പുഴകളെ
വീണ്ടെടുക്കുന്നതിനായി നടപടി
816.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുഴകളെ
വീണ്ടെടുക്കുന്നതിനായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
പൊതുജനങ്ങളുടെയും
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും
സഹകരണത്തോടെ
സംസ്ഥാനത്തിന്റെ
ജലസമൃദ്ധി
പഴയപ്രതാപത്തിലേക്ക്
എത്തിക്കുന്നതിന്
ഭാവിയില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പി.എം.കെ.എസ്.വൈ.
പദ്ധതി
817.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
പി.എം.കെ.എസ്.വൈ.
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിക്കായി
പ്രതിവര്‍ഷം
സംസ്ഥാനത്തിന്
അനുവദിച്ച തുകയും ഓരോ
വര്‍ഷവും ചെലവഴിച്ച
തുകയും സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് അനുവദിച്ച
ഫണ്ട്
ചെലവഴിക്കുന്നതില്‍
സംസ്ഥാനം വളരെ
പിന്നിലാണ് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
കൂടുതല്‍ ഫണ്ട്
ലഭ്യമാകുന്നതിന്
പ്രസ്തുത പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
നദികളെ
മാലിന്യമുക്തമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
818.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളും മറ്റ്
ജലസ്രോതസ്സുകളും
രൂക്ഷമായ
മലിനീകരണത്തിന്
വിധേയമായിട്ടുളളതായ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ഏജന്‍സികളാണ്
ഇക്കാര്യത്തില്‍ പഠനം
നടത്തിയത്; അവയുടെ
കണ്ടെത്തല്‍ പ്രകാരം
സംസ്ഥാനത്ത് കൂടുതല്‍
മാലിന്യവാഹിനികളായ
നദികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
നദികളെ
മാലിന്യമുക്തമാക്കുന്നതിന്
ജനപങ്കാളിത്തത്തോടെ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
വിജയപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
നദികള്‍
മലിനീകരിക്കുന്നവര്‍ക്കെതിരെ
2018 ലെ കേരള ജലസേചനവും
ജലസംരക്ഷണവും ഭേദഗതി
നിയമപ്രകാരം എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
സാധിച്ചതെന്ന്
അറിയിക്കാമോ;
(ഇ)
ദേശീയ
ഹരിത ട്രൈബ്യൂണലിന്റെ
20.9.2018 ലെ ഉത്തരവ്
പ്രകാരം റിവര്‍
റിജുവനേഷന്‍
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത
കമ്മിറ്റികളുടെ
പ്രവര്‍ത്തനം
എപ്രകാരമാണെന്ന്
വിശദമാക്കാമോ?
നദികളിലെ
ലോഹവിഷ സാന്നിധ്യം
819.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ജലകമ്മീഷന് നദികളിലെ
ലോഹവിഷ
സാന്നിധ്യത്തെക്കുറിച്ച്
തയ്യാറാക്കിയ പഠന
റിപ്പോര്‍ട്ടില്‍
സംസ്ഥാനത്തെ നദികള്‍
ഗുരുതരമായ മാലിന്യ
ഭീഷണി നേരിടുന്നുവെന്ന
കാര്യം സൂചിപ്പിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
നദികളിലാണ് ലോഹവിഷ
സാന്നിധ്യം കൂടുതലായി
കണ്ടെത്തിയിട്ടുള്ളത്;
(സി)
നദികളെ
വിഷവിമുക്തമാക്കുന്നതിനും
ജനങ്ങളുടെ ആരോഗ്യം
സംരക്ഷിക്കുന്നതിനും
എന്തെങ്കിലും പ്രത്യേക
പദ്ധതി ജലവിഭവ വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
തൃശ്ശൂര്‍
ജില്ലയിലെ നാശോന്മുഖമായ
നദികളുടെ സംരക്ഷണം
820.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നാശോന്മുഖമായ
നദികളുടെ
സംരക്ഷണത്തിനായുള്ള
ഇന്റഗ്രേറ്റഡ്
ഹോളിസ്റ്റിക് അപ്രോച്ച്
ഫോര്‍ റിജുവനേഷന്‍ ഓഫ്
റിവേഴ്സ് എന്ന പദ്ധതി
പ്രകാരം തൃശ്ശൂര്‍
ജില്ലയില്‍ ഏതെല്ലാം
നദികളുടെ
സംരക്ഷണത്തിനാണ്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൂര്‍ണ്ണമായി
മാലിന്യ മുക്തമാക്കിയ
ജലസ്രോതസ്സുകള്‍
821.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര ജലസ്രോതസ്സുകള്‍
പൂര്‍ണ്ണമായി മാലിന്യ
മുക്തമാക്കിയെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായി എത്ര
തുക ചെലവഴിച്ചുവെന്ന്
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കുമോ;
(സി)
പൂര്‍ണ്ണമായി
മാലിന്യ മുക്തമാക്കിയ
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ജലാശയങ്ങളുടെ
സംരക്ഷണത്തിനായി അതോറിറ്റി
822.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികള്‍,തോടുകള്‍,കുളങ്ങള്‍
മുതലായ പൊതുജലാശയങ്ങളെ
സംരക്ഷിക്കാന്‍ ഒരു
പ്രത്യേക അതോറിറ്റി
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
മുമ്പാകെയുണ്ടോ;
(ബി)
ഈ
നിര്‍ദ്ദേശം
അനുഭാവപൂര്‍വ്വം
പരിഗണിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പൊതുജലാശയങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനും
ഇപ്പോള്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
വിശദീകരിക്കാമോ;
(ഡി)
നാശോന്മുഖമായ
ജലാശയങ്ങളുടെ
പുനരുജ്ജീവനത്തിനായി
സര്‍ക്കാര്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പ്രത്യേക പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
പ്രളയ
നിയന്ത്രണത്തിനായി പുതിയ
അണക്കെട്ടുകള്‍
823.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
നിയന്ത്രണത്തിനായി
പുതിയ അണക്കെട്ടുകള്‍
നിര്‍മ്മിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
നദി/പുഴകളിലാണ്
വെള്ളപ്പൊക്ക
നിയന്ത്രണ
അണക്കെട്ടുകള്‍
സ്ഥാപിക്കുന്നത്; അത്
സംബന്ധിച്ച സാധ്യതാപഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
പ്രളയത്തിൽ
അണക്കെട്ടുകളിൽ
വന്നടിഞ്ഞ മണൽ മാറ്റി
എസ്.ഒ.പി. പ്രകാരം
അണക്കെട്ടുകളുടെ
സംഭരണശേഷി
പൂര്‍വ്വസ്ഥിതിയിലാക്കുന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
പൈലറ്റ്
പദ്ധതിയായി മംഗലം,
ചുള്ളിയാര്‍ ഡാമുകളിൽ
ഡീ സിൽറ്റിംഗ്
നടത്തിയിട്ടുണ്ടോ;
എങ്കിൽ ഏത് ഏജൻസി
മുഖേനയാണ് അത്
നടപ്പിലാക്കിയതെന്നും
അത് പ്രകാരം ലഭിച്ച മണൽ
എപ്രകാരമാണ് വിൽപ്പന
നടത്തിയതെന്നും
വ്യക്തമാക്കുമോ?
പമ്പ
ഇറിഗേഷന്‍ പ്രോജക്ടിന്റെ
സ്ഥലം കൈമാറാൻ നടപടി
824.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തില്‍ പമ്പ
ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഉടമസ്ഥതയിലുള്ളതും
നിലവില്‍
ഉപയോഗത്തിലില്ലാത്തതുമായ
സ്ഥലം രാജാരവിവര്‍മ്മ
സെന്റര്‍ ഓഫ്എക്സലന്സ്
ഫോര്‍ വിഷ്വല്‍
ആര്‍ട്സിന്
നല്‍കുന്നതിന്
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഏര്യം
പുഴക്ക് കുറുകെ വിയര് കം
ട്രാക്ടര്‍ വേയുടെ
നിര്‍മ്മാണം
825.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നബാര്‍ഡ്
ആര്.എെ.ഡി.എഫ്.
