വനാതിര്‍ത്തികളിലെ
കൃഷിഭൂമികളുടെ സംരക്ഷണം
*61.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
വനാതിര്‍ത്തികളില്‍
താമസിക്കുന്നവരുടെ
കാര്‍ഷിക വിളകള്‍ക്ക്
ഉണ്ടാക്കുന്ന
നാശനഷ്ടങ്ങള്‍
തടയുന്നതിന് നിലവില്‍
വനംവകുപ്പ്
അവലംബിച്ചുവരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പ്രതിരോധ സംവിധാനങ്ങള്‍
കാര്‍ഷികവിളകളുടെ
സംരക്ഷണത്തിന്
ഫലപ്രദമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷിഭൂമിയിലേക്കു
വന്യമൃഗങ്ങള്‍
പ്രവേശിക്കുന്നത്
തടയുന്നതിന്
കാലാകാലങ്ങളില്‍
വനംവകുപ്പ്
ചെലവഴിക്കുന്ന ഫണ്ട്
ഫലപ്രദമായി
വിനിയോഗിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
നിലവിലുള്ള
സംവിധാനമെന്താണ്;
(ഡി)
ഇപ്രകാരം
മനുഷ്യനും മൃഗങ്ങളും
തമ്മിലുള്ള
സംഘര്‍ഷങ്ങള്‍
കുറയ്ക്കുന്നതിന് കേവലം
ഫണ്ടിന്റെ വിനിയോഗം
എന്നതിലുപരി ഫലപ്രദമായ
പ്രതിരോധസംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ലഹരി
വസ്തുക്കളുടെ ഉപയോഗം
*62.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വസ്തുക്കളുടെ
പ്രത്യേകിച്ചും
മയക്കുമരുന്നുകളുടെ
ഉപയോഗം സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
റേവ് പാര്‍ട്ടികള്‍,
കൊക്കൈന്‍
പാര്‍ട്ടികള്‍ എന്നിവ
സംഘടിപ്പിച്ച് ജനങ്ങളെ
ലഹരിക്ക്
അടിമയാക്കിക്കൊണ്ടിരിക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അനധികൃത
മദ്യത്തിന്റെയും ലഹരി
പദാര്‍ത്ഥങ്ങളുടെയും ലഭ്യത
തടയാ൯ നടപടി
*63.
ശ്രീ.കെ.
ബാബു
,,
ആന്റണി ജോണ്‍
,,
കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃത
മദ്യത്തിന്റെയും ലഹരി
പദാര്‍ത്ഥങ്ങളുടെയും
ലഭ്യത തടയാന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദീകരിക്കുമോ;
(ബി)
എക്സൈസ്
വകുപ്പിന്റെ
നവീകരണത്തിനും
ശാക്തീകരണത്തിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
മദ്യ ഉപഭോഗം
കുറയ്ക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിന് നടപടി
*64.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഷത്തിന്റെ
ഭൂരിഭാഗവും രൂക്ഷമായ
ജലദൗര്‍ലഭ്യം
അനുഭവപ്പെടുന്ന
സാഹചര്യം
കണക്കിലെടുത്ത്
എന്തൊക്കെ കരുതല്‍
നടപടികള്‍
കൈക്കൊളളാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പരമ്പരാഗത
ജലസ്രോതസ്സുകള്‍,
നീര്‍ച്ചാലുകള്‍,
അരുവികള്‍ എന്നിവ
സംരക്ഷിച്ച്
ഭൂഗര്‍ഭജലവിതാനം
ഉയര്‍ത്തുന്നതിന്
പദ്ധതി
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
മഴവെളളം
സംഭരിച്ച് പുനരുപയോഗം
നടത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊളളുന്നത്;
വിശദമാക്കുമോ?
വാട്ടര്‍
അതോറിറ്റിയെ ലാഭകരമായ
സ്ഥാപനമാക്കാന്‍ നടപടി
*65.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളക്കരം
വര്‍ദ്ധിപ്പിക്കാതെ
അഞ്ചുവര്‍ഷത്തിനുള്ളില്‍
വാട്ടര്‍ അതോറിറ്റിയെ
ലാഭകരമായ
സ്ഥാപനമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഈ
ലക്ഷ്യം
കൈവരിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുവാനുദ്ദേശിക്കുന്നുണ്ട്;
വിശദമാക്കുമോ?
