ദേശീയ
ഭക്ഷ്യഭദ്രതാ നിയമത്തിലെ
പ്രധാന വ്യവസ്ഥകള്‍
*451.
ശ്രീ.ഒ.
ആര്. കേളു
,,
റ്റി.വി.രാജേഷ്
,,
കെ. ബാബു
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമത്തിലെ പ്രധാന
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
നിയമം നടപ്പിലാക്കാന്‍
മുന്‍ സര്‍ക്കാര്‍
യഥാസമയം നടപടി
സ്വീകരിച്ചിരുന്നോ;
(സി)
സംസ്ഥാനത്ത്
നിലവിലുള്ള റേഷന്‍
സംവിധാനത്തെ ഈ നിയമം
നടപ്പിലാക്കുന്നത് ഏതു
തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
*452.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കുമ്പോള്‍
പ്രസ്തുത നിയമത്തിന്റെ
പരിധിയില്‍
നിന്നൊഴിവായിപ്പോകുന്ന
റേഷന്‍
കാര്‍ഡുടമകള്‍ക്ക്
എന്തെങ്കിലും റേഷന്‍
വിഹിതം സംസ്ഥാന
പദ്ധതിയായി
ലഭ്യമാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
ആശുപത്രികള്‍,
ജയിലുകള്‍,
ഹോസ്റ്റലുകള്‍ തുടങ്ങിയ
സ്ഥാപനങ്ങള്‍ക്ക്
സബ്സിഡി നിരക്കില്‍
ഭക്ഷ്യധാന്യങ്ങള്‍
വിതരണം ചെയ്യുന്നത്
ഭക്ഷ്യ ഭദ്രതാ നിയമം
നടപ്പാക്കുമ്പോഴും
തുടരുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലെ
ബി.പി.എല്‍., എ.എ.വൈ
വിഭാഗങ്ങള്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
സൗജന്യ നിരക്കില്‍
നല്‍കുന്നത് ഭക്ഷ്യ
ഭദ്രതാ നിയമത്തിലും
തുടരുമോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍ കാര്‍ഡുകളിൽ മുന്‍ഗണനാ
വിഭാഗങ്ങളെ
കണ്ടെത്തുന്നതിനുള്ള മാനദണ്ഡം
*453.
ശ്രീ.എസ്.ശർമ്മ
,,
ആര്. രാജേഷ്
,,
എം. മുകേഷ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതിയ
റേഷന്‍ കാര്‍ഡുകളിൽ
മുന്‍ഗണനാ വിഭാഗങ്ങളെ
കണ്ടെത്തുന്നതിനായി
സ്വീകരിച്ച
മാനദണ്ഡമെന്തെന്നും ഇതു
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച
മാനദണ്ഡത്തില്‍ നിന്ന്
വ്യത്യസ്തമായി
ഏതുവിധത്തില്‍
സംസ്ഥാനത്തെ
പാവപ്പെട്ടവര്‍ക്ക്
പ്രയോജനപ്രദമാണെന്നും
വ്യക്തമാക്കാമോ?
വിദേശപ്പണ
വരുമാനത്തില്‍
സംസ്ഥാനത്തിന്റെ പങ്കാളിത്തം
*454.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തിന്റെ
വിദേശപ്പണ
വരുമാനത്തില്‍
സംസ്ഥാനത്തിന്റെ
പങ്കാളിത്തം
എത്രത്തോളമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വിദേശപ്പണ
വരുമാനത്തില്‍ ഗള്‍ഫ്
മലയാളികള്‍ വഹിക്കുന്ന
പങ്ക് സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഗള്‍ഫ്
മലയാളികളുടെ
യാത്രാപ്രശ്നങ്ങളും
വിമാന
നിരക്കുകളിലുണ്ടാകുന്ന
അപ്രതീക്ഷിത അമിത
വര്‍ദ്ധനവും
ഉണ്ടാക്കുന്ന ആഘാതം
ഒഴിവാക്കി
വിദേശമലയാളികള്‍ക്ക്
ആശ്വാസം നല്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ് പദ്ധതി
*455.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പിന്റെ
നേതൃത്വത്തില്‍
നടപ്പാക്കിയ ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ്
പദ്ധതി പ്രകാരം ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
സ്ക്കൂള്,
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി ഉപയോഗം
കണ്ടെത്തുന്നതിനും
കാമ്പസുകളെ ലഹരി
വിമുക്തമാക്കുന്നതിനും
പുതുതായി എന്ത്
പദ്ധതിയാണ്
ആവിഷ്ക്കരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
നാല് മാസത്തിനുള്ളില്‍
ബോധവല്‍ക്കരണ
പരിപാടികള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി നയം
*456.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി നയം
വ്യക്തമാക്കുമോ;
(ബി)
ടെക്നോപാര്‍ക്ക്,
ഐ. ടി. മിഷന് എന്നിവ
സ്ഥാപിച്ചതോടെ ഐ. ടി.
