വാണിജ്യ
നികുതി പിരിവ്
ഊര്‍ജിതപ്പെടുത്താന്‍ നടപടി
*481.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നികുതി പിരിവില്‍ എത്ര
ശതമാനം വളര്‍ച്ച
നേടുവാനാണ്
ലക്ഷ്യമിട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
വാണിജ്യ നികുതി പിരിവ്
ഊര്‍ജിതപ്പെടുത്തുന്നതിന്റെ
ഭാഗമായി എന്തെല്ലാം
തന്ത്രങ്ങളാണ് നികുതി
വകുപ്പ്
ആവിഷ്കരിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
കെ.റ്റി.ഡി.സി.യുടെ
പദ്ധതികൾ
*482.
ശ്രീ.കെ.ജെ.
മാക്സി
,,
റ്റി.വി.രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.റ്റി.ഡി.സി.യുടെ
നിലവിലെ പദ്ധതികളും
പുതുതായി ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളും
ഏതൊക്കെയെന്ന്
അറിയിക്കുമോ;
നിലവിലുള്ളവയില്‍
ഏതൊക്കെ ലാഭകരമായി
പ്രവര്‍ത്തിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മോട്ടലുകളുടെയും
ടാമറിന്റ്
ഹോട്ടലുകളുടെയും
പ്രവര്‍ത്തനം
തൃപ്തികരമാണോ;
അല്ലെങ്കില്‍ ഇവ
നവീകരിക്കാന്‍
പദ്ധതിയുണ്ടോ;
(സി)
ബേക്കല്‍
ബീച്ച് ക്യാമ്പിന്റെ
സ്ഥിതിയെന്താണെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ
നിര്‍മ്മാണത്തില്‍
വന്ക്രമക്കേടുണ്ടെന്ന
പരാതിയെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ഡി)
തേക്കടിയില്‍
കെ. റ്റി. ഡി. സി. യും
ഒബ്റോയ് ഗ്രൂപ്പും
ചേര്‍ന്നുള്ള ഒബ്റോയ്
കേരള ഹോട്ടല്‍ പദ്ധതി
ഉപേക്ഷിച്ചോ; ഇതിനായി
സ്ഥലം വാങ്ങിയത്
സംയുക്തമായി
ആയിരുന്നോ; ഇൗ സ്ഥലം
വില്ക്കാന്
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
സ്ഥല വില വീതിക്കുന്നത്
ഏത്
അടിസ്ഥാനത്തിലായിരിക്കുമെന്നു
വ്യക്തമാക്കാമോ?
സഹകരണ
മേഖലയില്‍ തൊഴിലവസരങ്ങള്‍
*483.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍ എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
*484.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
സംസ്ഥാനമാകെ
നടപ്പാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം
നടപ്പാക്കുന്നതില്‍
സംസ്ഥാനത്തിന് ഇതുവരെ
എന്തെല്ലാം
അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ട്; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
എത്ര കേന്ദ്രങ്ങളിലാണ്
ഉത്തരവാദിത്ത ടൂറിസം
പദ്ധതി
നടപ്പാക്കിയിട്ടുളളത്;
വിശദമാക്കുമോ?
കൈത്തറി-ഖാദി
വസ്ത്രങ്ങളിലെ കൃത്രിമ
ചായങ്ങള്‍
*485.
ശ്രീ.പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൈത്തറി-ഖാദി
വസ്ത്രങ്ങള്‍ക്ക്
പ്രകൃതിദത്ത
ചായങ്ങള്‍ക്ക് പകരം
കൃത്രിമ ചായങ്ങള്‍
ഉപയോഗിക്കുന്നത് അവയുടെ
വിശ്വാസ്യതയ്ക്ക്
കോട്ടം തട്ടിക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കൈത്തറി
മേഖലയില്‍ പ്രകൃതിദത്ത
ചായങ്ങള്‍
നിര്‍മ്മിക്കുന്ന
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇവയ്ക്ക് സര്‍ക്കാര്‍
സഹായമെന്തെങ്കിലും
നല്കുന്നുണ്ടോ;
വിശദമാക്കുമോ?