സ്കീമില്‍
ഉള്‍പ്പെടുത്തി
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പളളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
പൂരക്കടവില്‍ ഏര്യം
പുഴക്ക് കുറുകെ
നിര്‍മ്മിക്കുന്ന
വിയര് കം ട്രാക്ടര്‍
വേയുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
വേങ്ങര
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പദ്ധതികള്‍
826.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തില്‍
2019-20 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ളതും
തുക
നീക്കിവച്ചിട്ടുള്ളതുമായ
ജലവിഭവ വകുപ്പിന്റെ
പദ്ധതികളെക്കുറിച്ച്
വിശദീകരിക്കുമോ;
(ബി)
ജലവിഭവ
വകുപ്പിന്റെ മറ്റു
ഫണ്ടുകള്‍
ഉപയോഗപ്പെടുത്തി
നടപ്പു സാമ്പത്തിക
വര്‍ഷം വേങ്ങര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങളും നിലവിലെ
ഘട്ടങ്ങളും
അറിയിക്കാമോ?
പാറശാല
മണ്ഡലത്തിലെ ജലസേചന വകുപ്പ്
പ്രവൃത്തികള്‍
827.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാറശാല
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
മേജര്‍, മെെനര്‍
ഇറിഗേഷന്‍
വകുപ്പുകളുമായി
ബന്ധപ്പെട്ട് എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തികളുടെ
വിശദാംശങ്ങളും അടങ്കല്‍
തുകയും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
പാറശാല
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
828.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാറശാല
മണ്ഡലത്തില്‍ നിലവില്‍
പ്രവൃത്തി നടന്നുവരുന്ന
പ്രധാന കുടിവെള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും
ഓരോന്നിനും
വകയിരുത്തിയിട്ടുള്ള
തുക എത്രയെന്നും ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രവൃത്തി
പൂര്‍ത്തീകരിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികളേതെങ്കിലും
പൂര്‍ത്തിയാക്കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കുടിവെള്ള പദ്ധതികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
മൂലാട്-നടുവണ്ണൂര്‍
റോഡ് നിര്‍മ്മാണം
829.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍
ഭൂമിയിലൂടെ കടന്നു
പോവുന്ന മൂലാട്
-നടുവണ്ണൂര്‍ റോഡിന്റെ
നിര്‍മ്മാണത്തിന്
തടസമായി നില്ക്കുന്ന
മരങ്ങള്‍
മുറിച്ചുമാറ്റാന്‍
സര്‍ക്കാരില്‍ നിന്നും
അനുമതി ലഭിക്കാത്തത്
കാരണം റോഡ്
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൂലാട്-നടുവണ്ണൂര്‍
റോഡിന്റെ
നവീകരണത്തിനായി അനുമതി
ലഭിക്കുന്നതിനുവേണ്ടി
സര്‍ക്കാരില്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ജലസേചന പദ്ധതി
830.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19ലെ
സംസ്ഥാന ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മണലൂര്‍ മണ്ഡലത്തിലെ
ഇടിയഞ്ചിറ റഗുലേറ്ററിന്
പടിഞ്ഞാറു ഭാഗത്തുള്ള
പരപ്പുഴ ആഴംകൂട്ടല്‍,
തടയണ നിര്‍മ്മാണം
എന്നിവ ഉള്‍പ്പെടെയുള്ള
ജലസേചന പദ്ധതിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ചെമ്പ്രം
തോട് അഭിവൃദ്ധിപ്പെടുത്താന്‍
നടപടി
831.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ചെമ്പ്രം
തോട്
അഭിവൃദ്ധിപ്പെടുത്തുന്നതിനും
സ്ലൂയിസ് പുനര്‍
നിര്‍മ്മിക്കുന്നതിനുമായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കാഞ്ഞാണി
മുതല്‍ പഞ്ചാരമുക്ക് വരെ
പൈപ്പ് ലൈൻ സ്ഥാപിക്കുന്ന
പ്രവൃത്തി
832.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ കാഞ്ഞാണി
മുതല്‍ ഗുരുവായൂര്‍
പഞ്ചാരമുക്ക് വരെ അമൃത്
പദ്ധതിയുടെ ഭാഗമായി
പൈപ്പ് ലൈൻ
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഇതുവരെ എത്ര കിലോ
മീറ്റര്‍ പൈപ്പ് ലൈൻ
സ്ഥാപിച്ചുവെന്നും ഇനി
എത്ര കിലോ മീറ്റര്‍
പൈപ്പ് സ്ഥാപിക്കാ൯
ബാക്കിയുണ്ടെന്നും
അറിയിക്കാമോ;
(സി)
പ്രവൃത്തികള്‍
പുരോഗമിക്കുന്ന
സ്ഥലത്ത് പൊടിശല്യം
രൂക്ഷമായതിനാല്‍
പ്രദേശവാസികളും
യാത്രക്കാരും വളരെയധികം
ബുദ്ധിമുട്ടനുഭവിക്കുന്നതിനാല്‍
ഈ പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കാമോ;
വിശദാംശം നല്‍കാമോ?
കോരപ്പുഴ
അഴിമുഖത്തെ മണല്‍ നീക്കം
ചെയ്യാന്‍ കരാര്‍
833.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കോരപ്പുഴ
അഴിമുഖത്ത് അടിഞ്ഞു
കൂടിയ മണല്‍ നീക്കം
ചെയ്യുന്ന
പ്രവൃത്തിയുടെ കരാര്‍
ഒപ്പുവച്ചു
കഴിഞ്ഞിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍ കഴിയും;
(സി)
ഏകദേശം
എത്ര സമയം കൊണ്ട്
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത് എന്ന്
വെളിപ്പെടുത്താമോ?
കായംകുളം
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പദ്ധതികള്‍
834.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ജലവിഭവ വകുപ്പ്
വഴി നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും
വിശദമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ മെെനര്‍
ഇറിഗേഷന്‍ പ്രവൃത്തികള്‍
835.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മലപ്പുറം
മണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
മെെനര്‍ ഇറിഗേഷന്‍
പ്രവൃത്തികള്‍
ഏതെല്ലാമെന്നും അവ
ഓരോന്നിന്റെയും
പുരോഗതിയും
വെളിപ്പെടുത്തുമോ;
(ബി)
ഗ്രൗണ്ട്
വാട്ടര്‍, മേജര്‍
ഇറിഗേഷന്‍, വാട്ടര്‍
അതോറിറ്റി എന്നീ
വകുപ്പുകളുമായി
ബന്ധപ്പെട്ട്
നടപ്പാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും അവ
ഓരോന്നിന്റെയും
പുരോഗതിയും
വെളിപ്പെടുത്തുമോ?
കായംകുളം
മണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികൾ
836.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ മേജര്‍
ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍ എന്നിവ വഴി
2016 മുതല്‍ നാളിതുവരെ
അനുവദിച്ചിട്ടുള്ള
പ്രവൃത്തികൾ, അവയുടെ
തുക, പ്രവൃത്തികളുടെ
പുരോഗതി എന്നിവ
വിശദമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികള്‍
837.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
മൈനര്‍/മേജര്‍/അഡീഷണല്‍
ഇറിഗേഷന്‍ ഡിവിഷനുകള്‍
മുഖേന നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ?
കോലുമാട്
ജലസേചന പദ്ധതി
838.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ കോലുമാട്
ജലസേചന
പദ്ധതിയ്ക്കായുളള
രൂപകല്‍പ്പന
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവർത്തികമാക്കുന്നതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വെള്ളായണി
കായല്‍ സംരക്ഷണം
839.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന ശൂദ്ധജലതടാകമായ
വെള്ളായണി കായല്‍
സംരക്ഷിക്കുന്നതിന്എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നതും
വ്യക്തമാക്കുമോ;
(ബി)
പായല്‍
നീക്കുന്നതിന് സ്വസ്തി
ഫൗണ്ടേഷന്റെ
നേതൃത്വത്തില്‍
നടക്കുന്ന
പ്രവര്‍ത്തനത്തില്‍
ഏതെല്ലാം നിലയ്ക്കാണ്
സര്‍ക്കാര്‍
സഹകരിക്കുന്നത്;
വിശദീകരിക്കുമോ;
(സി)
പായല്‍
നീക്കുന്ന പ്രവര്‍ത്തനം
സര്‍ക്കാര്‍
ഏറ്റെടുത്ത്
നടപ്പാക്കുമോ; അതിന്
ആവശ്യമുള്ള ഫണ്ട്
അനുവദിക്കുമോ;
വ്യക്തമാക്കുമോ?
വെറ്റക്കട
ഭാഗത്ത് വീടുകളും തീരവും
സംരക്ഷിക്കുന്നതിന്
സാമ്പത്തികാനുമതി
840.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
വെറ്റക്കട ഭാഗത്ത്
വീടുകള്‍
സംരക്ഷിക്കുന്നതിനും
2018-ല്‍ വെറ്റക്കട
ഭാഗത്ത് 110 മീ.
ദൂരത്തിലും 2019-ല്‍
02-ാം റീച്ചായി 155 മീ
ദൂരത്തിലും ജിയോ ബാഗ്
അടുക്കി തീരം
സംരക്ഷിക്കുന്നതിനും 40
മീറ്റര്‍ നീളത്തില്‍
കടല്‍ ഭിത്തി
നിര്‍മ്മിക്കുന്നതിനുമായി
എത്ര ലക്ഷം രൂപയുടെ
സാമ്പത്തികാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമ്പത്തികാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ?
തൊണ്ടാര്‍
ജലസേചന പദ്ധതി
841.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിൽ നടപ്പാക്കാൻ
ഉദ്ദേശിക്കുന്ന
തൊണ്ടാര്‍ ജലസേചന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കുന്നതുകൊണ്ട്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ ജലവിഭവ വകുപ്പ്
പദ്ധതികള്‍
842.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കല്‍പ്പറ്റ
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികളും
പ്രവൃത്തികളും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ; എത്ര
കോടി രൂപയുടെ
പദ്ധതികളാണ്
ഇത്തരത്തില്‍
നടപ്പിലാക്കി
വരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ഏതെല്ലാം
ചെക്ക് ഡാമുകള്‍ക്കും
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികള്‍ക്കും
ഭരണാനുമതി
ലഭിച്ചിട്ടുണ്ട്; ഈ
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ?
കൊയിലാണ്ടി
ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍
കടല്‍ഭിത്തി നിർമ്മാണം
843.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടല്‍ഭിത്തി
ബലപ്പെടുത്തുന്നതും
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട്
കൊയിലാണ്ടി ഫിഷിംഗ്
ഹാര്‍ബര്‍ മുതല്‍
കോരപ്പുഴവരെയുളള
കടല്‍ത്തീരത്ത്
എന്തെല്ലാം
പ്രവൃത്തികള്‍
നടന്നുവരുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മേല്‍
സൂചിപ്പിച്ച ഭാഗത്ത്
നടപ്പിലാക്കുന്നതിനായി
തയ്യാറാക്കി നല്കിയ
എസ്റ്റിമേറ്റുകളുടെ
പേരും തുകയും ആയതിന്റെ
നിലവിലുളള സ്ഥിതിയും
പട്ടിക രൂപത്തില്‍
ലഭ്യമാക്കാമോ?
പീലാര്‍മുഴി
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
844.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പീലാര്‍മുഴി
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയുടെ
വിപുലീകരണത്തിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ജലസേചന വകുപ്പ് മുഖേന
സമര്‍പ്പിച്ചിട്ടുളള
എസ്റ്റിമേറ്റിന് അനുമതി
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചെല്ലാനത്ത്
കടലാക്രമണ പ്രതിരോധ പ്രവൃത്തി
845.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
കടലാക്രമണം
തടയുന്നതിനായി
16.01.2018-ന് എട്ടു
കോടി രൂപയ്ക്ക്
ഭരണാനുമതി നല്കിയതും
കരാറുകാരന്
സമയബന്ധിതമായി പണി
ചെയ്യാത്തതിനാല്‍
12.06.2019-ന് ചേര്‍ന്ന
യോഗതീരുമാനപ്രകാരം
കരാര്‍ റദ്ദാക്കാന്‍
തീരുമാനമെടുക്കുകയും
എന്നാല്‍ കോടതി
നിര്‍ദ്ദേശപ്രകാരം സമയം
ദീര്‍ഘിപ്പിച്ചു
നല്‍കുകയും ചെയ്ത
പ്രവൃത്തിയുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
അടുത്ത
കാലവര്‍ഷം വരുന്നതിന്
മുന്‍പ് പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തികരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഉണ്ടെങ്കില്‍
ഇത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
ജില്ലയില്‍
പ്രളയമുന്നറിയിപ്പ്
നല്‍കുന്നതിനുളള സംവിധാനം
846.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നദികളിലെയും
പുഴകളിലെയും ജലനിരപ്പ്
സംബന്ധിച്ച്
അറിയുന്നതിനും മഴയുടെ
തോത് അറിയുന്നതിനും
പ്രളയമുന്നറിയിപ്പ്
നല്‍കുന്നതിനുമുളള
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
പത്തനംതിട്ട ജില്ലയില്‍
ജലവിഭവ വകുപ്പിന്റെ
കീഴില്‍ സംവിധാനങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
കുറ്റിപ്പുറം
ഗ്രാമപഞ്ചായത്തിലെ വി.സി.ബി.
നിര്‍മ്മാണം
847.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുറ്റിപ്പുറം
ഗ്രാമപഞ്ചായത്തിലെ
ചെട്ടിയാംകുണ്ട്
മാപ്പിളായ എന്ന
സ്ഥലത്ത് വി.സി.ബി.
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
ഇരിമ്പിളിയം,
കുറ്റിപ്പുറം
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
മങ്കേരി പൈങ്കണ്ണൂര്‍
പാടശേഖരത്തിലേയ്ക്ക്
ജലം എത്തിക്കുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ചെട്ടിയാംകുണ്ട്-മാപ്പിളായ
വി.സി.ബി.യുടെ
നിർമ്മാണത്തിനും
മങ്കേരി-പൈങ്കണ്ണൂര്‍
പദ്ധതിയിലേയ്ക്ക്
വെള്ളം
എത്തിക്കുന്നതിനുള്ള
പദ്ധതികള്‍ക്കും
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വെട്ടുകാട്ടിൽ
തട്ടേൽ-ഇടയാറ്റുപാടം
പാടശേഖരത്തിലെ ലീഡിംഗ് ചാനൽ
848.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റീ
ബിൽഡ് കേരളാ
ഇനിഷ്യേറ്റീവ് 2018
പ്രകാരം മുളക്കുളം
പഞ്ചായത്തിലെ
വെട്ടുകാട്ടിൽ തട്ടേൽ -
ഇടയാറ്റുപാടം
പാടശേഖരത്തിന്റെ
ലീഡിംഗ് ചാനൽ
പുനസ്ഥാപിക്കുന്നതിന്
വേണ്ടി നൽകിയിരുന്ന
അപേക്ഷയിൽ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇടയാറ്റുപാടം
പാടശേഖരത്തില്‍ നിന്ന്
150 ഏക്കര്‍ പാടത്തെ
കൃഷിക്ക് വേണ്ട
അത്യാവശ്യം വെള്ളം
പോലും എത്തിക്കാൻ
കഴിയാത്ത സാഹചര്യം
പരിഹരിക്കുന്നതിന്
ഇറിഗേഷൻ വകുപ്പ്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടുവരുന്നു
എന്ന് വ്യക്തമാക്കാമോ?
ആവോലിച്ചാല്‍
വില്ലാഞ്ചിറ ലിഫ്റ്റ്
ഇറിഗേഷന്‍
849.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
വാരപ്പെട്ടി,
കവളങ്ങാട്,
പല്ലാരിമംഗലം അടക്കമുളള
പഞ്ചായത്തുകളിലും
കോതമംഗലം
മുനീസിപ്പാലിറ്റിയിലെ
വിവിധ പ്രദേശങ്ങളിലും
വേനല്‍ക്കാലത്ത്
ഉണ്ടാകുന്ന
കുടിവെളളക്ഷാമവും
വരള്‍ച്ചയും
പരിഹരിക്കുന്നതിനു
വേണ്ടി
ആവിഷ്കരിച്ചിട്ടുളള
ആവോലിച്ചാല്‍
വില്ലാഞ്ചിറ ലിഫ്റ്റ്
ഇറിഗേഷന്റെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് വകുപ്പ്
മന്ത്രിയുടെ ചേമ്പറില്‍
ചേര്‍ന്ന യോഗത്തിനു
ശേഷം സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് സിവില്‍,
മെക്കാനിക്കല്‍
വിഭാഗങ്ങള്‍ വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എസ്റ്റിമേറ്റുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുളള
തുടര്‍നടപടി
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
എസ്റ്റിമേറ്റുകളില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്ക്കൊളളിച്ചിരിക്കുന്നതെന്നും
ഇതിനുവേണ്ടി എത്ര
തുകയുടെ
എസ്റ്റിമേറ്റാണ്
സിവില്‍,
മെക്കാനിക്കല്‍ വിഭാഗം
സമര്‍പ്പിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി വേഗത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പദ്ധതികള്‍
850.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ നിന്നും
ജലസേചനവകുപ്പിലെയും
ജലഅതോറിറ്റിയിലേയുമായി
2019 വര്‍ഷത്തില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയതില്‍ എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിക്കുവാനുണ്ട്;അവ
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
2019,
2020 വര്‍ഷങ്ങളില്‍
ചീഫ് എഞ്ചിനിയര്‍
ഭരണാനുമതി നല്കിയ
പദ്ധതികള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(സി)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
(ആര്.എം.എഫ്)
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ;
(ഡി)
ആര്.എം.എഫ്
പദ്ധതിയില്‍ നിന്നും
2019, 2020
വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച
പദ്ധതികള്‍ ഏതെല്ലാം;
വ്യക്തമാക്കുമോ?
