വാഹനങ്ങളുടെ
വേഗത നിയന്ത്രിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
*271.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
കുറച്ചുകൊണ്ടുവരുന്നതിനുദ്ദേശിച്ച്
മോട്ടോര്‍ വാഹന
നിയമങ്ങളില്‍ മാറ്റം
വരുത്തുന്നതിന് കേന്ദ്ര
സര്‍ക്കാര്‍
രൂപപ്പെടുത്തിയ ഭേദഗതി
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(ബി)
റോഡപകടങ്ങളില്‍പ്പെടുന്നവരെ
രക്ഷപ്പെടുത്താന്‍
ശ്രമിക്കുന്നവരെ
നിയമക്കുരുക്കില്‍
അകപ്പെടുത്തുന്ന
മുന്‍കാല വ്യവസ്ഥകള്‍
ലഘൂകരിക്കാന്‍
വരുത്തുന്ന ഭേദഗതികളുടെ
പൂര്‍ണ്ണ രൂപം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
വാഹനങ്ങളുടെ
അപകടകരമായ വിധത്തിലുള്ള
വേഗത നിയന്ത്രിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
ഏന്തെല്ലാമെന്ന്
വിശദമാക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
*272.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.എം.
മണി
,,
പി. ഉണ്ണി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക കടാശ്വാസ
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
പ്രസ്തുത
കമ്മീഷന് ഇപ്പോള്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കര്‍ഷക
കടാശ്വാസ കമ്മീഷന്
പുനരുജ്ജീവിപ്പിക്കുന്നതിനും
കടക്കെണിയിലായ
കര്‍ഷകര്‍ക്ക് ആശ്വാസം
നല്‍കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
നാളികേര
കൃഷി സംരക്ഷണം
*273.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എസ്.ശർമ്മ
,,
ബി.സത്യന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കൃഷി സംരക്ഷണത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
അറിയിക്കാമോ;
(ബി)
മൂല്യവര്‍ദ്ധിത
ഉല്പന്നമെന്ന നിലയില്‍
കേര കര്‍ഷകര്‍ക്ക്
പ്രതീക്ഷയേകിയ നീര
നേരിടുന്ന പ്രതിസന്ധി
എന്തൊക്കെയാണ്; അതു
പരിഹരിക്കാനായി എന്തു
പദ്ധതിയാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(സി)
പച്ചത്തേങ്ങ
സംഭരണം ഫലപ്രദമായി
നടത്താന്‍
കൃഷിഭവനുകള്‍ക്ക്
സാധ്യമായിട്ടുണ്ടോ;
(ഡി)
ചകിരിയും
ചകിരിച്ചോറും
അന്യസംസ്ഥാനങ്ങളില്‍
നിന്ന് ഇറക്കുമതി
ചെയ്യുന്ന
സാഹചര്യത്തില്‍
ആലപ്പുഴയിലും സമീപ
ജില്ലകളിലുമെങ്കിലും
കൃഷിഭവനുകള്‍ വഴി
തൊണ്ടോടു കൂടിയ
പച്ചത്തേങ്ങ സംഭരിച്ച്
സ്വയം സഹായ സംഘങ്ങളുടെ
പങ്കാളിത്തത്തോടെ
തേങ്ങ പൊതിച്ച്
തൊണ്ട് സംഭരണം
നടത്തുന്നതിനെക്കുറിച്ച്
പരിശോധിക്കുമോ?
നെല്‍കൃഷിക്ക്
പ്രോത്സാഹനം നല്കാന് നടപടി
*274.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. ബാബു
,,
കെ.കുഞ്ഞിരാമന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വര്‍ഷാഘോഷം ഏതു വിധം
കൃഷിക്ക്
പ്രോത്സാഹനമായി
മാറ്റാനാണ്
ലക്ഷ്യമിടുന്നത്;
പദ്ധതിയുടെ ഭാഗമായി
കൃഷി വ്യാപ്തിയും
ഉല്പാദനക്ഷമതയും എങ്ങനെ
വര്‍ദ്ധിപ്പിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
നെല്‍കൃഷി
നേരിടുന്ന
മുഖ്യപ്രശ്നങ്ങള്‍
ഉയര്‍ന്ന
ഉല്പാദനച്ചെലവും
അപര്യാപ്തമായ
വിലയുമായതിനാല്‍ ഇത്
പരിഹരിക്കാനായി, മുന്‍
സര്‍ക്കാര്‍
നിര്‍ത്തലാക്കിയ
ഗ്രൂപ്പ് ഫാമിംഗ്
സമ്പ്രദായം
പുന:സ്ഥാപിക്കുമോ;
(സി)
യന്ത്രവല്‍ക്കരണം
അനിവാര്യമായിടത്ത്
അതിനുവേണ്ട
യന്ത്രങ്ങള്‍
കൃഷിഭവനുകള്‍ മുഖേനയോ
സഹകരണ സംഘങ്ങള്‍
മുഖേനയോ
ഏര്‍പ്പാടാക്കുമോ;
(ഡി)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
കൃഷിഭവനുകളുടെ പങ്ക്
തൃപ്തികരമാണോ;അല്ലെങ്കില്‍
കാരണമെന്താണെന്ന്
പരിശോധിച്ച് തിരുത്തല്‍
നടപടിയെടുക്കുമോ?
ജൈവകൃഷി
പ്രോത്സാഹിപ്പിക്കാന്‍ ജനകീയ
പദ്ധതികള്‍
*275.
ശ്രീ.ആര്.
രാജേഷ്
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളിലെ
അമിതമായ കീടനാശിനി
പ്രയോഗം കണക്കിലെടുത്ത്
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
സര്‍ക്കാര്‍
പദ്ധതികള്‍ക്കുപരിയായി
ജനകീയ ഇടപെടലോടെയുള്ള
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(ബി)
പ്രസ്തുത
മേഖലയിലെ ജനകീയ
സംരംഭങ്ങള്‍ക്ക്
ഗുണമേന്മയുള്ള വിത്ത്,
വളം എന്നിവ മിതമായ
നിരക്കില്‍
ആവശ്യാനുസരണം
ലഭ്യമാക്കാന്‍
എന്തെങ്കിലും
സംവിധാനമുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇത്തരം
സംരംഭകരുടെ
ഉല്പന്നങ്ങളുടെ
വിപണനത്തിന് ഏതെങ്കിലും
തരത്തിലുള്ള പ്രോത്സാഹന
പദ്ധതികള്‍
നിലവിലുണ്ടോ; ജൈവകൃഷി
താരതമ്യേന ചെലവു
കൂടിയതായതിനാല്‍
ഉല്പാദന പ്രോത്സാഹനമായി
ആനൂകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കാര്‍ഷിക
വികസന നയം
*276.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
28.03.2015-ലെ
സര്‍ക്കാര്‍ ഉത്തരവ്
(പി) 59/15/കൃഷി
പ്രകാരമുള്ള സംസ്ഥാന
കാര്‍ഷിക വികസന
നയത്തിലെ ഏതെല്ലാം
കാര്യങ്ങള്‍ ഇതുവരെ
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
വികസന നയം
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
ഇ-വേസ്റ്റ്,
ഖരമാലിന്യങ്ങള്‍ എന്നിവയുടെ
സംസ്കരണം
*277.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പാറക്കല്‍ അബ്ദുുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിസ്ഥിതിക്ക്
ഭീഷണി ഉയര്‍ത്തുന്ന
ഇ-വേസ്റ്റ്,
ഖരമാലിന്യങ്ങളുടെ
ശേഖരണത്തിനും
സംസ്കരണത്തിനും
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
നേതൃത്വത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-വേസ്റ്റ്
പരിസ്ഥിതിക്ക്
ദോഷകരമാവാത്ത വിധം
റീ-സൈക്കിള്‍
ചെയ്യുന്നതിന്
സംസ്ഥാനത്തിനകത്ത്
ഏതെങ്കിലും
കമ്പനികള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അവ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
വരുമാനം
*278.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിക്ക്
അതിന്റെ മൂലധന
നിക്ഷേപത്തിന്
ആനുപാതികമായ വരുമാനം
ലഭിക്കുന്നുണ്ടോ എന്ന
കാര്യം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
വരുമാനവും
ചെലവും തമ്മിലുള്ള
അനുപാതത്തില്‍
കെ.എസ്.ആര്.ടി.സി
രൂപീകരണം മുതല്‍ ഇതേവരെ
ഉണ്ടായിട്ടുള്ള
വ്യത്യാസവും അതിനുള്ള
കാരണങ്ങളും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പരിസ്ഥിതി
സൗഹൃദ പൊതുഗതാഗത സംവിധാനം
*279.
ശ്രീമതി
സി.കെ. ആശ
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സൗഹൃദ പൊതുഗതാഗത
സംവിധാനം
ഒരുക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സി.എന്‍.ജി. അധിഷ്ഠിത
ബസുകള്‍ ഓടിക്കുന്നതിന്
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിക്കുള്ള
ചെലവ് ഏത് വിധത്തിലാണ്
കണ്ടെത്തുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഏത്
മേഖലയിലാണ് സി.എന്‍.ജി.
ബസുകള്‍ ആദ്യമായി
ഓടിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഹരിത
നഗരം പദ്ധതി
*280.
ശ്രീ.രാജു
എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഹരിത നഗരം പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
പ്രകാരം എത്ര
സി.എന്‍.ജി ബസുകള്‍
നിരത്തിലിറക്കാനാണുദ്ദേശിക്കുന്നത്;
(ഡി)
സി.എന്‍.ജി.
വാഹനങ്ങളില്‍
നിറയ്ക്കുന്നതിനാവശ്യമായ
ഡിസ്പെന്‍സിംഗ്
യൂണിറ്റുകള്‍
സംസ്ഥാനത്ത്
എവിടെയെങ്കിലും
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവ
എവിടെയെല്ലാം
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അമ്യൂസ്മെന്റ്
പാര്‍ക്കുകളിലെ സുരക്ഷ
*281.
ശ്രീ.കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ആഘോഷങ്ങളോടനുബന്ധിച്ച്
സ്വകാര്യ
വ്യക്തികള്‍ക്ക്
അമ്യൂസ്മെന്റ്
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
അമ്യൂസ്മെന്റ്
പാര്‍ക്കുകളിലെ
യന്ത്രസാമഗ്രികളുടെ
സുരക്ഷ
പരിശോധിക്കുന്നതിനുള്ള
ഉത്തരവാദിത്തം ആരിലാണ്
നിക്ഷിപ്തമായിട്ടുള്ളത്;
(സി)
സുരക്ഷാപരിശോധന
സംബന്ധിച്ച് കര്‍ശന
നിര്‍ദ്ദേശം
നല്‍കുന്നതിനും
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
മേഖലയുടെ പുനരുദ്ധാരണം
*282.
ശ്രീ.ഒ.
ആര്. കേളു
,,
എം.എം. മണി
,,
പി.വി. അന്‍വര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിസന്ധി
നേരിടുന്ന കാര്‍ഷിക
മേഖലയുടെ സമഗ്ര
പുനരുദ്ധാരണത്തിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
കാര്ഷികോല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കാനായി
എന്തൊക്കെ
പദ്ധതികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായവില
ഉറപ്പിക്കാനായി
എന്തൊക്കെ
പദ്ധതികളുണ്ടെന്ന്
അറിയിക്കാമോ?
പച്ചത്തേങ്ങ
സംഭരണ വിലയുടെ കുടിശ്ശിക
*283.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡ്
മുഖേന പച്ചത്തേങ്ങ
സംഭരിച്ച വകയില്‍
ഇതുവരെ കര്‍ഷകര്‍ക്ക്
നല്കാന് ബാക്കിയുള്ള
തുക എത്രയാണ്;
(ബി)
പ്രസ്തുത
സംഭരണ വില വിതരണം
ചെയ്യുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈയിനത്തിലുള്ള
മുഴുവന്‍ കുടിശ്ശിക
തുകയും ഏത്
തീയതിയ്ക്കകം കൊടുത്തു
തീര്‍ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജൈവ
കാര്‍ഷിക കേരളം പദ്ധതി
*284.
ശ്രീ.എ.എം.
ആരിഫ്
,,
എം. സ്വരാജ്
,,
ഡി.കെ. മുരളി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ജൈവ കാര്‍ഷിക കേരളം'
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ജൈവകൃഷിയുടെ
പ്രോത്സാഹനത്തിനായി
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജൈവവളം,
ജൈവ കീടനാശിനി,
രോഗപ്രതിരോധ ശേഷിയുള്ള
വിത്തിനങ്ങള്‍
എന്നിവയുടെ ഉത്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
വീടുകളില്‍
ഗ്രോബാഗുകള്‍
സജ്ജീകരിയ്ക്കുന്നതിന്
സഹായം നല്‍കുന്നതിനുള്ള
പദ്ധതി ഉണ്ടോ എന്ന്
വ്യക്തമാക്കാമോ?
ക്ഷേമപെന്ഷന്
*285.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമപെന്ഷന് വിതരണം
കാര്യക്ഷമമായി
നടക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുക;
(ബി)
വിവിധ
ക്ഷേമ പെന്‍ഷനുകള്‍
വീടുകളില്‍ എത്തിച്ചു
നല്‍കുന്നതിന്
എന്തൊക്കെ
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയതെന്ന്
വിശദമാക്കുമോ;
(സി)
ക്ഷേമപെന്ഷന്
ഗുണഭോക്താക്കളുടെയെല്ലാം
ആധാര്‍ വിവരങ്ങള്‍
ലിങ്ക് ചെയ്തിട്ടുണ്ടോ;
അര്‍ഹരായവര്‍ക്ക്
തന്നെയാണ്
ക്ഷേമപെന്ഷന്
ലഭിക്കുന്നതെന്ന്
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍
*286.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഓണക്കാലത്ത്
കെ.എസ്.ആര്.ടി.സി.
യുടെ ഓണ്‍ലൈന്‍
റിസര്‍വേഷന്‍ സംവിധാനം
തകരാറിലായതിനെക്കുറിച്ച്
അന്വേഷണം നടത്തിയോ;
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ വരുമാനത്തില്‍
ഇതുമൂലം എന്ത് നഷ്ടമാണ്
സംഭവിച്ചതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്വകാര്യബസ്
ലോബിയെ സഹായിക്കാനായി
ഓണ്‍ലൈന്‍ റിസര്‍വേഷന്‍
സംവിധാനം
തകരാറിലാക്കിയെന്ന
ആരോപണം വസ്തുതാപരമാണോ;
ആണെങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
മലയോര
മേഖലയിലെ കൃഷി നാശം
*287.
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫലഭൂയിഷ്ടമായിരുന്ന
മലയോര മേഖലയില്‍ കൃഷി
നാശം
ആവര്ത്തിച്ചുണ്ടാകുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
കൃഷി വകുപ്പ്
പഠനമെന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
മേഖലയില്‍ മണ്ണിന്റെ
മൂല്യശോഷണം കൃഷി
നാശത്തിനു
കാരണമാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരിഹാര
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇൗ
മേഖലയിലെ പ്രധാന വിളയായ
നാളികേര കൃഷി
പുനരുജ്ജീവിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
നെല്‍കൃഷി
വികസനം
*288.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകരുടെ
പ്രശ്നങ്ങള്‍
നേരിടുന്നതിനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
നെല്‍കൃഷിയുടെ
വിസ്തൃതിയും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കാനായി
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
വിത്ത്
ബാങ്ക്
*289.
ശ്രീ.റോജി
എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിത്ത്
സംരക്ഷിക്കുന്നതിന്
വിത്ത് ബാങ്ക്
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം തരം
വിത്തുകളാണ് ഇതിനായി
തെരെഞ്ഞെടുക്കുന്നത്;
(സി)
വിത്ത്
ബാങ്ക്
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
നഗരസഭാ
സേവനങ്ങള്‍ കമ്പ്യൂട്ടറൈസ്
ചെയ്യുന്നതിന് നടപടി
*290.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭകളിലെയും
കോര്‍പ്പറേഷനുകളിലെയും
സേവനങ്ങള്‍
പൂര്‍ണ്ണമായി
കമ്പ്യൂട്ടറൈസ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സേവനങ്ങള്‍
നല്‍കുന്നതിലെ കാലതാമസം
ഒഴിവാക്കുന്നതിന് എല്ലാ
സേവനങ്ങളും ഓണ്‍ലൈന്‍
മുഖേന സമയബന്ധിതമായി
ലഭ്യമാക്കുമോ;
(സി)
പൊതുജനങ്ങളുടെ
സൗകര്യാര്‍ത്ഥം
കൂടുതല്‍ ജനസേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനും
ഓണ്‍ലൈന്‍ സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
നഗരസഭകളുടെ
നേതൃത്വത്തില്‍
കൂടുതല്‍ കൗണ്ടറുകള്‍
തുടങ്ങുന്നതിനും നടപടി
സ്വീകരിക്കുമോ?
മാലിന്യ
പ്രശ്നം
*291.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലാകെ
മാലിന്യ പ്രശ്നം
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിവരിക്കുമോ;
(ബി)
ഉറവിട
മാലിന്യ സംസ്കരണം
പ്രോത്സാഹിപ്പിക്കുന്നതിനായി
ആദ്യം
ആവിഷ്കരിച്ചിരുന്ന
പൈപ്പ് കമ്പോസ്റ്റ്
പദ്ധതി
ഫലപ്രദമായില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കേരളത്തിലെ വിവിധ
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി,
ഗ്രാമപഞ്ചായത്തുകള്‍
എന്നിവ മുഖാന്തിരം
വീടുകളില്‍ 3
വിധത്തിലുള്ള വലിയ
കിച്ചന് ബിന്‍
സ്ഥാപിച്ച് ആഴ്ചയില്‍ 2
തവണ വീതം തദ്ദേശ
സ്വയംഭരണ വകുപ്പില്‍
നിന്നും ലോറികള്‍ എത്തി
മാലിന്യങ്ങള്‍
ശേഖരിച്ച് സംസ്കരണം
നടത്താന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
*292.
ശ്രീ.കെ.
ദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
നിബന്ധനകള്‍
ഏര്‍പ്പെടുത്തി
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയെ
ദുര്ബ്ബലപ്പെടുത്തുവാന്
കേന്ദ്ര സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
ശ്രമമുണ്ടാകുന്നത്
സംസ്ഥാനത്ത് ഈ
പദ്ധതിയുടെ
കാര്യക്ഷമമായ
നടത്തിപ്പിനെ എങ്ങനെ
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
സൃഷ്ടിക്കുന്ന തൊഴില്‍
ദിനങ്ങളെ
അടിസ്ഥാനപ്പെടുത്തിയാണ്
ഫണ്ട്
അനുവദിക്കുന്നതെന്നതിനാല്‍
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കുന്നത്
വിപുലപ്പെടുത്താന്‍
ഉദ്ദേശിച്ചു
രൂപപ്പെടുത്തുന്ന
പരിപാടികള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയ്ക്കു
നല്‍കിയിട്ടുള്ള
സംഭാവനകള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ശുചിത്വമിഷന്
നടത്തിയ സര്‍വ്വേ
*293.
ശ്രീ.വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വമിഷന്
നടത്തിയ സര്‍വ്വേ
അനുസരിച്ച് സംസ്ഥാനത്ത്
കക്കൂസ് ഇല്ലാത്ത എത്ര
കുടുംബങ്ങള്‍ ഉണ്ട്;
നഗരവും ഗ്രാമവും
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(ബി)
നവംബര്‍
ഒന്നിന് കേരളത്തെ
ഓപ്പണ്‍ ഡിഫിക്കേഷന്‍
ഫ്രീ സംസ്ഥാനമായി
പ്രഖ്യാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ
ലക്ഷ്യപ്രാപ്തി
കൈവരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഗ്രാമപ്രദേശങ്ങളിലെ
ടോയ് ലറ്റ്
നിര്‍മ്മാണത്തിന്
ശുചിത്വമിഷന്
അധികഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
കേന്ദ്ര
സര്‍ക്കാരില്‍നിന്നും ഈ
പദ്ധതിക്ക് എന്തു സഹായം
ഇതിനകം
ലഭ്യമാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കടല്‍ത്തീര
കപ്പല്‍ഗതാഗത വികസനം
*294.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടല്‍ത്തീര
കപ്പല്‍ഗതാഗത
വികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ചരക്ക്
ഗതാഗതത്തിനായി
വിഴിഞ്ഞം, കൊല്ലം,
കൊടുങ്ങല്ലൂര്‍,
ബേപ്പൂര്‍, അഴീക്കല്‍
എന്നീ തുറമുഖങ്ങളേയും
യാത്രക്കായി വലിയതുറ,
ആലപ്പുഴ, തലശ്ശേരി,
കാസര്‍ഗോഡ്, പൊന്നാനി
എന്നീ തുറമുഖങ്ങളേയും
ബന്ധിപ്പിക്കുന്ന
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(സി)
ചരക്ക്
ഗതാഗതത്തിന്
അനുയോജ്യമായ മാര്‍ഗ്ഗം
എന്ന നിലയില്‍
കടല്‍മാര്‍ഗ്ഗം
ചരക്കുഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമോ?
'ശുഭയാത്ര'
പദ്ധതി
*295.
ശ്രീ.പി.വി.
അന്‍വര്‍
,,
വി. കെ. സി. മമ്മത് കോയ
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാഫിക് നിയമ
ബോധവത്ക്കരണം
ലക്ഷ്യമാക്കി
'ശുഭയാത്ര' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പുനസംഘടന
*296.
ശ്രീ.സണ്ണി
ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുനസംഘടന സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആരെയാണ്
കണ്‍സള്‍ട്ടന്റായി
നിയമിച്ചിട്ടുളളത്;
കണ്‍സള്‍ട്ടന്‍സി ഫീസ്
ആയി എന്ത് തുക
നല്‍കണമെന്ന്
വ്യക്തമാക്കുമോ?
വിഷരഹിത
പച്ചക്കറികള്‍
*297.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കര്‍ഷകര്‍
ഉല്‍പ്പാദിപ്പിക്കുന്ന
പച്ചക്കറികള്‍ ന്യായമായ
വില നല്കി കര്‍ഷകരില്‍
നിന്നും സംഭരിച്ച്
വിപണനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇടനിലക്കാരുടെ
ചൂഷണം
ഒഴിവാക്കുന്നതിനായി
കേരളത്തിലെ കര്‍ഷകരില്‍
നിന്നും നേരിട്ട്
പച്ചക്കറി സംഭരിച്ച്
വിപണനം നടത്തുന്നതിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കേരളത്തിലെ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
വിഷരഹിത പച്ചക്കറികള്‍
കൃഷി വകുപ്പിന്റെ
കീഴില്‍ ഒരു പ്രത്യേക
ബ്രാന്റ് ആയി വില്പന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
നടപടിക്രമങ്ങള്‍
*298.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തില്‍
നിലനില്‍ക്കുന്ന
സങ്കീര്‍ണ്ണമായ
നടപടിക്രമങ്ങള്‍
പൊതുജനങ്ങള്‍ക്ക്
അനാവശ്യമായ
ക്ലേശത്തിനും
സമയനഷ്ടത്തിനും
ഇടവരുത്തുന്ന സ്ഥിതി
വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലളിതമായ
സേവനങ്ങള്‍ക്കു
പിന്നിലെ
സങ്കീര്‍ണ്ണമായ
നടപടിക്രമങ്ങള്‍ അഴിമതി
നടത്താന്‍
ഉദ്യാേഗസ്ഥര്‍ക്ക്
സൗകര്യമൊരുക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെട്ടിട
നമ്പര്‍ നല്കല്,
കച്ചവട ലെെസന്‍സ്
അനുവദിക്കല്‍, അമ്പതു
സ്ക്വയര്‍ മീറ്ററിനു
താഴെയുളള
റെസിഡന്‍ഷ്യല്‍
കെട്ടിടങ്ങള്‍ക്ക്
കൊമേഴ്സ്യല്‍ നമ്പര്‍
അനുവദിക്കല്‍ എന്നീ
സേവനങ്ങള്‍
ഓണ്ലെെനാക്കുന്നതിനും
നടപടിക്രമങ്ങള്‍
ലഘൂകരിച്ച് ജനങ്ങളുടെ
ബുദ്ധിമുട്ടുകളൊഴിവാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
തദ്ദേശ
സ്ഥാപനങ്ങളില്‍
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
സമയപരിധി നിശ്ചയിച്ച്
അതിനുളളില്‍ തീരുമാനം
അപേക്ഷകനെ
അറിയിച്ചിട്ടില്ലെങ്കില്‍
അപേക്ഷ അംഗീകരിച്ചതായി
കരുതത്തക്ക വിധം
ബന്ധപ്പെട്ട
നിയമങ്ങളില്‍ ഭേദഗതി
വരുത്തുമോ?
തരിശുഭൂമിയില്‍
കൃഷി
*299.
ശ്രീ.എം.
സ്വരാജ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തരിശുഭൂമികളില്‍ കൃഷി
ചെയ്യുന്നതിന് വിപുലമായ
പദ്ധതികള്‍
നടപ്പിലാക്കുമോ;
(ബി)
പൊതുജനങ്ങളുടെയും
തദ്ദേശസ്ഥാപനങ്ങളുടെയും
സഹായത്തോടെ ഈ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനാവശ്യമായ
സാങ്കേതികവും
സാമ്പത്തികവുമായ
എന്തെല്ലാം സഹായങ്ങള്‍
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരമുള്ള
കൃഷിയ്ക്ക് പലിശരഹിത
വായ്പ നല്‍കുന്നതിനും
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഇ)
കാര്‍ഷികോത്പന്നങ്ങള്‍ക്ക്
ന്യായമായ വില
കര്‍ഷകര്‍ക്ക്
ലഭിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിയ്ക്കുമെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളുടെ
പദ്ധതി ആസൂത്രണവും
നടത്തിപ്പും
*300.
ശ്രീ.വി.
ജോയി
,,
വി. കെ. സി. മമ്മത് കോയ
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
ആസൂത്രണവും നടത്തിപ്പും
സമയബന്ധിതമായി
നടത്താത്തതിന്റെ
കാരണങ്ങള്‍
അറിയിക്കുമോ;
(ബി)
പദ്ധതി
വിഹിതത്തില്‍
ഭൂരിഭാഗവും വര്‍ഷാവസാനം
ചെലവഴിക്കുന്ന രീതി
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പ് യഥാസമയം
നടക്കാതെ പോകുന്നത്,
പദ്ധതിയുടെ സാമൂഹിക
നേട്ടം
പരിമിതപ്പെടുത്തുന്ന
സാഹചര്യം ഒഴിവാക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
വാര്‍ഷിക
പദ്ധതി, സ്ഥാപനത്തിന്റെ
അധികാര പരിധിയെ ഒറ്റ
ഭൂപ്രദേശമായി കണ്ട്
ആസൂത്രണം ചെയ്യാതെ
വാര്‍ഡ്
അടിസ്ഥാനത്തില്‍ തുക
വീതം വയ്ക്കുന്ന രീതി
മിക്ക തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളിലും
പിന്തുടരുന്നത്,
ആസൂത്രണ പ്രക്രിയയുടെ
ഗുണഫലം
ഇല്ലാതാക്കുമെന്നതിനാല്‍
ഇൗ പ്രവണത തിരുത്താന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?