പശുക്കള്‍ക്ക്
മാള്‍ട്ടാപ്പനി
*66.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പശുക്കള്‍ക്ക്
മാള്‍ട്ടാപ്പനി
ബാധിച്ചിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഇത്തരം
പനി ബാധിച്ച പശുക്കളെ
കൊല്ലുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അവയുടെ ജഡം
ശാസ്ത്രീയമായി
സംസ്കരിക്കുന്നതിനും
മാള്‍ട്ടാപ്പനി മറ്റു
പശുക്കളിലേക്ക്
പകരാതിരിക്കാനും
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ?
'സുബോധം'
പദ്ധതി
*67.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യവിപത്ത്
തടയാന്‍
മദ്യവര്‍ജ്ജനവും
ബോധവത്ക്കരണവും എന്ന
നയം സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
മദ്യത്തിനെതിരെ
ബോധവത്ക്കരണത്തിനായി
ആവിഷ്കരിച്ച 'സുബോധം'
പദ്ധതി തുടര്‍ന്നും
നടപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(സി)
'സുബോധം'
പദ്ധതിക്ക് പോരായ്മകള്‍
ഉള്ളതായി
കരുതുന്നുണ്ടോ;
എങ്കില്‍ അവ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പട്ടികഗോത്ര
വര്‍ഗ്ഗ ഭവന നിര്‍മ്മാണ
പദ്ധതി
*68.
ശ്രീ.കെ.വി.വിജയദാസ്
,,
രാജു എബ്രഹാം
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
ഭവന നിര്‍മ്മാണത്തിനായി
ഈ വര്‍ഷം
നടപ്പിലാക്കാന്‍
ലക്ഷ്യമിടുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
മുന്‍
വര്‍ഷങ്ങളില്‍ വിവിധ
പദ്ധതികള്‍ പ്രകാരം
അനുവദിച്ച വീടുകളില്‍
സര്‍ക്കാര്‍ സഹായധനം
നല്‍കാത്തതും
പണിതുടങ്ങാത്തതും പണി
പൂര്‍ത്തിയാകാത്തതുമായ
വീടുകളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ഇവ
പൂര്‍ത്തീകരിക്കാനായി
എന്തു നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(സി)
പട്ടികഗോത്രവര്‍ഗ്ഗ
സങ്കേതങ്ങളില്‍
വലിയൊരുഭാഗം ദുര്ഗമ
സ്ഥലങ്ങളില്‍ സ്ഥിതി
ചെയ്യുന്നത് വീടു
നിര്‍മ്മാണ ചെലവ്
വര്‍ദ്ധിപ്പിക്കുന്നതു
കണക്കിലെടുത്ത് അധിക
തുക ലഭ്യമാക്കുമോ?
എക്സൈസ്
വകുപ്പ്
ശക്തിപ്പെടുത്തുന്നതിന് നടപടി
*69.
ശ്രീ.പി.ടി.എ.
റഹീം
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം;
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ചെക്ക്
പോസ്റ്റുകളില്‍
സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന
നൂതന സംവിധാനങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ;
(സി)
എക്സൈസ്
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനായി
ഒഴിഞ്ഞുകിടക്കുന്ന
വിവിധ തസ്തികകളില്‍
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
വനപരിപാലനം
*70.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വനങ്ങളുടെ
പരിപാലനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
പദ്ധതികള്‍ തുടരാനും
കൂടുതല്‍
ശക്തിപ്പെടുത്തുവാനും
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
വനങ്ങളുടെ
പരിപാലനത്തിനായി
ആസൂത്രണം ചെയ്യാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
അസംഘടിത
മേഖലയിലെ തൊഴില്‍ നിയമലംഘനം
*71.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ തൊഴില്‍
നിയമലംഘനം തടയാനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(ബി)
വിശ്രമവേളകള്‍
അനുവദിക്കാതിരിക്കുന്നതും
അധിക വേതനം നല്‍കാതെ
അധിക സമയം ജോലി
ചെയ്യിക്കുന്നതും
തടയാന്‍ ഫലപ്രദമായ
നടപടികള്‍ ഉണ്ടാകുമോ;
(സി)
മിനിമം
വേതനം നിശ്ചിത
കാലയളവില്‍ പുതുക്കാനും
നിശ്ചയിച്ച വേതനം
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പാക്കാനും ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ?
