തൊഴില്‍
വകുപ്പിന് കീഴിലുള്ള
സംവിധാനങ്ങളുടെ വിഭജനം
2518.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
സംവിധാനങ്ങള്‍ മൂന്ന്
ഭാഗങ്ങളായി മാറ്റുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വിഭാഗങ്ങളായിട്ടാണ്
നിലവിലെ സംവിധാനങ്ങള്‍
മാറ്റുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഇതിലൂടെ
തൊഴില്‍ വകുപ്പിന്റെ
പ്രവർത്തനം
പരിമിതമാകുന്ന സാഹചര്യം
ഉണ്ടാകുമോ എന്ന്
വിശദമാക്കാമോ ?
തൊഴില്‍
വകുപ്പിന്റെ വിഭജനം
2519.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനുകീഴിലെ
സംവിധാനങ്ങളില്‍ മാറ്റം
വരുത്തുവാനും
വിഭജിക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
തോട്ടം
മേഖലയ്ക്ക് മാത്രമായി
പ്ലാന്റേഷന്
ഡയറക്ടറേറ്റ്
രൂപീകരിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
വിഭജനത്തിനുശേഷം
തൊഴില്‍ വകുപ്പിന്റെ
പ്രധാന ചുമതലകള്‍
എന്തൊക്കെയായിരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ട്രിബ്യൂണല്‍
ആന്റ് ലേബര്‍ കോര്‍ട്ട്
എവിടെയെല്ലാം
സ്ഥാപിക്കുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഇ)
തൊഴില്‍
വകുപ്പിനുകീഴിലെ
ജീവനക്കാരെ
പുനര്‍വിന്യസിക്കാന്‍
ഉദ്ദേശമുണ്ടോ
എന്നറിയിക്കാമോ?
പുതുതായി
ആരംഭിച്ചിട്ടുള്ള തൊഴില്‍
സംരംഭങ്ങള്‍
2520.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
ആരംഭിച്ചിട്ടുള്ള
തൊഴില്‍ സംരംഭങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
എത്രപേര്‍ക്കാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
തൊഴില്‍ നേടാനായതെന്ന്
അറിയിക്കുമോ;
(സി)
മാറിയ
കാലഘട്ടത്തനനുസരിച്ചുള്ള
തൊഴില്‍ സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെല്ലാമാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
വിവിധ
തൊഴില്‍
മേഖലയിലുള്ളവര്ക്കുളള
ക്ഷേമനിധി
2521.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം തൊഴില്‍
മേഖലയിലുള്ളവര്‍ക്കാണ്
നിലവില്‍ ക്ഷേമനിധി
ഉള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
വിഭാഗത്തിലും എത്ര
തൊഴിലാളികളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി
2522.
ശ്രീ.കെ.
ദാസന്
,,
എം. നൗഷാദ്
,,
കെ. ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മേഖലകളില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികള്‍ക്കായി
തൊഴില്‍ വകുപ്പിന്
കീഴില്‍ എത്ര ക്ഷേമനിധി
ബോര്‍ഡുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
തൊഴിലാളികള്‍ക്കുള്ള
വിവിധ ക്ഷേമപദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം ഈ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മന്ദഗതിയിലായിരുന്നെന്ന്
ആക്ഷേപമുളള ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
ബോര്‍ഡുകള്‍ മുഖേന
തൊഴിലാളികള്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഓട്ടോമൊബൈല്‍
വര്‍ക്ക്ഷോപ്പ് മേഖലയില്‍
ജോലി ചെയ്യുന്നവര്‍ക്ക്
ക്ഷേമനിധി
2523.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
ഓട്ടോമൊബൈല്‍
വര്‍ക്ക്ഷോപ്പ്
മേഖലയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ക്ഷേമനിധികളില്‍
പി.എസ്.സി. നിയമനം
2524.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
തൊഴില്‍ വകുപ്പിന്
കീഴിലുള്ള ഏതൊക്കെ
ക്ഷേമനിധികളിലെ
നിയമനങ്ങളാണ്
പി.എസ്.സി.ക്ക്
വിടാത്തത് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഓരോന്നിലും നിലവില്‍
എത്ര ജീവനക്കാര്‍ വീതം
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലെ നിയമനം
പി.എസ്.സി.ക്ക്
വിടുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കര്‍ഷക
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ സാമ്പത്തിക
പ്രതിസന്ധി
T 2525.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ് വഴി
നല്കുന്ന
ആനുകുല്യങ്ങളില്‍
നിലവില്‍
കുടിശ്ശികയുണ്ടോ;
എന്നുമുതലുള്ള
ആനുകൂല്യങ്ങള്‍ക്കാണ്
കുടിശ്ശികയുള്ളത്;
(ബി)
ബോര്‍ഡ്
നിലവില്‍ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
ക്ഷേമനിധിയില്‍
ഭൂഉടമകളും തൊഴിലാളികളും
അടയ്ക്കേണ്ട
അംശദായത്തിന്റെ തോത്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
2019-20
ലെ ബഡ്ജറ്റില്‍
വര്‍ദ്ധിപ്പിച്ച
ഭൂനികുതിയുടെ ഒരു ഭാഗം
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ എന്ത് തുക
ഇപ്രകാരം ലഭിച്ചുവെന്ന്
അറിയിക്കാമോ?
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
വ്യവസ്ഥകളില്‍ ഇളവ്
2526.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
തൊഴിലാളികള്‍ക്ക്
അപകടമരണമുണ്ടായാല്‍
ക്ഷേമനിധിയില്‍ നിന്നും
ധനസഹായം
ലഭിക്കുന്നതിനുള്ള
വ്യവസ്ഥകളില്‍
എന്തെങ്കിലും ഇളവ്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ധനസഹായം
ലഭിക്കുന്നതിനുള്ള
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
സമയപരിധിക്കുള്ളില്‍
അപേക്ഷ
സമര്‍പ്പിക്കുവാന്‍
സാധിക്കാത്തവര്‍ക്ക്
അതിനുള്ള അനുമതി
നല്കുന്ന കാര്യത്തില്‍
കൂടുതല്‍ ഇളവ്
അനുവദിക്കുമോയെന്ന്
അറിയിക്കുമോ?
നിര്‍മ്മാണ
തൊഴിലാളി
ക്ഷേമനിധിയിലേക്കുള്ള
സെസ്സ്
2527.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
തൊഴിലാളി
ക്ഷേമനിധിയിലേക്കുള്ള
സെസ്സ് പിരിക്കാന്‍
തീരുമാനിച്ചത്
എപ്പോഴാണെന്ന്
അറിയിക്കാമോ;
(ബി)
സെസ്സിന്റെ
മാനദണ്ഡമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സെസ്സ്
ഏര്‍പ്പെടുത്തി
നാളിതുവരെ എത്ര രൂപ
പിരിഞ്ഞുകിട്ടിയെന്നും
അതില്‍ നിന്ന്
തൊഴിലാളികള്‍ക്ക് എത്ര
രൂപ ഇതുവരെ വിതരണം
ചെയ്തുവെന്നും
വ്യക്തമാക്കാമോ?
ഇ.പി.എഫ്.
പെന്ഷന് കമ്മ്യൂട്ടേഷന്‍
വ്യവസ്ഥ
2528.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.പി.എഫ്.
പെന്ഷന്
കമ്മ്യൂട്ടേഷന്‍
വ്യവസ്ഥ ഭേദഗതി ചെയ്ത്
കേന്ദ്ര സര്‍ക്കാര്‍
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
അത് സംസ്ഥാനത്തെ
കശുവണ്ടി
തൊഴിലാളികള്‍ക്ക്
എത്രമാത്രം ഗുണകരമാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
വിജ്ഞാപനത്തിന്റെ
ആനുകൂല്യം എത്ര
കശുവണ്ടി
തൊഴിലാളികള്‍ക്ക്
ലഭിക്കുമെന്ന്
അറിയിക്കുമോ?
