ആദായ
നികുതി അപ് ലോഡ് ചെയ്യാന്‍
സര്‍ക്കാര്‍ സംവിധാനം
*331.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദായ
നികുതി ഓരോ
ക്വാര്‍ട്ടറിലും അപ്
ലോഡ് ചെയ്യുന്നതിന്
സ്വകാര്യ സ്ഥാപനങ്ങള്‍
ഭീമമായ തുക
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
ഐ.ടി.സെല്‍ മുന്‍കൈ
എടുത്ത് ജീവനക്കാര്‍
അനുഭവിക്കുന്ന പ്രസ്തുത
പ്രശ്നത്തിന് പരിഹാരം
കാണാന്‍ എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കാമോ;
(സി)
ജീവനക്കാര്‍ക്ക്
ടി.ഡി.എസ്. അപ് ലോഡ്
ചെയ്യുന്നതിന്, ശമ്പളം
കൊടുക്കുന്ന ട്രഷറി
വകുപ്പിനെ തന്നെ
ഏല്പിക്കുന്ന കാര്യം
പരിഗണിക്കുമോ?
കിന്‍ഫ്രയുടെ
പ്രവര്‍ത്തനം
*332.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യവസായസൗഹൃദ
അന്തരീക്ഷം
വളര്‍ത്തുന്നതില്‍
കിന്‍ഫ്ര
വഹിച്ചിട്ടുള്ള പങ്ക്
വിശദമാക്കുമോ;
(ബി)
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍ പുതിയ
വ്യവസായപാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശമുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
ഇതിനായി എത്രകോടിയുടെ
മുതല്‍മുടക്ക്
പ്രതീക്ഷിക്കുന്നു;
(സി)
ഡിഫന്‍സ്
പാര്ക്കിന് കേന്ദ്ര
സഹായം ലഭ്യമാകുമോ;
(ഡി)
സംസ്ഥാനത്ത്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
ഗ്ളോബല്‍
ആയുര്വില്ലേജിന്
കേന്ദ്ര ആയുഷ്
മന്ത്രാലയത്തിന്റെ
ധനസഹായം
ഉറപ്പാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
മേഖലയുടെ വികസനം
*333.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലയുടെ
വികസനത്തിന് എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിവരിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
പ്രകൃതി സംരക്ഷണത്തിനും
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനുമുള്ള
കാര്യങ്ങള്‍ ടൂറിസ
വികസനത്തിനുള്ള
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമ്പോള്‍
ഉള്‍പ്പെടുത്തുമോ;
വിശദാംശം ലഭ്യമാക്കുമോ?
ചെക്ക്പോസ്റ്റുകള്‍
അഴിമതിരഹിതമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
നടപടികള്‍
*334.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജെയിംസ് മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നികുതി
പിരിവില്‍ ഗണ്യമായ
കുറവ് വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മന്ദഗതിയിലുള്ള
പരിശോധനയും
വിലയിരുത്തലും
നികുതിയിലുണ്ടായ
ചോര്‍ച്ചയുമാണ് കഴിഞ്ഞ
സാമ്പത്തികവര്‍ഷം
നികുതി പിരിവ്
പന്ത്രണ്ട് ശതമാനമായി
കുറഞ്ഞതിന്റെ കാരണം
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
നികുതി
വരുമാന ചോര്‍ച്ച
തടയുന്നതിനായി
ചെക്ക്പോസ്റ്റുകള്‍
അഴിമതിരഹിതമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഉള്‍നാടന്‍
ജലാശയ വിനോദ സഞ്ചാര
കേന്ദ്രങ്ങളുടെ വികസനം
*335.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടന്‍ ജലാശയ വിനോദ
സഞ്ചാര കേന്ദ്രങ്ങളുടെ