യുനെസ്ക്കോയുടെ
പൈതൃക പദവി
*72.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുനെസ്ക്കോയുടെ
പൈതൃക പദവിക്ക് അര്‍ഹത
നേടിയെടുക്കാനാവുമെന്ന്
കരുതുന്ന
ചരിത്രാവശിഷ്ടങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പൈതൃക
പദവി
നേടിയെടുക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ചരിത്രശേഷിപ്പുകള്‍
സംരക്ഷിക്കുന്ന
കാര്യത്തില്‍ പുരാവസ്തു
സംരക്ഷണ നിയമപ്രകാരം
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
തെരുവ്
നായ ശല്യം ഒഴിവാക്കുവാ൯
കര്‍മ്മ പദ്ധതി
*73.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവ്
നായ ശല്യം അമര്‍ച്ച
ചെയ്യുവാന്‍ മൃഗസംരക്ഷണ
വകുപ്പ് കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സംവിധാനങ്ങളെ മാത്രം
ആശ്രയിക്കാതെ സന്നദ്ധ
സംഘടനകളുടെ സേവനം
തേടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനായി
കെെെക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
വനഭൂമിയിലെ
കെെയ്യേറ്റം
*74.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയിലെ
കെെയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്ന
കാര്യത്തില്‍ നയം
വ്യക്തമാക്കുമോ;
(ബി)
കെെയ്യേറ്റക്കാരില്
നിന്നും
ഒഴിപ്പിച്ചെടുത്ത
വനഭൂമി വീണ്ടും
കെെയ്യേറുന്ന സാഹചര്യം
ഒഴിവാക്കാന്‍
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
വനഭൂമിയും
റവന്യൂ ഭൂമിയും
തമ്മില്‍
വേര്‍തിരിക്കുന്ന
അതിര്‍ത്തിയുടെ
കാര്യത്തില്‍ വനം
വകുപ്പ്, റവന്യൂ
വകുപ്പ് എന്നിവ
തമ്മില്‍ തര്‍ക്കം
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
തര്‍ക്കം ഒഴിവാക്കി
അതിര്‍ത്തി
നിര്‍ണ്ണയിക്കുന്ന
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് ഭവന
നിര്‍മ്മാണ പദ്ധതി
*75.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് വീട്
നിര്‍മ്മിക്കുന്ന
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന് എത്ര കോടി
രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
ഭവനരഹിതരായ
പട്ടികജാതിക്കാര്‍
*76.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം.എം. മണി
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരായ
പട്ടികജാതിക്കാര്‍ക്ക്
ഭവന നിര്‍മ്മാണത്തിനും
പുനരുദ്ധാരണത്തിനും ഈ
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച വീടുകളില്‍
പണി
പൂര്‍ത്തിയാകാത്തതും
പണി ആരംഭിക്കാത്തതുമായ
വീടുകള്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
വീടുകളുടെ പണി
പൂര്‍ത്തിയാക്കാന്‍
എന്തു
നടപടിയുണ്ടാകുമെന്ന്
അറിയിക്കുമോ;
(സി)
വീടു
വയ്ക്കുവാനായി സ്ഥലം
വാങ്ങുന്നതിന് ഈ വര്‍ഷം
എത്ര പേര്‍ക്ക് സഹായം
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കുമോ?