പാചക
വാതക വിതരണകേന്ദ്രങ്ങളില്‍
നടത്തിയ പരിശോധന
2529.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാചക വാതക
വിതരണകേന്ദ്രങ്ങളില്‍
തൊഴില്‍ വകുപ്പ് ഈയിടെ
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
തൊഴിലാളികള്‍ക്ക്
വേതന സുരക്ഷാ
പദ്ധതിയിലൂടെ മിനിമം
വേതനം
നല്‍കുന്നില്ലായെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
നിയമ
ലംഘനം
നടത്തിയവര്‍ക്കെതിരെ
ഇതിനകം എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ വ്യാപാര
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന തൊഴിലാളികള്‍
2530.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വ്യാപാര
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന എത്ര
തൊഴിലാളികള്‍ ഉണ്ട്
എന്ന കണക്ക് തൊഴില്‍
വകുപ്പില്‍ ലഭ്യമാണോ;
(ബി)
ലഭ്യമാണെങ്കില്‍
ആകെ തൊഴിലാളികളുടെ
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
തിരിച്ചുള്ള കണക്ക്
സ്ത്രീ/പുരുഷ
വിഭാഗങ്ങളാക്കി
വേര്‍തിരിച്ച്
ലഭ്യമാക്കാമോ;
(സി)
തൊഴില്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടാതെ
വ്യാപാരസ്ഥാപനങ്ങളില്‍
ജോലി ചെയ്യുന്ന
തൊഴിലാളികളെ
കണ്ടെത്തുന്നതിന്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
അസംഘടിത
മേഖലയിലെ തൊഴിലാളികള്‍
2531.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസംഘടിത മേഖലയില്‍
തൊഴില്‍
ചെയ്യുന്നവരുടെ
ജില്ലതിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
അസംഘടിത
മേഖലയില്‍ തൊഴില്‍
ചെയ്യുന്നവര്‍
തൊഴിലിടങ്ങളില്‍ ചൂഷണം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുളള എത്ര
കേസുകള്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനുളളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
ജില്ലതിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
എന്തൊക്കെ നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ തൊഴില്‍
ചെയ്യുന്നവര്‍ക്ക്
ന്യായമായ കൂലി
ഉറപ്പാക്കുന്നതിനും
തൊഴില്‍ സമയം
നിജപ്പെടുത്തുന്നതിനും
മറ്റ് പീഡനങ്ങള്‍
അനുഭവിക്കാതിരിക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വസ്ത്രാലയങ്ങളിലെ
തൊഴില്‍ നിയമ ലംഘനം
2532.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വസ്ത്രാലയങ്ങളില്‍
തൊഴില്‍ നിയമങ്ങള്‍
ലംഘിക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍ തൊഴില്‍
നിയമങ്ങള്‍
ലംഘിക്കപ്പെടുന്നില്ലെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ ലഹരി
ഉപയോഗം
2533.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ഇടയില്‍ ലഹരി
വസ്തുക്കളുടെ ഉപയോഗം
കൂടുതലാണെന്നതും, അത്
മൂലമുള്ള അക്രമ
പ്രവൃത്തികള്‍
വർദ്ധിച്ചു
വരികയാണെന്നതും
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ലഹരി
മരുന്നുകളുടെ ഉപയോഗം
മൂലമുള്ള ദൂഷ്യങ്ങളെ
പറ്റി അവരെ
ബോധവല്‍ക്കരിക്കുന്നതിന്
തൊഴില്‍ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇവർക്കായി
പ്രത്യേക മെഡിക്കല്‍
ക്യാമ്പുകള്‍
നടത്തുന്നുണ്ടോ;
എങ്കില്‍ ഇത്തരം
ക്യാമ്പുകളില്‍ കൂടി
മയക്കുമരുന്നിന്
അടിമകളായവരെ കണ്ടെത്തി
അവരെ ഇതില്‍ നിന്നും
മോചിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക് സഹായം
2534.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികള്‍
കേരളത്തില്‍ വച്ച്
മരണപ്പെടുമ്പോള്‍
അവരുടെ
കുടുംബങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സഹായം
നല്‍കിവരുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
മരണപ്പെടുന്ന
ഇതര സംസ്ഥാന
തൊഴിലാളികളുടെ ഭൗതിക
ശരീരം
നാട്ടിലെത്തിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
സംസ്ഥാന സര്‍ക്കാര്‍
നല്കിവരുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
വിദേശരാജ്യങ്ങളില്‍
നിന്നും വിദഗ്ദ്ധ
അവിദഗ്ദ്ധ തൊഴിലാളികളെ
കൊണ്ടുവന്ന്
പണിയെടുപ്പിക്കുന്ന
സ്ഥാപനങ്ങള്‍
സംസ്ഥാനത്ത്
പ്രവർത്തിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
ഫെസിലിറ്റേഷൻ സെന്ററുകള്‍
2535.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ശ്രമിക് ബന്ധു എന്ന
പേരില്‍ ഫെസിലിറ്റേഷൻ
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സെന്ററുകള്‍ വഴി
നല്കുന്ന സേവനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
അർഹതപ്പെട്ട
നിയമപരിരക്ഷയെ കുറിച്ച്
അവരെ
ബോധവല്‍ക്കരിക്കുന്നതിനും
തൊഴില്‍ ചൂഷണത്തില്‍
നിന്നും അവരെ
രക്ഷിക്കുന്നതിനും
വകുപ്പ് നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ഡി)
ആവാസ്
ഇൻഷ്വറൻസ് പദ്ധതിയുടെ
രജിസ്ട്രേഷന് ഇതര
സംസ്ഥാന തൊഴിലാളികള്‍
താല്പര്യം
കാണിക്കുന്നില്ലായെന്നത്
വസ്തുതയാണോ; ഇതിനകം
എത്ര പേർ പ്രസ്തുത
പദ്ധതിയില്‍ രജിസ്റ്റർ
ചെയ്തു എന്നറിയിക്കാമോ;
(ഇ)
പ്രസ്തുത
ഇന്‍ഷ്വറന്‍സ്
പദ്ധതിയിലൂടെ അവർക്ക്
നല്കുന്ന പരിരക്ഷകള്‍
എന്തൊക്കെയാണ്; ഇത്
സംബന്ധിച്ച് കൂടുതല്‍
ബോധവല്‍ക്കരണം നടത്തി
സംസ്ഥാനത്തെ എല്ലാ ഇതര
സംസ്ഥാന തൊഴിലാളികളെയും
ഇതിന്റെ
ഭാഗമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
തൊഴില്‍കാര്‍ഡ്
2536.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇതരസംസ്ഥാനങ്ങളില്‍
നിന്നും വന്നിട്ടുളള
അസംഘടിത തൊഴിലാളികളുടെ
എണ്ണം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന്എത്തുന്നവര്ക്ക്
തൊഴില്‍കാര്‍ഡ്
ഏര്‍പ്പെടുത്തുന്നതിനും
ഇവരുടെ ക്രിമിനല്‍
പശ്ചാത്തലത്തെക്കുറിച്ച്
പരിശോധിച്ചതിന് ശേഷം
മാത്രം ജോലി
നല്‍കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അപകടം
സംഭവിച്ച
തൊഴിലാളികള്‍ക്കുള്ള
നഷ്ടപരിഹാരം
2537.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്ക്മെന്‍
കോമ്പന്‍സേഷന്‍ ആക്ട്,
എംപ്ലോയീസ്
കോമ്പന്‍സേഷന്‍ ആക്ട്
എന്നിവ ഭേദഗതി
ചെയ്തതിനെത്തുടര്‍ന്ന്,
അപകടം സംഭവിച്ച
തൊഴിലാളികള്‍ക്കുള്ള
നഷ്ടപരിഹാരം നല്കുന്ന
ചുമതല ഇന്‍ഡസ്ട്രിയല്‍
ട്രൈബ്യൂണലിലേയ്ക്ക്
മാറ്റിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് ഡെപ്യൂട്ടി ലേബര്‍
കമ്മീഷണറുടെ
ചുമതലയാക്കി
മാറ്റുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇത് നടപ്പാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
നിയമങ്ങളിലെ ഭേദഗതി
2538.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
മേഖലകളിൽ
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികളുടെ ക്ഷേമം
മുൻനിര്‍ത്തി ഈ
സര്‍ക്കാര്‍ നിലവിൽ
വന്നശേഷം ഏതെങ്കിലും
നിയമങ്ങളിലും
ചട്ടങ്ങളിലും ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
തൊഴിൽ
നിയമങ്ങളെക്കുറിച്ച്
തൊഴിലാളികള്‍ക്ക്
ആവശ്യമായ ബോധവൽക്കരണം
നൽകുന്നതിനായി തൊഴിൽ
വകുപ്പ് നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
സ്ത്രീ
തൊഴിലാളികള്‍ക്ക്
രാത്രികാലങ്ങളിൽ തൊഴിൽ
ചെയ്യുന്നതിന് അവസരം
നൽകുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി നിലവിലുള്ള
ഏതൊക്കെ നിയമങ്ങളിലാണ്
ഭേദഗതി
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ മിനിമം വേതനം
2539.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
ഓരോ
തസ്തികക്കും
ബാധകമാക്കിയിട്ടുള്ള
മിനിമം ശമ്പളം എത്രയാണ്
?
സ്വതന്ത്ര
ചുമതലയുള്ള പ്ലാന്റേഷന്
ഡയറക്ടറേറ്റ്
2540.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വതന്ത്ര ചുമതലയുള്ള
പ്ലാന്റേഷന്
ഡയറക്ടറേറ്റ്
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിലൂടെ
ചീഫ് ഇന്‍സ്പെക്ടര്‍
ഓഫ് പ്ലാന്റേഷനെ
സ്വതന്ത്ര ചുമതലയോടെ
പ്ലാന്റേഷന്
ഡയറക്ടറേറ്റിന്റെ
തലവനാക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഈ
സംവിധാനം നിലവില്‍
വരുന്നതോടുകൂടി തോട്ടം
ഉടമകളുടെ പ്രശ്നങ്ങളും
ഇതിലൂടെ
പരിഹരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
തൊഴിലാളികളുടെയും
മുതലാളിമാരുടെയും
ക്ഷേമത്തിന് ഒരേ
സംവിധാനം കൊണ്ട്
വരുന്നത് തൊഴിലാളി
താല്പര്യത്തിന്
വിരുദ്ധമാകുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്?
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
2541.
ശ്രീ.സജി
ചെറിയാന്
,,
ആന്റണി ജോണ്‍
,,
ഡി.കെ. മുരളി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തോട്ടം മേഖല നേരിടുന്ന
പ്രധാന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
നിയമിതനായ ജസ്റ്റിസ്
കൃഷ്ണന് നായര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത്
സംബന്ധിച്ച് ഉന്നതതല
കമ്മിറ്റി സര്‍ക്കാരിന്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(സി)
തോട്ടം
മേഖലയില്‍
ഭവനരഹിതരായവര്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതിനുളള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
2542.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൊഴില്‍
വകുപ്പിന് കീഴില്‍
നിലമ്പൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ?
സംസ്ഥാനത്തെ
തൊഴില്‍രഹിതരുടെ എണ്ണം
2543.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരുടെ
മേഖലകള്‍ ഉള്‍പ്പെടെ
വിവിധ മേഖലകളിലായി എത്ര
തൊഴില്‍രഹിതരുണ്ട്
എന്ന് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ നല്കുന്ന
തൊഴില്‍ രഹിതവേതനം
എത്രയാണെന്നും നിലവില്‍
അത് വാങ്ങുന്നവര്‍ എത്ര
പേരാണെന്നും
വിശദമാക്കാമോ;
(സി)
തൊഴില്‍രഹിതരായ
അഭ്യസ്തവിദ്യര്‍ക്ക്
തൊഴില്‍ തേടുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം
ലഭ്യമാക്കാമോ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
2544.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനു കീഴിലുള്ള
എംപ്ലോയബിലിറ്റി
സെന്ററുകള്‍
എവിടെയൊക്കെയാണ്;
ഇതുവഴി നല്കുന്ന
സേവനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
എംപ്ലോയബിലിറ്റി
സെന്ററുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇവ കൂടുതല്‍
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
ഇന്ത്യ
സ്കില്‍സ് കേരള 2020
2545.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലും
നൈപുണ്യവും വകുപ്പിന്റെ
നേതൃത്വത്തില്‍ ഇന്ത്യ
സ്കില്‍സ് കേരള 2020
എന്ന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
യുവാക്കളുടെ
സര്‍ഗ്ഗശേഷി ഫലപ്രദമായി
ഉപയോഗിക്കുവാന്‍
എന്തെല്ലാം നൂതന
മാര്‍ഗ്ഗങ്ങളാണ്
ഇതിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സ്കില്‍സ്
കേരള 2020 ല്‍
വിജയികളാകുന്നവര്‍ക്ക്
നല്കുന്ന സമ്മാന തുക
നിലവില്‍ എത്രയാണ്; അത്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
വിവിധ
മേഖലകളില്‍
വൈദഗ്ദ്ധ്യമുള്ളവരെ
വാര്‍ത്തെടുക്കുന്നതിന്
ഇത്തരം നൈപുണ്യ
മത്സരങ്ങള്‍ എത്രമാത്രം
സഹായകമാണ്;
വിശദമാക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
പുഴക്കാട്ടിരി ഐ.ടി.ഐ.ക്ക്
കെട്ടിടം
2546.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
പുഴക്കാട്ടിരി
ഐ.ടി.ഐ.ക്ക്
സര്‍ക്കാര്‍ നല്കിയ
1.07 ഏക്കര്‍ ഭുമിയില്‍
കെട്ടിട നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഐ.ടി.ഐ.യുടെ
കെട്ടിട
നിര്‍മ്മാണത്തിന് എത്ര
രൂപ
വകയിരുത്തിയിട്ടുണ്ട്;
(സി)
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചാലക്കുടി
സര്‍ക്കാര്‍ ഐ.ടി.ഐ.
2547.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
സര്‍ക്കാര്‍ ഐ.ടി.ഐ.യെ
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി
തെരഞ്ഞെടുത്തെങ്കിലും,
പ്രസ്തുത പദ്ധതി
പ്രകാരമുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇനിയും ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലതാമസം
ഒഴിവാക്കി പദ്ധതിയുടെ
പ്രവര്‍ത്തനം ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ചാത്തമംഗലം
ഗവ. ഐ.ടി.ഐ. യ്ക്കു വേണ്ടി
വിലക്കെടുത്ത സ്ഥലം
2548.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തമംഗലം
ഗവ. ഐ.ടി.ഐ. യ്ക്കു
വേണ്ടി ഗ്രാമപഞ്ചായത്ത്
വിലക്കെടുത്ത സ്ഥലം
തൊഴിലും നെെപുണ്യവും
വകുപ്പിന് കെെമാറാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഇതു
സംബന്ധിച്ച
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനം
2549.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്രപേര്‍ക്കാണ്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
തൊഴില്‍ ലഭ്യമാക്കിയത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
സ്വകാര്യ മേഖലയില്‍
നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
മേഖലയില്‍ നടന്ന
നിയമനത്തിന്റെ എണ്ണം,
തസ്തിക എന്ന
ക്രമത്തില്‍ വകുപ്പു
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുളള
നിയമനങ്ങളിലെ കാലതാമസം
2550.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
ഉദ്യോഗാര്‍ത്ഥികളെ
താല്‍ക്കാലികമായി
നിയമിക്കുമ്പോള്‍ 6
മാസം കഴിയുന്ന
മുറയ്ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
ഉദ്യോഗാര്‍ത്ഥികളെ
വീണ്ടും
നിയമിക്കുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നിയമിച്ച
ഉദ്യോഗാര്‍ത്ഥി
കാലാവധി കഴിഞ്ഞ്
പിരിഞ്ഞ് പോയതിനുശേഷം,
വകുപ്പുകള്‍ പ്രസ്തുത
ഒഴിവുകള്‍ വീണ്ടും
എംപ്ലോയ്മെന്റില്‍
അറിയിച്ച് ഇന്റര്‍വ്യൂ
ചെയ്ത് ലിസ്റ്റ്
തയ്യാറാക്കുമ്പോള്‍
മാസങ്ങളുടെ കാലതാമസം
ഉണ്ടാകുന്നത് പല
പദ്ധതികളെയും
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
തൊഴില്‍വകുപ്പും
ബന്ധപ്പെട്ട
വകുപ്പുകളും
കൂടിയാലോചിച്ച്
പ്രസ്തുത കാലതാമസം
ഒഴിവാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എംപ്ലോയബിലിറ്റി
സെന്ററുകളില്‍ രജിസ്റ്റര്‍
ചെയ്ത ആളുകളുടെ എണ്ണം
2551.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എംപ്ലോയബിലിറ്റി
സെന്ററുകളില്‍ ആകെ
രജിസ്റ്റര്‍ ചെയ്ത
ആളുകളുടെ എണ്ണം ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വര്‍ഷം
ശരാശരി എത്ര പേര്‍ക്ക്
ഈ പട്ടികയില്‍ നിന്ന്
താല്‍ക്കാലിക ജോലി
നല്കാന്
സാധിക്കുന്നുണ്ടെന്ന
കാര്യം വിശദമാക്കാമോ;
(ഡി)
എംപ്ലോയബിലിറ്റി
സെന്ററില്‍ നേരിട്ട്
വരാതെ രജിസ്റ്റര്‍
ചെയ്യുന്നതിനായി
ഓണ്‍ലൈന്‍
രജിസ്ട്രേഷന് സംവിധാനം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
ആധുനികവത്കരണം
2552.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
ആധുനികവത്കരിക്കുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
2019
ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുളള
തൊഴിലന്വേഷകര്‍
എത്രയാണ്; സ്ത്രീകള്‍
എത്രയെന്നും
പുരുഷന്മാര്
എത്രയെന്നും
വ്യക്തമാക്കുമോ?
ജോബ്
ഓഫറുകള്‍ ലഭിച്ചവര്‍ക്ക്
തൊഴില്‍ ലഭിക്കുന്നതിനുള്ള
നടപടി
2553.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
എംപ്ലോയബിലിറ്റി
സെന്റർ, മോഡല്‍ കരിയർ
സെന്റർ, കരിയർ
ഡെവലപ്പ്മെന്റ് സെന്റർ,
ഐ.ടി.ഐ.കള്‍
തുടങ്ങിയവകളിലുള്ള
തൊഴില്‍ മേളകള്‍ വഴി
എത്ര പേർക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്നും
എത്ര പേർക്ക് ജോബ്
ഓഫറുകള്‍ നല്‍കിയെന്നും
അറിയിക്കാമോ;
(ബി)
ഇപ്രകാരം
ജോബ് ഓഫറുകള്‍ ലഭിച്ച
എത്ര പേർക്ക് ഇതിന്റെ
അടിസ്ഥാനത്തില്‍
പിന്നീട് തൊഴില്‍
ലഭിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ജോബ് ഓഫറുകള്‍
ലഭിച്ചവർക്ക് തൊഴില്‍
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാൻ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
സി.ടി.എെ.
ട്രെയിനിംഗ് - യാത്രാബത്ത,
ദിനബത്ത അരിയർ
2554.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെന്‍ട്രല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
-ട്രെയിനിംഗിന്റെ
ഭാഗമായുള്ള യാത്രാബത്ത,
ദിനബത്ത എന്നിവയുടെ
അരിയർ വിവരശേഖരണം
സംബന്ധിച്ച
20.12.2019-ലെ സർക്കുലർ
നമ്പർ ബി-27708
പ്രകാരം, വ്യാവസായിക
പരിശീലന
ഡയറക്ട്രേറ്റിലെ
അക്കൗണ്ട്സ് വിഭാഗം
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിവരശേഖരണം
പൂർത്തിയാക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ;
വിവരശേഖരണത്തിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച് വരുന്ന
തുടർനടപടികളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കരിയര്‍
ഡവലപ്പ്മെന്റ് സെന്ററുകള്‍
2555.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍
എവിടെയൊക്കെയാണ്
തൊഴില്‍ വകുപ്പിന്റെ
കരിയര്‍ ഡവലപ്പ്മെന്റ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകളുടെ
പ്രവര്‍ത്തനം
എങ്ങനെയാണെന്നും ഇതുവഴി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
കൂടുതല്‍
കരിയര്‍ ഡെവലപ്പ്മെന്റ്
സെന്ററുകള്‍
തുടങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
അറിയിക്കാമോ?
ബാറുകള്‍
അടച്ചുപൂട്ടിയതു കാരണം
തൊഴില്‍ രഹിതരായവരുടെ
പുനരധിവാസം
2556.
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ബാറുകള്‍
അടച്ചുപൂട്ടിയത് കാരണം
എത്ര തൊഴിലാളികളാണ്
തൊഴില്‍ രഹിതരായതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇവരുടെ
പുനരധിവാസത്തിനായി
മദ്യത്തിന്റെ
വില്പനയില് അഞ്ചു
ശതമാനം സെസ്
ഏര്പ്പെടുത്തുകയുണ്ടായോ;
എങ്കില്‍ സെസ്
എന്നുമുതല്‍
ഏര്‍പ്പെടുത്തിയെന്ന്
അറിയിക്കാമോ;
(സി)
ഇൗ
സെസ് മുഖേന നാളിതുവരെ
എന്തു തുക
പിരിച്ചെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
തൊഴിലാളികളുടെ
പുനരധിവാസത്തിനായി
എന്തു തുക ഇതേവരെ
ചെലവഴിച്ചു; അതുമൂലം
എത്ര പേര്‍ക്ക്
പ്രയോജനം ലഭിച്ചു;
വിശദമാക്കുമോ;
(ഇ)
ഇപ്രകാരം
പിരിച്ചെടുത്തതില്‍
എന്തു തുക
നീക്കിയിരിപ്പുണ്ട്;
അത് എന്തിനുവേണ്ടി
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ലഹരി
വിരുദ്ധ പ്രചരണം
2557.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടത്തുന്ന ലഹരി വിരുദ്ധ
പ്രചരണത്തിൽ മദ്യമെന്ന
വാക്ക് ഇല്ലായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ജനുവരി
16-ന് സര്‍ക്കാര്‍
ജീവനക്കാരെ കൊണ്ട്
ലഹരി വിരുദ്ധ പ്രതിജ്ഞ
ചൊല്ലിച്ചിരുന്നോ;
പ്രസ്തുത പ്രതിജ്ഞയിൽ
മദ്യത്തെക്കുറിച്ച്
യാതൊരു പരാമര്‍ശവും
ഇല്ലാതിരുന്നത് മദ്യം
ലഹരിവസ്തുവാണെന്ന്
പരിഗണിക്കാത്തതുകൊണ്ടാണോ
എന്ന് വിശദമാക്കുമോ?
പുതിയ
മദ്യനയം
2558.
ശ്രീ.റോജി
എം. ജോണ്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടുത്ത
സാമ്പത്തിക വര്‍ഷത്തെ
മദ്യനയത്തിന് അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എന്തൊക്കെ
മാറ്റങ്ങളാണ് പുതിയ
മദ്യനയത്തിലൂടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ 2015-16
കാലത്തെ മദ്യനയവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ഇൗ സര്‍ക്കാരിന്റെ
മദ്യനയം മദ്യത്തിന്റെ
ലഭ്യത കുറയ്ക്കുവാന്‍
സഹായകമായതും
മദ്യവര്‍ജ്ജനത്തിലേക്ക്
സംസ്ഥാനത്തെ
നയിക്കുന്നതിന്
സഹായകവുമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ?
പുതിയ
മദ്യനയം
2559.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മദ്യനയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
മദ്യത്തിന്റെ ഉപഭോഗം
കുറച്ചു
കൊണ്ടുവരുന്നതിന് ആണോ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
പുതിയ ബാറുകള്‍ക്കും
ബ്രൂവറികള്‍ക്കും
മറ്റും അനുമതി
നല്‍കുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം പുതിയ
അല്ലെങ്കില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൂട്ടിയ എത്ര
ബാറുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ച് വിശദാംശം
നല്‍കാമോ;
(ഇ)
പുതുതായി
പബ്ബുകള്‍ക്കും
ബാറുകള്‍ക്കും
ബ്രൂവറികള്‍ക്കും
അനുമതി നല്കുന്ന
കാര്യത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ് ഇവ
ആരംഭിക്കുന്നതിന്
അനുമതി നല്കാന്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
കള്ള്
ഷാപ്പുകളുടെ നവീകരണം
2560.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
തെങ്ങിൽ നിന്നും
ലഭിക്കുന്ന കള്ളിന്റെ
അളവ് ഒന്നര
ലിറ്ററായിരുന്നത്,
രണ്ട് ലിറ്ററായി
ഉയര്‍ത്തുന്നതിന് പുതിയ
മദ്യനയത്തിൽ
ശിപാര്ശയുണ്ടോ; എങ്കിൽ
അതിനുള്ള കാരണമെന്താണ്;
(ബി)
കള്ള്
ഷാപ്പുകള്‍ക്ക്
ദൂരപരിധി എടുത്ത്
കളയുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
(സി)
കള്ള്
ഷാപ്പുകളിൽ ഭക്ഷണ
സാധനങ്ങള്‍
വില്‍ക്കുന്നത്
നിയമവിധേയമാക്കുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
കള്ള് ഷാപ്പുകളുടെ
നവീകരണത്തിന്
സര്‍ക്കാര്‍ ഫണ്ട്
നൽകുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ?
മദ്യ
വില്പനയിലും വരുമാനത്തിലും
ഉണ്ടായ വര്‍ദ്ധനവ്
2561.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ മദ്യ
വില്പനയിലും
വരുമാനത്തിലും 2016-ന്
ശേഷം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ,
വിശദാംശം നല്‍കുമോ;
(ബി)
2016-17,
2017-18, 2018-19 എന്നീ
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും മദ്യ
വില്പനയില് ഉണ്ടായ
വര്‍ദ്ധനവും അതിലൂടെ
ലഭിച്ച വരുമാനവും
വ്യക്തമാക്കുമോ;
(സി)
ബിവറേജസ്
കോര്‍പ്പറേഷന്റെ
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
സംസ്ഥാനത്ത് കൂടുതല്‍
ബാറുകള്‍ അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് അറിയിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ
ഡെപ്യൂട്ടേഷന് നിയമനം
2562.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനിലേക്ക്
പി.എസ്.സി.
പ്രസിദ്ധീകരിച്ച
കമ്പനി/കോര്പ്പറേഷന്
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ
എത്രപേര്‍ക്ക് നിയമനം
നല്കി എന്നതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
രണ്ട്
വര്‍ഷം മുന്‍പ് ഇതര
വകുപ്പുകളില്‍ നിന്നും
ബിവറേജസ്
കോര്‍പ്പറേഷനിലേക്ക്
ഡെപ്യൂട്ടേഷന്
അനുവദിക്കുന്നത്
നിര്‍ത്തിവെയ്ക്കുവാന്‍
മുഖ്യമന്ത്രി
നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
എങ്കില്‍
ഡെപ്യൂട്ടേഷന്
നിര്‍ത്തിവയ്ക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സാഹചര്യം നിലനില്‍ക്കെ
തന്നെ മറ്റു
വകുപ്പുകളിലെ
അന്‍പത്തിയെട്ട്
പേര്‍ക്ക് ബിവറേജസ്
കോര്‍പ്പറേഷനിലേക്ക്
ഡെപ്യൂട്ടേഷന്
അനുവദിക്കാനുണ്ടായ
ഉത്തരവ് നല്‍കിയത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
പ്രസ്തുത
ഡെപ്യൂട്ടേഷനില്‍
ഉള്‍പ്പെട്ട
അന്‍പത്തിയെട്ട്
ഉദ്യോഗസ്ഥരുടെ
വിശദവിവരം നല്‍കുമോ?
ബിവറേജസ്
കോര്പ്പറേഷന് എല്‍.ഡി.
ക്ലാര്‍ക്ക് തസ്തികയിലെ
നിയമനം
2563.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയിലേക്ക് കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് കാറ്റഗറി
നമ്പര്‍ 561/2014 ആയി
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റ് പ്രകാരം
നാളിതുവരെ
എത്രപേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇൗ
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
ഒഴിവുകളാണ് നിലവില്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇൗ
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളള തീയതി
വ്യക്തമാക്കാമോ?
ബാർ
ലൈസൻസ് പുതുക്കി നല്കല്
2564.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ കാലത്ത്
ബീയർ ആന്റ് വൈൻ പാർലർ
ആയി
പ്രവർത്തിച്ചിരുന്ന
എത്ര ഹോട്ടലുകള്‍ക്ക് ഈ
സർക്കാർ വന്നശേഷം
എഫ്.എല്‍.3 ലൈസൻസ്
പുതുക്കി നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
2016
ജൂണിന് ശേഷം എത്ര ബാർ
ലൈസൻസുകളാണ് പുതുതായി
അനുവദിച്ചത്; നിലവില്‍
എത്ര അപേക്ഷകള്‍
സർക്കാരിന്റെ
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ബാർ
ലൈസൻസ് പുതുക്കി
നല്‍കുന്നതിനുള്ള ഫീസ്
വർദ്ധിപ്പിച്ചിട്ടുണ്ടോ;
അപ്രകാരമുള്ള
വർദ്ധനവിലൂടെ
സർക്കാരിന് ഒരു വർഷം
എത്ര കോടി രൂപയുടെ
അധികവരുമാനം
ലഭിക്കുമെന്ന്
അറിയിക്കാമോ?
