
കുടിശ്ശികയായി
പിരിച്ചെടുക്കാനുള്ള
പ്രസ്തുത തുക
സംബന്ധിച്ച് എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മംഗലം
ഡാം വിനോദ സഞ്ചാര പദ്ധതി
5611.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗലം
ഡാം വിനോദ സഞ്ചാര
പദ്ധതി നവീകരണ
പ്രവര്‍ത്തനങ്ങള്‍
ഭാഗികമായി മാത്രമേ
പൂര്‍ത്തീകരിച്ചിട്ടുള്ളൂ
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാടുപിടിച്ച്
വൃത്തിഹീനമായി
കിടക്കുന്ന പ്രസ്തുത
പദ്ധതിയുടെ
പരിചരണത്തിന്റെ പേരില്‍
താല്‍ക്കാലികമായി
നിയമിക്കപ്പെട്ട
വാച്ചര്‍മാരുടെ എണ്ണം
എത്ര; ഇവരുടെ നിയമനം
നടത്തിയത് ആരാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
സാമൂഹ്യവിരുദ്ധരുടെ
താവളമായി പ്രസ്തുത
കേന്ദ്രം മാറുന്നതിന്
കാരണക്കാരായി
താല്‍ക്കാലിക നിയമനം
ലഭിച്ച വാച്ചര്‍മാരില്‍
പലരും
പ്രവര്‍ത്തിക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം വാച്ചര്‍മാരെ
ഒഴിവാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സാഹസിക
ടൂറിസം
5612.
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
ടൂറിസത്തിന്റെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വയനാട്ടിലെ
കര്‍ലാട് ലേക്ക് ടൂറിസം
വികസനത്തിന്
എന്തെങ്കിലും പദ്ധതി
അംഗീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതു സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
ടൂറിസം
വകുപ്പിന് കീഴിലുളള
സ്ഥാപനങ്ങള്‍
5613.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന് കീഴിലുളള
ബോര്‍ഡുകളും
കോര്‍പ്പറേഷനുകളും
മറ്റ് സ്ഥാപനങ്ങളും
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ഇവയുടെ മേധാവികളായി
ആരെയെല്ലാമാണ്
നിയമിച്ചിരുന്നതെന്നും
ഇവരുടെ വിദ്യാഭ്യാസ
യോഗ്യതകള്‍
എന്തായിരുന്നുവെന്നും
അറിയിക്കുമോ;
(സി)
ഇവര്‍ക്ക്
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളുമായി
ബന്ധപ്പെട്ട് 2011-16
വര്‍ഷക്കാലത്തേക്ക്
എത്ര തുക അനുവദിച്ചു
എന്ന് പ്രത്യേകം
പ്രത്യേകമായി
അറിയിക്കുമോ?
ഏറനാട്
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
5614.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ടൂറിസം വകുപ്പ്
ഭരണാനുമതി നല്‍കിയത്;
വിശദാംശം നല്‍കുമോ;
(ബി)
ഏറനാട്
മണ്ഡലത്തിലെ അനന്തമായ
ടൂറിസം സാധ്യതകള്‍
മുന്‍നിര്‍ത്തി
ചാലിയാര്‍ പുഴയെ
ഉള്‍പ്പെടുത്തി ഒരു
സമഗ്ര ടൂറിസം പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
ടൂറിസം
വകുപ്പിന്റെ കൊല്ലം
ജില്ലയിലെ പദ്ധതികള്‍
5615.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ ടൂറിസം
വകുപ്പ് കൊല്ലം
ജില്ലയില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
അവയുടെ അടങ്കല്‍ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണം
നടത്തിയിരുന്നത്
ആരെല്ലാമാണെന്നും,
നിര്‍മ്മാണ മേല്‍നോട്ട
ചുമതല
ആര്‍ക്കായിരുന്നുവെന്നും
വിശദമാക്കുമോ?
