രാഷ്ട്രീയ
കൊലപാതകങ്ങള്‍ സംബന്ധിച്ച
ദേശീയ ക്രൈം റെക്കോര്‍ഡ്സ്
ബ്യൂറോയുടെ കണ്ടെത്തല്‍
*1.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
കൊലപാതകങ്ങളുടെ
കാര്യത്തില്‍
സംസ്ഥാനത്തിന് മൂന്നാം
സ്ഥാനമാണെന്ന ദേശീയ
ക്രൈം റെക്കോര്‍ഡ്സ്
ബ്യൂറോയുടെ കണ്ടെത്തല്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ കണ്ടെത്തലിലേക്ക്
നയിച്ച വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സാക്ഷര
കേരളത്തിന് അപമാനമായ ഈ
സ്ഥിതിവിശേഷത്തില്‍
നിന്നും മോചനം നേടാന്‍
വേണ്ട
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യരംഗം
കാര്യക്ഷമമാക്കുന്നതിനുള്ള
പദ്ധതികള്‍
*2.
ശ്രീ.കെ.
ബാബു
,,
കെ.കുഞ്ഞിരാമന്
,,
ആര്. രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുര്‍ബലാവസ്ഥയിലായിരുന്ന
ആരോഗ്യരംഗം
കാര്യക്ഷമമാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
തലത്തിലുള്ള
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
ഒഴിവുകള്‍ നികത്താനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ പ്രവേശനം
*3.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ
എം.ബി.ബി.എസ് കോഴ്സിന്
ഈ വര്‍ഷം മെറിറ്റ്,
മാനേജ്മെന്റ്,
എന്‍.ആര്.ഐ
സീറ്റുകളില്‍ എത്ര
രൂപയാണ് ഫീസ് ആയി
നിശ്ചയിച്ചിട്ടുള്ളതെന്നും
കഴിഞ്ഞ അധ്യയനവര്‍ഷം
ഇത് എത്ര രൂപയായിരുന്നു
എന്നും വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ഈ വര്‍ഷം
സ്വാശ്രയ മെഡിക്കല്‍
മാനേജ്മെന്റുകളുമായി
ഒപ്പുവച്ച കരാറിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
മെറിറ്റില്‍
അഡ്മിഷന് ലഭിക്കുന്ന
പാവപ്പെട്ട
വിദ്യാര്‍ത്ഥികളെ ചൂഷണം
ചെയ്യുന്ന തരത്തിലുള്ള
കരാറില്‍
ഏര്‍പ്പെടുവാനുള്ള
സാഹചര്യം
വ്യക്തമാക്കുമോ;
(ഡി)
മെറിറ്റില്‍
അഡ്മിഷന് ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്‍കണമെന്ന
നിര്‍ദ്ദേശം
പരിഗണിക്കുമോ?
സപ്ലൈകോ
വഴി കര്‍ഷകരില്‍ നിന്നും
നെല്ല് സംഭരണം
*4.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വഴി കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിക്കുന്നതിന്
രജിസ്ട്രേഷന്
നടത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നതാണെന്ന
കര്‍ഷക സംഘടനകളുടെ
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
രജിസ്റ്റര്‍
ചെയ്യാന്‍ ആധാര്‍
കാര്‍ഡ്
നിര്‍ബന്ധമാക്കിയത്
നിരവധി കര്‍ഷകര്‍ക്ക്
ആനുകൂല്യം
ലഭിക്കാതിരിക്കാന്‍
കാരണമായിട്ടുണ്ടെന്ന
പരാതി പരിശോധിക്കുമോ;
ആധാര്‍ കാര്‍ഡ്
നിര്‍ബന്ധമാക്കിയത്
സുപ്രീംകോടതി വിധിയുടെ
ലംഘനമാണെന്നത്
കണക്കിലെടുത്ത് അത്
ഒഴിവാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഐ.എഫ്.എസ്.സി
നമ്പറുള്ള ബാങ്ക്
അക്കൗണ്ട്
നിര്‍ബന്ധമാക്കിയത്
സഹകരണ സംഘങ്ങളെ
ഒഴിവാക്കാന്‍
ഇടയാക്കുന്നു എന്ന
കാര്യം പരിഗണിച്ച്
പ്രസ്തുത നിര്‍ദ്ദേശം
ഉപേക്ഷിച്ച്
കര്‍ഷകര്‍ക്ക് സഹകരണ
ബാങ്കുകള്‍ മുഖേന കൂടി
ആനുകൂല്യം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മതമൗലികവാദത്തിനെതിരെ
മുന്‍കരുതല്‍
*5.
ശ്രീ.എസ്.രാജേന്ദ്രന്
,,
സി.കൃഷ്ണന്
,,
പി.വി. അന്‍വര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുനിന്ന്
ദുരൂഹസാഹചര്യത്തില്‍
കാണാതാകുന്നവരില്‍
ചിലര്‍ ഐ.എസ്. എന്ന
ഭീകര സംഘടനയില്‍
ചേര്‍ന്നിട്ടുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാന പോലീസ്
എന്തെല്ലാം
മുന്‍കരുതലുകള്‍
എടുത്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മതമൗലികവാദം
ഏതുഭാഗത്തുനിന്ന്
ഉളളതായാലും
ആത്യന്തികമായി
തീവ്രവാദത്തിലേക്കും
ഭീകരവാദത്തിലേക്കും
നയിക്കാനിടയുളളതിന്റെ
അടിസ്ഥാനത്തില്‍
മതമൗലികവാദത്തിനെതിരെ
എതെങ്കിലും തരത്തിലുളള
ജനകീയ ഇടപെടല്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഏതെങ്കിലും
ചില വ്യക്തികള്‍
ഭീകരവാദത്തിലേക്ക്
ആകൃഷ്ടരായതിന്റെയും
ഏതാനും
മതപരിവര്‍ത്തനത്തിന്റെയും
അടിസ്ഥാനത്തില്‍
സമുദായത്തെയോ മതത്തെയോ
ഭീകരവാദികളെന്ന്
മുദ്രകുത്താനുളള
ചിലരുടെ
പ്രചരണത്തിനെതിരെ
മത-സാമുദായിക സംഘടനകളെ
ഉള്‍പ്പെടെ അണിനിരത്തി
പ്രചരണം നടത്താന്‍
സര്‍ക്കാര്‍ തലത്തില്‍
നടപടിയുണ്ടാകുമോ:
വിശദമാക്കുമോ?
കാരുണ്യാ
ഫാര്‍മസി വഴി വിതരണം
ചെയ്യുന്ന മരുന്നുകളുടെ
അമിതവില
*6.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്യാന്‍സറിനുള്ള
മരുന്ന് ഉള്‍പ്പടെ,
കാരുണ്യാ ഫാര്‍മസി വഴി
വിതരണം ചെയ്യുന്ന
മരുന്നുകള്‍ക്ക്
അമിതവില ഈടാക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പരാതി
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
മരുന്ന്
സംഭരിക്കുമ്പോള്‍
ലഭ്യമാകുന്ന
ആനുകൂല്യങ്ങള്‍
ഉപഭോക്താക്കളിലേക്ക്
കൈമാറുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കാരുണ്യാ
ഫാര്‍മസി കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിലനിയന്ത്രണ
പട്ടികയില്‍ ഉൾപ്പെട്ട
മരുന്നുകളുടെ ദൗർലഭ്യം
*7.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിലനിയന്ത്രണ
പട്ടികയില്‍
ഉള്‍പ്പെടുത്തി
വിലകുറച്ച മിക്ക
മരുന്നുകളും
സംസ്ഥാനത്ത് വിപണിയില്‍
ലഭ്യമല്ലായെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
ഇത്തരം
മരുന്നുകളുടെ
ഉല്‍പ്പാദനവും വിതരണവും
മരുന്ന് കമ്പനികള്‍
നിര്‍ത്തിവച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത്തരം മരുന്ന്
കമ്പനികളുമായി ചര്‍ച്ച
ചെയ്ത് മരുന്നുകള്‍
വിപണിയില്‍
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
മരുന്നുകള്‍ വിപണിയില്‍
ലഭ്യമല്ലാത്തതിനാല്‍
ബുദ്ധിമുട്ടുന്ന ഗുരുതര
രോഗം ബാധിച്ചവര്‍ക്ക്
അത്യാവശ്യം വേണ്ട
മരുന്നുകള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഭരണ
നടപടികള്‍
സുതാര്യമാക്കുന്നതിനുളള നയം
*8.
