നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണം
*421.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നെല്‍വയല്‍
തണ്ണീര്‍തട
സംരക്ഷണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആറുമാസത്തിനുള്ളില്‍
പൂര്‍ത്തിയാക്കുമെന്ന്
പ്രഖ്യാപിച്ച ഡാറ്റാ
ബാങ്ക് തയ്യാറാക്കുന്ന
പദ്ധതി എത്ര
കാലത്തിനുള്ളില്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
സ്വകാര്യ
ബസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുന്നതിന് നടപടി
*422.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ ബസ്സുകളില്‍
കയറുന്ന
വിദ്യാര്‍ത്ഥികളെ
അധിക്ഷേപിക്കുന്ന
തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
ബസ്സില്‍ സീറ്റ്
അനുവദിക്കാതിരിക്കുക,
ബസ്സ്
പുറപ്പെടുന്നതുവരെ
വെയിലത്ത് നിര്‍ത്തുക,
വിദ്യാര്‍ത്ഥികള്‍
കൂടുതലുള്ള
സ്റ്റോപ്പുകളില്‍ ബസ്സ്
നിര്‍ത്താതിരിക്കുക
തുടങ്ങിയ പ്രവണതകള്‍
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
സ്വകാര്യ
ബസ്സുകളില്‍
സ്ത്രീകള്‍,
വൃദ്ധജനങ്ങള്‍,
അംഗപരിമിതര്‍
എന്നിവര്‍ക്ക്
അനുവദിച്ചിട്ടുള്ള
സീറ്റുകള്‍, അവര്‍ക്ക്
ലഭ്യമാകുന്നോയെന്ന്
പരിശോധിക്കുന്നതിന്
സംവിധാനം ഉണ്ടോ;
ഇല്ലെങ്കില്‍ ആയത്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
*423.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ പദ്ധതികളാണ്
നിര്‍ത്തലാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതു
പരിഹരിക്കാനായി ധനകാര്യ
കമ്മീഷന് സഹായവിഹിതം
വര്ദ്ധിപ്പിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
എങ്കില്‍ അതിനുള്ള പണം
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
വിവിധ
തുറമുഖങ്ങളിലെ ഗതാഗതവും
ചരക്കു നീക്കവും
*424.
ശ്രീ.ബി.സത്യന്
,,
എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വിവിധ
തുറമുഖങ്ങളിലൂടെയുള്ള
ഗതാഗതവും ചരക്കു
നീക്കവും
വിപുലീകരിക്കുവാനായി
ചെയ്ത വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
അതിവേഗ
യാത്രാ ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുവാനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
തുറമുഖങ്ങളുടെ
വികസനത്തിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
സഹായം ലഭ്യമാക്കുവാന്‍
നടത്തിയിട്ടുള്ള
ശ്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഭരണം
കാര്യക്ഷമമാക്കുന്നതിന് നടപടി
*425.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ. പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ഭരണം
സുതാര്യവും അഴിമതി
രഹിതവും
കാര്യക്ഷമവുമാക്കുന്നതിന്
സര്‍ക്കാരിന് എപ്രകാരം
ഇടപെടാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
ആസൂത്രണത്തിലും
നിര്‍വ്വഹണത്തിലും
ജനകീയ പങ്കാളിത്തം
സാധ്യമാക്കുന്നതിനായി
എന്തു
നടപടിയുണ്ടാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിനു
വേണ്ട മാനവവിഭവവും
ഫണ്ടും യഥാസമയം
ഉറപ്പാക്കുമോ;
വിശദമാക്കാമോ?
പുരാവസ്തു
വകുപ്പിന്റെ പ്രവര്‍ത്തനം
*426.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പുരാവസ്തു വകുപ്പിന്റെ
പ്രവര്‍ത്തനലക്ഷ്യം
വിശദമാക്കുമോ;
(ബി)
വിലയേറിയ
ചരിത്രാവശിഷ്ടങ്ങളും
പൈതൃക വസ്തുക്കളും
സംരക്ഷിക്കുന്ന
കാര്യത്തില്‍ ഈ വകുപ്പ്
കഴിഞ്ഞ പത്തു
വര്‍ഷങ്ങളില്‍
സ്വീകരിച്ച നടപടികള്‍
ചുരുക്കത്തില്‍
വിശദമാക്കുമോ;
(സി)
പുരാവസ്തു
സംരക്ഷണ നിയമപ്രകാരം
സംരക്ഷിക്കപ്പെടേണ്ട
സംസ്ഥാനത്തെ ചരിത്ര
ശേഷിപ്പുകളുടെ ലിസ്റ്റു
പ്രകാരം ഇനിയും
നോട്ടിഫൈ
ചെയ്യാനുള്ളവയുടെ വിവരം
വെളിപ്പെടുത്തുമോ;
(ഡി)
സംരക്ഷിക്കപ്പെടേണ്ട
ശേഷിപ്പുകള്‍
സംരക്ഷണമില്ലാതെ
നശിപ്പിക്കപ്പെടുന്നത്
ഒഴിവാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ജെെവകൃഷി
നയം
*427.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
ജെെവകൃഷി നയം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പൂര്‍ണമായും ജെെവകൃഷി
സംസ്ഥാനമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ജെെവ
പച്ചക്കറികള്‍
ഉത്പാദിപ്പിക്കുന്നതിന്
ഓരോ വീട്ടിലും മിനി
പോളി ഹൗസുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏതു ഘട്ടത്തിലാണ്;
(ഡി)
ഇതിനായി
ഓരോ വീടിനും എത്ര തുക
അനുവദിക്കുമെന്ന്
അറിയിക്കുമോ?
സാരഥി
ഓണ്‍ലൈന്‍ ടിക്കറ്റ്
ബുക്കിംഗ് സംവിധാനം
*428.
ശ്രീ.റ്റി.വി.രാജേഷ്
,,
സി.കൃഷ്ണന്
,,
ഒ. ആര്. കേളു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ ഓണ്‍ലൈന്‍
ടിക്കറ്റ്
ബുക്കിംഗിനായി 'സാരഥി'
എന്ന പേരിലുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
സംവിധാനം നിലവില്‍
കുറ്റമറ്റ രീതിയില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
ഓണ്‍ലൈന്‍ ബുക്കിംഗ്
സ്വകാര്യ ഏജന്‍സിക്ക്
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇപ്രകാരം
ഓണ്‍ലൈന്‍ ബുക്കിംഗ്
സ്വകാര്യ ഏജന്സിയ്ക്കു
നല്കിയതുമൂലം എത്ര
രൂപയുടെ നഷ്ടം
വന്നിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഇ)
ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ നടപടികള്‍
*429.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
നടപടികള്‍
കാര്യക്ഷമമായി
പുരോഗമിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
വിഴിഞ്ഞം
തുറമുഖത്തിനുള്ള
ഭൂമിയേറ്റെടുപ്പ്
പൂര്‍ത്തിയായോ; തുറമുഖ
നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന
മുറക്ക് ഇപ്പോള്‍
എടുത്തതിനേക്കാള്‍
കൂടുതല്‍ ഭൂമി
വേണ്ടിവരുമോ;
വിശദമാക്കുമോ?
'പൊലിവ്
' പദ്ധതി
*430.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
സംഘങ്ങളെ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
'പൊലിവ്' പദ്ധതിയുടെ
ലക്ഷ്യം വിശദമാക്കുമോ;
(ബി)
പഞ്ചശീല
കാര്‍ഷിക ആരോഗ്യ
സംസ്കാരം
വളര്‍ത്തുന്നതിനായി
സംഘങ്ങളെ
പ്രാപ്തമാക്കുന്നത്
എങ്ങനെയാണ്;
(സി)
ജെെവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
സംഘങ്ങള്‍ക്ക്
എന്തൊക്കെ സഹായങ്ങള്‍
ലഭ്യമാക്കുന്നുണ്ട്;
(ഡി)
ഉല്പന്നങ്ങളുടെ
വിപണി
വിപുലീകരിയ്ക്കുന്നതിനായി
എന്തു സഹായമാണ്
നല്‍കുന്നത്?
