ഇക്കോ
ടൂറിസം പദ്ധതി
*661.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയിലെ
ടൂറിസം സാദ്ധ്യതയുള്ള
മേഖലകളില്‍, പരിസ്ഥിതി
സംരക്ഷിച്ചുകൊണ്ടുള്ള
ഇക്കോ ടൂറിസം പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഇത്തരം കേന്ദ്രങ്ങള്‍
സംയോജിപ്പിച്ചു
കൊണ്ടുള്ള ഒരു ടൂറിസം
സര്‍ക്യൂട്ട്
സ്ഥാപിക്കുമോ;
(സി)
ഈ
പദ്ധതിയില്‍
സന്ദര്‍ശകര്‍ക്ക് താമസം
ഉള്‍പ്പെടെയുള്ള
സൗകര്യം ലഭ്യമാക്കുമോ
എന്ന് വ്യക്തമാക്കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
വയ്ക്കുന്നതിന് പദ്ധതി
*662.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ആര്. രാജേഷ്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടില്ലാത്ത
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
പുതിയതായി വീട്
വയ്ക്കുന്നതിനുളള
പദ്ധതി നിലവിലുണ്ടോ;
(ബി)
വാസയോഗ്യമല്ലാത്ത
ഭവനങ്ങളില്‍
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് ഭവനം
മെച്ചപ്പെടുത്തുന്നതിനും
അധികമായി മുറികള്‍
നിര്മ്മിക്കുന്നതിനുമാവശ്യമായ
ധനസഹായം നല്‍കാറുണ്ടോ;
(സി)
മുന്‍
വര്‍ഷങ്ങളില്‍ പണം
ഭാഗികമായി അനുവദിച്ചതും
എന്നാല്‍ നിര്‍മ്മാണം
പൂര്ത്തീകരിയ്ക്കാന്
കഴിയാതിരുന്നതുമായ
ഭവനങ്ങള്‍
പൂര്‍ത്തീകരിയ്ക്കുന്നതിന്
തുക
അനുവദിയ്ക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിയ്ക്കുമോ?
ആദിവാസി
വനാവകാശനിയമം
*663.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ. ബാബു
,,
ഡി.കെ. മുരളി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
വനാവകാശനിയമം
നടപ്പിലാക്കാനായി മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാര്‍
സ്വീകരിച്ചിരുന്ന
നടപടികള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കുമോ;
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ഇക്കാര്യത്തില്‍ ഉണ്ടായ
പുരോഗതി അറിയിക്കുമോ;
(ബി)
ഇൗ
നിയമപ്രകാരം ലഭിച്ച
ഭൂമിയില്‍ വീട്
വയ്ക്കാന്‍ അനുമതി
ലഭിക്കുന്നില്ലെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
ഭൂമിയില്‍
ഉടമസ്ഥാവകാശവും
ക്രയവിക്രയത്തിനുള്പ്പെടെയുള്ള
സ്വാതന്ത്രൃവും
ഉറപ്പാക്കാനായി എന്തു
നടപടി സ്വീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
ഭൂമിയുടെ
അവകാശരേഖയില്ലാത്തതിനാല്
ആദിവാസികള്‍ക്ക്
കാര്‍ഷികാനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാനായി
നടപടിയെടുക്കുമോ?
മനുഷ്യാവകാശ
കമ്മീഷന് ആഫീസ് ആസ്ഥാനം
മാറ്റാന്‍ നടപടി
*664.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
മനുഷ്യാവകാശ കമ്മീഷന്
ആഫീസ് കെട്ടിടത്തിന്
പ്രതിമാസം
വാടകയിനത്തില്‍ എത്ര
രൂപയാണ്
ചെലവഴിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ ആസ്ഥാനം
തമ്പാനൂരിലെ
കെ.എസ്.ആര്.ടി.സി.
ടെര്‍മിനലിലേക്ക്
മാറ്റണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മനുഷ്യാവകാശ
കമ്മീഷന് പ്രതിമാസം
വാടകയിനത്തില്‍
ചെലവഴിക്കുന്ന തുക
കെ.എസ്.ആര്.ടി.സി.ക്ക്
ലഭിക്കത്തക്കവിധത്തില്‍,
കമ്മീഷന്റെ ആസ്ഥാനം
തമ്പാനൂരിലെ
കെ.എസ്.ആര്.ടി.സി.
ടെര്‍മിനലിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
കുടിവെള്ള
വിതരണ, ജലസേചന പദ്ധതികള്‍
*665.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
,,
എം. നൗഷാദ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രത്യേക
നിക്ഷേപ നിധി
ഉപയോഗിച്ച്
ആവിഷ്കരിച്ചിട്ടുള്ള
കുടിവെള്ള വിതരണ,
ജലസേചന പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ; വരള്‍ച്ച
കൊണ്ടുണ്ടാകുന്ന
പ്രശ്നങ്ങള്‍
ലഘൂകരിക്കാനായി ഈ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പുതുതായി
ഗാര്‍ഹിക കണക്ഷനുകള്‍
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അടിക്കടി
കുടിവെള്ള വിതരണ
പൈപ്പുകള്‍ പൊട്ടുന്നത്
ഒഴിവാക്കാനും
ജലചോര്‍ച്ച വഴി
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാനുമായി
എന്തെല്ലാം
പദ്ധതികളാണുള്ളതെന്ന്
അറിയിക്കാമോ?
ലഹരിവിരുദ്ധ
ബോധവത്ക്കരണം
*666.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉപയോഗത്തിനെതിരെ
പൊതുജനങ്ങളിലും
വിദ്യാര്‍ത്ഥികളിലും
അവബോധം ഉണ്ടാക്കുകയെന്ന
ലക്ഷ്യത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടത്തുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ലഹരി വിരുദ്ധ
ആശയങ്ങള്‍ അടങ്ങിയ
സന്ദേശങ്ങള്‍
പൊതുസ്ഥലങ്ങളില്‍
പ്രദര്‍ശിപ്പിക്കുന്നതിനായി
സംവിധാനമൊരുക്കിയിട്ടുണ്ടോ;
(സി)
പ്രമുഖ
ആഘോഷങ്ങളുടെയും
ഉത്സവങ്ങളുടെയും
ഭാഗമായി
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍
സ്റ്റാളുകളും
പവലിയനുകളും സ്ഥാപിച്ച്
ലഹരിവിരുദ്ധ
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
കുഴല്‍കിണറുകളുടെ
നിര്‍മ്മാണം.
*667.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഴല്‍കിണറുകള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിവരിക്കുമോ;
(ബി)
കുടിവെളള
ദൗര്‍ലഭ്യത്തിന് ഇത്
എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
വിലയിരുത്തിയിട്ടുളളത്;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എത്ര
കുഴല്കിണറുകള്ക്കാണ്
ശാസ്ത്രീയമായി
സ്ഥാനനിര്‍ണ്ണയം
നടത്തിയിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ജലസേചന
പദ്ധതികളും കുടിവെള്ള വിതരണ
പദ്ധതികളും സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
*668.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസേചന പദ്ധതികളും
കുടിവെള്ള വിതരണ
പദ്ധതികളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സാധിക്കാതെ പോയതിന്റെ
കാരണങ്ങള്‍
വിലയിരുത്തിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഓഡിറ്റ് നിരീക്ഷണങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷം വന്‍കിട,
ഇടത്തരം ജലസേചന ജലവിതരണ
പദ്ധതികള്‍ക്കായി
നീക്കിവെച്ചിരുന്ന
തുകയില്‍ എത്ര ശതമാനം
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(സി)
നിലവില്‍
പണി
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
സംസ്ഥാനം നേരിടുന്ന
കടുത്ത വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍ ഇൗ
പദ്ധതികള്‍
അടിയന്തരമായി
പൂര്ത്തീകരിയ്ക്കാന്
സ്വീകരിച്ചിട്ടുള്ള
നടപടികളും അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പൂര്‍ത്തീകരിച്ച
പദ്ധതികള്‍
ഏതൊക്കെയെന്നും അതു
വഴി എത്ര പേര്‍ക്ക്
പ്രയോജനം
ലഭിച്ചുവെന്നും
അറിയിക്കാമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള
ക്ഷേമഫണ്ട് വിനിയോഗം
*669.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
-
പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള
ക്ഷേമഫണ്ട്
വിനിയോഗത്തില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്തുണ്ടായതായി
ആക്ഷേപമുള്ള
ക്രമക്കേടുകളും
അഴിമതിയും
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍ ഇതു
പരിഹരിക്കാനായി എന്തു
നടപടി സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന
പദ്ധതികളില്‍ പലതും
ആദിവാസി ഊരുകളില്‍
എത്തുന്നില്ലെന്ന
പ്രശ്നം പരിഹരിക്കാന്‍
നടപടിയെടുക്കുമോ;
(സി)
ഏകദേശം
25 ശതമാനം
ആദിവാസികള്‍ക്ക് റേഷന്‍
കാര്‍ഡു പോലുമില്ലാത്ത
അവസ്ഥക്ക്
മാറ്റമുണ്ടാക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വായ്പകള്‍
എഴുതിത്തള്ളുന്നതിനുള്ള
പദ്ധതി
*670.
ശ്രീ.കെ.ജെ.
മാക്സി
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങള്‍ക്കായുള്ള
സഹകരണ സംഘങ്ങളില്‍
നിന്നും എടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എത്ര
തുക വരെയുള്ള
വായ്പകളാണ് പ്രസ്തുത
പദ്ധതി പ്രകാരം
എഴുതിത്തള്ളുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര രൂപയാണ് ഈ
പദ്ധതിക്കായി
വകയിരുത്തിയിരിക്കുന്നത്;
ഈ തുക പ്രസ്തുത
പദ്ധതിയ്ക്കായി
മതിയാകുമോ;
ഇല്ലെങ്കില്‍ അധിക തുക
അനുവദിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
31-3-2010-നകം
അവധിയായ വായ്പകള്‍
എഴുതിത്തള്ളുന്ന ഈ
പദ്ധതി 31-3-2016 വരെ
അവധിയായ വായ്പകള്‍ക്ക്
കൂടി ബാധകമാക്കുന്ന
കാര്യം പരിഗണിക്കുമോ
എന്ന് വ്യക്തമാക്കുമോ?
പട്ടികജാതി
എെ.ടി.എെ. ട്രെയിനികള്‍ക്കായി
പ്രത്യേക പാേഷകാഹാര പദ്ധതി
*671.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.ബഷീര്‍
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
എെ.ടി.എെ.
ട്രെയിനികള്‍ക്കായി
പ്രത്യേക പാേഷകാഹാര
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ നടത്തിപ്പു
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(സി)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ എന്താെക്കെ
സൗകര്യങ്ങള്‍
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
കുടിവള്ളക്ഷാമം
പരിഹരിക്കുന്നതിനായി
പദ്ധതികള്‍
*672.
ശ്രീ.എം.
നൗഷാദ്
,,
എസ്.ശർമ്മ
,,
ഡി.കെ. മുരളി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
പുതുതായി എന്തെല്ലാം
പദ്ധതികളാണ്
ആലോചിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
അടിക്കടി
പെെപ്പ് ലെെന്‍
പൊട്ടുന്നതുമൂലം
കുടിവെള്ള തടസ്സം
ഉണ്ടാകുന്നത്
പരിഹരിക്കുന്നതിനായി
പഴകിയ പെെപ്പുകള്‍
മാറ്റി പുതിയവ
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
വിഭാവനം
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കുമോ?
(സി)
ശാസ്താംകോട്ടയടക്കമുള്ള
ശുദ്ധജലതടാകങ്ങളിലെ
സ്വാഭാവിക നീരൊഴുക്ക്
കുറയുന്നതുമൂലമുള്ള
കുടിവെള്ള ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനായി
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
എംപ്ലോയബിലിറ്റി സെന്റര്‍
ആക്കി മാറ്റാനുള്ള പദ്ധതി
*673.