പളളിക്കലാറില്
തടയണ
നിര്മ്മിച്ചതിനെത്തുടർന്നുള്ള
സാഹചര്യം
851.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
മണ്ഡലത്തില്‍
പളളിക്കലാറില് തടയണ
നിര്‍മ്മിച്ചതിനെത്തുടര്‍ന്ന്
മഴക്കാലത്ത്
വെള്ളത്തിന്റെ നില
ഉയരുന്നതുകാരണം
കൃഷിനാശവും
പ്രദേശവാസികള്‍ക്ക്
മറ്റ് ബുദ്ധിമുട്ടുകളും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ജലവിഭവ വകുപ്പ്
മുന്നോട്ട്
വച്ചിട്ടുളളതെന്ന്
വിശദീകരിക്കുമോ;
(സി)
മഴക്കാലമെത്തുന്നതിന്
മുമ്പായി
പളളിക്കലാറ്റിലെ തടയണ
നിര്മ്മിച്ചതുമൂലമുണ്ടാകുന്ന
പ്രളയ സമാനമായ സാഹചര്യം
ഒഴിവാക്കുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കാടൻകൊല്ലിയിലെ
ജലവിഭവ വകുപ്പ് പദ്ധതികള്‍
852.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
നഗരസഭയിലെ കാടൻകൊല്ലി
പ്രദേശത്ത് ഏതെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാൻ ജലവിഭവ
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പദ്ധതിയുടെ
വിശദാംശങ്ങളും നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
നെയ്യാറ്റിന്‍കര
പുല്ലാമലയില്‍
നെയ്യാര്ബണ്ടിന്റെ തകര്‍ച്ച
853.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
അമരവിള പുല്ലാമലയില്‍
നെയ്യാര്ബണ്ട്
തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
ജലസേചന വകുപ്പ് എടുത്ത
നടപടികള്‍
വിശദമാക്കാമോ;
(ബി)
ബണ്ട്
തകര്‍ന്നതുകാരണം ഈ
പ്രദേശത്തെ
ജനങ്ങള്‍ക്കും
കൃഷിക്കും ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
ജലസേചന
വിഭാഗത്തില്‍നിന്നും
ഒരു നടപടിയും
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
വെള്ളിയാങ്കല്ല്
റഗുലേറ്ററിന്റെ
അറ്റകുറ്റപ്പണികൾ
854.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പ്രളയത്തിൽ സാരമായ
കേടുപാടുകൾ സംഭവിച്ച
വെള്ളിയാങ്കല്ല്
റഗുലേറ്ററിന്റെ
അറ്റകുറ്റപ്പണികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
റഗുലേറ്റർ
പൂർണ്ണമായും
പ്രവർത്തനസജ്ജമായില്ലെങ്കിൽ
പട്ടാമ്പിയിലെ
ഭാരതപ്പുഴയിലെ
കുടിവെള്ള, ജലസേചന
പദ്ധതികളെ സാരമായി
ബാധിക്കുമെന്നതിനാൽ
റഗുലേറ്റർ പൂർണ്ണമായും
പ്രവർത്തനസജ്ജമാക്കുന്നതിനുള്ള
അടിയന്തര നടപടികൾ
സ്വീകരിക്കുമോ?
നെച്ചിക്കുറ്റിയിൽ
കടലുണ്ടി പുഴയുടെ സംരക്ഷണ
ഭിത്തി
855.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൂട്ടിലങ്ങാടി
പഞ്ചായത്തിലെ 17-ാം
വാര്‍ഡില്‍ പടിഞ്ഞാറേ
മണ്ണ് നെച്ചിക്കുറ്റി
എന്ന സ്ഥലത്ത് സ്ഥിതി
ചെയ്യുന്ന വീടുകള്‍ക്ക്
കഴിഞ്ഞ പ്രളയത്തില്‍
കടലുണ്ടി പുഴയുടെ ഇടത്
കര ഇടിഞ്ഞത് മൂലം
പൂര്‍ണ്ണമായും
കേടുപാടുകള്‍
സംഭവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് വകുപ്പ്
തലത്തില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്ത് സംരക്ഷണ
ഭിത്തി
സ്ഥാപിക്കുന്നതിന്
നിലവില്‍ വകുപ്പ്
തലത്തിലോ സര്‍ക്കാര്‍
തലത്തിലോ ഫയല്‍ നടപടി
പുരോഗമിക്കുന്നുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
സംരക്ഷണ ഭിത്തി
സ്ഥാപിക്കുന്നതിനുള്ള
ഫണ്ട് അനുവദിച്ച്
നല്‍കുമോ
എന്നറിയിക്കാമോ?
മാഞ്ഞൂരിൽ
എം.വി.ഐ.പി യുടെ സ്ഥലത്ത്
അങ്കണവാടി നിര്‍മ്മാണം
856.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
മണ്ഡലത്തിലെ മാഞ്ഞൂര്‍
പഞ്ചായത്തിലെ
രണ്ട്,ഒമ്പത്
വാര്‍ഡുകളില്‍
അങ്കണവാടി
നിര്‍മ്മിക്കുന്നതിലേക്കായി
മൂവാറ്റുപുഴ വാലി
ഇറിഗേഷന്‍
പ്രോജക്ടിന്റെ വെറുതെ
കിടക്കുന്ന സ്ഥലം
വിട്ടുനല്കണമെന്നാവശ്യപ്പെട്ട്
നല്‍കിയിരുന്ന
നിവേദനത്തില്‍
ജലസേചനവകുപ്പ് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ഫയല്‍
നമ്പര്‍
4254564/2020/ഡബ്ല്യൂ.ആർ.ഡി./ഐ.ആർ.
ല്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
അങ്കണവാടി
കെട്ടിടനിര്‍മ്മാണത്തിന്
സാമൂഹ്യ നീതി വകുപ്പിന്
ഭൂമി കൈമാറുന്നതിന്
എത്രയും വേഗം നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഭൂജലത്തിന്റെ
തോത് സംബന്ധിച്ച പഠനങ്ങള്‍
857.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
ഭൂജലം
ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള
സംവിധാനം
ഫലപ്രദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഭൂജലനിരപ്പ്
പരിപോഷിപ്പിക്കുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍ തീരെ
അപര്യാപ്തമാണെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ഭൂജലത്തിന്റെ തോത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍,
ഭൂജലത്തിന്റെ തോതും
സ്ഥലങ്ങളും സംബന്ധിച്ച
വിശദാംശം എന്നിവ
വെളിപ്പെടുത്തുമോ?
