വിഴിഞ്ഞം
കരാറുമായി ബന്ധപ്പെട്ട
സി.& എ. ജി. യുടെ ഓഡിറ്റ്
റിപ്പോര്‍ട്ട്
*721.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
കരാറുമായി ബന്ധപ്പെട്ട്
സി. & എ. ജി. യുടെ
ഓഡിറ്റ് റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ റിപ്പോര്‍ട്ടില്‍
കരാർ കൊണ്ട്
സംസ്ഥാനത്തിനോ
പൊതുജനങ്ങള്‍ക്കോ
നേട്ടമില്ലെന്ന്
പരാമര്‍ശമുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വിഴിഞ്ഞം
പദ്ധതിച്ചെലവിന്റെ 67%
മുടക്കുന്ന കേരളത്തിന്
13948 കോടി രൂപയും, 33%
മുടക്കുന്ന അദാനി
ഗ്രൂപ്പിന് ഒന്നര ലക്ഷം
കോടി രൂപയും ലാഭം
വരുമെന്ന് സി. & എ.
ജി.
ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഓഡിറ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
മുന്‍പ് സി. & എ.
ജി. ചോദിച്ച
ചോദ്യങ്ങള്‍ക്ക്
വ്യക്തമായ മറുപടി
നല്കാന്
മുന്സ്രക്കാരിനോ
തുറമുഖ കമ്പനിക്കോ
കഴിഞ്ഞില്ലെന്ന
റിപ്പോര്‍ട്ടിലെ
കുറ്റപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പദ്ധതി
നടത്തിപ്പിലെ
മറ്റെന്തൊക്കെ
ക്രമക്കേടുകളും പാഴ്
ചെലവുകളുമാണ്
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാട്ടുന്നതെന്നറിയിക്കുമോ?
ചെറുകിട
തുറമുഖങ്ങള്‍
*722.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ചെറുകിട
തുറമുഖങ്ങള്‍ ആണ്
നിലവിലുളളത്;
എന്തെല്ലാം വ്യവസായ
വാണിജ്യ ഇടപാടുകളാണ്
ഇവയിലൂടെ
നടന്നുവരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
തുറമുഖങ്ങള്‍
വിപുലീകരിച്ച്
ചരക്കുഗതാഗതം
വര്‍ദ്ധിപ്പിച്ച്
റോഡില്‍ നിലവിലുളള
അമിതഭാരം കുറയ്ക്കാന്‍
പദ്ധതിയുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കാമോ;
(സി)
ചരക്കു
നീക്കത്തോടൊപ്പം
യാത്രക്കപ്പലുകള്‍
ആരംഭിക്കുന്നതിനുളള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
റോഡ്
സേഫ്റ്റി കോര്‍പ്പസ്
*723.
ശ്രീ.വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോട്ടോര്‍ വാഹന
വകുപ്പ് റോഡ് സേഫ്റ്റി
കോര്‍പ്പസ്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡ്
സുരക്ഷാ
പ്രവര്‍ത്തനങ്ങളില്‍
സ്കൂള്‍ കുട്ടികളെ
പരിശീലിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതിന്‍െറ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
വിവരിക്കുമോ;
(സി)
ഏതെല്ലാം
വകുപ്പുകളുമായി
ചേര്‍ന്നാണ് ഇതിന്‍െറ
പ്രവര്‍ത്തനം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
വികസന നയം
*724.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക ആത്മഹത്യയെ
പ്രതിരോധിക്കുന്നതിനും
കര്‍ഷകനെ കടക്കെണിയില്‍
നിന്ന്
രക്ഷിക്കുന്നതിനും കേരള
സംസ്ഥാന കാര്‍ഷിക വികസന
നയത്തിലെ എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കേരള സംസ്ഥാന
കാര്‍ഷിക നയത്തിന്റെ
കരട് രേഖയില്‍
ഉണ്ടായിരുന്ന
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
ക്യാബിനറ്റ്
ഒഴിവാക്കിയത്; വിശദാംശം
ലഭ്യമാക്കുമോ;
ഒഴിവാക്കിയ
നിര്‍ദ്ദേശങ്ങളില്‍
ഏതെങ്കിലും ഈ
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
നയം സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരിൽ
നിന്ന് എന്തെങ്കിലും
നിര്‍ദ്ദേശങ്ങളോ
അഭിപ്രായങ്ങളോ സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കുടുംബശ്രീ
വഴി കാര്‍ഷിക മേഖലയില്‍
സ്വയംപര്യാപ്തത
*725.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ.എം. ആരിഫ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
,,
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍
സ്വയംപര്യാപ്തത
നേടാനായി കുടുംബശ്രീ
വഴി
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടുംബശ്രീ
വഴിയുള്ള സംഘകൃഷി
പ്രോത്സാഹിപ്പിക്കാനായി
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഈ
സംഘങ്ങള്‍ വഴി
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികളും,
പഴങ്ങളും വിപണനം
ചെയ്യുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണ്;
ഇടനിലക്കാരുടെ ചൂഷണം
ഒഴിവാക്കി
സംഘങ്ങള്‍ക്കും
ഉപഭോക്താവിനും പ്രയോജനം
ലഭിക്കത്തക്ക രീതിയില്‍
കുടുംബശ്രീ ക്ക്
പഴം-പച്ചക്കറി
സ്റ്റാളുകള്‍
ആരംഭിക്കാന്‍
സാധിക്കുമോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
*726.
ശ്രീ.ആര്.
രാജേഷ്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള വിള
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ; ഏതെല്ലാം
വിളകള്‍ക്കാണ്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്നതെന്നും
ലഭിക്കുന്ന പരമാവധി
തുകയെത്രയെന്നും
അറിയിക്കാമോ;
(ബി)
പ്രകൃതി
ക്ഷോഭം മൂലമുള്ള
കൃഷിനാശമല്ലാതെ
ഏതെങ്കിലും തരത്തിലുള്ള
കൃഷി നാശത്തിന്
ഇന്‍ഷ്വറന്‍സ്
പരിരക്ഷയുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
വന്യമൃഗങ്ങള്‍
വരുത്തിവയ്ക്കുന്ന
കൃഷിനാശത്തിനും
കീടബാധകൊണ്ടും വൈറസ്
ബാധകൊണ്ടും ഉണ്ടാകുന്ന
വിളനാശത്തിനും
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്താന്‍
സാധിക്കുമോ എന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ് ബോഡി നിര്‍മ്മാണം
*727.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യ്ക്കു
വേണ്ടി ബസ് ബോഡി
നിര്‍മ്മിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങളുടെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
ഭാരത് സ്റ്റേജ് മാനദണ്ഡ
പ്രകാരം,
കെ.എസ്.ആര്.ടി.സി.
വാഹനങ്ങളില്‍
ഉപയോഗിക്കേണ്ട
എന്‍ജിന്റെ
കാര്യത്തില്‍
എന്തെങ്കിലും
നിയന്ത്രണം
വരുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(സി)
ഇതു
മൂലം
കെ.എസ്.ആര്.ടി.സി.
ക്ക് കഷ്ട നഷ്ടങ്ങള്‍
ഉണ്ടാകാനിടയുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
അമൃത്
പദ്ധതി
*728.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ. പ്രദീപ്കുമാര്‍
,,
എം.എം. മണി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരവികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
നഗരവികസനത്തിനായുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതിയായ 'അമൃത്'
പ്രകാരം ഏതൊക്കെ
നഗരങ്ങളിലും
പട്ടണങ്ങളിലും
എന്തൊക്കെ വികസന
പദ്ധതികളാണ്
ലക്ഷ്യമിട്ടിരിക്കുന്നത്
എന്നറിയിക്കുമോ;
(സി)
പദ്ധതിയുടെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ;
പദ്ധതി കൂടുതല്‍
കാര്യക്ഷമമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
എഞ്ചിനീയര്‍മാരുടെ കുറവ്
*729.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.ജെ. മാക്സി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ വിവിധ
പദ്ധതികളുടെ
നടത്തിപ്പിന് ആവശ്യമായ
എഞ്ചിനീയര്‍മാര്‍
ഇല്ലാത്തതു കാരണം
ബുദ്ധിമുട്ട്
അനുഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
എഞ്ചിനീയര്‍മാരുടെ
ഒഴിവുകളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യെ കടക്കെണിയില്‍ നിന്നും
രക്ഷിക്കാന്‍ നടപടി
*730.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
എം. സ്വരാജ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
കൂടുതല്‍ കടമെടുത്ത്
പെന്‍ഷനും ശമ്പളവും
നല്‍കേണ്ടി വരുന്ന
സ്ഥിതിക്ക്
മാറ്റമുണ്ടാക്കാന്‍
എന്തു
പദ്ധതിയാണുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കടക്കെണിയില്‍
നിന്നു സ്ഥാപനത്തെ
രക്ഷിക്കാനും അതുവഴി
ശമ്പളവും പെന്‍ഷനും
മുടങ്ങാതിരിക്കുവാനുമായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
(സി)
അന്തര്‍
സംസ്ഥാന റൂട്ടുകളില്‍
സ്വകാര്യ ലക്ഷ്വറി
ബസുകളുടെ സമാന്തര
സര്‍വ്വീസ്
നിയമാനുസൃതമാണോ; ഇത്
കെ.എസ്.ആര്.ടി.സി യെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
നടപടിയുണ്ടാകുമോ;
(ഡി)
ദേശസാല്‍കൃത
റൂട്ടുകളിലും അന്തര്‍
സംസ്ഥാന റൂട്ടുകളിലും
കൂടുതല്‍ ലക്ഷ്വറി ബസ്
സര്‍വ്വീസ് ആരംഭിച്ച്
സമാന്തര സ്രവ്വീസുകളെ
നിരുത്സാഹപ്പെടുത്താന്‍
നടപടിയെടുക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
*731.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ജീവനക്കാരുടെ ഹാജര്‍
പരിശോധിക്കാന്‍
നിലവില്‍ എന്ത്
സംവിധാനമാണുള്ളത്;
(ബി)
സെക്രട്ടേറിയറ്റ്,
പി.എസ്.സി തുടങ്ങിയ
സ്ഥാപനങ്ങളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
തരം ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
എര്‍പ്പെടുത്തുമോ;
(സി)
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുന്നതില്‍
എന്തെങ്കിലും
തടസമുണ്ടോ;
(ഡി)
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
എന്നത്തേക്ക് നടപ്പില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കാര്‍ഷിക
മേഖലയുടെ വികസനത്തിന്
മുപ്പത്തഞ്ചിന കര്‍മ്മ
പരിപാടി
*732.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയുടെ
സുഗമവും സുസ്ഥിരവുമായ
വികസനത്തിന്
മുപ്പത്തഞ്ചിന കര്‍മ്മ
പരിപാടി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
പദ്ധതിയില്‍ മുന്‍ഗണന
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവ
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ക്ഷേമവികസന
പ്രവര്‍ത്തനങ്ങളില്‍ വേഗതയും
ഫലപ്രാപ്തിയും
ഉറപ്പാക്കുന്നതിന് നടപടികള്‍
*733.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാദേശിക
തലത്തിലുള്ള ക്ഷേമവികസന
പ്രവര്‍ത്തനങ്ങളില്‍
വേഗതയും ഫലപ്രാപ്തിയും
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
സാങ്കേതിക വിദ്യകളുടെ
സാദ്ധ്യതകളാണ് ഇതിനായി
പ്രയോജനപ്പെടുത്തിയതെന്ന്
വിശദമാക്കുമോ?
തലസ്ഥാന
നഗരിയുടെ സുസ്ഥിര
വികസനത്തിനായി പദ്ധതി
*734.
ശ്രീ.ഡി.കെ.
മുരളി
,,
ബി.സത്യന്
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയുടെ സുസ്ഥിര
വികസനത്തിനായി പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സ്മാര്‍ട്ട്
സിറ്റി പദ്ധതിയില്‍
തലസ്ഥാന നഗരിയെ
ഉള്‍പ്പെടുത്താനായി
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നുള്ള ഉദ്യമങ്ങള്‍
എന്തൊക്കെയാണ്; വിശദമായ
പദ്ധതി
തയ്യാറാക്കുന്നതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പങ്ക് എന്താണെന്ന്
അറിയിക്കുമോ;
(സി)
സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ
ലക്ഷ്യം എന്തെന്നും
വികസന മേഖലകള്‍
ഏതൊക്കെയെന്നും
അറിയിക്കുമോ?
നാളികേരത്തിന്റെ
വിലയിടിവ് പരിഹരിക്കാന്‍
നടപടി
*735.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ. ദാസന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരത്തിന്റെ
വിലയിടിവ് മൂലം
നാല്പത് ലക്ഷത്തിലധികം
വരുന്ന കേര
കര്ഷകര്ക്കുണ്ടായിട്ടുളള
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കാനായി സത്വര
ഇടപെടലുണ്ടാകുമോ;
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും സഹായം
നേടിയെടുക്കാന്‍
ശ്രമമുണ്ടാകുമോ;
(ബി)
വിവിധ
സ്ഥലങ്ങളില്‍ ഇൗ വര്‍ഷം
തന്നെ സ്ഥാപിക്കുമെന്നു
പ്രഖ്യാപിച്ചിട്ടുളള
നാളികേര അഗ്രോ
പാര്‍ക്കുകള്‍
നാളികേരത്തില്‍ നിന്നും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ;
(സി)
ഇവയുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
കൃഷിക്കുപയുക്തമായ
ഭൂമിയുടെ വിനിയോഗം
*736.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിക്കുപയുക്തമായ
ഭൂമിയുടെ പരമാവധി
വിനിയോഗം
ഉറപ്പാക്കുന്ന
കാര്യത്തില്‍
കൃഷിഭവനുകള്‍
വഹിക്കുന്ന പങ്ക്
വിശദമാക്കുമോ;
(ബി)
തരിശായിക്കിടക്കുന്നതോ,
പൂര്‍ണ്ണമായി
ഉപയോഗപ്പെടുത്താത്തതോ
ആയ ഭൂമി
കരാറടിസ്ഥാനത്തില്‍
ഏറ്റെടുത്തു കൃഷി
ചെയ്യുന്നതിനുളള പദ്ധതി
കൃഷിഭവന് തലത്തില്‍
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ അത്തരം ഭൂമിയെ
സംബന്ധിച്ച വിവരശേഖരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
സംസ്ഥാനത്തൊട്ടാകെ
അത്തരത്തിലുളള എത്ര
ഭൂമി
കണ്ടെത്തിയിട്ടുണ്ട്;
ഇൗ പദ്ധതിയിന്‍കീഴില്‍
കരാറടിസ്ഥാനത്തില്‍
ഭൂമി ഏറ്റെടുത്ത് കൃഷി
ആരംഭിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
മ്യൂസിയങ്ങളുടെ
നവീകരണം
*737.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മ്യൂസിയങ്ങളുടെ
നവീകരണത്തിനും
അറ്റകുറ്റപണികള്‍ക്കും
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പുതിയ മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിവരിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശമാക്കുമോ?
കാര്‍ഷിക
മേഖലയുടെ നവീകരണത്തിന്
കര്‍മ്മ പരിപാടികള്‍
*738.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ നവീകരണത്തിന്
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ആരെയൊക്കെയാണ്
ഇതിനു വേണ്ടി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
ഭരണതലത്തില്‍
എന്തെല്ലാം മാറ്റങ്ങളും
നവീകരണങ്ങളുമാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
യാത്രാ നിരക്കുകളില്‍
വര്‍ദ്ധനവ്
*739.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.അബ്ദു റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
യാത്രാ നിരക്കുകളില്‍
വര്‍ദ്ധനവു വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ നിരക്കു
വര്‍ദ്ധന
അനിവാര്യമാക്കുന്ന
സാഹചര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
നിരക്കുകള്‍
വര്‍ദ്ധിപ്പിക്കുന്നതു
മുഖേന
കെ.എസ്.ആര്.ടി.സി.യെ
ലാഭവും നഷ്ടവുമില്ലാത്ത
സ്ഥിതിയിലെങ്കിലും
എത്തിക്കാനാവുമെന്നു
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ?
തുറമുഖങ്ങളുടെ
റെയില്‍ റോഡ് കണക്റ്റിവിറ്റി
വികസിപ്പിക്കുന്നതിന്
പദ്ധതികള്‍
*740.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
റെയില്‍ റോഡ്
കണക്റ്റിവിറ്റി
വികസിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
തുറമുഖങ്ങളില്‍
നിന്നും
ദേശീയപാതയിലേക്കും
റെയില്‍വേ
സ്റ്റേഷനുകളിലേക്കും
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം കേന്ദ്ര
സഹായമാണ് ലഭിക്കുന്നത്;
വിശദമാക്കുമോ?
ഹൈ
ബീം മാഗ്നിഫയിംഗ് എല്‍ ഇ ഡി
ഹെഡ് ലൈറ്റുകള്‍
*741.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
നിരത്തിലിറങ്ങുന്ന
പുതിയതരം വാഹനങ്ങളില്‍
ഹൈ ബീം മാഗ്നിഫയിംഗ്
എല്‍ ഇ ഡി ഹെഡ്
ലൈറ്റുകള്‍
സ്ഥാപിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ഹെഡ് ലൈറ്റുകള്‍
ഉപയോഗിക്കാന്‍
മോട്ടോര്‍ വാഹന
നിയമത്തില്‍
വ്യവസ്ഥയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
മോട്ടോര്‍
വാഹന നിയമത്തില്‍
അനുവദിക്കുന്നില്ലായെങ്കില്‍
അത്തരം ലൈറ്റുകള്‍
നീക്കം ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ലൈറ്റുകളുടെ
ശക്തമായ വെളിച്ചം എതിരേ
വരുന്ന വാഹനത്തിന്റെ
ഡ്രൈവറുടെ കണ്ണില്‍
പതിച്ച് അപകട സാധ്യത
കൂടുന്നത് സംബന്ധിച്ച്
പഠനം നടത്തുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
വാഹനങ്ങളുടെ
ഹെഡ് ലൈറ്റുകളുടെ
അനുവദനീയമായ തീവ്രത
നിജപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിജപ്പെടുത്തുമോ;
തീവ്രത
പരിശോധിക്കുവാന്‍
നിലവില്‍
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍
ഏര്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
ഗുണനിലവാരമുള്ള
നടീല്‍ വസ്തുക്കള്‍,
വിത്തുകള്‍ എന്നിവയുടെ ലഭ്യത
ഉറപ്പുവരുത്താന്‍ നടപടി
*742.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികോല്‍പ്പാദന
രംഗത്തെ ഏറ്റവും
അത്യന്താപേക്ഷിതവും
അടിസ്ഥാനപരവുമായ
ഘടകങ്ങളായ
ഗുണനിലവാരമുള്ള നടീല്‍
വസ്തുക്കള്‍,
വിത്തുകള്‍
തുടങ്ങിയവയുടെ
വിപണിയിലുള്ള
അപര്യാപ്തത
ഉല്പാദനക്ഷമതയ്ക്ക്
വെല്ലുവിളി
ഉയര്‍ത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇവയുടെ ലഭ്യത
വിപണിയില്‍
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
കൃഷി
ഫാമുകള്‍ നവീകരിച്ച്
ഹൈടെക് ഫാമിംഗിനായുള്ള
നൂതന കാര്‍ഷിക
സാങ്കേതിക വിദ്യകളുടെ
പ്രചാരണ
കേന്ദ്രങ്ങളാക്കി
മാറ്റുമോ;
(ഡി)
സംസ്ഥാനത്തെ
കൃഷി ഫാമുകളില്‍
ഗ്രീന്‍ഹൗസ്, ജലസേചന
സൗകര്യങ്ങള്‍,
ടിഷ്യൂകള്‍ച്ചര്‍
യൂണിറ്റ്, വിത്ത്
ശേഖരണം, വിത്ത്
സംസ്കരണം തുടങ്ങിയവ
നടപ്പിലാക്കുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
റൂറല്‍ ലൈവിലിഹുഡ് മിഷന്
*743.
ശ്രീ.തോമസ്
ചാണ്ടി
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാവര്ക്കും
പാര്‍പ്പിടം എന്ന
ലക്ഷ്യം
നേടിയെടുക്കുന്നതിലേക്കായി
എന്തൊക്കെ നടപടികളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
നാഷണല്‍
റൂറല്‍ ലൈവിലിഹുഡ്
മിഷന്
(എന്‍.ആര്.എല്‍.എം)
പദ്ധതി പ്രകാരം
എന്തൊക്കെ പരിപാടികളാണ്
സംസ്ഥാനത്ത്
നടപ്പാക്കുന്നത് എന്ന്
വിശദമാക്കാമോ;
(സി)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
നഗരസഭകളിലും
കോര്‍പ്പറേഷനുകളിലും
മാലിന്യ സംസ്കരണം
ശരിയായ രീതിയിലാണെന്ന്
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികളാണ്
ചെയ്യാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
കാര്‍ഷിക
തൊഴില്‍മേഖല
ആകര്‍ഷകമാക്കുന്നതിന് കര്‍മ്മ
പദ്ധതി
*744.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
തൊഴില്‍മേഖല കൂടുതല്‍
ആകര്‍ഷകമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അഗ്രോസെന്ററുകളുടെ
പ്രവര്‍ത്തനം
ഇതിനുവേണ്ടി എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തു തുക ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സൂപ്പര്‍
ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ
ബസുകള്‍ക്ക് പെര്‍മിറ്റ്
*745.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
രാജു എബ്രഹാം
,,
പുരുഷന് കടലുണ്ടി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂപ്പര്‍
ക്ലാസ് റൂട്ടുകളില്‍
സ്വകാര്യ ബസുകള്‍ക്ക്
പെര്‍മിറ്റ്
അനുവദിക്കേണ്ടതില്ല
എന്ന് ബഹു. ഹൈക്കോടതി
ഉത്തരവിട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുശേഷം
ഇത്തരം റൂട്ടുകളില്‍
സ്വകാര്യ ബസുകള്‍ക്ക്
പെര്‍മിറ്റ് പുതുക്കി
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
സ്വകാര്യ ബസുകള്‍ക്ക്
സൂപ്പര്‍ക്ലാസ്
പെര്‍മിറ്റിന്റെ
കാലാവധി അവസാനിച്ചാല്‍
അത് പുതുക്കി
നല്‍കേണ്ടതില്ലെന്ന്
ഹൈക്കോടതി വിധി
നിലനില്‍ക്കേ അപ്രകാരം
ചെയ്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്വകാര്യ
ബസുകള്‍ക്ക്
പെര്‍മിറ്റ് പുതുക്കി
നല്കിയ റൂട്ടുകളില്‍
കെ.എസ്.ആര്.ടി.സി.
യുടെ ബസ് സര്‍വ്വീസ്
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരം
സ്വകാര്യ ബസുകള്‍ക്ക്
പെര്‍മിറ്റ് പുതുക്കി
നല്കിയ നടപടി
റദ്ദാക്കുവാനും ഈ
റൂട്ടുകളില്‍
കെ.എസ്.ആര്.ടി.സി.
യുടെ സര്‍വ്വീസുകള്‍
ആരംഭിക്കുവാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാലിന്യം
കുറയ്ക്കുന്നതിനും പ്രകൃതി
സൗഹൃദ സാമഗ്രികള്‍
ഉപയോഗിക്കുന്നതിനും കര്‍മ്മ
പദ്ധതി
*746.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അടൂര്‍ പ്രകാശ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യം
കുറയ്ക്കുന്നതിനും
പ്രകൃതി സൗഹൃദ
സാമഗ്രികള്‍
ഉപയോഗിക്കുന്നതിനും
പ്രചാരം നല്കാന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഗ്രീന്‍ ഈവന്റുകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഗ്രീന്‍
ഈവന്റുകള്‍ ആരാണ്
സംഘടിപ്പിക്കുന്നത്;
വിവരിക്കുമോ;
(ഡി)
ആരുടെയെല്ലാം
പങ്കാളിത്തമാണ് ഇതിന്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങളുടെ
പ്രവര്‍ത്തനം ഡിജിറ്റലെെസ്
ചെയ്യുന്നതിന് പദ്ധതി
*747.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബശ്രീ
അയല്‍ക്കൂട്ടങ്ങളുടെ
പ്രവര്‍ത്തനം
ഡിജിറ്റലെെസ്
ചെയ്യുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
ഉദ്ദേശ്യലക്ഷ്യങ്ങള്‍
അറിയിക്കുമോ;
(ബി)
അയല്‍ക്കൂട്ടങ്ങളുടെ
നിക്ഷേപ-വായ്പാ
വിവരങ്ങള്‍
ഡിജിറ്റലെെസ്
ചെയ്യുന്നതിന്‍െറ
നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പാക്കുന്നത്;
പദ്ധതി
നടപ്പാക്കുന്നതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കംഫര്‍ട്ട്
സ്റ്റേഷനുകള്‍
*748.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചെറിയ
തുക നല്കി പ്രാഥമിക
കൃത്യങ്ങള്‍
നിര്‍വ്വഹിക്കാനുതകുന്ന,
കൃത്യമായി
പരിപാലിക്കപ്പെടുന്ന
കംഫര്‍ട്ട്
സ്റ്റേഷനുകള്‍
നഗരങ്ങളില്‍
നിര്‍മ്മിക്കുന്നതിനും
അവ
എവിടെയൊക്കെയുണ്ടെന്ന്
അറിയിക്കുന്ന
സൂചനാബോര്‍ഡുകള്‍
പ്രധാന സ്ഥലങ്ങളില്‍
സ്ഥാപിക്കുന്നതിനും
നടപടിയെടുക്കുമോ?
ആസിയാന്‍
കരാര്‍ മൂലം കാര്‍ഷിക
മേഖലയ്ക്കു വന്ന
തിരിച്ചടികളെക്കുറിച്ച് പഠനം
*749.
ശ്രീ.കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസിയാന്‍
കരാര്‍ മൂലം കേരളത്തിലെ
നാണ്യവിളകള്‍ക്കും
പൊതുവേ കാര്‍ഷിക
മേഖലയ്ക്കും വന്നു
ചേര്‍ന്നിട്ടുള്ള
തിരിച്ചടികളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
കേരളത്തിന്റെ കാര്‍ഷിക
മേഖലയുടെ പ്രശ്നങ്ങള്‍
തിരിച്ചറിഞ്ഞ്
ഇടപെടുന്നതിന്റെ
ഭാഗമായി
ഇക്കാര്യത്തില്‍
സമഗ്രമായ പഠനം
സമയബന്ധിതമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
തുറമുഖങ്ങളില്‍
വലിയ ചരക്കു കപ്പലുകള്‍
വരാനുള്ള സൗകര്യം
*750.
ശ്രീ.എം.
വിന്‍സെന്റ്
,,
പി.ടി. തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളില്‍
വലിയ ചരക്കു കപ്പലുകള്‍
വരാനുള്ള സൗകര്യം
ഒരുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
തുറമുഖങ്ങളുടെ ആഴം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്;
(സി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിനായി ലഭിക്കുന്നത്;
വിശദമാക്കുമോ?