അശാസ്ത്രീയമായ
മത്സ്യബന്ധനം തടയുന്നതിനുള്ള
നടപടികള്‍
2882.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൻകിട
ട്രോളിങ് ബോട്ടുകളും
പരമ്പരാഗത
മത്സ്യത്തൊഴിലാളികളും
അശാസ്ത്രീയമായ
മാര്‍ഗ്ഗങ്ങളിലൂടെ
കടലിന്റെ അടിത്തട്ടിലെ
മത്സ്യകുഞ്ഞുങ്ങളെ കോരി
എടുക്കുന്നത് ഫിഷറീസ്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിൽ
പിടിച്ചെടുക്കുന്ന
വളര്‍ച്ചയെത്താത്ത
മത്സ്യക്കുഞ്ഞുങ്ങളെ
കോഴിത്തീറ്റക്കും, വളം
നിര്‍മ്മാണത്തിനും
ഉപയോഗിക്കുന്നുണ്ടെന്നുളള
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
അശാസ്ത്രീയമായ
മത്സ്യ ബന്ധനവും
കാലാവസ്ഥാ വ്യതിയാനവും
മത്സ്യസമ്പത്തിനെ
സാരമായി ബാധിക്കുകയും
തന്മൂലം തീരദേശ മേഖല
വറുതിയിലാവുകയും ചെയ്ത
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
രാജ്യത്ത്
ഏര്‍പ്പെടുത്തിയ
രാത്രികാല ട്രോളിങ്
നിരോധനം പൂര്‍ണ്ണമായും
ലംഘിച്ചാണ് പ്രസ്തുത
മത്സ്യബന്ധനം എന്നതിനാൽ
ഇത് തടയാൻ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദമാക്കാമോ?
മത്സ്യസമ്പത്തിന്റെ
പരിരക്ഷണത്തിനായുള്ള
നടപടികള്‍
2883.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യാവശ്യകതയും
മത്സ്യലഭ്യതയും
തമ്മിലുള്ള അനുപാതം
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
മത്സ്യമെത്തിക്കുന്നുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മത്സ്യ
ഉപഭോഗത്തിനനുസരണമായി
മത്സ്യ ഉല്പാദനം
നടത്തുവാനുതകുന്ന
പദ്ധതികള്‍ ഏതെങ്കിലും
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
താപനില
ഉയരുന്ന സാഹചര്യത്തില്‍
മത്സ്യസമ്പത്തിന്റെ
പരിരക്ഷണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
തീരദേശ
വികസന കോര്പ്പറേഷന് മുഖേന
നല്കിയ പദ്ധതികളുടെ അംഗീകാരം
2884.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
മുഖേന കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനായി
അംഗീകാരം നല്കിയ
മാടായി ഗവണ്മെന്റ്
ഗേള്‍സ്
ഹയര്‍സെക്കണ്ടറി
സ്കൂള്‍ കെട്ടിട
നിര്‍മ്മാണം, പഴയങ്ങാടി
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മാണം, കണ്ണപുരം
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മാണം എന്നീ
പദ്ധതികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
മത്സ്യബന്ധനത്തിനും
തീരദേശ വികസനത്തിനുമായി
എന്‍.സി.ഡി.സി.യുടെ
സഹായത്തോടെ നടപ്പിലാക്കുന്ന
പദ്ധതികള്‍
2885.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിനും
തീരദേശ വികസനത്തിനുമായി
എന്‍.സി.ഡി.സി.യുടെ
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2018-19ല്‍
എന്‍.സി.ഡി.സി.
സഹായത്തോടെയുള്ള
പദ്ധതികള്‍ക്ക് ആകെ
വകയിരുത്തിയിരുന്നത്
എത്ര കോടി
രൂപയായിരുന്നു; അതില്‍
എന്ത് തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ?