വികസനത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കുമോ;
(ബി)
ഉള്‍നാടന്‍
ജലാശയ വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
സഞ്ചാരികളുടെ സുരക്ഷയും
മറ്റ് സൗകര്യങ്ങളും
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കയര്‍
മേഖലയിലെ ചൂഷണം ഒഴിവാക്കാന്‍
നടപടി
*336.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
വ്യാപകമായിരുന്നതും
കയര്‍ മേഖലയിലെ
ചൂഷണത്തിന്
ഇടയാക്കിയിരുന്നതുമായ
ഡിപ്പോ സമ്പ്രദായം
നിര്‍ത്തലാക്കാന്‍ ഈ
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
നാലു വര്‍ഷത്തിലധികമായി
കയര്‍ സംഘങ്ങളില്‍
കയര്‍
കെട്ടിക്കിടക്കാനിടയായ
സാഹചര്യം
എന്തായിരുന്നു; ഇതു
പരിഹരിക്കാന്‍
സാധിച്ചോ; എങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
കയര്‍പിരി
തൊഴിലാളികള്‍ക്ക്
ന്യായമായ വേതനം
ഉറപ്പാക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
ശബരിമലയില്‍
തീര്‍ത്ഥാടകര്‍ക്ക്
സൗകര്യങ്ങള്‍
*337.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏറ്റവും പ്രധാന
തീര്‍ത്ഥാടന കേന്ദ്രമായ
ശബരിമലയില്‍ എത്തുന്ന
തീര്‍ത്ഥാടകര്‍ക്ക്
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇതര
സംസ്ഥാന
തീര്‍ത്ഥാടകര്‍ക്ക്
ആവശ്യമായ വിശ്രമ
കേന്ദ്രങ്ങള്‍,
റെയില്‍-ബസ് ടിക്കറ്റ്
റിസര്‍വേഷന്‍ സൗകര്യം,
ന്യായവില ഭക്ഷണശാലകള്‍,
പാര്‍ക്കിംഗ് ഗ്രൗണ്ട്
എന്നീ സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
ശബരിമലയില്‍
തീര്‍ത്ഥാടനകാലത്തുണ്ടാകുന്ന
മാലിന്യം
സംസ്ക്കരിക്കുന്നതിന്
ഒരു കേന്ദ്രീകൃത
സംവിധാനം
ഒരുക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെെത്തറി
/നെയ്ത്ത് തൊഴിലാളികളുടെ
മിനിമം വേതനം
*338.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെെത്തറി
/നെയ്ത്ത്
തൊഴിലാളികളുടെ മിനിമം
വേതനം വര്‍ദ്ധിപ്പിച്ചു
നല്കാന്
തീരുമാനമായിട്ടുണ്ടോ;
നെയ്ത്ത്
തൊഴിലാളികള്‍ക്ക്
വര്‍ഷത്തില്‍ 300
ദിവസമെങ്കിലും തൊഴില്‍
നല്കാന്
പദ്ധതിയുണ്ടോ
എന്നറിയിക്കുമോ;
(ബി)
കെെത്തറി
സഹകരണ സംഘങ്ങള്‍ക്ക്
മുന്‍ സര്‍ക്കാര്‍
റിബേറ്റ് കുടിശ്ശിക
വരുത്തിയിരുന്നോ;
എങ്കില്‍ എത്ര
തുകയെന്ന്
വെളിപ്പെടുത്താമോ;
(സി)
മുന്‍
വര്‍ഷത്തെ കുടിശ്ശിക
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇൗ വര്‍ഷം നല്‍കാനുളള
തുക മുഴുവനും യഥാസമയം
തന്നെ കൊടുത്ത്
തീര്‍ത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഊര്‍ജ്ജവികസന
പ്രവര്‍ത്തനങ്ങള്‍
*339.
ശ്രീ.ആര്.
രാമചന്ദ്രന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
മേഖല സംബന്ധിച്ചുളള
സംസ്ഥാനത്തിന്റെ
കാഴ്ചപ്പാട്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഊര്‍ജ്ജവികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
നിയുക്തമായ ഏജന്‍സികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
എനര്‍ജി
മാനേജ്മെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ?
