മുഖ്യമന്ത്രിയുടെ
ധനകാര്യ ഉപദേഷ്ടാവിന്റെ സേവനം
*631.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ധനകാര്യ വകുപ്പിലെ
ഏതെങ്കിലും വിഷയത്തില്‍
മുഖ്യമന്ത്രിയുടെ
ധനകാര്യ ഉപദേഷ്ടാവിന്റെ
സഹായമോ ഉപദേശമോ
എപ്പോഴെങ്കിലും
ആവശ്യമായി വരുന്ന
സാഹചര്യം നിലവിലുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
സമ്പദ് വ്യവസ്ഥയില്‍,
ഉപദേഷ്ടാവിന്റെ
സഹായത്താല്‍ എന്തൊക്കെ
മാറ്റങ്ങള്‍
കൊണ്ടുവരാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സംസ്ഥാനത്ത്
സാമ്പത്തിക സാമൂഹ്യ
സുരക്ഷാഫണ്ട്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനുവേണ്ടി
സാമ്പത്തിക
ഉപദേഷ്ടാവിന്റെ സഹായം
തേടാന്‍ ധനകാര്യവകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
പ്രസരണ നഷ്ടം കുറയ്ക്കാന്‍
നടപടി
*632.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
തോട്ടങ്ങളിലൂടെയും
കൃഷിസ്ഥലങ്ങളിലൂടെയും
കടന്നുപോകുന്ന വൈദ്യുതി
ലൈനുകളില്‍
മരച്ചില്ലകളും മറ്റും
തട്ടുന്നതുമൂലം
വൈദ്യുതി തടസ്സവും
പ്രസരണ നഷ്ടവും
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
വൈദ്യുതി ലൈനുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
പ്രസ്തുത ലൈന്‍
കടന്നുപോകുന്ന
വസ്തുവിന്റെ ഉടമ ചെലവ്
വഹിക്കണമെന്ന വ്യവസ്ഥ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സാധാരണക്കാരന്
സാമ്പത്തിക
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇപ്രകാരം
പൊതുജനങ്ങള്‍ക്ക്
സാമ്പത്തിക
ബുദ്ധിമുട്ട്
വരുത്തുന്ന വ്യവസ്ഥകള്‍
ഭേദഗതി ചെയ്യുന്നതിനും
ലൈന്‍ ഷിഫ്റ്റ്
ചെയ്യുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ബി.
എസ്. ഇ.എസുമായി ഉണ്ടാക്കിയ
കരാറിന്റെ വിശദാംശം
*633.
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിലയന്‍സിന്റെ
ഉടമസ്ഥതയിലുള്ള ബി.
എസ്. ഇ .എസു മായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടാക്കിയ കരാറിന്റെ
വിശദാംശം അറിയിക്കാമോ;
ഇതിന്റെ ഭാഗമായി
വൈദ്യുതി
ബോര്‍ഡിനുണ്ടായ അധിക
ബാധ്യത എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഈ കരാറിന്റെ കാലാവധി
എന്നു വരെയാണ്;
(ബി)
അടിയന്തര
ആവശ്യം നേരിടാനായി
പവര്‍ എക്സ്ചേഞ്ചില്‍
നിന്നും വൈദ്യുതി
വാങ്ങുമ്പോള്‍
നല്‍കേണ്ട വില ഏതു
റേഞ്ചിലാണ്;
(സി)
വൈദ്യുതി
ക്ഷാമം സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
വിശദമാക്കുമോ?
വെെദ്യുതി
മിച്ച സംസ്ഥാനം
*634.
ശ്രീ.പി.ടി.
