കിഫ്ബി
ഭേദഗതി
*31.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
നിയമം ഭേദഗതി
ചെയ്തതിനുശേഷം ഉള്ള
മൂലധനം,
പ്രവര്‍ത്തനമൂലധനം,
ഷെയര്‍ ഹോള്‍ഡിംഗ്
പാറ്റേണ്‍
എന്നിവയെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ കിഫ്ബി
വഴി എത്ര രൂപയുടെ
പദ്ധതികള്‍
നടപ്പിലാക്കുമെന്നും ഈ
പദ്ധതികള്‍
ഏതൊക്കെയെന്നും
വെളിപ്പെടുത്തുമോ; ഇൗ
പദ്ധതികളുടെ
ഗവണ്മെന്റ് വിഹിതം
എത്രയാണെന്ന്
വിശദീകരിക്കുമോ?
ഖനന പ്രവര്‍ത്തനങ്ങള്‍
*32.
ശ്രീ.എം.
നൗഷാദ്
,,
എം.എം. മണി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ഖനന
പ്രവര്‍ത്തനങ്ങള്‍ക്കും
പാരിസ്ഥിതിക അനുമതി
നിര്‍ബന്ധമാക്കി
സുപ്രീം കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്റ്റേറ്റ്
എന്‍വയോണ്‍മെന്റ്
ഇംപാക്ട് അസസ്മെന്റ്
അതോറിറ്റിയില്‍ നിന്ന്
പാരിസ്ഥിതിക അനുമതി
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കാലതാമസം ക്വാറി
മേഖലയില്‍ സ്തംഭനാവസ്ഥ
സൃഷ്ടിക്കുന്ന
സാഹചര്യമുണ്ടായതിനെ
തുടര്‍ന്ന് ഇതിനായി
ജില്ലാതല അതോറിറ്റികള്‍
രൂപീകരിയ്ക്കാന്‍ 2016
ജനുവരിയില്‍ കേന്ദ്ര
വനം - പരിസ്ഥിതി
മന്ത്രാലയം
നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും
ഇതു സംബന്ധിച്ച് കഴിഞ്ഞ
സര്‍ക്കാര്‍ യാതൊരു
നടപടിയും
സ്വീകരിക്കാതിരുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ സര്‍ക്കാര്‍ ഇതു
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
*33.
ശ്രീ.എം.
മുകേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍പ്ലാന്‍
പ്രകാരം സന്നിധാനത്ത്
നടന്നുകൊണ്ടിരിക്കുന്ന
നിര്‍മ്മാണങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;ഇനി
എന്തൊക്കെ
പ്രവൃത്തികളാണ്
നടത്താനുള്ളത്;
(ബി)
മാസ്റ്റര്‍
പ്ലാന്‍ പ്രകാരം
നാളിതുവരെ
പൂര്‍ത്തീകരിച്ച
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേയ്ക്കു
പൂര്‍ത്തീകരിക്കാന്‍
സാധിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുന്നാര്‍
ഡാമിന്റെ ഉയരം
വര്‍ദ്ധിപ്പിയ്ക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്നും
ആയതിന് കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ?