ജലവൈദ്യുതി
ഉല്പാദനം
*486.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
ടി. വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഴയുടെ
കുറവ് സംസ്ഥാനത്തിന്റെ
ജലവൈദ്യുതി ഉല്പാദനത്തെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ജലവൈദ്യുതി ഉല്പാദനവും
ഉപഭോഗവും തമ്മിലുള്ള
അന്തരം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(സി)
വൈദ്യുതി
റഗുലേറ്ററി
അതോറിറ്റിയുടെ
ഇടപെടല്‍, വൈദ്യുതി
ഉല്പാദനത്തെ ഏതെങ്കിലും
തരത്തില്‍
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
സാമ്പത്തിക
വര്‍ഷം
പരിഷ്കരിക്കുന്നതിനുള്ള നടപടി
*487.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
സാമ്പത്തിക വര്‍ഷം
ഏപ്രില്‍ 1 മുതല്‍
മാര്‍ച്ച് 31 വരെ
എന്നതില്‍ നിന്ന്
വാര്‍ഷിക കലണ്ടറിലേതു
പോലെ ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ എന്ന്
പരിഷ്കരിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുവെന്നത്
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പരിഷ്കരണത്തിലൂടെ
സംസ്ഥാനത്തിന്റെ നടപ്പ്
സാമ്പത്തിക രീതികളില്‍
എന്തൊക്കെ
മാറ്റങ്ങളുണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
വര്‍ഷകാലയളവില്‍ വരുന്ന
മാറ്റം മൂലം സംസ്ഥാന
സമ്പദ് വ്യവസ്ഥയ്ക്ക്
എന്തൊക്കെ നേട്ടങ്ങള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
*488.
ശ്രീ.ഒ.
ആര്. കേളു
,,
എം.എം. മണി
,,
ആര്. രാജേഷ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍
ഏകോപിപ്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടൂറിസം
കേന്ദ്രങ്ങളിലെ
പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം
ചെയ്യുന്നതിനും
നിരീക്ഷിക്കുന്നതിനും
സത്വരമായ പ്രാദേശിക
നടപടികള്‍
സ്വീകരിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ടൂറിസം
വികസനത്തിനും
പ്രചരണത്തിനുമായി പദ്ധതികള്‍
*489.
ശ്രീ.യു.
ആര്. പ്രദീപ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എസ്.രാജേന്ദ്രന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിനും ടൂറിസം
പ്രചരണത്തിനുമായി
ആവിഷ്കരിച്ചു
നടപ്പിലാക്കിയ വികസന
പദ്ധതികളുടെയും
കര്‍മ്മപരിപാടികളുടെയും
വിശദാംശം നല്‍കുമോ;
(ബി)
വിനോദ
സഞ്ചാര മേഖലയ്ക്ക്
പുതിയ മാനവും ദിശയും
നല്കുന്നതിനാവശ്യമായ
സഹായം
ലഭ്യമാക്കുന്നതിനായി
ഉപദേശക സമിതി,
വിഷയാധിഷ്ഠിത സൂക്ഷ്മ
പരിശോധനാ സമിതി എന്നിവ
രൂപീകരിച്ചിട്ടുണ്ടോ;
(സി)
ടൂറിസ്റ്റുകളുടെ
വരവിലും
വിനോദസഞ്ചാരത്തില്‍
നിന്നുളള വരുമാനത്തിലും
ഗണ്യമായ വര്‍ദ്ധനവ്
ഉണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
യുവസംരംഭകത്വ
വികസന പദ്ധതി
*490.
ശ്രീ.എം.
സ്വരാജ്
,,
പി.വി. അന്‍വര്‍
,,
കെ. ബാബു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവസംരംഭകത്വ
വികസന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏത്
ഏജന്‍സി മുഖേനയാണ് ഇത്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ ഘടകങ്ങള്‍
ഏതാെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
വിദ്യാര്‍ത്ഥികളില്‍
സംരംഭകത്വത്തിനുളള
താല്പര്യം
ജനിപ്പിക്കുന്നതിനും
യുവാക്കളെ മികച്ച
സംരംഭകരാക്കുന്നതിനുളള
നൂതന ആശയങ്ങള്‍
ആവിഷ്കരിക്കുന്നതിനും
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
*491.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഊര്‍ജ്ജ
സംരക്ഷണത്തെക്കുറിച്ചും
ഊര്‍ജ്ജ
കാര്യക്ഷമതയെക്കുറിച്ചും
പൊതുജനങ്ങളെ
അറിയിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രയോജനപ്പെടുത്തുന്നത്;
വിശദമാക്കുമോ?