ശ്രീ.വി.
ജോയി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ. എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
എംപ്ലോയബിലിറ്റി
സെന്റര്‍ ആക്കി
മാറ്റാനുള്ള പദ്ധതിയുടെ
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതര്‍ക്ക്
തൊഴില്‍ പരിശീലനം
നല്കാന് ഈ
സെന്ററുകള്‍
പ്രാപ്തമാണോ; അതിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
സംവിധാനം എന്താണ് എന്ന്
വ്യക്തമാക്കാമോ;
ഇതിനായി വരുന്ന ചെലവ്
സര്‍ക്കാര്‍
വഹിക്കുന്നുണ്ടോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നിന്നു വ്യത്യസ്തമായി
സ്വകാര്യ മേഖലയില്‍
തൊഴില്‍ നല്കാന് ഈ
സംവിധാനത്തിന്
എത്രമാത്രം
സാധ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
പൊതുമേഖലയിലും സ്വകാര്യ
മേഖലയിലും ഈ
സെന്ററുകള്‍ വഴി
ലഭ്യമായ സ്ഥിരം
തൊഴിലുകളുടെ കണക്ക്
ലഭ്യമാക്കുമോ;
(ഡി)
ഈ
സെന്ററുകളെ
തൊഴിലന്വേഷകര്‍ക്ക്
ഗുണപ്രദമായ രീതിയില്‍
പരിവര്‍ത്തനം
ചെയ്യുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ഫോറസ്ട്രി
ക്ലബ്ബുകള്‍
*674.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫോറസ്ട്രി ക്ലബ്ബുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളേയും
പ്രവര്‍ത്തന രീതിയേയും
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
എത്ര ക്ലബ്ബുകള്‍
രൂപീകരിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
എക്സൈസ്
വകുപ്പിലെ ക്രൈം
റെക്കാര്‍ഡ്സ് ബ്യൂറോ
*675.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ പുതുതായി
'ക്രൈം റെക്കാര്‍ഡ്സ്
ബ്യൂറോ'
ആരംഭിക്കുന്നുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ക്രൈം
റെക്കാര്‍ഡ്സ്
ബ്യൂറോയുടെ ചുമതലകള്‍
എന്തെല്ലാമാണെന്നും
ഇതിനായി വകുപ്പില്‍
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(സി)
ക്രൈം
റെക്കാര്‍ഡ്സ്
ബ്യൂറോയുടെ ആസ്ഥാനം
എവിടെയാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
എക്സൈസ്
വകുപ്പുമായി
ബന്ധപ്പെട്ട വിവരങ്ങള്‍
ക്രൈം റെക്കാര്‍ഡ്സ്
ബ്യൂറോയില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
അസംഘടിത
തൊഴിലാളികളുടെ സേവന വേതന
വ്യവസ്ഥകള്‍
*676.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസംഘടിത തൊഴില്‍
മേഖലയിലെ
തൊഴിലാളികളുടെ സേവന
വേതന വ്യവസ്ഥകള്‍
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
തൊഴിലിടങ്ങളില്‍
ഇവര്‍ക്ക് എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്കുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍ വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ
എന്തെല്ലാം നിയമ
നടപടികളാണ്
കൈക്കൊള്ളുന്നത്,
വിവരിക്കുമോ?
നദീസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
*677.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നദികളുടെ
പുനരുദ്ധാരണത്തിനും
സംരക്ഷണത്തിനും വേണ്ടി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഏതൊക്കെ നദികളെയാണ്
ഇതില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
നദീസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
കേന്ദ്ര സഹായത്തിനായി
സമര്‍പ്പിച്ചിട്ടുളള
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നദീതട
സംരക്ഷണ പദ്ധതികള്‍
നടപ്പിലാക്കാനായി ഏത്
ഗവണ്മെന്റ്
വകുപ്പിനെ/ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
ഇവയുടെ ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങളെക്കുറിച്ചും
വിശദമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ പദ്ധതികൾ
*678.
ശ്രീ.വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(ബി)
ക്ഷേമനിധി
ബോര്‍ഡിലെ അംഗങ്ങളുടെ
രജിസ്ട്രേഷന്,
അംശദായം, ആനുകൂല്യ
വിതരണം, പെന്ഷന്
എന്നിവ
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലാം
ആധുനികവത്കരണമാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനുവേണ്ടി
പുതുതായി സോഫ്റ്റ് വെയർ
വികസിപ്പിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ക്ഷീരകർഷകരെ
സഹായിക്കുന്നതിനുള്ള പദ്ധതികൾ
*679.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ക്ഷീരകര്‍ഷകരാണ്
ക്ഷീരമേഖലയുടെ
നട്ടെല്ല് ' എന്ന
സര്‍ക്കാര്‍ നയത്തിന്റെ
ഭാഗമായി ക്ഷീരകര്‍ഷകരെ
സഹായിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ക്ഷീരകര്‍ഷകരെ
കര്‍ഷകരായി
കണക്കാക്കുന്നുണ്ടെങ്കില്‍
കൃഷിക്കാര്‍ക്കുള്ള
ലോണുകളുടെ
പലിശനിരക്കിലുള്ള
ഇളവുകള്‍
ക്ഷീരകര്‍ഷകര്‍ക്കും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കാലിത്തൊഴുത്ത്
നിര്‍മ്മിക്കുന്നതിന്
ക്ഷീരകര്‍ഷകര്‍ക്ക്
ധനസഹായം നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
തീറ്റപ്പുല്‍കൃഷി
വ്യാപകമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വനമേഖലയിലെ
തരിശുകിടക്കുന്ന
പ്രദേശങ്ങള്‍
തീറ്റപ്പുല്‍കൃഷിക്ക്
ഉപയോഗിക്കുന്നതിന്
പദ്ധതി രൂപീകരിക്കുമോ;
(ഇ)
കുളമ്പുരോഗം
മൂലം മരണമടയുന്ന
ഉരുക്കളുടെ ഉടമകള്‍ക്ക്
ധനസഹായം നല്കുന്നുണ്ടോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള
സംവരണത്തോത്
*680.
ശ്രീ.പുരുഷന്
കടലുണ്ടി
,,
മുരളി പെരുനെല്ലി
,,
കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
കഴിഞ്ഞ പത്ത്
വര്‍ഷക്കാലത്തിനിടയില്‍
ലഭിച്ച സംവരണത്തോത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നിശ്ചിത
സംവരണത്തോത്
പാലിയ്ക്കപ്പെടുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ജീവന്
രക്ഷാ മരുന്നുകളും വേദന
സംഹാരികളും ലഹരിക്കായി
ഉപയോഗിക്കുന്ന സാഹചര്യം
T *681.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവന്
രക്ഷാ മരുന്നുകളും,
വേദന സംഹാരികളും
ലഹരിക്കായി
ഉപയോഗപ്പെടുത്തുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
തടയുന്ന കാര്യത്തില്‍
സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കുമോ;
(സി)
എക്സൈസ്,
ആരോഗ്യവകുപ്പുകള്‍
സംയുക്തമായി മെഡിക്കല്‍
സ്റ്റോറുകളില്‍
നടത്തിവരുന്ന
പരിശോധനകള്‍ നിന്നുപോയ
വിവരം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
ഡോക്ടര്‍മാരുടെ
കുറിപ്പടിയില്ലാതെ
ഇത്തരം മരുന്നുകള്‍
വില്പന നടത്തുന്നതു
തടയാന്‍ ഫലപ്രദമായ
നടപടികള്‍
സ്വീകരിക്കുമോ?
സമഗ്ര
ക്ഷീര വികസന പദ്ധതി
*682.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജെയിംസ് മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
എം.എം. മണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
ക്ഷീര വികസന പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
ഈ പദ്ധതി വഴി ക്ഷീര
കര്‍ഷകര്‍ക്ക് ഏതു
തരത്തിലുള്ള
പ്രോത്സാഹനവും
ആനൂകൂല്യങ്ങളുമാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ബി)
നിലവിലുള്ള
ക്ഷീര സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ആധുനികവല്‍ക്കരിക്കുന്നതിനും
അതുവഴി ക്ഷീര
കര്‍ഷകര്‍ക്കും
ഉപഭോക്താക്കള്‍ക്കും
പ്രയോജനം
ലഭ്യമാക്കുന്നതിനും
പദ്ധതിയുണ്ടോ;
(സി)
സംസ്ഥാനത്തു
വിറ്റഴിയ്ക്കുന്ന
പാലിന്റെയും
പാലുല്‍പ്പന്നങ്ങളുടെയും
ഗുണനിലവാരം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
മില്‍മയുടെ
ലാഭം
*683.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പാല് ഉപഭോഗത്തിന്റെ
എത്ര ശതമാനമാണ് മില്‍മ
നിവര്‍ത്തിക്കുന്നത്;
(ബി)
ഒരു
ലിറ്റര്‍ പാലില്‍
നിന്ന് മൂല്യവര്‍ദ്ധിത
ഉല്‍പനങ്ങളിലൂടെ മില്‍മ
എത്ര ലാഭമാണ്
ഉണ്ടാക്കുന്നത്;
പ്രസ്തുത ലാഭ വിഹിതം
ക്ഷീരകര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
ലിറ്റര്‍ പാലില്‍
നിന്ന് പായ്ക്കറ്റ് പാൽ
വില്പനയിലൂടെ എല്ലാ
ചെലവുകളും കഴിച്ച് എത്ര
രൂപയുടെ ലാഭമാണ്
മില്‍മക്ക്
ലഭിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
വാട്ടര്‍
അതോറിറ്റിയുടെ ആന്റി
വാട്ടര്തെഫ്റ്റ്
സ്ക്വാഡിന്റെ പ്രവര്‍ത്തനം
*684.
ശ്രീ.വി.
അബ്ദുറഹിമാന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ആന്റണി
ജോണ്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലമോഷണവും
ജലം പാഴാക്കുന്നതും
തടയുന്നതിന് വാട്ടര്‍
അതോറിറ്റിയുടെ ആന്റി
വാട്ടര്തെഫ്റ്റ്
സ്ക്വാഡ് നടത്തുന്ന
പ്രവര്‍ത്തനം അവലോകനം
ചെയ്യാറുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ക്വാഡിന്റെ
പ്രവര്‍ത്തനഫലമായി
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വന്‍കിട
വ്യവസായ സ്ഥാപനങ്ങള്‍,
സ്വകാര്യ ആശുപത്രികള്‍,
ഫ്ളാറ്റുകള്‍
എന്നിവിടങ്ങളില്‍
വാട്ടര്‍ അതോറിറ്റിയുടെ
പൈപ്പില്‍ മോട്ടോര്‍
ഘടിപ്പിച്ച് വെള്ളം
മോഷ്ടിച്ചതായ കേസുകള്‍
വര്‍ദ്ധിച്ചുവരുന്നത്
പ്രത്യേകം
പരിശോധിച്ചിട്ടുണ്ടോ?
കുടിവെള്ള
വിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിന് നടപടി
*685.
ശ്രീ.പി.
ഉണ്ണി
,,
എം. സ്വരാജ്
,,
എം. മുകേഷ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടിവെള്ള വിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗാര്‍ഹിക
കണക്ഷനുകളില്‍ ഗണ്യമായ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കൃഷിയ്ക്ക്
ആവശ്യമായ ജലം കൂടുതല്‍
സ്ഥലത്ത്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിയ്ക്കുന്നത്;
(ഡി)
ഇതിനായി
ഡ്രിപ് ഇറിഗേഷന്‍
പദ്ധതികള്‍, ചാലുകളുടെ
നവീകരണം തുടങ്ങിയവ
ഊര്‍ജ്ജിതമായി
നടപ്പാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ സ്കില്‍
ഡെവലപ്മെന്റ് സെന്ററുകള്‍
ആക്കുവാൻ പദ്ധതി
*686.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലില്ലായ്മ വേതനം
വാങ്ങുന്ന യുവാക്കളുടെ
എണ്ണം
കുറച്ചുകൊണ്ടുവരുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)
പുത്തന്‍
തൊഴില്‍ മേഖലകള്‍ക്ക്
അനുസൃതമായ ശേഷികള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
കൈവരിക്കാനുതകുന്ന
തരത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ സ്കില്‍
ഡെവലപ്മെന്റ്
സെന്ററുകള്‍
ആക്കിമാറ്റുന്നതിന്
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരില്‍
നിന്നും തല്പരരായ
ആളുകളെ തൊഴിലുറപ്പ്
പദ്ധതിയിലേക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കുടിവെള്ള
വിതരണ പദ്ധതികളിലെ
ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകള്‍
*687.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
വിതരണ പദ്ധതികളിലെ
ഡിസ്ട്രിബ്യൂഷന്‍
പൈപ്പുകള്‍ നിരന്തരം
പൊട്ടുന്നതിന്റെ
അടിസ്ഥാന
കാരണങ്ങളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
പൈപ്പുപൊട്ടല്‍
മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകളും
ജലനഷ്ടവും ഒഴിവാക്കാന്‍
എന്തൊക്കെ മുന്‍കരുതല്‍
നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അടിസ്ഥാന
കാരണങ്ങള്‍ കണ്ടെത്തി
പരിഹാര നടപടികള്‍
സ്വീകരിക്കാന്‍
സാങ്കേതിക വിദഗ്ദ്ധരും
വിജിലന്‍സ്
ഉദ്യോഗസ്ഥനുമടങ്ങിയ ഒരു
സമിതിയെ നിയോഗിക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ
പുരോഗതി
ഉറപ്പുവരുത്തുന്നതിനുള്ള
പദ്ധതികള്‍
*688.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ
ദ്രുതഗതിയിലുള്ള
പുരോഗതി
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
(ബി)
അവരുടെ
പുരോഗതിക്കു വേണ്ടി
നീക്കിവച്ചിരിക്കുന്ന
ഫണ്ട്
വിവക്ഷിക്കപ്പെട്ട
ഉദ്ദേശത്തിനായി
വിനിയോഗിക്കുന്നു എന്ന്
ഉറപ്പുവരുത്താനായി നിയമ
നിര്‍മ്മാണം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പട്ടികജാതിക്കാര്‍ക്കും
പട്ടികവര്‍ഗ്ഗക്കാര്‍ക്കും
ഉള്ള സംവരണാനുകൂല്യം
ഇവര്‍ക്ക് തന്നെ
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം
കാര്യങ്ങളാണ്
നിയമത്തില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുതിയ
ജലസ്രോതസ്സുകള്‍
കണ്ടെത്തുന്നതിന് നടപടി
*689.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി മഴ
കുറയുന്നതിന്‍െറ
പശ്ചാത്തലത്തില്‍ പുതിയ
ജലസ്രോതസ്സുകള്‍
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പുതിയ
ജലസ്രോതസ്സുകള്‍
കണ്ടെത്തുന്നതിനായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്‍െറ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കോള്‍
മേഖലകളില്‍ ചെലവു
കുറഞ്ഞ ജലസംഭരണികള്‍
സ്ഥാപിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ?
പാല്
ഉല്പാദനത്തിലെ
സ്വയംപര്യാപ്തത
*690.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്പാദനത്തിലെ
സ്വയംപര്യാപ്തത
ലക്ഷ്യമിട്ട്
എന്തെല്ലാം സഹായങ്ങളാണ്
ക്ഷീരകര്‍ഷകര്‍ക്ക്
നല്കാനുദ്ദേശിക്കുന്നതെന്നു
വിശദീകരിക്കുമോ;
(ബി)
ഇതിനായി
കര്‍ഷകര്‍ക്ക് എത്ര
ഉരുക്കളെ വിതരണം
ചെയ്യാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(സി)
എന്തെല്ലാം
ധന ആവശ്യാധിഷ്ഠിത
സഹായങ്ങളാണ് പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന്
കര്‍ഷകര്‍ക്ക്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?