കടലില്‍
പ്ലാസ്റ്റിക്
ഉപേക്ഷിക്കുന്നത് മൂലമുള്ള
പാരിസ്ഥിതിക പ്രശ്നങ്ങള്‍
1244.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
യാതൊരു
നിയന്ത്രണവുമില്ലാതെ
പ്ലാസ്റ്റിക്
ഉപേക്ഷിക്കുന്നത്
മൂലമുള്ള ഗുരുതരമായ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
തീരത്ത് നിന്നും
പിടിക്കുന്ന
മത്സ്യങ്ങളില്‍
പ്ലാസ്റ്റിക്കിന്റെ
അംശം ഗണ്യമായ തോതില്‍
കണ്ടെത്തിയെന്ന
റിപ്പോര്‍ട്ടുകള്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
സമുദ്രത്തില്‍
നിന്നും പ്ലാസ്റ്റിക്
നീക്കം ചെയ്യുന്നതിനായി
നീണ്ടകരയില്‍
മത്സ്യത്തൊഴിലാളി
പങ്കാളിത്തത്തോടെ
നടപ്പിലാക്കുന്ന
ശുചിത്വ നഗരം പദ്ധതി
വിജയപ്രദമാണോയെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി കൂടുതല്‍
തുറമുഖങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
കടലില്‍
നിന്നും നീക്കം
ചെയ്യുന്ന പ്ലാസ്റ്റിക്
മാലിന്യം ഉപയോഗിച്ച്
ഡീസല്‍ ഉല്പാദിപ്പിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
കുറഞ്ഞ നിരക്കില്‍
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
കടലിലും
ജലാശയങ്ങളിലും എത്തുന്ന
പ്ലാസ്റ്റിക് മാലിന്യം
1245.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ശാസ്ത്രസാങ്കേതിക
പരിസ്ഥിതി
കൗണ്‍സിലിന്റെ
നേതൃത്വത്തില്‍
കേരളത്തിലെ പത്ത്
ശതമാനം കടല്‍ത്തീരം
ശുചീകരിച്ചപ്പോള്‍
എണ്‍പതിനായിരം കിലോ
പ്ലാസ്റ്റിക് മാലിന്യം
കണ്ടെത്തിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കടലിലും
ജലാശയങ്ങളിലും എത്തുന്ന
പ്ലാസ്റ്റിക് മാലിന്യം
വിഘടിച്ച്
ചെറുകണികകളാകുകയും ഇത്
ഭക്ഷണമാണെന്ന് കരുതി
മത്സ്യങ്ങള്‍
ഭക്ഷിക്കുകയും
ചെയ്യുന്ന
സാഹചര്യമുണ്ടോ;
(സി)
മത്സ്യങ്ങളുടെ
കുടലില്‍ പ്ലാസ്റ്റിക്
കണ്ടെത്തിയതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
ഇത്തരം മത്സ്യം
ഭക്ഷിക്കുന്ന
മനുഷ്യരിലും
പ്ലാസ്റ്റിക് അംശം
എത്തുകയും ഗുരുതരമായ
ഉദരരോഗങ്ങള്‍ക്കും
മറ്റു
മാരകരോഗങ്ങള്‍ക്കും ഇത്
കാരണമാകുമെന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച് ഏത്
ഏജന്‍സിയാണ് നിലവില്‍
പഠനം നടത്തുന്നത്; പഠനം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
റിപ്പോര്‍ട്ടുകള്‍
എന്നത്തേയ്ക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
ഗുജറാത്ത്-കന്യാകുമാരി
പുതിയ കപ്പല്‍ പാത
1246.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ടി.ജെ.
വിനോദ്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളതീരത്ത്
നിന്നും പതിനഞ്ച്
നോട്ടിക്കല്‍ മൈല്‍
പ്രദേശത്ത് കൂടി
ഗുജറാത്ത് മുതല്‍
കന്യാകുമാരി വരെയുള്ള
പുതിയ കപ്പല്‍ പാത
നിര്‍മ്മിക്കുന്നത്
സംസ്ഥാനത്തെ
മത്സ്യതൊഴിലാളികളുടെ
ജീവനും സ്വത്തിനും
ഭീഷണിയാകുവാന്‍
സാധ്യതയുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാത മത്സ്യതൊഴിലാളികള്‍
മത്സ്യബന്ധനം നടത്തുന്ന
പ്രദേശത്ത് നിന്നും
ദൂരത്തേക്ക്
മാറ്റണമെന്ന ആവശ്യം
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
ഇതിന്മേലുള്ള കേന്ദ്ര
സര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്ന്
വിശദമാക്കാമോ;
(സി)
പന്ത്രണ്ട്
നോട്ടിക്കല്‍ മൈലിന്
പുറത്ത് മത്സ്യബന്ധനം
നടത്തുന്ന മത്സ്യബന്ധന
യാനങ്ങള്‍ക്ക് വെസ്സല്‍
ട്രാക്കിംഗ് സിസ്റ്റം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;എങ്കില്‍
അത് എല്ലാ യാനങ്ങളിലും
സ്ഥാപിച്ചുവെന്ന്
ഉറപ്പു
വരുത്തിയിട്ടുണ്ടോ;
(ഡി)
കടലില്‍
മത്സ്യബന്ധനത്തിന്
പോകുന്ന സമയത്തും,
തിരിച്ച് കരയില്‍
എത്തുമ്പോഴും
മത്സ്യതൊഴിലാളികള്‍
അവരുടെ വിശദാംശം സാഗര
മൊബൈല്‍ ആപ്പില്‍
രേഖപ്പെടുത്തണമെന്ന
നിര്‍ദ്ദേശം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
വായ്പകളിലെ
ജപ്തി നടപടികളില്‍
ഏര്‍പ്പെടുത്തിയിരുന്ന
മോറട്ടോറിയം
1247.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികള്‍
സഹകരണസംഘങ്ങളില്‍
നിന്നും എടുത്ത
വായ്പകളിലെ ജപ്തി
നടപടികളില്‍
ഏര്‍പ്പെടുത്തിയിരുന്ന
മോറട്ടോറിയം
നീട്ടുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നുവരെ
എടുത്തിട്ടുള്ള
വായ്പകള്‍ക്കാണ് ഈ
ആനുകൂല്യം ലഭിക്കുക
എന്ന് അറിയിക്കാമോ?