വൈദ്യുതി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടികള്‍
*340.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ. ബാബു
,,
കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി എത്ര വൈദ്യുത
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വൈദ്യുത പദ്ധതികള്‍
മൂലം എത്ര മെഗാവാട്ട്
വൈദ്യുതി ഇക്കാലയളവില്‍
ഉല്പ്പാദിപ്പിച്ചിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വൈദ്യുതിയുടെ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പ്രകൃതിവിഭവങ്ങള്‍
കേന്ദ്രപൂളിലേയ്ക്ക്
ലഭ്യമാക്കണമെന്ന കേന്ദ്ര
സര്‍ക്കാര്‍ തീരുമാനം
*341.
ശ്രീ.തോമസ്
ചാണ്ടി
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിവിഭവങ്ങള്‍
കേന്ദ്ര പൂളിലേക്ക്
ലഭ്യമാക്കണമെന്ന
കേന്ദ്ര സര്‍ക്കാര്‍
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
കേരളത്തിലെ കരിമണലില്‍
നിന്ന് തോറിയം
പോലെയുള്ള റേഡിയോ
ആക്ടീവ് ലോഹങ്ങള്‍
ഉല്പാദിപ്പിക്കുകയും
അത് ഇന്ത്യയിലെ
ആണവറിയാക്ടറുകള്‍ക്ക്
നല്‍കുകയും ചെയ്യുന്ന
ഒരു പൊതുമേഖല സംരംഭം
സ്ഥാപിക്കാനും അതുവഴി
ആണവറിയാക്ടറുകളില്‍
നിന്നും
കേരളത്തിനാവശ്യമായ
വൈദ്യുതി
ലഭ്യമാക്കുന്നതിനും
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പഠനറിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
സാദ്ധ്യത ഏതുവിധത്തില്‍
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ലോട്ടറി
വകുപ്പിന്‍െറ
പ്രവര്‍ത്തനങ്ങള്‍
*342.
ശ്രീ.എ.എം.
ആരിഫ്
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പിന്‍െറ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ലോട്ടറി
വിറ്റുവരവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(സി)
ലോട്ടറി
വിറ്റുവരവിന്‍െറ ഒരു
ശതമാനം തൊഴിലാളി
ക്ഷേമത്തിനായി നീക്കി
വയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ശുചിത്വ
പ്രവര്‍ത്തനങ്ങള്‍ക്കായുളള
ധനസമാഹരണത്തിനായി
പ്രത്യേക ലോട്ടറി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
പാവപ്പെട്ട
രോഗികള്‍ക്കായുളള
കാരുണ്യ ലോട്ടറി
പദ്ധതി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
റിസ്ക്ക്
ഫണ്ട് പദ്ധതി
*343.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ നടപ്പാക്കിയ
റിസ്ക്ക് ഫണ്ട്
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍ ചേരാത്ത
സഹകരണ സംഘങ്ങളുടെ
കാര്യത്തില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ലോണെടുത്ത
അംഗത്തില്‍ നിന്നും
റിസ്ക്ക് ഫണ്ട്
പിടിച്ചിട്ടും അത്
അടയ്ക്കാത്തതുകൊണ്ട്
ആനുകൂല്യം
നിഷേധിക്കുന്ന
അവസ്ഥയുള്ള കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
അക്കാര്യത്തില്‍
അംഗത്തിന്റെ അവകാശ
സംരക്ഷണത്തിന് നടപടി
സ്വീകരിക്കുമോ?
വൈദ്യുതിയുടെ
കുറവ് പരിഹരിക്കുന്നതിനുള്ള
പദ്ധതികള്‍
*344.
ശ്രീ.മുരളി
പെരുനെല്ലി
,,
പി.വി. അന്‍വര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതിയുടെ കുറവ്
പരിഹരിക്കുന്നതിനായി
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
വിതരണ രംഗത്ത്
സൂപ്പര്‍വൈസറി
കണ്ട്രോള് ആന്റ്
ഡാറ്റ അക്വിസിഷന്‍
(സ്കാഡ), സ്മാര്‍ട്ട്
ഗ്രിഡ് തുടങ്ങിയ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
ഉപഭോക്താക്കള്‍ക്ക് ഏതു
വിധത്തില്‍
ഉപകാരപ്രദമാകുമെന്ന്
അറിയിക്കാമോ?
കടാശ്വാസ
പദ്ധതി
*345.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എം.എം. മണി
,,
സി. കെ. ശശീന്ദ്രന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഴ്സിംഗ്,
എഞ്ചിനീയറിംഗ് മുതലായ
പ്രൊഫഷണല്‍ വിദ്യാഭ്യാസ
ആവശ്യത്തിനായി
വായ്പയെടുത്ത്
കടക്കെണിയിലായവരെ
രക്ഷിക്കാനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച കടാശ്വാസ
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതുമായി
ബന്ധപ്പെട്ട്
ബാങ്കേഴ്സ് സമിതിയുമായി
ചര്‍ച്ചകള്‍
എന്തെങ്കിലും നടത്തിയോ;
എങ്കില്‍ അവരുടെ
നിലപാട്
എന്തായിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
തൊഴില്‍
ലഭിക്കുന്നതുവരെ
തിരിച്ചടവില്‍ നിന്ന്
ഒഴിവ് നല്കുവാനും
ഇക്കാലയളവിലെ പലിശ
ബാദ്ധ്യത സര്‍ക്കാര്‍
ഏറ്റെടുക്കാനുമുളള
നടപടി സ്വീകരിക്കുമോ?
മുടങ്ങിക്കിടക്കുന്ന
ജലവെെദ്യുത പദ്ധതികള്‍
*346.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
ജലവെെദ്യുത പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതികളുടെ
പ്രവൃത്തികള്‍
പുനഃരാരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
കെെക്കൊളളാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ;
(സി)
ഇവ
യാഥാര്‍ത്ഥ്യമാകുന്നതോടെ
എത്ര മെഗാവാട്ട്
വെെദ്യുതി സംസ്ഥാനത്ത്
കൂടുതല്‍
ഉല്പാദിപ്പിക്കാനാകുുമെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ജലം
അടിസ്ഥാനവിഭവമായുള്ള കമ്പനികൾ
*347.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലം
അടിസ്ഥാന വിഭവമായി ആകെ
എത്ര തദ്ദേശീയ
അന്തര്‍ദേശീയ
കമ്പനികള്‍ ഇപ്പോള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്പനികള്‍ ഓരോ
വര്‍ഷവും കേരളത്തില്‍
നിന്ന് ശേഖരിച്ച്
വില്പന നടത്തുന്ന
ജലത്തിന്റെ കണക്ക്
ലഭ്യമാക്കാമോ;
(സി)
ഇത്തരം
കമ്പനികളില്‍ നിന്ന്
പ്രകൃതി ചൂഷണ സെസ്സ്
ഇൗടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതിനായി
പ്രത്യേക നിയമ
നിര്‍മ്മാണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സ്മൈല്‍
പദ്ധതി
*348.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
കായിക രംഗത്തെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
നടപ്പിലാക്കിയ
"സ്മൈല്‍" പദ്ധതി
പ്രകാരം അനുവദിച്ച തുക
ഫലപ്രദമായി
വിനിയോഗിച്ചില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നടപ്പിലാക്കിയ പല
പദ്ധതികളും കായിക
രംഗത്ത്
ഉപകാരപ്രദമായില്ല എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
എന്തെങ്കിലും അഴിമതി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കായികരംഗത്തെ
