അദ്ധ്യാപകരുടെ
പുനര്‍വിന്യാസം
*691.
ശ്രീ.എം.
സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തസ്തിക
നഷ്ടപ്പെട്ടതിന്റെ
പേരില്‍ ശമ്പളം
മുടങ്ങിയ എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകരെ
പുനര്‍വിന്യസിപ്പിക്കാന്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; അതത്
മാനേജ്മെന്റുകളുടെ
കീഴിലുള്ള സ്കൂളുകളില്‍
ഇവരെ നിയമിക്കുന്നതില്‍
മാനേജ്മെന്റുകളുടെ
നിലപാടെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുനര്‍വിന്യാസത്തിന്റെ
ഭാഗമായി അദ്ധ്യാപകര്‍
മറ്റു ജില്ലകളിലേക്ക്
പോകേണ്ട സാഹചര്യമുണ്ടോ;
എങ്കില്‍ അത്
അനിവാര്യമായ
സാഹചര്യത്തില്‍
മാത്രമായി
പരിമിതപ്പെടുത്താന്‍
ശ്രദ്ധിക്കുമോ;
(സി)
ഈ
അദ്ധ്യയന വര്‍ഷത്തെ
തസ്തിക നിര്‍ണ്ണയത്തിനു
സ്വീകരിച്ച കാര്യങ്ങള്‍
വിശദമാക്കാമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
*692.
ശ്രീ.കാരാട്ട്
റസാഖ്
,,
എസ്.രാജേന്ദ്രന്
,,
പി.ടി.എ. റഹീം
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ഭവന
നിര്‍മ്മാണ മേഖലയില്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
വീട്
നിര്‍മ്മാണത്തിനുള്ള
ചെലവ്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് ചെലവു
കുറഞ്ഞ വീട് എന്ന ആശയം
പ്രചരിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ; ഇതു
സംബന്ധിച്ച് നയം
വ്യക്തമാക്കാമോ;
(ഡി)
ലോ
കോസ്റ്റ്
കണ്‍സ്ട്രക്ഷന്‍
സംബന്ധിച്ച്
സംസ്ഥാനത്ത് ഇന്ന്
ലഭ്യമായ സാങ്കേതിക
വിദ്യകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഇത്തരം
സാങ്കേതിക വിദ്യയും
സാങ്കേതിക സഹായവും
നല്കുന്ന സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
ഭൂവിനിയോഗ
ക്രമത്തില്‍ മാറ്റം
*693.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നിലവിലെ ഭൂവിനിയോഗ
ക്രമത്തില്‍
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വയലേലകളുള്പ്പെടെയുള്ള
കൃഷിഭൂമി തരിശിട്ട്
രൂപമാറ്റം വരുത്താനുള്ള
ശ്രമങ്ങള്‍ തടയാന്‍
എന്തൊക്കെ നടപടികളാണ്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
തരിശു
ഭൂമികള്‍
പൊതുവിനിയോഗത്തിന്
ഏറ്റെടുക്കുന്നതിനുള്ള
പദ്ധതിയെന്തെങ്കിലും
പരിഗണനയിലുണ്ടോ?
ഗുണനിലവാര
നിയന്ത്രണ ലാബുകള്‍
*694.
