റബ്ബര്‍
വില സ്ഥിരതാ ഫണ്ട്
1974.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വില സ്ഥിരതാ
ഫണ്ടിലേക്കായി 2019-20
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റില്‍ എത്ര കോടി
രൂപ
നീക്കിവെച്ചുവെന്നും
ഇതില്‍ 2020 മാര്‍ച്ച്
ഒന്ന് വരെ എത്ര കോടി
രൂപ ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
2019
മാര്‍ച്ച് ഒന്നുമുതല്‍
കൃഷിക്കാര്‍ നല്കിയ
റബ്ബറിന് വിലസ്ഥിരതാ
ഫണ്ടിന്റെ ആനുകൂല്യം
കൈമാറിയിട്ടില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം ഈ
ഇനത്തില്‍ എത്ര കോടി
രൂപ കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വെളിപ്പെടുത്തുമോ?
സമ്പദ്
വ്യവസ്ഥയെ ചലനാത്മകമാക്കാനുളള
നടപടികള്‍
1975.
ശ്രീ.പി.ടി.എ.
റഹീം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.കെ.പ്രശാന്ത്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി ഘട്ടത്തിലും
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയ്ക്ക്
തൃപ്തികരമായ വളര്‍ച്ച
കെെവരിക്കാനായിട്ടുണ്ടെങ്കിലും
ദേശീയ തലത്തിലും
ആഗോളതലത്തിലുമുളള
മാന്ദ്യം മൂലം വ്യാപാര
വ്യവസായ മേഖലകളില്‍
നിന്നുളള
നികുതിവരുമാനവും
പ്രവാസികളില്‍ നിന്നുളള
പണവരവും
കുറയാനിടയുളളതിനാല്
സമ്പദ് വ്യവസ്ഥയെ
ചലനാത്മകമാക്കി വികസനം
സുസ്ഥിരമാക്കുന്നതിന്
പ്രവാസികളുടെ നിശ്ചല
സമ്പാദ്യം
നിക്ഷേപമാക്കാന്‍
പരിപാടി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പണച്ചുരുക്കം
ഉണ്ടാകാതിരിക്കുന്നതിനു
സര്‍ക്കാര്‍ ചെലവു
കുറയ്ക്കാതെ
നിലനിര്‍ത്തേണ്ടത്
അനിവാര്യമായതിനാല്‍
റവന്യൂ വരവു
വര്‍ദ്ധിപ്പിക്കുന്നതിനു
ജി.എസ്.ടി നികുതി
സമാഹരണത്തിലെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം
മാര്‍ഗങ്ങളാണ്
ആവിഷ്കരിച്ചിട്ടുളളത്;
(സി)
നികുതി
ശൃംഖലക്ക് പുറത്തുളള
ഗണ്യമായ എണ്ണം
വ്യാപാരികളെ കണ്ടെത്തി
രജിസ്ട്രേഷന്
എടുപ്പിക്കുന്നതിനും
നികുതി വെട്ടിപ്പ്
അസാധ്യമാക്കുന്ന
തരത്തില്‍ ഇ-വേ ബില്‍
പരിശോധന
കാര്യക്ഷമമാക്കാനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
കേന്ദ്ര
പദ്ധതി പ്രവൃത്തികളിന്മേല്
കരാറുകാർക്ക് നല്‍കാനുള്ള
തുക
1976.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പ് സാമ്പത്തിക വർഷം
നാളിതുവരെ നിർവഹിച്ച
കേന്ദ്ര സഹായമുള്ള
പദ്ധതി പ്രവൃത്തികളിൽ
എത്ര തുകയുടെ ബില്ലുകൾ
കരാറുകാർക്ക്
കുടിശ്ശികയുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കുടിശ്ശിക തുക നടപ്പ്
സാമ്പത്തിക വർഷം
നൽകുന്നതിനായി നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
പണമിടപാടുകാരുടെ
പ്രവര്‍ത്തനങ്ങളിലെ
നിയന്ത്രണം
1977.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ മേഖലയിലെ
വനിതകളെ ഗ്രൂപ്പുകളായി
സംഘടിപ്പിച്ച് ഈടുകള്‍
വാങ്ങി വായ്പ നല്കുന്ന
സ്വകാര്യ
പണമിടപാടുകാരുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
സര്‍ഫാസി
നിയമം ഉപയോഗിച്ച്
ഗ്രാമീണ വനിതകളുടെ
വസ്തുവും വീടും
കെെവശപ്പെടുത്തുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഇവരെ
നിയന്ത്രിക്കുന്നതിനുള്ള
നിയമ നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണിക്കുമോ?
സംസ്ഥാനത്തിന്റെ
പുനര്‍ നിര്‍മ്മാണത്തിന്
ആവശ്യമായ വായ്പ
1978.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പുനര്‍
നിര്‍മ്മാണത്തിന്
ആവശ്യമായ വായ്പ വിദേശ
ഏജന്‍സികളില്‍ നിന്നും
സമാഹരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ഏജന്‍സികളില്‍
നിന്നെന്നും, ഓരോ
ഏജന്‍സിയും നല്കിയ
വായ്പ തുകയും അതിന്റെ
പലിശ നിരക്കും
തിരിച്ചടവ് കാലാവധിയും
സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
G.O(P)
No.16/2017/Fin. ഉത്തരവ്
1979.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
06.02.2017-ല്‍
പുറപ്പെടുവിച്ച G.O(P)
No.16/2017/Fin. എന്ന
ഉത്തരവ് സിവില്‍
പ്രവൃത്തികള്‍ക്ക്
മാത്രമാണോ
ബാധകമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും
ബാധകമാണോ; എങ്കില്‍
ഏതൊക്കെ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കാണ് ഇൗ
ഉത്തരവുകള്‍
ബാധകമാകുന്നതെന്ന്
അറിയിക്കാമോ?
ബില്‍
ഡിസ്ക്കൗണ്ടിംഗ് സ്കീം
1980.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫെെനാന്‍ഷ്യല്‍
കോര്പ്പറേഷന് ബില്‍
ഡിസ്ക്കൗണ്ടിംഗ് സ്കീം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്കീം കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എത്ര
ശതമാനം വാര്‍ഷിക
പലിശയാണ് ബില്‍ തുക
ഡിസ്കൗണ്ട് ചെയ്ത്
നല്കുമ്പോള്
ഇൗടാക്കുവാന്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
റാന്നി
മണ്ഡലത്തില്‍ ആസ്തി വികസന
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
1981.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയതും
ഭരണാനുമതി ലഭിച്ചതുമായ
റാന്നി മണ്ഡലത്തിലെ
ഏതെങ്കിലും
പ്രവൃത്തികള്‍ ഇനിയും
പൂര്‍ത്തീകരിക്കാനുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
നല്കിയ ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ഇവ
പൂര്‍ത്തീകരിക്കാതിരിക്കാന്‍
ഉണ്ടായ കാരണം
വ്യക്തമാക്കാമോ;
(സി)
ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ?
ആലപ്പുഴ
ജില്ലയിലെ വിവിധ
മണ്ഡലങ്ങളില്‍ അനുവദിച്ച
പദ്ധതികള്‍
1982.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലപ്പുഴ ജില്ലയിലെ
വിവിധ മണ്ഡലങ്ങളില്‍
നാളിതുവരെ
അനുവദിച്ചിട്ടുളള
പദ്ധതികളുടെ
വിശദാംശങ്ങള്‍ മണ്ഡലവും
വകുപ്പുകളും
തരംതിരിച്ച്
വിശദമാക്കാമോ?
കൊല്ലം
ജില്ലയില്‍ ഭരണാനുമതി
നല്‍കിയിട്ടുള്ള കിഫ്ബി
പദ്ധതികള്‍
1983.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കൊല്ലം
ജില്ലയില്‍ ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍
ഓരോ പദ്ധതിയുടെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
2019-20
-ലെ പദ്ധതി വിഹിതത്തില്‍
എസ്.സി./ എസ്.റ്റി.
വിഭാഗങ്ങള്‍ക്ക്
നീക്കിവെച്ച തുക
1984.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ സംസ്ഥാന
പദ്ധതിയുടെ അടങ്കല്‍
തുക കേന്ദ്ര വിഹിതം
ഉള്‍പ്പെടെ
എത്രയായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
എസ്.സി./ എസ്.റ്റി.
വിഭാഗങ്ങള്‍ക്ക്
നീക്കിവെച്ചത്
എത്രയായിരുന്നു എന്ന്
അറിയിക്കാമോ;
(സി)
എസ്.സി./
എസ്.റ്റി.
വിഭാഗങ്ങള്‍ക്ക്
നീക്കിവെച്ച തുകയില്‍
29.02.2020 വരെ എത്ര
തുക ചെലവഴിച്ചു; അത്
ആകെ അനുവദിച്ച തുകയുടെ
എത്ര ശതമാനമാണ്;
വ്യക്തമാക്കാമോ;
(ഡി)
എസ്.സി./
എസ്.റ്റി. വിഭാഗങ്ങളുടെ
പദ്ധതി വിഹിതത്തില്‍ ഈ
സാമ്പത്തിക വര്‍ഷം
എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയിരുന്നോ;
എങ്കില്‍ എത്ര ശതമാനം;
വിശദമാക്കാമോ?
റവന്യൂ
എസ്റ്റിമേറ്റ് തുക
1985.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
മുതല്‍ 2019-20
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളിലെ റവന്യൂ
എസ്റ്റിമേറ്റ് തുക
എത്രയായിരുന്നു എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സാമ്പത്തിക
വര്‍ഷങ്ങളില്‍, ഓരോ
വര്‍ഷവും കൈവരിച്ച
റവന്യൂ വരുമാനം
എത്രയെന്ന്
വിശദമാക്കുമോ;
(സി)
റവന്യൂ
എസ്റ്റിമേറ്റിനേക്കാള്‍
റവന്യൂ വരുമാനം
കുറയുവാനുണ്ടായ കാരണം
വ്യക്തമാക്കുമോ?
പദ്ധതി
പ്രവൃത്തികള്‍
പ്രാബല്യത്തിലാക്കുന്നതിലെ
പ്രതിസന്ധി
1986.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരുമാനവും
ചെലവും തമ്മിലുള്ള വന്‍
അന്തരം പദ്ധതി
പ്രവൃത്തികള്‍
പ്രാബല്യത്തിലാക്കുന്നതില്‍
പ്രതിസന്ധി
സൃഷ്ടിക്കുമെന്ന വസ്തുത
വിലയിരുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പദ്ധതി
ചെലവുകള്‍ക്കായി
നീക്കിവെച്ച തുക
കണ്ടെത്താന്‍
സാധിക്കാത്തതിന്റെ
ഫലമായി കഴിഞ്ഞ മൂന്ന്
വര്‍ഷം പ്രഖ്യാപിത
പദ്ധതികള്‍
വെട്ടിച്ചുരുക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
വിശദാംശം നല്‍കുമോ?
സംസ്ഥാന
സർക്കാരിന്റെ വരവും ചെലവും
തമ്മിലുള്ള അന്തരം
1987.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
01.04.2018
മുതല്‍ 31.03.2019
വരെയുള്ള കാലയളവില്‍
സംസ്ഥാന സർക്കാർ വിവിധ
ആവശ്യങ്ങള്‍ക്കായി എത്ര
തുക ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
01.04.2018
മുതല്‍ 31.03.2019
വരെയുള്ള കാലയളവില്‍
സർക്കാരിന്റെ വിവിധ
വരുമാനങ്ങളുടെ ആകെ തുക
എത്രയായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
01.04.2018
മുതല്‍ 31.03.2019
വരെയുള്ള പ്രകാരം വരവും
ചെലവും തമ്മിലുള്ള
അന്തരം എത്രയെന്ന്
പറയാമോ?
