പൊതുമരാമത്ത്
പ്രവൃത്തികള്‍
*541.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യൂ.ഡി.മേല്‍നോട്ടത്തില്‍
നിര്‍മ്മിക്കുന്ന
റോഡുകളുടെ ഗുണമേന്മ,
കെ.എസ്.റ്റി.പി.
പദ്ധതിയില്‍
നിര്‍മ്മിക്കുന്ന
റോഡുകളുടെയും
എന്‍.എച്ച്.എ.ഐ.
നിര്‍മ്മിക്കുന്ന
റോഡുകളുടെയും
ഗുണമേന്മയുമായി
താരതമ്യം ചെയ്യുമ്പോള്‍
വളരെ
പിന്നോക്കമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.ഡബ്ല്യൂ.ഡി.
റോഡുകളുടെ ഗുണമേന്മ
മെച്ചപ്പെടുത്താനും
അന്താരാഷ്ട്ര
നിലവാരത്തിലുള്ളതാക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പി.ഡബ്ല്യൂ.ഡി.
ഉടമസ്ഥതയില്‍പ്പെട്ട
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ക്ക്
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനും
നവീകരിക്കുന്നതിനും
റീ-വയറിംഗ്
വര്‍ക്കുകള്‍
നടത്തുന്നതിനും പണം
നീക്കിവെക്കാത്തതിനാല്‍
നിരവധി സര്‍ക്കാര്‍
കെട്ടിടങ്ങള്‍
നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ പ്രശ്നം
പരിഹരിക്കാന്‍ എന്ത്
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
ഏറ്റെടുത്ത
ഭൂമിയുടെ നഷ്ടപരിഹാരം
നിശ്ചയിച്ചതിലെ അപാകത
*542.
ശ്രീ.പാറക്കല്‍
അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിക്ക് ന്യായവില
നിശ്ചയിച്ച്
പ്രസിദ്ധപ്പെടുത്തുന്നതിന്
മുന്‍പ്,
പൊതുആവശ്യത്തിന്
ഏറ്റെടുക്കുന്ന ഭൂമിവില
നിശ്ചയിക്കുന്നതിനു
സ്വീകരിച്ചു വന്ന
മാനദണ്ഡമെന്താണെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലെ
പാക്കേജ് എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ന്യായവില
നിശ്ചയിക്കുന്നതിന്
മുന്‍പ് വില കുറച്ചു
കാണിച്ച് രജിസ്റ്റര്‍
ചെയ്തിട്ടുളള
ആധാരങ്ങളുടെ
അടിസ്ഥാനത്തില്‍
നിശ്ചയിച്ച തുച്ഛമായ
നഷ്ടപരിഹാരം
കൂട്ടിക്കിട്ടാന്‍
നല്കിയ ആയിരക്കണക്കായ
കേസുകള്‍ തീര്‍പ്പാകാതെ
കിടപ്പുളള കാര്യവും
ഭൂമി വിട്ടുനല്‍കിയ
പാവപ്പെട്ട ഭൂവുടമകള്‍
കേസു നടത്താന്‍
സഹിക്കുന്ന
കഷ്ടനഷ്ടങ്ങളും
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത്തരം കേസുകള്‍
ന്യായമായ നഷ്ടപരിഹാരം
നല്കി
തീര്‍പ്പാക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ദുരന്ത
ലഘൂകരണ പദ്ധതി
*543.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുരന്ത ലഘൂകരണ
പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ദുരന്ത
നിവാരണ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പദ്ധതി
നടപ്പിലാക്കുന്നതിനായി
വിവിധ വകുപ്പുകളുടെ
ഏകോപനത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ്
പദ്ധതി
*544.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹൈസ്കൂളുകളില്‍ സൈക്കോ
സോഷ്യല്‍ കൗണ്‍സിലിംഗ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി എയ്ഡഡ്
സ്കൂളുകളില്‍ കൂടി
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ആശ്വാസ് പദ്ധതി
*545.
ശ്രീ.ആര്.
രാജേഷ്
,,
ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍ക്കായി
'ആശ്വാസ്' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസത്തിന്
പ്രസ്തുത പദ്ധതിയില്‍
പ്രാധാന്യം
നല്‍കിയിട്ടുണ്ടോ;
(ഡി)
വിദ്യാര്‍ത്ഥികളുടെ
ഭാവിജീവിതം
സുരക്ഷിതമാക്കുന്നതിനും
അവരുടെ കഴിവുകള്‍
കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചെറുമത്സ്യങ്ങളെ
പിടിക്കുന്നതു മൂലം
മത്സ്യസമ്പത്തിലുളള കുറവ്
*546.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. രാജഗോപാലന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലില്‍ നിന്ന്
ചെറുമത്സ്യങ്ങളെ
പിടിക്കുന്നതു മൂലം
വന്‍തോതില്‍
മത്സ്യസമ്പത്ത്
നശിപ്പിക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ചെറുമത്സ്യങ്ങളെ
പിടികൂടുന്നത്
കര്‍ശനമായി തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യബന്ധന
ബോട്ടുകളും വളളങ്ങളും
ഇപ്രകാരം
നിയമവിരുദ്ധമായ
പ്രവൃത്തികള്‍
ചെയ്യുന്നത് തടയാന്‍
നിലവിലുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
കൂടുതൽ അവകാശങ്ങൾ
*547.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിന്റെ
അവകാശം കടലില്‍
മീന്‍പിടിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉറപ്പുവരുത്തുന്ന സമഗ്ര
ജലപരിഷ്ക്കരണ നിയമം
നടപ്പാക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
മത്സ്യബന്ധന
ഉപകരണങ്ങളുടെ
ഉടമസ്ഥാവകാശം, കടലിലെ
മത്സ്യവിഭവങ്ങളുടെ
ഉടമസ്ഥാവകാശം,
കടലിലേക്കുള്ള പ്രവേശന
അധികാരം എന്നിവ
മത്സ്യത്തൊഴിലാളികള്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തുമോയെന്ന്
അറിയിക്കുമോ;
(സി)
പിടിച്ചു
കൊണ്ടുവരുന്ന പച്ച
മത്സ്യത്തിന്റെ ആദ്യ
വില്പ്പനാവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
മാത്രമായി
നിജപ്പെടുത്തുന്ന
തരത്തില്‍ നിയമ
നിര്‍മ്മാണം
നടത്തുമോയെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
അംഗീകാരത്തിനു വന്ന
പ്രവൃത്തികളുടെ പുനപരിശോധന
*548.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
മഞ്ഞളാംകുഴി അലി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
അനുമതിക്കുശേഷം
ടെണ്ടര്‍ നടപടികള്‍ വരെ
പൂര്‍ത്തിയാക്കി
സര്‍ക്കാര്‍
അംഗീകാരത്തിനു വന്ന
പൊതുമരാമത്ത്
പ്രവൃത്തികളില്‍
തീരുമാനം
കൈക്കൊള്ളുന്നതിനു പകരം
സാങ്കേതിക
വിഭാഗത്തിന്റെ
പുനപരിശോധനയ്ക്ക്
അയച്ച് കാലതാമസം
വരുത്തുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്തരമൊരു
നടപടിക്കിടയാക്കിയ
സാഹചര്യം വിശദമാക്കുമോ;
(സി)
ടെണ്ടര്‍
നടപടി പൂര്‍ത്തീകരിച്ച
ശേഷമുണ്ടാവുന്ന
കാലതാമസം മൂലം
കോണ്ട്രാക്ടര് പണി
ഉപേക്ഷിച്ചു പോകുന്ന
സാഹചര്യം അധിക
ബാധ്യതയ്ക്ക്
കാരണമാവുമെന്നതിനാല്‍
ഇക്കാര്യത്തില്‍
അടിയന്തരമായി തീരുമാനം
കൈക്കൊള്ളുമോ; വിശദാംശം
നൽകുമോ?
കെട്ടിട
നിര്‍മ്മാണത്തിന് പരിസ്ഥിതി
സൗഹൃദ രീതികള്‍
*549.
ശ്രീ.ഹൈബി
ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണത്തിന്
പരിസ്ഥിതി സൗഹൃദ
രീതികള്‍ കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കെട്ടിടങ്ങള്‍ക്കാണ്
ആയത് ബാധകമാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ആയത്
സംബന്ധിച്ച് ഒരു നയം
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
*550.
ശ്രീ.കെ.
ബാബു
,,
മുരളി പെരുനെല്ലി
,,
ഒ. ആര്. കേളു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതിയായ
തുക
അനുവദിക്കാത്തതിനാലും
അനുവദിക്കുന്ന തുക
യഥാസമയം
ലഭ്യമാക്കാത്തതിനാലും
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതി
കടുത്ത
പ്രതിസന്ധിയിലായിരുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി ഹെഡ്
മാസ്റ്റര്‍മാര്‍ക്ക്
ബാധ്യതയാക്കി മാറ്റാതെ
നടപ്പാക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
അരി
തുടങ്ങിയ ഭക്ഷണ
സാധനങ്ങളുടെ
വിലവര്‍ദ്ധനവിന്
ആനുപാതികമായി പദ്ധതി
പ്രകാരം നല്‍കേണ്ട തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി ഉണ്ടാകുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സമ്പാദ്യ സമാശ്വാസ പദ്ധതി
*551.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
ദേശീയ മത്സ്യത്തൊഴിലാളി
ക്ഷേമനിധിയുടെ
സഹായത്തോടെ സമ്പാദ്യ
സമാശ്വാസ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പഞ്ഞ
മാസങ്ങളില്‍
ആഴക്കല്‍/ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
സഹായം നല്‍കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ കേന്ദ്ര
വിഹിതം എത്രയാണെന്ന്
വ്യക്തമാക്കുമോ?
റീ
സര്‍വ്വേ നടപടി പുരോഗതി
അവലോകനം
*552.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വേ
നടപടി പുരോഗതി
സംബന്ധിച്ച അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
റീസര്‍വ്വേ നടപടികള്‍
എത്രത്തോളം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
റീസര്‍വ്വെ
നടന്ന പ്രദേശങ്ങളില്‍
ഉടമകളുടെ പേര് മാറിയതും
വിസ്തീര്‍ണ്ണം, ഇനം
എന്നിവയില്‍ വന്ന
പിശകുകളും മൂലം
സാധാരണക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അത് സമയബന്ധിതമായി
പരിഹരിക്കുന്ന
കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും,
ഇനി എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
സബ്
രജിസ്ട്രാര്‍ ഓഫീസുകളിലെ
അഴിമതി
*553.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
എം.എം. മണി
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സബ്
രജിസ്ട്രാര്‍ ഓഫീസുകള്‍
കേന്ദ്രീകരിച്ച്
വ്യാപകമായ ക്രമക്കേടും
അഴിമതിയും
നടക്കുന്നുണ്ടെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കുറ്റക്കാരായ
ഉദ്യോഗസ്ഥരെ കണ്ടെത്തി
കര്‍ശനമായ ശിക്ഷാ
നടപടികള്‍
സ്വീകരിക്കുവാന്‍
നടപടികള്‍ ഉണ്ടാകുമോ?
കോള്‍ഡ്
ചെയിന്‍ പദ്ധതി
*554.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന തീരദേശ വികസന
കോര്‍പ്പറേഷന്റെ
'കോള്‍ഡ് ചെയിന്‍'
പദ്ധതി പ്രകാരം
നടപ്പിലാക്കിയിട്ടുളള
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
മത്സ്യവിഭവങ്ങളുടെ
ഗുണമേന്മ
ഉറപ്പിക്കുവാന്‍ ഈ
പദ്ധതി മൂലം
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
മറ്റ്
ഏതെങ്കിലും ഏജന്‍സിയുടെ
സഹായം ഈ പദ്ധതിക്ക്
ലഭ്യമാണോ; വിശദാംശം
നല്‍കുമോ?