ശ്രീ.കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
നടപടികള്‍ സുതാര്യവും
ലളിതവുമാക്കുന്നതു
സംബന്ധിച്ച സര്‍ക്കാര്‍
നയം വെളിപ്പെടുത്തുമോ;
(ബി)
മന്ത്രിസഭാ
തീരുമാന വിവരങ്ങള്‍
ജനങ്ങളില്‍
എത്തുന്നതില്‍
എന്തെങ്കിലും
അപാകതയുള്ളതായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ അതെന്താണെന്നു
വ്യക്തമാക്കുമോ;
(സി)
മാസങ്ങള്‍ക്കു
മുമ്പുള്ള മന്ത്രിസഭാ
തീരുമാന വിവരങ്ങള്‍
നല്‍കണമെന്ന വിവരാവകാശ
കമ്മിഷന്
ഉത്തരവിനെതിരെ
ഹെെക്കോടതിയെ
സമീപിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ?
പ്രതിരോധ
കുത്തിവയ്പ്പുകള്ക്കെതിരെയുള്ള
പ്രചരണം
*9.
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്രീയമായ
തെളിവോ അടിത്തറയോ
കൂടാതെ പ്രതിരോധ
കുത്തിവയ്പ്പുകള്‍ക്കെതിരെ
പ്രചരണം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം,
കാസര്‍കോഡ് ജില്ലകള്‍
ഉള്‍പ്പെടെ
സംസ്ഥാനത്തിന്റെ പല
ഭാഗങ്ങളിലും പ്രതിരോധ
കുത്തിവയ്പ്പ്
എടുക്കുന്നവരുടെ ശതമാനം
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഡിഫ്തീരിയ,
കോളറ തുടങ്ങിയ
രോഗങ്ങള്‍ പടര്‍ന്നു
പിടിക്കുന്ന
സാഹചര്യത്തില്‍
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ശക്തമാക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ?
'ഭൂമിക'
പദ്ധതി
*10.
ശ്രീ.യു.
ആര്. പ്രദീപ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഭൂമിക' പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എല്ലാ ജില്ലാ
ആശുപത്രികളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
സ്ത്രീകള്‍ക്കെതിരായ
അക്രമങ്ങള്‍
തിരിച്ചറിഞ്ഞ് അതിന്
ഇരയാകുന്നവര്‍ക്ക്
കൗണ്‍സിലിംഗ്, നിയമ
സഹായം എന്നിവ
നല്‍കുന്നതിന് പദ്ധതി
പ്രകാരം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മദ്യപിച്ച്
വാഹനങ്ങള്‍
ഓടിക്കുന്നതുമൂലമുള്ള അപകടം
*11.
