ഭവന
നിര്മ്മാണനയം
*391.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് ഭവന
നിര്‍മ്മാണത്തിനുള്ള
ഭൂമിയുടെ ലഭ്യത കുറവായ
കേരളത്തില്‍,
ഭൂലഭ്യതക്കനുസരിച്ചുള്ള
ഒരു ഭവന നിര്‍മ്മാണ നയം
രൂപീകരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
പരിസ്ഥിതി
സൗഹൃദമായതും
ചെലവുകുറഞ്ഞതും
സംസ്ഥാനത്തിന്റെ
പ്രത്യേക ഭൂസ്ഥിതിക്ക്
അനുയോജ്യവുമായ
അത്യാധുനിക ഭവന
നിര്‍മ്മാണ സാങ്കേതിക
വിദ്യ വികസിപ്പിച്ച്
ജനങ്ങള്‍ക്ക്
സൗജന്യമായി
ലഭ്യമാക്കാന്‍ ഭവന
നിര്‍മ്മാണ വകുപ്പ്
തയ്യാറാകുമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
അറ്റകുറ്റപ്പണികൾ
*392.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളും
പാലങ്ങളും
കെട്ടിടങ്ങളും
മെയിന്റനന്‍സ്
ചെയ്യുന്നതു
സംബന്ധിച്ച് ഒരു നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മെയിന്റനന്‍സ്
പ്രവൃത്തികള്‍
പൊതുമരാമത്ത്
മാന്വലില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
പ്രകാരമാണ്
നടക്കുന്നതെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
നിരത്തുകളുടെയും
പാലങ്ങളുടെയും
കെട്ടിടങ്ങളുടെയും
അറ്റകുറ്റപ്പണികള്‍
സമയബന്ധിതമായി
നടത്തുന്നതിനും
അതിനാവശ്യമായ തുക
ബഡ്ജറ്റില്‍
വകയിരുത്തുന്നതിനും
നടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ക്ഷേമ പദ്ധതികള്‍
*393.
ശ്രീ.എം.
രാജഗോപാലന്‍
,,
ആര്. രാജേഷ്
,,
വി. ജോയി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനായി
സംസ്ഥാനത്തു
നടപ്പാക്കുന്ന വിവിധ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വിവിധ
ക്ഷേമപദ്ധതികള്‍
നടപ്പാക്കുന്നതിനായി
കേന്ദ്രസഹായം
അഭ്യര്‍ത്ഥിച്ചിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശവും അതിനോടുളള
കേന്ദ്ര സര്‍ക്കാര്‍
പ്രതികരണവും
അറിയിക്കുമോ;
(സി)
നീല
വിപ്ലവ പദ്ധതി പ്രകാരം
സംസ്ഥാനത്തിന്
അനുവദിച്ചിട്ടുളള തുക
മത്സ്യ സമ്പത്തിന്റെ
വര്‍ദ്ധനയ്ക്ക്
എത്രമാത്രം
പര്യാപ്തമാണെന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളി
മേഖലയിലെ
അടിസ്ഥാനസൗകര്യവികസനം
*394.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.ജെ. മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
മത്സ്യത്തൊഴിലാളി
മേഖലയില്‍
അടിസ്ഥാനസൗകര്യ
വികസനത്തിനും
മത്സ്യബന്ധന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുമായി
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചിരിക്കുന്ന
പദ്ധതികള്‍
അറിയിക്കാമോ;
(ബി)
ഫിഷ്
ലാന്റിംഗ് സെന്ററുകള്‍,
മത്സ്യബന്ധന
തുറമുഖങ്ങള്‍
എന്നിവയുടെ
വിപുലീകരണത്തിന്
പദ്ധതിയുണ്ടെങ്കില്‍
അവയുടെ വിശദാംശം
നല്‍കുമോ;
(സി)
പരമ്പരാഗത
മത്സ്യബന്ധന
വള്ളങ്ങളുടെ
യന്ത്രവല്‍ക്കരണം
ഉള്‍പ്പെടെ മത്സ്യബന്ധന
സൗകര്യവികസനത്തിനും
മത്സ്യത്തൊഴിലാളി
ക്ഷേമത്തിനായും
എന്തൊക്കെ പദ്ധതികള്‍
ഉണ്ടെന്ന് അറിയിക്കാമോ?
സര്‍ക്കാര്‍
ഭൂമിയിലെ അനധികൃത കയ്യേറ്റം
*395.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ഭൂമി
കയ്യേറുന്നത് ഭൂസംരക്ഷണ
നിയമപ്രകാരം ക്രിമിനല്‍
കുറ്റമാക്കിയിട്ടുണ്ടോ;
(ബി)
കയ്യേറ്റങ്ങള്‍
തടയാന്‍ നിലവിലെ
നിയമവ്യവസ്ഥകള്‍
അപര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ പരിഹാര
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വിദ്യാഭ്യാസ
വായ്പയെടുത്ത് കടക്കെണിയിലായ
കുടുംബങ്ങളെ സഹായിക്കാന്‍
നടപടി
*396.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായി
തീര്‍ന്ന കുടുംബങ്ങളെ
സഹായിക്കാനുള്ള പദ്ധതി
എപ്രകാരമാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസ
വായ്പ നല്കിയ
ബാങ്കുകളുമായി ഇതുമായി
ബന്ധപ്പെട്ട്
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
കുടിശ്ശികയായ വായ്പാ
തുക അടച്ച് ബാധ്യത
അവസാനിപ്പിക്കാന്‍
ഏതെങ്കിലും ബാങ്ക്
സന്നദ്ധത
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി
നടപ്പുസാമ്പത്തികവര്‍ഷം
എത്ര തുകയാണ്
നീക്കിവെച്ചിട്ടുള്ളത്?
എല്ലാവര്ക്കും
വീട് പദ്ധതി
*397.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി.കെ. ശശി
,,
പി.വി. അന്‍വര്‍
,,
എം.എം. മണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ച
എല്ലാവര്ക്കും വീട്
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി,
പെട്രോളിനും ഡീസലിനും
അധിക വില്പന നികുതി
ചുമത്തി സമാഹരിച്ച തുക
ഏതൊക്കെ ആവശ്യത്തിനായി
ഏതു തരത്തില്‍
വിനിയോഗിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വിവിധ
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതരായവര്‍ക്കെല്ലാം
വീട് നിര്‍മ്മിച്ചു
നല്‍കാനായി പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ഡി)
എല്ലാ
ഭവനരഹിതര്‍ക്കും വീടു
നിര്‍മ്മിച്ചു
നല്കുവാന് ഈ പദ്ധതി
ലക്ഷ്യമിടുന്നുണ്ടോ;
വിശദമാക്കുമോ?
മിച്ചഭൂമിയിലെ
കയ്യേറ്റം
*398.
ശ്രീ.ഒ.
ആര്. കേളു
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഏറ്റെടുത്ത
മിച്ചഭൂമിയില്‍
പലയിടത്തും അനധികൃത
കയ്യേറ്റം
നടക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
തമിഴ്
ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലെ
സ്ക്കൂളുകളില്‍ തമിഴ്
ചോദ്യപേപ്പറുകള്‍
*399.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്
ഭാഷാ ന്യൂനപക്ഷ
പ്രദേശങ്ങളിലെ
സ്ക്കൂളുകളില്‍ എസ്.
എസ്.എല്‍.സി.വരെ പൊതു
പരീക്ഷയ്ക്കുള്ള
ചോദ്യപേപ്പറുകള്‍
തമിഴ്, മലയാളം,
ഇംഗ്ലീഷ് എന്നീ
ഭാഷകളില്‍
നല്കിവരുന്നുണ്ടെങ്കിലും
പ്ലസ് വണ്‍, പ്ലസ്-ടു
പൊതുപരീക്ഷകള്‍ക്ക്
മലയാളം, ഇംഗ്ലീഷ്
ഭാഷകളില്‍ മാത്രമേ
ചോദ്യപേപ്പറുകള്‍
നല്കുന്നുള്ളുവെന്നും
തമിഴ് ഭാഷയിലുള്ള
ചോദ്യപേപ്പറുകള്‍
നല്‍കുന്നില്ലെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്ലസ്
വണ്‍, പ്ലസ് ടു
പരീക്ഷകള്‍ക്ക് ഇത്തരം
സ്ക്കൂളുകളില്‍ തമിഴ്
ഭാഷയില്‍ കൂടി
ചോദ്യപ്പേപ്പറുകള്‍
തയ്യാറാക്കി
നല്‍കുന്നതിന്
നടപടിയെടുക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
സമഗ്രവിദ്യാഭ്യാസ
നവീകരണ പദ്ധതി
*400.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പിറവി ദിനത്തില്‍
തുടക്കം കുറിക്കുന്ന
സമഗ്രവിദ്യാഭ്യാസ
നവീകരണ പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
പദ്ധതി
ഏതു മാതൃകയിലാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ സോഷ്യല്‍
ഓഡിറ്റിംഗ്
*401.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ സോഷ്യല്‍
ആഡിറ്റിംഗ് നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വിഭാഗം
നിര്‍മ്മിക്കുന്ന
റോഡുകളുടെയും
പാലങ്ങളുടെയും
കെട്ടിടങ്ങളുടെയും
ഗുണനിലവാരം ഉറപ്പു
വരുത്തുവാന്‍ സോഷ്യല്‍
ഓഡിറ്റിംഗ്
സഹായകരമാകുമോ;
വിശദമാക്കുമോ;
(സി)
സോഷ്യല്‍
ഓഡിറ്റിംഗില്‍
ക്രമക്കേട്
കണ്ടെത്തിയാല്‍
ബന്ധപ്പെട്ടവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്ക്കൂളുകളുടെ
സുരക്ഷ മാനദണ്ഡങ്ങള്‍
*402.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ക്കൂളുകളുടെ സുരക്ഷ
സംബന്ധിച്ച്
വിലയിരുത്തുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
സ്ക്കൂള്
കെട്ടിടങ്ങള്‍ക്ക്
യോഗ്യതാ പത്രം (Fitness
Certificate)നല്‍കുന്നതിന്
മുമ്പ് സുരക്ഷ
സംബന്ധിച്ച പരിശോധന
നടക്കുന്നെന്ന്
ഉറപ്പുവരുത്താറുണ്ടോ;
(സി)
സംസ്ഥാനത്ത്
അന്‍പത് വര്‍ഷത്തിലേറെ
പഴക്കമുള്ള സ്ക്കൂള്
കെട്ടിടങ്ങളുടെ ഒരു
സുരക്ഷാ ആഡിറ്റ്
നടത്തുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
കടലാക്രമണ
ഭീഷണി പ്രതിരോധിക്കാന്‍ നടപടി
*403.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എ.എം. ആരിഫ്
,,
കെ. ആന്‍സലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ മേഖലകളില്‍
കാലാവസ്ഥ വ്യതിയാനം
കാരണം കടലാക്രമണ ഭീഷണി
വര്‍ദ്ധിച്ചുവരുന്നതായുള്ള
റിപ്പോര്‍ട്ട്
പരിഗണിച്ച് കടലാക്രമണ
ഭീഷണി പ്രതിരോധിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
തീരദേശ
ജില്ലകളിലെ കടലാക്രമണ
ഭീഷണി നേരിടുന്ന
കാല്‍ലക്ഷത്തോളം
കുടുംബങ്ങളെ സുരക്ഷിത
സ്ഥലത്തേക്ക് മാറ്റി
പാര്‍പ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കാമോ?
അദ്ധ്യാപക
പുനര്‍വിന്യാസം
*404.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളില്‍
കുട്ടികളുടെ എണ്ണം
കുറഞ്ഞതിനെ തുടര്‍ന്ന്
എത്ര അദ്ധ്യാപക തസ്തിക
നഷ്ടപ്പെട്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഈ
അദ്ധ്യാപകരെ
പുനര്‍വിന്യസിക്കാനായി
എന്തെങ്കിലും
നടപടിയെടുത്തിരുന്നോയെന്ന്
അറിയിക്കാമോ;
(സി)
സംരക്ഷിത
അദ്ധ്യാപകരെ
പുനര്വിന്യസിക്കുന്നതിനോടുള്ള
മാനേജ് മെന്റിന്റെ
എതിര്‍പ്പിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണ്; മാനേജ്
മെന്റുകളുടെ ഭാഗത്തു
നിന്നുണ്ടാകുന്ന ഇത്തരം
നിലപാട്
അവസാനിപ്പിക്കാന്‍
നടപടിയെടുക്കാന്‍
സാധിക്കുമോ എന്ന കാര്യം
അറിയിക്കാമോ?
ഗുണനിലവാരമുള്ള
മത്സ്യം ലഭ്യമാക്കുന്നതിന്
കര്‍മ്മ പദ്ധതി
*405.
ശ്രീ.എം.
വിന്‍സെന്റ്
,,
അനില്‍ അക്കര
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള മത്സ്യം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എവിടെയൊക്കെ ഫിഷ്
മാര്‍ട്ടുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിവരിക്കുമോ;
(സി)
ഫിഷ്
മാര്‍ട്ടുകള്‍ മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ?
ശബരിമല
അനുബന്ധ റോഡുകളുടെ
അറ്റകുറ്റപ്പണികൾ
*406.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്സവകാലത്തിന്
മുമ്പ് ശബരിമല
അനുബന്ധറോഡുകളുടെ
അറ്റകുറ്റപണികള്‍
പൂര്‍ത്തിയാക്കി ഗതാഗത
യോഗ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ശബരിമല
റോഡുകളുടെയും
അനുബന്ധറോഡുകളുടെയും
പ്രവൃത്തികള്‍
ഗുണനിലവാരത്തോടുകൂടി
കാര്യക്ഷമമായും
അഴിമതിരഹിതമായും
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റോഡുകള്‍ക്കുള്ള
വണ്‍ടൈം മെയിന്റനന്‍സ് പദ്ധതി
*407.
ശ്രീ.വി.
ജോയി
,,
പി.ടി.എ. റഹീം
,,
എം. നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കൈവശത്തിലുള്ള
റോഡുകള്‍ക്കുള്ള
വണ്‍ടൈം മെയിന്റനന്‍സ്
പദ്ധതി നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇതിനായി ഈ സാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
വര്‍ഷം എത്ര രൂപയുടെ
ഭരണാനുമതിയാണ് ഇതിനായി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഫണ്ട്
അനുവദിയ്ക്കുന്നതില്‍
വിവേചനം
കാണിച്ചിരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇപ്രകാരം ഫണ്ട്
അനുവദിക്കുന്നതില്‍
അവഗണിക്കപ്പെട്ട
മണ്ഡലങ്ങള്‍ക്ക് ഈ
വര്‍ഷം പ്രത്യേക പരിഗണന
നല്കാന് നടപടി
സ്വീകരിക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*408.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
സംസ്ഥാനത്ത് ആകെ എത്ര
അപേക്ഷകളാണ് ലഭിച്ചത്;
എത്ര ശതമാനം പേര്‍ക്ക്
ഭൂമി ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതി നവീകരിച്ച്
യാഥാര്‍ത്ഥ്യ ബോധത്തോടെ
നടപ്പിലാക്കാന്‍ ഈ
സര്‍ക്കാര്‍
തയ്യാറാകുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
ഭൂരഹിതര്‍ക്കും ഭൂമി
നല്കാന് എത്ര ഭൂമി
ആവശ്യമുണ്ട്; ഇതില്‍
സര്‍ക്കാരിന്റെ കൈവശം
എത്ര ഭൂമിയുണ്ട്;
ഈയാവശ്യത്തിനായി
ഏറ്റെടുക്കേണ്ട
ഭൂമിയുടെ അളവ്
വ്യക്തമാക്കാമോ; എത്ര
വര്‍ഷംകൊണ്ട് ഇത്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
യുവാക്കള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍
വളര്‍ന്നു വരുന്ന അരാഷ്ട്രീയത
*409.
ശ്രീ.ആന്റണി
ജോണ്‍
,,
എ. എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കും
യുവാക്കള്‍ക്കുമിടയില്‍
ജാതീയതയും
വര്‍ഗ്ഗീയതയും അതിന്റെ
പരിണിത ഫലമായ
തീവ്രവാദവും
വര്‍ദ്ധിച്ചു വരുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
യുവാക്കള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍
വളര്‍ന്നു വരുന്ന
അരാഷ്ട്രീയത
പ്രതിലോമശക്തികള്‍ക്ക്
വളരാന്‍ അനുകൂലമായ
സാഹചര്യം
സൃഷ്ടിക്കുന്നതിനാല്‍
വര്‍ഗ്ഗീയതയ്ക്കും
ജാതീയതയ്ക്കുമെതിരായി
വിദ്യാര്‍ത്ഥികളില്‍
അവബോധം സൃഷ്ടിക്കാന്‍
പരിപാടിയുണ്ടോ;
വിശദമാക്കുമോ;
(സി)
മതേതര
ജനാധിപത്യ മൂല്യങ്ങള്‍
പരിപോഷിപ്പിക്കുന്നതിനായി
കാമ്പസ്
രാഷ്ട്രീയത്തിലെ
അനഭിലഷണീയ പ്രവണതകള്‍
ഒഴിവാക്കിക്കൊണ്ട്
കാമ്പസ് രാഷ്ട്രീയ
നിരോധനം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
നിലവാരത്തകര്‍ച്ച
*410.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
മേഖലയിലെ
നിലവാരത്തകര്‍ച്ചയെക്കുറിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അനിയന്ത്രിതമായ
സ്വാശ്രയവത്കരണം
എഞ്ചിനീയറിംഗ്
ഉള്‍പ്പെടെയുളള
സാങ്കേതിക ശാസ്ത്ര
മേഖലകളില്‍
നിലവാരത്തകര്‍ച്ചയ്ക്ക്
കാരണമായിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാനായി എന്തു
മാര്‍ഗ്ഗമാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
സര്‍ക്കാര്‍,
എയ്ഡഡ് ആര്‍ട്സ് &
സയന്‍സ് കോളേജുകളുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
ഗ്രന്ഥശാലകളെ
പുനരുജ്ജീവിപ്പിക്കാന്‍
പദ്ധതി
T *411.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
,,
റ്റി.വി.രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാന്റുകള്‍
പരിമിതപ്പെടുത്തിയും
ധനസഹായം
വെട്ടിക്കുറച്ചും
ഗ്രന്ഥശാലകളെയും
ഗ്രന്ഥശാലാ സംഘങ്ങളെയും
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
പ്രതിസന്ധിയിലാക്കിയിരുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗ്രന്ഥശാലാ
പ്രസ്ഥാനങ്ങളെ
പുനരുജ്ജീവിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
ഗ്രന്ഥശാലകളുടെ
ഭൗതിക സാങ്കേതിക
സൗകര്യങ്ങള്‍
നവീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ശുദ്ധജല
മത്സ്യകൃഷി
*412.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
മത്സ്യകൃഷിയ്ക്കായി
ഏതൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന എത്ര
മത്സ്യകര്‍ഷകര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പട്ടിക
വര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
വേണ്ടി മത്സ്യകൃഷിക്ക്
പ്രത്യേക പദ്ധതി
ആവിഷ്കരിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
ഇ-ഡിസ്ട്രിക്ട്
പദ്ധതി
*413.
ശ്രീ.വി.
അബ്ദുറഹിമാന്
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍
ഇ-ഡിസ്ട്രിക്ട് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം സേവനങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
ലഭിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അപേക്ഷകള്‍
ഓണ്‍ലൈനായി നേരിട്ട്
സമര്‍പ്പിക്കുന്നതിനുള്ള
സൗകര്യം ഈ
സംവിധാനത്തില്‍
ലഭ്യമാണോ;
(ഡി)
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
പ്രസ്തുത സംവിധാനം വഴി
ലഭിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
എല്ലാ വില്ലേജ്
ഓഫീസുകളിലും
ഇ-ഡിസ്ട്രിക്ട് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ?
പി.ഡബ്ല്യു.ഡി.യ്ക്കായുള്ള
ക്വാളിറ്റി മാനുവല്‍
*414.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്തു
വകുപ്പിന്റെ വിവിധ തരം
പ്രവൃത്തികളില്‍
നൂതനരീതി കൊണ്ടു
വരുകയും കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുകയും
കാലതാമസം ഒഴിവാക്കി
നല്ല നിലവാരം
ഉറപ്പുവരുത്തുകയും
ചെയ്യൂന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ബി)
പി.ഡബ്ല്യു.ഡി.യുടെ
പുതിയ ക്വാളിറ്റി
മാനുവലിലെയും
ലാബോറട്ടറി
മാനുവലിലെയും
വ്യവസ്ഥകള്‍ കൃത്യമായും
പാലിക്കുന്നു എന്ന്
ഉറപ്പുവരുത്തുവാന്‍
എന്തൊക്കെ നടപടികള്‍
ഇതുവരെ
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
സംരക്ഷിത
അദ്ധ്യാപകരുടെ പുനര്‍വിന്യാസം
*415.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍
കുറവായതിന്റെ പേരില്‍
എയ്ഡഡ് സ്കൂളുകളില്‍
നിന്നും ജോലി
നഷ്ടപ്പെടുന്ന
അദ്ധ്യാപകരെ
ഗവണ്മെന്റ്
സ്കൂളുകളില്‍
പുനര്‍വിന്യസിക്കുവാന്‍
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
ഉത്തരവിലൂടെ
എത്രപേരെയാണ്
പുനര്‍വിന്യസിക്കുവാന്‍
തീരുമാനമെടുത്തിട്ടുളളത്;
(സി)
എല്‍.പി./യു.പി.
അസിസ്റ്റന്റ്,
എച്ച്.എസ്.എ. എന്നീ
തസ്തികകളിലെ പി.എസ്.സി.
റാങ്ക് ലിസ്റ്റിലുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
സാധ്യതകളെ ഈ തീരുമാനം
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഈ ഉദ്യോഗാര്‍ത്ഥികളെ
സംരക്ഷിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ?
കാഷ്യൂ
ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി
*416.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാഷ്യൂ ബോര്‍ഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കാഷ്യൂ
വ്യവസായത്തിന്റെ
വളര്‍ച്ചക്കും ഈ
മേഖലയില്‍ തൊഴില്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ബോര്‍ഡിന്റെ
രൂപീകരണത്തിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍ നൽകുമോ?
എഞ്ചിനീയറിംഗ്
പഠനപ്രക്രിയയില്‍ ഗുണപരമായ
മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്
നടപടി
*417.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവിലുള്ള സാങ്കേതിക
വിദ്യാഭ്യാസ സമ്പ്രദായം
തൊഴില്ക്ഷമതയില്ലാത്ത
ബിരുദധാരികളെയാണ്
സൃഷ്ടിക്കുന്നതെന്ന
പരാതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എഞ്ചിനീയറിംഗ്
പഠനപ്രക്രിയയില്‍
ഗുണപരമായ മാറ്റങ്ങള്‍
കൊണ്ടുവരുന്നതിന്
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
കഴിഞ്ഞവര്‍ഷം മുതല്‍
നിലവില്‍ വന്ന
ഇയര്‍-ഔട്ട് സമ്പ്രദായം
ഗുണപരമായ മാറ്റമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ലേണിംഗ്
പോര്‍ട്ടല്‍ സംവിധാനം
*418.
ശ്രീ.യു.
ആര്. പ്രദീപ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒന്നാം ക്ലാസ് മുതല്‍
പ്ലസ് ടു വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്കായി
മള്‍ട്ടിമീഡിയ പഠന
സഹായങ്ങള്‍
ഉള്‍പ്പെടുന്ന ലേണിംഗ്
പോര്‍ട്ടല്‍ സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
ഇംഗ്ലീഷ് ഭാഷാപഠനം
കൂടുതല്‍
ഫലപ്രദമാക്കാനുതകുന്ന
ലാംഗ്വേജ് ലാബുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
സോഫ്റ്റ് വെയര്‍
വികസിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
റവന്യൂ
ഭരണം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
*419.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഭരണം
കാര്യക്ഷമമാക്കുന്നതിനും
അഴിമതി
വിമുക്തമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളിലെയും
താലൂക്ക് ഓഫീസുകളിലെയും
അഴിമതി
അവസാനിപ്പിക്കുന്നതിനും
പരാതികള്‍
സമയബന്ധിതമായി
അന്വേഷിക്കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
റവന്യൂ
ഭരണം
കാര്യക്ഷമമാക്കുവാന്‍
നിലവിലുള്ള
താലൂക്കുകള്‍
വിഭജിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
*420.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പിന്റെ ഏതെല്ലാം
പ്രവര്‍ത്തന
മേഖലകളിലാണ്
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എല്ലാ രജിസ്ട്രേഷന്
ഓഫീസുകളിലും കുടിക്കട
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈനായി ഒറ്റ ദിവസം
കൊണ്ട്
ലഭിയ്ക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂരേഖ
ലഭിച്ചു കഴിഞ്ഞാല്‍
ആധാരമെഴുത്തുകാരുടെ
സഹായത്തോടെ ആധാരം
തയ്യാറാക്കി ഓണ്‍ലൈനായി
സബ് രജിസ്ട്രാര്‍
ഓഫീസില്‍
സമര്‍പ്പിക്കുന്നതിനായി
എന്‍.ഐ.സി വികസിപ്പിച്ച
റവന്യൂ ലാന്‍ഡ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം (റെലിസ്)
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത സോഫ്റ്റ്
വെയറിന്റെ
പ്രത്യേകതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?