മേഖലയില്‍ നല്ല തുടക്കം
കിട്ടിയെങ്കിലും
കര്‍ണാടകം, തമിഴ് നാട്
തുടങ്ങിയ
സംസ്ഥാനങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ഐ. ടി. മേഖലയില്‍ ഒരു
പരിധിക്കപ്പുറം
കേരളത്തിന്
വളരാനാകാത്തതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി മേഖലയില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മന്ത്രിസഭാ
ഉപസമിതിയുടെ പരിശോധന
*457.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം.എം. മണി
,,
കെ. ആന്‍സലന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
2016 ജനുവരി 1 ന് ശേഷം
എടുത്ത എല്ലാ
മന്ത്രിസഭായോഗ
തീരുമാനങ്ങളും
സെക്രട്ടറിമാര്‍
പരിശോധിച്ച്
പുനഃപരിശോധന
ആവശ്യമുള്ളത്
മന്ത്രിസഭാ ഉപസമിതിയുടെ
പരിഗണനക്ക്
സമര്‍പ്പിക്കണമെന്ന
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
മന്ത്രിസഭാ ഉപസമിതി
ഫയല്‍ പരിശോധന
പൂര്ത്തിയാക്കിയോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകളുടെ ഫയല്‍
പരിശോധന
പൂര്‍ത്തിയാക്കിയെന്നും
അതിന്റെയടിസ്ഥാനത്തില്‍
മുന്‍ മന്ത്രിസഭയുടെ
തീരുമാനം റദ്ദാക്കിയത്
ഏതൊക്കെ
കേസുകളിലാണെന്നും
അറിയിക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
അന്തിമ ഘട്ടത്തില്‍
വ്യാപകമായി നടത്തിയതായി
ആക്ഷേപമുള്ള
പിന്‍വാതില്‍ നിയമനം
പുനഃപരിശോധിക്കുകയുണ്ടായോ
എന്ന് വ്യക്തമാക്കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പ്രവേശനം
*458.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
പ്രവേശനം സംബന്ധിച്ച
ജെയിംസ് കമ്മിറ്റിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശം
ലംഘിച്ച് പ്രവേശനം
നടത്തിയ എത്ര
കോളേജുകള്‍ ഉണ്ട്; ഇവ
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കോളേജുകള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
ഈ
കോളേജുകള്‍ എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശ
ലംഘനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍ പൂര്‍ണ്ണമായി
അണുവിമുക്തമാക്കുവാന്‍ നടപടി
*459.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കരോഗികളുടെ എണ്ണം
കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ആശുപത്രികളിലെ
ഡയാലിസിസ്
യൂണിറ്റുകള്‍,
ഹെപ്പറ്റൈറ്റിസ്
അണുബാധിതരെയും മറ്റും
പ്രത്യേക
യന്ത്രങ്ങളിലാണോ
ഡയാലിസിസ് ചെയ്യുന്നത്
എന്ന് അറിയിക്കുമോ;
ഡയാലിസിസിന് പുതുതായി
വരുമ്പോള്‍
ഹെപ്പറ്റൈറ്റിസ്
രോഗിയാണോ എന്നു പരിശോധന
നടത്താറുണ്ടോ;
(സി)
ഹെപ്പറ്റൈറ്റിസ്
അണുബാധിതരുടെ രക്തം
ഡയാലിസിസ്
യൂണിറ്റുകളില്‍
വീഴാനിടയായാല്‍ അത്
ഗുരുതരമായ പ്രത്യാഘാതം
ഉണ്ടാക്കും എന്നത്
കണക്കിലെടുത്ത്
ഡയാലിസിസ് യൂണിറ്റുകള്‍
പൂര്‍ണ്ണമായും
അണുവിമുക്തമാക്കിയാണ്
ഉപയോഗിക്കുന്നത്
എന്നുറപ്പു വരുത്തുമോ;
ഇതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
ബോധവല്‍ക്കരണം
*460.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങളെക്കുറിച്ചും
അതിന്റെ
ഭവിഷ്യത്തുകളെക്കുറിച്ചും