കയര്‍
വ്യവസായത്തെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി
*492.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയില്‍
നിന്നുള്ള കയര്‍
കയറ്റുമതി സര്‍വ്വകാല
റെക്കോര്‍ഡ്
ഭേദിക്കുമ്പോഴും,
കേരളത്തിലെ കയര്‍മേഖല
തകര്‍ച്ചയിലാണെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പച്ചത്തൊണ്ട്
-ചകിരി വ്യവസായം
കേരളത്തില്‍
വികസിപ്പിക്കുന്നതില്‍
സംസ്ഥാനം
പരാജയപ്പെട്ടുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
കയര്‍വ്യവസായത്തെ
പുനരുജ്ജീവിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന നടപടി
വിശദമാക്കുമോ?
ഭാഗ്യക്കുറിയുടെ
ഘടനയിലെ മാറ്റം
*493.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറിയുടെ
ഘടനയില്‍ എന്തെങ്കിലും
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്ക്കുമോ;
(ബി)
ഇതോടനുബന്ധിച്ച്
ടിക്കറ്റ് വില
വര്‍ദ്ധിപ്പിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍
സമ്മാനഘടനയില്‍
മാറ്റമുണ്ടാകുമോ;
(സി)
വിലവര്‍ദ്ധന
വില്പനയെ പ്രതികൂലമായി
ബാധിക്കുമോയെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ അമൂല്യ നിധി
ശേഖരം
*494.
ശ്രീ.എം.
മുകേഷ്
,,
ഐ.ബി. സതീഷ്
,,
ബി.സത്യന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ അമൂല്യ
നിധി ശേഖരത്തില്‍
നിന്ന് രത്നങ്ങള്‍
വീണ്ടും
അപ്രത്യക്ഷമായെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
അന്വേഷണമോ പരിശോധനയോ
നടത്തിയിരുന്നോ;
വിശദാംശം അറിയിക്കുമോ;
(ബി)
മുന്‍പ്
ഇത്തരത്തില്‍
ആഭരണങ്ങള്‍
കാണാതായിട്ടുണ്ടെന്ന്
അഭിഭാഷക കമ്മീഷന്
റിപ്പോര്‍ട്ട്
നല്‍കിയിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്ഷേത്രത്തിലെ
അമൂല്യമായ പൊതുമുതല്‍
നഷ്ടപ്പെടുത്താനിടയായെന്ന
വിവിധ
റിപ്പോര്‍ട്ടുകളുടെയും
മുന്‍ പ്രതിപക്ഷ നേതാവ്
സമര്‍പ്പിച്ച
കത്തിന്റെയും
അടിസ്ഥാനത്തില്‍
ഇക്കാര്യങ്ങള്‍ ഒരു
ബാഹ്യ ഏജന്‍സിയെ
കൊണ്ട്
അന്വേഷിപ്പിക്കാനും
പൊതുമുതല്‍
വീണ്ടെടുക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കിന്‍ഫ്ര
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍
*495.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായങ്ങള്‍ക്കു
വേണ്ട അടിസ്ഥാന സൗകര്യം
ഒരുക്കുന്നതില്‍
കിന്‍ഫ്രയുടെ പങ്ക്
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കാമോ;
(ബി)
കിന്‍ഫ്ര
മുഖേന നടപ്പിലാക്കാനായി
ഏതൊക്കെ പദ്ധതികളാണ് ഈ
സ്രക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; ഇതുവഴി
