പൊതു
ആവശ്യത്തിന് ഭൂമി
ഏറ്റെടുക്കല്‍
*241.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ആവശ്യത്തിന് ഭൂമി
ഏറ്റെടുക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഒരു
ജില്ലയില്‍ പരമാവധി
ഏറ്റെടുക്കാവുന്ന
ഭൂമിയുടെ പരിധി
എത്രയായാണ്
നിശ്ചയിച്ചിട്ടുള്ളത്;
(സി)
പൊതു
ആവശ്യത്തിന് ഭൂമി
ഏറ്റെടുക്കുമ്പോള്‍
സാമൂഹിക ആഘാതപഠനം
നടത്തണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ഡി)
ജില്ലാ
തലത്തിലോ സംസ്ഥാന
തലത്തിലോ പ്രസ്തുത
പഠനത്തിനായി സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുക?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
*242.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
(ASAP)
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം മേഖലയിലാണ്
പരിശീലനം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
'അസാപ്'
മുഖേന പരിശീലനം ലഭിച്ച
കുട്ടികള്‍ക്ക്
ഏതെല്ലാം തൊഴിലുകളില്‍
പ്രാവീണ്യം
നല്കുവാനാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസ് പദ്ധതി
*243.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
വില്ലേജ് ഓഫീസ് പദ്ധതി
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എന്തൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് ഒരു
വില്ലേജ് ഓഫീസിനെ
'സ്മാര്‍ട്ട്' ആയി
പ്രഖ്യാപിക്കുന്നത്;
നിലവില്‍ എത്ര
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വില്ലേജ്
ഓഫീസുകളിലെ ജോലി ഭാരം
ലഘൂകരിക്കുന്നതിന്
സാങ്കേതിക വിദ്യയുടെ
സഹായം
ഉപയോഗപ്പെടുത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ?
മത്സ്യബന്ധന
മേഖലയുടെ വികസനം
*244.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
മത്സ്യബന്ധന
മേഖലയിലെ സാമൂഹിക
പ്രശ്നങ്ങളായ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത,
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ, ഡിജിറ്റല്‍
ഡിവെെസ്, തീരദേശ
ദാരിദ്ര്യം എന്നിവ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
സംയുക്ത
റെയില്‍വേ വികസന കരാര്‍
*245.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
വി. ജോയി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെയില്‍വേയുമായി
ചേര്‍ന്നുള്ള സംയുക്ത
റെയില്‍വേ വികസന
കരാറിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം ഏതൊക്കെ
പദ്ധതികള്‍ ഏറ്റെടുത്തു
നടത്താന്‍
ഉദ്ദേശിക്കുന്നു;
(സി)
റെയില്‍വേ
മുടക്കുന്ന മുതലിന്
പുറമെയുള്ള തുക ഏതു
തരത്തില്‍
കണ്ടെത്തണമെന്നാണ്
വ്യവസ്ഥ; പ്രസ്തുത തുക
നിക്ഷേപകര്‍ക്ക് മടക്കി
നല്‍കേണ്ട ബാധ്യത
സംയുക്ത സംരംഭക
കമ്പനിക്കാണോ;
വിശദമാക്കുമോ?
യൂണിഫോം
വിതരണം
*246.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്ക്കൂളുകളിലെ 1
മുതല്‍ 8 വരെയുള്ള
ക്ലാസ്സുകളിലെ
കുട്ടികള്‍ക്ക്
യൂണിഫോമിന് പണം
നല്കുവാന് തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
എത്ര
രൂപ വീതമാണ്
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രതിവര്‍ഷം നല്കാന്
ഉദ്ദേശിക്കുന്നത്,
ഇതിനായി ഈ വര്‍ഷത്തെ
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
എ.പി.എല്‍.
വിഭാഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികള്‍ക്കും,
ബി.പി.എല്‍
വിഭാഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികള്‍ക്കും
ഒരേ നിരക്കാണോ
ഉദ്ദേശിക്കുന്നത്; ഒരേ
നിരക്കെങ്കില്‍
ബി.പി.എല്‍
വിഭാഗങ്ങള്‍ക്ക്
ഉയര്‍ന്ന നിരക്ക്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
യൂണിഫോമിന് കൂടുതല്‍
തുക അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ?
