ഓരോ
വിളയ്ക്കും പ്രത്യേക കാര്‍ഷിക
മേഖലകള്‍
1301.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ഒ. ആര്. കേളു
,,
രാജു എബ്രഹാം
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വിളയുടെയും
കൃഷിക്ക് ഏറ്റവും
അനുയോജ്യവും ആ
വിളയ്ക്ക് പരമാവധി
ഉല്പാദനം സാധ്യമാകുന്ന
കാലാവസ്ഥയുള്ളതുമായ
മേഖലകളെ പ്രത്യേക
കാര്‍ഷിക മേഖലകളായി
തിരഞ്ഞെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം വിളകള്‍ക്കാണ്
പ്രത്യേക കാര്‍ഷിക മേഖല
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രത്യേക
കാര്‍ഷിക മേഖലകളില്‍
ഉല്പാദിപ്പിക്കുന്ന
കാര്ഷികോല്പന്നങ്ങളുടെ
വിപണനത്തിനും
മൂല്യവര്‍ദ്ധനവിനും
രോഗ-കീട
നിയന്ത്രണത്തിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
സര്‍ക്കാര്‍
നടത്തിവരുന്നതെന്ന്
അറിയിക്കാമോ?
ആഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
1302.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിലവില്‍ എത്ര ആഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം പുതുതായി എത്ര
ആഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കാർഷിക
പാരിസ്ഥിതിക യൂണിറ്റുകളുടെ
നിർണ്ണയം
1303.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചകൊണ്ടും
അതിവർഷം കൊണ്ടും
വിളകള്‍ക്ക്
വൻതോതിലുള്ള നാശനഷ്ടം
സംഭവിക്കുന്നത്
പതിവായതിനാലും
മണ്ണിന്റെ പ്രത്യേകത
കൊണ്ട് എല്ലായിടവും
എല്ലാത്തരം
കൃഷികള്‍ക്കും
അനുയോജ്യമല്ലാത്തതിനാലും
കാർഷിക മേഖലകളെ വിവിധ
കാർഷിക പാരിസ്ഥിതിക
യൂണിറ്റുകളായി
നിർണ്ണയിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
ഓരോ കാർഷിക മേഖലകളിലും
അനുയോജ്യമായ വിളകളും
അവയ്ക്ക് അനുയോജ്യമായ
സമയവും സംബന്ധിച്ച്
കർഷകർക്ക് അറിവു
പകർന്ന് നല്കാൻ എന്തു
മാർഗ്ഗമാണ്
ആലോചിക്കുന്നത്;
(സി)
ഓരോ
മേഖലയിലും അനുയോജ്യമായ
വിളകള്‍
കൃഷിയിറക്കുന്നത്
വിജയകരമാകുന്നതിന്
അനിവാര്യമായി ഓരോ
വിളയ്ക്കും കൃഷി
ചെലവിനെ ആധാരമാക്കി
ന്യായവില ഉറപ്പാക്കാൻ
നടപടിയുണ്ടാകുമോ;
(ഡി)
വയനാടൻ
കാപ്പിക്ക് ആഗോള
ബ്രാൻഡിംഗ്
ഉദ്ദേശിച്ചുകൊണ്ടുള്ള
പ്രവർത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
കാര്‍ഷിക
മേഖലയുടെ പുന:സംഘടന
1304.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക മേഖലയെ ആഗ്രോ
ഇക്കോളജിക്കല്‍
യൂണിറ്റായി
പുന:സംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
അതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കാലാവസ്ഥാ
വ്യതിയാനത്തെ
പ്രതിരോധിക്കുന്ന
കൃഷിരീതികള്‍
അവലംബിക്കുന്നതിനും
വെള്ളപ്പൊക്കവും
വരള്‍ച്ചയും
പ്രതിരോധിക്കുന്ന
വിളകള്‍ വികസിപ്പിച്ച്
ഉപയോഗിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കാര്‍ഷിക
മേഖലയുടെ തളര്‍ച്ചക്കുള്ള
കാരണങ്ങള്‍
1305.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കാര്‍ഷിക മേഖലയുടെ
തളര്‍ച്ചക്ക് കാരണമായി
കണ്ടെത്തിയിട്ടുള്ള
പ്രധാന കാരണങ്ങള്‍
എന്തെല്ലാമാണ്;
(ബി)
അവ
പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവന്ന
നടപടികളും ആയതിലൂടെ
കെെവരിക്കാന്‍ സാധിച്ച
നേട്ടങ്ങളും
വിശദമാക്കുമോ?
ബയോഗ്യാസ്
പ്ലാന്റ് നിര്‍മ്മിക്കുന്ന
ഉപഭോക്താക്കള്‍ക്കുളള സഹായം
1306.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബയോഗ്യാസ് പ്ലാന്റ്
നിര്‍മ്മിക്കുന്ന
ഉപഭോക്താക്കള്‍ക്ക്
കാര്‍ഷിക വികസന
കര്‍ഷകക്ഷേമ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നല്‍കിവരുന്ന സഹായ
സഹകരണങ്ങള്‍
വിശദീകരിക്കുമോ;
(ബി)
ഇതിനായി
നല്കി വന്നിരുന്ന
സബ്സിഡി
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനമായിട്ടുണ്ടോ;
വര്‍ദ്ധനവ് പ്രകാരമുള്ള
സബ്സിഡി
നല്കിത്തുടങ്ങിയിട്ടുണ്ടോ;
വിശദമാക്കുമോ?
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
1307.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
പുരുഷന് കടലുണ്ടി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര
മെട്രിക് ടണ്‍
പച്ചക്കറി ആവശ്യമായി
വരുമെന്നാണ് നാഷണല്‍
സാമ്പിള്‍ സര്‍വ്വെ
കണക്കുകള്‍
സൂചിപ്പിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
ആവശ്യകതയുടെ എത്ര
ശതമാനം പച്ചക്കറിയാണ്
സംസ്ഥാനത്തിനകത്ത്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
സംസ്ഥാനത്തെ ആഭ്യന്തര
പച്ചക്കറിയുല്പാദനം
എത്ര മെട്രിക് ടണ്‍
ആയിരുന്നുവെന്നും
2018-19 ആയപ്പോള്‍ അത്
എത്ര മെട്രിക് ടണ്‍ ആയി
വര്‍ദ്ധിച്ചു എന്നും
അറിയിക്കാമോ?
കൃഷിയിടങ്ങളില്‍
യന്ത്രവല്‍ക്കരണം
1308.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഭൂവിനിയോഗക്രമത്തിലും
വിളക്രമത്തിലും വന്ന
മാറ്റം സംസ്ഥാനത്തെ
ഭക്ഷ്യ സുരക്ഷയ്ക്കും
പാരിസ്ഥിതിക
സുസ്ഥിരതയ്ക്കും
ഗുരുതരമായ ഭീഷണി
ഉയര്‍ത്തുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
മൊത്തം കൃഷി
വിസ്തൃതിയിലും ഒന്നില്‍
കൂടുതല്‍ പ്രാവശ്യം
കൃഷി ഇറക്കുന്ന
സ്ഥലത്തിന്റെ
വിസ്തൃതിയിലും കുറവ്
ഉണ്ടാകുന്നതും
കാര്‍ഷികേതര
ആവശ്യങ്ങള്‍ക്കുള്ള
ഭൂവിനിയോഗം
വര്‍ദ്ധിക്കുന്നതും
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
കൃഷിയിടങ്ങളില്‍
വന്‍തോതിലുള്ള
യന്ത്രവല്‍ക്കരണം
പ്രോത്സാഹിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരത്തിലുള്ള
യന്ത്രവല്‍ക്കരണം
നടപ്പിലാക്കുമ്പോള്‍
എന്തൊക്കെ സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഔഷധ
സസ്യങ്ങളുടെ ന്യായവിലയ്ക്ക്
സംഭരണ കേന്ദ്രങ്ങള്‍
1309.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔഷധസസ്യ
കൃഷി
വ്യാപിപ്പിക്കുന്നതിന്
കൃഷി വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കായി
ഔഷധ സസ്യങ്ങള്‍
സൗജന്യമായി വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന ഔഷധ
സസ്യങ്ങള്‍
ഉള്‍പ്പെടെയുള്ള
വസ്തുക്കള്‍ക്ക്
ന്യായവില
ലഭിക്കുന്നതിനായി
ഔഷധിയുമായിച്ചേര്ന്ന്
സംഭരണ കേന്ദ്രങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
അഗ്രോ
ക്ലിനിക്കിന്റെ സേവനങ്ങള്‍
1310.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗ്രോ
ക്ലിനിക്കിലൂടെ
എന്തെല്ലാം സേവനങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കിക്കൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതെങ്കിലും
പഞ്ചായത്തിലെ കൃഷി
ഭവനില്‍ അഗ്രോ ക്ലിനിക്
അനുവദിച്ചിട്ടുണ്ടോയെന്നറിയ്ക്കുമോ?