ബാര്‍
ലൈസന്‍സ്
2565.
ശ്രീ.പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ബാറുകള്‍
നിര്‍ത്തലാക്കിയത്
കാരണം എത്ര
തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടമായി
എന്നതിന്റെ കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലൈസന്‍സ് പുതുക്കി
നല്‍കാത്തത് മൂലം
അടച്ചു പൂട്ടിയത് എത്ര
ബാറുകളാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ട്;
(ഡി)
അത്
മുഖേന എത്ര
തൊഴിലവസരങ്ങള്‍
കൂടുതലായി
സൃഷ്ടിക്കപ്പെട്ടു;
തൊഴില്‍ നഷ്ടപ്പെട്ട
എത്രപേരെ ഇതില്‍
പുനരധിവസിപ്പിക്കാന്‍
കഴിഞ്ഞുവെന്നും പുനര്‍
നിയമനം ലഭിക്കാതെ എത്ര
പേര്
ശേഷിക്കുന്നുണ്ടെന്നും
അറിയിക്കാമോ?
ലൈസന്‍സ്
പുതുക്കി നല്കിയ ബാറുകള്‍
2566.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
ബാറുകള്‍
നിര്‍ത്തലാക്കിയത്
കാരണം എത്ര
തൊഴിലാളികള്‍ക്ക്
തൊഴില്‍ നഷ്ടമായി
എന്നതിന്റെ കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
എത്ര
ബാറുകളാണ് മുന്‍
സര്‍ക്കാര്‍ ലൈസന്‍സ്
പുതുക്കി നല്‍കാതെ
അടച്ചുപൂട്ടിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
അതു
മുഖേന എത്ര
തൊഴിലവസരങ്ങള്‍
കൂടുതലായി
സൃഷ്ടിക്കപ്പെട്ടു;
അതില്‍ തൊഴില്‍
നഷ്ടപ്പെട്ട എത്ര പേരെ
പുനരധിവസിപ്പിക്കാന്‍
കഴിഞ്ഞു;
വ്യക്തമാക്കുമോ;
(ഇ)
പുനര്‍
നിയമനം ലഭിക്കാതെ
എത്രപേര്‍
ശേഷിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
എഫ്.എൽ.3
ബാര്‍ ലൈസൻസ് അനുവദിക്കുന്ന
നടപടി
2567.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
മദ്യനയത്തിന്റെ
അടിസ്ഥാനത്തിൽ ത്രീ
സ്റ്റാറും അതിന്
മുകളിലുമുള്ള
ഹോട്ടലുകള്‍ക്ക്
എഫ്.എൽ.3 ബാര്‍ ലൈസൻസ്
അനുവദിക്കുന്നതിൽ
എന്തെങ്കിലും
നിയന്ത്രണമുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വരുമ്പോള്‍
എത്ര ബാര്‍
ഹോട്ടലുകള്‍ക്കാണ്
എഫ്.എൽ.3 ബാര്‍ ലൈസൻസ്
ഉണ്ടായിരുന്നത്; നിലവിൽ
എത്ര ഹോട്ടലുകള്‍ക്ക്
പ്രസ്തുത ലൈസൻസ്
ഉണ്ടെന്ന് അറിയിക്കുമോ;
(സി)
ബാര്‍
ലൈസൻസിന് ഉള്ള വാര്‍ഷിക
ലൈസൻസ് ഫീസ്
കൂട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
അതിലൂടെ പ്രതിവര്‍ഷം
എത്ര കോടി രൂപയുടെ
വരുമാനമാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മദ്യ
ഉപഭോഗം കുറയ്ക്കുന്നതിന്
സ്വീകരിച്ച നടപടി
2568.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മദ്യത്തിന്റെ ഉപഭോഗം
കുറയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍,
പദ്ധതികള്‍ എന്നിവ
വിശദീകരിക്കാമോ;
(ബി)
2016-17,
2017-18, 2018-19
കാലഘട്ടങ്ങളിലെ മദ്യ
ഉപഭോഗത്തിന്റെ വിശദമായ
കണക്കുകള്‍
ലഭ്യമാക്കാമോ?
വിദേശ
മദ്യം തദ്ദേശീയ
ഡിസ്റ്റലറികളില്‍
ഉല്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന
നഷ്ടം
2569.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിർമ്മിക്കേണ്ട വിദേശ
മദ്യം, സംസ്ഥാനത്തെ
ഡിസ്റ്റലറികളില്‍
ഉല്പാദിപ്പിക്കുക വഴി
ഇറക്കുമതി ചുങ്കം
നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
2019-2020-ല്‍
ഇറക്കുമതി ചുങ്കമായി
സർക്കാരിന് ലഭിക്കേണ്ട
എത്ര കോടി രൂപയാണ്
ഇപ്രകാരം
നഷ്ടമായതെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇതര
സംസ്ഥാന ബ്രാന്റുകള്‍
തദ്ദേശീയ
ഡിസ്റ്റിലറികളില്‍
നിർമ്മിക്കുവാൻ അനുമതി
നല്‍കിയത്
നിയമവിരുദ്ധമാണെന്ന്
സി. ആന്റ് എ.ജി.
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മറ്റ്
സംസ്ഥാനങ്ങളില്‍ ഇത്തരം
ബോട്ടിലിംഗ്
നടത്തുമ്പോള്‍
ഡിസ്റ്റിലറികളില്‍
നിന്നും ഫീസ്
ഈടാക്കുന്നുണ്ടോ;
എങ്കില്‍ അതേ മാതൃക
തുടരുവാൻ എക്സൈസ്
വകുപ്പ് സർക്കാരിന്
ശിപാർശ
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലഹരി
വിമുക്ത ചികിത്സ
2570.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്ക്
അടിമകളാകുന്നവര്‍ക്ക്
ലഹരി വിമുക്ത ചികിത്സ
നല്‍കുന്നതിനും അവരെ
അതിന്റെ പിടിയില്‍
നിന്നും
മോചിപ്പിക്കുന്നതിനും
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ലഹരിക്ക്
അടിമകളാകുന്നവര്‍ ലഹരി
വിമുക്ത ചികിത്സ
കഴിഞ്ഞാലും ലഹരിയുടെ
ലോകത്തേക്ക് വീണ്ടും
മടങ്ങുവാനുള്ള സാധ്യത
ഉളളതിനാല്‍
ഇത്തരക്കാര്‍ക്ക്
തുടര്‍ചികിത്സ
നല്‍കുന്നതിന് വാര്‍ഡ്
തല ജാഗ്രതാസമിതികള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
അറിയിക്കുമോ;
(സി)
ലഹരിക്ക്
അടിമകളായ
വിദ്യാര്‍ത്ഥികളെ
കണ്ടെത്തുന്നതിനും അവരെ
അതില്‍ നിന്നും
മോചിപ്പിക്കുന്നതിനും
എല്ലാ സ്ക്കൂളുകളിലും
മെന്‍ഡര്‍ സമ്പ്രദായം
ആവിഷ്ക്കരിക്കുമോയെന്ന്
വിശദമാക്കുമോ;
(ഡി)
ലഹരിയില്‍
നിന്നും സമൂഹത്തെ
മോചിപ്പിക്കുന്നതിന്
ഏറ്റവും ആവശ്യമായ
കാര്യം ലഹരി
കിട്ടാനുള്ള വഴി
ഇല്ലാതാക്കുകയും
പ്രലോഭനത്തിന്
വഴങ്ങാത്ത മനസ്സ്
കുട്ടികളില്‍
ഉണ്ടാക്കുക എന്നതും
ആകയാല്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ലഹരി
നിർമ്മാർജ്ജനം
2571.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം ലഹരി
വസ്തുക്കള്‍
കടത്തിയതിന് എത്ര
കേസുകള്‍ രജിസ്റ്റർ
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഇത്തരം
കേസുകളില്‍
പിടിക്കപ്പെടുന്ന
കുറ്റവാളികളില്‍
നിന്നും കൂടുതല്‍ പിഴ
ഈടാക്കാൻ നിയമനിർമ്മാണം
നടത്തുമോ;
വ്യക്തമാക്കുമോ;
(സി)
ലഹരി
നിർമ്മാർജ്ജനം ചെയ്യാൻ
സർക്കാർ പുതിയ
പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
മയക്കുമരുന്ന്
വിപണനത്തില്‍ ഇതരസംസ്ഥാന
തൊഴിലാളികളുടെ പങ്ക്
2572.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ കഞ്ചാവ്
ഉള്‍പ്പെടെയുള്ള
മയക്കുമരുന്ന്
വിപണനത്തില്‍
ഏര്‍പ്പെട്ടവരായി
കണ്ടെത്തിയവര്‍
എത്രയെന്നും എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
കിലോ കഞ്ചാവ്
ഉള്‍പ്പെടെയുള്ള
മയക്കുമരുന്ന്
പിടിച്ചെടുത്തു എന്നും
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
മയക്കുമരുന്ന്
വിപണനത്തില്‍
ഇതരസംസ്ഥാന
തൊഴിലാളികള്‍ പ്രധാന
പങ്ക്
വഹിയ്ക്കുന്നുവെന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
(സി)
എങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവില്‍ ഇത്തരം
പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട
എത്ര ഇതര സംസ്ഥാന
തൊഴിലാളികള്‍ക്കെതിരെ
കേസ്സെടുത്തു;
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരിവസ്തുക്കള്‍ വിതരണം
ചെയ്ത വിഷയം
2573.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരിവസ്തുക്കള്‍ വിതരണം
ചെയ്ത വിഷയത്തില്‍
കഴിഞ്ഞ വര്‍ഷം എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
അറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ സ്കൂള്‍
പരിസര പ്രദേശങ്ങള്‍
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന
ഇത്തരം സംഘങ്ങളെ
ഏതെങ്കിലും കേസില്‍
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
പുതിയ
മാര്‍ഗ്ഗങ്ങളിലൂടെയുള്ള
ലഹരിവ്യാപനം തടയാന്‍
എന്തെല്ലാം നടപടികളാണ്
എക്സെെസ് വകുപ്പ്
നടത്തുന്നത്;
വിശദമാക്കാമോ?
എക്സൈസ്
സര്‍ക്കിള്‍ ഓഫീസ്
കേന്ദ്രീകരിച്ച് മാസപ്പടി
വാങ്ങിയ സംഭവം
2574.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരുമ്പാവൂര്‍
എക്സൈസ് സര്‍ക്കിള്‍
ഓഫീസ് കേന്ദ്രീകരിച്ച്
ബാര്‍ ഉടമകളില്‍
നിന്നും മാസപ്പടി
വാങ്ങിയ സംഭവവുമായി
ബന്ധപ്പെട്ട് ആരോപണ
വിധേയര്‍ക്ക് എതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കാട്ടാക്കട
എക്സൈസ് സബ് ഇന്‍സ്പെക്ടര്‍
ഓഫീസ്
2575.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
എക്സൈസ് സബ്
ഇന്‍സ്പെക്ടര്‍ ഓഫീസിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികള്‍ എവിടെ
വരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിലേക്ക്
പഞ്ചായത്ത് വക ഭൂമി
കൈമാറിയിട്ടുണ്ടോ
എന്നറിയിക്കാമോ;
നടപടികളുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വിശദമാക്കാമോ?
കായംകുളത്തെ
എക്സൈസ് ഓഫീസിന് സ്വന്തമായി
സ്ഥലവും, കെട്ടിടവും
2576.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളത്ത്
പ്രവര്‍ത്തിക്കുന്ന
എക്സൈസ് ഓഫീസിന്
സ്വന്തമായി സ്ഥലമോ,
കെട്ടിടങ്ങളോ ഇല്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഓഫീസിന് സ്വന്തമായി
സ്ഥലവും, കെട്ടിടവും
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളിലെ
ലഹരി ഉപയോഗം
2577.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി ചികിത്സ തേടി
എത്തുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ലഹരി
ചികിത്സയ്ക്കായി
എക്സെെസ് വകുപ്പും
വിമുക്തി മിഷനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പാെതുവിദ്യാഭ്യാസ
വകുപ്പിലെയും
ഉന്നതവിദ്യാഭ്യാസ
വകുപ്പിലെയും
ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി
വിപുലമായ പരിപാടികളും
ബോധവല്ക്കരണങ്ങളും
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ലഹരി
വസ്തുക്കളായ കൂള്‍ എന്ന
പുകയില ഉല്പന്നം
കൂടാതെ എം.ഡി.എം.എ.,
എല്‍.എസ്.ഡി., മാജിക്
മഷ്റൂം, പശ,
വെെറ്റ്നര്
തുടങ്ങിയവയും
ലഹരിക്കായി
വിദ്യാര്‍ത്ഥികള്‍
ഉപയോഗിക്കുന്ന കാര്യം
പരിശോധിക്കുമോ;
(ഇ)
ലഹരിവസ്തുക്കളുടെ
വില്പന തടയുവാന്‍
എക്സെെസ് വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ; 2019
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ എത്ര
ലഹരി വസ്തു വില്പന
കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
സ്കൂള്‍, കോളേജ്
പരിസരങ്ങളിലെ
മെഡിക്കല്‍
ഷോപ്പുകള്‍, മറ്റ്
കടകള്‍
എന്നിവിടങ്ങളില്‍ ലഹരി
വസ്തുക്കള്‍ സുലഭമായി
ലഭിക്കുന്ന കാര്യം
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മദ്യത്തിനും
മയക്കുമരുന്നിനുമെതിരെയുളള
ബോധവത്ക്കരണം
2578.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17,
2017-18, 2018-19,
2019-20 വര്‍ഷങ്ങളില്‍
എത്ര തുക ഏതൊക്കെ
ഇനങ്ങളില്‍
മദ്യത്തിനും,
മയക്കുമരുന്നിനുമെതിരെയുള്ള
ബോധവത്ക്കരണത്തിനായി
ചെലവഴിച്ചിട്ടുണ്ട്
എന്ന് ഇനം തിരിച്ച്
ലഭ്യമാക്കുമോ?
വിമുക്തി
പദ്ധതി
2579.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയുടെ
പ്രവര്‍ത്തനം
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിക്കുവേണ്ടി
നാളിതുവരെ എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ബോധവല്‍ക്കരണ
പ്രവര്‍ത്തനത്തിനുവേണ്ടി
സെസ്സ് ഇനത്തില്‍ എത്ര
രൂപ
പിരിച്ചെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
തുകയില്‍ എത്ര രൂപ വീതം
എന്തിനാെക്കെ
ചെലവഴിച്ചു എന്ന്
പ്രത്യേകം
വിശദമാക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ വിമുക്തി
പദ്ധതി
2580.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
പദ്ധതിയുടെ ഭാഗമായി
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
2019ല്‍
പ്രസ്തുത മണ്ഡലത്തിലെ
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സമീപത്തുളള വ്യാപാര
സ്ഥാപനങ്ങളില്‍ നിന്നും
ലഹരി വസ്തുക്കള്‍
കണ്ടെത്തിയതുമായി
ബന്ധപ്പെട്ട എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
കേസുകളിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
വിദ്യാലയങ്ങളില്‍
ലഹരി വിരുദ്ധ സ്ക്വാഡുകള്‍
2581.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളിലെ
ലഹരി ഉപയോഗം
ഇല്ലാതാക്കുന്നതിനും
അവരെ ഇക്കാര്യത്തില്‍
ബോധവല്ക്കരിക്കുന്നതിനുമായി
നടത്തിക്കൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(ബി)
വിദ്യാലയ
പരിസരങ്ങളില്‍ ലഹരി
പദാര്‍ത്ഥങ്ങള്‍ വില്പന
നടത്തുന്നവര്‍ക്കെതിരെ
എത്ര കേസുകളാണ്
2019-2020 വര്‍ഷത്തില്‍
രജിസ്റ്റര്‍
ചെയ്തിട്ടുളളത്;
(സി)
വിമുക്തി
പദ്ധതി പ്രകാരം
സ്കൂളുകളിലെ
സ്റ്റുഡന്റ് പോലീസ്
കേഡറ്റുകളെ കൂടി
ഉള്‍പ്പെടുത്തി
പ്രത്യേക ലഹരി വിരുദ്ധ
സ്ക്വാഡുകള്‍
രൂപീകരിക്കാന്‍
തയ്യാറാകുമോ?
ക്രൈം
ബ്രാഞ്ച് വിഭാഗത്തില്‍
ഡ്രൈവര്‍ തസ്തിക
2582.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
കേന്ദ്രമാക്കി
ആരംഭിച്ചിട്ടുള്ള,
എക്സൈസ് വകുപ്പിലെ
ക്രൈം ബ്രാഞ്ച്
വിഭാഗത്തിലേയ്ക്ക്
ഏതെല്ലാം തസ്തികള്‍
സൃഷ്ടിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
ക്രൈം ബ്രാഞ്ച്
വിഭാഗത്തില്‍ എത്ര
ഡ്രൈവര്‍ തസ്തിക
സൃഷ്ടിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
എക്സൈസ്
ക്രൈം ബ്രാഞ്ചിന്റെ
ആസ്ഥാനമായ എറണാകുളം
ജില്ലയില്‍ ഡ്രൈവര്‍
തസ്തിക
അനുവദിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എക്സൈസ്
ക്രൈം ബ്രാഞ്ചിന്റെ
ആസ്ഥാനമെന്ന നിലയ്ക്ക്
എറണാകുളം ജില്ലയില്‍
ഡ്രൈവര്‍ തസ്തിക
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
സിവില്‍
എക്സെെസ് ഓഫീസര്‍മാരുടെ
ഒഴിവുകള്‍ നികത്തുന്നതിന്
നടപടി
2583.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസ്സിസ്റ്റന്റ്
എക്സെെസ്
ഇന്‍സ്പെക്ടര്‍മാര്‍ക്കും
പ്രിവന്റീവ്
ഓഫീസര്‍മാര്‍ക്കും
പ്രൊമോഷന്
നല്കാത്തതുകൊണ്ട്
സിവില്‍ എക്സെെസ്
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
നികത്തപ്പെടാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിവില്‍
എക്സെെസ് ഓഫീസര്‍മാരുടെ
നിലവിലുള്ള റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കുന്നതിന്
മുന്‍പ് അര്‍ഹതപ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിക്കുന്നതിലേയ്ക്കായി
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
എക്സൈസ്
ഇൻസ്പെക്ടർമാരുടെയും
അസിസ്റ്റന്റ് എക്സൈസ്
ഇൻസ്പെക്ടർമാരുടെയും
ഒഴിവുകള്‍
2584.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സൈസ്
ഇൻസ്പെക്ടർമാരുടെയും
അസിസ്റ്റന്റ് എക്സൈസ്
ഇൻസ്പെക്ടർമാരുടെയും
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
ഒഴിവുകള്‍ ഉള്ളത്
എക്സൈസ് വകുപ്പിന്റെ
എൻഫോഴ്സ്മെന്റ്
പ്രവർത്തനത്തെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
ബാറുകള്‍
പൂട്ടിയതു മുഖേന തൊഴില്‍
നഷ്ടമായവരുടെ പുനരധിവാസം
2585.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ബാറുകള്‍ പൂട്ടിയതു
മുഖേന തൊഴില്‍
നഷ്ടമായവരെ
പുനരധിവസിപ്പിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
എത്രത്തോളം
തൊഴിലാളികള്‍ക്ക്
ഇതുമൂലം
പ്രയോജനമുണ്ടായി
എന്നതിന്റെ വിശദവിവരം
നല്‍കാമോ;
(സി)
പുതിയ
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കിയത് തൊഴില്‍
നഷ്ടപ്പെട്ടവരുടെ
പുനരധിവാസത്തിന്റെ
ഭാഗമായിരുന്നോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ ആയതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ?
എം.ഡി.എം.എ
ഇനത്തില്‍പ്പെട്ട
മയക്കുമരുന്നിന്റെ ഉപയോഗം
2586.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഞ്ചാവിനേക്കാള്‍
ഒളിപ്പിച്ച് കടത്താന്‍
സൗകര്യമുള്ളതും
ആവശ്യക്കാര്‍
കൂടുതലുള്ളതുമായ
എം.ഡി.എം.എ.
ഇനത്തില്‍പ്പെട്ട
മയക്കുമരുന്ന്
കര്‍ണ്ണാടകയില്‍ നിന്ന്
കേരളത്തിലേയ്ക്ക്
പ്രവഹിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ബംഗലുരുവിലെ
വിവിധ സ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളാണ്
ഇതിന്റെ ഇരകളും
കടത്തുകാരും എന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
തുടക്കത്തില്‍
സൗജന്യമായും പിന്നീട്
ഭീഷണിപ്പെടുത്തിയുമാണോ
മയക്കുമരുന്നു ലോബി
വിദ്യാര്‍ത്ഥികളെ
ഡീലര്മാരാക്കുന്നത്
എന്ന് അന്വേഷിക്കുമോ;
(ഡി)
വഴിക്കടവ്
പോലുള്ള അതിര്‍ത്തി
ചെക്ക് പോസ്റ്റുകളിലെ
പരിശോധന
സംവിധാനത്തിന്റെ
പരിമിതി മയക്കുമരുന്ന്
വ്യാപനത്തിന് ശക്തി
പകരുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
പിടിക്കപ്പെടുന്ന
മയക്കുമരുന്നിന്റെ
തൂക്കം അളക്കാന്‍
തൊട്ടടുത്ത ജ്വല്ലറിയെ
ആശ്രയിക്കേണ്ട ഗതിയാണോ
പ്രസ്തുത
ചെക്ക്പോസ്റ്റിലുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
വര്‍ക്കല
മണ്ഡലത്തില്‍ എക്സൈസ്
വകുപ്പ് പ്രവര്‍ത്തനങ്ങള്‍
2587.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
എക്സൈസ് സ്ക്വാഡ്
വര്‍ക്കല മണ്ഡലത്തില്‍
എന്തെല്ലാം
പരിപാടികളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എക്സൈസ്
വകുപ്പ് പ്രസ്തുത
മണ്ഡലത്തില്‍ ലഹരി
വിരുദ്ധ ബോധവത്കരണ
ക്ലാസ്സുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ടൂറിസം
മേഖലയായ വര്‍ക്കലയില്‍
ലഹരി പദാര്‍ത്ഥങ്ങളുടെ
വില്പന തടയുന്നതിന്
എക്സൈസ് വകുപ്പ്
എന്തെല്ലാം
മുൻകരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?