പുതിയതായി
പ്രവേശനം നേടുന്ന
വിദ്യാര്‍ത്ഥികളുടെ എണ്ണം
2709.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-19
മുതല്‍ 2019-20വരെ
സംസ്ഥാനത്തെ
ഗവണ്മെന്റ്, എയ്ഡഡ്
സ്കൂളുകളില്‍ ഒന്നാം
ക്ലാസ്സില്‍ പ്രവേശനം
നേടിയ കുട്ടികളുടെ
എണ്ണം എത്രയാണ്;
മുന്‍വര്‍ഷവുമായി
താരതമ്യം ചെയ്യുമ്പോള്‍
വ്യത്യാസം എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
ഒന്ന് മുതല്‍ പത്ത് വരെ
ക്ലാസ്സുകളില്‍
ഗവണ്മെന്റ്, എയ്ഡഡ്
സ്കൂളുകളില്‍ അഡ്മിഷന്
നേടുന്നവരുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം ആരംഭിച്ചതിനുശേഷം
പുതിയതായി പ്രവേശനം
നേടുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
കുറവുണ്ടായിട്ടുണ്ടെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍, എയിഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ
വര്‍ദ്ധനവ്
2710.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളുടെ
സര്‍ക്കാര്‍, എയിഡഡ്
വിഭാഗങ്ങള്‍ പ്രത്യേകം
തിരിച്ചുളള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കേരള
സര്‍ക്കാര്‍
പാഠ്യപദ്ധതി
അനുവര്‍ത്തിക്കാത്ത
സ്കൂളുകളുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാര്‍
സ്കൂളുകളുടെ പശ്ചാത്തല
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്കൂളുകളിലും
പൊതുവിദ്യാഭ്യാസ
മേഖലയിലും പ്രവേശനം
നേടുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണം ഈ സര്‍ക്കാര്‍
കാലയളവില്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
അണ്‍എയിഡഡ്
വിദ്യാലയങ്ങളില്‍
നിന്ന്
പൊതുവിദ്യാലയങ്ങളിലേക്ക്
മാറുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ കാര്യമായ
വര്‍ദ്ധനവ് ഈ
സര്‍ക്കാര്‍ കാലയളവില്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എസ്.എസ്.എല്‍.സി
പരീക്ഷ എഴുതുന്ന
ഭിന്നശേഷിക്കാര്‍
2711.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
എസ്.എസ്.എല്‍.സി പരീക്ഷ
എഴുതുന്ന
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക്
പ്രത്യേക ആനുകൂല്യം
ലഭിക്കുവാന്‍
മെഡിക്കല്‍ ബോര്‍ഡിന്റെ
സര്‍ട്ടിഫിക്കറ്റ്
നിര്ബന്ധമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ; എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭിന്നശേഷി
വിഭാഗത്തില്‍പെട്ടവര്‍ക്ക്
എസ്.എസ്.എല്‍.സി
പരീക്ഷക്ക് എന്തൊക്കെ
ഇളവുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിലെ
തെറ്റുകള്‍
2712.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിലെ
വിവിധ തെറ്റുകള്‍
തിരുത്തി
നല്‍കുന്നതിനുള്ള
അപേക്ഷകള്‍
വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സമയബന്ധിതമായി
പരിഹരിക്കുവാന്‍
പ്രത്യേക കൗണ്ടറുകള്‍
ആരംഭിക്കുമോ;
(ബി)
ജനന
സര്‍ട്ടിഫിക്കറ്റുകള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ലഭിക്കാത്ത പഴയ
കേസുകളില്‍
ജനനത്തീയതിയുള്പ്പെടെ
എല്ലാ തെറ്റുകളും
തിരുത്തി നല്കുവാന്
നിലവിലുളള
മാനദണ്ഡങ്ങള്‍
വിശദീകരിക്കുമോ;
(സി)
വില്ലേജ്
അധികാരികളുടേയും
സ്കൂള്‍ അധികൃതരുടേയും
സാക്ഷ്യപത്രങ്ങളുടെ
അടിസ്ഥാനത്തില്‍ ഇത്തരം
കേസുകളില്‍ പരിഹാരം
കാണുവാനും
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റിലെ
തെറ്റുകള്‍ തിരുത്തി
നല്കുവാനും നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
മാനവ വിഭവ വികസന മന്ത്രാലയം
പുറത്തിറക്കിയ കരട്
വിദ്യാഭ്യാസ നയം
2713.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മാനവ വിഭവ വികസന
മന്ത്രാലയം
പുറത്തിറക്കിയ കരട്
വിദ്യാഭ്യാസ നയത്തിലെ
പല നിര്‍ദ്ദേശങ്ങളും
ഫെഡറല്‍ സംവിധാനത്തിന്
ഉതകാത്തതാണ് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ കരട്
നിര്‍ദ്ദേശങ്ങളാണ്
ഇതിന്
വിരുദ്ധമായിട്ടുള്ളത്;
ഇത്തരം
നിര്‍ദ്ദേശങ്ങള്‍
പിന്‍വലിക്കണമെന്ന്
സംസ്ഥാനം കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
അതിന്മേലുള്ള കേന്ദ്ര
പ്രതികരണം എന്താണ്;
(സി)
സംസ്ഥാനത്തെ
പാഠ്യപദ്ധതി
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ഡി)
ഇതിനോടനുബന്ധിച്ച്
സംഘടിപ്പിച്ച ദേശീയ
ശില്പശാലയില്
ഉരുത്തിരിഞ്ഞ് വന്ന
നിര്‍ദ്ദേശങ്ങള്‍
അനുസരിച്ച്
പാഠ്യപദ്ധതിയുടെ കരട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ
കണക്കെടുപ്പ്
2714.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ
യഥാര്‍ത്ഥ
കണക്കെടുപ്പിനും ആയതിലെ
തിരിമറികള്‍
ഇല്ലാതാക്കുവാനുമായി
വിദ്യാഭ്യാസ വകുപ്പ്
നിലവില്‍
സ്വീകരിച്ചുവരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
കാതലായി എന്തെല്ലാം
മാറ്റങ്ങള്‍
വരുത്താനാണ്
വിദ്യാഭ്യാസ വകുപ്പ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
2019-20
അധ്യയനവര്‍ഷം
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ പത്താം
ക്ലാസ്സില്‍ ചേര്‍ന്ന
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ
എണ്ണവും പിരിഞ്ഞു
പോയവര്‍ എത്രയെന്നും
പത്താം ക്ലാസ്സ് പരീക്ഷ
എഴുതാന്‍ പോകുന്നവര്‍
എത്രയെന്നും
സര്‍ക്കാര്‍/എയ്ഡഡ്
എന്നിങ്ങനെ തരംതിരിച്ച്
വ്യക്തമാക്കാമോ?
അൺഎയ്ഡഡ്
സ്കൂളിലെ കുട്ടികൾക്ക്
പരിശീലനം
2715.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂൾ
കുട്ടികളുടെ മികവിന്
നടത്തുന്ന പരിശീലന
പരിപാടികളുടെ ഗുണഫലം
സർക്കാർ അംഗീകൃത
അൺഎയ്ഡഡ് സ്കൂളിൽ
പഠിക്കുന്ന
കുട്ടികൾക്ക്
ലഭ്യമാകുന്നുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഈ
വിഷയം സംബന്ധിച്ച്
സംസ്ഥാന ബാലാവകാശ
കമ്മീഷൻ എന്തെങ്കിലും
നിർദ്ദേശം സംസ്ഥാന
സർക്കാരിന്
നൽകിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
സ്ക്കൂള്
ബസ്സുകളിലെ സുരക്ഷാമാര്‍ഗരേഖ
2716.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
ബസ്സുകളില്‍
കുട്ടികളുടെ സുരക്ഷ
സംബന്ധിച്ച്
പാലിക്കേണ്ട മാര്‍ഗരേഖ
സര്‍ക്കാര്‍
പുറത്തിറക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കാലപ്പഴക്കമുളള
സ്ക്കൂള് ബസുകളില്‍
കുട്ടികളെ കുത്തി
നിറക്കുന്നത്,
അമിതവേഗം, അലക്ഷ്യമായ
ഡ്രെെവിംഗ്, ഹെവി
ലെെസന്‍സ് ഇല്ലാത്ത
ഡ്രെെവര്‍മാര്‍, ബസില്‍
ക്ലീനര്‍, ആയ
എന്നിവരില്ലാത്തത്,
വേഗപ്പൂട്ട്
ഘടിപ്പിക്കാത്തതും
ഘടിപ്പിച്ചവ
പ്രവര്‍ത്തനരഹിതമായതുമായ
ബസ്സുകള്‍ എന്നീ
ഘടകങ്ങളൊക്കെ
സ്ക്കൂള് ബസ്
യാത്രയില്‍
കുരുന്നുകളുടെ ജീവന്
കവരുന്ന സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
വിശദമാക്കാമോ;
(സി)
സ്ക്കൂള്
ബസുകളില്‍ കുട്ടികളുടെ
സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
എന്തെങ്കിലും നൂതന
നടപടികള്‍
കെെക്കൊളളാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
കുട്ടികളുടെ
കൊഴിഞ്ഞു പോക്ക്
2717.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിലൂടെ
സംസ്ഥാനത്തെ
വിദ്യാലയങ്ങളെ ഹൈടെക്
ആക്കിയിട്ടും
വിദ്യാലയങ്ങളില്‍
നിന്നും കുട്ടികള്‍
കൊഴിഞ്ഞു പോകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
നിലവിലെ
കൊഴിഞ്ഞു പോക്കിന്റെ
ശതമാനം എത്രയാണ്; ഏത്
തലത്തിലുള്ള
കുട്ടികളാണ് കൂടുതലായി
കൊഴിഞ്ഞു പോകുന്നത്;
വ്യക്തമാക്കുമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പെട്ട
കുട്ടികളുടെ കൊഴിഞ്ഞു
പോക്ക് മറ്റു
വിഭാഗങ്ങളെ അപേക്ഷിച്ച്
കൂടുതലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
അത്തരം കുട്ടികളെ
തിരികെ സ്കൂളില്‍
എത്തിക്കുന്നതിന് എന്ത്
ഇടപെടലാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്ക്കുളുകളില്‍ പ്രവേശനം
നേടിയ കുട്ടികള്‍
2718.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2019-20 അദ്ധ്യയനവര്‍ഷം
സര്‍ക്കാര്‍
സ്ക്കുളുകളില്‍
പ്രവേശനം നേടിയ
കുട്ടികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അൺഎയ്ഡഡ്
സ്ക്കൂളുകളില്‍ നിന്നും
കുട്ടികള്‍ കൂടുതലായി
സര്‍ക്കാര്‍/എയ്ഡഡ്
സ്ക്കൂളുകളിലേക്ക്
പ്രവേശനം നേടുന്നത്
ഏതൊക്കെ
ക്സാസ്സുകളിലാണെന്ന്
വ്യക്തമാക്കുമോ?
ഇരുപത്തഞ്ചില്‍
കുറവ് വിദ്യാര്‍ത്ഥികളുള്ള
സ്കൂളുകള്‍
2719.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുപത്തഞ്ചില്‍ കുറവ്
കുട്ടികള്‍ പഠിക്കുന്ന
എത്ര സ്കൂളുകളുണ്ടെന്ന്
അറിയിക്കാമോ; ആയത്
സര്‍ക്കാര്‍/എയ്ഡഡ്
മേഖല തിരിച്ച് വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ ആകെ എത്ര
അദ്ധ്യാപകരാണ് ജോലി
ചെയ്യുന്നതെന്ന്
അറിയിക്കാമോ?
സ്ക്കുളുകള്ക്ക്
സുരക്ഷിത കെട്ടിടം
2720.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സർക്കാർ
സ്ക്കുളുകള്‍ക്കും
സുരക്ഷിതമായ
കെട്ടിടങ്ങള്‍
ഉണ്ടെന്ന് ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
അടുത്ത
സ്ക്കൂള് വർഷം
ആരംഭിക്കുന്നതിന്
മുമ്പ്
ഇക്കാര്യത്തിലുള്ള
പരിശോധന നടത്തുന്നതിനും
വയനാട്ടില്‍
വിദ്യാര്‍ത്ഥി
പാമ്പുകടിയേറ്റ്
മരിച്ചതുപോലുള്ള
ദൗർഭാഗ്യകരമായ സംഭവം
ആവർത്തിക്കാതിരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
ഏതെങ്കിലും ജില്ലയില്‍
സർക്കാർ സ്ക്കുളുകള്‍
വാടകകെട്ടിടത്തില്
പ്രവർത്തിക്കുന്നുണ്ടോയെന്നും
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
സ്ക്കൂളുകള്‍ക്ക്
സ്വന്തമായ കെട്ടിടം
നിർമ്മിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
2721.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
അക്കാഡമിക്
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രൈമറി
വിഭാഗം വിദ്യാലയങ്ങളെ
ഹൈടെക് ആക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
ഭാഷാ
വികസനത്തിനും പഠന
പിന്നോക്കാവസ്ഥയിലുള്ള
കുട്ടികളെ
മുന്‍നിരയിലേയ്ക്ക്
കൊണ്ട് വരുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കുമോ;
(ഡി)
വിദ്യാലയ
പ്രവര്‍ത്തനങ്ങളില്‍
പൊതു സമൂഹത്തിന്റെ
പങ്കാളിത്തം ഉറപ്പ്
വരുത്തി അതിലൂടെ
വിദ്യാലയങ്ങളുടെ
അഭിവൃദ്ധിക്ക് ഉതകുന്ന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ
വികസന പദ്ധതി
2722.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ഞൂറില്‍
കൂടുതല്‍ കുട്ടികള്‍
പഠിക്കുന്ന സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കില
മുഖാന്തരം
നടപ്പിലാക്കുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട
സ്കൂളുകളുടെ
പ്രവൃത്തികള്‍ക്ക്
എപ്പോള്‍ ഭരണാനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പബ്ലിക്
സ്കൂള്‍
2723.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
തീരുമാനപ്രകാരം
വിദ്യാഭ്യാസ വകുപ്പിന്
വിട്ടുനല്‍കിയ പരിയാരം
മെഡിക്കല്‍ കോളേജ്
പബ്ലിക് സ്കൂളിന്റെ
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിലെ
അദ്ധ്യാപകര്‍ക്ക് ഒരു
വര്‍ഷത്തോളമായി ശമ്പളം
ലഭിക്കുന്നില്ല എന്നത്
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
ആവശ്യമായ സത്വര നടപടി
സ്വീകരിക്കുമോ?
ചടയമംഗലം
മണ്ഡലത്തിലെ വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍
2724.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതിയുടെ
ഭാഗമായി ചടയമംഗലം
മണ്ഡലത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള
പുരോഗതിയെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണ് ഈ
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നതെന്ന്
വിശദീകരിക്കുമോ?
വയനാട് ജില്ലയിലെ
സ്കൂളുകളില്‍ 'കില' മുഖേന
നടപ്പാക്കുന്ന പദ്ധതി
2725.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ധനസഹായത്താല്‍ ഒരു കോടി
രൂപ ഉപയോഗിച്ച്
അടിസ്ഥാന സൗകര്യവികസനം
ഉറപ്പാക്കുന്ന 'കില'
മുഖേന നടപ്പാക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെട്ട വയനാട്
ജില്ലയിലെ സ്കൂളുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഓരോ സ്കൂളിന്റെയും
പ്രവൃത്തി സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ നീന്തല്‍ക്കുളം
2726.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
നീന്തല്‍ക്കുളം
സ്ഥാപിക്കുന്ന പദ്ധതി
ഏതെല്ലാം സ്കൂളുകളിലാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം സ്കൂളുകളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണത്തിന്റെ
ഗുണനിലവാരനിര്‍ണ്ണയം
2727.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍
നടന്നുവരുന്ന
ഉച്ചഭക്ഷണത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്താന്‍
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സ്കൂളുകളില്‍
വിതരണം ചെയ്യുന്ന പാല്
ഗുണമേന്മ
ഉള്ളതാണോയെന്ന് ഉറപ്പു
വരുത്തിയിട്ടുണ്ടോ;
(സി)
ഇല്ലായെങ്കില്‍
പ്രസ്തുത വിതരണങ്ങളുടെ
നിലവാരം
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രഭാതഭക്ഷണം
2728.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
പ്രഭാത ഭക്ഷണം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
ഇതിനാവശ്യമായ തുക
നീക്കിവയ്ക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
സ്കൂളുകളില്‍ പ്രഭാത
ഭക്ഷണ പരിപാടി
നടപ്പിലുണ്ട്; ജില്ല
തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(സി)
ഉച്ചഭക്ഷണത്തിന്
കേന്ദ്ര/സംസ്ഥാന
സര്‍ക്കാര്‍ വിഹിതമായി
2018-19, 2019-20
വര്‍ഷങ്ങളില്‍ എത്ര തുക
ലഭിച്ചു; ഇതില്‍ എത്ര
വിതരണം ചെയ്തു; ഇനി
എത്ര വിതരണം
ചെയ്യാനുണ്ട്?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി
എറണാകുളം ജില്ലയിലെ
പദ്ധതികള്‍
2729.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി അഞ്ച് കോടി
രൂപയുടെ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
എറണാകുളം ജില്ലയിലെ
സ്കൂളുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ നിര്‍മ്മാണ
പ്രവൃത്തികളുടെ
നിജസ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ;
(ഡി)
എറണാകുളം
ജില്ലയിലെ പുത്തന്‍തോട്
ഗവ.എച്ച്.എസ്.എസ്.സ്കൂളിലെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും ഭരണാനുമതി
നല്കിയ ഒരു കോടി
രൂപയുടെ പ്രവൃത്തികള്‍
ആരംഭിക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഇ)
ഈ
തുക വിനിയോഗിച്ച്
മാസ്റ്റര്‍ പ്ലാനിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ഥികളില്‍
ശാസ്ത്രാഭിരുചി വളര്‍ത്തുന്ന
ശാസ്ത്രപഥം പദ്ധതി
2730.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കിയ
ശാസ്ത്രപഥം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കാമോ; ഈ
പദ്ധതി വിജയകരമായി
നടപ്പിലാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഈ
പദ്ധതി ഈ വര്‍ഷവും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
വിദ്യാര്‍ഥികളില്‍
ശാസ്ത്രാഭിരുചി
വളര്‍ത്തുന്നതിനും
ശാസ്ത്രത്തെ
മനസ്സിലാക്കുന്നതിനും
ശാസ്ത്രമേഖലയിലെ
ഗവേഷണങ്ങളില്‍
താത്പര്യം
ഉണ്ടാക്കുന്നതിനും
ഉതകുന്ന ഇത്തരം പദ്ധതി