ശുദ്ധജല
പദ്ധതികളുടെ നടത്തിപ്പ്
858.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിഹിതം ചെലവഴിക്കാന്‍
പണമില്ലാത്തതിനാല്‍
കേന്ദ്ര ജലവിതരണ പദ്ധതി
കേരളത്തിന് നഷ്ടമാകുന്ന
സാഹചര്യം
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
മേഖലയില്‍
ശുദ്ധജലമെത്തിക്കാനുള്ള
ജല്‍ജീവന്‍ പദ്ധതി
കേരളത്തില്‍
തുടങ്ങിയിട്ടുണ്ടോ; ഈ
പദ്ധതി കേരളത്തില്‍
എങ്ങനെയാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജല
അതോറിറ്റി സമര്‍പ്പിച്ച
155 കോടിരൂപയുടെ
സംസ്ഥാന പദ്ധതികള്‍ക്ക്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഗ്രാമീണ
ശുദ്ധജല പദ്ധതികള്‍ക്ക്
സഹകരണ ബാങ്കില്‍ നിന്നോ
ഹഡ്കോയില്‍നിന്നോ
വായ്പയെടുക്കുവാന്‍
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കുടിവെളള
പദ്ധതികള്‍ക്കായി ബജറ്റില്‍
വകയിരുത്തിയ തുക
859.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുളള കുടിവെളള
പദ്ധതികളുടെ
നടത്തിപ്പിനും ശമ്പളം,
പെന്ഷന്, ലോണുകളുടെ
തിരിച്ചടവ്, വെെദ്യുതി
ചാര്‍ജ്
എന്നിവയ്ക്കുമായി
2019-20 വര്‍ഷത്തെ
ബജറ്റില്‍ തുക
വകയിരുത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പിന്നീട്
അധികം തുക
ആവശ്യപ്പെട്ടിരുന്നോ
എന്നും എങ്കില്‍ എത്ര
തുകയാണാവശ്യപ്പെട്ടതെന്നും
തുക അനുവദിച്ചു
കിട്ടിയിരുന്നോ എന്നും
വ്യക്തമാക്കാമോ;
(സി)
അനുവദിച്ച
തുക
പര്യാപ്തമായിരുന്നോ
എന്നും ഇല്ലെങ്കില്‍
പദ്ധതി തുക പദ്ധതിയേതര
ചെലവുകള്‍ക്കായി വക
മാറ്റേണ്ടിവന്നിരുന്നോ
എന്നും
വ്യക്തമാക്കാമോ?
കാലഹരണപ്പെട്ട
പൈപ്പുകൾ പുനഃസ്ഥാപിക്കുന്ന
നടപടി
860.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
വികസനത്തിന്റെ ഫലമായി
ശുദ്ധ ജലവിതരണ പൈപ്പുകൾ
പലപ്പോഴും പല
റോഡുകളുടെയും
മദ്ധ്യത്തിലൂടെയാണ്
കടന്ന്
പോകുന്നതെന്നുള്ളത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
കാലഹരണപ്പെട്ട
പൈപ്പുകൾ മാറ്റുമ്പോൾ
അറ്റകുറ്റപ്പണികൾ
എളുപ്പത്തിൽ
നടത്തുവാന്‍ കഴിയുന്ന
രീതിയിൽ ഇവ
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടികൾ സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഗ്രാമീണമേഖലയിലെ
ഭവനങ്ങളില്‍ ശുദ്ധജലം
861.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഗ്രാമീണമേഖലയിലെ എത്ര
ശതമാനം വീടുകളിലാണ്
പൈപ്പ് വഴി ശുദ്ധജലം
വിതരണം ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എല്ലാ
ഗ്രാമീണ ഭവനങ്ങളിലും
ശുദ്ധജലം
എത്തിക്കുന്നതിന്
കേന്ദ്ര സഹായത്തോടെ
ജല്‍ജീവന്‍ മിഷന്
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയിലെ വ്യവസ്ഥ
പ്രകാരം സംസ്ഥാന
സര്‍ക്കാര്‍ മുടക്കുന്ന
തുകയ്ക്ക് തുല്യമായ തുക
കേന്ദ്രം
അനുവദിക്കണമെന്നുണ്ടോ;
(ഡി)
സംസ്ഥാന
സര്‍ക്കാരിന്റെ
സാമ്പത്തിക
ബുദ്ധിമുട്ട് കാരണം
സംസ്ഥാന വിഹിതമായ തുക
നല്കുവാന് കഴിയാത്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഇ)
കഴിഞ്ഞ
വര്‍ഷം അനുവദിച്ച 170
കോടി രൂപയുടെ
കേന്ദ്രാവിഷ്കൃത ദേശീയ
ഗ്രാമീണ ജലവിതരണ പദ്ധതി
(എന്‍.ആര്.ഡി.ഡബ്ല്യു.പി.)യില്‍
നിലവില്‍ എത്ര തുകയുടെ
ബില്ലുകള്‍
കുടിശ്ശികയുണ്ട്;
പ്രസ്തുത കുടിശ്ശിക
നല്‍കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മുഖേന കുടിവെള്ള പദ്ധതികള്‍
862.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കിഫ്ബി മുഖേന എത്ര
കോടി രൂപയുടെ കുടിവെള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കിഫ്ബി
മുഖാന്തരം ഈ സാമ്പത്തിക
വര്‍ഷം അനുവദിച്ച
കുടിവെള്ള പദ്ധതികളുടെ
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
ജപ്പാൻ
കുടിവെള്ള പദ്ധതി
863.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജപ്പാൻ കുടിവെള്ള
പദ്ധതിയുടെ കാലാവധി
അവസാനിച്ചത്
എന്നാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് ഏതെങ്കിലും
തരത്തിലുള്ള നിര്‍മ്മാണ
പ്രവൃത്തികള്‍
നടക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് നിയമിച്ച
അധിക ജീവനക്കാര്‍
നിലവിൽ ഏതെല്ലാം
ഓഫീസുകളിലാണ് ജോലി
ചെയ്യുന്നതെന്നും
ഏതെല്ലാം തസ്തികയിലെ
എത്ര ജീവനക്കാരാണ്
ഇപ്രകാരം ജോലിയിൽ
തുടരുന്നത് എന്നും
വ്യക്തമാക്കുമോ?
തീരദേശ
മേഖലയില്‍ ശുദ്ധജലം
ഉറപ്പാക്കുന്നതിനുള്ള
മുന്‍കരുതലുകള്‍
864.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
കടുത്ത കുടിവെള്ളക്ഷാമം
നേരിടുന്ന തീരദേശ
മേഖലയില്‍ ശുദ്ധജലം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
മുന്‍കരുതലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
തീരദേശജനതയ്ക്ക്
ഏത് കാലാവസ്ഥയിലും
ശുദ്ധജല ലഭ്യത
ഉറപ്പാക്കുന്നതിന്
സമഗ്രവും ശാശ്വതവുമായ
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വരള്‍ച്ച
നേരിടാന്‍ നടപടി
865.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചൂട്
ക്രമാതീതമായി
വര്‍ദ്ധിച്ചതും ഭൂഗര്‍ഭ
ജലവിതാനം വലിയ തോതില്‍
കുറഞ്ഞതും കാരണം
സംസ്ഥാനം കടുത്ത
കുടിവെള്ളക്ഷാമം
നേരിടേണ്ടിവരുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫെബ്രുവരി
തുടക്കത്തില്‍തന്നെ
സംസ്ഥാനത്തെ ഭൂരിഭാഗം
ജലാശയങ്ങളിലും
ജലനിരപ്പ് ക്രമാതീതമായി
താഴ്ന്ന സാഹചര്യത്തില്‍
മാര്‍ച്ച്
മാസത്തില്‍തന്നെ
വരള്‍ച്ച രൂക്ഷമാകാന്‍
സാധ്യതയുള്ളതായി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
കുടിവെള്ളക്ഷാമം
രൂക്ഷമാകുമെന്ന്
കേന്ദ്ര ജലവിഭവ
കേന്ദ്രം മുന്നറിയിപ്പ്
നല്കുന്നുണ്ടോ;
എങ്കില്‍ വരള്‍ച്ചയെ
നേരിടാന്‍ എന്തൊക്കെ
അടിയന്തര നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
വരള്‍ച്ച
നേരിടാന്‍ സംവിധാനം
866.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ വരള്‍ച്ച
നേരിടാന്‍ എന്തൊക്കെ
സംവിധാനങ്ങളാണ് ജലവിഭവ
വകുപ്പ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
നിലവിലുള്ള ജലവിതരണ
പദ്ധതികളുടെ പമ്പിംഗ്
കിണറുകളോട് ചേര്‍ന്ന്
താല്‍ക്കാലിക തടയണകള്‍
നിര്‍മ്മിച്ച് ജല ലഭ്യത
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കടുത്ത
വേനലില്‍ മോട്ടോര്‍
തകരാര്‍ മൂലം പമ്പിങ്ങ്
മുടങ്ങാതിരിക്കാന്‍
വാട്ടര്‍ അതോറിറ്റി സബ്
ഡിവിഷനുകളില്‍ അഡീഷണല്‍
മോട്ടോറുകള്‍ നല്കാന്
ജലവിഭവ വകുപ്പ് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കുടിവെള്ള
ക്ഷാമം നേരിടാന്‍ നടപടി
867.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുത്ത
വേനലില്‍ സംസ്ഥാനത്ത്
രൂക്ഷമായികൊണ്ടിരിക്കുന്ന
കുടിവെള്ള ക്ഷാമം
നേരിടുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കുട്ടനാട്,
അപ്പര്‍ കുട്ടനാട്,
ചെങ്ങന്നൂരിന്റെ
ഉയര്‍ന്ന പ്രദേശങ്ങള്‍
ഉള്‍പ്പെടെയുള്ള
പ്രദേശത്തെ ജലക്ഷാമം
പരിഹരിക്കുന്നതിന്
പ്രത്യേക പരിഗണന
നല്കുമോയെന്നറിയിക്കാമോ?
ജലജീവന്‍
മിഷന്
868.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'ജലജീവന്‍
മിഷന്' പദ്ധതി
നടത്തിപ്പിന്
കേന്ദ്രത്തില്‍ നിന്നും
ലഭിക്കുന്ന തുക
എത്രയെന്നും ഈ
പദ്ധതിയില്‍
കേന്ദ്ര-സംസ്ഥാന
അനുപാതം എത്രയെന്നും
അറിയിക്കാമോ;
(ബി)
ജലജീവന്‍
മിഷനില്‍ സംസ്ഥാനത്തെ
ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെട്ടിരിക്കുന്നതെന്നും
അവ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(സി)
കുടിവെളള
വിതരണത്തിന് വേണ്ടി
2019-20 സാമ്പത്തിക
വര്‍ഷത്തില്‍
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച തുക, അതില്‍
ചെലവഴിച്ച തുക എന്നിവ
അറിയിക്കാമോ?
അരുവിക്കരയിലെ
കുടിവെളള പ്ലാന്റിന്റെ
നടത്തിപ്പ്
869.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
ഉടമസ്ഥതയില്‍
അരുവിക്കരയില്‍
നിര്‍മ്മാണം
പൂര്‍ത്തിയായ കുടിവെളള
പ്ലാന്റിന്റെ
നടത്തിപ്പ്
കെെമാറുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കാണ്
കെെമാറുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിക്ക് വന്‍
ലാഭം ലഭിക്കുമായിരുന്ന
ഇൗ പദ്ധതി
കെെമാറുന്നതിനുളള
തീരുമാനം എടുത്തത് ഏത്
സാഹചര്യത്തിലാണ്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്ലാന്റ്
നിര്‍മ്മാണത്തിനായി
ഇതിനകം എന്ത് തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്ലാന്റ്
കെെമാറ്റത്തിനെതിരെ
ജീവനക്കാര്‍
പ്രതിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തീരുമാനം
പുന:പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി മുഖേന
നടപ്പിലാക്കുവാന്‍ ശിപാര്‍ശ
ചെയ്ത പ്രവൃത്തികള്‍
870.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 2019-20
സാമ്പത്തിക വര്‍ഷം വരെ
എം.എല്‍.എ. ആസ്തി
വികസനത്തിന്റെ ഭാഗമായി
കേരള വാട്ടര്‍
അതോറിറ്റി മുഖേന
നടപ്പിലാക്കുവാന്‍
ശിപാര്‍ശ ചെയ്ത
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ശിപാര്‍ശകളില്‍
ഭരണാനുമതി,
സാങ്കേതികാനുമതി,
ടെന്‍ഡര്‍, വര്‍ക്ക്
പൂര്‍ത്തീകരിച്ച സമയം
എന്നിങ്ങനെയുള്ള
വിവരങ്ങൾ ലഭ്യമാക്കാമോ;
(സി)
ഇത്തരം
പ്രവൃത്തികളില്‍ റോഡ്
റെസ്റ്റോറേഷൻ ചാര്‍ജ്
ഇനത്തില്‍ പൊതുമരാമത്ത്
റോഡ്സ് വകുപ്പിന്
നല്‍കേണ്ട തുക
എത്രയെന്ന് പ്രവൃത്തി
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ;
(ഡി)
റോഡ്
റെസ്റ്റോറേഷൻ ഇനത്തില്‍
ഇനി അനുവദിക്കാനുള്ള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
തുക എത്രയും വേഗം
നല്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വാട്ടര്‍
അതോറിറ്റിയുടെ ജലനഷ്ടം
തടയാന്‍ നടപടി
871.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
വിതരണത്തിന്
ലഭ്യമാക്കുന്ന
ജലത്തിന്റെ പകുതിയോളം
വിതരണരഹിത ജലമായി
പോകുകയും അതിലൂടെ
വാട്ടര്‍
അതോറിറ്റിക്ക് കനത്ത
സാമ്പത്തിക നഷ്ടം
സംഭവിക്കുകയും
ചെയ്യുന്ന
സാഹചര്യമുണ്ടോ;
(ബി)
വിതരണ
ശൃംഖലയിലെ
കാലപ്പഴക്കംചെന്ന
പെെപ്പുകള്‍
സമയബന്ധിതമായി
മാറ്റാത്തത്
മൂലമുണ്ടാകുന്ന
ചോര്ച്ചകളിലൂടെയാണ്
ഇപ്രകാരമുളള വന്‍നഷ്ടം
ഉണ്ടാകുന്നത് എന്നത്
വസ്തുതയല്ലേയെന്നറിയിക്കുമോ;
(സി)
പ്രധാന
ലെെനുകളിലെയും ഉപ
ലെെനുകളിലെയും
പ്രത്യക്ഷത്തില്‍
കാണാത്ത ചോര്‍ച്ച
കണ്ടെത്തുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; അത്
സംസ്ഥാനത്ത് എല്ലാ
ഭാഗത്തും
ഉപയോഗിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
കാലപ്പഴക്കം
മൂലമുളള
ചോര്‍ച്ചയിലൂടെ ജലം
നഷ്ടമാകുന്നത്
തടയുവാന്‍ എം.എസ്.
പെെപ്പുകള്‍, പ്രീമോ
പെെപ്പുകള്‍ എന്നിവ
മാറ്റുന്നതിന്
കിഫ്ബിയില്‍ നിന്നും
തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
2019-ല്‍ എത്ര
കിലോമീറ്റര്‍
ഉപയോഗശൂന്യമായ പെെപ്പ്
മാറ്റി പുതിയവ
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ?
ജലവിതരണം,
സ്വീവറേജ് പദ്ധതികളുടെ
പുരോഗതി
872.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നബാര്‍ഡ്,
സ്റ്റേറ്റ് പ്ലാന്‍,
ദേശീയ ഗ്രാമീണ
കുടിവെള്ള പദ്ധതി,
കിഫ്ബി എന്നീ
സാമ്പത്തിക
സ്രോതസ്സുകളില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിച്ച
കുടിവെള്ള പദ്ധതികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ വഴി
അധികമായി
ഉല്പാദിപ്പിച്ച
കുടിവെള്ളത്തിന്റെയും
പുതുതായി നല്കിയ
വാട്ടര്‍
കണക്ഷനുകളുടെയും
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സംയുക്ത പദ്ധതിയായ
അമൃതിലൂടെ അനുമതി
ലഭിച്ച ജലവിതരണ
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ഡി)
അമൃത്
പദ്ധതിയിലുള്‍പ്പെട്ട
തിരുവനന്തപുരം, കൊച്ചി,
കൊല്ലം എന്നീ
നഗരങ്ങളിലെ സ്വീവറേജ്
സംവിധാനങ്ങള്‍ക്കായി
കേരള വാട്ടർ അതോറിറ്റി
നടത്തി വരുന്ന
പദ്ധതികളുടെ പുരോഗതി
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റി മങ്കട മണ്ഡലത്തില്‍
നടത്തിവരുന്ന പ്രവൃത്തികള്‍
873.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി കേരള
വാട്ടര്‍ അതോറിറ്റി
മുഖേന മങ്കട നിയോജക
മണ്ഡലത്തില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
മേല്‍
പരാമര്‍ശിച്ച
പദ്ധതിക്ക് തത്വത്തില്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട് സര്‍വ്വേ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മംഗലം
ഡാം കുടിവെള്ള പദ്ധതി
874.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
മംഗലം ഡാം കുടിവെള്ള
പദ്ധതിയുടെ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ആനാട്,
പാലോട്, കുറുപുഴ
വില്ലേജുകളിലെ കുടിവെള്ള
പദ്ധതി
875.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
G.O(Rt.)
No. 571/2018/WRD Dtd.
01/08/2018, Water
Resources (WS-B)
Department പ്രകാരം 16
കോടി രൂപ അനുവദിച്ച്
ഭരണാനുമതി നൽകപ്പെട്ട
വാമനപുരം
നിയോജകമണ്ഡലത്തിലെ
ആനാട്, പാലോട്, കുറുപുഴ
വില്ലേജുകളിലെ സമഗ്ര
കുടിവെള്ള വിതരണ
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച് ഒന്നരവര്‍ഷം
കഴിഞ്ഞിട്ടും പദ്ധതി
ടെണ്ടര്‍ ചെയ്യാൻ
കഴിയാത്തതിന്റെ കാരണം
എന്താണെന്ന്
വിശദീകരിക്കാമോ;
(സി)
പദ്ധതി
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കിൽ
എന്ത് നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
മുതുതല
പരുതൂർ കുടിവെള്ള പദ്ധതി
876.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മുതുതല
പരുതൂർ സമഗ്ര കുടിവെള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
പദ്ധതി എന്ന്
പൂർത്തിയാക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്
എന്നറിയിക്കാമോ?
പഴശ്ശി
ജപ്പാന് കുടിവെള്ള പദ്ധതി
877.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
പഴശ്ശി പദ്ധതിയില്‍
സ്ഥാപിച്ച ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
വിതരണ ശേഷിയുടെ എത്ര
ശതമാനം ഇപ്പോള്‍
ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
കുടിവെള്ള
ക്ഷാമം നേരിടുന്ന
ശ്രീകണ്ഠപുരം
മുനിസ്സിപ്പാലിറ്റി,
ചെങ്ങളായി പഞ്ചായത്ത്
എന്നിവ പ്രസ്തുത
പദ്ധതികള്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെയെത്തിയെന്ന്
അറിയിക്കാമോ?
തഴക്കര
കുടിവെള്ള പദ്ധതി
878.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ തഴക്കര,
മാവേലിക്കര
പ്രദേശങ്ങളിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി
അനുവദിച്ച തഴക്കര
കുടിവെള്ള പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മീനാട്
കുടിവെള്ള പദ്ധതി
879.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മീനാട്
കുടിവെള്ള പദ്ധതിക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണെന്നും അടങ്കല്‍
തുക
എത്രയായിരുന്നുവെന്നും
അറിയിക്കാമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത്
എന്നാണെന്നും
നിര്‍മ്മാണം
ഏറ്റെടുത്തത്
ആരാണെന്നും
വെളിപ്പെടുത്തുമോ;
(സി)
ആദ്യം
നിര്‍മാണം
ഏറ്റെടുത്തവര്‍ പദ്ധതി
ഉപേക്ഷിക്കാനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
പാതിവഴിയില്‍
ഉപേക്ഷിച്ചതിന്
അവര്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രവൃത്തി
റീടെണ്ടര്‍
ചെയ്തിരുന്നോ; അതിന്റെ
വിശദാംശങ്ങളും
പദ്ധതിയുടെ നിലവിലെ
സ്ഥിതിയും
വെളിപ്പെടുത്തുമോ?
ബാവിക്കര
കുടിവെളള പദ്ധതി
880.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബാവിക്കര
കുടിവെളള പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാവും
എന്ന് അറിയിക്കാമോ;
(ബി)
ഈ
പദ്ധതി
യാഥാര്‍ത്ഥ്യമാകുന്നതോടെ
ഏതൊക്കെ പ്രദേശങ്ങളിലെ
കുടിവെളളക്ഷാമം
പരിഹരിക്കാനാവും;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതിക്കായി
സൗജന്യമായി സ്ഥലം നൽകി
മറ്റെല്ലാ സഹായങ്ങളും
ചെയ്ത പ്രദേശവാസികൾ,
പദ്ധതിയോടനുബന്ധിച്ച്
ട്രാക്ടര്‍വേ
അനുവദിക്കണമെന്ന ആവശ്യം
ഉന്നയിച്ചത് വകുപ്പ്
പരിഗണിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ട്രാക്ടര്‍വേ
നിര്‍മ്മാണം നിലവിലുളള
പദ്ധതിയോടൊപ്പം
യാഥാര്ത്ഥ്യമാക്കുന്നതിലേക്കായി
റിവൈസ്ഡ് എസ്റ്റിമേറ്റ്
തയ്യാറാക്കി ധനകാര്യ
വകുപ്പിന്റെ അനുമതി
ലഭ്യമാക്കുന്നതിന്
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ കുടിവെള്ള വിതരണ
പദ്ധതികള്‍
881.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കോങ്ങാട്
മണ്ഡലത്തില്‍ കുടിവെള്ള
വിതരണവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ വന്ന ശേഷം
സ്വീകരിച്ചിട്ടുള്ള
നടപടികളുടെയും
പദ്ധതികളുടെയും
വിശദവിവരം നല്‍കുമോ?
ആറന്മുള
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
882.
ശ്രീമതിവീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ഇരവിപേരൂര്‍-തോട്ടപ്പുഴശ്ശേരി-കോയിപ്രം
പഞ്ചായത്തുകളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
കുടിവെള്ള പദ്ധതിയുടെ
അന്തിമ അടങ്കല്‍
തയ്യാറാക്കിയോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ;
(സി)
കിഫ്ബിയില്‍പ്പെടുത്തി
ആറന്മുള നിയോജക
മണ്ഡലത്തില്‍ എത്ര
കുടിവെള്ള പദ്ധതികള്‍
പ്രഖ്യാപിച്ചിരുന്നു;
അവ ഏതൊക്കെ എന്നും
നിലവിലെ സ്ഥിതി
എന്തെന്നും
വെളിപ്പെടുത്തുമോ?
തലശ്ശേരി-കൂത്തുപറമ്പ്
സമഗ്ര കുടിവെള്ള പദ്ധതി
883.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി-കൂത്തുപറമ്പ്
സമഗ്ര കുടിവെള്ള പദ്ധതി
പ്രവൃത്തിയുടെ
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ?
ചെറുതാഴം,
കുന്നിമംഗലം പഞ്ചായത്തുകളിലെ
കുടിവെള്ള പദ്ധതി
884.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം,
കുന്നിമംഗലം
പഞ്ചായത്തുകളില്‍
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
കിഫ്ബി മുഖേന ഭരണാനുമതി
ലഭിച്ച കുടിവെള്ള
പദ്ധതിയുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ ജലക്ഷാമം
നേരിടാന്‍ നടപടി
885.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അതിവേനലിലെ
ജലക്ഷാമം
മുന്‍നിര്‍ത്തി ജലവിഭവ
വകുപ്പ് നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
ശുദ്ധജല ലഭ്യത ഉറപ്പ്
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളില്‍ ഏതൊക്കെ
പുഴകളിലാണ്
താല്‍ക്കാലിക തടയണകള്‍
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; ആയതിന്
ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
പ്രളയത്തില്‍
കേടുപാടുകള്‍ സംഭവിച്ച
കുടിവെള്ള പദ്ധതികളുടെ
പമ്പ് ഹൗസുകളും
കിണറുകളും
ഉപയോഗശൂന്യമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
പള്ളിച്ചല്‍
- ബാലരാമപുരം കുടിവെള്ള
പദ്ധതി
886.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാലരാമപുരം
ഗ്രാമപഞ്ചായത്ത്
ഉള്‍പ്പെടുന്ന
പള്ളിച്ചല്‍ -
ബാലരാമപുരം കുടിവെള്ള
പദ്ധതിയ്ക്ക് തടസ്സമായി
നില്ക്കുന്ന റെയില്‍വേ
അനുമതിയും നാഷണല്‍ ഹൈവേ
അനുമതിയും
ലഭിച്ചിട്ടുണ്ടോ;
ആയതിലേയ്ക്ക്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തത
പദ്ധതിയ്ക്കായി
ബാലരാമപുരത്ത്
സ്ഥാപിച്ചിട്ടുള്ള
പന്ത്രണ്ട് ലക്ഷം
ലിറ്റര്‍ ശേഷിയുള്ള
ടാങ്കിലേയ്ക്ക്
കാളിപ്പാറ പദ്ധതിയില്‍
നിന്നും വെള്ളം
നേരിട്ട്
എത്തിയ്ക്കുവാന്‍
സാധിക്കുമോ; അതിനുള്ള
നടപടികള്‍ ആരംഭിക്കുമോ;
വിശദമാക്കാമോ?
കാക്കക്കുഴി
ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി
887.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വര്‍ക്കല
മണ്ഡലത്തിലെ
കാക്കക്കുഴി ഗ്രാമീണ
ശുദ്ധജല വിതരണ
പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ?
