പുതിയ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
2093.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പുതിയ
സംരംഭകരെ ഈ
മേഖലയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കാമോ;
(സി)
കാര്‍ഷികാധിഷ്ഠിത
വ്യവസായങ്ങള്‍ കൂടുതല്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമക്കാമോ?
സ്കിൽ
എന്റര്‍പ്രണേഴ്സ്
സെന്ററുകള്‍
2094.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
സംസ്ഥാനത്തെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിൽ
സ്കിൽ എന്റര്‍പ്രണേഴ്സ്
സെന്ററുകള്‍
തുടങ്ങുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
സ്കില്‍
എന്റര്‍പ്രണേഴ്സ്
സെന്ററുകളുടെ
പ്രവര്‍ത്തനവും
ഗുണഭോക്താക്കളുടെ
തെരഞ്ഞെടുപ്പും
എപ്രകാരമാണ്; ഇത്
എന്നത്തേക്ക്
നടപ്പിലാക്കുമെന്ന്
വിശദമാക്കുമോ?
ഉജ്ജീവനം
പദ്ധതി
2095.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയബാധിതരായ
ചെറുകിട വ്യവസായ
സംരംഭകര്‍ക്ക് ആശ്വാസം
നല്കുന്ന ഉജ്ജീവനം
പദ്ധതി
നടപ്പിലാക്കുവാന്‍
ഉണ്ടാകുന്ന
കാലതാമസത്തിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ നിന്ന്
എത്ര അപേക്ഷകളാണ്
ലഭിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഇതില്‍
എത്രപേര്‍ക്ക് സഹായം
അനുവദിച്ചു എന്ന്
അറിയിക്കുമോ?
വ്യവസായങ്ങള്‍
പരിസ്ഥിതി സൗഹൃദമാക്കാന്‍
നടപടി
2096.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായങ്ങള്‍
പരിസ്ഥിതി
സൗഹൃദമാക്കുന്നതിലേക്കായി
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കാമോ?
വ്യവസായങ്ങള്‍ക്ക്
നല്കുന്ന ഇളവുകളിലൂടെ
കാര്‍ഷിക മേഖലയ്ക്കുള്ള
നേട്ടം
2097.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
വ്യവസായങ്ങള്‍ക്ക്
നല്കുന്ന ഇളവുകളിലൂടെ
കാര്‍ഷിക മേഖലയ്ക്ക്
എന്തെങ്കിലും നേട്ടം
ഉണ്ടാകുമോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ?
ബി.പി.സി.എല്ലില്‍
സംസ്ഥാനത്തിന്റെ ഓഹരി
വിഹിതം
2098.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍
മുന്‍കൈയെടുത്ത്
സ്ഥാപിച്ച കൊച്ചിൻ
റിഫൈനറിയെ
ബി.പി.സി.എല്‍.
ഏറ്റെടുത്തപ്പോള്‍
സംസ്ഥാന ഓഹരി
നിലനിര്‍ത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ശതമാനം; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ബി.പി.സി.എല്‍. കേന്ദ്ര
സര്‍ക്കാര്‍
സ്വകാര്യവല്ക്കരിക്കാൻ
തുനിയുമ്പോള്‍ പ്രസ്തുത
ഓഹരികള്‍ക്ക്
എന്തെങ്കിലും
തരത്തിലുള്ള മാറ്റം
സംഭവിക്കുമോ;
വിശദമാക്കാമോ;
(സി)
ബി.പി.സി.എല്‍.
സ്വകാര്യ
വല്‍ക്കരിക്കാനുള്ള
കേന്ദ്ര സര്‍ക്കാര്‍
നീക്കം കൊച്ചിയില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പെട്രോകെമിക്കല്‍
പാര്‍ക്ക് പദ്ധതിയെ
ഏതെല്ലാം തരത്തില്‍
ബാധിക്കുമെന്ന്
വിശദമാക്കാമോ?
കേരള
സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
ലിമിറ്റഡ്
2099.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഡ്രഗ്സ്
ആന്‍ഡ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
ലിമിറ്റഡിന്
വിദേശത്തേയ്ക്ക്
മരുന്ന് കയറ്റുമതി
ചെയ്യുന്നതിന് അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഏതെല്ലാം
രാജ്യങ്ങളില്‍ നിന്നും
ഓര്‍ഡര്‍
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സംസ്ഥാന
ബാംബൂ കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
2100.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബാംബൂ കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കേന്ദ്ര ബാംബൂ
മിഷന് മുമ്പാകെ
എന്തെങ്കിലും
പദ്ധതികള്‍ ബാംബൂ
കോര്പ്പറേഷന്
അവതരിപ്പിച്ച് അംഗീകാരം
നേടിയിട്ടുണ്ടോ;
(സി)
കോര്‍പ്പറേഷന്റെ
കീഴിലുള്ള നല്ലളം
ഹൈടെക് ഫ്ലോറിംഗ് ടൈല്‍
ഫാക്ടറിയുടെ
വിപുലീകരണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളുടെ സംരക്ഷണം
2101.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പൊതുമേഖല
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖല
സ്ഥാപനങ്ങളുടെ വികസനം
2102.
ശ്രീ.റ്റി.വി.രാജേഷ്
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ വികസനവും
പുതിയ
വ്യാവസായികോല്പന്നങ്ങള്
സംബന്ധിച്ച ഗവേഷണങ്ങളും
ഏകോപിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി റിയാബിന്റെ
കീഴില്‍ ഒരു
ടെക്നിക്കല്‍
സര്‍വ്വീസ്
സപ്പോര്‍ട്ട് സെന്റര്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
അക്കൗണ്ടിംഗ്
നടപടിക്രമങ്ങള്‍
കൂടുതല്‍ സുതാര്യവും
സമയബന്ധിതവുമാണെന്ന്
ഉറപ്പാക്കുന്നതിനും
വാങ്ങലിലെയും
വില്പനയിലെയും അസംസ്കൃത
വസ്തുക്കളുടെ
ഉപഭോഗത്തിലെയും കൃത്യത
ഉറപ്പാക്കുന്നതിനുമായി
എന്റര്‍പ്രൈസ് റിസോഴ്സ്
പ്ലാനിംഗ്
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ മാനേജ്മെന്റ്
സംവിധാനം
2103.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
മാനേജ്മെന്റ് സംവിധാനം
ശാസ്ത്രീയമാക്കുന്നതിനും
മേന്മ
വര്‍ദ്ധിപ്പിക്കുന്നതിനും
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമൂലം
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഉണ്ടായിട്ടുളള ഗുണപരമായ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
2018-19-ല്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
യൂണിറ്റുകള്‍
പതിമൂന്നില്‍ നിന്നും
പന്ത്രണ്ടായി കുറയുകയും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
യൂണിറ്റുകള്‍
ഇരുപത്തിയെട്ടില്‍
നിന്നും മുപ്പതായി
ഉയരുകയും ചെയ്തത് ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കെമിക്കലും
ഇലക്ട്രോണിക്സും
ഒഴികെയുളള മേഖലയിലെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ കനത്ത
നഷ്ടം നേരിടുന്ന
സാഹചര്യത്തില്‍ അതിന്റെ
ഉല്പാദനക്ഷമതയും
വിറ്റുവരവും
മെച്ചപ്പെടുത്തുന്നതിന്
നയപരമായ എന്ത്
തീരുമാനമാണ്
എടുക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ആഗോളനിക്ഷേപക
സംഗമം
2104.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയില്‍
നടന്ന ആഗോളനിക്ഷേപക
സംഗമം അസ്സന്‍ഡ് കേരള
2020 മുഖേന എന്തെല്ലാം
നേട്ടങ്ങള്‍
സംസ്ഥാനത്തിന്
കൈവരിക്കാന്‍ കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിലൂടെ
എന്തെല്ലാം പുതിയ
പദ്ധതികള്‍
പ്രഖ്യാപിക്കപ്പെട്ടു
എന്ന് അറിയിക്കുമോ;
(സി)
ഈ
പ്രഖ്യാപനങ്ങളെല്ലാം
നടപ്പിലാക്കുന്നതിന്
കൃത്യമായ അവലോകനങ്ങള്‍
നടത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ചെറുകിട,
ഇടത്തരം വ്യവസായ
സംരംഭങ്ങളുടെ പുരോഗതി
2105.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചെറുകിട, ഇടത്തരം
വ്യവസായ സംരംഭങ്ങളുടെ
പുരോഗതിക്കായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തത
പദ്ധതികളിലൂടെ ചെറുകിട,
ഇടത്തരം വ്യവസായ
മേഖലയില്‍ വന്നിട്ടുളള
മാറ്റങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ചെറുകിട,
ഇടത്തരം വ്യവസായ
സ്ഥാപനങ്ങളുടെ
സഹായത്തിനായി
ഇ-ഗവേണന്‍സ് പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ അതുമൂലം
പദ്ധതികള്‍ക്ക്
വേഗത്തില്‍ ക്ലിയറന്‍സ്
നല്‍കുന്നതിന്
സാധിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
പനമ്പ്,
നെയ്ത്ത് തൊഴിലാളികള്‍
നേരിടുന്ന പ്രതിസന്ധി
2106.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യത്തിന്
മുളയും ഈറയും
കിട്ടാത്തതുമൂലം
പനമ്പ്, നെയ്ത്ത്
തൊഴിലാളികള്‍ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുവാന്‍
സംസ്ഥാന ബാംബൂ
കോര്പ്പറേഷന്
എന്തൊക്കെ ഇടപെടലുകളാണ്
നടത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വ്യാപകമായ രീതിയില്‍
മുള വച്ചു
പിടിപ്പിക്കുന്നതിന്
കോര്പ്പറേഷൻ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പനമ്പ്,
നെയ്ത്ത്
തൊഴിലാളികള്‍ക്ക് എത്ര
ദിവസം തൊഴില്‍
നല്‍കുന്നതിനാണ്
നിലവില്‍ കോര്പ്പറേഷന്
സാധിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കോര്‍പ്പറേഷന്റെ
കീഴിലുള്ള സ്ഥാപനങ്ങള്‍
നിലവില്‍ ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ നവീകരണം
2107.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴില്‍ ശക്തിയുടെ
ഗണ്യമായ ഒരു വിഭാഗം
ജോലി ചെയ്യുന്ന
പരമ്പരാഗത വ്യവസായ മേഖല
നേരിടുന്ന പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പരമ്പരാഗത
വ്യവസായങ്ങളുടെ
നവീകരണത്തിലെ മുഖ്യ
പങ്ക് ഉല്പാദന
പ്രക്രിയകളിലെ
യന്ത്രവല്ക്കരണത്തിനായിരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
വ്യവസായങ്ങളുടെ
ആധുനികവല്‍ക്കരണം
വ്യവസായത്തിന്റെ
മൊത്തത്തിലുള്ള
വ്യാപനത്തിനും ഓരോ
തൊഴിലാളിക്കും കൂടുതല്‍
മൂല്യ വര്‍ദ്ധനവ്
സൃഷ്ടിക്കുന്നതിനും
സഹായിക്കുമോ;
(ഡി)
കേരളത്തിലെ
പരമ്പരാഗത
വ്യവസായങ്ങള്‍ കയര്‍
മേഖലയിലെ ജിയോ
ടെക്സ്റ്റയില്‍സ് പോലെ
പുതിയ
ഉല്പന്നങ്ങളിലേയ്ക്ക്
വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
കൂടുതല്‍
ഫലപ്രദമായ വിപണന-വിതരണ
തന്ത്രങ്ങള്‍
ആവിഷ്കരിച്ച്
മാര്‍ക്കറ്റിന്റെ
ഗണ്യമായ ശതമാനം
കയ്യടക്കുന്നതിന്
പരമ്പരാഗത വ്യവസായങ്ങളെ
ശാക്തീകരിക്കുമോ;
വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ ശാക്തീകരണം
2108.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
നവീകരണത്തിന് വേണ്ടി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
വിവിധ
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളിലെ
പ്രവര്‍ത്തിക്കാത്ത
വ്യവസായ യൂണിറ്റുകളെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ബാങ്ക്
നടപടികളില്‍പ്പെട്ട്
തുടര്‍ന്ന്
പ്രവര്‍ത്തിക്കാന്‍
കഴിയാത്ത
യൂണിറ്റുകള്‍ക്ക്
അടിയന്തര സഹായം നല്കി
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ
പുരോഗതിക്ക് പദ്ധതി
2109.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട പരമ്പരാഗത
വ്യവസായങ്ങളുടെ
പുരോഗതിയ്ക്ക്
കുടുംബശ്രീയുടെ
സഹായത്തോടെയുളള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഓരോ
പ്രദേശത്തിന്റെയും തനത്
പരമ്പരാഗത വ്യവസായങ്ങളെ
ദുര്‍ബ്ബല വിഭാഗങ്ങളുടെ
വരുമാനദായക
മേഖലയാക്കുന്നതിന്
സമഗ്രപദ്ധതി
തയ്യാറാക്കുമോ;
വിശദമാക്കുമോ?
കളിമൺപാത്ര
വ്യവസായം
പ്രോത്സാഹിപ്പിക്കുവാന്‍
നടപടി
2110.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളിമൺപാത്ര
നിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
പരമ്പരാഗത കുലത്തൊഴില്‍
ചെയ്തു വരുന്ന
സമൂഹത്തിന്റെ
ക്ഷേമത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വലിയ
പ്രതിസന്ധി നേരിടുന്ന
കളിമൺപാത്ര വ്യവസായത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാരിന്റെ
കാലത്ത് വ്യവസായ
വകുപ്പില്‍ നിന്നും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
മണ്‍പാത്ര
നിര്‍മ്മാണ
വ്യവസായത്തൊഴിലാളികളുടെ
ക്ഷേമത്തിനായി
ശാസ്ത്രീയ പഠനത്തിന്റെ
അടിസ്ഥാനത്തില്‍
നവീനമായ പദ്ധതികള്‍
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
കൊച്ചി
- ബെംഗളൂരു വ്യവസായ ഇടനാഴി
2111.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
- ബെംഗളൂരു വ്യവസായ
ഇടനാഴി
നടപ്പിലാക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഇടനാഴിയില്‍ ഏതെല്ലാം
വ്യവസായ മേഖലകളാണ്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
വ്യവസായ
പാര്‍ക്കുകള്‍
2112.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സ്ഥാപനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സംസ്ഥാനത്തെ
ദേശീയപാതയോരങ്ങളിലും
പ്രാന്തപ്രദേശങ്ങളിലും
വ്യവസായ പാര്‍ക്കുകള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പാര്‍ക്കുകളില്‍
ആരംഭിക്കുന്ന
സ്ഥാപനങ്ങള്‍ക്ക്
എന്തെല്ലാം
പ്രോത്സാഹനങ്ങള്‍
നല്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
ഇൗ
പാര്‍ക്കുകളിലൂടെ
എത്രമാത്രം
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
വായ്പ
നിഷേധിക്കപ്പെട്ട സംരംഭകര്‍
2113.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
വാണിജ്യ വ്യവസായ
വകുപ്പ് പ്രഖ്യാപിച്ച
ഉജ്ജീവന പദ്ധതി പ്രകാരം
അപേക്ഷ സമര്‍പ്പിച്ച
സംരംഭകര്‍ക്ക് പ്രളയം
മൂലം തിരിച്ചടവില്‍
വീഴ്ച പറ്റിയതിനാല്‍
സിബില്‍ സ്കോര്‍
തൃപ്തികരമല്ല എന്ന
കാരണത്താല്‍ ബാങ്കുകള്‍
വായ്പ നിഷേധിക്കുന്ന
വിഷയത്തില്‍ ജില്ലാ
വ്യവസായ കേന്ദ്രങ്ങള്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
വായ്പ നിഷേധിക്കപ്പെട്ട
സംരംഭകര്ക്കാര്ക്കെങ്കിലും
ജില്ലാ വ്യവസായ
കേന്ദ്രങ്ങളുടെ
ഇടപെടലിലൂടെ ഏതെങ്കിലും
ബാങ്ക് വായ്പ
നല്‍കുന്നതിന്
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വായ്പ
നല്കാന് തയ്യാറായ
ബാങ്ക് ഏതാണെന്ന്
വ്യക്തമാക്കാമോ?
വേളി
ഇൻഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ സ്വകാര്യ
കമ്പനിക്ക് ഭൂമി
2114.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേളി
ഇൻഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ ഒരു
സ്വകാര്യ കമ്പനിക്ക്
അഞ്ച് ഏക്കർ ഭൂമി
നല്കണമെന്നുള്ള അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
കമ്പനിയില്‍ നിന്നാണ്
പ്രസ്തുത അപേക്ഷ
ലഭിച്ചതെന്ന്
അറിയിക്കാമോ;
(ബി)
മുൻഗണനാ
ക്രമത്തിന് വിരുദ്ധമായി
പ്രസ്തുത സ്വകാര്യ
കമ്പനിക്ക് ഭൂമി
നല്കണമെന്നുള്ള
നിർദ്ദേശം ഏത്
സാഹചര്യത്തിലാണ്
ഉണ്ടായതെന്നും ആരാണ്
പ്രസ്തുത നിർദ്ദേശം
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്വകാര്യ
കമ്പനിക്ക്അഞ്ച് ഏക്കർ
ഭൂമി നല്‍കുന്നതിനുള്ള
നിർദ്ദേശത്തിന്
വിരുദ്ധമായി
തിരുവനന്തപുരം ജില്ലാ
വ്യവസായ കേന്ദ്രം
ജനറല്‍ മാനേജർ
റിപ്പോർട്ട്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ജനറല്‍
മാനേജരെ സ്ഥലം
മാറ്റിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഒളവണ്ണ
പഞ്ചായത്തില്‍ വ്യവസായ
വകുപ്പിന്റെ സ്ഥലം
2115.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ
കള്ളിക്കുന്നില്‍
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
നാല്പത്തിയെട്ട്
സെന്റ് സ്ഥലം ലീസിന്
നല്കിയ നടപടി റദ്ദ്
ചെയ്ത്
ഗ്രാമപഞ്ചായത്തിന് പൊതു
ആവശ്യത്തിനായി
വിട്ടുനല്‍കണമെന്ന
നിവേദനത്തിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കൊരട്ടി
സെന്‍ട്രല്‍ ഗവണ്മെന്റ്
പ്രസ്സിന്റെ സ്ഥലം
2116.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്രസര്‍ക്കാര്‍
അടച്ചുപൂട്ടാന്‍
തീരുമാനിച്ച
കൊരട്ടിയിലെ
സെന്‍ട്രല്‍
ഗവണ്മെന്റ് പ്രസ്സ്
തുടര്‍ന്നും
പ്രവര്‍ത്തിച്ചില്ലെങ്കില്‍
പ്രസ്തുത സ്ഥലം സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനും
അനുയോജ്യമായ വ്യവസായ
പദ്ധതികള്‍ അടക്കമുള്ള
വികസന ആവശ്യങ്ങള്‍ക്ക്
വേണ്ടി
പ്രയോജനപ്പെടുത്തുന്നതിനും
ആവശ്യമായ ഇടപെടലുകളും
നടപടികളും
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കെല്‍പാം
പുറത്തിറക്കിയ പാനീയങ്ങള്‍
2117.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കൊറ്റമത്ത്
പ്രവര്‍ത്തിക്കുന്ന
കെല്‍പാമിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെല്‍പാം
നിലവില്‍ പുറത്തിറക്കിയ
പാനീയങ്ങള്‍
മാര്‍ക്കറ്റില്‍ ഇടം
പിടിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
2016
മുതല്‍ കെല്‍പാമിന്
എത്ര തുകയാണ് വ്യവസായ
വകുപ്പ് നല്‍കിയത്
എന്ന് വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ അധീനതയിലുള്ള
ഭൂമി
2118.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വ്യവസായ
വകുപ്പിന് കീഴിലുള്ള
ഭൂമിയുടെ വിസ്തീര്‍ണം,
ഭൂമി നിലവിലുള്ള സ്ഥലം,
അതില്‍
ഉപയോഗപ്പെടുത്തിയിട്ടുള്ള
ഭൂമി, ഉപയോഗിക്കാതെ
കിടക്കുന്ന ഭൂമി,
തുടങ്ങിയ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
ഭൂമി വ്യവസായ
ആവശ്യങ്ങള്‍ക്കായി
അനുവദിച്ചു
കൊടുത്തിട്ടുണ്ടോ;എങ്കില്‍
അത് ആര്‍ക്കൊക്കെ,
എന്തൊക്കെ
ആവശ്യങ്ങള്‍ക്ക്, എത്ര
ഭൂമി, അതിനു
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ എന്നിവ
സഹിതം വ്യക്തമാക്കാമോ;
(സി)
വ്യവസായ
ആവശ്യങ്ങള്‍ക്കല്ലാതെ
ഭൂമി പതിച്ചു
കൊടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
ആമ്പല്ലൂർ
ഇലക്ട്രോണിക് ഹാർഡ്വെയർ
പാർക്ക്
2119.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ നിർദ്ദിഷ്ട
ആമ്പല്ലൂർ ഇലക്ട്രോണിക്
ഹാർഡ്വെയർ പാർക്കിന്റെ
നിർമ്മാണ പ്രവൃത്തികൾ
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
പാർക്കിന്റെ
നിർമാണത്തിനായി
നാളിതുവരെ കെ.എസ്.ഐ.ഡി
.സി. നിർവഹിച്ച
കാര്യങ്ങൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പാർക്കിനായുള്ള
സ്ഥലമെടുപ്പ് ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്ഥലമെടുപ്പ്
വേഗത്തിലാക്കാൻ
എന്തൊക്കെ നടപടികളാണ്
സർക്കാർ
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
കാസര്‍ഗോഡ്
ഭാരത് ഹെവി
ഇലക്ട്രിക്കല്‍സ്
ലിമിറ്റഡിലെ പ്രതിസന്ധി
2120.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഭാരത് ഹെവി
ഇലക്ട്രിക്കല്‍സ്
ലിമിറ്റഡില്‍ ഇപ്പോള്‍
എത്ര
ജീവനക്കാരുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇവര്‍ക്ക്
എത്രമാസമായി ശമ്പളം
കിട്ടുന്നില്ല എന്നും
ഇൗ പ്രതിസന്ധിക്ക്
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(സി)
മാസങ്ങളോളമായി
ശമ്പളം കിട്ടാത്ത
ജീവനക്കാരുടെയും
കുടുംബങ്ങളുടെയും ദയനീയ
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ശമ്പളം
ലഭിയ്ക്കുവാന്‍
സ്വീകരിച്ച ആശ്വാസ
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയിലെ പൊതുമേഖല
സ്ഥാപനമായ
ബി.എച്ച്.ഇ.എല്ലിനെയും
സ്ഥാപനത്തിലെ
ജീവനക്കാരെയും
രക്ഷിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇത്തവണ
ബഡ്ജറ്റില്‍
ബി.എച്ച്.ഇ.എല്ലിന്റെ
പുനരുജ്ജീവനത്തിന് തുക
നീക്കിവച്ചിരുന്നോ;
എങ്കില്‍ എത്ര തുകയാണ്
നീക്കി വച്ചത്;
നിലവില്‍ കേന്ദ്ര
സര്‍ക്കാര്‍ സംസ്ഥാന
സര്‍ക്കാരിന്
കെെമാറാത്ത പ്രസ്തുത
സ്ഥാപനത്തിന് ഇൗ തുക
ചെലവഴിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ബി.എച്ച്.ഇ.എല്ലിലെ
പ്രതിസന്ധി എപ്പോഴാണ്
പരിഹരിക്കാനാകുകയെന്നും
അതിനായി സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ?
അമ്പലമുകള്‍
പെട്രോകെമിക്കല്‍ പാര്‍ക്ക്
2121.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
അമ്പലമുകള്‍
പെട്രോകെമിക്കല്‍
പാര്‍ക്ക് പദ്ധതി
ആരംഭിക്കുന്നതിലെ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
വടക്കാഞ്ചേരി
വില്ലേജില്‍ പുതിയ വ്യവസായ
പാര്‍ക്ക്
2122.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍
വടക്കാഞ്ചേരി
വില്ലേജില്‍ പുതിയ
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് എന്തൊക്കെ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായെന്ന്
വ്യക്തമാക്കുമോ?
കൊച്ചാലുമൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റിലെ
പ്രവൃത്തികള്‍
2123.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
കൊച്ചാലുംമൂട്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ വിവിധ
പ്രവൃത്തികള്‍ക്ക്
അനുവദിച്ച തുകയും
പ്രവൃത്തികളുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
എസ്റ്റിമേറ്റുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വ്യവസായ വികസനം
2124.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യവസായ വകുപ്പ്
മുഖാന്തരം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
എന്തെല്ലാം
വികസനപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഷൊര്‍ണ്ണൂരില്‍
ബഹുനില വ്യവസായ സമുച്ചയ
നിര്‍മ്മാണം
2125.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂരില്‍
ബഹുനില വ്യവസായ
സമുച്ചയത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
ഡോക്കറ്റ് നമ്പര്‍
IN.191200211 പ്രകാരം
മന്ത്രിക്ക് നല്കിയ
അപേക്ഷ വ്യവസായ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിക്ക്
നല്കിയതിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫയലിന്റെ നമ്പര്‍,
കമ്പ്യൂട്ടര്‍ നമ്പര്‍
എന്നിവയും ഈ ഫയലിന്റെ
നാള്‍വഴി നടപടിക്രമവും
വിശദമാക്കാമോ?
പാറ
ഖനനം
പൊതുമേഖലയിലാക്കുന്നതിന്
നടപടി
T 2126.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറ
ഖനനം
പൊതുമേഖലയിലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ആയതിനുവേണ്ടി
എന്തെല്ലാം
നടപടിക്രമങ്ങള്‍
ഇതിനോടകം
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
വന്യജീവി
സങ്കേതങ്ങളുടെ സമീപമുള്ള
ക്വാറികൾ
2127.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്യജീവി
സങ്കേതങ്ങളുടെയും ദേശീയ
ഉദ്യാനങ്ങളുടെയും പത്ത്
കിലോമീറ്റര്‍
ചുറ്റളവിലുള്ള
പാറമടകള്‍ക്ക് കേന്ദ്ര
വന്യജീവി ബോര്‍ഡിന്റെ
അനുമതി വേണമെന്ന
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ക്വാറികളുടെ
പ്രവര്‍ത്തനം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിനെ ചോദ്യം
ചെയ്ത് ക്വാറി ഉടമകള്‍
നല്കിയ ഹര്‍ജിയില്‍
ഹൈക്കോടതി സിംഗിള്‍
ബഞ്ച് വിധി
പ്രസ്താവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത വിധി
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിധിക്കെതിരെ സംസ്ഥാന
സര്‍ക്കാര്‍ ഡിവിഷന്
ബഞ്ചിന് അപ്പീല്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
അനധികൃത
ധാതുമണല്‍ ഖനനം
2128.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുമ്പയിര്, ധാതുമണല്‍
എന്നിവയുടെ ഖനനം
പൊതുമേഖലയ്ക്ക്
മാത്രമായി
പരിമിതപ്പെടുത്തിയിട്ടുള്ളതില്
എന്തെങ്കിലും ഇളവ്
നല്കുവാന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
അനധികൃത ധാതുമണല്‍ ഖനനം
നടക്കുന്നതായ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ അത്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഖനന
സംബന്ധമായ പ്രശ്നങ്ങള്‍
മൂലം സംസ്ഥാനത്ത്
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനം അടച്ച്
പൂട്ടിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത സ്ഥാപനത്തെ
വൈവിധ്യവല്‍ക്കരിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
സ്വകാര്യ
കമ്പനിയ്ക്ക് കരിമണല്‍ ഖനനം
2129.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
അറ്റോമിക് മിനറല്‍
കണ്സഷന് നിയമത്തിന്
വിരുദ്ധമായി
സംസ്ഥാനത്തെ കരിമണല്‍
ഖനനം സ്വകാര്യ കമ്പനിയെ
ഏല്‍പ്പിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഫയലില്‍ ആ
സമയത്തുണ്ടായിരുന്ന
മൈനിങ് ആന്‍ഡ് ജിയോളജി
വകുപ്പ് ഡയറക്ടറുടെ
ശിപാര്‍ശ
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
കേന്ദ്ര
അറ്റോമിക് മിനറല്‍
കണ്സഷന് നിയമത്തിലെ
വകുപ്പുകള്‍ പ്രകാരം
കരിമണല്‍ ഖനനത്തിന്
സ്വകാര്യ മേഖലയ്ക്ക്
അനുമതി നല്കാന്
സര്‍ക്കാരിന് കഴിയുമോ;
വ്യക്തമാക്കുമോ?
ധാതുമണല്‍
ഖനനത്തിന് സ്വകാര്യ കമ്പനി
2130.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തെ
അപൂര്‍വ്വമായ ധാതുമണല്‍
ഖനനത്തിന് സ്വകാര്യ
കമ്പനികളെ
അനുവദിക്കുന്നത് തടഞ്ഞു
കൊണ്ട് അറ്റോമിക്
മിനറല്‍ കണ്സഷന്
നിയമത്തില്‍
കേന്ദ്രസര്‍ക്കാര്‍
ഭേദഗതി കൊണ്ടു
വന്നിട്ടുണ്ടോ;
(ബി)
കൊച്ചി
ആസ്ഥാനമായ സ്വകാര്യ
കമ്പനി
പ്രമോട്ടര്‍മാരായി
രൂപീകരിച്ച കമ്പനി കേരള
തീരത്തെ കരിമണല്‍
ഖനനത്തിന് അപേക്ഷ
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഈ
കമ്പനി പൂര്‍ണ്ണമായും
സ്വകാര്യ
കമ്പനിയാണെന്നും അതിന്
ഖനന അനുമതി
നല്‍കാനാവില്ലെന്നും
മൈനിംഗ് ആന്റ് ജിയോളജി
വകുപ്പ് ഡയറക്ടര്‍
ഫയലില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഡയറക്ടറെ
മന്ത്രിസഭായോഗത്തില്‍
പോലും ചര്‍ച്ച ചെയ്യാതെ
പ്രസ്തുത
സ്ഥാനത്തുനിന്നും
നീക്കം
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
വയനാട്
ഹാന്റ് ലൂം,പവര്‍ലൂം
സൊസൈറ്റിയുടെ
ഉല്‍പ്പന്നങ്ങള്‍
2131.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ വയനാട്
ഹാന്റ് ലൂം പവര്‍ലൂം
ആന്റ്
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡസ്ട്രിയല്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
ഉല്പാദിപ്പിക്കുന്ന
ഉല്‍പ്പന്നങ്ങള്‍
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക്
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആശുപത്രി,
പട്ടികവര്‍ഗ്ഗ
ഹോസ്റ്റലുകള്‍
എന്നിവയ്ക്ക് ആവശ്യമായ
തുണിത്തരങ്ങള്‍
പ്രസ്തുത സ്ഥാപനത്തില്‍
നിന്നും
വാങ്ങുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഈ
സ്ഥാപനത്തിലെ
ഉല്‍പ്പന്നങ്ങള്‍ക്ക്
വിപണി കണ്ടെത്തി
കൂടുതല്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം
മാര്‍ഗങ്ങള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൈത്തറി
മേഖലയുടെ നവീകരണം
2132.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയുടെ നവീകരണത്തിനും
വൈവിധ്യവല്‍ക്കരണത്തിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികളും
ഇതുവഴിയുണ്ടായ
നേട്ടങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി യൂണിഫോം
നല്കുന്ന പദ്ധതിമൂലം
സംസ്ഥാനത്തെ കൈത്തറി
മേഖലയ്ക്ക് ഉണ്ടായ
പ്രയോജനം
വ്യക്തമാക്കാമോ;
(സി)
കേരളത്തിന്റെ
ചൂടുകൂടിയ
കാലാവസ്ഥയില്‍ സ്കൂള്‍
യൂണിഫോമുകള്‍
നിര്‍ബന്ധമായും കൈത്തറി
വസ്ത്രമുപയോഗിച്ചുള്ളതാക്കാനും
അതുവഴി ഈ പരമ്പരാഗത
വ്യവസായ മേഖലയ്ക്ക്
കൂടുതല്‍ ഉണര്‍വ്
നല്‍കാനും എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൈത്തറി
തുണിത്തരങ്ങളുടെ ഉപയോഗം
2133.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
തുണിത്തരങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കൈത്തറി
വ്യവസായ
പരിശീലനത്തിനായി പുതിയ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക് പ്രസ്തുത
മേഖലയില്‍ പരിശീലനം
നല്കാന്
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കൈത്തറി
തുണിത്തരങ്ങളുടെ
നിര്‍മ്മാണ മേഖല
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍ നല്കിയ
ഗ്രാന്റ്, സബ്സിഡി
എന്നിവ എത്രയെന്ന്
വെളിപ്പെടുത്തുമോ?
ഖാദി
മേഖലയുടെ നവീകരണം
2134.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഖാദി മേഖലയുടെ
നവീകരണത്തിനും
പുനരുജ്ജീവനത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
ഖാദി
തുണികളുടെ പ്രചാരം
വര്‍ദ്ധിപ്പിക്കല്‍
2135.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഖാദി
തുണികളുടെ പ്രചാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഗ്രാമീണ
ഖാദി യൂണിറ്റുകള്‍ക്ക്
പുനരുജ്ജീവനം
2136.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി-ഗ്രാമീണ
വ്യവസായ മേഖലയില്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം പുതുതായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
പ്രസ്തുത പദ്ധതികളിലൂടെ
ഈ മേഖലയില്‍
എത്രപേര്‍ക്ക് പുതുതായി
തൊഴില്‍
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
നിലവില്‍
ക്ഷയോന്മുഖമായ ഗ്രാമീണ
ഖാദി യൂണിറ്റുകളെ
പുനര്‍ജ്ജീവിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നറിയിക്കാമോ;
(സി)
റാന്നി
നിയോജകമണ്ഡലത്തിലെ
കൊറ്റനാട്ട്
പ്രവര്‍ത്തിക്കുന്ന
ഖാദി യൂണിറ്റിന് പുതിയ
തറികള്‍ നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഖാദിഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത യൂണിറ്റിനെ
പ്രവര്‍ത്തനക്ഷമമാക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
പല്ലശ്ശന
പഞ്ചായത്തില്‍ ഖാദി
ബോര്‍ഡിന്റെ സ്ഥലം
2137.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പല്ലശ്ശന
പഞ്ചായത്തില്‍
ഖാദിബോര്‍ഡിന്റെ
കീഴിലുള്ള പനംചക്കര
സൊസൈറ്റിയുടെ പേരിലുള്ള
സ്ഥലം പല്ലശ്ശന
ഗ്രാമപഞ്ചായത്തിന്റെ
ആവശ്യങ്ങള്‍ക്കായി
വിട്ടുനല്‍കുന്നതിന്
അപേക്ഷ സമര്‍പ്പിച്ചത്
പരിശോധിച്ച്
അനുഭാവപൂര്‍വ്വമായ
നടപടി സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കായികതാരങ്ങള്‍ക്കുള്ള
പ്രോത്സാഹന നടപടികള്‍
2138.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കായികതാരങ്ങള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍ ചെയ്തു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
സ്പോര്‍ട്സ്
സര്‍വ്വകലാശാല
2139.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
സ്പോര്‍ട്സ്&ഗെയിംസിന്റെ
ഉന്നമനത്തിനായി
സ്പോര്‍ട്സ്
സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്റെ
നടപടികള്‍
വിശദമാക്കാമോ?
സെക്രട്ടേറിയറ്റ്
സ്പോര്‍ട്സ് അസോസിയേഷന്
കേരള
2140.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ കായിക
പുരോഗതിക്കായിട്ടുള്ള
സെക്രട്ടേറിയറ്റ്
സ്പോര്‍ട്സ്
അസോസിയേഷന് കേരള
രൂപീകൃതമായത്
എന്നാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംഘടനയില്‍
അംഗങ്ങളായിട്ടുള്ള
എല്ലാവരും സിവില്‍
സര്‍വ്വീസ്
കായികമേളയില്‍
പങ്കെടുക്കുന്നവരാണോ;
ഇവരില്‍ എത്രപേര്‍
കഴിഞ്ഞ സിവില്‍
സര്‍വ്വീസ് മേളയില്‍
ഏതെല്ലാം ഇനങ്ങളിലായി
പങ്കെടുത്തു; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കഴിഞ്ഞ
സിവില്‍ സര്‍വ്വീസ്
മേളയില്‍ പങ്കെടുത്ത്
വിജയിച്ച കായിക
താരങ്ങളെ
അനുമോദിക്കുന്നതിനായി
ഏതെങ്കിലും തരത്തിലുള്ള
യോഗങ്ങള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
സ്പോർട്സ്
അക്കാദമികള്‍ക്ക് ഗ്രാന്റ്
2141.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികള്‍/ട്രസ്റ്റുകള്‍
എന്നിവയുടെ
ഉടമസ്ഥതയിലുള്ള
സ്പോർട്സ്
അക്കാദമികള്‍ക്ക്
ഗ്രാന്റ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇങ്ങനെ
നല്കുന്ന ഗ്രാന്റ്
ശരിയായ രീതിയില്‍
വിനിയോഗിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ഇത്തരം
പരിശോധനകള്‍
കാര്യക്ഷമമായ രീതിയില്‍
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം സ്വകാര്യ
വ്യക്തികള്‍/ട്രസ്റ്റുകള്‍
എന്നിവയുടെ
ഉടമസ്ഥതയിലുള്ള
ഏതെല്ലാം സ്പോർട്സ്
അക്കാദമികള്‍ക്കാണ്
ഗ്രാന്റ്
അനുവദിച്ചിട്ടുള്ളതെന്ന്
അനുവദിച്ച വര്‍ഷം,തുക
എന്നിവ ഉള്‍പ്പെടെ
ലഭ്യമാക്കുമോ?
കൃത്രിമ
ടർഫ്/നാച്ചുറൽ ടർഫ്
വിരിച്ചിട്ടുള്ള
കളിക്കളങ്ങൾ
2142.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോർട്സ്
എൻജിനീയറിംഗ്
വിഭാഗത്തിന്റെ
ആഭിമുഖ്യത്തിൽ
സംസ്ഥാനത്ത് എത്ര
കളിക്കളങ്ങളിൽ കൃത്രിമ
ടർഫ്/നാച്ചുറൽ ടർഫ്
വിരിച്ചിട്ടുണ്ട് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
കളിക്കളങ്ങളിലാണ്
ഇപ്രകാരം കൃത്രിമ
ടർഫ്/നാച്ചുറൽ ടർഫ്
വിരിച്ചിട്ടുള്ളത് എന്ന
വിവരം ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
പ്രസ്തുത
കളിക്കളങ്ങളിൽ സെവൻസ്
ഫുട്ബോൾ
കളിക്കുന്നതിനായുള്ള
കളിക്കളങ്ങൾ
ഉൾപ്പെടുന്നുണ്ടോ
എന്നും ഉണ്ടെങ്കിൽ അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
അവയിലൊന്നിന്റെ
എസ്റ്റിമേറ്റ് കോപ്പി
ലഭ്യമാക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ കീഴിലുളള
സ്പോര്‍ട്സ് ഹോസ്റ്റലുകള്‍
2143.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച
ദേശീയ അന്തര്‍ദേശീയ
താരങ്ങളെ സംഭാവന
ചെയ്യുന്നതും
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
കീഴിലുളളതുമായ
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍ മതിയായ
എണ്ണം കുട്ടികളെ
ലഭിക്കാത്തതിന്റെ കാരണം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സാധാരണക്കാരായ
കുട്ടികളുടെ ആശ്രയമായ
ഇത്തരം സ്ഥാപനങ്ങളില്‍
മതിയായ എണ്ണം കുട്ടികളെ
ലഭ്യമാക്കുന്നതിനും ഈ
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
നിലനില്‍പ്പ് ഉറപ്പ്
വരുത്തുന്നതിനും
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
രാജീവ്
ഗാന്ധി സ്പോര്‍ട്സ്
മെഡിസിന് സെന്ററിന്റെ
സേവനം
2144.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
പ്രവര്‍ത്തിച്ചു വരുന്ന
രാജീവ് ഗാന്ധി
സ്പോര്‍ട്സ് മെഡിസിന്
സെന്ററിന്റെ സേവനം
സംസ്ഥാനത്ത്
മറ്റേതെങ്കിലും
ജില്ലകളില്‍
വ്യാപിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ജില്ലകളിലാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
രാജീവ്
ഗാന്ധി സ്പോര്‍ട്സ്
മെഡിസിന് സെന്ററുകളിലെ
ഡോക്ടര്‍മാരുടേയും
ജീവനക്കാരുടെയും
നിയമനത്തിന്
സ്വീകരിച്ചു വരുന്ന
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
വയക്കര
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂള്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
2145.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ വയക്കര
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളില്‍
നിലവിലുള്ള ഇന്‍ഡോര്‍
സ്റ്റേഡിയം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം
പൂര്‍ത്തീകരിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സ്റ്റേഡിയം
നിര്‍മ്മാണം
2146.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നിര്‍മ്മിച്ച ഓരോ
സ്റ്റേഡിയത്തിനും
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് ഏത് പദ്ധതി
പ്രകാരമാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനി
ഏതെങ്കിലും ജില്ലയില്‍
പുതിയതായി സ്റ്റേഡിയം
അനുവദിക്കുമോയെന്നും
എങ്കില്‍ അതിനുള്ള
മാനദണ്ഡം
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍
2147.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മാണം
പുരോഗമിക്കുന്ന
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
സ്റ്റേഡിയത്തിനും
ചെലവാക്കുന്ന തുക
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
മള്‍ട്ടിപര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളില്‍
സജ്ജമാക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കായിക
താരങ്ങള്‍ക്ക് സർക്കാർ ജോലി
2148.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
കായിക താരങ്ങള്‍ക്ക്
സർക്കാർ ജോലി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏങ്കില്‍
വിശദാംശം അറിയിക്കാമോ?
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
ലഭിച്ച വയനാട് ജില്ലയിലെ
കായിക താരങ്ങള്‍
2149.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നൽകാനുള്ള തീരുമാന
പ്രകാരം വയനാട്
ജില്ലയില്‍ നിന്ന്
ആര്‍ക്കെങ്കിലും ജോലി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവരുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയില്‍ ഖേലോ ഇന്ത്യ
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികൾ
2150.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഖേലോ
ഇന്ത്യ പദ്ധതി പ്രകാരം
എന്തെല്ലാം പുതിയ
പ്രവൃത്തികൾ ആണ്
പാലക്കാട് ജില്ലയില്‍
നടപ്പിലാക്കി വരുന്നത്
എന്ന് വിശദമാക്കാമോ?
ചാലക്കുടി
മുനിസിപ്പല്‍ ഇന്‍ഡോര്‍
സ്റ്റേഡിയം
2151.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച്
നിര്‍മ്മാണം നടക്കുന്ന
ചാലക്കുടി മുനിസിപ്പല്‍
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
ഏത് ഘട്ടത്തിലാണ്
എന്നും എന്തെല്ലാം
കായിക സൗകര്യങ്ങളാണ്
പ്രസ്തുത
സ്റ്റേഡിയത്തില്‍
ഒരുക്കുന്നത് എന്നും
അറിയിക്കാമോ;
(ബി)
ചാലക്കുടിയിലെ
ഇന്‍ഡോര്‍ സ്റ്റേഡിയം
എന്നത്തേക്ക്നിര്മ്മാണം
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനസജ്ജമാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
കോഴിക്കോട്
സര്‍വ്വകലാശാല സ്റ്റേഡിയം
2152.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാല
സ്റ്റേഡിയം
അന്തര്‍ദേശീയ
മത്സരങ്ങള്‍ നടത്താന്‍
പര്യാപ്തമായ രീതിയില്‍
നവീകരിക്കുന്നതിന്
വേണ്ടിയുള്ള മാസ്റ്റര്‍
പ്ലാന്‍, ഡി.പി.ആര്.
അടക്കം സര്‍ക്കാരിന്
സമര്‍പ്പിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തില്‍
ഫ്ലെഡ്ലൈറ്റുകളും
സ്പോര്‍ട്സ് പവലിയനും
ഉള്‍പ്പെടെ
നിര്‍മ്മിച്ച്
അന്തര്‍ദേശീയ
സ്റ്റേഡിയമാക്കി
മാറ്റുന്നതിനുവേണ്ടിയുളള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചിങ്ങവനത്ത്
സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
2153.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
നിയോജകമണ്ഡലത്തില്‍
ചിങ്ങവനത്ത്
സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കുന്നതിനും
ആവശ്യമായ സ്ഥലം
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(സി)
ഇതിനായി
എത്ര ഏക്കര്‍ സ്ഥലം
സര്‍ക്കാര്‍
നീക്കിവെച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഈ
വര്‍ഷം തന്നെ പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കലാഭവന്‍
മണിയുടെ സ്മരണയ്ക്കായി
നടത്തുന്ന പ്രോഗ്രാമുകൾ
2154.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തരിച്ച
അനശ്വര കലാകാരന്
കലാഭവന്‍ മണിയുടെ
സ്മരണയ്ക്കായി സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡ്
എന്തെല്ലാം മത്സരങ്ങളും
പ്രോഗ്രാമുകളുമാണ്
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ;
(ബി)
യുവകലാകാരന്മാരെ
ഉള്‍പ്പെടുത്തി നാടന്‍
പാട്ടിന് പുറമെ
മിമിക്രിയ്ക്ക് കൂടി
സംസ്ഥാനതല മത്സരം
നടത്തി പുരസ്കാരങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
നേരത്തെ
നല്കി വന്നിരുന്ന
പുരസ്കാരങ്ങളുടെ തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?