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രെെവര്‍മാര്‍
മദ്യപിച്ചുകൊണ്ട്
വാഹനങ്ങള്‍
ഓടിക്കുന്നതുമൂലം അപകട
നിരക്ക് വര്‍ദ്ധിച്ചു
വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി,
എെ.എസ്.ആര്.ഒ, മറ്റു
പൊതുമേഖലാ
സ്ഥാപനങ്ങള്‍
എന്നിവയുടെ വാഹന
ഡ്രെെവര്‍മാര്‍
പലപ്പോഴും
മദ്യലഹരിയില്‍
അമിതവേഗത്തില്‍
വാഹനമോടിച്ച്
അപകടമുണ്ടാക്കുന്നത്
സംബന്ധിച്ച കണക്കുകള്‍
പരിശോധിക്കുമോ;
(സി)
ഇത്തരം
ഡ്രെെവര്‍മാര്‍
ഡ്യൂട്ടിയില്‍
പ്രവേശിക്കുമ്പോള്‍
മദ്യലഹരിയിലല്ലെന്നും
ഡ്യൂട്ടിക്കിടെ
മദ്യപിക്കുന്നില്ലെന്നും
ഉറപ്പാക്കാനുള്ള
ഉത്തരവാദിത്തം അതതു
സ്ഥാപനങ്ങള്‍ക്ക്
നല്‍കിക്കൊണ്ട് നിയമ
വ്യവസ്ഥകളില്‍ ആവശ്യമായ
മാറ്റം വരുത്തി
അപകടനിരക്ക്
കുറയ്ക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
നോര്‍ക്കയുടെ
പ്രവര്‍ത്തനമേഖല
വിപുലീകരിക്കാന്‍ നടപടി
*12.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എസ്.ശർമ്മ
,,
പി.ടി.എ. റഹീം
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരിതം
അനുഭവിക്കുന്ന പ്രവാസി
മലയാളികളെ
നാട്ടിലെത്തിക്കുവാന്‍
നോര്‍ക്ക എന്തെങ്കിലും
നടപടിയെടുക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സൗദി
അറേബ്യയില്‍ ശമ്പളവും
ഭക്ഷണവും ഇല്ലാതെ
ലേബര്‍ ക്യാമ്പില്‍
കഴിഞ്ഞ പ്രവാസി
ഇന്ത്യക്കാരില്‍
കേരളീയരെ
സംരക്ഷിക്കാന്‍
നോര്‍ക്കയ്ക്ക്
സാധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
അധികാര പരിധിയില്‍
വരുന്ന കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ദുരിതമനുഭവിക്കുന്ന
പ്രവാസികളെ
സുരക്ഷിതമായി
നാട്ടിലെത്തിക്കുവാന്‍
സാധിക്കുംവിധം
നോര്‍ക്കയുടെ
പ്രവര്‍ത്തനമേഖല
വിപുലീകരിക്കാന്‍
സാധിക്കുമോ;
(ഇ)
കൂടുതല്‍
തൊഴില്‍ മേഖലകള്‍
കണ്ടെത്തി
റിക്രൂട്ട്മെന്റ്
വിപുലീകരിക്കാന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
വനിതാ
സെല്ലുകളുടെ പ്രവര്‍ത്തനം
*13.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിന്റെ കീഴിലുള്ള
വനിതാ സെല്ലുകളുടെ
പ്രവര്‍ത്തനം
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
സര്‍ക്കാര്‍ വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വനിതാ
സെല്ലുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഓഫീസ് മുറി, ഫോണ്‍,
വാഹനം തുടങ്ങിയ
സൗകര്യങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
വനിതാ
സെല്‍ കം ഹെല്‍പ്പ്
ലൈനിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ഡി)
എല്ലാ
ജില്ലകളിലും വനിതാ
സെല്ലുകളോട്
അനുബന്ധമായി
വിശ്രമസൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
'ഹരി
കിരണം' മെഗാ മെഡിക്കല്‍
ക്യാമ്പ്
*14.
ശ്രീ.പി.വി.
അന്‍വര്‍
,,
രാജു എബ്രഹാം
,,
ഒ. ആര്. കേളു
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ഹരി
കിരണം' മെഗാ മെഡിക്കല്‍
ക്യാമ്പിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകള്‍
ചേര്‍ന്നാണ് പ്രസ്തുത
മെഡിക്കല്‍ ക്യാമ്പ്
സംഘടിപ്പിച്ചത്;
(സി)
പട്ടികജാതി
കോളനികളില്‍
കണ്ടുവരുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ഇത്
പോലുള്ള ക്യാമ്പുകള്‍
ഇനിയും
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആറന്മുള
വിമാനത്താവളം
*15.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവള
പദ്ധതിയെക്കുറിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ;
(ബി)
വിമാനത്താവള
പദ്ധതിക്കായി പരിസ്ഥിതി
പഠനം നടത്താന്‍ കേന്ദ്ര
പരിസ്ഥിതി മന്ത്രാലയം
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവ്
പുറപ്പെടുവിക്കാനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
ആവശ്യകത സംബന്ധിച്ച്
പൊതുജനാഭിപ്രായം
തേടണമെന്ന് കേന്ദ്ര
നിര്‍ദ്ദേശം ഉണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നിലപാടെന്തെന്ന്
വ്യക്തമാക്കുമോ?
ക്യാബിനറ്റ്
ബ്രീഫിംഗ്
*16.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ക്യാബിനറ്റ്
ബ്രീഫിംഗ്' എന്ന
കീഴ്വഴക്കം
ഒഴിവാക്കാനിടയായ
സാഹചര്യം വിശദമാക്കുമോ;
(ബി)
പ്രസ്തുത
തീരുമാനം ഭരണ
നടപടികളിലെ സുതാര്യതയെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ബി.ഡി.എസ്
പ്രവേശനം
*17.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
ദന്തല്‍ കോളേജുകളില്‍ ഈ
വര്‍ഷം ബി.ഡി.എസ്
പ്രവേശന കാര്യത്തില്‍
മാനേജ്മെന്റുകളുമായി
എത്തിയ ധാരണയുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ആദ്യം
എത്തിച്ചേര്‍ന്ന
കരാറില്‍ നിന്നും
സര്‍ക്കാര്‍
പിന്വാങ്ങിയിരുന്നോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
മെറിറ്റ്
സീറ്റില്‍ ഫീസ്
എത്രയായാണ്
നിശ്ചയിച്ചിട്ടുള്ളത്;
(ഡി)
കഴിഞ്ഞ
വര്‍ഷം മെറിറ്റ്
സീറ്റില്‍ വിവിധ
വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികളില്‍
നിന്നും എത്ര ഫീസ്
വീതമാണ്
ഈടാക്കിയിരുന്നത്;
(ഇ)
മെറിറ്റില്‍
അഡ്മിഷന് ലഭിച്ച
വിദ്യാര്‍ത്ഥികളില്‍
നിന്നും അമിത ഫീസ്
ഈടാക്കുവാന്‍
മാനേജ്മെന്റുകള്‍ക്ക്
അനുമതി നല്‍കിയത്
പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോ;
ഇല്ലങ്കില്‍ പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്കുവാന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
വിദ്യാഭ്യാസ രംഗത്തെ സ്വാശ്രയ
മേഖല
*18.
ശ്രീ.റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വിദ്യാഭ്യാസ രംഗത്ത്
സ്വാശ്രയ മേഖലയില്‍
എതാനും വര്‍ഷങ്ങളായി
നിലനിന്നു വന്നിരുന്ന
അനഭിലഷണീയമായ
പ്രവണതകള്‍
ഇല്ലാതാക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥി
പ്രവേശനത്തിന് യോഗ്യത
മാത്രം
മാനദണ്ഡമാക്കാന്‍
സാധിച്ചിട്ടുണ്ടോ,
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കാമോ;
(സി)
ഫീസ്
നിര്‍ണ്ണയത്തിലെ അപാകത
ഇല്ലാതാക്കുന്നതിനായി
കോടതി ഉത്തരവ് പ്രകാരം
നിയോഗിച്ചിട്ടുള്ള
'പ്രവേശന മേല്‍നോട്ട
ഫീസ് നിയന്ത്രണ സമിതി'
യുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
അഫിലിയേഷന് പ്രക്രിയ
കര്‍ശനമാക്കാനും
നടപടിയെടുക്കുമോ?
അരി സംഭരണം
*19.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
സി. ദിവാകരന്
,,
മുഹമ്മദ് മുഹസിന് പി.
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടനിലക്കാരെ
ഒഴിവാക്കി സര്‍ക്കാര്‍
നേരിട്ട് ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
അരി സംഭരിക്കുന്നതിന്
തയ്യാറാകുമോയെന്ന്
വിശദമാക്കുമോ;
(ബി)
അരിയുടെ
വില കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മുന്‍
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് അരി
എത്തിച്ച വകയില്‍ ഇതര
സംസ്ഥാനങ്ങളിലെ അരി
വിതരണക്കാര്‍ക്ക്
ഏതെങ്കിലും സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ കുടിശ്ശിക
നല്‍കാനുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയുടെ പ്രവര്‍ത്തനം
*20.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ പോലീസ്
സേനയില്‍
നിയമാനുസൃതമല്ലാത്ത
പ്രവര്‍ത്തനം
ഉണ്ടായിട്ടുള്ളതായി
കരുതുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഏതൊക്കെ സംഭവങ്ങളിലാണ്
അത്തരം നടപടികള്‍
ഉണ്ടായിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പോലീസിന്റെ
പ്രവര്‍ത്തനം
നിയമാനുസൃതമാണെന്ന്
ഉറപ്പാക്കാന്‍
എന്തൊക്കെ നിയന്ത്രണ
നടപടികളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
ബാര്‍
കോഴ കേസ്
*21.
ശ്രീ.ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ. ദാസന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടന്ന ബാര്‍
കോഴ കേസ് വിജിലന്‍സ്
ഉന്നത ഉദ്യോഗസ്ഥന്മാരെ
ഉപയോഗിച്ച്
അട്ടിമറിച്ചെന്ന
ഗുരുതരമായ
ആരോപണത്തിന്റെ
അടിസ്ഥാനത്തില്‍ അഴിമതി
ആരോപണങ്ങളെയും അത്
അട്ടിമറിക്കാന്‍
നടത്തിയ ശ്രമങ്ങളെയും
കുറിച്ച് വിശദമായ
പുനരന്വേഷണം നടത്തുമോ;
(ബി)
കേസ്
ഡയറില്‍ പോലും മാറ്റം
വരുത്തുവാന്‍
അക്കാലത്തെ വിജിലന്‍സ്
ഡയറക്ടറുടെമേല്‍
സമ്മര്‍ദ്ദം
ചെലുത്തിയെന്ന് അന്വേഷണ
ഉദ്യോഗസ്ഥന്‍തന്നെ
വെളിപ്പെടുത്തിയതിന്റെ
പശ്ചാത്തലത്തില്‍ കേസ്
അട്ടിമറിച്ച
ഉദ്യോഗസ്ഥന്മാരെ
സര്‍വ്വീസില്‍ നിന്നും
മാറ്റി നിര്‍ത്തുവാന്‍
നടപടിയുണ്ടാകുമോ;
(സി)
തെളിവുകള്‍
നശിപ്പിച്ചവര്‍ക്കെതിരെയും
നശിപ്പിക്കാന്‍
പ്രേരിപ്പിച്ചവര്‍ക്കെതിരെയും
ക്രിമിനല്‍
ചട്ടപ്രകാരമുളള
നടപടിയെടുക്കാന്‍
തയ്യാറാകുമോ?
വിവരാവകാശ
നിയമം
*22.
ശ്രീ.വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭരണ രംഗത്ത് സുതാര്യത
കൈവരുത്താന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
നിര്‍ബന്ധമായും എല്ലാ
വകുപ്പുകളുടെയും
വിവരങ്ങള്‍
വെളിപ്പെടുത്തണമെന്ന
വ്യവസ്ഥകള്‍
ഏര്‍പ്പെടുത്തുമോ;
(സി)
വിവരാവകാശ
നിയമമനുസരിച്ചുളള
നടപടികള്‍ കൃത്യമായി
നടപ്പാക്കുന്നുണ്ടോ
എന്നു വിലയിരുത്തുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
മന്ത്രിസഭാ
തീരുമാനങ്ങള്‍
വിവരാവകാശ നിയമം വഴി
വെളിപ്പെടുത്തണമെന്ന
വിവരാവകാശ കമ്മീഷണറുടെ
ഉത്തരവിനെതിരെ അപ്പീല്‍
നല്കിയ ഗവണ്മെന്റ്
നടപടി
പുന:പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
മന്ത്രിസഭാ
തീരുമാനങ്ങള്‍
വിവരാവകാശ
നിയമമനുസരിച്ച്
വെളിപ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും സുരക്ഷക്ക്
പദ്ധതി
*23.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെയും
കുട്ടികളുടെയും
സുരക്ഷക്ക് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
ഉണ്ടാകുന്ന
അതിക്രമങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്താല്‍ ഉടന്‍തന്നെ
കേസ് ചാര്‍ജ്ജ്
ചെയ്യാനും അവ
കോടതിയില്‍ എത്തിച്ച്
പരമാവധി ശിക്ഷ
നല്കുവാനും എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളതെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരം
കേസ്സുകളില്‍
പ്രോസിക്യൂഷന്റെ
ഭാഗത്തു നിന്നും
ഉണ്ടാകുന്ന വീഴ്ചകളില്‍
എന്ത് കര്‍ശന
നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കുമോ?
ആന്ധ്രയില്‍
നിന്ന് നേരിട്ട് അരി
സംഭരിക്കാന്‍ നടപടി
*24.
ശ്രീ.കെ.
ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ഡി. പ്രസേനന്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടനിലക്കാരില്ലാതെ
കുറഞ്ഞ നിരക്കില്‍ അരി
കൊണ്ടുവരുന്നതുമായി
ബന്ധപ്പെട്ട് ആന്ധ്രാ
സര്‍ക്കാരുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത ചര്‍ച്ചയിലെ
പ്രധാനപ്പെട്ട
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഇടനിലക്കാര്‍
പൂഴ്ത്തിവയ്പ് നടത്തി
അരിവില
വര്‍ദ്ധിപ്പിക്കുന്നതായി
പറയപ്പെടുന്ന
സാഹചര്യത്തില്‍,
ആന്ധ്രയിലെ സിവില്‍
സപ്ലൈസ് വകുപ്പില്‍
നിന്നോ അവിടുത്തെ
മൊത്തവ്യാപാരികളില്‍
നിന്നോ നേരിട്ട് അരി
സംഭരിക്കാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഹോമിയോ
മരുന്നു നിര്‍മ്മാണവും
വിതരണവും
*25.
ശ്രീ.എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോമിയോ
മരുന്നു
നിര്‍മ്മാണ-വിതരണത്തിന്
സ്രക്കാര്‍
സംവിധാനങ്ങള്‍
കാര്യക്ഷമമല്ലായെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
'ഹോംകോ'
യുടെ പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(സി)
ഹോമിയോ
മരുന്നു
നിര്‍മ്മാണ-വിതരണ
സംവിധാനങ്ങള്‍
കാര്യക്ഷമവും
സുതാര്യവുമായി
നടത്തുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
സിവില്‍
സര്‍വ്വീസ്
*26.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സര്‍വ്വീസില്‍ സ്ഥലം
മാറ്റങ്ങള്‍ക്ക്
മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തുമോയെന്ന്
വിശദമാക്കുമോ;
(ബി)
സ്ഥലം
മാറ്റങ്ങള്‍ക്ക്
മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
സിവില്‍ സര്‍വ്വീസ്
കാര്യക്ഷമവും
കുറ്റമറ്റതുമാക്കാന്‍
പ്രയോജനകരമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
സ്ഥലം
മാറ്റങ്ങള്‍ക്ക്
വ്യക്തവും സുതാര്യവും
നിര്‍വ്വചിക്കപ്പെട്ടതുമായ
കാര്യങ്ങള്‍
മാനദണ്ഡങ്ങളില്‍
വരുത്തുവാന്‍
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
മാനദണ്ഡങ്ങള്‍
കൃത്യമായി
പാലിക്കുന്നുണ്ടോ എന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നിരീക്ഷണ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സി-ഡിറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
*27.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
വി. ജോയി
,,
എം. നൗഷാദ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്സി-ഡിറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
ശാസ്ത്ര
സാങ്കേതിക ഗവേഷണം,
വിഷ്വല്‍
കമ്മ്യൂണിക്കേഷന്‍
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി, ഐ.റ്റി.
വിദ്യാഭ്യാസം, ഈ
ഗവേണന്‍സ് തുടങ്ങിയ
മേഖലയില്‍ സി
ഡിറ്റിന്റെ കഴിഞ്ഞകാല
പ്രവര്‍ത്തനങ്ങള്‍
തൃപ്തികരമായിരുന്നോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
സി-ഡിറ്റ് ഏറ്റെടുത്തു
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഏന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
അഭിഭാഷകരും
മാധ്യമ പ്രവര്‍ത്തകരും
തമ്മിലുണ്ടായ പ്രശ്നങ്ങള്‍
*28.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റിന്റെ
കാലത്ത് അഭിഭാഷകരും
മാധ്യമ പ്രവര്‍ത്തകരും
തമ്മില്‍
സംഘര്‍ഷമുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
ഈ
പ്രശ്നത്തില്‍
എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പ്രശ്നപരിഹാരത്തിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വിശദീകരിക്കുമോ;
(ഡി)
കോടതി
നടപടികള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ മാധ്യമ
പ്രവര്ത്തകര്ക്കേര്പ്പെടുത്തിയ
വിലക്ക് നീക്കാന്‍
ഇടപെടുമോ;
വിശദമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
*29.
ശ്രീ.എം.
രാജഗോപാലന്‍
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം പിടിച്ചു
നിര്‍ത്താനായി സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വഴി നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വഴി വിപണനം നടത്തുന്ന
സാധനങ്ങള്‍
ഗുണമേന്മയുള്ളവയാണെന്നും
അവ ആവശ്യത്തിന്
ലഭ്യമാകുന്നുണ്ടെന്നും
ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
ഓണക്കാലത്ത്
വിപണി ഇടപെടലിനായി
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് ചെയ്ത
കാര്യങ്ങള്‍
വിശദമാക്കാമോ?
സ്വാശ്രയ
മെഡിക്കല്‍-ഡെന്റല്‍ കോളേജ്
പ്രവേശനം
*30.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ മെഡിക്കല്‍,
ഡെന്റല്‍ കോളേജുകളുടെ
പ്രവേശനവുമായി
ബന്ധപ്പെട്ട്
മാനേജ്മെന്റുകളുമായി
ഉണ്ടാക്കിയ കരാര്‍
വ്യവസ്ഥകളെ സംബന്ധിച്ച്
ഉയര്‍ന്നതായി
പറയപ്പെടുന്ന
ആക്ഷേപങ്ങള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലത്തുണ്ടാക്കിയ
കരാര്‍ പ്രകാരമുള്ള
ഫീസ് നിരക്കും പുതിയ
കരാറിലെ ഫീസ് നിരക്കും
തമ്മിലുള്ള വ്യത്യാസം
പരിശോധിച്ചിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശം
നൽകുമോ ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
കരാര്‍
വ്യവസ്ഥയ്ക്കെതിരെ
ഉയര്‍ന്നതായി
പറയപ്പെടുന്ന
ആക്ഷേപങ്ങളുടെയും
പ്രക്ഷോഭങ്ങളുടെയും
വിശദവിവരം
വെളിപ്പെടുത്തുമോ?