തരിശായി
കിടന്നിരുന്ന പാടശേഖരങ്ങളില്‍
ഇരുപ്പൂകൃഷി
*431.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
നിലവില്‍ വന്ന ശേഷം
തരിശായി കിടന്നിരുന്ന
എത്ര ഹെക്ടര്‍ ഭൂമി
കൃഷിയോഗ്യമാക്കിയിട്ടുണ്ട്;
(ബി)
ഒരുപ്പൂ
കൃഷി ചെയ്യുന്ന എത്ര
ഹെക്ടര്‍
പാടശേഖരങ്ങളില്‍
ഇരുപ്പൂകൃഷിക്ക്
സൗകര്യം
ഒരുക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
കൃഷിവകുപ്പ്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വിശദമാക്കുമോ?
കെ.
എസ്. ആര്. ടി. സി.യുടെ
നവീകരണവും ആസൂത്രണവും
*432.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.യുടെ
നവീകരണവും ആസൂത്രണവും
സംബന്ധിച്ച് എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
മുന്‍നിര്‍ത്തി
എന്തെല്ലാം നവീന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കുന്നതിനുള്ള
ധനസമാഹരണം എങ്ങനെ
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ?
ജന്‍
ആഹാര്‍ പദ്ധതി
*433.
ശ്രീ.വി.
അബ്ദുറഹിമാന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
ജോയി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടുംബശ്രീയെ
റെയില്‍വേയുമായി
സഹകരിപ്പിച്ച് 'ജന്‍
ആഹാര്‍' പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
*434.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം നഗരങ്ങളെയാണ്
കേന്ദ്രാവിഷ്കൃത
പദ്ധതിയായ സ്മാര്‍ട്ട്
സിറ്റി പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
സജ്ജമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയിലേക്ക്
തെരഞ്ഞെടുക്കപ്പെടാന്‍
അര്‍ഹത നേടുന്നതിന്
പാലിക്കപ്പെടേണ്ട
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കൃഷിഭവനുകള്‍
കാര്യക്ഷമമാക്കുന്നതിനുളള
നടപടികള്‍
*435.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൃഷിഭവനുകള്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
'അഗ്രോ
ക്ലിനിക്കുകള്‍' കൊണ്ട്
എന്താണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷിഭവനുകളെ
കര്‍ഷകര്‍ക്ക് ആവശ്യമായ
എല്ലാ സാമഗ്രികളും
ലഭിക്കുന്ന 'അഗ്രോ
ക്ലിനിക്കുകള്‍'
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കൃഷി
ഓഫീസര്‍മാരുടെ സേവനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പുരാതന
ചരിത്രസ്മാരകങ്ങളും
ചരിത്രാവശിഷ്ടങ്ങളും
*436.
ശ്രീ.ഒ.
ആര്. കേളു
,,
പുരുഷന് കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാതന
ചരിത്രസ്മാരകങ്ങളും
ചരിത്രാവശിഷ്ടങ്ങളും
സംരക്ഷിക്കുന്നതിനും
അതിന്റെ തനിമ
നിലനിര്‍ത്തുന്നതിനും
പുരാവസ്തു വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
പ്രസ്തുത
വകുപ്പിനു കീഴിലുള്ള
ജില്ലാ പൈതൃക
മ്യൂസിയങ്ങള്‍ ഏതെല്ലാം
ജില്ലകളിലാണ്
പ്രവര്‍ത്തിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
പൈതൃക
സ്മാരകങ്ങള്‍ക്കാണ്
കേന്ദ്ര സാംസ്കാരിക
മന്ത്രാലയത്തിന്റെ
ധനസഹായം
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രധാനപ്പെട്ട
നഗരങ്ങളില്‍ വാഹന
പാര്‍ക്കിംഗ് ഏരിയകള്‍
T *437.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട
നഗരങ്ങളില്‍
വാഹനപാര്‍ക്കിംഗിന്
സ്ഥലം കണ്ടെത്തി,
നിശ്ചിത ഫീസ് ഈടാക്കി
പാര്‍ക്കിംഗ് ഏരിയകള്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സ്ഥലലഭ്യത
കുറഞ്ഞ സ്ഥലങ്ങളില്‍
മള്‍ട്ടിലെവല്‍
പാര്‍ക്കിംഗ് സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
പച്ചക്കറി
ഉല്പാദന വര്‍ദ്ധനവ്
*438.
ശ്രീ.കെ.