മത്സ്യബന്ധന
യാനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാരിന്റെ ലൈസൻസ്
1248.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
യാനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാരിന്റെ
ലൈസൻസ് കൂടി വേണമെന്ന
തരത്തിൽ കേന്ദ്ര നിയമം
നിലവിൽ വരുന്നത്
സംസ്ഥാനത്തെ
മത്സ്യബന്ധന മേഖലയിൽ
പ്രതിസന്ധിയുണ്ടാക്കുമെന്ന്
കരുതുന്നുണ്ടോ; എങ്കിൽ
ഏതെല്ലാം തരത്തിലാണ്
പ്രതിസന്ധിക്ക്
കാരണമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
പ്രസ്തുത നിയമം
ഏതെല്ലാം തരത്തിൽ
ബാധിക്കുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
ഇതിന് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
പരിഹാരമാര്‍ഗ്ഗങ്ങളാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ പുനരധിവാസം
1249.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശങ്ങളിലെ
വേലിയേറ്റ രേഖയില്‍
നിന്ന്
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ താമസം
മാറ്റി
പുനരധിവസിപ്പിക്കുന്നതിനായി
വകുപ്പ് വിഭാവനം ചെയ്ത
'പുനര്‍ഗേഹം' പദ്ധതി
നിലവില്‍ ഏത്
ഘട്ടത്തിലാണ്; ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(ബി)
ഇതിന്റെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുത്ത് പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ആയതില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
ഇതു പ്രകാരമുള്ള
ധനസഹായം എത്രയാണ്;
ഇതിനായുള്ള പ്രതീക്ഷിത
ചെലവ് എത്ര; നടപ്പു
സാമ്പത്തിക വര്‍ഷം
ചെലവ് ചെയ്യുന്നതിന്
തുക
വകയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മത്സ്യവര്‍ഗ്ഗങ്ങളെ
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
1250.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
വി. ജോയി
,,
വി. കെ. സി. മമ്മത് കോയ
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വംശനാശ ഭീഷണി നേരിടുന്ന
മത്സ്യവര്‍ഗ്ഗങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സമുദ്ര
ആവാസ വ്യവസ്ഥയുടെ
പാരിസ്ഥിതിക തനിമ
നിലനിര്‍ത്തുന്നതിനും
സമുദ്ര മലിനീകരണം
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
തീരദേശ
സമുദ്ര ആവാസ
വ്യവസ്ഥയുടെ
അവിഭാജ്യഘടകവും നിരവധി
മത്സ്യങ്ങളുടെ ആവാസ
കേന്ദ്രങ്ങളുമായ
കണ്ടല്‍ക്കാടുകള്‍,
പവിഴപ്പുറ്റുകള്‍
തുടങ്ങിയവയെ
മത്സ്യബന്ധന
പ്രവര്‍ത്തനങ്ങളുടെ
ആഘാതത്തില്‍ നിന്ന്
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തീരദേശ
വികസന കോര്പ്പറേഷന് മുഖേന
സ്കൂളുകളില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
1251.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന കോര്പ്പറേഷന്
മുഖേന സ്കൂളുകളില്‍
അടുക്കള
നിര്‍മ്മിക്കുന്നതിനും
സ്മാര്‍ട്ട് ക്ലാസുകള്‍
സ്ഥാപിക്കുന്നതിനുമുള്ള
പദ്ധതിയില്‍
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്തെന്ന് വിശദാംശം
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
പുത്തൂര്‍
മത്സ്യമാര്‍ക്കറ്റിന്റെ
നവീകരണം
1252.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഫിഷറീസ്
മേഖലയില്‍ നടപ്പാക്കിയ
പുതിയ പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
പുത്തൂര്‍
മത്സ്യമാര്‍ക്കറ്റിന്റെ
നവീകരണത്തിനായി ഫിഷറീസ്
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സമഗ്ര വികസനം
1253.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
സമഗ്ര വികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്താെഴിലാളികളുടെ
പാര്‍പ്പിട പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കായി
2016-17 മുതല്‍
നടപ്പാക്കി വരുന്ന
ഭവനനിര്‍മ്മാണ
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
'പുനര്‍ഗേഹം' എന്ന
പേരില്‍ പുനരധിവാസ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
എങ്കില്‍
ഇതിനായി എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിയ്ക്കാമോ?
