കണ്ണൂർ
അഴീക്കല്‍ പോർട്ട്
1963.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍ കണ്ണൂർ
അഴീക്കല്‍ പോർട്ടിനായി
500 കോടി രൂപ
വകയിരുത്തിയതിൽ എത്ര
രൂപയുടെ വികസന
പ്രവർത്തനങ്ങള്‍
പോർട്ടില്‍
നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
നടപ്പിലാക്കിയ പോർട്ട്
വികസന പ്രവർത്തനങ്ങള്‍
എന്തെല്ലാം എന്ന്
അറിയിക്കാമോ;
(സി)
ഇനി
എന്തെല്ലാം പുതിയ
പ്രവൃത്തികളാണ്
നടപ്പിലാക്കാൻ
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
മണല്‍
ഡ്രഡ്ജ് ചെയ്യുന്നതിനുളള
പദ്ധതികള്‍
1964.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖത്തു
നിന്നും മണല്‍ ഡ്രഡ്ജ്
ചെയ്ത്
ഉപയോഗപ്രദമാക്കുന്നതിനുളള
ഏതെങ്കിലും പദ്ധതികള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
തുറമുഖ
വികസന നിര്‍മ്മാണ പദ്ധതികള്‍
1965.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ നടപ്പിലാക്കി
വരുന്ന തുറമുഖ വികസന
നിര്‍മ്മാണ പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുറമുഖ നിര്‍മ്മാണ
പദ്ധതികള്‍ക്ക്
ഓരോന്നിനും സര്‍ക്കാര്‍
കണക്കാക്കിയിട്ടുള്ള
അടങ്കല്‍ തുക
എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
തുറമുഖ വികസന
നിര്‍മ്മാണ
പദ്ധതികള്‍ക്കായി
കേന്ദ്രസഹായം
ലഭ്യമാകുന്നുണ്ടോ;
എങ്കില്‍ എത്ര തുക
വീതമെന്ന്
വെളിപ്പെടുത്താമോ ?
പഴയ
പയ്യന്നൂര്‍ പോലീസ്
സ്റ്റേഷന് ചരിത്ര പൈതൃക
മ്യൂസിയമാക്കുന്ന പ്രവൃത്തി
1966.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഴയ
പയ്യന്നൂര്‍ പോലീസ്
സ്റ്റേഷന് ചരിത്ര
പൈതൃക മ്യൂസിയമാക്കുന്ന
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനായി
2019-20 വര്‍ഷം എത്ര
തുകയാണ് നീക്കി
വെച്ചിട്ടുള്ളത്;
അറിയിക്കുമോ;
(ബി)
ഇതിന്റെ
തുടര്‍നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ ചരിത്ര
സ്മാരകങ്ങള്‍
1967.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചരിത്ര
സ്മാരകങ്ങളെ
സംരക്ഷിക്കാന്‍ വയനാട്
ജില്ലയില്‍ നടപ്പില്‍
വരുത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മാമാങ്ക
രേഖകള്‍ സൂക്ഷിക്കുന്നതിന്
സംവിധാനം
1968.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാമാങ്ക
സ്മാരകത്തിലെ
നിലപാടുതറയിലേയ്ക്ക്
പൊതുവഴി ഇല്ല എന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലപാടുതറയിലേയ്ക്ക്
എത്തുന്ന
സഞ്ചാരികള്‍ക്ക്
സുഗമമായി
എത്തിച്ചേരുന്നതിന്
സ്ഥലം ഏറ്റെടുത്ത്
പാതയൊരുക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
മാമാങ്ക
രേഖകള്‍
സഞ്ചാരികള്‍ക്കും വരും
തലമുറയ്ക്കും
ഗവേഷകര്‍ക്കും
പ്രയോജനപ്പെടുംവിധം
സൂക്ഷിക്കുന്നതിന്
മികച്ച സംവിധാനങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായംകുളം
കൃഷ്ണപുരം കൊട്ടാരം
1969.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
കൃഷ്ണപുരം
കൊട്ടാരത്തില്‍ 2016
മുതല്‍ നാളിതുവരെ
പുരാവസ്തു വകുപ്പ് വഴി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍, തുക എന്നിവ
എത്രയെന്നും
പദ്ധതികളുടെ നിലവിലുളള
പുരോഗതി
എന്തൊക്കെയെന്നും
വിശദമാക്കാമോ?
അമ്മൂമ്മ
കല്ലുപാലം സംരക്ഷിക്കുവാന്‍
പദ്ധതി
1970.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തഴവ
ഗ്രാമപഞ്ചായത്തില്‍
പാവുമ്പയ്ക്ക്
സമീപമുള്ള വളരെ
പഴക്കംചെന്ന അമ്മൂമ്മ
കല്ലുപാലത്തിന്റെ
പ്രാധാന്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(ബി)
പുരാവസ്തു
വകുപ്പ് ഉദ്യോഗസ്ഥർ ഈ
സ്ഥലം പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ;
(സി)
ഈ
പാലം
സംരക്ഷിക്കുന്നതിന്
വേണ്ടി എന്തെല്ലാം
പദ്ധതികളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
പുരാവസ്തു
അവശേഷിപ്പുകള്‍
കണ്ടെത്തുന്നതിന് നടപടി
1971.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുരാവസ്തു
അവശേഷിപ്പുകള്‍
തെരയുന്നതിനും
കണ്ടെത്തുന്നതിനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുരാവസ്തു
അവശേഷിപ്പുകള്‍
കണ്ടെത്തുന്നതിനും
സംരക്ഷിക്കുന്നതിനും
എത്ര പേര്
സര്‍ക്കാരില്‍ സേവനം
അനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുരാവസ്തു
അവശേഷിപ്പുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
എവിടെയെല്ലാമെന്നും
വിശദമാക്കാമോ?
ചെങ്ങന്നൂരിലെ
പഴയ കോടതി കെട്ടിടം
1972.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂരിലെ
പഴയ കോടതി കെട്ടിടവും
സ്ഥലവും പുരാവസ്തു
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
നൂറ്റാണ്ടുകള്‍
പഴക്കമുളള ഈ കെട്ടിടം
ഏറ്റെടുക്കുന്ന കാര്യം
പരിഗണിക്കുമോ
എന്നറിയിക്കാമോ?
തിരുവിതാംകൂർ
സ്റ്റേറ്റ് കോണ്‍ഗ്രസ്
സമ്മേളനം ചേര്‍ന്നതിന്റെ
സ്മാരകം
1973.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വാതന്ത്ര്യസമരവുമായി
ബന്ധപ്പെട്ട് 1938
ഡിസംബര്‍ 22 ന്
നിരോധനാജ്ഞ ലംഘിച്ച്
വട്ടിയൂര്‍ക്കാവില്‍
തിരുവിതാംകൂർ
സ്റ്റേറ്റ് കോണ്‍ഗ്രസ്
സമ്മേളനം
ചേര്‍ന്നതിന്റെ സ്മാരകം
പൊതുജനങ്ങളെയും ചരിത്ര
വിദ്യാര്‍ത്ഥികളെയും
ടൂറിസ്റ്റുകളെയും
പരിചയപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
പുരാവസ്തു വകുപ്പ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
ടൂറിസ്റ്റുകള്‍ക്ക്
ഈ സ്മാരകം
സന്ദര്‍ശിക്കാന്‍
കഴിയും വിധമുള്ള
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നടത്താന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സ്മാരകം
സന്ദര്‍ശിക്കാന്‍
എത്തുന്നവര്‍ക്ക്
പ്രയോജനകരമാംവിധം
പൊതുശൗചാലയം, ഓപ്പണ്‍
എയര്‍ തീയറ്റര്‍,
പുല്‍ത്തകിടി,
കുട്ടികള്‍ക്കുള്ള
കളിസ്ഥലം എന്നിവ
സജ്ജീകരിക്കാനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?