നബാര്‍ഡ്
സഹായത്തോടെയുള്ള ജലവിഭവ
വകുപ്പിന്റെ പദ്ധതികള്‍
2432.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ നബാര്‍ഡ്
സഹായത്തോടെ ജലവിഭവ
വകുപ്പ് ഏതെല്ലാം പുതിയ
പദ്ധതികളാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ആകെ
എത്രകോടി രൂപയുടെ
പദ്ധതികളാണ് 2019-20
സാമ്പത്തിക
വര്‍ഷത്തില്‍ നബാര്‍ഡ്
ഫണ്ട് ഉപയോഗിച്ച്
ജലവിഭവ വകുപ്പ്
പുതിയതായി
നടപ്പിലാക്കുന്നത്; ഓരോ
പ്രവൃത്തിയുടെയും
അടങ്കല്‍ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
നദി
പുനരുജ്ജീവന പദ്ധതിയും കിണര്‍
റീ ചാര്‍ജിംഗും
T 2433.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച നദി
പുനരുജ്ജീവന
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
കേരളം
അടുത്ത കാലത്തായി
നേരിടുന്ന വരള്‍ച്ചയെ
അതിജീവിക്കാനും
കാര്ഷികാഭിവൃത്തിക്കും
നദി പുനരുജ്ജീവന പദ്ധതി
എത്രമാത്രം പ്രയോജനം
ചെയ്തിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
പൊതുജനങ്ങളെയും
തൊഴിലുറപ്പ്
പദ്ധതിയെയും
യോജിപ്പിച്ച്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിണര്‍
റീ ചാര്‍ജിംഗിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
ഹരിതകേരളം
മിഷനിലൂടെ നദികളുടെയും
ജലാശയങ്ങളുടെയും സംരക്ഷണം
2434.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിതകേരളം മിഷനിലൂടെ
എത്ര നദികളുടെയും
ജലാശയങ്ങളുടെയും
സംരക്ഷണം നടപ്പിലാക്കി
എന്ന് അറിയിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര നദികളുടെ
പുനരുജ്ജീവനം സാധ്യമായി
എന്ന് അറിയിക്കുമോ;
(സി)
ഇവയുടെ
വിശദാംശം
ജില്ല/താലൂക്ക്
തിരിച്ച്
വ്യക്തമാക്കുമോ?
ഡാമുകളുടെ
വൃഷ്ടി പ്രദേശങ്ങളിലെ
മാലിന്യനിക്ഷേപം
2435.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളുടെ വൃഷ്ടി
പ്രദേശങ്ങളില്‍
മാലിന്യങ്ങള്‍
നിക്ഷേപിച്ച്
ജലമലിനീകരണം
ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന്
പൊതുജനങ്ങളുടെയും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും
സഹകരണത്തോടെ നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
ഡാമുകളുടെ
സംഭരണശേഷി
വീണ്ടെടുക്കല്‍
2436.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളില്‍ ചെളിയും
മണലും നിറഞ്ഞ്
ഡാമുകളുടെ സംഭരണശേഷി
കുറയുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവ
നീക്കം ചെയ്യുന്നതിലൂടെ
ഡാമുകളുടെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കുമോ?
ജലസേചന
വകുപ്പില്‍ നിന്നും കാണാതായ
ഫയലുകള്‍
2437.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസേചന
വകുപ്പ് വര്‍ക്സ്
ഡിവിഷൻ ഉള്‍പ്പെടെ
മറ്റ് ഡിവിഷനുകളില്‍
നിന്നും ഈ സർക്കാർ
കാലയളവിലും മുന്‍
സർക്കാർ കാലയളവിലും
(വർഷം തിരിച്ച്)
കാണാതായ ഫയലുകള്‍ എത്ര;
കണ്ടെത്തിയവ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കാണാതായ
ഫയലുകളുടെ
സൂക്ഷിപ്പുകാർ
ആരെല്ലാമെന്നും എത്ര
പേരുടെ പേരില്‍
എന്തെല്ലാം ശിക്ഷാ
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
വിവിധ
ക്രമക്കേടുകളുടെ
ഭാഗമായാണോ അതോ മറ്റ്
കാരണങ്ങളാലാണോ ഫയലുകള്‍
കാണാതാകുന്നതെന്നും
ഇപ്രകാരം ഫയലുകള്‍
കാണാതാകുന്നത്
തടയുന്നതിനും
കുറ്റക്കാർക്കെതിരെ
കർശന നടപടികള്‍
സ്വീകരിക്കുന്നതിനുമായി
ഈ സർക്കാർ
സ്വീകരിച്ചുവരുന്ന
പ്രധാന പ്രവർത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
ജലസേചനവകുപ്പിലെ
അസിസ്റ്റന്റ് എഞ്ചിനീയര്‍
സീനിയോറിറ്റി ലിസ്റ്റ്
2438.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസേചനവകുപ്പിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
കാറ്റഗറിയുടെ ഫൈനല്‍
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
അസിസ്റ്റന്റ്
എഞ്ചിനീയര്‍ ഫൈനല്‍
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനും
അത് വഴി പ്രൊമോഷന്
നടപടികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കുമോ?
കല്ലട
ജലസേചന പദ്ധതിയുടെ ഓഫീസുകള്‍
2439.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
പ്രവര്‍ത്തിച്ചുവരുന്ന
കല്ലട ജലസേചന
പദ്ധതിയുടെ ഓഫീസുകള്‍
നിര്‍ത്തലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഓഫീസുകളാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകളുടെ പരിധിയില്‍
വരുന്ന കല്ലട ജലസേചന
പദ്ധതിയുടെ കനാലുകള്‍
ഉള്‍പ്പെടെയുളള
ആസ്തികള്‍
സംരക്ഷിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചുകൊണ്ടാണോ
ഓഫീസുകള്‍
നിര്‍ത്തലാക്കുന്നത്;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ജലവിഭവ
വകുപ്പിന്റെ പാലക്കാട്
ജില്ലയിലെ പ്രവൃത്തികള്‍
2440.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
റീ-ബില്‍ഡ്
കേരള പദ്ധതി മുഖാന്തരം
ജലവിഭവ വകുപ്പ്
പാലക്കാട് ജില്ലയില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
താനൂര്‍
കെട്ടുങ്ങല്തോട് - പൂരപ്പുഴ
റെഗുലേറ്റര്‍ നിര്‍മ്മാണം
2441.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
താനൂര്‍
കെട്ടുങ്ങല്തോട് -
പൂരപ്പുഴ റെഗുലേറ്റര്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
റെഗുലേറ്റര്‍ എപ്പോള്‍
നിര്‍മ്മാണം ആരംഭിച്ച്
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
മലപ്പുറം
ജില്ലയിലെ വാട്ടര്‍
ട്രീറ്റ്മെന്റ് പ്ലാന്റുകൾ
2442.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഇടവണ്ണ,
രാമന്‍ചാടി, എടവൂര്‍
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റുകളുടെ
ടെന്‍ഡര്‍
വ്യവസ്ഥകളില്‍ അട്ടിമറി
സാധ്യത ഉണ്ടെന്നും
അവിടെ ഉപയോഗിക്കുന്ന
സാങ്കേതിക വിദ്യ
കാലാവസ്ഥ വ്യതിയാന
തത്വങ്ങള്‍ക്ക്
എതിരാണെന്നും കാണിച്ച്
2019 നവംബര്‍ 13ന് കേരള
വാട്ടര്‍ അതോറിറ്റി
എം.ഡി., ജല അതോറിറ്റി
സാങ്കേതികാംഗത്തിന്
കത്ത് നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഉപയോഗിക്കുന്ന സ്ലജ്
ബ്ലാങ്കറ്റ് സാങ്കേതിക
വിദ്യ ജല അതോറിറ്റിയുടെ
ട്രീറ്റ്മെന്റ്
പ്ലാന്റുകളില്‍
ഉപയോഗിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
സ്ഥലത്ത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ ടെന്‍ഡര്‍
നിലവില്‍ ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
(ഡി)
ഇതിനെപ്പറ്റി
ഉയര്‍ന്നുവന്നിട്ടുള്ള
ആക്ഷേപങ്ങളുടെ
അടിസ്ഥാനത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അന്വേഷണം
നടത്തുമോ
എന്നറിയിക്കാമോ?
വണ്ടൂര്‍
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പ്രവൃത്തികള്‍
2443.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വണ്ടൂര്‍
നിയോജകമണ്ഡലത്തില്‍
1-7-2016 മുതല്‍
31-1-2020 വരെ ജലവിഭവ
വകുപ്പില്‍ നിന്ന്
അനുവദിച്ച
പ്രവൃത്തികളുടെ പേര്,
തുക എന്നിവയുടെ
വിശദാംശം
വര്‍ഷാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ?
ദേവികുളം
മണ്ഡലത്തിലെ മെെനര്‍
ഇറിഗേഷന്‍ പ്രവൃത്തികള്‍
2444.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ദേവികുളം നിയോജക
മണ്ഡലത്തില്‍ മെെനര്‍
ഇറിഗേഷന്‍ വകുപ്പുമായി
ബന്ധപ്പെട്ട് ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
വിശദാംശങ്ങളും അടങ്കല്‍
തുകയും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ നീര്‍ത്തട
മാസ്റ്റര്‍ പ്ലാന്‍
പ്രവൃത്തികള്‍
2445.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരള മിഷനുമായി
സഹകരിച്ച് തയ്യാറാക്കി
അംഗീകരിച്ചിട്ടുള്ള
നീര്‍ത്തട മാസ്റ്റര്‍
പ്ലാനില്‍ വര്‍ക്കല
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
ഫണ്ട്
അനുവദിച്ചിട്ടുള്ളവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഫണ്ട്
അനുവദിക്കാത്ത
പ്രവൃത്തികള്‍ക്ക്
അടിയന്തിരമായി ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികൾ
2446.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലവിഭവ വകുപ്പ് മുഖേന
കോങ്ങാട് മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
കരിമ്പ
കുടിവെള്ള പദ്ധതിയുടെ
പുരോഗതി വിവരം
ലഭ്യമാക്കുമോ; ഈ പദ്ധതി
എന്നു മുതല്‍ കമ്മീഷന്
ചെയ്യുവാനാകുമെന്ന്
അറിയിക്കാമോ?
കൊവ്വല്‍-കൊപ്പല്‍-കാപ്പില്‍
പ്രദേശത്ത് ജിയോബാഗ്
സ്ഥാപിക്കുന്നതിന് നടപടി
2447.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ രൂക്ഷമായ
കടലാക്രമണം
അനുഭവപ്പെടുന്ന
പ്രദേശങ്ങളില്‍
ജിയോബാഗ്
സ്ഥാപിക്കുന്നതിന് ഈ
സാമ്പത്തിക വര്‍ഷം എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
അനുവദിച്ച
തുകയില്‍ എത്ര രൂപ
ചെലവായിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ബാക്കിയുള്ള
തുകയ്ക്ക് സര്‍ക്കാര്‍
ഉത്തരവില്പ്പെടാത്തതും
എന്നാല്‍ രൂക്ഷമായ
കടലാക്രമണം നേരിടുന്ന
പ്രദേശങ്ങളുമായ ഉദുമ
നിയോജകമണ്ഡലത്തിലെ
കൊവ്വല്‍-കൊപ്പല്‍-കാപ്പില്‍
പ്രദേശത്ത് ജിയോബാഗ്
സ്ഥാപിക്കുന്നതിന്
അനുമതി നല്‍കണമെന്ന
ജില്ലാ മേജര്‍
ഇറിഗേഷന്‍
എക്സിക്യൂട്ടീവ്
എന്‍ജിനീയറുടെ
ശിപാര്‍ശയില്‍ അനുകൂല
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പെരിയാര്‍
വാലി ഇറിഗേഷന്‍ കനാലുകളുടെ
നവീകരണം
2448.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുന്നത്തുനാട് നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെട്ട പെരിയാര്‍
വാലി ഇറിഗേഷന്‍
കനാലുകളുടെ
നവീകരണത്തിനായി
ചെലവാക്കിയ ആകെ തുക
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ലിസ്റ്റ് നല്‍കാമോ;
(സി)
കനാലുകളുടെ
ശുചീകരണ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
ഇടപ്പള്ളി
കനാലിന്റെ മുഴുവന്‍ മേഖലയിലും
വെള്ളം ലഭ്യമാക്കാന്‍ നടപടി
2449.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
മണ്ഡലത്തിലെ ഇടപ്പള്ളി
കനാലിന്റെ മുഴുവന്‍
മേഖലയിലും വെള്ളം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
മുഴുവന്‍ കനാല്‍
മേഖലയിലും വെള്ളം
ലഭ്യമാക്കുന്നതിന്
ആവശ്യമായ പ്രവൃത്തികള്‍
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്‍ മേജര്‍ ഇറിഗേഷന്‍
ഡിവിഷന്
2450.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മേജര്‍ ഇറിഗേഷന്‍
ഡിവിഷന്
നിലവിലില്ലാത്ത
ജില്ലകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ പുഴകളുടെ
സംരക്ഷണത്തിനായി മേജര്‍
ഇറിഗേഷന്‍ ഡിവിഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കടമ്പൂര്
പനയൂര്‍കാവ് പരിസരത്ത് ചെക്ക്
ഡാം
2451.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
അമ്പലപ്പാറ
ഗ്രാമപഞ്ചായത്തിലെ
കടമ്പൂര് പനയൂര്‍കാവ്
പരിസരത്ത് ചെക്ക് ഡാം
നിര്‍മ്മിക്കുന്നതിനായുള്ള
പ്രപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
അമ്പലപ്പാറ-കടമ്പൂര്-പനയൂര്‍കാവ്
പരിസരത്ത് ചെക്ക്ഡാം
നിർമ്മാണത്തിനുള്ള പഠനം
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
പഠനം നടത്തിയത്;
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
മഴുവനൂര്‍
പഞ്ചായത്തിലെ മണ്ണൂര്‍
ചിറയുടെ സംരക്ഷണം
2452.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മഴുവനൂര്‍
ഗ്രാമപഞ്ചായത്തിലെ
ഏഴുവാര്ഡുകളിലേക്കും
പായിപ്ര, രായമംഗലം
എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
ഓരോ വാര്‍ഡുകളിലേക്കും
40 ഏക്കറോളം വരുന്ന
പാടശേഖരങ്ങളിലേക്കും
വെളളം എത്തിക്കുന്ന
മണ്ണൂര്‍ ചിറയിലെ
പായലും ചെളിയും നീക്കം
ചെയ്യുന്നതിനും സംരക്ഷണ
ഭിത്തി കെട്ടി
സംരക്ഷിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ഡ്രൈവിംഗ്
പരിശീലനത്തിന് ജലവിഭവ
വകുപ്പിന്റെ സ്ഥലം
2453.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പ് മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഒഴിഞ്ഞുകിടക്കുന്ന
സ്ഥലം ഡ്രൈവിംഗ്
പരിശീലനത്തിന്
ലഭ്യമാക്കുന്നതിന്
നല്കിയ പ്രൊപ്പോസലിന്
ജലവിഭവ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
വിഷയത്തില്‍ ചീഫ്
എഞ്ചിനീയര്‍ പദ്ധതി
വിഭാഗം 2 റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
ചീഫ്
എഞ്ചിനീയറുടെ അടിയന്തര
റിപ്പോര്‍ട്ട് എത്രയും
വേഗം സര്‍ക്കാരില്‍
സമർപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വള്ളക്കാവ്
തോടിന്റെ സംരക്ഷണ ഭിത്തി
2454.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
മരങ്ങാട്ടുപിള്ളി
പഞ്ചായത്തിലെ 4-ാം
വാര്‍ഡില്‍ വില്ലേജ്
ഓഫീസിന് സമീപമുള്ള
വള്ളക്കാവ് തോടിന്റെ
സംരക്ഷണ ഭിത്തി
നിര്‍മ്മിക്കുന്നതിന്
വേണ്ടി മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
തയ്യാറാക്കി
സമര്‍പ്പിച്ച
എസ്റ്റിമേറ്റില്‍ ചീഫ്
എഞ്ചിനീയര്‍ ഇറിഗേഷന്‍
വകുപ്പ് സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഫിനാന്‍ഷ്യല്‍ സാങ്ഷന്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഫയലിന്റെ
പുരോഗതി
വിശദീകരിക്കാമോ;
(സി)
ഈ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പു മന്ത്രിക്ക്
19/02/2020-ല്‍ നല്കിയ
നിവേദനത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിക്ക് എത്രയും
വേഗം ഫിനാന്‍ഷ്യല്‍
സാങ്ഷന് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര പദ്ധതി
2455.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബാവിക്കര
പദ്ധതി സംബന്ധിച്ച്
07/10/2018ല്‍ ജലവിഭവ
വകുപ്പുമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗ
തീരുമാനങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ആര്.സി.ബി.