കര്‍ഷകമിത്ര
പദ്ധതി
1311.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതിപി.
അയിഷാ പോറ്റി
ശ്രീ.മുരളി
പെരുനെല്ലി
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്‍പ്പന്നങ്ങളുടെ
വിപണനവുമായി
ബന്ധപ്പെട്ട എല്ലാ
പ്രവര്‍ത്തനങ്ങളും
ഏകോപിപ്പിച്ച് കാര്‍ഷിക
ശൃംഖലയെ
ശക്തിപ്പെടുത്തുന്നതിനായി
കര്‍ഷകമിത്ര പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കാര്‍ഷിക
വിഭവങ്ങളുടെ ഉല്പാദന
പ്രവര്‍ത്തനങ്ങളോടൊപ്പം
അവയുടെ സംഭരണം, വിപണനം
എന്നിവ നടത്തുന്നതിനും
ഗുണഭോക്താക്കള്‍ക്ക്
ന്യായമായ വിലയില്‍
ഗുണമേന്മയേറിയ നാടന്‍
കാര്ഷികോല്പന്നങ്ങള്
ലഭ്യമാക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
വീട്ടുവളപ്പിലെ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ പദ്ധതി പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സുഗന്ധവ്യജ്ഞനകൃഷി
1312.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സംസ്ഥാനത്ത്
സുഗന്ധവ്യജ്ഞന
കൃഷിയില്‍ പുതുതായി
എത്ര ഹെക്ടറില്‍
അധികമായി കൃഷി
ഉണ്ടായിട്ടുണ്ടെന്നും
ഇതുമൂലം ഉല്പാദനത്തിൽ
എത്ര ടണ്ണിന്റെ
വര്‍ദ്ധനവാണ്
ഉണ്ടായിട്ടുള്ളതെന്നും
അറിയിക്കാമോ?
കാര്‍ഷികാവശ്യത്തിന്
കുറഞ്ഞ നിരക്കില്‍ വെെദ്യുതി
കണക്ഷന്
1313.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിക്കാര്‍ക്ക്
കാര്‍ഷികാവശ്യത്തിനുളള
വെെദ്യുത കണക്ഷന്
ലഭിയ്ക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്; ഇതിനുളള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷികാവശ്യത്തിന്
കുറഞ്ഞ നിരക്കില്‍
വെെദ്യുതി കണക്ഷന്
ലഭ്യമാക്കുന്നതിന്ആവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
കൃഷി ഓഫീസര്‍മാര്‍
കര്‍ഷകര്‍ക്ക്
നല്കാറില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
അപേക്ഷകളില്‍
സമയബന്ധിതമായി നടപടി
സ്വീകരിയ്ക്കുന്നതിന്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
കാര്‍ഷികാവശ്യത്തിന്
കിണര്‍
കുഴിക്കുന്നതിനും
മോട്ടോര്‍
സ്ഥാപിക്കുന്നതിനും
സഹായം
നല്‍കിവരുന്നുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം
ലഭ്യമാക്കുമോ?
നബാർഡിന്റെ
ധനസഹായം
1314.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാർഷിക
മേഖലയില്‍ നബാർഡിന്റെ
ധനസഹായം ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
നിലവില്‍
ലഭിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
നബാർഡില്‍ നിന്നും
ലഭിക്കുന്ന ധനസഹായം
എത്ര ശതമാനം
പലിശയ്ക്കാണ് കർഷകർക്ക്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അടുത്ത
സാമ്പത്തിക വർഷം
സംസ്ഥാനത്തെ
കാർഷികാനുബന്ധ
മേഖലയ്ക്കായി നബാർഡ്
എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളതെന്ന്
അറിയുമോ: എങ്കില്‍
വ്യക്തമാക്കാമോ?
'ജീവനി-നമ്മുടെ
കൃഷി, നമ്മുടെ ആരോഗ്യം'
പദ്ധതി
1315.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി.വി. അന്‍വര്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷിയില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
നൂതന പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
വിഷവിമുക്ത
പച്ചക്കറി
സംസ്ഥാനത്തൊട്ടാകെ
ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ
ജീവനി-നമ്മുടെ കൃഷി,
നമ്മുടെ ആരോഗ്യം എന്ന
പേരില്‍ പുതിയ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
വീട്ടുവളപ്പിലെ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിച്ച്
വര്‍ഷത്തിലുടനീളം
സുരക്ഷിത പച്ചക്കറി
ലഭ്യമാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിയ്ക്കാമോ;
(ഡി)
ഏതെല്ലാം
പച്ചക്കറി ഇനങ്ങളുടെ
കൃഷിയാണ് ജീവനി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജീവനി
- നമ്മുടെ കൃഷി, നമ്മുടെ
ആരോഗ്യം പദ്ധതി
1316.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷിയില്‍ സ്വയം
പര്യാപ്തതയോടൊപ്പം
വിഷവിമുക്ത
പച്ചക്കറിയുല്പാദനം
ലക്ഷ്യമിട്ട്
നടപ്പാക്കുന്ന ജീവനി -
നമ്മുടെ കൃഷി, നമ്മുടെ
ആരോഗ്യം പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍ ഈ
പദ്ധതിയുടെ ഭാഗമായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ജീവനി
-നമ്മുടെ കൃഷി,നമ്മുടെ
ആരോഗ്യം പദ്ധതി
1317.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവനി
-നമ്മുടെ കൃഷി, നമ്മുടെ
ആരോഗ്യം പദ്ധതിയിലൂടെ
ഉല്പാദിപ്പിക്കുന്ന
വിഷരഹിത പച്ചക്കറി
മുഴുവനും
ഹോര്‍ട്ടികോര്‍പ്പിലൂടെ
ശേഖരിച്ച് വിപണനം
ചെയ്യുന്നതിന്
കഴിയുന്നുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കാമോ;
(ബി)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും മാരകമായ
കീടനാശിനി ഉപയോഗിച്ച്
ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
നിയന്ത്രിക്കുന്നതിന്
തുടര്‍നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
കൃഷി വകുപ്പ് മുഖേന
എന്തെല്ലാം നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചു
വരുന്നതെന്ന വിശദവിവരം
നല്‍കാമോ?
ജീവനി
പദ്ധതി
1318.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷരഹിതമായ
പച്ചക്കറി
സംസ്ഥാനമൊട്ടാകെ
ലഭ്യമാകുന്ന രീതിയില്‍
ജീവനി പദ്ധതിയെന്ന
പേരില്‍ പച്ചക്കറി കൃഷി
വിപുലമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം
നടപ്പിലാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിവരിക്കാമോ;
പച്ചക്കറികൃഷിയെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
ഇതുവഴി
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ?
നമ്മുടെ
കൃഷി നമ്മുടെ ആരോഗ്യം
ക്യാമ്പയിൻ
1319.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നമ്മുടെ
കൃഷി നമ്മുടെ
ആരോഗ്യമെന്ന പേരില്‍
വിഷമില്ലാത്ത
പച്ചക്കറികള്‍
ഉപയോഗിക്കുകയെന്ന
സന്ദേശത്തോടുകൂടിയുള്ള
ക്യാമ്പയിൻ
സംഘടിപ്പിക്കുവാൻ
കൃഷിവകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വിഷരഹിത
പച്ചക്കറി സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതിന്
കർഷകർക്ക് എന്തൊക്കെ
സഹായമാണ് നല്‍കുന്നത്;
(സി)
ചെറുപ്പക്കാരെ
കൂടുതലായി പച്ചക്കറി
കൃഷിയിലേക്ക്
ആകർഷിക്കുന്നതിന് പുതിയ
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
ക്യാൻസർ
പോലുള്ള മാരകരോഗങ്ങള്‍
ബാധിക്കുന്നതിന് പ്രധാന
കാരണം മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
വിഷലിപ്തമായ
പച്ചക്കറിയാണെന്ന
വസ്തുതയുടെ
വെളിച്ചത്തില്‍ ജനങ്ങളെ
കൂടുതല്‍
ബോധവല്‍ക്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഓണത്തിന്
ഒരു മുറം പച്ചക്കറി പദ്ധതി
1320.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പ്
വളരെ വിജയപ്രദമായി
നടപ്പിലാക്കിയ ഓണത്തിന്
ഒരു മുറം പച്ചക്കറി
പദ്ധതി ഈ വര്‍ഷവും
നടപ്പിലാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
മുന്‍വര്‍ഷങ്ങളില്‍
ഈ പദ്ധതി
നടപ്പിലാക്കിയതിലൂടെ
ഓണക്കാലത്ത് പച്ചക്കറി
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
കഴിഞ്ഞിട്ടുണ്ട് എന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(സി)
സ്കൂള്‍
കുട്ടികളെ കൂടി
ഓണത്തിന് ഒരു മുറം
പച്ചക്കറി പദ്ധതിയില്‍
ഉള്‍പ്പെടുത്തി പദ്ധതി
കൂടുതല്‍
ജനകീയമാക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
വിഷമയമായ
പച്ചക്കറികളുടെ വില്പന
1321.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ലക്ഷം മെട്രിക് ടൺ
പച്ചക്കറിയാണ്
സംസ്ഥാനത്തിന്റെ വാർഷിക
ആവശ്യകതയെന്നും
നിലവില്‍ സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നത്
എത്ര ലക്ഷം മെട്രിക്
ടണ്ണാണെന്നും
വിശദമാക്കാമോ;
(ബി)
നാടൻ
പച്ചക്കറിയെന്ന പേരില്‍
തമിഴ്നാട്ടില്‍ നിന്നും
കൊണ്ടുവരുന്ന വിഷമയമായ
പച്ചക്കറികള്‍
കേരളത്തില്‍ പല
സ്ഥലത്തും
വില്‍ക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
തടയുന്നതിന്
സംസ്ഥാനത്തെ
ഗ്രാമങ്ങളിലെ കാർഷിക
വിപണികളില്‍ നിന്നും
നേരിട്ട് പച്ചക്കറി
എടുത്ത് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
1322.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
കൃഷിഭവന് മുഖേന
ആവിഷ്കരിച്ചു
നടപ്പിലാക്കുന്ന
പദ്ധതികളും
പ്രോത്സാഹനങ്ങളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി പച്ചക്കറി കൃഷി
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ?
പച്ചക്കറികൃഷി
മേഖലയില്‍ സ്വയംപര്യാപ്തത
1323.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികൃഷി
മേഖലയില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്എന്തൊക്കെ
ശ്രമങ്ങളാണ്
നടത്തുന്നതെന്നും
ആയതിന്റെ ഫലപ്രാപ്തി
സംബന്ധിച്ച വിവരങ്ങളും
ലഭ്യമാക്കാമോ;
(ബി)
നല്ല
ഭക്ഷണം ഉറപ്പു
വരുത്തുന്നതിനായി
പുരയിടകൃഷിയുടെ
ഭാഗമായുളള
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(സി)
മാര്‍ക്കറ്റ്
ഡിമാന്റ് അനുസരിച്ച്
പച്ചക്കറി ഉല്പാദനം
ക്രമീകരിക്കുന്നതിന്
പച്ചക്കറി ഉല്പാദന
കലണ്ടര്‍
നിലവിലുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
പച്ചക്കറികൃഷിക്കായി
പ്രത്യേക
കാര്‍ഷികമേഖലകള്‍
നിലവിലുണ്ടോ;വ്യക്തമാക്കാമോ;
(ഇ)
കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍ വിഷരഹിത
പച്ചക്കറി വില്പന
നടത്തുന്നുണ്ടോ;
ഉത്സവകാലങ്ങളില്‍
വിഷരഹിത പച്ചക്കറി
കൂടുതലായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കല്ലറ
കേന്ദ്രമാക്കി
ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ
വിപണനകേന്ദ്രം
1324.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കല്ലറ കേന്ദ്രമാക്കി
ഹോര്‍ട്ടികോര്‍പ്പിന്റെ
പുതിയ വിപണനകേന്ദ്രം
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
സ്റ്റാള്‍ എന്നു മുതല്‍
തുറന്നു
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ഹോര്‍ട്ടി
കോര്‍പ്പിന്റെ ലാഭ-നഷ്ട
കണക്ക്
1325.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടി
കോര്‍പ്പിന്റെ
2015-16-ലെ ലാഭ-നഷ്ട
കണക്കിന്റെ വിശദാംശം
നല്‍കുമോ;
(ബി)
ഹോര്‍ട്ടി
കോര്‍പ്പിന്റെ 2018-19
ലെ ലാഭ-നഷ്ട കണക്ക്
എത്രയാണെന്ന്
വിശദമാക്കാമോ?
ഹോര്‍ട്ടികോര്‍പ്പിന്
കീഴിലെ സ്റ്റാളുകളുടെ
പ്രവര്‍ത്തനം
1326.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഹോര്‍ട്ടികോര്‍പ്പിന്
കീഴില്‍ (ഏജന്‍സി
മുഖാന്തരവും നേരിട്ടും)
എത്ര സ്റ്റാളുകള്‍
ഉണ്ടായിരുന്നു;
(ബി)
നിലവില്‍
ഹോര്‍ട്ടികോര്‍പ്പിന്
കീഴില്‍ എത്ര
സ്റ്റാളുകള്‍ ഉണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹോര്‍ട്ടി കോര്‍പ്പില്‍
എത്ര മാനേജിംഗ്
ഡയറക്ടര്‍മാരെ
നിയമിച്ചു
എന്നറിയിക്കാമോ;
(ഡി)
ഹോര്‍ട്ടി
കോര്‍പ്പില്‍ ദിനംപ്രതി
സ്റ്റോക്കില്‍ അധികമായി
വരുന്ന പച്ചക്കറികള്‍
കേടാകുന്നതിലൂടെ എത്ര
നഷ്ടമാണ്
ഉണ്ടാകുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ?
കൈപ്പാട്
നെല്‍കൃഷി
1327.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈപ്പാട്
നെല്‍കൃഷിയുടെ വിസ്തൃതി
കൂട്ടുന്നതിന്റെ
ഭാഗമായി കൈപ്പാട്
നെല്‍കൃഷി ഭൂമിയില്‍
വര്‍ഷങ്ങളായി കൃഷി
ചെയ്യാത്തതിനാല്‍
കളയായി കടന്നുകയറിയ
ചുള്ളിയും കണ്ടലും
ഒഴിവാക്കി
കൃഷിയോഗ്യമാക്കുമ്പോള്‍
വനം വകുപ്പിന്റെ
ഇടപെടല്‍ മൂലം പ്രസ്തുത
സ്ഥലത്ത് കൃഷി
ചെയ്യാന്‍
സാധിക്കാത്തത്
കണക്കിലെടുത്ത് ഇത്
പരിഹരിക്കാന്‍ കൃഷി
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം കൃഷി
ചെയ്യാതെ കിടന്ന
കൈപ്പാട് ഭാഗത്ത് എത്ര
ഏക്കര്‍ സ്ഥലത്ത്
പുതുതായി കൃഷി
ചെയ്യാന്‍
കഴിഞ്ഞിട്ടുണ്ട്;
(സി)
കൈപ്പാട്
ഏരിയ ഡെവലപ്മെന്റ്
സൊസൈറ്റിയുടെ
സഹകരണത്തോടെ പുതുതായി
എത്ര ഏക്കര്‍ സ്ഥലത്ത്
കൈപ്പാട്
കൃഷിചെയ്യാനാണ് കൃഷി
വകുപ്പ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയിലെ നെല്‍കൃഷി
വികസനത്തിനായുള്ള പദ്ധതികള്‍
1328.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് ജില്ലയിലെ
നെല്‍കൃഷി
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍
നെല്ലുല്‍പ്പാദനത്തിലുണ്ടായ
വര്‍ദ്ധനവ്
1329.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മുതല്‍ 2019 വരെയുള്ള
കാലയളവില്‍ ആലത്തൂര്‍
മണ്ഡലത്തില്‍
നെല്‍കൃഷിയുടെ
വിസ്തൃതിയില്‍ ഉണ്ടായ
വര്‍ദ്ധനവിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
കാലയളവില്‍
നിയോജകമണ്ഡലത്തില്‍
നെല്ലുല്‍പ്പാദനത്തിലുണ്ടായ
വര്‍ദ്ധനവിന്റെ
വിശദാംശം ലഭ്യമാക്കാമോ?