വിദ്യാര്‍ത്ഥികളുടെ
യൂണിഫോം
*555.
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
യൂണിഫോം ഏകീകരിക്കാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(ബി)
എട്ടാം
സ്റ്റാന്റേര്‍ഡ് വരെ
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കെല്ലാം
സൗജന്യമായി യൂണിഫോം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
ഡിസൈന്‍, വിതരണ രീതി
എന്നിവ സംബന്ധിച്ച വിശദ
വിവരം
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
*556.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.സത്യന്
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവയുടെ അറ്റകുറ്റപ്പണി
സമയബന്ധിതമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നതു
സംബന്ധിച്ച്
നിലവിലുണ്ടായിരുന്ന
ചട്ടങ്ങള്‍ ഭേദഗതി
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അപ്രകാരം
ഭേദഗതി ചെയ്യാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
അനര്‍ഹര്‍
കൈവശപ്പെടുത്തി
താമസിക്കുന്നതായും
ചിലര്‍
മറ്റുള്ളവര്‍ക്ക്
വാടകയ്ക്ക്
നല്കുന്നതായുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ഹാരിസണ്‍സ്,
ടി.ആര്.&ടീ കമ്പനികളുടെ
ഭൂമി ഇടപാടുകള്‍
*557.
ശ്രീ.ഡി.കെ.
മുരളി
,,
എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍സ്,
ടി.ആര്.&ടീ മുതലായ
കമ്പനികള്‍ അനധികൃതമായി
എത്ര ഭൂമി കൈവശം
വച്ചിരിക്കുന്നുവെന്നാണ്
സ്പെഷ്യല്‍ ഓഫീസറുടെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുളളത്; ഈ
ഭൂമി ഏറ്റെടുക്കാനായി
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
നിലവിലെ സ്ഥിതി
എന്താണ്;
(ബി)
ഹാരിസണ്‍
കമ്പനിയുടെ ഭൂമി
ഇടപാടുകളെക്കുറിച്ച്
അന്വേഷിക്കാന്‍ മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാര്‍ നിയോഗിച്ച
നിവേദിത. പി. ഹരന്റെ
നേതൃത്വത്തിലുള്ള
ഉന്നതാധികാര സമിതിയുടെ
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു;
ഈ റിപ്പോര്‍ട്ടിന്റെ
നിയമവശങ്ങളെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
ജസ്റ്റിസ്
എല്‍.മനോഹരന്
കമ്മിറ്റിയുടെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കുമോ;
(സി)
വ്യാജ
ആധാരം ചമച്ചതിനും ഭൂമി
കൈയ്യേറ്റത്തിനും ഈ
കമ്പനികള്‍ക്കെതിരെ
ഫയല്‍ ചെയ്ത കേസിന്റെ
നിലവിലെ സ്ഥിതി
എന്താണ്; അന്വേഷണ
റിപ്പോര്‍ട്ട്
കോടതിയില്‍ ഫയല്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിലെ പ്രധാന
കണ്ടെത്തല്‍
അറിയിക്കാമോ;
(ഡി)
ഈ
കമ്പനികള്‍
നിയമവിരുദ്ധമായി കൈവശം
വച്ചിരിക്കുന്ന ഭൂമി
ഏറ്റെടുക്കാനായി നിയമ
നിര്‍മ്മാണം നടത്താന്‍
തയ്യാറാകുമോ?
തരിശു
നിലങ്ങളില്‍ അത്യുല്‍പ്പാദന
ശേഷിയുള്ള കശുമാവ് കൃഷി
*558.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അധീനതയിലുള്ള തരിശു
നിലങ്ങളില്‍
അത്യുല്‍പ്പാദന
ശേഷിയുള്ള കശുമാവ് കൃഷി
തുടങ്ങുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
തരിശുനിലങ്ങള്‍
കശുമാവു കൃഷിക്ക്
അനുയോജ്യമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതുവഴി
എത്ര ടണ്‍ കശുവണ്ടി ആണ്
അധികമായി
ഉല്പാദിപ്പിക്കുവാന്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
സമഗ്ര
തീരദേശ മാനേജ്മെന്റ് പ്ലാന്‍
*559.
ശ്രീ.ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
എ. എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
സംരക്ഷണവും
മത്സ്യത്തൊഴിലാളി
സുരക്ഷയും
ലക്ഷ്യമാക്കിയുള്ള
സമഗ്ര തീരദേശ
മാനേജ്മെന്റ് പ്ലാന്‍
തയ്യാറാക്കുന്നതിനായി
സംഘടിപ്പിച്ച
ശില്‍പ്പശാലയില്‍
ഉയര്‍ന്നു വന്ന മുഖ്യ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
തീരശോഷണം
തടയുന്നതിനും ആഗോള
താപനം കൊണ്ടും മറ്റു
പ്രകൃതി പ്രതിഭാസങ്ങള്‍
കൊണ്ടും ഉണ്ടാകുന്ന
ദുരന്തമൊഴിവാക്കുന്നതിനുമായി
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
ഭൂമി
ഉടമകളുടെ അവകാശങ്ങള്‍
സംബന്ധിച്ച അവബോധം
*560.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയിന്മേല്
ഉടമകള്‍ക്കുള്ള
അവകാശങ്ങള്‍, കടമകള്‍,
ഭൂരേഖകള്‍, അടയ്ക്കേണ്ട
നികുതി നിരക്കുകള്‍
എന്നിവയെക്കുറിച്ച്
സാധാരണക്കാര്‍ക്ക്
വ്യക്തമായ
അറിവില്ലാത്തത് മൂലം
നടക്കുന്ന
തട്ടിപ്പുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരം
കാര്യങ്ങളെക്കുറിച്ച്
ജനങ്ങളില്‍ വ്യക്തമായ
അവബോധം സൃഷ്ടിക്കാന്‍
അടിയന്തര നടപടി
എടുക്കുമോ;
വ്യക്തമാക്കുമോ?
'വിദ്യാലയങ്ങള്‍
മികവിന്റെ കേന്ദ്രങ്ങള്‍'
പദ്ധതി
*561.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
യു. ആര്. പ്രദീപ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'വിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങള്‍' എന്ന
പദ്ധതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പൊതുവിദ്യാലയങ്ങളെ
ഉത്കൃഷ്ട
സ്ഥാപനങ്ങളാക്കി മാറ്റി
അണ് എയ്ഡഡ്
വിദ്യാഭ്യാസ മേഖലയുടെ
ആശാസ്യമല്ലാത്ത
ഇടപെടല്‍
പരിമിതപ്പെടുത്തുന്നതിനായി
ഹ്രസ്വകാല ദീര്‍ഘകാല
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
എയ്ഡഡ്/അണ്
എയ്ഡഡ് മേഖലകളുടെ ചൂഷണം
*562.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
രംഗത്ത് എയ്ഡഡ്, അണ്
എയ്ഡഡ് മേഖലകളുടെ ചൂഷണ
സ്വഭാവം
നിയന്ത്രിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അക്കാര്യത്തിനായി
എന്തൊക്കെ നടപടികളാണ്
പരിഗണനയിലുള്ളതെന്ന്
വിശദമാക്കുമോ;
(സി)
അണ്
എയ്ഡഡ് മേഖല,
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയുടേതില്‍ നിന്ന്
വേറിട്ട്,
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലും
ചെലുത്തുന്ന
ദു:സ്വാധീനം
ഇല്ലാതാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ എണ്ണം
*563.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
ലക്ഷ്യം
കൈവരിക്കുന്നതിനായി,
സ്ക്കൂളുകളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കാനും അക്കാഡമിക്
നിലവാരം ഉയര്‍ത്തുവാനും
എന്തെല്ലാം നടപടികളാണ്
കൈകൊള്ളുന്നതെന്ന്
വിശദീകരിക്കുമോ?
റോഡു
നിര്‍മ്മാണത്തിന് ആധുനിക
സാങ്കേതികവിദ്യകള്‍
*564.
ശ്രീ.എ.എം.
ആരിഫ്
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡു നിര്‍മ്മാണത്തിന്
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
കേരളത്തിന്റെ
കാലാവസ്ഥയ്ക്കും
ഭൂപ്രകൃതിക്കും യോജിച്ച
സാങ്കേതികവിദ്യകള്‍
ഉപയോഗിക്കുന്നത്
റോഡിന്റെ ഗുണനിലവാരം
ദീര്‍ഘകാലം
നിലനില്‍ക്കുന്നതിന്
സഹായിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റോഡ്
നിര്‍മ്മാണത്തിന് കയര്‍
ഭൂവസ്ത്രം,
പ്ലാസ്റ്റിക്, റബ്ബര്‍
എന്നിവ
ഉപയോഗിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
റോഡ്
നിര്‍മ്മാണത്തിന്
കരാര്‍ നല്കുമ്പോള്
തന്നെ
നിശ്ചിതകാലത്തേക്ക്
മെയിന്റനന്‍സ്
ഉള്‍പ്പെടെയുള്ള
ഗ്യാരന്റി
കരാറുകാരനില്‍
നിക്ഷിപ്തമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
റോഡ്
നിര്‍മ്മാണത്തിലെ
അപാകതകള്‍ പരിഹരിച്ച്
ഗുണനിലവാരമുള്ള
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
ഹൈടെക്
ക്ലാസ്സുകള്‍
*565.
ശ്രീ.ഷാഫി
പറമ്പില്‍
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ ക്ലാസ്സുകള്‍
ഹൈടെക് ആക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ക്ലാസ്സുകളാണ്
ഇതിനുവേണ്ടി
തെരഞ്ഞെടുത്തിരിക്കുന്നത്;
വിവരിക്കുമോ;
(സി)
എന്തൊക്കെ
സൗകര്യങ്ങളാണ്
ഇതിനുവേണ്ടി
ക്ലാസ്സുകളിലും
സ്കൂളുകളിലും
ഒരുക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനു
എന്തു തുക വേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്?
കശുമാവ്
കൃഷിക്കായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും സഹായം
*566.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കശുമാവ്
കൃഷിക്കായി സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിനോട്
എന്തെങ്കിലും സഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭവനരഹിതരില്ലാത്ത
കേരളം പദ്ധതി
*567.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനരഹിതരില്ലാത്ത
കേരളം പദ്ധതിയിലൂടെ
എത്ര ഭവനങ്ങളാണ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഭവനനിര്‍മ്മാണ
വസ്തുക്കളുടെ
ക്രമാതീതമായ
വിലവര്‍ദ്ധനവ്
സാധാരണക്കാരെ സ്വന്തം
ഭവനം എന്ന
സ്വപ്നത്തില്‍ നിന്നും
പിന്തിരിപ്പിക്കുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ബി.പി.എല്‍.
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിന്
സാധനസാമഗ്രികള്‍
സബ്സിഡി ഇനത്തില്‍
നല്കുന്ന പദ്ധതി
നടപ്പിലാക്കുമോ?
ഇന്‍ക്ലൂസീവ്
എജ്യൂക്കേഷന്‍
*568.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ക്ലൂസീവ്
എജ്യൂക്കേഷന്റെ ഭാഗമായി
ഭിന്നശേഷിക്കാരായ
കുട്ടികളെ ജനറല്‍
സ്കൂളുകളില്‍ ചേര്‍ത്ത്
പഠിപ്പിക്കാന്‍
തുടങ്ങിയതിനു ശേഷം
സ്പെഷ്യല്‍
സ്കൂളുകളില്‍
കുട്ടികള്‍
കുറഞ്ഞുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ജനറല്‍ സ്കൂളുകളില്‍
ഇത്തരം കുട്ടികള്‍ക്ക്
വേണ്ടുന്ന
സജ്ജീകരണങ്ങളും
പരിഗണനയും
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുമോ;
(ബി)
ബുദ്ധി,
ചലന, ശ്രവണ, കാഴ്ച
വൈകല്യമുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന സംസ്ഥാന
സര്‍ക്കാരിന്റെ
സ്കോളര്‍ഷിപ്പ്
ഗണ്യമായി
വെട്ടിക്കുറച്ചിട്ടുണ്ടോ;
പ്രസ്തുത
സ്കോളര്‍ഷിപ്പ് തുക
പുനസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
സ്പെഷ്യല്‍
സ്കൂളുകളില്‍ അധികമായ
അധ്യാപകരെ
പുനര്‍വിന്യസിക്കുന്നതിന്
നടപടിയുണ്ടാകുമോ;
വ്യക്തമാക്കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ റെയില്‍വേ
നയങ്ങള്‍
T *569.