ശ്രീ.സണ്ണി
ജോസഫ്
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഗുണനിലവാര
നിയന്ത്രണ ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
ലാബുകളുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
ഈ
ലാബുകളെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വില്ലേജ്
ആഫീസ് കെട്ടിടങ്ങളുടെ
നവീകരണത്തിന് നടപടി
*695.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല വില്ലേജ്
ആഫീസുകളുടെയും
കെട്ടിടങ്ങളുടെ അവസ്ഥ
പരിതാപകരമാണെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഭൂമി
സംബന്ധമായ സുപ്രധാന
രേഖകള്‍ സൂക്ഷിക്കുന്ന
പല വില്ലേജ് ആഫീസ്
കെട്ടിടങ്ങളും,
ചോര്‍ന്നൊലിക്കുന്നതും
സുരക്ഷാസംവിധാനങ്ങള്‍
ഇല്ലാത്തതുമാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കെട്ടിടങ്ങളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റസ്റ്റ്ഹൗസുകളുടെ
നിലവാരം ഉയര്‍ത്താന്‍ നടപടി
*696.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
എസ്.ശർമ്മ
,,
ജോര്‍ജ് എം. തോമസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനു കീഴിലുള്ള
റസ്റ്റ്ഹൗസുകളുടെ
സ്ഥിതി അവലോകനം
ചെയ്തിട്ടുണ്ടോ; ഇവയുടെ
നിലവാരം ഉയര്‍ത്താനായി
പദ്ധതിയുണ്ടോ;
(ബി)
ആവശ്യത്തിന്
ജീവനക്കാര്‍
ഇല്ലാത്തതും ഉള്ളവര്‍
തന്നെ
ഹോസ്പിറ്റാലിറ്റിയില്‍
യാതൊരു താല്പര്യമോ
പരിചയമോ
ഇല്ലാത്തവരുമാണെന്ന
സ്ഥിതിക്ക്
മാറ്റമുണ്ടാക്കാനായി
ഇടപെടല്‍ നടത്തുമോ;
(സി)
വിനോദ
സഞ്ചാര വികസനത്തിനു
മുതല്‍ക്കൂട്ടാകുന്ന
തരത്തില്‍ ഇവയെ
പുന:സംഘടിപ്പിക്കുമോ;
മുറികള്‍ ഓണ്‍ലൈനായി
ബുക്കു ചെയ്യുവാന്‍
സംവിധാനം ഒരുക്കി
അഴിമതിക്കുള്ള സാധ്യത
ഇല്ലാതാക്കാന്‍
നടപടിയുണ്ടാകുമോ;
(ഡി)
ഏതെങ്കിലും
റസ്റ്റ്ഹൗസുകള്‍
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
ഇത്തരം പാട്ടക്കരാര്‍
റദ്ദ് ചെയ്ത് അവ
ഏറ്റെടുക്കാന്‍
നടപടിയെടുക്കുമോ;
വിദ്യാര്‍ത്ഥികള്‍ക്കെല്ലാം
യൂണിഫോം
*697.
ശ്രീ.ആര്.
രാജേഷ്
,,
ആന്റണി ജോണ്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കാണ്
യൂണിഫോം സൗജന്യമായി
നല്‍കുന്നതെന്നും അതിന്
അനുവര്‍ത്തിച്ചിരിക്കുന്ന
രീതിയും അറിയിക്കാമോ;
(ബി)
പലപ്പോഴും
സ്കൂള്‍ വര്‍ഷം
കഴിയാറാകുമ്പോള്‍ ആണ്
യൂണിഫോം
ലഭിച്ചിരുന്നതെന്നും അവ
തന്നെ
നിലവാരമില്ലാത്തതായിരുന്നെന്നുമുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)
തുണിയുടെ
ഗുണനിലവാരം
ഉറപ്പാക്കാനും അവ
യഥാസമയം ലഭ്യമാക്കാനും
വേണ്ട നടപടിയുണ്ടാകുമോ;
(ഡി)
എട്ടാം
ക്ലാസ്സു വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്കെല്ലാം
യൂണിഫോം സൗജന്യമായി
നല്കുന്ന പദ്ധതി
ആയിരങ്ങള്‍ക്ക് തൊഴില്‍
നല്കുന്ന കൈത്തറി
വസ്ത്ര മേഖലയ്ക്കു കൂടി
പ്രയോജനമാകുന്ന
രീതിയില്‍
നടപ്പിലാക്കുമോ?
സംസ്ഥാന
റോഡ് വികസന പദ്ധതി
*698.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളുടെ സമഗ്ര
വികസനത്തിനായി സംസ്ഥാന
റോഡ് വികസന പദ്ധതി
(SRIP) നിലവിലുണ്ടോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
പ്രത്യേക കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
2015-16
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതിക്കായി
വകയിരുത്തിയ തുക
ചെലവഴിക്കാന്‍
കഴിയാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയിന്‍ കീഴിലുള്ള
റോഡ് നവീകരണത്തിനായുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വരള്‍ച്ച
നേരിടുന്നതിന് നടപടികള്‍
*699.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ജില്ലകളിലെ മഴക്കുറവ്,
ഭൂഗര്‍ഭ ജലത്തിന്റെ
അളവിലെ കുറവ് എന്നിവ
സംബന്ധിച്ച് ദുരന്ത
നിവാരണ അതോറിറ്റി
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
വരള്‍ച്ച നേരിടുന്നതിന്
എന്ത് നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളെയാണ്
വരള്‍ച്ച ബാധിതമായി
പ്രഖ്യാപിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
ഉള്‍നാടന്‍
മത്സ്യബന്ധന വികസന പദ്ധതി
*700.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.മുരളി
പെരുനെല്ലി
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടന്‍
മത്സ്യബന്ധനത്തിന്റെ
വികസനത്തിനായി ദേശീയ
മത്സ്യ വികസന ബോര്‍ഡ്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ കേന്ദ്ര
വിഹിതം എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
സംസ്ഥാന വിഹിതമായി എത്ര
രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
സ്കില്‍ ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്
*701.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
നിയമപ്രകാരം 2017
മുതല്‍ നാഷണല്‍ സ്കില്‍
ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്
നടപ്പിലാക്കുന്ന
സംസ്ഥാനങ്ങള്‍ക്ക്
മാത്രമേ വിദ്യാഭ്യാസ
ഫണ്ടുകള്‍ക്ക്
യോഗ്യതയുള്ളു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്‍.എസ്.ക്യു.എഫ്.
സംസ്ഥാനത്ത്
അടിയന്തരമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നിക്കല്‍ ടീച്ചേഴ്സ്
ട്രെയിനിംഗ് ആന്റ്
റിസര്‍ച്ച് സെന്റര്‍
*702.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നിക്കല്‍
ടീച്ചേഴ്സ് ട്രെയിനിംഗ്
ആന്റ് റിസര്‍ച്ച്
സെന്റര്‍ എന്നാണ്
രൂപീകൃതമായതെന്നും
അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം മുഖേന 2016-17
സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
പോളിടെക്നിക്ക്
കോളേജുകള്‍,
സര്‍ക്കാര്‍
കൊമേഴ്സ്യല്‍
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍,
ടെക്നിക്കല്‍
ഹെെസ്ക്കൂളുകള്,
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫാഷന്‍ ഡിസെെനിംഗ്
മുതലായ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പ്രസ്തുത സെന്റര്‍
മുഖേന അക്കാദമിക്
പരിശോധനകള്‍
നടത്താറുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥാപനം മുഖേന വിവിധ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധനത്തിന്
അടിസ്ഥാന സൗകര്യങ്ങള്‍
*703.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിന്
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
പുതിയതായി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിവരിക്കുമോ;
(സി)
ആരുടെയെല്ലാം
സേവനങ്ങളാണ് ഇതിനായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
അണ്
എയിഡഡ് സ്കൂളുകളുടെ
ഗുണനിലവാരം
*704.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്
എയിഡഡ് സ്കൂളുകളുടെ
ഗുണനിലവാരം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സി.
ബി. എസ്. ഇ.യുടെ ഏകീകൃത
സിലബസ് സെക്കന്‍ഡറി
വിദ്യാഭ്യാസത്തിന്
മാത്രം ബാധകമായിരിക്കെ
സംസ്ഥാനത്തെ സി. ബി.
എസ്. ഇ. വിദ്യാലയങ്ങള്‍
വ്യത്യസ്തമായ സിലബസ്
പ്രകാരം ടെക്സ്റ്റ്
ബുക്കുകള്‍ക്ക്
അമിതവിലയും ഉയര്‍ന്ന
ഫീസും ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്കൂളുകള്‍
അനുവദിക്കുന്നതിനും
അവിടങ്ങളിലെ സിലബസ്,
മറ്റു വിദ്യാഭ്യാസ
ചെലവുകള്‍ തുടങ്ങിയവ
നിര്‍ണ്ണയിക്കുന്നതിനും
എന്തെങ്കിലും
മാനദണ്ഡങ്ങളുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളുടെമേല്‍
എന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പ്ലസ്
വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ
*705.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
വണ്‍ പരീക്ഷയുടെ ഫലം
വന്നതിനുശേഷം
റിസള്‍ട്ട്
മെച്ചപ്പെടുത്തുന്നതിന്
പരീക്ഷ എഴുതണമെങ്കില്‍
നിലവില്‍ എന്തെല്ലാം
നിബന്ധനകളാണുള്ളത്;
എത്ര വിഷയങ്ങള്‍
പരമാവധി ഇംപ്രൂവ്
ചെയ്യാന്‍ സാധിക്കും;
വ്യക്തമാക്കുമോ;
(ബി)
റിസള്‍ട്ട്
മെച്ചപ്പെടുത്താനുള്ള
പരീക്ഷകളില്‍ ഇപ്രകാരം
നിബന്ധനകള്‍
ഏര്‍പ്പെടുത്താനുള്ള
കാരണം എന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കൂടുതല്‍
വിഷയങ്ങളില്‍
റിസള്‍ട്ട്
മെച്ചപ്പെടുത്തണമെന്ന്
ആഗ്രഹിക്കുന്ന
കുട്ടികള്‍ക്ക്
നിലവിലുള്ള വ്യവസ്ഥകള്‍
തടസ്സമാകുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
റിസള്‍ട്ട്
മെച്ചപ്പെടുത്താനുള്ള
പരീക്ഷകള്‍
എഴുതുന്നതിന് പരമാവധി
വിഷയങ്ങളുടെ
എണ്ണത്തില്‍
നിശ്ചയിച്ചിട്ടുള്ള
പരിധി ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളുടെ പ്രവര്‍ത്തനം
*706.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
കാലാനുസൃതമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഒരു
വ്യക്തിയുടെ ഭൂമിയെ
സംബന്ധിച്ച വിവരം
ലഭ്യമാക്കുന്നതിന്,
നിരവധി രേഖകള്‍
പരിശോധിക്കേണ്ടിവരുന്നത്
പരിഹരിക്കുന്നതിനായി
ഒരു വ്യക്തിയുടെ
ഭൂസ്വത്തുക്കളെല്ലാം
ഒറ്റ അക്കൗണ്ട്
നമ്പറില്‍
രേഖപ്പെടുത്തുന്ന
യൂണീക്ക് തണ്ടപ്പേര്
സിസ്റ്റം
നടപ്പിലാക്കുന്നത്
പരിഗണിക്കുമോ;
(സി)
ആധാരം
ചമയ്ക്കുമ്പോൾ തന്നെ
ബന്ധപ്പെട്ട
സര്‍വ്വറുകളില്‍
രേഖപ്പെടുത്തുകയും
ആധാര്‍ കാര്‍ഡുമായി
ലിങ്ക് ചെയ്യുകയും
ചെയ്യുന്ന സമ്പ്രദായം
കൊണ്ടുവന്നാല്‍
അനധികൃതമായി ഭൂമി
വാങ്ങിക്കൂട്ടുന്നവരെ
തടയാന്‍
കഴിയുമെന്നതിനാല്‍,
പ്രസ്തുത സംവിധാനം
നടപ്പില്‍
വരുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ശാസ്ത്രീയ
മത്സ്യ ബന്ധന രീതികളുടെ
പരിശീലനം
*707.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആഴക്കടലിലും
തീരക്കടലിലും വിദേശ
ട്രോളറുകളുടെ
കടന്നുകയറ്റം മത്സ്യ
സമ്പത്തിന്റെ
ശോഷണത്തിന് കാരണമായത്
പരിശോധിക്കുമോ;
(ബി)
1980
ലെ കെ. എം. എഫ്. ആര്.
ആക്ടിലെ വ്യവസ്ഥകള്‍,
പങ്കാളിത്ത വിഭവ
പരിപാലനത്തിലും
നിയന്ത്രണത്തിലും
ഉൗന്നി കാലോചിതമായി
പരിഷ്ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രാദേശിക-ജില്ലാതലത്തില്‍
മത്സ്യ വിഭവ മാനേജ്
മെന്റ് കൗണ്‍സിലുകള്‍
രൂപീകരിക്കുന്നതിനും
വിനാശകരമായ മത്സ്യബന്ധന
രീതികളും മത്സ്യ
കുഞ്ഞുങ്ങളെ
പിടിക്കുന്നതും നിയമം
മൂലം നിയന്ത്രിക്കാനും
ശാസ്ത്രീയമായ
മത്സ്യബന്ധന രീതികള്‍
പരിശീലിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളെ അന്തര്‍ ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
*708.
ശ്രീ.കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാന്ദ്യ
വിരുദ്ധ പാക്കേജിന്റെ
ഭാഗമായി, സര്‍ക്കാര്‍
സ്കൂളുകളെ അന്തര്‍
ദേശീയ നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
തയ്യാറാക്കിയ
പദ്ധതിയില്‍ ഏതെല്ലാം
ഫൗണ്ടേഷനുകളാണ് സഹകരണം
വാഗ്ദാനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഫൗണ്ടേഷനുകള്‍ ഏതെല്ലാം
രീതിയിലുള്ള സഹകരണമാണ്
വാഗ്ദാനം
ചെയ്തിട്ടുള്ളത്;
(സി)
ഈ
വര്‍ഷം ഏതെങ്കിലും
ഫൗണ്ടേഷന്റെ സഹകരണം
തേടിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
റെയില്‍
പാത ഇരട്ടിപ്പിക്കല്‍
*709.
ശ്രീ.എ.എം.
ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കുഞ്ഞിരാമന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പുലര്‍ത്തിയ നിസംഗത
റെയില്‍പാത
ഇരട്ടിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തികളിലും
കേരളത്തിലെ റെയില്‍
ഗതാഗത വികസനത്തിനും
ദോഷകരമായി ബാധിച്ചെന്ന
ആക്ഷേപം
പരിശോധിച്ചിരുന്നോ;
(ബി)
തീരദേശ
റെയില്‍പാത
ഇരട്ടിപ്പിക്കുന്നതിന്റെ
ഭാഗമായി 2011-2016
കാലയളവില്‍
എവിടെയെല്ലാം ഭൂമി
ഏറ്റെടുക്കുന്നതിനു
കഴിഞ്ഞിട്ടുണ്ട്;
ഇപ്പോള്‍ പ്രസ്തുത പാത
ഇരട്ടിപ്പിക്കലിന്റെ
അവസ്ഥ എന്താണെന്ന്
അറിയിക്കുമോ;
(സി)
കായംകുളം-കോട്ടയം
-എറണാകുളം പാതയുടെ
ഇരട്ടിപ്പിക്കല്‍
നടപടിയും
ഇലക്ട്രിഫിക്കേഷന്
നടപടികളും ഇഴഞ്ഞു
നീങ്ങുന്നത്
അവസാനിപ്പിക്കാന്‍
ആവശ്യമായ അടിയന്തിര
നടപടികള്‍
ഉണ്ടാകുന്നതിന്
സര്‍ക്കാര്‍
സമ്മര്‍ദ്ദം
ചെലുത്തുമോ?
മത്സ്യബന്ധനത്തിനായി
ഉപയോഗിക്കുന്ന വലകള്‍
*710.
ശ്രീ.കെ.ജെ.
മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യബന്ധന
വള്ളങ്ങളുടെ
യന്ത്രവല്‍ക്കരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധനത്തിന്
ഉപയോഗിക്കുന്ന പെലാജിക്
വലയുടെ പ്രത്യേകതകള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
മത്സ്യബന്ധനത്തിനായി
ഇപ്പോള്‍
പ്രചാരത്തിലിരിക്കുന്ന
ഡയമണ്ട് വലയ്ക്ക് പകരം
സ്ക്വയര്‍ വല
ഉപയോഗിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മഴക്കാലത്തെ
വെളളപ്പൊക്കം നേരിടുന്നതിന്
നടപടികള്‍
*711.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്‍സൂണ്‍
കാലത്തുണ്ടാകുന്ന
വെളളപ്പൊക്കം
നേരിടുന്നതിന്
സ്വീകരിച്ചിട്ടുളള
മുന്‍കരുതലുകള്‍
വിശദമാക്കുമോ;
(ബി)
റോഡുവക്കുകളിലും,
പൊതുസ്ഥലങ്ങളിലുമുളള
മരങ്ങള്‍ മറിഞ്ഞുവീണും,
പഴക്കമുളള മതിലുകളും
കെട്ടിടങ്ങളും ഇടിഞ്ഞു
വീണും ഉണ്ടാകാവുന്ന
അപകടങ്ങള്‍ പരമാവധി
ലഘൂകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മഴവെള്ളമൊഴുക്ക്
തടസ്സപ്പെടുത്തുന്ന
തരത്തിലുളള
കെെയേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ?
സര്‍ക്കാര്‍
കോളേജുകളുടെ അടിസ്ഥാന
സൗകര്യവികസനം
*712.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
കോളേജുകളില്‍
പഠനത്തിന്റെ ഭാഗമായി
തൊഴിലധിഷ്ഠിത നൈപുണ്യ
വികസനം നടപ്പിലാക്കുന്ന
എന്തെങ്കിലും
പദ്ധതികള്‍ ഇപ്പോള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ശാസ്ത്ര-മാനവിക
വിഷയങ്ങളില്‍പ്പെട്ട
നവീന കോഴ്സുകള്‍
ഗവണ്മെന്റ്
കോളേജുകളില്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
കോളേജുകളുടെ അടിസ്ഥാന
സൗകര്യവികസനത്തിനും പഠന
നിലവാര മികവിനും
എന്തൊക്കെ പദ്ധതികളാണ്
ഇപ്പോള്‍ നടപ്പിലാക്കി
വരുന്നത് എന്ന്
വിശദമാക്കാമോ?
ദേശീയപാതകൾ
നാലുവരിയാക്കാനുള്ള പ്രവൃത്തി
*713.
ശ്രീ.വി.
ജോയി
,,
എ. പ്രദീപ്കുമാര്‍
,,
കെ.ഡി. പ്രസേനന്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതകൾ
നാലുവരിയാക്കാനുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതിന്റെ
പുരോഗതി അറിയിക്കുമോ;
എണ്പതു ശതമാനം ഭൂമി
ഏറ്റെടുത്തു
നല്കിയാല് മാത്രമേ
ദേശീയ പാത അതോറിറ്റി
പ്രവൃത്തി
ഏറ്റെടുക്കുകയുള്ളൂ
എന്ന വ്യവസ്ഥയില്‍
മാറ്റം വരുത്താനായി
സര്‍ക്കാര്‍ ഇടപെടല്‍
കൊണ്ട്
സാധിച്ചിട്ടുണ്ടോ;
(സി)
ഭൂമി
ഏറ്റെടുക്കുന്നതിന്റെ
ഭാഗമായി എത്ര പേരെ
പുനരധിവസിപ്പിക്കേണ്ടതായി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇതിനായി നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
പാതകളുടെ
അലൈന്മെന്റ്
നിശ്ചയിക്കുന്നതിനുള്ള
നടപടികൾ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ?
ആധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
*714.
ശ്രീ.ഹൈബി
ഈഡന്
,,
വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കാഷ്യൂ വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
മത്സ്യവികസന
ബോര്‍ഡിന്‍െറയും
സംസ്ഥാന തീരദേശ വികസന
കോര്‍പ്പറേഷന്‍െറയും
സംയുക്ത സംരംഭമായി
ആധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതുവരെ
എത്ര ആധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
സ്ഥാപിച്ചു എന്ന്
വെളിപ്പെടുത്തുമോ ;
(സി)
തിരുവനന്തപുരം
പാളയം
മത്സ്യമാര്‍ക്കറ്റ്
ആധുനിക
മത്സ്യമാര്ക്കറ്റാക്കുവാന്
നടപടി സ്വീകരിക്കുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി
*715.
ശ്രീ.ബി.സത്യന്
,,
എം.എം. മണി
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
ഭൂരഹിതര്‍ക്ക് 3 സെന്റ്
ഭൂമി വീതം
പതിച്ചുനല്‍കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ നിരവധി
പേരെ കടലാസ് പട്ടയം
നല്കി വഞ്ചിച്ചു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
ഇവരുള്‍പ്പെടെ
അര്‍ഹരായ
ഭൂരഹിതര്‍ക്കെല്ലാം 3
സെന്റ് ഭൂമി
വീതമെങ്കിലും നല്കാന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
ഭൂരഹിതരായി എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
നല്കുന്ന ഭൂമി അതത്
ജില്ലകളിലുളളതും
വാസയോഗ്യവുമായ
സ്ഥലമായിരിക്കുമെന്ന്
ഉറപ്പു വരുത്തുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ടിന്‍െറ
വിനിയോഗം
*716.
ശ്രീ.യു.
ആര്. പ്രദീപ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജില്ലകളില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് വിനിയോഗിക്കാതെ
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓരോ
ജില്ലയിലും ഫണ്ടിലുള്ള
തുകയെത്രയെന്നും അവയുടെ
വിനിയോഗവും
പരിശോധിച്ചിട്ടുണ്ടോ;
അതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
അനധികൃത
മണല്‍വാരല്‍
തടയുന്നതിന് മുന്‍
സര്‍ക്കാര്‍ നദീ തീര
സംരക്ഷണ സേന
രൂപീകരിക്കാനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
ഇങ്ങനെ പ്രത്യേക സേന
രൂപീകരിക്കാനായി
ഉദ്ദേശിക്കുന്നുണ്ടോ?
സമ്പൂര്‍ണ്ണ
പാര്‍പ്പിട സമുച്ചയ പദ്ധതി
*717.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം.എം. മണി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ഭൂരഹിത-ഭവനരഹിത
കുടുംബങ്ങള്‍ക്കും വീട്
ഉറപ്പാക്കുന്ന
സമ്പൂര്‍ണ്ണ പാര്‍പ്പിട
സമുച്ചയ പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി പാര്‍പ്പിട
മിഷന് രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണ ചുമതല,
നിര്‍മ്മാണ
സാമഗ്രികളുടെ വിതരണം
എന്നിവ
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇപ്രകാരം
നിര്‍മ്മിച്ചു
നല്കുന്ന വീടുകള്‍
താമസിക്കുന്നവര്‍ക്ക്
സ്വന്തമാക്കാനുള്ള
വ്യവസ്ഥയുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
പോളിടെക്നിക്കുകളുടെ വികസനം
*718.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എം. സ്വരാജ്
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പോളിടെക്നിക്കുകളുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പല
പോളിടെക്നിക്കുകളിലും
അറ്റകുറ്റപ്പണികളും
ശക്തിപ്പെടുത്തലും
ആവശ്യമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പുതുക്കിയ
പാഠ്യപദ്ധതിക്കനുസൃതമായി,
നിലവിലുള്ള
ലബോറട്ടറികള്‍ക്ക്
ആധുനിക ഉപകരണങ്ങള്‍,
ഫര്‍ണീച്ചറുകള്‍,
മെഷീനറികള്‍, ലൈബ്രറി
പുസ്തകങ്ങള്‍ എന്നിവ
വാങ്ങുന്നതിനായി നടപടി
സ്വീകരിക്കുമോ?
ഉച്ചഭക്ഷണത്തിനുള്ള
വിഹിതം വര്‍ദ്ധിപ്പിക്കാന്‍
നടപടി
*719.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
ഉച്ചഭക്ഷണത്തിനുള്ള
വിഹിതത്തില്‍ വര്‍ദ്ധന
വരുത്താത്തതുമൂലം
ഉണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
പരിഹാര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നു വ്യക്തമാക്കുമോ;
(സി)
നിലവിലെ
നിരക്ക് നിശ്ചയിച്ച
ശേഷം വിഭവങ്ങളുടെ
വിലയിലും
കൂലിച്ചെലവിലും
ഉണ്ടായിട്ടുള്ള
വര്‍ദ്ധന
കണക്കിലെടുത്ത് നിരക്ക്
പരിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ?
കാലാവധിക്കു
മുന്‍പ് തകരുന്ന റോഡുകള്‍
*720.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ കാലാവധിക്കു
മുന്‍പ് തകരുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കാരണങ്ങള്‍
പരിശോധിച്ച് പരിഹാരം
കാണുവാന്‍ എന്തെല്ലാം
നടപടികളാണ്
ഭരണതലത്തില്‍
കെെക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
പൊതുമരാമത്ത്
ക്വാളിറ്റി
മാന്വലിലെയും
ലബോറട്ടറി
മാന്വലിലെയും
വ്യവസ്ഥകള്‍ കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?