വിദ്യാര്‍ത്ഥികള്‍ക്ക്
ബോധവല്‍ക്കരണം
നല്‍കുന്നതിന് പോലീസ്
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
ആവിഷ്കരിച്ചിട്ടുളള
പരിപാടികള്‍
വിശദമാക്കുമോ:
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം
ബോധവല്‍ക്കരണ
പരിപാടികള്‍
ആവിഷ്കരിച്ചു;
(സി)
മറ്റേതെങ്കിലും
വകുപ്പിന്റെ സഹകരണം
പ്രസ്തുത
പദ്ധതിക്കുണ്ടോ;
വിശദാംശം നല്‍കുമോ?
സമഗ്ര
ശിശുസംരക്ഷണ പദ്ധതി
*461.
ശ്രീ.കെ.വി.വിജയദാസ്
,,
എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര ശിശുസംരക്ഷണ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഘടകങ്ങള്‍
ഏതെല്ലാമെന്നും
പദ്ധതിയുടെ സംസ്ഥാന
വിഹിതം എത്രയെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏറ്റെടുക്കാനുദ്ദേശിക്കുന്ന
പ്രധാന പരിപാടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ക്ഷേമത്തിനായി സാന്ത്വന
പദ്ധതി
*462.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.വി. അന്‍വര്‍
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ജീവിതം അവസാനിപ്പിച്ച്
മടങ്ങി എത്തുന്നവരുടെ
ക്ഷേമത്തിനായി സാന്ത്വന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ധനസഹായം നല്കി
വരുന്നത്; ഇത്
ലഭിയ്ക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
മരണമടഞ്ഞ
പ്രവാസികളുടെ
കുടുംബാംഗങ്ങള്‍ക്ക്
മരണാനന്തര ധനസഹായം
നല്‍കുന്നത് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
കാലാവസ്ഥാ
നിരീക്ഷണ സംവിധാനം
*463.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം മൂലമുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
നബാര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുള്ള
ഗ്രീന്ക്ലൈമറ്റ് ഫണ്ട്
സംസ്ഥാനത്തിന്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലാവസ്ഥാ
വ്യതിയാനം നേരിടാനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
കാലാവസ്ഥാ
നിരീക്ഷണത്തിന് വേണ്ടി
സര്‍ക്കാര്‍ അഗ്രി
ഫാമുകളിലും മറ്റ്
പൊതുസ്ഥാപനങ്ങളിലും
എവിടെയൊക്കെയാണ്
കാലാവസ്ഥാമാപിനികള്‍
സ്ഥാപിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഇതുവഴി കാലാവസ്ഥാ
വ്യതിയാനം സംബന്ധിച്ച
വിവരങ്ങള്‍ കൃത്യമായി
ലഭ്യമാകുന്നുണ്ടോ;
(ഡി)
ഏതൊക്കെ
സ്ഥലങ്ങളിലെ
കാലാവസ്ഥാമാപിനികളാണ്
പ്രവര്‍ത്തിക്കാത്തതെന്ന്
അറിയിക്കുമോ;
(ഇ)
കാലാവസ്ഥാ
നിരീക്ഷണ സംവിധാനം
ശക്തിപ്പെടുത്താനും
കാര്യക്ഷമമാക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കാലാവസ്ഥാ
വ്യതിയാനം
നിരീക്ഷിക്കാന്‍
ഐ.എസ്.ആര്.ഒ.യുടെ
കാലാവസ്ഥ നിരീക്ഷണ
ഉപഗ്രഹത്തിന്റെ സേവനം
പ്രയോജനപ്പെടുത്തി
അതില്‍ നിന്ന്
ലഭ്യമാകുന്ന വിവരങ്ങള്‍
കാലാവസ്ഥാ വ്യതിയാനം
മൂലം നിരന്തരം
ദുരിതമനുഭവിക്കുന്ന
കര്‍ഷകര്‍,
മത്സ്യത്തൊഴിലാളികള്‍
തുടങ്ങിയവരെ
അറിയിക്കുവാന്‍
എന്തെങ്കിലും
സംവിധാനങ്ങൾ ആസൂത്രണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മെെക്രോ
ഫിനാന്‍സ് വായ്പാ തട്ടിപ്പ്
*464.