വഴിയോരക്കച്ചവടം
*77.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
പി.ടി.എ. റഹീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യാത്രക്കാര്‍ക്ക്
അസൗകര്യമാകാത്ത
വിധത്തില്‍
വഴിയോരക്കച്ചവടം
നടത്തുന്നവരുടെ തൊഴില്‍
സംരക്ഷണത്തിനായി
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്‍െറ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര
നിയമത്തിന്‍െറ
മാതൃകയില്‍ വഴിയോര
കച്ചവട ഉപജീവന സംരക്ഷണ
നിയന്ത്രണ നിയമം
നിര്‍മ്മിക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
കാര്‍ഷിക
മേഖലയിലെയും പരമ്പരാഗത
തൊഴില്‍ മേഖലയിലെയും
പ്രതിസന്ധി കൊണ്ട്
തെരുവോര
കച്ചവടത്തിലേക്ക്
നയിക്കപ്പെടുന്നവര്‍ക്ക്
നിയമപരമായി ലഭിക്കേണ്ട
പരിരക്ഷ ഉറപ്പാക്കാനും
ക്ഷേമ പദ്ധതികള്‍
ആവിഷ്ക്കരിക്കാനും
ഉചിതമായ സ്ഥലത്ത്
കച്ചവടം നടത്താന്‍
അനുമതി നല്‍കാനും
നടപടിയുണ്ടാകുമോ?
കുപ്പിവെള്ള
നിര്‍മ്മാണപദ്ധതി
*78.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.സത്യന്
,,
പി.കെ. ശശി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കുപ്പിവെള്ള നിര്‍മ്മാണ
പദ്ധതി
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കുപ്പിവെള്ളത്തിന്റെ
വില
നിയന്ത്രിക്കുന്നതിന്
പദ്ധതി എത്രമാത്രം
സഹായകരമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
കുടിവെള്ളക്ഷാമം
*79.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം കാലവര്‍ഷത്തില്‍
സാരമായ
കുറവുണ്ടായതിന്റെ
പശ്ചാത്തലത്തില്‍
ഉണ്ടാകാനിടയുള്ള
കുടിവെള്ളക്ഷാമം
നേരിടുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
മുന്‍കരുതല്‍ നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വരള്‍ച്ച
കൊണ്ടുണ്ടാകുന്ന
ദുരിതം കുറയ്ക്കാനായി
കേരള റൂറല്‍
വാട്ടര്‍സപ്ലൈ ആന്റ്
സാനിറ്റേഷന്‍
ഏജന്‍സിക്ക് ഏതു
വിധത്തില്‍ ഫലവത്തായി
ഇടപെടാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ; അതിനായി
സര്‍ക്കാര്‍
നല്‍കിയിരിക്കുന്ന
നിര്‍ദ്ദേശത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നീര്ത്തടങ്ങളുള്പ്പെടെയുള്ള
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനും
പരിപോഷിപ്പിക്കുന്നതിനുമുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
സാഹിത്യ-സാംസ്കാരിക
സ്ഥാപനങ്ങൾ
*80.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
,,
എം. മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ-സാംസ്കാരിക
രംഗത്ത് ഗുണപ്രദമായി
ഇടപെടാന്‍ കഴിയും വിധം
സംസ്ഥാനത്തെ
സാഹിത്യ-സാംസ്കാരിക
സ്ഥാപനങ്ങളെ
സജീവമാക്കാന്‍
നടപടിയുണ്ടാകുമോ;
(ബി)
മാനവികതയ്ക്കും
മതേതര നവോത്ഥാന
മൂല്യങ്ങള്‍ക്കുമെതിരെ
പ്രതിലോമ ശക്തികള്‍
നടത്തുന്ന
കടന്നാക്രമണത്തെ
പ്രതിരോധിക്കാന്‍
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
സാധിക്കാതെ
പോകുന്നതിന്റെ
കാരണങ്ങള്‍
വിലയിരുത്താന്‍
തയ്യാറാകുമോ;
(സി)
സാംസ്കാരിക
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
ജനകീയമാക്കി ഇവയെ
ശക്തിപ്പെടുത്തുവാന്‍
പദ്ധതിയുണ്ടോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
വീടുവയ്ക്കാന്‍ സ്ഥലം
*81.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
വീടുവയ്ക്കാന്‍ സ്ഥലം
വാങ്ങുന്നതിന് പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പുവഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതെങ്ങനെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയ്ക്കായി
ബജറ്റില്‍ എന്തു തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
അസംഘടിതമേഖലയിലെ
മിനിമം വേതനം
*82.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിതമേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
നിശ്ചയിച്ച്
ഉത്തരവിറക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളിലെ
തൊഴിലാളികള്‍ക്കാണ്
ഇതിന്റെ ഗുണം
ലഭിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
അവിദഗ്ധ
വിഭാഗത്തിലെ
തൊഴിലാളികള്‍ക്ക് എത്ര
രൂപയാണ് മിനിമം വേതനം
നിശ്ചയിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
മിനിമം
വേതനത്തിന് പുറമേ
മറ്റെന്തൊക്കെ
ആനുകൂല്യങ്ങള്‍ വ്യവസ്ഥ
ചെയ്യുന്ന ഉത്തരവാണ്
പരിഗണിക്കുന്നത്?