എത്രപേര്‍ക്ക്
നേരിട്ടും പരോക്ഷമായും
തൊഴില്‍ നല്കാന്
സാധിക്കുമെന്നാണ്
വിലയിരുത്തിയിരിക്കുന്നത്;
(സി)
വ്യവസായ
സൗഹൃദമായ നിക്ഷേപ
കേന്ദ്രങ്ങള്‍
ഒരുക്കുന്നതിനോടൊപ്പം
തന്നെ അവ പരിസ്ഥിതി
സൗഹൃദവും മലിനീകരണ
രഹിതവുമായിരിക്കാന്
ശ്രദ്ധ പതിപ്പിക്കുമോ;
(ഡി)
വലിയ
തോതില്‍
ഭൂമിയേറ്റെടുക്കേണ്ട
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
ജനസാന്ദ്രത തീരെ കുറഞ്ഞ
പ്രദേശങ്ങളിലാകാന്
ശ്രദ്ധ പതിപ്പിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
സ്കൂളുകളില്‍
കെെത്തറി യൂണിഫോം
*496.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
കെെത്തറി യൂണിഫോം
നൽകുവാനുള്ള പദ്ധതി
പ്രാവര്‍ത്തികമായാല്‍
ആവശ്യമായത്ര തുണി
സജ്ജമാക്കാന്‍ കെെത്തറി
മേഖലയിലെ നിലവിലെ
ഉല്പാദനം
പര്യാപ്തമാണോ;
(ബി)
എങ്കില്‍
വിദ്യാഭ്യാസ
വകുപ്പുമായിച്ചേര്‍ന്ന്
കെെത്തറി യൂണിഫോം
തയ്യാറാക്കി വിതരണം
ചെയ്യാനുളള നടപടി
സ്വീകരിക്കുമോ?
പ്ലേ
ഫോര്‍ ഹെല്‍ത്ത് പരിപാടി
*497.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍ പ്ലേ
ഫോര്‍ ഹെല്‍ത്ത്
പരിപാടി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
കുട്ടികളില്‍
കായിക അഭിരുചി
വളര്‍ത്തുന്നതിനും
വിവിധ കായിക ഇനങ്ങളെ
കുട്ടികള്‍ക്ക്
പരിചയപ്പെടുത്തുന്നതിനുമായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതി
*498.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. എന്‍. ഷംസീര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തിനു
ലഭിക്കാവുന്ന ആകെ
നികുതിയില്‍
ഉണ്ടാകാനിടയുള്ള
വ്യതിയാന സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
നിലവില്‍
ലഭിക്കുന്നതിലും
കുറവാണുണ്ടാകുന്നതെങ്കില്‍
ആയത് നഷ്ടപരിഹാരമായി
ലഭിക്കാന്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ എത്ര
കാലത്തേക്ക്
ലഭിക്കുമെന്ന്
അറിയിക്കുമോ;
(ബി)
കേന്ദ്ര-സംസ്ഥാന
ഇരട്ട ജി.എസ്.ടി.
സമ്പ്രദായത്തില്‍
നികുതി പിരിവു
സംവിധാനത്തില്‍
എന്തുമാറ്റമാണ്
നടപ്പിലാക്കേണ്ടി
വരികയെന്ന്
അറിയിക്കാമോ; കേന്ദ്ര
നികുതിവിഹിതം കൂടി
പിരിച്ചു നല്‍കേണ്ട
ബാധ്യത
സംസ്ഥാനത്തിനാണോ;
എങ്കില്‍ സംസ്ഥാനത്തെ
വാണിജ്യ നികുതി
വകുപ്പിന്റെ ഘടന ഏതു
തരത്തില്‍ മാറേണ്ടതായി
വരും;
(സി)
ഒന്നരക്കോടി
രൂപ വരെ
വിറ്റുവരവുള്ളവരില്‍
നിന്നും നികുതി
സമാഹരിയ്ക്കുന്നതിനുള്ള
ഇരട്ട
മാര്‍ഗ്ഗമെന്താണെന്ന്
അറിയിക്കാമോ;
(ഡി)
സംസ്ഥാനങ്ങളുമായി
നിലവില്‍
പങ്കുവയ്ക്കാത്ത സേവന
നികുതി, ജി.എസ്.ടി.
യുടെ ഭാഗമായി
സംസ്ഥാനങ്ങള്‍ക്ക് കൂടി
ലഭ്യമാകുമോ?
