ഫോറസ്റ്റ്
ഫയർ ഓഡിറ്റ്
2369.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ജനുവരി മുതൽ നാളിതുവരെ
സംസ്ഥാനത്ത് ഏതൊക്കെ
സ്ഥലങ്ങളിൽ കാട്ടുതീ
പടർന്നു പിടിച്ച
സംഭവങ്ങളുണ്ടായി എന്നും
പ്രസ്തുത സംഭവങ്ങളിൽ
എത്ര പേർ
മരിച്ചുവെന്നും എത്ര
ഹെക്ടർ വനഭൂമി നശിച്ചു
എന്നും എത്ര മൃഗങ്ങൾ
കൊല്ലപ്പെട്ടുവെന്നും
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
അടിക്കടി ഉണ്ടാകുന്ന
കാട്ടുതീ തടയുന്നതിന്
ഫലപ്രദമായ നടപടികൾ
ആവിഷ്കരിക്കുന്നതിലേക്കായി
ഫോറസ്റ്റ് ഫയർ ഓഡിറ്റ്
നടത്തുവാൻ നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
വനവിഭവവും
നികുതിപിരിവും
2370.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വനവികസനത്തിനായി
ഓരോ വര്‍ഷവും ബജറ്റില്‍
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
വനവിഭവ
വില്‍പ്പനയില്‍
നിന്നുള്ള അധിക
നികുതിപിരിവായി എത്ര
രൂപ സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
വനവിഭവ
വില്‍പ്പനയില്‍
നിന്നുള്ള അധികനികുതി
സമാഹരണത്തിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വനം വകുപ്പ് അധീനതയിലുള്ള
സ്ഥലം
2371.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന ജംഗ്ഷനുകളോടു
ചേര്‍ന്നുള്ള വനം
വകുപ്പ് അധീനതയിലുള്ള
സ്ഥലം വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കാന്‍ വിട്ടു
നല്‍കുമോ;വ്യക്തമാക്കാമോ;
(ബി)
കാളിയാര്‍
റേഞ്ചിന് കീഴിലുള്ള
ഒടിയപാറ
ആഞ്ഞിലിക്കൂപ്പിലും
തൊടുപുഴ
ഇടവെട്ടിയിലുള്ള വനം
വകുപ്പ് സ്ഥലവും വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കാനായി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
പെരിയാര്‍
കടുവ സങ്കേതത്തിലെ ഫുട്ബോള്‍
ഗ്രൗണ്ട് നിര്‍മ്മാണം
2372.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിയാര്‍
കടുവ സങ്കേതത്തിലെ
വള്ളക്കടവ്
റെയിഞ്ചിന്റെ കീഴില്‍
വനനിയമങ്ങള്‍ ലംഘിച്ചും
കേന്ദ്ര വനസംരക്ഷണ
നിയമങ്ങള്‍ക്ക്
വിരുദ്ധമായും ഫുട്ബോള്‍
ഗ്രൗണ്ട്
നിര്‍മ്മിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഗ്രൗണ്ട് നിര്‍മ്മാണം
ഏത് ഫണ്ട്
വിനിയോഗിച്ചാണെന്നു
വ്യക്തമാക്കുമോ;
പ്രവൃത്തിയുടെ
ഭരണാനുമതിയുടെയും
സാങ്കേതികാനുമതിയുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അതീവ
സുരക്ഷാ
മേഖലയില്‍പെടുന്ന
ടൈഗര്‍ റിസര്‍വ്വില്‍
വനേതര കാര്യങ്ങള്‍ക്ക്
മണ്ണ് മാന്തി യന്ത്രം
ഉപയോഗിച്ച് മണ്ണ്
ഇടിക്കുന്നതിന്
നിയമത്തില്‍ വ്യവസ്ഥ
ഉണ്ടോ ; ഇല്ലെങ്കില്‍
നിയമലംഘനം
നടത്തിയതിന്റെ
ഉത്തരവാദികള്‍ ആരാണെന്ന
വിവരം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശത്ത് ഫുട്ബോള്‍
ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിനും
ടൂര്‍ണമെന്റ്
നടത്തുന്നതിനും
സംസ്ഥാനത്തെ മുഖ്യ
വനപാലകന്റെ അനുമതി
ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പെരിയാര്‍
കടുവ സങ്കേതത്തില്‍
കളിക്കളം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട പത്ര
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അതിന്മേല് സര്‍ക്കാര്‍
നടത്തിയ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പട്ടയഭൂമി
ലെഫ്റ്റ് ഔട്ട് ഫോറസ്റ്റ്
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
2373.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയ
ഭൂമി ലെഫ്റ്റ് ഔട്ട്
ഫോറസ്റ്റ്
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
സംബന്ധിച്ച് പി.റ്റി.
മുഹമ്മദ്, S/o
അഹമ്മദ്കുട്ടി നല്കിയ
അപേക്ഷയില്‍
FWLD-C1/222/2019-FWLD
ഫയലിന്മേല്
പ്രിന്‍സിപ്പല്‍ ചീഫ്
ഫോറസ്റ്റ്
കണ്‍സര്‍വേറ്റര്‍ &
ഹെഡ് ഓഫ് ഫോറസ്റ്റ്
ഫോഴ്സസിനോട്
26.11.2019-ന്
ഒരാഴ്ചയ്ക്കകം
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ആയതിന് കാലതാമസം
വരാനിടയായ കാരണം
വിശദമാക്കാമോ?
വനവിസ്തൃതി
കൂട്ടുന്നതിനുള്ള പദ്ധതി
2374.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാതിര്‍ത്തിയോട്
ചേര്‍ന്ന്
കിടക്കുന്നതും
വന്യജീവിശല്യം
അനുഭവപ്പെടുന്നതുമായ
സ്ഥലങ്ങള്‍ വനം വകുപ്പ്
ഏറ്റെടുത്ത് വനവിസ്തൃതി
കൂട്ടുന്നതിനുള്ള
പദ്ധതിക്ക് എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിക്ക് എത്ര തുക
ലഭ്യമായിട്ടുണ്ട്;
ഇതിനായി കേന്ദ്ര
സര്‍ക്കാര്‍ സഹായം
ലഭിച്ചിട്ടുണ്ടോ;
(സി)
പദ്ധതി
പ്രകാരം എത്ര ആളുകളുടെ
എത്ര ഹെക്ടര്‍ സ്ഥലം
ഏറ്റെടുക്കുന്നതിനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
കാലതാമസം ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രളയക്കെടുതിയിൽപ്പെട്ട
ആദിവാസി കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പദ്ധതി
2375.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
പുനരധിവാസത്തിന് വനം
വകുപ്പ്
നല്‍കാമെന്നേറ്റ
ഇരുനൂറ്റി
എഴുപത്തിയെട്ട് ഏക്കര്‍
വനഭൂമി ഇനിയും
കൈമാറാത്ത
സാഹചര്യമുണ്ടോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി,
പ്രളയക്കെടുതിയിൽപ്പെട്ട
ആദിവാസി കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പദ്ധതിക്കു വേണ്ടിയാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
വനഭൂമി
കൈമാറ്റത്തിന് ആവശ്യമായ
കേന്ദ്ര പരിസ്ഥിതി വനം
മന്ത്രാലയത്തിന്റെ
അനുമതി സര്‍ക്കാരിന്
നേരത്തെ
ലഭിച്ചിട്ടുണ്ടോ;
(ഡി)
2019
ഒക്ടോബറില്‍ ഭൂമി
കൈമാറുമെന്ന് വനം
വകുപ്പ്
പ്രഖ്യാപിക്കുകയുണ്ടായോ;
എങ്കില്‍ ഇനിയും ഭൂമി
കൈമാറാത്തതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ; ഈ ഭൂമി
എന്നത്തേക്ക്
കൈമാറാനാകും
എന്നറിയിക്കുമോ?
അലിമുക്ക്-അച്ചന്‍കോവില്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തി
2376.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വനം വകുപ്പ്
നബാര്‍ഡിന്റെ
ധനസഹായത്തോടെ
പുനരുദ്ധാരണ പ്രവൃത്തി
നടത്തുന്ന
അലിമുക്ക്-അച്ചന്‍കോവില്‍
റോഡ് എത്ര
റീച്ചുകളായാണ്
പ്രവൃത്തി കരാര്‍
നല്‍കിയിട്ടുള്ളതെന്നും,
ഇതില്‍ ഓരോ റീച്ചിനും
ഉള്ള ദൂരം,
വകയിരുത്തിയിട്ടുള്ള
തുക, കരാറുകാരന്റെ
പേരുവിവരം എന്നിവ
യഥാക്രമം വിശദമാക്കുമോ;
(ബി)
ഇതില്‍
ഓരോ റീച്ചിലെയും
പ്രവൃത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ,
പ്രവൃത്തിയുടെ പുരോഗതി,
എന്നത്തേക്ക് പ്രവൃത്തി
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നിവ യഥാക്രമം
വിശദമാക്കുമോ;
(സി)
യഥാവിധി
ജോലി നിര്‍വ്വഹിക്കാതെ
കരാറുകാരന് പണി
നിര്‍ത്തിയതിനെ
തുടര്‍ന്ന് ഇളകി
കിടക്കുന്ന മെറ്റലില്‍
തെന്നി വാഹനങ്ങള്‍
മറിഞ്ഞും, നിരന്തരമായി
പാറപ്പൊടി ശ്വസിച്ചും
പ്രദേശവാസികളും
യാത്രക്കാരും
അനുഭവിക്കുന്ന ദുരിതം
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
കാട്ടു
തീ തടയുവാനുള്ള നടപടികള്‍
2377.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് മറ്റ്
വകുപ്പുകളുടെ
സഹകരണത്തോടെ കാട്ടു തീ
തടയുവാനുള്ള നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ ഈയടുത്ത
കാലത്ത്
ദേശമംഗലത്തിനടുത്ത്
കൊറ്റമ്പത്തൂര്‍
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റിന്റെ
അക്ക്വേഷ്യത്തോട്ടം,
തൃശ്ശൂര്‍ ദേശമംഗലത്ത്
കുറുഞ്ഞിമല
എന്നിവയുള്‍പ്പെടെ
കാട്ടു തീ പടര്‍ന്നത്
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതുമൂലമുണ്ടായ
ജീവഹാനിയുള്‍പ്പെടെയുള്ള
നാശനഷ്ടങ്ങള്‍, വന
ജീവികളുടെ ഉന്മൂലനം
തുടങ്ങിയവ സംബന്ധിച്ച്
വനം വകുപ്പു
പരിശോധനയില്‍
ബോധ്യപ്പെട്ട
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
വേനലില്‍ സംസ്ഥാനത്ത്
കാട്ടുതീയുണ്ടായ
വനഭൂമിയുടെ വിസ്തൃതി,
സംഭവിച്ച
നാശനഷ്ടങ്ങള്‍, തീ
നിയന്ത്രണ
വിധേയമാക്കാനായി
ചെലവാക്കിയ തുക,
ലഭ്യമായ കേന്ദ്ര സഹായം
എന്നിവ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
കാട്ടുതീ
പ്രതിരോധത്തിന്റെ മറവില്‍
അഴിമതി നടക്കുന്നതായ
ആക്ഷേപം
2378.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
ഫയര്‍ ലൈന്‍
നിര്‍മ്മാണത്തിന്റെ
മറവില്‍ വനം വകുപ്പില്‍
വന്‍ അഴിമതി
നടക്കുന്നതായുളള
ആക്ഷേപം
പരിശോധിക്കുകയുണ്ടായോ;
(ബി)
ഒരു
കിലോമീറ്റര്‍
ഫയര്‍ലൈന്‍
നിര്‍മ്മാണത്തിന്
ഏകദേശം എത്ര രൂപയാണ്
വനം വകുപ്പ്
നല്‍കുന്നത്; എന്തൊക്കെ
പ്രവൃത്തികളാണ്
പ്രസ്തുത തുകയ്ക്ക്
നിര്‍വ്വഹിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
കൊറ്റമ്പത്തൂരില്‍
തീ പടര്‍ന്ന മേഖലയുടെ
ഒരു ഭാഗത്തും ഫയര്‍
ലൈന്‍ സ്ഥാപിച്ചത്
കാണാനാകാത്ത
സാഹചര്യമുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
വനത്തോടടുത്ത്
താമസിക്കുന്നവര്‍ക്കും
വനസംരക്ഷണ സമിതി
അംഗങ്ങളായവര്‍ക്കും
ഫയര്‍ലൈന്‍ നിര്‍മ്മാണ
ചുമതല നല്‍കണമെന്ന്
ചട്ടത്തില്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
എന്നാല്‍
ഇതിനുവിരുദ്ധമായി വനം
വകുപ്പ് ബിനാമി
കരാറുകാരെ രംഗത്തിറക്കി
പദ്ധതി അട്ടിമറിച്ച്
തുക
കൊള്ളയടിക്കുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
കാട്ടുതീ തടയുന്നതിന്
സര്‍ക്കാര്‍
ചെലവഴിക്കുന്ന തുക
ഫലപ്രദമായി
വിനിയോഗിക്കുന്നതിനും
അഴിമതിയുടെ പഴുതുകള്‍
അടച്ചുകൊണ്ട്
ഇക്കാര്യത്തില്‍
ശക്തമായ ചട്ടങ്ങള്‍
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കാവുകളുടെ
സംരക്ഷണം
2379.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷേത്രങ്ങളോട്
അനുബന്ധമായി
നിലകൊള്ളുന്ന കാവുകള്‍
സംരക്ഷിച്ചു
നിലനിര്‍ത്തുന്നതിനായി
സംസ്ഥാന വനംവകുപ്പ് വഴി
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
(ബി)
ഇത്തരം
വനങ്ങളെ സംരക്ഷിച്ചു
നിലനിര്‍ത്താന്‍
കേന്ദ്ര സര്‍ക്കാരിന്റെ
ഏതെങ്കിലും സ്കീമുകള്‍
നിലവിലുണ്ടോ;
(സി)
ഇത്തരം
വനങ്ങള്‍ക്ക് സംരക്ഷണ
ചുറ്റുമതില്‍ തീര്‍ത്ത്
ജെെവ കേന്ദ്രമായി
നിലനിര്‍ത്താന്‍ വനം
വകുപ്പ് പ്രത്യേക
പരിഗണന
നല്‍കുമോ;വിശദമാക്കാമോ?
വനവിഭവങ്ങളുടെ
ചൂഷണം
2380.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവിഭവങ്ങളുടെ
ചൂഷണം തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
2019
ജനുവരി 1 മുതല്‍
ഡിസംബര്‍ 31-വരെ
വനവിഭവങ്ങളുടെ
ചൂഷണവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കണ്ടല്‍
കാടുകളുടെ സംരക്ഷണം
2381.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവ
വെെവിദ്ധ്യങ്ങളുടെ
കലവറയായ കണ്ടല്‍
കാടുകള്‍
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കണ്ടല്‍
വനങ്ങള്‍
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കണ്ടല്‍
കാടുകളുടെ സംരക്ഷണം
2382.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ടല്‍
കാടുകളുടെ
സംരക്ഷണത്തിന്
എന്തെല്ലാം നടപടികളാണ്
വനം വകുപ്പ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കണ്ടല്‍
കാടുകള്‍ വച്ചു
പിടിപ്പിക്കുന്നതിന്
സര്‍ക്കാര്‍ പ്രത്യേക
പരിഗണന
നല്‍കിയിട്ടുണ്ടോ?
മരങ്ങള്‍
വച്ച്
പിടിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
2383.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചു
വരുന്ന അന്തരീക്ഷ
താപനില കണക്കിലെടുത്ത്
റോഡുകള്‍ക്ക് ഇരുവശവും
വിദ്യാലയങ്ങളിലും
മരങ്ങള്‍ വച്ച്
പിടിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍ വനം
വകുപ്പിന്റെ
നേതൃത്വത്തില്‍
ആരംഭിക്കുമോ;
(ബി)
ഇത്തരത്തിലുള്ള
പ്രോജക്ടുകള്‍
തയ്യാറാക്കുന്നതിന്
അതാത് മണ്ഡലങ്ങളിലെ
എം.എല്‍.എ. മാര്‍
മുന്‍കൈ
എടുക്കുകയാണെങ്കില്‍,
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനും അതിനു
വേണ്ടുന്ന ചെലവുകള്‍
വഹിക്കുന്നതിനുമുള്ള
നടപടികള്‍ വനം
വകുപ്പിന്
സ്വീകരിക്കുവാന്‍
സാധിക്കുമോ;
(സി)
ഇല്ലെങ്കിൽ
ഇത്തരത്തിലുള്ള
പ്രൊജക്ടുകള്‍
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
2384.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തിലേറിയതിനു
ശേഷം നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സാമൂഹ്യവനവല്കരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കടല്‍ത്തീരത്ത്
വൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; ഇതിന്
അനുയോജ്യമായ
ഇനത്തിലുളള
വൃക്ഷതെെകള്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
തീരസംരക്ഷണ
നിയമപ്രകാരം
സര്‍ക്കാര്‍
വീണ്ടെടുക്കുന്ന
ഭൂപ്രദേശത്ത്
വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കുറുവ
ദ്വീപിലെ സന്ദര്‍ശകര്‍
2385.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
കുറുവ ദ്വീപിലെ
സന്ദര്‍ശകരുടെ എണ്ണം
നിശ്ചയിക്കുന്നതിനായി
വനം വകുപ്പ് ഏതെങ്കിലും
തരത്തിലുള്ള പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
അറിയിക്കുമോ;
(ബി)
എങ്കില്‍
പഠനം നടത്തിയ
ഏജന്‍സിയുടെ പേരും പഠന
റിപ്പോര്‍ട്ടും
ലഭ്യമാക്കാമോ;
(സി)
പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ വനം
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
തേക്കടി
- ആനവച്ചാൽ ടൂറിസ്റ്റ്
ഫെസിലിറ്റേഷൻ സെന്റർ
2386.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനവച്ചാൽ
പാർക്കിംഗ്
ഗ്രൗണ്ടിനോടനുബന്ധമായി
വിനോദസഞ്ചാര
വകുപ്പിന്റെ ടൂറിസ്റ്റ്
ഫെസിലിറ്റേഷൻ സെന്റർ
ആരംഭിക്കുന്നതിന്
ഇടുക്കി ഡി.ടി.പി.സി.
പെർമിസീവ് സാംങ്ഷൻ
ആവശ്യപ്പെട്ട് കേരള
ഫോറസ്റ്റ് ആൻഡ് വൈൽഡ്
ലൈഫ് ഡയറക്ടർക്ക്
നൽകിയിട്ടുള്ള
അപേക്ഷയിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടികൾ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫെസിലിറ്റേഷൻ സെന്റർ
ആരംഭിക്കുന്നതിനുള്ള
അനുമതി വനം വകുപ്പിൽ
നിന്ന് ലഭിക്കുന്നതിന്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങൾ
എന്തൊക്കെയാണ്; ഇതിൽ
ഏതൊക്കെ നടപടിക്രമങ്ങൾ
പൂർത്തീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
പരിസ്ഥിതി
വിനോദസഞ്ചാര പദ്ധതി
2387.
ശ്രീ.കെ.
ബാബു
,,
പി.വി. അന്‍വര്‍
,,
രാജു എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനപരിപാലനത്തിന്റെയും
ജൈവവൈവിദ്ധ്യ
സംരക്ഷണത്തിന്റെയും
ഭാഗമായി പരിസ്ഥിതി
വിനോദസഞ്ചാര പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
വനമേഖലയെ
ആശ്രയിച്ച് കഴിയുന്ന
ജനവിഭാഗങ്ങളുടെ
ഉപജീവനമാര്‍ഗ്ഗങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
വനമേഖലകളിലെ ടൂറിസം
സാദ്ധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇക്കോ
ടൂറിസം ഉല്പന്നങ്ങള്
വികസിപ്പിക്കുന്നതിനും
അവയുടെ വിപണനം
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
വനാശ്രിത
സമൂഹത്തില്‍ നിന്നുള്ള
യൂവാക്കളെ ആവശ്യമായ
പരിശീലനം നല്കി ഇക്കോ
ടൂറിസം ഗൈഡുകളായി
നിയോഗിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിലമ്പൂരിൽ
വനംവകുപ്പിന് കീഴിലുള്ള
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
2388.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കിലെ
വനംവകുപ്പിന് കീഴിലുള്ള
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പൊതുജനങ്ങളേയും
വിനോദസഞ്ചാരികളേയും
ആകര്‍ഷിക്കുന്നതിനായി
ഇത്തരം കേന്ദ്രങ്ങളിൽ
നിലവിൽ
ഒരുക്കിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും
വനം വകുപ്പിന്റെ ഫണ്ട്
മാത്രം ഉപയോഗിച്ചാണോ
ഇത്തരം സംവിധാനങ്ങള്‍
ഒരുക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ടൂറിസം
വകുപ്പുമായി
സഹകരിച്ചുകൊണ്ട്
ഇത്തരം കേന്ദ്രങ്ങളിൽ
കൂടുതൽ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
വനംവകുപ്പ് നടപടി
സ്വീകരിക്കുമോ;
(ഡി)
ഒരു
വര്‍ഷം ശരാശരി എത്ര
വിനോദസഞ്ചാരികള്‍
വനംവകുപ്പിന് കീഴിലുള്ള
പ്രസ്തുത വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ
എത്തിച്ചേരുന്നുണ്ട്;
വിശദമാക്കാമോ;
(ഇ)
കനോലി
പ്ലോട്ട് ഇക്കോ ടൂറിസം
പദ്ധതിയുടെ നിലവിലെ
അവസ്ഥ അറിയിക്കാമോ;
പുതിയതായി
നിര്‍ദ്ദേശിച്ച
വിനോദസഞ്ചാര പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
മൂന്നാര്‍
കുറിഞ്ഞിമല സങ്കേതത്തിലെ
കെെയ്യേറ്റം
2389.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
കുറിഞ്ഞിമല
സങ്കേതത്തില്‍പ്പെട്ട
വട്ടവട,
കൊട്ടക്കാമ്പൂര്‍
വില്ലേജുകളിലെ
കെെയ്യേറ്റം
പരിശോധിക്കുന്നതിന്
ആരെയാണ്
സെറ്റില്‍മെന്റ്
ഓഫീസറായി
നിയമിച്ചതെന്നും
എന്നാണ്
നിയമിച്ചതെന്നും
ഇപ്പോഴത്തെ
സെറ്റില്‍മെന്റ്
ഓഫീസര്‍ ആരെന്നുമുളള
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സെറ്റില്‍മെന്റ്
ഓഫീസര്‍ നടപടി
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിന്
കാരണമെന്തെന്ന്
വിശദമാക്കാമോ?
വനം
വകുപ്പിലെ വിവിധ
തസ്തികകളിലെ ഒഴിവുകള്‍
2390.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍
എ.സി.എഫ്/ഡി.എഫ്.ഒ
(നോണ്‍ ഐ.എഫ്.എസ്)
തസ്തികയില്‍ നിലവില്‍
ഒഴിവുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
എത്രയെന്നും അവ
നികത്താത്തതിന്റെ
കാരണമെന്തെന്നും
വിശദമാക്കുമോ;
(സി)
2020
മേയ് 31 വരെ പ്രസ്തുത
തസ്തികയില്‍
വിരമിക്കല്‍ മൂലം എത്ര
ഒഴിവുകളാണ്
ഉണ്ടാകുകയെന്ന് വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എണ്ണം
വെളിപ്പെടുത്തുമോ?
ഫ്ലയിംഗ്
സ്ക്വാഡ് ഡിവിഷന്
2391.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട്
ജില്ല
കേന്ദ്രീകരിച്ചുകൊണ്ട്
ഒരു ഫ്ലയിംഗ് സ്ക്വാഡ്
ഡിവിഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പുരോഗതി
വിശദമാക്കാമോ?
വനപാലകരുടെ
സുരക്ഷ
2392.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
മുതൽ നടപ്പു വർഷം വരെ
വനം - വന്യജീവി സംരക്ഷണ
ജോലിക്കിടയിൽ വിവിധ
അപകടങ്ങളിൽപ്പെട്ട്
മരണപ്പെട്ടിട്ടുളള
വനപരിപാലകരുടെ വിവരങ്ങൾ
തസ്തിക, എണ്ണം, വർഷം
എന്നീ ക്രമത്തിൽ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വനപരിപാലകരുടെ
കുടുംബങ്ങള്‍ക്ക്
ലഭ്യമാക്കുവാൻ
കഴിഞ്ഞിട്ടുള്ള
മരണാനന്തര സഹായത്തെ
സംബന്ധിച്ചും ആശ്രിത
നിയമനങ്ങളെ
സംബന്ധിച്ചുമുള്ള
വിശദാംശങ്ങൾ
വ്യക്തമാക്കുമോ;
(സി)
കാട്ടുതീ,
മൃഗങ്ങളുടെ ആക്രമണം
ഉൾപ്പെടെയുള്ളവയെ
നേരിടുവാൻ
വനപരിപാലകർക്ക്
നൽകിയിട്ടുള്ള വിദഗ്ധ
പരിശീലനങ്ങൾ, ആധുനിക
ഉപകരണങ്ങൾ എന്നിവ
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
മിയാവാക്കി
രീതിയില്‍ വനങ്ങള്‍
2393.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
'മിയാവാക്കി' രീതിയില്‍
വനങ്ങള്‍
ഉണ്ടാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ സര്‍ക്കാര്‍
ആവിഷ്കരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അത്തരത്തിലുള്ള
വനങ്ങള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനം
വകുപ്പിന്റെ അധീനതയിലുളള
പ്രദേശത്ത് അനധികൃത പ്രവേശന
ഫീസ്
2394.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പെരിങ്ങമ്മല
ഗ്രാമപഞ്ചായത്തിന്റെ
പരിധിയില്‍ വരുന്ന
ബ്രെെമൂര്
എസ്റ്റേറ്റിലൂടെ വനം
വകുപ്പിന്റെ
അധീനതയിലുളള പ്രദേശത്ത്
പ്രവേശിക്കുന്നതിന്
എസ്റ്റേറ്റ്
നടത്തിപ്പുകാര്‍
പ്രവേശന ഫീസ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
പ്രവേശനഫീസ്
ഈടാക്കുന്നത്
അധികൃതമാണോ;
വിശദമാക്കുമോ;
(സി)
അധികൃതമല്ലായെങ്കില്
ഒരാളില്‍ നിന്നും
ഇരുന്നൂറ് രൂപ വച്ച്
ഈടാക്കുന്നത് തടയുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
അനധികൃതമായി
ഇത്രയും നാള് പ്രവേശന
ഫീസ് ഈടാക്കിയതിനെതിരെ
മുന്‍കാല
പ്രാബല്യത്തോടെ നടപടി
സ്വീകരിക്കുമോ?
കാട്ടുതീ
മൂലം നഷ്ടമായ വനസമ്പത്ത്
2395.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീ
തടയുന്നതിന് വനംവകുപ്പ്
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കാമോ;
(ബി)
2019-ല്‍
ഉണ്ടായിട്ടുള്ള
കാട്ടുതീ മൂലം എത്ര
വിസ്തൃതി വനസമ്പത്ത്
നഷ്ടമായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
2019-ല്‍
ഉണ്ടായിട്ടുളള കാട്ടുതീ
മൂലം നഷ്ടമായിട്ടുള്ള
വനസമ്പത്തിന്റെ മൂല്യം
എത്രയെന്ന്
വെളിപ്പെടുത്താമോ?