മത്സ്യബന്ധനത്തിനും
തീരദേശ വികസനത്തിനുമായുള്ള
പദ്ധതി ചെലവ്
2886.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
ല്‍ മത്സ്യബന്ധനത്തിനും
തീരദേശ വികസനത്തിനുമായി
സംസ്ഥാന വാര്‍ഷിക
പദ്ധതിയില്‍ എന്ത്
തുകയാണ്
വകയിരുത്തിയിരുന്നതെന്നും
അതില്‍ എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയിലെ കേന്ദ്ര സഹായ
പദ്ധതികളില്‍ 2018-19
ല്‍ വകയിരുത്തിയിരുന്ന
തുക എത്രയാണെന്നും
അതില്‍ എന്ത് തുക
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമം
2887.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ്
,,
വി. അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണത്തിനായി ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
ആഴക്കടല്‍ മത്സ്യബന്ധന
രീതികള്‍ സംബന്ധിച്ച്
സാങ്കേതിക പരിശീലനവും
സാമ്പത്തിക സഹായവും
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ;
(സി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
കൂടുതല്‍ നേട്ടം
ലഭിക്കുന്നതിനായി
വ്യക്തമായ പഠനത്തിന്റെ
അടിസ്ഥാനത്തില്‍
ട്രോളിംഗ് നിരോധന
കാലയളവ്
ദീര്‍ഘിപ്പിക്കുന്ന
കാര്യം പരിഗണിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ ?
മത്സ്യബന്ധന
മേഖലയില്‍നിന്നുള്ള വരുമാനം
2888.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കേരളത്തില്‍
സമുദ്രമേഖലയിലെ
മത്സ്യബന്ധനത്തില്‍
നിന്നുളള വരുമാനത്തില്‍
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
മത്സ്യബന്ധന മേഖലയ്ക്ക്
മാത്രമായി ഫിഷറീസ്
മന്ത്രാലയം
രൂപീകരിച്ചത്
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഏതെല്ലാം തരത്തില്‍
ഗുണകരമാകുമെന്ന്
വിശദമാക്കുമോ;
(സി)
മത്സ്യബന്ധന
മേഖലയുമായി ബന്ധപ്പെട്ട
കേന്ദ്ര ഇടപെടല്‍
വേണ്ടുന്ന വിഷയങ്ങള്‍
ഫിഷറീസ്
മന്ത്രാലയത്തിന്
മുന്നില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇന്ത്യയില്‍
ഉള്‍നാടന്‍
ജലാശയങ്ങളില്‍ നിന്നുളള
മത്സ്യബന്ധനത്തില്‍
കേരളം പിന്നിലാണെന്നത്
കണക്കിലെടുത്ത്
ഉള്‍നാടന്‍
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
സജീവ മത്സ്യത്തൊഴിലാളി
ജനസംഖ്യയുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
ആയതിന്റെ വിവരങ്ങള്‍
ലഭ്യമാക്കുമോ ?
മത്സ്യതൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള പദ്ധതി
2889.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭങ്ങളിലും
കടലാക്രമണങ്ങളിലും
മറ്റും അകപ്പെട്ട്
മത്സ്യബന്ധനയാനങ്ങളും
മറ്റ് ഉപകരണങ്ങളും
നഷ്ടപ്പെട്ടവരുടെ
ക്ഷേമത്തിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
ദുരിതത്തിലായ
മത്സ്യതൊഴിലാളികളുടെ
വായ്പകള്‍
എഴുതിത്തള്ളുന്നതിന്
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളെ
തിരികെയെത്തിക്കുന്നതിനുള്ള
സംവിധാനം
2890.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്ന് ആഴക്കടല്‍
മത്സ്യബന്ധനത്തിന്
പോയി വിവിധ
കാരണങ്ങളാല്‍ കടലില്‍
അകപ്പെടുന്ന
മത്സ്യത്തൊഴിലാളികളെ
തിരികെയെത്തിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളതെന്നറിയിക്കുമോ;
(ബി)
മത്സ്യബന്ധനത്തിന്
പോകുന്ന
മത്സ്യത്തൊഴിലാളികള്‍
മറ്റ് രാജ്യങ്ങളില്‍
എത്തിപ്പെടുകയും അവിടെ
തടവിലാക്കപ്പെടുകയും
ചെയ്യുന്ന
സാഹചര്യങ്ങളില്‍ അവരെ
മോചിപ്പിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ ശ്രമങ്ങള്‍
ഏത് വിധത്തിലൊക്കെ
നടത്തുമെന്നറിയിക്കുമോ;
(സി)
കൊറോണ
രോഗഭീതിയെത്തുടര്‍ന്ന്
ഇറാനില്‍
കുടുങ്ങിപ്പോയ
ഇരുപത്തിമൂന്ന്
മത്സ്യത്തൊഴിലാളികളെ
മോചിപ്പിക്കുന്നതിനും,
തിരികെ
നാട്ടിലെത്തിക്കുന്നതിനും
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
2891.