നെല്‍കൃഷി
വ്യാപനത്തിനായി പദ്ധതികള്‍
1330.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
വ്യാപനത്തിനായി നമ്മുടെ
നെല്ല് നമ്മുടെ അന്നം
എന്ന മുദ്രാവാക്യം
മുന്‍നിര്‍ത്തി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നത്;
(ബി)
നെല്‍കൃഷി
ചെയ്യുന്ന സ്ഥലത്തിന്റെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യം
മുന്‍നിര്‍ത്തിയുള്ള
തരിശുനില കൃഷി
ചെയ്യുന്ന പദ്ധതിക്ക്
എത്രത്തോളം പുരോഗതി
കെെവരിക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
നെല്‍കൃഷിയില്‍
നൂതന കൃഷി മുറകള്‍
പാലിക്കുന്നതിനായി
കര്‍ഷകരെ
സഹായിക്കുവാന്‍
എന്തെല്ലാം നടപടികള്‍
കൃഷി ഭവന് വഴി
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
നെല്‍വയല്‍
ഉടമകള്‍ക്ക് സാമ്പത്തികസഹായം
നല്കുന്ന പദ്ധതി
1331.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷിക്കുന്നതിന്
നെല്‍വയലുകള്‍
വഹിക്കുന്ന പങ്ക്
പരിഗണിച്ച് സംസ്ഥാനത്തെ
എല്ലാ നെല്‍വയല്‍
ഉടമകള്‍ക്കും
സാമ്പത്തിക സഹായം
നല്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയിലൂടെ എത്ര
കര്‍ഷകര്‍ക്ക്
റോയല്‍റ്റി
നല്കുവാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിനായുള്ള തുക ഈ
വര്‍ഷത്തെ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കൃഷി
ഭവനുകള്‍ മുഖേന
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് പരിശീലനം
നല്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര കര്‍ഷകരെയാണ് ഈ
പദ്ധതിയില്‍
ഉള്‍ക്കൊള്ളിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ഇ)
കര്‍ഷകര്‍ക്കുള്ള
പെന്ഷന് കര്‍ഷക
ക്ഷേമനിധി ബോര്‍ഡുവഴി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുവാനുള്ള
പദ്ധതികള്‍
1332.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതികള്‍
പ്രകാരം എത്ര ഹെക്ടര്‍
സ്ഥലത്ത് കരനെല്‍കൃഷി
നടത്തുന്നുവെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
നെല്‍കൃഷിയിലെ
അധിക ഉല്പാദനം
1333.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നെല്‍കൃഷിയില്‍ എത്ര
ഹെക്ടറിന്റെ അധിക
ഉല്പാദനം
ഉണ്ടായിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പൊക്കാളി,
കൈപ്പാട് കൃഷിയില്‍
എത്ര ഹെക്ടര്‍ അധികം
ഉല്പാദനം
ഉണ്ടായിട്ടുണ്ടെന്നുള്ള
വിവരം ലഭ്യമാക്കാമോ?
നെല്‍കര്‍ഷകര്‍ക്ക്
റോയല്‍റ്റി
1334.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍ക്കായി
റോയല്‍റ്റി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നെല്ലിന്റെ
സംഭരണ വില
കാലതാമസമില്ലാതെ
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
നെല്ല്
സംഭരണത്തിന് ആവശ്യമായ
ചട്ടങ്ങള്‍
രൂപീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
മലപ്പുറം ജില്ലയില്‍
കേരഗ്രാമം പദ്ധതി
1335.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പഞ്ചായത്തുകളില്‍
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(സി)
കേരകേരളം
സമൃദ്ധകേരളം പദ്ധതി
മലപ്പുറം ജില്ലയില്‍
എത്ര പഞ്ചായത്തുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
പ്രസ്തുത
പഞ്ചായത്തുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
നാളികേര
വികസന കൗൺസിൽ മുഖേനയുള്ള
പദ്ധതികള്‍
1336.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂപീകരിച്ച നാളികേര
വികസന കൗൺസിൽ മുഖേന
നടപ്പിലാക്കിവരുന്നതും
2028 വരെ
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെ വിശദവിവരം
നൽകുമോ;
(ബി)
ഇതിന്റെ
ഫലമായി കര്‍ഷകര്‍ക്ക്
എപ്രകാരമാണ്
ആനുകൂല്യങ്ങള്‍
നേരിട്ട് എത്തിക്കുവാൻ
കഴിയുക എന്ന്
വിശദമാക്കാമോ?
കവുങ്ങ്
കൃഷിയെ ദോഷകരമായി ബാധിക്കുന്ന
ഘടകങ്ങള്‍
1337.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന
തോട്ടവിളയായിരുന്ന
കവുങ്ങ് കൃഷിയുടെ
വിസ്തൃതിയും അതോടൊപ്പം
ഉല്പാദനവും
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കവുങ്ങ്
കൃഷിയെ ദോഷകരമായി
ബാധിക്കുന്ന ഘടകങ്ങള്‍
എന്തെല്ലാമാണെന്നാണ്
കൃഷിവകുപ്പ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
കവുങ്ങ്
കൃഷി സംരക്ഷണത്തിനും
പരിപാലനത്തിനും ഉല്പാദന
വർദ്ധനവിനുമായി
എന്തെല്ലാം പദ്ധതികൾ
ആവിഷ്കരിച്ച്
നടപ്പിലാക്കി
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കവുങ്ങു
കൃഷിയുടെ ചെലവ്
കുറയ്ക്കുന്നതിനും
മെച്ചപ്പെട്ട
കൃഷിരീതികള്‍
അവലംബിക്കുന്നതിനും
എന്തെല്ലാം സഹായങ്ങളാണ്
കൃഷിവകുപ്പ്
കര്‍ഷകര്‍ക്ക് നല്കി
വരുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
കേരഗ്രാമം
പദ്ധതി
1338.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാമാണ്
കേരഗ്രാമം പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തിക്കോടി
തെങ്ങിന് തെെ
വളര്‍ത്തുകേന്ദ്രത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
1339.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
കാെയിലാണ്ടി
നിയോജകമണ്ഡലത്തിലെ
തിക്കോടി തെങ്ങിന്
തെെ
വളര്‍ത്തുകേന്ദ്രത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തെങ്ങിന് തെെ
വളര്ത്തുകേന്ദ്രത്തെ
വികസിപ്പിക്കുന്നതിനായി
ഏതെങ്കിലും തരത്തിലുള്ള
പ്രവര്‍ത്തനങ്ങളോ
പദ്ധതികളോ നടത്താന്‍
കൃഷി വകുപ്പ്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
തെങ്ങുകളിലെ
രോഗ നിയന്ത്രണം
1340.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങുകളില്‍
പടര്‍ന്നു പിടിക്കുന്ന
മണ്ഡരി രോഗവും
തെങ്ങോലകളില്‍
വ്യാപിക്കുന്ന
വെള്ളീച്ചയും കാരണം
നാളികേര ഉല്പാദനം
ഗണ്യമായ തോതില്‍
കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
രോഗങ്ങളെ ഫലപ്രദമായി
നിയന്ത്രിക്കുന്നതിന്
കൃഷി വകുപ്പ് വേണ്ട
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
തെങ്ങുകളില്‍
ബാധിക്കുന്ന രോഗങ്ങളെ
നീക്കുന്നതിന് ആവശ്യമായ
മരുന്നുകള്‍ കൃഷി
ഓഫീസുകള്‍ വഴി വിതരണം
ചെയ്യുന്നുണ്ടോ;
വിശദമാക്കുമോ?