ആന്‍സലന്‍
,,
എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറിയുല്പാദന
വര്‍ദ്ധനവിന്
തയ്യാറാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉല്പന്നങ്ങളുടെ
സംഭരണ വിതരണ
പ്രക്രിയയില്‍
ഹോര്‍ട്ടികോര്‍പ്പിന്റെയും
മറ്റു സര്‍ക്കാര്‍
ഏജന്‍സികളുടെയും
ഇടപെടല്‍
പര്യാപ്തമല്ലാത്തതുകൊണ്ട്
ഉല്പന്നങ്ങള്
കെട്ടിക്കിടന്നു
നശിക്കുകയോ
അല്ലെങ്കില്‍ തുച്ഛമായ
വിലയ്ക്ക്
വിറ്റഴിക്കാന്‍
കര്‍ഷകര്‍
നിര്‍ബന്ധിതരാകുന്നതോ
ആയ സ്ഥിതി പച്ചക്കറി
കൃഷിയെ വീണ്ടും
പ്രതിസന്ധിയിലേക്കു
നയിക്കുമെന്നതിനാല്‍
അതു പരിഹരിക്കാനായി
ഇടപെടല്‍ ഉണ്ടാകുമോ;
വിശദാംശം നല്‍കുമോ;
(സി)
കര്‍ഷകരുടെ
താല്പര്യ
സംരക്ഷണാര്‍ത്ഥം
പച്ചക്കറികള്‍ക്ക്
ന്യായവില
പ്രഖ്യാപിക്കുന്നതിനെക്കുറിച്ചുള്ള
അഭിപ്രായം അറിയിക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*439.
ശ്രീ.എം.
നൗഷാദ്
,,
സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം കേന്ദ്ര
വിഹിതമായി
ലഭിയ്ക്കുന്നത് എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം
ജോലികളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഗ്രാമീണ
മേഖലയിലെ പ്രധാന വരുമാന
മാര്‍ഗ്ഗമെന്ന നിലയില്‍
പ്രസ്തുത പദ്ധതി
കാര്യക്ഷമമായും
ഫലപ്രദമായും
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
നാശോന്മുഖമായതിന്റെ കാരണം
*440.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
പ്രതിമാസ ശമ്പളം
കൃത്യമായി കൊടുക്കാന്‍
തക്ക വരുമാനം
ഉണ്ടാകുന്നില്ലെന്ന
കാര്യം ഗൗരവപൂര്‍വ്വം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
പണയപ്പെടുത്താന്‍
സര്‍ക്കാര്‍ കൈമാറിയ
ആസ്തികള്‍ പോലും
ശേഷിച്ചിട്ടില്ലാത്തവിധം
ഈ സ്ഥാപനം
നാശോന്മുഖമായിത്തീരാനിടയാക്കിയതിന്റെ
വസ്തുനിഷ്ഠമായ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ആവശ്യത്തിലേറെ
ജീവനക്കാരെ നിയമിച്ചതും
ട്രേഡ് യൂണിയന്
അതിപ്രസരവും അഴിമതിയും
ആത്മാര്‍ത്ഥതയില്ലാത്ത
ഉന്നത ഉദ്യോഗസ്ഥരും ഈ
അവസ്ഥയ്ക്ക്
കാരണമായിട്ടുണ്ടോ എന്ന
കാര്യം പരിശോധിച്ച്, ഈ
സ്ഥാപനത്തെ
നിലനിര്‍ത്താന്‍
ആവശ്യമായ തീരുമാനങ്ങള്‍
കൈക്കൊള്ളുമോ?
തുറമുഖങ്ങളുടെ
നവീകരണം
*441.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളുടെ
നവീകരണത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിവരിക്കുമോ;
(ബി)
തുറമുഖങ്ങള്‍
വഴിയുളള ഗതാഗതത്തിനും
ചരക്ക് നീക്കത്തിനും
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
തുറമുഖങ്ങളുടെ
നവീകരണത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;വിശദമാക്കുമോ;
(സി)
ഇതിനുളള
തുക എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
എല്ലാ വീടുകളിലും ശൗചാലയം
*442.
ശ്രീ.എം.
രാജഗോപാലന്‍
,,
രാജു എബ്രഹാം
,,
കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വീടുകളിലും
ശൗചാലയം
നിര്‍മ്മിക്കാനുള്ള
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
ഗുണഭോക്താക്കളെ
കണ്ടെത്താന്‍
സ്വീകരിച്ച
മാര്ഗ്ഗമെന്തായിരുന്നുവെന്നും
ഏത് ഏജന്‍സിയാണ് ഈ
ഉത്തരവാദിത്തം
നിര്‍വ്വഹിച്ചതെന്നും
അറിയിക്കാമോ;
ഗുണഭോക്താക്കളായി എത്ര
പേര് ഉണ്ടാകുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഒരോ
യൂണിറ്റിനും
കണക്കാക്കിയിരിക്കുന്ന
ചെലവെത്രയെന്നും,
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
നല്കുന്ന
തുകയെത്രയെന്നും ബാക്കി
തുക കണ്ടെത്താന്‍ എന്തു
മാര്‍ഗ്ഗമാണ്
അവലംബിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(ഡി)
ഗുണഭോക്താക്കള്‍
സ്പോണ്‍സര്‍മാരെ
നേരിട്ടു
കണ്ടുപിടിക്കേണ്ട
സാഹചര്യം
ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പുന:സംഘടിപ്പിക്കാന്‍
വിശദപഠനം
*443.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുന:സംഘടിപ്പിക്കാന്‍
ഉദ്ദേശിച്ച് വിശദപഠനം
നടത്താന്‍ കൊല്‍ക്കൊത്ത
ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ് മെന്റിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സ്ഥാപനത്തെ
ഇതിനായി
തെരഞ്ഞെടുക്കാനുള്ള
പ്രത്യേക
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(സി)
ഏതൊക്കെ
കാര്യങ്ങളെക്കുറിച്ച്
പഠിക്കാനാണ് പ്രസ്തുത
സ്ഥാപനത്തെ
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പ്രാദേശിക
കാര്‍ഷിക വിപണികള്‍
*444.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാദേശികമായ കാര്‍ഷിക
വിപണികള്‍ ലേല
മാര്‍ക്കറ്റുകളായി
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
മാര്‍ക്കറ്റുകള്‍ക്ക്
ആവശ്യമായ സഹായം
നല്കാന് തയാറാകുമോ;
(സി)
ഗ്രാമീണ
ചന്തകള്‍
പുനരുജ്ജീവിപ്പിക്കാന്‍
നടപടിയെടുക്കുമോ; ഇതിന്
വേണ്ട നിര്‍ദേശങ്ങള്‍
ഗ്രാമപഞ്ചായത്തുകള്‍ക്ക്
നല്‍കുമോ;
(ഡി)
കാര്‍ഷിക
കൂട്ടായ്മകളെ
സംഘടിപ്പിച്ച്
ഇക്കാര്യത്തില്‍
പ്രോത്സാഹനം നല്‍കുമോ;
വിശദമാക്കുമോ?
പച്ചക്കറികളിലെ
കീടനാശിനിയുടെ സാന്നിദ്ധ്യം
*445.
ശ്രീ.എം.എം.
മണി
,,
എം. സ്വരാജ്
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്നതും സംസ്ഥാനത്ത്
ഉല്പാദിപ്പിച്ച്
വില്‍ക്കുന്നതുമായ
പച്ചക്കറികളിലെ
കീടനാശിനിയുടെ
സാന്നിദ്ധ്യം
കണ്ടെത്താനായി ഏതു
തരത്തിലുള്ള
പരിശോധനകളാണ്
നടന്നുവരുന്നത്;
(ബി)
ഈ
ആവശ്യത്തിനായി മൊബൈല്‍
ലാബുകള്‍
സജ്ജീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര എണ്ണം;
പരിശോധന ഫലം
ലഭിക്കുന്നതിനായി
കാലതാമസം നേരിടുമോ;
(സി)
നിരോധിത
കീടനാശിനികള്‍
സംസ്ഥാനത്തു
വില്ക്കുകയോ ഇതര
സംസ്ഥാനത്തു നിന്ന്
കടത്തികൊണ്ടു വരികയോ
ചെയ്യുന്നില്ല എന്ന്
ഉറപ്പാക്കാന്‍ എന്തു
സംവിധാനമാണുള്ളത്;
സംസ്ഥാനത്ത് ഇത്തരം
കീടനാശിനികളോ
രാസവസ്തുക്കളോ
ഉപയോഗിക്കുന്നവര്‍ക്കെതിരെ
നടപടിയെടുക്കാറുണ്ടോ;
വിശദമാക്കുമോ?
ഹരിത
കേരളം കണ്‍സോര്‍ഷ്യം മിഷന്
പദ്ധതി
*446.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളപ്പിറവി
ദിനത്തില്‍
പ്രഖ്യാപിക്കുന്ന ഹരിത
കേരളം കണ്‍സോര്‍ഷ്യം
മിഷന് പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കുമോ;
(ബി)
ഏതെല്ലാം
മേഖലകള്‍ക്കാണ് ഈ
പദ്ധതിയില്‍ ഊന്നല്‍
നല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആരുടെയെല്ലാം
പങ്കാളിത്തമാണ് ഈ
പദ്ധതിയുടെ
നടത്തിപ്പില്‍
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ?
കെ
എസ് ആര് ടി സിയുടെ
പ്രവര്‍ത്തനം
*447.
ശ്രീ.മോന്‍സ്
ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്
നാട്ടില്‍
നടപ്പിലാക്കിയിട്ടുള്ള
രീതിയില്‍
കെ.എസ്.ആര്.ടി.സിയുടെ
പ്രവര്‍ത്തനം,
ദീര്‍ഘദൂരം,
ഹ്രസ്വദൂരം, സിറ്റി
സര്‍വീസ് എന്ന
അടിസ്ഥാനത്തില്‍
വ്യത്യസ്ത സോണുകളായി
തിരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഓരോ
സോണും വ്യത്യസ്ത
ലാഭകേന്ദ്രങ്ങളായി
പരിഗണിച്ചാല്‍
കെ.എസ്.ആര്.ടി.സി.
മെച്ചപ്പെട്ട
നിലയിലെത്തുമെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ?
കേന്ദ്രസര്‍ക്കാരിന്റെ
കാര്‍ഷിക നയങ്ങള്‍
*448.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
നയങ്ങള്‍ സംസ്ഥാനത്തെ
കാര്‍ഷിക മേഖലയില്‍ ഏതു
തരത്തിലുള്ള
പ്രത്യാഘാതമാണ്
ഉണ്ടാക്കിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കാര്‍ഷിക
മേഖലയ്ക്ക് ബജറ്റു
വിഹിതം കുറച്ചതും
ഉല്പാദന ചെലവിന്റെ
അടിസ്ഥാനത്തില്‍ താങ്ങു
വില പ്രഖ്യാപിക്കാന്‍
തയ്യാറല്ലെന്ന നിലപാടും
കര്‍ഷകരെ
കടക്കെണിയിലാക്കിയിരിക്കുന്നതിനാല്
അവ തിരുത്താന്‍
നടപടിയെടുക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
അന്താരാഷ്ട്ര
വിപണിയിലെ
ചാഞ്ചാട്ടങ്ങള്‍ വഴി
കൂടുതല്‍
പാപ്പരാക്കപ്പെടുന്ന
ദരിദ്ര കര്‍ഷകരെ
സംരക്ഷിക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ?
നീര
പദ്ധതി
*449.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി മുന്നോട്ട്
കൊണ്ടുപോകുന്നതിന്
പ്രധാന തടസ്സം
കൃഷി-എക്സൈസ്
വകുപ്പുകളുടെ
ഏകോപനമില്ലായ്മയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തീരദേശങ്ങളിലെ
തെങ്ങ് കൃഷി
*450.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശസംരക്ഷണ
നിയമപ്രകാരം
കുടിയൊഴിപ്പിക്കപ്പെട്ട
സ്ഥലങ്ങളില്‍ തെങ്ങ്
ഉള്‍പ്പെടെയുള്ള
ഫലവൃക്ഷങ്ങള്‍
നില്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവയെ
സംരക്ഷിക്കുന്നതിന്
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(സി)
തെങ്ങ്കൃഷിക്ക്
ഏറ്റവും അനുയോജ്യമായ
പ്രസ്തുത സ്ഥലങ്ങളില്‍
തെങ്ങ് നട്ട്
പരിപാലിക്കുന്നതിന്
കൃഷിവകുപ്പ് പദ്ധതി
രൂപീകരിക്കുമോ?