കുടിവെള്ള
പദ്ധതികള്‍
*211.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സർക്കാർ അധികാരത്തിൽ
വന്നശേഷം എത്ര
കുടിവെള്ള പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഏതെല്ലാം
പദ്ധതികള്‍
പ്രയോജനപ്പെടുത്തിയാണ്
ഇത്
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എത്ര ലക്ഷം
ജനങ്ങള്‍ക്കാണ് ഇതുവഴി
കുടിവെള്ളം
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
പൂര്‍ത്തിയാക്കാത്ത
കുടിവെള്ള പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
നഗരമാലിന്യങ്ങള്‍
വനപ്രദേശങ്ങളില്‍
നിക്ഷേപിക്കുന്നതിനെതിരെ
നടപടി
*212.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുുല്ല
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരമാലിന്യങ്ങള്‍
വനപ്രദേശങ്ങളില്‍
നിക്ഷേപിക്കുന്നതു
മൂലമുണ്ടാകുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നഗരമാലിന്യങ്ങള്‍
നഗരപ്രദേശങ്ങളില്‍
ഉപേക്ഷിക്കുന്നതിന്
നിയന്ത്രണങ്ങള്‍
നിലവില്‍ വന്നപ്പോള്‍,
അവ വനപ്രദേശങ്ങളില്‍
ഉപേക്ഷിക്കുന്ന പ്രവണത
വര്‍ദ്ധിച്ചു എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
അടിയന്തര ശ്രദ്ധ
പതിപ്പിക്കുകയും
ആവശ്യമായ നിയന്ത്രണ
നടപടികള്‍
സ്വീകരിക്കുകയും
ചെയ്യുമോ?
മദ്യവര്‍ജ്ജന
നയം
*213.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യലഭ്യതയില്‍
ഓണക്കാലത്ത് വര്‍ദ്ധനവ്
വരുത്താന്‍ മദ്യസംഭരണ
വിതരണ ഏജന്‍സി
ഏന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
(ബി)
വിലകുറഞ്ഞ
മദ്യം ഓണക്കാലത്ത്
കൂടുതല്‍ ലഭ്യമാക്കാന്‍
മദ്യക്കമ്പനികള്‍ക്ക്
ബിവറേജസ്
കോര്പ്പറേഷന്
നിര്‍ദ്ദേശം
നല്കിയിട്ടുണ്ടായിരുന്നോ;
(സി)
ഉണ്ടെങ്കില്‍
മദ്യലഭ്യത
വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള
മദ്യവര്‍ജ്ജന നയം മദ്യ
ഉപഭോഗത്തിലും അതില്‍
നിന്നുണ്ടാകുന്ന
കുറ്റകൃത്യങ്ങളിലും
നാശനഷ്ടങ്ങളിലും എങ്ങനെ
നിയന്ത്രണം
വരുത്തുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ?
മദ്യ
ഉപഭോഗം
*214.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
എം. സ്വരാജ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ മദ്യനയം
കൊണ്ട് സംസ്ഥാനത്തെ
മദ്യ ഉപഭോഗം കാര്യമായി
കുറഞ്ഞിട്ടില്ലാത്തതിനാല്‍
മദ്യ ഉപഭോഗം
കുറയ്ക്കാന്‍ ഉതകുന്ന
ഫലപ്രദമായ മദ്യനയം
രൂപീകരിക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മദ്യം
ഉള്‍പ്പെടെയുള്ള ലഹരി
വസ്തുക്കളുടെ
ഉപഭോഗത്തിനെതിരായ
വ്യാപകമായ
പ്രചരണത്തിലൂടെ മദ്യ
ഉപഭോഗം കുറയ്ക്കാനായി
സര്‍ക്കാരിന്റെ
ഭാഗത്തുനിന്ന്
ശ്രമമുണ്ടാകുമോ;
(സി)
വ്യാജമദ്യ
ലഭ്യത ഇല്ലാതാക്കാനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പട്ടികജാതി-
പട്ടികവര്‍ഗ്ഗക്കാർക്കുള്ള
ചികിത്സാ സൗകര്യങ്ങള്‍
*215.
ശ്രീ.കെ.