വിനോദ
സഞ്ചാരമേഖലയിലെ പുതിയ
പദ്ധതികള്‍
5616.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വിനോദ സഞ്ചാര
മേഖലയില്‍ എന്തെങ്കിലും
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പുതുതായി
ആവിഷ്കരിച്ച ടൂറിസം
പദ്ധതികള്‍ക്കായി എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
ഇൗ പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
കാലയളവില്‍ വിനോദ
സഞ്ചാര വകുപ്പിന്
ഏതെങ്കിലും
അവാര്‍ഡുകളോ
പുരസ്കാരങ്ങളോ
അംഗീകാരങ്ങളോ
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ടൂറിസം
ഡെസ്റ്റിനേഷന്‍ സെന്ററുകള്‍
5617.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലയെ
പ്രയോജനപ്പെടുത്തി
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
വിനോദസഞ്ചാര വകുപ്പ്
ആസൂത്രണം ചെയ്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
തൃശൂര്‍
ജില്ലയില്‍ എത്ര ടൂറിസം
ഡെസ്റ്റിനേഷന്‍
സെന്ററുകളുണ്ട്; അവ
ഏതെല്ലാമാണ് വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
വികസനത്തിനായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ടൂറിസം
ഡെസ്റ്റിനേഷനുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
5618.
ശ്രീ.എ.എം.
ആരിഫ്
,,
ആന്റണി ജോണ്‍
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
ഡെസ്റ്റിനേഷനുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും,
അവ ഫലപ്രദമായി
നടത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്ലാസ്റ്റിക്
വിമുക്തമായ ചെറിയ
ഡെസ്റ്റിനേഷനുകള്‍
പ്രഖ്യാപിക്കുന്നതിനും
അതുവഴി ഗ്രീന്‍
പ്രോട്ടോക്കോള്‍
നടപ്പില്‍
വരുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിതര
സംഘടനകളുമായും, തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുമായും
സഹകരിച്ചുകൊണ്ട് ടൂറിസം
ഡെസ്റ്റിനേഷനുകളില്‍
ഖര, ദ്രവ മാലിന്യ
സംസ്ക്കരണം
സാധ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ?
കൊച്ചി-മുസരീസ്
ബിനാലെ
5619.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി-മുസരീസ്
ബിനാലെയുടെ
നടത്തിപ്പിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ബിനാലെയുടെ
നടത്തിപ്പിനായി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ബിനാലെയുടെ
നടത്തിപ്പിനായി എത്ര
രൂപ
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ആലപ്പുഴ
മെഗാ ടൂറിസം സര്‍ക്യൂട്ട്
പ്രൊജക്ട്
5620.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ വെട്ടികോട്
ചാല് നവീകരിച്ച്
വിനോദസഞ്ചാര
മേഖലയാക്കുന്നതിന്
ആലപ്പുഴ മെഗാ ടൂറിസം
സര്‍ക്യൂട്ട്
പ്രൊജക്ടില്‍
ഉള്‍പ്പെടുത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിനായി
തയ്യാറാക്കിയ
പ്രോജക്ടിന്റെ
വിശദാംശങ്ങളും
പകര്‍പ്പും
ലഭ്യമാക്കുമോ?
സംസ്ഥാന
ടൂറിസം വകുപ്പ് മുഖേന ടൂര്‍
പാക്കേജുകള്‍
5621.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പ് മുഖേന
നിലവില്‍ ടൂര്‍
പാക്കേജുകള്‍
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ദേശീയ,
അന്തര്‍ദേശീയ
തലത്തിലുള്ള ടൂര്‍
പാക്കേജുകള്‍
സംഘടിപ്പിക്കാന്‍
ടൂറിസം വകുപ്പ്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഗ്രാമീണ
മേഖലയില്‍ ടൂറിസം
5622.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
ടൂറിസം മേഖലയില്‍
വികസനത്തിനു വേണ്ടി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
ഗവണ്മെന്റിന്റെ
കാലത്ത്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രാമീണ
ടൂറിസം
പ്രവര്‍ത്തനങ്ങളില്‍
അതാതു
പഞ്ചായത്തുകള്‍ക്കുള്ള
പ്രാതിനിധ്യം
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഗ്രാമപഞ്ചായത്തുകള്‍ക്ക്
ടൂറിസം പദ്ധതികള്‍
നടപ്പിലാക്കാന്‍ ടൂറിസം
വകുപ്പ് എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
എറണാകുളം
ഡി.ടി.പി.സി. യില്‍
താല്‍ക്കാലികമായും
ഡെപ്യൂട്ടേഷന് വ്യവസ്ഥയിലും
ജോലി ചെയ്യുന്ന ജീവനക്കാര്‍
5623.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഡി.ടി.പി.സി. യില്‍
താല്‍ക്കാലികമായും
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലും ജോലി
ചെയ്തു വരുന്ന
ജീവനക്കാരുടെ
പേരുവിവരവും തസ്തികയും
സംബന്ധിച്ച വിവരങ്ങള്‍
വ്യക്തമാക്കാമോ:
(ബി)
താല്‍ക്കാലിക
വ്യവസ്ഥയില്‍ ജോലി
ചെയ്തുവരുന്നവര്‍
ഓരോരുത്തരും
എത്രകാലമായി
തുടര്ന്നുവരുന്നുവെന്ന്
വിശദമാക്കുമോ?
തലശ്ശേരി
ഹെറിറ്റേജ് പദ്ധതി
5624.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
സി.കൃഷ്ണന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ഹെറിറ്റേജ് പദ്ധതി
പ്രായോഗികമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
പ്രദേശങ്ങളെയാണ്
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയ്ക്ക് ഏത്
വര്‍ഷമാണ് തുടക്കം
കുറിച്ചതെന്നും ഇത്
നടപ്പിലാക്കുന്നതിന്
കാലതാമസം
വരുന്നതെന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ?
ഉത്തരവാദി
ത്ത ടൂറിസം പദ്ധതിയുടെ
ഗുണഫലങ്ങള്‍
5625.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയുടെ ഗുണഫലങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തദ്ദേശവാസികളുടെ
സഹകരണം ഉറപ്പാക്കി
,ഉത്തരവാദിത്ത
ടൂറിസത്തിന്റെ
പ്രധാന്യത്തെയും
ആവശ്യകതയെയും കുറിച്ച്
ബോധവത്ക്കരണം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മുനക്കല്‍
ബീച്ച്
5626.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുസിരിസ്
പെെതൃക
പദ്ധതിയില്‍പ്പെട്ടതും
ഏകദേശം അറുപത്
ഏക്കറിലേറെ
വിസ്തൃതിയുള്ളതും
പ്രകൃതിദത്തവും
മനോഹരവുമായ മുനക്കല്‍
ബീച്ചിന് സര്‍ക്കാര്‍
തലത്തിലുള്ള
പ്രചരണത്തിന്റെ കുറവു
പരിഹരിക്കുന്നതിനായി
ഹെെവേകളില്‍ സെെന്‍
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനും,
ടൂറിസം മാപ്പില്‍
ഉള്‍പ്പെടുത്തി
വിനോദസഞ്ചാരികളെ
ആകർഷിക്കുന്നതിനുമുള്ള
എന്തെങ്കിലും
പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദികരിക്കുമോ?
വേളിയില്‍
അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്ക്
5627.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിനു കീഴിലുള്ള
ഏത് സ്ഥാപനം മുഖേനയാണ്
വേളിയില്‍ അഡ്വഞ്ചര്‍
ടൂറിസം പാര്‍ക്ക്
നിര്‍മ്മാണം
നടത്തിയതെന്നറിയിക്കുമോ;
(ബി)
ഈ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
എന്തെന്ന് അറിയിക്കുമോ;
(സി)
ഇതിലേക്കായി
എത്ര തുകയാണ്
വകയിരുത്തിയതെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
ക്രമക്കേടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
അറേബ്യന്‍
ടൂറിസ്റ്റുകള്‍
5628.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്‍സൂണ്‍
കാലത്ത് കേരളത്തിലേക്ക്
ഏറ്റവും കൂടുതല്‍
ആകര്ഷിക്കപ്പെട്ടിരുന്നത്
അറേബ്യന്‍
ടൂറിസ്റ്റുകളാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോരിച്ചൊരിയുന്ന
മഴ ആസ്വദിക്കാന്‍
കഴിഞ്ഞ വര്‍ഷം
എഴുപതിനായിരത്തോളം
അറേബ്യന്‍
ടൂറിസ്റ്റുകള്‍
കേരളത്തിലെത്തുകയുണ്ടായോ;
(സി)
പുതിയ വിസ നിയമപ്രകാരം
കേരളത്തിലേക്കുള്ള
ഇവരുടെ വരവ് ഗണ്യമായി
കുറഞ്ഞിട്ടുണ്ടോ;
(ഡി)
ഈ
പ്രതിസന്ധി
മറികടക്കാന്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശം ലഭ്യമാക്കുമോ
?
ടൂറിസരംഗം
വികസിപ്പിക്കുന്നതിന് സഹകരണ
മേഖലയുടെ ഇടപെടല്‍
5629.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസരംഗം
വികസിപ്പിക്കുന്നതിനും
അമിത ലാഭേച്ഛപ്രവണതകള്
കുറയ്ക്കുന്നതിനും
സഹകരണ മേഖലയുടെ
കൂടുതല്‍ ഇടപെടലുകള്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ടൂറിസരംഗത്തെ
ചൂഷണം
അവസാനിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കും;
വ്യക്തമാക്കുമോ ?
മെഡിക്കല്‍
ടൂറിസം
5630.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
മികച്ച വ്യോമയാന
കണക്റ്റിവിറ്റി ,
താരതമ്യേന കുറഞ്ഞ
ചികിത്സാ ചെലവ്,
ആരോഗ്യ രംഗത്തെ ഉന്നത
ചികിത്സാലയങ്ങള്‍,
നിപുണരായ
ഡോക്ടര്‍മാര്‍ ,
മികച്ച പരിശീലനം ലഭിച്ച
പാരാമെഡിക്കല്‍
സ്റ്റാഫ്, കാലാവസ്ഥ
എന്നീ അനുകൂല ഘടകങ്ങള്‍
മുതലാക്കി മെഡിക്കല്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്എന്തൊക്കെ
നടപടികളാണ്
കെെക്കൊളളുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എയര്‍പോര്‍ട്ടുകളില്‍
രോഗികളെ
സ്വീകരിക്കുന്നതു
മുതല്‍
ആശുപത്രികളിലെത്തിച്ച്
രോഗവിമുക്തി
കെെവരിച്ച്
എയര്‍പോര്‍ട്ടുകളില്‍
തിരികെയെത്തിക്കുന്നതു
വരെയുളള ഒരു സമഗ്ര
മെഡിക്കല്‍ ടൂറിസം
പാക്കേജ്
കൊണ്ടുവരുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മെഡിക്കല്‍
ടൂറിസത്തിനായി,
ഇന്‍ഷുറന്‍സ്
കമ്പനികളുമായി
ചേര്‍ന്നുളള ചികിത്സാ
പാക്കേജുകള്‍
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മീന്‍വല്ലം
ടൂറിസം പദ്ധതി
5631.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ മീന്‍വല്ലം
ടൂറിസം പദ്ധതി നിലവില്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും വനം
വകുപ്പിന്റേയും
ഇക്കോ-ടൂറിസം
വകുപ്പിന്റെയും
തടസ്സവാദങ്ങള്‍ മൂലം
പ്രകൃതി രമണീയമായ ഈ
പദ്ധതി നടപ്പിലാക്കാന്‍
കഴിയാതെ പോകുന്നത്
നാടിന് വലിയ നഷ്ടമായി
തീരുന്നതാണെന്ന വിവരം
കണക്കിലെടുത്ത് പദ്ധതി
ശാസ്ത്രീയമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതിയുടെ
നടപടിക്രമങ്ങളുടെ
വസ്തുതാ വിവരങ്ങള്‍
നല്‍കുമോ?
ഉള്‍നാടന്‍
ജലാശയങ്ങള്‍ വിനോദ സഞ്ചാര
കേന്ദ്രങ്ങളായി
വികസിപ്പിക്കാന്‍ പഠനങ്ങള്‍
5632.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര കേന്ദ്രങ്ങളായി
വികസിപ്പിക്കാന്‍
സാധ്യതയുള്ള ഉള്‍നാടന്‍
ജലാശയങ്ങളെ സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
ലഭ്യമാണോ;
ലഭ്യമെങ്കില്‍ പ്രസ്തുത
പഠന
റിപ്പോര്‍ട്ടുകളുടെ
വിശദാംശം /പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
എവിടെയെല്ലാമാണ് ഇൗ
മേഖലയില്‍ സാധ്യത
കാണുന്നത്;
വ്യക്തമാക്കുമോ;
പ്രസ്തുത പ്രദേശങ്ങളെ
നിയോജക മണ്ഡലം
അടിസ്ഥാനത്തില്‍
അടയാളപ്പെടുത്തി
വ്യക്തമാക്കുമോ?
ടൂറിസ്റ്റ്
കേന്ദ്രങ്ങളെ ജനകീയ
പങ്കാളിത്തത്തോടെ
ആകര്‍ഷകമാക്കാന്‍ പദ്ധതി
5633.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസ്റ്റ്
കേന്ദ്രങ്ങളെ ജനകീയ
പങ്കാളിത്തത്തോടെ
ആകര്‍ഷകമാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പദ്ധതിയനുസരിച്ച് വിനോദ
സഞ്ചാരകേന്ദ്രങ്ങളില്‍
ഒരുക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിക്ക്
ആരുടെയെല്ലാം സജീവ
പങ്കാളിത്തമാണ്
പ്രയോജനപ്പെടുത്തുന്നത്;
വിവരിക്കുമോ;
(ഡി)
പദ്ധതിയുടെ
കാര്യക്ഷമത ഉറപ്പു
വരുത്തുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
വികസനം
5634.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര
വികസനത്തിന്റെ വേഗം
കൂട്ടുന്നതിന്എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളിലെ വിവിധ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡുകള്‍, യൂണിഫോം
എന്നിവ
നിര്ബന്മാക്കുന്നതിന്
തീരുമാനിക്കുമോ;വിശദാംശം
നല്‍കുമോ;
(സി)
വിനോദ
സഞ്ചാരികള്‍ക്ക്
സഹായകമാകുന്ന
തരത്തിലുള്ള
വിവരങ്ങളടങ്ങുന്ന
പ്രദര്‍ശന ബോര്‍ഡുകള്‍
പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോട്ടക്കല്‍
ആയുര്‍വേദ ചികിത്സാ ടൂറിസം
5635.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദത്തിന്
അന്താരാഷ്ട്ര
പ്രാധാന്യം
ലഭിച്ചിട്ടുളള
കോട്ടക്കല്‍
പ്രദേശത്തെ ഒരു
ആയുര്‍വേദ ചികിത്സാ
ടൂറിസം കേന്ദ്രമാക്കി
വികസിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കേന്ദ്ര
വിനോദ സഞ്ചാര
വകുപ്പിന്‍െറ
പദ്ധതികളില്‍ ഇൗ
പ്രദേശത്തെ
ഉള്പ്പെടുത്തിയിട്ടുണ്ടോയെന്നുളള
വിവരം ലഭ്യമാക്കുമോ;
(സി)
തദ്ദേശീയരും
വിദേശീയരുമായി
ആയിരക്കണക്കിന് ആളുകള്‍
ആയുര്‍വേദ
ചികിത്സയ്ക്ക് എത്തുന്ന
കോട്ടക്കലിനെ ഒരു
അന്തര്‍ദേശീയ ടൂറിസം
കേന്ദ്രമാക്കി
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ വിനോദസഞ്ചാര
വകുപ്പ് പ്രവൃത്തികള്‍
5636.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വകുപ്പ് ഫണ്ട്
വിനിയോഗിച്ച് 2016
ജനുവരി ഒന്നിന് ശേഷം
ഇതുവരെ തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കുവാന്‍
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടെന്നും
ഓരോ പ്രവൃത്തിയ്ക്കും
എന്ത് തുക വീതമാണ്
അനുവദിച്ചിട്ടുളളതെന്നും
വിശദമാക്കുമോ;
(ബി)
ആറ്റിങ്ങല്‍
കൊല്ലമ്പുഴ അമിനിറ്റീസ്
സെന്റര്‍
നവീകരിക്കുന്നതിനും
ചില്‍ഡ്രന്‍സ്
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനുമായി
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്നും
പ്രസ്തുത ഫയല്‍ ഏത്
ഓഫീസിലാണെന്നും ഫയല്‍
നമ്പര്‍ ഉള്‍പ്പെടെ
വിശദമാക്കുമോ?
ജലോത്സവത്തിനുള്ള
ധനസഹായം
5637.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ടശ്ശാം
കടവ് ജലോത്സവത്തിന്
ടൂറിസം വകുപ്പില്‍
നിന്നും
ധനസഹായത്തിനുള്ള
അടിയന്തര
റിപ്പോര്‍ട്ടിനായി
22.8.2016-ലെ
189/ബി2/16/ ടൂറിസം
നമ്പരായി ടൂറിസം
ഡയറക്ടര്‍ക്ക് നല്കിയ
കത്തിന്മേല് ഡയറക്ടര്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ടൂറിസം
ഡയറക്ടറേറ്റില്‍ ഫയല്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഫയല്‍
നമ്പര്‍ നല്‍കുമോ;
(സി)
ഇക്കാര്യത്തിന്മേല്
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
നേരിടുന്നതെന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഫയല്‍ അടിയന്തരമായി
പരിഗണിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഗ്രീന്‍കാര്‍പ്പറ്റ്
പദ്ധതി
5638.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രീന്‍കാര്‍പ്പറ്റ്
പദ്ധതിയില്‍ കൊല്ലം
ജില്ലയിലെ ഏതെല്ലാം
വിനോദസഞ്ചാര
കേന്ദ്രങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതിയില്‍പെടുത്തി
എന്തെല്ലാം
കര്‍മ്മപരിപാടികളാണ് ഈ
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?