നിര്‍മ്മാണത്തിന്
തടസ്സം വരാത്ത
രീതിയില്‍ ഇതിനോട്
ചേര്‍ന്ന് ചെറിയ പാലം
നിര്‍മ്മിക്കുന്നതിനുള്ള
ഇന്‍വെസ്റ്റിഗേഷന്‍
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
07/10/2018ലെ
യോഗതീരുമാന പ്രകാരം ഈ
പാലത്തിന്റെ
എസ്റ്റിമേറ്റ് എന്ന്
സമര്‍പ്പിക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
യോഗ
തീരുമാന പ്രകാരം
ഡി.പി.ആര്.സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ഇ)
പാലത്തിനുള്ള
ഡി.പി.ആര്.എന്ന്
സമര്‍പ്പിക്കാനാകും
എന്ന് അറിയിക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പദ്ധതികള്‍
2456.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കല്‍പ്പറ്റ
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് എത്ര കോടി
രൂപയുടെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
(ബി)
സര്‍ക്കാരിന്റെ
അംഗീകാരത്തിനായി
പുതുതായി സമര്‍പ്പിച്ച
പദ്ധതികളും
പ്രവൃത്തികളും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ് പദ്ധതികള്‍
2457.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍
കുളങ്ങളുടെയും
തോടുകളുടെയും
നവീകരണത്തിനായി
ഇറിഗേഷന്‍ വകുപ്പിന്
കീഴില്‍ നടത്തിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രവൃത്തികളുടെ
പേര്, അനുവദിച്ച തുക,
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്നിവ
തരംതിരിച്ച്
വിശദമാക്കാമോ?
നിലമ്പൂരിലെ
ഇറിഗേഷന്‍ വകുപ്പ് ഓഫീസുകള്‍
2458.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മൈനര്‍ ഇറിഗേഷന്‍
കോമ്പൗണ്ടിന്
ചേര്‍ന്നുള്ള കുളം
ജലവിഭവ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ളതാണോ
എന്നറിയിക്കാമോ;
ആണെങ്കില്‍ പ്രസ്തുത
കുളം നിലനില്‍ക്കുന്ന
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണവും
കൈവശരേഖയും ലൊക്കേഷന്‍
സ്കെച്ചിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(ബി)
ഇറിഗേഷന്‍
വകുപ്പ് ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്ന
കോമ്പൗണ്ടിന്റെ
വിസ്തീര്‍ണ്ണം
എത്രയെന്നും അതിലുള്ള
കെട്ടിടങ്ങളുടെ
വിസ്തീര്ണ്ണമടക്കമുള്ള
വിവരങ്ങളും
(ക്വാര്‍ട്ടേഴ്സുകള്‍
ഉള്‍പ്പെടെ)
അറിയിക്കാമോ;
(സി)
മേല്‍
സ്ഥലം ഇറിഗേഷന്‍
വകുപ്പിന് ആരില്‍
നിന്നും ഏതുവര്‍ഷമാണ്
ലഭിച്ചതെന്നും ആയതിന്റെ
രേഖകളുടെ പകര്‍പ്പുകളും
ലഭ്യമാക്കാമോ;
(ഡി)
നിര്‍ദ്ദിഷ്ട
നിലമ്പൂര്‍ മിനി
സിവില്‍ സ്റ്റേഷനില്‍
ഇറിഗേഷന്‍ വകുപ്പ്
ഓഫീസുകള്‍ക്ക് സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
നിലമ്പൂര്‍ മിനി
സിവില്‍ സ്റ്റേഷനില്‍
ഇറിഗേഷന്‍ വകുപ്പ്
ഓഫീസുകള്‍ക്ക് സ്ഥലം
വേണ്ടെന്ന്
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ കുടിവെള്ള,
ഇറിഗേഷൻ പദ്ധതികള്‍
2459.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
നവംബര്‍ 26ന്
പയ്യന്നൂര്‍ ബ്ലോക്ക്
പഞ്ചായത്ത് ഹാളില്‍
പയ്യന്നൂര്‍
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികളെയും ഇറിഗേഷൻ
പദ്ധതികളെയും കുറിച്ച്
പരിശോധന
നടത്തുന്നതിനായി
മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
യോഗം
ചേര്‍ന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ മിനിട്സ്
തയ്യാറാക്കി
അംഗീകരിച്ചിട്ടുണ്ടോ;
ഇത്
ബന്ധപ്പെട്ടവര്‍ക്ക്
വിതരണം
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമാണെന്നും
അവയുടെ തുടര്‍
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ?
ഏനാമാക്കല്‍,
ഇടിയഞ്ചിറ റഗുലേറ്ററുകള്‍
2460.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ഏനാമാക്കല്‍,
ഇടിയഞ്ചിറ
റഗുലേറ്ററുകള്‍
കാലപ്പഴക്കം മൂലം
ചോര്ച്ചയുണ്ടായിട്ടുള്ളതിനാല്
അവ കേടുപാട് തീര്‍ത്ത്
പൂര്‍ണ്ണമായി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
റീബീല്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത
റഗുലേറ്ററുകള്‍
നവീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സീതാര്‍കുണ്ട്
മിനി ഡൈവേര്ഷന് സ്കീം
2461.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
സീതാര്‍കുണ്ട് മിനി
ഡൈവേര്ഷന് സ്കീമിന്റെ
ആവശ്യകത സംബന്ധിച്ച
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ ആവശ്യകത
മനസ്സിലാക്കി
അടിയന്തരമായി
പദ്ധതിയുടെ
പ്രവര്‍ത്തനം
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പ്രവൃത്തികള്‍
2462.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.വി.ഐ.പി. കനാലുകള്‍,
പാലങ്ങള്‍, കനാല്‍
ബണ്ട് റോഡ് എന്നിവ
നിര്‍മ്മിക്കുന്നതിനായി
ആസ്തി വികസന ഫണ്ടും
എം.എല്‍.എ.ഫണ്ടും
വിനിയോഗിച്ച് നടത്തുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തികള്‍ക്ക്
സാങ്കേതിക അനുമതി
നല്‍കുന്നതിലും
ടെണ്ടര്‍ നടപടി
സ്വീകരിക്കുന്നതിലും
കാലതാമസം
ഉണ്ടാകുന്നതിന് കാരണം
വ്യക്തമാക്കാമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍
പ്രവൃത്തികള്‍
2463.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
നടക്കുന്ന മൈനര്‍
ഇറിഗേഷന്‍
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
അനുവദിച്ചിരിക്കുന്ന
തുക, അനുവദിച്ച വര്‍ഷം,
നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ?
കൂട്ടിലങ്ങാടി
പഞ്ചായത്തില്‍ പുഴയ്ക്ക്
സംരക്ഷണഭിത്തി
2464.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തില്‍
കൂട്ടിലങ്ങാടി
പഞ്ചായത്തിലെ 17 -ാം
വാര്‍ഡില്‍ പടിഞ്ഞാറ്റെ
നെച്ചിക്കുറ്റിയില്‍
പുഴയുടെ സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഇറിഗേഷന്‍
ചീഫ് എഞ്ചിനീയര്‍ക്ക്
നല്കിയ കത്തിന്മേല്
സ്വീകരിച്ച തുടര്‍
നടപടികളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രവൃത്തിക്കാവശ്യമായ
ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശ്രീകൃഷ്ണപുരം
മുണ്ടോര്ശ്ശിക്കടവില് തടയണ
2465.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ശ്രീകൃഷ്ണപുരം
മുണ്ടോര്ശ്ശിക്കടവില്
തടയണ
നിര്‍മ്മിക്കുന്നതിനായുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എന്നാണ്
പ്രപ്പോസല്‍
ലഭിച്ചതെന്നും
അതിന്മേല് നാളിതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
ചാരുംമൂട്ടില്‍
കെ.ഐ.പി.കനാല്‍ എക്സറ്റെൻഷൻ
പ്രവൃത്തി
2466.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കല്ലട
ഇറിഗേഷൻ പ്രോജക്ടിന്റെ
മാവേലിക്കര
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ചാരുംമൂട് പ്രദേശത്ത്
കനാല്‍ എക്സ്റ്റെൻഷന്
വേണ്ടി എം.എല്‍.എ.
നല്കിയ കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കാവശ്യമായ
തുക അനുവദിക്കുമോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കനാല്‍ എക്സ്റ്റെൻഷന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചാലക്കുടിപ്പുഴയുടെ
തീരസംരക്ഷണം
2467.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018,
2019 വര്‍ഷങ്ങളിലുണ്ടായ
വെള്ളപ്പൊക്കത്തെ
തുടര്‍ന്ന്
ചാലക്കുടിപ്പുഴയുടെ
ഇരുകരകളിലും വ്യാപകമായ
കരയിടിച്ചിലുകളും
നാശവും
സംഭവിച്ചിട്ടുള്ളത്
ഒഴിവാക്കുന്നതിനും
കെട്ടി
സംരക്ഷിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൂവാറ്റുപുഴയാറില്‍
രാമമംഗലത്ത് ചെക്ക് ഡാം
2468.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മൂവാറ്റുപുഴയാറില്‍
രാമമംഗലത്ത്
നിര്‍മ്മിക്കുന്ന
ചെക്ക് ഡാമിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ; ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
കരുതുന്നത്;വിശദമാക്കുമോ?
ജലസ്രോതസുകള്‍
സംരക്ഷിക്കുന്നതിനുള്ള നടപടി
2469.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രോതസുകള്‍
സംരക്ഷിക്കുന്നതിനായി
നടപടി സ്വീകരിച്ച്
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
ഭൂഗര്‍ഭ
ജലചൂഷണം
2470.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഭൂഗര്‍ഭ ജലചൂഷണം
ശാസ്ത്രീയമായ
പഠനങ്ങള്‍ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയത്തിനുശേഷം
ഭൂഗര്‍ഭ ജലനിരപ്പ് ചില
പ്രദേശങ്ങളില്‍
താഴുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് പരിഹാരമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
മെച്ചപ്പെട്ട
ജലവിനിയോഗ ജലസംരക്ഷണ
സംസ്കാരം ജനങ്ങളില്‍
സൃഷ്ടിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
2471.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂഗര്‍ഭ ജലത്തിന്റെ
അളവ് കുറയുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
സംബന്ധിച്ച് ജലവിഭവ
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ?
എല്ലാ
ജലസ്രോതസ്സുകളിലും മതിയായ
കുടിവെള്ളം
ഉറപ്പുവരുത്തുന്നതിന് നടപടി
2472.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ബി.ഡി. ദേവസ്സി
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച
ആവര്‍ത്തിച്ചുള്ള
പ്രതിഭാസമായി
മാറിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ എല്ലാ
ജലസ്രോതസ്സുകളിലും
മതിയായ കുടിവെള്ളം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
പരമ്പരാഗത
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി അവയുടെ വിവര
ശേഖരണം നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ആവശ്യത്തിന്
ജലലഭ്യത ഉള്ള
പാറമടകള്‍, കുളങ്ങള്‍
തുടങ്ങിയ
സ്രോതസ്സുകള്‍
കണ്ടെത്തി
വെള്ളത്തിന്റെ
ഗുണനിലവാര പരിശോധന
നടത്തി
ഉപയോഗിക്കുന്നതിനുള്ള
സാധ്യത പരിശോധിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഗ്രാമീണ
മേഖലയില്‍ പൈപ്പ് ലൈന്‍ വഴി
കുടിവെള്ളം ലഭ്യമാക്കുന്ന
പദ്ധതി
2473.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ആന്‍സലന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി,
ഗ്രാമീണ കുടിവെള്ള
വിതരണ ശുചീകരണ ഏജൻസി
എന്നിവ വഴി സംസ്ഥാനത്ത്
ഗ്രാമീണ മേഖലയിലെ എത്ര
ശതമാനം വീടുകള്‍ക്ക്
പൈപ്പുലൈന്‍ വഴി
കുടിവെള്ളം
ലഭ്യമാക്കിയിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയായ വിവിധ
പദ്ധതികളിലെ ജലലഭ്യത
വിനിയോഗിക്കുന്നതിന്
മുൻഗണനാടിസ്ഥാനത്തിൽ
പ്രവൃത്തികള്‍
നടക്കുന്നുണ്ടോ; കിഫ്ബി
വഴിയുള്ള ഗ്രാമീണ
കുടിവെള്ള പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിരുന്നോ;
(സി)
ജനസാന്ദ്രത
കുറഞ്ഞതും താരതമ്യേന
ജലലഭ്യതയുള്ളതുമായ
പ്രദേശങ്ങളിൽ പൈപ്പ്
ലൈന്‍ വഴി ജലം
എത്തിക്കുന്നതിന്റെ
അധികച്ചെലവ് പരിഗണിച്ച്
ശാസ്ത്രീയ രീതിയിലുള്ള
കിണര്‍ നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതിക്കുള്ള വിഹിതം
കുറച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തിൽ ഗ്രാമീണ
ഭവനങ്ങളിലെല്ലാം
കുടിവെള്ളമെത്തിക്കുകയെന്ന
ലക്ഷ്യത്തോടെ
പ്രഖ്യാപിച്ചിട്ടുള്ള
ജൽജീവൽ മിഷന്റെ
ധനപങ്കാളിത്തം,
നടത്തിപ്പ്, മറ്റ്
വ്യവസ്ഥകള്‍
തുടങ്ങിയവയുള്‍പ്പെടുന്ന
പദ്ധതി രേഖ
കേന്ദ്രസര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഗ്രാമീണ
ഭവനങ്ങളില്‍
ശുദ്ധജലമെത്തിക്കാൻ കേന്ദ്ര
പദ്ധതികള്‍
2474.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ഗ്രാമീണ ഭവനങ്ങളിലും
ശുദ്ധജലമെത്തിക്കാൻ
കേന്ദ്രസഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലെ
കണക്കുകള്‍ പ്രകാരം
ശുദ്ധജല വിതരണം
പൂർത്തിയാക്കിയ ഗ്രാമീണ
ഭവനങ്ങള്‍ എത്ര
ശതമാനമാണ്;
(സി)
മുഴുവൻ
ഗ്രാമീണ ഭവനങ്ങളിലും
ശുദ്ധജലമെത്തിക്കുന്നതിന്
എന്നത്തേക്ക്
സാധ്യമാകുമെന്നും
ഇതിനാവശ്യമുള്ള കേന്ദ്ര
ഫണ്ട്
ലഭ്യമാകുമോയെന്നും
വിശദീകരിക്കുമോ?
കൂടുതല്‍
സ്ഥലത്ത് കുപ്പിവെള്ള
പ്ലാന്റുകള്‍
T 2475.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ പുതുതായി
ആരംഭിച്ച കുപ്പിവെള്ള
നിര്‍മ്മാണ പദ്ധതിയില്‍
വെള്ളത്തിന് നിശ്ചയിച്ച
റീട്ടയില്‍ വില
എത്രയാണ്;
(ബി)
സര്‍ക്കാരിന്
കീഴിലുള്ള ഏത്
സ്ഥാപനമാണ് ഈ
പദ്ധതിയുടെ ചുമതല
നിര്‍വ്വഹിക്കുന്നത്;
(സി)
ഇപ്പോള്‍
പ്രതിദിനം എത്ര
ലിറ്റര്‍
കുപ്പിവെള്ളമാണ്
പ്ലാന്റില്‍ നിന്നും
ഉല്‍പ്പാദിപ്പിക്കുന്നത്;
കൂടുതല്‍ സ്ഥലത്ത്
പ്ലാന്റുകള്‍
ആരംഭിക്കാന്‍
ആലോചനയുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇപ്പോള്‍
എത്ര ജില്ലകളില്‍ ആണ്
ഇത് വിതരണം
ചെയ്യുന്നത്;
വിശദമാക്കാമോ?
വായ്പാ
കാലാവധി കഴിഞ്ഞ ജപ്പാന്
കുടിവെള്ള പദ്ധതി
2476.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
കാലാവധി കഴിഞ്ഞിട്ടും
കോടികള്‍ മുടക്കി
ഓഫീസും ജീവനക്കാരെയും
നിലനിര്‍ത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വായ്പാ
കാലാവധി കഴിഞ്ഞ
പ്രസ്തുത പദ്ധതിയിലെ
ഉദ്ദ്യോഗസ്ഥരെ
പുനര്‍വിന്യസിക്കാന്‍
നപടി സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതിയുടെ ഫലമായി
സംസ്ഥാനത്ത്
നടപ്പാക്കിയ കുടിവെളള
പദ്ധതികള്‍ കമ്മീഷന്
ചെയ്തിട്ടുണ്ടോ;
(ഡി)
പൂര്‍ത്തിയാകാത്ത
പദ്ധതികള്‍
നിലവിലുണ്ടോ; ഇവയുടെ
നടത്തിപ്പ് സര്‍ക്കാര്‍
ഏറ്റെടുക്കുമോയെന്ന്
അറിയിക്കുമോ?
ജല്‍ജീവന്‍
മിഷനിൽ പുതിയ കുടിവെള്ള
പദ്ധതികള്‍
2477.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല്‍ജീവന്‍
മിഷന് പദ്ധതിയില്‍
പുതിയ കുടിവെള്ള
പദ്ധതികള്‍
എറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
തൊടുപുഴ
നിയോജക മണ്ഡലത്തിലെ
മുട്ടം, കരിങ്കുന്നം,
കുമാരമംഗലം
ഗ്രാമപഞ്ചായത്തുകളില്‍
മുമ്പ് ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ജല്‍ജീവന്‍ മിഷന്
പദ്ധതിയിലുള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പത്തുലക്ഷം
വീടുകളില്‍ പെെപ്പ് വഴി
കുടിവെളളം
2478.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
വര്‍ഷത്തിനുളളില്‍
പത്തുലക്ഷം വീടുകളില്‍
പെെപ്പ് വഴി കുടിവെളളം
എത്തിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കിൽ
ഇതിനായി എന്ത് തുക
ചെലവ് വരും; പ്രസ്തുത
തുക എപ്രകാരം
കണ്ടെത്തുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇതിനകം എത്ര
കുടുംബങ്ങള്‍ക്ക്
പെെപ്പ് വഴി കുടിവെളളം
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിതരണം
ചെയ്യുന്ന ജലത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുളള സംവിധാനം
എന്താണ്; ഇതിനായി
ഓണ്‍ലെെന്‍
പ്ലാറ്റ്ഫോം
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം,
പാലക്കാട് ജില്ലകളില്‍
കുടിവെള്ളമെത്തിക്കാന്‍
സ്ഥിരം സംവിധാനം
2479.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം,
പാലക്കാട് ജില്ലകളില്‍
കുടിവെള്ളമെത്തിക്കുന്നതിനായി
ഏതെല്ലാം
ജലസ്രോതസ്സുകളെയാണ്
ആശ്രയിച്ചു വരുന്നത്;
വിശദമാക്കുമോ;
(ബി)
ഭൂഗര്‍ഭ
ജലസ്രോതസ്സുകളില്‍
നിന്നും പ്രസ്തുത
ജില്ലകളിലേക്ക്
കൂടുതല്‍
കുടിവെള്ളമെത്തിക്കാന്‍
പര്യാപ്തമായ തരത്തില്‍
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ജലദൗർലഭ്യം
അനുഭവപ്പെടുന്ന പ്രദേശങ്ങൾ
2480.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതിരൂക്ഷമായ ജലദൗർലഭ്യം
അനുഭവപ്പെടുന്ന
പ്രദേശങ്ങൾ
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളിൽ കുടിവെള്ള
വിതരണം ഉറപ്പാക്കുവാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ നീക്കിവച്ച തുക
2481.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മാര്‍ച്ച്,
ഏപ്രില്‍ മാസങ്ങളിലെ
അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
അതിജീവിക്കുന്നതിനുള്ള
നടപടികള്‍ക്കായി എത്ര
തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വേനല്‍ക്കാലത്ത്
ശുദ്ധജലവിതരണം
കാര്യക്ഷമമാക്കുന്നതിന് നടപടി
2482.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന കടുത്ത
വേനലിൽ കുടിവെള്ളവിതരണം
തടസ്സപ്പെടാതിരിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികൾ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
വാട്ടർ
അതോറിറ്റിയുടെ വിവിധ
പദ്ധതികളുടെ കുടിവെള്ള
ശേഖരണ ഉറവിടം
വേനൽക്കാലത്ത്
വറ്റിപ്പോകുന്നത്
കുടിവെള്ള വിതരണത്തിന്
പ്രതിസന്ധി
ഉണ്ടാക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതികളുടെ സമീപമുള്ള
താൽക്കാലിക ഉറവിടങ്ങളിൽ
നിന്നും കുടിവെള്ളം
ശേഖരിച്ച് വിതരണം
നടത്തുന്നതിന് പ്രത്യേക
സംവിധാനങ്ങൾ
ഏർപ്പെടുത്തുന്നതിനുള്ള
നടപടികൾ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ ?
ഭൂജല വകുപ്പ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
2483.
ശ്രീ.പി.കെ.
ശശി
,,
വി. കെ. സി. മമ്മത് കോയ
,,
വി.കെ.പ്രശാന്ത്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂജല സ്രോതസ്സുകളുടെ
പരിപാലനത്തിനും ഭൂജല
സംപോഷണത്തിനുമായി ഭൂജല
വകുപ്പ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടിവെള്ള
ക്ഷാമം അനുഭവപ്പെടുന്ന
പ്രദേശങ്ങളില്‍ ഭൂജല
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
കുഴല്‍ക്കിണര്‍
അടിസ്ഥാനമാക്കിയുള്ള
ചെറുകിട കുടിവെള്ള
വിതരണ പദ്ധതികള്‍
നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
ഭൂജലത്തിന്റെ
ഗുണനിലവാരവും ഭൂജല
നിരപ്പും
തിട്ടപ്പെടുത്തുന്നതിനും
കുഴല്‍
കിണറുകള്ക്കായുള്ള
സ്ഥാനനിര്‍ണ്ണയം
ശാസ്ത്രീയമായി
നടത്തുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഭൂജല
സംരക്ഷണം സംബന്ധിച്ചും
ഭൂജലത്തിന്റെ ക്രമമായ
ഉപയോഗം സംബന്ധിച്ചും
എന്തെല്ലാം ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
വകുപ്പ് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ശുദ്ധമായ
കുടിവെള്ളം ലഭ്യമാക്കുന്നതിന്
നടപടി
2484.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വേനല്‍
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
ജനങ്ങള്‍ക്ക് ശുദ്ധമായ
കുടിവെള്ളം ലഭിക്കുന്നു
എന്ന് ഉറപ്പു
വരുത്താന്‍ സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ടാങ്കര്‍
ലോറികളില്‍ വിതരണം
ചെയ്യുന്ന കുടിവെള്ളം
ശുദ്ധമാണോ എന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ആണ്;
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ശുദ്ധജലം എത്തിക്കുന്ന
ടാങ്കര്‍ ലോറികള്‍ക്ക്
എന്തെങ്കിലും പ്രത്യേക
ലൈസന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
കുടിവെള്ള വിതരണം
ചെയ്യുന്ന
വ്യക്തികള്‍ക്ക്
വാട്ടര്‍
അതോറിറ്റിയുടെയോ
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെയോ ലൈസന്‍സ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ടാങ്കറുകളിൽ
വിതരണം ചെയ്യുന്ന
കുടിവെള്ളത്തിന്റെ ഗുണനിലവാരം
2485.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടാങ്കറുകളിൽ വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
ജലവിഭവ വകുപ്പ്/ജല
അതോറിറ്റി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഇവ
കൂടുതൽ വിപുലവും
കാര്യക്ഷമവുമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
കുടിവെള്ളമോഷണവും
ചോര്‍ച്ചയും
2486.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
കുടിവെള്ളത്തിന്റെ
മോഷണവും ചോര്‍ച്ചയും
വഴി കോടിക്കണക്കിനു്
രൂപയുടെ നഷ്ടം
ഉണ്ടാകുന്നത്
പരിഹരിക്കുന്നതിനു്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
കിഫ്ബി
മുഖാന്തരം കേരള ജല അതോറിറ്റി
പദ്ധതികള്‍
2487.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ കേരള ജല
അതോറിറ്റി
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്ന
നടപടികള്‍ വൈകുന്നത്
മൂലം പദ്ധതി
നടത്തിപ്പില്‍
എന്തെങ്കിലും
പ്രതിബന്ധം
ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ അത്
നീക്കുന്നതിന് എന്ത്
ഇടപെടലാണ് നടത്തുന്നത്;
(സി)
കിഫ്ബി
മുഖാന്തരം നടത്തുന്ന
പദ്ധതികള്‍ക്കായി ആകെ
എന്ത് തുകയാണ് ഇതിനകം
അനുവദിച്ചിട്ടുള്ളതെന്നും
അതില്‍ എന്ത് തുക
ഇതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക പ്രതിസന്ധി
2488.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലൂടെയാണോ
കടന്നു
പോകുന്നതെന്നറിയിക്കാമോ;
എങ്കില്‍ അത്
മറികടക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് അതോറിറ്റി
പരിഗണിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
ജല
അതോറിറ്റി
ശുദ്ധീകരിച്ച്
എടുക്കുന്ന
വെള്ളത്തിന്റെ
ബാക്കിയുള്ള ഭാഗം
സ്വകാര്യ കുപ്പിവെള്ള
കമ്പനികള്‍ക്ക്
നല്കുവാനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇതിനായി
അതോറിറ്റിയുടെ
മുപ്പത്തിരണ്ട്
പ്ലാന്റുകളിലെ അധികജലം
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ
ക്രമക്കേടുകള്‍
2489.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രോജക്ട് ഡിവിഷനുകള്‍
നിര്‍വ്വഹിച്ച
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍
നടത്തിയ പരിശോധനകളുടെ
വിശദാംശങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഡിറ്റ് ഒബ്ജക്ഷന്
പ്രകാരം എത്ര രൂപയാണ്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്നും
ഈടാക്കാന്‍
ഉത്തരവായിട്ടുള്ളത്;
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് വ്യക്തമാക്കാമോ;
(സി)
ഓഡിറ്റ്
ഒബ്ജക്ഷന് പ്രകാരം
വാട്ടര്‍ അതോറിറ്റിക്ക്
ഉണ്ടായ നഷ്ടം, അത്
ഈടാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെറുകിട
കുടിവെള്ള
പദ്ധതികള്‍ക്കായുള്ള വാട്ടര്‍
അതോറിറ്റി പദ്ധതി
2490.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വന്‍കിട
കുടിവെള്ള പദ്ധതികള്‍
നടപ്പാക്കുന്നതിൽ
കാലതാമസം
നേരിടുന്നതിനാൽ, ചെറിയ
തുക ചെലവഴിച്ച്കൊണ്ട്
പൂര്‍ണ്ണമായും
പ്രവര്‍ത്തനസജ്ജമാക്കുവാന്‍
കഴിയുന്ന ചെറുകിട
കുടിവെള്ള പദ്ധതികള്‍
ആരംഭിക്കുവാന്‍
വാട്ടര്‍ അതോറിറ്റി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
വാട്ടര്‍
അതോറിറ്റിയുടെ
ഗാര്‍ഹിക-ഗാര്‍ഹികേതര
കണക്ഷനുകള്‍
2491.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള വാട്ടര്‍
അതോറിറ്റി നാളിതുവരെ
എത്ര ഗാര്‍ഹിക
കണക്ഷനുകളും
ഗാര്‍ഹികേതര
കണക്ഷനുകളും
നല്‍കിയിട്ടുണ്ടെന്ന്
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഗാര്‍ഹിക, ഗാര്‍ഹികേതര
കണക്ഷനുകളാണുള്ളതെന്ന്
അറിയിക്കാമോ?
വാട്ടര്‍
അതോറിറ്റിയുടെ സാമ്പത്തിക
അടിത്തറ
2492.
ശ്രീ.എം.
സ്വരാജ്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശുദ്ധീകരിച്ച്
വിതരണം ചെയ്യുന്നതിന്
കിലോ ലിറ്ററിന്
ഇരുപത്തിനാല് രൂപ
വരുന്ന കുടിവെള്ളം
പത്ത് രൂപയിൽ താഴെ
മാത്രം ഈടാക്കി നഗര
ഗ്രാമ പ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക്
പൈപ്പിലൂടെ
എത്തിക്കുന്ന കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക അടിത്തറ
ഭദ്രമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
(ബി)
ഇരുപത്തിയാറ്
ലക്ഷം ഗാര്‍ഹിക
കണക്ഷനുകള്ക്ക്പുറമെ
രണ്ടുലക്ഷം പൊതു
ടാപ്പുകള്‍
നിലനിര്‍ത്തുന്ന കേരള
വാട്ടര്‍ അതോറിറ്റിയുടെ
റവന്യൂ വിടവ്
കുറയ്ക്കാൻ ഉപയുക്തമായ
കുപ്പിവെള്ള പദ്ധതി
വാട്ടര്‍
അതോറിറ്റിയിൽത്തന്നെ
നിലനിര്‍ത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
2500
കോടി രൂപയോളം വരുന്ന
കുപ്പിവെള്ള
മാര്‍ക്കറ്റ് സ്വകാര്യ
കുപ്പിവെള്ള കമ്പനികള്‍
ചൂഷണത്തിനുപാധിയാക്കി
മാറ്റിയിട്ടുള്ളതിനാൽ
വാട്ടര്‍ അതോറിറ്റിയുടെ
കുപ്പിവെള്ള പദ്ധതി
എത്രയും വേഗം
പ്രായോഗികമാക്കുന്നതിന്
നടപടിയെടുക്കുമോ;
വിശദവിവരം നല്‍കാമോ?
ജലനഷ്ടവും
ജലമോഷണവും മൂലം ഉണ്ടാകുന്ന
വരുമാന നഷ്ടം
2493.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
പ്ലാന്റുകളില്‍ നിന്ന്
വിതരണത്തിനായി
പൈപ്പുകളിലേക്കെത്തുന്ന
വെള്ളത്തിന്റെ
നാല്പത്തിയഞ്ചു
ശതമാനവും
വരുമാനരഹിതമായി
നഷ്ടപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഉണ്ടാകുന്ന
ജലനഷ്ടത്തിന്റെ
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ജലനഷ്ടവും
ജലമോഷണവും മൂലം
ഉണ്ടാകുന്ന വരുമാന
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ജലനഷ്ടവും
ജലമോഷണവും മൂലം ഉണ്ടാകുന്ന
വരുമാനനഷ്ടം
2494.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
പ്ലാന്റുകളില്‍ നിന്ന്
വിതരണത്തിനായി
പെെപ്പുകളിലേക്കെത്തുന്ന
ജലം വരുമാനരഹിതമായി
നഷ്ടപ്പെടുന്നതിന്റെ
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ജലനഷ്ടവും
ജലമോഷണവും മൂലം
ഉണ്ടാകുന്ന വരുമാനനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
വെള്ളക്കരം
വര്‍ദ്ധന
2495.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വെള്ളക്കരം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിച്ചതിന്റെ
അടിസ്ഥാനത്തില്‍
വെള്ളക്കരം
വര്‍ദ്ധിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
ജലഅതോറിറ്റിയുടെ
ജലനഷ്ടത്തിന്റെ കാരണങ്ങള്‍
2496.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
പ്ലാന്റുകളില്‍ നിന്ന്
വിതരണത്തിനായി
പൈപ്പുകളിലേക്കെത്തുന്ന
ജലം വരുമാനരഹിതമായി
നഷ്ടപ്പെടുന്നതിന്റെ
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജലനഷ്ടവും
ജലമോഷണവും മൂലം
ഉണ്ടാകുന്ന വരുമാനനഷ്ടം
കണക്കായിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
എല്‍.ഡി.സി./യു.ഡി.സി.
തസ്തികകൾ
2497.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ ഒരു
ജില്ലയില്‍ തന്നെ ഏഴ്
വര്‍ഷത്തില്‍ കൂടുതല്‍
ജോലി ചെയ്യുന്ന
(പ്രൊമോഷന് പോസ്റ്റ്
ഉള്‍പ്പെടെ)
ജീവനക്കാരുടെ തസ്തികയും
എണ്ണവും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഒരു
ജില്ലയില്‍ തന്നെ ഏഴു
വര്‍ഷത്തില്‍ കൂടുതല്‍
ജോലി ചെയ്യുന്ന
ജീവനക്കാരെ ഏഴ്
വര്‍ഷത്തില്‍ കൂടുതല്‍
ഒരു ജില്ലയില്‍ ജോലി
ചെയ്തു എന്ന
കാരണത്താല്‍ സ്ഥലം
മാറ്റം നടത്തുകയോ
പുനര്‍വിന്യാസം
നടത്തുകയോ
ചെയ്യാറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ വാട്ടര്‍
അതോറിറ്റിയുടെ വിവിധ
ഓഫീസുകളില്‍
എല്‍.ഡി.സി./യു.ഡി.സി.
തസ്തികയുടെ അനുവദനീയമായ
അംഗബലം എത്ര; ആയതില്‍
എത്രപേര്‍ ഇപ്പോള്‍
ജോലി ചെയ്യുന്നുണ്ട്; ഈ
തസ്തികകളില്‍ എത്ര
ഒഴിവുകളാണ് ഈ
ജില്ലയില്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വകുപ്പില്‍ കൊല്ലം
ജില്ലയിലെ വിവിധ
ഓഫീസുകളില്‍
എല്‍.ഡി.സി./യു.ഡി.സി.
തസ്തികയുടെ അനുവദനീയമായ
അംഗബലം എത്ര; ആയതില്‍
ഇപ്പോള്‍ എത്രപേര്‍
ജോലി ചെയ്യുന്നു;
പ്രസ്തുത തസ്തികകളില്‍
എത്ര ഒഴിവുകളാണ് ഈ
ജില്ലയില്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിയില്‍ ഉദ്യോഗസ്ഥ
പുനര്‍വിന്യാസം
2498.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
റീസ്ട്രക്ചറിംഗ്/റീ
കണ്‍സ്ട്രക്ഷനുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
തീരുമാനങ്ങളോ
ഉത്തരവുകളോ
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥരെ മാറ്റുവാനോ
പുനര്‍വിന്യാസം
നടത്തുവാനോ
സര്‍ക്കാര്‍/മാനേജിംഗ്
ഡയറക്ടര്‍ ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
ജീവനക്കാരെ
മാറ്റിയിട്ടുണ്ട്; എത്ര
തസ്തികകള്‍
പുനര്‍വിന്യാസം
നടത്തിയിട്ടുണ്ട് എന്ന്
തസ്തികകള്‍ തിരിച്ച്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയില്‍ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തിക
2499.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വാട്ടര്‍
അതോറിറ്റിയില്‍
അസിസ്റ്റന്റ്
എഞ്ചിനീയറുടെ പുതിയ
തസ്തിക സൃഷ്ടിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ ആയതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തഴക്കര
കുടിവെള്ള പദ്ധതി
2500.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ തഴക്കര
കുടിവെള്ള പദ്ധതിയുടെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
തഴക്കര
കുടിവെള്ള പദ്ധതി
2501.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
തഴക്കര കുടിവെള്ള
പദ്ധതിക്ക് ബജറ്റില്‍
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സർവ്വേ
റിപ്പോർട്ടും
ഡീറ്റയില്‍ഡ് പ്രോജക്ട്
റിപ്പോർട്ടും
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കുടിവെള്ള പദ്ധതി ഈ
സാമ്പത്തിക വർഷം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നെന്മാറ
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2502.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം കുടിവെള്ള
പദ്ധതികളുടെ
പ്രവൃത്തികളാണ്
നിലവില്‍
നടക്കുന്നതെന്ന്
വിശദമാക്കാമോ; ഇത്
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
നിലവില്‍
ഭരണാനുമതി ലഭിച്ച എത്ര
പദ്ധതികള്‍ ഉണ്ടെന്ന്
വിശദമാക്കാമോ; ആയതിന്റെ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
മാവൂര്‍
പഞ്ചായത്തിലെ
താത്തൂര്‍പോയില്‍ കുടിവെള്ള
പദ്ധതി
2503.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ
താത്തൂര്‍പോയില്‍
ജലവിഭവ വകുപ്പിന്റെ
കൈവശത്തിലുള്ളതും ഉപയോഗ
ശൂന്യമായിക്കിടക്കുന്നതുമായ
കുടിവെള്ള പദ്ധതി
മൈനര്‍ ഇറിഗേഷന്‍
ഏല്‍പ്പിച്ചുകൊടുക്കുന്നത്
സംബന്ധിച്ച്
ഡബ്ല്യുഎസ്-ബി3/264/2019-
ഡബ്ല്യുആര്‍ഡി
ഫയലിന്മേല്
കെ.ഡബ്ല്യൂ.എ.
എം.ഡി.-യോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ആയത് സര്‍ക്കാരിൽ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിൽ
കാലതാമസം
വരുന്നതിനിടയാക്കിയ
കാരണം വിശദമാക്കാമോ?
കോട്ടയം
വെസ്റ്റ് ഭാഗം-ചിങ്ങവനം
കുടിവെള്ള പദ്ധതി
2504.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2020-21-ലെ
വര്‍ക്ക്സ് ബജറ്റില്‍
2369 ക്രമനമ്പറായി
ടോക്കണ്‍ പ്രൊവിഷന്‍
മാത്രം നല്കി
ഉള്‍പ്പെടുത്തിയിരിക്കുന്ന
കോട്ടയം വെസ്റ്റ്
ഭാഗം-ചിങ്ങവനം
കുടിവെള്ള പദ്ധതിക്ക്
ഭരണാനുമതി നല്കി
അടുത്ത സാമ്പത്തിക
വര്‍ഷം തന്നെ പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വിളക്കുടി-വെട്ടിക്കവല-മേലില
കുടിവെള്ള പദ്ധതി
2505.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
നിയോജകമണ്ഡലത്തിലെ
വിളക്കുടി-വെട്ടിക്കവല-മേലില
കുടിവെള്ള പദ്ധതിയുടെ
രണ്ടാംഘട്ടത്തിന്റെ
ഭാഗമായി ജലവിതരണ ശൃംഖല
സ്ഥാപിക്കുന്നതിന്
സ്റ്റേറ്റ് പ്ലാനില്‍
തുക അനുവദിച്ച്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എത്ര രൂപയുടെ
പ്രവൃത്തിക്കാണ്
ഭരണാനുമതി നല്‍കിയത്;
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഭരണാനുമതി
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ
അടിസ്ഥാനത്തില്‍
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
കേരള വാട്ടര്‍
അതോറിറ്റി എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
പ്രസ്തുത പ്രവൃത്തിയുടെ
ഇപ്പോഴത്തെ സ്ഥിതി
എന്തെന്നും
അറിയിക്കുമോ?
മഞ്ഞപ്പുഴ,
രാമന് പുഴ സംരക്ഷണ
പദ്ധതികള്‍
2506.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ പ്രധാന
ജലസ്രോതസ്സായ
മഞ്ഞപ്പുഴ, രാമന് പുഴ
എന്നിവ
സംരക്ഷിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പനങ്ങാട്,
ബാലുശ്ശേരി,
കോട്ടൂര്‍,
നടുവണ്ണൂര്‍, ഉള്ളിയേരി
ഗ്രാമപഞ്ചായത്തുകളിലായി
മഞ്ഞപ്പുഴ, രാമന് പുഴ
എന്നിവ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചാത്തമംഗലം
എന്‍.സി.പി.സി. പദ്ധതിക്ക്
കൂളിമാട് പ്ലാന്റില്‍ നിന്ന്
വെളളം
2507.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജപ്പാന്
കുടിവെളള പദ്ധതിയുടെ
പരിധിയില്‍
ഉള്‍പ്പെടാത്ത
ചാത്തമംഗലം
ഗ്രാമപഞ്ചായത്തിലെ
എന്‍.സി.പി.സി.
കുടിവെളള പദ്ധതി
ടാങ്കിലേക്ക് കൂളിമാട്
72 എം.എല്‍.ഡി.
ട്രീറ്റ്മെന്റ്
പ്ലാന്റില്‍ നിന്നും
ബള്‍ക്ക് മീറ്റര്‍
വെച്ച് വെളളം
ലഭ്യമാക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
കാലതാമസം
വരുത്തുന്നതിനിടയാക്കിയ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
2019-20
ബഡ്ജറ്റില്‍ ഇരുപത്
ശതമാനം തുക വകയിരുത്തിയ
ഇൗ പദ്ധതിക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2508.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാം; ഓരോന്നിലും
എത്ര കണക്ഷനുകള്‍
ഉണ്ട്; ഓരോന്നിന്റെയും
ഉറവിടം ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിരൂക്ഷമായ
വേനൽക്കാലങ്ങളിൽ
കുടിവെള്ള ഉറവിടത്തിന്
വരള്‍ച്ച നേരിടാറുണ്ടോ;
ഉണ്ടെങ്കിൽ
തടയുന്നതിനായി നിലവിൽ
സ്വീകരിച്ചുവരുന്ന
മുൻകരുതൽ നടപടികള്‍
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഓരോ
കുടിവെള്ള പദ്ധതിയും
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
പ്രശ്നവും
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
കണ്ടല്ലൂര്‍,
ദേവികുളങ്ങര പഞ്ചായത്തുകളിലെ
കുടിവെള്ള പ്രതിസന്ധി
2509.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
കണ്ടല്ലൂര്‍,
ദേവികുളങ്ങര
ഗ്രാമപഞ്ചായത്തുകളില്‍
രൂക്ഷമായ കുടിവെള്ള
പ്രതിസന്ധി നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്എന്ന്
വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ ജലവിഭവ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
2510.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ ജലവിഭവ
വകുപ്പ് മുഖാന്തിരം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ പേര്
വിവരവും ഓരോ
പദ്ധതിക്കും
വകയിരുത്തിയിട്ടുള്ള
തുകയും സംബന്ധിച്ച
വിശദവിവരങ്ങള്‍
അറിയിക്കാമോ?
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതി
2511.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തിലെ
ചെറുതാഴം, കുഞ്ഞിമംഗലം
എന്നീ പഞ്ചായത്തുകളില്‍
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
കിഫ്ബി മുഖേന 56.89
കോടി രൂപയുടെ
ധനസഹായാനുമതി ലഭിച്ച
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ;
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
റാന്നി
മണ്ഡലത്തിലെ ഉപയോഗശൂന്യമായ
കുഴല്‍ കിണറുകള്‍
2512.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തില്‍
ഉപയോഗശൂന്യമായ എത്ര
കുഴല്‍ കിണറുകളുണ്ടെന്ന
പട്ടികയാണ് ഭൂജല വിഭവ
വകുപ്പിന് കഴിഞ്ഞ
വര്‍ഷം
ലഭിച്ചിട്ടുള്ളതെന്ന്
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ; ഇതില്‍
എത്ര എണ്ണം
പുനരുദ്ധരിക്കാന്‍
കഴിഞ്ഞുവെന്നും
ഇവയ്ക്കായി എത്ര രൂപ
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ;
അവശേഷിക്കുന്നവ
പുനരുദ്ധരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
കുടിവെള്ള
ക്ഷാമം രൂക്ഷമാകുന്ന
സാഹചര്യത്തില്‍ കേടായ
എല്ലാ കുഴല്‍ കിണറുകളും
പുനരുദ്ധരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായംകുളം
നഗരസഭയിലെ ശുദ്ധജല വിതരണ
പൈപ്പുകള്‍
2513.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തിൽ ഉള്‍പ്പെട്ട
കായംകുളം നഗരസഭ
പ്രദേശങ്ങളിൽ
കാലപ്പഴക്കത്താൽ
ശുദ്ധജല വിതരണ
പൈപ്പുകള്‍
ജീര്‍ണ്ണാവസ്ഥയില്‍
ആയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവിടെ പുതിയ
പൈപ്പ് ലൈന്‍
സംവിധാനങ്ങള്‍ ഒരുക്കി
കുടിവെള്ള വിതരണം
സുഗമമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വാണിയംകുളം
പഞ്ചായത്തില്‍ ത്വരിതഗ്രാമീണ
ശുദ്ധജല വിതരണ പദ്ധതി
2514.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വാണിയംകുളം
പഞ്ചായത്തിന്
വേണ്ടിയുള്ള
ത്വരിതഗ്രാമീണ
ശുദ്ധജലവിതരണ പദ്ധതി
പ്രകാരം പൈപ്പ് മാറ്റി
സ്ഥാപിക്കുന്നതിനായി
അനുവദിച്ച 2.16 കോടി
രൂപയുടെയും 2.88 കോടി
രൂപയുടെയും
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്ന്
അറിയിക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ ഇറിഗേഷൻ,
വാട്ടര്‍ അതോറിറ്റി
പ്രവൃത്തികള്‍
2515.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
നെടുമങ്ങാട്
നിയോജകമണ്ഡലത്തിൽ
ഇറിഗേഷൻ, വാട്ടര്‍
അതോറിറ്റി വകുപ്പുകള്‍
മുഖാന്തിരം
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
കള്ളിക്കാട്
മരക്കുന്നത്ത് വാട്ടര്‍
അതോറിറ്റിയുടെ കുടിവെള്ള
പദ്ധതി
2516.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കള്ളിക്കാട്
മരക്കുന്നത്ത് വാട്ടര്‍
അതോറിറ്റിയുടെ
കുടിവെള്ള പദ്ധതി
പ്രദേശത്ത് ജില്ലാ
കളക്ടറുടെ ഉത്തരവ്
മറികടന്ന് പൂജ
നടത്തുവാന്‍ ചിലര്‍
ശ്രമിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ ഈ പദ്ധതി
അട്ടിമറിക്കുന്നതിനുള്ള
ശ്രമം തടയുന്നതിനും
അവിടെ വാട്ടര്‍
അതോറിറ്റിയുടെ
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
മണ്ഡലത്തില്‍ ജല
അതോറിറ്റിയുടെ പ്രവൃത്തികള്‍
2517.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍ ജല
അതോറിറ്റി
നടപ്പിലാക്കിയ
പ്രവൃത്തികളുടെയും
പദ്ധതികളുടെയും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ 2016
ഏപ്രില്‍ 1 മുതല്‍ 2019
ഡിസംബര്‍ 31 വരെ എത്ര
ഗാര്‍ഹിക കണക്ഷനുകള്‍
നല്‍കിയെന്ന്
വിശദീകരിക്കുമോ;
(സി)
ഈ
കാലയളവില്‍ എത്ര
ബോര്‍വെല്ലുകള്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
മണ്ഡലത്തില്‍
കുടിവെള്ള വിതരണം
തടസ്സം കൂടാതെ
കാര്യക്ഷമമായി
നടത്തുന്നതിന്
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കിയെന്ന്
വിശദീകരിക്കുമോ?