പുനർഗേഹം
പുനരധിവാസ പദ്ധതി
1254.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെയും
കുടുംബങ്ങളുടേയും
ക്ഷേമത്തിനും
സുരക്ഷയ്ക്കും
മത്സ്യബന്ധനമേഖലയിലെ
തൊഴിലാളി
സംരക്ഷണങ്ങള്ക്കുമായി
സ്വീകരിച്ചുവരുന്ന
പ്രധാന പ്രവർത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
പുനർഗേഹം പുനരധിവാസ
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ; ഈ
സർക്കാർ കാലയളവില്‍
പ്രസ്തുത പദ്ധതി വഴി
എത്ര
കുടുംബാംഗങ്ങള്‍ക്ക്
സഹായം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മുട്ടത്തറയില്‍
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
ഹൗസിംഗ് കോളനി
1255.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
സ്ഥലം ഏറ്റെടുക്കുകയും
ഈ സര്‍ക്കാരിന്റെ
കാലത്ത് പണി
പൂര്‍ത്തിയാക്കുകയും
ചെയ്ത മുട്ടത്തറയിലെ
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
ഹൗസിംഗ് കോളനിയിൽ എത്ര
കുടുംബങ്ങള്‍ക്കാണ്
വീട്
അനുവദിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
തീരദേശത്ത്
നിന്നും 50
മീറ്ററിനുള്ളിൽ
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
സുരക്ഷിത സ്ഥലത്തേക്ക്
മാറ്റുന്ന പദ്ധതി
പ്രകാരം
കുടുംബങ്ങള്‍ക്ക്
പ്രസ്തുത ഹൗസിംഗ്
കോളനിയില്‍ ഫ്ളാറ്റ്
അനുവദിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
വിജയപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ മറ്റ്
ജില്ലകളിലെ തീരദേശത്ത്
കൂടി ഇത്
വ്യാപിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നും
പദ്ധതി സംബന്ധിച്ച്
നിയമസഭാ സാമാജികരുടെ
യോഗം
ചേര്‍ന്നിരുന്നോയെന്നും
വിശദമാക്കുമോ;
(ഡി)
ഇത്തരം
ഫ്ളാറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിന്റെയോ
ഏജൻസികളുടെയോ
എന്തെങ്കിലും ധനസഹായം
ലഭ്യമാണോ; വിശദാംശം
നൽകുമോ?
മത്സ്യത്തൊഴിലാളി
ജോയിന്റ് ലയബിലിറ്റി
ഗ്രൂപ്പുകള്‍ക്ക് പലിശ രഹിത
വായ്പ
1256.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍
വളളവും വലയും
വാങ്ങുന്നതിനായി
വന്‍തുക ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
കടമെടുക്കുന്നത്
മൂലമുണ്ടാകുന്ന ബാധ്യത,
ജീവിതകാലം മുഴുവനും
അവരെ
കടക്കെണിയിലാക്കുന്ന
സ്ഥിതിവിശേഷമുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
ആവശ്യമായ വളളവും വലയും
വാങ്ങുന്നതിന്,
മത്സ്യത്തൊഴിലാളി
ജോയിന്റ് ലയബിലിറ്റി
ഗ്രൂപ്പുകള്‍ക്ക് പലിശ
രഹിത വായ്പ
നല്‍കികൊണ്ട്
വളളത്തിന്റെയും
വലയുടെയും
ഉടമകളാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതി എപ്രകാരമാണ്
നടപ്പിലാക്കുകയെന്നും
എത്ര
ജെ.എല്‍.ജി.കള്‍ക്ക് ഈ
വര്‍ഷം ഈ പദ്ധതി
പ്രകാരമുളള ആനുകൂല്യം
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ?
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
ക്ഷേമപദ്ധതികള്‍
1257.
ശ്രീ.കെ.
ആന്‍സലന്‍
,,
സി.കൃഷ്ണന്
,,
കെ.ജെ. മാക്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
സാമ്പത്തിക
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍ നൂതന
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
കേരള
മത്സ്യത്തൊഴിലാളിക്ഷേമനിധി
ബോര്‍ഡ് നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
ബോര്‍ഡില്‍ അംഗത്വമുള്ള
മത്സ്യത്തൊഴിലാളികള്‍ക്കായി
അപകട ഗ്രൂപ്പ്
ഇൻഷ്വറൻസ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
ഈ
പദ്ധതി പ്രകാരം
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന നഷ്ടപരിഹാരം
എത്രയാണെന്നും പദ്ധതി
കൂടുതല്‍ പേര്‍ക്ക്
പ്രയോജനപ്രദമാകും വിധം
വിപുലീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി
'അടിസ്ഥാന സൗകര്യവികസനവും
മാനവശേഷി വികസനവും' പദ്ധതി
1258.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
വിഭാഗങ്ങളിലെ
സാമൂഹികവും
സാമ്പത്തികവുമായ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിന്
2015-16 ല്‍ മുന്‍
സര്‍ക്കാര്‍ 'അടിസ്ഥാന
സൗകര്യവികസനവും
മാനവശേഷി വികസനവും'
എന്ന പദ്ധതിക്ക് രൂപം
നല്‍കിയിരുന്നോ;
(ബി)
2019-2020
ല്‍ ഈ
പദ്ധതിയിന്‍കീഴില്‍
എന്ത് തുക
വകയിരുത്തിയെന്നും
ഇതില്‍ എത്ര തുക
20.02.2020 വരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
മീന്‍പിടിക്കാന്‍
കടലില്‍പ്പോയി കാണാതായവര്‍
1259.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മീന്‍പിടിക്കാന്‍
കടലില്‍പ്പോയി
കാണാതായവരെ സംബന്ധിച്ച
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ബി)
തിരച്ചിലിനു
ശേഷവും കണ്ടെത്താന്‍
കഴിയാത്തവരുടെ
ബന്ധുക്കള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നിലവില്‍
നല്‍കിവരുന്നത്;
വിശദമാക്കാമോ;
(സി)
കാണാതായവരെ
കണ്ടുപിടിക്കാന്‍
ഏതെല്ലാം വിധത്തിലുള്ള
അന്വേഷണങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മത്സ്യതൊഴിലാളികളുടെ
പുനരധിവാസം
1260.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമുദ്ര
തീരത്തിന്റെ അമ്പത്
മീറ്റര്‍
പരിധിക്കുള്ളില്‍
താമസിക്കുന്നതും
കടലാക്രമണഭീഷണി
നേരിടുന്നതുമായ
മത്സ്യതൊഴിലാളികളെ
പുനരധിവസിപ്പിക്കുന്ന
പദ്ധതി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്ക്കരിച്ചിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇതിനകം
എത്ര മത്സ്യതൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിച്ചുവെന്ന്
അറിയിക്കാമോ;
(സി)
2019-20
കാലയളവില്‍ ഈ
പദ്ധതിക്കായി എത്ര തുക
വകയിരുത്തിയെന്നും
20-02-2020 വരെ ഇതില്‍
നിന്നും എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
പുനർഗേഹം
പദ്ധതി
1261.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടൽത്തീരത്തുനിന്നും
അന്‍പത് മീറ്ററിനുള്ളിൽ
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനായി
തയ്യാറാക്കിയ പുനർഗേഹം
പദ്ധതിക്കായി
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പിറവം
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ പ്രദേശങ്ങളിൽ
എത്ര ഗുണഭോക്താക്കളെ
വീതം
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭൂമി
1262.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭൂമിവാങ്ങുന്നതിന്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതി
പ്രകാരം എത്ര
കുടുംബങ്ങള്‍ക്കാണ്
ധനസഹായം
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഒരു
കുടുംബത്തിന് എത്ര രൂപ
നിരക്കിലാണ് സഹായം
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പുനര്‍ഗേഹം
പദ്ധതി
1263.