ശ്രീ.എം.
മുകേഷ്
,,
എം.എം. മണി
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെെക്രോ
ഫിനാന്‍സ് വായ്പയുടെ
മറവില്‍ വ്യാജ രേഖകള്‍
ചമച്ച് പിന്നോക്ക
വിഭാഗ വികസന
കോര്‍പ്പറേഷനില്‍
നിന്ന് കോടികള്‍
തട്ടിയെടുത്തതായ
ആക്ഷേപം സംബന്ധിച്ച
കേസ്സില്‍ വിജിലന്‍സ്
എഫ്. എെ. ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
എസ്.എന്‍.ഡി.പി.
യോഗം ജനറല്‍ സെക്രട്ടറി
ഒന്നാം പ്രതിയായ
പ്രസ്തുത കേസില്‍ മറ്റ്
പ്രതികള്‍
ആരൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതൊക്കെ
വകുപ്പുകള്‍
ചേര്‍ത്താണ് എഫ്. എെ.
ആര്. രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഡി)
വിജിലന്‍സ്
അന്വേഷണം സമയബന്ധിതമായി
പൂര്‍ത്തീകരിച്ച്
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
ആരോഗ്യ നയം
*465.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ആരോഗ്യനയം
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
ഏതെല്ലാം
മേഖലകള്‍ക്കാണ്
നയത്തില്‍ ഊന്നല്‍
നല്കാന്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിവരിക്കുമോ;
(സി)
പുതിയ
ആരോഗ്യ നയം എന്ന്
നിലവില്‍ വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
അന്ത്യോദയ
അന്നയോജന പദ്ധതി
*466.
ശ്രീ.എം.
നൗഷാദ്
,,
എ.എം. ആരിഫ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്ത്യോദയ അന്നയോജന
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
കേന്ദ്രസര്‍ക്കാര്‍
നടപ്പു വര്‍ഷം
പ്രതിമാസം എത്ര ടണ്‍
അരിയാണ്
അനുവദിച്ചിരിക്കുന്നത്;
(സി)
ഈ
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണ്;
(ഡി)
പ്രസ്തുത
പദ്ധതി ഫലപ്രദമായി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതി
നടത്തിപ്പിന്റെ ഭാഗമായി
റേഷന്‍
വ്യാപാരികള്‍ക്ക്
കുടിശ്ശിക കൊടുത്തു
തീര്‍ക്കാനുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
എയര്‍
ആംബുലന്‍സ് പദ്ധതി
*467.
ശ്രീ.എം.
വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
സംസ്ഥാനത്ത് എയര്‍
ആംബുലന്‍സ് പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അവയവങ്ങള്‍
കൊണ്ടുപോകാനും അതീവ
ഗുരുതരാവസ്ഥയിലുള്ള
രോഗികളെ വേഗം മറ്റു
ചികിത്സാ സ്ഥലങ്ങളില്‍
എത്തിക്കാനും
എന്തെല്ലാം
സംവിധാനങ്ങളാണ് പദ്ധതി
വഴി
ലക്ഷ്യമിട്ടിരിക്കുന്നത്;
വിവരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ധാരണാപത്രം
ഒപ്പിട്ടിരുന്നോ;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
മുന്നോട്ട്
കൊണ്ടുപോകാനും
കാര്യക്ഷമമായി
നടത്താനും എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
പി.എസ്.സി
യുടെ പ്രവര്‍ത്തനങ്ങളിലെ
ഗുണപരമായ മാറ്റങ്ങള്‍
*468.
