പ്രാഥമിക
കാര്‍ഷിക സഹകരണ ബാങ്കുകളുടെ
ആധുനികവല്‍ക്കരണം
*781.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
,,
സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ ബാങ്കുകളുടെ
ആധുനികവല്‍ക്കരണത്തിന്
സഹകരണ വകുപ്പ്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ് നല്കി
വരുന്നത്; ഇതു
സംബന്ധിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ആധുനിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ധനസഹായം
അനുവദിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
പ്രാഥമിക കാര്‍ഷിക
സഹകരണ ബാങ്കുകള്‍ക്ക്
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
പണമടക്കാന്‍ ക്യാഷ്
ഡിപ്പോസിറ്റ് മെഷീന്
*782.
ശ്രീ.കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
പണമടയ്ക്കാന്‍ ക്യാഷ്
ഡിപ്പോസിറ്റ് മെഷീന്
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എവിടെയൊക്കെയാണ്
ഇത്തരം മെഷീനുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
ഇതിനുള്ള
ധനം എങ്ങനെ
സ്വരൂപിക്കാനാണ്
ഉദ്ദേശിക്കുന്നത്?
മുദ്രപ്പത്രനിരക്ക്
*783.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭാഗപത്രം,
ഒഴിമുറി, ദാനം,
ധനനിശ്ചയം എന്നീ
ആധാരങ്ങളുടെ
മുദ്രപ്പത്രനിരക്ക്
കുറയ്ക്കുന്നതിന്
ആലോചിക്കുന്നുണ്ടോ?
(ബി)
മുദ്രപ്പത്രനിരക്കിലെ
കുറവ് നിശ്ചിതപരിധിക്ക്
താഴെയുള്ള
ഇടപാടുകാര്‍ക്ക്
മാത്രമായി
പരിമിതപ്പെടുത്തുമോ;
എങ്കില്‍ പരിധി
എത്രയാണെന്ന്
അറിയിക്കുമോ?
(സി)
കുടുംബാംഗങ്ങള്‍
തമ്മിലുള്ള
ഭാഗപത്രത്തിന്റെ
മുദ്രപ്പത്രനിരക്ക്
ഉയര്‍ത്തിയ കാലയളവില്‍,
കാര്യമായ പുരോഗതി
പ്രസ്തുത ഇനത്തിലെ
വരുമാനത്തില്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനുള്ള
ക്രമീകരണങ്ങള്‍
*784.
ശ്രീ.എം.
മുകേഷ്
,,
രാജു എബ്രഹാം
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഉത്സവകാലത്ത് ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കാനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ശബരിമലയില്‍
കുപ്പിവെള്ള നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ദാഹജലം
ആവശ്യാനുസരണം
നല്‍കാനായി ബദല്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
തിരക്ക്
ക്രമീകരിക്കാനും
മലിനീകരണം
ഇല്ലാതാക്കാനുമായി
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
വിപണനം
*785.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
സ്വരാജ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
അടിക്കടിയുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
ടൂറിസം ഗാര്‍ഡുകളെ
നിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കായലുകളും
ജലാശയങ്ങളും
വെള്ളച്ചാട്ടവും
ആസ്വദിക്കുന്നതിനോടൊപ്പം
സുരക്ഷിതത്വം
ഉറപ്പാക്കേണ്ടതും
വിനോദസഞ്ചാര
വികസനത്തിന്
അനിവാര്യമായതിനാല്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
വിനോദസഞ്ചാര
വിപണനത്തിനുള്ള ഏറ്റവും
നല്ല ഉപാധി
ഇവിടെയെത്തുന്ന വിനോദ
സഞ്ചാരികള്‍ക്ക് മികച്ച
സേവനവും മാന്യമായ
പെരുമാറ്റവും
ലഭിക്കുന്നതും
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ ശുചിയായി
പരിപാലിക്കുന്നതും
ഗതാഗത സൗകര്യങ്ങള്‍
ഒരുക്കുന്നതുമായതിനാല്
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്‍തൂക്കം
നല്‍കുന്നതിന്
നടപടിയെടുക്കുമോ?
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം
*786.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ
സംഘങ്ങള്‍ക്ക്
സംഭരണശാലകള്‍
നിര്‍മ്മിക്കുന്നതിനും
കര്‍ഷക സേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനും
ധനസഹായം നല്കി
വരുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത ധനസഹായ
പദ്ധതിയിലൂടെ
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്ന സേവനങ്ങളും
പ്രയോജനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പര്‍ച്ചേസ്
ബില്ലുകള്‍ ഫേയ്സ് ബുക്ക് വഴി
പോസ്റ്റുചെയ്യുന്ന സംവിധാനം
*787.
ശ്രീ.പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതി
പിരിവ്
ഊര്‍ജ്ജിതമാക്കാന്‍
ഫേയ്സ് ബുക്ക് വഴി
പര്‍ച്ചേസ് ബില്ലുകള്‍
പോസ്റ്റു ചെയ്യാന്‍
വാണിജ്യ നികുതി വകുപ്പ്
സംവിധാനം
ഏര്പ്പെടുത്തിയിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
തുടര്‍പ്രവര്‍ത്തനം
വിശദമാക്കാമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി
മാസ്റ്റര്‍ പ്ലാനുകള്‍
*788.
ശ്രീ.ബി.സത്യന്
,,
കെ.സുരേഷ് കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തി
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ടൂറിസ്റ്റ്
കേന്ദ്രങ്ങളെയാണ്
പ്രസ്തുത മാസ്റ്റര്‍
പ്ലാനില്‍
ഉള്‍പ്പെടുത്തുന്നത്;
(സി)
ഇപ്രകാരം
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ഡി)
വിനോദസഞ്ചാര
മേഖലയുടെ സമഗ്രമായ
വികസനത്തിന് ഇത്
എങ്ങനെയെല്ലാം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി ലഭിച്ച
ടൂറിസം പദ്ധതികൾ
*789.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ. പ്രദീപ്കുമാര്‍
,,
സി. കെ. ശശീന്ദ്രന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതെല്ലാം ടൂറിസം
പദ്ധതികളുടെ
അനുമതിക്കാണ്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം ടൂറിസം
പദ്ധതികള്‍ക്കാണ്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി ലഭിച്ചതെന്നും
അവയ്ക്ക് ഓരോന്നിനും
എത്ര തുകയുടെ
അനുമതിയാണ്
ലഭിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
ടൂറിസം
മന്ത്രാലയത്തില്‍
നിന്നും ഉറപ്പ് ലഭിച്ച
ടൂറിസം പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
ട്രഷറി
നവീകരണത്തിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
*790.
ശ്രീ.എം.
നൗഷാദ്
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
നവീകരണത്തിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
അറിയിക്കാമോ; കോര്‍
ബാങ്കിംഗ്
സംവിധാനത്തോടൊപ്പം
എ.ടി.എം. സംവിധാനം കൂടി
ഏര്‍പ്പെടുത്തുമോ;
(ബി)
ട്രഷറികളില്‍
സ്ഥിരനിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
ട്രഷറികളില്‍ എത്തുന്ന
നിക്ഷേപകരോട്
സൗഹാര്‍ദ്ദപരമായ
സമീപനമല്ല
ഉദ്യോഗസ്ഥരില്‍
നിന്നുണ്ടാകുന്നത് എന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉദ്യോഗസ്ഥ തലത്തില്‍
പ്രൊഫഷണലിസം
കാെണ്ടുവരുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
നിക്ഷേപകരോട്
സൗഹാര്‍ദ്ദപരമായ സമീപനം
സ്വീകരിക്കുന്നതിനും
നിക്ഷേപം
ആകര്‍ഷകമാക്കാന്‍ വേണ്ട
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിന്
കര്‍മ്മപദ്ധതികള്‍
*791.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാഥമിക സഹകരണ
സംഘങ്ങളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
എത്ര
സഹകരണ സംഘങ്ങള്‍ക്കാണ്
പദ്ധതിയുടെ പ്രയോജനം
ലഭ്യമാകുന്നത്;
വിവരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ?
ഇടുക്കി
അണക്കെട്ടിൽ നിന്നുള്ള
വൈദ്യുതി ഉൽപ്പാദനം
*792.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊത്തം വൈദ്യുതി
ഉൽപ്പാദനത്തിന്റെ എത്ര
ശതമാനമാണ് ഇടുക്കി
അണക്കെട്ടില്‍ നിന്നും
ഉൽപ്പാദിപ്പിക്കുന്നത്;
(ബി)
വൃഷ്ടി
പ്രദേശങ്ങളില്‍
മഴയില്ലാത്തതിനെത്തുടര്ന്ന്
ഇടുക്കി അണക്കെട്ടിലെ
ജലനിരപ്പ് ഗണ്യമായി
കുറഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ; സംഭരണ
ശേഷിയുടെ എത്ര ശതമാനം
വെളളമാണ് ഇപ്പോള്‍
ഉളളതെന്ന് അറിയിക്കുമോ;
(സി)
മൂലമറ്റം
പവര്‍ഹൗസിലെ വൈദ്യുതി
ഉൽപ്പാദനം കുറച്ച് ജലം
കരുതല്‍ ശേഖരമായി
സൂക്ഷിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കയര്‍
മേഖലയുടെ വികസനത്തിന്
ദ്വിമുഖതന്ത്രം
*793.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ വികസനത്തിന്
'ദ്വിമുഖതന്ത്രം'
പ്രയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കയര്‍
മേഖലയുടെ
വ്യാവസായികപുരോഗതിക്ക്
ആധുനികവല്‍ക്കരണവും
യന്ത്രവല്‍ക്കരണവും
എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിവരിക്കുമോ?
വൈദ്യുതി
കണക്ഷന് നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍ നടപടി
*794.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി കണക്ഷന്
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനായി
കേരള ഇലക്ട്രിസിറ്റി
സപ്ലൈ കോഡ് ഭേദഗതി
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കണക്ഷന്
നല്‍കുന്നതിനുണ്ടാകുന്ന
കാലതാമസം
ലഘൂകരിക്കാനുള്ള
പ്രൊപ്പോസല്‍ പ്രസ്തുത
ഭേദഗതിയില്‍
ഉള്‍പ്പെടുത്തുമോ?
താല്‍ക്കാലിക
ജീവനക്കാര്‍ക്ക് സ്ഥിരം
ജീവനക്കാരുടെ വേതനം നല്കാന്
നടപടി
*795.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താല്‍ക്കാലിക
ജീവനക്കാര്‍ക്ക് സ്ഥിരം
ജീവനക്കാരുടെ വേതനം
നല്‍കണമെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
തുല്യ
ജോലിക്ക്
തുല്യവേതനതത്വം കരാര്‍
അടിസ്ഥാനത്തിലുള്ള
താല്‍ക്കാലിക
ജീവനക്കാര്‍ക്കും
ബാധകമാണെന്ന വിധിയുടെ
അടിസ്ഥാനത്തില്‍,
താല്‍ക്കാലികമായി
നിയമിച്ചിട്ടുള്ള
ജീവനക്കാര്‍ക്ക് സ്ഥിരം
ജീവനക്കാരുടെ വേതനം
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
സുപ്രീം
കോടതി വിധിയുടെ
പകര്‍പ്പ് ലഭ്യമാക്കി
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.എഫ്.ഇ.യില്‍
സമ്പൂര്‍ണ്ണ കോര്‍ ബാങ്കിംഗ്
സംവിധാനം
*796.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
സമ്പൂര്‍ണ്ണ കോര്‍
ബാങ്കിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പ്രയോജനങ്ങളാണ്
ഇടപാടുകാര്‍ക്ക് ഇതുവഴി
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
എന്ന്
മുതലാണ് ഇൗ സംവിധാനം
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ആശുപത്രികളുടെ പ്രവര്‍ത്തനം
*797.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ആശുപത്രികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരോഗ്യരംഗത്ത് ഇവയുടെ
പങ്ക് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രികളുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനും
നൂതന ചികിത്സാ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
സര്‍ക്കാരില്‍ നിന്ന്
നികുതിയിളവോ
മറ്റെന്തെങ്കിലും
ആനുകൂല്യങ്ങളോ
നല്‍കുന്നത്
പരിഗണിക്കുമോ?
കാര്‍ഷികാദായ
നികുതി
*798.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികാദായ നികുതി
ഇപ്പോള്‍ നിലവിലുണ്ടോ;
ഏതുതരം കര്‍ഷകര്‍ക്കാണ്
ഇത്തരം നികുതി
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇല്ലെങ്കില്‍
കാര്‍ഷികാദായ നികുതി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
ഈ
നികുതി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
വരുമാന പരിധി, നികുതി
ഘടന ഇവ വ്യക്തമാക്കാമോ;
(ഡി)
ഏതുതരം
കര്‍ഷകര്‍ക്കാണ് ഇത്തരം
നികുതി
ഏര്പ്പെടുത്താനുദ്ദേശിയ്ക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
വഴിയോര
വിശ്രമകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
*799.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടേക്
എ ബ്രേക്ക്
പദ്ധതിയില്‍പ്പെടുത്തി
നിര്‍മ്മാണം
പൂര്‍ത്തിയായ വഴിയോര
വിശ്രമകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇവയുടെ
പരിപാലന ചുമതല
ഏതുവിധത്തിലാണ്
ഏല്പിച്ചു
കൊടുത്തിട്ടുളളതെന്നതിന്റെ
വിശദവിവരം നല്‍കാമോ;
(സി)
ഇൗ
പദ്ധതി പ്രകാരം ഇനിയും
വിശ്രമകേന്ദ്രങ്ങള്‍
പൂര്‍ത്തിയാക്കാനുണ്ടോ;
എങ്കില്‍ എത്രയും വേഗം
ഇവ പൂര്‍ത്തിയാക്കി
തുറന്നു കൊടുക്കാന്‍
നടപടി സ്വീകരിക്കുമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളില്‍
സമര്‍പ്പിക്കുന്ന കാണിക്ക
*800.
ശ്രീ.എം.
രാജഗോപാലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഐ.ബി.
സതീഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
ഭക്തര്‍
സമര്‍പ്പിക്കുന്ന
കാണിക്കയില്‍ പണം
ഒഴികെയുള്ള നേര്‍ച്ച
ഉരുപ്പടികള്‍
സൂക്ഷിക്കുന്നതിന്
അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉരുപ്പടികള്‍
ക്ഷേത്രങ്ങളില്‍
സുക്ഷിക്കുന്നത് ആരുടെ
ഉത്തരവാദിത്വത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉരുപ്പടികള്‍
ഉള്‍പ്പെടുത്തി അതത്
ക്ഷേത്രങ്ങളില്‍
സ്റ്റോക്ക്
രജിസ്റ്ററുകള്‍
സുക്ഷിക്കാറുണ്ടോ;
(ഡി)
പ്രസ്തുത
നേര്‍ച്ച ഉരുപ്പടികള്‍
പല ക്ഷേത്രങ്ങളില്‍
നിന്നും
അന്യാധീനപ്പെടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മലബാര്‍
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
*801.
ശ്രീ.ഒ.
ആര്. കേളു
,,
കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ചെറുകിട
ക്ഷേത്രങ്ങളിലെ
മൂവായിരത്തോളം
ജീവനക്കാര്‍ക്ക്
രണ്ടുവര്‍ഷമായി ശമ്പളം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് അടിയന്തരമായി
പരിഹരിക്കാന്‍ ദേവസ്വം
ബോര്‍ഡിനോട്
ആവശ്യപ്പെടുമോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ജീവനക്കാരുടെ
ശമ്പളം അവസാനമായി
എന്നാണ് പരിഷ്കരിച്ചത്;
സേവനവേതന പരിഷ്കരണം
നടപ്പാക്കാതിരിക്കാന്‍
കാരണമെന്താണെന്ന്
അറിയിക്കാമോ;
(സി)
ക്ഷേത്രങ്ങള്‍ക്ക്
വരുമാനം ഉണ്ടാക്കാനായി
ഹൈക്കോടതി
മുന്നോട്ടുവച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
ഇവയില്‍ ഏതെങ്കിലും
അംഗീകരിച്ച്
പ്രാവര്‍ത്തികമാക്കിയോ;
ഇല്ലെങ്കില്‍ പകരം
എന്തുമാര്‍ഗ്ഗമാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
റഗുലേറ്ററി കമ്മീഷന്റെ
നിലപാടുകള്‍
*802.
ശ്രീ.പി.
ഉണ്ണി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ആന്‍സലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി റഗുലേറ്ററി
കമ്മീഷന്റെ നിലപാടുകള്‍
പലതും ജനദ്രോഹപരവും
വെെദ്യുതി ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തിന്
വിഘാതം
സൃഷ്ടിക്കുന്നതുമാണെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചെറുകിട
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കുള്ള
ക്രോസ് സബ്സിഡി
ഒഴിവാക്കാന്‍
റെഗുലേറ്ററി കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
വെെദ്യുതി
ബോര്‍ഡ് ലിമിറ്റഡിനും
സ്ഥാപനത്തിലെ
ജീവനക്കാര്‍ക്കും
പ്രതികൂലമായ നിലപാടു
സ്വീകരിക്കുന്ന
വെെദ്യുതി റഗുലേറ്ററി
കമ്മീഷന് സര്‍ക്കാര്‍
നയപരമായ നിര്‍ദ്ദേശം
നല്കാന് തയ്യാറാകുമോ?
അഞ്ച്
വര്‍ഷത്തിനുള്ളില്‍
എല്ലാവര്ക്കും ലോകോത്തര
നിലവാരത്തില്‍ വൈദ്യുതി
*803.
ശ്രീ.എസ്.രാജേന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
പി.വി. അന്‍വര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ച്
വര്‍ഷത്തിനുള്ളില്‍
എല്ലാവര്ക്കും
ലോകോത്തര നിലവാരത്തില്‍
വൈദ്യുതി
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാനായി
ആവിഷ്കരിക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഉല്പാദനരംഗത്ത്
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കാനുദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
മെഗാ
താപനിലയത്തിന് രൂപം നല്ക്ല
*804.
ശ്രീ.വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു മെഗാ താപനിലയത്തിന്
രൂപം
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
വൈദ്യുത ആവശ്യകത
നിറവേറ്റാന്‍ ഇത്
എത്രമാത്രം
ഉപകരിക്കുമെന്നാണ്
കരുതുന്നത്;
(സി)
സംസ്ഥാനത്ത്
എവിടെയാണ് പ്രസ്തുത
താപനിലയം സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
ഇതിന്റെ
ഉടമസ്ഥാവകാശം
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം?
ചരക്ക്
സേവന നികുതി നിയമം
*805.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിയമം
നടപ്പാക്കുമ്പോള്‍
സംസ്ഥാനങ്ങള്‍ക്ക്
നികുതി
നിയമനിര്‍മ്മാണത്തിന്
ജി.എസ്.ടി. കൗണ്‍സില്‍
എന്ന സംവിധാനത്തിന്റെ
അനുമതി ആവശ്യമാണോ;
(ബി)
ജി.എസ്.ടി.
കൗണ്‍സിലിന്റെ അനുമതി
വേണമെന്നുള്ള വ്യവസ്ഥ
സംസ്ഥാനങ്ങളുടെ
അധികാരത്തിന്മേലുള്ള
കടന്നു കയറ്റമാണോ;
വ്യക്തമാക്കുമോ;
(സി)
ഫെഡറല്‍
സംവിധാനത്തെ ജി.എസ്.ടി.
നിയമം ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കൊയ്ത്ത്
യന്ത്രം വാങ്ങുന്നതിന്
ധനസഹായം
*806.
ശ്രീ.യു.
ആര്. പ്രദീപ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
കൊയ്ത്ത് യന്ത്രം
വാങ്ങുന്നതിനുള്ള വായ്പ
നൽകുന്നതിനായി പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്ക്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ് സഹകരണ
വകുപ്പ് മുഖേന
നല്‍കിവരുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(സി)
2016-17
വര്‍ഷത്തില്‍ ഇതിനായി
തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കാമോ?
ജലവൈദ്യുതി
ഉല്പാദനം
*807.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷത്തിലുണ്ടായ
താളപ്പിഴ ജലവൈദ്യുതി
ഉല്പാദനത്തിലുണ്ടാക്കാവുന്ന
കുറവ് പരിഹരിക്കാന്‍
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രതിസന്ധി
ഘട്ടത്തില്‍
കേന്ദ്രത്തില്‍ നിന്നും
അധിക വിഹിതം
പ്രതീക്ഷിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പുറത്തു
നിന്നും അധിക വൈദ്യുതി
കൂടിയ വിലയ്ക്ക്
വാങ്ങേണ്ടി
വരുമ്പോഴുണ്ടാകുന്ന
അധികച്ചെലവ് നേരിടാന്‍
സ്വീകരിക്കേണ്ട
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വെെദ്യുതി
ഉല്പാദനത്തിലെ പ്രതിസന്ധി
*808.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഭിക്കുന്ന മഴയുടെ
അളവില്‍ സാരമായ കുറവ്
ഉണ്ടായതിനെത്തുടര്‍ന്ന്
വെെദ്യുതി
ഉല്പാദനത്തില്
ഗുരുതരമായ പ്രതിസന്ധി
നേരിടുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
മഴലഭ്യതക്കുറവ്
തുടര്‍ന്നാല്‍
വേനല്‍ക്കാലത്ത്
പുറത്തുനിന്നും
അധികവിലയ്ക്ക്
വെെദ്യുതി വാങ്ങുന്ന
സാഹചര്യം ഉണ്ടാകുമോ;
(സി)
തുലാവര്‍ഷം
പ്രതീക്ഷക്കനുസരിച്ച്
ലഭിക്കാതിരുന്നാല്‍
പവര്‍ക്കട്ടും
ലോഡ്ഷെഡ്ഡിംഗും
ഉള്‍പ്പെടെയുള്ള
നടപടികള്‍ വേണ്ടിവരുമോ;
വ്യക്തമാക്കുമോ;
(ഡി)
ഈ
സാഹചര്യം
മുന്‍കൂട്ടിക്കണ്ട്
പ്രസ്തുത പ്രതിസന്ധി
തരണം ചെയ്യാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ബജറ്റ്
അവതരണവും നടപടിക്രമങ്ങളും
നേരത്തേ ആക്കുന്നതിന് നടപടി
*809.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
2017-18 സാമ്പത്തിക
വര്‍ഷത്തേക്കുള്ള
ബജറ്റിന്റെ അവതരണവും
അതിന്മേലുള്ള
നടപടിക്രമങ്ങളും
നേരത്തേ ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
നിര്വ്വഹിക്കപ്പെടുന്നതുമൂലം
സംസ്ഥാനത്ത് പദ്ധതി
വിഭാവനം ചെയ്യുന്ന
കാര്യത്തിലും
നിര്‍വ്വഹണത്തിലും
ഗുണപരമായ മാറ്റങ്ങള്‍
ഉണ്ടാകുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
ഇത്തരത്തില്‍
ആലോചിക്കുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
ഭിന്നശേഷിക്കാര്‍ക്ക്
അധികസൗകര്യങ്ങള്‍
*810.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
,,
മഞ്ഞളാംകുഴി അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
വിനോദസഞ്ചാരികള്‍ക്കു
കൂടി സൗകര്യപ്രദമായ
വിധത്തില്‍ സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
മാറ്റിയെടുക്കുന്നതിനുള്ള
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ രീതിയിലുള്ള
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വിദേശികളായ
വിനോദസഞ്ചാരികളെക്കൂടി
ആകര്‍ഷിക്കത്തക്കവിധം
പരിഷ്കൃത
സൗകര്യങ്ങളെക്കുറിച്ച്
ആവശ്യമായ പ്രചരണം
നല്‍കുമോ?