സാമ്പത്തിക
വളര്‍ച്ചയ്ക്ക് സഹകരണ
സ്ഥാപനങ്ങളെ
പ്രയോജനപ്പെടുത്താൻ നടപടി
*499.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പ്രസ്ഥാനത്തെ
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വികസനമുള്‍പ്പെടെയുള്ള
വളര്‍ച്ചയ്ക്ക്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് സഹകരണ
രംഗത്ത് ആസൂത്രണം
ചെയ്തു
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
സഹകരണ സ്ഥാപനങ്ങളെ
ഇതിനുവേണ്ടി എങ്ങനെയാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്,
വിശദമാക്കുമോ?
കേരള
ബാങ്ക്
*500.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കിംഗ് മേഖലയില്‍
നിലവിലുള്ള ത്രിതല
സമ്പ്രദായം ദ്വിതല
സംവിധാനത്തിലേക്ക്
മാറ്റുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
'കേരള
ബാങ്ക്' എന്നത്
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
പഠനം നടത്തുന്നതിനായി
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ബാങ്ക്, ബാങ്കിംഗ്
റഗുലേഷന് ആക്ട്
പ്രകാരമുള്ള വാണിജ്യ
ബാങ്കായിരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ബാങ്കിന്റെ
നിയന്ത്രണം ഏത്
വകുപ്പിനായിരിക്കുമെന്നും
ബാങ്ക് നിലവില്‍
വരുന്നതുവഴി
സംസ്ഥാനത്തിന്
എന്തൊക്കെ
നേട്ടങ്ങളുണ്ടാകുമെന്നും
വ്യക്തമാക്കുമോ?
കാലവര്‍ഷത്തിലുണ്ടായ
കുറവ് വൈദ്യുതോല്പാദന രംഗത്ത്
ഉളവാക്കാനിടയുളള
പ്രതിസന്ധികള്‍
*501.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷത്തിലുണ്ടായ
വലിയ കുറവ് സംസ്ഥാനത്തെ
വൈദ്യുതോല്പാദന രംഗത്ത്
ഉണ്ടാക്കാനിടയുളള
പ്രശ്നങ്ങള്‍ അവലോകനം
ചെയ്തിരുന്നോ; വിശദാംശം
അറിയിക്കുമോ;
(ബി)
സംസ്ഥാനം
നേരിടാന്‍ ഇടയുളള
വൈദ്യുതി പ്രതിസന്ധി
പരിഹരിക്കാനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(സി)
പ്രതിസന്ധി
പരിഹരിക്കാനുളള
വൈദ്യുതി ബോര്‍ഡിന്റെ
നീക്കത്തിന് വൈദ്യുതി
റഗുലേറ്ററി കമ്മീഷന്റെ
നിലപാട് ഏതു തരത്തില്‍
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ആകര്‍ഷകമായ
നിരക്കില്‍
ഊര്‍ജ്ജക്ഷമത കൂടിയ
എല്‍.ഇ.ഡി. ബള്‍ബുകള്‍
വിതരണം ചെയ്യാന്‍
തയ്യാറാകുമോ?
പരമ്പരാഗത
കൈത്തറി മേഖലക്ക് സഹായം
*502.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കൈത്തറി മേഖലയെ
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ സഹായ
പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പവ്വര്ലൂമുകളില്
നിര്‍മ്മിക്കുന്ന
വസ്ത്രങ്ങള്‍
കൈത്തറിയെന്ന വ്യാജേന
സഹകരണ സംഘങ്ങള്‍ മുഖേന
വിപണനം ചെയ്യുന്നത്
പരമ്പരാഗത മേഖലയ്ക്ക്
തിരിച്ചടിയുണ്ടാക്കുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
പരമ്പരാഗത
കൈത്തറി
ഉല്പന്നങ്ങള്ക്ക്
വിദേശ വിപണി
കണ്ടെത്താന്‍,
അന്താരാഷ്ട്ര
പ്രദര്‍ശനമേളകളില്‍
പങ്കെടുക്കാന്‍ സഹായം
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
ഉപയോഗിച്ചുള്ള വൈദ്യുതി
ഉല്പാദനം
*503.