ശ്രീ.പി.കെ.
ശശി
,,
കെ.സുരേഷ് കുറുപ്പ്
,,
വി. അബ്ദുറഹിമാന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാത്രാനിരക്കും
കടത്തുകൂലിയും
ബജറ്റിലൂടെയും
അല്ലാതെയും അടിക്കടി
വര്‍ദ്ധിപ്പിക്കുന്ന
റെയില്‍വേയുടെ നയം
സംസ്ഥാനത്തെ
യാത്രക്കാര്‍ക്കും
ചരക്കുനീക്കത്തിനും
വലിയ
ബുദ്ധിമുട്ടുണ്ടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ചരക്കു
കൂലിയില്‍ ഉണ്ടാകുന്ന
വര്‍ദ്ധനവ് ഉപഭോക്തൃ
സംസ്ഥാനമെന്ന നിലയിലും
ഉല്പാദന-നിര്‍മ്മാണ
കേന്ദ്രങ്ങളില്‍ നിന്ന്
വിദൂരസ്ഥമെന്ന നിലയിലും
വലിയ വിലവര്‍ദ്ധനവിനു
കാരണമാകുമെന്നതിനാല്‍
കേന്ദ്ര സര്‍ക്കാരിന്റെ
ഇത്തരം നയങ്ങള്‍
തിരുത്താന്‍
ആവശ്യപ്പെടുമോയെന്ന്
വിശദമാക്കുമോ;
(സി)
അടിക്കടി
നിരക്കു വര്‍ദ്ധനവ്
നടപ്പാക്കുന്നതിനോടൊപ്പം
നിക്ഷേപ വികസന
പ്രവര്‍ത്തനങ്ങളില്‍
നിന്ന് പിന്മാറുകയും
ചെയ്യുന്ന കേന്ദ്ര
സര്‍ക്കാര്‍
നയത്തോടുള്ള
സംസ്ഥാനത്തിന്റെ
നിലപാട്
വ്യക്തമാക്കുമോ; ഇതു
കേന്ദ്ര സര്‍ക്കാരിനെ
അറിയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മത്സ്യബന്ധനമേഖലയില്‍
ഉപഗ്രഹ സാങ്കേതിക വിദ്യ
*570.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയില്‍ ഉപഗ്രഹ
സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തി
മത്സ്യസമ്പത്ത് കൂടിയ
മേഖലകള്‍, കാലാവസ്ഥ
എന്നിവ സംബന്ധിച്ച
വിവരം
മത്സ്യത്തൊഴിലാളികളെ
മൊബൈല്‍ മുഖേന
അറിയിക്കുന്ന സംവിധാനം
നടപ്പിലാക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
അപകടത്തില്‍പ്പെടുന്ന
ബോട്ടുകളുടെയും
മത്സ്യത്തൊഴിലാളികളുടെയും
രക്ഷാപ്രവര്‍ത്തനത്തിന്
ഉപഗ്രഹ സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
ജീവിതം
സുരക്ഷിതമാക്കുന്നതിനും
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
പദ്ധതികള്‍ക്ക് പുറമെ
മത്സ്യബന്ധന മേഖലയിലെ
ഏതൊക്കെ
പ്രവര്‍ത്തനങ്ങളിലാണ്
ഉപഗ്രഹ സാങ്കേതിക വിദ്യ
ഉപയോഗപ്പെടുത്തുന്നതെന്നറിയിക്കുമോ?