പട്ടികജാതി
പെണ്‍കുട്ടികളുടെ ക്ഷേമം
*83.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളിലെ
പെണ്‍കുട്ടികള്‍ക്ക്
ആരോഗ്യ സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദീകരിക്കുമോ;
(ബി)
'വാത്സല്യനിധി'
എന്ന പേരില്‍
പട്ടികജാതി
പെണ്‍കുട്ടികള്‍ക്കായി
നടപ്പാക്കിയ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ടൂറിസത്തിന്റെ
മറവില്‍ മൃഗവേട്ട
*84.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസത്തിന്റെ
മറവില്‍ വനങ്ങളില്‍
മൃഗവേട്ട സജീവമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇക്കോ
ടൂറിസത്തിന്റെ പേരില്‍
വനത്തിനോട് ചേര്‍ന്നുളള
എസ്റ്റേറ്റുകളിലും
മറ്റും ഒരുക്കിയിട്ടുളള
റിസോര്‍ട്ടുകള്‍
"ഹണ്ടിംഗ് ടൂറിസം" എന്ന
പേരിൽ മൃഗവേട്ടയ്ക്ക്
സൗകര്യമൊരുക്കുന്നു
എന്ന ആരോപണം
അന്വേഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
മൃഗവേട്ട
തടയുകയും
നടപടിയെടുക്കുകയും
ചെയ്യേണ്ട ഉദ്യോഗസ്ഥര്‍
ഇത്തരം
റിസോര്‍ട്ടുകളിലെ നിത്യ
സന്ദര്‍ശകരാണെന്നും
ഇത്തരം വേട്ട
കണ്ടില്ലെന്ന്
നടിക്കുകയുമാണ് എന്നും
ഉള്ള
ആക്ഷേപത്തെക്കുറിച്ച്
അന്വേഷിക്കുമോ?
പിന്നോക്കവിഭാഗ
വികസന കോര്‍പ്പറേഷന്റെ
മൈക്രോക്രെഡിറ്റ് പദ്ധതി
*85.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ്
,,
കെ. ആന്‍സലന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പിന്നോക്ക ജാതി വികസന
കോര്പ്പറേഷന്
ആവിഷ്ക്കരിച്ചിട്ടുള്ള
മൈക്രോക്രെഡിറ്റ്
പദ്ധതിയുടെ നിബന്ധനകളും
വ്യവസ്ഥകളും
എന്തൊക്കെയാണ്;
(ബി)
ഈ
വ്യവസ്ഥകള്‍
പാലിച്ചുകൊണ്ടാണോ
സംസ്ഥാന പിന്നോക്കവിഭാഗ
വികസന കോര്പ്പറേഷന്
പദ്ധതി
പ്രാവര്‍ത്തികമാക്കിയത്;
(സി)
ചില
സംഘടനാ നേതാക്കള്‍ക്ക്
മൈക്രോഫിനാന്‍സിന്റെ
പേരില്‍ തട്ടിപ്പു
നടത്താന്‍
അവസരമൊരുക്കിയത്
എങ്ങനെയാണ്;
ഇതുസംബന്ധിച്ച്
വിജിലന്‍സ് നടത്തിയ
അന്വേഷണത്തില്‍
വെളിപ്പെട്ട
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇക്കാര്യത്തില്‍
അക്കൗണ്ടന്റ് ജനറല്‍
ചൂണ്ടിക്കാണിച്ച
വീഴ്ചകള്‍
എന്തൊക്കെയായിരുന്നുവെന്നും
അതു പരിഹരിക്കുവാനായി
പിന്നോക്കവിഭാഗ വികസന
കോര്പ്പറേഷന്
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
*86.
ശ്രീ.എം.
രാജഗോപാലന്‍
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കീഴിലുളള
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇവയില്‍
മിക്കവയുടെയും
പ്രവര്‍ത്തനം
മുന്‍സര്‍ക്കാരിന്റെ
കാലത്ത് തീര്‍ത്തും
നിഷ്ക്രിയമായിരുന്നുവെന്നും
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ദീര്‍ഘകാലമായി
കുടിശ്ശികയുണ്ടായിരുന്നുവെന്നുമുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവിധ
ക്ഷേമനിധി
ബോര്ഡുകള്ക്കുളള
സര്‍ക്കാര്‍ വിഹിതം
വര്‍ഷങ്ങളായി
കുടിശ്ശികയായിട്ടുളളത്
നല്കാന്
നടപടിയായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
'പഠനമുറി' സഹായ പദ്ധതി
*87.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
മുരളി പെരുനെല്ലി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഠന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി പട്ടികജാതി
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
'പഠനമുറി' സഹായ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മെച്ചപ്പെട്ട
പഠനാന്തരീക്ഷം
ഒരുക്കുന്നതിനായി
'പഠനമുറി'യില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനും
പദ്ധതി
നടപ്പാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ?
ലഹരിക്കെതിരെയുള്ള
പ്രവര്‍ത്തനങ്ങള്‍
*88.
ശ്രീ.വി.ടി.ബല്‍റാം
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്കെതിരെ
ശക്തമായ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ എക്സെെസ്
വകുപ്പ്
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ജനകീയ പങ്കാളിത്തം
എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
തീരുമാനിച്ചിട്ടുള്ളത്;
(സി)
ലഹരി
മാഫിയകളെക്കുറിച്ച്
വകുപ്പിനെ അറിയിക്കാന്‍
എന്തെല്ലാം ആധുനിക
സാങ്കേതികവിദ്യകളാണ്
ലഭ്യമാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
'വാത്സല്യനിധി'
പദ്ധതി
*89.
ശ്രീ.മുരളി
പെരുനെല്ലി
ശ്രീമതി.പി.
അയിഷാ പോറ്റി
,,
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പെണ്‍കുട്ടികള്‍ക്കായി
പ്രഖ്യാപിച്ചിട്ടുളള
'വാത്സല്യനിധി'
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
പദ്ധതിയില്‍
ചേരാനായി
ഗുണഭോക്തൃവിഹിതം
നല്കേണ്ടതായിട്ടുണ്ടോ;
സര്‍ക്കാര്‍ എത്ര തുക
നിധിയുടെ ആവശ്യത്തിനായി
നിക്ഷേപിക്കുമെന്നും ഇൗ
പദ്ധതി നടപ്പിലാക്കുന്ന
ഏജന്‍സി ഏതാണെന്നും
അറിയിക്കുമോ;
(സി)
പദ്ധതിയിലേക്കുളള
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്ന
രീതിയും അതിന്
അവലംബിക്കാന്‍
ഉദ്ദേശിക്കുന്ന
മാനദണ്ഡവും
വ്യക്തമാക്കുമോ?
പാലുല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
*90.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജെയിംസ് മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
നേടുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്ക് പാലിന്
ന്യായമായ വിലയും മിതമായ
വിലയ്ക്ക്
കാലിത്തീറ്റയും
ലഭ്യമാക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
ക്ഷീര
വിപണന സംഘങ്ങളെ
കൂടുതല്‍
കാര്യക്ഷമമാക്കിയും
ചെലവ് ചുരുക്കിയും
ആയതിന്റെ ആനുകൂല്യം
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?