വയനാട്
ജില്ലയില്‍ ക്യാന്‍സര്‍
രോഗപഠനം
1802.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ക്യാന്‍സര്‍
രോഗത്തെപ്പറ്റി
ആരോഗ്യവകുപ്പ്
ഏതെങ്കിലും തരത്തില്‍
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ജില്ലയില്‍
ക്യാന്‍സര്‍
രോഗത്തിന്റെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വര്‍ഷം
തിരിച്ച് വിശദാംശം
നല്‍കാമോ;
(സി)
വയനാട്
ജില്ലയില്‍ ഏതെങ്കിലും
തരത്തിലുള്ള പ്രത്യേക
കാരണങ്ങള്‍ ക്യാന്‍സര്‍
രോഗത്തിന്റെ
വര്‍ദ്ധനവിന്
കാരണമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെന്ന്
വ്യക്തമാക്കാമോ?
മസ്തിഷ്ക
മരണം സ്ഥിരീകരിക്കുന്നത്
സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
1803.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസ്തിഷ്ക
മരണം
സ്ഥിരീകരിക്കുന്നത്
സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
അവയവദാന പദ്ധതിയായ
മൃതസഞ്ജീവനിക്ക്
സഹായകരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പകര്‍ച്ച
വ്യാധി വ്യാപനം തടയുന്നതിന്
നടപടി
1804.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ച വ്യാധികളുടെ
വ്യാപനം
തടയുന്നതിലേക്കായി
എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിവരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഈ
പ്രവര്‍ത്തനങ്ങളില്‍
പൊതുജനങ്ങളുടെ കൂടി
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സ്വകാര്യ
പരിപാടികള്‍ക്ക് മെഡിക്കല്‍
ടീമിനെ വിട്ടുനല്‍കില്ലെന്ന
സര്‍ക്കാര്‍ ഉത്തരവ്
1805.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
പരിപാടികള്‍ക്ക്
മെഡിക്കല്‍ ടീമിനെ
വിട്ടുനല്‍കില്ലെന്ന്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ക്ഷേത്രോല്‍സവ-പള്ളിപെരുന്നാള്
സീസണുകളില്‍ അപകട
സാധ്യതയുള്ള ഒട്ടേറെ
ആഘോഷപരിപാടികള്‍
ഉള്ളതിനാല്‍
അത്യാഹിതത്തില്പ്പെടുന്നവര്ക്ക്
വൈദ്യസഹായം നല്കാന്
മെഡിക്കല്‍ ടീമിനെ
വിട്ടുനല്‍കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
അവയവദാനം
കാര്യക്ഷമമാക്കാന്‍ നടപടി
1806.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര പേര്
വൃക്ക,കരള്‍ എന്നിവ
മാറ്റിവയ്ക്കുന്നതിനായി
അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
ഇതില്‍ എത്ര പേര്‍ക്ക്
അവയവദാനം
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
അവയവദാനം
കാര്യക്ഷമമാക്കി
രോഗികളെ രക്ഷിക്കാന്‍
അടിയന്തര നടപടികള്‍
ഉണ്ടാകുമോ?
മെഡിക്കല്‍
കോളേജുകളിലെ ഡോക്ടര്‍മാരുടെ
സ്വകാര്യ പ്രാക്ടീസ്
1807.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളിലെ
ഡോക്ടര്‍മാരുടെ
സ്വകാര്യ പ്രാക്ടീസ്
നിരോധിച്ചിട്ടുണ്ടെങ്കിലും
പലരും സ്വകാര്യ
പ്രാക്ടീസ്
നടത്തുന്നുണ്ടെന്ന
പരാതി
ഉണ്ടായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
പരാതികള്‍
നിരീക്ഷിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
മെഡിക്കല്‍ വിജിലന്‍സ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഉപയോഗശൂന്യമായ
മരുന്നുകളുടെ സംസ്ക്കരണം
1808.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളം
ഒരു വര്‍ഷം വാങ്ങുന്നത്
12,350 കോടി രൂപയുടെ
അലോപ്പതി
മരുന്നുകളാണെന്നും ഇത്
ദേശീയ മരുന്ന്
ഉപയോഗത്തിന്റെ പത്ത്
ശതമാനമാണെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
ഇതില്‍
കാലാവധി കഴിഞ്ഞതും
ഉപയോഗിക്കാത്തതുമായ
ഏതാണ്ട് ഇരുപതിനായിരം
ടണ്‍ മരുന്ന് ഒരുവര്‍ഷം
പുറംതള്ളുന്നത് മൂലം
വലിയതോതിലുള്ള
മലിനീകരണം
സൃഷ്ടിക്കുന്നുവെന്ന
വസ്തൂത
പരിശോധിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
ഇത് സംസ്കരിക്കുന്നതിന്
സംസ്ഥാനത്ത്
സംവിധാനമുണ്ടോയെന്ന്
അറിയിക്കാമോ;
തിരുവനന്തപുരത്ത്
നടപ്പാക്കുന്ന പ്രൗഡ്
പദ്ധതി സര്‍ക്കാര്‍
സംവിധാനത്തിന്റെ
ഭാഗമാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
അല്ലെങ്കില്‍
ക്ലീന്‍ കേരള
പദ്ധതിയിലുള്‍പ്പെടുത്തി
ഉപയോഗശൂന്യമായ
മരുന്നുകളുടെ സംഭരണം
നിര്‍വ്വഹിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ആല്‍ബെന്റസോള്‍
ഗുളികകളുടെ ഗുണനിലവാരം
1809.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
വിരവിമുക്തി ദിനത്തില്‍
കുട്ടികള്‍ക്ക് വിതരണം
ചെയ്യുന്നതിന് എത്തിച്ച
ആല്‍ബെന്റസോള്‍
ഗുളികകള്‍ ഗുണനിലവാരം
ഇല്ലാത്തതുകൊണ്ട്
വിതരണം ചെയ്യേണ്ട എന്ന്
നിര്ദ്ദേശിച്ചിരുന്നോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തെ
ഏത് സ്ഥാപനമാണ്
പ്രസ്തുത മരുന്ന്
നിര്‍മ്മിച്ചതെന്ന്
അറിയിക്കുമോ;
(സി)
ഗുണനിലവാരം
ഇല്ലാത്ത മരുന്ന്
ഉല്പാദിപ്പിച്ച
കമ്പനിയുടെ വിശദീകരണം
തേടിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ആല്‍ബെന്റസോള്‍
ഗുളികകള്‍
1810.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിരവിമുക്തി ദിനത്തില്‍
എല്ലാ സ്കൂളുകളിലെയും
കുട്ടികള്‍ക്ക്
ആല്‍ബെന്റസോള്‍
ഗുളികകള്‍ വിതരണം
ചെയ്യാറുണ്ടോ; എന്ന്
മുതലാണ് ഇൗ പദ്ധതി
നിലവിലുളളത്;
വ്യക്തമാക്കാമോ;
(ബി)
ഇതിനായുളള
ആല്‍ബെന്റസോള്‍
ഗുളികകള്‍ എവിടെ
നിന്നാണ്
ലഭ്യമാക്കുന്നത്;
ഇതിന്റെ ഗുണനിലവാരം
പരിശോധിക്കപ്പെടാറുണ്ടോ;
വിശദമാക്കാമോ;
(സി)
ഇക്കഴിഞ്ഞ
വിരവിമുക്തി ദിനത്തില്‍
ഇപ്രകാരം വിതരണം ചെയ്ത
ഗുളികകളില്‍ ചിലത്
ഗുണനിലവാരമില്ലാത്തതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇത് പരിശോധിച്ച്
കുറ്റക്കാരായവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കോവിഡ്
-19 (കൊറോണ)
1811.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോവിഡ്
-19 (കൊറോണ) ബാധിച്ച്
നാളിതുവരെ സംസ്ഥാനത്ത്
മരിച്ചവര്‍ എത്ര; എത്ര
പേരില്‍ രോഗം
സ്ഥിരീകരിച്ചു;
(ബി)
പ്രസ്തുത
രോഗം ബാധിച്ചവരില്‍
നിന്നും രോഗം പടരാനുള്ള
സാധ്യത എത്രത്തോളം
എന്നു സര്‍ക്കാര്‍
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
പ്രസ്തുത രോഗബാധ
എത്തരത്തില്‍ ബാധിച്ചു;
(ഡി)
നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍
രോഗബാധ ഇല്ലാത്തതായി
കണ്ടെത്തിയവര്‍ എത്ര;
ഇപ്പോഴും
നിരീക്ഷണത്തിലുള്ളവര്‍
എത്ര; തുടര്‍ ചികിത്സ
വേണ്ടുന്നവര്‍ എത്ര;
വ്യക്തമാക്കുമോ;
(ഇ)
കൊറോണ
ചികിത്സക്കായി ഏതെല്ലാം
മരുന്നുകളാണ് സർക്കാർ
ലഭ്യമാക്കുന്നത്?
പീരുമേട് നിയോജക മണ്ഡലത്തിൽ
സ്റ്റുഡന്റ് ഡോക്ടർ പദ്ധതി
1812.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാഷണൽ
ഹെൽത്ത് മിഷൻ
സ്റ്റുഡന്റ് ഡോക്ടർ
പദ്ധതി പീരുമേട് നിയോജക
മണ്ഡലത്തിൽ
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
പുരോഗതിയും നേട്ടങ്ങളും
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ഇ-ഹെല്‍ത്ത്
പദ്ധതി
1813.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയാസരഹിത ചികിത്സ
ഉറപ്പ്
വരുത്തുന്നതിന്റെ
ഭാഗമായി നടപ്പിലാക്കി
വരുന്ന ഈ - ഹെല്‍ത്ത്
പദ്ധതി വഴി ലഭ്യമാകുന്ന
സേവനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ ഏതെല്ലാം
ആരോഗ്യ കേന്ദ്രങ്ങളില്‍
ഇ-ഹെല്‍ത്ത് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
പ്രസ്തുത പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
ചികിത്സ
ആയാസ
രഹിതമാക്കുന്നതിന്റെ
ഭാഗമായി കോതമംഗലം
മണ്ഡലത്തില്‍ കൂടുതല്‍
കേന്ദ്രങ്ങളില്‍ ഇ -
ഹെല്‍ത്ത് പദ്ധതി
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
താലോലം
പദ്ധതി
1814.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താലോലം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എത്രപേര്‍ക്ക് ചികിത്സ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
താലോലം
പദ്ധതി സംസ്ഥാനത്ത്
ഏതെല്ലാം
ആശുപത്രികളിലാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
താലോലം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചികിത്സ
നടത്തിയ ഇനത്തില്‍
സര്‍ക്കാര്‍ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ജില്ലാ
ആശുപത്രികളില്‍ കാത്ത് ലാബ്
പദ്ധതി
1815.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
എല്ലാ
ജില്ലാ ആശുപത്രികളിലും
കാത്ത് ലാബ് എന്ന
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
കൊറോണ
രോഗ പ്രതിരോധ നടപടി
1816.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊറോണ
രോഗം
പ്രതിരോധിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കേരളത്തില്‍
എത്ര പേര്‍ക്ക് കൊറോണ
രോഗം
പിടിപെട്ടിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ
?
ട്രാൻസ്
ഫാറ്റ് ഫ്രീ ലോഗോ ഉപയോഗിക്കാൻ
അനുമതി
1817.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേക്കറികൾ,
മിഠായി കടകൾ തുടങ്ങിയ
കച്ചവട സ്ഥാപനങ്ങളിൽ
ട്രാൻസ് ഫാറ്റ് ഫ്രീ
എന്ന ലോഗോ ഉപയോഗിക്കാൻ
അനുമതിയുണ്ടോ എന്ന്
അറിയിക്കാമോ;
എങ്കിൽ ഇതിനായുള്ള
മാനദണ്ഡങ്ങൾ
വിശദമാക്കാമോ;
(ബി)
എഫ്.എസ്.എസ്.എ.ഐ.
ഈ വിഷയം സംബന്ധിച്ച്
എന്തെങ്കിലും
നിർദ്ദേശങ്ങൾ സംസ്ഥാന
സർക്കാരിന്
നൽകിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ
?
കാരുണ്യ
ബനവലന്റ് ഫണ്ടിതര ചികിത്സ
ആനുകൂല്യം
T 1818.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
ആനുകൂല്യം
പൂര്‍ണ്ണമായും
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ; ആയതിന്
പകരം
ഏര്‍പ്പെടുത്തിയിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നൽകാമോ;
(ബി)
പുതിയ
പദ്ധതി പ്രകാരം
ഏതെല്ലാം
രോഗചികിത്സയ്ക്കാണ്
ധനസഹായം
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
പദ്ധതി പ്രകാരം ചികിത്സ
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
അര്‍ഹതാ മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ധനസഹായത്തിന് പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കാരുണ്യ
ചികിത്സാസഹായം
T 1819.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ പദ്ധതി
നിർത്തലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
മാനദണ്ഡങ്ങളില്‍
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
(ബി)
പദ്ധതി
പ്രകാരമുള്ള ആനുകൂല്യം
ഇപ്പോഴും
നല്കിവരുന്നുണ്ടെങ്കില്
പരമാവധി എത്ര
ദിവസത്തിനകം
രോഗികള്‍ക്ക് ആനുകൂല്യം
നല്‍കുന്നുണ്ട്;
ആനുകൂല്യം
ലഭ്യമാകുന്നതുവരെയുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(സി)
വൃക്ക
രോഗികള്‍ക്കും
ഡയാലിസിസ് നടത്തി
വരുന്നവര്‍ക്കും
പരമാവധി എത്ര തുക
നല്‍കാറുണ്ട്; സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
നടത്തുന്ന ഡയാലിസിസ്
രോഗികള്‍ക്ക് ആനുകൂല്യം
നല്‍കുന്നതിന്
തടസ്സമുണ്ടോ;
(ഡി)
ആനുകൂല്യം
ലഭ്യമാകുന്നതിനുള്ള
വരുമാന പരിധി
എത്രയാണെന്ന്
അറിയിക്കുമോ;
(ഇ)
സർക്കാർ
മേഖലയില്‍ ആവശ്യത്തിന്
ഡയാലിസിസ്
കേന്ദ്രങ്ങള്‍
ഇല്ലാത്തതിനാല്‍
ഗുരുതരമായ വൃക്ക രോഗം
ബാധിച്ച പല രോഗികളും
സ്വകാര്യ ആശുപത്രികളെ
ആശ്രയിക്കേണ്ടി
വരുന്നത് കാരണം പദ്ധതി
പ്രകാരമുള്ള ആനുകൂല്യം
നിഷേധിക്കപ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുമോ?
തൈറോയിഡ്
രോഗ പ്രതിരോധത്തിന് നടപടി
1820.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമിടയില്‍
തൈറോയിഡ് രോഗം
വര്‍ദ്ധിച്ചുവരുന്നത്
ആരോഗ്യവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൈറോയിഡ്
രോഗത്തിന്റെ
ചികിത്സക്കും
പ്രതിരോധത്തിനുമായി
ആരോഗ്യവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
പകര്‍ച്ച
വ്യാധികളെ നേരിടുന്നതിന്
സ്ഥിരം സംവിധാനം
1821.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാരകമായ
പകര്‍ച്ച വ്യാധികള്‍
തുടര്‍ച്ചയായി
ഭീഷണിയാകുന്നതിന്റെ
അടിസ്ഥാനത്തില്‍
നിലവിലെ പൊതു ആരോഗ്യ
സംവിധാനമല്ലാതെ ഒരു
സ്ഥിരം സംവിധാനം
സജ്ജീകരിക്കുന്ന കാര്യം
ആലോചിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഭീഷണിയുയര്‍ത്തിയ
പകര്‍ച്ച വ്യാധികളെ
പൊതുജന
പങ്കാളിത്തത്തോടെ
അതിജീവിക്കാന്‍
കഴിഞ്ഞെങ്കിലും ഇത്തരം
സാഹചര്യത്തില്‍ പൊതു
ആരോഗ്യ സംവിധാനം
നേരിടുന്ന അമിത ജോലി
ഭാരം പരിഗണിച്ച് സ്ഥിരം
സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പകര്‍ച്ച
വ്യാധികളെ സംബന്ധിച്ച്
പൊതുജനത്തിന് ശാസ്ത്രീയ
അവബോധം നല്‍കുന്നതിന്
കൂടുതല്‍ ശക്തമായ നടപടി
സ്വീകരിക്കുമോ?
കാന്‍സര്‍
രോഗികളായ കുട്ടികള്‍ക്ക്
സൗജന്യ ചികിത്സ
1822.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനെട്ട്
വയസ്സുവരെയുള്ള
കാന്‍സര്‍ രോഗികളായ
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സ നല്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഈ
സര്‍ക്കാര്‍ എത്ര
പേര്‍ക്ക് ചികിത്സ
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിലേക്ക്
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
സാംക്രമിക
രോഗങ്ങള്‍ തടയുന്നതിന് നടപടി
1823.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാംക്രമിക രോഗങ്ങള്‍
ഫലപ്രദമായി തടയുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വീകരിച്ച നടപടികള്‍
എത്രമാത്രം
വിജയപ്രദമായിരുന്നുവെന്ന്
അറിയിക്കാമോ;
(സി)
നിപ,
കൊറോണ പോലെയുളള
രോഗങ്ങളെ ഫലപ്രദമായി
തടയുന്നതിനും
രോഗങ്ങളുടെ
വ്യാപനനിരക്ക്
കുറയ്ക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയത്;
വ്യക്തമാക്കാമോ;
(ഡി)
സാംക്രമിക
രോഗങ്ങളെ
തടയുന്നതിനായി പുതിയ
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
ശ്രുതിതരംഗം
പദ്ധതി
1824.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ശ്രുതിതരംഗം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കോക്ലിയാര്‍
ഇംപ്ലാന്റേഷന് സര്‍ജറി
നടത്തിയ കുട്ടികള്‍ക്ക്
ഇംപ്ലാന്റ് ചെയ്ത
ഉപകരണങ്ങള്‍
കേടാകുന്നപക്ഷം
സര്‍വ്വീസ് നടത്താനും
മാറ്റിവെക്കാനും
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
വയോജനങ്ങളുടെ
ആരോഗ്യ പരിപാലന പദ്ധതികള്‍
1825.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങളുടെ ആരോഗ്യ
പരിപാലനത്തിനായി
എന്തെങ്കിലും
പ്രത്യേകമായ പദ്ധതികള്‍
/ പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഈ
മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വിപുലീകരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
മാനസികാരോഗ്യ
സംരക്ഷണ പദ്ധതികള്‍
1826.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
മാനസികാരോഗ്യം
സംരക്ഷിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
പദ്ധതികള്‍ /
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ കൂടുതല്‍
വിപുലീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ ഹൃദ്യം പദ്ധതി
1827.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
ആശുപത്രികളിലാണ് ഹൃദ്യം
പദ്ധതി പ്രകാരമുള്ള
ചികിത്സ ആനുകൂല്യങ്ങള്‍
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ചികിത്സാ
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി കൂടുതല്‍
ആശുപത്രികളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതി
1828.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
ആര്‍ദ്രം പദ്ധതി
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിക്കായി എത്ര കോടി
രൂപ ആകെ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആര്‍ദ്രം
പദ്ധതി
1829.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ഒന്നും രണ്ടും
ഘട്ടങ്ങളിലായി മണലൂര്‍
മണ്ഡലത്തില്‍ നിന്നും
തെരഞ്ഞെടുത്ത ആരോഗ്യ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആരോഗ്യകേന്ദ്രങ്ങളില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കി എന്നും
ഇനി എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പാക്കാന്‍
ബാക്കിയുണ്ട് എന്നുമുളള
വിശദാംശങ്ങള്‍
നല്‍കാമോ?
ആര്‍ദ്രം
പദ്ധതിയിലെ
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
1830.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
എത്ര പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതിയിലുള്‍പ്പെടുത്തി
പാലക്കാട് ജില്ലയില്‍
എത്ര പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയത്;
ഏതെല്ലാമെന്ന് വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
ഉയര്‍ത്തുമ്പോള്‍
എന്തെല്ലാം അധിക
സേവനങ്ങളാണ്
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുക എന്ന്
വ്യക്തമാക്കാമോ;
(ഡി)
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തപ്പെട്ട എത്ര
പി.എച്ച്.സി.കള്‍
പ്രവര്‍ത്തനസജ്ജമായി
എന്ന് വിശദമാക്കാമോ?
ആര്‍ദ്രം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ പ്രവൃത്തികള്‍
1831.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഈ
മണ്ഡലത്തില്‍ എത്ര
തസ്തികകള്‍
സൃഷ്ടിച്ചുവെന്നും അവ
ഏതെല്ലാം
ആശുപത്രികളിലെന്നും
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതിയില്‍പ്പെടുത്തിയ
ഫാര്‍മസിസ്റ്റുകളുടെ തസ്തിക
1832.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് എത്ര
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
വികസിപ്പിച്ചു; ഇതിനായി
ഏതെല്ലാം
വിഭാഗത്തിലുള്ള
ജീവനക്കാരെ അധികമായി
നിയമിച്ചു;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക
സൃഷിച്ചിട്ടുണ്ട്;
(സി)
മരുന്നുകളുടെ
ദുരുപയോഗവും
ആന്റിബയോട്ടിക്കിന്റെ
അശാസ്ത്രീയമായ ഉപയോഗവും
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കുന്ന
കാലഘട്ടത്തില്‍
മരുന്നുകളെ കുറിച്ച്
ശാസ്ത്രീയമായി പഠിച്ച
ഫാര്‍മസിസ്റ്റുകളെ
കൂടുതലായി ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ
ആശുപത്രികള്‍
1833.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന് പ്രകാരം
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ ആക്കി
ഉയര്‍ത്തിയ റാന്നി
നിയോജകമണ്ഡലത്തിലെ ഓരോ
ആശുപത്രിയിലും എത്ര
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയ
ആശുപത്രികളില്‍ ദിവസേന
എത്ര മണിക്കൂര്‍
ഡോക്ടര്‍മാരുടെ സേവനം
ഉറപ്പാക്കുന്നുണ്ട്;
എന്തൊക്കെ പുതിയ
സൗകര്യങ്ങള്‍ ഇവിടെ
ഏര്‍പ്പെടുത്തി;
(സി)
ഗ്രാമീണമേഖലയിലെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരുടെ സേവനവും
ചികിത്സാസൗകര്യവും
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ?
കുടുംബാരോഗ്യകേന്ദ്രങ്ങള്‍
1834.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് ഇതുവരെ
എത്ര
പി.എച്ച്.സി.കളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
വികസിപ്പിച്ചിട്ടുള്ളത്;
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍
എത്ര തസ്തികകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
മൊത്തം എത്ര
പി.എച്ച്.സി.കളെയാണ്
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കുടുംബാരോഗ്യകേന്ദ്രങ്ങളിലെ
പ്രവര്‍ത്തന സമയം
പുന:ക്രമീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ആലപ്പുഴ
മെഡിക്കല്‍ കോളേജിന്റെ വികസനം
1835.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജിന്റെ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വാഹനാപകടത്തില്‍
പരിക്കേറ്റവര്‍
നിരന്തരം
വന്നുകൊണ്ടിരിക്കുന്ന
ആലപ്പുഴ മെഡിക്കല്‍
കോളേജില്‍ ന്യൂറോ
സര്ജന്
ഉള്‍പ്പെടെയുള്ള പ്രധാന
ഡോക്ടര്‍മാരുടെ അഭാവം
രാത്രിയില്‍
ഉണ്ടെന്നുള്ള പരാതി
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
ഇവ
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
പരിയാരം
സര്‍ക്കാര്‍ ആയുര്‍വ്വേദ
കോളേജ്
1836.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
പരിയാരം സര്‍ക്കാര്‍
ആയുര്‍വ്വേദ കോളേജില്‍
ഇപ്പോള്‍ നടന്നു വരുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണെന്നും
പ്രവൃത്തികള്‍
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ;
(ബി)
ഈ
വര്‍ഷത്തെ ബജറ്റില്‍
പ്രസ്തുത കോളേജിന്റെ
പ്രവൃത്തികള്‍ക്ക് എത്ര
ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
മെഡിക്കല്‍
വിജിലന്‍സ് രൂപീകരണം
1837.
ശ്രീ.എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിലെ
ഡോക്ടര്‍മാരുടെ
സ്വകാര്യ പ്രാക്ടീസ്
നിരോധിച്ചിട്ടുണ്ടെങ്കിലും
പലരും സ്വകാര്യ
പ്രാക്ടീസ്
നടത്തുന്നുണ്ടെന്ന
പരാതി ഉണ്ടായിട്ടുണ്ടോ;
(ബി)
ഇത്തരം
പരാതികള്‍
നിരീക്ഷിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
മെഡിക്കല്‍ വിജിലന്‍സ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മെഡിക്കല്‍
കോളേജുകളെ
ശക്തിപ്പെടുത്താന്‍ നടപടി
1838.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളെ
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്റെ
ഭാഗമായി പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
മെഡിക്കല്‍
കോളേജുകളിലെ നിയമനങ്ങള്‍
1839.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍ അനുവദിച്ച
തസ്തികകളിലല്ലാതെ
നടക്കുന്ന
നിയമനങ്ങളില്‍ സംവരണം
പാലിക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
നടപടി സ്വീകരിക്കുമോ;
(ബി)
പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വഴി അല്ലാതെ 2010
ജനുവരി മുതല്‍
നാളിതുവരെ ഓരോ
മെഡിക്കല്‍ കോളേജിലും
എത്ര നിയമനങ്ങള്‍
നടന്നിട്ടുണ്ടെന്നുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
സര്‍ക്കാരിന്റെ
അംഗീകാരമുള്ള എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമെന്നും എത്ര
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
ആശുപത്രി
വികസനസമിതികള്‍ വഴി ഓരോ
മെഡിക്കല്‍ കോളേജിലും
2010 ജനുവരി മുതല്‍
നടത്തിയ നിയമനങ്ങള്‍
എത്രയെന്നും ഈ
നിയമനങ്ങളില്‍ സംവരണം
പാലിച്ചിട്ടില്ലെന്ന
പരാതി
പരിശോധിക്കുമോയെന്നും
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ;
(ഇ)
മെഡിക്കല്‍
കോളേജ് (സൂപ്പര്‍
സ്പെഷ്യാലിറ്റി)
ആശുപത്രികളിലെ
ക്ലീനിംഗ്, നേഴ്സിംഗ്
അസിസ്റ്റന്റ് ജോലികള്‍
ഏതെങ്കിലും ഏജന്‍സികള്‍
വഴിയാണോ
നടത്തുന്നതെന്നും
ഇപ്രകാരം സ്വകാര്യ
ഏജന്‍സികള്‍ വഴി സേവനം
നടത്തുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്നും
സംസ്ഥാനത്ത് എത്ര
മെഡിക്കല്‍
കോളേജുകളില്‍
ഇത്തരത്തില്‍ സ്വകാര്യ
ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇവര്‍ക്ക് 2010 ജനുവരി
മുതല്‍ നല്കിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(എഫ്)
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ
ഫാര്‍മസികളില്‍
രോഗികള്‍ക്കാവശ്യമായ
മരുന്ന് സ്റ്റോക്ക്
ചെയ്യുന്നില്ലെന്ന
പരാതി
പരിശോധിക്കുമോയെന്നും
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ എത്ര
ഫാര്‍മസിസ്റ്റുകള്‍
നിലവിലുണ്ടെന്നും
ഇതില്‍ പി.എസ്.സി. വഴി
നിയമനം കിട്ടിയവര്‍
എത്രയെന്നും ആശുപത്രി
വികസന സമിതി
നിയമിച്ചവര്‍
എത്രയെന്നും
വ്യക്തമാക്കുമോ?
അപകടത്തില്‍പെടുന്നവര്‍ക്ക്
ട്രോമാകെയര്‍, ആംബുലന്‍സ്
സംവിധാനങ്ങള്‍
1840.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
യു. ആര്. പ്രദീപ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍
ഗുരുതരമായി
പരിക്കേല്‍ക്കുന്നവരുടെ
എണ്ണം വര്‍ദ്ധിച്ച
തോതിലായതിനാല്‍
അപകടത്തില്‍പെടുന്നവരുടെ
ജീവന്
രക്ഷിക്കുന്നതിനായി
ട്രോമാകെയര്‍ സംവിധാനം
ശക്തിപ്പെടുത്തിയിട്ടുണ്ടോ;
(ബി)
അപകടത്തില്‍പെടുന്നവര്‍ക്ക്
അടിയന്തര ചികിത്സ
ലഭ്യമാക്കിയാല്‍ ജീവന്
രക്ഷിക്കാനും
അംഗവെെകല്യം
കുറയ്ക്കാനും
കഴിയുമെന്നതിനാല്‍
എത്രയും പെട്ടെന്ന്
വിദഗ്ദ്ധ ചികിത്സാ
സൗകര്യമുളള
ആശുപത്രികളില്‍
എത്തിക്കുന്നതിന്
പ്രത്യേകം സജ്ജീകരിച്ച
108 ആംബുലന്‍സ്
പദ്ധതിയെ കുറിച്ച്
അറിയിക്കാമോ;
(സി)
ടെര്‍ഷ്യറി
തല സര്‍ക്കാര്‍
ആശുപത്രികളിലെല്ലാം
എമര്‍ജന്‍സി മെഡിസിന്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
റാന്നി
താലൂക്ക് ആശുപത്രിക്ക് പുതിയ
കെട്ടിടം
1841.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക് ആശുപത്രിക്ക്
പുതിയ കെട്ടിടം
നിർമ്മിക്കുന്നതിനായി
നല്കിയ
പ്രൊപ്പോസലിന്മേലുള്ള
നടപടികള്‍ എന്തായെന്നും
നടപടികള്‍
പൂർത്തിയാക്കി
എന്നത്തേക്ക് നിർമ്മാണം
ആരംഭിക്കാൻ
കഴിയുമെന്നുമുള്ള
വിവരങ്ങള്‍
വിശദീകരിക്കാമോ;
(ബി)
പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനായി
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍ ഏതുഘട്ടം
വരെയായി; എത്ര സെന്റ്
സ്ഥലമാണ് ഏറ്റെടുക്കുക;
(സി)
സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയും
എന്ന് അറിയിക്കുമോ?
ജില്ലാ
ആശുപത്രികള്‍
മെച്ചപ്പെടുത്തുന്നതിന് നടപടി
1842.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരളത്തിലെ ജില്ലാ
ആശുപത്രികളെ
പൊതുജനങ്ങള്‍ക്ക്
ഉപകാരപ്രദമാകും വിധം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
സൃഷ്ടിക്കപ്പെട്ട പുതിയ
തസ്തികകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
മണലൂര്‍
മണ്ഡലത്തിലെ ആശുപത്രിയുടേയും
ക്വാര്‍ട്ടേഴ്സിന്റേയും
നിര്‍മ്മാണം
1843.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഡോക്ടര്‍മാരുടെ
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം (പ്രൈസ്
ഐ.ഡി.നമ്പര്‍
ബി.എല്‍/2019/5062),
മുല്ലശ്ശേരി ഗവണ്മെന്റ്
ആയുര്‍വേദ ആശുപത്രിക്ക്
കെട്ടിട നിര്‍മ്മാണം
(പ്രൈസ് ഐ.ഡി. നമ്പര്‍
ബി.എല്‍/2017/6201)
എന്നീ
പ്രവൃത്തികള്‍ക്ക്
വേണ്ടി ഇന്‍ഡ്യന്‍
സിസ്റ്റം ഓഫ്
മെഡിസിന്‍സ്
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുളള
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയിലെ
ജീവനക്കാരുടെ ഒഴിവുകള്‍
1844.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രിയില്‍
നിലവിലുള്ള
ജീവനക്കാരുടെ ഒഴിവുകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഡോക്ടര്‍മാരുടേയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും
നിലവിലുള്ള ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നുക്ഷാമം
1845.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ കടുത്ത
മരുന്നുക്ഷാമം ഉണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
അതിനുള്ള കാരണം
വിശദമാക്കാമോ;
(സി)
മരുന്നു
കമ്പനികള്‍ക്ക്
കുടിശ്ശിക
നല്കാനുണ്ടോ എന്നും
എങ്കില്‍ കുടിശ്ശിക തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
സാമ്പത്തിക
വര്‍ഷത്തിലെ
അവസാനപാദത്തില്‍
നല്‍കേണ്ട
ഇരുപത്തഞ്ച്ശതമാനം
സ്റ്റോക്ക് കമ്പനികള്‍
എത്തിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഇ)
അടുത്ത
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
ടെണ്ടര്‍ നടപടികള്‍
പൂര്ത്തിയാക്കിയിട്ടുണ്ടോയെന്നും
കരാറിൽ ഒപ്പിടാൻ എല്ലാ
കമ്പനികളും സന്നദ്ധമാണോ
എന്നും
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
ഹോസ്പിറ്റല്‍
മാനേജ്മെന്റ് കമ്മറ്റികള്‍
1846.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുജനാരോഗ്യകേന്ദ്രങ്ങള്‍,
താലൂക്ക്, ജില്ലാ
ആശുപത്രികള്‍, ജനറല്‍
ആശുപത്രി, കണ്ണാശുപത്രി
എന്നിവയുടെ
പ്രവര്‍ത്തനങ്ങളില്‍
ജനപങ്കാളിത്തം
ഉറപ്പാക്കുന്നതിനായി
രൂപീകരിച്ചിട്ടുള്ള
ഹോസ്പിറ്റല്‍
മാനേജ്മെന്റ്
കമ്മറ്റികള്‍ ഒരു
വര്‍ഷത്തില്‍ എത്ര തവണ
യോഗം ചേരണമെന്ന്
വ്യക്തമാക്കാമോ;
(ബി)
വട്ടിയൂര്‍ക്കാവ്
മണ്ഡലത്തിലെ പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളിലും
ജില്ലാ ആശുപത്രിയിലും
ജനറല്‍ ആശുപത്രിയിലും
കണ്ണാശുപത്രിയിലും
രൂപീകരിച്ചിട്ടുള്ള
ഹോസ്പിറ്റല്‍
മാനേജ്മെന്റ്
കമ്മറ്റികള്‍ 2019-20
കാലയളവില്‍ എത്ര തവണ
യോഗം
ചേര്‍ന്നിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഹോസ്പിറ്റല്‍
മാനേജ്മെന്റ്
കമ്മറ്റികള്‍ കൂടുതല്‍
ജനകീയമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
കഴിയുകയെന്ന്
അറിയിക്കാമോ?
തിരുവനന്തപുരം
കണ്ണാശുപത്രി കെട്ടിട
സുമച്ചയം
1847.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കണ്ണാശുപത്രിയില്‍
പുതിയ കെട്ടിട
സമുച്ചയത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
ഉദ്ഘാടനം
ചെയ്തിട്ടുണ്ടെങ്കിലും
പൂര്‍ണ്ണ തോതില്‍
പ്രയോജനപ്പെടുത്തുന്നതിന്
കഴിഞ്ഞിട്ടില്ലാത്ത
സാഹചര്യത്തില്‍ ഇൗ
കെട്ടിട സുമച്ചയം
പൂര്‍ണ്ണമായി
പ്രവര്‍ത്തിപ്പിക്കുന്നതിനുളള
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
കണ്ണാശുപത്രിയുടെ
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനുളള
എന്തൊക്കെ പദ്ധതികളാണ്
നിലവിലുളളത്;
(സി)
കണ്ണാശുപത്രിയില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഹോസ്റ്റല്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
തിരുവനന്തപുരം
കണ്ണാശുപത്രിയില്‍
പുതിയതായി നിര്‍മ്മിച്ച
കെട്ടിടം തിരക്കേറിയ
പി.ഡബ്ല്യൂ.ഡി.റോഡിന്റെ
എതിര്വശത്താണെന്നത്
രോഗികള്‍ക്ക് ഏറെ
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നതിനാല്‍
പഴയ കെട്ടിടവും പുതിയ
കെട്ടിടവും തമ്മില്‍
ബന്ധിപ്പിക്കുന്ന ഫുട്
ഓവര്‍ ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
പദ്ധതി ഏറ്റെടുക്കുമോ;
വ്യക്തമാക്കാമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെയും താലൂക്ക്
ആശുപത്രികളെയും
ശക്തിപ്പെടുത്തല്‍
1848.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെയും
താലൂക്ക്
ആശുപത്രികളെയും
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
സൃഷ്ടിക്കപ്പെട്ട പുതിയ
തസ്തികകള്‍ എത്രയാണ്;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
പ്രസ്തുത
നടപടികളുടെ ഭാഗമായി
സ്വകാര്യ ആശുപത്രികളെ
ആശ്രയിച്ചിരുന്ന
വലിയൊരു വിഭാഗം
ജനങ്ങള്‍ സര്‍ക്കാര്‍
ആശുപത്രികളെ തന്നെ
ചികിത്സയ്ക്കായി
ആശ്രയിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച താരതമ്യ
കണക്കുകള്‍
ലഭ്യമാക്കാമോ?
എളവളളി
ഫാമിലി ഹെല്‍ത്ത് സെന്ററിന്
ചുറ്റുമതില്‍
1849.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ എളവളളി
ഫാമിലി ഹെല്‍ത്ത്
സെന്ററിന് ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിനായി
എം.എല്‍.എ.യുടെ
പ്രത്യേക വികസന നിധി
(എസ്.ഡി.എഫ്.) യില്‍
നിന്നും എത്ര തുക
അനുവദിച്ചു എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതുമായി
ബന്ധപ്പെട്ട്
ആരോഗ്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക് രോഗ
ആശുപത്രി
1850.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി ഗാന്ധിഗ്രാം
ത്വക്ക് രോഗ
ആശുപത്രിയിലെ മുഴുവന്‍
വിഭാഗങ്ങളേയും ഒരു
കെട്ടിട സമുച്ചയത്തിന്
കീഴിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
നിലവില്‍ ആയത് ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ നൂറ്
ഏക്കറോളം വരുന്ന
സ്ഥലത്ത് ആരോഗ്യ
മേഖലയില്‍ ഒരു പ്രധാന
പ്രോജക്ട് അനുവദിച്ച്
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പീരുമേട്
മണ്ഡലത്തിലെ ആശുപത്രികളുടെ
അടിസ്ഥാന സൗകര്യ വികസനം
1851.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പീരുമേട്
നിയോജക മണ്ഡലത്തിൽ
സർക്കാർ മേഖലയിലുള്ള
ആരോഗ്യ കേന്ദ്രങ്ങളിൽ
നടപ്പാക്കുവാൻ
കഴിഞ്ഞിട്ടുള്ള വികസന
പദ്ധതികൾ സംബന്ധിച്ച
വിശദാംശങ്ങൾ ,
പദ്ധതിയുടെ പേര് ,
അനുവദിച്ച തുക ,
പദ്ധതിയുടെ പുരോഗതി
എന്നീ ക്രമത്തിൽ ഇനം
തിരിച്ച്
വ്യക്തമാക്കുമോ ?
പുല്ലുവിള
സി.എച്ച്.സി. ആശുപത്രി
സ്റ്റാഫ്
1852.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോവളം
നിയോജക മണ്ഡലത്തിലെ
പുല്ലുവിള സി.എച്ച്.സി.
ആശുപത്രിയില്‍
സി.എച്ച്.സി.-യില്‍
ഉള്ള സാങ്ഷന്‍ഡ്
പോസ്റ്റ് പ്രകാരം
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
സാധാരണ ഒരു
സി.എച്ച്.സി.-യില്‍
ഉണ്ടാകേണ്ട സ്റ്റാഫ്
സ്ട്രെങ്ത്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പുല്ലുവിള
സി.എച്ച്.സി.-യിലെ
സ്റ്റാഫ് സ്ട്രെങ്ത്
വ്യക്തമാക്കുമോ;
(സി)
പുല്ലുവിള
പോലെ നാനൂറിന് മുകളില്‍
ഒ.പി.യും മുപ്പതിന്
മുകളില്‍ ഐ.പി.യും ഉള്ള
തീരദേശ
സി.എച്ച്.സി.-യില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രിയിലെ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
1853.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ താലൂക്ക്
ആസ്ഥാന ആശുപത്രിയില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യ വികസന
പദ്ധതികള്‍
നടപ്പിലാക്കി
എന്നറിയിക്കാമോ;
വിശദാംശം
ലഭ്യമാക്കാമോ?
ആലത്തൂര്‍
താലൂക്ക് ആശുപത്രിയിലെ
അസിസ്റ്റന്റ് സര്ജന്
1854.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് ആസ്ഥാന
ആശുപത്രിയില്‍
അസിസ്റ്റന്റ് സര്ജന്
തസ്തിക വര്‍ഷങ്ങളായി
ഒഴിച്ചിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗികളുടെ
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
അസിസ്റ്റന്റ് സര്ജന്
ഉള്‍പ്പെടെയുള്ള
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും
ഒഴിവുകള്‍ നികത്തുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പാണക്കാട്
ഹെല്‍ത്ത് സെന്റ൪ നിർമാണം
1855.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴില്‍
മലപ്പുറം നഗരസഭയിലെ
പാണക്കാട് ഹെല്‍ത്ത്
സെന്ററിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ചാമക്കയത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴിലുള്ള ഇരുപത്തഞ്ച്
സെന്റ് ഭൂമി പദ്ധതിക്ക്
അനുയോജ്യമാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂമി
ലഭിക്കുന്നതിന് ആരോഗ്യ
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
ഇടപെടലുകള്‍ നടത്തുമോ;
(ഡി)
പാണക്കാട്
ഹെല്‍ത്ത് സെന്ററിന്
സ്വന്തം കെട്ടിടം
നിര്‍മ്മിക്കുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
പൂത്തോട്ട
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
T 1856.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
പൂത്തോട്ട
കമ്മ്യൂണിറ്റി ഹെൽത്ത്
സെന്ററിൽ ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
എന്നാണ് ഭരണാനുമതി
ലഭ്യമായത് എന്നും
പ്രവൃത്തി കരാറിൽ
ഏര്‍പ്പെട്ട തീയതി
എന്നാണെന്നും കരാര്‍
കാലാവധി
എത്രയാണെന്നുമുളള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(സി)
എത്ര
നാളായി ഈ നിര്‍മ്മാണം
മുടങ്ങിയിട്ട് എന്ന്
അറിയിക്കുമോ;
(ഡി)
ഈ
സ്ഥിതിക്ക്
ഉത്തരവാദിയായ
കരാറുകാരനെതിരെ
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍ തീയതി
സഹിതം അറിയിക്കുമോ;
(ഇ)
പ്രസ്തുത
നടപടി
സ്വീകരിക്കുന്നതിൽ
കാലതാമസം വന്നതിനുള്ള
കാരണമെന്താണെന്നും
ഇതിന് ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കിൽ
ആയതും വ്യക്തമാക്കുമോ;
(എഫ്)
ഈ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
നിലമ്പൂര്‍
ജില്ല ആശുപത്രിയിലെ നേത്ര
വിഭാഗം ഡോക്ടര്‍മാര്‍
1857.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ജില്ല ആശുപത്രിയില്‍
നേത്ര വിഭാഗം ഡോക്ടര്‍
അവധിയില്‍
പോയതിനെത്തുടര്‍ന്ന്
നേത്ര ശസ്ത്രക്രിയ
മുടങ്ങിയിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നേത്ര
ശസ്ത്രക്രിയ
പുനരാരംഭിക്കുന്നതിന്
നേത്ര വിഭാഗം
ഡോക്ടര്‍മാരെ
നിയമിക്കുന്നതിനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
ഈ
ആശുപത്രിയില്‍ ഏതെല്ലാം
വിഭാഗങ്ങളിലാണ്
ഡോക്ടര്‍മാരുടെ
ഒഴിവുളളത്; ആയത്
നികത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം
നിലമ്പൂര്‍
മണ്ഡലത്തില്‍ ജില്ലാ
ആശുപത്രിയിലടക്കം
ആരോഗ്യമേഖലയില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികളും പുതുതായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികളും
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
1858.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയർത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പള്ളുരുത്തി
താലൂക്ക് ആശുപത്രി
കോമ്പൗണ്ടിലെ കെട്ടിടം
1859.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സീമെറ്റ്
കോളേജ് ഓഫ് നഴ്സിംഗിലെ
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റല്‍ സൗകര്യം
തൃപ്പൂണിത്തുറയിലേക്ക്
മാറ്റിയതോടെ ഉപയോഗ
ശൂന്യമായി കിടക്കുന്ന
പള്ളുരുത്തി താലൂക്ക്
ആശുപത്രി കോമ്പൗണ്ടിലെ
കെട്ടിടവും
അനുബന്ധസ്ഥലവും
ആശുപത്രിയുടെ
വികസനത്തിനായി
ഉപയോഗപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
ഉടമസ്ഥാവകാശം ആരുടെ
പേരിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കെട്ടിടത്തില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
പെരുവളളൂര്‍
ആയുര്‍വേദ ഡിസ്പെന്‍സറി
കെട്ടിട നിര്‍മ്മാണം
1860.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുവളളൂര്‍
ആയുര്‍വേദ ഡിസ്പെന്‍സറി
കെട്ടിട
നിര്‍മ്മാണത്തിന്
വേണ്ടി ഭരണാനുമതി
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നുവോ;
പ്രസ്തുത ഉത്തരവില്‍
ഹെഡ് ഓഫ് അക്കൗണ്ട്
രേഖപ്പെടുത്തിയിരുന്നുവോ;
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
എത്ര
രൂപയുടെ
പ്രവൃത്തിക്കുള്ള
ഭരണാനുമതിയാണ്
നല്‍കിയതെന്നും ആരാണ്
ഭരണാനുമതി ഉത്തരവ്
പുറപ്പെടുവിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
ഹെഡ് ഓഫ് അക്കൗണ്ട്
ഉള്‍പ്പെടുത്തി
ഭരണാനുമതി ഉത്തരവ്
ഭേദഗതി ചെയ്യണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഇൗ
വിഷയത്തില്‍ ആയുഷ്
വകുപ്പിന്റെ എ1/70/
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിലെ ഒ.പി.
ബ്ലോക്കിന്റെ നിര്‍മ്മാണം
1861.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിലെ
നിര്‍മ്മാണത്തിലിരിക്കുന്ന
ഒ.പി. ബ്ലോക്കിന്റെ
പൂര്‍ത്തീകരണത്തിനാവശ്യമായ
തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്റെ
സ്റ്റാഫ് പാറ്റേണ്‍
1862.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ എത്ര
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്റെ
സ്റ്റാഫ് പാറ്റേണ്‍
എങ്ങനെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
വള്ളിക്കുന്ന്
മണ്ഡലത്തിലെ
പെരുവള്ളൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ എത്ര സ്ഥിരം
ജീവനക്കാര്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
പെരുവള്ളൂര്‍
സി.എച്ച്.സി.യില്‍
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയിലെ
പോസ്റ്റുമോര്‍ട്ടം നടപടികള്‍
1863.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
ജില്ലാ ആശുപത്രിയില്‍
ഔട്ട്പേഷ്യന്റ്
വിഭാഗത്തില്‍
ചികിത്സയിലിരിക്കെ രോഗം
മൂര്‍ച്ഛിച്ച്
വീട്ടില്‍ വച്ചോ
ആശുപത്രിയിലേയ്ക്കുളള
യാത്രാമദ്ധ്യേയോ
മരണപ്പെടുന്നവരെ
ആശുപത്രി അധികൃതര്‍
പോസ്റ്റുമോര്‍ട്ടം
നടപടികള്‍ക്ക്
വിധേയമാക്കിയതിന് ശേഷം
മാത്രമേ മൃതശരീരം
ബന്ധുക്കള്‍ക്ക്
വിട്ടുനല്കാറുളളൂവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗുരുതരരോഗം
ബാധിച്ച് മരണപ്പെടുന്ന
രോഗികളെ
പോസ്റ്റുമോര്‍ട്ടം
നടത്തുന്നതിന്
ഇത്തരത്തില്‍
ആവശ്യപ്പെടുന്നത് കാരണം
ആശുപത്രി അധികൃതരും
മരണപ്പെടുന്നവരുടെ
ബന്ധുക്കളും തമ്മില്‍
പലപ്പോഴും
തര്‍ക്കങ്ങള്‍ക്ക്
കാരണമാകാറുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
തര്‍ക്കങ്ങള്‍
ഉണ്ടാകുന്ന സാഹചര്യം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
(സി)
കഴിഞ്ഞ
മൂന്ന് മാസത്തിനിടയില്‍
പെരിന്തല്‍മണ്ണ ജില്ലാ
ആശുപത്രിയില്‍ എത്ര
പോസ്റ്റുമോര്‍ട്ടങ്ങള്‍
നടത്തിയിട്ടുണ്ട്;
കണക്കുകള്‍
ലഭ്യമാക്കുമോ; എത്ര
പോസ്റ്റുമോര്‍ട്ടങ്ങളാണ്
ജില്ലാ ആശുപത്രിയില്‍
നിന്നും മഞ്ചേരി
മെഡിക്കല്‍
കോളേജിലേക്ക് റഫര്‍
ചെയ്തിട്ടുളളത്; ഈ
സാഹചര്യത്തിന്
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
പോസ്റ്റുമോര്‍ട്ടം
നടപടികള്‍ക്ക് ആവശ്യമായ
സൗകര്യങ്ങള്‍
ഉണ്ടായിട്ടും
പെരിന്തല്‍മണ്ണ ജില്ലാ
ആശുപത്രിയില്‍ നിന്നും
മഞ്ചേരി മെഡിക്കല്‍
കോളേജിലേയ്ക്ക് റഫര്‍
ചെയ്യുന്നതുമൂലം
മരണപ്പെടുന്നവരുടെ
ബന്ധുക്കള്‍ക്കുണ്ടാവുന്ന
പ്രയാസങ്ങള്‍
പരിഹരിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
തൃക്കരിപ്പൂര്‍
താലൂക്ക് ആശുപത്രിയിലെ
ഡയാലിസിസ് യൂണിറ്റ്
1864.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റിന്റെ
ഉദ്ഘാടനം മാസങ്ങള്‍
മുമ്പെ കഴിഞ്ഞിട്ടും
യൂണിറ്റ് പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇൗ
ഡയാലിസ് സെന്റര്‍ എന്നു
മുതല്‍ പ്രവര്‍ത്തിച്ചു
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ?
ആശാവര്‍ക്കര്‍മാരുടെ
സേവനം
1865.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശാവര്‍ക്കര്‍മാര്‍
മുഖേന എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നു
എന്നറിയിക്കുമോ;
(ബി)
ഇവരുടെ
സേവനം സംസ്ഥാനത്ത്
എല്ലായിടങ്ങളിലും
ലഭ്യമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരുടെ
പ്രവര്‍ത്തനം കൂടുതല്‍
പൊതുജനങ്ങള്‍ക്ക്
പ്രയോജനപ്പെടുന്ന
തരത്തില്‍
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ
റിപ്പോര്‍ട്ട്
1866.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ നിന്ന്
വിരമിച്ച അബ്ദുല്‍ സലാം
എന്നയാള്‍ക്ക്
അര്‍ഹതപ്പെട്ട തുക
തിരിച്ചുനല്‍കുന്നത്
സംബന്ധിച്ച്
H1/281/2018/H&FWD
ഫയലിന്മേല് ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഏത് തീയതിയിലാണ്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ട്
കത്തയച്ചിട്ടുള്ളത്;
(ബി)
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
ഓഫീസില്‍ ഇതു
സംബന്ധിച്ച് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
ഇക്കാര്യത്തില്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതില്‍
കാലതാമസം വരാനിടയായ
കാരണങ്ങള്‍
വ്യക്തമാക്കാമോ?
സി.
എച്ച്.സി. കളിലെ സ്റ്റാഫ്
പാറ്റേൺ
1867.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.
എച്ച്.സി.കളില്‍
സ്റ്റാഫ് പാറ്റേൺ
ഏകീകരിക്കുന്നത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി വിവരം
നല്‍കുമോ;
(ബി)
ഇതുസംബന്ധിച്ച
നിലവിലെ ഉത്തരവ്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഡോക്ടര്‍മാര്‍ക്ക്
ദീര്‍ഘകാല അവധി
1868.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആരോഗ്യ വകുപ്പില്‍
എത്ര ഡോക്ടര്‍മാര്‍ക്ക്
ദീര്‍ഘകാല അവധി
അനുവദിച്ചു; വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
എത്ര ഡോക്ടര്‍മാര്‍ക്ക്
അവധി
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
ദീര്‍ഘകാല അവധി
അനുവദിക്കുന്നത്
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകളുടെ
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ദീര്‍ഘകാല അവധി
അനുവദിക്കുമ്പോള്‍
പകരമായി ഈ തസ്തികകളില്‍
ഏത് രീതിയിലാണ്
ഡോക്ടര്‍മാരെ
നിയമിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഡെന്റല്‍ സര്ജന്മാരുടെ
തസ്തിക
1869.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡെന്റല്‍
സര്ജന്മാരുടെ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യവകുപ്പില്‍
ഏതെല്ലാം വിഭാഗങ്ങളില്‍
എത്ര വീതം പുതിയ
തസ്തികകള്‍ സൃഷ്ടിച്ചു;
വിശദമാക്കാമോ?
ഡെന്റൽ
സര്ജന്മാരുടെ തസ്തിക
1870.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ താലൂക്ക്
ആശുപത്രികളിലും
സാമൂഹികാരോഗ്യ
കേന്ദ്രങ്ങളിലും ഡെന്റൽ
സര്ജന്മാരുടെ സേവനം
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
സ്പെഷ്യാലിറ്റി
കേഡറിലെ ഡോക്ടര്‍മാരുടെ
സേവനം
1871.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ജനറല്‍ ആശുപത്രിയില്‍
ഏതൊക്കെ വിഭാഗത്തിലാണ്
സ്പെഷ്യാലിറ്റി
കേഡറില്‍ ഉളള
ഡോക്ടര്‍മാരുടെ സേവനം
നിലവിലുളളതെന്ന്
അറിയിക്കാമോ;
(ബി)
ഗെെനക്കോളജി
ജൂനിയര്‍
കണ്‍സല്‍റ്റന്റ് തസ്തിക
സീനിയര്‍
കണ്‍സല്‍റ്റന്റ് ആയി
ഉയര്‍ത്തണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
അയല്‍
സംസ്ഥാനങ്ങളില്‍ നിന്നുള്ള
മത്സ്യത്തിന്റെ ഗുണനിലവാരം
1872.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തില്‍
വില്‍പ്പനയ്ക്ക്
എത്തിക്കുന്ന
മത്സ്യത്തിന്റെ
ഗുണനിലവാരം
അതിര്ത്തികളില്വച്ച്
പരിശോധിക്കുന്നതിനും
വിഷമയമായവ
നശിപ്പിക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനും
സംസ്ഥാനാതിര്‍ത്തികളില്‍
സ്ഥിരം സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി ഈ
സംവിധാനം ഒരുക്കുമോ;
(ബി)
അതിര്‍ത്തി
കടന്ന് സംസ്ഥാനത്ത്
വിഷമയമായ മത്സ്യം
വില്‍പ്പനയ്ക്ക്
എത്തിക്കുന്നത്
വ്യാപകമാകുന്ന
സാഹചര്യത്തില്‍
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കാഞ്ഞിരപ്പുഴ
പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍
ബാധിതര്‍
1873.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
കാഞ്ഞിരപ്പുഴ
ഗ്രാമപഞ്ചായത്തിലെ
നൊട്ടമല പ്രദേശത്ത്
അംഗവൈകല്യം
ബാധിച്ചവരുടെ
പ്രശ്നങ്ങളുമായി
ബന്ധപ്പെട്ട് സ്ഥലം
എം.എല്‍.എ. നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എന്‍ഡോസള്‍ഫാന്‍
പ്രയോഗം മൂലമാണ്
ഇപ്രകാരം
സംഭവിച്ചതെന്ന്
നാട്ടുകാര്‍
പരാമര്‍ശിക്കുന്ന
സാഹചര്യത്തില്‍
വ്യക്തമായ പഠനം നടത്തി
തുടര്‍നടപടികള്‍
സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുള്ള സഹായം
1874.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
ചികിത്സക്കും
പുനരധിവാസത്തിനും മുന്‍
സര്‍ക്കാര്‍ പദ്ധതി
ആവിഷ്ക്കരിച്ചിരുന്നോ;
(ബി)
ഇതിന്റെ
ഭാഗമായി മുളളിയാര്
പഞ്ചായത്തിലെ
മുതലപ്പാറയില്‍
ഇരുപത്തിയഞ്ച് ഏക്കര്‍
സ്ഥലം 2015ല്‍
കൈമാറിയിരുന്നോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പുനരധിവാസ സെന്ററിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ഡി)
നിലവില്‍
അതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിയെയാണ് അത്
ഏല്പിച്ചിട്ടുളളത്
എന്ന് അറിയിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
1875.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുാസര്ഗോഡ്
മാത്രമാണോ
എന്‍ഡോസള്‍ഫാന്റെ
ഇരകളായി
ദുരിതബാധിതരായിട്ടുളളത്;
വിശദവിവരം നല്‍കുമോ;
(ബി)
കേരളത്തിലെ
മറ്റേതെങ്കിലും
ജില്ലകളില്‍ ഇത്തരം
കേസുകള്‍ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
നിലവില്‍
എത്രപേര്‍ ഈ
മാരകവിഷത്തിന്റെ
ഇരകളായി
കേരളത്തിലുണ്ട്; ജില്ല
തിരിച്ചുളള വിശദവിവരം
നല്‍കുമോ?
ഭക്ഷണ
പദാര്‍ത്ഥങ്ങളില്‍ ഹാനികരമായ
രാസവസ്തുക്കള്‍
1876.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ
വിപണനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
സ്ഥാപനങ്ങളെല്ലാം
രജിസ്ട്രേഷനോ ലൈസന്‍സോ
എടുത്തിരിക്കണമെന്ന
നിബന്ധന സംസ്ഥാനത്ത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
വെളിച്ചെണ്ണ,
പാല് തുടങ്ങിയ ഭക്ഷണ
പദാര്‍ത്ഥങ്ങളില്‍
ആരോഗ്യത്തിന് ഹാനികരമായ
രാസവസ്തുക്കള്‍
ചേര്‍ത്തതായി
കണ്ടെത്തിയ നിരവധി
ബ്രാന്റുകള്‍
നിരോധിച്ചതിനുശേഷം അവ
പേരു മാറ്റി വീണ്ടും
വിപണനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
ഭക്ഷ്യസുരക്ഷ
വകുപ്പിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിയ്ക്കുമോ;
(സി)
ഭക്ഷണ
പദാര്‍ത്ഥങ്ങളില്‍
മായവും ആരോഗ്യത്തിന്
ഹാനികരമായ
രാസവസ്തുക്കളും
ചേര്‍ത്തതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ ഭക്ഷ്യ
സുരക്ഷ വകുപ്പ്
2019-ല്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
എത്ര കേസ്സുകളില്‍
ശിക്ഷാ നടപടി
എടുത്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ഭക്ഷ്യ
വസ്തുക്കളിലെ മായം
1877.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കളില്‍ മായം
ചേര്‍ക്കുന്നത്
കണ്ടെത്തുവാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ത്ത എത്ര
പേര്‍ക്ക് എതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മത്സ്യ
വ്യാപാരമേഖലയില്‍
ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന
1878.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മത്സ്യവ്യാപാര
മേഖലയില്‍
ഭക്ഷ്യസുരക്ഷാവകുപ്പ്
പരിശോധന
കര്‍ശനമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കേന്ദ്ര
ഭക്ഷ്യസുരക്ഷാ
അതോറിറ്റി
മത്സ്യവില്‍പ്പന
മേഖലയില്‍
നടപ്പിലാക്കുന്ന
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാന ഭക്ഷ്യസുരക്ഷാ
വകുപ്പിന്
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
വിപണിയില്‍
സുലഭമായ നിരോധിത വെളിച്ചെണ്ണ
ബ്രാന്റുകള്‍
1879.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
വകുപ്പ് നടത്തിയ
പരിശോധനയില്‍
ഗുണനിലവാരമില്ലെന്ന്
കണ്ട വെളിച്ചെണ്ണ
ബ്രാന്റുകള്‍ ഈ വര്‍ഷം
നിരോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ;
(ബി)
നിരോധിച്ച
ബ്രാന്റുകള്‍ വേറൊരു
കമ്പനിയുടെ പേരില്‍
വിപണിയില്‍ വീണ്ടും
ഇറക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
നിരോധിച്ച
ബ്രാന്റുകളോ,
ഏജന്‍സികളോ, വേറൊരു
പേരിലോ, മറ്റൊരു
ഏജന്‍സിയുടെ പേരിലോ
വെളിച്ചെണ്ണ
പുറത്തിറക്കി
പൊതുജനങ്ങളെ
കബളിപ്പിക്കുന്നതിനെതിരെ
ശക്തമായ നടപടി
സ്വീകരിക്കുമോ?
കൃത്രിമപാല്
T 1880.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമപാല് വിതരണം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിനായി ഡയറി
ഡവലപ്മെന്റ് വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
ഇത്തരം
പാലിന്റെ വിതരണവും
ഉല്പാദനവും തടയുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
1881.
ശ്രീ.മുരളി
പെരുനെല്ലി
,,
പി.വി. അന്‍വര്‍
,,
എം. രാജഗോപാലന്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുരക്ഷിത
ആഹാരം ആരോഗ്യത്തിന്
ആധാരം എന്ന
മുദ്രാവാക്യം
പ്രാവര്‍ത്തികമാക്കുന്നതിന്
ഭക്ഷ്യസുരക്ഷാ വകുപ്പ്
നടത്തിയ കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്റെ
ഫലമായി ഭക്ഷ്യസുരക്ഷാ
സൂചികയില്‍
സംസ്ഥാനത്തിന്
രാജ്യത്ത് ഒന്നാം
സ്ഥാനം
നേടാനായിട്ടുണ്ടോ;
(ബി)
ഭക്ഷണ
പദാര്‍ത്ഥങ്ങള്‍
വില്ക്കുന്നവരെല്ലാം
ലൈസന്‍സോ പെര്‍മിറ്റോ
എടുത്തിട്ടുണ്ടെന്ന
കാര്യം ഉറപ്പാക്കാനും
അവര്‍ ഭക്ഷ്യസുരക്ഷാ
നിയമപ്രകാരമുള്ള
വ്യവസ്ഥകള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താനും
നടത്തുന്ന
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ;
(സി)
ജീവിതശൈലിയില്‍
ഉണ്ടായ വ്യതിയാനം
കൊണ്ട് ഹോട്ടല്‍
ഭക്ഷണവും
ബേക്കറിയുല്‍പന്നങ്ങളും
പാചകത്തിന് തയ്യാറായതോ
പകുതി പാകം ചെയ്തതോ ആയ
ഭക്ഷണ പദാര്‍ത്ഥങ്ങളും
വ്യാപകമായിട്ടുള്ളതിനാല്
ഇവ ആരോഗ്യത്തിന്
ഹാനികരമായിട്ടുള്ളവയല്ലെന്ന്
ഉറപ്പു വരുത്താന്‍
ശക്തമായ
നടപടിയുണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യവസ്തുക്കളില്‍
മായം ചേർക്കുന്നത്
തടയുന്നതിന് നടപടി
1882.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കള്‍,
മറ്റ് നിത്യോപയോഗ
സാധനങ്ങള്‍ എന്നിവയില്‍
മായം ചേർത്ത് വില്‍പ്പന
നടത്തുന്ന പ്രവണത
തടയുന്നതിനും
അന്വേഷണത്തിലും
പരിശോധനയിലും
കുറ്റക്കാരെന്ന്
കാണുന്നവരെ
ശിക്ഷിക്കുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
കമ്പോളത്തിലെ
കിടമത്സരമാണ് ഇത്തരം
പ്രവണതകള്‍ക്ക്
കാരണമെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
ഇത്തരം പ്രവണത കർശനമായി
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
ഭക്ഷ്യവസ്തുക്കളില്‍
മായം ചേർക്കുന്നത്
തടയുന്നതിന് നിലവിലുള്ള
നിയമങ്ങള്‍
പര്യാപ്തമല്ലെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ;
(ഇ)
മായം
ചേർത്ത ആഹാരസാധനങ്ങള്‍
പരിശോധിക്കുന്നതിനുള്ള
ലാബുകളില്‍ പരിശോധനാ
സംവിധാനം
കാര്യക്ഷമമല്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
ആഹാരസാധനങ്ങളില്‍
മായം ചേർക്കുന്നത്
സംബന്ധിച്ച്
പൊതുജനങ്ങളില്‍
ബോധവത്ക്കരണം
നടത്തിവരുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മരുന്നുകളുടെ
വിലനിയന്ത്രണം
1883.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മരുന്നുകളുടെ
ഉല്പാദന
ചെലവിനനുസൃതമായി വില
നിശ്ചയിക്കുന്നതിനുപകരം
കേന്ദ്രസർക്കാർ
നടപ്പാക്കിയ വിപണി
അധിഷ്ഠിതമായി വില
നിശ്ചയിക്കുക എന്ന
അശാസ്ത്രീയ രീതി
കേന്ദ്ര പൊതുമേഖലാ
മരുന്നു നിർമ്മാണ
കമ്പനികളെ ഇല്ലായ്മ
ചെയ്യുന്നതിനും
സ്വകാര്യ
കമ്പനികള്‍ക്ക് മരുന്നു
വിലയില്‍ അമിതമായ
ലാഭമെടുക്കുന്നതിനും
വഴിതെളിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അശാസ്ത്രീയ
മരുന്നു വില
നിയന്ത്രണരീതിയുടെ
ഫലമായി മാർക്കറ്റില്‍
ലഭ്യതക്കുറവെന്ന
പേരില്‍ പന്ത്രണ്ടിനം
അവശ്യമരുന്നുകള്‍ക്ക്
കേന്ദ്രസർക്കാർ
വളരെയധികം വില
വർദ്ധിപ്പിക്കുവാൻ
അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മരുന്നു
വില നിയന്ത്രണം
കേന്ദ്രസർക്കാരിന്റെ
അധികാര
പരിധിയിലായതിനാല്‍
പ്രസ്തുത വിഷയത്തില്‍
സംസ്ഥാന സർക്കാരിന്
ചെയ്യാൻ കഴിയുന്ന
കാര്യങ്ങള്‍
എന്തെല്ലാമെന്നും
രാജ്യത്ത് ആദ്യമായി ഒരു
സംസ്ഥാനത്ത്
രൂപീകരിക്കുന്ന സംസ്ഥാന
ഫാർമസ്യൂട്ടിക്കല്‍
പ്രൈസ് മോണിറ്ററിംഗ്
& റിസോഴ്സ്
യൂണിറ്റ് സൊസൈറ്റി വഴി
നടത്താൻ ഉദ്ദേശിക്കുന്ന
ഇടപെടലുകള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ?
ചാലക്കുടിയില്‍
ആയുഷ് ആയുര്‍വ്വേദ ചികിത്സാ
കേന്ദ്രം
1884.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
അനുവദിച്ച ആയുഷ്
ആയുര്‍വ്വേദ ചികിത്സാ
കേന്ദ്രത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ചികിത്സാ കേന്ദ്രത്തിന്
അന്തരിച്ച
ആയുര്‍വ്വേദാചാര്യന്‍
പത്മഭൂഷണ്‍ വൈദ്യഭൂഷണം
രാഘവന്
തിരുമുല്പാടിന്റെ പേര്
നല്‍കുന്നതിന് ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
തിരുമുല്പാടിന്റെ
പേര് നല്‍കണമെന്ന
ചാലക്കുടി നഗരസഭാ
കൗണ്‍സിലിന്റെ അപേക്ഷ
പരിഗണിച്ച്
ഉത്തരവിറക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പേവിഷബാധമൂലമുള്ള
മരണങ്ങൾ
1885.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-ല്‍ സംസ്ഥാനത്ത്
പേവിഷബാധയേറ്റ് എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പേവിഷ
പ്രതിരോധകുത്തിവയ്പ്
സൗജന്യമാക്കിയിട്ടും
പേവിഷബാധയേറ്റ്
മരണങ്ങള് ഉണ്ടാകുന്നത്
കണക്കിലെടുത്ത്
പേവിഷബാധയ്ക്കെതിരെ
ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കുമോ?
മാവേലിക്കര
ജില്ലാ ആശുപത്രിക്ക്
തസ്തികകള്‍
T 1886.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയായി
പ്രഖ്യാപിച്ചുവെങ്കിലും
ജില്ലാ
ആശുപത്രിക്കനുസൃതമായ
തസ്തിക നിലവിലില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ജില്ലാ
ആശുപത്രിക്കനുസൃതമായ
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
അനധികൃത
മരുന്ന് വില്‍പ്പന
1887.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജ മരുന്ന് കച്ചവടം
നിയന്ത്രിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ; വ്യാജ,
അനധികൃത,
ഗുണനിലവാരമില്ലാത്ത
മരുന്നുകളുടെ
പരിശോധനയ്ക്ക് ഡ്രഗ്സ്
കണ്ട്രോള്
വിഭാഗത്തില്‍ പ്രത്യേക
വിഭാഗം
ഏര്‍പ്പെടുത്തുമോ;
(ബി)
ഗുണമേന്മ
കുറഞ്ഞതും ശരിയായ
അളവില്‍ രാസചേരുവകള്‍
ചേര്‍ക്കാത്തതുമായ
അനധികൃത മരുന്നു
വില്‍പ്പന
നടത്തുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിയമപരമായി
അനുമതിയില്ലാതെ
ഓണ്‍ലൈന്‍ മരുന്ന്
വില്‍പ്പനയും വ്യാജ
കുറിപ്പടിയുടെ മറവില്‍
മരുന്ന് വാങ്ങുന്ന
രീതിയും കേരളത്തില്‍
സജീവമാണെന്ന വസ്തുത
മനസ്സിലാക്കി ഡ്രഗ്സ്
കണ്ട്രോളര് വഴി
അനധികൃത മരുന്ന്
വില്‍പ്പനക്കാര്‍ക്കെതിരെ
കര്‍ശന നടപടി
നടത്തുവാന്‍
തയ്യാറാകുമോ;
(ഡി)
സംസ്ഥാന
ഡ്രഗ്സ് കണ്ട്രോള്
വിഭാഗം വേണ്ടത്ര
ജീവനക്കാരില്ലാതെ ഒരു
പരിശോധനയും നടത്താതെ
വ്യാജ മരുന്നു ലോബിയെ
സഹായിക്കുന്ന നിലപാട്
സ്വീകരിക്കുന്നു എന്ന
പരാതിയെക്കുറിച്ച്
അന്വേഷണം നടത്തുമോ;
(ഇ)
വ്യാജ
മരുന്നുകള്‍ നിരവധി
പാര്‍ശ്വ ഫലങ്ങള്‍
രോഗികള്‍ക്ക്
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിശോധിക്കുമോ?
ഡ്രഗ്സ്
കണ്ട്രോള് വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന് നടപടി
1888.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
ആരോഗ്യത്തെ അപകടകരമായി
ബാധിക്കുന്ന തരത്തില്‍
സംസ്ഥാനത്ത്
വ്യാജമരുന്ന്
വില്ക്കുന്നവരുടെ ഒരു
ശ്രേണി
പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ
ഗൗരവം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഗുണമേന്മ
കുറഞ്ഞതും അനധികൃതവുമായ
മരുന്നുകളുടെ ശേഖരം
അടുത്ത കാലത്ത്
സംസ്ഥാനത്ത് നിന്നും
പിടിച്ചെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ജില്ലകളില്‍
നിന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
അപകടകരമായ വ്യാജ
മരുന്നുകളുടെ വില്പന
നിരീക്ഷിക്കുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
സംസ്ഥാനത്ത് ഡ്രഗ്സ്
കണ്ട്രോള്
വിഭാഗത്തിന് ആവശ്യമായ
സംവിധാനങ്ങളും
ഉദ്യോഗസ്ഥരുമുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഡ്രഗ്സ് കണ്ട്രോള്
വിഭാഗത്തെ
ശക്തിപ്പെടുത്തി
വ്യാജമരുന്നുകളുടെ
വരവും വില്പനയും
നിയന്ത്രിക്കുന്നതിന്
അടിയന്തര ഇടപെടലുകള്‍
നടത്തുമോയെന്ന്
വ്യക്തമാക്കാമോ?
അവശ്യമരുന്നുകളുടെ
വില നിയന്ത്രണത്തിന് നടപടി
1889.
ശ്രീ.പി.ടി.എ.
റഹീം
,,
ബി.ഡി. ദേവസ്സി
,,
വി.കെ.പ്രശാന്ത്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം അവശ്യ
മരുന്നുകളുടെ വിലയാണ്
കേന്ദ്ര ഔഷധ വില
നിയന്ത്രണ അതോറിറ്റി
നിലവിലുള്ള
വിലയേക്കാള്‍ അമ്പത്
ശതമാനത്തോളം
വര്‍ദ്ധിപ്പിച്ചതെന്ന്
അറിയിക്കാമോ;
(ബി)
ഔഷധ
വിപണിയില്‍
അവശ്യമരുന്നുകളുടെ വില
നിയന്ത്രണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിന്റെ
ഭാഗമായി സംസ്ഥാന ഔഷധ
വില നിയന്ത്രണ റിസോഴ്സ്
യൂണിറ്റ് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്വകാര്യ
മരുന്ന് കമ്പനികളുടെ
സമ്മര്‍ദ്ദങ്ങള്‍ക്ക്
വഴങ്ങി
കേന്ദ്രസര്‍ക്കാര്‍
യാതൊരു
നീതീകരണവുമില്ലാതെ
അവശ്യമരുന്നുകളുടെ വില
വര്‍ദ്ധിപ്പിച്ചതിനും
ഔഷധവില അമിതമായി ഉയരാതെ
പിടിച്ചു
നിര്‍ത്തുന്നതില്‍
നിര്‍ണായക പങ്ക്
വഹിക്കുന്ന പൊതുമേഖല
ഔഷധ കമ്പനികളെ
അവഗണിക്കുന്നതിനും
എതിരെ സംസ്ഥാനത്ത്
എന്തെല്ലാം
ഇടപെടലുകളാണ് നടത്താന്‍
സാധിക്കുന്നതെന്ന്
അറിയിക്കാമോ?
ആറന്മുള
മണ്ഡലത്തിലെ ഹോമിയോ
ഡിസ്പെന്‍സറി
1890.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തിലെ
നാരങ്ങാനം
പഞ്ചായത്തില്‍ ഹോമിയോ
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
ഡിസ്പെന്‍സറി
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
കെട്ടിട സൗകര്യങ്ങള്‍
ഗ്രാമപഞ്ചായത്ത്
സജ്ജമാക്കിയിട്ടുള്ള
സാഹചര്യത്തില്‍
ഡിസ്പെന്‍സറിയുടെ
പ്രവര്‍ത്തനം കഴിവതും
വേഗം ആരംഭിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
പാരമ്പര്യ
വെെദ്യന്മാര്ക്ക് ലെെസന്‍സ്
1891.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യ വെെദ്യ
ചികിത്സ
നടത്തുന്നവര്‍ക്ക്
ലെെസന്‍സ് നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഇതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
ആരോഗ്യ
കുടുംബക്ഷേമ വകുപ്പില്‍
നിന്നും ഇതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തരത്തിലുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പാരമ്പര്യ
വെെദ്യ ചികിത്സ
നടത്തുന്നവര്‍
ഉല്പാദിപ്പിച്ച് വിതരണം
നടത്തുന്ന ആയുര്‍വ്വേദ
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സാന്ത്വന
ചികിത്സാ പദ്ധതി
T 1892.
ശ്രീ.ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാന്ത്വന
ചികിത്സക്കും എല്‍ഡര്‍
കെയറിനുമായി പ്രത്യേക
സംവിധാനം
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ആധുനിക
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ
ഓട്ടോമേറ്റഡ്
ക്യാമറകളുടെ
നിരീക്ഷണത്തില്‍
സമഗ്രമായ
പിന്തുണാസംവിധാനം ഈ
മേഖലകളില്‍ ഒരുക്കുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
രക്തസമ്മര്‍ദ്ദം,
നാഡിമിടിപ്പ്,
ഓക്സിജന്‍ നില തുടങ്ങി
അടിസ്ഥാന
ആരോഗ്യസൂചകങ്ങള്‍
ഓട്ടോമാറ്റിക്കായി
ആരോഗ്യകേന്ദ്രങ്ങളില്‍
ലഭിക്കുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്താമോ;
(ഡി)
നിര്‍മ്മിത
ബുദ്ധിയുടെ സഹായത്തോടെ
കിടപ്പുരോഗികളുടെ
അസ്വാഭാവിക ചലനങ്ങളും
മറ്റും ഏറ്റവുമടുത്ത
സാന്ത്വന കേന്ദ്രത്തിലോ
ആരോഗ്യ പ്രവര്‍ത്തകനോ
ലഭ്യമാക്കുന്നതിന് നൂതന
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താമോ;
ഇത്തരത്തിലുളള പദ്ധതി
എവിടെയൊക്കെ
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ?
കെെത്തിരി
നാളം പദ്ധതി
1893.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
ആന്റണി ജോണ്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതി
ദുരന്തങ്ങള്‍ക്കും
പ്രളയത്തിനും
ഇരയായവര്‍ക്ക്
ജീവിതമാര്‍ഗ്ഗം
കണ്ടെത്തുന്നതിന്
സാമൂഹ്യനീതി വകുപ്പ്
കെെത്തിരി നാളം എന്ന
പേരില്‍ പുതിയ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഇപ്രകാരമുള്ളവര്‍ക്ക്
ഉപജീവനമാര്‍ഗ്ഗം
കണ്ടെത്തുന്നതിന്
സഹായകമായ എന്തെല്ലാം
തൊഴില്‍
പരിശീലനങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രകൃതിക്ഷോഭങ്ങള്‍ക്ക്
ഇരയായ കൂടുതല്‍
പേര്‍ക്ക് ഗുണഫലം
ലഭ്യമാകുംവിധം പദ്ധതി
കൂടുതല്‍
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ആശ്വാസകിരണം
പദ്ധതി
1894.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സാമൂഹ്യ സുരക്ഷാ മിഷന്
നടപ്പിലാക്കുന്ന
ആശ്വാസകിരണം പദ്ധതി
മുഖേന ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് വേണ്ടി
2019-20
സാമ്പത്തികവര്‍ഷം എത്ര
രൂപയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി
അര്‍ഹതപ്പെട്ടവര്‍ക്കുതന്നെ
ലഭ്യമാക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
ശ്രുതിതരംഗം
പദ്ധതി
1895.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ്
നടപ്പിലാക്കുന്ന
ശ്രുതിതരംഗം പദ്ധതിയുടെ
ഉദ്ദേശ ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ശ്രുതിതരംഗം
പദ്ധതിയിലൂടെ
നടപ്പിലാക്കുന്ന
കോക്ലിയര്‍ ഇംപ്ലാന്റ്
ശസ്ത്രക്രിയ കഴിഞ്ഞ
കുട്ടികള്‍ക്ക് അനുബന്ധ
ഉപകരണങ്ങളുടെ പരിപാലന
ചെലവിനായി എന്തെല്ലാം
സഹായങ്ങളാണ്
സര്‍ക്കാര്‍ നിലവില്‍
ചെയ്യുന്നതെന്ന്
വിശദമാക്കുമോ?
സാമൂഹ്യനീതി
വകുപ്പ് നടപ്പിലാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
1896.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാമൂഹ്യനീതി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
വകുപ്പില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
വനിത-ശിശു
വികസന വകുപ്പ് മുഖേനയുള്ള
പുതിയ പദ്ധതികള്‍
1897.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വനിത-ശിശു വികസന
വകുപ്പിനെ പ്രത്യേക
വകുപ്പാക്കി
മാറ്റിയിട്ടുണ്ടോ;
ഇതിന് ആവശ്യമായ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
വനിത-ശിശു
വികസന വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കുന്ന പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദവിവരങ്ങള്‍
നല്‍കാമോ?
കിശോരി
ശക്തി യോജന
1898.
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തെരഞ്ഞടുത്ത സ്കൂളുകളിൽ
കൗമാരപ്രായത്തിലുള്ള
പെൺകുട്ടികള്‍ക്കായി
'കിശോരി ശക്തി യോജന'
എന്ന കേന്ദ്രാവിഷ്കൃത
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
കൗമാരക്കാരായ
പെൺകുട്ടികളുടെ
മാനസികാരോഗ്യം
ശക്തിപ്പെടുത്തുന്നതിനാവശ്യമായ
കൗൺസിലിഗും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
നൽകുന്നതിന് എന്തെല്ലാം
സൗകര്യങ്ങളാണ് ഈ
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
നിലവിൽ
പ്രസ്തുത പദ്ധതി എത്ര
സ്കൂളുകളിൽ
നടപ്പിലാക്കി വരുന്നു;
(ഡി)
ഈ
പദ്ധതിയുടെ ഫലപ്രദമായ
നടത്തിപ്പിനായി സംസ്ഥാന
ബജറ്റിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്താമാക്കാമോ?
ഷെൽട്ടര്‍
ഹോമിനുള്ള സാമ്പത്തിക
ഗ്രാന്റ്
1899.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹിക
പീഡനത്തിന് ഇരയാകുന്ന
സ്ത്രീകളെയും
കുട്ടികളെയും
താമസിപ്പിക്കുവാനായി
സാമൂഹ്യനീതി വകുപ്പ്
സാമൂഹ്യക്ഷേമ ബോര്‍ഡ്
മുഖാന്തിരം കേരളത്തിൽ
പ്രവര്‍ത്തിക്കുന്ന
സന്നദ്ധ സംഘടനകള്‍ വഴി
തുടങ്ങിയ ഷെൽട്ടര്‍ ഹോം
അഥവാ അഭയകേന്ദ്രത്തിന്
2016-2017 സാമ്പത്തിക
വര്‍ഷത്തെ ഗ്രാന്റ്
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഗ്രാന്റ് ലഭ്യമാക്കാൻ
നടപടി സ്വീകരിക്കുമോ;
(ബി)
മേൽ
പദ്ധതിക്ക് 2019-20
സാമ്പത്തിക വര്‍ഷത്തെ
അനുമതിയും ഗ്രാന്റും
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ നേരിടുന്ന
പ്രതിസന്ധി
1900.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പെഷ്യല്‍ സ്കൂളുകള്‍
നേരിടുന്ന
പ്രതിസന്ധിക്ക് പരിഹാരം
കണ്ടെത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ബി)
സ്ഥാപനങ്ങളുടെ
നടത്തിപ്പിന് ആവശ്യമായ
തുക സര്‍ക്കാര്‍
നല്കുന്ന കാര്യം
ഗൗരവതരമായി
പരിഗണിക്കുമോ;
(സി)
മിക്ക
സ്കൂളുകളിലേയും
അധ്യാപകര്‍ തുച്ഛമായ
ശമ്പളത്തില്‍ ജോലി
ചെയ്യുന്ന സാഹചര്യം
പരിശോധിച്ച് ഉചിതമായ
നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബാലനീതി
നിയമത്തിന്റെ കര്‍ശന
നിബന്ധനകളും
സര്‍ക്കാരിന്റെ
അവഗണനയും സ്പെഷ്യല്‍
സ്കൂളുകളിലെ
കുട്ടികളെയും
നടത്തിപ്പുകാരെയും ഒരു
പോലെ
പ്രതിസന്ധിയിലാക്കിയിരിക്കുന്ന
സാഹചര്യം
പരിശോധിക്കാന്‍
തയ്യാറാകുമോയെന്ന്
അറിയിക്കാമോ?
ശിശുക്കളുടെ
ആരോഗ്യസംരക്ഷണ പദ്ധതികള്‍
1901.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശിശുക്കളുടെ
ആരോഗ്യസംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടത്തിവരുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ കൂടുതല്‍
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും
ആരോഗ്യസംരക്ഷണം
1902.
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
ആരോഗ്യസംരക്ഷണത്തിനായി
അവർക്കാവശ്യമായ
പോഷകാഹാരം
ലഭ്യമാക്കുന്നതിന്
കേന്ദ്രാവിഷ്കൃത
പദ്ധതിയായ പോഷൺ അഭിയാൻ
സംസ്ഥാനത്ത് നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
നടപ്പുബജറ്റില്‍ എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പട്ടികവർഗ്ഗ
മേഖലകളിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന് ഈ
പദ്ധതി പ്രസ്തുത
മേഖലകളില്‍ കൂടുതല്‍
ഫലപ്രദമായി
നടപ്പിലാക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ഹൈ-ടെക്
അങ്കണവാടികള്‍
1903.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൈടെക്-അങ്കണവാടികള്‍
സ്ഥാപിക്കുന്നതിലൂടെ
സാമൂഹ്യനീതി വകുപ്പ്
ലക്ഷ്യമിട്ട
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഹൈ-ടെക്
അങ്കണവാടികള്‍
അനുവദിക്കുന്നതിന്
നിഷ്കര്‍ഷിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍ എത്ര
സ്മാര്‍ട്ട്
അങ്കണവാടികളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു;
ഏതെല്ലാമാണ് പ്രസ്തുത
അങ്കണവാടികള്‍
വിശദമാക്കുമോ?
കുട്ടികളെ
അങ്കണവാടിയിൽ
ചേര്‍ക്കുന്നതിനുള്ള പ്രായം
1904.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികളെ
അങ്കണവാടിയിൽ
ചേര്‍ക്കുന്നതിനുള്ള
പ്രായം മൂന്ന് വയസ്സിൽ
നിന്നും
കുറയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
അതിനുള്ള കാരണമെന്താണ്;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
അങ്കണവാടി കം ക്രഷുകള്‍
ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ എത്രയെന്ന്
അറിയിക്കാമോ?
അംഗന്‍വാടികളുടെ
പ്രവര്‍ത്തന സമയത്തില്‍
പരിഷ്കരണം
1905.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളുടെ
പ്രവര്‍ത്തനസമയം
ദീര്‍ഘിപ്പിക്കാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ എന്ത്
പരിഷ്കരണമാണ്
സമയക്രമത്തില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അംഗന്‍വാടികളുടെ
പ്രവര്‍ത്തനസമയം
വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം
ജീവനക്കാരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ജീവനക്കാരെ
നിയമിക്കുമ്പോള്‍
അതിനായി
ഏര്‍പ്പെടുത്തുന്ന
യോഗ്യതാ മാനദണ്ഡങ്ങളും
സേവന-വേതന വ്യവസ്ഥകളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മങ്കട
നിയോജകമണ്ഡലത്തില്‍ പുതിയ
അംഗന്‍വാടികള്‍
1906.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മങ്കട
നിയോജകമണ്ഡലത്തില്‍
പുതുതായി
അംഗന്‍വാടികള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
അംഗന്‍വാടികള്‍
ആരംഭിക്കുന്നതിന്റെ
ഭാഗമായി
പ്രൊപ്പോസ്സലുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
സ്വന്തമായി കെട്ടിടമില്ലാത്ത
അങ്കണവാടികള്‍
1907.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അങ്കണവാടികള്‍
നിലവിലുണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
എല്ലാ
അങ്കണവാടികള്‍ക്കും
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരുടെ
ക്ഷേമം
1908.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭിന്നശേഷിയുള്ളവരുടെ
ക്ഷേമത്തിന്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ഭിന്നശേഷിക്കാരുടെ
ചികിത്സ
1909.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരുടെ
ചികിത്സയ്ക്കും
വിദ്യാഭ്യാസത്തിനുമായി
എന്തെല്ലാം നടപടികളാണ്
ഈ വര്‍ഷം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഭിന്നശേഷിക്കാരുടെ
പരിചരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാര്‍ക്ക്
സൗജന്യ സഹായ ഉപകരണങ്ങള്‍
നൽകുന്ന പദ്ധതി
1910.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വികലാംഗക്ഷേമ
കോര്പ്പറേഷൻ വഴി
ഭിന്നശേഷിക്കാര്‍ക്ക്
സൗജന്യ സഹായ
ഉപകരണങ്ങള്‍ നൽകുന്ന
പദ്ധതിയിൽ ബധിരര്‍ക്ക്
ആശയവിനിമയം
എളുപ്പമാക്കുന്നതിനുള്ള
സ്മാര്‍ട്ട് ഫോൺ/ടാബ്
എന്നിവ വിതരണം
ചെയ്യുന്ന കാര്യം
പരിഗണിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭിന്നശേഷിക്കാര്‍ക്ക്
അനുയോജ്യമായ തസ്തികകള്‍
കണ്ടെത്തുന്നതിനുള്ള
കമ്മിറ്റി
1911.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
ഭിന്നശേഷിക്കാര്‍ക്ക്
അനുയോജ്യമായ തസ്തികകള്‍
കണ്ടെത്തുന്നത്
സംബന്ധിച്ച്
എക്സ്പെര്‍ട്ട്
കമ്മിറ്റി ശിപാര്‍ശകളും
അവ നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികളും
വ്യക്തമാക്കുമോ;
(ബി)
ഭിന്നശേഷിക്കാര്‍ക്ക്
പ്രൊമോഷനില്‍ സംവരണം
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ചുള്ള
സുപ്രീംകോടതി വിധിയുടെ
പശ്ചാത്തലത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(സി)
എല്ലാ
സര്‍ക്കാര്‍
വകുപ്പുകളിലെയും
തസ്തികകളില്‍ കേഡര്‍
സ്ട്രെങ്തിന്റെ 4%
സംവരണം ഉറപ്പാക്കണമെന്ന
റൈറ്റ് ഓഫ് പേര്സൺസ്
വിത്ത് ഡിസബിലിറ്റീസ്
ആക്ട് - 2015 സെക്ഷന്‍
34-ലെ നിര്‍ദ്ദേശങ്ങള്‍
പ്രൊമോഷന്
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫിസിക്കൽ മെഡിസിൻ ആൻഡ്
റീഹാബിലിറ്റേഷനിൽ നടന്ന വികസന
പ്രവര്‍ത്തനങ്ങള്‍
1912.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
കല്ലേറ്റുംകരയിലെ നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫിസിക്കൽ മെഡിസിൻ ആൻഡ്
റീഹാബിലിറ്റേഷനിൽ ഈ
സര്‍ക്കാരിന്റെ
കാലയളവിൽ എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് നാളിതുവരെ
എത്ര രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
അനുമതി
ലഭ്യമാക്കിയിട്ടുള്ളത്;
വര്‍ഷം തിരിച്ച് കണക്ക്
നൽകാമോ;
(സി)
ഹൈഡ്രോ
തെറാപ്പി സെന്റര്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
മഴവില്ല്
പദ്ധതി
1913.
ശ്രീ.ഡി.കെ.
മുരളി
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യയില്‍
ആദ്യമായി
ട്രാൻസ്ജെൻഡറുകള്‍ക്കായി
നയം രൂപീകരിച്ച
സംസ്ഥാനമെന്ന നിലയില്‍
അവരെ സമൂഹത്തിന്റെ
മുഖ്യധാരയിലേയ്ക്ക്
കൊണ്ടുവരുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ട്രാൻസ്ജെൻഡറുകളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി ഈ
സര്‍ക്കാര്‍ മഴവില്ല്
എന്ന പേരില്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
ട്രാൻസ്ജെൻഡറുകളുടെ
ഉന്നത
വിദ്യാഭ്യാസത്തിനും,
മത്സര പരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്നവര്‍ക്കുള്ള
പരിശീലനത്തിനായും
എന്തെല്ലാം സഹായമാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ട്രാൻസ്ജെൻഡറുകള്‍ക്കായി
വിവിധ നൈപുണ്യ വികസന
പരിപാടികള്‍
സംഘടിപ്പിക്കുന്നതിനും
അവര്‍ക്ക് സ്വയം
തൊഴില്‍ സംരംഭങ്ങള്‍
തുടങ്ങുന്നതിനുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആശ്വാസകിരണം
1914.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആശ്വാസകിരണം പദ്ധതി വഴി
എത്ര പേര്‍ക്ക് എത്ര
രൂപയുടെ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ആശ്വാസകിരണം
പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍
പറയുന്ന കുടുംബവാര്‍ഷിക
വരുമാന പരിധി
ഉയര്‍ത്തുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(സി)
ഈ
പദ്ധതിയുടെ നടത്തിപ്പ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
ഏല്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ആശ്വാസ
കിരണം പദ്ധതി വഴിയുള്ള
ധനസഹായം
കുടിശ്ശികയായിട്ടുണ്ടോ;
വിശദമാക്കാമോ?