ശ്രീ.അനില്‍
അക്കര
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി യുടെ
പ്രവര്‍ത്തനങ്ങളില്‍
എന്തെല്ലാം ഗുണപരമായ
മാറ്റങ്ങളാണ്
വരുത്താന്‍
സാധിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരീക്ഷാ
നടത്തിപ്പിലും
ഫലപ്രഖ്യാപനത്തിലും
നിയമനത്തിന് അഡ്വൈസ്
നല്‍കുന്നതിലും
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിക്കാന്‍
സാധിച്ചത്;
വിവരിക്കുമോ;
(സി)
പി.എസ്.സി
യുടെ പരീക്ഷാ
സമ്പ്രദായങ്ങളില്‍
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
പ്രസ്തുത കാലയളവില്‍
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
മതാചാരങ്ങളിലെ
നിലപാട്
*469.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത-ആരാധനാ
സമ്പ്രദായങ്ങളില്‍
തിരുത്തലുകള്‍ക്കോ
പരിഷ്ക്കാരങ്ങള്ക്കോ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ ഏത്
രീതിയിലുള്ള ഇടപെടലാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മത-ആരാധന-ആചാര
അനുഷ്ഠാനങ്ങളില്‍
തിരുത്തലുകളോ
പരിഷ്കാരങ്ങളോ നിലവില്‍
ആവശ്യമുണ്ടെന്ന്
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ നിലപാട്
വ്യക്തമാക്കാമോ?
സാംക്രമിക
രോഗങ്ങള്‍
നിയന്ത്രിക്കുന്നതിന്
നടപടികള്‍
*470.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാംക്രമിക രോഗങ്ങള്‍
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തുനിന്ന്
നിര്‍മ്മാര്‍ജ്ജനം
ചെയ്ത സാംക്രമിക
രോഗങ്ങളില്‍ വീണ്ടും
പ്രത്യക്ഷപ്പെട്ടിട്ടുളളവ
ഏതെല്ലാമെന്നും
ഇതിനുള്ള കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ:
(സി)
സാംക്രമിക
രോഗനിയന്ത്രണകാര്യത്തില്
സംസ്ഥാനം കൈവരിച്ച
നേട്ടങ്ങള്‍
നിലനിര്‍ത്തുവാന്‍
കൈക്കൊണ്ടിട്ടുളള
നടപടികള്‍
വിശദമാക്കുമോ?
തന്റേടം-ജന്‍ഡര്‍
പാര്‍ക്ക്
*471.
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.പി.