ശ്രീ.കെ.
ദാസന്
,,
എം. നൗഷാദ്
,,
വി. ജോയി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഞ്ഞൂറ്റി തൊണ്ണൂറ്
കിലോമീറ്റര്‍
ദെെര്‍ഘ്യം വരുന്ന
തീരപ്രദേശത്തിന്റെ
പകുതിയിലധികം പ്രദേശം
അതിരൂക്ഷമായ കടലാക്രമണ
ഭീഷണികൊണ്ട് സുരക്ഷിത
വാസത്തിന്
അനുയോജ്യമല്ലാത്ത
മേഖലയായതിനാല്‍,
സന്നദ്ധരാകുന്നവരെ
നിലവിലുളള സ്ഥലത്തിന്റെ
ഉടമസ്ഥാവകാശവും
കെെവശാവകാശവും
നിലനിര്‍ത്തിക്കൊണ്ട്
പത്ത് ലക്ഷം രൂപ വീതം
നല്കി
പുനരധിവസിപ്പിക്കാനുളള
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
സുരക്ഷിതമല്ലാത്ത
പ്രദേശങ്ങളില്‍
താമസിക്കുന്ന
കുടുംബങ്ങളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ഇവരുടെ
പുനരധിവാസത്തിനായി എത്ര
തുക വേണ്ടി വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(സി)
രണ്ടായിരത്തി
നാനൂറ്റി അമ്പത് കോടി
രൂപ ചെലവ്
പ്രതീക്ഷിക്കുന്ന
പുനര്‍ഗേഹം പദ്ധതിക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
പദ്ധതിക്കുളള മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ?
പുനര്‍ഗേഹം
പദ്ധതി
1264.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്ത്
അമ്പത് മീറ്ററിനുളളില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനായി
പുനര്‍ഗേഹം പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എത്ര
ഘട്ടങ്ങളിലായാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഓരോ ഘട്ടത്തിലുമുളള
പരിപാടികള്‍ സംബന്ധിച്ച
വിവരങ്ങള്‍
എന്താണെന്നും
അറിയിക്കുമോ;
(സി)
കടലോരത്തു
നിന്നും
മാറിത്താമസിക്കാന്‍
തയ്യാറാകുന്ന
കുടുംബങ്ങള്‍ക്കുളള
ധനസഹായം സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
വസ്തു
വാങ്ങുന്നതിന് തുക
ആവശ്യമില്ലാത്ത
കുടുംബങ്ങള്‍ക്ക്
അതിനായി മാറ്റി
വയ്ക്കുന്ന തുക ഭവന
നിര്‍മ്മാണത്തിനായി
ചെലവഴിക്കാന്‍ കഴിയുമോ
എന്ന്
വെളിപ്പെടുത്തുമോ?
പുനര്‍ഗേഹം
പദ്ധതി
1265.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പുനര്‍ഗേഹം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി മത്സ്യ
തൊഴിലാളികള്‍ക്ക് എത്ര
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എത്ര
പേര്‍ക്ക് വീടുകള്‍
നല്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
വീടുകളുടെ നിര്‍മ്മാണം
1266.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റടക്കം എത്ര
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്രയെണ്ണത്തിന്റെ
നിര്‍മ്മാണം
നടക്കുന്നുണ്ടെന്നും
തുടര്‍ന്ന് എത്ര
വീടുകള്‍ കൂടി
നിര്‍മ്മിച്ചു
നല്‍കാനാണ്
ആലോചിക്കുന്നതെന്നും
വ്യക്തമാക്കാമോ?
മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള
ഇൻഷുറൻസ് പദ്ധതി
1267.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനയാനങ്ങള്‍ക്ക്
ഇൻഷുറൻസ് പരിരക്ഷ
നല്‍കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഏത്
ഇൻഷുറൻസ് കമ്പനി
വഴിയാണ് ഈ പദ്ധതി
നടപ്പിലാക്കുക; ഈ
പദ്ധതിയുടെ കീഴില്‍
പൂർണ്ണമായ നഷ്ടം കവർ
ചെയ്യുന്നതിനുള്ള
പദ്ധതിയുണ്ടോ;
(സി)
ഈ
പദ്ധതി പ്രകാരമുള്ള
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്ന
പ്രക്രിയ
പൂർത്തിയായിട്ടുണ്ടോ;
എങ്കില്‍ ഓരോ
ജില്ലയിലും എത്ര
പേർക്ക് ഇതിന്റെ
ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പ്രകൃതി
ക്ഷോഭം മൂലം
മത്സ്യബന്ധന
ഉപകരണങ്ങള്‍
നഷ്ടപ്പെടുന്ന മത്സ്യ
തൊഴിലാളികള്‍ക്ക്
കടാശ്വാസം അനുവദിക്കാൻ
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഫിഷറീസ്
ടെക്നിക്കല്‍ സ്കൂളുകള്‍
1268.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
ഫിഷറീസ് ടെക്നിക്കല്‍
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫിഷറീസ്
ടെക്നിക്കല്‍
സ്കൂളുകള്‍
ശക്തിപ്പെടുത്താന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
മേഖലയിലെ വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നൂതന
നടപടികള്‍
1269.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മത്സ്യത്തൊഴിലാളി
മേഖലയിലെ വിദ്യാഭ്യാസ
നിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നൂതന നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
തീരദേശ
മേഖലയിലെ
വിദ്യാലയങ്ങളിലെ
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
സവിശേഷ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഓഖി
ദുരന്തം-ആശ്രിത നിയമനം
1270.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതരില്‍ എത്ര
പേര്‍ക്ക് ജോലി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എസ്.എസ്.എല്‍.സി
പാസായ എത്ര പേര്‍ക്കാണ്
ജോലി
നല്‍കിയിട്ടുള്ളത്;
ജോലി നല്കിയവരില്
ആര്‍ക്കെങ്കിലും സ്ഥിര
നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അവരുടെ പേര്,
മേല്‍വിലാസം, ഉദ്യോഗം
നല്കിയ സ്ഥാപനത്തിന്റെ
പേരു വിവരം എന്നിവ
ലഭ്യമാക്കാമോ;
(സി)
ഇനി
എത്ര പേര്‍ക്ക് ജോലി
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
ഫിഷ്
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായുള്ള കിഫ്ബി
പദ്ധതി
1271.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതാശ്വാസ നടപടികളുടെ
ഭാഗമായി തീരദേശ
മേഖലയിലെ ഫിഷ്
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായുള്ള
കിഫ്ബി പദ്ധതിയുടെ
രൂപീകരണ പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കൊല്ലം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം ഫിഷ്
മാര്‍ക്കറ്റുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കുവാനുള്ള കിഫ്ബി
പദ്ധതി
1272.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ കൊല്ലം
ജില്ലയില്‍ ഏതെല്ലാം
മത്സ്യ
മാര്‍ക്കറ്റുകളാണ്
നവീകരിക്കുവാന്‍
പദ്ധതിയിട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം
മാറ്റങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
മാര്‍ക്കറ്റുകളില്‍
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുമെന്ന്
വിശദീകരിക്കുമോ?
ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ് സെന്റര്‍
1273.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പുതിയങ്ങാടി,
പഴയങ്ങാടി മേഖലകളിലെ
മത്സ്യബന്ധന
തൊഴിലാളികള്‍ക്ക് വളരെ
ഉപയോഗപ്രദമായ ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ്
സെന്ററിന്റെ നവീകരണ
പ്രവൃത്തികള്‍ക്ക്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ചീഫ് എഞ്ചിനീയര്‍ മുഖേന
സമര്‍പ്പിച്ച വിശദമായ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
നടുത്തുരുത്തിയിലെ
ഫിഷ് ലാന്റിംഗ് സെന്റര്‍
1274.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന കോര്പ്പറേഷന്
മുഖേന തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
നടുത്തുരുത്തിയില്‍
ഫിഷ് ലാന്റിംഗ്
സെന്റര്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ വിശദാംശം
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
മത്സ്യങ്ങളിലെ
മായം കണ്ടെത്താനുള്ള
സാങ്കേതിക സംവിധാനങ്ങള്‍
1275.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
വിപണന കേന്ദ്രങ്ങളിലെ
മത്സ്യങ്ങളില്‍ രാസ
പദാര്‍ത്ഥങ്ങളായ മായം
കലര്‍ത്തിയിട്ടുണ്ടോ
എന്ന് പരിശോധിക്കാനുള്ള
സാങ്കേതിക
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ;
(ബി)
വിപണനത്തിനായുളള
മത്സ്യങ്ങളിലെ മായം
കലര്‍ത്തല്‍ വേഗത്തിലും
നിരന്തരവുമായ
പരിശോധനയിലൂടെയും
ഇല്ലാതാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിവരിക്കാമോ;
(സി)
മത്സ്യങ്ങളില്‍
മായം കലര്‍ത്തിയത്
സംബന്ധിച്ച് എത്ര
കേസ്സുകളാണ് 2018-19,
2019-20 വര്‍ഷങ്ങളില്‍
സംസ്ഥാനതലത്തില്‍
രജിസ്റ്റര്‍
ചെയ്തതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുവാനുള്ള നടപടികള്‍
1276.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യലേലവും
വിപണനവും
നിയന്ത്രിക്കുവാനും
മത്സ്യത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുവാനും
നിയമനിർമ്മാണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
സംസ്ഥാനത്തെ
മത്സ്യബന്ധന
തുറമുഖങ്ങളുടെ
കാര്യക്ഷമമായ
നടത്തിപ്പിനും
പരിപാലനത്തിനും വേണ്ടി
മാനേജ്മെന്റ്
സൊസൈറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതുമൂലമുണ്ടായ
ഗുണപരമായ മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
ജനങ്ങളുടെ
ആരോഗ്യത്തിന് ഹാനികരമായ
രാസവസ്തുക്കള്‍ കലർന്ന
മത്സ്യം വ്യാപകമായി
വില്‍ക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
ക്രിയാത്മകമായ
ഇടപെടലുകള്‍
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മത്സ്യങ്ങളിലെ
രാസവസ്തുക്കള്‍
കണ്ടുപിടിക്കുന്നതിന്
വേണ്ടി സി.ഐ.എഫ്.റ്റി
വികസിപ്പിച്ച സാങ്കേതിക
വിദ്യ ഉപയോഗിച്ച്
പരിശോധിച്ച്
രാസവസ്തുകളില്ലെന്ന്
ഉറപ്പ് വരുത്തിയ
മത്സ്യം മാത്രമേ
സംസ്ഥാനത്തെ
മാർക്കറ്റുകളില്‍
വില്പന
നടത്തുന്നുള്ളുവെന്ന്
ഉറപ്പ് വരുത്തുവാൻ
നടപടി സ്വീകരിക്കുമോ?
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
1277.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യവിഭവങ്ങളുടെ
ഗുണമേന്മ ഉറപ്പാക്കാൻ
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
മുൻകാലങ്ങളെ
അപേക്ഷിച്ച് കടൽ
മത്സ്യത്തിന്റെ ലഭ്യത
കുറഞ്ഞുവരുന്നതായി
വിലയിരുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
(സി)
എങ്കിൽ
മത്സ്യ ലഭ്യത
കുറയുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍ നൽകാമോ?
ജനകീയ
മത്സ്യകൃഷി പദ്ധതി
1278.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനകീയ
മത്സ്യകൃഷി പദ്ധതി
പ്രകാരം സംസ്ഥാനത്ത്
മത്സ്യ ഉല്പാദനത്തില്
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എത്ര
കര്‍ഷകര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മത്സ്യകൃഷി
പദ്ധതിയില്‍
ഏര്‍പ്പെടുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണുളളതെന്ന്
വിശദമാക്കാമോ?
ഉള്‍നാടൻ
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1279.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടും
സംസ്ഥാനത്തെ ഉള്‍നാടന്‍
മത്സ്യോല്പാദനം
ഗണ്യമായി കുറയുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉള്‍നാടൻ
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
വകുപ്പ് നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ബ്ലൂ
റെവല്യൂഷൻ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേന്ദ്രാനുമതിക്കായി
എന്തെങ്കിലും പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
അനുമതി ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
2019-20
സാമ്പത്തിക വര്‍ഷം
ആര്.കെ.വി.വൈ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേന്ദ്രത്തിന്
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ?
ഇടക്കൊച്ചി
ഫിഷ് ഫാം
1280.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഇടക്കൊച്ചി
ഫിഷ് ഫാമില്‍
എന്തെല്ലാം വികസന
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ; ഇവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(സി)
എന്നത്തേയ്ക്ക്
ഈ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
ഉള്‍നാടന്‍
മത്സ്യബന്ധനവും
മത്സ്യോത്പാദനവും
1281.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉള്‍നാടന്‍
മത്സ്യബന്ധനവും
മത്സ്യോത്പാദനവും
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉപയോഗ
ശൂന്യമായ
പൊതു-സ്വകാര്യ
ജലാശയങ്ങളില്‍ സഹകരണ
സ്ഥാപനങ്ങള്‍ വഴി
നാടന്‍ മത്സ്യോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
ആസൂത്രണം ചെയ്തു
നടപ്പാക്കുമോ;
(സി)
അന്യം
നിന്നുപോകുന്ന ശുദ്ധജല
മത്സ്യങ്ങളുടെ
സംരക്ഷണവും വ്യാപനവും
ലക്ഷ്യമാക്കിക്കൊണ്ട്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
മുറ്റത്തൊരു
മീന്‍ പദ്ധതി
1282.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലാശയങ്ങളുടെ
നശിച്ചുപോയ ആവാസ
വ്യവസ്ഥ പുന:സ്ഥാപിച്ച്
മത്സ്യകൃഷി ചെയ്യുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതിനായി കര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ബി)
മുറ്റത്തൊരു
മീന്‍ എന്ന പേരില്‍
ഫിഷറീസ് വകുപ്പ്
നടത്തുന്ന പദ്ധതിയുടെ
വിശദാംശം നല്‍കാമോ?
പന്നിവേലിച്ചിറയിലെ
ഫിഷറീസ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
1283.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തിലെ
പന്നിവേലിച്ചിറയില്‍
ഫിഷറീസ് വകുപ്പ് ഈ
സര്‍ക്കാരിന്റെ
കാലയളവിൽ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഏതെല്ലാം
ഇനങ്ങളിലുള്ള
മത്സ്യങ്ങളാണ് അവിടെ
നിന്ന്
ലഭ്യമാകുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തിൽ
ഉള്‍നാടൻ
മത്സ്യകൃഷിയുടെ
പ്രോത്സാഹനത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്; അതിന്റെ
ഭാഗമായി എത്രത്തോളം
പുതിയ കര്‍ഷകര്‍
ഉള്‍നാടൻ മത്സ്യകൃഷിയിൽ
വ്യാപൃതരായിട്ടുണ്ട്
എന്നതിന്റെ കണക്ക്
വ്യക്തമാക്കുമോ?
ക്യു.എസ്.എസ്.
കോളനിയിലെ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം
1284.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
കോര്‍പ്പറേഷനില്‍
പള്ളിത്തോട്ടം
ഡിവിഷനിലെ
ക്യു.എസ്.എസ്.
കോളനിയിലെ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിനായുള്ള
ഭവന പദ്ധതിയുടെ രൂപീകരണ
പുരോഗതി അറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കുമ്പളം
പഞ്ചായത്തിലെ ലൈവ്ലിഹുഡ്
പദ്ധതി
1285.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
കുമ്പളം പഞ്ചായത്തില്‍
തീരദേശ വികസന
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കുന്ന
ലൈവ്ലിഹുഡ് പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ;
(ബി)
എന്നത്തേയ്ക്ക്
പദ്ധതി നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതിയിലൂടെ വിഭാവനം
ചെയ്യുന്നതെന്താണെന്ന്
അറിയിക്കുമോ?
തീരദേശ
റോഡുകളുടെ നിലവാരം
1286.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
(2011-16) തീരദേശ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിന് എത്ര
രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ആയവയില്‍
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തവ
എത്രയെന്ന്
വ്യക്തമാക്കാമോ?
തീരദേശ
റോഡുകളുടെ നിലവാരം
1287.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18,
2018-19, 2019-20
സാമ്പത്തിക വര്‍ഷം
തലശ്ശേരി നിയോജക
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ
നിലവാരമുയര്‍ത്തുന്നതിന്
ഭരണാനുമതി ലഭിച്ച
മുഴുവന്‍ റോഡുകളുടെയും
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
അപ്രകാരം
പൂര്‍ത്തിയാകാത്ത
റോഡുകളുടെ പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം എന്താണെന്നും
ആയത്
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഉള്ളതെന്നും
അറിയിക്കാമോ; ഇവ
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മറെെന്‍
ആംബുലന്‍സ് സൗകര്യം
1288.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മറെെന്‍ ആംബുലന്‍സ്
സൗകര്യം ലഭ്യമാണോ;
(ബി)
ഇല്ലെങ്കില്‍
മറെെന്‍ ആംബുലന്‍സ്
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മറെെന്‍ ആംബുലന്‍സ്
സൗകര്യം സംസ്ഥാനത്തെ
ഏതെല്ലാം പ്രദേശത്താണ്
ഏര്‍പ്പെടുത്തേണ്ടതെന്ന്
നിഗമനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മള്‍ട്ടി
സ്പീഷീസ് ഇക്കോ ഹാച്ചറിയുടെ
പ്രവര്‍ത്തനം
1289.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കൂരികുളം
ഭൂതത്താൻ കെട്ട്
മള്‍ട്ടി സ്പീഷീസ്
ഇക്കോ ഹാച്ചറിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഹാച്ചറിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(സി)
ഹാച്ചറിയുടെ
രണ്ടാംഘട്ട നിര്‍മ്മാണ
പ്രവൃത്തികളിൽ
എന്തെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
അതിനുവേണ്ടി എത്ര
തുകയുടെ പ്രൊപ്പോസൽ
ആണ് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഹാച്ചറിയുടെ
പൂര്‍ണ്ണ തോതിലുള്ള
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാൻ കഴിയും
എന്ന് വ്യക്തമാക്കാമോ?
തുറമുഖ
നിര്‍മ്മാണത്തിനായി ചെലവഴിച്ച
തുക
1290.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഏതൊക്കെ തുറമുഖങ്ങളാണ്
ഫിഷറീസ് വകുപ്പ് മുഖേന
കിഫ്ബി വഴി
നിര്‍മ്മിക്കുന്നതെന്നും
ഇതിനായി നാളിതുവരെ എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
മത്സ്യബന്ധന
തുറമുഖ വികസനം
1291.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
തുറമുഖങ്ങള്‍
വികസിപ്പിക്കുവാന്‍ ഈ
സര്‍ക്കാര്‍ ഇതുവരെ
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
2020
ല്‍ ഏതെങ്കിലും പുതിയ
മത്സ്യബന്ധന
തുറമുഖങ്ങളുടെ പണി
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ പൊഴിയൂരില്‍
പുതിയ മത്സ്യബന്ധന
തുറമുഖം ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്,
ഫിഷറീസ് വകുപ്പുകള്‍
അനുവദിച്ച തുക
1292.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മാവേലിക്കര നിയോജക
മണ്ഡലത്തിലെ
റോഡുകള്‍ക്കായി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്, ഫിഷറീസ്
വകുപ്പുകള്‍ അനുവദിച്ച
തുകയുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
അനുവദിച്ച
റോഡുകളുടെ നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
സാങ്കേതികാനുമതി
ലഭിച്ചിട്ടില്ലെന്നതും
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടില്ലെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്ന്
വിശദമാക്കാമോ?