നിലയ്ക്കല്‍
കുടിവെള്ള പദ്ധതി
888.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
പ്രയോജനം ചെയ്യുന്ന
നിലയ്ക്കല്‍ കുടിവെള്ള
പദ്ധതിയുടെ നിമ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടം വരെയായി എന്നും
എത്ര രൂപയാണ്
പദ്ധതിക്ക്
അനുവദിച്ചിട്ടുള്ളത്എന്നും
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
ഒന്നാം ഘട്ടത്തില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇവയില്‍ ഏതൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തിയായി;
അവശേഷിക്കുന്നവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും;
(സി)
വനം
വകുപ്പുമായി
ബന്ധപ്പെട്ട് പദ്ധതി
നിര്‍മ്മാണത്തിന്
ഏതെങ്കിലും തടസ്സമോ
കാലതാമസമോ
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
പ്രശ്നങ്ങള്‍ ആണ്
നിലവിലുള്ളതെന്നും ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്നും
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
889.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
എത്ര കുടിവെള്ള
പദ്ധതികള്‍ക്ക് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഭരണാനുമതി
നല്‍കിയിരുന്നു;
(ബി)
പദ്ധതികളുടെ
നിലവിലുള്ള സ്ഥിതിയും
അടങ്കല്‍ തുകയും
വ്യക്തമാക്കുമോ;
(സി)
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഏതെങ്കിലും പുതിയ
കുടിവെള്ള പദ്ധതിയുടെ
സാധ്യതാപഠനം
നടത്തിവരുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതി
890.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ 2016-17
വര്‍ഷത്തെ എല്‍.എ.സി -
എ.ഡി.എസ് പദ്ധതിയിലൂടെ
നടപ്പിലാക്കി വരുന്ന
മൂര്‍ക്കനാട് കുടിവെള്ള
പദ്ധതി
ദീര്‍ഘിപ്പിക്കുന്ന
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
റോഡ് റിസ്റ്റൊറേഷന്‍
ചാര്‍ജ്ജ് നാളിതുവരെ
അനുവദിക്കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
റോഡ്
റിസ്റ്റൊറേഷന്‍
ചാര്‍ജ്ജ്
നല്കാത്തതിനാല്
പദ്ധതി പ്രായോഗികമായി
നടപ്പിലാക്കാന്‍
സാധിക്കാതെ പോയതും
പദ്ധതിയുടെ ഗുണഫലം
പൊതുജനങ്ങള്‍ക്ക്
നഷ്ടപ്പെടുന്നതും കണ്ട്
തുടര്‍നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
റോഡ് റിസ്റ്റൊറേഷന്‍
ചാര്‍ജ്ജ്
നല്കാത്തതുമൂലം
മുടങ്ങിക്കിടക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പൊന്മുടിയിലെ
കുടിവെള്ള ക്ഷാമം
891.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രമായ
പൊന്മുടിയിൽ കുടിവെള്ള
വിതരണത്തിന് നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഇവിടെ
വേനൽക്കാലത്ത്
കുടിവെള്ളക്ഷാമം
അനുഭവപ്പെടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
അത്
പരിഹരിക്കാൻ വാട്ടര്‍
അതോറിറ്റി പുതിയ
പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
എങ്കിൽ
അവ എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ കുടിവെള്ള വിതരണം
892.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ രൂക്ഷമായ
വരള്‍ച്ച
അനുഭവപ്പെടുന്ന
സമയത്തും ജലവിതരണം
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പല
കാരണങ്ങളാല്‍ ജലവിതരണം
മുടങ്ങുന്നതുമൂലം
ജില്ലയിലെ
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
എടുത്തിട്ടുള്ളത്;
(സി)
കുടിവെള്ളം
മുടങ്ങുന്ന അവസരത്തില്‍
ബന്ധപ്പെട്ട
പ്രദേശവാസികളെ
അറിയിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് എന്ന്
വെളിപ്പെടുത്താമോ;
(ഡി)
കുടിവെള്ള
പൈപ്പുകള്‍ പൊട്ടി ജലം
പാഴായിപ്പോകുന്നത്
തടയുവാന്‍ വേണ്ട സത്വര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തിരുവനന്തപുരത്തെ
ആദിവാസി ഊരുകളില്‍ കുടിവെള്ള
പദ്ധതി
893.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
ആദിവാസി ഊരുകളില്‍
കുടിവെള്ള
വിതരണത്തിനായി കേരള
വാട്ടര്‍ അതോറിട്ടി
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്നും
എത്ര രൂപ വീതമാണ്
ചെലവഴിച്ചതെന്നും
അറിയിക്കാമോ;
(ബി)
ഏതെങ്കിലും
പദ്ധതികള്‍
പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍
അവയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ?
അമൃത്
പദ്ധതിയ്ക്കായി കുഴിച്ച
തലസ്ഥാനത്തെ റോഡുകളുടെ
നവീകരണം
894.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
അമൃത് പദ്ധതിയുടെ
കീഴില്‍ എത്ര
പദ്ധതികളാണ്
ജലവിഭവവകുപ്പ് നിലവില്‍
നടപ്പിലാക്കുന്നത്;
ഇതില്‍ എത്ര പദ്ധതികള്‍
ഇതിനകം
പൂര്‍ത്തിയാക്കിയെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിക്കായി നഗരത്തിലെ
പല റോഡുകളും
കുഴിച്ചിട്ട് മാസങ്ങള്‍
കഴിഞ്ഞിട്ടും അവ
നന്നാക്കാത്തത് മൂലം
അപകടങ്ങള്‍ പെരുകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
ഭാഗമായി കുഴിച്ച
കോര്പ്പറേഷന്
റോഡുകള്‍ സമയബന്ധിതമായി
നന്നാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ പഴയ പെെപ്പുകള്‍
മാറ്റാന്‍ നടപടി
895.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ പല
സ്ഥലങ്ങളിലും
കാലപ്പഴക്കം ചെന്ന
കുടിവെളള പെെപ്പുകള്‍
പൊട്ടുന്നതുമൂലം
കുടിവെളള
പ്രശ്നമുണ്ടാകുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
എവിടെയെല്ലാം
കാലപ്പഴക്കം ചെന്ന
പെെപ്പുകള്‍ മാറ്റി
സ്ഥാപിച്ചിട്ടുണ്ടെന്നും
ഇതിനുവേണ്ടി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തില്‍ നിലവില്‍
എവിടെയെല്ലാം ഇനിയും
പെെപ്പുകള്‍ മാറ്റി
സ്ഥാപിക്കേണ്ടതായിട്ടുണ്ടെന്നറിയിക്കാമോ;
(ഡി)
ആയതിനുവേണ്ടിയുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
കാലപ്പഴക്കം
ചെന്ന പെെപ്പുകള്‍
അടിയന്തരമായി മാറ്റി
സ്ഥാപിച്ച് കുടിവെളള
പ്രശ്നത്തിന് പരിഹാരം
കാണുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പേരൂര്‍ക്കട-വഴയില
പൈപ്പ് ലൈന്‍ കടന്നുപോകുന്ന
സ്ഥലം
896.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പേരൂര്‍ക്കട ഓഫീസിന്
പുറകില്‍ വിന്നേഴ്സ്
നഗര്‍ വരെ
പേരൂര്‍ക്കട-വഴയില
പൈപ്പ് ലൈന്‍
കടന്നുപോകുന്ന സ്ഥലം
കൃഷി ഓഫീസറുടെ ശിപാര്‍ശ
പ്രകാരം
എന്‍വയോണ്‍മെന്റല്‍
പ്രൊട്ടക്ഷന്‍ ആന്റ്
റിസര്‍ച്ച്
കണ്‍സള്‍ട്ടന്‍സി എന്ന
സ്വകാര്യ
കണ്‍സള്‍ട്ടന്‍സിക്ക്
വാടകയ്ക്ക്
കൊടുക്കുവാന്‍
അതോറിറ്റി ബോര്‍ഡ്
തീരുമാനിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
നഗരത്തിലേക്ക്
കുടിവെള്ളമെത്തുന്ന
പൈപ്പ് ലൈന്‍ കടന്നു
പോകുന്ന പൈപ്പ് ലൈന്‍
റോഡ്
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നട്ടിക്കടവിൽ
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
897.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2020-21
വര്‍ഷത്തെ ബഡ്ജറ്റിൽ
എട്ട് കോടി രൂപ
വകയിരുത്തിയ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
നട്ടിക്കടവിൽ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
എത്രയും വേഗം
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?