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
മറ്റെന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആഗോളീകരണ,
ഉദാരീകരണ സാമ്പത്തിക നയങ്ങള്‍
മൂലമുള്ള കെടുതി
*349.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആഗോളീകരണ,
ഉദാരീകരണ
സാമ്പത്തികനയങ്ങള്‍
സംസ്ഥാനത്തെ സാമൂഹ്യ
സാമ്പത്തിക സാംസ്കാരിക
മേഖലകളേയും ജനങ്ങളേയും
ഏതെല്ലാം വിധത്തില്‍
പ്രതികൂലമായി
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക നയങ്ങളുടെ
കെടുതിയില്‍ നിന്ന്
ജനങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഏറ്റവും
താഴേക്കിടയിലുള്ള
ജനവിഭാഗത്തിന്റെ അവസ്ഥ
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി
*350.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നിലവിലെ
സ്ഥിതി അവലോകനം
നടത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
സ്ഥാപനങ്ങള്‍
നഷ്ടത്തിലാണെന്നും
അതിന്റെ
മുഖ്യകാരണങ്ങളും
അറിയിക്കാമോ;
(സി)
അഴിമതികൊണ്ടും
കെടുകാര്യസ്ഥത കൊണ്ടും
നാശോന്മുഖമായ പൊതുമേഖലാ
സ്ഥാപനങ്ങളെ
പുനരുദ്ധരിക്കുന്നതിനും
നവീകരിക്കുന്നതിനും
എന്തൊക്കെ പദ്ധതികള്‍
ഉണ്ടെന്ന് അറിയിക്കാമോ?
കയര്‍
മേഖലയുടെ വികസനത്തിനായി നൂതന
പദ്ധതി
*351.
ശ്രീ.ബി.സത്യന്
,,
വി. ജോയി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
രണ്ടാം
കയര്‍ പുന:സംഘടനാ
പരിപാടി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പരമ്പരാഗത
കയറും
കയറുല്‍പ്പന്നങ്ങളും
സര്‍ക്കാര്‍
സംഭരിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
മേഖലയുടെ
ഉന്നമനത്തിനായി കയര്‍
മേഖലയ്ക്കുള്ള വിഹിതം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡിന്റെ ഭൂമി
തിരിച്ചുപിടിക്കുന്നതിനുളള
നടപടി
*352.
ശ്രീ.പുരുഷന്
കടലുണ്ടി
,,
റ്റി.വി.രാജേഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന്റെ
അന്യാധീനപ്പെട്ട ഭൂമി
തിരിച്ചുപിടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ദേവസ്വം ട്രെെബ്യൂണല്‍
രൂപീകരിക്കുന്നതിനുള്ള
നടപടി
കെെക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തനത്തില്‍
വരുത്തുന്ന മാറ്റങ്ങള്‍
*353.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളുടെ
പ്രവര്‍ത്തനത്തില്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കിംഗ് മേഖലയില്‍
റിസര്‍വ് ബാങ്ക്
ഏതൊക്കെ തരത്തിലുള്ള
ഇടപെടലുകളാണ്
നടത്തുന്നതെന്നും ആയത്
സഹകരണ മേഖലയെ ഏത്
തരത്തിലാണ്
ബാധിക്കുന്നതെന്നും
വെളിപ്പെടുത്തുമോ?
പ്രവാസികള്‍ക്കു
വേണ്ടി കെ.എസ്.എഫ്.ഇ. ചിട്ടി
*354.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്കുവേണ്ടി
ചിട്ടി നടത്തുന്നതിന്
കെ.എസ്.എഫ്.ഇ-യ്ക്ക്
റിസര്‍വ് ബാങ്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
നല്‍കിയത്; അതിലെ
വ്യവസ്ഥകള്‍
എന്തെല്ലാം;
(ബി)
നിലവിലുള്ള
ചിട്ടി നിയമ
വ്യവസ്ഥകള്ക്കുപരിയായി
എന്തെല്ലാം
കാര്യങ്ങളാണ്
പ്രവാസികള്‍ക്കുവേണ്ടിയുള്ള
ചിട്ടി നടത്തുവാന്‍
സര്‍ക്കാര്‍
ചെയ്യേണ്ടത്;
(സി)
പ്രവാസികള്‍ക്കുവേണ്ടി
ചിട്ടി നടത്തുമ്പോള്‍
അതിലേക്ക്
കെ.എസ്.എഫ്.ഇ.
അടക്കേണ്ട സെക്യൂരിറ്റി
തുക കിഫ്ബിയില്‍
നിക്ഷേപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനുള്ള
ഇളവ് റിസര്‍വ് ബാങ്ക്
നല്‍കിയിട്ടുണ്ടോ;
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
സമഗ്ര
ടൂറിസം വികസന പദ്ധതി
*355.
ശ്രീ.വി.
ജോയി
,,
എസ്.രാജേന്ദ്രന്
,,
എം. സ്വരാജ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'സമഗ്ര ടൂറിസം വികസന
പദ്ധതി'
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം വിനോദ സഞ്ചാര
കേന്ദ്രങ്ങളാണ് ഇതിനായി
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
വിവിധ തീര്‍ത്ഥാടന
കേന്ദ്രങ്ങള്‍
ലക്ഷ്യമാക്കി ഒരു
തീര്‍ത്ഥാടന പൈതൃക
ടൂറിസം പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സൗരോര്‍ജ്ജ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
*356.
ശ്രീ.ആന്റണി
ജോണ്‍
,,
പി.വി. അന്‍വര്‍
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
വൈദ്യുതി കൂടുതല്‍
ഉല്പാദിപ്പിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വര്‍ദ്ധിച്ചുവരുന്ന
വൈദ്യുതി ആവശ്യകത
നിറവേറ്റുന്നതിന് ഇവ
എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത്?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ സംസ്ഥാനം
*357.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി. ഉണ്ണി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദ്യ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി കേരളത്തെ
മാറ്റുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി എന്നു
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കണക്ഷന്
ലഭിക്കുന്നതുള്‍പ്പെടെയുള്ള
എല്ലാ അപേക്ഷകള്‍ക്കും
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വൈദ്യുതി
ബില്‍ സംബന്ധിച്ച
വിവരങ്ങള്‍ മൊബൈല്‍
ഫോണ്‍, ഇ-മെയില്‍
എന്നിവയിലൂടെ
അറിയിക്കുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ?
സോളാര്‍
വൈദ്യുതി
*358.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളെ സോളാര്‍
വൈദ്യുതിയുടെ
കാര്യത്തില്‍
സ്വയംപര്യാപ്തമാക്കാനുള്ള
സമഗ്രപദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തില്‍
സിയാല്‍ മാതൃക
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(സി)
ഇതിനു
മുന്നോടിയായി
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ വൈദ്യുതി
ഉപഭോഗം സംബന്ധിച്ച
വിവരശേഖരണം നടത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഉൗര്‍ജ്ജ
ഓഡിറ്റിംഗ്
*359.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ഉൗര്‍ജ്ജ ഓഡിറ്റിംഗ്'
നടത്താറുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലും ചെറുകിട
സ്ഥാപനങ്ങളിലും എനര്‍ജി
ഓഡിറ്റിംഗ് നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എനര്‍ജി
മാനേജ്മെന്റ് രംഗത്ത്
പഠനങ്ങളും ഗവേഷണങ്ങളും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
(ഡി)
ഇതു
സംബന്ധിച്ച്
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളിലുടെ പ്രചരണ
പരിപാടികള്‍
സംഘടിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ?
വ്യവസായമേഖലയെക്കുറിച്ച്
സമഗ്രമായ പഠനം
*360.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വ്യവസായ
നിയമങ്ങളിലും അവയുടെ
പ്രയോഗത്തിലും
എന്തൊക്കെ മാറ്റങ്ങള്‍
കൊണ്ടുവരാനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വ്യവസായ
മേഖലയെക്കുറിച്ച്
സമഗ്രമായ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വ്യവസായ
വികസനത്തിന് സ്വകാര്യ
മേഖലയുടെ പങ്കാളിത്തം
സംബന്ധിച്ച നിലപാട്
വിശദമാക്കുമോ?