അഴിമതി
അവസാനിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
1915.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
സിവിൽ സപ്ലൈസ് വകുപ്പിൽ
അഴിമതി
അവസാനിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കൃത്യനിര്‍വ്വഹണത്തിൽ
വീഴ്ച
വരുത്തിയതിന്റെയും
ക്രമക്കേടുകളില്‍
ഉള്‍പ്പെട്ടതിന്റെയും
പേരിൽ ഈ സര്‍ക്കാരിന്റെ
കാലയളവിൽ പ്രസ്തുത
വകുപ്പിലെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വിശപ്പുരഹിത
കേരളം പദ്ധതി
1916.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പുരഹിത
കേരളം പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കാമോ; ഈ
പദ്ധതി എല്ലാ
ജില്ലകളിലും
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
സൗജന്യ
ഭക്ഷണത്തിന് അര്‍ഹരായ
നിരാലംബരുടെ പട്ടിക
എങ്ങനെയാണ്
തയ്യാറാക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍,
കുടുംബശ്രീ
പ്രവര്‍ത്തകര്‍, ആശാ
വര്‍ക്കര്‍മാര്‍,
അംഗന്‍വാടി ജിവനക്കാര്‍
മുതലായവരെ
ഇക്കാര്യത്തില്‍
ഫലപ്രദമായി
ഉപയോഗിക്കുന്നതിനു
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വിശപ്പുരഹിത
കേരളം പദ്ധതി
1917.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പുരഹിത
കേരളം പദ്ധതി എന്ന
പേരില്‍ ഒരു പദ്ധതി
സംസ്ഥാനത്ത് നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
വര്‍ഷത്തെ ബജറ്റില്‍
വിശപ്പുരഹിത കേരളം
പദ്ധതിക്ക് എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടി
പദ്ധതി എല്ലാ
ജില്ലകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വിശപ്പുരഹിത
കേരളംപദ്ധതി
1918.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
വിശപ്പ് രഹിത
പദ്ധതിയുടെ നടത്തിപ്പ്
രീതിയും വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
ഈ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
എല്ലാ ജില്ലകളിലും ഈ
പദ്ധതി നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അന്നപൂര്‍ണ്ണ
പദ്ധതി
1919.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുതിര്‍ന്ന
പൗരന്മാര്ക്ക്
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
കേന്ദ്ര ഗ്രാമവികസന
മന്ത്രാലയം
നടപ്പാക്കുന്ന ദേശീയ
സാമൂഹ്യ സഹായ
പരിപാടിയുടെ ഭാഗമായ
അന്നപൂര്‍ണ്ണ
പദ്ധതിയില്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
അന്നപൂര്‍ണ്ണ
പദ്ധതി പ്രകാരം
സൗജന്യമായി ലഭിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
എന്തെല്ലാമാണെന്നും
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
വീടോ
സ്ഥലമോ ഇല്ലാത്തവര്‍ക്ക്
റേഷന്‍ കാര്‍ഡ്
1920.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സ്വന്തമായി വീടോ സ്ഥലമോ
ഇല്ലാത്തവര്‍ക്ക്
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
ഇവര്‍ക്ക് മുന്‍ഗണനാ
റേഷന്‍ കാര്‍ഡാണോ
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡിന്
അപേക്ഷിക്കുന്നവര്‍ക്ക്
ഉണ്ടാകുന്ന ബുദ്ധിമുട്ട്
1921.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡില്‍
കുടുംബാംഗങ്ങളുടെ
കൂട്ടത്തില്‍ പേര്
ഉള്‍പ്പെട്ടിട്ടുളളതും
വിവാഹിതരുമായവര്ക്ക്
പുതിയ റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനുളള നടപടി
ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രായപൂര്‍ത്തിയായ
ഒരാള്‍ക്ക് പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിന്
നിലവില്‍ പേരുളള
റേഷന്‍കാര്‍ഡില്‍
നിന്നും കുറവ്
ചെയ്യേണ്ടതുണ്ടോ;
ഇങ്ങനെ കുറവ്
ചെയ്യുന്നതിന്
നിലവിലുളള റേഷന്‍
കാര്‍ഡിലെ
കുടുംബനാഥയുടെ അനുവാദം
ആവശ്യമുണ്ടോ;
(സി)
ഇത്തരം
വ്യവസ്ഥകള്‍
നിലനില്‍ക്കുന്നത്
പുതിയ റേഷന്‍ കാര്‍ഡിന്
അപേക്ഷിക്കുന്നവര്‍ക്ക്
പ്രായോഗിക
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നതിനാല്‍
പ്രസ്തുത വ്യവസ്ഥകള്‍
ലഘൂകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
വീടും
സ്ഥലവും ഇല്ലാത്തവര്‍ക്ക്
റേഷന്‍കാര്‍ഡ്
1922.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സ്വന്തമായി
വീടും സ്ഥലവും
ഇല്ലാത്തവര്‍ക്കും
റേഷന്‍കാര്‍ഡ്
അനുവദിക്കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോ;
ഇവര്‍ക്ക് റേഷന്‍
കാര്‍ഡിന്
അപേക്ഷിക്കുന്നതിനുള്ള
നടപടിക്രമം എന്താണെന്ന്
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡ് മുഖേന നല്‍കിവരുന്ന
അരിയുടെ അളവ്
1923.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
2018, 2019
വര്‍ഷങ്ങളില്‍ എത്ര
റേഷന്‍ കാര്‍ഡുകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(ബി)
മുന്‍ഗണനേതര
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
സബ്സിഡി നിരക്കില്‍
എത്ര കിലോ അരിയാണ് ഒരു
വ്യക്തിക്ക് നല്കി
വരുന്നതെന്നും എത്ര
രൂപയ്ക്കാണ്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
നല്കി വരുന്ന അരിയുടെ
അളവ്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ എ.പി.എല്‍.
കാര്‍ഡ് ബി.പി.എല്‍. ആക്കി
മാറ്റുന്ന നടപടി
1924.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം വിവിധ
ജില്ലകളില്‍ അനുവദിച്ച
റേഷന്‍ കാര്‍ഡുകളുടെ
എണ്ണം ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
മാരകമായ
രോഗം ബാധിച്ച
എ.പി.എല്‍. കാര്‍ഡ്
ഉടമകള്‍ക്ക് ബി.പി.എല്‍
ആക്കി മാറ്റുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വയനാട്
ജില്ലയില്‍ എത്ര
ഗുണഭോക്താക്കള്‍ക്ക് ഈ
ആനുകൂല്യം
ലഭിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡ് സംബന്ധമായ
പരാതികള്‍
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികളെന്തെന്ന്
വിശദമാക്കാമോ?
കെട്ടിട
നമ്പര്‍ ഇല്ലാത്തവര്‍ക്ക്
റേഷന്‍ കാര്‍ഡ്
1925.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നമ്പര്‍
ഇല്ലാത്തതിനാല്‍
റേഷന്‍കാര്‍ഡ്
ലഭിക്കാത്ത സാഹചര്യം
നിലവിലുണ്ടായിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിട
നമ്പര്‍
ഇല്ലാത്തതിനാല്‍
അര്‍ഹരായ നിരവധി
പേര്‍ക്ക് റേഷന്‍
കാര്‍ഡ് ലഭിക്കാത്ത
സാഹചര്യത്തില്‍ പ്രശ്ന
പരിഹാരത്തിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അര്‍ഹരായ
എല്ലാവര്ക്കും
റേഷന്‍കാര്‍ഡ്
ലഭിക്കുന്നതിന്
മാനദണ്ഡങ്ങളില്‍
ആവശ്യമായ മാറ്റം
വരുത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നിലമ്പൂര്‍
താലൂക്കില്‍ റേഷന്‍
മുന്‍ഗണന വിഭാഗം
1926.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
താലൂക്കില്‍ റേഷന്‍
മുന്‍ഗണന വിഭാഗത്തില്‍
അനര്‍ഹരായി കണ്ടെത്തിയ
ആളുകള്‍ക്ക് പകരം
അര്‍ഹരായ ആളുകളെ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതിനുളള
മാനദണ്ഡങ്ങള്‍,
തെരഞ്ഞെടുത്ത രീതി,
ആളുകളുടെ എണ്ണം, പേരും
വിലാസവും, റേഷന്‍
കാര്‍ഡ് നമ്പര്‍ എന്നിവ
സഹിതം വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ റേഷന്‍കാര്‍ഡ്
ബി.പി.എല്‍. ആക്കി മാറ്റി
നല്കാന് നടപടി
1927.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയില്‍ മാരക
രോഗങ്ങള്‍ ബാധിച്ച
കുടുംബങ്ങളിലെ
എ.പി.എല്‍.
റേഷന്‍കാര്‍ഡ്
ബി.പി.എല്‍. ആക്കി
മാറ്റി നല്കാന്
സ്വീകരിച്ച നടപടികള്‍
പ്രകാരം എത്രപേര്‍ക്ക്
ബി.പി.എല്‍. കാര്‍ഡ്
ഇനിയും
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
പുറമ്പോക്കുകളിലെ
താമസക്കാര്‍ക്ക് റേഷന്‍
കാര്‍ഡ്
1928.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്,
തോട്, റെയില്‍
പുറമ്പോക്കുകളില്‍
താമസിക്കുന്നവര്‍ക്ക്
റേഷന്‍ കാര്‍ഡ്
നല്കുന്ന നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
ഇവര്‍ക്ക്
മുന്‍ഗണനേതര
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയാണ്
കാര്‍ഡ് നല്‍കിയതെന്ന
ആക്ഷേപം ശരിയാണോയെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിനകം
ഇവരില്‍ എത്ര പേര്‍ക്ക്
കാര്‍ഡ് നല്‍കിയെന്നും
ഇവര്‍ക്ക് മുന്‍ഗണനേതര
വിഭാഗത്തില്‍ പെടുത്തി
കാര്‍ഡ് നല്‍കിയത് ഏത്
സാഹചര്യത്തിലാണെന്നും
വ്യക്തമാക്കാമോ?
റേഷൻ
മുൻഗണന പട്ടികയിൽ അനര്‍ഹര്‍
1929.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമപ്രകാരം
സംസ്ഥാനത്ത് മുൻഗണന
പട്ടികയിൽ
ഉള്‍പ്പെടുത്തിയത് എത്ര
പേരെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അനര്‍ഹമായി
മുൻഗണന റേഷൻ കാര്‍ഡ്
കൈവശംവച്ച് റേഷൻ
സാധനങ്ങള്‍
കൈപ്പറ്റിയതുമായി
ബന്ധപ്പെട്ട്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുവരെ
എത്ര കുടുംബങ്ങളെ
മുൻഗണന പട്ടികയിൽ
നിന്നും
ഒഴിവാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
റേഷൻ
മുൻഗണനാ ലിസ്റ്റ്
ശുദ്ധീകരണം
1930.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷൻ
മുൻഗണന ലിസ്റ്റിന്റെ
ശുദ്ധീകരണ നടപടികളുടെ
പുരോഗതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
അനർഹരാണെന്ന്
കണ്ടെത്തി എത്ര
കാർഡുടമകളെ 2019 ല്‍
മുൻഗണനാലിസ്റ്റില്
നിന്നും ഒഴിവാക്കി
പൊതുവിഭാഗത്തിലേക്ക്
മാറ്റിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
മുൻഗണനാർഹരെ
കണ്ടെത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഇത്
കൂടുതല്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
മുന്തിയ പരിഗണന
നല്‍കുമോയെന്ന്
അറിയിക്കാമോ?
റേഷന്‍
മുൻഗണനാ പട്ടികയില്‍ നിന്ന്
അനര്‍ഹരെ ഒഴിവാക്കല്‍
1931.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദ്യം
പ്രസിദ്ധീകരിച്ച റേഷന്‍
മുൻഗണന പട്ടികയില്‍
നിന്ന് അനർഹരാണെന്ന്
കണ്ടെത്തി എത്ര
പേരെയാണ് ഇതുവരെ
ഒഴിവാക്കിയിട്ടുള്ളത്;
അതിന് പകരമായി
എത്രപേരെയാണ് പുതുതായി
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഒഴിവാക്കുന്നവർക്ക്
പകരമായി
ഉള്‍പ്പെടുത്തേണ്ടവരെ
ഏതെല്ലാം
മാനദണ്ഡമനുസരിച്ചാണ്
തിരഞ്ഞെടുക്കുന്നത്;
വിശദമാക്കാമോ;
(സി)
ഒരു
താലൂക്ക് സപ്ലൈ
ഓഫീസിന്റെ പരിധിയില്‍
നിന്ന്
ഒഴിവാക്കുന്നവർക്ക്
പകരമായി ആ താലൂക്ക്
സപ്ലൈസ് ഓഫീസിന്റെ
പരിധിയില്‍
വരുന്നവരെയാണോ
ഉള്‍പ്പെടുത്തുന്നത്;
അല്ലെങ്കില്‍ സംസ്ഥാന
തലത്തില്‍ ഒറ്റ
യൂണിറ്റായി
പരിഗണിച്ചാണോ
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കരിഞ്ചന്ത
1932.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കരിഞ്ചന്ത
വ്യാപകമാകുന്നുവെന്നും
ഗുണനിലവാരമില്ലാത്ത
റേഷന്‍ സാധനങ്ങള്‍
കടകളിലൂടെ
വില്‍ക്കുന്നുവെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെ
സാഹചര്യത്തിലാണ് റേഷന്‍
കടകളില്‍ ഇ-പോസ്
യന്ത്രങ്ങളെ മറികടന്ന്
മാനുവല്‍ ഇടപാടിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
1933.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാര പരിശോധന
കൃത്യമായി
നടത്തുന്നുണ്ടെന്ന്
ഉറപ്പുവരുത്താറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എഫ്.സി.ഐ.യിലെ
ക്വാളിറ്റി
കണ്ട്രോളര്
ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥരും സപ്ലൈകോ
ഉദ്യോഗസ്ഥരും
ഇക്കാര്യത്തില്‍
നീതിയുക്തമായ
പ്രവര്‍ത്തനം
കാഴ്ചവയ്ക്കുന്നുണ്ടോ
എന്ന്
പരിശോധിയ്ക്കാറുണ്ടോ;
അറിയിക്കാമോ;
(സി)
ഉന്നത
തല ഉദ്യോഗസ്ഥര്‍ റേഷന്‍
കടകളില്‍ മിന്നല്‍
പരിശോധന നടത്താറുണ്ടോ;
വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ കെെകാര്യ
കിഴിവ്
1934.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ഡിപ്പോയില്‍ നിന്നും
റേഷന്കടകളിലേയ്ക്ക്
നേരിട്ട് റേഷന്‍
സാധനങ്ങള്‍
എത്തിക്കുമ്പോള്‍
ഉണ്ടാകുന്ന നഷ്ടം
പരിഹരിക്കുന്നതിന്
കൈകാര്യക്കിഴിവ്
കണക്കാക്കുന്നുണ്ടോ;
(ബി)
കൈകാര്യക്കിഴിവ്
നല്കാത്തതുമൂലം
ഉത്തരവാദിത്തപ്പെട്ട
ജീവനക്കാരുടെ മേല്‍
കടുത്ത സാമ്പത്തിക ഭാരം
വന്നുചേരുന്നത്
ഒഴിവാക്കുന്നതിനും
ജീവനക്കാര്‍ക്ക്
സുഗമമായി പ്രവൃത്തി
ചെയ്യുന്നതിനുമുള്ള
അന്തരീക്ഷം സപ്ലൈകോ
ഡിപ്പോകളില്‍
സൃഷ്ടിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വിട്ടെടുപ്പിന്റെയും
വിതരണത്തിന്റെയും
ഇടയിലുണ്ടാകുന്ന
സാധനങ്ങളുടെ നഷ്ടം
ജീവനക്കാരുടെ മേല്‍
കെട്ടിവയ്ക്കുന്നത്
ഒഴിവാക്കുന്നതിനും
കൈകാര്യക്കിഴിവ്
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സപ്ലൈകോ
ഡിപ്പോകളിലെ
ഭക്ഷ്യധാന്യങ്ങളുടെ
കണക്കെടുപ്പ്
1935.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സപ്ലൈകോ ഡിപ്പോകളിലും
സബ് ഡിപ്പോകളിലും
ഭക്ഷ്യധാന്യങ്ങളുടെ
സ്റ്റോക്കിന്റെ
കണക്കെടുപ്പ്
പൂർത്തിയാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുവരെയുള്ള
പരിശോധനയിൽ ഏതൊക്കെ
ഡിപ്പോകളിൽ/സബ്
ഡിപ്പോകളിൽ
ഭക്ഷ്യധാന്യങ്ങൾ
ഉപയോഗശൂന്യമായതായി
കണ്ടെത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
ക്രമക്കേട് നടന്ന
സ്ഥലങ്ങളിൽ
ഉത്തരവാദികളായവർക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
കൊട്ടാരക്കര
താലൂക്കിലെ റേഷന്‍
ഗോഡൗണുകള്‍
1936.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍
സൂക്ഷിക്കാന്‍
കൊട്ടാരക്കര
താലൂക്കില്‍ എത്ര
ഗോഡൗണുകള്‍ ഉണ്ട്; ഇവ
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ഗോഡൗണുകളുടെയും
ചുമതലയുളള ജീവനക്കാരുടെ
തസ്തികയും എണ്ണവും
വെളിപ്പെടുത്തുമോ;
(സി)
ഓരോ
ഗോഡൗണിലും ശരാശരി എത്ര
അളവില്‍ ഭക്ഷ്യധാന്യം
കൈകാര്യം
ചെയ്യുന്നുവെന്നതിന്റെ
കണക്ക്
വെളിപ്പെടുത്തുമോ;
(ഡി)
ഗോഡൗണുകളിലേക്ക്
എത്തുന്ന
ഭക്ഷ്യധാന്യങ്ങളുടെ
അളവ് ഗോഡൗണില്‍
രേഖപ്പെടുത്തുന്നുണ്ടോയെന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
റേഷന്‍കടകള്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യം
1937.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകള്‍
വഴി വിതരണം ചെയ്യേണ്ട
ഭക്ഷ്യധാന്യം
കെട്ടിക്കിടന്ന്
നശിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
ക്വിന്റല്‍
ഭക്ഷ്യധാന്യമാണ്
നശിച്ചതെന്നും ഇതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
ദുര്‍ഗന്ധമുള്ള
പുഴുവരിച്ച അരിയും
ഗോതമ്പുമാണ് രണ്ടു മാസം
മുമ്പ്
റേഷന്കടകളിലെത്തിച്ചതെന്ന
ആക്ഷേപം ശരിയാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അപ്രകാരം
വിതരണത്തിനെത്തിച്ച അരി
പിന്നീട് എന്ത് ചെയ്തു
എന്ന് വ്യക്തമാക്കാമോ;
(ഡി)
കേടായ
ഭക്ഷ്യധാന്യങ്ങള്‍
ശുചീകരിച്ച്
പുനരുപയോഗിക്കാനും
അതിന് കഴിയാത്തവ
കാലിത്തീറ്റയ്ക്ക്
നല്‍കാനും
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത തീരുമാനം
അനുസരിച്ച് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
ഭക്ഷ്യധാന്യങ്ങളുടെ
ലഭ്യതയും ഗുണനിലവാരവും
1938.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത നിയമം അനുസരിച്ച്
എത്ര ഭക്ഷ്യ
ധാന്യങ്ങള്‍ കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്തിന്
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
വിഹിതത്തില്‍ ഓരോ
മാസവും കുറവ്
വരുന്നുണ്ടോ; എങ്കില്‍
അതിന്റെ കാരണമെന്തെന്ന്
വിശദമാക്കാമോ;
(സി)
ഭക്ഷ്യസാധനങ്ങള്‍
എഫ്.സി.ഐ.യില്‍
നിന്നും
ശേഖരിക്കുമ്പോള്‍
ഗുണനിലവാരം
പരിശോധിക്കുവാന്‍ എന്ത്
സംവിധാനമാണ്
നിലവിലുള്ളതെന്നും ഇത്
ഫലപ്രദമാണോ എന്നും
വിശദമാക്കാമോ?
മാവേലി
സ്റ്റോര്‍ വഴി
ഗുണനിലവാരമുള്ള
പലവ്യഞ്ജനങ്ങള്‍
1939.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര മാവേലി
സ്റ്റോറുകള്‍
ഉണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഗുണനിലവാരമുള്ള
പലവ്യഞ്ജനങ്ങള്‍ മാവേലി
സ്റ്റോര്‍ വഴി വിതരണം
ചെയ്യുന്നു എന്നുറപ്പ്
വരുത്തുന്നതിനായി ഈ
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
വിലക്കയറ്റം
തടയാന്‍ നടപടി
1940.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ
സാധനങ്ങളുടെയും
പച്ചക്കറിയുടെയും വില
ക്രമാതീതമായി ഉയരുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
മൂലം ദുരിതത്തിലായ
സാധാരണക്കാര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
സിവില്‍
സപ്ലെെസ്
കോര്പ്പറേഷന് കമ്പോള
ഇടപെടല്‍ നടത്തുന്നതിന്
സര്‍ക്കാര്‍
അനുവദിക്കുന്ന തുക
പര്യാപ്തമാണോയെന്ന്
അറിയിക്കാമോ;
(ഡി)
2020-21-ല്‍
പ്രസ്തുത ആവശ്യത്തിനായി
എന്തു തുകയാണ്
വകയിരുത്തിയിട്ടുളളത്;
തുക
പര്യാപ്തമല്ലെങ്കില്‍
അധിക തുക
അനുവദിക്കണമെന്ന്
വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കുപ്പിവെള്ളത്തിന്
ഏകീകൃത വില
1941.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
കുപ്പിവെള്ളത്തിന് വില
നിയന്ത്രണം
കൊണ്ടുവരുവാനും ഏകീകൃത
വില
ഏര്‍പ്പെടുത്തുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കാമോ?
പി.ആര്.എസ്.
വായ്പ ലഭ്യമാക്കാൻ നടപടി
1942.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഡി
റെസീറ്റ് ഷീറ്റ് മുഖേന
ലഭിക്കുവാനുള്ള തുക
ലഭിക്കാത്തതുമൂലം നെൽ
കര്‍ഷകര്‍
ബുദ്ധിമുട്ടുന്ന
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
(ബി)
പി.ആര്.എസ്.
വായ്പ പ്രകാരം സപ്ലൈകോ
ബാങ്കുകള്‍ക്ക് നിലവിൽ
എന്ത് തുകയാണ്
നൽകുവാനുള്ളതെന്ന്
വെളിപ്പെടുത്താമോ ;
(സി)
ബാങ്കുകള്‍ക്ക്
തുക നൽകുവാനുള്ള
സാമ്പത്തിക സ്ഥിതി
സപ്ലൈകോയ്ക്ക്
ഇല്ലാത്തപക്ഷം കര്‍ഷകരെ
സഹായിക്കുവാൻ
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ബാങ്ക്
കുടിശ്ശിക സര്‍ക്കാര്‍
അടച്ച് രണ്ടാം
കൃഷിക്കുള്ള
പി.ആര്.എസ്. വായ്പ
ലഭ്യമാക്കുവാൻ വേണ്ട
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ ഗുണനിലവാരവും
റേഷന്‍ വിതരണത്തിലെ
ക്രമക്കേടുകളും
1943.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊണ്ണൂറ്റിയഞ്ച് ശതമാനം
ഗോഡൗണുകളിലും
അലക്ഷ്യമായും
അശാസ്ത്രീയമായുമാണ്
ഭക്ഷ്യധാന്യങ്ങള്‍
സൂക്ഷിച്ചിട്ടുളളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുകാരണം
ദുര്ഗന്ധമുളളതും
പുഴുവരിച്ചതുമായ അരിയും
ഗോതമ്പുമാണ് ഡിസംബര്‍
മാസത്തില്‍ വിതരണത്തിന്
എത്തിയതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കട വഴി വിതരണം
ചെയ്യേണ്ട പതിനാലായിരം
ക്വിന്റല്‍
ഭക്ഷ്യധാന്യം
കെട്ടിക്കിടന്നു
നശിച്ചതായും
കൊട്ടാരക്കര സപ്ലൈകോ
ഡിപ്പോയില്‍ നിന്ന് ഒരു
ലക്ഷം കിലോ റേഷന്‍
സാധനം കാണാതായതായും
ഭക്ഷ്യവകുപ്പു നടത്തിയ
പരിശോധനയില്‍
കണ്ടെത്തുകയുണ്ടായോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
ഭക്ഷ്യവകുപ്പ്
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്നും
നഷ്ടപരിഹാരം ഈടാക്കാനും
വീഴ്ച വരുത്തിയവരെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരാനും
സ്വീകരിച്ച
നടപടികളെന്തെന്ന്
വിശദമാക്കുമോ?
മാവേലി-ത്രിവേണി
സ്റ്റോറുകള്‍
1944.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം ആരംഭിച്ച
മാവേലി-ത്രിവേണി
സ്റ്റോറുകളുടെ എണ്ണം
ജില്ല തിരിച്ച്
നല്‍കാമോ;
(ബി)
പൊതുവിപണിയിലെ
വിലനിലവാരം പിടിച്ചു
നിര്‍ത്താന്‍ ഈ സർക്കാർ
നടപ്പിലാക്കിയ
പ്രവർത്തനങ്ങള്‍
വിശദമാക്കാമോ?
സിവില്‍
സപ്ലൈസ് ഗോഡൗണുകള്‍
നവീകരിക്കല്‍
1945.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സിവില്‍ സപ്ലൈസ്
ഗോഡൗണുകളിലും ഭക്ഷ്യ
ധാന്യങ്ങള്‍
സുരക്ഷിതമായി
സൂക്ഷിക്കുന്നതിനുള്ള
ഭൗതിക സൗകര്യങ്ങള്‍
ലഭ്യമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഭക്ഷ്യധാന്യങ്ങള്‍
കേടുകൂടാതെ
സൂക്ഷിക്കുന്നതിനായി
സിവില്‍ സപ്ലൈസ്
ഗോഡൗണുകള്‍
നവീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
അനുവദിച്ച സബ്സിഡി
1946.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മാവേലി സ്റ്റോറുകളിലൂടെ
അവശ്യസാധനങ്ങള്‍
വിലകുറച്ച്
നല്‍കുന്നതിന് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
എന്തു തുകയാണ്
സബ്സിഡിയായി
അനുവദിച്ചിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എന്തു
തുകയാണ് ഈയിനത്തില്‍
സബ്സിഡിയായി
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
സപ്ലൈകോയിലെ
കോമൺ സര്‍വ്വീസ് റൂള്‍
1947.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
കോമൺ സര്‍വ്വീസ് റൂള്‍
കേരള പബ്ലിക്ക്
സര്‍വീസ് കമ്മീഷന്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പി.എസ്.സി.ക്ക് നല്കിയ
റൂളിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പി.എസ്.സി.ക്ക്
നല്‍കുന്നതിന് മുമ്പ്
ട്രേഡ് യൂണിയനുകളുമായി
കരട് റൂള്‍ ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ റൂള്‍
അംഗീകരിക്കുന്നതിന്
മുന്‍പ് സംഘടനകളുമായി
ചര്‍ച്ച ചെയ്ത്
അപാകതകള്‍
പരിഹരിക്കുവാന്‍
തയ്യാറാകുമോ;
(ഡി)
സപ്ലൈകോയിലെ
മാനേജീരിയല്‍
സര്‍വ്വീസ് റൂള്‍
അനുസരിച്ച് എത്ര
മാനേജര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
ഇവരുടെ പേരും
വിദ്യാഭ്യാസ യോഗ്യതയും
സഹിതം വ്യക്തമാക്കാമോ;
(ഇ)
ജോലിക്ക്
ചേരുന്ന സമയത്ത്
പ്രസ്തുത
മാനേജര്‍മാര്‍ക്കുണ്ടായിരുന്ന
അക്കാദമിക് യോഗ്യതാ
സര്‍ട്ടിഫിക്കറ്റുകള്‍
പി.എസ്.സി.
അംഗീകരിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
സര്‍ട്ടിഫിക്കറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; വിശദാംശം
നല്‍കുമോ?
സപ്ലൈകോയിലെ
ക്രമക്കേടുകളില്‍
വിജിലന്‍സ് അന്വേഷണം
1948.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സപ്ലൈകോയുമായി
ബന്ധപ്പെട്ട്
ഉയര്‍ന്നുവന്നിട്ടുള്ള
വിവിധ ക്രമക്കേടുകള്‍
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണത്തിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ സപ്ലൈകോ
മാര്‍ക്കറ്റുകള്‍
1949.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസിന്റെ എത്ര
സൂപ്പര്‍
മാര്‍ക്കറ്റുകളാണ്
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സഞ്ചരിക്കുന്ന
മാവേലി സ്റ്റോറുകള്‍
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
സപ്ലൈകോയുടെ
ചില്ലറ
വില്‍പ്പനശാലകള്‍
പഞ്ചായത്ത് തലത്തില്‍
വനിതകള്‍ മുഖേന
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിൽ സൂപ്പര്‍ മാവേലി
സ്റ്റോറുകള്‍
1950.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിൽ
എവിടെയെല്ലാം സൂപ്പര്‍
മാവേലി സ്റ്റോറുകള്‍
ആരംഭിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ എല്ലാ
മാവേലി സ്റ്റോറുകളും
സൂപ്പര്‍
മാവേലിസ്റ്റോറുകളായി
വികസിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മാവേലി
സ്റ്റോറുകളിൽ
അവശ്യസാധനങ്ങളുടെ ലഭ്യത
ഉറപ്പാക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ഡി)
മാവേലി
സ്റ്റോറുകള്‍വഴി കൂടുതൽ
അളവിൽ സബ്സിഡി
നിരക്കിലുള്ള അരി
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
നെല്‍
കർഷകര്‍ക്ക് സപ്ലൈകോ
നല്‍കാനുള്ള കുടിശ്ശിക
1951.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018,
2019 വർഷങ്ങളിൽ
സപ്ലൈകോയ്ക്ക് നെല്ല്
നൽകിയ ഇനത്തിലുള്ള തുക
പൂര്‍ണ്ണമായും
കർഷകർക്ക്
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
ഇല്ലെങ്കിൽ
എത്ര തുകയാണ്
കുടിശ്ശികയായി ഉള്ളത്
എന്ന് അറിയിക്കുമോ;
പ്രസ്തുത കുടിശ്ശിക
എത്രയും വേഗം കർഷകർക്ക്
ലഭ്യമാക്കുവാൻ നടപടികൾ
സ്വീകരിക്കുമോ?
നെല്ല്
സംഭരണത്തിന് ചട്ടം
രൂപീകരിക്കാന്‍ നടപടി
T 1952.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
നെല്ല്
സംഭരണത്തിൽ മില്ല്
ഉടമകളും ഉദ്യോഗസ്ഥരും
നടത്തുന്ന ചൂഷണം തടയാൻ
സംഭരണ ചട്ടങ്ങള്‍ക്ക്
രൂപം നൽകുവാനും സംഭരണ
വില കാലതാമസമില്ലാതെ
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുവാനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
രണ്ടാം
വിള നെല്ല് സംഭരണം
1953.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട് നെല്‍
കര്‍ഷകര്‍ക്ക് മുന്‍
കാലങ്ങളില്‍
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
മുന്നില്‍ക്കണ്ട്
രണ്ടാം വിള നെല്ല്
സംഭരണവുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
മുന്നൊരുക്കങ്ങള്‍
വിശദമാക്കാമോ?
നെല്ല്
സംഭരണം
1954.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്ത്
കര്‍ഷകരില്‍ നിന്നും
എത്രമാത്രം നെല്ല്
സംഭരിച്ചു എന്നതിന്റെ
കണക്ക്
വെളിപ്പെടുത്തുമോ;
(ബി)
പ്രാദേശിക
കര്‍ഷകരില്‍നിന്നും
നെല്ല് സംഭരിക്കുക വഴി
അരിയുടെ വിലസ്ഥിരത
ഉറപ്പു വരുത്താന്‍
സപ്ലൈകോയ്ക്ക്
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഇതുവഴി
അന്യ സംസ്ഥാനങ്ങളില്‍
നിന്നും അരി
വാങ്ങുന്നതില്‍ കുറവ്
വന്നിട്ടുണ്ടെങ്കില്‍
അതിന്റെ കണക്ക്
വെളിപ്പെടുത്തുമോ;
(ഡി)
ആറന്മുള
നിയോജക മണ്ഡലത്തില്‍
2018-19 കാലയളവില്‍
സംഭരിച്ച നെല്ലിന്റെ
അളവ് വ്യക്തമാക്കുമോ;
സംഭരിച്ച നെല്ലിന്റെ
പണം സപ്ലൈകോ
കര്‍ഷകര്‍ക്ക്
നല്കുന്ന നടപടിക്രമം
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയില്‍ രണ്ടാം വിള
നെല്ല് സംഭരണം
1955.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഈ വര്‍ഷത്തെ
രണ്ടാം വിള നെല്ല്
സംഭരണത്തിന്
മില്ലുടമകളുമായി
കരാറിലേര്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കരാറില്‍ നെല്ലിന്റെ
കയറ്റിറക്ക് കൂലി
സംബന്ധിച്ച് എന്തെല്ലാം
വ്യവസ്ഥകള്‍ ആണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
എഫ്.സി.ഐ.
ഗോഡൗണുകളിലെ
ഭക്ഷ്യസാധനങ്ങളുടെ
ഗുണനിലവാരം
1956.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഫ്.സി.ഐ. ഗോഡൗണുകളില്‍
ഗുണമേന്മയില്ലാത്ത
ഭക്ഷ്യസാധനങ്ങളാണ്
സ്റ്റോക്ക്
ചെയ്തിരിക്കുന്നതെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എഫ്.സി.ഐ.
ഗോഡൗണുകളില്‍ കൃത്യമായ
ഇടവേളകളില്‍ പരിശോധന
നടത്തുന്നതിന് നിലവില്‍
എന്ത്
സംവിധാനമാണുള്ളത്;
ഇപ്രകാരം പരിശോധന
നടത്തുന്ന കാര്യത്തില്‍
ഉദ്യോഗസ്ഥര്‍ക്കു
വീഴ്ചപറ്റുന്നുണ്ടോയെന്ന്
നിരീക്ഷിക്കാന്‍
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എഫ്.സി.ഐ.
ഗോഡൗണുകളില്‍
നിലവിലുള്ള
സ്റ്റോക്കുകളുടെ
ഗുണനിലവാരം
അടിയന്തരമായി
പരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ?
രണ്ടാം
വിള നെല്ല് സംഭരണം
1957.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രണ്ടാം വിളയുടെ നെല്ല്
സംഭരണത്തിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
എല്ലാ
ജില്ലകളിലും നെല്ല്
സംഭരണം
ആരംഭിച്ചിട്ടുണ്ടോ;
രണ്ടാം വിളയുമായി
ബന്ധപ്പെട്ട് ഓരോ
ജില്ലയിലും നാളിതുവരെ
എത്ര ടണ്‍ നെല്ലാണ്
സംഭരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ടെന്‍ഡര്‍
വ്യവസ്ഥ പ്രകാരം പഞ്ചസാര
ലഭ്യമാക്കാതിരുന്ന
കമ്പനികള്‍ക്കെതിരെ നടപടി
1958.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
കോര്പ്പറേഷന് ഹെഡ്
ഓഫീസിന്റെ പര്‍ച്ചേസ്
ഓര്‍ഡര്‍ പ്രകാരം
സപ്ലെെ
ചെയ്യേണ്ടിയിരുന്ന
പഞ്ചസാര ടെന്‍ഡര്‍
വ്യവസ്ഥ പ്രകാരം
യഥാസമയം
ലഭ്യമാക്കാത്തതിനാല്‍
ധരണി ഷുഗേഴ്സ് &
കെമിക്കല്‍സ്
ലിമിറ്റഡ്, പൊന്നി
ഷുഗര്‍ (ഈറോഡ്)
ലിമിറ്റഡ് എന്നീ
കമ്പനികളില്‍ നിന്നും
പിഴയിനത്തില്‍ 1.22
കോടി രൂപ ഈടാക്കുവാനും
നിയമനടപടികള്‍
സ്വീകരിക്കുവാനും
ധനകാര്യ പരിശോധന
വിഭാഗം നല്കിയ
ശിപാര്ശയിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കമ്പനികള്‍ക്ക്
ചട്ടവിരുദ്ധമായി
പര്‍ച്ചേസ് ഓര്‍ഡര്‍
നല്കിയ എച്ച്.ഒ.എം.സി.
അംഗങ്ങള്‍ക്കെതിരെ
കര്‍ശന അച്ചടക്കനടപടി
സ്വീകരിക്കുവാന്‍
ധനകാര്യ പരിശോധനാ
വിഭാഗം ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
സ്വീകരിച്ചിട്ടുളള
നടപടികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ജില്ലാ
ഉപഭോക്തൃ തര്‍ക്ക പരിഹാര
ഫോറങ്ങളിലെ പ്രസിഡന്റുമാരുടെ
ചുമതല
1959.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
ഉപഭോക്തൃ തര്‍ക്ക
പരിഹാര ഫോറങ്ങളിലെ
പ്രസിഡന്റുമാര്‍ സ്ഥാനം
ഒഴിയുമ്പോള്‍
പ്രസിഡന്റിന്റെ ചുമതല
തുടര്‍ന്ന് ആരാണ്
വഹിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
കൺസ്യൂമര്‍
പ്രൊട്ടക്ഷൻ ആക്ട്
പ്രകാരം പ്രസിഡന്റിന്റെ
അഭാവത്തിൽ
പ്രസിഡന്റിന്റെ ചുമതല
ആര്‍ക്കാണ്
കൈമാറേണ്ടത്; ആക്ടിലെ
ഇത് സംബന്ധിച്ച വകുപ്പ്
ഏതെന്ന് വിശദമാക്കുമോ;
(സി)
നിലവിൽ
പ്രസിഡന്റിന്റെ
ഒഴിവുള്ള ഫോറങ്ങളില്‍
ഇതുപ്രകാരമാണോ ചുമതല
നൽകിയിരിക്കുന്നത്;
അല്ലെങ്കിൽ ആര്‍ക്കാണ്
ചുമതല
നൽകിയിരിക്കുന്നത്;
ആയതിനുളള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസിഡന്റിന്റെ
ചുമതല ആക്ട്
പ്രകാരമല്ലാതെ
മറ്റാര്‍ക്കെങ്കിലും
ആണ്
നൽകിയിരിക്കുന്നതെങ്കിൽ
ഏത് നിയമ
പ്രകാരമാണെന്നും
ആയതിന്റെ നിയമ സാധുത
ചോദ്യം
ചെയ്യപ്പെട്ടിട്ടുണ്ടോ
എന്നും അറിയിക്കാമോ;
എങ്കിൽ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രസിഡന്റിന്റെ
അഭാവത്തിൽ
പ്രസിഡന്റിന്റെ ചുമതല
ആക്ട് പ്രകാരം
നിഷ്കര്‍ഷിച്ചിട്ടുള്ള
ആളുകള്‍ക്ക് തന്നെ
നൽകുവാൻ നടപടി
സ്വീകരിക്കുമോ?
സിനിമ
തിയേറ്ററുകളിലെ ഭക്ഷണ
പാനീയങ്ങളുടെ അമിത വില
T 1960.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പ്രദേശങ്ങളിലെ
സിനിമ തിയേറ്ററുകളില്‍
ഭക്ഷണ പാനീയങ്ങള്‍
വില്‍ക്കുന്ന
ഏജന്‍സികള്‍/വിതരണക്കാര്‍
ഇരട്ടിയിലധികം വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിനിമ
തിയേറ്ററുകളില്‍ ഭക്ഷണ
പാനീയങ്ങള്‍ വിതരണം
ചെയ്യുന്ന
ഏജന്‍സികള്‍ക്ക്/കടകള്‍ക്ക്
എം.ആര്.പി. യേക്കാള്‍
കൂടിയ വിലയ്ക്ക്
സാധനങ്ങള്‍
വില്‍ക്കുന്നതിന്
പ്രത്യേക അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
പൊതുവിപണിയില്‍ നിന്നും
വ്യത്യസ്തമായി
എം.ആര്.പി.യെക്കാള്‍
കൂടിയ വിലയ്ക്ക് വിവിധ
ഭക്ഷണ പാനീയങ്ങള്‍
വിതരണം നടത്തുന്ന
ഷോപ്പുകള്‍/തിയേറ്റര്‍
ഉടമകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഏതെല്ലാം
തിയേറ്ററുകളെന്ന് ജില്ല
തിരിച്ച് വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
സിനിമാ
തിയേറ്ററുകളില്‍
ഇത്തരത്തില്‍ പരിശോധന
നടത്തുന്നതിന്
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ; ഇവര്‍
കൃത്യമായ ഇടവേളകളില്‍
തിയേറ്ററുകളിലെ ഭക്ഷണ
പാനീയ ഷോപ്പുകളില്‍
പരിശോധന നടത്താറുണ്ടോ;
(ഇ)
ഇത്തരത്തില്‍
വിലവര്‍ദ്ധനവ്
ശ്രദ്ധയില്‍പ്പെട്ടാല്‍
ഉപഭോക്താക്കള്‍
ആര്‍ക്കാണ്
അടിയന്തരമായി പരാതി
സമര്‍പ്പിക്കേണ്ടത്;
വിശദാംശം നല്‍കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
1961.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലീഗല്‍ മെട്രോളജി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ ലീഗല്‍ മെട്രോളജി
സര്‍ക്കിള്‍ ഓഫീസുകള്‍
1962.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ലീഗല്‍
മെട്രോളജിയുടെ എത്ര
സര്‍ക്കിള്‍ ഓഫീസുകളാണ്
നിലവിലുള്ളതെന്നും
പ്രസ്തുത ഓരോ ഓഫീസും
എവിടെയാണ്
പ്രവര്‍ത്തിച്ചു
വരുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ലീഗല്‍
മെട്രോളജി കോഴിക്കോട്
സര്‍ക്കിള്‍-മൂന്നിന്റെ
ഓഫീസ് കുന്ദമംഗലം മിനി
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നത് സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഉപഭോക്തൃകാര്യ
വകുപ്പിന്റെ
101/സിഎ3/19 നമ്പര്‍
ഫയലിന്മേല് എടുത്ത
നടപടികള്‍
വ്യക്തമാക്കാമോ?