ബാബു
,,
പി.വി. അന്‍വര്‍
,,
എം. രാജഗോപാലന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയിലും
പട്ടികഗോത്രവര്ഗ്ഗത്തിലും
പെട്ട നിരവധി പേര്‍ക്ക്
സാമ്പത്തിക പ്രതിസന്ധി
കാരണം മെച്ചപ്പെട്ട
ചികിത്സാ സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്താന്‍
കഴിയുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
വിദഗ്ധ ചികിത്സക്കായി
പ്രത്യേക ഇന്‍ഷുറന്‍സ്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(സി)
വിദൂര
ആവാസ കേന്ദ്രങ്ങളില്‍
വസിക്കുന്ന
പട്ടികഗോത്രവര്ഗ്ഗക്കാര്ക്കായി
സഞ്ചരിക്കുന്ന
ക്ലിനിക്കുകള്‍
ആരംഭിക്കുമോ?
നാട്ടാന
പരിപാലനം
*216.
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാനകളുടെ
രജിസ്ട്രേഷനിലും
പരിപാലനത്തിലും
കാലോചിത മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നാട്ടാനകളോടുളള
പാപ്പാന്മാരുടെ ക്രൂരത
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
വെെല്‍ഡ്
ലെെഫ് എസ്.ഒ.എസ്. എന്ന
സന്നദ്ധ സംഘടനയുടെ
സഹായം ഇക്കാര്യത്തില്‍
ഉപയോഗപ്പെടുത്തുമോ?
മദ്യവര്‍ജ്ജന
നയം
*217.
ശ്രീ.പി.ടി.
തോമസ്
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഘട്ടംഘട്ടമായി
മദ്യനിരോധനം
നടപ്പിലാക്കാനുള്ള
മുന്‍ സര്‍ക്കാരിന്റെ
നയം മാററുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ഓരോ
വര്‍ഷവും ഒക്ടോബര്‍ 2
ന് ബിവറേജസ്
കോര്‍പ്പറേഷന്റെ 10
ശതമാനം വില്പന
കേന്ദ്രങ്ങള്‍
പൂട്ടുവാനുള്ള
മുന്‍സര്‍ക്കാരിന്റെ
ഉത്തരവ് മാറ്റുന്നതിന്
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനുള്ള
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
ഇക്കഴിഞ്ഞ
ഓണക്കാലത്ത് ബിവറേജസ്
കോര്പ്പറേഷന്
ഔട്ട്ലെറ്റു വഴി എത്ര
കോടി രൂപയുടെ മദ്യം
വില്പന
നടത്തുകയുണ്ടായി;
(ഡി)
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
മദ്യവില്പനയില്
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ഇ)
2014,
2015 എന്നീ
വര്‍ഷങ്ങളില്‍
ഓണക്കാലത്ത്
വില്പനയില് മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
കുറവ് വന്നപ്പോള്‍, ഈ
വര്‍ഷം വര്‍ദ്ധനവ്
രേഖപ്പെടുത്തുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(എഫ്)
മദ്യവര്‍ജ്ജനമെന്ന
നയം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
ഹാംലറ്റ്
വികസന പദ്ധതി
*218.
ശ്രീ.പി.കെ.
ശശി
,,
ഒ. ആര്. കേളു
,,
കാരാട്ട് റസാഖ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ വിഭാഗത്തിന്റെ
അടിസ്ഥാന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ഹാംലറ്റ് വികസന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
ഏതെല്ലാം
പട്ടിക വര്‍ഗ്ഗ
സങ്കേതങ്ങളിലാണ്
പ്രസ്തുത പദ്ധതി
ഇതിനോടകം
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ വീടുകളുടെ
നിര്‍മ്മാണം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മയക്കുമരുന്നിന്റെ
ഉപയോഗം
*219.
ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങളിലും
വിദ്യാര്‍ത്ഥികളിലും
മയക്കുമരുന്നിന്റെ
ഉപയോഗം ഉണ്ടാക്കുന്ന
ഗുരുതര സാമൂഹ്യപ്രശ്നം
ശാസ്ത്രീയമായി
അപഗ്രഥിച്ച് ഇതിന്
ശാശ്വതമായ
പരിഹാരമുണ്ടാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കായല്‍
സംരക്ഷണം
*220.
ശ്രീ.എം.
നൗഷാദ്
,,
എ.എം. ആരിഫ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്താംകോട്ട,
വേമ്പനാട്, അഷ്ടമുടി
തുടങ്ങിയ കായലുകള്‍,
കയ്യേറ്റം കൊണ്ടും
മാലിന്യ നിക്ഷേപം
കൊണ്ടും നേരിടുന്ന
ഗുരുതരമായ പ്രശ്നം
പരിഹരിക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(ബി)
കായല്‍
സംരക്ഷണ സമിതി
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കാമോ;
(സി)
ജൈവ,
അജൈവ മാലിന്യങ്ങള്‍
പുറന്തള്ളുന്ന ഹൗസ്
ബോട്ടുകള്‍
ഉള്‍പ്പെടെയുള്ളവയെ
കര്‍ശനമായി
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തൊഴില്‍
മേഖലയിലുള്ള നോക്കുകൂലി
*221.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ മേഖലയിലുള്ള
നോക്കുകൂലി ഇൗടാക്കല്‍
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച പരാതികള്‍
നല്‍കുന്നതിന് തൊഴില്‍
വകുപ്പില്‍ എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിവരിക്കുമോ;
(സി)
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
തൊഴില്‍ വകുപ്പ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഏതൊക്കെ ജില്ലകളെ
നോക്കുകൂലി വിമുക്ത
ജില്ലകളായി
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ലേബര്‍
കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍
റിലേഷന്‍സ് ബിൽ
*222.
ശ്രീ.കെ.വി.വിജയദാസ്
,,
റ്റി.വി.രാജേഷ്
,,
സി.കൃഷ്ണന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ ലേബര്‍
കോഡ് ഓണ്‍
ഇന്‍ഡസ്ട്രിയല്‍
റിലേഷന്‍സ് 2015 കരട്
ബില്ലിലെ വ്യവസ്ഥകള്‍
പരിശോധനാവിധേയമാക്കിയിട്ടുണ്ടെങ്കില്
അതിലെ പ്രധാന തൊഴിലാളി
വിരുദ്ധ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
സംഘടനാ
സ്വാതന്ത്ര്യവും
സംഘടനകളുടെ
പ്രവര്‍ത്തനവും
നിര്‍വീര്യമാക്കുന്ന ഈ
ബില്ലിലെ
നിര്‍ദ്ദേശങ്ങളോട്
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ബില്‍ നിയമമായാല്‍
സംസ്ഥാനത്തെ തൊഴില്‍
മേഖലയിലുണ്ടാക്കാനിടയുളള
പ്രത്യാഘാതങ്ങള്‍
പരിഗണിച്ച്
നിയമനിര്‍മ്മാണത്തില്‍
നിന്ന് പിന്തിരിയാന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടാനുളള നടപടി
സ്വീകരിക്കുമോ?
ഡാം
റീഹാബിലിറ്റേഷന്‍
ഇംപ്രൂവ്മെന്റ് പ്രോഗ്രാം
(ഡ്രിപ്പ്)
T *223.
ശ്രീ.പാറക്കല്‍
അബ്ദുുല്ല
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാം
റീഹാബിലിറ്റേഷന്‍
ഇംപ്രൂവ്മെന്റ്
പ്രോഗ്രാം (ഡ്രിപ്പ്)
പദ്ധതിയില്‍പെടുത്തി
പൂര്‍ത്തിയാക്കിയിട്ടുളള
പ്രവൃത്തികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഏതൊക്കെ
പ്രവൃത്തികളാണ് ഇൗ
പദ്ധതിയിന്‍ കീഴില്‍
2016-17 വര്‍ഷത്തില്‍
ഏറ്റെടുത്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതേവരെ
ഇൗ പദ്ധതിക്കു ലഭിച്ച
കേന്ദ്ര സഹായത്തിന്‍െറ
വിശദവിവരം ലഭ്യമാകുമോ?
സ്വയം
പര്യാപ്ത പട്ടികജാതി
സങ്കേതങ്ങള്‍
*224.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
വി. അബ്ദുറഹിമാന്
,,
കെ.ഡി. പ്രസേനന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത് 'സ്വയം
പര്യാപ്ത പട്ടികജാതി
സങ്കേതങ്ങള്‍' പദ്ധതി
പ്രകാരം പട്ടികജാതി
സങ്കേതങ്ങള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
ഏതെല്ലാം പദ്ധതികളാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ഏജന്‍സികളാണ് പ്രസ്തുത
പ്രവൃത്തികള്‍
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കാമോ?
കൃഷ്ണന്
നായര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
*225.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
കൃഷ്ണന് നായര്‍
കമ്മീഷന്,
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ
റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
അറിയിക്കുമോ;
(ബി)
തോട്ടം
തൊഴിലാളികള്‍
വസിക്കുന്ന ലയങ്ങളുടെ
ശോചനീയാവസ്ഥ
കണക്കിലെടുത്ത് അവ
നവീകരിക്കാന്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ;
(സി)
തോട്ടം
തൊഴിലാളികള്‍ക്ക്
ഭൂമിയും വീടും
ലഭ്യമാക്കുന്നതിനുളള
പദ്ധതിയെപ്പറ്റി
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സംസ്ഥാനത്തു
ശക്തിപ്പെടുന്ന വര്‍ഗ്ഗീയതയും
ജാതീയതയും
*226.
ശ്രീ.ആന്റണി
ജോണ്‍
,,
കെ. ദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
ഉരുത്തിരിഞ്ഞിട്ടുള്ള
സാഹചര്യങ്ങള്‍ കൊണ്ടു്
സംസ്ഥാനത്ത്
വര്‍ഗ്ഗീയതയും
ജാതീയതയും
ശക്തിപ്പെട്ടുവരുന്നത്
ഗൗരവപൂര്‍വ്വമായ
പരിശോധനയ്ക്കു
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
ഇത്തരം
സാമൂഹ്യഛിദ്രശക്തികളെ
ആശയപരമായി
നേരിടുന്നതിന്
സാംസ്കാരിക രംഗത്തെ
പ്രാപ്തമാക്കുന്നതിന്
പരിപാടികള്‍
ആവിഷ്കരിച്ചു
നടപ്പിലാക്കുമോ;
(സി)
സാംസ്കാരിക
പ്രതീകങ്ങളെയും പൊതു
ആഘോഷങ്ങളെയും നവോത്ഥാന
നായകരെയും സാമൂഹ്യ
പരിഷ്കര്‍ത്താക്കളെയും
സാമൂഹ്യവിരുദ്ധശക്തികള്‍
ദുരുപയോഗം ചെയ്യുന്ന
പ്രവണത തടയാനായി
സാംസ്കാരിക തലത്തില്‍
സര്‍ക്കാര്‍
ഇടപെടലുണ്ടാകുമോ?
'പഠന
മുറി'പദ്ധതി മുഖേനയുള്ള
ആനുകൂല്യങ്ങള്‍
*227.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളിലെ
പെണ്‍കുട്ടികള്‍ക്ക്
ഉന്നത വിദ്യാഭ്യാസം
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
'പഠന
മുറി' പദ്ധതി മുഖേന
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
പട്ടികജാതിയില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാകുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന് ഭരണ
തലത്തില്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
*228.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളെ
കേന്ദ്രീകരിച്ച് ലഹരി
വിരുദ്ധ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതിനായി
ലഹരി വിരുദ്ധ
ക്ലബ്ബുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ലഹരി
വിരുദ്ധ ക്ലബ്ബുകളുടെ
ഘടനയും
ഉദ്ദേശ്യലക്ഷ്യങ്ങളും
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുതിയ
തലമുറയെ
ബോധവല്‍ക്കരിക്കുന്നതിന്
ഇത്തരം ക്ലബ്ബുകള്‍
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
മികച്ച പ്രവര്‍ത്തനം
നടത്തുന്ന ലഹരി വിരുദ്ധ
ക്ലബ്ബുകള്‍ക്ക്
അവാര്‍ഡ് നല്കുന്ന
കാര്യം പരിഗണിക്കുമോ?
തോട്ടം
തൊഴിലാളികള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
*229.
ശ്രീ.എം.
രാജഗോപാലന്‍
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തോട്ടം തൊഴിലാളികളുടെ
മിനിമം കൂലി
വര്‍ദ്ധിപ്പിച്ചപ്പോള്‍
അവരുടെ ജോലിഭാരവും
വര്‍ദ്ധിപ്പിച്ചു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രശ്നം
പരിഹരിയ്ക്കുന്നതിനായി
നിലവിലുള്ള ഉത്തരവ്
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ?
കടലാക്രമണം
രൂക്ഷമായ പ്രദേശങ്ങളില്‍
സംരക്ഷണ ഭിത്തികള്‍
*230.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലാക്രമണം രൂക്ഷമായ
പ്രദേശങ്ങളില്‍
നിലവിലുള്ള സംരക്ഷണ
ഭിത്തികള്‍
പുനരുദ്ധരിക്കുന്നതിനും
പുതിയ സംരക്ഷണ
ഭിത്തികള്‍
പണിയുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സെന്‍ട്രല്‍
വാട്ടര്‍ ആന്റ് പവര്‍
റിസര്‍ച്ച് സ്റ്റേഷന്റെ
(സി.ഡബ്ളിയു.പി.ആര്.എസ്.)
കടലാക്രമണം
തടയുന്നതിനുള്ള തീര
സംരക്ഷണ പ്രവൃത്തികള്‍
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
തിരുവിതാംകൂര്‍
ഫോക് ലോര്‍ വില്ലേജ് പദ്ധതി
*231.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
തിരുവിതാംകൂര്‍ ഫോക്
ലോര്‍ വില്ലേജ്
സ്ഥാപിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ആയതിന്റെ
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
നടപ്പാക്കുന്നതിനുള്ള
തടസങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി തുക
വകയിരുത്തിയിട്ടുണ്ടോ
എന്നും പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
മൃഗസംരക്ഷണത്തിന്
കര്‍മ്മ പദ്ധതി
*232.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗസംരക്ഷണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കി
വരുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
മൃഗസംരക്ഷണത്തിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ് ആസൂത്രണം
ചെയ്ത്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ക്ഷീര
വികസന പദ്ധതികള്‍
*233.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ് ആസൂത്രണം
ചെയ്ത്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
പശ്ചിമഘട്ട
മേഖല
*234.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലുള്‍പ്പെട്ട
പശ്ചിമഘട്ട മേഖലയെ കടുവ
സംരക്ഷിത
മേഖലയാക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
വനമേഖലയോട് ചേര്‍ന്ന്
അധിവസിക്കുന്ന ജനതയും
വന്യമൃഗങ്ങളും തമ്മില്‍
ഇപ്പോള്‍
നിലനില്‍ക്കുന്ന
സംഘര്‍ഷം കൂടുതല്‍
രൂക്ഷമാകുമെന്ന കാര്യം
പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അക്കാര്യം കൂടി
പരിഗണിച്ച് അപകട
സാധ്യതകള്‍
ഒഴിവാക്കിക്കൊണ്ടുള്ള
ഒരു തീരുമാനത്തിന്
തയ്യാറാകുമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ആധിക്യം
*235.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായികശേഷി
വേണ്ടതും
അപകടസാദ്ധ്യതയുള്ളതുമായ
തൊഴില്‍ മേഖലകളില്‍
ഇതരസംസ്ഥാന
തൊഴിലാളികള്‍
ധാരാളമായി
തൊഴിലെടുക്കാന്‍
തയ്യാറായി വരുന്നതു
മൂലം തദ്ദേശ
തൊഴിലാളികള്‍ പ്രസ്തുത
മേഖലകള്‍ ഉപേക്ഷിച്ച്
മറ്റ് ധനാഗമ
മാര്‍ഗ്ഗങ്ങള്‍
തേടുന്നതു കൊണ്ടുള്ള
പ്രശ്നങ്ങള്‍
പഠിക്കാന്‍
സംവിധാനമൊരുക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
കാര്‍ഷിക, നിര്‍മ്മാണ,
ചെറുകിട വ്യവസായ
മേഖലകളില്‍
ഇതുമൂലമുണ്ടാകുന്ന
സാമ്പത്തിക
പ്രത്യാഘാതങ്ങള്‍
പരിശോധിക്കുമോ?
ജൈക്ക
കുടിവെള്ള പദ്ധതി
*236.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈക്ക
കുടിവെള്ള പദ്ധതി
നടപ്പാക്കാത്ത ജില്ലകളെ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
കോംപ്രിഹെന്‍സീവ്
ഡിസ്ട്രിക്റ്റ് പ്ലാന്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകള്‍
അടങ്ങിയ വിദേശ
നിക്ഷേപസഹായത്തിനായുള്ള
കരട് പദ്ധതി
അംഗീകരിക്കുകയുണ്ടായോ;
എത്ര തുകയുടെ
നിക്ഷേപത്തിനാണ് പദ്ധതി
വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നുമുതല്‍
പ്രാബല്യത്തിലെത്തിക്കാനാണ്
ലക്ഷ്യമിടുന്നത്;
വ്യക്തമാക്കുമോ?
സമഗ്ര
പട്ടികവര്‍ഗ്ഗ ആരോഗ്യ സംരക്ഷണ
പദ്ധതി
*237.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
പട്ടികവര്‍ഗ്ഗ ആരോഗ്യ
സംരക്ഷണ പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ആശുപത്രികളിലൂടെ
നല്കുന്ന മെഡിക്കല്‍
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രകൃതിക്ഷോഭങ്ങളും
വിവിധരോഗങ്ങളും മൂലം
ബുദ്ധിമുട്ട്
അനുഭവിക്കുന്ന
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
ഈ പദ്ധതിയിലൂടെ
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ കീഴില്‍
2016-17 -ല്‍ എത്ര
ഗുണഭോക്താക്കളെ
ഉള്‍ക്കൊളളാനാണ്
ലക്ഷ്യമിടുന്നത്?
സാഹിത്യ
സാംസ്കാരിക സ്ഥാപനങ്ങള്‍
*238.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന് കീഴിലുള്ള
സാഹിത്യ സാംസ്കാരിക
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും അവയുടെ
ലക്ഷ്യങ്ങളെന്തൊക്കെയെന്നും
അറിയിക്കാമോ;
(ബി)
ജനാധിപത്യക്രമത്തിന്
അനിവാര്യമായ സാമുദായിക
സാമൂഹ്യ അഭേദം
പരിപോഷിപ്പിക്കുന്നതിന്
ഇൗ സ്ഥാപനങ്ങള്‍ക്ക്
എടുത്തു പറയത്തക്ക
പങ്കുവഹിക്കാന്‍
സാധിക്കാതെ പോയതിന്റെ
കാരണം വിലയിരുത്തി അതു
പരിഹരിക്കാന്‍ ശ്രമം
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഓണം
പോലുള്ള
ദേശീയോത്സവങ്ങളെയും,
സാമൂഹ്യപരിഷ്കര്‍ത്താക്കളെയും
നവോത്ഥാന നായകരെയും
അവര്‍ സ്ഥാപിച്ച
പ്രസ്ഥാനങ്ങളെയും
മറ്റും സാമുദായിക
വര്‍ഗ്ഗീയ ചേരിതിരിവിന്
ഉപയോഗിക്കുന്ന
വ്യക്തികളെ ആശയപരമായി
നേരിടാന്‍ തക്കവിധം
സാംസ്കാരിക സ്ഥാപനങ്ങളെ
മാറ്റിയെടുക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
പോക്സോ
കേസ്
*239.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.കുഞ്ഞിരാമന്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി വിഭാഗങ്ങളില്‍
ഗോത്രാചാര പ്രകാരം
പ്രായപൂര്‍ത്തിയാകാത്തവര്‍
തമ്മില്‍ വിവാഹം
കഴിച്ചത് മൂലം നിരവധി
പേര് 'പോക്സോ'
കേസ്സുകളില്‍പ്പെട്ട്
വിചാരണ നേരിടുന്നുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേസ്സുകളില്പെട്ട
മാതാപിതാക്കള്‍
ജയിലില്‍
അടയ്ക്കപ്പെടുന്നതുമൂലം
ഇവരുടെ കുട്ടികള്‍
അനാഥമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ കുട്ടികളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പോക്സോ
നിയമത്തെക്കുറിച്ച്
ആദിവാസികള്‍ക്കിടയില്‍
വ്യാപകമായ പ്രചരണവും
ബോധവത്ക്കരണവും
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്നും
ഇതിനായി ട്രൈബല്‍
പ്രൊമോട്ടര്‍മാരുടെ
സേവനം
പ്രയോജനപ്പെടുത്തുമോ
എന്നും
വെളിപ്പെടുത്താമോ?
സ്വയം
തൊഴില്‍ പദ്ധതിയും വൈദഗ്ദ്ധ്യ
പരിശീലനപരിപാടിയും
*240.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
മുരളി പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
യുവജനങ്ങള്‍ക്കായി
സ്വയം തൊഴില്‍
പദ്ധതിയും വൈദഗ്ദ്ധ്യ
പരിശീലനപരിപാടിയും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സ്വയം
തൊഴില്‍ സംരംഭം
തുടങ്ങുന്നതിനുള്ള
സഹായം ലഭിക്കുന്നതിന്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(സി)
പട്ടികവര്‍ഗ്ഗ
യുവാക്കള്‍ക്ക്
പാരാമെഡിക്കല്‍,
നേഴ്സിംഗ്
കോഴ്സുകളിലേയ്ക്കും
ഐ.ടി. യുമായി
ബന്ധപ്പെട്ട പ്രൊഫഷണല്‍
കോഴ്സുകളിലേയ്ക്കും
പ്രവേശനത്തിനുള്ള
പരിശീലനം നല്‍കുന്നത്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഉന്നത
വിദ്യാഭ്യാസമുള്ള
പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സംസ്ഥാനത്തിനു പുറത്തും
വിദേശത്തും
ജോലിയ്ക്കുള്ള
അവസരങ്ങള്‍
ലഭ്യമാകുന്നതിന് സഹായം
നല്‍കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ?