ആള്
ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സസ്
*751.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആള് ഇന്ത്യാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സസ് (എയിംസ്)
സ്ഥാപിക്കുന്നതിന്
നീക്കമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എയിംസ്
സ്ഥാപിക്കുന്നതിനാവശ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
എയിംസ്
സ്ഥാപിക്കുന്നതിനാവശ്യമായ
സ്ഥലം കണ്ടെത്തി
ആയതിന്റെ വിവരങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്
കെെമാറുന്നതിനും
സ്പെഷ്യല്‍ ഓഫീസറെ
നിയമിക്കുന്നതിനും
മുന്‍സര്‍ക്കാര്‍
കാലതാമസം
വരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത വീഴ്ചകള്‍
പരിഹരിച്ച് എയിംസ്
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
*752.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇ-ഹെല്‍ത്ത്
പദ്ധതിക്കായി വേണ്ട
അടിസ്ഥാന സൗകര്യങ്ങള്‍
എന്തൊക്കെയാണ്;
മറ്റേതെങ്കിലും
സംസ്ഥാനത്തില്‍ ഇത്തരം
പദ്ധതി നിലവിലുണ്ടോ;
പദ്ധതിയുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി,
ഇത് സംസ്ഥാന
വ്യാപകമാക്കുന്നതിനു
മുമ്പ്, മാതൃകാപദ്ധതി
നടപ്പിലാക്കി അതിന്റെ
അവലോകനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കോടതികളുടെ
പ്രവർത്തനം മെച്ചപ്പെടുത്തൽ
T *753.
ശ്രീ.സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
വകുപ്പിലെയും ജോലിഭാരം
പഠിയ്ക്കാന്‍ നിയോഗിച്ച
കമ്മീഷന് ശിപാര്‍ശ
പ്രകാരം, മജിസ്ട്രേറ്റ്
കോടതികളില്‍ 784
തസ്തികകള്‍
സൃഷ്ടിക്കാന്‍ ഉള്ള
ഹൈക്കോടതി ഉത്തരവ്
നടപ്പാക്കുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
കീഴ്
കോടതികളിലെ സിവില്‍,
ക്രിമിനല്‍
ഡിപ്പാര്‍ട്ട്മെന്റുകള്‍
ഇന്റഗ്രേറ്റ്
ചെയ്യണമെന്ന 2003 ലെ
ഒന്നാം ജുഡീഷ്യല്‍
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതിന്
എന്തൊക്കെ
തടസ്സങ്ങളാണുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
നെഗോഷ്യബിള്‍
ഇന്‍സ്ട്രമെന്റ്സ്
ആക്ട് പ്രകാരമുള്ള
ചെക്കു കേസുകള്‍ 6
മാസത്തിനകം
തീര്‍പ്പാക്കണമെന്ന
വ്യവസ്ഥ
പാലിക്കപ്പെടാത്തതിനാല്‍
കേസുകള്‍
കുന്നുകൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സെല്‍
*754.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഡ്മിനിസ്ട്രേറ്റീവ്
വിജിലന്‍സ് സെല്ലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തന
ഘടന എപ്രകാരമാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സെല്ലിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; ആയവ
മുന്‍നിര്‍ത്തി
സെല്ലിന്റെ
പ്രവര്‍ത്തനങ്ങള്‍
തൃപ്തികരമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സെല്ലിന്റെ
പ്രവര്‍ത്തനത്തിന്
പ്രതിവര്‍ഷം
ചെലവഴിക്കുന്ന
തുകയെത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
സെല്ലില്‍ സേവനം
അനുഷ്ഠിക്കുന്ന
ഉദ്യോഗസ്ഥരുടെ തസ്തിക
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ?
ഇ-റേഷന്‍
കാര്‍ഡുകള്‍
*755.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ വിതരണത്തിന്
ഇ-റേഷന്‍ കാര്‍ഡുകള്‍
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്
നടപ്പാക്കുമ്പോള്‍
കാര്‍ഡുടമകള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇ-റേഷന്‍
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സംസ്ഥാനത്ത്
നിരോധിത ലഹരി വസ്തുക്കളുടെ
ലഭ്യത
*756.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കു മരുന്നും പുകയില
ഉല്‍പ്പന്നങ്ങളും
ഉള്‍പ്പെടെ നിരോധിത
ലഹരി വസ്തുക്കളുടെ
ലഭ്യത വര്‍ദ്ധിച്ചു
വരുന്നതായ വാര്‍ത്തയുടെ
നിജസ്ഥിതി ആഭ്യന്തര
വകുപ്പ്
പരിശോധിച്ചിരുന്നോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
മദ്യ
നിരോധനത്തിന്റെ ഫലമായി
മറ്റു ലഹരി വസ്തുക്കള്‍
ഉപയോഗിക്കുന്നതു മൂലം
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
ഫലപ്രദമായി തടയാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
ഇത്തരം സാധനങ്ങള്‍
വന്‍തോതില്‍
കടത്തുന്നുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
എക്സൈസ് വകുപ്പുമായി
സഹകരിച്ച് ചെക്
പോസ്റ്റ്, റെയില്‍വേ
സ്റ്റേഷന്, ബസ്
സ്റ്റേഷന്
എന്നിവിടങ്ങളില്‍
ആധുനിക ഉപകരണങ്ങള്‍
സ്ഥാപിച്ച് ഇതു തടയാന്‍
നടപടി സ്വീകരിക്കുമോ?
സിഡ്കോ
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
*757.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സിഡ്കോ നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സ്ഥാപനത്തിന്റെ
ഉല്പന്ന വിപണനത്തിലെ
പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉല്പന്നങ്ങളുടെ
ഗുണനിലവാരക്കുറവും
ഉയര്‍ന്ന വിലയും
സ്ഥാപനത്തിന്റെ
വിപണനരംഗത്തെ
പ്രതികൂലമായി ബാധിച്ചതു
പരിഹരിക്കാന്‍
ശ്രദ്ധിക്കുമോ;
വിശദമാക്കുമോ;
(സി)
നിര്‍മ്മാണരംഗത്ത്
ഉപകരാറുകള്‍ നല്കി,
കൂടിയ നിരക്ക്
ഈടാക്കുന്നതും
ഗുണനിലവാര പരിശോധന
സംവിധാനത്തിന്റെ
അഭാവവും സ്ഥാപനത്തിന്റെ
സല്‍പ്പേരിന് കളങ്കമായി
തീര്‍ന്നത് പരിഹരിക്കാൻ
നടപടിയുണ്ടാകുമോ;
വ്യക്തമാക്കുമോ;
(ഡി)
ഉന്നത
തലത്തിലും
മധ്യതലത്തിലും
മാനേജ്മെന്റില്‍
പ്രൊഫഷണലിസം
സാധ്യമാക്കി സ്ഥാപനത്തെ
കരകയറ്റാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
സ്ഥാപന
മേധാവി വിജിലന്‍സ്
കേസില്‍
പ്രതിയായിട്ടുണ്ടോ;
എങ്കില്‍ ആയതിനുളള
സാഹചര്യം
വെളിപ്പെടുത്തുമോ?
സ്റ്റാര്‍ട്ട്
അപ് വില്ലേജ് പദ്ധതിയുടെ
രണ്ടാം ഘട്ട പദ്ധതി
*758.
ശ്രീ.കെ.ഡി.
പ്രസേനന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ട് അപ്
വില്ലേജ് പദ്ധതിയുടെ
രണ്ടാംഘട്ടത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്നുളള
വിശദാംശം നല്‍കുമോ;
(ബി)
പ്രധാനമന്ത്രിയുടെ
സ്റ്റാര്‍ട്ട് അപ്
ഇന്ത്യ പദ്ധതിയുമായി
ബന്ധപ്പെടുത്തിയാണോ
രണ്ടാം ഘട്ട പദ്ധതി
വികസിപ്പിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
യുവജനങ്ങളില്‍
സംരംഭക സംസ്ക്കാരം
വളര്‍ത്തിയെടുക്കുന്നതിന്
ഈ പദ്ധതി എങ്ങനെയെല്ലാം
സഹായിക്കുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
ഭാരതീയ
ചികിത്സാ വകുപ്പിന്റെ കീഴിലെ
വിവിധ വിഭാഗങ്ങള്‍
*759.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുഷ് വകുപ്പ് നിലവില്‍
വന്നശേഷം ഭാരതീയ
ചികിത്സാ വകുപ്പിന്റെ
കീഴിലെ വിവിധ
വിഭാഗങ്ങളില്‍ നിന്നുളള
സേവനം ജനങ്ങള്‍ക്ക്
കൂടുതലായി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ഭാരതീയ
ചികിത്സാ വകുപ്പിന്റെ
കീഴിലെ വിവിധ
വിഭാഗങ്ങള്‍ തമ്മില്‍
നിലനില്‍ക്കുന്ന
ആരോഗ്യകരമല്ലാത്ത
മത്സരം ചില
വിഭാഗങ്ങളുടെ
പൂര്‍ണ്ണമായ സേവനം
ജനങ്ങള്‍ക്ക്
ലഭിക്കുന്നതിന്
തടസ്സമാവുന്നു എന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
സിദ്ധ,
യുനാനി എന്നിവ പോലുളള
വിഭാഗങ്ങളുടെ
ചികിത്സയ്ക്കും ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കും
കൂടുതല്‍
സൗകര്യമൊരുക്കി
ജനങ്ങള്‍ക്ക് ആ
മേഖലയുടെ കൂടി
ഗുണഫലങ്ങള്‍
പൂര്‍ണ്ണമായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യ
ഭദ്രതാ നിയമം അനുശാസിക്കുന്ന
തര്‍ക്ക പരിഹാര സംവിധാനങ്ങള്‍
*760.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം അനുശാസിക്കുന്ന
തര്‍ക്ക പരിഹാര
സംവിധാനങ്ങളെക്കുറിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ഭക്ഷ്യ കമ്മീഷനെ
നിയമിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
നിലവിലെ
ഭക്ഷ്യ ഉപദേശക
സമിതിക്ക് സമാനമായി
എന്ത് സംവിധാനമാണ്
ഭക്ഷ്യഭദ്രതാ
നിയമത്തില്‍ വ്യവസ്ഥ
ചെയ്തിരിക്കുന്നത്
എന്നറിയിക്കുമോ?
ചികില്സയ്ക്കായുളള
യൂണിവേഴ്സല്‍ പ്രീപെയ്ഡ്
സ്കീം
*761.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണ
ജനങ്ങള്‍
ചികില്‍സയ്ക്കായി
ഭീമമായ തുക
ചെലവാക്കേണ്ട സാഹചര്യം
ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചികില്‍സയ്ക്കായി
യൂണിവേഴ്സല്‍
പ്രീപെയ്ഡ് സ്കീമിന്റെ
പരിരക്ഷ നല്കുന്ന
പദ്ധതി
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏത്
ഇന്‍ഷ്വറന്‍സ്
കമ്പനിയുടെ
സഹായത്തോടെയാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതി എന്ന്
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
'വണ്‍
ടൈം ഫ്രീ മീല്‍സ് ഫോര്‍ ദി
നീഡി'
*762.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
പട്ടിണി രഹിത
സംസ്ഥാനമാക്കാന്‍ 'വണ്‍
ടൈം ഫ്രീ മീല്‍സ് ഫോര്‍
ദി നീഡി' എന്ന പദ്ധതി
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ആരുടെയെല്ലാം
പങ്കാളിത്തമാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
സര്‍വ്വകലാശാലകളും
ഗവേഷണസ്ഥാപനങ്ങളും
വ്യവസായങ്ങളും തമ്മിലുള്ള
ബന്ധം
*763.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
അനില്‍ അക്കര
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളും
ഗവേഷണ സ്ഥാപനങ്ങളും
വ്യവസായങ്ങളും
തമ്മിലുള്ള ബന്ധം
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വ്യവസായവളര്‍ച്ചയ്ക്ക്
ഇവയെ എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ദേശീയ
ജലപാത
T *764.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജലപാതകളില്‍ എത്ര
ഭാഗമാണ് ദേശീയ
ജലപാതയായി
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കൊല്ലം
മുതല്‍ കോവളം വരെയുള്ള
ഭാഗം പ്രഖ്യാപിത ദേശീയ
ജലപാതയുടെ കീഴില്‍
വരുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ജലപാതയുടെ ഭാഗം
വൃത്തിയാക്കുകയാണെങ്കില്‍
അത് ടൂറിസത്തിനും
ജലഗതാഗതത്തിനും വളരെ
പ്രയോജനകരമായിരിക്കും
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സിമന്റിന്റെ
കൃത്രിമക്ഷാമവും
വിലക്കയറ്റവും തടയുന്നതിന്
നടപടി
*765.
