മലയോര
ഹൈവേ നിര്‍മ്മാണം
*91.
ശ്രീ.ജെയിംസ്
മാത്യു
,,
എം.എം. മണി
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേ
നിര്മ്മിക്കുന്നതിനോടുള്ള
നിലപാട്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മുന്‍സര്‍ക്കാര്‍
ഈ പദ്ധതിക്കായി
നീക്കിവച്ചിരുന്ന
തുകയും ചെലവഴിച്ച
തുകയും എത്രയെന്ന്
അറിയിക്കാമോ;
(ഡി)
പദ്ധതിക്കായി
ഏതു മാര്‍ഗ്ഗത്തിലൂടെ
ധനസമാഹരണം നടത്താനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
സമയബന്ധിതമായി
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ഈ ധനസമാഹരണ മാര്‍ഗ്ഗം
ഏതു വിധത്തില്‍ ഗുണം
ചെയ്യുമെന്ന്
അറിയിക്കാമോ?
ഹോപ്പ്
പ്ലാന്റേഷന്
*92.
ശ്രീ.എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
കെ. ബാബു
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
724 ഏക്കര്‍ ഹോപ്പ്
പ്ലാന്റേഷന്‍സ്
ഉള്‍പ്പെടെയുളളവര്‍ക്ക്
പതിച്ചു നല്കാന്
എടുത്ത തീരുമാനം അതേ
സര്‍ക്കാര്‍ തന്നെ
റദ്ദാക്കാനിടയായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ത്വരിതാന്വേഷണം
നടത്തണമെന്ന്
വിജിലന്‍സ് കോടതി
ഉത്തരവിട്ടിട്ടുണ്ടോയെന്നും
ആ കേസിലെ പ്രതികള്‍
ആരൊക്കെയാണെന്നും
അറിയുമോ;
(സി)
ത്വരിതാന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
അറിവുണ്ടോ; എങ്കില്‍
വെളിപ്പെടുത്തുമോ;
(ഡി)
ഹോപ്
പ്ലാന്റേഷന് ഭൂമി
പതിച്ചു നല്കുവാന്
നടന്ന
നീക്കത്തെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
ജില്ലാ
മുഖ്യ പശ്ചാത്തല വികസന പദ്ധതി
*93.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി. ഉണ്ണി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ജില്ലാ
മുഖ്യ പശ്ചാത്തല വികസന
പദ്ധതി
(ഡി.എഫ്.ഐ.പി)കൾക്കായി
പണം
നീക്കിവച്ചിട്ടുണ്ടായിരുന്നോ;
എങ്കില്‍ ഓരോ
പദ്ധതിക്കും എത്ര തുക
വീതം
നീക്കിവെച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ക്ക് പൊതു
വിപണിയില്‍ നിന്നും പണം
കണ്ടെത്തി 1400 കോടി
രൂപ
അനുവദിക്കുന്നതാണെന്ന
പ്രഖ്യാപനത്തിന്
അനുസൃതമായി മുന്‍
സര്‍ക്കാര്‍ വിപണിയില്‍
നിന്നും ഏതെല്ലാം
മാര്‍ഗ്ഗത്തില്‍ തുക
സമാഹരിച്ചിരുന്നു;സമാഹരിച്ച
തുകയുടെയും പ്രസ്തുത
തുക അനുവദിച്ച
പദ്ധതികളുടെയും
വിശദവിവരം നൽകുമോ;
(സി)
മുന്‍
സര്‍ക്കാര്‍ ഇപ്രകാരം
പ്രഖ്യാപിച്ച
പദ്ധതികളില്‍
ഏതെങ്കിലും ഇപ്പോള്‍
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
*94.
ശ്രീ.വി.