തോമസ്
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതി മിച്ച
സംസ്ഥാനമാക്കുവാനും
വെെദ്യുതി ബോര്‍ഡിനെ
മികവുറ്റതാക്കുവാനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കുന്നത്;
(ബി)
2021-ല്‍
സംസ്ഥാനത്തിന്
ആവശ്യമായി വരുന്ന
വെെദ്യുതി എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
പുതിയ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
കിഫ്ബിയുടെ സഹായം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പദ്ധതികളാണ് ഇതിലൂടെ
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
മഴയെ
മാത്രം ആശ്രയിക്കാതെ
ബദല്‍ സംവിധാനം
ഫലപ്രദമായി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
സഹകരണ
ബാങ്കിംഗ് മേഖലയുടെ
പ്രവര്‍ത്തനം
*635.
ശ്രീ.സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
എം. രാജഗോപാലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളുടെയും
സംസ്ഥാന സഹകരണ
ബാങ്കിന്റെയും
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇവ
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
വായ്പ-നിക്ഷേപ
അനുപാതം
മെച്ചപ്പെടുത്തുന്നതിനും
നിഷ്ക്രിയ ആസ്തികള്‍
കുറയ്ക്കുന്നതിനും
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണുള്ളത്;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍ നല്കുന്ന
കാര്‍ഷികവായ്പയുടെ
അനുപാതം എത്രയാണ്; ഇത്
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നത്?
കണ്‍സ്യൂമര്‍ഫെഡിന്റെ
ഓണ്‍ലൈന്‍ വിപണനം
*636.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.കുഞ്ഞാലിക്കുട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
അതിന്റെ ഉല്പന്നങ്ങള്
ഓണ്‍ലൈന്‍ മുഖേന വിപണനം
നടത്താനുള്ള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഓണ്‍ലൈന്‍
വ്യാപാരത്തിലൂടെ
എന്തൊക്കെ നേട്ടങ്ങള്‍
കൈവരിക്കാനാവുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ?
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ് പ്രൊഫഷണല്‍
എജ്യൂക്കേഷന്‍
*637.
ശ്രീ.എം.
സ്വരാജ്
,,
എ.എം. ആരിഫ്
,,
കെ. ദാസന്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ്
പ്രൊഫഷണല്‍
എജ്യൂക്കേഷന്‍
(കേപ്പ്), അതിന്റെ
സ്ഥാപിത ലക്ഷ്യങ്ങള്‍
നിറവേറ്റുന്നതില്‍
എത്രമാത്രം
വിജയിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
നിലവില്‍
കേപ്പിന്റെ പരിധിയില്‍
വരുന്ന സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും ഈ
സ്ഥാപനങ്ങള്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നേരിട്ടിരുന്ന
പ്രശ്നങ്ങള്‍
എന്തൊക്കെയായിരുന്നെന്നും
അറിയിക്കാമോ;
(സി)
ഈ
സ്ഥാപനങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ളതും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ
നടപടികള്‍
വിശദമാക്കാമോ;
(ഡി)
സഹകരണ
സ്ഥാപനങ്ങള്‍ പൊതുവില്‍
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കാനായി ഈ
സര്‍ക്കാര്‍
തയ്യാറാക്കിയിരിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ?
ഊര്‍ജ്ജ
രംഗത്ത് ട്രാന്‍സ് ഗ്രിഡ്
പദ്ധതി
*638.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഊര്‍ജ്ജ
രംഗത്ത് ട്രാന്‍സ്
ഗ്രിഡ് പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസരണ
രംഗം
വിപുലപ്പെടുത്തുന്നതിന്
ഈ പദ്ധതി എങ്ങനെയാണ്
പ്രയോജനപ്പെടുത്തുന്നതെന്ന്
വിശദമാക്കുമോ;
(സി)
എത്ര
കോടി രൂപയുടെ
കേന്ദ്രസഹായമാണ്
പ്രസ്തുത പദ്ധതിക്ക്
ലഭിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
സ്ക്കൂള്-കോളേജുകളിലെ
നിയമനത്തില്‍ സംവരണം
*639.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
സ്ക്കൂളുകളിലെയും
കോളേജുകളിലെയും
അദ്ധ്യാപക-അനദ്ധ്യാപക
ജീവനക്കാരുടെ
നിയമനത്തില്‍ സംവരണ
തത്വം പാലിക്കാറുണ്ടോ;
എങ്കില്‍ എസ്.സി,
എസ്.റ്റി, ഒ.ബി.സി
വിഭാഗങ്ങള്‍ക്കായി എത്ര
ശതമാനം തസ്തികകള്‍ വീതം
ഓരോ ബോര്‍ഡിലും സംവരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ദേവസ്വം
ബോര്‍ഡുകളുടെ വിവിധ
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലായി
നിലവില്‍ ആകെ ഉള്ള
അദ്ധ്യാപക അനദ്ധ്യാപക
തസ്തികകളുടെ എണ്ണവും
വിവിധ സംവരണ
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാരുടെ എണ്ണവും
ലഭ്യമാണോ; വിശദാംശം
അറിയിക്കുമോ;
(സി)
ഭരണഘടനാനുസൃതമായ
സംവരണതത്വം പാലിക്കാന്‍
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
വിജിലന്‍സ് വിഭാഗം
*640.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.സത്യന്
,,
ആര്. രാജേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതി
നിര്‍ദ്ദേശപ്രകാരം,
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡില്‍ രൂപീകരിച്ച
പോലീസ് വിജിലന്‍സ്
വിഭാഗം വേണ്ടെന്നുവച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാണോ;
(ബി)
ദേവസ്വം
ബോര്‍ഡില്‍ സാധന
സാമഗ്രികള്‍
വാങ്ങുന്നതുമായി
ബന്ധപ്പെട്ട എല്ലാ
ഫയലുകളും പോലീസ്
വിജിലന്‍സിന്
നല്‍കണമെന്ന
നിര്‍ദ്ദേശത്തെ
തുടര്‍ന്നാണ്
ഇത്തരത്തില്‍
തീരുമാനിച്ചതെന്ന
ആരോപണം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
ഉത്തരവിറക്കിയ
സെക്രട്ടറിയുള്‍പ്പെടെയുള്ള
നിരവധി ഉന്നതര്‍
ഇതിനുമുമ്പ് ആരോപണ
വിധേയരായിരുന്ന കാര്യം
ഗൗരവമായി കാണുന്നുണ്ടോ;
(ഡി)
ദേവസ്വം
ബോര്‍ഡില്‍, പോലീസ്
വിജിലന്‍സിന് പകരം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനമെന്താണ്;
അതിന്റെ ഘടന, സത്യസന്ധത
ഉറപ്പുവരുത്തുന്നതാണോ;
വിശദമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ ഉന്നതിക്ക്
ജനകീയ പങ്കാളിത്ത പദ്ധതികൾ
*641.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പുരുഷന് കടലുണ്ടി
,,
കെ.ജെ. മാക്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളെ ജനകീയ
പങ്കാളിത്തത്തോടെ ഉന്നത
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
പദ്ധതി
പ്രകാരം
തെരഞ്ഞെടുക്കുന്ന
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
ഉറപ്പുവരുത്താനായി
പദ്ധതിയുണ്ടോ;
(സി)
ഇത്തരം
സ്ഥലങ്ങള്‍ വൃത്തിയോടെ
പരിപാലിക്കാന്‍ എങ്ങനെ
സാധിക്കുമെന്ന്
അറിയിക്കുമോ;
(ഡി)
വിനോദസഞ്ചാര
വ്യവസായത്തിന് സംസ്ഥാന
സമ്പദ് രംഗത്തുള്ള
പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വേളി
ടൂറിസ്റ്റ് വില്ലേജ്
*642.
ശ്രീ.ബി.സത്യന്
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വേളി ടൂറിസ്റ്റ്
വില്ലേജിനായി
ഏറ്റെടുത്ത ഭൂമി
മറ്റാർക്കെങ്കിലും
വിട്ടുനല്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ടൂറിസം
വികസനത്തിനായി
ഏറ്റെടുത്ത ഭൂമി
പ്രസ്തുത
ആവശ്യത്തിനല്ലാതെ
ഉപയോഗപ്പെടുത്താന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
വേളി
ടൂറിസ്റ്റ് വില്ലേജില്‍
നിലവിലുളള സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
വേളി
ടൂറിസ്റ്റ്
വില്ലേജിനോടനുബന്ധിച്ച്
ഭാവി ടൂറിസം
വികസനത്തിന് എത്ര ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്നും
അതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ വൈദ്യുതി നിയമ
ഭേദഗതി
*643.
ശ്രീ.ആന്റണി
ജോണ്‍
,,
ബി.ഡി. ദേവസ്സി
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദിഷ്ട വൈദ്യുതി
നിയമ ഭേദഗതിയിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഈ
നിര്‍ദ്ദേശങ്ങള്‍
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായം
ആരാഞ്ഞിരുന്നോ;
നിര്‍ദ്ദേശങ്ങളോടുള്ള
സര്‍ക്കാര്‍ നിലപാട്
വിശദമാക്കുമോ;
(സി)
വൈദ്യുതി
ഉല്പാദന വിതരണ
സ്ഥാപനങ്ങളെ
സ്വകാര്യവത്കരിക്കാന്‍
നിര്‍ബന്ധിതമാക്കുന്ന
നിര്‍ദ്ദേശം
സംസ്ഥാനത്തെ വൈദ്യുതി
മേഖലയിലുണ്ടാക്കാവുന്ന
പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ഡി)
നിര്‍ദ്ദിഷ്ട
ഭേദഗതി പ്രകാരം,
വൈദ്യുതി വില
നിശ്ചയിക്കുന്നതില്‍
സര്‍ക്കാരിന്
ഏതെങ്കിലും തരത്തിലുള്ള
ഇടപെടല്‍ സാധ്യമാണോ;
വിശദമാക്കുമോ?
ദേശീയ
ടൂറിസം പുരസ്ക്കാരം
*644.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ദേശീയ ടൂറിസം
പുരസ്ക്കാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
കാര്യങ്ങള്‍
നടപ്പാക്കിയതിനാണ്
പ്രസ്തുത അംഗീകാരം
ലഭിച്ചത്;
(സി)
പ്രസ്തുത
അംഗീകാരങ്ങള്‍
നേടുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്; വിശദാംശം
വെളിപ്പെടുത്തുമോ?
ശബരിമലയില്‍
ഭക്തജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സൗകര്യങ്ങള്‍
*645.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
രാജു എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡല മഹോത്സവം
ആഗതമായിരിക്കുന്നതിനാല്
ഭക്തജനങ്ങള്‍ക്ക്
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ശബരിമലയിലെ
നവീകരണ
പ്രവര്‍ത്തനങ്ങളും
ശുചീകരണപ്രവര്‍ത്തനങ്ങളും
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
വകുപ്പുകളുടെ ഏകോപനമാണ്
ഇക്കാര്യത്തില്‍
നടപ്പിലാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
യഥാസമയം അവലോകനം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ഉൗര്‍ജ്ജ
പ്രതിസന്ധി തരണം
ചെയ്യുന്നതിന് നടപടി
*646.
ശ്രീ.എം.
നൗഷാദ്
,,
എം.എം. മണി
,,
ഒ. ആര്. കേളു
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷ
ലഭ്യതയില്‍ ഉണ്ടായ
ഭീമമായ കുറവുമൂലം
അണക്കെട്ടുകളില്‍
ജലനിരപ്പ് ക്രമാതീതമായി
താഴ്ന്ന സാഹചര്യത്തില്‍
ഉണ്ടാകാനിടയുള്ള
ഉൗര്‍ജ്ജ പ്രതിസന്ധി
തരണം ചെയ്യുന്നതിന്
എന്തെല്ലാം മുന്‍കൂര്‍
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
വെെദ്യുതിയുടെ
അമിതമായ ഉപഭോഗവും പാഴ്
ചെലവും നിയന്ത്രിച്ച്
വെെദ്യുതി ക്ഷാമം
പരിഹരിക്കുന്നതിന്
സഹായകമായ ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിയ്ക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കാര്യക്ഷമമായ
വെെദ്യുതോപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
ഫിലമെന്റ്
ബള്‍ബുകള്‍ക്കും
സി.എഫ്.എല്‍.
ബള്‍ബുകള്‍ക്കും പകരം
എല്‍.ഇ.ഡി. ബള്‍ബുകള്‍
ഉപയോഗിക്കുന്നതിനുള്ള
പദ്ധതി നടപ്പിലാക്കുമോ?
ചരക്കു-സേവന
നികുതി
*647.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
കൗണ്‍സില്‍ കൂടിയ ശേഷം
നികുതിഘടനയെപ്പറ്റി
എന്തെല്ലാം
തീരുമാനങ്ങളാണ്
എടുത്തിരിക്കുന്നത്;
(ബി)
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
ലാഭത്തിലെ ഒരു വിഹിതം
കര്‍ഷകര്‍ക്ക്
അവകാശപ്പെട്ടതാണെന്ന
പ്രകടനപത്രികയിലെ
വാഗ്ദാനം നടപ്പാക്കാന്‍
ഈ ബില്‍ തടസ്സമാകുമോ;
(സി)
എങ്കില്‍
അതിനെ മറികടക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ദേവസ്വം
ഭൂമി തിരിച്ചുപിടിക്കാന്‍
ട്രൈബ്യൂണല്‍
*648.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേവസ്വം ഭൂമി
തിരിച്ചുപിടിക്കാന്‍
ട്രൈബ്യൂണല്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ദേവസ്വം
ഭൂമി
തിരിച്ചുപിടിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിവരിക്കുമോ;
(സി)
ട്രൈബ്യൂണല്‍
രൂപീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
നികുതി
ചോര്‍ച്ച
അവസാനിപ്പിക്കുന്നതിനായി
ആവിഷ്കരിച്ചിരിക്കുന്ന
പദ്ധതികള്‍
*649.
ശ്രീ.പി.വി.
അന്‍വര്‍
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അഞ്ചുവര്‍ഷം
കൊണ്ടുണ്ടായ നികുതി
ചോര്‍ച്ചയിലൂടെ
ഖജനാവിന് എത്ര തുക
നഷ്ടം വന്നുവെന്നാണ്
ആസൂത്രണ ബോര്‍ഡ്
കണക്കാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇതുസംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍
പരിശോധന
നടത്തിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കുമോ;
(ബി)
മുഖ്യനികുതിയിനമായ
വാണിജ്യ നികുതി
നിരക്കില്‍ 25
ശതമാനത്തോളം വര്‍ദ്ധനവ്
വരുത്തിയിട്ടും വാണിജ്യ
നികുതി വര്‍ദ്ധനവിന്റെ
നിരക്ക് ഇടിയുവാനുള്ള
കാരണം
പരിശോധിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
വന്‍തോതില്‍
നടന്ന നികുതി ചോര്‍ച്ച
അവസാനിപ്പിക്കാനായി
ആവിഷ്കരിച്ചിരിക്കുന്ന
തന്ത്രങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയുടെ ആധുനികവത്ക്കരണം
*650.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളെ
വാണിജ്യാടിസ്ഥാനത്തില്‍
പുത്തന്‍ തലമുറ
ബാങ്കുകളുമായി
കിടപിടിക്കുന്ന വിധം
സജ്ജമാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
ഫലപ്രദമായി നടപ്പാക്കാന്‍
ഐ.റ്റി വിദഗ്ധരുടെ നിയമനം
*651.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി ഫലപ്രദമായി
നടപ്പാക്കാന്‍ ഐ.റ്റി
വിദഗ്ധരെ നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
ഇതിനായി
എന്തു തുക ചെലവു
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്,
വിശദാംശങ്ങള്‍
എന്തെല്ലാം?
നിഷ്ക്രിയ
ആസ്തികളിന്മേലുള്ള നിക്ഷേപം
*652.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജോര്‍ജ് എം. തോമസ്
,,
വി. അബ്ദുറഹിമാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവാസി കേരളീയര്‍
ഉള്‍പ്പെടെയുള്ളവരുടെ
സമ്പാദ്യം
നിക്ഷേപമാക്കി
മാറ്റുന്നതിനു
സാധിക്കാതെ പോയതിന്റെ
കാരണങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ; നിഷ്ക്രിയ
ആസ്തികളിലുള്ള നിക്ഷേപം
സമ്പദ്ഘടനയില്‍
ഉണ്ടാക്കിയ പ്രത്യാഘാതം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭൂമി
വിലയിലും കൂലി
നിരക്കിലും ഉണ്ടായ
വര്‍ദ്ധനവിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്നും അത്
കാര്‍ഷിക മേഖലയിലും
വ്യാവസായിക
മേഖലയിലുമുണ്ടാക്കിയ
സ്വാധീനം
എന്തൊക്കെയാണെന്നും
വിശകലനം
ചെയ്തിട്ടുണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
സമ്പാദ്യങ്ങളെ
ഉല്പാദനമേഖലകളിലേക്ക്
വഴിതിരിച്ചുവിട്ട്
സമ്പദ്ഘടനയെ
ഉത്തേജിപ്പിക്കാനായി
പദ്ധതികള്‍
ആവിഷ്കരിക്കുന്നുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ?
സമൃദ്ധം
സഹകരണം പദ്ധതി
*653.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
പി.കെ. ശശി
,,
ജെയിംസ് മാത്യു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
"സമൃദ്ധം സഹകരണം"
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണ
മേഖലയുടെ സമഗ്ര
വികസനത്തിന് പ്രസ്തുത
പദ്ധതി എങ്ങനെയെല്ലാം
പ്രയോജനകരമാകുമെന്ന്
വ്യക്തമാക്കുമോ?
കയര്‍
വ്യവസായം
*654.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കയര്‍ വ്യവസായത്തെ
സംരക്ഷിക്കുന്നതിനായി
ചകിരിയുല്പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികളുണ്ടോ;
(ബി)
തമിഴ്
നാട്ടില്‍ നിന്നുള്ള
യന്ത്രപ്പിരിക്കയറിന്റെ
വരവ് മൂലം
പ്രതിസന്ധിയിലായ
കേരളത്തിലെ പരമ്പരാഗത
കയറിനങ്ങള്‍
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കെ. റ്റി. ഡി. സി.യുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
പഠനം
*655.
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.സുരേഷ് കുറുപ്പ്
,,
മുരളി പെരുനെല്ലി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര മേഖലയുടെ
വികസനത്തില്‍ കെ. റ്റി.
ഡി. സി. യുടെ പങ്ക്
വിലയിരുത്തുന്നതിന്റെ
ഭാഗമായി ഇതിന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് അപ്രകാരം
തീരുമാനമെടുത്തതെന്നും
പഠനത്തിനായി ഏജന്‍സിയെ
നിയോഗിച്ചത് ഏത്
വര്‍ഷമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഏത്
ഏജന്‍സിയെ ആണ്
പഠനത്തിനായി
നിയോഗിച്ചതെന്നും
എന്തെല്ലാം
കാര്യങ്ങളാണ് പഠനത്തിന്
വിധേയമാക്കിയതെന്നും
അറിയിക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ഉല്പാദനം
*656.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തിനാവശ്യമുളളതിന്റെ
എത്ര ശതമാനം
വൈദ്യുതിയാണ്
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്നതെന്നും
ബാക്കി വൈദ്യുതി
ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
സമാഹരിക്കുന്നതെന്നും
അറിയിക്കുമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
*657.
