സംസ്ഥാനത്തെ
പേവിഷ
മുക്തമാക്കാന്‍
നടപടി
*301.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
,,
ആന്റണി ജോണ്‍
,,
എം. നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ്ക്കള്‍
ഉള്‍പ്പെടെ
അലഞ്ഞു
തിരിയുന്ന
മൃഗങ്ങളുടെ
എണ്ണം
വര്‍ദ്ധിക്കുന്നതിനോടൊപ്പം
പേബാധിത
മൃഗങ്ങളുടെ
കടിയേല്‍ക്കുന്നവരുടെ
എണ്ണവും
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനം
പേവിഷമുക്തമോ
പേവിഷ
നിയന്ത്രിതമോ
ആക്കാനായി
എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വര്‍ദ്ധിച്ചു
വരുന്ന
ആവശ്യത്തിനനുസരിച്ച്
പേവിഷത്തിനുളള
വാക്സിന്
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തു
തന്നെ ഇത്തരം
വാക്സിന്
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനത്തിന്‍െറ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
പേവിഷ
നിര്‍ണ്ണയത്തിനുള്ള
ആധുനിക സൗകര്യം
സംസ്ഥാനത്ത്
എവിടെയെങ്കിലുമുണ്ടോ;
ഇൗ സൗകര്യം
ജില്ലയില്‍
ഒന്നുവീതമെങ്കിലും
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ?
ദൃശ്യമാധ്യമങ്ങളില്‍
മരുന്നുകളുടെ
പരസ്യം
*302.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനങ്ങളെ
തെറ്റിദ്ധരിപ്പിക്കുന്ന
രീതിയില്‍
ദൃശ്യമാധ്യമങ്ങളില്‍
മരുന്നുകളുടെ
പരസ്യം
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡ്രഗ്സ്
ആന്റ്
മാജിക്കല്‍
റെമഡീസ്
ആക്ടിന്
വിരുദ്ധമായ
ഇത്തരം
പരസ്യങ്ങള്‍ക്ക്
എതിരെ നടപടി
സ്വീകരിക്കുവാന്‍
ഡ്രഗ്സ്
കണ്ട്രോള്
വിഭാഗത്തിന്
കഴിയാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)
ഡോക്ടര്‍മാരുടെ
നിര്‍ദ്ദേശപ്രകാരം
മാത്രം
ഉപയോഗിക്കുവാന്‍
കഴിയുന്ന
മരുന്നുകള്‍,
പരസ്യം വഴി
വില്‍ക്കുന്ന
ഔഷധ
നിര്‍മ്മാതാക്കള്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിക്കുമോ?
എം.പി
മാരുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കാന്‍
സംവിധാനം
*303.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.കെ. ശശി
,,
എം. സ്വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനാവശ്യങ്ങള്‍ക്കായി
സംസ്ഥാനത്തു
നിന്നുള്ള
രാജ്യസഭ, ലോകസഭ
എം.പി മാരുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കാന്‍
സംവിധാനമുണ്ടോ;
വിശദാംശം
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വികസനത്തെ
പ്രതികൂലമായി
ബാധിക്കുന്ന
വിധത്തില്‍
റെയില്‍വേ
അടക്കമുള്ള
പൊതു മേഖലയിലെ
കേന്ദ്ര
നിക്ഷേപം
കുറഞ്ഞവരുന്നതും
കേന്ദ്ര
പൊതുമേഖല
സ്ഥാപനങ്ങളെ
സ്വകാര്യവത്ക്കരിക്കാനുള്ള
നീക്കവും
കേന്ദ്ര
സര്‍ക്കാരിന്റെയും
പാര്‍ലമെന്റിന്റെയും
ശ്രദ്ധയില്‍പ്പെടുത്തി
പ്രശ്നപരിഹാരത്തിന്
സഹായകരമായ
വിധത്തില്‍
ഇടപെടുന്നതിന്
എം.പി.മാര്‍ക്ക്
വേണ്ട
നിര്‍ദ്ദേശവും
സഹായവും
നല്കുന്നുണ്ടോ;
(സി)
റബ്ബര്‍
ഉള്‍പ്പെടെയുള്ള
വാണിജ്യ
വിളകളുടെയും
സുഗന്ധവ്യഞ്ജനങ്ങളുടെയും
വിലയിടിവ്
തടയുന്ന
വിഷയത്തില്‍
എം.പി.മാരുടെ
ഇടപെടല്‍
ശക്തിപ്പെടുത്തുവാനായി
സംസ്ഥാന
സര്‍ക്കാരിന്റെ
ഭാഗത്തു നിന്ന്
ശ്രമമുണ്ടാകുമോ?
ഹരിതകേരളം
കണ്‍സോര്‍ഷ്യം
*304.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
ചെയര്‍മാനായിട്ടുള്ള
ഹരിതകേരളം
കണ്‍സോര്‍ഷ്യം
വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെ എന്ന്
വ്യകതമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കുളങ്ങളും
തോടുകളും
പുനരുജ്ജീവിപ്പിക്കുന്ന
പദ്ധതി ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
നദികള്‍,
കായലുകള്‍
മറ്റ്
ജലസ്രോതസ്സുകള്‍
എന്നിവയുടെ
സംരക്ഷണം,
ശുചീകരണം
എന്നിവ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശമുണ്ടോ;
(ഡി)
ജലസ്രോതസ്സില്‍
മാലിന്യം
നിക്ഷേപിക്കുന്നവര്‍ക്ക്
കടുത്ത ശിക്ഷ
ഉറപ്പുവരുത്തുന്നതിനുള്ള
നിയമനിര്‍മ്മാണം
നടത്തുമോ?
ആന്റിബയോട്ടിക്
ചേര്‍ത്ത പാല്
*305.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
ആന്റിബയോട്ടിക്
ചേര്‍ത്ത പാല്
കേരളത്തില്‍
എത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
നിജസ്ഥിതി
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരം
പാനീയങ്ങള്‍
സംസ്ഥാനത്തിനകത്ത്
എത്തുന്നത്
തടയാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ടെക്നോളജി
ഇന്നവേഷന്‍ മേഖല
*306.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടെക്നോളജി
ഇന്നവേഷന്‍
മേഖലയില്‍
ആയിരം നൂതന
ആശയങ്ങളെ
പിന്തുണയ്ക്കുന്ന
പുതിയ പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുളള
നടപടിക്രമം ഏതു
ഘട്ടത്തിലാണ്;
(സി)
ഓരോ
നൂതന
ആശയങ്ങള്‍ക്കും
എന്ത് തുക
ധനസഹായം
നല്കുവാനാണ്
ഉദ്ദേശിച്ചിരിക്കുന്നത്എന്ന്
വ്യക്തമാക്കുമോ?
ഭക്ഷണശാലകളിലെ
ശുചിത്വം
*307.
ശ്രീ.കെ.
ആന്‍സലന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ. ദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭക്ഷണശാലകളിലും
ബേക്കറികളിലും
വലിയൊരു വിഭാഗം
ശുചിത്വം
പുലര്ത്താത്തവയും
അവയിലൂടെ
വില്‍ക്കുന്ന
ആഹാര
സാധനങ്ങള്‍
ഗുണനിലവാരമില്ലാത്തതോ
പഴകിയതോ മായം
കലര്‍ന്നതോ
ആണെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
ഭക്ഷ്യസുരക്ഷാ
വകുപ്പിന്
കര്‍ശന
നിര്‍ദ്ദേശം
നല്‍കുമോ;
വകുപ്പിന്റെ
ഇടപെടലുകള്‍
അവലോകനം
ചെയ്യാറുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)
നിലവില്‍
ഭക്ഷ്യ
ഉല്പാദന-വില്പന
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ക്കെല്ലാം
രജിസ്ട്രേഷനോ
ലൈസന്‍സോ
ഉണ്ടോ; ഇത്
ഉറപ്പു
വരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
അറിയിക്കാമോ?
കാര്യക്ഷമമായ
സിവില്‍ സര്‍വ്വീസ്
*308.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചില
സര്‍ക്കാര്‍
ഓഫീസുകളില്‍
കണ്ടുവരുന്ന
കെടുകാര്യസ്ഥത,
അഴിമതി,
ആധിപത്യ
മനോഭാവം
എന്നിങ്ങനെ
സാധാരണ ജനങ്ങളെ
പൊറുതിമുട്ടിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാനായി
എന്തു
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണത്തിന്റെ
സദ്ഫലങ്ങള്‍
ജനങ്ങളിലേക്കെത്തിക്കാന്‍
സംതൃപ്തവും അതേ
സമയം
കാര്യക്ഷമവുമായ
സിവില്‍
സര്‍വ്വീസ്
വാര്‍ത്തെടുക്കുവാന്‍
എന്തു
മാറ്റങ്ങളാണ്
ഉദ്ദേശിക്കുന്നത്;
(സി)
ജീവനക്കാരില്‍
സേവന മനോഭാവം
വളര്‍ത്താനായി
സോഷ്യല്‍
ആഡിറ്റ്
സാധ്യമാണോ എന്ന
കാര്യം
പരിശോധിക്കുമോ?