സംസ്ഥാന
സര്‍ക്കാര്‍ കൊടുത്ത്
തീര്‍ക്കേണ്ട ബാധ്യത
1988.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
സംസ്ഥാന സര്‍ക്കാര്‍
കൊടുത്ത് തീര്‍ക്കേണ്ട
മൊത്തം ബാധ്യതകളെ
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ്
കോൺട്രാക്ടര്‍മാര്‍,
ജലവിഭവ വകുപ്പിലെ
കോൺട്രാക്ടര്‍മാര്‍,
തദ്ദേശ സ്വയംഭരണ
വകുപ്പിലെ
കോൺട്രാക്ടര്‍മാര്‍,
സാമൂഹികസുരക്ഷാ
പെൻഷനുകള്‍, ലാൻഡ്
അക്വിസിഷന്‍ തുടങ്ങി
ഏതെല്ലാം ഇനങ്ങളില്‍
എത്ര തുക ഇപ്പോള്‍
കൊടുത്ത് തീര്‍ക്കാൻ
ബാക്കിയുണ്ട്;
ഇവയ്ക്കെല്ലാമായി
ഇപ്പോള്‍ ട്രഷറിയില്‍
എന്ത് തുക
അവശേഷിക്കുന്നുണ്ട്;
(സി)
സര്‍ക്കാരിന്
കൊടുത്തു തീര്‍ക്കേണ്ട
മുഴുവന്‍ ബാധ്യതയും ഈ
സാമ്പത്തിക വര്‍ഷം
കൊടുത്ത് തീര്‍ക്കാന്‍
കഴിയുമെന്ന് കരുതുണ്ടോ;
ഇല്ലെങ്കില്‍ എത്ര
ശതമാനം കൊടുത്ത്
തീര്‍ക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പൊതുകടത്തിന്റെ വളർച്ചാ
നിരക്ക്
1989.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാരിന്റെ കഴിഞ്ഞ
ദശാബ്ദത്തിലെ
പൊതുകടത്തിന്റെ വളർച്ചാ
നിരക്ക്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സർക്കാരിന്റെ
കാലയളവില്‍ പൊതു
കടത്തിന്റെ വളർച്ചാ
നിരക്കില്‍
കുറവുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സർക്കാരിന് വായ്പ
എടുക്കുന്നതിനുള്ള
പരിധി, കേന്ദ്ര സർക്കാർ
നിശ്ചയിക്കുന്നത്
ഏതൊക്കെ മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)
സംസ്ഥാന
സർക്കാരിന് ലഭ്യമാകുന്ന
വിദേശസഹായ വായ്പകള്‍,
വിദേശസഹായ
പദ്ധതികള്‍ക്ക്
മാത്രമാണോ
ചെലവഴിക്കുന്നത്;
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാന
സർക്കാർ വായ്പ
എടുക്കുന്ന തുക
പൂർണ്ണമായും ആസ്തി
വികസന
പ്രവർത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്ന
തരത്തിലുള്ള ധനകാര്യ
മാനേജ്മെന്റ്
ആവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നികുതി
വരുമാനത്തിലെ വര്‍ദ്ധനവ്
1990.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നികുതി വരുമാനത്തില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ് 2019-20
ല്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
സാമ്പത്തിക വര്‍ഷം
29.2.2020 വരെ നികുതി
വരുമാനത്തില്‍ എത്ര
വളര്‍ച്ച നേടുവാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
ബജറ്റില്‍
ലക്ഷ്യമിട്ടിരുന്ന
വളര്‍ച്ച നേടുവാന്‍
കഴിയാതിരുന്നത് നികുതി
പിരിവിലെ പിടിപ്പുകേടും
അനാസ്ഥയും മൂലമാണെന്ന്
വിലയിരുത്തുന്നുണ്ടോ?
കേന്ദ്ര
സര്‍ക്കാര്‍ കോർപ്പറേറ്റ്
നികുതി വെട്ടിക്കുറച്ചത്
1991.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
നികുതി ഘടനകളില്‍
മാറ്റം വരുത്തിയ
നിലവിലെ കേന്ദ്ര
സർക്കാർ, കോർപ്പറേറ്റ്
നികുതി
വെട്ടിക്കുറച്ചതും
ആയതുമൂലം സംസ്ഥാനത്തെ
പ്രത്യക്ഷ നികുതി
വരുമാനം ഗണ്യമായി
കുറഞ്ഞതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കേന്ദ്ര സർക്കാർ
തീരുമാനങ്ങളും
പ്രവർത്തനങ്ങളും
സംസ്ഥാന സാമ്പത്തിക
അവസ്ഥയേയും സാമ്പത്തിക
പ്രവർത്തനങ്ങളെയും
എത്തരത്തില്‍
ബാധിക്കുന്നുവെന്ന്
ധനകാര്യ വകുപ്പ്
പരിശോധിച്ചുവോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
ആയത് സംബന്ധിച്ച
പ്രതിസന്ധി പരിഹരിക്കാൻ
ധനവകുപ്പ് സ്വീകരിച്ച്
വരുന്ന പ്രധാന
പ്രവർത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മദ്യവില്പനയിലൂടെ
ലഭിച്ച നികുതിവരുമാനം
1992.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
ഫെബ്രുവരി മാസം വരെ
മദ്യവില്പനയിലൂടെ
ലഭ്യമായിട്ടുളള
നികുതിവരുമാനം
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തേക്കാള്‍ എത്ര
ശതമാനം അധികമാണ്
പ്രസ്തുത വരുമാനമെന്ന്
വ്യക്തമാക്കാമോ?
സമ്പദ്ഘടന
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
1993.
ശ്രീ.കെ.
രാജന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
നിലനില്‍ക്കുന്ന
പൊതുവായ സാമ്പത്തിക
മാന്ദ്യം സംസ്ഥാന
സമ്പദ്ഘടനയെ ഏതൊക്കെ
തരത്തില്‍
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
തനത് നികുതി
വരുമാനത്തില്‍
കുറവുണ്ടായതിന്റെ
കാരണങ്ങള്‍
ചൂണ്ടിക്കാണിക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
തനത് നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
പദ്ധതി
ആവശ്യങ്ങള്‍ക്കും
പദ്ധതിയേതര
ആവശ്യങ്ങള്‍ക്കും
കേന്ദ്രത്തില്‍ നിന്ന്
ലഭിക്കുന്ന നികുതി
വരുമാനവും ധനസഹായവും
കുറഞ്ഞുവരുന്ന
പ്രവണതയുണ്ടോ;
വിശദമാക്കുമോ;
(ഇ)
സംസ്ഥാനത്തിന്റെ
റവന്യൂ വരുമാനം
കൂടുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
സര്‍ക്കാരിന്റെ
ക്യാഷ് റിസര്‍വ് പരിധി
1994.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാരിന് റിസര്‍വ്
ബാങ്കില്‍
ഉണ്ടായിരിക്കേണ്ട
ക്യാഷ് റിസര്‍വ് പരിധി
നിലനിര്‍ത്താന്‍
സാധിയ്ക്കാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം കാലയളവിലാണ്
ഇതിന്
കഴിയാതിരുന്നിട്ടുള്ളതെന്നും
നിലവില്‍ എത്ര രൂപയാണ്
ക്യാഷ് റിസര്‍വ്
പരിധിയായി
നിശ്ചയിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
റിസര്‍വ്
നല്കിയ പരിധി കവിഞ്ഞ്
ഓവര്‍ ഡ്രാഫ്റ്റായ
ദിവസങ്ങള്‍
ഏതൊക്കെയാണ്; ഇതിന്
പലിശ നല്‍കേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ ഈ
ഇനത്തില്‍ പലിശയായി
നല്‍കേണ്ടി
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി ഏറ്റെടുക്കുന്ന
പദ്ധതികള്‍ക്കുള്ള ധനസമാഹരണം
1995.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി ഏറ്റെടുക്കുന്ന
പദ്ധതികള്‍ക്ക് ധനം
സമാഹരിക്കുന്നത്
എപ്രകാരമാണെന്ന്
അറിയിക്കാമോ;
(ബി)
കിഫ്ബി
പദ്ധതികള്‍ക്കായി
ഏതൊക്കെ ധനകാര്യ
സ്ഥാപനങ്ങളില്‍
നിന്നുമാണ് ഇതിനകം
വായ്പ
ലഭ്യമാക്കിയിട്ടുള്ളത്;
ഇപ്രകാരം ഓരോ ധനകാര്യ
സ്ഥാപനത്തില്‍ നിന്നും
സമാഹരിച്ച തുക, അതിന്
നല്‍കേണ്ട പലിശ,
തിരിച്ചടവ് കാലാവധി
എന്നിവ വിശദമാക്കുമോ?
കിഫ്ബി
മുഖേന നടപ്പിലാക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
1996.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഏതെല്ലാം
പദ്ധതികളാണ് കിഫ്ബി
മുഖേന നടപ്പിലാക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികളുടെ
ഓരോന്നിന്റേയും
നിലവിലുള്ള സ്ഥിതി
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച പദ്ധതികള്‍
1997.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖാന്തിരം ഓരോ
ജില്ലയിലും
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളുടെ ജില്ല
തിരിച്ചുള്ള വിശദാംശം
നല്‍കുമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍ ഇതിനകം
പൂർത്തിയാക്കിയെന്നും,
ഇതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
ജില്ല തിരിച്ച്
വിശദമാക്കുമോ?
മൊബിലൈസേഷൻ
അഡ്വാൻസ്
1998.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബി
നടപ്പിലാക്കുന്ന
പദ്ധതികളില്‍
മൊബിലൈസേഷൻ അഡ്വാൻസ്
നല്‍കാറുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
മൊബിലൈസേഷൻ അഡ്വാൻസ്
ഇതിനകം
നല്‍കിയിട്ടുള്ളത്;
(സി)
ഓരോ
പദ്ധതിക്കും നല്കിയ
മൊബിലൈസേഷൻ
അഡ്വാൻസിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കിഫ്ബിയുടെ
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിളായി നിയോഗിച്ചിരുന്ന
ഇന്‍കല്‍ നടത്തിയ
ക്രമക്കേടുകള്‍
1999.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിളായി
നിയോഗിച്ചിരുന്ന
ഇന്‍കല്‍-ന്റെ
പ്രവൃത്തിയെ
സംബന്ധിച്ച് കിഫ്ബിയുടെ
ഇന്സ്പെക്ഷന് ടീം
എന്തെങ്കിലും പരിശോധന
നടത്തിയിരുന്നുോ;
എങ്കില്‍ ഏത്
പദ്ധതിയിലായിരുന്നു
പരിശോധന നടത്തിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പരിശോധനയില്‍ ഇന്‍കല്‍
നടത്തിയ എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിരുന്നോ;
അതിന്റെ ഫലമായി എത്ര
തുകയുടെ നഷ്ടമാണ്
ഉണ്ടായതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ക്രമക്കേടുകളുടെ
അടിസ്ഥാനത്തില്‍
ഇന്‍കല്‍-നെ
പ്രവൃത്തികള്‍
ചെയ്യുന്നതില്‍ നിന്നും
ഒഴിവാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
കിഫ്ബിയിലെ
ഓംബുഡ്സ്മാന് നിയമനം
2000.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
പുതുതായി ഓംബുഡ്സ്മാനെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ആരെയാണ്
നിയമിച്ചതെന്ന്
അറിയിക്കാമോ;
(ബി)
അദ്ദേഹം
ഏതെങ്കിലും വിജിലന്‍സ്
കേസിലെ പ്രതിയാണോ;
എങ്കില്‍ കേസിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ചീഫ് ആഡിറ്റര്‍ നിയമനം
2001.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
പുതുതായി ചീഫ് ആഡിറ്ററെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയാണ്
നിയമിച്ചതെന്ന്
അറിയിക്കാമോ;
(ബി)
ചീഫ്
ആഡിറ്ററെ
നിയമിക്കുവാനുണ്ടായ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയുടെ സേവന വേതന
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച പദ്ധതികള്‍
2002.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
ലെ ബജറ്റ്പ്രസംഗത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
കോടി രൂപ കിഫ്ബിയില്‍
നിന്നും
ചെലവഴിക്കുമെന്നാണ്
പ്രഖ്യാപിച്ചത്;
(സി)
29.02.2020
വരെ ഓരോ പദ്ധതിയിലും
എത്ര കോടി രൂപ
കിഫ്ബിയില്‍ നിന്നും
അനുവദിച്ചുവെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി
നടുവല്‍ റോഡിന്റെ പ്രവൃത്തി
2003.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ലെ ബജറ്റില്‍ കിഫ്ബി
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ച
ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി
നടുവല്‍ റോഡിന്റെ
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിന്റെ
ആകെ എസ്റ്റിമേറ്റ് തുക
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പ്രവൃത്തിക്ക്
അനുമതി നല്കി
ടെന്‍ഡര്‍ ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
മങ്കട
ഗവണ്മെന്റ്
ആര്‍ട്സ്&സയന്‍സ്
കോളേജിന്റെ വികസന പദ്ധതിക്ക്
കിഫ്ബി അംഗീകാരം
2004.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആര്‍ട്സ്
&സയന്‍സ്
കോളേജിന്റെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
ഭരണാനുമതി ലഭിച്ച
പദ്ധതിക്ക് കിഫ്ബി
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അംഗീകാരം
നല്‍കുന്നതിനുള്ള
കാലതാമസം
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കോളേജിന്റെ
സമഗ്ര വികസനത്തിനായി
തയ്യാറാക്കിയ 7.96
കോടി രൂപയുടെ വിശദമായ
പദ്ധതിക്ക് കിഫ്ബിയില്‍
നിന്നും അംഗീകാരം
നല്‍കാമോ?
കിഫ്ബി
വഴി അനുവദിച്ച റോഡുകളുടെ
പേരുകള്‍ ഭേദഗതി ചെയ്യല്‍
2005.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി അനുവദിച്ച
റോഡുകളുടെ പേരുകള്‍
ഭേദഗതി ചെയ്യാന്‍
സാധ്യമാണോ;
(ബി)
നാദാപുരം
മണ്ഡലത്തില്‍ 2017-18
ല്‍ അനുവദിച്ച
എടച്ചേരി-ചൂണ്ടയില്‍-കുന്നുംചിറ-കായപ്പനച്ചി
റോഡ് ഒന്നാമത്തേ
റീച്ചില്‍ സ്ഥലം
ലഭ്യമല്ലാത്ത
അവസ്ഥയില്‍
എടച്ചേരി-കുന്നുംചിറ-കായപനച്ചി
എന്ന്ഭേദഗതി
അനുവദനീയമാണോ;
(സി)
ഭേദഗതി
അനുവദനീയമാണെങ്കില്‍
നടപടി ക്രമങ്ങള്‍
വിശദമാക്കാമോ?
കിഫ്ബി
മുഖേന എറണാകുളം നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികള്‍
2006.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതി പ്രകാരം
എറണാകുളം നിയോജക
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
അനുവദിച്ച
പദ്ധതികള്‍ ഏതൊക്കെ
വകുപ്പുകളുമായി
ബന്ധപ്പെട്ടതാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കുമോ;
(ഡി)
അനുവദിച്ച
പദ്ധതികളില്‍
ഓരോന്നിന്റെയും നിലവിലെ
അവസ്ഥ എന്തെന്ന്
വിശദമാക്കുമോ?
വയനാട്
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
2007.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖാന്തരം വയനാട്
ജില്ലയില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വയനാട്
ജില്ലയിലെ ഓരോ കിഫ്ബി
പദ്ധതിക്കും അനുവദിച്ച
തുക വ്യക്തമാക്കാമോ;
(സി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
പദ്ധതി
അടങ്കലില്‍ വെട്ടിക്കുറവ്
2008.
ശ്രീ.ടി.ജെ.
വിനോദ്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ അടുത്ത
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക പദ്ധതി
അടങ്കലില്‍
വെട്ടിക്കുറവ്
വരുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി അടങ്കലില്‍
എന്ത് വെട്ടിക്കുറവാണ്
വരുത്തിയത്; ഇത്
ഏതൊക്കെ മേഖലകളെയാണ്
ബാധിച്ചത്;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി അടങ്കലില്‍
2019-20 സാമ്പത്തിക
വര്‍ഷം എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയിരുന്നോ;
ഇല്ലെങ്കില്‍ പ്രസ്തുത
സ്ഥാപനങ്ങള്‍ക്കായി
നീക്കിവെച്ച തുകയില്‍
എന്ത് തുക ഇതിനകം
ചെലവഴിച്ചു; അത് മൊത്തം
അടങ്കലിന്റെ എത്ര
ശതമാനം വരും
എന്നറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങളെ
എപ്രകാരമാണ്
ബാധിച്ചതെന്ന്
വിശദമാക്കുമോ?
കോവളം
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
2009.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോവളം
നിയോജക മണ്ഡലത്തില്‍
കിഫ്ബി വഴി
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചുവെന്ന്
അറിയിക്കാമോ;
(സി)
മറ്റ്
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും ഓരോ
പ്രവൃത്തിയ്ക്കും
അനുവദിച്ച തുകയുടെ
വിശദവിവരവും നല്‍കാമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2010.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17,
2017-18 വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച നെന്മാറ
നിയോജകമണ്ഡലത്തിലെ
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ?
കോതമംഗലം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2011.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ കിഫ്ബി
പദ്ധതി പ്രകാരം
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഓരോ പ്രവൃത്തികളുടേയും
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(സി)
ഇനി
ഏതെങ്കിലും പദ്ധതിക്ക്
കിഫ്ബി അംഗീകാരം
ലഭിക്കാനുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
കിഫ്ബി
അംഗീകാരം ലഭ്യമായ
പ്രവൃത്തികളില്‍
ഏതെല്ലാം പ്രവൃത്തികള്‍
ഇനിയും
ആരംഭിക്കുവാനുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഇ)
കിഫ്ബി
അംഗീകാരം
ലഭിച്ചിട്ടുള്ള ഓരോ
പ്രവൃത്തിയും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും, ഓരോ
പ്രവൃത്തിക്കും വേണ്ടി
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
വിശദമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2012.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ കിഫ്ബി
ഫണ്ടുപയോഗിച്ച്
നടപ്പാക്കുന്നതിനായി
അനുമതി ലഭിച്ചിട്ടുളള
പദ്ധതികളുടെ വിവരം
അറിയിക്കാമോ;
(ബി)
കിഫ്ബിയുടെ
അനുമതി
ലഭിയ്ക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
പ്രസ്തുത
മണ്ഡലത്തില്‍പ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അവയ്ക്ക് അനുമതി
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്നും
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ബൈപ്പാസിന് കിഫ്ബിയില്‍
നിന്ന് തുക
2013.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാസര്‍ഗോഡ്
ബൈപ്പാസിന് കിഫ്ബിയില്‍
നിന്ന് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രദേശത്തെ
സഥലം ഉടമകള്‍ റോഡിന്
സ്ഥലം നല്കാന്
തയ്യാറാകാത്തത് കാരണം
പ്രസ്തുത പ്രവൃത്തി
എസ്.പി.വി. ആയ
ആര്.ബി.ഡി.സി.കെ.
ഉപേക്ഷിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ആയതിന്
പകരം മറ്റൊരു പ്രവൃത്തി
ഒന്നെങ്കിലും
അനുവദിക്കണമെന്നവാശ്യപ്പെട്ട്
സ്ഥലം എം.എല്‍.എ.
നല്കിയ പ്രൊപ്പോസലിന്
ധനകാര്യ വകുപ്പിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ധനകാര്യ വകുപ്പിന്റെ
പക്കലുള്ള
1403290/എെ.എന്‍.ഡി.
& പി.ഡബ്ള്യൂ.ഡി.
ബി3/2019 നമ്പര്‍
ഫയലില്‍ അനുകൂല നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
2014.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതിയും
അനുവദിച്ച തുകയും
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ്
കിഫ്ബിയുടെ
അംഗീകാരത്തിനായി
സമർപ്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി റോഡ്
നിര്‍മ്മാണം
2015.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നതിന്
പ്രഖ്യാപിച്ച
മാത്തറ-പാലാഴി-കുറ്റിക്കാട്ടൂര്‍
റോഡിന്റെ ഭൂരിഭാഗം
നിര്‍മ്മാണവും
സെന്‍ട്രല്‍ റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി ചെയ്തു
കഴിഞ്ഞതിനാല്‍ ആയതിന്
പകരം വേണ്ടേരിമഠം -
ചെട്ടിക്കടവ് -
പരിയങ്ങാട്- കൊണാറമ്പ്
- പെരുവയല്‍ റോഡ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണം
നടത്തുന്നത് സംബന്ധിച്ച
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ ഇടുക്കി
ജില്ലയിലെ റോഡുകള്‍
2016.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
തൊടുപുഴ നിയോജക
മണ്ഡലത്തിലെ തൊടുപുഴ
കാരിക്കോട് - അഞ്ചിരി -
ആനക്കയം - കാഞ്ഞാര്‍
റോഡ് നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇടുക്കി
ജില്ലയിലെ കുരുതിക്കളം
- വെള്ളിയാമറ്റം -
ഞറുക്കുറ്റി -
ചേലച്ചുവട് റോഡ്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനു
സാമ്പത്തികാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കുന്ദമംഗലത്ത്
ബൈപ്പാസ് നിര്‍മ്മാണം
2017.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേശീയപാതയില്‍
കുന്ദമംഗലം ടൗണിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ബൈപ്പാസ്
നിര്‍മ്മിക്കാന്‍
ആർ.ബി.ഡി.സി.കെ.
തയ്യാറാക്കി
സമര്‍പ്പിച്ച
പദ്ധതിയുടെ ഒന്നാം ഘട്ട
പ്രവൃത്തിക്ക് ധനകാര്യ
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അനുമതി
ലഭ്യമാക്കി പ്രസ്തുത
പ്രവൃത്തി ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
എം.എല്‍.എ.
- എ.ഡി.എഫ് പദ്ധതി
വിനോദസഞ്ചാര വകുപ്പിന്റെ
സ്ഥലങ്ങളില്‍
നടപ്പാക്കുന്നത്
2018.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
- എ.ഡി.എഫ്
പദ്ധതിയിലൂടെ
വിനോദസഞ്ചാര
വകുപ്പിന്റെ സ്ഥലത്ത്
പൊതുപരിപാടികള്‍
അവതരിപ്പിക്കുന്നതിനായി
സ്റ്റേജ്
നിർമ്മിക്കുന്നതിന്
അനുമതി നല്കാൻ
കഴിയുമോ;
(ബി)
വിനോദസഞ്ചാര
വകുപ്പിന്റെ
സ്ഥലങ്ങളില്‍
എം.എല്‍.എ. - എ.ഡി.എഫ്
പദ്ധതി
നടപ്പാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍ ഉണ്ടോ?
എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച്
സി.സി.ടിവി ക്യാമറകള്‍
സ്ഥാപിക്കുന്നത്
2019.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.-എസ്.ഡി.എഫ്.
ഫണ്ട് ഉപയോഗിച്ച്
ആശുപത്രി, ബസ്
സ്റ്റാന്‍ഡ്, സ്കൂള്‍
എന്നീ സ്ഥലങ്ങളില്‍
ദൃശ്യ-ശ്രവ്യ
(സി.സി.ടിവി
ക്യാമറ-പബ്ലിക്ക്
അഡ്രസ്സ് സിസ്റ്റം)
ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിന്
നിലവില്‍ ഏതെങ്കിലും
തരത്തില്‍ തടസ്സമുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
എം.എല്‍.എ.യുടെ
പ്രാദേശിക
വികസനഫണ്ടില്‍ നിന്നും
ദൃശ്യ-ശ്രവ്യ
ഉപകരണങ്ങള്‍
വാങ്ങുന്നതിന്
ധനകാര്യവകുപ്പ് നിലവിലെ
മാനദണ്ഡങ്ങളില്‍
വ്യവസ്ഥ
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ സര്‍ക്കാര്‍
ഉത്തരവിന്റെ നമ്പരും
തീയതിയും
വ്യക്തമാക്കാമോ;
(സി)
എം.എല്‍.എ.യുടെ
പ്രാദേശിക
വികസനഫണ്ടില്‍ നിന്നും
സി.സി.ടിവി ക്യാമറകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
ധനവകുപ്പില്‍ നിന്നും
വ്യക്തമായ നിര്‍ദ്ദേശം
ജില്ലാകളക്ടര്‍മാര്‍ക്ക്
നല്‍കുന്നതിന്
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കാമോ?
മങ്കട
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന പദ്ധതികള്‍
2020.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ആസ്തി വികസന
പദ്ധതികളില്‍ മങ്കട
നിയോജകമണ്ഡലത്തിലെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
പാങ്ങ്, പനങ്ങാങ്ങര,
മങ്കട എന്നീ
സര്‍ക്കാര്‍ സ്കൂളുകള്‍
നിര്‍മ്മിച്ച ഇനത്തില്‍
പൊതുമേഖല സ്ഥാപനമായ
കെല് സമര്‍പ്പിച്ച
ബില്‍ തുക നാളിതുവരെ
അനുവദിച്ച് നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് നല്‍കാത്തതിന്
ഉണ്ടായ കാലതാമസം
വ്യക്തമാക്കാമോ;
(സി)
നിലവിലെ
വെയിസ് ആന്റ് മീന്‍സ്
സീനിയോറിറ്റി
നിലനിര്‍ത്തി കെല്-ന്
തുക കൈമാറുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍ ആസ്തി
വികസന പദ്ധതി
2021.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം ഒറ്റപ്പാലം
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം നിർമ്മാണ
പ്രവൃത്തികള്‍
നടത്തുകയുണ്ടായി
എന്നറിയിക്കാമോ;
01/06/2016 മുതല്‍
31/03/2019 വരെയുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
01/06/2016
മുതല്‍ ആസ്തി വികസന
ഫണ്ടില്‍ നിന്നും തുക
അനുവദിച്ച് ഭരണാനുമതി
നല്‍കിയിട്ടും നിർമ്മാണ
പ്രവൃത്തി ആരംഭിക്കാത്ത
ഏതെങ്കിലും പ്രവൃത്തി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ആസ്തിവികസന
ഫണ്ടുപയോഗിച്ചുള്ള
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കല്‍
2022.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ട് ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
ഡെപ്പോസിറ്റ്
വര്‍ക്കുകളായി
ചെയ്യുന്നതിനാലുണ്ടാകുന്ന
ഭരണപരമായ കാലതാമസം
ഒഴിവാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ബി)
ഡെപ്പോസിറ്റ്
വര്‍ക്കുകള്‍ എന്ന രീതി
ഒഴിവാക്കി
പ്രവൃത്തികള്‍ കൂടുതല്‍
വേഗത്തില്‍
നടപ്പിലാക്കുന്നതിലുള്ള
പുതിയ രീതി
ആവിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ആസ്തി
വികസന
ഫണ്ടുപയോഗിച്ചുള്ള
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
ജില്ലാ
കളക്ടര്‍മാര്‍ക്ക്
കൂടുതല്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോയെന്ന്
അറിയിക്കുമോ?
പ്രദേശിക
വികസന ഫണ്ടുപയോഗിച്ച്
നടപ്പാക്കുന്ന
പ്രവൃത്തികളുടെ ബില്ലുകള്‍
2023.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇപ്പോള്‍
എം.എല്‍.എ.മാരുടെ
പ്രദേശികവികസനഫണ്ടുപയോഗിച്ച്
നടപ്പാക്കുന്ന
പ്രവൃത്തികളുടെ
ബില്ലുകള്‍
കളക്ട്രേറ്റുകളില്‍
നിന്നും പാസ്സായി
ലഭിക്കണമെങ്കില്‍
എ.ഡി.സി.(ജനറല്‍),
ഫിനാന്‍സ് ഓഫീസര്‍
എന്നിവരുടെ
പരിശോധനയ്ക്കു ശേഷം
കളക്ടര്‍ കൂടി ഫയലില്‍
ഉത്തരവിട്ടാല്‍ മാത്രമേ
കഴിയുന്നുള്ളൂ എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഒട്ടേറെ
കാലതാമസത്തിനിടയാക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍വ്വഹണ
ഉദ്യോഗസ്ഥനായ ബി ഡി ഓ
മാര്‍ക്ക്
എന്‍ജിനീയറിംഗ് വിംഗ്
ഉണ്ടെന്നിരിക്കേ,
അവരുടെ സാങ്കേതിക
ജ്ഞാനമൊന്നുമില്ലാത്ത എ
ഡി സി , ഫിനാന്‍സ്
ഓഫീസര്‍ എന്നിവര്‍
ബില്ല് നോക്കി
പാസ്സാക്കുന്ന രീതിക്കു
പകരം, ഇപ്പോള്‍
എന്‍.സി.എഫ്.ആര്
-ലുള്പ്പെടുത്തിയ
പ്രവൃത്തികളുടെ ഫൈനല്‍
ബില്ലുകള്‍
സമര്‍പ്പിക്കുകയും,
ബി.ഡി.ഒ.നല്കുന്ന
പ്രഫോര്‍മയുടെ
അടിസ്ഥാനത്തില്‍
അലോട്ട്മെന്റ്
നല്‍കുകയും ചെയ്യുന്ന
രീതി എസ്.ഡി.എഫ്. ന്റെ
കാര്യത്തിലും
അവലംബിച്ചാല്‍ കാലതാമസം
ഒഴിവാകുകയില്ല്ലേ എന്ന്
പരിശോധിക്കുമോ;
(സി)
കളക്ട്രേറ്റുകളിലെ
ഫിനാന്‍സ്
ഓഫീസര്‍മാര്‍ക്ക്
ജോലിഭാരം
വളരെക്കൂടുതല്‍ ആകയാല്‍
എന്‍.സി.എഫ്.ആര്
ബില്ലുകള്‍
പാസ്സാക്കുന്നതിന്
സ്വീകരിക്കുന്ന രീതി
എസ്.ഡി.എഫ്
ബില്ലുകള്‍ക്കും
ബാധകമാക്കി ഉത്തരവ്
പുറപ്പെടുവിക്കുമോ?
പ്രാദേശിക
വികസന ഫണ്ടില്‍ അനുവദിച്ച
പ്രപ്പോസലുകള്‍ക്ക്
ഭരണാനുമതി നല്‍കുന്നത്
സംബന്ധിച്ച്
2024.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
പ്രാദേശിക വികസന
ഫണ്ടില്‍ (എസ്.ഡി.എഫ്.)
അനുവദിച്ചതും എന്നാല്‍
പല കാരണങ്ങള്‍കൊണ്ട്
ഭരണാനുമതി നല്കാന്
വൈകിയതുമായ
പ്രപ്പോസലുകള്‍ക്ക്
അതാത് വര്‍ഷത്തെ
ഫണ്ടില്‍
ഉള്‍പ്പെടുത്തിതന്നെ
ഭരണാനുമതി
നല്‍കുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
ബന്ധപ്പെട്ട
കളക്ടര്‍മാര്‍ക്ക്
പ്രത്യേക നിര്‍ദ്ദേശം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ യുടെ പ്രത്യേക
വികസന ഫണ്ട്
2025.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ യുടെ
പ്രത്യേക വികസന ഫണ്ട്
(എസ്.ഡി.എഫ്)
ഉപയോഗിച്ച് 2016-2017
സാമ്പത്തിക വര്‍ഷം
മുതല്‍ നാളിതുവരെ
ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ?
സ്കൂളുകള്‍ക്കായി
എം.എല്‍.എ. ഫണ്ടില്‍
നിന്നും കിഫ്ബിക്ക് തുക
കൈമാറുന്നത്
2026.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകള്‍
മികവിന്റെ
കേന്ദ്രമാക്കുന്ന
പ്രവൃത്തികള്‍ക്ക്
എം.എല്‍.എ. ഫണ്ട്,
ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍
നീക്കിവയ്ക്കുന്ന ഫണ്ട്
എന്നിവ കിഫ്ബി
ഫണ്ടിലേയ്ക്ക് എങ്ങനെ
കൊടുക്കാനാകുമെന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍
നിന്നും മലയിന്‍കീഴ്
സ്കൂള്‍ നവീകരണത്തിനായി
അനുമതി ലഭ്യമായ ഒരു
കോടി രൂപ സ്കൂള്‍
നിര്‍മ്മാണത്തിനായുള്ള
കിഫ്ബിയുടെ
ഫണ്ടിലേയ്ക്ക്
എത്തിയിട്ടുണ്ടോ;
ആയതിന്റെ സ്ഥിതി
എന്തായെന്ന്
വിശദമാക്കാമോ?
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ നല്കിയ
തുക
2027.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-ല്‍
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തിന്റെ
അടിസ്ഥാനത്തില്‍
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്രം നല്കിയ
തുകയുടെ ചെലവ്
സംബന്ധിച്ച വിശദാംശം
കേന്ദ്രസര്‍ക്കാരിന്
കെെമാറിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്രം
എന്ത് തുകയാണ് ഇൗ
ആവശ്യത്തിനായി
സംസ്ഥാനത്തിന്
നല്‍കിയതെന്നും
സംസ്ഥാനം എന്ത് തുകയുടെ
കണക്ക് ഇതിനകം
കേന്ദ്രത്തിന്
കെെമാറിയെന്നും
വ്യക്തമാക്കുമോ;
(സി)
അവസാനം
കണക്ക് കെെമാറിയ തീയതി
എന്നാണെന്ന്
വെളിപ്പെടുത്തുമോ;
2018-ല്‍ അനുവദിച്ച തുക
ചെലവഴിച്ചതിന്റെ കണക്ക്
മുഴുവന്‍
നല്‍കാതിരുന്നതിനാലാണ്
2019-ലെ പ്രളയത്തില്‍
സംസ്ഥാനം ദുരിതാശ്വാസ
ഫണ്ടിലേക്ക് തുക
ആവശ്യപ്പെട്ടിട്ടും
കേന്ദ്രം പണം
അനുവദിക്കാതിരുന്നത്
എന്ന ആക്ഷേപം
വസ്തുതയാണോ;
(ഡി)
കേന്ദ്രം
അനുവദിക്കുന്ന
പണത്തിന്റെ ചെലവ്
സംബന്ധിച്ച് കൃത്യമായ
വിവരം സമയബന്ധിതമായി
കേന്ദ്രത്തിന്
നല്‍കുന്നതിനും
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട
ആനുകൂല്യം
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക രംഗത്തെ ആഘാതം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടി
2028.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ടു
നിരോധനം, ജി.എസ്.ടി
.തുടങ്ങിയ
പരിഷ്കാരങ്ങള്‍
സംസ്ഥാനത്തിന്റെ
സാമ്പത്തിക രംഗത്ത്
സൃഷ്ടിച്ചിട്ടുള്ള
ആഘാതങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പരിഷ്കാരങ്ങള്‍ മൂലം
സംസ്ഥാനത്തിന്റെ
വരുമാനത്തില്‍
വന്നിട്ടുള്ള കുറവുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ; അത്
പരിഹരിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
കേന്ദ്ര സര്‍ക്കാര്‍
നഷ്ടപരിഹാര ഇനത്തില്‍
ഇനിയും തുക നല്കാന്
ബാക്കിയുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ?
ധനസഹായത്തിനുള്ള
നിവേദനത്തിന്മേല് നടപടി
2029.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
ദിനംപ്രതി പരിതാപകരമായ
സ്ഥിതിയിലേക്ക്
നീങ്ങുന്ന
സാഹചര്യത്തില്‍
കേന്ദ്രത്തിന്റെ സഹായം
ആവശ്യപ്പെട്ട് ധനകാര്യ
വകുപ്പ് മന്ത്രി
നിവേദനം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിലെ പ്രധാന
ആവശ്യങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിന്റെ
അടിസ്ഥാനത്തില്‍
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന് പ്രത്യേക
ധനസഹായം
അനുവദിച്ചിട്ടുണ്ടോയെന്നുമുള്ള
വിശദാംശം നല്‍കുമോ?
കേന്ദ്രസര്‍ക്കാരിന്റെ
നടപടികള്‍
2030.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ഏതെല്ലാം നടപടികളാണ്
സംസ്ഥാന സര്‍ക്കാരിനെ
സാമ്പത്തികമായി
ബുദ്ധമുട്ടിലാക്കുന്നത്
എന്നറിയിക്കാമോ; അവ
ഒാരോന്നും
വിശദമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
ഇൗ രീതിയിലുളള
സമീപനത്തിനെതിരായി
സാമ്പത്തിക
സുസ്ഥിരതക്കായി
ഏതെല്ലാം ബദല്‍
മാര്‍ഗ്ഗങ്ങള്‍ ആണ്
സംസ്ഥാന സര്‍ക്കാര്‍
ആലോിചിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതി വകുപ്പിലെ
തസ്തികകളുടെ പുനര്‍ നാമകരണം
2031.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ചരക്ക് സേവന നികുതി
വകുപ്പിലെ
ഉദ്യോഗസ്ഥരുടെ
തസ്തികകള്‍ ഇതര സംസ്ഥാന
ചരക്ക് സേവന നികുതി
ഉദ്യോഗസ്ഥരുടെതിന്
തതുല്യ തസ്തികയുമായി
പുനര്‍ നാമകരണം
ചെയ്യുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും ഫയല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഫയല്‍
നമ്പരിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ; ആയതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ചരക്ക് സേവന നികുതി
ഉദ്യോഗസ്ഥര്‍ മറ്റ്
സംസ്ഥാനങ്ങളിലെ ചരക്ക്
സേവന നികുതി
ഉദ്യോഗസ്ഥരുമായി
ബന്ധപ്പെടുമ്പോള്‍ ഒരേ
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ തസ്തിക
പുനര്‍ നാമകരണം
ചെയ്യാത്തതു കാരണം
താഴ്ന്ന
തസ്തികയിലുള്ളവരുമായി
ബന്ധപ്പെടേണ്ടി
വരുന്നത്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മെഡിസെപ്
പദ്ധതി
2032.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന
മെഡിസെപ്
പദ്ധതിയിലേയ്ക്കായി
ഏതെല്ലാം
സ്ഥാപനങ്ങളെയാണ്
സര്‍ക്കാര്‍ ലിസ്റ്റ്
ചെയ്തിട്ടുളളത്; ഇതില്‍
ആരെയെങ്കിലും
തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പെന്ഷന്
പ്രായം ഏകീകരിക്കുന്നതിനുളള
നടപടി
2033.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2013-ല്‍
പങ്കാളിത്തപെന്‍ഷന്‍
പദ്ധതി
നടപ്പിലാക്കിയപ്പോള്‍
മുതല്‍ സംസ്ഥാന
സര്‍വ്വീസില്‍ വിവിധതരം
പെന്ഷന് പ്രായമാണ്
നിലവിലുളളതെന്നതിനാല്
പെന്ഷന് പ്രായം
ഏകീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തിലുളള
സര്‍ക്കാര്‍ നിലപാട്
എന്താണ്; വിശദവിവരം
നല്‍കുമോ?
പങ്കാളിത്ത
പെന്ഷന്
2034.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്‍ഷന്റെ
പുന:പരിശോധനാ
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട് എന്ന്
സര്‍ക്കാരിന്
സമര്‍പ്പിക്കുവാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
പി.എഫ്.ആര്.ഡി.എ.
ബില്ലില്‍ പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
നിന്നും മാറ്റം വരുത്തി
സ്റ്റാറ്റ്യുറ്ററി
പദ്ധതി
നടപ്പിലാക്കുന്നതിനായുള്ള
വ്യവസ്ഥകള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2035.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പദ്ധതിയെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
എന്നത്തേക്ക്
സമര്‍പ്പിക്കും എന്ന്
വ്യക്തമാക്കാമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
സംസ്ഥാനത്തെ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നടപ്പില്‍ വരുത്തി
എന്ന് വിശദമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി പ്രകാരം
സര്‍വ്വീസില്‍ നിന്നും
വിരമിച്ചവര്‍
2036.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പ്രകാരം എത്ര പേര്
സര്‍വ്വീസില്‍ നിന്നും
വിരമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
മാസം എത്ര രൂപയാണ്
പെന്ഷന്/ആന്വിറ്റി
ഇനത്തില്‍
ലഭ്യമാകുന്നത് എന്ന്
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പുനഃപരിശോധന
2037.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
പങ്കാളിത്ത പെന്ഷന്
പുനഃപരിശോധന
സംബന്ധിച്ച് തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച നടപടി
ക്രമങ്ങള്‍ നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പതിനാെന്നാം
ശമ്പള കമ്മിഷന്
2038.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പതിനാെന്നാം
ശമ്പള കമ്മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനും
ശമ്പള പരിഷ്ക്കരണ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനും
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ക്രമക്കേടുകള്‍
2039.
ശ്രീ.പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന്റെ പരിശോധനാ
വിഭാഗം 2018-19
വര്‍ഷത്തില്‍ വിവിധ
സര്‍ക്കാര്‍
ഓഫീസുകളില്‍ നടത്തിയ
പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വകുപ്പുകളിലാണ്
ക്രമക്കേടുകള്‍
കണ്ടെത്തിയത്;
ഇക്കാര്യത്തില്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
ക്രമക്കേടുകള്‍
സംബന്ധിച്ച്
റിപ്പോര്‍ട്ട്
ലഭ്യമാക്കി മാതൃകാപരമായ
വകുപ്പുതല നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
സ്പാര്‍ക്ക്
സംവിധാനത്തിലൂടെ ശമ്പളം
വിതരണം ചെയ്യുന്ന
സ്ഥാപനങ്ങളില്‍ പഞ്ചിംഗ്
നടപ്പിലാക്കുന്നതിനുള്ള
തീരുമാനം
2040.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്പാര്‍ക്ക്
സംവിധാനത്തിലൂടെ ശമ്പളം
വിതരണം ചെയ്യുന്ന
സ്ഥാപനങ്ങളില്‍
പഞ്ചിംഗ്
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
പ്രസ്തുത മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഒരു
മാസം ജീവനക്കാര്‍ക്ക്
പരമാവധി
വൈകിയെത്താവുന്ന സമയം
എത്രയായിട്ടാണ്
നിജപ്പെടുത്തിയിട്ടുളുളത്;
അതില്‍ കൂടുതല്‍ സമയം
വൈകിയെത്തുന്നവരുടെ
ശമ്പളത്തില്‍ കുറവ്
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ജീവനക്കാരുടെ
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
2041.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പാക്കുന്ന ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്;
വിശദവിവരങ്ങള്‍
നല്‍കാമോ?
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
വാങ്ങിയ കാറുകളെ സംബന്ധിച്ച
വിവരങ്ങള്‍
2042.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിമാര്‍ക്കും,
വകുപ്പ്
മേധാവികള്‍ക്കും,വിവിധ
ചെയര്മാന്മാര്ക്കും
ഉന്നത
ഉദ്യോഗസ്ഥര്‍ക്കുമായി
ആകെ എത്ര കാറുകള്‍
വാങ്ങിയിട്ടുണ്ട്;
ഏതെല്ലാം തരത്തിലുളള
കാറുകളാണ്
വാങ്ങിയതെന്നും
ആര്‍ക്കെല്ലാമാണ്
നല്‍കിയിട്ടുളളതെന്നും
ഒാരോന്നിന്റെയും
വിലയും സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എത്ര
രൂപ വരെയുളള കാറുകള്‍
ഒാരോരുത്തര്‍ക്കും
വാങ്ങാമെന്നതിന്
ഏതെങ്കിലും തരത്തിലുളള
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ; ഇൗ
നിയന്ത്രണത്തില്‍ ഇളവ്
വരുത്തി ആര്‍ക്കെല്ലാം
കാറുകള്‍ വാങ്ങുന്നതിന്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായ
പദ്ധതി
T 2043.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
വിദ്യാഭ്യാസ വായ്പാ
തിരിച്ചടവ് സഹായ പദ്ധതി
മൂന്നാം
വര്‍ഷത്തിലേക്കടുക്കുമ്പോഴും
ഇരുപത്തഞ്ച് ശതമാനം തുക
പോലും
ചെലവഴിക്കാനാകാത്ത
സാഹചര്യമുണ്ടോ; 900
കോടി രൂപ പദ്ധതിക്കായി
അനുവദിച്ചതില്‍ എത്ര
കോടി രൂപയാണ് ഇതിനകം
ചെലവഴിച്ചത്;
(ബി)
സര്‍ക്കാരിന്റെ
മാനദണ്ഡങ്ങളാണോ
പദ്ധതിയില്‍ നിന്ന്
ഗുണഭോക്താക്കളെ
അകറ്റാന്‍ കാരണം;
(സി)
പ്രൊഫഷണല്‍
കോഴ്സിനായി വായ്പ
എടുത്തവര്‍ കോഴ്സ്
കേരളത്തില്‍
ചെയ്യണമെന്നും
മെരിറ്റില്‍ പ്രവേശനം
നേടണമെന്നും കോഴ്സ്
ഫീസ് സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചതില്‍
കൂടരുതെന്നും
മാനദണ്ഡങ്ങളില്‍
നിര്‍ദ്ദേശമുണ്ടോ;
(ഡി)
പ്രൊഫഷണല്‍
കോഴ്സുകള്‍ക്കായി
ഭൂരിപക്ഷം
വിദ്യാര്‍ത്ഥികളും
കേരളത്തിന് പുറത്ത്
പോകുന്നതും കേരളത്തില്‍
പഠിക്കുന്നവരില്‍
ഭൂരിപക്ഷവും
മാനേജ്മെന്റ്
സ്ഥാപനത്തില്‍
പഠിക്കുന്നതും പ്രസ്തുത
സ്ഥാപനങ്ങളില്‍
മെരിറ്റ് സീറ്റിലെ
ഫീസിനു
മുകളിലായിരിക്കും
ഫീസെന്ന കാര്യവും
പരിശോധിക്കുകയുണ്ടോയോ;
(ഇ)
എങ്കില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനകരമായ
വിധത്തില്‍
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്നകാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
വിദ്യാഭ്യാസ
ലോണിന്റെ ഒറ്റത്തവണ
തീര്‍പ്പാക്കൽ പദ്ധതി
T 2044.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
ലോണിന്റെ പലിശയും
പിഴപ്പലിശയും ഒഴിവാക്കി
വിദ്യാര്‍ത്ഥികള്‍ക്ക്
സഹായകരമായ രീതിയിൽ
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഒറ്റത്തവണ
തീര്‍പ്പാക്കൽ
പദ്ധതിയിൽ എത്ര
വിദ്യാര്തഥികള്ക്കാണ്
ആനുകൂല്യങ്ങള്‍
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയിൽ സംസ്ഥാനത്തെ
എല്ലാ ബാങ്കുകളും
സഹകരിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പുതിയ
വാഹനങ്ങള്‍ വാങ്ങുന്നതിന്
ഉപധനാഭ്യര്‍ത്ഥനയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തുക
2045.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷാവസാനത്തെ
ഉപധനാഭ്യര്‍ത്ഥനയില്‍
എത്ര പുതിയ വാഹനങ്ങള്‍
വാങ്ങുവാനാണ് തുക
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ആര്‍ക്കൊക്കെയാണ്
പുതിയ വാഹനങ്ങള്‍
വാങ്ങുന്നതിന് തുക
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
പ്രസ്തുത
വാഹനങ്ങള്‍ വാങ്ങുവാന്‍
ആകെ എന്ത് തുക
ചെലവാകുമെന്ന്
അറിയിക്കാമോ?
നടപ്പ്
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
നിര്‍മ്മാണപ്രവൃത്തികള്‍
2046.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍(2019-20)
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ച് സംസ്ഥാന
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
പൊതുമരാമത്ത്
റോഡുകളുടെയും
കെട്ടിടങ്ങളുടെയും
നിര്‍മ്മാണങ്ങളില്‍
ഭരണാനുമതി നല്‍കിയത്
പ്രകാരമുള്ള
പ്രവൃത്തികളുടെ ആകെ തുക
ജില്ല തിരിച്ച്
നല്‍കാമോ;
(ബി)
ഈയിനത്തില്‍
31.01.2020 വരെ തുക
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കണക്കുകള്‍ നല്‍കാമോ?
ബഡ്ജറ്റ്
മോണിറ്ററിംഗ് സംവിധാനം
2047.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അവതരിപ്പിച്ച ഓരോ
ബഡ്ജറ്റുകളിലും
പ്രഖ്യാപിച്ച
പദ്ധതികള്‍ ഓരോ
വര്‍ഷവും എത്ര ശതമാനം
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
2019-20
ബഡ്ജറ്റിലെ
പ്രഖ്യാപനങ്ങളില്‍ എത്ര
പദ്ധതികള്‍
നടപ്പിലാക്കി; എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി കൊടുത്തു;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ബഡ്ജറ്റുകളില്
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ കൃത്യമായി
നടപ്പിലാക്കുന്നുണ്ട്
എന്ന് ഉറപ്പ്
വരുത്തുന്നതിനായി
എന്തെങ്കിലും
മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഇല്ലെങ്കില്‍
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍
നടപ്പിലാക്കുന്നത്
കൃത്യമായി മോണിറ്റര്‍
ചെയ്യുന്നതിനായി ഒരു
ബഡ്ജറ്റ് മോണിറ്ററിംഗ്
സംവിധാനം
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ?
കോതമംഗലം
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
2048.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ബജറ്റില്‍
ഉള്‍പ്പെടുത്തി
കോതമംഗലം മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും തുക
വകയിരുത്തിയിട്ടുള്ളതും
ടോക്കണ്‍ പ്രൊവിഷന്‍
ലഭ്യമായിട്ടുള്ളതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
ഓരോന്നിന്റെയും നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ;
(സി)
ഇനിയും
ഭരണാനുമതി ലഭിക്കാത്ത
ബഡ്ജറ്റ്
പ്രവൃത്തികളില്‍
വേഗത്തില്‍ ഭരണാനുമതി
ലഭ്യമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ബജറ്റില്‍
ഇരുപത് ശതമാനം തുക
വകയിരുത്തിയ പ്രവൃത്തികള്‍
2049.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സംസ്ഥാന ബജറ്റില്‍
ഇരുപത് ശതമാനം തുക
വകയിരുത്തി നടപ്പ്
സാമ്പത്തിക വർഷത്തില്‍
പ്രവൃത്തി
ചെയ്യുന്നതിന്
തീരുമാനിച്ച ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ധനകാര്യവകുപ്പ് അനുമതി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഇപ്രകാരം
ഇരുപത് ശതമാനം തുക
വകയിരുത്തിയിരുന്ന
പ്രവൃത്തികള്‍ നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
അറിയിക്കാമോ; ഇതില്‍
ധനകാര്യവകുപ്പിന്റെ
അനുമതി ലഭ്യമായത്
ഏതിനൊക്കെയെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
2050.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-2020
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍ പദ്ധതിയുടെ
20% തുക വകയിരുത്തിയ
എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
അവ ഏതെല്ലാമെന്നും
തുകയെത്രയെന്നും മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
20% തുക
വകയിരുത്തിയതെന്നും
അതില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
20%
തുക ബഡ്ജറ്റില്‍
വകയിരുത്തി
ഭരണാനുമതിക്കായി
സമര്‍പ്പിച്ച
പ്രവൃത്തികള്‍ക്ക്
കാലതാമസം ഒഴിവാക്കി
അടിയന്തിരമായി
ഭരണാനുമതി
നല്‍കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ഒറ്റപ്പാലത്തെ
സര്‍ക്കാര്‍ സ്കൂളുകളിലെ
കെട്ടിടനിര്‍മ്മാണത്തിനുള്ള
ഫണ്ട്
2051.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം സര്‍ക്കാര്‍
സ്കൂളുകളിലേക്കാണ്
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
ഫണ്ട് അനുവദിച്ചത്;
വിശദാംശം നല്‍കാമോ;
(ബി)
ഓരോ
സ്കൂളിനും ഫണ്ട്
അനുവദിച്ചതിന്റെ
വിശദാംശം 1/06/2016
മുതല്‍ 31/03/2019
വരെയുള്ള സാമ്പത്തിക
വര്‍ഷത്തെ
അടിസ്ഥാനമാക്കി
ലഭ്യമാക്കുമോ?
മാന്ദ്യവിരുദ്ധ
പാക്കേജിലെ പദ്ധതികള്‍
2052.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ ബജറ്റ്
പ്രസംഗത്തില്‍
മാന്ദ്യവിരുദ്ധ
പാക്കേജില്‍
പ്രഖ്യാപിച്ച 68
പാലങ്ങള്‍, 8 ഫ്ലെെ
ഓവറുകള്‍, 4 അണ്ടര്‍
പാസ്സുകള്‍, 17
ബെെപാസ്സുകള്, 137
റോഡുകള്‍ , 14
റെയില്‍വേ
മേല്പാലങ്ങള്
എന്നിവയില്‍ ഓരോ
വിഭാഗത്തിലും എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
എത്രയെണ്ണം ടെന്‍ഡര്‍
വിളിച്ചെന്നും
വെളിപ്പെടുത്താമോ;
(ബി)
മാന്ദ്യവിരുദ്ധ
പാക്കേജില്‍ ഇതിനോടകം
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം
2053.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2020-21
സാമ്പത്തിക വര്‍ഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
വിവിധ ശീര്‍ഷകങ്ങളില്‍
എത്ര രൂപയാണ്
വകയിരുത്തിയിട്ടുളളത്;
(ബി)
2018-19,
2019-2020 സാമ്പത്തിക
വര്‍ഷങ്ങളില്‍ പദ്ധതി
വിഹിതമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എത്ര
കോടി രൂപ
വകയിരുത്തിയെന്നും ഓരോ
വര്‍ഷവും എത്ര കോടി
അനുവദിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
2019-2020
വര്‍ഷം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പദ്ധതിവിഹിതമായി ചെലവ്
ചെയ്ത് 2021 മാര്‍ച്ച്
31-ന് മുന്‍പ്
സമര്‍പ്പിക്കുന്ന
ബില്ലുകളുടെ
പേയ്മെന്റ്, നടപ്പ്
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി
വിഹിതത്തില്‍പ്പെടുത്തി
നല്കാന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വകുപ്പുകള്‍ക്ക്
ധനാഭ്യര്ത്ഥനകളിലൂടെ
അനുവദിച്ച തുക
2054.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം ഓരോ
വകുപ്പിനും
ധനാഭ്യര്ത്ഥനകളിലൂടെ
അനുവദിച്ച തുക
എത്രയായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
വകുപ്പും 2020
ഫെബ്രുവരി 29 വരെ എന്ത്
തുക ചെലവഴിച്ചു; ഇത്
അനുവദിച്ച തുകയുടെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(സി)
മൊത്തം
അനുവദിച്ച തുകയുടെ എത്ര
ശതമാനം തുകയാണ് പദ്ധതി
വിഹിതത്തില്‍ നിന്നും ഈ
വര്‍ഷം
വെട്ടിക്കുറച്ചതെന്ന്
അറിയിക്കാമോ?
2018-19
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് നിര്‍ദ്ദേശങ്ങള്‍
2055.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
ഏതൊക്കെ
നിര്‍ദ്ദേശങ്ങള്‍
ഇതിനകം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍
ഇതിനകം
നടപ്പിലാക്കുവാന്‍
സാധിക്കാത്തത്
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
2020-21-
ലെ ബജറ്റില്‍ തിരുവനന്തപുരം
ജില്ലയ്ക്കായി പ്രഖ്യാപിച്ച
പുതിയ പദ്ധതികള്‍
2056.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2020-21-ലെ
ബജറ്റില്‍
തിരുവനന്തപുരം
ജില്ലയ്ക്കായി
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എന്ത്
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സാമൂഹിക
ക്ഷേമ പെന്ഷന് കുടിശ്ശിക
2057.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാമൂഹിക
ക്ഷേമ പെന്‍ഷനുകള്‍
കുടിശ്ശിക തീര്‍ത്ത്
നല്കുന്ന സമയത്ത്
പെന്ഷണര് മരണപ്പെട്ട്
പോയിട്ടുണ്ടെങ്കില്‍
മരണമടഞ്ഞ തീയതി
വരെയുള്ള കുടിശ്ശിക
പെന്ഷന്
ആശ്രിതര്‍ക്ക്
നല്‍കുന്നതിന് നിലവില്‍
വ്യവസ്ഥയുണ്ടോ;
വിശദാംശം നല്‍കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
മസ്റ്ററിംഗ്
2058.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ
പെന്ഷന് മസ്റ്ററിംഗ്
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇതിനകം എത്ര പേര്
മസ്റ്ററിംഗ് നടത്തി
എന്ന് വിവിധ പെന്ഷന്
ഗുണഭോക്താക്കളുടെ
കാറ്റഗറി അനുസരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
വിവിധ
കാരണങ്ങളാല്‍ ഇനിയും
മസ്റ്ററിംഗ് നടത്താന്‍
സാധിക്കാത്ത
കിടപ്പുരോഗികള്‍ക്കും
വികലാംഗര്‍ക്കും മറ്റ്
അര്‍ഹരായ
ഗുണഭോക്താക്കള്‍ക്കും
പെന്ഷന് മുടങ്ങുന്ന
സാഹചര്യം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
അനധികൃതമായി
കൈപ്പറ്റിയ സാമൂഹിക സുരക്ഷാ
പെന്ഷന് തുക
2059.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദുര്‍ബലരും,
സമൂഹത്തില്‍ പ്രയാസം
നേരിടുന്നതുമായ
ജനവിഭാഗങ്ങള്‍ക്ക്
നല്കുന്ന സാമൂഹിക
സുരക്ഷാ പെന്ഷന്
സര്‍ക്കാര്‍
ജീവനക്കാരും
പെന്‍ഷന്‍കാരും
വാങ്ങുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്തരക്കാരെ
കണ്ടുപിടിക്കുന്നതിനായി
എന്ത് നടപടിയാണ്
സ്വീകരിച്ചത്; എത്ര
പേര് അനധികൃതമായി
പെന്ഷന്
വാങ്ങുന്നതായി
കണ്ടെത്തിയിട്ടുണ്ട്;
(സി)
അനധികൃമായി
വാങ്ങിയ തുക തിരിച്ച്
പിടിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ഡി)
അനധികൃതമായി
കൈപ്പറ്റിയ തുക
സര്‍വ്വീസ് /
കുടുംബപെന്ഷന്കാരില്
നിന്നും തിരികെ
പിടിക്കുവാന്‍ ട്രഷറി
ഡയറക്ടര്‍ക്ക്
ധനവകുപ്പ് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സാമൂഹ്യക്ഷേമ
പെന്‍ഷനുകള്‍
2060.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സാമൂഹ്യ ക്ഷേമ
പെന്‍ഷനുകള്‍ എത്ര
പേര്‍ക്ക്
നല്‍കിയിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ബി)
ഇതിലേയ്ക്കായി
ഓരോ വര്‍ഷവും എത്ര രൂപ
വിതരണം ചെയ്തിട്ടുണ്ട്;
(സി)
ഏതെല്ലാം
തരത്തിലുള്ള ക്ഷേമ
പെന്‍ഷനുകളാണ് നിലവില്‍
വിതരണം ചെയ്തു
വരുന്നത്; വിശദ വിവരം
നല്‍കുമോ?
ധനകാര്യ
വകുപ്പിന്റെ അക്രഡിറ്റഡ്
ഏജന്‍സികള്‍
2061.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ധനകാര്യ വകുപ്പിന്റെ
അംഗീകാരത്തോടെ എത്ര
അക്രഡിറ്റഡ്
ഏജന്‍സികളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
അവ ഏതെല്ലാം എന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
ഏജന്‍സികള്‍ക്കും
ഏതെല്ലാം പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനാണ്
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വളാഞ്ചേരി
ഫയര്‍ സ്റ്റേഷന് നിര്‍മ്മാണം
2062.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണത്തിനായുള്ള
പ്രൊപ്പോസലും,
എസ്റ്റിമേറ്റും
ആഭ്യന്തര വകുപ്പ്
ധനവകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എന്നാണ്
സമര്‍പ്പിച്ചത്;
ധനവകുപ്പിലെ ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ബഡ്ജറ്റ്
പ്രൊവിഷന്‍
ഉണ്ടായിരുന്ന പ്രസ്തുത
പ്രവൃത്തി ധനവകുപ്പ് പല
പ്രാവശ്യം നിരസിച്ച
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(സി)
വട്ടപ്പാറ
വളവില്‍ ഗ്യാസ്
ടാങ്കര്‍ ഉള്‍പ്പെടെ
വാഹനങ്ങളും ചരക്ക്
വാഹനങ്ങളും അപകടത്തില്‍
ആകുമ്പോള്‍
സഹായത്തിനായുള്ള
പ്രസ്തുത ഫയര്‍
സ്റ്റേഷന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
ധനവകുപ്പ് പ്രത്യേക
ഉത്തരവ് നല്കുവാന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഡയാലിസിസ്
രോഗികള്‍ക്കുള്ള സാമ്പത്തിക
സഹായം
2063.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷുറന്‍സ് കാര്‍ഡ്
ഇല്ലാത്തവരും മറ്റ്
ചികിത്സാ
ആനുകൂല്യങ്ങള്‍
ലഭിക്കുവാന്‍
സാഹചര്യമില്ലാത്ത
കുറഞ്ഞ വരുമാനക്കാരായ
ഡയാലിസിസ് രോഗികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
ദയനീയത കണക്കിലെടുത്ത്
കാരുണ്യ സഹായ
പദ്ധതിയില്‍ സാമ്പത്തിക
സഹായം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഡെലിഗേഷന്
ഓഫ് ഫിനാന്‍സ് പവര്‍
2064.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാങ്കേതികാനുമതി,
ടെണ്ടര്‍ ചെയ്യാനുള്ള
അധികാരം എന്നിവ താഴെ
തട്ടിലുള്ള
ഓഫീസര്‍മാര്‍ക്ക്
ഡെലിഗേഷന് ഓഫ്
ഫിനാന്‍സ് പവര്‍
വര്‍ദ്ധിപ്പിച്ച്
നല്‍കിക്കൊണ്ടുള്ള
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
പൊതുമരാമത്ത്,
ഹാര്‍ബര്‍
എഞ്ചിനീയറിങ്,
ഇറിഗേഷന്‍ എന്നീ
വകുപ്പുകളിലെ
സൂപ്രണ്ടിംഗ്
എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ എന്നിവരുടെ
ഓഫീസുകളില്‍ ഡെലിഗേഷന്
ഓഫ് ഫിനാന്‍സ് പവര്‍
വര്‍ദ്ധിപ്പിച്ച്
നല്‍കിയത് കാരണം
പ്രസ്തുത ഓഫീസുകളിലെ
ജോലിഭാരം
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത വകുപ്പുകളിലെ
ജോലിഭാരം കുറഞ്ഞ
ഉയര്‍ന്ന ഓഫീസുകളില്‍
നിന്നും ജോലിഭാരം
കൂടിയ താഴെ തട്ടിലുള്ള
ഓഫീസുകളിലേക്ക്
ജീവനക്കാരെ
പുനര്‍വിന്യസിച്ച്
സാങ്കേതികാനുമതി,
ടെന്‍ഡര്‍ നടപടികള്‍
എന്നിവ കാലതാമസം
വരുത്താതെ
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ധനകാര്യവകുപ്പ്
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍
2065.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പ്
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
ബാധകമാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവുകള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
ബാധകമാകണമെങ്കില്‍ ഈ
ഉത്തരവുകളില്‍
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
പകര്‍പ്പ്
അയച്ചുകൊടുക്കണം എന്ന്
നിഷ്കര്‍ഷിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
നടപ്പാക്കുന്നതിനുള്ള
ഉത്തരവുകള്‍ നല്‍കാമോ?
ചരക്ക്സേവന നികുതി
നിര്‍ണ്ണയിക്കല്‍
2066.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ചരക്ക് സേവന നികുതി
ഉദ്യോഗസ്ഥര്‍
പുറപ്പെടുവിക്കുന്ന
നികുതി നിര്‍ണ്ണയ
ഉത്തരവിനെതിരെ ഫയല്‍
ചെയ്യുന്ന
അപ്പീലുകളില്‍
തര്‍ക്കവിഷയത്തിലെ
തുകയുടെ ഒരു ശതമാനം
ലീഗല്‍ ബെനിഫിറ്റ്
ഫണ്ടിലേക്ക്
നല്കേണ്ടതില്ലായെങ്കിലും
സംസ്ഥാന ചരക്ക് സേവന
നികുതി ഉദ്യോഗസ്ഥരുടെ
ഇപ്രകാരമുള്ള
ഉത്തരവിനെതിരെ ഫയല്‍
ചെയ്യുന്ന
അപ്പീലുകള്‍ക്ക്
ഡിസ്പ്യൂട്ട്
ടാക്സിന്റെ ഒരു ശതമാനം
ലീഗല്‍ ബെനിഫിറ്റ്
ഫണ്ടിലേക്ക്
അടക്കേണ്ടതായിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ:ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ബില്‍
ഡിസ്കൗണ്ടിങ് സിസ്റ്റം
2067.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബില്‍
ഡിസ്കൗണ്ടിങ് സിസ്റ്റം
വഴി സംസ്ഥാനത്ത് എത്ര
രൂപയുടെ ബില്ലുകള്‍
മാറിനല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
ഇതുവഴി
സര്‍ക്കാരിനുണ്ടായ അധിക
ബാധ്യത എത്രയെന്ന്
അറിയിക്കാമോ;
(സി)
ബില്‍
ഡിസ്കൗണ്ട് ചെയ്ത്
നല്‍കുന്നതിന്
സര്‍ക്കാരിനെ സഹായിച്ച
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
സ്ഥാപനവും എത്ര രൂപയുടെ
ബില്ലുകളാണ് ഡിസ്കൗണ്ട്
ചെയ്ത് നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
ട്രഷറി
ക്യൂവില്‍ നിര്‍ത്തിയിട്ടുള്ള
ബില്ലുകള്‍
2068.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറിയില്‍ നിന്നും
പെയ്മെന്റിന് ഇപ്പോള്‍
ഏതെല്ലാം വിഭാഗത്തിലാണ്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2020
ഫെബ്രുവരി 29 വരെ
ത്രിതല
പഞ്ചായത്തുകളിലും
നഗരസഭകളിലും പദ്ധതി
ചെലവിനായി സമര്‍പ്പിച്ച
ബില്ലുകളില്‍ എത്ര കോടി
രൂപയുടെ ബില്ലുകളാണ്
പെയ്മെന്റ് നല്‍കാതെ
ക്യൂവില്‍
നിര്‍ത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
തുക അടിയന്തരമായി
നല്കാന് നടപടി
സ്വീകരിക്കുമോ?
ട്രഷറി
നിയന്ത്രണം
2069.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാസങ്ങളായി തുടരുന്ന
ട്രഷറി നിയന്ത്രണം മൂലം
ചെറിയ തുകയ്ക്കുള്ള
ബില്ലുകള്‍ പോലും
മാറാനാകാതെ പല
വകുപ്പുകളുടെയും,
സ്ഥാപനങ്ങളുടെയും
ദൈനംദിന പ്രവര്‍ത്തനം
പോലും സ്തംഭിച്ച
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
(ബി)
അന്പതിനായിരത്തിനും
അഞ്ച് ലക്ഷത്തിനും
ഇടക്കുള്ള ബില്ലുകള്‍
മാറുന്നതിനുള്ള 33
അവശ്യ ഇനങ്ങളുടെ പട്ടിക
23 ആയി
ചുരുക്കിയിട്ടുണ്ടോ;
ഏതൊക്കെ ഇനങ്ങളിലുള്ള
ബില്ലുകളാണ് മാറി
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
ജി.എസ്.ടി
നഷ്ടപരിഹാരമായി സംസ്ഥാന
സര്‍ക്കാരിന്
ലഭിക്കുവാനുള്ള
കുടിശ്ശികയില്‍ ഇതിനകം
എത്രമാസം വരെയുള്ള
കുടിശ്ശികകള്‍
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചു; ശേഷിക്കുന്നത്
എന്ത് തുകയാണ്;
(ഡി)
ജി.എസ്.ടി.
നഷ്ടപരിഹാരമായി സംസ്ഥാന
സര്‍ക്കാരിന്
ലഭിക്കുവാനുള്ള
കുടിശ്ശിക തുക
നല്‍കുന്നത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
എന്തെങ്കിലും ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ട്രഷറിയില്‍
പണമില്ലാത്തതിനാല്‍ മടങ്ങിയ
ചെക്കുകള്‍
2070.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ധനകാര്യ
സ്ഥാപനങ്ങള്‍,
വ്യക്തികള്‍,
കരാറുകാര്‍
എന്നിവര്‍ക്ക് നല്കിയ
ചെക്കുകള്‍ ട്രഷറിയില്‍
പണമില്ലാത്തതിന്റെ
പേരില്‍
മടങ്ങിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ട്രഷറി
അക്കൗണ്ടില്‍
പണമില്ലാത്തതിന്റെ
പേരില്‍ ഏതെങ്കിലും
തുകയ്ക്കുള്ള ചെക്ക്
മടങ്ങിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ; എത്ര
രൂപയുടെ ചെക്കുകളാണ്
ഇത്തരത്തില്‍
മടങ്ങിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വർക്കല
സബ്ട്രഷറി ഓഫീസിന് പുതിയ
കെട്ടിടം
2071.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വർക്കല
സബ്ട്രഷറി ഓഫീസിന്
പുതിയ കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
കാസര്‍ഗോഡ്
സബ് ട്രഷറി ഓഫീസിന് പുതിയ
കെട്ടിടം
2072.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
സബ് ട്രഷറി ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനുള്ള ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
ഇത് ലഭ്യമായതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനുള്ള
ഭരണാനുമതി തുക
എത്രയാണെന്നും
ടെന്‍ഡര്‍
ചെയ്തിട്ടുണ്ടെങ്കില്‍
എപ്പോഴാണ് ടെന്‍ഡര്‍
ചെയ്തതെന്നും ടെന്‍ഡര്‍
കാലാവധി എത്രയാണെന്നും
കരാറുകാരന് ആരാണെന്നും
വ്യക്തമാക്കാമോ?
ട്രഷറികളിലെ
സംയോജിത ധനകാര്യ
മാനേജ്മെന്റ് സിസ്റ്റം
2073.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോര്‍ജ് എം. തോമസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറികളുടെ സമൂലമായ
ആധുനികവത്ക്കരണത്തിനായി
ഇൗ സര്‍ക്കാര്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ട്രഷറികളില്‍
സംയോജിത ധനകാര്യ
മാനേജ്മെന്റ് സിസ്റ്റം
നടപ്പിലാക്കിയതുമൂലമുളള
പ്രയോജനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ട്രഷറികളെയും
ബാങ്കുകളെയും തമ്മില്‍
ബന്ധിപ്പിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(ഡി)
ട്രഷറികളില്‍
എ.ടി.എം. സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
ലോട്ടറി
മുഖേനയുള്ള വരുമാനം
2074.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പുതിയതായി
എത്ര ലോട്ടറികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന ലോട്ടറി മുഖേന
സര്‍ക്കാരിലേക്ക് എത്ര
കോടി രൂപ
വന്നിട്ടുണ്ട്; വര്‍ഷം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ?
ഭാഗ്യക്കുറി
വില്പനയിലൂടെയുളള വരുമാനം
2075.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
ഫെബ്രുവരി മാസം വരെ
സംസ്ഥാന ഭാഗ്യക്കുറി
വില്പനയിലൂടെ ലഭിച്ച
നികുതി വരുമാനം
എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
സംസ്ഥാന ഭാഗ്യക്കുറി
സമ്മാന തുകയായി എത്ര
തുക വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(സി)
2018-19
സാമ്പത്തിക വര്‍ഷം
സംസ്ഥാന ഭാഗ്യക്കുറി
വില്‍പ്പനയിലൂടെ ലഭിച്ച
വരുമാനം എത്രയെന്ന്
വെളിപ്പെടുത്താമോ?
ലോട്ടറിയില്‍
നിന്നുള്ള വരുമാനം
2076.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോട്ടറിയില്‍ നിന്നും
പ്രതിവര്‍ഷം എത്ര
രൂപയാണ് വരുമാനമായി
ലഭിക്കുന്നത്; ഇത്
നികുതിയേതര
വരുമാനത്തിന്റെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വരുമാനത്തിന്റെ നല്ലൊരു
ശതമാനവും ലോട്ടറിയില്‍
നിന്നും ലഭിച്ചിട്ടും
സമ്മാനാര്‍ഹരായവര്‍ക്ക്
യഥാസമയം സമ്മാനത്തുക
വിതരണം ചെയ്യാത്ത
സാഹചര്യം നിലവിലുണ്ടോ;
(സി)
എങ്കില്‍
സമ്മാന തുകയായി എത്ര
പേര്‍ക്ക് ആകെ എത്ര തുക
വിതരണം ചെയ്യാന്‍
കുടിശ്ശികയുണ്ട്; ഏത്
തീയതിവരെ സമ്മാനം
ലഭിച്ചവര്‍ക്ക് തുക
വിതരണം ചെയ്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സമ്മാനാര്‍ഹമായ
ടിക്കറ്റ്
ഹാജരാക്കാത്തതിനാല്‍
സമ്മാനതുക
നല്‍കാതിരുന്ന വകയില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുക
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
സമയബന്ധിതമായി
സമ്മാനതുക വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദ
വിവരം നല്‍കാമോ?
ലോട്ടറിയില്‍
നിന്നും സര്‍ക്കാരിന്
ലഭിച്ച ലാഭവിഹിതം
2077.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതു
മുതല്‍ 2020 ജനുവരി 31
വരെ ലോട്ടറിയില്‍
നിന്നും ലഭിച്ച
ലാഭവിഹിതം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
കാരുണ്യ പദ്ധതി പ്രകാരം
വിനിയോഗിച്ച തുക എത്ര;
വിശദമാക്കുമോ?
കെ.എസ്.എഫ്.ഇ.
ചിട്ടികള്‍
2078.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യിലെ
574 ബ്രാഞ്ചുകളിലായി
2017-18, 2018-19 എന്നീ
വര്‍ഷങ്ങളില്‍ 32.07
കോടി രൂപ വീതം
ഇന്‍സെന്റീവ്
നല്കിയിരുന്നുവോ;
എങ്കില്‍ ആയതിന്റെ
മാനദണ്ഡം എന്താണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇന്‍സെന്റീവ്
നല്‍കുന്നത്
ബിസിനസ്സിന്റെ
അടിസ്ഥാനത്തിലെന്നിരിക്കെ
രണ്ടുവര്‍ഷവും ഒരേ തുക
നല്‍കിയിരിക്കുന്നത്
പരിശോധിക്കുമോ;
(സി)
ഈ
രണ്ടു വര്‍ഷവും ഓരോ
ബ്രാഞ്ചിലും നല്കിയ
ഇന്‍സെന്റീവ്
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
കെ.എസ്.എഫ്.ഇ.
വിവിധ
സ്ഥാപനങ്ങള്‍ക്കായി
നല്‍കിയിട്ടുള്ള
ലോണുകള്‍ തിരികെ
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളോട് തിരികെ
ആവശ്യപ്പെട്ടിട്ടുണ്ട്;
പ്രസ്തുത സ്ഥാപനങ്ങള്‍
ലോണുകള്‍ തിരിച്ച്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ലോണ്‍
ആയി ന്ലകിയ തുക തിരികെ
നല്‍കാത്ത സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
നൂറുമാസ
ചിട്ടികളില്‍ പലതും പല
ബ്രാഞ്ചുകളിലും
മുടങ്ങുന്നതായിട്ടുള്ള
കാര്യവും ആയത്
കെ.എസ്.എഫ്.ഇ.ക്ക് വന്‍
നഷ്ടം ഉണ്ടാക്കുന്ന
കാര്യവും
പരിശോധിക്കുമോ;
(ജി)
നൂറുമാസ
ചിട്ടികള്‍ ഇരുപത്
ശതമാനത്തിലധികം മുടക്കം
വരുന്ന ബ്രാഞ്ചുകള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ?
പ്രവാസി
ചിട്ടി വഴി
സമാഹരിക്കാനുദ്ദേശിച്ച തുക
2079.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നുവര്‍ഷത്തിനുള്ളില്‍
25000 കോടി
സമാഹരിക്കുമെന്ന
ലക്ഷ്യത്തോടെ 2017-18
ലെ ബജറ്റില്‍
പ്രഖ്യാപിച്ച പ്രവാസി
ചിട്ടിയില്‍ ഇതിനകം
സമാഹരിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
2017-18
ലെ ബജറ്റില്‍
പ്രഖ്യാപിച്ച
ചിട്ടിയില്‍
ചേരുന്നവര്‍ക്കായി
പ്രഖ്യാപിച്ച പ്രവാസി
പെന്ഷന് പദ്ധതിയില്‍
ആരുടെയും പേരില്‍
ഇതുവരെ ഒരു ഗഡു പോലും
പ്രീമിയം അടയ്ക്കാത്ത
സാഹചര്യമുണ്ടോ;
(സി)
ചിട്ടിക്കായി
നല്കിയ പരസ്യത്തിന്
കെ.എസ്.എഫ്.ഇ ക്ക്
ഇതിനകം ചെലവായ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
അടിസ്ഥാന
സൗകര്യ വികസനത്തിന്
കിഫ്ബിയിലേക്ക് പ്രവാസി
ചിട്ടി വഴി എത്തുമെന്ന്
കണക്ക് കൂട്ടിയ 25000
കോടി രൂപ ലഭിക്കാത്ത
സാഹചര്യമുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രവാസി
ചിട്ടിയുടെ പരസ്യം
2080.
ശ്രീ.കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയുടെ
പരസ്യത്തിനായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പരസ്യത്തിനായി ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
മാധ്യമങ്ങളിലൂടെയാണ്
പ്രവാസി ചിട്ടിയ്ക്കായി
പരസ്യങ്ങള്‍
നല്‍കിയിട്ടുള്ളതെന്ന്
പറയാമോ?
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന് നടപടി
2081.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കെ.എസ്.എഫ്.ഇ.
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍ മൂലം
സ്ഥാപനത്തിന്റെ ലാഭം
വര്‍ദ്ധിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കിഫ്ബിയിലേക്കുള്ള
ധനാഗമനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
2082.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
പി.വി. അന്‍വര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൃപ്തികരമായ സാമ്പത്തിക
വളര്‍ച്ചയും ഉയര്‍ന്ന
സാമൂഹ്യ വികസനവും ഉപഭോഗ
സമൃദ്ധിയും
നിലനിര്‍ത്തുന്നതിനും
സമ്പദ്ഘടനയുടെ
ത്രിതലങ്ങളെയും
ഉത്തേജിപ്പിക്കുന്ന
രീതിയിലുള്ള വികസനം
സാധ്യമാക്കുന്നതിനും
കിഫ്ബി മുഖേനയുള്ള
പ്രവര്‍ത്തനം
ത്വരിതപ്പെടുത്തിയിട്ടുള്ള
സാഹചര്യത്തില്‍
കിഫ്ബിയിലേക്കുള്ള
ധനാഗമനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
കെ.എസ്.എഫ്.ഇ.
മുഖേന പ്രവാസികളുടെ
സമ്പാദ്യം
നിക്ഷേപമാര്ഗത്തിലേക്ക്
ആകര്‍ഷിക്കാനുള്ള
പ്രവാസി ചിട്ടി പദ്ധതി
വിപുലീകരിച്ച്
ശക്തിപ്പെടുത്താനായി
പദ്ധതി കൂടുതല്‍
ആകര്‍ഷകമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
വിദേശങ്ങളിലുള്ള
പ്രവാസികള്‍ക്കൊപ്പം
ഇതര
സംസ്ഥാനങ്ങളിലുള്ളവരെക്കൂടി
പ്രവാസി ചിട്ടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പദ്ധതി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കെ.എസ്.എഫ്.ഇ.ല്‍
നിന്നും പെന്ഷന് പറ്റിയ
ജീവനക്കാര്‍
2083.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
ആഗസ്റ്റ് 31ന് ശേഷം
കെ.എസ്.എഫ്.ഇ.യില്‍
നിന്നും പെന്ഷന്
പറ്റിയവരുടെ എണ്ണം
അറിയിക്കുമോ;
(ബി)
അതിലെത്ര
പേര്‍ക്ക് വേണ്ടി 2018
ഒക്ടോബര്‍ 12ലെ
ഹൈക്കോടതി
വിധിപ്രകാരമുള്ള
ഉയര്‍ന്ന പെന്ഷന്
ആനുപാതികമായ പെന്ഷന്
ലഭിക്കുന്നതിനായി
കെ.എസ്.എഫ്.ഇ. ജോയിന്റ്
ഓപ്ഷന് ഒപ്പിട്ട്
നല്‍കിയിട്ടുണ്ട് എന്ന്
അറിയിക്കാമോ;
(സി)
അതിലെത്ര
പേരുടെ പെന്ഷന്
ആവശ്യമായ 3എ, 6എ
ഫോറങ്ങളും, മറ്റ്
രേഖകളും കെ.എസ്.എഫ്.ഇ.
എംപ്ലോയീസ് പ്രൊവിഡന്റ്
ഫണ്ട് ഓര്ഗനൈസേഷന്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
വിരമിച്ച
ജീവനക്കാരുടെ രേഖകള്‍
എംപ്ലോയീസ് പ്രൊവിഡന്റ്
ഫണ്ട് ഓര്ഗനൈസേഷന്
സമര്‍പ്പിക്കുന്നതിന്
പ്രത്യേക ഉദ്യോഗസ്ഥരെ
കെ.എസ്.എഫ്.ഇ.
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിലുണ്ടാകുന്ന
കാലതാമസം
ഒഴിവാക്കുവാനായി
പ്രത്യേക ജീവനക്കാരെ
ചുമതലപ്പെടുത്തുമോ?
പെന്‍ഷനുവേണ്ടിയുള്ള
ഓപ്ഷന്
2084.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
ആഗസ്റ്റ് 31ന് മുമ്പ്
കെ.എസ്.എഫ്.ഇയില്‍
നിന്നും പെന്ഷന്
പറ്റിയവരില്‍ എത്ര
പേര് ഉയര്‍ന്ന
ശമ്പളത്തിന്
ആനുപാതികമായ
പെന്‍ഷനുവേണ്ടി ഓപ്ഷന്
നല്കി; അറിയിക്കുമോ;
(ബി)
ഇങ്ങനെ
ഓപ്ഷന് നല്കിയ എത്ര
പേരുടെ ഉയര്‍ന്ന
പെന്ഷന് ആവശ്യമായ 3 എ,
6 എ ഫോറങ്ങളും,
ആവശ്യമായ മറ്റ് രേഖകളും
കെ.എസ്.എഫ്.ഇ.
എംപ്ലോയീസ് പ്രോവിഡന്റ്
ഫണ്ട് ഓര്ഗനൈസേഷന്
കൈമാറിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കെ.എഫ്.സി.
മലപ്പുറം ബ്രാഞ്ചില്‍ നിന്നും
എടുത്ത ലോണ്‍
2085.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
മലപ്പുറം ബ്രാഞ്ചില്‍
നിന്നും ശ്രീമതി
മുംതാസ് ബിഗം, w/o.
ആര്യാടന് ഷൗക്കത്ത്
അലി, ആര്യാടന് (H),
നിലമ്പൂര്‍ പി.ഒ, (PAN
No:BSWPB7493M)
എന്നയാള്‍
കണ്‍സ്ട്രക്ഷന്‍ ലോണായി
എത്ര തുകയാണ്
എടുത്തതെന്നും ഏത്
വര്‍ഷത്തിലെന്നും
വ്യക്തമാക്കാമോ;
ടിയാള്‍ എത്ര തുക
തിരിച്ചടച്ചു; തീയതിയും
വര്‍ഷവും അടക്കം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലോണിന്റെ പ്രതിമാസ
തിരിച്ചടവ് തുക
എത്രയായിരുന്നുവെന്ന്
അറിയിക്കാമോ; ലോണ്‍
തിരിച്ചടവുകളുടെ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ലോണിന് ഈടായി നല്കിയ
വസ്തുക്കളുടെ വില്ലേജ്
സര്‍വ്വെ നമ്പര്‍,
വിസ്തീര്‍ണ്ണം തുടങ്ങിയ
വിവരങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.എഫ്.ഇ.
ശാഖ
2086.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ.യുടെ
പുതിയ ശാഖ
ആരംഭിക്കുവാനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്‍
കെ.എസ്.എഫ്.ഇ.യുടെ പുതിയ
ബ്രാഞ്ചുകള്‍
2087.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകളാണ്
പാലക്കാട് ജില്ലയില്‍
പുതുതായി
ആരംഭിച്ചതെന്ന്
അറിയിക്കാമോ;
(ബി)
പുതിയ
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകള്‍
ആരംഭിക്കുന്നതിന്
ഏതെല്ലാം സ്ഥലങ്ങളാണ്
കെ.എസ്.എഫ്.ഇ. യുടെ
പരിഗണനയിലുള്ളതെന്നും
പ്രസ്തുത സ്ഥലങ്ങള്‍
തീരുമാനിച്ച് ആയതിന്
അന്തിമ അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ വെണ്ടര്‍ നിയമനം
2088.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിലവില്‍
എത്ര വെണ്ടര്‍ തസ്തിക
ഒഴിവുണ്ടെന്ന് പറയാമോ;
(ബി)
ഒഴിഞ്ഞ്
കിടക്കുന്ന വെണ്ടര്‍
തസ്തികകളില്‍ നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ; ഇതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
കയറിന്റെയും
കയര്‍ ഉല്പന്നങ്ങളുടെയും
കയറ്റുമതി
2089.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയറിന്റെയും
കയര്‍
ഉല്പന്നങ്ങളുടെയും
കയറ്റുമതി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
കേരളത്തിലെ
കയര്‍ സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കയര്‍
ഭൂവസ്ത്രത്തിന് പുതിയ
ഉപയോഗ മേഖലകള്‍
2090.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി.കെ. ശശി
,,
കെ.യു. ജനീഷ് കുമാര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ വ്യവസായ മേഖലയെ
പുനരുദ്ധരിക്കുന്നതിന്റെ
ഭാഗമായി കയറിന്റെയും
കയര്‍
ഉല്പന്നങ്ങളുടെയും
വെെവിദ്ധ്യവല്ക്കരണത്തിനായി
ഇൗ സര്‍ക്കാര്‍
ഉൗര്‍ജ്ജിത നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കയര്‍
ഭൂവസ്ത്രത്തിന് പുതിയ
ഉപയോഗ മേഖലകള്‍
കണ്ടെത്തുന്നതിന്
എന്തെല്ലാം ഗവേഷണ
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
മഹാത്മാഗാന്ധീ
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍പ്പെടുത്തി
മണ്ണ്-ജല സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കയര്‍ ഭൂവസ്ത്രം
വ്യാപകമായി
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പൊതുമരാമത്ത്
റോഡ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കയര്‍ ഭൂവസ്ത്രം
ഉപയോഗിക്കുന്നതിന്
നോഡല്‍ ഏജന്‍സിയായി
ഫോം മാറ്റിംഗ്സിനെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പരമ്പരാഗത
കയര്‍ മേഖലയുടെ വികസനം
2091.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരമ്പരാഗത
കയര്‍മേഖലയിലെ
തൊഴിലാളികളുടെ തൊഴിലും
കൂലിയും
സംരക്ഷിക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
പരമ്പരാഗത മേഖലയില്‍
ഉല്പാദിപ്പിക്കുന്ന
കയറും കയര്‍
ഉല്പന്നങ്ങളും ന്യായമായ
വിലയ്ക്ക്
സംഭരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളത്;
(സി)
പരമ്പരാഗത
കയര്‍ മേഖലയുടെ
വികസനത്തിനായി
എന്‍.സി.ഡി.സി.
എന്തെല്ലാം ധനസഹായമാണ്
നല്‍കിവരുന്നത്;
വ്യക്തമാക്കാമോ?
കയര്‍
മേഖല
2092.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊണ്ട്
സംഭരണവും ചകിരി
നിര്‍മ്മാണവും
ഏറ്റെടുക്കുന്നതിന്
നാളികേര ഉല്പാദക
കമ്പിനികളെ
പ്രോത്സാഹിപ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കുമോ;
(ബി)
താെണ്ട്
ശേഖരിക്കുന്നതിനും
ചകിരി
നിര്‍മ്മിക്കുന്നതിനും
കുടുംബശ്രീ സംഘങ്ങളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(സി)
അവര്‍
ഉല്പാദിപ്പിക്കുന്ന
ചകിരി സംഭരിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ചെറുകിട
കയര്‍ ഉല്പാദകര്
ഉല്പാദിപ്പിക്കുന്ന
കയര്‍
ഉല്പന്നങ്ങള്ക്ക്
വിലക്കിഴിവ്
അനുവദിക്കുന്നതിനും
അവയുടെ വിപണനത്തിനും
എന്തൊക്കെ സഹായമാണ്
നല്‍കുന്നത്
എന്നറിയിക്കാമോ?