അയിഷാ പോറ്റി
,,
വീണാ ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍
അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
'തന്റേടം-ജന്‍ഡര്‍
പാര്‍ക്ക്' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
വിവിധ
വികസന മേഖലകളില്‍
സ്ത്രീകളുടെ
ബുദ്ധിപരവും
സൃഷ്ടിപരവുമായ
കഴിവുകള്‍
വികസിപ്പിക്കുന്നതിനും
അവരെ നേതൃ
സ്ഥാനത്തേക്ക്
കൊണ്ടുവരുന്നതിനും ഈ
പദ്ധതി എങ്ങനെയെല്ലാം
സഹായിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
'ഷീ
ടാക്സി' പോലെയുള്ള
തൊഴില്ദാനപരിപാടികള്
ഈ പദ്ധതിയിന്‍ കീഴില്‍
സംഘടിപ്പിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മാനസികാരോഗ്യ
പരിചരണ നിയമം
*472.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ. പ്രദീപ്കുമാര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയ
മാനസികാരോഗ്യ പരിചരണ
നിയമത്തിന്റെ
പശ്ചാത്തലത്തില്‍,
സംസ്ഥാനത്ത് ചികിത്സയും
സംരക്ഷണവും ലഭിക്കാതെ
അലഞ്ഞു നടക്കുന്ന
മനോരോഗികളുടെ
സംരക്ഷണത്തിനും
ചികിത്സയ്ക്കുമായി
ഒരുക്കിയിട്ടുള്ള
സൗകര്യങ്ങള്‍
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
മാനസികാരോഗ്യ
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ
കുറവുകൊണ്ടും ആധുനിക
ചികിത്സയ്ക്ക് വേണ്ട
മരുന്നുകളുടെയും
ഉപകരണങ്ങളുടെയും
അപര്യാപ്തത കൊണ്ടുമുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
സ്വകാര്യ
മാനസികാരോഗ്യ
കേന്ദ്രങ്ങളില്‍ ചിലത്
അശാസ്ത്രീയ ചികിത്സാ
രീതികള്‍
പിന്തുടരുന്നവയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്തരം സ്ഥാപനങ്ങളെ
നിരീക്ഷിക്കുവാനും
നിയന്ത്രിക്കുവാനും
ഫലപ്രദമായ
സംവിധാനമുണ്ടോ;
(ഡി)
രോഗമുക്തി
നേടിയവരുടെ
പുനരധിവാസത്തിനായി
എന്തെങ്കിലും
പദ്ധതിയുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
വിളിപ്പാടകലെ
പോലീസ് പദ്ധതി
*473.
ശ്രീ.എം.
രാജഗോപാലന്‍
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'വിളിപ്പാടകലെ പോലീസ്'
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
വിവര
സാങ്കേതിക വിദ്യയില്‍
അധിഷ്ഠിതമായ ആശയ
വിനിമയത്തിനുള്ള
നടപടികള്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പോലീസ്
സേനയുടെ നവീകരണത്തിനും
ആധുനികവല്‍ക്കരണത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആരാധനാലയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
നിബന്ധനകള്‍
*474.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരാധനാലയങ്ങള്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നിബന്ധനകളാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
കൃത്യമായ
മാനദണ്ഡങ്ങള്‍
പാലിക്കപ്പെടാതെ
നിര്‍മ്മിക്കപ്പെടുന്ന
ആരാധനാലയങ്ങള്‍
വര്‍ഗ്ഗീയ സാമുദായിക
സംഘര്‍ഷങ്ങള്‍ക്ക്
ഇടയാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എല്ലാ
മതങ്ങളുടെയും
സമുദായങ്ങളുടെയും
പ്രത്യേക
വിശ്വാസപ്രമാണങ്ങളുടെ
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന
കൂട്ടായ്മകളുടെയും
ആരാധനാലയങ്ങള്‍
സ്ഥാപിക്കുന്നതിന്
പൊതുമാനദണ്ഡം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളില്‍ വിവിധ ലാബ്
പരിശോധനകള്‍ക്ക് ഏകീകൃത ഫീസ്
*475.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളില്‍ വിവിധ
ലാബ് പരിശോധനകള്‍ക്ക്
ഏകീകൃത ഫീസ് അല്ല
ഇൗടാക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രക്തപരിശോധനയ്ക്കും
എക്സ്റേയ്ക്കും സി.
റ്റി./അള്‍ട്രാ സൗണ്ട്
സ്കാനിംഗിനും സ്വകാര്യ
ആശുപത്രികളില്‍
ഇൗടാക്കുന്ന ഫീസില്‍
വലിയ അന്തരം ഉണ്ടെന്ന
പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
സ്വകാര്യ
ആശുപത്രികളില്‍
എത്തുന്ന രോഗികളില്‍
നിന്നും വിവിധ
പരിശോധനകള്‍ക്ക് ഒരു
ഏകീകൃത ഫീസ്
ഈടാക്കുന്നതിന്
ആവശ്യമായ ഇടപെടല്‍
നടത്തുമോ;
ഇക്കാര്യത്തിനായി
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച നടത്തി
അടിയന്തരമായി ഉത്തരവ്
പുറപ്പെടുവിക്കുമോ?
ജീവിതശൈലീ
രോഗങ്ങള്‍
*476.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിതശൈലി
കൊണ്ട്
രോഗബാധിതരാകുന്നവരുടെ
എണ്ണം
നിയന്ത്രിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
രോഗങ്ങള്‍
കുറയ്ക്കുന്നതിനായി
ബോധവത്കരണം
നടത്തുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(സി)
രോഗബാധിതര്‍ക്ക്
യഥാസമയം രോഗ നിര്‍ണ്ണയം
നടത്തുന്നതിനും ചികിത്സ
ലഭ്യമാക്കുന്നതിനുമുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
സ്വകാര്യ
ആശുപത്രികളുടെ പ്രവര്‍ത്തനം
*477.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്റ്റാഫ്
നഴ്സ് ഉള്‍പ്പെടെയുള്ള
പാരാ-മെഡിക്കല്‍
ജീവനക്കാര്‍ക്ക് മിനിമം
ശമ്പളം ലഭിക്കുന്നില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
സ്വകാര്യ
ആശുപത്രികളിലും
സര്‍ക്കാര്‍
ആശുപത്രികളിലും
സ്റ്റാഫ് നഴ്സിന്റെ
ജോലി സമയം
ഏകീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
മണിക്കൂര്‍ വീതമെന്ന്
വ്യക്തമാക്കുമോ;
(ഇ)
രോഗി-സ്റ്റാഫ്
നഴ്സ് അനുപാതം എത്രയാണ്
വേണ്ടതെന്ന്
വിശദമാക്കുമോ;
(എഫ്)
സ്റ്റാഫ്
നഴ്സുമാര്‍
തുടര്‍ച്ചയായി രാത്രി
ഡ്യൂട്ടി ചെയ്യേണ്ടത്
എത്ര ദിവസം ആണെന്ന്
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
കണ്ടെയ്നറുകളിലും
ബോട്ടിലുകളിലുമുള്ള
ഭക്ഷണപാനീയങ്ങള്‍
*478.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
ബോട്ടിലുകളിലും
കണ്ടെയ്നറുകളിലും
ലഭ്യമാകുന്ന ഭക്ഷണ
പാനീയങ്ങള്‍
ആരോഗ്യത്തിന്
ഹാനികരമാണോ; ഇതു
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ആഗോള
സ്റ്റാന്‍ഡേര്‍ഡുകള്‍
പ്രകാരം ഒന്നു മുതല്‍
ആറ് വരെ നമ്പറുകളിലുള്ള
പ്ലാസ്റ്റിക്
കണ്ടെയ്നറുകള്‍
ആരോഗ്യത്തിനും
പ്രകൃതിയ്ക്കും
ഹാനികരമാണെന്നുള്ള
ലോകാരോഗ്യ സംഘടനയുടെ
മുന്നറിയിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ക്യാന്‍സര്‍
രോഗത്തിനു കാരണമാകുന്ന
രാസപദാര്‍ത്ഥങ്ങള്‍
പുറന്തള്ളുന്നതും
സുരക്ഷിതമല്ലാത്തതുമായ
പ്ലാസ്റ്റിക്
കണ്ടെയ്നറുകളിലും
ബോട്ടിലുകളിലുമുള്ള
ഭക്ഷണപാനീയങ്ങളുടെ
വിപണനവും ഉപഭോഗവും
സംസ്ഥാനത്ത് കര്‍ശനമായി
നിരോധിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മരുന്നുകളുടെ
ഗുണനിലവാരം
*479.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പന നടത്തുന്ന
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവില്‍ സംവിധാനം
ഉണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം ഒരു സംവിധാനം
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
വില്‍ക്കുന്ന എല്ലാ
മരുന്നുകളും
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യണമെന്ന നിയമം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
ആവശ്യമായ
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
വെളിപ്പെടുത്തുമോ?
ആര്‍ദ്രം
മിഷന് കര്‍മ്മപദ്ധതി
*480.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ആര്‍ദ്രം
മിഷന്' എന്നൊരു
കര്‍മ്മപദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ
അധികസേവനങ്ങളാണ്
ഇതിലൂടെ ജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എല്ലാ
ആശുപത്രികളിലും ഇതു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?