കേരളപ്പിറവി
ദിനത്തില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
നാല് വന്‍കിട
പദ്ധതികള്‍
*309.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സമഗ്രവികസനം
ലക്ഷ്യമാക്കി
കേരളപ്പിറവി
ദിനത്തില്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
നാല് വന്‍കിട
പദ്ധതികള്‍
സംബന്ധിച്ചുള്ള
വിശദീകരണം
നല്‍കുമോ;
(ബി)
മിഷന്
മാതൃകയില്‍ ആണോ
ഈ പദ്ധതികള്‍
നടപ്പിലാക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതികളുടെ
അടങ്കല്‍ ചെലവ്
എത്രയാണ്;
ഇതിനുള്ള
ധനസമാഹരണം
എപ്രകാരം
നടത്തുവാനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
അടിസ്ഥാന
സമ്പത്തും
മാനവശേഷിയും ഈ
പദ്ധതി
പ്രഖ്യാപിക്കുമ്പോള്‍
പരിഗണിച്ചിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ?
ഗുണ്ടാ,
ക്രിമിനല്‍
സംഘങ്ങള്‍
നടത്തുന്ന
ബോംബാക്രമണങ്ങള്‍
*310.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുണ്ടാ,
ക്രിമിനല്‍
സംഘങ്ങള്‍
നടത്തുന്ന
ബോംബാക്രമണങ്ങള്‍
ജനജീവിതത്തെ
സാരമായി
ബാധിക്കുന്ന
കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിക്കുമോ;
(ബി)
ബോംബു
നിര്‍മ്മാണവും
അതുമൂലമുണ്ടാകുന്ന
അപകടങ്ങളും
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബോംബു
നിര്‍മ്മാണ
മേഖലകളില്‍
നിന്നും ഭീതി
മൂലം ജനം
ഒഴിഞ്ഞു
പോകുന്ന
സാഹചര്യം
മുതലെടുത്ത്
അവിടങ്ങളില്‍
ബോംബു ശേഖരണം
നിര്‍ബാധം
തുടരുന്ന
സ്ഥിതിവിശേഷം
അവസാനിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ?
അരിയുടെ
കൃത്രിമ
വിലക്കയറ്റം
*311.
ശ്രീ.എം.എം.
മണി
,,
എ. എന്‍. ഷംസീര്‍
,,
പി. ഉണ്ണി
,,
ബി.ഡി. ദേവസ്സി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളിലെ
അരി
മില്ലുടമകള്‍
ലോബിയായി
പ്രവര്‍ത്തിച്ച്
സംസ്ഥാനത്തേയ്ക്ക്
കയറ്റി
അയക്കുന്ന
അരിയുടെ വില
കൃത്രിമമായി
വര്‍ദ്ധിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു തടയാനായി
ഏതു തരത്തിലുളള
അടിയന്തര
ഇടപെടലാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
കൃത്രിമ
വിലക്കയറ്റം
സൃഷ്ടിക്കുന്ന
മില്ലുടമ
ലോബിയെ
ടെന്‍ഡര്‍
നടപടിക്രമങ്ങളില്‍
നിന്നും
വിലക്കാനും
പകരം മറ്റു
സംസ്ഥാനങ്ങളെ
ആശ്രയിക്കാനും
സാധ്യമാകുമോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തിലുളള
പ്രവര്‍ത്തനങ്ങളെ
കരിഞ്ചന്തയായി
കണ്ട്
ഇക്കാര്യത്തില്‍
കേന്ദ്ര
സര്‍ക്കാര്‍
സഹായം തേടാന്‍
സാധിക്കുമോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ?
ജനപക്ഷ
ആരോഗ്യ നയം
*312.