എല്ലാ
വീടുകളിലും വൈദ്യുതി
*34.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
എല്ലാ വീടുകളിലും
വൈദ്യുതി എത്തുന്ന
രാജ്യത്തെ ആദ്യ
സംസ്ഥാനമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇതിനുള്ള
ഗുണഭോക്താക്കളെ
കണ്ടെത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇവരുടെ
പട്ടിക എന്നു
പ്രസിദ്ധീകരിക്കാനാകുമെന്നാണ്
കരുതുന്നത്;
(ഡി)
എല്ലാ
വീടുകളിലും വൈദ്യുതി
ലഭ്യമാക്കുന്ന നടപടി
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
കേന്ദ്രസര്‍ക്കാര്‍
നയം സഹകരണമേഖലയില്‍
ഉണ്ടാക്കുന്ന പ്രത്യാഘാതം
*35.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.ഡി. പ്രസേനന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോളവത്കരണ
നയത്തിനനുസൃതമായി സഹകരണ
ബാങ്കുുകളെ
മാറ്റിയെടുക്കുക എന്ന
കേന്ദ്ര സര്‍ക്കാര്‍
നയം സഹകരണ മേഖലയില്‍
ഉണ്ടാക്കുന്ന
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ധനനിക്ഷേപാനുപാതം
ബാധകമാക്കിയതും കരുതല്‍
ധനാനുപാതം
വര്‍ദ്ധിപ്പിച്ചതും അതു
അംഗീകൃത ഓഹരികളില്‍
നിക്ഷേപിക്കണമെന്ന
നിര്‍ദ്ദേശവും സഹകരണ
സ്ഥാപനങ്ങളെ സാമൂഹ്യ
പ്രതിബദ്ധതയോടെ
പ്രവര്‍ത്തിക്കുന്നതിനു
പകരം ലാഭാധിഷ്ഠത
പ്രവര്‍ത്തനം നടത്താന്‍
നിര്ബന്ധിതമാക്കാനിടയുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇതു പരിഹരിക്കുന്നതിന്
എന്ത് മാര്‍ഗ്ഗമാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ആദായ
നികുതി വകുപ്പ്
നടത്തുന്ന അനാവശ്യ
പരിശോധന
സഹകരണസംഘങ്ങളുടെ
വിശ്വാസ്യത
തകര്ക്കാനിടയാക്കുമെന്നത്
കണക്കിലെടുത്ത് അത്
ഒഴിവാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനെ
സമീപിക്കുവാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ത്രിതല
വായ്പാ സംവിധാനത്തില്‍
നിന്ന് ദ്വിതല വായ്പാ
സംവിധാനത്തിലേക്ക്
മാറ്റുന്നതിനെക്കുറിച്ചുള്ള
പഠന റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കുമോ?
വ്യവസായ
നയം
*36.
ശ്രീ.സണ്ണി
ജോസഫ്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വ്യവസായ നയം
പ്രഖ്യാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നയത്തിന്റെ
അടിസ്ഥാനത്തില്‍
വ്യവസായങ്ങള്‍
ആരംഭിക്കുവാന്‍ അതിവേഗ
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇപ്പോള്‍
ഉള്ള ഏകജാലക സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
സംസ്ഥാനത്തെ വ്യാവസായിക
അന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
മലിനീകരണം
കുറവുള്ള വ്യവസായങ്ങള്‍
*37.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലിനീകരണം കുറവുള്ള
വ്യവസായങ്ങളെ
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നത്
വ്യക്തമാക്കാമോ?
കിഫ്ബി
*38.
ശ്രീ.ബി.സത്യന്
,,
കെ.ഡി. പ്രസേനന്‍
,,
എ.എം. ആരിഫ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
നടപ്പു
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രൊവിഷന്‍
നല്കിയിട്ടുള്ളതും
എന്നാല്‍ നിലവില്‍
ഭരണാനുമതി
ലഭിക്കാത്തതുമായ
പൊതുമരാമത്ത്
പ്രവൃത്തികളെ 'കിഫ്ബി'
യില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഉജ്വല്‍
ഡിസ്കോം അഷ്വറൻസ് യോജന
*39.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സംസ്ഥാന ഇലക്ടിസിറ്റി
ബോര്‍ഡ് പൂര്‍ണ്ണമായ
അര്‍ത്ഥത്തില്‍
കമ്പനിയായി
രൂപപ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
ഉണ്ടെങ്കില്‍ എന്ന്
മുതലാണ്
കമ്പനിയായതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ഉജ്വല്‍
ഡിസ്കോം അഷ്വറൻസ് യോജന
(Ujwal Discom
Assurance Yojana
(UDAY)യില്‍
ചേരുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ അനുകൂലമായ
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
ഉദയ്
സ്ക്കീമില്‍
ചേരുകയാണെങ്കില്‍
കെ.എസ്.ഇ.ബി ക്ക്
എന്തൊക്കെ ഘടനാപരമായ
മാറ്റങ്ങള്‍
വരുത്തണമെന്നും,
പ്രസ്തുത സ്ക്കീമിന്റെ
ഗുണങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
വിനോദ
സഞ്ചാരമേഖലയുടെ വികസനം
*40.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരമേഖലയുടെ
വികസനവും മദ്യ ലഭ്യതയും
തമ്മില്‍
ബന്ധമുണ്ടെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
ഇക്കാര്യത്തില്‍
പഠനങ്ങളെന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
വിനോദ സഞ്ചാര
കേന്ദ്രങ്ങളിലെ
ശുചിത്വമില്ലായ്മ,
ഗതാഗത തൊഴില്‍
പ്രശ്നങ്ങള്‍, സുരക്ഷാ
സംവിധാനങ്ങളുടെ
അപര്യാപ്തത, വേണ്ടത്ര
പ്രചരണ
പ്രവര്‍ത്തനങ്ങളുടെ
അപര്യാപ്തത, മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ
പ്രൊഫഷനിസക്കുറവ്,
പെരുമാറ്റത്തിലെ
മാന്യതയില്ലായ്മ
ഇവയൊക്കെയാണ് ഈ
മേഖലയുടെ
തളര്‍ച്ചയ്ക്ക് പ്രധാന
കാരണങ്ങള്‍
എന്നതുകൊണ്ട് അവ
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ
പ്രവര്‍ത്തനം
*41.