കായംകുളം
ഫിഷിംഗ് ഹാർബറിലെ വികസന
പ്രവർത്തനങ്ങള്‍
1293.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാർബറിലെ
തകർന്ന പുലിമുട്ട്
പുന:സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഹാർബറില്‍ 2019-20
വർഷത്തില്‍
നടപ്പിലാക്കിയ വിവിധ
വികസന പ്രവർത്തനങ്ങളുടെ
പട്ടിക ലഭ്യമാക്കുമോ;
(സി)
ഇവിടുത്തെ
അടിസ്ഥാന സൗകര്യം
വികസിപ്പിക്കുന്നതിനും
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പാലക്കോട്
പുഴയുടെ അഴിമുഖത്ത് മണല്‍
അടിയുന്നതിന് ശാശ്വത പരിഹാരം
1294.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പുതിയങ്ങാടിക്ക് സമീപം
പാലക്കോട് പുഴയുടെ
അഴിമുഖത്ത് മണല്‍
അടിയുന്നത് കാരണം
മണല്‍ക്കൂനയില്‍ തട്ടി
ബോട്ടുകള്‍ മറിയുന്നത്
കൊണ്ട്
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ശാശ്വതമായി
പരിഹരിക്കുന്നതിന്
അവിടെ റിവര്‍
ട്രെയിനിംഗ് വര്‍ക്സ്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
സി.ഡബ്ള്യൂ.പി.ആര്.എസ്.,
പൂനെ മാതൃകാപഠനം നടത്തി
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ആവിയില്‍തോട്
പുനരുദ്ധാരണം
T 1295.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കാട്
നോര്‍ത്ത് നിയോജക
മണ്ഡലത്തിലെ
ആവിയില്‍തോട്
പുനരുദ്ധരിക്കുന്നതിന്
കേരള സ്റ്റേറ്റ്
കോസ്റ്റല്‍ ഏരിയ
ഡെവലപ്മെന്റ്
കോര്പ്പറേഷന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
നടപടികളൊന്നും
സ്വീകരിച്ചിട്ടില്ലെങ്കില്‍
പ്രസ്തുത തോട്
പുനരുദ്ധരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കായംകുളം
മണ്ഡലത്തിലെ കശുവണ്ടി
ഫാക്ടറികള്‍
1296.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ ആകെ എത്ര
കശുവണ്ടി ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ കാപ്പക്സിന്റെ
അധീനതയില്‍ ഉള്ള
ഫാക്ടറികള്‍, സ്വകാര്യ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഫാക്ടറികള്‍, ഇവിടെ
ജോലി ചെയ്യുന്ന
ജീവനക്കാരുടെ എണ്ണം
എന്നിവ വിശദമാക്കാമോ;
(ബി)
കേരളത്തില്‍
അടഞ്ഞുകിടന്നിരുന്ന
എത്ര കശുവണ്ടി
ഫാക്ടറികള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തുറന്ന്
പ്രവര്‍ത്തിപ്പിച്ചു
എന്ന് ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ?
കശുവണ്ടി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
1297.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി വ്യവസായം
നേരിടുന്ന പ്രതിസന്ധി
തരണം ചെയ്യുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണ്;
പ്രസ്തുത പദ്ധതികള്‍
വിജയപ്രദമാണോ;
വിശദമാക്കുമോ;
(ബി)
വിയറ്റ്നാമില്‍
നിന്നും മൂല്യം കുറഞ്ഞ
ഉല്പന്നം എന്ന നിലയില്‍
സ്പെഷ്യല്‍ എക്കണോമിക്
സോണ്‍ വഴി
കശുവണ്ടിപ്പരിപ്പ്
ഇറക്കുമതി ചെയ്യുവാന്‍
കേന്ദ്രം നല്കിയ
അനുമതി ഈ വ്യവസായത്തെ
എപ്രകാരമാണ്
ബാധിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ഡി)
കശുവണ്ടി
ഇറക്കുമതി
ചെയ്യുന്നതിനായി
രൂപീകൃതമായ കാഷ്യു
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രവർത്തനം
സംബന്ധിച്ചുള്ള
വിമർശനങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
കശുമാവ്
കൃഷി വ്യാപന പ്രവർത്തനങ്ങള്‍
1298.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുമാവ് കൃഷി
വ്യാപിപ്പിക്കുന്നതിന്
കശുമാവ് കൃഷി വികസന
ഏജൻസി നടത്തുന്ന
പ്രവർത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായത്തിന്
ഒരു വർഷം വേണ്ട
തോട്ടണ്ടി എത്ര ലക്ഷം
ടൺ ആണെന്നും
സംസ്ഥാനത്തെ ആഭ്യന്തര
ഉല്പാദനം
നിലവിലെത്രയാണെന്നും
വിശദമാക്കാമോ;
(സി)
ആഭ്യന്തര
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിന്
ഈ സർക്കാർ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
മറ്റ്
സംസ്ഥാനങ്ങളില്‍ സ്ഥലം
പാട്ടത്തിനെടുത്ത്
കശുമാവ് കൃഷി
ചെയ്യുമെന്നത്
പ്രാവർത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
കശുവണ്ടി
കൃഷി
1299.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
ഉല്‍പ്പാദനം
പ്രോത്സാഹിപ്പിക്കുന്നതിനും
കശുവണ്ടി കൃഷി
വ്യാപിപ്പിക്കുന്നതിനും
കാഷ്യൂ ബോര്‍ഡ്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുന്നുണ്ടെന്നു
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
പത്ത് വര്‍ഷത്തിനിടെ പല
കശുവണ്ടിത്തോട്ടങ്ങളും
റബ്ബര്‍ തോട്ടങ്ങളായി
പരിണമിച്ച സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വീട്ടുവളപ്പില്‍
കശുവണ്ടി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പയ്യന്നൂരിലെ ഫിഷറീസ്
യൂണിവേഴ്സിറ്റിയുടെ
കേന്ദ്രത്തിൽ ഡിഗ്രി
കോഴ്സുകള്‍
1300.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
യൂണിവേഴ്സിറ്റിയുടെ
പയ്യന്നൂര്‍ ഉത്തരമേഖലാ
കേന്ദ്രത്തിൽ ഡിഗ്രി
കോഴ്സുകള്‍ എപ്പോള്‍
തുടങ്ങാൻ
സാധിക്കുമെന്ന്
അറിയിക്കാമോ;
(ബി)
ഫിഷറീസ്
യൂണിവേഴ്സിറ്റിയുടെ
ഉത്തരമേഖലാ കേന്ദ്രമായ
പയ്യന്നൂരിൽ കോളേജ്
തുടങ്ങുന്നതിന് ഭൂമി
കണ്ടെത്തുന്നതിനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ?