റോഡ്
പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കല്‍
1383.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
പുറമ്പോക്ക്
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളിലെ
കയ്യേറ്റങ്ങള്‍ അളന്ന്
തിട്ടപ്പെടുത്തി
ഒഴിപ്പിക്കാൻ
പഞ്ചായത്ത് ഡയറക്ടർ
2018 മേയ് മാസം
ഉത്തരവായിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
ഹെക്ടർ ഭൂമി
വീണ്ടെടുത്തു;
(സി)
പുറമ്പോക്ക്
സംബന്ധിച്ച രജിസ്റ്റർ
കൃത്യതയോടെ
സൂക്ഷിക്കുന്നതിന്
നിലവില്‍ ആർക്കാണ്
ചുമതല
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
തദ്ദേശ
സ്വയംഭരണ -ഗ്രാമവികസന
വകുപ്പുകളുടെ സംയോജനം
1384.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
-ഗ്രാമവികസന
വകുപ്പുകളുടെ സംയോജനം
നടപ്പാക്കാൻ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
ഇത് സംബന്ധിച്ച
വിശദവിവരങ്ങള്‍
വെളിപ്പെടുത്തുമോ?
ലേബര്‍
കോണ്‍ട്രാക്ട് സംഘങ്ങള്‍ക്ക്
പി.ഡബ്ളിയൂ.ഡി. ലൈസന്‍സ്
1385.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സംസ്ഥാന സഹകരണ വകുപ്പ്
പുറപ്പെടുവിച്ച (1)
G.O.(MS)
No.135/97/Co-op. Dt.
13-11-1997. (2)
G.O.(MS)No.153/2011/Co-op.Dt.31-10-2011.
(3)
G.O.(MS)No.84/2014/Co-op.Dt.26-06-2014.
(4)സ.ഉ.(കൈ)നം.224/2015/സ.ഹ.
തീയതി.17-04-2015.
(5)സ.ഉ.(കൈ)നം.28/16/സ.ഹ.തീയതി.02-05-2016.
(6)സ.ഉ.(കൈ)നം.31/16/സ.ഹ.തീയതി.29-06-2016
- കേരള സംസ്ഥാന തദ്ദേശ
സ്വയംഭരണ വകുപ്പ്
പുറപ്പെടുവിച്ച ഉത്തരവ്
-
സ.ഉ.(സാധാ)നം.2780/2017/ത.സ്വ.ഭ.വ.
തീയതി 11-06-2017,
സ.ഉ.(സാധാ)നം.3630/2017/ത.സ്വ.ഭ.വ.തീയതി.10-11-2017
- എന്നീ
ഉത്തരവുകള്‍ക്ക് പുറമേ
ലേബര്‍ കോണ്‍ട്രാക്ട്
സംഘങ്ങള്‍ക്ക്
എല്‍.എസ്.ജി.ഡി.
പ്രവൃത്തികള്‍
ഏറ്റെടുക്കുന്നതിന്
പി.ഡബ്ളിയൂ.ഡി.
ലൈസന്‍സ് കൂടി
വേണമെന്ന്
പറയുന്നതിനെപ്പറ്റി
അറിയാമോ; അത്തരത്തില്‍
ഒരു ലൈസന്‍സ്
ആവശ്യമുണ്ടോ
എന്നറിയിക്കാമോ?
തദ്ദേശ
സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ മേഖലയുടെ
പങ്കാളിത്തം
1386.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ മേഖലയുടെ
പങ്കാളിത്തം തദ്ദേശഭരണ
സ്ഥാപനങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
മാര്‍ഗ്ഗനിര്‍ദ്ദേശം
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
സേവനം എങ്ങനെ
പ്രയോജനപ്പെടുത്താമെന്നാണ്
തീരുമാനിച്ചിട്ടുള്ളത്;
പ്രസ്തുത കാലയളവില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപന്റ്
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അഗതിരഹിത
കേരളം പദ്ധതി
1387.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗതിരഹിത
കേരളം പദ്ധതി
നടപ്പിലായത് എന്ന്
മുതലാണ് എന്ന്
അറിയിക്കാമോ;
വിശദമാക്കാമോ;
(ബി)
മുഴുവന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും ടി
പദ്ധതിയ്ക്ക് അംഗീകാരം
നേടി പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലേക്ക്
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വെളിപ്പെടുത്താമോ?
പ്രളയബാധിത
പ്രദേശങ്ങളില്‍ നടത്തുന്ന
പ്രവൃത്തികള്‍
1388.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയ ബാധിത
പ്രദേശങ്ങളില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
എന്തെല്ലാം
പ്രവൃത്തികള്‍
നടത്തിവരുന്നുവെന്ന്അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
എത്ര തുക സര്‍ക്കാര്‍
ഇതുവരെ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
അനുമതിയില്ലാതെ
സ്ഥാപിച്ചിട്ടുളള
ഹോര്‍ഡിംഗുകളും ബാനറുകളും
ബോര്‍ഡുകളും
1389.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
അനുമതിയില്ലാതെ
ഹോര്‍ഡിംഗുകള്‍,
ബാനര്‍, ബോര്‍ഡുകള്‍
എന്നിവ
സ്ഥാപിക്കരുതെന്ന്
നിര്‍ദ്ദേശിച്ചുകൊണ്ട്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍ക്കുലറിലെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി
സംസ്ഥാനത്ത് ഉടനീളം ഇവ
സ്ഥാപിച്ചിട്ടുളള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച്
കേരള ഹെെക്കോടതി
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍
പുതിയ ജീവനക്കാര്‍ക്ക് നിയമനം
1390.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍
വോട്ടര്‍ പട്ടിക
തയ്യാറാക്കല്‍, വാര്‍ഡ്
വിഭജനം തുടങ്ങിയ
കാര്യങ്ങള്‍ക്ക് പുതിയ
ജീവനക്കാരെ
സ്ഥിര/താത്കാലികാടിസ്ഥാനത്തില്‍
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
പഞ്ചിംഗ് സമ്പ്രദായം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പഞ്ചായത്തുകളില്‍
നല്കുന്ന
പരാതികളിന്മേല്
സ്വീകരിക്കുന്ന
തുടര്‍നടപടികള്‍
പരാതിക്കാരന്
ലഭിക്കുന്ന തരത്തില്‍
എസ്.എം.എസ്./ടച്ച്
സ്ക്രീന്‍ സിസ്റ്റം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കേരള ചിക്കന്‍ പദ്ധതിയുടെ
പാരന്റ് സ്റ്റോക്ക് ഫാം
1391.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന് നടപ്പിലാക്കി
വരുന്ന കേരള ചിക്കന്‍
പദ്ധതിയുടെ പാരന്റ്
സ്റ്റോക്ക് ഫാം
നടപ്പിലാക്കുന്നത്
സര്‍ക്കാര്‍ വക
സ്ഥലത്താണോ സ്വകാര്യ
ഭൂമിയിലാണോഎന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്വകാര്യ
ഭൂമിയിലാണെങ്കില്‍ അത്
എവിടെയാണെന്നും, എന്ത്
വ്യവസ്ഥ പ്രകാരമാണ് ഇത്
അനുവദിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഭൂമിയുടെ ഡെപ്പോസിറ്റ്
തുക, പ്രതിമാസ തറവാടക
എന്നിവ എത്രയാണ്;
(ഡി)
ഏത്
ബ്രീഡാണ് ഇവിടെ
വളര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നത്;
ബ്രീഡ്
തെരഞ്ഞെടുക്കുന്നതിന്
വേണ്ടി വെറ്റിനറി
വകുപ്പോ/ കോളേജോ
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജിഡ
ഫണ്ട്
T 1392.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറക്കല്‍
സര്‍ക്കാര്‍
ആശുപത്രിയില്‍ ജിഡ
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
കേരള
ചിക്കന്‍ പദ്ധതി
T 1393.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ചിക്കന്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി ഏതുവരെയായി
എന്ന് വിശദമാക്കാമോ?
മഹാകവി
ജി സ്മാരകം
1394.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
18.07.2017
ലെ റവന്യൂവകുപ്പിന്റെ
233/2017/റവ. നമ്പര്‍
ഉത്തരവ് പ്രകാരം
കണയന്നൂര്‍ താലൂക്കില്‍
സര്‍വ്വേ നമ്പര്‍
2681ല്‍ പെട്ട റവന്യൂ
പുറമ്പോക്കായ 25സെന്റ്
സ്ഥലം മഹാകവി ജി
സ്മാരകത്തിനായി
അനുവദിച്ചിട്ടും
പ്രസ്തുത ഭൂമിയില്‍
സ്മാരകം
നിര്‍മ്മിക്കുന്നതില്‍
കൊച്ചി നഗരസഭ കാലതാമസം
വരുത്തുന്നതിന് കാരണം
വിശദമാക്കാമോ;
(ബി)
സ്മാരകത്തിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം
1395.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
വര്‍ഷം തദ്ദേശ
സ്ഥാപനങ്ങള്‍ക്കായി
വകയിരുത്തിയ പദ്ധതി
വിഹിതം എത്ര; നാളിതുവരെ
ചെലവാക്കിയ തുക എത്ര;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പദ്ധതി
വിഹിതം
ചെലവാക്കുന്നതില്‍
വീഴ്ച വരുത്തിയ തദ്ദേശ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
വിഹിതമായി ജില്ലാ
പഞ്ചായത്തുകള്‍,
ബ്ലോക്കു
പഞ്ചായത്തുകള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവയ്ക്ക് അനുവദിച്ച
തുകയും ചെലവാക്കിയ
തുകയും എത്ര എന്നു
വ്യക്തമാക്കുമോ;
(ഡി)
ചെലവാക്കാത്ത
തുക എങ്ങനെ
വിനിയോഗിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്ഥാപനങ്ങളുടെ പദ്ധതി
ആസൂത്രണത്തിലെ കാര്യക്ഷമത
1396.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ പദ്ധതി
ആസൂത്രണം, നിര്‍വ്വഹണം
എന്നിവയിലെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
ഇവയുടെ
വിശദാംശം അറിയിക്കുമോ?
സ്വകാര്യ
കരാറുകള്‍ക്ക് ലെെസന്‍സുകള്‍
1397.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിര്‍മ്മാണ
മേഖലയില്‍ വിവിധ
പ്രവൃത്തികളുടെ
കരാറുകള്‍ ഏറ്റെടുത്ത്
നടത്തുന്ന സ്വകാര്യ
കരാറുകാര്‍ക്ക്
ലെെസന്‍സുകള്‍
നല്‍കുന്നത്
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
പാണ്ടനാട്
പഞ്ചായത്തിലെ പൊതുശ്മശാനം
1398.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്നതും
എസ്റ്റിമേറ്റ്
തയ്യാറാക്കി ചീഫ്
എഞ്ചിനീയര്‍
പരിശോധിച്ച്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുള്ളതുമായ
ചെങ്ങന്നൂര്‍-പാണ്ടനാട്
പഞ്ചായത്തിലെ
പൊതുശ്മശാനം നിര്‍മ്മാണ
പദ്ധതിക്ക് അനുമതി
ലഭിക്കുവാന്‍ വരുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി
അനുമതി
വേഗത്തിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിശപ്പുരഹിത
കേരളം പദ്ധതി
T 1399.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പുരഹിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി 25
രൂപയ്ക്ക് ഉൗണ്
നല്കുന്ന എത്ര ഭക്ഷണ
ശാലകള്‍
ആരംഭിക്കുന്നതിനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുളളത്;
ഇൗ പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വിശപ്പുരഹിത
കേരളം പദ്ധതിയില്‍
ആരംഭിക്കുന്ന
ഭക്ഷണശാലകളില്‍ 10%
സൗജന്യ ഭക്ഷണം
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ ഏതെല്ലാം
തരത്തിലുളള ധനസഹായമാണ്
ലഭ്യമാക്കുക;
വിശദമാക്കാമോ?
രാഷ്ട്രീയ
ഗ്രാമസ്വരാജ് അഭിയാന് പദ്ധതി
1400.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്തുകളുടെയും
ഗ്രാമസഭകളുടെയും
കാര്യശേഷി വികസനത്തിനും
വിവിധ പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
പൊതുജന പങ്കാളിത്തം
വര്‍ദ്ധിപ്പിക്കുന്നതിനും
കേന്ദ്രാവിഷ്കൃത
പദ്ധതിയായ രാഷ്ട്രീയ
ഗ്രാമസ്വരാജ് അഭിയാന്
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം ജില്ലകളിലാണ്
പ്ലാനിംഗ് ആന്റ്
റിസോഴ്സ് സെന്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
പുരോഗമിക്കുന്നതെന്ന്
അറിയിയ്ക്കാമോ;
(സി)
ഗ്രാമപഞ്ചായത്തുകളുടെ
പ്രവര്‍ത്തനങ്ങളെ
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനും
പൊതുജനങ്ങള്‍ക്ക്
മെച്ചപ്പെട്ട
സേവനങ്ങള്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
ആര്.ജി.എസ്.എ.യില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
മാര്‍ക്കറ്റ് നവീകരണ പദ്ധതി
1401.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിരുന്നതും
ചീഫ് എഞ്ചിനീയര്‍
എസ്റ്റിമേറ്റ്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുള്ളതുമായ
ചെങ്ങന്നൂര്‍
മാര്‍ക്കറ്റ് നവീകരണ
പദ്ധതിക്ക് അനുമതി
ലഭിക്കുവാന്‍ വരുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
അനുമതി
വേഗത്തിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ലൈഫ്
ഭവന പദ്ധതി വയനാട് ജില്ലയില്‍
1402.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയില്‍ വയനാട്
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എത്ര വീടുകള്‍
നിര്‍മ്മിച്ചു എന്ന്
വിശദമാക്കാമോ;
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
തരം തിരിച്ച് വിവരം
നല്‍കാമോ;
(ബി)
ലൈഫ്
ഭവന പദ്ധതിക്കായി ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
തുകയാണ് വയനാട്
ജില്ലയില്‍
നല്‍കിയതെന്ന്
വിശദമാക്കാമോ; ആയതിന്റെ
കണക്ക്
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
തരം തിരിച്ച് നല്‍കാമോ?
ലൈഫ്
പദ്ധതി
T 1403.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുടെ ഭാഗമായി
കേരളത്തില്‍ 2020
ജനുവരി 31 വരെ എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ച്
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
വീടുകളുടെ എണ്ണമെത്ര;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(സി)
2021
മാര്‍ച്ച് 31 ന്
മുന്‍പ്
പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന
വീടുകളുടെ എണ്ണമെത്ര;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ?
ലൈഫ്
പദ്ധതി
1404.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി മുഖേന
നാളിതുവരെയായി എത്ര
ഭവനങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിൽ
ഭൂമിയില്ലാത്ത എത്ര
ആളുകള്‍ക്ക് ഭൂമി
വാങ്ങി വീട്
നിര്‍മ്മിച്ചു
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ലൈഫ്
പദ്ധതിയിൽ
ഉള്‍പ്പെടുത്തി
എറണാകുളം ജില്ലയിൽ എത്ര
വീടുകള്‍
നിര്‍മ്മിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്നും
വിശദമാക്കുമോ?
ലൈഫ്
മിഷന് മുഖേന ബഹുനില
പാര്‍പ്പിട സമുച്ചയം
1405.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് മുഖേന ഭൂ-ഭവന
രഹിതര്‍ക്ക് ബഹുനില
പാര്‍പ്പിട സമുച്ചയം
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതി ഏത്
ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതിയുടെ കീഴില്‍
എത്ര പാര്‍പ്പിട
സമുച്ചയങ്ങളാണ്
നിര്‍മ്മിക്കുന്നത്;
(സി)
ഇതിന്
പ്രീഫാബ് സാങ്കേതിക
വിദ്യയാണോ
ഉപയോഗിക്കുന്നത്; ഈ
പദ്ധതിയുടെ
കണ്‍സള്‍ട്ടന്‍സി ഏത്
സ്ഥാപനത്തിനാണ്
നല്‍കിയിട്ടുളളത്;
(ഡി)
ഇവര്‍ക്ക്
കണ്‍സള്‍ട്ടന്‍സി ഫീ
ഇനത്തില്‍ എന്ത്
തുകയാണ് നല്‍കേണ്ടത്;
ഇതിനകം എന്ത് തുക
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ?
ലൈഫ്
മിഷന് പദ്ധതി
1406.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആവിഷ്ക്കരിച്ച ലൈഫ്
മിഷന് പദ്ധതി പ്രകാരം
എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്‍കിയെന്നും എത്ര തുക
ഇതിനായി
ചെലവഴിച്ചെന്നുമുള്ള
വിശദാംശം ജില്ലതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
എത്ര ഫ്ലാറ്റുകളാണ്
നിര്‍മ്മാണം
പൂര്ത്തീകരിച്ചതെന്നതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിച്ച
വീടുകള്‍ എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
പുതുതായി
എത്ര അപേക്ഷകള്‍
ലഭിച്ചു; അവയില്‍
എത്രയെണ്ണത്തിന് അനുമതി
നല്കി;
വ്യക്തമാക്കുമോ;
(ഇ)
ഏറനാട്
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിക്കായി തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
നാളിതുവരെ എത്ര തുക
അനുവദിച്ചുവെന്ന്
അറിയിക്കാമോ?
ലൈഫ്
പദ്ധതി തിരുവനന്തപുരം
ജില്ലയില്‍
1407.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര കുടുംബങ്ങള്‍ക്ക്
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീടും
സ്ഥലവും
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ഇത്തരത്തില്‍ എത്ര
കുടുംബങ്ങള്‍ക്ക് വീടും
സ്ഥലവും അനുവദിച്ചു
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ലെെഫ്
മിഷന് പദ്ധതി പ്രകാരമുളള
വീടുകള്‍
1408.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലെെഫ് മിഷന് പദ്ധതി
പ്രകാരം എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
ലെെഫ്
മിഷന് പദ്ധതി പ്രകാരം
ഇനി
പൂര്‍ത്തീകരിക്കാനുളള
വീടുകള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
(സി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
വീടുകള്‍ റിപ്പയര്‍
ചെയ്യുന്നതിനുളള
പ്രത്യേക പദ്ധതി
തയ്യാറാക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മണലൂർ
മണ്ഡലത്തിലെ ലൈഫ് മിഷന്
പദ്ധതി
1409.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂർ
മണ്ഡലത്തില്‍ ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഒന്നും
രണ്ടും ഘട്ടങ്ങളിലായി
ആകെ എത്ര വീടുകളാണ്
നിർമ്മിക്കുന്നതെന്നും
, അവയില്‍ എത്ര എണ്ണം
ഇതുവരെ
പൂർത്തീകരിച്ചുവെന്നുമുള്ള
വിശദാംശങ്ങള്‍
പഞ്ചായത്ത്/നഗരസഭ
തിരിച്ച് നല്‍കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ ലൈഫ് പദ്ധതി
1410.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വര്‍ക്കല നിയോജക
മണ്ഡലത്തില്‍ എത്ര
വീടുകള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അര്‍ഹതപ്പെട്ടവര്‍
എന്ന് കണ്ടെത്തിയ എത്ര
പേര്‍ക്ക് വീട്
അനുവദിക്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അര്‍ഹതപ്പെട്ടവര്‍ക്ക്
വീട് അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ദേവികുളം
മണ്ഡലത്തില്‍ ലെെഫ് മിഷന്
പദ്ധതി
1411.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെെഫ്
മിഷന് പദ്ധതി പ്രകാരം
ദേവികുളം
നിയോജകമണ്ഡലത്തില്‍
എത്ര വീടുകള്‍
അനുവദിച്ചു എന്നതിന്റെ
പഞ്ചായത്ത്
അടിസ്ഥാനത്തിലുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇവയില്‍
പണി പൂര്‍ത്തിയാക്കിയ
വീടുകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
പൂര്‍ത്തിയാക്കാത്തവയുടെ
നിര്‍മ്മാണം വെെകാന്‍
ഉണ്ടായ കാരണം
വ്യക്തമാക്കാമോ;
(സി)
ലെെഫ്
മിഷനിലൂടെ വസ്തുവും
വീടും ഇല്ലാത്തവര്‍ക്ക്
വസ്തു വാങ്ങി വീട്
വച്ച് നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ദേവികുളം മണ്ഡലത്തിലെ
കണക്ക് പഞ്ചായത്ത്
തിരിച്ച്
ലഭ്യമാക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ ലൈഫ് പദ്ധതി
1412.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും എത്ര
പേര്‍ക്ക് സ്ഥലവും
വീടും നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ടവര്‍ക്ക്
വീട്
1413.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018-ല്‍ ഉണ്ടായ
പ്രളയത്തെ തുടര്‍ന്ന്
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
വീടുവച്ച് നല്കുന്ന
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനകം എത്ര
പേര്‍ക്ക് വീട് നല്കി
എന്നറിയിക്കാമോ;
(ബി)
വ്യക്തികളും
സന്നദ്ധ സംഘടനകളും
ഇവര്‍ക്കായി വീടുവച്ച്
നല്‍കിയിരുന്നോ;
എങ്കില്‍ എത്ര
പേര്‍ക്ക്
എന്നറിയിക്കാമോ;
(സി)
പത്ത്
വീടുകളില്‍ കൂടുതല്‍
നിര്‍മ്മിച്ച് നല്കിയ
വ്യക്തികളുടെയും
സന്നദ്ധ സംഘടനകളുടെയും
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ?