ജോയി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന
കോര്‍പ്പറേഷന്റെയും
കാപ്പക്സിന്റെയും
കീഴിലുള്ള ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കാനായി
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കിലോയ്ക്ക്
142 രൂപ നിരക്കില്‍
തോട്ടണ്ടി ഇറക്കുമതി
ചെയ്യുമ്പോഴും
ഗുണനിലവാരം കൂടിയ
തദ്ദേശീയമായി
ഉല്പാദിപ്പിക്കുന്ന
തോട്ടണ്ടിക്ക്
കിലോയ്ക്ക് 100
രൂപയില്‍ താഴെ മാത്രം
ലഭിക്കുന്ന സാഹചര്യം
ഒഴിവാക്കി ഗുണനിലവാരം
കൂടിയ തദ്ദേശീയ
തോട്ടണ്ടിയുടെ ലഭ്യത
വര്‍ദ്ധിപ്പിക്കാന്‍
ഇടപെടല്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
മലയോര-തീരദേശ
ഹൈവേ പദ്ധതികള്‍
*95.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
ഹൈവേ, തീരദേശ ഹൈവേ
എന്നീ പദ്ധതികള്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ബജറ്റില്‍ തുക
നീക്കിവച്ചിട്ടുണ്ടോ;
ഏതു പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ്
ഹൈവേകള്‍
നിര്‍മ്മിക്കുന്നത്;
വിശദമാക്കുമോ;
(സി)
മലയോര
ഹൈവേക്ക് വേണ്ടി
നാറ്റ്പാക് നടത്തിയ
വിശദമായ പഠന
റിപ്പോര്‍ട്ട് പ്രകാരം
പ്രസ്തുത ഹൈവേ ആകെ എത്ര
കിലോമീറ്ററാണെന്നും,
ഇതിന്റെ മതിപ്പ് ചെലവ്
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
തീരദേശ
ഹൈവേ സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ജലാശയങ്ങളിലെ
കയ്യേറ്റം
*96.
ശ്രീ.പാറക്കല്‍
അബ്ദുുല്ല
,,
പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായലുകള്‍,
തടാകങ്ങള്‍, കുളങ്ങള്‍,
കനാലുകള്‍ എന്നിവയുടെ
വിസ്തൃതി സംബന്ധിച്ച്
ഏറ്റവും ഒടുവില്‍
സര്‍വ്വെ നടത്തിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍വ്വെയ്ക്കുശേഷം
ഇവയുടെ
വിസ്തൃീര്ണ്ണത്തില്
ഉണ്ടായിട്ടുള്ള
വ്യതിയാനം
സംബന്ധിച്ചുള്ള
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
ഈ
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
കയ്യേറ്റങ്ങളുടെ
വ്യാപ്തി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കയ്യേറ്റങ്ങള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
*97.
ശ്രീ.സണ്ണി
ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന് ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതെങ്കിലും
സാമൂഹ്യ-സാംസ്കാരിക
സംഘടനകളുടെ
പിന്തുണയോടെയാണോ ഇൗ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(സി)
ഇൗ
വര്‍ഷത്തെ ബജറ്റില്‍
ഇതിനായി എത്ര തുക
നീക്കിവെച്ചിട്ടുണ്ട്;
(ഡി)
സ്കൂളുകളില്‍
ജെെവവെെവിധ്യ പാര്‍ക്ക്
തുടങ്ങുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
മണ്ഡല-മകരവിളക്ക്
ഉത്സവത്തിനു മുന്നോടിയായുള്ള
റോഡുകളുടെ അറ്റകുറ്റപ്പണി
*98.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡല-മകരവിളക്ക്
തീര്‍ത്ഥാടകരുടെ യാത്ര
സുഗമമാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഉത്സവകാലാരംഭത്തിന്
മുന്‍പായി റോഡുകള്‍
അറ്റകുറ്റപ്പണി നടത്തി
ഗതാഗതയോഗ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
അറ്റകുറ്റപ്പണികളില്‍
പതിവായി
ആരോപിക്കപ്പെടുന്ന
അഴിമതി ഇല്ലാതാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
ദേശീയ
ദുരന്ത നിവാരണ അതോറിറ്റി
*99.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
ജോര്‍ജ് എം. തോമസ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിനായി
ദേശീയ ദുരന്ത നിവാരണ
അതോറിറ്റി മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ:
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ
അറ്റകുറ്റപ്പണി
*100.
ശ്രീ.മുരളി
പെരുനെല്ലി
,,
ബി.ഡി. ദേവസ്സി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് റോഡുകളുടെ
അറ്റകുറ്റപ്പണിയില്‍
നിലവാരം
പുലര്ത്താതിരുന്നതുകൊണ്ട്
വളരെയധികം റോഡുകള്‍
തകര്‍ന്ന്
ഉപയോഗശൂന്യമായിരിക്കുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ റോഡുകള്‍ ഗതാഗത
യോഗ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് നടത്തുന്ന
റോഡ് വികസന പദ്ധതികള്‍
സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതിന്
ഇൗ സര്‍ക്കാര്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ഫണ്ട് ബോര്‍ഡ്
പ്രവര്‍ത്തനക്ഷമമായാല്‍
റോഡു
നിര്‍മ്മാണത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
പങ്കെന്തായിരിക്കുമെന്ന്
അറിയിക്കാമോ?
പാഠപുസ്തകങ്ങളുടെ
അച്ചടി
*101.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
നടപ്പു
അദ്ധ്യയനവര്‍ഷത്തെ
പാഠപുസ്തകങ്ങളുടെ
അച്ചടി എത്ര ശതമാനം
പൂര്‍ത്തിയായിരുന്നു;
(ബി)
9,10
എന്നീ ക്ലാസുകളിലെ
ഐ.ടി. പുസ്തകങ്ങളും
8-ാം ക്ലാസിലേക്കുള്ള
ബേസിക് സയന്‍സ്
പുസ്തകങ്ങളും എന്നാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണത്തിനായി
എത്തിച്ചത്;
(സി)
ഈ
വര്‍ഷം
വിദ്യാര്‍ത്ഥികള്‍
പുസ്തകം
ലഭ്യമാകുന്നതിനു
മുന്‍പ് ഓണപ്പരീക്ഷ
എഴുതേണ്ടിവന്നിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഉത്തരവാദിത്തം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതുസംബന്ധിച്ച്
അന്വേഷണം നടത്തിയോ;
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
*102.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്കായി
ഗവേഷണ സഹായ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി വിവര
സാങ്കേതിക വിദ്യ എത്ര
മാത്രം
പ്രയോജനപ്പെടുത്താനാണ്ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബിരുദാനന്തര
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്കായി
ആസ്പയര്
സ്കോളര്‍ഷിപ്പ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
സ്കൂളുകള്‍
സുരക്ഷിതമാക്കുക എന്ന ലക്ഷ്യം
*103.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'രാജ്യത്തെ
സ്കൂളുകള്‍
സുരക്ഷിതമാക്കുക 'എന്ന
ലക്ഷ്യം
കൈവരിക്കുന്നതിനുവേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
2010 ല്‍ സുപ്രീംകോടതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(സി)
ഈ
അദ്ധ്യയനവര്‍ഷം മുഖത്തല
എം.ജി.ടി.എച്ച്.എസ്,
പത്തനംതിട്ട മൗണ്ട്
ബദനി ഇംഗ്ലീഷ് മീഡിയം
സ്കൂള്‍
എന്നിവിടങ്ങളില്‍
സ്കൂള്‍ കെട്ടിടം
തകര്‍ന്നുണ്ടായ
അപകടങ്ങളുടെ
വെളിച്ചത്തില്‍
സുരക്ഷിത വിദ്യാഭ്യാസം
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
ശരിയായി
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മത്സ്യമേഖലയുടെ
വികസനം
*104.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യമേഖലയുടെ
വികസനത്തിനും
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ
ക്ഷേമത്തിനുമായി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം മേഖലകളുടെ
വികസനത്തിനാണ് പ്രസ്തുത
പദ്ധതി ഉൗന്നല്‍
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര
കോടി രൂപയാണ്
നീക്കിവെച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
ഭാഗമായി മത്സ്യവിത്ത്
ഉല്പാദന കേന്ദ്രങ്ങളും
നഴ്സറികളും
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വെ
നടപടികള്‍
*105.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂമി റീസര്‍വ്വെ
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
റീസര്‍വ്വെ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
റീസര്‍വ്വെയില്‍
വന്ന അപാകതകള്‍
പരിഹരിക്കാന്‍
നിലവിലുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പരിഹാര
നടപടികള്‍ കുറ്റമറ്റ
രീതിയില്‍
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
റോഡ്
നിര്‍മ്മാണത്തിലെ
ക്രമക്കേടുകള്‍ക്കെതിരെ നടപടി
*106.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
നിര്‍മ്മിതിയില്‍
ഉണ്ടാകാവുന്ന
ക്രമക്കേടുകള്‍
നിയന്ത്രിക്കാന്‍
പുതുതായി എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
നിശ്ചിതകാലയളവിനു
മുമ്പ് റോഡിനോ,
നടപ്പാതയ്ക്കോ
നാശനഷ്ടമുണ്ടാവുകയോ
നിര്മ്മാണവെെകല്യം
കണ്ടെത്തുകയോ
ചെയ്താല്‍ കരാറുകാരനും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
ശക്തമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്ക്-പോളിമര്‍
മിശ്രിതം ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
*107.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്ക്,
പോളിമര്‍ എന്നിവ ചേർന്ന
മിശ്രിതം ഉപയോഗിച്ച്
റോഡുകൾ
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
റോഡു നിര്‍മ്മാണം
പരീക്ഷണാടിസ്ഥാനത്തില്‍
സംസ്ഥാനത്തെവിടെയെങ്കിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
നിലവിലെ
റോഡു നിര്‍മ്മാണ
രീതിയും
പ്ലാസ്റ്റിക്ക്,പോളിമര്‍
എന്നിവ കലര്‍ത്തിയുള്ള
റോഡ് നിര്‍മ്മാണ
രീതിയും തമ്മിലുള്ള
താരതമ്യ പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
പുതിയ
രീതിയിലുള്ള റോഡ്
നിർമ്മാണത്തിന്റെ
ചെലവും
ഈടുനില്ക്കുന്നതിനുള്ള
ശേഷിയും മറ്റു
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
പൊതുമരാമത്ത്
റോഡുകളിലെ കയ്യേറ്റങ്ങള്‍
*108.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
റോഡുകളോടനുബന്ധിച്ചുള്ള
നടപ്പാതകള്‍ കച്ചവട
സ്ഥാപനങ്ങളുള്പ്പെടെയുള്ളവര്
കയ്യേറി കച്ചവടം
നടത്തിവരുന്നത് റോഡു
സുരക്ഷയ്ക്ക്
ഉയര്‍ത്തുന്ന ഭീഷണി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തെരുവോര
കച്ചവടക്കാരെ
സംരക്ഷിക്കുന്നതു
സംബന്ധിച്ച നയം റോഡു
സുരക്ഷയ്ക്ക്
ഹാനികരമാവാതിരിക്കാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
റോഡുകളിലെ
കയ്യേറ്റങ്ങള്‍
അപ്പപ്പോള്‍
കണ്ടെത്താനും അവ
ഒഴിപ്പിക്കാനും
ഉപയുക്തമായ വിധം
എന്‍ജിനീയര്‍മാരുടെ
റോഡു പരിശോധന
കൃത്യമായി നടത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഔട്ട്
ബോര്‍ഡ് എഞ്ചിനുകള്‍ക്ക്
മണ്ണെണ്ണ സബ്സിഡി
*109.