കായ്ഫലമുള്ള
തെങ്ങുകള്‍ നശിച്ചുപോകുന്നത്
സംബന്ധിച്ച പഠനം
1341.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറയിൻകീഴ്,വര്‍ക്കല
താലൂക്കുകളിൽ
കായ്ഫലമുള്ള തെങ്ങുകള്‍
നശിച്ചുപോകുന്നതായി
കര്‍ഷകരിൽ നിന്നും
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
പ്രസ്തുത താലൂക്കുകളിലെ
കൃഷി ഭവനുകള്‍ക്ക്
കീഴിലുള്ള കര്‍ഷകരുടെ
രോഗം വന്ന എത്ര
തെങ്ങുകള്‍
മുറിച്ചുമാറ്റുകയും
എത്ര രൂപ ആയതിന്
നഷ്ടപരിഹാരം നൽകുകയും
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കായ്ഫലമുള്ള
തെങ്ങുകള്‍ അതിവേഗം
നശിച്ചുപോകുന്നതിന്
കാരണമെന്താണെന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ അനുവദിച്ച റബ്ബർ
വിലസ്ഥിരത ഫണ്ട്
1342.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബർ
ഉല്പാദക സംഘം വഴി
കിലോക്ക് 150 രൂപ
നിരക്കിലുള്ള വിലസ്ഥിരത
ഫണ്ട് പ്രകാരം കോതമംഗലം
മണ്ഡലത്തില്‍ റബ്ബർ
കർഷകർക്ക് എത്ര തുക
കൊടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിലസ്ഥിരത ഫണ്ട്
കോതമംഗലം മണ്ഡലത്തില്‍
ഇനി എത്ര പേർക്ക്
ലഭ്യമാക്കുവാനുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തില്‍ ഇനിയും
കൊടുക്കുവാനുള്ള
ഫണ്ട്കർഷകർക്ക്
വേഗത്തില്‍
ലഭ്യമാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(ഡി)
വിലസ്ഥിരത
ഫണ്ട് 150 ല്‍ നിന്നും
ഉയർത്തുന്ന കാര്യം
സർക്കാർ
പരിശോധിക്കുമോയെന്ന്
വിശദമാക്കാമോ?
കര്‍ഷകര്‍ക്ക്
നല്കുന്ന ആനുകൂല്യങ്ങള്‍
1343.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വിഭാഗത്തില്‍പ്പെട്ട
കര്‍ഷകര്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ കൃഷി
വകുപ്പ് മുഖേനയും മറ്റ്
ഏജന്‍സികള്‍ മുഖേനയും
നല്കുന്ന സബ്സിഡികള്‍,
ആനുകൂല്യങ്ങള്‍,
പെന്‍ഷനുകള്‍ എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കര്‍ഷകര്‍ക്കായുളള
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
പ്രസ്തുത
കാര്‍ഷികാനുകൂല്യങ്ങള്‍
കര്ഷകന്
ലഭ്യമാക്കുന്നതിനുളള
നിബന്ധനകളും
നടപടിക്രമങ്ങളും
വിശദമാക്കാമോ?
കൃഷി
നാശത്തിനുള്ള സഹായം
1344.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും
കാലവര്ഷംകൊണ്ടുള്ള
പ്രളയക്കെടുതി, വേനല്‍,
ഉരുള്‍പൊട്ടലുകള്‍
തുടങ്ങിയവ മൂലം
കാര്‍ഷിക
മേഖലയ്ക്കുണ്ടായ നഷ്ടം,
കൃഷി നാശം എന്നിവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തിലുണ്ടായ
നഷ്ടം വിലയിരുത്തി എത്ര
കേന്ദ്രസഹായം ഓരോ
വര്‍ഷവും
ആവശ്യപ്പെട്ടുവെന്നും
ലഭ്യമായത് എത്രയെന്നും
അറിയിക്കാമോ;
(സി)
ഓരോ
വിപത്തിലും ഉണ്ടായ കൃഷി
നാശത്തിന്
നഷ്ടപരിഹാരവും മറ്റു
സഹായങ്ങളും
ലഭ്യമാക്കാന്‍ എത്ര
കര്‍ഷകര്‍ അപേക്ഷിച്ചു
എന്നും എത്ര പേര്‍ക്ക്
സഹായം നല്കി എന്നും
എത്ര തുക അതിനായി
വിനയോഗിച്ചു എന്നുമുളള
വിശദാംശം ലഭ്യമാക്കാമോ?
പ്രളയത്തില്‍
നെല്ലും നെല്‍വിത്തുകളും
നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
1345.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തില്‍
നെല്ലും
നെല്‍വിത്തുകളും
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ചാലക്കുടി
കൃഷിഭവന് കീഴിലുള്ള
ചാലക്കുടി
ഐ.ക്യൂ.റോഡിലെ ചൂണ്ടാണി
വീട്ടില്‍ വിബിന്
സി.ബി.യുടെ നെല്ല്
നഷ്ടപ്പെട്ടതിന്
നഷ്ടപരിഹാരം
ലഭിക്കുന്നതിനായുള്ള
അപേക്ഷ പരിഗണിച്ച്
അര്‍ഹമായ ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായവില
1346.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്ഷികോല്പന്നങ്ങള്ക്ക്
ഉല്പാദനച്ചെലവിന്
ആനുപാതികമായി വില
ലഭ്യമാകുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇതുമായി
ബന്ധപ്പെട്ട്സര്ക്കാരിന്റെ
നയം വ്യക്തമാക്കുമോ;
(ബി)
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായവില
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇതിലേക്കായി
പുതിയ എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ?
സര്‍ക്കാരിന്റെ
അധീനതയിലുള്ള കൃഷി ഫാമുകള്‍
1347.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സര്‍ക്കാരിന്റെ
അധീനതയില്‍ എത്ര കൃഷി
ഫാമുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
ഫാമുകളില്‍ നിന്നും
നടീല്‍ വസ്തുക്കളും
ഭക്ഷ്യവസ്തുക്കളും
വില്പന നടത്തിയ വകയില്‍
പ്രതിവര്‍ഷം എത്ര ലക്ഷം
രൂപയുടെ
വരുമാനമുണ്ടായിട്ടുണ്ടെന്ന്
ഫാം തിരിച്ച് വിവരം
ലഭ്യമാക്കാമോ?
പൊതുവിദ്യാലയങ്ങളില്‍
പച്ചക്കറിത്തോട്ടങ്ങള്‍
1348.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
പച്ചക്കറിത്തോട്ടങ്ങള്‍
നിര്‍മ്മിക്കുവാന്‍
കൃഷിവകുപ്പ് എന്തെല്ലാം
സഹായങ്ങളാണ്
അനുവദിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
ആയതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
കൃഷി
ഭൂമി തരിശിടുന്നതിനെതിരെയുള്ള
നടപടി
1349.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫലഭൂയിഷ്ടമായ കൃഷിഭൂമി
കൃഷിയിറക്കാതെ
തരിശിടുകയോ
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുകയോ
ചെയ്യുന്ന പ്രവണത
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃഷിഭൂമി
തരിശിടുന്നത് തടയാനും
ഫലഭൂയിഷ്ടമായ ഭൂമി കൃഷി
ആവശ്യത്തിന് തന്നെ
ഉപയോഗിക്കുന്നു എന്ന്
ഉറപ്പു വരുത്തുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
ഫലഭൂയിഷ്ടമായ
ഭൂമി കൃഷി ചെയ്യാതെ
തരിശിടുന്നത്
കുറ്റകരമായി
പ്രഖ്യാപിക്കുന്ന
തരത്തില്‍
നിയമനിര്‍മ്മാണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വിളനാശം പരിഹരിക്കുന്നതിന്
സമഗ്ര ഇന്‍ഷ്വറന്‍സ് പാക്കേജ്
1350.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്മാര്‍ട്ട് ക്രോപ്പ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാലാവസ്ഥാ
വ്യതിയാനത്തെത്തുടര്‍ന്നുണ്ടാകുന്ന
വിളനാശത്തിനുള്ള
ഇന്‍ഷ്വറന്‍സ് സംവിധാനം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
വിളനാശം
പരിഹരിക്കുന്നതിനും
കാലാവസ്ഥാ വ്യതിയാനം
മൂലമുള്ള കൃഷി നാശം
ഉണ്ടാകാതിരിക്കാനും
സമഗ്രമായ ഒരു
ഇന്‍ഷ്വറന്‍സ് പാക്കേജ്
സര്‍ക്കാര്‍ മുന്‍കൈ
എടുത്ത് സംസ്ഥാനത്ത്
നടപ്പില്‍ വരുത്തുമോ;
വിശദമാക്കുമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
1351.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിള ഇന്‍ഷുറന്‍സ്
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയിട്ടുളള
പദ്ധതികളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇതിന്റെ
ഫലമായി നല്‍കിവരുന്ന
നഷ്ടപരിഹാരത്തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ബന്ധപ്പെട്ട
കൃഷി ആഫീസില്‍ അപേക്ഷ
നല്കിയാല് നിശ്ചിത
ദിവസത്തിനകം ആനുകൂല്യം
ലഭിക്കും എന്ന
തരത്തില്‍ ഒരു
ഷെഡ്യൂള്‍
തയ്യാറാക്കുന്നതിന്
വകുപ്പുതലത്തില്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വിള
ഇന്‍ഷ്വറന്‍സ് പദ്ധതി
1352.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ നിന്നും
സ്വകാര്യ ഇന്‍ഷുറന്‍സ്
കമ്പനികള്‍
പിന്മാറിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്പനികള്‍
പിന്മാറിയത് മൂലം
കര്‍ഷകര്‍ക്ക് ഉണ്ടായ
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
വർക്കല
മണ്ഡലത്തിലെ വിള ഇൻഷുറൻസ്
പദ്ധതി
1353.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വർക്കല
മണ്ഡലത്തില്‍ വിള
ഇൻഷുറൻസ് പദ്ധതിയില്‍
ചേർന്നവരില്‍ എത്ര
പേർക്ക് ഇനിയും പോളിസി
സർട്ടിഫിക്കറ്റ്
നല്‍കാനുണ്ടെന്നും ഏതു
വർഷം മുതലുള്ള
അപേക്ഷകളിലാണ് പോളിസി
സർട്ടിഫിക്കറ്റ്
നല്കാനുള്ളതെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ചേർന്നതില്‍ ഇനി എത്ര
പേർക്ക് നഷ്ടപരിഹാരം
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷികവിള
ഇന്‍ഷുറന്‍സ് ആനുകൂല്യം
1354.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷികവിള
ഇന്‍ഷുറന്‍സ് ആനുകൂല്യം
യഥാസമയം കര്‍ഷകര്‍ക്ക്
ലഭ്യമാകുന്നില്ല എന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
കര്‍ഷകരുടെ
വായ്പ കിട്ടാക്കടമായി
പ്രഖ്യാപിക്കുന്ന ബാങ്ക്നടപടി
1355.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംഭരിച്ച
നെല്ലിന്റെ പണം
നല്‍കാത്തത് കാരണം
ബാങ്കുകള്‍
കര്‍ഷകര്‍ക്ക് വായ്പ
നിര്‍ത്തി
വച്ചിരിക്കുന്ന
അവസ്ഥയ്ക്ക് പരിഹാരം
കണ്ടെത്തുമോ;
(ബി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ പണം
നല്കാന്
വൈകുന്നതിനാല്‍
കര്‍ഷകരെടുത്ത
മറ്റുവായ്പകളും
കിട്ടാക്കടമായി
പ്രഖ്യാപിക്കുന്ന
ബാങ്കുകളുടെ നടപടിയില്‍
അടിയന്തരമായി ഇടപെട്ട്
കര്‍ഷകരെ രക്ഷിക്കുമോ
എന്നറിയിക്കാമോ;
(സി)
കര്‍ഷകര്‍ക്ക്
പുതിയ വായ്പകള്‍
ബാങ്കുകള്‍ നിര്‍ത്തി
വച്ചിരിക്കുന്ന
സാഹചര്യം ബാങ്കേഴ്സ്
സമിതിയില്‍ ഉന്നയിച്ച്
പരിഹാരം കണ്ടെത്തുമോ;
(ഡി)
നെല്ലു
സംഭരണത്തിന്
അനുവദിക്കുന്ന ബാങ്ക്
വായ്പകളുടെ കാലാവധി ഒരു
വര്‍ഷമായി
ദീര്‍ഘിപ്പിക്കണമെന്ന
കര്‍ഷകരുടെ ആവശ്യം
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
സ്വര്‍ണ്ണപ്പണയ
കാര്‍ഷിക വായ്പ
1356.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ഒക്ടോബര്‍ ഒന്നിനു ശേഷം
എടുത്ത സ്വര്‍ണ്ണപ്പണയ
കാര്‍ഷിക വായ്പയ്ക്ക്
പലിശ ഇളവ്
ലഭിക്കില്ലെന്ന
അറിയിപ്പ് രണ്ടും
മൂന്നും മാസങ്ങള്‍ക്കു
ശേഷമാണ് ബാങ്കുകള്‍
ഇടപാടുകാരെ
അറിയിച്ചതെന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
വായ്പ
എടുക്കുമ്പോള്‍
ഉണ്ടായിരുന്ന ഇളവ്
അതിനു ശേഷം
ഒഴിവാക്കുന്നത്
കര്‍ഷകരോട് കാണിക്കുന്ന
കടുത്ത ക്രൂരതയാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
കര്‍ഷകരോട്
കിസാന്‍ ക്രെഡിറ്റ്
കാര്‍ഡിലേക്ക്
(കെ.സി.സി) മാറാന്‍
ബാങ്കുകള്‍
നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും
ഉത്തരേന്ത്യന്‍
മാനദണ്ഡങ്ങളാണ്
കെ.സി.സിയുടേത്
എന്നതിനാല്‍ അത് കേരളീയ
കര്ഷകര്ക്ക്പ്രായോഗികമല്ലെന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
പരിമിതമായ
ഭൂമിയില്‍ കൃഷി
ചെയ്യുന്നവരും
മറ്റുളളവരുടെ ഭൂമിയില്‍
പാട്ടകൃഷി
നടത്തുന്നവരുമാണ്
കേരളത്തിലെ
മഹാഭൂരിപക്ഷം കര്‍ഷകരും
എന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഇ)
എങ്കില്‍
കര്‍ഷകരെ
കേന്ദ്രഗവണ്മെന്റിന്റെയും
ബാങ്കുകളുടെയും
അയവില്ലാത്ത നിലപാടില്‍
നിന്നും രക്ഷിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
കൈക്കൊളളുമെന്നറിയിക്കുമോ?
നീതി
ആയോഗിന്റെ തീരുമാനം
സംബന്ധിച്ച നിലപാട്
1357.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളം
കൂടുതൽ ഉപയോഗിക്കുന്ന
വിളകൾക്ക് കൃഷി സബ്സിഡി
നൽകില്ലെന്ന് നീതി
ആയോഗ് തീരുമാനമെടുത്ത്
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത തീരുമാനം
സംബന്ധിച്ച സംസ്ഥാന
നിലപാട് നീതി ആയോഗിനെ
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
കാര്‍ഷിക
മേഖലയിലെ കേന്ദ്രസഹായം
1358.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ കേന്ദ്രസഹായം
ലഭിക്കുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
നിയമങ്ങള്‍
പാസ്സാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
കണ്ണേങ്ങാത്ത്
- കുമ്പുള്ളി -
കെ.എല്‍.ഡി.സി. ബണ്ട്
റോഡിന്റെ നിര്‍മ്മാണം
T 1359.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2019-20
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ ഇരുപത്
ശതമാനം തുക
വകയിരുത്തിയിട്ടുള്ള
കണ്ണേങ്ങാത്ത് -
കുമ്പുള്ളി
-കെ.എല്‍.ഡി.സി. ബണ്ട്
റോഡിന്റെ
നിര്‍മ്മാണത്തിനായി
ധനാനുമതിയോ ഭരണാനുമതിയോ
നല്‍കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കൃഷി
വകുപ്പിലെ റേഷ്യോ പ്രമോഷന്
1360.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൃഷി
വകുപ്പില്‍
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയില്‍ നിന്നും
1:1:1 എന്ന തോതില്‍
റേഷ്യോ പ്രമോഷന്
അനുവദിക്കുന്നതിനും
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തിക
അഗ്രികള്‍ച്ചര്‍
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ എന്ന് പുതുക്കി
നാമകരണം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ?
കെ.വി.കനാല്‍
നവീകരണ പദ്ധതി
1361.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈക്കം
നിയോജകമണ്ഡലത്തിലെ കൃഷി
വികസനത്തിനായി കെ.വി
കനാല്‍ നവീകരണ പദ്ധതി
സര്‍ക്കാര്‍
പരിഗണിക്കുമോ
എന്നറിയിക്കാമോ?
മങ്കട
തോട് നവീകരണം
1362.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മങ്കട തോട്
നവീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
നടത്തിവരുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
മങ്കട
തോട് നവീകരിക്കുന്നതിന്
കേരള ലാന്റ്
ഡെവലപ്മെന്റ്
കോര്പ്പറേഷന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ചെറുപുഴ
തോട് സംരക്ഷണത്തിനായി
ലഭിച്ച ഫണ്ടില്‍
നിന്നും പുതുച്ചിറ
കടവില്‍ ഒരു ചെക്ക് ഡാം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പുതുച്ചിറ
ചെക്ക് ഡാം
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
വയനാട്
ജില്ലയിലെ കര്‍ഷകര്‍ക്ക്
കടാശ്വാസം
1363.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാര്‍ഷിക
കടാശ്വാസ കമ്മീഷന്
മുഖേന വയനാട് ജില്ലയിലെ
കര്‍ഷകര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
കടാശ്വാസം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം തരത്തിലുള്ള
കടാശ്വാസം
നല്‍കിയിട്ടുണ്ടെന്നും
എത്ര രൂപ ഈ ഇനത്തില്‍
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയിലെ എത്ര
കര്‍ഷകര്‍ക്ക് കടാശ്വാസ
കമ്മീഷന് മുഖേന
കടാശ്വാസം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വൈക്കം
മണ്ഡലത്തിലെ കൃഷി വകുപ്പ്
പദ്ധതികള്‍
1364.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വൈക്കം
നിയോജകമണ്ഡലത്തില്‍
കൃഷി വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പാറശാല
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന വിവിധ കാര്‍ഷിക
പദ്ധതികള്‍
1365.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷിക മേഖലയുടെ
സമഗ്ര വികസനം ലക്ഷ്യം
വെച്ച് പാറശാല
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
വിവിധ പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കേരഗ്രാമം
പദ്ധതിയിലൂടെ
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
മണ്ഡലത്തിലെ കേര
കര്‍ഷകര്‍ക്ക്
ലഭിച്ചിട്ടുള്ളത്; ഈ
ആനുകൂല്യങ്ങള്‍ ഓരോ
പഞ്ചായത്തിലും എത്ര
കര്‍ഷകര്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം നെല്‍കൃഷി
മെച്ചപ്പെടുത്തുന്നതിനായി
മണ്ഡലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ആലപ്പുഴ
ജില്ല കൃഷിത്തോട്ടത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
1366.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
തഴക്കര പഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
ആലപ്പുഴ ജില്ല
കൃഷിതോട്ടത്തില്‍
2016-20 കാലയളവില്‍
നടപ്പിലാക്കിയ
പദ്ധതികളും അവയ്ക്കായി
അനുവദിച്ച തുകയും മറ്റു
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
ആലത്തൂർ
നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
1367.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളങ്ങള്‍
കാർഷികാവശ്യങ്ങള്‍ക്കായി
ഉപയോഗയോഗ്യമാക്കുന്ന
പദ്ധതി പ്രകാരം ആലത്തൂർ
നിയോജകമണ്ഡലത്തില്‍പ്പെട്ട
ഗ്രാമപഞ്ചായത്തുകളിലെ
ഏതെല്ലാം കുളങ്ങള്‍
നവീകരിക്കുവാനാണ്
ഭരണാനുമതി
നല്കിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
തിരഞ്ഞെടുക്കപ്പെട്ട
കുളങ്ങളുടെ നവീകരണ
പദ്ധതികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
ഇതിനായി
അനുവദിച്ച തുകയുടെ
വിശദാംശം നല്‍കാമോ?
ദേവികുളം
നിയോജക മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
1368.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കൃഷി നശിച്ച ദേവികുളം
നിയോജക മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം വിതരണം
ചെയ്യുന്നതിനുളള
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എത്ര
തുകയാണ് നിലവില്‍
ദേവികുളം നിയോജക
മണ്ഡലത്തിലെ ഓരോ കൃഷി
ഓഫീസ് മുഖേനയും
നഷ്ടപരിഹാരമായി വിതരണം
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ കൃഷിവകുപ്പ് വഴി
നടപ്പാക്കിയ പദ്ധതികള്‍
1369.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
2016 മുതല്‍ നാളിതുവരെ
കൃഷിവകുപ്പ് വഴി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍, അനുവദിച്ച
തുക, പ്രവൃത്തികളുടെ
പുരോഗതി എന്നിവ
വിശദമാക്കാമോ?
പീരുമേട്
നിയോജകമണ്ഡലത്തിൽ കൃഷി
വകുപ്പ് പദ്ധതികൾ
1370.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പീരുമേട്
നിയോജകമണ്ഡലത്തിൽ കൃഷി
വകുപ്പ് മുഖേന
നടപ്പാക്കുവാൻ
കഴിഞ്ഞിട്ടുള്ള
പദ്ധതികളുടെ പേര്,
വിനിയോഗിച്ച തുക, നേടാൻ
കഴിഞ്ഞ പുരോഗതി എന്നിവ
ഉൾപ്പെടെയുള്ള
വിശദാംശങ്ങൾ പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ
?
പീരുമേട്
നിയോജകമണ്ഡലത്തിൽ ജീവനി
പദ്ധതി
1371.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിൽ
സംസ്ഥാന
കൃഷിവകുപ്പിന്റെ ജീവനി
പദ്ധതിയുടെ ഭാഗമായി
നടപ്പാക്കിയിട്ടുള്ള
പ്രവർത്തനങ്ങളെ
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം ആദിവാസി
കോളനികളാണ് പ്രസ്തുത
പദ്ധതിയുടെ ഭാഗമായ
പരമ്പരാഗത
പച്ചക്കറിവിളകളുടെ കൃഷി
പ്രോത്സാഹന പദ്ധതിയിൽ
ഉൾപ്പെട്ടിട്ടുള്ളത്;
അവിടെ നടപ്പാക്കിവരുന്ന
പദ്ധതികളുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍ ഈ
പദ്ധതി നടത്തിപ്പിന്റെ
ഭാഗമായി പച്ചക്കറി കൃഷി
ചെയ്യുന്നതിന്
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
സ്കൂളുകൾ,പൊതു/സ്വകാര്യ
സ്ഥാപനങ്ങൾ എന്നിവ
ഏതെല്ലാമെന്ന
വിശദാംശങ്ങൾ പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ?
മുണ്ടേരി,
മുട്ടിക്കടവ്
കൃഷിത്തോട്ടങ്ങളില്‍ ഫാം
ടൂറിസം പദ്ധതി
1372.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഷ്യയിലെ
തന്നെ വലിപ്പത്തില്‍
രണ്ടാം സ്ഥാനമുള്ള
മുണ്ടേരി കൃഷി
ഫാം,മുട്ടിക്കടവ്
ജില്ലാ
വിത്തുകൃഷിത്തോട്ടം
എന്നിവിടങ്ങളില്‍
ടൂറിസം വകുപ്പുമായി
ചേര്‍ന്ന് ഫാം ടൂറിസം
പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
അന്തര്‍
സംസ്ഥാന പാതയായ
സി.എന്‍.ജി.റോഡിനോട്
ചേര്‍ന്ന മുട്ടിക്കടവ്
ജില്ലാ വിത്ത്
കൃഷിത്തോട്ടത്തില്‍
മുതിര്‍ന്നവര്‍ക്കും
കുട്ടികള്‍ക്കും
വിനോദത്തിനും
വിശ്രമത്തിനുമായി ലഘു
ഭക്ഷണ ശാലയോടുകൂടിയ
കാര്‍ഷിക
സൗഹൃദപാര്‍ക്ക്
ആരംഭിക്കുന്ന
കാര്യത്തില്‍ അഭിപ്രായം
അറിയിക്കാമോ;
(സി)
കൃഷി
വകുപ്പിന് വരുമാനം
ലഭിക്കുന്ന വിധത്തില്‍
ഇത്തരം ഒരു പദ്ധതി
തയ്യാറാക്കുന്നതിന്
മലപ്പുറം ജില്ല ടൂറിസം
പ്രമോഷന് കൗണ്‍സിലിന്
നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ദേശീയ/സംസ്ഥാന
പാതയോരത്ത്
ശുചിമുറികള്‍
സ്ഥാപിക്കുന്ന
പദ്ധതിക്കായി
മുട്ടിക്കടവ് ജില്ലാ
വിത്തു
കൃഷിത്തോട്ടത്തിന്റെ
സ്ഥലം ലഭ്യമാക്കാമോ;
വിശദമാക്കാമോ?
ആലത്തൂര്‍
നിയമസഭാ മണ്ഡലത്തില്‍
അനുവദിച്ച പ്രവൃത്തികള്‍
1373.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ഐ.ഡി.എഫ്-25
ന് കീഴില്‍ കാര്‍ഷിക
വികസന കര്‍ഷക ക്ഷേമ
വകുപ്പിന്റെ വിവിധ
പദ്ധതികളിൽ
ഉള്‍പ്പെടുത്തി
ആലത്തൂര്‍ നിയമസഭാ
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തിയുടെ
വിശദവിവരവും അനുവദിച്ച
തുകയും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
പട്ടാമ്പി
പ്രാദേശിക കാർഷിക ഗവേഷണ
കേന്ദ്രത്തിന് കുളം
നിർമ്മിക്കുന്നതിനുള്ള പദ്ധതി
1374.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയിലെ
മികച്ച കാർഷിക ഗവേഷണ
കേന്ദ്രമായ പട്ടാമ്പി
പ്രാദേശിക കാർഷിക ഗവേഷണ
കേന്ദ്രത്തിന്
വേനൽക്കാലത്ത് ജലസേചനം
നടത്തുന്നതിന് ആവശ്യമായ
സൗകര്യങ്ങള്‍
ഇല്ലാത്തത് ഗവേഷണത്തെ
സാരമായി ബാധിക്കുന്നു
എന്നുള്ളത്
സർക്കാരിന്റെ ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
കെ.എൽ.ഡി.ബി.
യുടെ ഏതെങ്കിലും
പദ്ധതിയിൽ
ഉള്‍പ്പെടുത്തി
പ്രസ്തുത ഗവേഷണ
കേന്ദ്രത്തിന് ഒരു വലിയ
ജലാശയം
നിർമ്മിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പാലക്കാട്
ജില്ലയില്‍ നടപ്പിലാക്കുന്ന
പുതിയ പദ്ധതികള്‍
1375.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020-21
വര്‍ഷത്തിൽ കൃഷിവകുപ്പ്
മുഖേന പാലക്കാട്
ജില്ലയിൽ എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിനായി
എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ഹരിതകേരളം
പദ്ധതികള്‍
1376.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
പദ്ധതിയുടെ ഭാഗമായി
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
പുതിയ പദ്ധതികള്‍
പ്രസ്തുത മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ കുളങ്ങളുടെയും
തോടുകളുടെയും നവീകരണം
1377.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
കുളങ്ങളുടെയും
തോടുകളുടെയും
നവീകരണത്തിനായി
കെ.എല്‍.ഡി.സി.
തയ്യാറാക്കി
സമര്‍പ്പിച്ച
പദ്ധതിയുടെ
(PA1/291/2019/Agri)
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
ആയത്
സംബന്ധിച്ച്
അഗ്രിക്കള്‍ച്ചർ
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
തുടര്‍നടപടി എന്തെന്ന്
വിശദമാക്കാമോ?
അട്ടപ്പാടി
സമഗ്ര സുസ്ഥിര കാര്‍ഷിക
പദ്ധതി
1378.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുമായി
ബന്ധപ്പെട്ട് കൃഷി
വകുപ്പ്
നടപ്പിലാക്കുന്ന
അട്ടപ്പാടി സമഗ്ര
സുസ്ഥിര കാര്‍ഷിക
പദ്ധതിക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതി സംബന്ധിച്ചുളള
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍ സഹസ്ര
സരോവര്‍ പദ്ധതി
1379.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സഹസ്ര
സരോവര്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ചാത്തനല്ലൂര്‍
പൂപ്പലം പാടശ്ശേഖരങ്ങള്‍
സംരക്ഷിക്കുന്നതിന് പദ്ധതി
1380.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
അങ്ങാടിപ്പുറം
പഞ്ചായത്തിലെ
ചാത്തനല്ലൂര്‍ പൂപ്പലം
പാടശ്ശേഖരങ്ങള്‍
സംരക്ഷിക്കുന്നതിന്
സംരക്ഷണ ഭിത്തി
അടക്കമുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ചെറുപുഴയിലേയ്ക്ക്
ഒഴുകിയെത്തുന്ന
തോടിന്റെ സംരക്ഷണ
ഭിത്തി പുതുക്കി
പണിയുന്നതിന് നടപടികള്‍
സ്വീകരിക്കാമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ പ്രളയ
ധനസഹായം
1381.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018, 2019
വര്‍ഷങ്ങളില്‍
ഉണ്ടായിട്ടുള്ള
പ്രളയത്തിലും
കാലവര്‍ഷക്കെടുതികളിലും
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
കര്‍ഷകരില്‍ എത്ര
പേര്‍ക്ക് എത്ര രൂപയുടെ
നാശനഷ്ടമുണ്ടായിട്ടുണ്ട്;
ഇതില്‍ എത്ര പേര്‍ക്ക്
എത്ര രൂപയുടെ ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇനി
എത്ര രൂപയുടെ ധനസഹായം
നല്കാന്
ബാക്കിയുണ്ട്; വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ധനസഹായത്തിനു
പുറമെ കൃഷി
പുനരാരംഭിക്കുന്നതിന്
മറ്റെന്തെല്ലാം
തരത്തിലുള്ള സഹായം ഈ
മണ്ഡലത്തില്‍
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എല്ലാ
കര്‍ഷകര്‍ക്കും
അര്‍ഹമായ എല്ലാ സഹായവും
അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കുര്യാപ്പിള്ളി
തോട് വാട്ടര്‍ഷെഡ് പദ്ധതി
1382.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ
കുര്യാപ്പിള്ളി തോട്
വാട്ടര്‍ഷെഡ്
സ്കീമിന്റെ കോര്‍പ്പസ്
ഫണ്ട് ഇനത്തില്‍ 2000
മുതല്‍ കോലഞ്ചേരി
എസ്.ബി.എെ.-യില്‍
നിക്ഷേപിച്ചിരിക്കുന്ന
മുപ്പത്തിമൂന്ന്
ലക്ഷത്തിലധികം വരുന്ന
തുക ഈ പദ്ധതിയുടെ
ഭാഗമായ മഴുവന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
വാര്‍ഡ് 15-ലെ നെടുചിറ
കെട്ടി
സംരക്ഷിക്കുന്നതിനായി
വിനിയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കോലഞ്ചേരി
മണ്ണ് സംരക്ഷണ ഓഫീസ്
തയ്യാറാക്കി
സമര്‍പ്പിച്ച പദ്ധതി
നടപ്പിലാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?