വിപുലമായ രീതിയില്‍
സംഘടിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍
വികസിപ്പിച്ചെടുക്കുന്നതിനുള്ള
പദ്ധതികള്‍
2731.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രത്യേക
കഴിവും നൈപുണ്യവുമുള്ള
വിദ്യാര്‍ത്ഥികളെ
അവരുടെ മികവിന്
അനുസൃതമായി ആവശ്യമായ
പ്രോത്സാഹനം നല്കി
വികസിപ്പിച്ചെടുക്കുന്നതിനുള്ള
പദ്ധതികള്‍ എല്ലാ
സ്കൂളുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സ്കൂള്‍
വിദ്യാഭ്യാസ
കാലഘട്ടത്തില്‍ തന്നെ
സാങ്കേതിക പരിജ്ഞാനവും
പ്രൊഫഷണല്‍ മികവും
പ്രകടിപ്പിക്കുന്ന
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്നതിനോ
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിനോ
എന്തെങ്കിലും സ്ഥിരം
സംവിധാനം വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
പൊതുവിദ്യാലയങ്ങളിലെ
സ്കോളര്‍ഷിപ്പ് പരീക്ഷ
2732.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
നാല്, ഏഴ് ക്സാസുകളില്
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
വിദ്യാഭ്യാസ വകുപ്പ്
നടത്തുന്ന
സ്കോളര്‍ഷിപ്പ്
പരീക്ഷയില്‍
വിജയിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്കോളര്‍ഷിപ്പ് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എത്ര ശതമാനം മാര്‍ക്ക്
ലഭിക്കുന്നവര്‍ക്കാണ്
സ്കോളര്‍ഷിപ്പ്
ലഭിക്കുകയെന്നും എത്ര
രൂപ വീതമാണ്
ലഭിക്കുകയെന്നും
വിശദീകരിക്കുമോ;
(ബി)
ഏഴാം
ക്ലാസിലെ
കുട്ടികള്‍ക്കായി
നടത്തുന്ന
സ്കോളര്‍ഷിപ്പ്
പരീക്ഷയില്‍ ഗിഫ്റ്റഡ്
ചൈല്‍ഡ് എന്ന പദവി
ലഭിക്കുന്നതിന് എത്ര
ശതമാനം മാര്‍ക്ക്
ലഭിക്കണമെന്നും ഈ പദവി
ലഭിക്കുന്നവര്‍ക്ക്
സര്‍ക്കാര്‍ പ്രത്യേക
പരിശീലന പദ്ധതികളോ
തുടര്‍പഠന പദ്ധതികളോ
നടപ്പിലാക്കിയിട്ടുണ്ടോ
എന്നും വിശദീകരിക്കുമോ;
(സി)
സാമൂഹ്യശാസ്ത്രം,
ഗണിതം എന്നീ
വിഷയങ്ങളില്‍
വിദ്യാഭ്യാസ വകുപ്പ്
ആറാം ക്ലാസുകാര്‍ക്ക്
നടത്തുന്ന പരീക്ഷകളില്‍
സംസ്ഥാനതലത്തിലെത്തുന്നവര്ക്ക്
വേണ്ടി എന്തെല്ലാം
തുടര്‍വിദ്യാഭ്യാസ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ഡി)
മലയാള
ഭാഷാപഠനത്തെ
പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
അപ്പര്‍ പ്രൈമറി
തലത്തില്‍
ഇത്തരത്തിലുള്ള
പൊതുപരീക്ഷകള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
ആരോഗ്യ-കായിക വിദ്യാഭ്യാസം
2733.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികള്‍ക്ക്
ആരോഗ്യ-കായിക
വിദ്യാഭ്യാസം
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാലയങ്ങളിലെ
ഇംഗ്ലീഷ് ഭാഷ പഠനം
2734.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
ഇംഗ്ലീഷ് ഭാഷ പഠനം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ?
സ്കൂളുകള്‍
അപ്ഗ്രേഡ് ചെയ്യുന്നതിന്റെ
മാനദണ്ഡങ്ങള്‍
2735.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.പി
സ്കൂളുകള്‍ യു.പി
സ്കൂളുകളാക്കി
അപ്ഗ്രേഡ്
ചെയ്യുന്നതിന്റെ
മാനദണ്ഡങ്ങളെന്തൊക്കെയാണെന്ന്
വിശദമാക്കാമോ; എത്ര
വര്‍ഷം മുമ്പാണ് ഇത്തരം
പ്രോസസ്
നടന്നിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ എല്‍.പി
സ്കൂള്‍ യു.പി സ്കൂള്‍
ആക്കുന്നതിനും യു.പി
സ്കൂള്‍ ഹൈസ്കൂള്‍
ആക്കുന്നതിനും വേണ്ടി
ഏതൊക്കെ
വിദ്യാലയങ്ങളാണ് അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
അര്‍ഹതയുള്ള
സ്ക്കൂളുകളെ അപ്ഗ്രേഡ്
ചെയ്യുന്നതിനാവശ്യമായ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
സ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്യുന്ന കാര്യം ഈ
സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കാമോ?
അങ്കണവാടികളെ
സര്‍ക്കാര്‍ സ്കൂളുകളുമായി
ബന്ധിപ്പിക്കാന്‍ നടപടി
2736.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കണവാടികളെ
സര്‍ക്കാര്‍
സ്കൂളുകളുമായി
ബന്ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
അങ്കണവാടികള്‍ക്ക്
സ്കൂള്‍ വളപ്പില്‍
തന്നെ
പ്രവര്‍ത്തിക്കാന്‍
സൗകര്യമൊരുക്കുമോ;
(ബി)
അടുത്ത
അധ്യയന വര്‍ഷം മുതല്‍
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രീപ്രൈമറി
ഉള്ളതും ഇല്ലാത്തതുമായ
സ്കൂളുകളില്‍ പദ്ധതി
നടപ്പാക്കാന്‍
വിദ്യാഭ്യാസ വകുപ്പ്
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
സ്കൂളുകളുടെ
പരിസരത്തുള്ള
ഒന്നിലധികം
അങ്കണവാടികളെ ഇപ്രകാരം
ബന്ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാ
പേടി
2737.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
പരീക്ഷയെഴുതുന്ന
വിദ്യാര്‍ത്ഥികളുടെ
പരീക്ഷാ പേടി
ഒഴിവാക്കുന്നതിന്
പൊതുവിദ്യാഭ്യാസ
വകുപ്പ് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
വിശദമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളെ
അമിതമായ മാനസിക
സംഘര്‍ഷത്തിലേയ്ക്ക്
തള്ളി വിടാതെ അവരെ
ശരിയായ വിധത്തില്‍
നയിക്കുന്നതിന്
രക്ഷാകര്‍ത്താക്കളെ
ഉള്‍പ്പെടുത്തി ഓരോ
സ്കൂളിലും ബോധവല്‍ക്കരണ
ക്ലാസ്
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഹയര്‍
സെക്കണ്ടറി സ്കൂളുകളിൽ
കുടിവെള്ള പരിശോധനാ ലാബുകള്‍
2738.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍ സെക്കണ്ടറി,
വൊക്കേഷണൽ ഹയര്‍
സെക്കണ്ടറി സ്കൂളുകളിൽ
കുടിവെള്ള പരിശോധനാ
ലാബുകള്‍
സജ്ജീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതിനായി
സ്കൂളുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
തെരഞ്ഞെടുക്കുന്ന
സ്കൂളുകള്‍ക്ക്
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം സഹായങ്ങളാണ്
നൽകാൻ
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ഹയര്‍
സെക്കണ്ടറി
മിനിസ്റ്റീരിയല്‍ വിഭാഗം
ജീവനക്കാര്‍ക്ക് പൊതു
സ്ഥലംമാറ്റം
2739.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹയര്‍
സെക്കണ്ടറി
മിനിസ്റ്റീരിയല്‍
വിഭാഗം ജീവനക്കാര്‍ക്ക്
പൊതു സ്ഥലംമാറ്റം
നടപ്പാക്കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അടുത്ത
അദ്ധ്യയന വര്‍ഷത്തിന്റെ
ആരംഭത്തിനുമുമ്പേ ആയത്
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഹയര്‍
സെക്കന്‍ഡറി തലത്തില്‍
നിയമപഠനം
2740.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈസ്ക്കൂള് തലത്തില്‍
നിയമപഠനം
പ്രാവര്‍ത്തികമാക്കിയ
സര്‍ക്കാര്‍ ഹയര്‍
സെക്കന്‍ഡറി തലത്തിലും
ഇത്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ,
വിശദമാക്കുമോ;
(ബി)
ഹയര്‍സെക്കന്‍ഡറിയില്‍
നിയമപഠനം
ഉറപ്പാക്കുന്നതിന്
കരിക്കുലം
കമ്മിറ്റിക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
നിയമപരമായ
വിഷയങ്ങളില്‍ ആവശ്യമായ
അറിവ് കുട്ടികള്‍ക്ക്
ലഭ്യമാക്കി അവരെ ഉത്തമ
പൗരന്മാരാക്കുന്നതിന്
ഇത് അനിവാര്യമാണെന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കുമോ?
എച്ച്.എസ്.എസ്.ടി.
(ഹിസ്റ്ററി)
2741.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.എസ്.എസ്.ടി.
(ഹിസ്റ്ററി) ജൂനിയര്‍
കേഡര്‍ സ്ട്രെങ്ത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എച്ച്.എസ്.എസ്.ടി.
(ഹിസ്റ്ററി) ജൂനിയര്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ് പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
തസ്തികമാറ്റത്തിലൂടെ
നിയമിക്കുന്നതിനായും ബൈ
ട്രാന്‍സ്ഫര്‍
പ്രൊമോഷനായും നീക്കി
വച്ചിട്ടുളള
(ഹിസ്റ്ററി) ജൂനിയര്‍
തസ്തികയിലെ ഒഴിവുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
വര്‍ഷം
എച്ച്.എസ്.എസ്.ടി.
(ഹിസ്റ്ററി) ജൂനിയര്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൊക്കേഷണല്‍
കോഴ്സുകളുടെ പരിഷ്ക്കരണം
2742.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വൊക്കേഷണല്‍
സ്കൂളുകളാണുളളത് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വൊക്കേഷണല്‍
കോഴ്സുകള്‍ പഠിക്കുന്ന
വിദ്യാര്ത്ഥികള്ക്ക്ഉന്നതവിദ്യാഭ്യാസരംഗത്തേക്ക്
പഠിച്ച കോഴ്സുകളില്‍
തുടര്‍പഠനം സാധ്യമാകാതെ
പോകുന്ന അവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനായി
വൊക്കേഷണല്‍
വിദ്യാഭ്യാസവും
ഉന്നതവിദ്യാഭ്യാസവും
തമ്മിലുളള ബന്ധം
ശക്തിപ്പെടുത്താനും
വൊക്കേഷണല്‍
കോഴ്സുകള്‍ക്ക്
കാലോചിതമായ പരിഷ്ക്കരണം
നടത്തുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
സാമൂഹ്യ-സാമ്പത്തിക
പിന്നോക്കാവസ്ഥയില്‍
നില്ക്കുന്ന
കുട്ടികളാണ് ഏറെയും
വൊക്കേഷണല്‍ കോഴ്സുകള്‍
തെരഞ്ഞെടുക്കുന്നത്
എന്നതിനാല്‍ ഇവരുടെ
ക്ഷേമം മുന്‍നിര്‍ത്തി
സ്കൂളുകളിലെ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെങ്കിലുമുണ്ടോ;
വിശദമാക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ വിദ്യാര്‍ത്ഥികളുടെ
എണ്ണം
2743.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയിലെ എൽ.പി.,
യു.പി.,ഹൈസ്കൂള്‍
വിഭാഗങ്ങളില്‍ 2013-14
മുതല്‍ 2019-20 വരെ ഓരോ
വര്‍ഷവും പ്രവേശനം
നേടിയ കുട്ടികളുടെ
എണ്ണം വിശദമാക്കുമോ;
(ബി)
2013-14നെ
അപേക്ഷിച്ച് 2019-20ൽ
കുട്ടികളുടെ
എണ്ണത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
എണ്ണം ഉറപ്പാക്കാന്‍ ആധാര്‍
പരിശോധന
2744.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
വ്യാജ അഡ്മിഷനിലൂടെ
അദ്ധ്യാപക തസ്തിക
സൃഷ്ടിക്കുന്നതും
നിലനിര്‍ത്തുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
ആധാര്‍ പരിശോധനയില്‍
യഥാര്‍ത്ഥ കുട്ടികളുടെ
എണ്ണവുമായി
പൊരുത്തപ്പെടുന്നില്ല
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയത്തില്‍ വിശദമായ
പരിശോധന നടത്തി നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളിലെ
ലഹരി ഉപയോഗം
2745.
ശ്രീ.അനൂപ്
ജേക്കബ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളിലും
കോളേജുകളിലും
പഠിക്കുന്ന
കുട്ടികളില്‍ വലിയൊരു
വിഭാഗം ലഹരിക്ക്
അടിമകളാണെന്ന
റിപ്പോര്‍ട്ട് ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എല്ലാ
സ്കൂള്‍
വിദ്യാര്‍ത്ഥികളെയും
ആറു മാസത്തില്‍
ഒരിക്കലെങ്കിലും
മെഡിക്കല്‍
പരിശോധനയ്ക്ക്
വിധേയരാക്കുന്നതിനും
അവര്‍ ലഹരിക്ക്
അടിമകളല്ലായെന്ന്
ഉറപ്പ് വരുത്തുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കും
ബോധവല്‍ക്കരണ
പരിപാടികള്‍ക്കും
സ്കൂള്‍
പാഠ്യപദ്ധതിയില്‍
കൂടുതല്‍ പ്രാധാന്യം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുട്ടികള്‍ക്ക്
അവരുടെ ഒഴിവ് സമയം
ക്രിയാത്മകമായി
ചെലവഴിക്കുവാന്‍
ഉതകുന്ന സംവിധാനം
ഒരുക്കുന്നതിനും
കരിക്കുലത്തില്‍
സ്പോര്‍ട്സിന് കൂടുതല്‍
പ്രാധാന്യം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ജി.എച്ച്.എസ്.എസ്.
വിജയരാഘവപുരത്തിന് ശതാബ്ദി
ബ്ലോക്ക്
2746.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍ ശതാബ്ദി
ആഘോഷിക്കുന്ന ഗവ: ഹയര്‍
സെക്കന്ററി സ്കൂള്‍
വിജയരാഘവപുരത്തിന്
ലാബ്, ലൈബ്രറി,
കൗണ്‍സിലിംഗ് റൂം,
സ്റ്റാഫ് റൂം എന്നിവ
ഉള്‍പ്പെടെയുള്ള ഒരു
ശതാബ്ദി ബ്ലോക്ക്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൂതൃക്ക
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂള്‍ നിര്‍മ്മാണം
2747.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളുടെ
അടിസ്ഥാനസൗകര്യ വികസന
പ്രവൃത്തിക്കായി കിഫ്ബി
മുഖേന അനുമതി
നല്‍കിയിട്ടുള്ള
പൂതൃക്ക ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂള്‍ നിര്‍മ്മാണ
പ്രവൃത്തിയുടെ
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ; ടെണ്ടര്‍
നടപടികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കും;
(ബി)
ഡി.പി.ആര്
തയ്യാറായിട്ടുണ്ടോ;
എന്തെല്ലാം അടിസ്ഥാന
സൗകര്യ വികസന
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ വിദ്യാലയങ്ങള്‍
2748.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തിലെ
എല്‍.പി, യു.പി,
എച്ച്.എസ്,
എച്ച്.എസ്.എസ്.
വിദ്യാലയങ്ങള്‍
ഏതൊക്കെയെന്നും ഓരോ
സ്കൂളിലും ഈ
വിഭാഗങ്ങളില്‍ 2016
മുതല്‍ ഓരോ അദ്ധ്യയന
വര്‍ഷത്തെയും
വിദ്യാര്‍ത്ഥികളുടെ
എണ്ണം എത്രയെന്നും
വിശദമാക്കാമോ?
വാമനപുരം
ജവഹര്‍ കോളനി എച്ച്.എസ്.ന്റെ
വികസനപ്രവൃത്തികള്‍
2749.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
G.O.(Rt)
No.4559/2017/G.Edn.
തീയതി 24/11/2017
പ്രകാരം നബാര്‍ഡ്
ഫണ്ടും ആര്.എം.എസ്.എ.
ഫണ്ടും ഉപയോഗിച്ച്
വാമനപുരം
നിയോജകമണ്ഡലത്തിലെ
ജവഹര്‍ കോളനി
എച്ച്.എസ്.ന്റെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഭരണാനുമതി നല്കിയ
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
ടെണ്ടര്‍ ചെയ്തതിന്
ശേഷം നിര്‍ത്തി
വയ്ക്കാനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതി ഇപ്പോഴും
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
ഉപേക്ഷിച്ചുവെങ്കില്‍
കാരണം വ്യക്തമാക്കാമോ?
മിതൃമ്മല
ഗവൺമെന്റ് ഗേള്‍സ് ഹൈസ്കൂള്‍
കെട്ടിട നിര്‍മ്മാണ പദ്ധതി
2750.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
G.O(Rt.)
No. 2830/2018/G.Edn
25.07.2018 തീയതി
പ്രകാരം 149.96 ലക്ഷം
രൂപ അനുവദിച്ച്
ഭരണാനുമതി ലഭിച്ച
മിതൃമ്മല ഗവൺമെന്റ്
ഗേള്‍സ് ഹൈസ്കൂള്‍
കെട്ടിട
നിര്‍മ്മാണപദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രവൃത്തിയുടെ
പുരോഗതി റിപ്പോര്‍ട്ട്
നൽകാമോ;
(സി)
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാൻ
കഴിയും എന്നറിയിക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ സ്കൂളുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനം
2751.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ഭരണാനുമതി
ലഭ്യമാക്കി കൈറ്റ്,
ഇന്റല്‍, വാപ്കോസ്,
കില എന്നീ എസ്.പി.വി.
കള്‍ക്കായി
നല്കിയിട്ടുളള
കോങ്ങാട് മണ്ഡലത്തിലെ
മങ്കര ജി.എച്ച്.എസ്സ്.,
കരിമ്പ
ജി.എച്ച്.എസ്സ്.,
പൊറ്റശ്ശേരി
ജി.എച്ച്.എസ്സ്.,
കോങ്ങാട്
ജി.യു.പി.എസ്സ്.,
കാരാക്കുര്‍ശ്ശി
ജി.എച്ച്.എസ്സ്.എസ്സ്,
കരിമ്പ
ജി.യു.പി.എസ്സ്.,
എടത്തറ ജി.യു.പി.എസ്സ്.
എന്നീ സ്കൂളുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനം
സംബന്ധിച്ച പുരോഗതി
വിവരം ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഒരു സ്കൂളിന്റെ പോലും
നിര്‍മ്മാണ
പ്രവര്‍ത്തനം നാളിതുവരെ
തുടങ്ങിയിട്ടില്ലെന്നുളള
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്കൂളുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിയ്ക്കുന്നതിനുളള
സത്വര നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ
സംരക്ഷണ പ്രവൃത്തികള്‍
2752.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി രണ്ടാമത്തെ
പൊതുവിദ്യാഭ്യാസ
സ്കീമിൽ വാമനപുരം
നിയോജകമണ്ഡലത്തിൽ
ഉള്‍പ്പെട്ട
ജി.എച്ച്.എസ്.എസ്.
ഭരതന്നൂര്‍,
ജി.വി.എച്ച്.എസ്.എസ്.
കല്ലറ,
ജി.ബി.എച്ച്.എസ്.എസ്.
മിതൃമ്മല എന്നീ
വിദ്യാലയങ്ങളിലെ
നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
റിപ്പോര്‍ട്ട് നൽകാമോ;
(ബി)
ജി.ബി.എച്ച്.എസ്.എസ്.
മിതൃമ്മലയുടെ പ്രവൃത്തി
ആരംഭിക്കുന്നതിന്
കാലതാമസം
വന്നിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
എന്താണ് കാരണമെന്നും
കാരണക്കാര്‍ ആരെന്നും
വിശദമാക്കാമോ?
ചാലക്കുടി
ജി.വി.എച്ച്.എസ്-ല്‍
പെണ്‍കുട്ടികള്‍ക്ക്
പ്രവേശനം
2753.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.വി.എച്ച്.എസ്.ചാലക്കുടിയില്‍
പെണ്‍കുട്ടികള്‍ക്ക്
പ്രവേശനം നല്‍കുന്നത്
സംബന്ധിച്ച് പ്രധാന
അദ്ധ്യാപിക
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
മുളക്കുളം
ഗവണ്മെന്റ് യു.പി.
സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണം
2754.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറു
വര്‍ഷം പിന്നിട്ട
മുളക്കുളം ഗവണ്മെന്റ്
യു.പി. സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണത്തിന്റെ
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഏത്
ഏജന്‍സി വഴിയാണ്
പ്രസ്തുത
പ്രൊപ്പോസല്‍
തയ്യാറാക്കിയിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
ആരാണ് ഈ പ്രോജക്ട്
നടപ്പാക്കുന്നത്
എന്നറിയിക്കാമോ?
നോര്‍ത്ത്
മഴുവന്നൂര്‍ യു.പി.സ്കൂള്‍
കെട്ടിട നിര്‍മ്മാണത്തിന്
ഭരണാനുമതി
2755.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നോര്‍ത്ത് മഴുവന്നൂര്‍
യു.പി.സ്കൂള്‍ കെട്ടിട
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കടപ്പൂര്
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളിന് ഓഡിറ്റോറിയം
2756.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടപ്പൂര്
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിനെ
പൈതൃക സ്കൂള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനും
ഓഡിറ്റോറിയം
നിര്‍മ്മിക്കുന്നതിനും
സര്‍ക്കാരിന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഏത്
ഏജന്‍സി വഴിയാണ്
പ്രൊപ്പോസല്‍
സമര്‍പ്പിക്കേണ്ടത്
എന്ന് വ്യക്തമാക്കാമോ;
ആയതിന് ഏതെങ്കിലും
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മാനന്തവാടി
ജി.വി.എച്ച്.എസ്.എസ്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
2757.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
ജി.വി.എച്ച്.എസ്.എസ്
മാനന്തവാടിയുടെ ആകെ
പദ്ധതി തുക എത്രയാണ്;
(ബി)
ഇവിടെ
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എത്ര
രൂപയുടേതാണെന്നും
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്കായി
മാനന്തവാടി
എം.എല്‍.എ-എ.ഡി.എഫ്-ല്‍
നിന്നും അനുവദിച്ച
എണ്‍പത്തഞ്ച് ലക്ഷം രൂപ
നിലവില്‍ ആരുടെ
അക്കൗണ്ടിലാണ് ;
(ഡി)
എം.എല്‍.എ-എ.ഡി.എഫ്-ല്‍
നിന്നും അനുവദിച്ച
എണ്‍പത്തഞ്ച് ലക്ഷം രൂപ
സംബന്ധിച്ച് പ്രവൃത്തി
നടപ്പാക്കുന്ന ഏജന്‍സി
എന്തെങ്കിലും
തരത്തിലുള്ള
നിര്‍ദ്ദേശങ്ങള്‍
നൽകിയിട്ടുണ്ടോ;
(ഇ)
പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
ഭരതന്നൂര്‍
ഗവൺമെന്റ് എല്‍.പി.എസ്-ന്റെ
അടിസ്ഥാന സൗകര്യ വികസനം
2758.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
പാങ്ങോട്
ഗ്രാമപഞ്ചായത്തിൽ
അഞ്ഞൂറിൽ അധികം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന ഭരതന്നൂര്‍
ഗവൺമെന്റ്
എല്‍.പി.എസ്-ന് മതിയായ
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലായെന്നുള്ള കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്കൂളിന് സ്റ്റേറ്റ്
പ്ലാൻ ഫണ്ടിൽ നിന്നും
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ സ്കൂളുകളുടെ
വികസന പ്രവര്‍ത്തനങ്ങള്‍
2759.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഭൗതിക സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
ബാലുശ്ശേരി മണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ് ഒരു
കോടി രൂപ
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
സ്കൂളുകളുടെ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഏതെല്ലാം സ്കൂളുകളുടെ
ഡി.പി.ആര്. ആണ് ഇനിയും
അനുമതിയ്ക്കായി
സമര്‍പ്പിക്കാനുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഒരു
കോടി രൂപ അനുവദിച്ച
സ്കൂളുകളുടെ പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
സമയബന്ധിതമായി
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനായി
ഏജന്‍സികള്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ?
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ ഓട്ടിസം
പാര്‍ക്ക്
2760.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ ഏത്
സ്കൂളിലാണ് ഓട്ടിസം
പാര്‍ക്ക്
സ്ഥാപിക്കുന്നതെന്നും
എത്ര തുക അനുവദിച്ചു
എന്നും
വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഓട്ടിസം
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനുളള
പ്ലാന്‍, ഡി.പി.ആര്.
എന്നിവ
തയ്യാറായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇവയുടെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ഇതിന്റെ
നിര്‍മ്മാണം ഏത്
ഏജന്‍സിയെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പാര്‍ക്ക് നിര്‍മ്മാണം
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനുളള കാരണം
വ്യക്തമാക്കുമോ;
(ഇ)
കാലതാമസം
ഒഴിവാക്കി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
വെഞ്ഞാറമൂട്
ഗവൺമെന്റ് മോഡൽ
എച്ച്.എസ്.എസ്-ന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
2761.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതി
പ്രകാരം വാമനപുരം
നിയോജകമണ്ഡലത്തിൽ
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുന്നതിന്
തെരഞ്ഞെടുക്കപ്പെട്ട
വെഞ്ഞാറമൂട് ഗവൺമെന്റ്
മോഡൽ
എച്ച്.എസ്.എസ്-ന്റെ
നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
റിപ്പോര്‍ട്ട് നൽകാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എത്ര ശതമാനം
പൂര്‍ത്തിയായി എന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാൻ
കഴിയും എന്നും
അറിയിക്കാമോ;
(സി)
അനിശ്ചിതമായി
നീളുന്ന പ്രവൃത്തി
പൂര്‍ത്തീകരിക്കാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ?
വട്ടേക്കാട്
സര്‍ക്കാര്‍ യു.പി. സ്കൂളിലെ
നിര്‍മ്മാണ പ്രവൃത്തികള്‍
2762.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
വട്ടേക്കാട്
സര്‍ക്കാര്‍ യു.പി.
സ്കൂളിന് ഒരു കോടി രൂപ
അനുവദിച്ച് നടത്തുന്ന
പ്രവൃത്തികള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തി എന്നാണ്
തുടങ്ങിയതെന്നും ഈ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് എത്ര
തുകയാണ് നാളിതുവരെ
അനുവദിച്ചത് എന്നും
വിശദമാക്കുമോ;
(സി)
ഈ
സ്കൂളില്‍ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പിന്റെ കൈവശമുളള ഭൂമി
2763.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
വിദ്യാഭ്യാസ
വകുപ്പിന്റെ കൈവശമുളള
ഒരു ഏക്കര്‍ സ്ഥലം
അതിര് നിര്‍ണ്ണയിച്ച്
കയ്യേറ്റം തടയാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
സ്ഥലം അസാപ്
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്ക് ആരംഭിക്കാന്‍
ഉന്നത വിദ്യാഭ്യാസ
വകുപ്പിന് കൈമാറുന്നത്
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പിലെ M1/186/2019
നമ്പര്‍ ഫയലിന്മേല്
ഏത് തീയതിയിലാണ്
ഡി.പി.ഐ.യോട്
റിപ്പോര്‍ട്ട്
ചോദിച്ചതെന്നറിയിക്കാമോ;
(സി)
ഇതിന്മേല്
കോഴിക്കോട് ജില്ലാ
വിദ്യാഭ്യാസ
ഉപഡയറക്ടറോട്
വിശദാംശങ്ങള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ഡി.പി.ഐ.യില്‍
നിന്നും ഏത്
തീയതിയിലാണ്
വിദ്യാഭ്യാസ
ഉപഡയറക്ടര്‍ക്ക്
കത്തയച്ചത്; ഇതു
സംബന്ധിച്ച
റിപ്പോര്‍ട്ട്
ഡി.പി.ഐ.യില്‍
ലഭിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
കാലതാമസം
വരുന്നതിനിടയാക്കിയ
കാരണങ്ങള്‍
വിശദമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
ലഭ്യമാക്കിയ സ്കൂള്‍
കെട്ടിടങ്ങള്‍
2764.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുന്ദമംഗലം നിയോജക
മണ്ഡലത്തില്‍ ഭരണാനുമതി
ലഭ്യമാക്കിയ സ്കൂള്‍
കെട്ടിടങ്ങള്‍
ഏതെല്ലാമാണെന്നും
ഓരോന്നിനും എത്ര തുക
വീതമുളള
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളതെന്നും
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
എസ്.പി.വി.യായി
നിശ്ചയിച്ചിട്ടുളളത്
ആരെയാണ്എന്നറിയിക്കാമോ;
(സി)
ഇതില്‍
എത്ര പ്രവൃത്തികള്‍
ടെണ്ടര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലുളള സ്ഥിതി
വിശദമാക്കാമോ;
ആരംഭിക്കാത്ത ഓരോ
പ്രവൃത്തിയും എപ്പോള്‍
തുടങ്ങാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
പുത്തനങ്ങാടി
ഗവണ്മെന്റ് എല്‍.പി.
സ്കൂളിനെ മാതൃക സ്കൂളാക്കി
ഉയര്‍ത്തുന്ന നടപടി
2765.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
പുത്തനങ്ങാടി
ഗവണ്മെന്റ് എല്‍.പി.
സ്കൂളിനെ മാതൃക
സ്കൂളാക്കി
ഉയര്‍ത്തുന്ന
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നിര്‍വ്വഹണം
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ്
വിഭാഗത്തിന്
നല്‍കിയതിന്റെ ഭാഗമായി
പ്രസ്തുത വകുപ്പ്
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനുള്ള
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കാമോ?
ഫിസിക്കല്‍ സയന്‍സ്
തസ്തികയിലെ ഒഴിവുകള്‍
2766.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഹെെസ്കൂള്
അസിസ്റ്റന്റ്
ഫിസിക്കല്‍ സയന്‍സ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
ഇതില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി.
നിയമനത്തിനുവേണ്ടി
നീക്കി വെച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലെ നിയമനവുമായി
ബന്ധപ്പെട്ട് കേരള
അഡ്മിനിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ OA
No.370/2013 19/06/2012
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രീ
പ്രൈമറി ടീച്ചര്‍മാരുടേയും
ആയമാരുടേയും ശമ്പള വര്‍ദ്ധനവ്
2767.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രീ
പ്രൈമറി
ടീച്ചര്‍മാര്‍ക്കും
ആയമാര്‍ക്കും
പി.എസ്.സി. വഴി
നിയമിതരായ
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും
ലഭിയ്ക്കുന്ന
ശമ്പളത്തേക്കാള്‍ വളരെ
കുറവ് ശമ്പളം
ലഭിക്കുന്ന
സാഹചര്യമായതിനാല്‍ ഒരേ
ജോലി ചെയ്യുന്ന ഇവരുടെ
ശമ്പളം കൂട്ടുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ നിയമനങ്ങള്‍
T 2768.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എയ്ഡഡ്
സ്കൂളുകളില്‍ തസ്തിക
സൃഷ്ടിക്കുവാന്‍
ആവശ്യമായ
വിദ്യാര്‍ത്ഥികള്‍
ഉണ്ടോ എന്ന കാര്യം
ധനകാര്യ വകുപ്പ്
പരിശോധനാ
വിധേയമാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വെളിപ്പെടുത്തുമോ
?
എയ്ഡഡ്
സ്കൂളുകളിലെ ജീവനക്കാര്‍ക്ക്
നിയമനാംഗീകാരം
2769.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും
നിയമനാംഗീകാരം
നല്കുന്ന സമന്വയ
സോഫ്റ്റ് വെയറില്‍
അപ്രൂവല്‍ ബട്ടണ്‍
മറച്ചുവെച്ചിരിക്കുകയാണ്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
'നിയമനം
നിരസിക്കുന്നു' എന്ന
ബട്ടണ്‍ കൃത്യമായി
കാണിക്കുകയും
ബന്ധപ്പെട്ട
എ.ഇ.ഒ/ഡി.ഇ.ഒ
ഓഫീസര്‍മാര്‍
അവ്യക്തമായ മറുപടികള്‍
നല്കി നിയമനാംഗീകാരം
തടസ്സപ്പെടുത്തുകയും
ചെയ്യുന്ന സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
വിദ്യാഭ്യാസ
ചട്ടം അനുസരിച്ച് 2016
മുതല്‍ നിയമനം ലഭിച്ച്
അംഗീകാരം ലഭിക്കാത്ത
എയ്ഡഡ് സ്കൂള്‍
അദ്ധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും
അംഗീകാരം നല്കുവാന്
സത്വര നടപടി
സ്വീകരിക്കുമോ?
വകുപ്പുതല
പരീക്ഷകളില്‍
അദ്ധ്യാപകർക്കുള്ള ഇളവുകള്‍
2770.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൈമറി
തലത്തിൽ പ്രഥമ
അദ്ധ്യാപകർക്ക്
വകുപ്പുതല പരീക്ഷകൾ
ജയിക്കുന്നതിനായി
മൂന്നുവർഷം സാവകാശം
അനുവദിച്ച് ഇറക്കിയ
2018 മാർച്ചിലെ
വിജ്ഞാപന പ്രകാരം ഇളവ്
അനുവദിക്കാനാവില്ലെന്ന്
കാണിച്ച് ഹൈക്കോടതി
സർക്കാരിന് നിർദ്ദേശം
നൽകിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത
നിർദ്ദേശത്തിന്മേൽ
സർക്കാർ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
അദ്ധ്യാപക
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട ഫയലുകള്‍
2771.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
വിദ്യാഭ്യാസ അവകാശ
നിയമം സംസ്ഥാനത്ത്
എന്ന് മുതലാണ്
നടപ്പിലാക്കിയത്
എന്നറിയിക്കാമോ;
(ബി)
ആര്.ടി.ഇ.
നടപ്പിലാക്കിയതനുസരിച്ച്
എത്ര അദ്ധ്യാപക
തസ്തികകള്‍ പുതിയതായി
സൃഷ്ടിക്കപ്പെട്ടു ;
വ്യക്തമാക്കാമോ ;
(സി)
അദ്ധ്യാപക
നിയമനാംഗീകാരവുമായി
ബന്ധപ്പെട്ട് എത്ര
ഫയലുകള്‍ ഡി.പി.ഐ. ,
ഡി.ഡി. , ഡി.ഇ.ഒ. ,
എ.ഇ.ഒ. കളില്‍
നിലവിലുണ്ട്;
സര്‍ക്കാരില്‍ എത്ര
ഫയലുകള്‍ നിലവിലുണ്ട്;
വ്യക്തമാക്കുമോ?
കായികാധ്യാപക
തസ്തിക മാനദണ്ഡങ്ങള്‍
2772.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിൽ
ഫിസിക്കൽ എജുക്കേഷൻ
ടീച്ചര്‍ ഹൈസ്കൂള്‍,
ഫിസിക്കൽ എജുക്കേഷൻ
ടീച്ചര്‍ യു.പി.എസ്.
എന്നിങ്ങനെ തസ്തികകള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
രണ്ട് തസ്തികയിലും ഒരേ
ശമ്പള സ്കെയിലാണോ
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അഞ്ച്
മുതൽ പത്ത് വരെ
പ്രായമുള്ള കുട്ടികളുടെ
ആരോഗ്യ കായിക
വിദ്യാഭ്യാസത്തിന്
എസ്.സി.ഇ.ആര്.ടി..
പ്രസിദ്ധീകരിക്കുന്ന
പുസ്തകങ്ങള്‍ക്ക് എത്ര
ചെലവ് വരുമെന്നും
പ്രസ്തുത പുസ്തകങ്ങള്‍
പഠിപ്പിക്കാൻ യു.പി.
സ്കൂളുകളിൽ കായിക
അധ്യാപകരില്ലെന്നുമുള്ള
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
അഞ്ഞൂറ്
കുട്ടികള്‍ ഉണ്ടെങ്കിൽ
യു.പി. വിഭാഗത്തിലും
എട്ട്, ഒമ്പത്
ക്ലാസ്സുകളിൽ മൊത്തം
അഞ്ച് ഡിവിഷനുകള്‍
ഉണ്ടെങ്കിൽ ഹൈസ്കൂളിലും
ഒരു കായികാധ്യാപകനെയാണോ
ഇപ്പോള്‍
നിയമിക്കുന്നത്;
(ഇ)
അറുപത്
വര്‍ഷമായി
മാറ്റമില്ലാതെ
നിലനിൽക്കുന്ന പ്രസ്തുത
കായികാധ്യാപക തസ്തിക
മാനദണ്ഡങ്ങള്‍
പരിഷ്കരിക്കാൻ
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രീഡിഗ്രി
വേര്‍പെടുത്തിയതിനുശേഷം
നാളിതുവരെ
ഹയര്‍സെക്കണ്ടറിയിൽ
കായികാധ്യാപക തസ്തിക
സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
എന്ത് നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്ക് കീഴിലെ
ജീവനക്കാരന്റെ സസ്പെന്ഷന്
2773.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്ക് കീഴിലെ
ഹൈസ്കൂള്‍/യു.പി.
വിഭാഗവുമായി
ബന്ധപ്പെട്ട (ഡി.പി.ഐ)
വിഭാഗത്തിലെ ഡബ്ല്യൂ.1
സെക്ഷന്‍ കൈകാര്യം
ചെയ്യുന്ന സന്തോഷ് എന്ന
ഉദ്യോഗസ്ഥന് മുമ്പ്
സസ്പെന്ഷന്
ലഭിച്ചിരുന്നോ;
സസ്പെന്ഷന് നല്കിയ
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
ഈ
ഉദ്യോഗസ്ഥന്
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച
വരുത്തുന്നതിനാല്‍
ഫയലുകള്‍ നീങ്ങുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ഓഫീസിലെ ഡബ്ല്യൂ.1
സെക്ഷനില്‍ 1/1/2019
മുതല്‍ 29/2/2020 വരെ
എത്ര ഫയലുകള്‍
തീര്‍പ്പ് കല്പിച്ചു;
തീര്‍പ്പ് കല്പിക്കാത്ത
ഫയലുകള്‍ എത്ര;
ആയതിനുള്ള കാരണം;
ഫയലുകള്‍
തീര്‍പ്പാക്കാത്തത്
കൃത്യനിര്‍വ്വഹണ
വീഴ്ചയാണെങ്കില്‍
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
സെക്ഷന്റെ (ഡബ്ല്യൂ.1)
1-1-2019 മുതലുള്ള
പേഴ്സണല്‍
രജിസ്റ്ററിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ഡബ്ല്യൂ.1 സെക്ഷന്‍
കാര്യക്ഷമമായി കൈകാര്യം
ചെയ്യാന്‍ കഴിയുന്ന
ജീവനക്കാരനെ
നിയമിക്കുമോ;
വിശദമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ അദ്ധ്യാപക
തസ്തികകള്‍
2774.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പ്
അധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്തെ എയ്ഡഡ്
സ്കൂളുകളില്‍ ഇതുവരെ
അനുവദിച്ച ആകെ
അദ്ധ്യാപക തസ്തികകളുടെ
എണ്ണം സംബന്ധിച്ച വിവരം
നല്‍കുമോ;
(ബി)
അദ്ധ്യാപക
തസ്തികകള്‍
അനുവദിക്കുന്നതില്‍
സ്ഥിരം തസ്തികയും
താല്‍ക്കാലിക തസ്തികയും
നിര്‍ണ്ണയിക്കുന്നതിന്റെ
മാനദണ്ഡം എന്താണെന്ന്
വിശദമാക്കുമോ;
(സി)
പത്ത്
വര്‍ഷത്തിലധികം
സര്‍വ്വീസുള്ളവര്‍ വരെ
ഉള്‍പ്പെടുന്ന
സംസ്കൃതം, ഉറുദു ഭാഷാ
അധ്യാപകരെ താല്‍ക്കാലിക
അധ്യാപകരായി
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവരെ ഇപ്രകാരം
നിര്ണ്ണയിക്കാനുണ്ടായ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എല്‍.പി.,യു.പി.
വിഭാഗങ്ങളില്‍ സംസ്കൃത
അധ്യാപക തസ്തികകള്‍
ഫുള്‍ടൈം തസ്തികയാക്കി
മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
അധ്യാപക
തസ്തിക സൃഷ്ടിക്കുന്നതിലെ
ക്രമക്കേടുകള്‍
2775.
ശ്രീ.സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
,,
കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
അധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
അധികാരം എ.ഇ.ഒ
യ്ക്കും,ഡി.ഇ.ഒ യ്ക്കും
നല്കിയിരിക്കുന്നതിനാല്
ഈ ഓഫീസുകള്‍
കേന്ദ്രീകരിച്ച്
വ്യാപകമായ
ക്രമക്കേടുകള്‍
നടക്കുന്നതായ ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു്
വ്യക്തമാക്കുമോ?
എല്‍.പി,
യു.പി സ്കൂള്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റിലെ നിയമനം
T 2776.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ,
കൊല്ലം, തിരുവനന്തപുരം
ജില്ലകളില്‍ പി.എസ്.സി.
തയ്യാറാക്കിയ എല്‍.പി
സ്കൂള്‍, യു.പി സ്കൂള്‍
അസിസ്റ്റന്റിന്റെ
റാങ്ക് പട്ടികയില്‍
നിന്നും ഇതിനകം എത്ര
പേര്‍ക്ക് നിയമനം
നല്കി;
(ബി)
ഈ
അദ്ധ്യയന വര്‍ഷം
അവസാനിക്കുമ്പോള്‍
എല്‍.പി., യു.പി.
സ്കൂള്‍ അസിസ്റ്റന്റ്
തസ്തികയില്‍ പ്രസ്തുത
ജില്ലകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടാകും
എന്ന് വ്യക്തമാക്കുമോ?
ഫിസിക്കൽ
എഡ്യൂക്കേഷൻ ഹൈസ്കൂള്‍
ടീച്ചര്‍
2777.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഫിസിക്കൽ
എഡ്യൂക്കേഷൻ ഹൈസ്കൂള്‍
ടീച്ചര്‍മാരുടെ എത്ര
തസ്തികകള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഫിസിക്കൽ
എഡ്യുക്കേഷൻ യു.പി
സ്കൂള്‍ ടീച്ചര്‍മാരായി
നിയമനം നേടിയ എത്ര
പേരാണ് ഹൈസ്കൂളുകളില്‍
ജോലി ചെയ്യുന്നതെന്ന്
അറിയിക്കാമോ ;
(സി)
ഏതൊക്കെ
സ്കൂളുകളിലാണ്
ഇത്തരത്തില്‍
തെരഞ്ഞെടുക്കപ്പെട്ടവര്‍
ജോലി ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ?
വാടക
കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
2778.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിൽ പല
സര്‍ക്കാര്‍
വിദ്യാലയങ്ങളും വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളുടെ
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരം
വിദ്യാലയങ്ങള്‍ക്ക്
സ്വന്തമായി സ്ഥലം
കണ്ടെത്തി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ഡി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി വിദ്യാഭ്യാസ
മേഖലയിൽ പുത്തനുണര്‍വ്
സൃഷ്ടിക്കുന്ന ഈ
സന്ദര്‍ഭത്തിൽ
പ്രശ്നപരിഹാരത്തിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
ബസ് അനുവദിക്കുന്നതിന് നടപടി
2779.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നോര്‍ത്ത്
എഴിപ്രം യു.പി.സ്കൂളിന്
ആസ്തി വികസന ഫണ്ട്
മുഖേന ഈ അദ്ധ്യയന
വര്‍ഷം സ്കൂള്‍ ബസ്
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
സ്കോള്‍
കേരള പദ്ധതി
2780.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കോള്‍
കേരള ഔദ്യോഗികമായി
നിലവില്‍ വന്ന
തീയതിയില്‍ ഓപ്പൺ
സ്കൂളില്‍ ജോലിയില്‍
ഉണ്ടായിരുന്നതും
തുടർന്ന് സ്കോള്‍
കേരളയില്‍ തുടരുകയും
ചെയ്ത ജീവനക്കാരുടെ
പേര് വിവരങ്ങള്‍
വിശദമാക്കുമോ;
(ബി)
നിലവില്‍
സ്കോള്‍ കേരളയില്‍
കരാറടിസ്ഥാനത്തിലും
ദിവസവേതനാടിസ്ഥാനത്തിലും
ജോലി ചെയ്യുന്നവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഓപ്പൺ
സ്കൂളിലും സ്കോള്‍
കേരളയിലും അവർ
നിയമിതരായ തീയതി,
സർവ്വീസില്‍ നിന്നും
പുറത്ത് നിന്ന കാലയളവ്,
പുനർ നിയമനം നല്കിയ
തീയതി, ദിവസ
വേതനാടിസ്ഥാനത്തിലും
കരാർ അടിസ്ഥാനത്തിലും
സേവനമനുഷ്ഠിച്ച
കാലയളവ്, കരാറുകാരുടെ
തസ്തിക എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സ്കോള്‍
കേരള നിലവില്‍ വന്നതിന്
ശേഷം ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി തുടരുന്നതില്‍
ഏതാനും പേരെ മാത്രം
കരാറടിസ്ഥാനത്തില്‍
നിയമിക്കുകയും ഒരേ ജോലി
ചെയ്യുന്നവരെ രണ്ട്
തട്ടായി തിരിച്ച് ശമ്പള
തുല്യത നിഷേധിക്കുകയും
ചെയ്യാനുണ്ടായ കാരണം
വിശദമാക്കുമോ;
നിയമവിരുദ്ധമായ ഈ നടപടി
റദ്ദ് ചെയ്യാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
ഓപ്പൺ
സ്കൂളില്‍ കരാർ കാലാവധി
കഴിഞ്ഞത് കാരണം
സർവ്വീസില്‍ നിന്നും
പുറത്ത് പോകുകയും
അതിനുശേഷം
ദിവസവേതനാടിസ്ഥാനത്തില്‍
നിയമിക്കപ്പെട്ടതുമായ
ജിവനക്കാരുടെ പട്ടിക
ലഭ്യമാക്കുമോ;
(ഇ)
കരാർ
പുതുക്കി നല്കി തിരികെ
ജോലിയില്‍
പ്രവേശിപ്പിക്കണമെന്ന
ആവശ്യവുമായി പ്രസ്തുത
ജീവനക്കാർ
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്ത
ഡബ്ള്യൂ.പി.സി.യിലും
അതിന്മേലുള്ള
അപ്പീലിലും
പുറപ്പെടുവിച്ച വിധി
ന്യായത്തിന്റെ കാതല്‍
എന്താണ് അറിയിക്കുമോ;
(എഫ്)
മേല്‍
ജീവനക്കാർ കരാർ കാലാവധി
കഴിഞ്ഞതുകാരണം പുറത്ത്
നിന്ന കാലയളവ് റഗുലറൈസ്
ചെയ്തിട്ടുണ്ടോ; ഈ
തീരുമാനത്തിനെതിരെ
ജനറല്‍ കൗൺസില്‍
യോഗത്തില്‍ ആരെങ്കിലും
തടസ്സവാദം
ഉന്നയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ജി)
ഇങ്ങനെ
സർവ്വീസ് കാലയളവ്
റഗുലറൈസ് ചെയ്ത നടപടി
കോടതി അലക്ഷ്യമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ തീരുമാനം റദ്ദ്
ചെയ്യാൻ നടപടി
സ്വീകരിക്കുമോ?
സ്കൂള്‍
പാചക തൊഴിലാളികളുടെ വേതനം
T 2781.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
പാചക തൊഴിലാളികളുടെ
വേതനം സംസ്ഥാനത്ത്
കുടിശ്ശികയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രമാസത്തേതെന്ന്
അറിയിക്കുമോ;
(ബി)
കുടിശ്ശിക
തീര്‍ത്ത് വേതനം വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
എല്ലാ
മാസവും അഞ്ചാം
തീയതിക്ക് മുമ്പെ വേതനം
വിതരണം ചെയ്യുന്നതിനുളള
ക്രമീകരണം
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
ഏര്‍പ്പെടുത്തുമോ;
വ്യക്തമാക്കാമോ?
പരീക്ഷാ
കേന്ദ്രങ്ങളിലെ സി.സി.ടി.വി.
ക്യാമറകള്‍
2782.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.,
ഹയര്‍സെക്കണ്ടറി
പരീക്ഷകളുടെ
ചോദ്യക്കടലാസ്
സൂക്ഷിപ്പിന്
വിദ്യാഭ്യാസ
വകുപ്പിന്റെ
മുന്ധാരണയില്ലായ്മ
മൂലം സര്‍ക്കാര്‍
ഖജനാവിന് കോടികള്‍
നഷ്ടമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പരീക്ഷാ
കേന്ദ്രങ്ങളില്‍
ലോക്കറുകളും
സി.സി.ടി.വി.
ക്യാമറകളും ലെെറ്റുകളും
സ്ഥാപിക്കുവാന്‍ ചെലവായ
തുകയുടെ വിശദാംശം
നല്‍കുമോ;
(സി)
ചോദ്യക്കടലാസുകള്‍
സൂക്ഷിപ്പുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന്റെ അന്തിമ
തീരുമാനം എന്താണ്;
അറിയിക്കുമോ;
(ഡി)
അപ്രായോഗിക
നിര്‍ദ്ദേശങ്ങള്‍
വകുപ്പില്‍
കൊണ്ടുവരുന്നത് മൂലം
സര്‍ക്കാര്‍
ഖജനാവിനുണ്ടാകുന്ന
പണനഷ്ടവും വിഫലമായ
അദ്ധ്വാനവും
കണക്കിലെടുത്ത്
നയങ്ങള്‍
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോ എന്ന്
അറിയിക്കുമോ?
കലാഭവന്‍
മണിയുടെ സ്മാരക മന്ദിരത്തിന്
സ്ഥലം
2783.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതു വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അനശ്വര
കലാകാരന് കലാഭവന്‍
മണിയുടെ ഓര്‍മയ്ക്കായി
ഒരു സ്മാരക മന്ദിരം
നിര്‍മ്മിക്കുന്നതിനായി
വിദ്യാഭ്യാസ വകുപ്പിനു
കീഴിലുള്ളതും
ദേശീയപാതയ്ക്ക്
കിഴക്കുഭാഗത്തുള്ളതുമായ
സ്ഥലം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്ക്കൂള്
യൂണിഫോം വിതരണം
2784.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷത്തെ
സൗജന്യ സ്ക്കൂള്
യൂണിഫോം വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
സൗജന്യ
യൂണിഫോം വിതരണം
പൂര്‍ത്തീകരിക്കാത്ത
സ്ക്കൂളുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവിടെ
എന്നത്തേക്ക് യൂണിഫോം
വിതരണം ചെയ്യാന്‍
കഴിയുമെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ലിറ്റില്‍
കൈറ്റ്സിലെ അംഗങ്ങള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
2785.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
വിദ്യാര്‍ത്ഥികളുടെ
ഐ.റ്റി കൂട്ടായ്മയായ
ലിറ്റില്‍ കൈറ്റ്സിലെ
അംഗങ്ങള്‍ക്ക്
എസ്.എസ്.എല്‍.സി.
പരീക്ഷയ്ക്ക് ഗ്രേസ്
മാര്‍ക്ക് നല്കുവാന്
കൈറ്റ്സ് ബോര്‍ഡ് ഓഫ്
ഡയറക്ടേഴ്സ് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
ഗ്രേസ് മാര്‍ക്ക്
അനുവദിക്കുന്നത്;
(സി)
ലിറ്റില്‍
കൈറ്റ്സില്‍ അംഗങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമോ?
സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
2786.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനൗപചാരിക
വിദ്യാഭ്യാസം
കാര്യക്ഷമമാക്കുന്നതിന്
കേരള സംസ്ഥാന
സാക്ഷരതാമിഷന്‍
അതോറിറ്റി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാക്ഷരതാ-തുടര്‍വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഫണ്ട് കേന്ദ്ര
സര്‍ക്കാര്‍
നിര്‍ത്തലാക്കിയതിനുശേഷം
സാക്ഷരതാ-തുടര്‍വിദ്യാഭ്യാസത്തിന്റെ
പ്രാധാന്യവും ഗൗരവവും
കണക്കിലെടുത്ത് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
ധനസഹായമാണ്
സാക്ഷരതാമിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച്
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഔപചാരിക
വിദ്യാഭ്യാസ പദ്ധതിക്ക്
തുല്യമായ യോഗ്യത
നേടുന്നതിന്
സാക്ഷരതാമിഷന്‍
നടത്തിവരുന്ന അനൗപചാരിക
പഠന കോഴ്സുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
സാക്ഷരതാമിഷന്‍
അതോറിറ്റിയുടെ
തുടര്‍വിദ്യാഭ്യാസ പദ്ധതി
2787.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
,,
ആന്റണി ജോണ്‍
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാക്ഷരതാമിഷന്‍
അതോറിറ്റിയുടെ
ആഭിമുഖ്യത്തില്‍
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി
സമന്വയ എന്ന പേരില്‍
തുടര്‍വിദ്യാഭ്യാസ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതരസംസ്ഥാന
തൊഴിലാളികളെ
സാക്ഷരരാക്കുന്നതിനായി
നടപ്പിലാക്കിയിട്ടുള്ള
"ചങ്ങാതി" പദ്ധതി
കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
മേഖലകളില്‍
സാക്ഷരതാമിഷന്‍
അതോറിറ്റി പ്രത്യേക
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
സാക്ഷരതാമിഷന്‍
പ്രവര്‍ത്തനങ്ങള്‍
2788.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സാക്ഷരതാമിഷന്‍
തുടര്‍വിദ്യാഭ്യാസ
മേഖലയില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഏഴാം
തരം തുല്യതാ പരീക്ഷ
എഴുതുന്നവരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
മലയാളം വായിക്കുവാനും
എഴുതുവാനും
ലക്ഷ്യമിട്ട് സംസ്ഥാന
സാക്ഷരതാമിഷന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനോടകം എത്ര ഇതര
സംസ്ഥാന തൊഴിലാളികളെ
സാക്ഷരരാക്കി; വിശദാംശം
നല്‍കുമോ?