വെള്ളത്തില്‍
വീണുള്ള അപകടങ്ങള്‍
*247.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുുല്ല
,,
കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളത്തില്‍
വീണുള്ള അപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നതില്‍
ഉള്‍പ്പെടുന്നത് ഏറെയും
ചെറുപ്പക്കാരും
വിദ്യാര്ത്ഥികളുമാണെന്ന
ഗൗരവമേറിയ കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
അതിനിടയാക്കുന്ന
സാഹചര്യങ്ങളെക്കുറിച്ച്
പഠനമെന്തെങ്കിലും
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ദുരന്തങ്ങളുടെ
പട്ടികയില്‍പെടുന്ന ഈ
പ്രശ്നം വിശദമായി
പഠിച്ച്
പരിഹാരമാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുന്നതിനും അത്
ശുഷ്ക്കാന്തിയോടെ
നടപ്പാക്കുന്നതിനും
പ്രാധാന്യം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
തീരദേശ
ഹൈവേ വികസനം
*248.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വാഹന ബാഹുല്യവും
നിലവിലെ റോഡുകളുടെ
അപര്യാപ്തതകളും
കണക്കിലെടുത്ത് തീരദേശ
ഹൈവേ
വികസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
പല സ്ഥലങ്ങളിലും തീരദേശ
ഹൈവേയുടെ വീതി
അനുവദനീയമായതിലും
കുറവാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തീരദേശ
മേഖലയിലുണ്ടാകുന്ന
പുരോഗതിയും വിനോദസഞ്ചാര
മേഖലയ്ക്ക് ലഭ്യമാകുന്ന
ഉണര്‍വും
കണക്കിലെടുത്ത്
തീരദേശപാതയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സമ്പാദ്യ
സമാശ്വാസ പദ്ധതി
*249.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
സമ്പാദ്യ സമാശ്വാസ
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
വിശദീകരിക്കുമോ;
(സി)
എത്ര
തുകയാണ് പ്രസ്തുത
പദ്ധതിയനുസരിച്ച്
ധനസഹായമായി
നല്‍കുന്നത്;
(ഡി)
സമ്പാദ്യ
സമാശ്വാസ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പബ്ലിക്
ഓഫീസുകളില്‍ സ്ത്രീസൗഹൃദ
അടിസ്ഥാന സൗകര്യങ്ങള്‍
*250.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
ഓഫീസുകളില്‍
സ്ത്രീസൗഹൃദ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മിക്ക
പബ്ലിക് ഓഫീസുകളിലും
സ്ത്രീകള്‍ക്കായുള്ള
പ്രത്യേക ടോയ് ലറ്റ്
സൗകര്യങ്ങളുടെ
അപര്യാപ്തത
കണക്കിലെടുത്ത് ആയത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
സ്ക്കൂളുകളുടെ ഉടമസ്ഥാവകാശം
*251.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
അനുമതിയില്ലാതെ എയ്ഡഡ്
സ്ക്കൂള്
മാനേജ്മെന്റുകള്‍
സ്ക്കുളുകള്‍ സ്വമേധയാ
അടച്ചുപൂട്ടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സ്ക്കൂളുകളുടെ
ഉടമസ്ഥാവകാശം
വ്യാപകമായി കൈമാറ്റം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഉടമസ്ഥാവകാശം
കൈമാറ്റം ചെയ്യുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
വ്യവസ്ഥകള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
റീ-സര്‍വ്വേ
നടപടികള്‍
*252.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
റീ-സര്‍വ്വേ മുന്‍
സര്‍ക്കാര്‍
നിര്‍ത്തിവച്ചതിന്റെ
കാരണം വിശദമാക്കുമോ;
ഇതുമൂലം ജനങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
കഷ്ടനഷ്ടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
റീസര്‍വ്വേ നടപടികള്‍
പുനരാരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്നേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
റീ-സര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയായ
വില്ലേജുകളില്‍ നിന്ന്
ലഭിച്ച
പരാതികള്‍/അപേക്ഷകള്‍
സമയബന്ധിതമായി
പരിഹരിക്കാന്‍
തയ്യാറാകുമോ;
(ഡി)
എത്ര
വില്ലേജുകളിലെ
ഭൂരേഖകളുടെ
ഡിജിറ്റൈസേഷന്
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഇ-രേഖാ
സമ്പ്രദായത്തിന്റെ
അടിസ്ഥാനത്തില്‍ എത്ര
വില്ലേജുകളിലെ രേഖകള്‍
ജനങ്ങള്‍ക്ക്
ലഭ്യമാകുമെന്നും
വിശദമാക്കുമോ?
റോഡുകളുടെ
പുനര്‍നിര്‍മ്മാണം
*253.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
ഏതെങ്കിലും പദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ദൈര്‍ഘ്യം വരെയുള്ള
റോഡുകളാണ് ഇപ്രകാരം
പുനര്‍നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
പുനര്‍നിര്‍മ്മാണത്തിന്
മതിപ്പ് ചെലവ്
എത്രവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ; പ്രസ്തുത
തുക എപ്രകാരം
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അടിയന്തര
അറ്റകുറ്റപണികള്‍ക്ക്
വിധേയമാക്കേണ്ട
റോഡുകളുടെ
മെയിന്റനന്‍സ്
വര്‍ക്കുകള്‍ ഉടനടി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
നവീകരണ പദ്ധതി
*254.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
നവീകരണ പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
1000
സ്കൂളുകളെ രാജ്യാന്തര
നിലവാരത്തിലാക്കുന്ന
പദ്ധതി പ്രകാരം ഈ
വര്‍ഷം എത്ര
സ്കൂളുകളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ ഭാഗമായി
ഇംഗ്ളീഷ് ഭാഷാ പഠനം
പ്രോത്സാഹിപ്പിക്കുവാന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*255.
ശ്രീ.എം.എം.
മണി
,,
കെ.വി.വിജയദാസ്
,,
വി. അബ്ദുറഹിമാന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്ന
'ഭൂരഹിതരില്ലാത്ത
കേരളം'എന്ന പദ്ധതി
അവലോകനം ചെയ്തിരുന്നോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ വിഭാവനം
ചെയ്തിരുന്നതുപോലെ
ഭൂരഹിതര്‍ക്കെല്ലാം
കുറഞ്ഞത് മൂന്ന് സെന്റ്
ഭൂമിയെങ്കിലും
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ ഭൂരഹിതരുടെ
പ്രശ്നം സമയബന്ധിതമായി
പരിഹരിക്കാനായി
ഏതെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കാമോ?
റോഡുകള്‍
കുഴിച്ച് കേബിള്‍,
പോസ്റ്റുകള്‍, പൈപ്പുലൈന്‍
എന്നിവ സ്ഥാപിക്കുന്നതിന്
അനുമതി
*256.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലെ
റോഡുകള്‍ കുഴിച്ച്
കേബിള്‍, പോസ്റ്റുകള്‍,
പൈപ്പുലൈന്‍ എന്നിവ
സ്ഥാപിക്കുന്നതിന്
അനുമതി നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്നു പരിശോധിക്കാന്‍
നിലവിലുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുഴിച്ച
ഭാഗങ്ങള്‍ യാഥാസമയം
ടാറിംഗ് നടത്താത്തതു
മൂലമുണ്ടാകുന്ന ഗതാഗത
പ്രശ്നങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഗുണനിലവാരം
കുറഞ്ഞ
വസ്തുക്കളുപയോഗിച്ച്
കുഴിച്ച ഭാഗങ്ങള്‍
ഫില്ലു ചെയ്യുന്നതു
മൂലം അപകടങ്ങളും റോഡിന്
നാശവുമുണ്ടാകുന്നതു
തടയാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം സംബന്ധിച്ച
പരിശോധന
*257.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം
സംബന്ധിച്ച് സമയബന്ധിത
പരിശോധന
നടത്തുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിശോധന
കൃത്യമായി നടത്താനും
അത് നിരീക്ഷിക്കുവാനും
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പരിശോധനകളുടെ
വിവരം
പ്രസിദ്ധപ്പെടുത്താന്‍
നടപടിയെടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഓഷ്യാനിക്
ആന്റ് മറൈന്‍ പാര്‍ക്ക്
*258.
ശ്രീ.റോജി
എം. ജോണ്‍
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയില്‍
ഓഷ്യാനിക് ആന്റ് മറൈന്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
ആഗോള യോഗ്യതാ പത്രം
ക്ഷണിച്ചിട്ടുണ്ടോ;
ഏതൊക്കെ സ്ഥാപനങ്ങളാണ്
ഇക്കാര്യത്തില്‍
മുന്നോട്ടു
വന്നിട്ടുള്ളത്;
(സി)
പ്രസ്തുത
പാര്‍ക്ക്
സ്ഥാപിക്കുമ്പോള്‍
കണ്ടല്‍ കാടുകള്‍ക്ക്
നാശം സംഭവിക്കുമെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു?
ഡിജിറ്റല്‍
പാഠപുസ്തകങ്ങള്‍
*259.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍,എയ്ഡഡ്
സ്കൂളുകളില്‍
ഡിജിറ്റല്‍
പാഠപുസ്തകങ്ങള്‍
നല്കുന്ന പദ്ധതി ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സി.ഡിറ്റ്
തയ്യാറാക്കിയ സോഫ്റ്റ്
വെയര്‍ ഉപയോഗിച്ച്
ഒന്നു മുതല്‍ പത്ത് വരെ
ക്ലാസ്സുകളിലെ
പാഠപുസ്തകങ്ങള്‍
ഡിജിറ്റൈസ് ചെയ്യുന്ന
പദ്ധതി
നടപ്പിലാക്കിയിരുന്നോ;
എങ്കില്‍ അതിനായി എത്ര
തുകയാണ്
ചെലവഴിച്ചതെന്ന്
അറിയിക്കുമോ;
(സി)
ഡിജിറ്റല്‍
പാഠപുസ്തകങ്ങള്‍
പഠനസഹായിയായി
മാറ്റാനുള്ള പദ്ധതിയുടെ
അടിസ്ഥാനത്തില്‍
അദ്ധ്യാപകര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സംരക്ഷിത
അദ്ധ്യാപകരുടെ സേവനം
*260.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംരക്ഷിത
അദ്ധ്യാപകരുടെ
കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
സേവനം ഏതു വിധത്തില്‍
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇവരെ
സര്‍ക്കാര്‍
സ്കൂളുകളില്‍
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എയ്ഡഡ്
സ്കൂളുകളില്‍ നിന്ന്
പുറത്തായ
അദ്ധ്യാപകര്‍ക്ക് ഈ
ആനുകൂല്യം ലഭിക്കുമോ?
ട്രോളിംഗ്
നിരോധനം
*261.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ട്രോളിംഗ് നിരോധന
കാലയളവില്‍ എന്തെല്ലാം
ആശ്വാസങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കാമോ;
(സി)
പദ്ധതി
നടപ്പില്‍ വരുത്താന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം
*262.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാമിന്‍െറ
(ASAP)
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
അസാപ്, സ്റ്റേറ്റ്
സ്കില്‍ ഡവലപ്മെന്റ്
പ്രോജക്ട് തുടങ്ങിയവ
ഉണ്ടാക്കിയിട്ടുളള
സ്വാധീനം
എത്രത്തോളമാണെന്ന്
വിശദീകരിക്കുമോ;
(സി)
അസാപ്
വിപുലപ്പെടുത്തുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
ആലോചനയുണ്ടോ എന്ന്
വ്യക്തമാക്കുമോ?
പുറമ്പോക്ക്
ഭൂമിയില്‍ താമസിച്ചു വരുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
*263.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറമ്പോക്ക്
ഭൂമിയില്‍
കാലാകാലങ്ങളായി
താമസിച്ച് വരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള നടപടി
ത്വരിതപ്പെടുത്തുമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കുളള ഭവനപദ്ധതി
*264.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
,,
കെ.ജെ. മാക്സി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കായുള്ള
ഭവനപദ്ധതി കൂടുതല്‍
പ്രയോജനകരമായ രീതിയില്‍
പുനഃസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഭൂമിയില്ലാത്ത
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് സ്ഥലം
വാങ്ങി വീടുവയ്ക്കാനായി
നിലവില്‍ പദ്ധതിയുണ്ടോ;
ഇക്കാര്യത്തില്‍
പുതുതായി എന്ത്
ചെയ്യാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരക്കാര്‍ക്കായി
പാര്‍പ്പിട സമുച്ചയം
പണിതു നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ എന്‍.എം.ആര്
ജീവനക്കാര്‍
*265.
ശ്രീ.പി.കെ.
ശശി
,,
കെ.കുഞ്ഞിരാമന്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ വശങ്ങളിലുള്ള
ഓടകളില്‍ മണ്ണടിഞ്ഞ്
വെള്ളം ഒഴുകി
പോകുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
അടയുന്നതുമൂലം
റോഡുകളില്‍
വെള്ളക്കെട്ടുണ്ടായി
നശിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡുകളില്‍
ഉണ്ടാകുന്ന ചെറിയ
കുഴികള്‍ യഥാസമയം
അടയ്ക്കാന്‍
കഴിയാത്തതുമൂലം വലിയ
ഗട്ടറുകളായി മാറുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതുമരാമത്ത്
വകുപ്പില്‍
എന്‍.എം.ആര്(നോണ്‍
മസ്ദൂര്‍ റോള്‍)
ജീവനക്കാര്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
സമ്പ്രദായം
പുനസ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
റോഡുകളില്‍
ഉണ്ടാകുന്ന കുഴികള്‍
യഥാസമയം
അടയ്ക്കുന്നതിനും
ഓടകള്‍ വൃത്തിയാക്കി
വെള്ളക്കെട്ടുകള്‍
ഒഴിവാക്കുന്നതിനും
റോഡിലെ അനധികൃത
കൈയ്യേറ്റങ്ങള്‍
യഥാസമയം മേലധികാരികളുടെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിനും
എന്‍.എം.ആര്.
സമ്പ്രദായം
പുനസ്ഥാപിക്കുക വഴി
സാധിയ്ക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
പാലങ്ങളുടെ
കാലപ്പഴക്കം
*266.
ശ്രീ.കാരാട്ട്
റസാഖ്
,,
ജോര്‍ജ് എം. തോമസ്
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുളള
പാലങ്ങളുടെ കാലപ്പഴക്കം
സംബന്ധിച്ച് സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കാലപ്പഴക്കം
വന്ന പാലങ്ങള്‍ എന്ന്
നിര്‍മ്മിച്ചവയാണെന്നും
ഇവയുടെ അപകടസ്ഥിതി
സംബന്ധിച്ചും
വിശദമാക്കുമോ;
(സി)
ഇത്തരം
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണത്തിന്
അടിയന്തരമായി ഫണ്ട്
വകയിരുത്താനുളള നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ
വികസനം
*267.
ശ്രീ.പി.വി.
അന്‍വര്‍
,,
എ. പ്രദീപ്കുമാര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
സ്കൂളുകളില്‍ വിപുലമായ
ലൈബ്രറി, ആധുനിക
സൗകര്യങ്ങളോടുകൂടിയ
ലബോറട്ടറി,
ഓഡിറ്റോറിയം,
സജ്ജീകരണങ്ങളോടുകൂടിയ
ഭക്ഷണ മുറികള്‍ മുതലായവ
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എത്ര
സര്‍ക്കാര്‍
സ്കൂളുകളെയാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ച് ഈ പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്പോര്‍ട്ട്സ്
സ്ക്കൂളുകളുടെ
പ്രവര്‍ത്തനങ്ങള്‍
T *268.
ശ്രീ.വി.
ജോയി
,,
റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്ട്സ്
സ്ക്കൂളുകളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ക്കൂളുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
കാലാനുസൃതമായി
പരിഷ്ക്കരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ശാസ്ത്രീയമായ
പരിശീലന
ഉപകരണങ്ങളുടെയും
പരിശീലകരുടെയും അഭാവം
പ്രതികൂലമായി
ബാധിച്ചിട്ടുള്ളത്
പരിശോധിക്കുമോ;
(ഡി)
ഓരോ
സ്പോര്‍ട്ട്സ്
സ്ക്കൂളിന്റെയും
പ്രവര്‍ത്തനങ്ങള്‍
കൃത്യമായി
മോണിറ്ററിങ്ങ്
നടത്തുന്നതിന്
ജനപ്രതിനിധികളടങ്ങുന്ന
കമ്മിറ്റി
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പ്രീപ്രൈമറി
സ്ക്കൂളുകള്‍
*269.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളോട്
ചേര്‍ന്ന് പ്രീപ്രൈമറി
സ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
അനുമതിയോടു കൂടിയാണോ ഇവ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
അനുമതിയില്ലാതെ
പ്രവര്‍ത്തിക്കുന്നവയ്ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രീപ്രൈമറി
സ്ക്കൂളുകള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
ലഭിക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
പ്രീപ്രൈമറി
സ്ക്കൂളുകളില്‍
പഠിപ്പിക്കുന്ന
അധ്യാപകരും ആയമാരും
സര്‍ക്കാര്‍ നിയമനം
ലഭിച്ചവരാണോ;
അല്ലെങ്കില്‍
താല്‍ക്കാലികമായി ജോലി
ചെയ്യുന്ന ഇവരുടെ വേതനം
ആരാണ് നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രീപ്രൈമറി
സ്ക്കൂളുകള്‍ക്ക്
പ്രത്യേക സിലബസ്സും
കരിക്കുലവും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
സ്ക്കൂള്
കുട്ടികള്‍ക്ക് സൗജന്യ അരി
വിതരണം
*270.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തോടനുബന്ധിച്ച്
സ്ക്കൂള്
കുട്ടികള്‍ക്ക്
നല്‍കിവന്ന സൗജന്യ അരി
വിതരണം ഭാഗികമായി
മാത്രം നടത്താനിടയായ
സാഹചര്യത്തെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ബക്രീദിനോടനുബന്ധിച്ച്
ഇത്തരത്തില്‍ സൗജന്യ
ഭക്ഷ്യധാന്യ വിതരണം
പതിവുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തവണ
അത് നടന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?