ശ്രീ.റ്റി.വി.രാജേഷ്
,,
എ.എം. ആരിഫ്
,,
കെ. ദാസന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യതൊഴിലാളികള്‍
ഉപയോഗിക്കുന്ന ഔട്ട്
ബോര്‍ഡ്
എഞ്ചിനുകള്‍ക്ക്
ആവശ്യത്തിനു വേണ്ട
മണ്ണെണ്ണ സബ്സിഡി
നിരക്കില്‍
ലഭ്യമാകാത്തത്, മത്സ്യ
ലഭ്യത കുറഞ്ഞു വരുന്ന
സാഹചര്യത്തില്‍ ഇവരെ
പ്രതിസന്ധിയിലാക്കുന്നത്
പരിഹരിക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(ബി)
ഔട്ട്
ബോര്‍ഡ് എഞ്ചിനുകള്‍
ഉപയോഗിക്കുന്ന
മത്സ്യതൊഴിലാളികള്‍ക്കായി
കേന്ദ്രസര്‍ക്കാര്‍
സബ്സിഡി നിരക്കില്‍
മണ്ണെണ്ണ
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ ആകെ എത്ര
മണ്ണെണ്ണയുടെ
ആവശ്യകതയുണ്ടെന്നും
കേന്ദ്രം
അനുവദിക്കുന്നത്
എത്രയെന്നും
അറിയിക്കാമോ;
(സി)
മണ്ണെണ്ണ
വില
വര്‍ദ്ധിപ്പിക്കുവാനുള്ള
തീരുമാനത്തില്‍ നിന്ന്
കേന്ദ്രത്തെ
പിന്തിരിപ്പിയ്ക്കാനാവശ്യമായ
നടപടി സ്വീകരിയ്ക്കുമോ;
(ഡി)
അധിക
സബ്സിഡി നല്കുവാന്
സംസ്ഥാന സര്‍ക്കാരിന്
സാധിക്കുമോ എന്ന കാര്യം
അറിയിക്കാമോ?
റെയില്‍വേ
ലൈനുകളുടെ മെയിന്റനന്‍സ്
*110.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ ലൈനുകളുടെ
മെയിന്റനന്‍സിലെ
അപാകതകള്‍ അപകട
സാധ്യതയുണ്ടാക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെയിന്റനന്‍സിലെ
അപാകതകള്‍
കാരണമുണ്ടായതായി
സംശയിക്കപ്പെടുന്ന
അപകടങ്ങള്‍ മൂലം
യാത്രക്കാര്‍
നേരിടേണ്ടി വരുന്ന
ദുരിതവും
കഷ്ടനഷ്ടങ്ങളും
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
കൃത്യമായ
മെയിന്റനന്‍സും സുരക്ഷാ
പരിശോധനകളുമുണ്ടെങ്കില്
ട്രെയിനുകളുടെ വേഗം
വര്‍ദ്ധിപ്പിക്കാനും
യാത്രാസമയം
കുറയ്ക്കാനും സാധിക്കും
എന്നത്
പരിശോധിക്കുവാനും
റെയില്‍ അധികൃതരുടെ
ഭാഗത്തുനിന്നും അനുകൂല
തീരുമാനം
നേടിയെടുക്കാനും
ശ്രമിക്കുമോ?
മരാമത്ത്
പണികളുടെ ഗുണനിലവാരം
*111.
ശ്രീ.കെ.
ദാസന്
,,
രാജു എബ്രഹാം
,,
എ.എം. ആരിഫ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരാമത്ത്
പണികളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംവിധാനങ്ങളെന്തെങ്കിലും
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ബി)
മരാമത്ത്
പണികളുടെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
ആധുനിക സാങ്കേതിക
സംവിധാനങ്ങള്‍,
ഉപകരണങ്ങള്‍ എന്നിവ
ഉപയോഗിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കശുവണ്ടി
ഫാക്ടറികള്‍
*112.
ശ്രീ.ആര്.
രാജേഷ്
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
,,
വീണാ ജോര്‍ജ്ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
പ്രവര്‍ത്തിക്കാത്തത്
തൊഴിലാളികളെ
ദുരിതത്തിലാക്കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്‍തോതില്‍
തോട്ടണ്ടി കൈവശം
വച്ചിട്ടും ഫാക്ടറി
നടത്തില്ലെന്ന വന്‍കിട
മുതലാളിമാരുടെ
ധാര്‍ഷ്ട്യം
അവസാനിപ്പിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഫാക്ടറി
മുതലാളിമാര്‍
ഉന്നയിക്കുന്ന പ്രധാന
ആവശ്യങ്ങളും അവയോടുളള
സര്‍ക്കാരിന്റെ
നിലപാടും എന്തെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
റെയില്‍പാതകള്‍
*113.
ശ്രീ.പി.കെ.
ശശി
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍പാതകള്‍
പലയിടത്തും വിളളലുളളതും
സുരക്ഷിതമല്ലാത്ത
അവസ്ഥയിലൂം
ഉള്ളതാണെന്ന് അടുത്ത
കാലത്തുണ്ടായ ട്രെയിന്‍
അപകടം വെളിവാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
നിരുത്തരവാദപരവും
അനാസ്ഥയോടെയുമുള്ള
റെയില്‍വേയുടെ നിലപാട്
തിരുത്തിക്കാന്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
(സി)
മതിയായ
റെയില്‍വേ ജീവനക്കാരുടെ
അഭാവം യാത്രക്കാരുടെ
സുരക്ഷിതത്വത്തിന്
ഭീഷണിയുയര്‍ത്തുന്ന
സാഹചര്യത്തില്‍ കേന്ദ്ര
സര്‍ക്കാരിന്റെ ഭാഗത്തു
നിന്ന് അത്
പരിഹരിക്കാന്‍ വേണ്ട
നടപടി
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
കലാ-കായിക
അദ്ധ്യാപക നിയമനങ്ങള്‍
*114.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കുളുകളില് കലാ-കായിക
അദ്ധ്യാപക നിയമനങ്ങള്‍
നടത്തുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിയമനങ്ങള്‍
നടത്താത്തതിന്‍െറ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
വിദ്യാഭ്യാസ
അവകാശ നിയമപ്രകാരം
കായികാദ്ധ്യാപക
നിയമനവുമായി
ബന്ധപ്പെട്ട്
കേന്ദ്രത്തില്‍ നിന്നും
ലഭിക്കേണ്ട ഫണ്ട്
നഷ്ടമാകാന്‍
ഇടയായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
കലാ-കായിക, പ്രവൃത്തി
പരിചയ മേഖലകളില്‍ ബോധനം
നല്കാന് യോഗ്യത നേടിയ
അദ്ധ്യാപകരെ
നിയമിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പാഠപുസ്തക
വിതരണം
*115.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.ഡി. പ്രസേനന്‍
,,
കെ.ജെ. മാക്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
അധ്യയന വര്‍ഷം
പാഠപുസ്തകങ്ങള്‍
യഥാസമയം വിതരണം
ചെയ്യാന്‍
സാധിച്ചിരുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഇതിന്റെ
കാരണമെന്താണെന്നും
ഇക്കാര്യത്തിൽ
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന വെെഷമ്യം
ഇല്ലാതാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താണെന്നും
അറിയിക്കുമോ;
(ബി)
അടുത്ത
അധ്യയന വര്‍ഷം മുതല്‍
സ്കൂള്‍ തുറക്കുന്നതിന്
മുന്‍പ് തന്നെ
പാഠപുസ്തകങ്ങള്‍
ലഭിക്കുമെന്ന്
ഉറപ്പാക്കാന്‍ വേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
പാഠപുസ്തക
അച്ചടി ഏത് ഏജന്‍സിയെ
ആണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്നും
അത് മോണിറ്റര്‍
ചെയ്യാനാവശ്യമായ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും അറിയിക്കാമോ?
പുനര്‍നിര്‍മ്മിക്കപ്പെടുന്ന
റോഡുകളുടെ പരിപാലനം
*116.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
കരാര്‍ നല്കുമ്പോള്
പ്രസ്തുത റോഡുകളുടെ
ആയുസ്സിന് ഒരു
ഗ്യാരന്റി പീരിയഡ്
നിഷ്കര്ഷിക്കുന്നതിനോടൊപ്പം
ആയതിന്‍െറ പരിപാലന
ചുമതല കൂടി കരാറുകാരെ
ഏല്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
നിഷ്കര്‍ഷിക്കുന്ന
ഗ്യാരന്റി പീരിയഡ്,
പരിപാലന ചുമതല
എന്നിവയുടെ കാലപരിധി
വ്യക്തമാക്കുമോ;
(സി)
പരിപാലന
ചുമതലയേല്‍ക്കുന്ന
കരാറുകാര്‍ പ്രസ്തുത
റോഡുകള്‍ വിവിധ കുത്തക
കമ്പനികള്‍ക്ക് വെട്ടി
മുറിക്കുന്നതിനും, കേടു
വരുത്തുന്നതിനും
അനുവാദം
നല്കുുകയാണെങ്കില്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിവിധ
ഏജന്‍സികള്‍ തമ്മിൽ
ഏകോപനമില്ലാത്തത് മൂലം
റോഡുകള്‍ പല തവണ
കുഴിക്കുന്നത്
ഒഴിവാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മുദ്രപത്രവില,
രജിസ്ട്രേഷന് ഫീസ്
എന്നിവയുടെ വർദ്ധനവ്
*117.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബാംഗങ്ങള്‍
തമ്മിലുള്ള
ഭാഗാധാരങ്ങള്‍ക്ക്
മുദ്രപത്ര വില ,
രജിസ്ട്രേഷന് ഫീസ്
എന്നിവ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നുമുതലാണ്
ഈ വര്‍ദ്ധനവ്
നടപ്പിലാക്കിയത്;
(ബി)
പ്രസ്തുത
വര്‍ദ്ധനവ്
നടപ്പിലാക്കിയതിന് ശേഷം
2016 ആഗസ്റ്റ് 31 വരെ
ഇതില്‍നിന്നും ലഭിച്ച
അധിക വരുമാനം എത്ര
രൂപയാണ്;
(സി)
വര്‍ദ്ധനവ്
സംബന്ധിച്ച് ഉയര്‍ന്നു
വന്നിട്ടുള്ള
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
വര്‍ദ്ധനവ്
പിന്‍വലിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
*118.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതര
സംസ്ഥാനങ്ങളിലെ
പൊതുവിദ്യാലയങ്ങളില്‍
ഇത്തരം ഒരു പദ്ധതി
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്കുളള
സ്കോളര്‍ഷിപ്പുകള്‍
*119.
ശ്രീ.അനില്‍
അക്കര
,,
ഹൈബി ഈഡന്
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തിനായി എന്തു
സാമ്പത്തിക സഹായമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കിക്കൊണ്ടിരുന്ന
സാമ്പത്തിക സഹായത്തില്‍
ഈ സര്‍ക്കാര്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
സ്കോളര്‍ഷിപ്പുകള്‍
വെട്ടിക്കുറച്ചത്
ഐ.ഇ.ഡി. സെല്ലിന്റെ
അനാസ്ഥമൂലമാണെന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
വെട്ടിക്കുറച്ച
ആനുകൂല്യം
പുനഃസ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കൊച്ചിന്
ഹാര്‍ബര്‍ ടെർമിനസ്
*120.
ശ്രീ.എസ്.ശർമ്മ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.ജെ. മാക്സി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
ഹാര്‍ബര്‍ ടെർമിനസ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
പൂര്ത്തീകരിക്കേണ്ടതായിട്ടുള്ളത്;
ആയത്
പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ;
(ബി)
റെയില്‍വേ
ഇതിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
വകയിരുത്തിയിട്ടുള്ള
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഹാര്‍ബര്‍
ടെര്‍മിനസ്
നവീകരണത്തിനായി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കേണ്ടതായിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര കുടുംബങ്ങളെയാണ്
പുനരധിവസിപ്പിക്കേണ്ടതായിട്ടുള്ളത്
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഇ)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?