ശ്രീ.ഐ.ബി.
സതീഷ്
,,
എം.എം. മണി
,,
കെ.സുരേഷ് കുറുപ്പ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
പരമ്പരാഗത
തസ്തികകള്‍
ഒഴികെയുള്ളവയിലേക്കുള്ള
നിയമനം പി.എസ്.സി.ക്ക്
വിടുന്നതു വഴി ദേവസ്വം
സ്ഥാപനങ്ങളുടെ
താല്പര്യം
ഹനിക്കപ്പെടാന്‍
എന്തെങ്കിലും
സാധ്യതയുണ്ടോ;
ഇല്ലെങ്കില്‍
നിയമനങ്ങള്‍
പി.എസ്.സി.യെ
ഏല്‍പ്പിക്കുന്നതിന്
നിയമ നിര്‍മ്മാണം
നടത്താന്‍ തയ്യാറാകുമോ;
(സി)
നിലവില്‍
വ്യവസ്ഥ
ചെയ്തിരിക്കുന്ന സംവരണ
തത്വത്തില്‍
അപാകതയുണ്ടെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പുനഃക്രമീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ചരക്ക്
- സേവന നികുതി
*42.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്-
സേവന നികുതിയിലെ
അന്തര്‍ സംസ്ഥാന നികുതി
വീതം വെയ്പ് വ്യവസ്ഥ
സംബന്ധിച്ച് സംസ്ഥാനം
എതിര്‍പ്പ്
അറിയിച്ചിരുന്നോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
അതിന്മേലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
അന്തര്‍
സംസ്ഥാന നികുതി വീതം
വെയ്പ് വ്യവസ്ഥയില്‍
എപ്രകാരമുള്ള മാറ്റമാണ്
സംസ്ഥാന സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ചരക്ക്സേവന
നികുതി
*43.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
തയ്യാറെടുപ്പുകള്‍
വ്യക്തമാക്കുമോ;
(ബി)
പുതിയ
നികുതി
നടപ്പിലാക്കുന്നതിലൂടെ
സംസ്ഥാനത്തിന് നികുതി
ഇനത്തില്‍ പ്രതിവര്‍ഷം
എത്രകോടി രൂപ അധികമായി
ലഭിക്കും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
എസ്.ജി.എസ്.ടി.ബില്‍
എന്നത്തേയ്ക്ക്
അവതരിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജി.എസ്.ടി.
നിയമത്തെക്കുറിച്ചും
ജി.എസ്.ടി. നെറ്റ്
വര്‍ക്കിനെക്കുറിച്ചും
ഉദ്യോഗസ്ഥര്‍ക്കും
വ്യാപാരികള്‍ക്കും
ബോധവല്‍ക്കരണം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ?
'ഗ്രീന്‍
കാര്‍പ്പറ്റ് '
*44.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയെ
പരിപോഷിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ടൂറിസം
സീസണിന് മുന്നോടിയായി
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
സജ്ജമാക്കുന്നതിനുള്ള
'ഗ്രീന്‍ കാര്‍പ്പറ്റ്
' പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
*45.
ശ്രീ.പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി സംബന്ധിച്ച്
വിവിധ സര്‍വ്വീസ്
സംഘടനകള്‍ക്കുള്ള
എതിര്‍പ്പ് രേഖാമൂലം
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിച്ച്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
പുന:സ്ഥാപിക്കുന്ന
കാര്യത്തില്‍ നയം
വെളിപ്പെടുത്തുമോ?
നികുതി
ഇളവ്
*46.
ശ്രീ.പി.വി.
അന്‍വര്‍
,,
ആര്. രാജേഷ്
,,
ഡി.കെ. മുരളി
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ ഏതെല്ലാം
ഇനങ്ങള്‍ക്ക് നികുതി
ഇളവ്
നല്കിയിട്ടുണ്ടെന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാണോ; എങ്കില്‍ അവ
നല്‍കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ തെറ്റായ
നടപടികള്‍ മൂലം
ഖജനാവിന് നഷ്ടം
വന്നതായി
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് വിപുലമായ
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കേരള
മൈനര്‍ മിനറല്‍ കണ്സഷന്
റൂള്‍സ് ഭേദഗതി ചെയ്യാന്‍
നടപടി
*47.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
സാധാരണ മണ്ണിനെ ചെറുകിട
ധാതുവായി
പ്രഖ്യാപിച്ചുകൊണ്ടുള്ള
വിജ്ഞാപനം എന്നാണ്
ഇറക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
മൈനര്‍ മിനറല്‍
കണ്സഷന് ചട്ടങ്ങളിലെ
അപകാതകള്‍ മൂലം കൃഷി
ചെയ്യുന്നതിനും കിണര്‍
കുഴിക്കുന്നതിനും വീട്
വയ്ക്കുന്നതിനുമെല്ലാം
അനുമതി ലഭിക്കാത്ത
സാഹചര്യങ്ങളെ
സംബന്ധിച്ചുള്ള
വിഷയനിര്‍ണ്ണയ
സമിതിയുടെ ശിപാര്‍ശകള്‍
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതാനും സെന്റ്
ഭൂമിയില്‍
വീടുവയ്ക്കുന്ന
സന്ദര്‍ഭങ്ങളില്‍ മണ്ണ്
മാറ്റുന്നതിനും
കെട്ടിടത്തിന്റെ
അടിത്തറ
നിറയ്ക്കുന്നതിനാവശ്യമായ
മണ്ണ് ഇറക്കുന്നതിനും
നിലവില്‍ ഖനന ഭൂവിജ്ഞാന
വകുപ്പിന്റെ അനുമതി
തേടേണ്ടതായ വ്യവസ്ഥ
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
ഗാര്‍ഹികാവശ്യങ്ങള്‍ക്ക്
മണ്ണ് എടുക്കുന്നതിന്
നേരിടേണ്ടിവരുന്ന
സങ്കീര്‍ണ്ണത
ഒഴിവാക്കുന്നതിന് കേരള
മൈനര്‍ മിനറല്‍
കണ്സഷന് റൂള്‍സ്
ഭേദഗതി ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
*48.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
എ.എം. ആരിഫ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലവസരങ്ങള്‍
കൂടുതല്‍ പ്രദാനം
ചെയ്യാന്‍ സാധ്യതയുള്ള
മേഖലയെന്ന നിലയില്‍
വിനോദസഞ്ചാരം
വികസിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വിദേശ
വിനോദ സഞ്ചാര
വിപണിയില്‍ കേരള
ടൂറിസത്തിന്റെ
സാധ്യതകള്‍
അവതരിപ്പിച്ച് ടൂറിസം
വികസനത്തിനായുള്ള
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍
വികസിപ്പിക്കുന്നതിനും
അവ മാലിന്യമുക്തമായി
സൂക്ഷിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കൈത്തറി-ഖാദി
മേഖലയുടെ വികസനം
*49.
ശ്രീ.എം.
രാജഗോപാലന്‍
,,
സി.കൃഷ്ണന്
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
കൈത്തറി-ഖാദി മേഖലയുടെ
സംരക്ഷണത്തിനും
വികസനത്തിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
കൈത്തറി
ഉല്പന്നങ്ങളുടെ വിപണനം,
ഉല്പാദനം,
തൊഴിലാളികളുടെ പരിശീലനം
എന്നിവയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്എന്ന്
വ്യക്തമാക്കാമോ;
(സി)
മികച്ച
കൈത്തറി
ഉല്പന്നങ്ങള്ക്കുള്ള
ഉല്പാദന സഹായം,
വ്യാപാര മുദ്രണം,
നിലവാര മികവ്
എന്നിവയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
തറികളുടെ
ഉല്‍പാദനക്ഷമതയ്ക്കായി
നെയ്ത്തിന്റെ നിലവാരം
മെച്ചപ്പെടുത്തല്‍,
ദേശീയവും
അന്തര്‍ദേശീയവുമായ
സാങ്കേതിക
വിദ്യകളുടേയും,
ഡിസൈനുകളുടെയും ശേഖരണം,
വിപണി വിപുലീകരണം
എന്നിവയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
പ്രവര്‍ത്തനം
*50.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇതിനായി വരുത്തിയ
നിയമഭേദഗതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
അടിസ്ഥാന
വികസനത്തിനായി
കിഫ്ബിയിലൂടെ അടുത്ത
അഞ്ചു വര്‍ഷം എത്ര തുക
സമാഹരിക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എന്‍.ആര്.ഐ
കളില്‍ നിന്നും തുക
സമാഹരിക്കുവാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിഫ്ബി
വഴി വായ്പ എടുക്കുന്ന
തുക ട്രഷറിയിലാണോ
നിക്ഷേപിക്കുന്നത്;
അല്ലെങ്കില്‍ ഏത്
ധനകാര്യ സ്ഥാപനത്തിലാണ്
ഈ തുക
നിക്ഷേപിക്കുവാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
സിമന്റ്സിന്റെ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടി
*51.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിയും
കെടുകാര്യസ്ഥതയും മൂലം
നഷ്ടത്തിലായ മലബാര്‍
സിമന്റ്സിന്റെ ഉല്പാദനം
വര്‍ദ്ധിപ്പിച്ച്
പ്രസ്തുത സ്ഥാപനത്തെ
പുരോഗതിയിലേക്ക്
നയിയ്ക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സിമന്റ്
ക്ഷാമം രൂക്ഷമായ
സമയത്ത് പോലും ഉല്പാദനം
വര്‍ദ്ധിപ്പിച്ച്
സ്ഥാപനത്തെ
വികസനത്തിലേയ്ക്ക്
കൊണ്ടുവരുന്നതിന്
കഴിഞ്ഞ സര്‍ക്കാര്‍
നടപടി
സ്വീകരിയ്ക്കാതിരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
അഴിമതിയ്ക്കും
കെടുകാര്യസ്ഥതയ്ക്കും
കാരണക്കാരായവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
ട്രഷറി
കോര്‍ബാങ്കിംഗ് സിസ്റ്റം
*52.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
കോര്‍ബാങ്കിംഗ്
സിസ്റ്റം എന്ന് മുതല്‍
നടപ്പിലാക്കാനാകുമെന്ന്
അറിയിക്കുമോ; ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദവിവരങ്ങളും
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള
ബില്ലുകള്‍
തയ്യാറാക്കുന്ന
സ്പാര്‍ക്ക്
സംവിധാനത്തെ ട്രഷറി
ഇന്‍ഫര്‍മേഷന്‍
സിസ്റ്റവുമായി
ബന്ധിപ്പിച്ച്
ഓണ്‍ലെെനായി ശമ്പള
ബില്ലുകള്‍ ട്രഷറിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
വിശദമാക്കുമോ; ഇതിന്റെ
നേട്ടങ്ങള്‍
വിശദീകരിക്കുമോ ?
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ ലാഭനഷ്ട
കണക്ക്
*53.
ശ്രീ.പി.കെ.ബഷീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പാറക്കല്‍ അബ്ദുുല്ല
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന്റെ
കഴിഞ്ഞ മൂന്നു
വര്‍ഷങ്ങളിലെ കണക്ക്
ആഡിറ്റ് ചെയ്ത്
ലാഭനഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കണക്കുകള്‍ വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതു വര്‍ഷം
വരെയുള്ള കണക്കുകളാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
ലാഭത്തിലാണെങ്കില്‍
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
നിരക്കുകളില്‍
ഇളവനുവദിക്കാന്‍
തയ്യാറാകുമോ?
നികുതി
പിരിവ് ഉൗര്‍ജ്ജിതമാക്കാന്‍
നടപടി
*54.
ശ്രീ.രാജു
എബ്രഹാം
,,
പി. ഉണ്ണി
,,
പി.ടി.എ. റഹീം
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
പിരിവ്
ഉൗര്ജ്ജിതമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നികുതി
പിരിവില്‍ എത്ര ശതമാനം
വര്‍ദ്ധനവ്
കെെവരിയ്ക്കാന്
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അതിലൂടെ
എത്ര അധിക വിഭവ സമാഹരണം
നടത്തുവാന്‍
കഴിയുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ചരക്കു
സേവന നികുതി
*55.
ശ്രീ.കെ.
ബാബു
,,
എ. പ്രദീപ്കുമാര്‍
,,
മുരളി പെരുനെല്ലി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി
നടപ്പിലാക്കുന്നത്
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയെ ഏതു
തരത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
നികുതി സംവിധാനം അവശ്യ
സാധനങ്ങള്‍ക്ക്
നികുതിയിളവ് നല്കാന്
അനുമതി നല്കുന്നതാണോ;
ഇല്ലെങ്കില്‍ ഇത്
അവശ്യസാധനങ്ങളുടെ വില
ഉയരുന്നതിനിടയാക്കി
സാധാരണക്കാര്‍ക്ക്
ദ്രോഹകരമാകുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
നിരക്കിന്മേല്
സംസ്ഥാനത്തിന് യാതൊരു
നിയന്ത്രണവുമില്ലാത്തത്
വികസന ക്ഷേമ
പദ്ധതികള്‍ക്കുള്ള
ധനസമാഹരണത്തെ
പ്രതികൂലമായി
ബാധിക്കാന്‍ ഇടയുണ്ടോ;
എങ്കില്‍ ഇത് എങ്ങനെ
പരിഹരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി
*56.
ശ്രീ.ടി.
വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പാകുമ്പോള്‍
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖലയില്‍
ഉണ്ടാകുമെന്നു കരുതുന്ന
മാറ്റങ്ങളെക്കുറിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
നികുതി സംവിധാനത്തെ
ചരക്ക് സേവന നികുതി ഏതു
വിധത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കുമോ;
(സി)
നികുതി
പിരിവുമായി
ബന്ധപ്പെട്ടുള്ള
ചെലവുകളില്‍
കുറവുവരാനിടയുണ്ടോ;
എങ്കില്‍ ഏതൊക്കെ
വിധത്തിലാണെന്ന്
വ്യക്തമാക്കുമോ?
കയര്‍
വ്യവസായ മേഖലയുടെ നവീകരണം
*57.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
പുനരുദ്ധരിക്കാനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വ്യവസായ
മേഖലയുടെ നവീകരണം
പരമ്പരാഗത കയര്‍
തൊഴിലാളികളെ ഏതു
വിധത്തില്‍
ബാധിക്കാനിടയുണ്ടെന്നറിയിക്കാമോ;
(സി)
മുന്‍
എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
നിയോഗിച്ച കയര്‍
കമ്മീഷന്റെ
ശിപാര്‍ശകള്‍
എന്തൊക്കെയായിരുന്നു;
അവയില്‍ കഴിഞ്ഞ
സര്‍ക്കാര്‍ എന്തൊക്കെ
കാര്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ട്;
ഈ സര്‍ക്കാരിന്
പ്രസ്തുത
ശിപാര്‍ശകളില്‍
എന്തൊക്കെ
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
വൈദ്യുതി
സംരക്ഷണത്തിന് പദ്ധതി
*58.
ശ്രീ.പി.കെ.
ശശി
,,
പുരുഷന് കടലുണ്ടി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി സംരക്ഷണത്തിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതിയുടെ
ഉപഭോഗം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
കുട്ടികളില്‍ അവബോധം
സൃഷ്ടിക്കുന്നതിനായി
സ്കൂള്‍ തലത്തില്‍
ബോധവത്ക്കരണ പദ്ധതികള്‍
നടപ്പിലാക്കുമോ?
സഹകരണ
മേഖലയില്‍ ആര്.ബി.ഐ ഇടപെടല്‍
*59.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ മേഖലയില്‍
ആര്.ബി.ഐ.
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ സഹകരണ
സ്ഥാപനങ്ങളെ
പ്രതിസന്ധിയിലാക്കുന്നതാണെന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ക്ഷേത്ര
പരിസരത്ത് ആയുധ പരിശീലനം
*60.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
ക്ഷേത്രങ്ങളുടെ
പരിസരത്ത് ആയുധ
പരിശീലനം നടക്കുന്നതായി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
തടയുന്നതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്ഷേത്രപരിസരങ്ങള്‍
ചില സംഘടനകള്‍ ശാഖാ
പരിശീലനത്തിനായി
ഉപയോഗിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
നിയന്ത്രണം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?