ആങ്ങമൂഴി
വനമേഖല ഉള്‍പ്പെടുന്ന
പ്രദേശത്തെ തടി ഡിപ്പോ
2396.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആങ്ങമൂഴി
വനമേഖല ഉള്‍പ്പെടുന്ന
പച്ച, രാജമ്പാറ, ഗവി,
പ്ലാപ്പള്ളി,
കൊച്ചുകോയിക്കൽ
പ്രദേശങ്ങള്‍ക്കായി
വര്‍ഷങ്ങള്‍ക്കുമുമ്പ്
പ്രവര്‍ത്തിച്ചിരുന്ന
തടി ഡിപ്പോ
പുനരാരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
നിരവധി
ആളുകള്‍ക്ക് തൊഴില്‍
ലഭ്യമാക്കുന്ന ഡിപ്പോ
എന്ന പരിഗണനയിന്മേല്
ഇതിന്റെ പ്രവര്‍ത്തനം
ഉടൻ ആരംഭിക്കുവാൻ
കഴിയുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
തണ്ണിത്തോട്
പ്രവര്‍ത്തിച്ചിരുന്ന
'മണൽ കലവറ'
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കാട്ടുതീ
അണയ്ക്കുന്നതിന് ആധുനിക
സംവിധാനങ്ങളുടെ അഭാവം
2397.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ കാട്ടുതീ
അണയ്ക്കുന്നതിന് ആധുനിക
സംവിധാനങ്ങളുടെ അഭാവം
ഇപ്പോഴും നിലവിലുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനങ്ങളുടെ അഭാവം
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
എവിടെ കാട്ടു തീ
ഉണ്ടായാലും അത്
അറിയുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
കാട്ടുതീ
തടയുന്നതിനും
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ നിന്നും
ജനങ്ങളെ
സംരക്ഷിക്കുന്നതിനും
വനജാഗ്രത സമിതികളുടെ
ഇടപെടല്‍ എത്രത്തോളം
ഫലപ്രദമാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കൊറ്റമ്പത്തൂരില്‍
തീ അണയ്ക്കുന്നതിനിടെ
മരണമടഞ്ഞ വനം വകുപ്പ്
ജീവനക്കാരുടെ
ആശ്രിതര്‍ക്ക്
വകുപ്പില്‍ സ്ഥിരജോലി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സാറ്റലൈറ്റ്
സംവിധാനം ഉപയോഗിച്ച്
കാട്ടുതീ അറിയുവാനുള്ള
സംവിധാനം
2398.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോറസ്റ്റ് സര്‍വ്വേ ഓഫ്
ഇന്ത്യയുടെ സഹായത്തോടെ
സാറ്റലൈറ്റ് സംവിധാനം
ഉപയോഗിച്ച് കാട്ടുതീ
മനസ്സിലാക്കുവാനുള്ള
സംവിധാനം സംസ്ഥാനത്ത്
നടപ്പിലാക്കുമോ;
(ബി)
വനം
വകുപ്പ് ഇപ്പോഴും
പ്രാകൃതസംവിധാനങ്ങള്
മാത്രം ഉപയോഗിച്ച്
തീയണയ്ക്കുന്ന
അവസ്ഥയ്ക്ക് പരിഹാരം
കണ്ടെത്തുമോ;
വിശദമാക്കാമോ?
ഗ്രീന്‍
ഗ്രാസ്സ് പദ്ധതി
2399.
ശ്രീ.എം.
സ്വരാജ്
,,
എസ്.രാജേന്ദ്രന്
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനമേഖലകളിലും വനത്തോടു
ചേര്‍ന്നുളള
പ്രദേശങ്ങളിലും
വനത്തിന്റെ
ആവാസവ്യവസ്ഥയ്ക്കും
വന്യമൃഗങ്ങള്‍ക്കും
ഭീഷണിയാകുന്ന തരത്തില്‍
പ്ലാസ്റ്റിക് അടക്കമുളള
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതിന്റെ
ഭാഗമായി ഗ്രീന്‍
ഗ്രാസ്സ് എന്ന പേരില്‍
ത്രിവത്സര പദ്ധതിയ്ക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അതാത്
പ്രദേശങ്ങളിലെ
വനസംരക്ഷണ സമിതികളെയും
ഇക്കോ ഡെവലപ്മെന്റ്
കമ്മിറ്റികളെയും
ശക്തിപ്പെടുത്തി
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
ശേഖരിക്കുന്ന
മാലിന്യങ്ങള്‍
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
പുന:ചംക്രമണ
യൂണിറ്റുകളും
പ്ലാസ്റ്റിക്
ഷ്രെഡ്ഡിംഗ്
യൂണിറ്റുകളും
കമ്പോസ്റ്റ്
നിര്‍മ്മാണ
യൂണിറ്റുകളും
സജ്ജീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനത്തിനുള്ളില്‍
ചെക്കുഡാമുകള്‍
2400.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
വെള്ളം
കുടിക്കുന്നതിനായി
കൂട്ടത്തോടെ
നാട്ടിലെത്തുന്നത്
തടയാന്‍
വനത്തിനുള്ളില്‍
ചെക്കുഡാമുകള്‍
പണിയണമെന്ന
നിര്‍ദ്ദേശത്തിന്
അനുസൃതമായി പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വന്യ
ജീവി ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്കുള്ള
ധനസഹായം
2401.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യ
ജീവി ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ധനസഹായം
ലഭിക്കുന്നതിനുള്ള
അര്‍ഹതയുണ്ടോ; എങ്കില്‍
അപേക്ഷിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ അപകടം
പറ്റുന്നവരുടെ
ചികില്‍സാ ചെലവുകള്‍
സര്‍ക്കാര്‍
വഹിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സോളാര്‍
വൈദ്യുതി വേലി
2402.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാനകള്‍
നാട്ടിലിറങ്ങി
ഭീകരാന്തരീക്ഷം
സൃഷ്ടിക്കുന്ന
സാഹചര്യത്തില്‍
ഇവയ്ക്ക് പൂര്‍ണമായും
നാട്ടിലേക്ക് ഇറങ്ങാന്‍
കഴിയാത്ത രീതിയില്‍
സോളാര്‍ വേലി
ഉള്‍പ്പെടെയുള്ളവ
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
റാന്നി
നിയോജക മണ്ഡലത്തില്‍
എത്ര കിലോമീറ്റര്‍
ദൂരമാണ് ആന
ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങള്‍ ഉള്ള
വനാതിര്‍ത്തി ഉള്ളത്;
ഇതില്‍ എത്ര
കിലോമീറ്റര്‍ ഭാഗം
സോളാര്‍ വൈദ്യുതി വേലി
കെട്ടിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
വനാതിര്‍ത്തിയില്‍
എവിടെയെങ്കിലും കിടങ്ങ്
നിര്‍മ്മിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്നും
എത്ര ദൂരമെന്നും
അറിയിക്കുമോ;
(ഡി)
അവശേഷിക്കുന്ന
ഭാഗത്തു കൂടി
കാട്ടുമൃഗങ്ങള്‍
നാട്ടിലേക്ക്
ഇറങ്ങാതിരിക്കാന്‍
സോളാര്‍ വേലിയോ
കിടങ്ങുകളോ
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വന്യമൃഗ
സംഘര്‍ഷങ്ങള്‍ ലഘൂകരിക്കല്‍
2403.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗ
സംഘര്‍ഷങ്ങള്‍
ലഘൂകരിക്കുന്നതിന് വനം
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വന്യജീവി
സംഘര്‍ഷങ്ങള്‍
കൂടുതലായുള്ള
മേഖലകളില്‍ ജാഗ്രതാ
സമിതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
വന്യജീവി
ആക്രമണം നേരിടുന്നതിനായി
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ
സേവനം
2404.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണം നേരിടുന്ന
ചാലക്കുടി മണ്ഡലത്തിലെ
അതിരപ്പിള്ളി, പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലെ
മേഖലകളില്‍ റാപ്പിഡ്
ആക്ഷന്‍ ഫോഴ്സിന്റെ
സേവനം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
അറിയിക്കാമോ?
വാമനപുരം
മണ്ഡലത്തിൽ വന്യമൃഗങ്ങളുടെ
ആക്രമണം
2405.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍
എത്രയെന്നും ജീവഹാനി
സംഭവിച്ചവര്‍
എത്രയെന്നും
അറിയിക്കാമോ;
(ബി)
പരിക്കേറ്റവര്‍ക്കും
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കും
നഷ്ടപരിഹാരമായി എത്ര
തുക നല്‍കിയെന്ന്
അറിയിക്കാമോ;
(സി)
ഇനി
ആര്‍ക്കെങ്കിലും
നഷ്ടപരിഹാരം
നല്കാനുണ്ടോ;എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
വന്യജീവി
ആക്രമണങ്ങള്‍ നേരിടുവാന്‍
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
2406.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യജീവികളില്‍
നിന്നുള്ള ആക്രമണം മൂലം
വ്യക്തികള്‍ക്കും
കാര്‍ഷിക വിളകള്‍ക്കും
നാശനഷ്ടമുണ്ടാകുന്നത്
തടയുന്നതിന് എന്തെല്ലാം
പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
പ്രധാനമായും
നടപ്പിലാക്കാന്‍
ബാക്കിയുള്ളതെന്ന്
അറിയിക്കാമോ;
(ബി)
വന്യജീവി
നിയമങ്ങള്‍ കൂടുതല്‍
കര്‍ശനമാക്കിയത് മൂലം
കര്‍ഷകര്‍ക്ക് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് കഴിയാത്ത
സ്ഥിതിവിശേഷമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവിലെ
നിയമത്തില്‍
അപ്രായോഗികവും
ഫലപ്രദവുമല്ലാത്ത
ഏതെങ്കിലും തരത്തിലുള്ള
പ്രതിരോധ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ആക്ഷേപങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
വന്യജീവി
ആക്രമണത്തിരയാകുന്നവര്ക്കുളള
ആനുകൂല്യങ്ങള്‍
2407.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യമൃഗങ്ങളുടെ
ആക്രമണത്തിനിരയായി
പരുക്കേല്‍ക്കുന്നവര്‍ക്കും
ജീവഹാനിയുണ്ടാവുന്നവരുടെ
ആശ്രിതര്‍ക്കും
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ് വനം
വകുപ്പ് മുഖേന
നല്‍കിവരുന്നത്;
വിശദവിവരം നല്‍കുമോ?
വനപാലകര്‍ക്ക്
സുരക്ഷാ സംവിധാനങ്ങള്‍
2408.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയില്‍
നാട്ടിലിറങ്ങിയ
കാട്ടാനയെ തിരികെ
കാട്ടിലേയ്ക്ക്
ഓടിക്കുന്നതിനിടെ
ആനയുടെ കുത്തേറ്റ്
മരിച്ച രാജമ്പാറ
ഫോറസ്റ്റ് സ്റ്റേഷനിലെ
ട്രൈബല്‍ വാച്ചര്‍
ബിജുവിന്റെ
കുടുംബത്തിന് എന്തൊക്കെ
നഷ്ടപരിഹാരമാണ്
സര്‍ക്കാര്‍
നല്‍കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കാട്ടില്‍
നിന്നും
നാട്ടിലിറങ്ങുന്ന ആന
ഉള്‍പ്പെടെയുള്ള
മൃഗങ്ങളെ കൈകാര്യം
ചെയ്യേണ്ട
വനപാലകര്‍ക്ക് ഇതിനായി
പരിശീലനം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ഉണ്ടാകുമ്പോള്‍
വനപാലകര്‍ക്ക് വേണ്ട
സുരക്ഷാ സംവിധാനങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഇവര്‍ക്ക്
സ്വയംരക്ഷയ്ക്ക്
ആവശ്യമായ ഉപകരണങ്ങള്‍
നല്കി
സഹായിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണം തടയുന്നതിനുള്ള
നടപടികള്‍
2409.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങളുടെ ആക്രമണം
മൂലമുള്ള മരണം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
വന്യമൃഗ
ആക്രമണം തടയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
കാട്ടാനയെ
വനത്തിലേക്ക് മടക്കി
അയക്കുവാന്‍
ശ്രമിക്കുന്നതിനിടെ
രാജമ്പാറ ഫോറസ്റ്റ്
സ്റ്റേഷനിലെ ട്രൈബല്‍
വാച്ചര്‍ എ.എസ്.ബിജു
കാട്ടാനയുടെ
ആക്രമണത്തില്‍
മരണപ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വനപാലകന്റെ
ആശ്രിതര്‍ക്ക്
എന്തൊക്കെ സഹായമാണ്
വകുപ്പ് ഇതിനകം
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ?
ആനകളെ ലഭ്യമാക്കാന്‍
ഓണ്‍ലെെന്‍ സംവിധാനം
2410.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഴുന്നള്ളിപ്പിന്
ഉള്‍പ്പെടെയുള്ള
ആവശ്യങ്ങള്‍ക്ക് ആനകളെ
ലഭ്യമാക്കാനായി
ഓണ്‍ലെെന്‍ സംവിധാനം
വനം വകുപ്പ്
ഒരുക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നാട്ടാനകളുടെ
കണക്കെടുപ്പ്
വനംവന്യജീവി വകുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ആനകളെ
ആവശ്യമുള്ളവര്‍ ഏത്
രീതിയിലാണ് അപേക്ഷ
നല്‍കേണ്ടത് എന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ നടപടിക്രമം
വിശദീകരിക്കാമോ?
വന്യജീവികളുടെ
കണക്കെടുപ്പ്
2411.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്യജീവികളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
കണക്കെടുപ്പിന്റെ
കൃത്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
മൃഗസംരക്ഷണ
വകുപ്പ് നെടുമങ്ങാട്
മണ്ഡലത്തിൽ നടപ്പിലാക്കിയ
പദ്ധതികള്‍
2412.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൃഗസംരക്ഷണ വകുപ്പ്
മുഖാന്തരം നടപ്പിലാക്കി
വരുന്ന പദ്ധതികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിൽ
മൃഗസംരക്ഷണ വകുപ്പ്
മുഖാന്തരം
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
കോഴി
വളര്‍ത്തല്‍ പദ്ധതി
2413.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ്
വിദ്യാലയങ്ങളിലൂടെ
നടപ്പാക്കുന്ന കോഴി
വളര്‍ത്തല്‍ പദ്ധതി
വിപുലീകരിക്കുമോ;
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
മുട്ടക്കോഴി
കുഞ്ഞുങ്ങളുടെ ഉത്പാദന
വര്‍ദ്ധനവ്
ലക്ഷ്യമിട്ട്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
അവ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
2414.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മൃഗസംരക്ഷണ വകുപ്പ്
മുഖേന കോങ്ങാട്
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും പുരോഗതി
വിവരം ലഭ്യമാക്കുമോ?
സംസ്ഥാനത്ത്
ദൈനംദിനം വേണ്ടുന്ന കോഴി
ഇറച്ചി, മുട്ട എന്നിവയുടെ
അളവ്
2415.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദൈനംദിനം വേണ്ടുന്ന
കോഴി ഇറച്ചി, മുട്ട
എന്നിവയുടെ അളവ്
എത്രയെന്നും എത്ര
ഉല്പാദനം
നടക്കുന്നുവെന്നും
ഇതിലേയ്ക്കായി ഇതര
സംസ്ഥാനങ്ങളെ
എത്രത്തോളം
ആശ്രയിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും
ഗുണനിലവാരമില്ലാത്ത
പ്രസ്തുത ഉല്പന്നങ്ങള്
സംസ്ഥാനത്ത് വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
പ്രസ്തുത ഉല്പന്നങ്ങള്
ഗുണനിലവാരമില്ലാത്തവയാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
എങ്കില്‍
ആയത് തടയുവാന്‍
സ്വീകരിച്ച് വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
2018-19, 2019-20
വര്‍ഷങ്ങളില്‍
ഇത്തരത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍
എത്രയെന്നും
അവര്‍ക്കെതിരെ എന്തു
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
തേവലപ്പുറം
വെറ്റിനറി ഡിസ്പെന്‍സറിക്ക്
പുതിയ കെട്ടിടം
2416.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
നെടുവത്തൂരുള്ള
തേവലപ്പുറം വെറ്റിനറി
ഡിസ്പെന്‍സറിക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
പ്ലാനും,
എസ്റ്റിമേറ്റും
മൃഗസംരക്ഷണ വകുപ്പിന്
ലഭിച്ചിരുന്നോ
എന്നറിയിക്കുമോ;
(ബി)
ഡിസ്പെന്‍സറിക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കാനുള്ള തുക
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
മൃഗചികിത്സാ
സേവനങ്ങള്‍
2417.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.കുഞ്ഞിരാമന്
,,
സജി ചെറിയാന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖലയില്‍
ഈ സര്‍ക്കാര്‍ നടത്തിയ
കാര്യക്ഷമമായ
ഇടപെടലിന്റെ ഭാഗമായി ഈ
മേഖലയിലേക്ക് കൂടുതല്‍
കര്‍ഷകരെ
ആകര്‍ഷിക്കുവാനും
ഇപ്പോഴുള്ളവരെ
നിലനിര്‍ത്തുവാനും
അനിവാര്യമായ
മൃഗചികിത്സാ സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
രാത്രിയിലുള്‍പ്പെടെ
കര്‍ഷകരുടെ
വീട്ടുപടിക്കല്‍
അടിയന്തര മൃഗചികിത്സാ
സേവനം നല്‍കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കന്നുകാലി
രോഗ നിയന്ത്രണം
ഫലപ്രദമാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
രോഗനിര്‍ണ്ണയ
സംവിധാനങ്ങളും
രോഗപ്രതിരോധ
പരിപാടികളെക്കുറിച്ചും
അറിയിക്കാമോ?
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ഫീല്‍ഡ് ഡ്യൂൂട്ടി
2418.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ഫീല്‍ഡ് ഡ്യൂൂട്ടി സമയം
എങ്ങനെയാണ്
ക്രമീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ ഫീല്‍ഡ്
ഡ്യൂട്ടി സമയം
ദുരുപയോഗം
ചെയ്യപ്പെടുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഫീല്‍ഡ് ഡ്യൂട്ടി
സ്റ്റാഫ് അവരുടെ
ഫീല്‍ഡ് ഡ്യൂട്ടി
കൃത്യമായി
നിര്‍വഹിക്കുന്നുണ്ടെന്ന്
ഉറപ്പ്
വരുത്താറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം കര്‍ഷകര്‍ക്ക്
കൂടുതല്‍
ഉപയോഗപ്പെടുത്താന്‍
സഹായിക്കുന്ന
വിധത്തില്‍ ഈ വിഭാഗം
ഉദ്യോഗസ്ഥര്‍ക്ക്
കൃത്യമായ പരിശീലനം
നല്‍കുന്നതിനും ഇവരുടെ
പ്രവര്‍ത്തനം
മോണിറ്റര്‍
ചെയ്യുന്നതിനും
കൂടുതല്‍ ഫലപ്രദമായ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
പെറ്റ്ഷോ
2419.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല സ്ഥലങ്ങളിലും
പെറ്റ്ഷോ നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെറ്റ്ഷോ
നടത്തുന്നതിന് പ്രത്യേക
അനുമതിയോ,
മറ്റെന്തെങ്കിലും
മുന്‍കൂര്‍ അനുമതിയോ
ആവശ്യമുണ്ടോ;
വിശദമാക്കാമോ;
(സി)
പെറ്റ്ഷോ
നടത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
ഫീസുകള്‍
സര്‍ക്കാരിലേക്ക്
അടക്കേണ്ടതുണ്ടോ;വിശദമാക്കാമോ;
(ഡി)
പെറ്റ്ഷോ
നടക്കുന്ന സ്ഥലത്ത്
മൃഗഡോക്ടറുടെ
സാന്നിധ്യം വേണമെന്ന്
നിബന്ധനയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
ആവിഷ്കരിച്ച
പ്രവര്‍ത്തനങ്ങള്‍
2420.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
വിവരം വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ?
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുളള
പദ്ധതികളും
ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന
ഉല്പാദന ചെലവും
2421.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജോര്‍ജ് എം. തോമസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ക്ഷീരവികസന വകുപ്പ്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന
ഉല്പാദന ചെലവ് ഗണ്യമായി
കുറയ്ക്കുന്നതിനും
അവര്‍ക്ക് ന്യായമായ വില
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പാലിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതു
സംബന്ധിച്ച് എന്തെല്ലാം
പരിശീലന പരിപാടികളാണ്
ക്ഷീര കര്‍ഷകര്‍ക്കായി
ഈ സര്‍ക്കാര്‍
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
ക്ഷീരവികസന വകുപ്പ്
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
2422.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
ക്ഷീരവികസന വകുപ്പ്
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്; ഇവയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്നതിന്റെ വിശദവിവരം
നല്‍കുമോ?
പാല്
ക്ഷാമം മറികടക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
2423.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്‍ക്ഷാമം
മറികടക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നാണ്
കേരളത്തിലേക്ക്
ഇപ്പോള്‍ പാല്
ഇറക്കുമതി
ചെയ്യുന്നതെന്ന്
അറിയിക്കാമോ;
(സി)
പാല്
ഇറക്കുമതി നിർത്തി പാൽ
കയറ്റുമതി ചെയ്യുന്ന
സംസ്ഥാനമായി കേരളത്തെ
മാറ്റിയെടുക്കാന്‍
കഴിയുമോ എന്ന കാര്യം
സർക്കാർ പരിശോധിക്കുമോ;
വിശദമാക്കുമോ?
പാല്
ഉല്പാദനത്തില് സ്വയം
പര്യാപ്തത
2424.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാല് ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിച്ച് സമ്പൂര്‍ണ്ണ
പാലുല്പാദക
സംസ്ഥാനമാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് ഒരു വര്‍ഷം
എത്ര ലക്ഷം ലിറ്റര്‍
പാലാണ്
ഉല്പാദിപ്പിക്കുന്നത്;
അടുത്ത വര്‍ഷം എത്ര
ലിറ്റര്‍ പാല്
അധികമായി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിടുന്നത്;
അതിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
സംസ്ഥാനത്തെ
പാലുല്പാദനം
2425.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിൽ പാലുല്പാദനം
പ്രതിവര്‍ഷം എത്ര
ലിറ്റർ ആണെന്നും ആകെ
ആവശ്യം എത്ര ലിറ്റർ
ആണെന്നും അറിയിക്കുമോ;
(ബി)
പാലിന്റെ
ആവശ്യകതയും ഉൽപ്പാദനവും
തമ്മിലുള്ള അന്തരം
നികത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികൾ വിശദമാക്കുമോ?
കര്‍ഷകര്‍
തമ്മിലുള്ള കറവ മൃഗങ്ങളുടെ
കൈമാറ്റം സുഗമമാക്കുന്നതിന്
നടപടി
2426.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും പശുക്കളെ
വാങ്ങുന്ന കര്‍ഷകര്‍
തട്ടിപ്പിന്
ഇരയാകുന്നുവെന്ന കാര്യം
പരിശോധിക്കുമോ;
(ബി)
കര്‍ഷകര്‍
തമ്മിലുള്ള കറവ
മൃഗങ്ങളുടെ കൈമാറ്റം
സുഗമമാക്കുന്നതിന്
ഇടനിലക്കാരെ
ഒഴിവാക്കുന്നതിനും,
മില്‍മ കൗ ബസ്സാര്‍
എന്ന പേരില്‍ മൊബൈല്‍
ആപ്
പുറത്തിറക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീരവിപണന
മേഖല പ്ലാസ്റ്റിക്
വിമുക്തമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിന്റെ ഭാഗമായി
മില്‍ക്ക്
എ.റ്റി.എമ്മുകള്‍
സ്ഥാപിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
കാലിത്തീറ്റയുടെ
വില വർധന
2427.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റയുടെ
വില വർധന മൂലം
സംസ്ഥാനത്തെ
ക്ഷീരോൽപാദകർ നേരിടുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ,
ഇവരെ
സഹായിക്കുന്നതിനായി
സർക്കാർ സബ്സിഡി നൽകി
കാലിത്തീറ്റ വില
വർധനയുടെ ഭാരം കർഷകരിൽ
നിന്ന് എടുത്തുമാറ്റാൻ
നടപടികൾ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വയനാട്
ജില്ലയിലെ ക്ഷീര സഹകരണ
സംഘങ്ങള്‍
2428.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ പ്രതിദിനം
ശരാശരി എത്ര ലിറ്റര്‍
പാല്
ഉല്പാദിപ്പിക്കുന്നുണ്ട്
എന്ന കണക്ക്
ലഭ്യമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ നിലവില്‍
എത്ര ക്ഷീര സഹകരണ
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വയനാട്
ജില്ലയില്‍
ക്ഷീരമേഖലയില്‍ തൊഴില്‍
ചെയ്യുന്നവരുടെ ഏകദേശ
കണക്ക് ലഭ്യമാക്കാമോ;
(ഡി)
പാലിന്റെ
കാര്യത്തില്‍
സ്വയംപര്യാപ്തത
കൈവരിച്ച ജില്ലകള്‍
എതെങ്കിലും ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
ക്ഷീരസംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
2429.
ശ്രീ.ഐ.ബി.
സതീഷ്
,,
എം. രാജഗോപാലന്‍
,,
ജെയിംസ് മാത്യു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനുള്ള
നടപടികളുടെ ഭാഗമായി
ക്ഷീരസംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷീരസംഘങ്ങളുടെ
ദെെനംദിന
പ്രവര്‍ത്തനങ്ങളില്‍
കൃത്യമായ പരിശോധന
നടത്തി കര്‍ഷകര്‍ക്ക്
ന്യായമായ വില
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പുതുതായി
രജിസ്റ്റര്‍ ചെയ്യുന്ന
ക്ഷീരസംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
പ്രവര്‍ത്തനരഹിതമായ
ക്ഷീരസഹകരണസംഘങ്ങളെ
പുനരുദ്ധരിക്കുന്നതിനും
എന്തെല്ലാം സഹായമാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മൃഗശാല
2430.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയില്‍ പല
മൃഗങ്ങളും ഇല്ലാതെ
കൂടുകള്‍
ഒഴിഞ്ഞുകിടക്കുന്നത്
സന്ദര്‍ശകരെ
നിരാശപ്പെടുത്തുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
മരണമടയുന്ന
മൃഗങ്ങള്‍ക്ക് പകരം
പുതിയ മൃഗങ്ങളെ കൊണ്ട്
വരാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍
ടിക്കറ്റിനത്തില്‍ എത്ര
രൂപ തിരുവനന്തപുരം
മൃഗശാലയില്‍ നിന്നും
ലഭിച്ചിട്ടുണ്ടെന്നും
മൃഗശാല നവീകരണത്തിന്
എത്രരൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
പുതിയ
വെറ്റിനറി കോളേജുകള്‍
അനുവദിക്കല്‍
2431.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗാശുപത്രികളില്‍
അന്യസംസ്ഥാനത്തെ
വെറ്റിനറി
കോളേജുകളില്‍ നിന്ന്
പഠിച്ചിറങ്ങുന്ന
ഡോക്ടര്‍മാരാണ്
കൂടുതലായി സേവനം
അനുഷ്ഠിക്കുന്നതെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിന്
സംസ്ഥാനത്ത് പുതിയ
വെറ്റിനറി കോളേജുകള്‍
അനുവദിക്കുമോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
കോട്ടയം ജില്ലയില്‍
പൂഞ്ഞാര്‍ മണ്ഡലത്തില്‍
വെറ്റിനറി കോളേജ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ഈ വിഷയത്തില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?