ശ്രീ.തോമസ്
ചാണ്ടി
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
ഉപയോഗിച്ചുള്ള വൈദ്യുതി
ഉല്പാദനം വളരെ
പരിമിതമാണെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാറ്റ്
ഉപയോഗിച്ച് വൈദ്യുത
ഉല്പാദനം
നടത്തുന്നതിനെക്കുറിച്ചും
വീടിന് മുകളില്‍
സ്ഥാപിക്കാവുന്ന വിന്റ്
പവര്‍ സിസ്റ്റം പോലുള്ള
ചെറുകിട വൈദ്യുത
ഉല്പാദന
യൂണിറ്റുകളെക്കുറിച്ചും
ഏതെങ്കിലും രീതിയിലുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
സെക്കന്റില്‍
4 മീറ്റര്‍ മുതല്‍ 6
മീറ്റര്‍ വരെ വേഗതയില്‍
കാറ്റ് ലഭിക്കുന്ന
പ്രദേശങ്ങളുടെ ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാണോ;
വിശദമാക്കുമോ;
(ഡി)
വീടുകള്‍ക്ക്
മുകളില്‍ കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
യൂണിറ്റുകള്‍
സ്ഥാപിച്ച്, മറ്റ്
ഉല്പാദന
ഉപാധികളെക്കാള്‍ കുറഞ്ഞ
നിരക്കില്‍ വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
സാങ്കേതിക
വിദ്യയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഇ)
ഇത്തരത്തില്‍
കാറ്റ് ഉപയോഗിച്ച്
വീടുകളിലും സര്‍ക്കാര്‍
ഓഫീസുകളിലും വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
സാങ്കേതിക വിദ്യ
കൈവശമുള്ള ഏതെങ്കിലും
സര്‍ക്കാര്‍-അര്‍ദ്ധ
സര്‍ക്കാര്‍-സ്വകാര്യ
സ്റ്റാര്‍ട്ട് അപ്
സംരംഭകര്‍ സാങ്കേതിക
വിദ്യയുടെ
വാണിജ്യവല്കരണത്തിനും
പ്രചരണത്തിനുമായി
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
മേല്‍വിലാസം
ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(എഫ്)
ഇത്തരം
നവീന സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കേണ്ടത്
കേരളത്തിന്റെ ഊര്‍ജ്ജ
സ്വയംപര്യാപ്തതയ്ക്ക്
അനിവാര്യമാണെന്ന്
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
പദ്ധതികള്‍ നടപ്പില്‍
വരുത്താന്‍
ആഗ്രഹിക്കുന്ന
ഉപഭോക്താക്കള്‍ക്ക്
സബ്സിഡി സഹായം,
സാങ്കേതിക സഹായം,
ഗ്രിഡിലേയ്ക്ക് അധിക
വൈദ്യുതി തിരികെ
നല്കുമ്പോള്
വൈദ്യുതിയുടെ വില
ലഭ്യമാക്കല്‍
എന്നിവയുടെ
കാര്യത്തില്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
മേഖലയില്‍ നൂതന പദ്ധതികള്‍
*504.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.ശർമ്മ
,,
എം. രാജഗോപാലന്‍
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
നൂതന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
സഹകരണ
സംഘങ്ങളുടെ
വികസനത്തിനും
പുനരുദ്ധാരണത്തിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രവര്‍ത്തനരഹിതമായ
സഹകരണ സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
തൊഴിലധിഷ്ഠിത
പരിപാടികള്‍
നടപ്പിലാക്കുന്ന സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ധനസഹായം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്‍െറ
പ്രവര്‍ത്തനങ്ങള്‍
*505.
ശ്രീ.പി.വി.
അന്‍വര്‍
,,
എ. പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ
ബോര്‍ഡിന്‍െറ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
(ബി)
യുവജന
ശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിനും
സമന്വയിപ്പിക്കുന്നതിനുമായി
ബോര്‍ഡ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴില്‍രഹിതരായ
യുവജനങ്ങള്‍ക്ക്
തൊഴില്‍
കണ്ടെത്തുന്നതിനും
അവര്‍ക്ക് പരിശീലനം
നല്കുന്നതിനുമായി
യൂത്ത് ക്ലബ്ബുകള്‍,
സംഘടനകള്‍ എന്നിവയ്ക്ക്
ബോര്‍ഡ് എന്തൊക്കെ
സഹായങ്ങളാണ് നിലവില്‍
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
ബില്‍
ഡിസ്കൗണ്ടിംഗ് സമ്പ്രദായം
*506.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരാറുകാര്‍ക്ക്
അനുവദിച്ചിരുന്ന ബില്‍
ഡിസ്കൗണ്ടിംഗ്
സമ്പ്രദായം ഇപ്പോള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവിലില്ലെങ്കില്‍
എന്തു കാരണത്താലാണ്
പ്രസ്തുത ആനുകൂല്യം
നിര്‍ത്തലാക്കിയതെന്ന്
വിശദമാക്കുമോ;
(സി)
ബില്‍
ഡിസ്കൗണ്ടിംഗ്
സമ്പ്രദായത്തിന് പകരം
മറ്റേതെങ്കിലും രീതി
അനുവര്‍ത്തിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
'കിറ്റ്സ്'
ന്റെ പ്രവര്‍ത്തനങ്ങള്‍
*507.
ശ്രീ.ആര്.
രാജേഷ്
,,
ബി.സത്യന്
,,
ബി.ഡി. ദേവസ്സി
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിറ്റ്സിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കിറ്റ്സില്‍
ഏതെല്ലാം കോഴ്സുകളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
കോഴ്സുകള്‍
പൂര്‍ത്തിയാക്കുന്നവരുടെ
ജോലി സാധ്യതകള്‍
എന്തെല്ലാമാണെന്നും
ക്യാമ്പസ് സെലക്ഷനിലൂടെ
എത്ര പേര്‍ക്ക് ജോലി
ലഭിയ്ക്കാറുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഹോസ്പിറ്റാലിറ്റി
വ്യവസായ രംഗത്ത്
ആവശ്യമായ രീതിയില്‍
പരിശീലനം ലഭിച്ച
കൂടുതല്‍ ആളുകളെ
നല്കാന് കഴിയുന്ന
തരത്തിലുളള
കിറ്റ്സിന്റെ
പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
കിറ്റ്സിന്റെ
പുതിയ സെന്ററുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(ഇ)
കിറ്റ്സിനെ
കാലോചിതമായി
പരിഷ്കരിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
സാമ്പത്തിക
ഭരണ നിര്‍വ്വഹണത്തിലെ വീഴ്ച
*508.
ശ്രീ.പി.കെ.
ശശി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
സാമ്പത്തിക ഭരണ
നിര്‍വ്വഹണത്തിലെ വീഴ്ച
മൂലമുണ്ടായ സാമ്പത്തിക
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
കുടിശ്ശികയുള്ള നികുതി
സമാഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
നികുതി
കാര്യക്ഷമമായി
പിരിച്ചെടുക്കാന്‍
സാധിക്കുംവിധം നികുതി
വകുപ്പിനെ
ശാക്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
വ്യവസായ നയം
*509.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പുതിയ
വ്യവസായ നയം
പ്രഖ്യാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇപ്പോള്‍
നിലവിലുള്ള കര്‍ശന
നിയമങ്ങള്‍ ഇളവു
ചെയ്തും പുതിയ
ഉത്തരവുകള്‍ നല്‍കിയും
കേരളത്തില്‍ കൂടുതല്‍
വ്യവസായങ്ങള്‍
തുടങ്ങുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(സി)
സ്ത്രീകളുടേയും
അഭ്യസ്തവിദ്യരായ
പെണ്‍കുട്ടികളുടേയും
ഉന്നമനത്തിനായി
എന്തൊക്കെ പുതിയ
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുവാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
ഇവരുടെ ഉന്നമനത്തിനായി
എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോ
എന്ന് വിശദമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
സാമ്പത്തികനില
*510.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
,,
സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
സാമ്പത്തികനിലയെക്കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭരണതലത്തിലും
ഉദ്യോഗസ്ഥതലത്തിലും
സ്ഥാപനത്തിന്റെ
നിലനില്‍പ്പ് തന്നെ
ഇല്ലാതാക്കാന്‍ പോന്ന
തരത്തില്‍
അഴിമതിയുണ്ടായതായ
ആക്ഷേപത്തെക്കുറിച്ച്
വിശദമായ അന്വേഷണം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
സ്ഥാപനത്തിന്റെ
പുനരുദ്ധാരണത്തിനായി
തയ്യാറാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്; ഇതിനായി
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ സഹായങ്ങള്‍
നല്‍കുമെന്ന്
അറിയിക്കുമോ?