ശ്രീ.വി.എസ്.ശിവകുമാര്‍
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എം.
വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷക്കായി ഫിഷറീസ്
വകുപ്പ് എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
ജി.പി.എസ്.
സംവിധാനമുള്ള ബീക്കണ്‍
ഉപയോഗിച്ചിട്ടും
പ്രയോജനമില്ലായെന്നും,
അപകടത്തില്‍പ്പെട്ട പല
വള്ളങ്ങളിലും ഇത്
ഉപയോഗിച്ചിട്ടും ആരും
രക്ഷാ
പ്രവര്‍ത്തനത്തിന്
എത്തിയില്ലായെന്നുമുള്ള
മത്സ്യത്തൊഴിലാളികളുടെ
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
വര്‍ഷം കേരള തീരത്ത്
അപകടത്തില്‍പ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
ബോട്ടുകളില്‍ പ്രസ്തുത
സംവിധാനം
ഉണ്ടായിരുന്നോ;
(ഡി)
ഉള്‍ക്കടലില്‍
മത്സ്യബന്ധനം നടത്തുന്ന
വള്ളങ്ങളും, ബോട്ടുകളും
ഐ.എസ്.ആര്.ഒ.യുടെ
ഗതിനിര്‍ണ്ണയ ഉപഗ്രഹ
ശൃംഖലയായ നാവിക്കിന്റെ
കീഴില്‍
ആക്കുന്നതിനുള്ള പദ്ധതി
ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ?
പുനര്‍ഗേഹം
പദ്ധതി
2892.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനര്‍ഗേഹം
പദ്ധതി പ്രകാരം എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കാണ്
വീടു വയ്ക്കാന്‍ പത്ത്
ലക്ഷം രൂപ വീതം
നല്‍കുന്നതെന്ന് ജില്ല
തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
പുനര്‍ഗേഹം
പുനരധിവാസ പദ്ധതിയില്‍
ഗുണഭോക്താവാകാനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വീട്
വയ്ക്കാനുളള സ്ഥലം
ആരാണ്
കണ്ടെത്തേണ്ടതെന്നും
എത്ര സെന്റ് സ്ഥലത്തിന്
എത്ര രൂപയാണ്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
ചില
ജില്ലകളില്‍
സര്‍ക്കാര്‍ ഭൂമിയില്‍
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചു
മത്സ്യത്തൊഴിലാളികളെ
അവിടങ്ങളില്‍
താമസിക്കാന്‍
നിര്‍ബന്ധിക്കുകയും
പുനര്‍ഗേഹം പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
നിഷേധിക്കുകയും
ചെയ്യുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരത്തില്‍
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്നതിനുളള
അധികാരം ജില്ലാ
ഭരണാധികാരികള്‍ക്കു
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് നിര്‍മ്മിക്കുന്നതിന്
അനുവദിച്ച തുക
2893.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട്
നിര്‍മ്മിക്കുന്നതിനും
വീട് നന്നാക്കുന്നതിനും
ശുചിമുറികള്‍
നിര്‍മ്മിക്കുന്നതിനും
നടപ്പ് സാമ്പത്തിക
വര്‍ഷം എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
ഇതിനായി
ലൈഫ് പദ്ധതിയിലാണോ അതോ
വകുപ്പിന്റെ തനതു
പദ്ധതിയിലാണോ തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ലൈഫ്
പദ്ധതിയിലാണ് തുക
അനുവദിക്കുന്നതെങ്കില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
മുന്‍ഗണന
ലഭിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ?
കോന്നി
മണ്ഡലത്തിലെ കൂടലില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
2894.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തില്‍
കലഞ്ഞൂര്‍
പഞ്ചായത്തില്‍ കൂടല്‍
മാര്‍ക്കറ്റില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
ഗുണനിലവാരമുള്ള
മത്സ്യം
ലഭിക്കുന്നതിനായുള്ള
മൊബൈല്‍ മത്സ്യ വാഹനമായ
'അന്തിപ്പച്ച'
മണ്ഡലത്തില്‍
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണം
2895.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയിലുള്‍പ്പെടുത്തി
മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കൊണ്ടോട്ടി
മത്സ്യ മാര്‍ക്കറ്റ്
നവീകരണത്തിനുള്ള
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ അറിയിക്കാമോ;
(സി)
മത്സ്യ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന് വേണ്ടി
പദ്ധതി തയ്യാറാക്കി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രവൃത്തി
തുടങ്ങാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
ചെന്നിത്തല
ഫിഷ് ലാന്റിംഗ് സെന്റര്‍
2896.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ ചെന്നിത്തല
ഫിഷ് ലാന്റിംഗ്
സെന്റര്‍ പ്രൊജക്ടിൽ
സ്വീകരിച്ച നടപടികളുടെ
പുരോഗതി സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് അനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
വേഗത്തിലാക്കുമോ;
വിവരിക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ
മാര്‍ക്കറ്റുകളുടെ നവീകരണം
2897.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ
പ്രധാനപ്പെട്ട
മാര്‍ക്കറ്റുകളായ
താമരക്കുളം, പുതിയകാവ്,
മാങ്കാകുഴി എന്നിവയുടെ
ആധുനിക നിലവാരത്തിലുള്ള
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മായം
ചേർത്ത മത്സ്യങ്ങളുടെ
പരിശോധന
2898.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം സംസ്ഥാനത്ത്
മായം ചേർത്തതായി
സംശയിച്ച് എത്ര ടൺ
മത്സ്യം പിടിച്ചെടുത്ത്
നശിപ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പിടിച്ചെടുത്ത്
നശിപ്പിച്ച
മത്സ്യത്തിന്റെ
സാമ്പിളുകളില്‍
എത്രയെണ്ണത്തില്‍ മായം
ചേർത്തതായി
കണ്ടെത്തിയിട്ടുണ്ട്;
(സി)
ഇത്തരത്തില്‍
പിടികൂടി നശിപ്പിച്ച
മത്സ്യത്തിന്റെ
സാമ്പിള്‍ പരിശോധനയില്‍
മായം ചേർത്തിട്ടില്ല
എന്ന് തെളിഞ്ഞ
കേസുകളില്‍ മത്സ്യ
കച്ചവടക്കാർക്ക്
ഉണ്ടായിട്ടുള്ള
അപരിഹാര്യമായ നഷ്ടം
നികത്തുന്നതിന്
മത്സ്യബന്ധന വകുപ്പ്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
ഇവർക്ക്
നഷ്ടപരിഹാരം നല്കാൻ
സർക്കാർ തയ്യാറാകുമോ;
വിശദമാക്കാമോ?
മത്സ്യവിതരണ
മേഖലയിലെ ആധുനികവല്‍ക്കരണം
2899.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്തുന്ന മീനുകളിലെ
മായം ചേര്‍ക്കല്‍
തടയുവാന്‍ ചെക്ക്
പോസ്റ്റുകളിലും
ചന്തകളിലും കര്‍ശന
പരിശോധന നടത്തുവാന്‍
ഫിഷറീസ് വകുപ്പ്
തയ്യാറാകുമോയെന്ന്
അറിയിക്കാമോ;
(ബി)
മത്സ്യമാര്‍ക്കറ്റുകളെ
ആധുനികവല്‍ക്കരിക്കുന്നതിനും
സംസ്ഥാനത്തെ
മീന്‍പിടിത്തക്കാര്‍
കൊണ്ടുവരുന്ന മീനുകള്‍
കേടുകൂടാതെ
സൂക്ഷിക്കുന്നതിനും
ആവശ്യമായ
സജ്ജീകരണങ്ങള്‍
തയ്യാറാക്കുമോ;
(സി)
സംസ്ഥാനത്തെ
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്കും
മത്സ്യ
വിതരണക്കാര്‍ക്കും
മത്സ്യം കേടുകൂടാതെ
എത്തിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നല്‍കുന്നത് എന്ന്
അറിയിക്കാമോ?
മത്സ്യത്തില്‍
മായം ചേര്‍ത്തു
വില്‍ക്കുന്നതിനെതിരെയുള്ള
നടപടി
2900.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
മത്സ്യങ്ങളില്‍ നല്ലൊരു
ശതമാനത്തിലും
ഫോര്‍മാലിന്‍, കൂടിയ
അളവില്‍ അമോണിയ, മറ്റ്
കെമിക്കലുകള്‍ എന്നിവ
ചേര്‍ത്തു വില്‍ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പ്രവണതകള്‍
തടയുന്നതിനും,
ജനങ്ങള്‍ക്ക്
മായമില്ലാത്ത നല്ല
മത്സ്യം
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
മായം
ചേര്‍ത്ത് മത്സ്യം
വിറ്റതിന്റെ പേരില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെയായി
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര ആളുകള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്നു
വരുന്ന മത്സ്യങ്ങള്‍
ചെക് പോസ്റ്റുകളില്‍
തന്നെ
പരിശോധിക്കുന്നതിനും,
കേരളത്തിലെ
മത്സ്യമാര്‍ക്കറ്റുകളില്‍
കൃത്യമായ ഇടവേളകളില്‍
പരിശോധന നടത്തുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇന്ത്യൻ മേജർ കാർപ്പ്
മത്സ്യകുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്നതിനുള്ള നടപടി
2901.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീച്ചി
ഡാം റിസർവോയർ ഏരിയയില്‍
ഇന്ത്യൻ മേജർ കാർപ്പ്
ഇനത്തില്‍പ്പെട്ട
മത്സ്യങ്ങളെ ഫിഷറീസ്
വകുപ്പ്
നിക്ഷേപിക്കുന്നത്
തടഞ്ഞുകൊണ്ട് വനം
വകുപ്പ് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(ബി)
ഇന്ത്യൻ
മേജർ കാർപ്പ്
ഇനത്തില്‍പ്പെട്ട
മത്സ്യങ്ങളെ
റിസർവോയറില്‍
നിക്ഷേപിക്കുന്നത് മൂലം
എന്തെങ്കിലും
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ പീച്ചി
ഡാം റിസർവോയറില്‍
പ്രസ്തുത
ഇനത്തില്‍പ്പെട്ട
മത്സ്യകുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വയനാട്
ജില്ലയിലെ മത്സ്യകൃഷി
2902.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മത്സ്യകൃഷി
വ്യാപനത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഇതിനായി
എത്ര രൂപ ഇതിനകം
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വയനാട്
ജില്ലയില്‍ എത്ര
ഏക്കര്‍ സ്ഥലത്ത്
പുതുതായി മത്സ്യകൃഷി
വ്യാപിപ്പിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
തൃശ്ശൂർ
ജില്ലയില്‍ ജനകീയ മത്സ്യ കൃഷി
പദ്ധതി
2903.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനകീയ
മത്സ്യ കൃഷി പദ്ധതി
പ്രകാരം തൃശ്ശൂർ
ജില്ലയില്‍ മത്സ്യ
ഉല്‍പ്പാദനത്തില്‍
വർദ്ധനവുണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ തൃശ്ശൂർ
ജില്ലയില്‍ എത്ര കർഷകർ
രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ജനകീയ
മത്സ്യ കൃഷി
പദ്ധതിയില്‍ രജിസ്റ്റർ
ചെയ്യുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മത്സ്യകര്‍ഷകര്‍ക്ക്
നല്കുന്ന സഹായങ്ങള്‍
2904.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
മത്സ്യകൃഷി
ആരംഭിക്കുന്ന
കര്‍ഷകക്കായി ഫിഷറീസ്
വകുപ്പ് ചെയ്തു
നല്കുന്ന സഹായങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍
മത്സ്യകര്‍ഷകര്‍ക്ക്
നിലവില്‍ എന്തെല്ലാം
സഹായങ്ങള്‍ ഫിഷറീസ്
വകുപ്പ്
ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഫിഷറീസ്
വകുപ്പിന്റെ കണക്ക്
പ്രകാരം വയനാട്
ജില്ലയില്‍ നിലവില്‍
ആകെ എത്ര
മത്സ്യകര്ഷകരുണ്ട്
എന്ന് അറിയിക്കാമോ?
വിഴിഞ്ഞം
പദ്ധതി പ്രദേശത്തുനിന്നും
ഒഴിപ്പിക്കപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
പുരനധിവാസം
2905.
ശ്രീ.ബി.സത്യന്
,,
കെ. ആന്‍സലന്‍
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
പ്രദേശത്തുനിന്നും
ഒഴിപ്പിക്കപ്പെട്ട
മത്സ്യത്തൊഴിലാളികളെ
പുരനധിവസിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
അവര്‍ക്കായി
സ്ഥലവും വീടും
നല്‍കുന്നതിന്
പ്രൊജക്ട് തയ്യാറാക്കി
ഭരണാനുമതിയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അവര്‍ക്ക്
ജീവനോപാധി
കണ്ടെത്തുന്നതിനായി
മത്സ്യഗ്രാമങ്ങളില്‍
ആര്‍ട്ടിഫിഷ്യല്‍ റീഫ്
സ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികള്‍
2906.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മത്സ്യബന്ധന വകുപ്പ്
മുഖേന മാവേലിക്കര
മണ്ഡലത്തില്‍
അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
പൂര്‍ത്തീകരണത്തിന്
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ
താമരക്കുളം,
മാങ്കാംകുഴി, പുതിയകാവ്
എന്നീ
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കാട്ടാക്കട
കേന്ദ്രമായി അനുവദിച്ച
മത്സ്യഭവന്
2907.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
കേന്ദ്രമായി അനുവദിച്ച
മത്സ്യ ഭവന്റെ
(ഉള്‍നാടന്‍) നിലവിലെ
സ്ഥിതി വിശദമാക്കാമോ;
മത്സ്യഭവന്
പ്രവര്ത്തനമാരംഭിക്കുന്നതിനുണ്ടാകുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ; എന്നു
മുതല്‍ ഓഫീസ്
പ്രവര്‍ത്തനം
ആരംഭിയ്ക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പുതിയങ്ങാടി
മത്സ്യബന്ധന കേന്ദ്രത്തില്‍
കോള്‍ഡ് സ്റ്റോറേജ്,
ഐസ്പ്ലാന്റുകള്‍ എന്നിവ
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
2908.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കടലോരമേഖലയിലെ
പ്രധാന മത്സ്യബന്ധന
കേന്ദ്രമായ
പുതിയങ്ങാടിയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യം
സൂക്ഷിക്കുന്നതിനാവശ്യമായ
കോള്‍ഡ് സ്റ്റോറേജ്,
ഐസ്പ്ലാന്റുകള്‍
എന്നിവ
നിര്‍മ്മിക്കുന്നതിന്
തയ്യാറാക്കി
സമര്‍പ്പിച്ച വിശദമായ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ
അടിസ്ഥാന സൗകര്യവികസനം
2909.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ
അടിസ്ഥാന
സൗകര്യവികസനത്തിനുവേണ്ടി
ഈ സര്‍ക്കാര്‍
അധികാരത്തിലേറിയതിനുശേഷം
ഭരണാനുമതി നൽകിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദമായ പട്ടിക
ലഭ്യമാക്കാമോ;
(ബി)
തീരദേശ
വികസന ഏജൻസിയുടെ
ചുമതലയിൽ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പണ്ടാരതുരുത്ത്
ഗവൺമെന്റ് എൽ.പി.
സ്കൂള്‍
കെട്ടിടത്തിന്റെ
ഭരണാനുമതി തുകയിൽ
ബാക്കി തുക പ്രസ്തുത
സ്കൂളിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിക്കാമോ;
വിശദീകരിക്കാമോ?
പൂന്തുറയിലും
പൂവ്വാറിലും മത്സ്യബന്ധന
തുറമുഖം
2910.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂന്തുറയിലും
പൂവ്വാറിലും
മത്സ്യബന്ധന തുറമുഖം
നിര്‍മ്മിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഹൈഡ്രോഗ്രാഫിക് സര്‍വേ
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
നടപ്പിലാക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്?
കാസര്‍ഗോഡ്
ജില്ലയിലെ കോട്ടിക്കുളത്തെ
ഫിഷിംഗ് ഹാര്‍ബര്‍ നിർമ്മാണം
2911.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കോട്ടിക്കുളത്ത്
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മിക്കുന്നതിന്
വേണ്ടിയുള്ള അന്വേഷണ
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിന്റെ
പ്രവൃത്തികള്‍
2912.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മാവേലിക്കര
മണ്ഡലത്തില്‍
അനുവദിച്ചതും
നടപ്പിലാക്കിയതുമായ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ തീരദേശ റോഡുകളുടെ
പുനരുദ്ധാരണം
2913.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതുമുതല്‍ 2020
മാര്‍ച്ച് ഒന്ന് വരെ
വള്ളിക്കുന്ന്
മണ്ഡലത്തില്‍ ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വകുപ്പ്
വഴി നടപ്പിലാക്കിയ
തീരദേശ റോഡുകളുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ വിശദമായ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട ഫയല്‍
നടപടികളുടെ നിലവിലെ
പുരോഗതി വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2020 മാര്‍ച്ച് വരെ
മലപ്പുറം ജില്ലയിലെ
വിവിധ
നിയമസഭാമണ്ഡലങ്ങളില്‍
തീരദേശ റോഡുകളുടെ
പുനരുദ്ധാരണത്തിന്
അനുവദിച്ച ഫണ്ടുകളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
കശുമാവ്
കൃഷി വികസന ഏജന്‍സിയുടെ
പദ്ധതികള്‍
2914.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര തോട്ടണ്ടിയുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
കശുമാവ് കൃഷി വികസന
ഏജന്‍സി നടത്തുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇതിനകം
എത്ര ഹെക്ടര്‍ സ്ഥലത്ത്
പുതുതായി കശുമാവ് കൃഷി
ആരംഭിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(സി)
രണ്ട്
ഹെക്ടറില്‍ കൂടുതല്‍
കശുമാവ് കൃഷി ചെയ്യുന്ന
കര്‍ഷകര്‍ക്ക്
ഹെക്ടറിന് എന്ത്
ധനസഹായമാണ് നല്‍കുന്നത്
എന്നറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങളില്‍ മാതൃകാ
തോട്ടങ്ങള്‍
ഉണ്ടാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കശുവണ്ടി
വ്യവസായ മേഖലയുടെ
പുനരുജ്ജീവനം
2915.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിസന്ധി
നേരിട്ടിരുന്ന
സംസ്ഥാനത്തെ കശുവണ്ടി
വ്യവസായ മേഖല
പുനരുജ്ജീവനത്തിന്റെ
പാതയിലാണെന്ന്
വിലയിരുത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
ആധാരമായ വസ്തുതകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അടഞ്ഞുകിടന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാനായി
പ്രത്യേക പാക്കേജിന്
രൂപം നല്‍കിയിരുന്നോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പാക്കേജിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
എത്ര സ്വകാര്യ
ഫാക്ടറികള്‍
പുനരുദ്ധരിക്കുവാന്‍
സാധിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
സ്വകാര്യ
വ്യവസായികള്‍ക്ക്
കാഷ്യു ബോര്‍ഡ്
മുഖാന്തിരം
സംഭരിക്കുന്ന തോട്ടണ്ടി
വിതരണം ചെയ്യുന്നുണ്ടോ;
2019-ല്‍ എത്ര മെട്രിക്
ടണ്‍ തോട്ടണ്ടി
അവര്‍ക്ക് നല്കി എന്ന്
വിശദമാക്കാമോ?
അടഞ്ഞുകിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
2916.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ-പൊതു
മേഖലകളിലായി എത്ര
കശുവണ്ടി ഫാക്ടറികള്‍
അടഞ്ഞുകിടക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അടഞ്ഞുകിടക്കുന്ന
കശുവണ്ടി ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
അടഞ്ഞുകിടക്കുന്ന
കശുവണ്ടി ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക്
നിലവില്‍ നല്കി വരുന്ന
സഹായങ്ങള്‍
വ്യക്തമാക്കാമോ?