ആവാസ്
പ്ലസ് ഗുണഭോക്താക്കള്‍ക്കുള്ള
ഭവന പദ്ധതി
1414.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.എ.വൈ.(ജി)
പദ്ധതിയുടെ ഭാഗമായി
ആവാസ് പ്ലസ് വഴി
രജിസ്റ്റര്‍ ചെയ്ത
ഗുണഭോക്താക്കളെ ലൈഫ്
പദ്ധതിയിൽ
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ;
(ബി)
കേന്ദ്രാനുമതി
ലഭിയ്ക്കാത്ത
സാഹചര്യത്തിൽ, ആവാസ്
പ്ലസ്
ഗുണഭോക്താക്കള്‍ക്ക്
വീട് നൽകുന്നതിന്
സാധിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്ക്
കൂടെ വീട്
നിര്‍മ്മിച്ച്
നൽകുന്നതിനായി ലൈഫ്
പദ്ധതിയിൽ
ഉള്‍പ്പെടുത്താൻ
സര്‍ക്കാര്‍ പ്രത്യേക
അനുമതി നൽകുമോ?
പരിസ്ഥിതി
മലിനീകരണ നിയന്ത്രണ ബോര്‍ഡ്
1415.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് സംസ്ഥാനത്ത്
ഏതെല്ലാം നഗരസഭകള്‍ക്ക്
പിഴ ഈടാക്കുവാന്‍ കത്ത്
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര നഗരസഭകള്‍ പിഴ
ഒടുക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പിഴ ഈടാക്കുവാന്‍
നോട്ടീസ് നല്കിയ
നഗരസഭകള്‍ മറുപടി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മറുപടിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
തിരുവനന്തപുരം
നഗരസഭയ്ക്ക്
അത്തരത്തില്‍ നോട്ടീസ്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
തിരുവനന്തപുരം
നഗരസഭ പരിസ്ഥിതി
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന് നല്കിയ
മറുപടിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
തിരുവനന്തപുരം
നഗരസഭയിലെ അനധികൃത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1416.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ കീഴിലുള്ള
പ്രദേശങ്ങളില്‍ അനധികൃത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതായി
എഞ്ചിനീയറിംഗ് വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
കെട്ടിടങ്ങളാണ്
അനധികൃതമായി
നിര്‍മ്മിച്ചതായി
കണ്ടെത്തിയിട്ടുളളത്;
(ബി)
പാര്‍ക്കിംഗ്
സ്ഥലം
മറ്റാവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്ന പ്രവണത
വ്യാപാര സ്ഥാപനങ്ങളില്‍
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
അനധികൃത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നവര്‍ക്കെതിരെയും
പാര്‍ക്കിംഗ് സ്ഥലം
മറ്റ് ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നവര്‍ക്കെതിരെയും
എന്തൊക്കെ നടപടികളാണ്
ഇതിനകം സ്വീകരിച്ചത്?
പുതിയ മുന്‍സിപ്പാലിറ്റികളിലെ
ജീവനക്കാരുടെ എണ്ണം
1417.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച
മുന്‍സിപ്പാലിറ്റികളില്‍
ജീവനക്കാരുടെ എണ്ണം
കുറവായതിനാല്‍
ജനങ്ങള്‍ക്ക് ശരിയായ
സേവനം യഥാസമയം
ലഭിക്കുന്നില്ല എന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ജീവനക്കാരുടെ എണ്ണം
മറ്റ്
മുന്സിപ്പാലിറ്റികളുടേതിന്
തുല്യമായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ് പദ്ധതി
1418.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
പഞ്ചായത്ത് വാർഡുകളിൽ
മഹാത്മാഗാന്ധി
ദേശീയതൊഴിലുറപ്പ്
പദ്ധതിയുടെ വിലയിരുത്തൽ
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
ഇതിലേക്കായി എത്ര
പേരുടെ സേവനമാണ്
വിനിയോഗിച്ചതെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സോഷ്യൽ
ഓഡിറ്റ്
പൂർത്തിയാക്കിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
പദ്ധതിയുടെ സോഷ്യൽ
ഓഡിറ്റ് ഡയറക്ടറെ
കാലാവധി പൂർത്തിയാകും
മുൻപേ
മാറ്റിയിട്ടുണ്ടോ;
എങ്കിൽ ഇതിന് കാരണം
വ്യക്തമാക്കാമോ ?
പാറശാല
മണ്ഡലത്തിലെ വാര്‍ഷിക പദ്ധതി
1419.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശാല
നിയോജകമണ്ഡലത്തിലെ
ബ്ലോക്ക് പഞ്ചായത്ത്
ഉള്‍പ്പെടെയുള്ള വിവിധ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഈ
സാമ്പത്തിക വര്‍ഷത്തിലെ
നാളിതുവരെയുള്ള
വാര്‍ഷിക പദ്ധതി
നിര്‍വ്വഹണ പുരോഗതി
സംബന്ധിച്ച വിശദാംശം
തരംതിരിച്ച്
ലഭ്യമാക്കാമോ;
(ബി)
വാര്‍ഷിക
പദ്ധതികളുടെ
പ്രവര്‍ത്തനം
വേഗത്തിലാക്കാന്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രാമ-ബ്ലോക്ക്-ജില്ല
പഞ്ചായത്തുകളില്‍
ആസൂത്രണ സമിതി
വര്‍ഷത്തില്‍ എത്ര തവണ
കൂടിയിരിക്കണം എന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ഡി)
ആസൂത്രണ
സമിതി യോഗം
ചേരേണ്ടതിന്റെ
നിബന്ധനകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
വൈക്കം-വെച്ചൂര്‍
റോഡിന് വശങ്ങളില് കെട്ടിട
നിര്‍മ്മാണ നിയന്ത്രണം
1420.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈക്കം-വെച്ചൂര്‍
റോഡ് വീതി
കൂട്ടുന്നതിനുള്ള
നടപടികള്‍ നടന്നു
വരുന്ന ഘട്ടത്തില്‍
തലയാഴം, വെച്ചൂര്‍
പഞ്ചായത്തുകളില്‍
വൈക്കം-വെച്ചൂര്‍
റോഡിന് ഇരുവശവും പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പഞ്ചായത്തുകള്‍
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
സ്നേഹിത
കോളിംഗ് ബെല്‍ പദ്ധതി
1421.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സുരക്ഷിതമല്ലാത്ത
സാഹചര്യങ്ങളില്‍
ഒറ്റപ്പെട്ട് കഴിയുന്ന
എത്ര പേരെയാണ് സ്നേഹിത
കോളിംഗ് ബെല്‍
പദ്ധതിയിലൂടെ
കണ്ടെത്തിയിട്ടുള്ളത്;
ഇവരുടെ
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
സര്‍ക്കാര്‍ ഫണ്ട്
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീ
ശാക്തീകരണ നടപടികള്‍
1422.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കുടുംബശ്രീയുടെ
ശാക്തീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
റിലേഷന്‍ഷിപ്പ്
കേരള പദ്ധതി
1423.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രത്യേക
അയല്‍കൂട്ടങ്ങളെ
ശക്തിപ്പെടുത്തുന്നതിനായി
റിലേഷന്‍ഷിപ്പ് കേരള
എന്ന പേരില്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ശാരീരിക മാനസിക
വെല്ലുവിളി
നേരിടുന്നവരുടെയും
വയോജനങ്ങളുടെയും
ട്രാന്‍സ്ജന്‍ഡേഴ്സിന്റെയും
അയല്‍ക്കൂട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കുടുംബശ്രീ
അംഗങ്ങളെ
പരിശീലിപ്പിക്കുന്നതിനായി
കുടുംബശ്രീ സ്കൂള്‍
എന്ന അനൗപചാരിക
വിദ്യാഭ്യാസ പരിപാടി
നടത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
അര്‍ഹരായ
മുഴുവന്‍ ആളുകളെയും
അയല്‍ക്കൂട്ടങ്ങളില്‍
ഉള്‍പ്പെടുത്തുന്നതിനും
അയല്‍ക്കൂട്ടങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
അയല്‍കൂട്ടങ്ങളും
കുടുംബശ്രീയുടെ ബജറ്റ്
വിഹിതവും
1424.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അയല്കൂട്ടങ്ങള്
ഉണ്ടെന്നും ഇതില്‍ എത്ര
അംഗങ്ങളുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
2020-21
വര്‍ഷത്തില്‍
കുടുംബശ്രീയുടെ ബജറ്റ്
വിഹിതം എത്രയെന്നും
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് ഇതില്‍
എത്ര ശതമാനത്തിന്റെ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്നും
അറിയിക്കാമോ?
വിവാഹ
രജിസ്ട്രേഷൻ
1425.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രായപൂർത്തിയാകാതെ
നടന്ന എല്ലാ
വിവാഹങ്ങളും
പ്രായപൂർത്തിയായി രണ്ടു
വർഷത്തിനകം
പഞ്ചായത്തുകളില്‍
രജിസ്റ്റർ ചെയ്യാമോ;
അതിനുള്ള നടപടി
ക്രമങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് സർക്കാർ
ഇറക്കിയ
ഉത്തരവുകളുടെയും
സർക്കുലറുകളുടെയും
പകർപ്പുകള്‍
ലഭ്യമാക്കാമോ;
(സി)
വിവാഹം
അസാധുവാക്കുന്നതിനുള്ള
അപേക്ഷ കോൺട്രാക്ടിംഗ്
പാർട്ടിയിലെ ഒരാള്‍
ജില്ലാ കോടതിയില്‍
സമർപ്പിക്കാത്ത പക്ഷം
രജിസ്റ്റർ
ചെയ്യാവുന്നതാണെന്ന്
നിയമമുണ്ടായിട്ടും
പഞ്ചായത്ത്
സെക്രട്ടറിമാർ ഇത്തരം
അപേക്ഷകളില്‍ രജിസ്റ്റർ
ചെയ്യാത്ത കാര്യം
സർക്കാർ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഖര
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തില്‍
വീഴ്ചവരുത്തിയ
കോര്‍പ്പറേഷനുകള്‍ക്കെതിരെ
സ്വീകരിച്ച നടപടി
1426.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1986-ലെ
കേന്ദ്ര പരിസ്ഥിതി
സംരക്ഷണ നിയമത്തിന്റെ
അടിസ്ഥാനത്തില്‍ ഖര
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തില്‍
വീഴ്ചവരുത്തിയ
കോര്‍പ്പറേഷനുകള്‍ക്കെതിരെ
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് നടപടി
സ്വീകരിച്ചിരുന്നോയെന്ന്
അറിയിക്കുമോ;
(ബി)
ഏതൊക്കെ
കോര്പ്പറേഷനുകള്ക്കെതിരെയാണ്
നടപടി
സ്വീകരിച്ചതെന്നും ഓരോ
കോര്‍പ്പറേഷനും
ഏര്‍പ്പെടുത്തിയ
പിഴത്തുക എത്രയെന്നും
വിശദീകരിക്കുമോ;
(സി)
പിഴ
ചുമത്തിയത് ദേശീയ ഹരിത
ട്രെെബൂണലിന്റെ
മാനദണ്ഡങ്ങള്‍ക്ക്
അനുസൃതമായിട്ടായിരുന്നോ;
സംസ്ഥാനത്ത് ഏതെങ്കിലും
കോര്പ്പറേഷന് പിഴ
തുക ഇതിനകം
അടച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
രാജീവ്
നഗര്‍ ഗവണ്മെന്റ്
ക്വാര്ട്ടേഴ്സ്സിലെ
മാലിന്യസംസ്കരണം
1427.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍
താമസിക്കുന്ന
സംസ്ഥാനത്തെ ഏറ്റവും
വലിയ ഫ്ളാറ്റ്
സമുച്ചയമായ രാജീവ്
നഗര്‍ ഗവണ്മെന്റ്
ക്വാര്‍ട്ടേഴ്സിലെ
മാലിന്യം നീക്കം
ചെയ്യുന്നത് നിലവില്‍
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടെ
പല ദിവസങ്ങളിലും
പ്ലാസ്റ്റിക്
മാലിന്യങ്ങളും മറ്റും
കത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഡെങ്കി,
ചിക്കന്‍പോക്സ് മുതലായ
സാംക്രമിക രോഗങ്ങള്‍
താമസക്കാരില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
സാഹചര്യത്തില്‍ ഇവിടെ
പ്ലാസ്റ്റിക്
മാലിന്യങ്ങളും മറ്റും
കത്തിക്കുന്നത്
കര്‍ശനമായി തടയുവാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
മാലിന്യസംസ്കരണ സംവിധാനം
1428.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ മാലിന്യ
സംസ്കരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
അനുയോജ്യമായ സ്ഥലം
വാങ്ങി മാലിന്യസംസ്കരണ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
പ്ലാന്‍ ഫണ്ടില്‍
ആവശ്യമായ തുക
വകയിരുത്തുന്ന കാര്യം
പരിഗണിക്കുമോ;
(സി)
അനുയോജ്യമായ
സ്ഥലം ലഭ്യതയുള്ള
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ സംസ്കരണ
സംവിധാനത്തിന് ആവശ്യമായ
തുക അടിയന്തിരമായി
അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
നഗരസഭകള്‍ക്ക് ചുമത്തിയ പിഴ
1429.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പരിസ്ഥിതി സംരക്ഷണ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
തദ്ദേശഭരണ സ്ഥാപനങ്ങള്‍
മാലിന്യ
സംസ്ക്കരണത്തില്‍
വരുത്തിയ വീഴ്ചകള്‍ക്ക്
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
തിരുവനന്തപുരം
ഉള്‍പ്പെടെയുളള
നഗരസഭകള്‍ക്ക് പിഴ
ചുമത്തിയിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
ഇപ്രകാരം
പിഴ ചുമത്തുന്ന കാര്യം
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് തദ്ദേശ ഭരണ
വകുപ്പിനെ രേഖാമൂലം
അറിയിച്ചിരുന്നോ;
(സി)
മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്റെ
നടപടിയില്‍ വകുപ്പ്
പിഴവോ അതൃപ്തിയോ
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മലിനീകരണ
നിയന്ത്രണ ബോര്‍ഡിന്
എന്തൊക്കെ പിഴവ്
ഉണ്ടായി എന്നാണ്
വകുപ്പ്
വിലയിരുത്തുന്നതെന്ന്
അറിയിക്കാമോ?
അറവുശാലകളിലെ
മാലിന്യങ്ങളുടെ സംസ്കരണം
T 1430.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അറവുശാലകളിലെ
മാലിന്യങ്ങൾ റോഡരികിലും
മറ്റ് പൊതുസ്ഥലങ്ങളിലും
നിക്ഷേപിക്കുന്നവർക്കെതിരെ
എന്തെല്ലാം ശിക്ഷാ
നടപടികളാണ്
സ്വീകരിക്കുവാൻ
സാധിക്കുന്നതെന്നും
മാലിന്യങ്ങൾ
ശാസ്ത്രീയമായി
സംസ്ക്കരിക്കുന്നതിനുള്ള
എന്തെല്ലാം
മാർഗ്ഗങ്ങളാണ് നിലവില്‍
സ്വീകരിച്ചുവരുന്നതെന്നും
വിശദമാക്കാമോ;
(ബി)
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്ന
വ്യക്തികളെ
ശിക്ഷിക്കുവാനുള്ള
നിയമമുണ്ടെങ്കിലും
ഇത്തരം പ്രവർത്തനങ്ങൾ
നിർബാധം തുടരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
വ്യക്തികൾക്ക് പരമാവധി
ശിക്ഷ നൽകുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
മാലിന്യങ്ങൾ
ശാസ്ത്രീയമായി
സംസ്കരിക്കേണ്ടത്
കടയുടമയുടെ
ഉത്തരവാദിത്തമാക്കിക്കൊണ്ട്
പ്രസ്തുത
കുറ്റകൃത്യങ്ങൾ
നടത്തുന്ന കടയുടമയുടെ
ലൈസൻസ്
റദ്ദാക്കുന്നതടക്കമുള്ള
നടപടികൾ സ്വീകരിക്കുവാൻ
കഴിയുമോ;
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതി
1431.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇതുവരെ
നടപ്പാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
പഞ്ചായത്ത്/ നഗരസഭ
തിരിച്ച് നല്‍കാമോ;
(ബി)
പ്രസ്തുത
ഓരോ പ്രവൃത്തിയുടെയും
അടങ്കല്‍ തുക
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
നിലവില്‍ പുരോഗമിച്ച്
കൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
വിശദാംശങ്ങള്‍ നല്‍കാമോ
?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
1432.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ തോടുകളും
വൃത്തിയാക്കുന്നതിനുള്ള
ജനകീയ പ്രസ്ഥാനം
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
ആഭിമുഖ്യത്തില്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന്
തൊഴിലുറപ്പ് പദ്ധതി
ഫലപ്രദമായി
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഹരിത
കേരള മിഷന്റെ
ആഭിമുഖ്യത്തില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ; ഇവ
വിജയപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ?
ദേശീയ-സംസ്ഥാന
പാതയോരങ്ങളില്‍
പൊതുശുചിമുറികള്‍
1433.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേശീയ-സംസ്ഥാന
പാതയോരങ്ങളില്‍
തദ്ദേശസ്ഥാപനങ്ങള്‍
മുഖേന 24000
പൊതുശുചിമുറികള്‍
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വാമനപുരം
മണ്ഡലത്തില്‍ ശുചിത്വ മിഷൻ
പദ്ധതികള്‍
1434.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ശുചിത്വ മിഷൻ വാമനപുരം
നിയോജകമണ്ഡല പരിധിയില്‍
പ്രാവർത്തികമാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും
പഞ്ചായത്തടിസ്ഥാനത്തിലുള്ള
പുരോഗതി റിപ്പോർട്ട്
നല്‍കാമോ;
(സി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും അറിയിക്കാമോ?
ചാലിയാര്‍
പുഴയിലെ മാലിന്യം
1435.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തരം
ചാലിയാര്‍ പുഴയില്‍
അടിഞ്ഞ് കൂടിയ മണലും
മാലിന്യവും നീക്കം
ചെയ്യുന്നതിന്
നിലമ്പൂര്‍ നിയോജക
മണ്ഡലത്തിലെ
പോത്തുകല്‍, ചുങ്കത്തറ,
നിലമ്പൂര്‍
മുനിസിപ്പാലിറ്റി എന്നീ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
മേല്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പരിധിയില്‍ എത്ര
ക്യൂബിക് മീറ്റര്‍
മാലിന്യങ്ങളാണ് അടുത്ത
മഴക്കാലത്തിന് മുമ്പ്
നീക്കം ചെയ്യേണ്ടതെന്ന്
അറിയിക്കാമോ;
(സി)
മണലും
മാലിന്യങ്ങളും നീക്കം
ചെയ്യുന്നതിനുള്ള
ടെണ്ടര്‍ നടപടികള്‍
നിര്‍വ്വഹിക്കേണ്ട
ഉദ്യോഗസ്ഥര്‍ ആരെന്ന്
അറിയിക്കാമോ;വിശദമാക്കാമോ?
പൊതുശുചിമുറികളുടെ
അഭാവം
1436.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുശുചിമുറികളുടെ
അഭാവം മൂലം സ്ത്രീകളും
കുട്ടികളും
ഉള്‍പ്പെടെയുള്ള
യാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായുള്ള
ഭൂമി എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവിലുള്ള
പൊതുശുചിമുറികള്‍ വേണ്ട
വിധത്തില്‍
ശുചീകരിക്കാത്തതിനാലും
കാലാകാലം ആവശ്യമായ
നവീകരണം
നടത്താത്തതിനാലും അവ
അതിവേഗം
ഉപയോഗശൂന്യമാകുന്നു
എന്ന വസ്തുത പരിഗണിച്ച്
ഇപ്പോള്‍
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതി പ്രകാരം
നിര്‍മ്മിക്കുന്നവ
ശരിയായ രീതിയില്‍
പരിപാലിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുുമെന്ന്
ഉറപ്പുവരുത്തുമോ;
വിശദമാക്കുമോ?
തൃശൂർ
കോർപ്പറേഷന് പരിധിയിലെ
പ്ലാസ്റ്റിക് നിരോധനം
1437.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
ക്യാരി ബാഗുകൾ
നിരോധിച്ച ശേഷം തൃശൂർ
കോർപ്പറേഷന് പരിധിയിൽ
എത്ര പ്ലാസ്റ്റിക്
നിയമലംഘന കേസ്സുകൾ
റിപ്പോർട്ട്
ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
ഇനത്തില്‍ എത്ര തുക
പിഴയായി ഈടാക്കിയെന്നും
എത്ര പേർക്കെതിരെ
നിയമനടപടി
സ്വീകരിച്ചുവെന്നും
വിശദീകരിക്കുമോ;
(സി)
പ്ലാസ്റ്റിക്
നിരോധനം
ഫലപ്രദമാക്കുന്നതിനായി
തൃശൂർ കോർപ്പറേഷന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
പാല്‍കവര്‍
സംഭരിക്കാന്‍ ക്ലീന്‍ കേരള
കമ്പനി
1438.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റത്തവണ
ഉപയോഗിക്കുന്ന
പ്ലാസ്റ്റിക്കിന്
നിരോധനം വന്നതോടുകൂടി
ഉപയോഗിച്ച പാല്‍കവര്‍
സംഭരിക്കുവാന്‍
മില്‍മയുമായി ക്ലീന്‍
കേരള കമ്പനി
എന്തെങ്കിലും ധാരണയില്‍
എത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഉപയോഗിച്ച
പ്ലാസ്റ്റിക് കുപ്പി
തിരിച്ചെടുക്കുന്നതിന്
ബിവറേജസ്
കോര്പ്പറേഷന്, ജല
അതോറിറ്റി
എന്നിവരുമായി കമ്പനി
ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ;
അതിന്റെ വിശദാംശം
നല്‍കുമോ?
പ്ലാസ്റ്റിക്
നിരോധനം
1439.
ശ്രീ.എം.
വിന്‍സെന്റ്
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒറ്റതവണ ഉപയോഗിക്കുന്ന
പ്ലാസ്റ്റിക്കിന്
ഏര്‍പ്പെടുത്തിയ
നിരോധനം പൂര്‍ണ്ണ
തോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുജനങ്ങള്‍
കൈവശം വെയ്ക്കുന്ന
പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍ക്കും
പ്ലാസ്റ്റിക്
കുപ്പികള്‍ക്കും പിഴ
ഈടാക്കേണ്ടെന്ന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
നിരോധിത
പ്ലാസ്റ്റിക്
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നവര്‍ക്കും
വിതരണം ചെയ്യുന്ന
സ്ഥാപനങ്ങള്‍ക്കും
എതിരെ എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പ്ലാസ്റ്റിക്
നിരോധനം നിലവില്‍
വന്നപ്പോള്‍
നിര്‍മ്മാതാക്കളുടെ
കൈവശമുള്ള സ്റ്റോക്ക്
സംസ്ക്കരിക്കുവാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത
നിരോധനം നിലവില്‍
വരുന്നതിന് മുന്‍പ്
സ്റ്റോക്ക്
ചെയ്യപ്പെട്ട
ഉല്പന്നങ്ങളുടെ പേരില്‍
വ്യാപാരികള്‍
പ്രോസിക്യൂഷന് നടപടി
നേരിടുന്ന സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അനധികൃത
ബോര്‍ഡുകളുടെയും
ഫ്ലക്സുകളുടെയും നിരോധനം
1440.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുസ്ഥലങ്ങളില്‍
അനധികൃത ബോര്‍ഡുകളും
ഫ്ലക്സുകളും
സ്ഥാപിക്കുന്നതില്‍
നിരോധനം ഏര്‍പ്പെടുത്തി
ബഹു.ഹൈക്കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പ്രകൃതിദുരന്തങ്ങള്‍
നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളെ
പ്രാപ്തമാക്കുന്നതിനുള്ള
നടപടികള്‍
1441.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദുരന്തങ്ങള്‍
നേരിടുന്നതിനും
അതിജീവിക്കുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
പ്രാപ്തമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
വയനാട്
ജില്ലയിലെ ഗ്രാമീണ റോഡ്
നവീകരണം
1442.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
നവീകരണത്തിനായി ഇൗ
സര്‍ക്കാര്‍ എത്ര
തുകയാണ് വയനാട്
ജില്ലയില്‍
അനുവദിച്ചത്; ആയതിന്റെ
കണക്ക്
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഗ്രാമീണ
റോഡുകളുടെ
നവീകരണത്തിന്
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
T 1443.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ്
പുനരുദ്ധാരണ പദ്ധതി
പ്രകാരം മണലൂര്‍
മണ്ഡലത്തില്‍
നവീകരിക്കാന്‍
ഉദ്ദേശിക്കുന്ന ഗ്രാമീണ
റോഡുകളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പട്ടിക ലഭ്യമാക്കാമോ;
(ബി)
ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
പീരുമേട്
നിയോജകമണ്ഡലത്തിൽ തകർന്ന
റോഡുകളുടെയും പാലങ്ങളുടെയും
പുനരുദ്ധാരണം
1444.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിൽ
കാലവർഷക്കെടുതികളിൽ
തകർന്ന ഗ്രാമീണ
റോഡുകളും , പാലങ്ങളും
പുനരുദ്ധരിക്കുന്നതിന്
സർക്കാർ സ്വീകരിച്ചു
വരുന്ന നടപടികൾ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പുനരുദ്ധാരണ
പ്രവർത്തനങ്ങൾക്ക്
ശിപാർശ
ചെയ്യപ്പെട്ടിട്ടുള്ള
മണ്ഡലത്തിലെ
റോഡുകളുടെയും
പാലങ്ങളുടെയും
പേരുവിവരങ്ങൾ
ലഭ്യമാക്കുമോ?
പ്രളയത്തിൽ
തകർന്ന റോഡുകളുടെ
പുനർനിർമ്മാണം
1445.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ തകര്‍ന്ന്
ഗതാഗതയോഗ്യമല്ലാതായ
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
മേലൂര്‍
ഗ്രാമപഞ്ചായത്തിലെ
വെട്ടുകടവ്-കാലടി
കപ്പേള റോഡ്,കൊരട്ടി
ഗ്രാമപഞ്ചായത്തിലെ
പാലമുറി-പാലപ്പിളളി
റോഡ് എന്നിവ
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
അറ്റകുറ്റപ്പണികള്‍ നടത്താത്ത
ഗ്രാമീണ റോഡുകള്‍
1446.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
അറ്റകുറ്റപ്പണികള്‍
തീരെ നടത്താത്തതായ എത്ര
ഗ്രാമീണ റോഡുകള്‍
ഉണ്ടെന്ന്
തദ്ദേശസ്വയംഭരണ
സ്ഥാപനാടിസ്ഥാനത്തില്‍
കണക്ക് വ്യക്തമാക്കാമോ;
(ബി)
അത്തരം
റോഡുകള്‍
അറ്റകുറ്റപ്പണി
നടത്തുന്നതിനായി എത്ര
രൂപയാണ്
നീക്കിവയ്ക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ
പദ്ധതി
1447.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ റോഡ്
പുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച പദ്ധതികള്‍
വിശദമാക്കാമോ?
കാരൂര്ചിറ-അഞ്ചലങ്ങാടി
റോഡിന്റെ പുനഃനിര്‍മ്മാണം
1448.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ്
മുഖേന തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴിലുള്ള
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
2019-20 സാമ്പത്തിക
വര്‍ഷം ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
കാരൂര്ചിറ-അഞ്ചലങ്ങാടി
റോഡിന്റെ
പുനഃനിര്‍മ്മാണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ
നിര്‍മ്മാണത്തിനാവശ്യമായ
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മാണം
1449.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
പുനര്‍നിര്‍മ്മിതിക്കായി
1000 കോടി രൂപ
വകയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത തുക
ഉപയോഗിച്ച് ഏതെല്ലാം
ജില്ലകളില്‍ എത്ര
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
റോഡുകള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
അയ്യന്‍കാളി
തൊഴിലുറപ്പ് പദ്ധതി
1450.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അയ്യന്‍കാളി
തൊഴിലുറപ്പ്
പദ്ധതിയുടെ നടത്തിപ്പ്
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വികരിച്ചുവരുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ റോഡുകള്‍ക്ക്
കേന്ദ്രാനുമതി
1451.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-20
വര്‍ഷം
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍
സംസ്ഥാനത്തിന് എത്ര
കിലോമീറ്റര്‍
റോഡുകള്‍ക്ക് കേന്ദ്രം
അനുമതി നല്‍കിയെന്ന്
അറിയിക്കുമോ;
(ബി)
2016
ഏപ്രില്‍ ഒന്നിന് ശേഷം
ഇതിനോടകം
പി.എം.ജി.എസ്.വൈ.യില്‍
സംസ്ഥാനത്തിന് എത്ര
കിലോമീറ്റര്‍
റോഡുകള്‍ക്ക് അനുവാദം
ലഭിച്ചുവെന്നും എത്ര
കിലോമീറ്റര്‍
റോഡുകള്‍ ടെന്‍ഡര്‍
വിളിച്ച് പണി
ആരംഭിച്ചുവെന്നും
അറിയിക്കുമോ;
(സി)
എം.പി.മാരുടെ
ആദര്‍ശ് സംസദ് യോജന
പദ്ധതിയില്‍ എത്ര
കിലോമിറ്റര്‍
റോഡിനാണ്
പി.എം.ജി.എസ്.വൈ.യില്‍
അനുമതി ലഭിച്ചത്;
വിശദമാക്കുമോ?
വികസന
പരിശീലന കേന്ദ്രങ്ങള്‍
1452.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗ്രാമവികസന
മന്ത്രാലയത്തിന്റെ
പിന്തുണയോടെ
പ്രവര്‍ത്തിച്ചുവരുന്ന
വികസന പരിശീലന
കേന്ദ്രങ്ങള്‍
നിര്‍ത്തലാക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിശീലന
കേന്ദ്രങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാരില്‍
നിന്നും എന്തെല്ലാം
സഹായങ്ങളാണ്
ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
സഹായം
പ്രയോജനപ്പെടുത്തി
കൂടുതല്‍ പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കെട്ടിടങ്ങളുടെ
ആഡംബര നികുതി
1453.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പ്
കെട്ടിടങ്ങള്‍ക്ക്
ഈടാക്കുന്ന പുതുക്കിയ
വാര്‍ഷിക ആഡംബര നികുതി
വിസ്തീര്‍ണ്ണം
അടിസ്ഥാനത്തില്‍
പട്ടികപ്പെടുത്തി
നല്‍കാമോ;
(ബി)
ഈ
പുതുക്കിയ നിരക്കുകള്‍
ഏതെല്ലാം തീയതി മുതലാണ്
പ്രാബല്യത്തില്‍
വരുന്നത് എന്ന്
വ്യക്തമാക്കാമോ?
കെട്ടിട നിര്‍മ്മാണത്തിന്
പെര്‍മിറ്റ് കാലാവധി
1454.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണ
പെര്‍മിറ്റ്
നല്‍കുന്നതിന് തദ്ദേശ
സ്വയംഭരണ വകുപ്പ്
കാലാവധി നിശ്ചയിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
വഴി കെട്ടിട
നിര്‍മ്മാണത്തിന്
അപേക്ഷ
സമര്‍പ്പിക്കുന്ന
പൊതുജനങ്ങള്‍
ഇടനിലക്കാരെ
ആശ്രയിക്കുന്ന
സ്ഥിതിവിശേഷം
നിലനില്‍ക്കുന്നതിനാല്‍
പ്രസ്തുത ആവശ്യത്തിനായി
പൊതുജനങ്ങള്‍ നേരിട്ട്
ഓഫീസില്‍ എത്തിയാല്‍
ഉദ്യോഗസ്ഥരില്‍ നിന്ന്
അവര്‍ക്ക് മാന്യമായ
പെരുമാറ്റം
ലഭിക്കാതെയും, ഇല്ലാത്ത
നിയമത്തിന്റെ പേരില്‍
ഭയപ്പെടുത്തുകയും
ചെയ്യുന്ന അവസ്ഥ
ഉണ്ടാകുന്ന
സാഹചര്യത്തില്‍ ആയതിന്
പരിഹാരം കണ്ടെത്തുമോ;
(സി)
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ അപേക്ഷകള്‍
സമര്‍പ്പിക്കുമ്പോള്‍
website
കിട്ടാതെവരുന്നതായും
മാന്വല്‍ ആയി
സമര്‍പ്പിക്കുന്നതിനേക്കാള്‍
കാലതാമസവും ചെലവും
കൂടുന്നതായുമുള്ള
പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കേരള
സ്റ്റേറ്റ് റിയല്‍
എസ്റ്റേറ്റ് അതോറിറ്റി
1455.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് റിയല്‍
എസ്റ്റേറ്റ്
അതോറിറ്റിയില്‍
നാളിതുവരെ രജിസ്ട്രേഷനു
വേണ്ടി എത്ര അപേക്ഷകള്‍
സമര്‍പ്പിച്ചിട്ടുണ്ട്;
എത്ര പേര്‍ക്ക്
രജിസ്ട്രേഷന്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
എത്ര വില്ലകള്‍
/ഫ്ലാറ്റുകള്‍
അതോറിറ്റിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
രജിസ്ട്രേഷന്
വകയില്‍ നാളിതുവരെ എത്ര
തുക അതോറിറ്റിയില്‍
ലഭിച്ചിട്ടുണ്ട്;
(ഡി)
രജിസ്റ്റര്‍
ചെയ്യാത്ത എത്ര
പേര്‍ക്ക് അതോറിറ്റി
നോട്ടീസ്
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
ഫ്ലാറ്റ്/വില്ല
നിര്‍മ്മാതാക്കള്‍ക്കെതിരെ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്; എത്ര
പരാതികള്‍
തീര്‍പ്പാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
കെട്ടിട
നിര്‍മ്മാണ അനുമതി
നല്‍കുന്നതിലെ കാലതാമസം
1456.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
നല്‍കേണ്ട കെട്ടിട
നിര്‍മ്മാണ
അനുമതി/ഒക്യുപെന്‍സി
സര്‍ട്ടിഫിക്കറ്റുകള്‍
നല്കുന്നതില്
കാലതാമസം വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റിനു
കിണര്‍ റീചാര്ജിംഗും,
മഴവെള്ള സംഭരണിയും
1457.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കെട്ടിട നിര്‍മ്മാണ
പെര്‍മിറ്റിന് കിണര്‍
റീചാര്ജിംഗും, മഴവെള്ള
സംഭരണിയും
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ആയത്
നടപ്പിലാക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെട്ടിട
നിര്മ്മാണാനുമതിയ്ത്തായി
ഉപയോഗിക്കുന്ന
സോഫ്റ്റ്വെയര്
1458.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങള്‍ നിലവില്‍
വന്നു കഴിഞ്ഞാല്‍
കെട്ടിട നിര്‍മ്മാണ
അനുമതിക്കായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ഏത്
സോഫ്റ്റ്വെയറാണ്
ഉപയോഗിക്കാന്‍
തീരുമാനിച്ചിരിക്കുന്നത്;
ആയതിനുവേണ്ടി വരുന്ന
ചെലവ് എത്രയാണ് ;
(ബി)
പ്രസ്തുത
സോഫ്റ്റ്വെയര്
ഉപയോഗിക്കുമ്പോള്‍
ഉണ്ടാകുന്ന പോരായ്മ
സംബന്ധിച്ച്
സര്‍ക്കാര്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ചട്ടങ്ങള്‍ നിലവില്‍
വരുമ്പോള്‍ മൂന്ന്
സെന്റ് ഭൂമി മാത്രം
കൈവശമുള്ളവര്‍ കെട്ടിട
നിര്‍മ്മാണത്തിന്
അപേക്ഷിക്കുമ്പോള്‍
ഉണ്ടാകുന്ന പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കെട്ടിടനിര്‍മ്മാണ
അനുമതി
1459.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
കെട്ടിടനിര്‍മ്മാണ
അനുമതിക്കായി അപേക്ഷ
നല്കിയാല് എത്ര
ദിവസങ്ങള്‍ക്കകം
ഇക്കാര്യത്തില്‍
തീരുമാനമെടുക്കണമെന്നാണ്
വ്യവസ്ഥ ചെയ്തിട്ടുളത്;
(ബി)
നിശ്ചിത
ദിവസങ്ങള്‍ക്കകം
തീരുമാനമെടുത്ത്
കക്ഷിയെ
അറിയിക്കാത്തപക്ഷം
അനുമതി ലഭിച്ചതായി
കണക്കാക്കി പ്രവൃത്തി
ആരംഭിക്കാന്‍
വ്യവസ്ഥയുണ്ടോ; ആയതിന്
എന്തെങ്കിലും
നടപടിക്രമങ്ങള്‍
പാലിക്കേണ്ടതുണ്ടോ;
വിശദമാക്കാമോ?
ഇടക്കൊച്ചി
വില്ലേജിലെ മധുരകമ്പനി
പാലത്തിന്റെ നിർമ്മാണ
പ്രവൃത്തികള്‍
1460.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ നിന്നും 2
കോടി 78 ലക്ഷം രൂപയും
എം.പി ഫണ്ടില്‍ നിന്നും
80 ലക്ഷം രൂപയും
വകയിരുത്തിയിട്ടുള്ള
ഇടക്കൊച്ചി വില്ലേജിലെ
പഷ്ണിത്തോടിന് കുറുകെ
പണിയുന്ന മധുരകമ്പനി
പാലത്തിന്റെ നിർമ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിനു കാരണം
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച 2 കോടി 78 ലക്ഷം
രൂപയുടെ ടെണ്ടർ
നടപടികള്‍
പൂർത്തീകരിച്ചോ;ഇല്ലെങ്കില്‍
ഇതിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
സ്ഥലമെടുപ്പ്
നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
എം.പി
ഫണ്ടില്‍ നിന്നും
അപ്രോച്ച് റോഡിനായി 80
ലക്ഷം രൂപ
വകയിരുത്തിയിട്ടും
ഭരണാനുമതി
ലഭിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
പാവറട്ടി ഗ്രാമപഞ്ചായത്ത്
ഓഫീസില്‍ അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഒഴിവ്
1461.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂർ
ജില്ലയിലെ പാവറട്ടി
ഗ്രാമപഞ്ചായത്ത്
ഓഫീസില്‍ അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഒഴിവ്
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത ഒഴിവ്
നികത്തുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പഞ്ചായത്ത്
സെക്രട്ടറിമാര്‍
1462.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിൽ ഇപ്പോള്‍ ജോലി
ചെയ്യുന്ന പഞ്ചായത്ത്
സെക്രട്ടറിമാര്‍
എപ്പോഴാണ് ചാര്‍ജ്
എടുത്തതെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം കാസര്‍ഗോഡ്
ജില്ലയിൽ ജോലി ചെയ്ത
പഞ്ചായത്ത്
സെക്രട്ടറിമാരുടെ പേര്
വിവരം പഞ്ചായത്ത്
തിരിച്ച് നൽകാമോ;
(സി)
ഇപ്പോള്‍
കാസര്‍ഗോഡ് ജില്ലയിൽ
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
സെക്രട്ടറി സ്ഥാനം
ഒഴിഞ്ഞുകിടക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ജലവിതരണ
ടാങ്കറുകള്‍ക്ക്
രജിസ്ട്രേഷന്
1463.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളത്തിനും
മറ്റ് വ്യാവസായിക
നിര്‍മ്മാണ
ആവശ്യത്തിനുമായി
ജലവിതരണം നടത്തുന്ന
ടാങ്കറുകള്‍
രജിസ്റ്റര്‍
ചെയ്യണമെന്ന നിബന്ധന
തിരുവനന്തപുരം
കോര്പ്പറേഷന്
കൊണ്ടുവന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ടാങ്കറുകള്‍ വഴി വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
കോര്പ്പറേഷന്
എന്തെങ്കിലും
സംവിധാനമുണ്ടോ;
(സി)
പ്രസ്തുത
ലൈസന്‍സ് എടുക്കാത്ത
വാഹനങ്ങള്‍ക്ക് പിഴ
ചുമത്തുവാന്‍
വ്യവസ്ഥയുണ്ടോ;
വിശദമാക്കുമോ?
അര്‍ബന്‍
സര്‍വ്വീസ് ഡെലിവറി പ്രോജക്ട്
1464.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകള്‍
നേരിടുന്ന മാലിന്യ
സംസ്ക്കരണ പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
സീവേജ്, സെപ്റ്റേജ്
ട്രീറ്റ്മെന്റ്
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
അര്‍ബന്‍ സര്‍വ്വീസ്
ഡെലിവറി പ്രോജക്ട് എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
ലോകബാങ്കിന്റെ സഹായം
ലഭ്യമാണോ; വിശദാംശം
നല്‍കുമോ; ഇതിന്റെ പലിശ
നിരക്കും തിരിച്ചടവ്
കാലാവധിയും
വ്യക്തമാക്കുമോ;
(സി)
നഗരസഭകള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കുന്ന
പദ്ധതിവിഹിതത്തിന്
പുറമെയാണോ ലോകബാങ്ക്
വായ്പ
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
സവിശേഷ സാഹചര്യത്തില്‍
നഗരസ്വഭാവമുള്ള
ഗ്രാമപഞ്ചായത്തുകളെ
കൂടി പ്രസ്തുത
പദ്ധതിയില്‍
ഉള്‍ക്കൊളളിക്കണമെന്ന്
ലോക ബാങ്കിനോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
അതിന്മേലുള്ള പ്രതികരണം
എന്താണ്; വിശദാംശം
നല്‍കാമോ?
തൃശ്ശൂര്‍
കോര്‍പ്പറേഷനെതിരെ
ഹൈക്കോടതിയില്‍ നിലവിലുള്ള
കേസ്സുകള്‍
1465.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂർ
കോർപ്പറേഷനെതിരെ കേരള
ഹൈക്കോടതിയിൽ
നിലവിലുള്ള കേസ്സുകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കോര്‍പ്പറേഷനെതിരെയുള്ള
കേസ്സുകളില്‍ ഏതൊക്കെ
വകുപ്പുകളാണ്
ചുമത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഹൈക്കോടതിയില്‍
നിലവിലുള്ള
കേസ്സുകളില്‍
കോര്‍പ്പറേഷനുവേണ്ടി
ഹാജരാകുന്ന അഭിഭാഷകരുടെ
പേരുവിവരവും
ഫീസിനത്തില്‍ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങളും
വര്‍ഷം തിരിച്ച്
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
കോര്‍പ്പറേഷനിലെ ശുചീകരണ
തൊഴിലാളി നിയമനം
1466.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
8 മാസത്തിനുള്ളില്‍
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
ശുചീകരണ തൊഴിലാളികളായി
എത്ര പേരെ
നിയമിച്ചിട്ടുണ്ട്; ഈ
നിയമനങ്ങള്‍ കരാര്‍
അടിസ്ഥാനത്തില്‍ ആണോ
എംപ്ലോയ്മെന്റ് വഴിയാണോ
നടത്തിയത്എന്നറിയിക്കാമോ;
(ബി)
വാര്‍ഡുകളിലെ
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
ശുചീകരണ തൊഴിലാളികളെ
നിയമിക്കുവാന്‍ അധികാരം
ഉണ്ടോ; ഇല്ലെങ്കില്‍
ഇവരെ
താല്കാലികാടിസ്ഥാനത്തില്
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ആരാണ്
നിയമിച്ചത് എന്ന്
വ്യക്തമാക്കുമോ?
കായംകുളം
നഗരസഭയിലെ ഹൈമാസ്റ്റ്
ലൈറ്റുകള്‍
1467.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നഗരസഭയില്‍ വിവിധ
പ്രദേശങ്ങളില്‍
സ്ഥാപിച്ചിട്ടുള്ള
ഹൈമാസ്റ്റ് ലൈറ്റുകളിലെ
സോഡിയം വേപ്പര്‍
ലാമ്പുകളില്‍ പലതും
നിലവില്‍
പ്രവൃത്തിക്കുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കേടുപാടുകള്‍
പരിഹരിച്ച് പ്രസ്തുത
ലൈറ്റുകള്‍
പ്രകാശിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പെരുമ്പടപ്പ്
ബസ് സ്റ്റാന്റ്, മിനി സിവില്‍
സ്റ്റേഷന് നിര്‍മ്മാണം
1468.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
പെരുമ്പടപ്പ് ബസ്
സ്റ്റാന്റും മിനി
സിവില്‍ സ്റ്റേഷനും
നിര്‍മ്മിക്കുന്നതിനായി
12.02.2019ല്‍ മന്ത്രി
വിളിച്ചു ചേര്‍ത്ത
യോഗതീരുമാനപ്രകാരം
ആര്.സി.1/23/2019
നമ്പർ ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
മരട്
ഫ്ളാറ്റ് നിർമ്മാണത്തില്‍
സമഗ്ര അന്വേഷണം
1469.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരടിലെ
അനധികൃത ഫ്ളാറ്റുകള്‍
പൊളിക്കുന്നതിനുള്ള
സുപ്രീംകോടതി വിധി
ചരിത്രവിധിയാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
നിയമ
ലംഘനത്തിന്
മടിയില്ലാത്ത
നിര്‍മ്മാണ മാഫിയകളും
അതിന് സഹായിക്കുന്ന
ഉദ്യോഗസ്ഥ/രാഷ്ട്രീയ
കൂട്ടുകെട്ടുമാണ്
മരടിലെ
നിയമലംഘനങ്ങള്‍ക്ക്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
മരട്
ഫ്ളാറ്റ്
നിർമ്മാണത്തിന്
പിന്നില്‍ വൻ
സാമ്പത്തിക ഇടപാടുകളും
അഴിമതിയും നടന്നതായുള്ള
ആക്ഷേപത്തിന്മേല്
സമഗ്രമായ അന്വേഷണം
നടത്തി കുറ്റക്കാരെ
മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
മരടില്‍
പൊളിച്ച ഫ്ളാറ്റുകളുടെ
അവശിഷ്ടങ്ങള്‍
നിർദ്ദേശിച്ചിട്ടുള്ള
സ്ഥലത്തേക്ക് മാറ്റാതെ
മറ്റ് സ്ഥലങ്ങളില്‍
കൊണ്ടുപോയി സ്ഥലം
നികത്തുന്നതിന്
ഉപയോഗിക്കുന്നതായുള്ള
ദൃശ്യമാധ്യമ വാർത്തയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
മണലൂർ
മണ്ഡലത്തിലെ പ്രവൃത്തികള്‍
1470.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18,
2018-19 എന്നീ
സാമ്പത്തിക വർഷങ്ങളിലെ
ആസ്തി വികസന പദ്ധതി
പ്രകാരം തദ്ദേശ
സ്വയംഭരണ വകുപ്പു മുഖേന
മണലൂർ മണ്ഡലത്തില്‍
നിർവ്വഹിക്കേണ്ട
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഇവയില്‍
ഓരോ പ്രവൃത്തിയുടെയും
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
മരട്
ഫ്ലാറ്റുകളുടെ
നിർമാണത്തിനുള്ള അനുമതി
1471.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരട്
ഫ്ലാറ്റുകള്‍ക്ക്
അനുമതി നല്‍കിയതുമായി
ബന്ധപ്പെട്ട് അനുമതി
നല്കിയ കാലത്തെ മരട്
പഞ്ചായത്ത്
പ്രസിഡന്റിനെ ചോദ്യം
ചെയ്യുന്നതിനുവേണ്ടി
ക്രൈംബ്രാഞ്ചോ ആഭ്യന്തര
വകുപ്പോ തദ്ദേശസ്വയംഭരണ
വകുപ്പിനോട് അനുമതി
തേടിയിട്ടുണ്ടോ;
(ബി)
തദ്ദേശ
സ്വയംഭരണ വകുപ്പ്
അനുമതി നല്‍കിയോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
അനുമതിക്കുവേണ്ടിയുള്ള
ക്രൈംബ്രാഞ്ചിന്റെ
കത്തില്‍ എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ?
വോട്ട്
രേഖപ്പെടുത്തുന്നതിന്
പ്രവാസികള്‍ക്കായി
ക്രമീകരണങ്ങള്‍
1472.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പില്‍
വോട്ട്
രേഖപ്പെടുത്തുന്നതിന്
പ്രവാസികള്‍ക്കായി
എന്തെങ്കിലും
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തദ്ദേശ
തെരഞ്ഞെടുപ്പില്‍ ടി
സംവിധാനം
നടപ്പാക്കുന്നതില്‍
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ അപാകത
പുനപരിശോധിക്കാന്‍ നടപടി
1473.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
ആശയക്കുഴപ്പം സൃഷ്ടിച്ച
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളിലെ അപാകത
പുനപരിശോധിക്കാന്‍
തദ്ദേശസ്വയംഭരണ വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വ്യവസ്ഥകളാണ് പുതിയ
ചട്ടത്തില്‍
ഉള്‍പ്പെടുത്തിയിരുന്നത്
എന്നറിയിക്കാമോ;
ചട്ടങ്ങളിലെ
അപ്രായോഗികത
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സോഫ്റ്റ് വെയര്‍
പരിഷ്കരണനടപടികള്‍
വിശദീകരിക്കാമോ;
(ഡി)
പല
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും റോഡുകള്‍
സംബന്ധിച്ച വിജ്ഞാപനം
ഇറക്കിയിട്ടില്ലാത്തതിനാലും
പ്ലാേട്ടുകള്ക്ക് ഗുണം
കിട്ടാത്തതായി
മാറിയതിനാലും
റോഡുകളില്‍ നിന്ന്
രണ്ടര മീറ്റര്‍മാറി
വീടു വയ്ക്കാമെന്ന
വ്യവസ്ഥയ്ക്ക് വ്യക്തത
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
കെട്ടിടത്തിന്റെ
ഉയരം കൂടുന്തോറും
കെട്ടിടത്തിനു ചുറ്റും
തുറസ്സായ സ്ഥലം
വേണമെന്ന വ്യവസ്ഥ
കേരളത്തെ സംബന്ധിച്ച്
അപ്രായോഗികമായതിനാല്‍
ഈ വ്യവസ്ഥ സംബന്ധിച്ച്
പുനര്‍ചിന്തനം
നടത്തുമോ;
വ്യക്തമാക്കാമോ?
മരടില്‍
തീരദേശപരിപാലന നിയമം
ലംഘിച്ചതിനെതിരെ നിയമ നടപടി
1474.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരടില്‍
തീരദേശ പരിപാലന നിയമം
ലംഘിച്ച് ഫ്ളാറ്റുകള്‍
നിര്‍മ്മിച്ച കേസിന്റെ
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
മരട്
പഞ്ചായത്ത് ആയിരിക്കെ
ഏത് രാഷ്ട്രീയകക്ഷിയുടെ
നേതൃത്വത്തിലുള്ള
ഭരണസമിതിയാണ്
ഫ്ളാറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കിയതെന്ന്
അറിയിക്കാമോ;
(സി)
അന്നത്തെ
പഞ്ചായത്ത്
പ്രസിഡന്റിനെ
പ്രതിചേര്‍ക്കുവാന്‍
ഡയറക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷന്റെ
നിയമോപദേശം
തേടിയിട്ടുണ്ടോ;
എങ്കില്‍ ലഭിച്ച
നിയമോപദേശം എന്താണ്;
(ഡി)
ഫ്ളാറ്റ്
നിര്‍മ്മാണത്തിന്
അനുമതി നല്കിയ
അന്നത്തെ പഞ്ചായത്ത്
പ്രസിഡന്റ്
ഉള്‍പ്പെടെയുള്ള
ഭരണസമിതിക്കെതിരെ
നിയമനടപടി
സ്വീകരിക്കാതെ അവരെ
രക്ഷിക്കുവാന്‍
ശ്രമിക്കുന്നത്
രാഷ്ട്രീയ പരിഗണനയുടെ
പേരിലാണ് എന്ന ആക്ഷേപം
ശരിയാണോ; വിശദമാക്കാമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ വാര്‍ഡുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുവാനുള്ള
തീരുമാനം
1475.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍
വാര്‍ഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ;
ഉണ്ടെങ്കിൽ അതിനുളള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ബി)
ഇൗ
തീരുമാനം മൂലം തൃതല
പഞ്ചായത്തീരാജ്
സ്ഥാപനങ്ങളില്‍ എത്ര
വാര്‍ഡുകളാണ് അധികമായി
രൂപീകൃതമാകുന്നത്
എന്നറിയിക്കാമോ;
(സി)
വാര്‍ഡുകളുടെ
പുനര്‍വിഭജനം
നടത്തുമ്പോള്‍
ഉണ്ടാകുന്ന പരാതികള്‍
കേട്ട് തീര്‍പ്പ്
കല്പിക്കുവാന്
ഡീലിമിറ്റേഷന്‍
കമ്മീഷന് ജില്ലകള്‍
തോറും യോഗം
ചേരുന്നതിന് കൂടുതല്‍
സമയം ആവശ്യമായി വരുന്ന
സാഹചര്യത്തില്‍,
സമയബന്ധിതമായി തൃതല
പഞ്ചായത്ത്
തെരഞ്ഞെടുപ്പ്
നടത്തുവാന്‍
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
110
ഗ്രാമപഞ്ചായത്തുകള്‍
വിഭജിക്കണമെന്ന
നിര്‍ദ്ദേശം നേരത്തെ
തദ്ദേശഭരണ വകുപ്പ്
മുന്നോട്ട്
വച്ചിരുന്നോ
എന്നറിയിക്കാമോ;
(ഇ)
പ്രസ്തുത
നിര്‍ദ്ദേശം ധനകാര്യ
വകുപ്പ്
നിരാകരിച്ചിരുന്നോ;
എങ്കില്‍ അതിനുളള കാരണം
എന്തായിരുന്നു എന്ന്
വിശദമാക്കാമോ?
പ്രവാസികള്‍ക്ക്
പ്രോക്സി വോട്ട്
1476.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോളിംഗ്
സ്റ്റേഷനുകളില്‍
നേരിട്ടെത്തി വോട്ട്
ചെയ്യണമെന്ന കേരള
പഞ്ചായത്ത് രാജ്
ആക്റ്റില്‍ ഭേദഗതി
വരുത്തി
പ്രവാസികള്‍ക്ക്
പ്രോക്സി വോട്ട്
അനുവദിക്കണമെന്ന
നിര്‍ദ്ദേശം 2019 ജൂണ്‍
1 -ന് സംസ്ഥാന
തെരഞ്ഞെടുപ്പ്
കമ്മീഷന്
തദ്ദേശസ്വയംഭരണ
വകുപ്പിന്
കൈമാറിയിരുന്നോ;
(ബി)
പ്രതിരോധ
മേഖലയിലുള്ളവര്‍ക്ക്
ദേശീയ തലത്തില്‍
പ്രോക്സി വോട്ട്
അനുവദിച്ചതിന്റെ
ചുവടുപിടിച്ചാണ്
തെരഞ്ഞെടുപ്പ്
കമ്മീഷന് സര്‍ക്കാരിന്
നിര്‍ദ്ദേശം
സമര്‍പ്പിച്ചതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുക ഉണ്ടായോ;
(സി)
ആക്റ്റില്‍
ഭേദഗതി വരുത്തി നിയമം
പാസാക്കിയിരുന്നെങ്കില്‍
പ്രോക്സി വോട്ട്
നടപ്പാക്കുന്ന ആദ്യ
ഇന്ത്യന്‍ സംസ്ഥാനമായി
കേരളത്തിന്
മാറാമായിരുന്നില്ലേ;
(ഡി)
അടുത്തു
വരാന്‍ പോകുന്ന തദ്ദേശ
തെരഞ്ഞെടുപ്പില്‍
പ്രോക്സി വോട്ട്
നടപ്പാക്കാനുള്ള സാധ്യത
ഉണ്ടോ; ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
വെഞ്ഞാറമൂട്ടില്‍
പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസിന്
സ്ഥലം
1477.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
വെഞ്ഞാറമൂട്ടില്‍
പി.ഡബ്ല്യു.ഡി.
റസ്റ്റ്ഹൗസ്
സ്ഥാപിക്കുന്നതിന്
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
അധീനതയിലുള്ള 18.0186
സെന്റ് ഭൂമി
കൈമാറുന്നതിന്
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
നിരാക്ഷേപ സാക്ഷ്യപത്രം
(എന്‍.ഒ.സി.)
നല്‍കുന്നതിനുള്ള
ഫയലിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
നിരാക്ഷേപ
സാക്ഷ്യപത്രം
എന്നത്തേയ്ക്ക് നല്കാൻ
കഴിയും എന്നറിയിക്കാമോ?
വി.ഇ.ഒ.മാരുടെ
പ്രീ സര്‍വ്വീസ് പരിശീലനം
1478.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിലെ വില്ലേജ്
എക്സ്റ്റൻഷൻ ഓഫീസർ
തസ്തിക സംബന്ധിച്ചുള്ള
1967ലെ സ്പെഷ്യല്‍
റൂളിന്റെയും 1977, 2008
വര്‍ഷങ്ങളിലെ
ഭേദഗതികളുടെയും പകർപ്പ്
നല്‍കാമോ;
(ബി)
1967ലെ
സ്പെഷ്യല്‍ റൂള്‍
പ്രകാരം വില്ലേജ്
എക്സ്റ്റൻഷൻ ഓഫീസർ
(ഗ്രാമസേവകൻ) മാരുടെ
പ്രീ സർവ്വീസ്
പരിശീലനകാലം പ്രൊബേഷൻ,
ഇൻക്രിമെന്റ്
എന്നിവയ്ക്ക്
പരിഗണിച്ചിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
1977
ലെയും 2008 ലെയും
സ്പെഷ്യല്‍ റൂള്‍
ഭേദഗതികള്‍ വഴി പ്രീ
സർവ്വീസ് പരിശീലനകാലം
പ്രൊബേഷനും
ഇൻക്രിമെന്റിനും
പരിഗണിക്കുന്ന
കാര്യത്തില്‍
എന്തെല്ലാം ഭേദഗതികളാണ്
വരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രീ
സർവ്വീസ് പരിശീലനകാലം
ഇൻക്രിമെന്റ്
ഉള്‍പ്പെടെയുള്ള
സർവ്വീസ്
ആനുകൂല്യങ്ങള്‍ക്ക്
പരിഗണിക്കാൻ പാടില്ല
എന്ന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
പ്രീ
സർവ്വീസ് പരിശീലനകാലം
പ്രൊബേഷനും
ഇൻക്രിമെന്റിനും
പരിഗണിക്കുന്ന
കാര്യത്തില്‍, സ്പെഷല്‍
റൂളിന് വിരുദ്ധമായി
വി.ഇ.ഒ.മാർക്ക്
ആനുകൂല്യം നിഷേധിച്ച
നടപടി തിരുത്തുമോ;
എങ്കില്‍ പ്രസ്തുത
ആനുകൂല്യം
പുന:സ്ഥാപിച്ചു
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
വി.ഇ.ഒ.മാരുടെ
പരിശീലന കാലാവധി
1479.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികന
വകുപ്പിലെ വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാര്‍ക്ക്
നിലവിലെ പ്രീസര്‍വ്വീസ്
പരിശീലനം ഇന്‍
സര്‍വ്വീസ് ആയി
ഉത്തരവായിട്ടുണ്ടോ;
(ബി)
മുന്‍കാലങ്ങളിലെ
വി.ഇ.ഒ.മാരുടെ
പ്രീസര്‍വ്വീസ്
കാലയളവും
ഇന്‍സര്‍വ്വീസ് ആയി
പരിഗണിച്ച് പെന്ഷന്
അടക്കമുള്ള
ആനുകൂല്യങ്ങള്‍ക്കായി
പരിഗണിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
വി.ഇ.ഒ.മാരില്‍
പ്രീസര്‍വ്വീസ് പരിശീലന
കാലാവധി സര്‍വ്വീസായി
പരിഗണിക്കാത്തവര്‍,
പരിശീലന പരിപാടി
സര്‍വ്വീസ് ആയി
പരിഗണിക്കുന്നവര്‍
എന്നിങ്ങനെ രണ്ടുതരം
ജീവനക്കാര്‍ ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാനുള്ള
നടപടി സ്വീകരിക്കുമോ?
ഡി.ആര്.ഡി.എ.കളിലെ
ജീവനക്കാരുടെ പുനര്‍വിന്യാസം
1480.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.ആര്.ഡി.എ.കളിലെ
ജീവനക്കാരെ
പുനര്‍വിന്യസിക്കാന്‍
തീരുമാനിച്ച
സാഹചര്യത്തില്‍
ജീവനക്കാരെ ഏത്
രീതിയില്‍ ഏതെല്ലാം
ഓഫീസുകളിലേക്കാണ്
പുനര്വിന്യസിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഡി.ആര്.ഡി.എ.കളിലെ
ജീവനക്കാരുടെ
കുടിശ്ശികയായ ശമ്പളം
എന്നത്തേക്ക് വിതരണം
ചെയ്യുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരെ
സാമാജികരുടെ ആസ്തി
വികസന ഫണ്ടുകള്‍
പ്രകാരമുള്ള
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്ന
എ.ഡി.സി. ഓഫീസുകളില്‍
പുനര്വിന്യസിക്കുമോ;
വിശദമാക്കുമോ?
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ പൊരുന്നചിറ
നവീകരണം
1481.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തിലെ
ആളൂര്‍
ഗ്രാമപഞ്ചായത്തിലെ
പൊരുന്നചിറ
നവീകരണത്തിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഗ്രാമവികസന
വകുപ്പിന്റെ വികസന പരിശീലന
കേന്ദ്രം
1482.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന്റെ ഒരു വികസന
പരിശീലന കേന്ദ്രം
പെരുമ്പാവൂരില്‍
ആരംഭിക്കുന്നതിന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
അതില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജനപ്രതിനിധികള്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
സ്വയം സഹായ
സംഘങ്ങള്‍ക്കും
പ്രയോജനപ്പെടുന്ന
പ്രസ്തുത
പരിശീലനകേന്ദ്രം
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക് യോജന
1483.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക് യോജന
പ്രകാരം ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്‍ എത്ര
റോഡുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
കാലയളവില്‍ പ്രസ്തുത
ബ്ലോക്കുകളില്‍
പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക് യോജന
പ്രകാരം ആരംഭിച്ച
നിര്‍മ്മാണ
പ്രവൃത്തികള്‍ മുടങ്ങി
കിടപ്പുണ്ടെങ്കില്‍
അതിന്റെ കാരണവും
പ്രവര്‍ത്തികളുടെ
വിശദാംശവും നല്‍കുമോ?
ഫയര്സ്റ്റേഷന്
പുതിയ ആസ്ഥാനം പണിയാന്‍ ഭൂമി
1484.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കാെയിലാണ്ടി
നഗരസഭയില്‍
താല്‍ക്കാലിക
കെട്ടിടത്തില്‍
സ്ഥിതിചെയ്യുന്ന
ഫയര്സ്റ്റേഷന് പുതിയ
ആസ്ഥാനം പണിയാന്‍
നഗരസഭാ ഭൂമി
വിട്ടുനല്‍കുന്നതിന്
അനുമതി നല്‍കുന്നതുമായി
ബന്ധപ്പെട്ട്
ടി.പി.6593/08 നമ്പര്‍
17.07.2019 തീയതിയില്‍
നഗരസഭയില്‍ നിന്ന്
അയച്ച ഫയല്‍ നഗരകാര്യ
ഡയറക്ടറേറ്റിൽ
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ലഭിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത ഫയലിന്റെ
മേല്‍ എന്തെല്ലാം
തുടര്‍ നടപടികളാണ്
നഗരകാര്യ ഡയറക്ട്റേറ്റ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(സി)
നടപടികള്‍
സ്വീകരിക്കാന്‍
കാലതാമസം
വന്നിട്ടുണ്ടെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ?
കിലയിലെ
സ്ഥിരനിയമനം
1485.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കിലയിലും മറ്റ്
അനുബന്ധ സ്ഥാപനങ്ങളിലും
എത്ര സ്ഥിര നിയമനം
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
കാലയളവില്‍ സ്ഥിര
നിയമനം നടത്തുവാന്‍
വേണ്ടി കില ഡയറക്ടര്‍
സര്‍ക്കാരിലേക്ക്
പ്രൊപ്പോസല്‍
അയച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കിലയിലെ
സ്ഥിരനിയമനം
പി.എസ്.സി.ക്ക് വിടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കിലയിലെ നിയമനങ്ങള്‍
പി.എസ്.സി.ക്ക് വിടാന്‍
കില എക്സിക്യൂട്ടീവ്
കമ്മിറ്റി
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
എക്സിക്യൂട്ടീവ്
കമ്മിറ്റി തീരുമാനം
നടപ്പില്‍
വരുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ?