ഫാര്‍മ
പാര്‍ക്ക്
*151.
ശ്രീ.റോജി
എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരുന്ന്
നിര്‍മ്മാണത്തിനും
ഗവേഷണത്തിനും
മെഡിക്കല്‍
ഉപകരണങ്ങളുടെ
നിര്‍മ്മാണത്തിനുമായി
ഫാര്‍മ പാര്‍ക്ക്
സ്ഥാപിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എവിടെയാണ്
ഇതിനായി സ്ഥലം
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രോജക്ടിന് എത്ര കോടി
രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേരള
സര്‍വ്വകലാശാല അസിസ്റ്റന്റ്
നിയമനത്തിലെ ക്രമക്കേട്
T *152.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
അസിസ്റ്റന്റ്
നിയമനത്തില്‍ നടന്നതായി
ആരോപിക്കപ്പെടുന്ന
ക്രമക്കേടുകളെക്കുറിച്ച്
പുനരന്വേഷണം
നടത്തണമെന്ന ഹൈക്കോടതി
ഉത്തരവ് ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍,
അതനുസരിച്ച് ഏതു
വിധത്തിലുള്ള അന്വേഷണ
സംവിധാനത്തെയാണ്
പുനരന്വേഷണത്തിന്
നിയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
കേസന്വേഷണത്തില്ചൂണ്ടിക്കാണിക്കപ്പെട്ട
അപാകതകള്‍
പരിഹരിക്കാനും
ഉത്തരക്കടലാസ്സുകള്‍
നഷ്ടപ്പെടാനിടയായ
സംഭവമുള്‍പ്പെടെ
സത്യസന്ധമായി
അന്വേഷിച്ച് വസ്തുതകള്‍
കണ്ടെത്തുന്നതിനും
ഇതുമായി ബന്ധപ്പെട്ട
എല്ലാ പ്രതികളെയും
നിയമത്തിന്റെ മുമ്പില്‍
കൊണ്ടുവരുന്നതിനും
കഴിയുന്ന ടീമിനെ
അന്വേഷണത്തിന്
ചുമതലപ്പെടുത്തുമോ?
'108'
ആംബുലന്‍സ് സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
*153.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'108'
ആംബുലന്‍സ്
സര്‍വ്വീസിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സര്‍വ്വീസ്
നടത്തിപ്പ് ചുമതല
നിര്‍വ്വഹിക്കുന്ന
ഏജന്‍സിയുമായി
ഉണ്ടാക്കിയിട്ടുളള
കരാര്‍ വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; ഇത്
പുതുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ആംബുലന്‍സ്
സേവനത്തിന് പ്രതിഫലം
നല്‍കുന്നതിനുളള ഫണ്ട്
ഏതു പദ്ധതിയിലൂടെയാണ്
ലഭ്യമാകുന്നത്; ഇതേവരെ
ഈ ഇനത്തില്‍ എന്തു തുക
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
ജനോപകാരപ്രദമായ
ഈ പദ്ധതി
നിലനിര്‍ത്താന്‍
അടിയന്തര ശ്രദ്ധ
ഉണ്ടാകുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ അപര്യാപ്തത
*154.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.എം.
മണി
,,
കെ.ഡി. പ്രസേനന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ
സൗകര്യങ്ങളുടെ
അപര്യാപ്തതകൊണ്ട്
സ്വകാര്യ ആശുപത്രികളെ
ആശ്രയിക്കേണ്ടി വരുന്ന
സാധാരണക്കാരെ സ്വകാര്യ
ആശുപത്രികളിലെ അമിതമായ
ചികിത്സാ ചെലവ്
കടക്കെണിയിലാഴ്ത്തുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ലബോറട്ടറികള്‍
ഉള്‍പ്പെടെയുളള
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത,
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെയും
കുറവ്, മരുന്നുകളുടെ
അഭാവം, ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുളള
ജീവനക്കാരുടെ
പെരുമാറ്റം എന്നീ
കാരണങ്ങളാണ്
സാധാരണക്കാരെ സ്വകാര്യ
ആശുപത്രികളെ
ആശ്രയിക്കാന്‍
നിര്ബന്ധിതരാക്കുന്നതെന്നതിനാല്
അതു പരിഹരിക്കാനും
അതോടാെപ്പം സ്വകാര്യ
ആശുപ്രതികളിലെ
ചികിത്സാചെലവ്
നിയന്ത്രിക്കാനും നടപടി
സ്വീകരിക്കുമോ;
(സി)
എല്ലാവര്ക്കും
ഗുണനിലവാരമുളള ചികിത്സാ
അവകാശം
സാധ്യമാക്കുന്നതിന്
വേണ്ട സുസ്ഥിര വികസന
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്; ഇവ
നേടുന്നതിനായി
എന്തൊക്കെ കാര്യങ്ങള്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നു;
(ഡി)
ഇതിനായി
വികസന സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇൗ ലക്ഷ്യം നേടുന്നതിന്
വികസന സമിതികളുടെ
പങ്കെന്താണെന്ന്
അറിയിക്കാമോ?
സൈബര്‍
ഡോം
*155.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പിന്റെ
കീഴില്‍ 'സൈബര്‍ ഡോം'
എന്ന കേന്ദ്രം
ആരംഭിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
സൈബര്‍
കുറ്റങ്ങള്‍
തടയുന്നതിനും ഈ
വിഷയത്തില്‍ കൂടുതല്‍
ഗവേഷണങ്ങള്‍
നടത്തുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ആരുടെയൊക്കെ
സേവനങ്ങളാണ് ഇതിനായി
ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ്
*156.
ശ്രീ.ഹൈബി
ഈഡന്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പിന്റെ
നേതൃത്വത്തില്‍
സംസ്ഥാനത്ത് ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ്
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകളാണ് ഈ
പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുവാന്‍
മോണിറ്ററിംഗ് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെയും അഭാവം
*157.
ശ്രീ.പി.ടി.എ.
റഹീം
,,
എ.എം. ആരിഫ്
,,
എം. മുകേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകള്‍ മുതല്‍
പ്രൈമറി ഹെല്‍ത്ത്
സെന്ററുകള്‍ വരെയുള്ള
വിവിധ സര്‍ക്കാര്‍
ആശുപത്രികള്‍ നേരിടുന്ന
പ്രധാന പ്രശ്നം
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫുകളുടെയും
കുറവായതിനാല്‍ ഇതു
സമയബന്ധിതമായി
പരിഹരിക്കാന്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെ അഭാവം
പരിഹരിക്കാനായി ബോണ്ടു
വ്യവസ്ഥ
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
നിയമനിര്‍മ്മാണം
നടത്തുമോ;
(സി)
ഗ്രാമീണ
മേഖലയില്‍
സ്പെഷ്യലിസ്റ്റുകള്‍
ഉള്‍പ്പെടെയുള്ള
ഡോക്ടര്‍മാരുടെ സേവനം
നിര്ബന്ധിതമാക്കാമോ;
അല്ലെങ്കില്‍ പ്രത്യേക
ആനുകൂല്യങ്ങള്‍ നല്കി
ഗ്രാമീണ സേവനം
ആകര്‍ഷകമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സാര്‍വ്വത്രിക
പ്രതിരോധ കുുത്തിവെയ്പ്
*158.
ശ്രീ.യു.
ആര്. പ്രദീപ്
,,
എസ്.ശർമ്മ
,,
പുരുഷന് കടലുണ്ടി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചില
ജില്ലകളില്‍
സാര്‍വ്വത്രിക പ്രതിരോധ
കുുത്തിവെയ്പ് വേണ്ടത്ര
വിജയിക്കാതിരുന്നത്
പരിഹരിക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
രോഗഭീതിയില്ലാതെ
ജീവിക്കാനായി പ്രതിരോധ
മരുന്ന് ലഭിക്കാനുള്ള
ഓരോ ശിശുവിന്റെയും
അവകാശം നിയമപരമായി
ഉറപ്പാക്കാനും അതിനു
വിഘാതമുണ്ടാക്കുന്നവരെ
ശിക്ഷിക്കാനും
ആവശ്യമെങ്കില്‍ നിയമ
നിര്‍മ്മാണമുള്‍പ്പെടെയുള്ള
മാര്‍ഗ്ഗം
സ്വീകരിക്കുമോ;
(സി)
പ്രതിരോധ
മരുന്നുകളുടെ
പ്രാധാന്യത്തെക്കുറിച്ച്
അവബോധമുണ്ടാക്കുന്നതിനും
അന്ധവിശ്വാസാധിഷ്ഠിതമായ
തെറ്റിദ്ധാരണകളെ
നീക്കാനും ഏതു
തരത്തിലുള്ള
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
ദേശീയ
ഭക്ഷ്യസുരക്ഷാ നിയമം
*159.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ഭക്ഷ്യസുരക്ഷാ
നിയമം എന്നു മുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
നിയമം
നടപ്പാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
ഭരണതലത്തില്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(സി)
മുന്‍ഗണനാ
വിഭാഗത്തെ
കണ്ടെത്തുന്നതിന്
താലൂക്ക് തല
റാങ്കിംഗിന് പകരം
സംസ്ഥാന തല റാങ്കിംഗ്
ഏര്‍പ്പെടുത്തുമ്പോള്‍
എന്തൊക്കെ മാറ്റങ്ങളാണ്
വരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
നിയമം
നടപ്പില്‍ വരുമ്പോള്‍
ഒരു റേഷന്‍
കാര്‍ഡുടമക്ക്
മുന്പുണ്ടായിരുന്നതില്
നിന്നും വ്യത്യസ്തമായി
ഏതൊക്കെ ആനുകൂല്യങ്ങള്‍
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയുടെ നവീകരണം
*160.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
മുരളി പെരുനെല്ലി
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ നവീകരണത്തിനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കാമോ;
(ബി)
നിയമം
നടപ്പിലാക്കുന്നതിലുളള
കാര്‍ക്കശ്യം
നിലനിര്‍ത്തിക്കൊണ്ടു
തന്നെ ജനസൗഹൃദ
പെരുമാറ്റം
ഉറപ്പാക്കാന്‍
സാധ്യമാണോ;
(സി)
അനാവശ്യ
ബലപ്രയോഗവും കാടത്തം
നിറഞ്ഞ പെരുമാറ്റവും
വെച്ചു പുലര്‍ത്തുന്ന
ഉദ്യോഗസ്ഥരെ
നിലയ്ക്കുനിര്‍ത്താന്‍
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ?
ആരോഗ്യനയം
*161.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ഒരു ആരോഗ്യനയം
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ആരോഗ്യനയത്തിന്റെ
ഭാഗമായി താലൂക്ക്
ആശുപത്രികളിലെയും
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകളിലെയും
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളിലെയും
ചികിത്സാ സൗകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
മാറാരോഗങ്ങള്‍
കൂടുതലായി കാണപ്പെടുന്ന
പ്രദേശങ്ങളിലെ
ആശുപത്രികള്‍ക്ക്
എന്തെല്ലാം പ്രത്യേക
പരിഗണനകള്‍
നല്‍കുമെന്ന്
വിശദമാക്കുമോ?
ഐ.ഇ.എല്‍.ടി.എസ്.
പഠനം
*162.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായും
സാമൂഹികമായും
പിന്നാക്കം
നില്ക്കുന്ന നഴ്സിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശ ജോലി
ലഭിക്കുന്നതിന്
ആവശ്യമായ
ഐ.ഇ.എല്‍.ടി.എസ്.
(IELTS) പഠനം
സൗജന്യമായി
ലഭിയ്ക്കുന്നതിന്
വേണ്ടി പുതിയ പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിയ്ക്കുവാന്‍ വേണ്ട
നടപടികളുണ്ടാകുമോ;
എങ്കില്‍ പ്രസ്തുത
നടപടികളെക്കുറിച്ച്
വിശദമാക്കാമോ?
ഭൂമി
കയ്യേറ്റം
*163.
ശ്രീ.വി.
ജോയി
,,
ജെയിംസ് മാത്യു
,,
ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ഫ്ലാറ്റ് കമ്പനി
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
തിരുവനന്തപുരത്ത്
പാറ്റൂരില്‍ ഭൂമി
കയ്യേറിയതിനെക്കുറിച്ച്
വിജിലന്‍സ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ പ്രധാന
പരാമര്‍ശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
റിപ്പോര്‍ട്ടില്‍
കുറ്റക്കാരായി
ആരെയൊക്കെയാണ്
സൂചിപ്പിച്ചിട്ടുള്ളത്;
അവര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ലോകായുക്ത
നിര്‍ദ്ദേശപ്രകാരം
അന്നത്തെ വിജിലന്‍സ്
എ.ഡി.ജി.പി. ഭൂമി
കയ്യേറ്റത്തെക്കുറിച്ച്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ വിവരം
വെളിപ്പെടുത്താമോ;
പ്രസ്തുത കേസിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
ദേശീയ
ജലപാതയുടെ നിര്‍മ്മാണ പുരോഗതി
*164.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജലപാത കൊല്ലത്തുനിന്നും
കോവളം വരെയും
കോട്ടപ്പുറത്തുനിന്നും
നീലേശ്വരംവരെയും
ദീര്‍ഘിപ്പിക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പാതയുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
റോഡുകളിലെ
ഗതാഗതത്തിരക്ക്
ലഘൂകരിക്കാനും, ടൂറിസം
വികസന മുന്നേറ്റത്തിന്
പുതിയ സാധ്യതകള്‍
തുറക്കാനും
ഉതകുന്നതരത്തില്‍ ദേശീയ
ജലപാതയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
റേഷന്‍
മൊത്തവ്യാപാര വിതരണം
*165.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
പി.ടി. തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
മൊത്തവ്യാപാര വിതരണ
ശൃംഖല ഏറ്റെടുക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതിനാവശ്യമായ
ഗോഡൗണുകള്‍ കൈവശമുണ്ടോ;
(സി)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ കൂടുതല്‍
ഗോഡൗണുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
മാധ്യമനയം
*166.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാധ്യമനയം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മാധ്യമനയം
നടപ്പിലാക്കുന്നതിനുമുമ്പ്
മാധ്യമ ഉടമകളുമായും
മാധ്യമ
പ്രവര്‍ത്തകരുമായും
ആവശ്യമായ ചര്‍ച്ച
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
''സ്ക്കൂബാ
ഡൈവിംഗ്'' ടീം
*167.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസിന് കീഴില്‍
"സ്ക്കൂബാ ഡൈവിംഗ്" ടീം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
പേരാണ് ടീമില്‍
നിലവില്‍ ഉളളത്; ഇവരെ
വിന്യസിച്ചിട്ടുളളത്
ഏതു രീതിയിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
അപകടകരമായ
പ്രവൃത്തിയെടുക്കേണ്ട
ഡൈവേഴ്സിന്
ഏതൊക്കെത്തരത്തിലുളള
സുരക്ഷാ ഉപകരണങ്ങളും,
സംവിധാനങ്ങളുമാണ്
ലഭ്യമാക്കിയിട്ടുളളത്;
(ഡി)
ജോലിയിലെ
അപകടം കണക്കിലെടുത്ത്
ആനുകൂല്യങ്ങള്‍
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിയ്ക്കുമോ;
(ഇ)
തിരുവനന്തപുരം
ജില്ലയില്‍ പാറമടയില്‍
കാറ് വീണുണ്ടായ
അപകടത്തില്‍പ്പെട്ടവരുടെ
മൃതദേഹങ്ങള്‍ 200
അടിയിലേറെ താഴ്ചയില്‍
നിന്നും
കണ്ടെടുത്തവര്‍ക്ക്
പ്രത്യേക പ്രോത്സാഹനം
നല്‍കിയിട്ടുണ്ടോ?
ഹോട്ടലുകളിലെ
അമിതവില
*168.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
വില്‍ക്കുന്ന
ഭക്ഷണസാധനങ്ങള്‍ക്ക്
യാതൊരു മാനദണ്ഡവും
ഇല്ലാതെ അമിതവില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
അമിതവില
ഈടാക്കുന്ന
ഹോട്ടലുകള്‍ക്കെതിരെ
എവിടെയാണ് പരാതി
നല്‍കേണ്ടതെന്ന്
വിശദമാക്കുമോ?
പി.എ.പി.
കരാര്‍
*169.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
പ്രോജക്ട് കരാര്‍
പ്രകാരം ഈ
ജലവര്‍ഷത്തില്‍
15-9-2016 വരെ ഓരോ
പക്ഷത്തിലും
(ഫോര്‍ട്ട്നൈറ്റ്)
കേരളത്തിന് ലഭിക്കേണ്ട
ജലത്തിന്റെ
അളവെത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
കാലയളവില്‍ ലഭിച്ച
ജലത്തിന്റെ
അളവെത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
വെള്ളം
കിട്ടാത്തതുമൂലം
ഇരുപതിനായിരത്തിലധികം
ഏക്കര്‍ നെല്‍കൃഷിയും
മറ്റുവിളകളും ഉണക്കു
ഭീഷണിയിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കരാറുപ്രകാരം
തമിഴ് നാട്ടില്‍
നിന്നും വെള്ളം
കിട്ടാന്‍
ബാക്കിയുണ്ടെങ്കില്‍
ആയത് ലഭിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
*170.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പാക്കിയില്ലെങ്കില്‍
എ. പി. എൽ. റേഷന്‍
സബ്സിഡി
നിര്‍ത്തലാക്കുമെന്ന്
കേന്ദ്ര സർക്കാർ
സംസ്ഥാനത്തിന്
അന്ത്യശാസനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കേന്ദ്രം
അനുവദിച്ചു നല്കിയ സമയ
പരിധിക്കുള്ളിൽ
ഭക്ഷ്യസുരക്ഷാ നിയമം
നടപ്പിലാക്കാൻ
എന്തെല്ലാം
കാര്യങ്ങളാണ് സംസ്ഥാന
സർക്കാർ
ചെയ്യേണ്ടതായിട്ടുള്ളത്;
വിശദാംശങ്ങള്‍ നൽകുമോ?
വിദ്യാഭ്യാസ
വായ്പകള്‍
*171.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ വായ്പകള്‍
തിരിച്ചു പിടിക്കുന്ന
നടപടി ബാങ്കുകള്‍
ഊര്‍ജ്ജിതമാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത നടപടി മൂലം
പ്രതിസന്ധിയിലായ
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കെട്ടിടങ്ങള്‍ക്ക്
സുരക്ഷാ ആഡിറ്റ്
*172.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതീവ
സുരക്ഷ മേഖലയായ ശ്രീ
പത്മനാഭ സ്വാമി
ക്ഷേത്രത്തിന്
സമീപത്തുള്ള
കെട്ടിടത്തിലെ തീ
പിടിത്തത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് സുരക്ഷാ
ആഡിറ്റ് നടത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏത് കാലയളവ് വരെയാണ്
സുരക്ഷാ ആഡിറ്റ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
സുരക്ഷാ
ആഡിറ്റിന്റെ
അടിസ്ഥാനത്തില്‍
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
*173.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീവ്രവാദ
പ്രവര്‍ത്തനങ്ങള്‍
തടയാന്‍ എന്തെല്ലാം
നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ആഭ്യന്തര വകുപ്പില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(സി)
ഇതിനുവേണ്ടി
കേന്ദ്ര
ഗവണ്മെന്റിന്റെ
ഏതെല്ലാം
ഏജന്‍സികളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സ്വകാര്യ
ചികിത്സാലയങ്ങളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനുള്ള
നിയമം
*174.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ
ചികിത്സാലയങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിനോ
ക്രമീകരിക്കുന്നതിനോ
സര്‍ക്കാരിന്
എന്തെങ്കിലും
അധികാരമുണ്ടോ;
(ബി)
മിക്ക
സ്വകാര്യ ആശുപത്രികളും
ചികിത്സയ്ക്കും
മരുന്നിനും വളരെ
ഉയര്‍ന്ന തുക
ഇൗടാക്കുന്നതായും
അനാവശ്യമായി ചികിത്സയും
രോഗനിര്‍ണ്ണയ
പരിശോധനയും നടത്തി
രോഗികളെ ചൂഷണം
ചെയ്യുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
ആശുപത്രികളുടെയും
മെഡിക്കല്‍
ലാബുകളുടെയും
പ്രവര്‍ത്തനം
ചിട്ടപ്പെടുത്തുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍
പാസാക്കിയ ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമത്തിന്റെ
മാതൃകയില്‍ നിയമം
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിവിധ
സര്‍ക്കാര്‍ വകുപ്പുകളിലെ
ഒഴിവുകള്‍
*175.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
എം. രാജഗോപാലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വിവിധ സര്‍ക്കാര്‍
വകുപ്പുകളിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
ആവശ്യപ്പെട്ടിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
കാലാവധി
തീരാറായ പി.എസ്.സി
ലിസ്റ്റുകളില്‍ നിന്നും
നിലവിലുള്ള
ഒഴിവുകളിലേയ്ക്ക്
പരമാവധി നിയമനം
നടത്തുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുകയും
പ്രസ്തുത
ഒഴിവുകളിലേക്ക്
താത്കാലിക ജീവനക്കാരെ
നിയമിയ്ക്കുകയും
ചെയ്തിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
എന്‍.ആര്.എച്ച്.എം.
ധനസഹായം
*176.
ശ്രീ.ബി.സത്യന്
,,
പി.കെ. ശശി
,,
എം. മുകേഷ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
എന്‍.ആര്.എച്ച്.എം.
ധനസഹായം
വെട്ടിച്ചുരുക്കിയത്
മൂലം സംസ്ഥാനത്തെ
ആരോഗ്യമേഖലയില്‍
ഉണ്ടായിട്ടുള്ള
പ്രതിസന്ധി കേന്ദ്ര
സര്‍ക്കാരിനെ
ബോധ്യപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്‍.ആര്.എച്ച്.എം.
മുഖേന കൂടുതല്‍ സഹായം
സംസ്ഥാനത്തിന്
ലഭ്യമാക്കുന്നതിനുള്ള
ഇടപെടല്‍ സര്‍ക്കാര്‍
നടത്തുമോ;
(സി)
ഇതു
സംബന്ധിച്ച് നിലവിലെ
പദ്ധതികള്‍ കൂടുതല്‍
കാര്യക്ഷമമായി
നടത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
കൗണ്ടര്‍
ഇന്‍സര്‍ജന്‍സി ആന്റ് ആന്റി
ടെററിസം സ്കുൂള്
*177.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
ആഭ്യന്തര
സുരക്ഷാവിഷയങ്ങളില്‍
കേന്ദ്രസര്‍ക്കാരിന്
ആശങ്കയുള്ളതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കൗണ്ടര്‍
ഇന്‍സര്‍ജന്‍സി ആന്റ്
ആന്റി ടെററിസം സ്കുൂള്
കേരളത്തില്‍
സ്ഥാപിക്കണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിന്മേല്
കേന്ദ്രസര്‍ക്കാരിന്റെ
നിലപാട് എന്താണ് എന്ന്
വിശദമാക്കാമോ?
വിദ്യാലയങ്ങളില്‍
കൗണ്‍സലര്‍മാരുടെ നിയമനം
*178.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാലയങ്ങളില്‍
സാമൂഹ്യനീതി വകുപ്പ്
മുഖേന ജോലി ചെയ്യുന്ന
കൗണ്‍സലര്‍മാരുടെ
യോഗ്യത മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
വേതനം എത്രയാണ്; ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
10
വര്‍ഷത്തിലധികമായി
പ്രസ്തുത ജോലി
ചെയ്യുന്നവരെ
സ്ഥിരപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കൗണ്‍സലര്‍മാരുടെ
സേവനം എല്ലാ
വിദ്യാലയങ്ങളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
വിദ്യാലയ
കൗണ്‍സലര്‍മാര്‍
ലഭ്യമാക്കുന്ന പഠന
റിപ്പോര്‍ട്ടുകള്‍
അര്‍ഹിക്കുന്ന
പ്രാധാന്യത്തോടെ
പരിശോധിക്കപ്പെടുന്നുണ്ടോ;
നിലവില്‍ ഇതിനായി എന്തു
സംവിധാനമാണുള്ളത്; ഇത്
കുറ്റമറ്റതാക്കാന്‍
നടപടിയുണ്ടാകുമോ?
കടലാസ്
രഹിത ഫയല്‍ മാനേജ്മെന്റ്
സിസ്റ്റം
*179.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ കടലാസ്
രഹിത ഫയല്‍
മാനേജ്മെന്റ് സിസ്റ്റം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ഓഫീസുകളിലാണ് ഈ
സംവിധാനം
ഒരുക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എന്തെല്ലാം
ഗുണങ്ങളാണ് ഈ സംവിധാനം
വഴി ലഭ്യമാകുന്നത്;
(ഡി)
എല്ലാ
സര്‍ക്കാര്‍
ഓഫീസുകളിലും ഈ സിസ്റ്റം
പ്രാബല്യത്തിലാക്കുവാൻ
നടപടി സ്വീകരിക്കുമോ?
മലബാര്‍
മേഖലയിലെ ക്യാന്‍സര്‍ രോഗബാധ
*180.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാരകമായ
ക്യാന്‍സര്‍
രോഗത്തിനിരയാവുന്നവരില്
ബഹു ഭൂരിപക്ഷവും
മലപ്പുറം ജില്ല
ഉള്‍പ്പെടുന്ന മലബാര്‍
മേഖലയില്‍
നിന്നുള്ളവരാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയില്‍ രോഗം
ക്രമാതീതമാകാനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന
കാര്യം
അപഗ്രഥിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ആധികാരിക പഠനം
നടത്തിയും കാരണങ്ങള്‍
കണ്ടെത്തിയും
പ്രായോഗിക
പ്രതിവിധികള്‍
രൂപപ്പെടുത്തി അവ
സമയബന്ധിതമായി
നടപ്പാക്കുമോ?