ശ്രീ.തോമസ്
ചാണ്ടി
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം ഏത്
രീതിയിലാണ്
ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
സാധാരണക്കാര്‍ക്ക്
ന്യായവിലയ്ക്ക്
നിത്യോപയോഗ സാധനങ്ങള്‍
എത്തിക്കാന്‍
എന്തൊക്കെ ബദല്‍
നിര്‍ദ്ദേശങ്ങളാണ്
കണ്‍സ്യൂമര്‍ഫെഡ് വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
നീതി
ഗ്യാസ്, നീതി
മെഡിക്കല്‍
സ്റ്റോറുകള്‍
എന്നിവയുടെ
പ്രവര്‍ത്തനം ഏതു
രീതിയിലാണ് മുന്നോട്ടു
കൊണ്ടുപോകാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രലൈസ്ഡ്
ബഡ്ജറ്ററി കണ്ട്രോള്
സിസ്റ്റം
*658.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനവിനിയോഗം
ക്രമീകരിക്കുന്നതിനും
ശരിയായ രീതിയില്‍
നിരീക്ഷിക്കുന്നതിനുമുള്ള
സംവിധാനമായ
സെന്‍ട്രലൈസ്ഡ്
ബഡ്ജറ്ററി കണ്ട്രോള്
സിസ്റ്റത്തിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
ബഡ്ജറ്റ്
മാനേജ്മെന്റ് സിസ്റ്റം
എന്ന വെബ് അധിഷ്ഠിത
സംവിധാനത്തിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയുടെ
പശ്ചാത്തലത്തില്‍
ചെലവുകളുടെ സൂക്ഷ്മവും
കാര്യക്ഷമവുമായ
വിനിയോഗത്തിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
ടൂറിസ്റ്റുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനായി
നൂതന പദ്ധതി
*659.
ശ്രീ.വി.
ജോയി
,,
എം.എം. മണി
,,
മുരളി പെരുനെല്ലി
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
ടൂറിസ്റ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
മാര്‍ക്കറ്റിംഗുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ടൂറിസം
മാര്‍ക്കറ്റിംഗ്
വിപുലപ്പെടുത്തി
കൂടുതല്‍ വിദേശ വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
പദ്ധതിയുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തകര്‍ച്ചയില്‍
നിന്നും കെ.എസ്.ഇ.ബി. യെ
രക്ഷിക്കാന്‍ നടപടി
*660.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ പ്രഥമ
സ്ഥാനം
കെ.എസ്.ഇ.ബി.യ്ക്ക്
ആണെന്നതും പ്രസ്തുത
സ്ഥാപനത്തിന്റെ നിലവിലെ
നഷ്ടം 1272.90 കോടി
രൂപയാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2013-14
-ല്‍ 75.02 കോടി
രൂപയുടെ മാത്രം
നഷ്ടമുണ്ടായിരുന്ന ഈ
സ്ഥാപനത്തിന് നിലവിൽ
ഇത്രയും വലിയ തുകയുടെ
നഷ്ടം ഉണ്ടാകുവാന്‍
കാരണമെന്തെന്ന്
വിവരിയ്ക്കുമോ;
(സി)
അഴിമതിയും
കെടുകാര്യസ്ഥതയുമാണ് ഈ
സ്ഥാപനത്തെ
നഷ്ടത്തിലാക്കിയതെന്ന
പത്രമാധ്യമങ്ങളിലെ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇപ്രകാരമുള്ള
ഒരു തകര്‍ച്ചയില്‍
നിന്നും കെ.എസ്.ഇ.ബി.
യെ രക്ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?