ശ്രീ.കാരാട്ട്
റസാഖ്
,,
എ.എം. ആരിഫ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലയുടെ
ഗുണനിലവാരവും
കാര്യക്ഷമതയും
വര്‍ദ്ധിപ്പിച്ച്
പ്രാഥമിക
തലത്തില്‍
ഫലപ്രദമായ
ചികിത്സ
ഉറപ്പാക്കാന്‍
എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(ബി)
കേരളത്തിലെ
എല്ലാ
ആളുകള്‍ക്കും
താങ്ങാവുന്ന
ചെലവില്‍
ചികിത്സ
ഉറപ്പാക്കി
ചികിത്സാവകാശം
ലഭ്യമാക്കാനുള്ള
പദ്ധതികള്‍
എന്താെക്കെയാണ്;
(സി)
സ്വകാര്യമേഖലയെക്കൂടി
സാമൂഹ്യ
നിയന്ത്രണത്തില്‍
കൊണ്ടു വന്ന്
ജനപക്ഷ ആരോഗ്യ
നയം
രൂപപ്പെടുത്താന്‍
സാധിക്കുമോ?
മണല്‍
മാഫിയ സംഘങ്ങള്‍
*313.
ശ്രീ.സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദികളില്‍
നിന്നുളള
മണലെടുപ്പ്
സര്‍ക്കാര്‍
ഏറ്റെടുത്ത്,
മണല്‍ മാഫിയ
സംഘങ്ങളെ
കര്‍ശനമായി
നിയന്ത്രിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
പരിസരവാസികള്‍ക്കും
പോലീസ്, റവന്യു
ഉദ്യോഗസ്ഥന്മാര്ക്കും
നേരെ
ഉണ്ടാകുന്ന
മണല്‍ മാഫിയ
സംഘത്തിന്റെ
ആക്രമണങ്ങളുടെ
പശ്ചാത്തലത്തില്‍
തൊഴിലാളികളുടെ
തൊഴില്‍
സംരക്ഷിച്ചും
ഇൗ മേഖലയില്‍
ഇടത്തട്ടുകാരെ
ഒഴിവാക്കിയും
സര്‍ക്കാരിന്
ഒരു വരുമാന
മാര്‍ഗ്ഗമെന്ന
നിലയിലും
സുതാര്യമായ
രീതിയില്‍
പ്രസ്തുത
പദ്ധതി
നടപ്പിലാക്കാന്‍
സാധിക്കുമോ
എന്ന്
പരിശോധിയ്ക്കുമോ?
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
പ്രകാരമുള്ള ജലം
*314.
ശ്രീ.കെ.
ബാബു
,,
കെ.വി.വിജയദാസ്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍
കരാര്‍
പുതുക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കരാര്‍
പ്രകാരമുള്ള
വെള്ളം
ലഭിക്കാത്തതിനാല്‍
കുടിവെള്ളക്ഷാമവും
നെല്‍കൃഷി
അടക്കമുള്ള
കൃഷികള്‍ക്ക്
ജല ദൗര്‍ലഭ്യം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു
പരിഹരിക്കാനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വ്യക്തമാക്കാമോ?
ജന്‍
ഔഷധി സ്റ്റോറുകള്‍
*315.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
ജന്‍ ഔഷധി
സ്റ്റോറുകള്‍
തുടങ്ങുന്നതിനുള്ള
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റോറുകളുടെ
നടത്തിപ്പ്
ചുമതല ഏത്
ഏജന്‍സിയെ
ഏല്പിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതു
സംബന്ധിച്ച്
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
ചികിത്സാവിധികളെക്കുറിച്ചുള്ള
വ്യാജപ്രചരണങ്ങള്‍
*316.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളെ
വഴിതെറ്റിക്കുന്ന
വിധത്തിലുള്ളതും
ശാസ്ത്രീയമായി
തെളിയിക്കാത്തതുമായ
ചികിത്സാവിധികളെക്കുറിച്ചും
മരുന്നുകളെക്കുറിച്ചും
സോഷ്യല്‍ മീഡിയ
വഴി
പ്രചരണങ്ങള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതു
തടയുന്നതിനായി
എന്ത് നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
പ്രചരണങ്ങള്‍,
വാക്സിനേഷന്
പോലുള്ള
പ്രിവന്റീവ്
ചികിത്സാരീതികളെ
പോലും ജനം
എതിര്‍ക്കുന്നതിനുള്ള
സാഹചര്യം
സൃഷ്ടിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം
വ്യാജപ്രചരണങ്ങള്‍
ചെറുക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
അന്നപൂര്‍ണ്ണ
പദ്ധതി
*317.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
,,
കെ. കെ.
രാമചന്ദ്രന്
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്നപൂര്‍ണ്ണ
പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയെന്നും
ഇതിന്റെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
2016-17
സാമ്പത്തിക
വര്‍ഷം ലഭിച്ച
കേന്ദ്ര വിഹിതം
എത്രയെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
നിയമം
*318.
ശ്രീ.ജി.എസ്.ജയലാല്‍
,,
മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാനിയമം
നടപ്പിലാക്കുമ്പോള്‍
റേഷന്‍
സാധനങ്ങളുടെ
നീക്കം ഫോണ്‍
മെസേജ് വഴി
ജനങ്ങള്‍ക്ക്
അറിയുവാന്‍
സാധിക്കുമോ;
(ബി)
റേഷന്‍
കടകള്‍
കമ്പ്യൂട്ടര്വല്ക്കരിക്കുവാനും
ബയോമെട്രിക്
സംവിധാനം
ഏര്‍പ്പെടുത്തുവാനും
ജി.പി.എസ്.
ഘടിപ്പിച്ച
വാഹനങ്ങള്‍
മുഖാന്തിരം
ഭക്ഷ്യധാന്യങ്ങളുടെ
ഗതാഗതം
നടത്തുന്നതിനുമുള്ള
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
തയ്യാറാകുമോ;
(സി)
മേല്‍പ്പറഞ്ഞ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എത്ര തുക
ആവശ്യമായി
വരുമെന്ന്
വ്യക്തമാക്കുമോ?
മെരിറ്റ്
അട്ടിമറിച്ച്
എം.ബി.ബി.എസ്.
പ്രവേശനം
*319.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
എ.പി. അനില്‍
കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍ ഈ
വര്‍ഷം നടത്തിയ
എം.ബി.ബി.എസ്.
പ്രവേശനത്തില്‍
മെരിറ്റ്
അട്ടിമറിച്ച്
പ്രവേശനം
നല്കി എന്ന
പരാതി
മേല്‍നോട്ട
സമിതിയായ
ജയിംസ്
കമ്മിറ്റിക്ക്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്ര പരാതികള്‍
ലഭിച്ചു എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളിലെ
അഡ്മിഷനുകളിലാണ്
മെരിറ്റ്
അട്ടിമറിച്ചതായി
ശ്രദ്ധയില്പ്പെട്ടിട്ടുളളത്;
(സി)
ഈ
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്വാശ്രയ
മെഡിക്കല്‍
പ്രവേശനത്തില്‍
സുപ്രീംകോടതി
വിധി പ്രകാരം
മെരിറ്റും
സാമൂഹ്യനീതിയും
ഉറപ്പുവരുത്തുവാന്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
(ഇ)
അവസാന
അലോട്ട്മെന്റിനുശേഷം
ഒഴിവുവരുന്ന
സീറ്റുകളിലും
മെരിറ്റ്
ഉറപ്പ്
വരുത്തുവാന്‍
നടപടി
സ്വീകരിക്കുമോ?
ചൈനീസ്
മുട്ട ഉയര്‍ത്തുന്ന
ആരോഗ്യ ഭീഷണി
*320.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന്
പി.
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാധാരണ
കോഴിമുട്ടയില്‍
നിന്ന് ഏതൊക്കെ
തരത്തിലാണ്
'ചൈനീസ് മുട്ട'
എന്ന പേരിലുള്ള
വ്യാജ
മുട്ടകള്‍
വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും
ജനങ്ങള്‍ക്ക്
ഇത് എങ്ങനെ
തിരിച്ചറിയാന്‍
കഴിയുമെന്നും
അറിയിക്കുമോ;
(ബി)
കോഴിയുമായി
ഒരു ബന്ധവും
ഇല്ലാത്തതും
കൃത്രിമമായി
ഉല്‍പ്പാദിപ്പിക്കുന്നതുമായ
ഇത്തരം
വ്യാജമുട്ടകള്‍
ആരോഗ്യത്തിന്
ഭീഷണി
ഉയര്‍ത്തുന്നത്
കണക്കിലെടുത്ത്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ഇസ്ലാമിക്
സ്റ്റേറ്റ്
*321.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്ന് ദുരൂഹ
സാഹചര്യത്തില്‍
കാണാതായ ചിലര്‍
ഇസ്ലാമിക്
സ്റ്റേറ്റ്
എന്ന ഭീകര
സംഘടനയില്‍
ചേര്‍ന്നുവെന്നത്
സ്ഥിരീകരിച്ചിട്ടുണ്ടോ;
എെ.എസില്‍
ചേരുന്നതിന്
എല്ലാ സഹായവും
ചെയ്തു
കൊടുത്ത
ആളുകളെ
കണ്ടെത്തുന്നതിന്
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിനകത്തും
പുറത്തും
ഭീകരാക്രമണം
നടത്തുകയെന്ന
ലക്ഷ്യത്തോടെ
മതമൗലികവാദികളായ
യുവാക്കള്‍,
വിവിധ
സംസ്ഥാനങ്ങളിലെ
യുവാക്കളുമായി
ചേര്‍ന്ന്
പദ്ധതികള്‍
ആസൂത്രണം
ചെയ്തു
വരുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
യുവാക്കള്‍
മതമൗലികവാദത്തിലധിഷ്ഠിതമായ
ഭീകരവാദത്തില്‍
ഏര്‍പ്പെടാതിരിക്കാന്‍
വേണ്ട
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
ഏതൊക്കെ
തലത്തില്‍
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ചികിത്സാരീതികള്‍
പരിശോധിക്കാന്‍
സമിതി
*322.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയില്‍
പുതുതായി
ആവിഷ്ക്കരിക്കുന്ന
ചികിത്സാരീതികളുടെയും
മരുന്നുകളുടെയും
കാര്യക്ഷമത
പരിശോധിക്കാന്‍
സമിതിയെ
നിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അതിന്റെ ഘടന,
ചുമതലകള്‍,
അംഗങ്ങള്‍
എന്നിവ
സംബന്ധിച്ച
വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
സമിതി ഏത്
ഉത്തരവിലൂടെയാണ്
നിയമിക്കപ്പെട്ടതെന്ന്
അറിയിക്കാമോ;
എങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പ്
നല്‍കാമോ;
(ഡി)
സമിതി
രൂപീകരിച്ച
ശേഷം
നാളിതുവരെയുള്ള
അതിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
ഗള്‍ഫ്
രാജ്യങ്ങളില്‍
ഗാര്‍ഹിക തൊഴിലില്‍
ഏര്‍പ്പെട്ടിരിക്കുന്ന
സ്ത്രീകളുടെ സുരക്ഷ
*323.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.ജെ. മാക്സി
,,
രാജു എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-മൈഗ്രേഷന്‍
മറികടന്നുകൊണ്ട്
കേരളത്തില്‍
നിന്നും ധാരാളം
സ്ത്രീകളെ
വീട്ടുജോലിക്കെന്ന
പേരില്‍
ട്രാവല്‍
ഏജന്‍സികളും
മനുഷ്യക്കടത്തുകാരും
ഗള്‍ഫ്
രാജ്യങ്ങളില്‍
എത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
എത്തിപ്പെടുന്ന
സ്ത്രീകളെ
ശമ്പളമോ
ഭക്ഷണമോ താമസ
സൗകര്യങ്ങളോ
നല്‍കാതെ ചൂഷണം
ചെയ്യുന്നതായ
വാര്‍ത്തകള്‍
ഗൗരവപൂര്‍വ്വം
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഗള്‍ഫ്
രാജ്യങ്ങളില്‍
ഗാര്‍ഹിക
തൊഴിലില്‍
ഏര്‍പ്പെട്ടിരിക്കുന്ന
സ്ത്രീകളുടെ
സുരക്ഷ
ഉറപ്പുവരുത്തുന്നതിനാവശ്യമായ
ഇടപെടല്‍
നടത്തുമോയെന്ന്
വിശദമാക്കുമോ?
ഭക്ഷ്യ
വസ്തുക്കളുടെ
വിലനിലവാരം
*324.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
മുരളി പെരുനെല്ലി
,,
ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കളുടെ
വിലക്കയറ്റം
നിയന്ത്രിക്കാനായി
കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനങ്ങള്‍ക്കു
നല്‍കിയിരിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ജി.എസ്.റ്റി.
പ്രാബല്യത്തിലായാല്‍
ഭക്ഷ്യ
വസ്തുക്കള്‍
ഉള്‍പ്പെടെയുള്ള
അവശ്യസാധനങ്ങളുടെ
നികുതി
ഒഴിവാക്കാനോ,
കുറയ്ക്കാനോ
സംസ്ഥാന
സര്‍ക്കാരിന്
സാധ്യമാകാത്ത
സാഹചര്യത്തില്‍
ഇത് ഭക്ഷ്യ
വസ്തുക്കളുടെ
വില നിലവാരത്തെ
ഏതു രീതിയില്‍
ബാധിക്കുമെന്ന്
വിശദമാക്കാമോ;
(സി)
ഉത്സവ
കാലത്തെ
കരിഞ്ചന്തയും
പൂഴ്ത്തിവയ്പ്പും
അവധി
വ്യാപാരവും
നിയന്ത്രിക്കാനായി
കേന്ദ്ര
സര്‍ക്കാര്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുള്ളതായി
അറിയാമോ ;
(ഡി)
അന്തര്‍ദേശീയ
കമ്പോളത്തില്‍
പെട്രോളിയം
ഉത്പന്നങ്ങളുടെ
വില ഗണ്യമായി
കുറഞ്ഞ
സാഹചര്യത്തില്‍
കേന്ദ്ര
സര്‍ക്കാര്‍
ഇവയുടെ മേല്‍
ചുമത്തിയ അധിക
എക്സെെസ് തീരുവ
ഭക്ഷ്യ
ഉത്പന്നങ്ങള്‍
ഉള്‍പ്പെടെയുള്ള
അവശ്യ
വസ്തുക്കളുടെ
വില
വര്‍ദ്ധനക്ക്
വലിയ തോതില്‍
പ്രേരകമായിട്ടുണ്ടോ;
ഇൗ നടപടി
തിരുത്താന്‍
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
അംഗന്‍വാടി
ജീവനക്കാരുടെ
വര്‍ദ്ധിപ്പിച്ച
വേതനം
*325.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
തോമസ് ചാണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
വര്‍ക്കര്‍മാര്‍.
ഹെല്‍പ്പര്‍മാര്‍
എന്നിവരുടെ
വേതനം
വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള
ഏറ്റവും പുതിയ
ഉത്തരവ്
എന്നാണ്
പുറപ്പെടുവിച്ചത്;
പ്രസ്തുത
ഉത്തരവ്
പ്രകാരം എത്ര
തുകയാണ്
വര്‍ക്കര്‍ക്കും
ഹെല്‍പ്പര്‍ക്കും
മാസവേതനമായി
നിശ്ചയിച്ചിരിക്കുന്നതെന്നും
ഏതു തീയതി
മുതലാണ് വേതന
വര്‍ദ്ധനവിന്
പ്രാബല്യം
നല്‍കിയിരിക്കുന്നതെന്നും
അറിയിക്കുമോ;
(ബി)
വര്‍ദ്ധിപ്പിച്ച
തുകയുള്പ്പെടെയുള്ളതില്
കേന്ദ്ര
സര്‍ക്കാര്‍,
സംസ്ഥാന
സര്‍ക്കാര്‍,
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവയുടെ
വിഹിതം എത്ര
വീതമെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ക്കര്‍മാര്‍ക്കും
ഹെല്‍പ്പര്‍മാര്‍ക്കും
വര്‍ദ്ധിപ്പിച്ച
തുക
പൂര്‍ണ്ണമായി
ലഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ബാക്കി തുക
ലഭ്യമാക്കുന്നതിന്
എന്തു
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ലൈംഗികാതിക്രമ
ഇരകളുടെ പുനരധിവാസം
*326.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈംഗികാതിക്രമങ്ങളുടെ
ഇരകള്‍ക്ക്
ഉണ്ടാകുന്ന
സമ്മര്‍ദ്ദം
ഒഴിവാക്കുന്നതിനും
കുടുംബവും
സമൂഹവും അവരെ
ഒറ്റപ്പെടുത്താതിരിയ്ക്കുന്നതിനും
അവര്‍ക്ക്
സുരക്ഷിതമായ
പുനരധിവാസം
ഉറപ്പുവരുത്തുന്നതിനും
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
ലൈംഗികാതിക്രമങ്ങള്‍ക്ക്
ഇരയാകുന്നവരെ
പുനരധിവസിപ്പിക്കുന്നതിന്
സര്‍ക്കാര്‍
തലത്തില്‍
പുനരധിവാസ
കേന്ദ്രങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇരകളുടെ
പുനരധിവാസത്തിന്
പ്രത്യേകം
കേന്ദ്രങ്ങള്‍
നിര്‍മ്മിച്ച്
മതിയായ
ജീവിതമാര്‍ഗ്ഗം
കണ്ടെത്തുന്നതിനുവേണ്ട
പരിശീലനം
നല്കുന്ന
പദ്ധതികള്‍
ആരംഭിക്കാന്‍
തയ്യാറാകുമോ?
കേരള
നേഴ്സസ് & മിഡ്
വൈവ്സ് കൗണ്‍സില്‍
*327.
ശ്രീ.വി.ഡി.സതീശന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
നേഴ്സസ് &
മിഡ് വൈവ്സ്
കൗണ്‍സിലില്‍
01.01.2000-നും
31.12.2010-നുമിടയ്ക്ക്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ
രജിസ്ട്രേഷന്
പുതുക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കൗണ്‍സില്‍
നല്കുന്ന
സേവനങ്ങള്‍ക്ക്
അമിത ഫീസ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഫീസ്
കുറയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
ആരോഗ്യ
രംഗത്ത് സുസ്ഥിര
വികസന ലക്ഷ്യങ്ങള്‍
നേടുന്നതിനുള്ള
പദ്ധതികള്‍
*328.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.ശർമ്മ
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐക്യരാഷ്ട്ര
സഭയുടെ സുസ്ഥിര
വികസന
ലക്ഷ്യങ്ങള്‍
നേടാനുതകുന്ന
തരത്തിലുള്ള
പദ്ധതികളാണോ
ആരോഗ്യ രംഗത്ത്
ആസൂത്രണം
ചെയ്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
എങ്കില്‍
വിശദാംശം
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
പകര്‍ച്ചവ്യാധികള്‍
നിയന്ത്രിക്കുന്നതിനും
മറ്റ്
അസുഖങ്ങള്കൊണ്ടുള്ള
മരണനിരക്ക്
കുറയ്ക്കുന്നതിനുമായി
എന്തൊക്കെ
പദ്ധതികള്‍
ആവിഷ്കരിക്കുന്നുണ്ട്;
(സി)
മാതൃമരണ
നിരക്ക്, ശിശു
മരണ നിരക്ക്
തുടങ്ങിയവ
കുറയ്ക്കാനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ?
സംസ്ഥാനത്തെ
കാലാവസ്ഥാ
വ്യതിയാനം
*329.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആര്.
രാജേഷ്
,,
ഡി.കെ. മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഭൗമശാസ്ത്ര
മന്ത്രാലയം
തയ്യാറാക്കിയ
''സ്റ്റേറ്റ്
ലെവല്‍
ക്ലൈമറ്റ്
ചെയ്ഞ്ച്
ട്രെന്‍ഡ്സ്
ഇന്‍ ഇന്ത്യ''
റിപ്പോര്‍ട്ട്
സംസ്ഥാന
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേരളത്തിലെ
താപനിലയില്‍
കാര്യമായ
വ്യതിയാനങ്ങള്‍
ഉണ്ടാകുന്നുവെന്ന
കണ്ടെത്തല്‍
പരിശോധിക്കാന്‍
തയ്യാറാകുമോ;
(സി)
കേരളത്തില്‍
ലഭിച്ചുകൊണ്ടിരുന്ന
മഴയുടെ
അളവിലുണ്ടായ
ഗണ്യമായ കുറവ്
പരിസ്ഥിതിക്കും
കൃഷിക്കും ആവാസ
വ്യവസ്ഥയ്ക്കും
ഭീഷണിയാണെന്ന
നിഗമനം
ഗൗരവമായി
കാണുന്നുണ്ടോ;
(ഡി)
ആഗോള
താപനത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ
കാലാവസ്ഥയിലുണ്ടാകുന്ന
മാറ്റം
നിരീക്ഷിക്കുന്നതിനും
പ്രത്യാഘാതങ്ങള്‍
കുറയ്ക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പോലീസ്
സേനയിലെ വനിതാ
പ്രാതിനിധ്യം
*330.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ്
സേനയില്‍ വനിതാ
പോലീസുകാരുടെ
എണ്ണം പതിനഞ്ച്
ശതമാനത്തിലേക്ക്
ഉയര്‍ത്തുന്നതിന്
എന്തൊക്കെ
നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
തമിഴ്
നാട് പോലീസ്
സേനയില്‍ വനിതാ
പോലീസ്
പ്രാതിനിധ്യം
50
ശതമാനമാണെന്നതും
വനിതാ പോലീസ്
സ്റ്റേഷനുകള്‍
വ്യാപകമായി
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തമിഴ്
നാട്
മാതൃകയില്‍
സ്ത്രീസൗഹൃദ
വനിതാ പോലീസ്
സ്റ്റേഷനുകള്‍
സംസ്ഥാനത്ത്
തുടങ്ങാന്‍
എന്തെങ്കിലും
തീരുമാനമുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?