ശ്രീ.കാരാട്ട്
റസാഖ്
,,
ജെയിംസ് മാത്യു
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിര്‍മ്മാണമേഖല
നേരിടുന്ന പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കൃത്രിമക്ഷാമം
സൃഷ്ടിച്ച് സിമന്റ്
കമ്പനികള്‍ അന്യായമായ
തോതില്‍ വില
വര്‍ദ്ധിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അയല്‍സംസ്ഥാനങ്ങളില്‍
പ്രാബല്യത്തിലുള്ള
വിലയുടെ ഇരട്ടിയിലധികം
വില സംസ്ഥാനത്ത്
നിശ്ചയിച്ചിരിക്കുന്നത്
നീതികരിയ്ക്കാനാകാത്തതാണ്
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
സിമന്റിന്റെ
കൃത്രിമക്ഷാമവും
വിലക്കയറ്റവും
തടയുന്നതിന് ഏതെല്ലാം
രീതിയില്‍ ഇടപെടാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിയ്ക്കാമോ?
ജനറിക്
മരുന്നുകള്‍ സൗജന്യമായി
നല്കുന്ന പദ്ധതി
*766.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്രാന്റഡ്
മരുന്നു കമ്പനികളുടെ
ചൂഷണത്തില്‍ നിന്നും
സാധാരണ ജനങ്ങള്‍ക്ക്
സംരക്ഷണം നല്‍കുന്നതിന്
ഉദ്ദേശിച്ചുള്ള ജനറിക്
മരുന്നുകള്‍ സൗജന്യമായി
നല്കുന്ന പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(ബി)
ജനറിക്
മരുന്നുകളുടെ ശേഖരണം,
വിതരണം എന്നിവയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്താണ്;
വിശദമാക്കുമോ;
(സി)
ജനങ്ങള്‍ക്ക്
വിതരണത്തിന് ശേഖരിച്ച
മരുന്നുകള്‍
ഉപയോഗശൂന്യമായ
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
എമര്‍ജന്‍സി
റിപ്പാട്രിയേഷന്‍ ഫണ്ട്
*767.
ശ്രീ.കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍
ദുരിതമനുഭവിക്കുന്ന
പ്രവാസികളെ അടിയന്തര
ഘട്ടങ്ങളില്‍
സഹായിക്കുന്നതിന്
''എമര്‍ജന്‍സി
റിപ്പാട്രിയേഷന്‍
ഫണ്ട്'' നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഈ നിധിയുടെ വിനിയോഗം
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ആഭ്യന്തര
കലാപം രൂക്ഷമായ
രാജ്യങ്ങളില്‍ നിന്നും
പ്രവാസികളെ
നാട്ടിലെത്തിക്കുന്നതിന്
ഈ ഫണ്ട്
വിനിയോഗിക്കുന്നതിന്
അനുമതിയുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഈ ഫണ്ട് വഴി എന്തു
തുക ചെലവഴിച്ചുവെന്നും
ഏതെല്ലാം
കേസുകളിലാണെന്നും
വ്യക്തമാക്കുമോ?
ക്യാന്‍സര്‍
ബാധിതരുടെ എണ്ണം
*768.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
വി. കെ. സി. മമ്മത് കോയ
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ തരം ക്യാന്‍സര്‍
ബാധിച്ചവരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
പ്രാരംഭ
ഘട്ടത്തില്‍
രോഗനിര്‍ണ്ണയം
നടത്തിയാല്‍
ചികിത്സിച്ച്
ഭേദമാക്കാവുന്ന
ബ്രെസ്റ്റ് ക്യാന്‍സര്‍
ഉള്‍പ്പെടെയുള്ള
ക്യാന്‍സര്‍
നിര്‍ണ്ണയത്തിന് പദ്ധതി
ആവിഷ്ക്കരിക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രാരംഭ
ഘട്ടത്തിലുള്ള രോഗ
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കുമായി
ഫലപ്രദമായ എന്തെല്ലാം
പ്രചരണ പരിപാടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നത്;
(ഡി)
ജീവിത
ശൈലിയും ജീവിത
സാഹചര്യങ്ങളും ഈ
അസുഖത്തിന്
കാരണമാകുന്നുണ്ടെന്ന
കണ്ടെത്തലിന്റെ
പശ്ചാത്തലത്തില്‍
ജനങ്ങളില്‍ അവബോധം
ഉണ്ടാക്കുന്നതിനാവശ്യമായ
പദ്ധതികള്‍ ആസൂത്രണം
ചെയ്ത്
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഖാദി
മേഖലയിലെ തൊഴിലാളികളുടെ
ജീവിത നിലവാരം ഉയര്‍ത്തുവാന്‍
നടപടി
*769.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി മേഖലയിലെ
തൊഴിലാളികളുടെ ജീവിത
നിലവാരം
ഉയര്‍ത്തുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തൊഴിലാളികളുടെ മിനിമം
വേതനം ഉയര്‍ത്തി
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഖാദി
ഉല്‍പ്പാദന മേഖലയില്‍
പ്രീ-പ്രോസസ്സിംഗിന്
സെമി ആട്ടോമേഷന്‍,
സോളാര്‍ വെെദ്യുതി
ഉപയോഗിച്ചുളള
ചെറുയന്ത്രങ്ങള്‍
എന്നിവ
ഉപയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നദീജലം
പങ്കിടുന്നത് സംബന്ധിച്ച
കരാറുകള്‍
*770.
ശ്രീ.പി.കെ.
ശശി
,,
എം.എം. മണി
,,
കെ.കുഞ്ഞിരാമന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളായ തമിഴ്
നാട്, കര്‍ണ്ണാടകം
എന്നിവയുമായി നദീജലം
പങ്കിടുന്നത്
സംബന്ധിച്ച കരാറുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരമുളള
ഓരോ കരാറിലെയും
വ്യവസ്ഥയനുസരിച്ച്
സംസ്ഥാനത്തിന്
ലഭിക്കേണ്ട
വെളളത്തിന്റെ അളവ്
എത്രയാണെന്നും ഈ
അളവില്‍ ഓരോ വര്‍ഷവും
എന്നു മുതല്‍
എന്നുവരെയാണ് വെളളം
ലഭിക്കേണ്ടതെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കരാറുകള്‍ പ്രകാരം
സംസ്ഥാനത്തിന് ജലം
ലഭിക്കുന്നുണ്ടോ; ഇത്
പരിശോധിക്കാന്‍
എന്തെല്ലാം സംവിധാനമാണ്
നിലവിലുളളത്; ജലം
ലഭ്യമാകാത്ത
സാഹചര്യത്തില്‍ ഇതു
സംബന്ധിച്ച പരാതികള്‍
ഇതുമായി ബന്ധപ്പെട്ട
സമിതികളില്‍
ഉന്നയിച്ചിട്ടുണ്ടോ;
(ഡി)
കരാര്‍
പാലിക്കാത്ത
സംസ്ഥാനങ്ങളുടെ പേരില്‍
കേരളം ഏതെങ്കിലും
കോടതികളില്‍ വ്യവഹാരം
നല്‍കുകയോ ഇത് കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുകയോ
ചെയ്തിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്തിന്
നദീജലം പങ്കിടുന്നത്
സംബന്ധിച്ച കരാറുകള്‍
പ്രകാരം അര്‍ഹമായ ജലം
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിനും
ഇതു സംബന്ധിച്ച്
ആവശ്യമായ നിയമനടപടികള്‍
സ്വീകരിക്കുന്നതിനും
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍
അവലംബിയ്ക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
ഇന്ദിരാഗാന്ധി
മാതൃത്വ സഹയോഗ് യോജന
*771.
ശ്രീ.മുരളി
പെരുനെല്ലി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്ദിരാഗാന്ധി മാതൃത്വ
സഹയോഗ് യോജന
നിലവിലുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഗര്‍ഭിണികള്‍,
പാലൂട്ടുന്ന അമ്മമാര്‍,
കുട്ടികള്‍ എന്നിവരുടെ
ആരോഗ്യ-പോഷകാഹാര
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിയ്ക്കായി എത്ര
രൂപയാണ്
കേന്ദ്രവിഹിതമായി
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആത്മഹത്യകള്‍
തടയുന്നതിനു നടപടി
*772.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയിലെ
മറ്റ്
സംസ്ഥാനങ്ങളെക്കാള്‍
കേരളത്തില്‍
ആത്മഹത്യകളുടെ എണ്ണം
പെരുകുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കുടുംബം മുഴുവനായി
ആത്മഹത്യ ചെയ്യുന്ന
പ്രവണത ഏറിവരുന്നത്
സംബന്ധിച്ച് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
ആത്മഹത്യ
പ്രവണത തടയുന്നതിനായി
മനശാസ്ത്രകൗണ്സലര്മാരുടെ
സേവനം
ഉപയോഗപ്പെടുത്തുമോ;
അവരെ ഏതൊക്കെ
തലങ്ങളില്‍
ഉപയോഗപ്പെടുത്തുമെന്ന്
അറിയിക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികള്‍ക്ക്
ജീവിതനിപുണനാ
വിദ്യാഭ്യാസം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
അവയവദാനം
*773.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവദാനത്തിന്
തയ്യാറാക്കുന്ന
വ്യക്തികളുടെ ഭാരിച്ച
ആശുപത്രി ചെലവ്
സര്‍ക്കാര്‍ വഹിക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എത്ര
ലക്ഷം രൂപ വരെ ചികിത്സാ
ചെലവിനത്തില്‍
നല്കുവാനാണ്
പദ്ധതിയിട്ടിട്ടുള്ളത്;
(സി)
അവയവദാനത്തിന്റെ
മഹത്വം കൂടുതല്‍
പേരില്‍ എത്തിക്കുവാന്‍
നൂതന പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
വിദേശരാജ്യങ്ങളില്‍
നിന്ന് ഇറക്കുമതി ചെയ്യുന്ന
മത്സ്യങ്ങള്‍
T *774.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളില്‍
നിന്ന് ഇറക്കുമതി
ചെയ്യുന്നതും
ശീതികരിച്ചതുമായ
മത്സ്യങ്ങള്‍ പച്ച
മത്സ്യങ്ങള്‍ എന്ന
വ്യാജേന സംസ്ഥാനത്ത്
വിപണനം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മത്സ്യങ്ങള്‍
കേടാകാതിരിക്കാനായി
മാരക രാസലായനികളില്‍
മുക്കി സൂക്ഷിക്കുന്നത്
നിയമം മൂലം
നിരോധിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
അറബ്
രാജ്യങ്ങളില്‍ നിന്നും
മറ്റുമെത്തുന്ന ഇത്തരം
മത്സ്യങ്ങള്‍ ജനങ്ങളുടെ
ആരോഗ്യത്തെ
നശിപ്പിക്കുന്നത്
ഒഴിവാക്കാനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ?
പ്രമുഖ
വസ്ത്രശാലകളിലും ഗോഡൗണുകളിലും
നടത്തിയ വിജിലന്‍സ് പരിശോധന
*775.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഡി.കെ. മുരളി
,,
എ.എം. ആരിഫ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
എറണാകുളം, കോഴിക്കോട്
നഗരങ്ങളിലെ പ്രമുഖ
വസ്ത്രശാലകളിലും അവരുടെ
ഗോഡൗണുകളിലും
അഗ്നിസുരക്ഷ, ആരോഗ്യ
സുരക്ഷ മാനദണ്ഡങ്ങള്‍,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ അനുമതി
മുതലായ കാര്യങ്ങളില്‍
വീഴ്ചയുണ്ടെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് പരിശോധന
നടത്തിയിരുന്നോ;
പരിശോധനയില്‍
വെളിപ്പെട്ട
കാര്യങ്ങള്‍
അറിയിക്കുമോ;
(ബി)
തിരുവനന്തപുരത്ത്
വസ്ത്രശാല ഗോഡൗണില്‍
ഉണ്ടായ
തീപിടുത്തത്തിന്റെ
പശ്ചാത്തലത്തില്‍ എല്ലാ
പ്രമുഖ വസ്ത്രശാലകളിലും
ഏര്‍പ്പെടുത്തിയിട്ടുള്ള
അഗ്നിസുരക്ഷാ സംവിധാനം
അടിയന്തരമായി പരിശോധനാ
വിധേയമാക്കുമോ?
ദേശീയ
ഗെയിംസുമായി ബന്ധപ്പെട്ട
അഴിമതി
*776.
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടന്ന ദേശീയ
ഗെയിംസുമായി
ബന്ധപ്പെട്ട അഴിമതി
ആരോപണങ്ങളെക്കുറിച്ച്
ധനകാര്യ വിഭാഗവും, സി
& എ ജി യും നടത്തിയ
പരിശോധന
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
അറിയിക്കാമോ;
(ബി)
റണ്‍
കേരള റണ്‍ എന്ന പേരില്‍
ദേശീയ ഗെയിംസിന്റെ
പ്രചരണത്തിനായി
ടെന്‍ഡര്‍ നല്‍കാതെ
മലയാള മനോരമ കമ്പനി
ലിമിറ്റഡിന് കരാര്‍
നൽകിയതില്‍ ഉണ്ടായ
നഷ്ടം എത്രയെന്ന്
ഓഡിറ്റ്
റിപ്പോര്‍ട്ടുകളില്‍
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സമഗ്രമായ അന്വേഷണം
നടത്തുമോ;
വിശദമാക്കാമോ?
ഖാദി
ഗ്രാമ വ്യവസായ മേഖലയുടെ
വിപുലീകരണം
T *777.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഖാദി ഗ്രാമ വ്യവസായ
മേഖലയിലെ 'വരുമാന
ഉറപ്പു പദ്ധതി'
വിപുലമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഏതുവിധത്തിലെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയിലെ
തൊഴിലാളികള്‍ക്ക്
വര്‍ഷം മുഴുവന്‍
തൊഴില്‍ നല്കാന്
കഴിയുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എങ്ങനെയെന്ന്
വിശദമാക്കുമോ;
(സി)
ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരെ
നിലനിര്‍ത്താനും,
കൂടുതല്‍ പേരെ
ആകര്ഷിക്കാനുമുളള
പരിഷ്ക്കാരങ്ങള്‍
നടപ്പാക്കുമോ?
ഡ്രഗ്സ്
കണ്ട്രോള് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
*778.
ശ്രീ.പി.ടി.എ.
റഹീം
,,
രാജു എബ്രഹാം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡ്രഗ്സ് കണ്ട്രോള്
വിഭാഗത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
മരുന്നുകളുടെ
നിര്‍മ്മാണം, വിതരണം,
വില, മരുന്നുകളുടെ
പരസ്യങ്ങള്‍ എന്നിവ
സംബന്ധിച്ച്
സ്വീകരിയ്ക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
കര്‍ശനമായ
നിയമങ്ങള്‍
നിലവിലുണ്ടെങ്കിലും ഗുണ
നിലവാരമില്ലാത്തതും
നിരോധിച്ചതുമായ പല
മരുന്നുകളും
വ്യാപാരികള്‍
വില്‍ക്കുന്ന
സാഹചര്യമുള്ളതിനാല്‍
വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തെയും
ടെസ്റ്റിംഗ്
വിഭാഗത്തെയും കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആന്റി
ടെററിസ്റ്റ് സ്ക്വാഡ്
*779.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആന്റി ടെററിസ്റ്റ്
സ്ക്വാഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഘടനയും
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സ്ക്വാഡില്‍
എത്ര അംഗങ്ങളെയാണ്
ഉള്‍പ്പെടുത്താന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിവരിക്കുമോ;
(ഡി)
എത്ര
നാള്‍ക്കകം ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുവാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
മന്ത്രിമാരുടെ
സ്വത്ത് വിവരം
*780.
ശ്രീ.അനില്‍
അക്കര
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാരുടെ
സ്വത്ത് വിവരം
സര്‍ക്കാര്‍ വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഭരണം
അഴിമതി രഹിതവും
സുതാര്യവും ആക്കും എന്ന
എല്‍.ഡി.എഫ്
പ്രഖ്യാപനത്തിന്റെ
ഭാഗമായിട്ടാണോ ഈ നടപടി
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
പ്രഖ്യാപിത
ലക്ഷ്യത്തിന്
വിരുദ്ധമായ
എന്തെങ്കിലും നടപടികള്‍
മന്ത്രിമാരുടെ
ഭാഗത്തുനിന്ന് കഴിഞ്ഞ
അഞ്ചു മാസത്തിനിടെ
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?